অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആദായകരമാക്കാൻ കരിങ്കോഴി

ആദായകരമാക്കാൻ കരിങ്കോഴി

മാംസത്തിനും മുട്ടയ്ക്കും നമ്മുടെ നാടൻ കോഴികളേക്കാൾ കൂടുതൽ പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിക്ക് സംസ്ഥാനത്ത് ആവശ്യക്കാർ ഏറുന്നത്.  ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില ഇന്ന് വിപണിയിൽ. 
കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 50 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 (പിട) -1000 (പൂവൻ) രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി വളര്‍ത്തലിന് ഊർജം പകരുന്ന ഘടകങ്ങളാണ്. 
വളർത്താം: സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നൽകാവുന്നതാണ്.. ചോളം, ചോളപൊടി, സോയ, മീന്‍പൊടി, കക്ക എന്നിവ ചേർത്ത്, കറിയുപ്പ് കൂടി ഇട്ട് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും. 
തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഈ തീറ്റ കൊടുക്കുമ്പോൾ അത് പൂപ്പൽ പിടിക്കാതെ നോക്കുക, പൂപ്പൽ പിടിച്ചത് കോഴികൾ കഴിച്ചാൽ അസുഖങ്ങൾ വരാൻ സാധ്യത ഉണ്ട്. തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ധാരാളമായി ഭക്ഷണമായിക്കൊടുക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം. എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് നല്ലത്. കൂടാതെ കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്. ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും. കോഴിക്ക് കൊടുക്കേണ്ട മരുന്നുകളെ കുറിച്ചും വാക്സിനെ കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും ഇന്ന് രംഗത്തുണ്ട്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate