Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / അലങ്കാരത്തിനും പണത്തിനും മുന്തിരിത്തക്കാളി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അലങ്കാരത്തിനും പണത്തിനും മുന്തിരിത്തക്കാളി

കർഷകരിൽ ഏറ്റവും ദുരിതം തക്കാളി കർഷകർക്കാണ്. ഉത്പന്നത്തിന്റെ വിലക്കുറവ് തക്കാളിയെന്ന വിളയെ നശിപ്പിക്കുന്നതിലേക്ക്‌വരെ അവരെ കൊണ്ടു ചെന്നെത്തിക്കുന്നു.

കർഷകരിൽ ഏറ്റവും ദുരിതം തക്കാളി കർഷകർക്കാണ്. ഉത്പന്നത്തിന്റെ വിലക്കുറവ് തക്കാളിയെന്ന വിളയെ നശിപ്പിക്കുന്നതിലേക്ക്‌വരെ അവരെ കൊണ്ടു ചെന്നെത്തിക്കുന്നു. എന്നാൽ തക്കാളിയുടെ തന്നെ മെറ്റാരിനത്തിന് വലിയ വിലകിട്ടിയാലോ അടുക്കളത്തോട്ടത്തിനും പൂന്തോട്ടത്തിനും അലങ്കാരവും അഴകും നൽകുന്ന തക്കാളിയിനമാണ് മുന്തിരിത്തക്കാളി. പല വിദേശ രാജ്യങ്ങളിലും കേരളത്തിലെ പഞ്ചനക്ഷത്ര ഷോട്ടലുകളിലെ വിലകൂടിയ വിഭവങ്ങളിലും കണ്ടു പരിചയിച്ച മുന്തിരിത്തക്കാളി നമ്മുടെ നാട്ടിൽ വയനാട് ഇടുക്കി എന്നിവിടങ്ങളിലും നന്നായി പരിചരിച്ചാൽ മറ്റു സ്ഥലങ്ങളിലെ തോട്ടങ്ങളിലും അലങ്കാര വിളയായും വരുമാനമാർഗമായും വളർത്താം.
തക്കാളിയുടെ പുർവികനെന്ന് പലരും വിശേഷിപ്പിക്കുന്ന സൊളിാനേസിയേ കുടുംബക്കാരനായ മുന്തിരത്തക്കാളിയുടെ ശാസ്ത്രീയനാമം ലൈക്കോ പെർസിക്കോൺ എസ്‌കുലന്റം സെറാസിഫോർമെ എന്നാണ്. ഡൽഹി, പഞ്ചാബ,് പുണെ, മുംബൈ എന്നിവിടങ്ങളിലെ വൻകിട സൂപ്പർ മാർക്കറ്റുകൾക്കുവേണ്ടി വലിയ മുതൽ മുടക്കിലുള്ള പോളി ഹൂസുകളിൽ കൃഷിചെയ്ത് പ്രത്യേക ബ്രാൻഡാക്കി വിറ്റഴിക്കുന്ന കോടികളുടെ ബിസിനസ്സാണ് മുന്തിരിത്തക്കാളിക്ക്.
കൃഷിചെയ്യാം
മുന്തിരിത്തക്കാളികൾ സാധാരണയായി രണ്ടുതരത്തിൽ കണ്ടുവരുന്നു. അധികം പൊക്കം വെക്കാതെ കുറ്റിയായി വളരുന്ന ഇനവും വള്ളി പോലെ നീണ്ടുവന്ന് താങ്ങുകാലുകളിൽ പടരുന്ന ഇനവും. ഹരിത ഗൃഹങ്ങളിൽ താങ്ങുകാലുകളിൽ വളർത്താവുന്ന ഇവ നന്നായി കായ്ക്കും. കുറ്റിയായി വളരുന്നതിൽ ബാൽക്കെണി റെഡ്, മിനിബെൽ, വിൽമാ, മൈക്രോടോം എന്നീയിനങ്ങളാണ്  പ്രചരിച്ചുവരുന്നത്.
സാധാരാണത്തക്കാളിയെപ്പോലെ മിതോഷ്ണകാലാവസ്ഥയാണ് മുന്തിരിത്തക്കാളി്ക്കും ആവശ്യം. താപനില 21-28 വരെയാണ് അനുയോജ്യം. സാധാരണ തക്കാളിയിൽ സ്വപരാഗണത്തിലൂടെ കായകളുണ്ടാകുമ്പോൾ മുന്തിരത്തക്കാളിയിൽ പരപരാഗണത്തിലൂടെയാണ് കായപിടിക്കുന്നത്.
തൈകൾ തയ്യാറാക്കാം
വിത്തുകൾ ഉപയോഗിച്ചാണ് പുതിയ തൈകൾ മുളപ്പിച്ചെടുക്കുക. പ്രധാന നഴ്‌സറികളും കാർഷിക സർവകലാശാലയുടെ ഔട്ട് ലെറ്റുകളിലും വിത്ത് ലഭിക്കും. പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കി അതിൽ പാകി മുളപ്പിച്ചെടുത്ത തൈകൾ രണ്ടാഴ്ചയ്ക്കുശേഷം ചട്ടിയിലോ ഗ്രോബാഗിലോ  തടങ്ങളിലോ നട്ടുപിടിപ്പിക്കാം.
