Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കൃഷി പാഠം ;നാട്ടറിവുകൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി പാഠം ;നാട്ടറിവുകൾ

ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും

ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഈ ആവശ്യത്തിന് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
മത്തന്‍ നട്ട് വള്ളി വീശുന്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം.
ഗോമൂത്രം നേര്‍പ്പിച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളത്തില്‍ കഴുകിയാല്‍ കീട നാശിനികളുടെ വിഷാംശം തീര്‍ത്തും ഇല്ലാതാകും.
കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടും അങ്ങനെ വന്നാല്‍ സൂക്ഷിപ്പ് മേന്മ കുറയും.
അമ്ലത്വം കൂടിയ മണ്ണില്‍ കൃഷി ചെയ്താല്‍ മുളകിന് വാട്ടരോഗമുണ്ടാകാ‍ന്‍ സാധ്യത കൂടുതലുണ്ട് ‘ മഞ്ജരി’ എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.
നല്ല കൂണിന്റെ തൊലി പ്രയാസം കൂടാതെ ഉരിച്ചെടുക്കാം. വിഷക്കൂണിന്റെ തൊലിയുരിക്കുക അത്ര എളുപ്പമല്ല.
പാവല്‍ നടുന്ന കുഴികളില്‍ വേപ്പില കൂടി ഇട്ടുവച്ചിരുന്നാല്‍ നിമാ വിരകളുടെ ആക്രമണം തടയാം.
തേങ്ങാ വിളവാകുന്നതിനു മുന്പ് പറിച്ച് രണ്ടുമാസം വെള്ളത്തില്‍ മുക്കിയിടുക. തുടര്‍ന്ന് വെയിലത്തു വച്ചുണക്കി ഇതി‍ന്റെ കണ്ണില്‍ കൂടി ഒരു കന്പ് കടത്തി കാന്പ്‌ മുഴുവന്‍ തോണ്ടിക്കളഞ്ഞ് വൃത്തിയാക്കുക. വീണ്ടും നന്നായി ഉണക്കുക. ഈ ദ്വരത്തിലിലൂടെ ചിരട്ടയില്‍ പച്ചക്കറി വിത്ത് നിറക്കുക. ചകിരി കൊണ്ട് ദ്വാരം അടക്കുക തേങ്ങക്കു പുറമെ കുമ്മായം പൂശി അടുക്കളയിലെ അലമാരിയില്‍ സൂക്ഷിക്കുക. തന്മൂലം കീടാക്രമണം ഉണ്ടാകാതെ രണ്ടുവര്‍ഷം വരെ വിത്തു സൂക്ഷിക്കാം. ഈ തേങ്ങാ തന്നെ ഇതേ ആവശ്യത്തിനു തുടര്‍ന്നും ഉപയോഗിക്കാം.
2.84615384615
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top