Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ഔഷധപാരമ്പര്യത്തിന്റെ ആടലോടകം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഔഷധപാരമ്പര്യത്തിന്റെ ആടലോടകം

ഭാരതത്തിന്റെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. സമൂലം ഔഷധഗുണം മൂലം ഒട്ടുമിക്ക ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഡത്തോഡ വസിക്ക (Adhatoda Vasica Nees) എന്ന പേരിലറിയപ്പെടുന്ന വലിയ ആടലോടകവുംആഡത്തോഡ ബെഡോമിയൈ (Adhatoda beddomei Clark) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറിയ ആടലോകവുമുണ്ട്. ഇതില്‍ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ആടുതൊടാപ്പാല എന്ന വിളിപേരില്‍ നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ ( Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചത്. ഈ ചെടികളുടെ വേരുകളിലുള്ള വീര്‍ത്തഗ്രന്ഥികളാണ് മലബാര്‍ നട്ട് (Malabar nut) എന്ന് ഇംഗ്ലീഷ് വിളിപ്പേരിന് കാരണം.
ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്‍ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള്‍ തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. ഏതാനും മീറ്റര്‍ ഉയരം വെയ്ക്കുന്ന ഈ കുറ്റിച്ചെടി കമ്പുനട്ടോ വിത്തുപാകിയോ കിളിര്‍പ്പിക്കാം.
രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള്‍ ഈ ചെടിയില്‍ നിന്നും എടുക്കുന്നുണ്ട്. ആയുര്‍വേദ വിധിപ്രകാരം രൂക്ഷഗന്ധവും ശീതവീര്യവുമുള്ളതാണ് ആടലോടകം. ഇലയില്‍ ബാഷ്പശീലത്വമുള്ള സുഗന്ധതൈലമുണ്ട്

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top