Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കായീച്ച

പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

കായീച്ച

നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും. ആക്രമണത്തേക്കാള്‍ പ്രതിരോധം ആണ് ഇവിടെ നല്ലത്. കുറെയധികം കെണികള്‍ ഉണ്ട് കായീച്ചയെ കുടുക്കാന്‍ . ഫിറമോണ്‍ കെണി , തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി , അങ്ങിനെ കുറെയധികം കെണികള്‍ ഉണ്ട് ഇവനെ കുടുക്കാന്‍ . വലിയ തോതില്‍ വിളകള്‍ ഉണ്ടെകില്‍ മാത്രം ഇത്തരം കേണികള്‍ക്ക് പിറകെ പോകുക, അവയെ പറ്റി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ എഴുതാം. നമ്മുടെ ചെറിയ അടുക്കള തോട്ടങ്ങളില്‍ അവ ഒഴിവാക്കാം. 1-2 മൂട് വിളകള്‍ മാത്രം ആണ് ഉള്ളതെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ അവയെ തുരത്താം. കെണികള്‍ കായീച്ചയെ ആകര്‍ഷിച്ചു വീഴ്ത്തി ആണ് നശിപ്പിക്കുക , ഒരു പക്ഷെ നിങ്ങളുടെ തോട്ടത്തില്‍ അവയുടെ എണ്ണം കുറവാണെങ്കില്‍ ഇത്തരം കെണികള്‍ കൂടുതല്‍ ഈച്ചകളെ അവിടെ എത്തിക്കും , അത് ഒരു പക്ഷെ വിപരീധ ഫലം തരും.

പെണ്‍കായീച്ചകളാണ് പണി തരിക, അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായ തുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. പച്ചക്കറി വളര്‍ച്ച മുരടിക്കുക, കായ അഴുകിപ്പോവുക ഇവയാകും ഫലം. കുമ്പളം, മത്തന്‍ , തുടങ്ങിയവയില്‍ കായകള്‍ തീരെ ചെറിയ പരുവത്തിലെ കായീച്ച കേറി ആക്രമിക്കും. ചെറിയ പ്ലാസ്റ്റിക്‌ കഷണം അല്ലെങ്കില്‍ കടലാസ് ഉപയോഗിച്ച് കായകള്‍ പൊതിയുക , പൂവിന്റെ ഭാഗം പുറത്തു കാണണം (പരാഗണം നടക്കുവനാണിത് , കുമ്പളം , മത്തന്‍ തുടങ്ങിയവയില്‍ ഇത് നിര്‍ബന്ധം ആണ്). പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം മുഴുവനായി മൂടാം . മാരക കീടനാശിനിയെക്കള്‍ ഫലപ്രദം ആണിത്. ഒന്നോര്‍ക്കുക വലിയ രീതിയില്‍ കൃഷി ചെയ്യുബോള്‍ ഇത് പ്രായോഗികം അല്ല , അവിടെ മേല്‍ പറഞ്ഞ കെണികള്‍ ഉപയോഗിക്കേണ്ടി വരുന്നു. പാവല്‍ , പടവലം , വെള്ളരി തുടങ്ങിയവയുടെ കായകള്‍ കാപ്പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം പൊതിയുക, കായയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പൊതി വലുതാക്കുക.

1, കായീച്ചയുടെ ആക്രമണം രാവിലെ ആണ് കൂടുതല്‍ ഉണ്ടാകുക.
2, ശ്രദ്ധാപൂര്‍വ്വം വേണം കായകള്‍ പൊതിയാന്‍, അല്ലെങ്കില്‍ കായ തണ്ടില്‍ നിന്നും ഒടിഞ്ഞു പോകാന്‍ സാദ്യതയുണ്ട്.
3, കയീച്ചകളെ നിങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ രാവിലെ കയ്യില്‍ ഒരു തണ്ട് കൃഷ്ണ തുളസി (കൃഷ്ണ തുളസി തന്നെ വേണം ) എടുത്തു ഞെരടി പിടിച്ചാല്‍ മതി ,മിനിട്ടുകള്‍ക്കകം അവ നിങ്ങളുടെ കയ്യില്‍ പറന്നു വരും.

3.28571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top