Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / എന്താണ് ഈ ഗോള്‍ഡന്‍ ബെറി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എന്താണ് ഈ ഗോള്‍ഡന്‍ ബെറി

എന്താണ് ഈ ഗോള്‍ഡന്‍ ബെറി? കേട്ടിട്ടുണ്ടോ മുന്‍പ്? എന്നാല്‍ കേട്ടോളു, നമ്മള്‍ പറിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച്‌ പൊട്ടിക്കുന്ന ഞൊട്ടാഞൊടിയനെ നിങ്ങള്‍ക്കറിയാമോ?

എന്താണ് ഈ ഗോള്‍ഡന്‍ ബെറി? കേട്ടിട്ടുണ്ടോ മുന്‍പ്? എന്നാല്‍ കേട്ടോളു, നമ്മള്‍ പറിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച്‌ പൊട്ടിക്കുന്ന ഞൊട്ടാഞൊടിയനെ നിങ്ങള്‍ക്കറിയാമോ? അതുതന്നെയാണ് സാക്ഷാല്‍ ഗോള്‍ഡന്‍ ബെറി. മുട്ടാമ്ബുളിങ്ങ, ഞൊറിഞ്ചൊട്ട, ഞൊട്ടയ്ക്ക, ഞൊട്ടാഞൊടിയന്‍ അങ്ങനെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് ഇവന്‍ അറിയപ്പെടുന്നത്. ഇതുവരെയും മലയാളികള്‍ ഞൊട്ടയ്ക്കായയുടെ വിപണിമൂല്യത്തെ പറ്റിയോ ഔഷധഗുണത്തെപ്പറ്റിയോ ബോധവാനായിരുന്നില്ല. എന്നാല്‍ ഇന്ന് ഞൊട്ടയ്ക്കയുടെ വിപണിമൂല്യം മലയാളിക്ക് മുന്നില്‍ ഒരു 'ഗോള്‍ഡന്‍' സാധ്യതയാണ് ഒരുക്കിക്കൊടുക്കുന്നത്.

പുരാതനകാലത്ത് ഞൊട്ടയ്ക്കായയെ ഔഷധഗുണമുള്ള ഫലമായി തന്നെയാണ് കണ്ടിരുന്നത്. ഈ കാലത്ത് ഔഷധ നിര്‍മ്മാണത്തിന് ഇത് ഉപയോഗിച്ചുവന്നിരുന്നതായി ആയുര്‍വേദത്തില്‍ പറയുന്നുമുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണെന്നും ആയുര്‍വേദം പറയുന്നു.

കുറഞ്ഞചിലവില്‍ പ്രത്യേക പരിചരണമൊന്നും നല്‍കാതെ തന്നെ കുറ‍‍ഞ്ഞ സമയത്തിനുള്ളില്‍ വിളയെടുക്കാന്‍ കഴിയുമെന്നതുമാണ് ഞൊട്ടയ്ക്കായയുടെ പ്രത്യേകത. ശരീര വളര്‍‌ച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യുത്തമമായ ഗോള്‍ഡന്‍ ബെറി വൃക്ക രോഗങ്ങള്‍ക്കും മൂത്ര തടസത്തനിമുള്ള ഔഷധമാണ്. കായിക താരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്‍റായിട്ടും ഇത് ഉപയോഗിക്കാറുണ്ട്. നമ്മള്‍ വിനോദത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ പാഴ്ച്ചെടി കടലുകടന്നാല്‍ വിലയേറിയ 'ഗോള്‍ഡന്‍' ബെറിയായി മാറും. ഫൈസിലിസ് മിനിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് പൊന്നും വിലയാണ് വിദേശത്ത്.

കടപ്പാട്:malayalam express

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top