തൈകൾ തയ്യാറാക്കുന്നതിന് മുൻപ് പോട്ടിങ്് മിശ്രിതം നിറച്ച് പോളിത്തീൻ കവറുകൾ തയ്യാറാക്കണം. മൂന്നുചട്ടി മണൽ, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കിൽ രണ്ടുചട്ടി കംമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവചേർത്ത് കൂട്ടിക്കലർത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം നീളമുള്ള പോളിത്തീൻകവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം.
സെപ്റ്റംബർ- ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ തൈകൾ നടുന്നത്. സ്യൂഡോമോണസ് ലായനിയിൽ 45 സെക്കന്റു നേരം മുക്കിയതിനുശേഷം  തൈകൾ നടുന്നതാണ് നല്ലത്.
മുന്തിരത്തക്കാളി തൈകൾ ചട്ടികളിൽ മാത്രമല്ല തടങ്ങളിലും നടാവുന്നതാണ്. ഓരോ ചെടിക്കും ഒരുമീറ്റർ അകലം നൽകണം. ഒരടിവീതം ആഴവും നീളവും വീതിയുമുള്ള കുഴികളിൽ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകൾ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 60-80 തൈകളെങ്കിലും നടാം.
പരിപാലനം
ജൈവകൃഷിരീതിയിൽ ചട്ടികളിൽ നടുന്ന മുന്തിരത്തക്കാളി പരിപാലിക്കാൻ മാസത്തിലൊരിക്കൽ ജൈവവളങ്ങൾചേർത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെർമിവാഷ്‌നേർപ്പിച്ചത്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മിതമിയതോതിൽ ഒഴിച്ചുകൊടുക്കാം. ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിർത്ത് കലക്കി നേർപ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത്‌ചെടികൾക്ക് വേണ്ടത്ര നൈട്രജൻ കിട്ടുന്നതിന് സഹായിക്കും. രാസരീതിയിലാണെങ്കിൽ ചട്ടിയൊന്നിന് രണ്ടുഗ്രാം യൂറിയ 3-4 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്, 3-4 ഗ്രാം പൊട്ടാഷ് എന്നിവ ഓരോമാസവും ചേർത്തുകൊടുക്കാം.
സാധാരണതക്കാളികളിൽ പരപരാഗണം നടത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മുന്തിരിത്തക്കാളി ഉപയോഗിക്കുന്നു. പ്രത്യേകതരം പോഷകങ്ങളുടെ കലവറയാണ് മുന്തിരിത്തക്കാളി. തക്കാളിക്ക് ചുവന്നനിറം നൽകുന്ന ലെക്കോപ്പിൻ സാധാരണത്തക്കാളിയിലുള്ളതിനെക്കാൾ 40 ഇരട്ടിവരെ മുന്തിരത്തക്കാളിയിലുണ്ട്. ഇതിൽ ധാരാളം ജീവകം സിയും ജീവകം എ യും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. സൂപ്പ്, സോസ്, പേസ്റ്റ്, അച്ചാർ എന്നിവ തയ്യാറാക്കാനും കറികളിൽ തക്കാളിക്ക് പകരം ഉപയോഗിക്കാനും ഇത് ഒന്നാന്തരമാണ്.


പ്രമോദ് കുമാർ വി.സി.

4.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top