অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാട്ടുള്ളി

കാട്ടുള്ളി

അസ്പരാഗേസീ (Asparagaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് നരിവെങ്കായം. (ശാസ്ത്രീയനാമം: Drimia indica). കാടുകളിൽ സാധാരണയായി കാണപ്പെടുന്നതുകൊണ്ട് കാട്ടുള്ളി എന്നും ഇത് അറിയപ്പെടുന്നു. ആകർഷകമായ പുഷ്പങ്ങളുള്ളതിനാൽ ഇത് പൂന്തോട്ടങ്ങളിൽ നട്ടുവളർത്താറുണ്ട്.

നരിവെങ്കായത്തിന്റെ പ്രകന്ദത്തിൽ സില്ലിപിക്രിൻ, സില്ലിടോക്സിൻ എന്നീ തിക്തപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ സില്ലാറെൻ-എ (Scillaren-A) സില്ലാറെൻ-ബി എന്നീ സ്ഫടിക രൂപത്തിലുള്ള ഗ്ലൂക്കോസൗഡും അടങ്ങിയിട്ടുണ്ട്. ഒരു വർഷത്തിലധികം പഴക്കമുള്ള പ്രകന്ദം ഔഷധമായി സാധാരണ ഉപയോഗിക്കാറില്ല. പ്രകന്ദത്തിന് അണുനാശകശക്തിയുണ്ട്. ഇത് കൃമികളെ നശിപ്പിക്കുന്നു. ചർമരോഗങ്ങൾ, ഉദരക്കൃമി, മൂത്രാശയരോഗങ്ങൾ, ജലദോഷം, ശ്വാസകോശരോഗങ്ങൾ എന്നിവയെ ശമിപ്പിക്കും. ഇതിന് ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്. നിശ്ചിത മാത്രയിൽ കൂടുതൽ ഉപയോഗിക്കുന്നത് വിഷസ്വഭാവമുളവാക്കും. പ്രകന്ദം ചതച്ച് അല്പം ചൂടാക്കി ശരീരവേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദനയും നീരും മാറും. ശ്വാസകോശരോഗങ്ങൾ,  പഴകിയ കാസശ്വാസരോഗങ്ങൾക്കും ഇത് നല്ല ഔഷധമാണ്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate