Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അഗ്രോപാർക്ക്

കൂടുതല്‍ വിവരങ്ങള്‍

എന്താണ് അഗ്രോപാർക്ക്

കേരളത്തിന്‍റെ കാര്‍ഷിക രംഗത്തും, ഭക്ഷ്യ സംസ്കരണം, ഡയറി, പൗള്‍ട്രി, ഖാദി-കൈത്തറി, മത്സ്യ സംസ്കരണം, പരമ്പരാഗത വ്യവസായം, നാടന്‍    കൈത്തൊഴില്‍ തുടങ്ങിയ അനുബന്ധ മേഖലകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും, നവീന ആശയങ്ങളെ വ്യവസായങ്ങളാക്കി  വളര്‍ത്തിയെടുക്കുന്നതിനും സ്ഥാപക്കപ്പെട്ട ബിസിനസ് ഇന്‍കുബേഷന്‍ സെന്‍ററാണ് അഗ്രോപാര്‍ക്ക്.

സംരംഭകത്വ വികസനവും, ഗ്രാമീണ തൊഴില്‍ വര്‍ദ്ധനവും അഗ്രോപാര്‍ക്കിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

സംരംഭകര്‍ക്ക് ഓഫീസ്, ടെക്നോളജി ട്രെയിനിംഗ്, വായ്പാ സംവിധാനം, ലൈസന്‍സുകള്‍, മെന്‍റെറിംഗ്,ടെസ്റ്റിംഗ് ലാബ്, പ്രമോഷന്‍സ്,മാര്‍ക്കറ്റിംഗ് സംവിധാനം തുടങ്ങി വ്യവസായം ആരംഭിക്കുന്നതിനും,നടത്തിക്കൊ???? പോകുന്നതിനും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും അഗ്രോപാര്‍ക്കില്‍ ലഭിക്കുന്നു.

സ്വന്തം വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം ബ്രാന്‍റില്‍ ഉല്പന്നം വിപണിയിലിറക്കി സാദ്ധ്യതാപഠനം നടത്തുന്നതിനുള്ള ڇട്രയല്‍ പ്രൊഡക്ഷന്‍ڈ സംവിധാനം അഗ്രോപാര്‍ക്കില്‍ ലഭ്യമാണ്. സംരംഭകത്വ വാസന വര്‍ദ്ധപ്പിക്കുന്നതിനും, നഷ്ടഭീതിയകറ്റുന്നതിനും ഈ സംവിധാനം സംരംഭകനെ പ്രാപ്തനാക്കുന്നു.

അഗ്രോപാര്‍ക്കുവഴി വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും,ഗവേഷണ  വികസന പ്രസ്ഥാനങ്ങളുടെയും, വിജയം വരിച്ച വ്യവസായങ്ങളുടെയും സഹായങ്ങള്‍ സംരംഭകന് നേരിട്ട് ലഭിക്കുന്നു.

സംരംഭകരുടെ സ്ഥാപനങ്ങളെ വലിയ യാഥാര്‍ദ്ധ്യങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന അഗ്രോപാര്‍ക്ക് സംരംഭക രംഗത്തെ ഒരു വിസ്മയമാണ്.

ഹൈബ്രിഡ് ഇൻഡസ്ട്രിയൽ മോഡ്യൂൾ :

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധീനതയിലുളള ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കെട്ടിടങ്ങള്‍  അഗ്രോപാര്‍ക്ക് ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസപ്പിച്ച് ചെറുകിട സംരംഭകര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ഹൈബ്രിഡ് ഇന്‍ഡസ്ട്രിയല്‍ മോഡ്യൂള്‍.ഈ പദ്ധതിക്കായി കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറുളള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അഗ്രോപാര്‍ക്കുമായി ബന്ധപ്പെടാവുന്നതാണ്. ഹൈബ്രിഡ് ഇന്‍ഡസ്ട്രിയല്‍ മോഡ്യൂളില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് 24 മണിക്കൂറുകള്‍ക്കകം  വ്യവസായമാരംഭിക്കാവുന്നതാണ്.

എൻ.ആർ.ഐ.ഇൻകുബേഷൻ സെൽ :

വിദേശ മലയാളികളെ സംബന്ധിച്ച് നാട്ടിലെത്തി വ്യവസായമാരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലൈസന്‍സുകള്‍ നേടിയെടുക്കുന്നതിനും സാങ്കേതിക വിദ്യ ആര്‍ജിക്കുന്നതിനും വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് പലരും വ്യവസ്ഥിതിയെ പഴിപറഞ്ഞ് മടങ്ങിപ്പോകുകയാണ് പതിവ്. വിദേശ മലയാളികള്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം സാങ്കേതിക വിദ്യ മുതല്‍ വിപണി വരെ ഒരു കുടക്കീഴില്‍ ഒരുക്കി നല്‍കുന്നു. എന്‍.ആര്‍.ഐ.ഇന്‍കുബേഷന്‍ സെല്ലും പ്രവര്‍ത്തിച്ചു വരുന്നു.

Ybizonline

അഗ്രി-ഫുഡ് ബിസിനസ് രംഗത്ത് സംരംഭകത്വ ആശയങ്ങളുമായി കടന്നു വരുന്നവര്‍ക്കായി ഥയശ്വീിഹശില പോര്‍ട്ടല്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഉത്പ്പന്നങ്ങളോ സേവനങ്ങളോ അവയുടെ ഗുണമേന്മയും വിലയും ലോകമാര്‍ക്കററിലേക്ക് എത്തിക്കുന്നതിന് ഈ പോര്‍ട്ടല്‍ സഹായകമാവും സ്വന്തം വെബ്സൈററുകള്‍ ഇല്ലാത്തവര്‍ക്കും ടി പോര്‍ട്ടിന്‍റെ അഡ്രസ് ഉപയോഗിച്ച് വെബ്സൈററിന്‍റെ ഗുണവശങ്ങള്‍ നേടാവുന്നതാണ്.ഓണ്‍ലൈന്‍ വിപണിയുടെ അനന്ത സാദ്യതകള്‍ ചെറുകിട സംരംഭകര്‍ക്ക് മുന്നില്‍ തുറന്നിടുന്ന ഇ-ബിസ് എം എസ് എം ഇ മേഖലയില്‍ വലിയ ഒരു കുതിച്ച് ചാട്ടമാണ്.  കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം ഫാമിംഗ്, ഖാദി-കൈത്തറി, ഭക്ഷ്യ സംസ്ക്കരണം, നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ നിര്‍മ്മാണം,  ഉത്പന്നങ്ങളുടെ റീ പായ്ക്കിംഗ്, കയറും കയറുല്പന്നങ്ങളും, മാലിന്യ സംസ്ക്കരണം പരമ്പരാഗത ഊര്‍ജ്ജ ഉപാദികളുടെ വികസനം, കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, സര്‍വ്വീസിംഗ്, മത്സ്യ സംസ്ക്കരണം, കാര്‍ഷിക മാര്‍ക്കററുകള്‍, വിള സംഭരണികള്‍, കോള്‍ഡ് സ്റ്റോറേജ്, വിത്ത് സംസ്ക്കരണം, ജൈവ വളം കീടനാശിനികളുടെ നിര്‍മ്മാണം, നാളികേര ഉത്പന്നങ്ങള്‍, ടിഷ്യൂകള്‍ച്ചര്‍, ഹോട്ടീകള്‍ച്ചര്‍, ആയൂര്‍വേദ- ടൂറിസം രംഗങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നും പുത്തന്‍ സ്ററാര്‍ട്ടപ്പ് വ്യവസായങ്ങളെ ഉയര്‍ത്തി കൊണ്ടു വരാനുളള വിപുലമായ പദ്ധതികള്‍ക്കാണ് അഗ്രോപാര്‍ക്ക് രൂപം നല്‍കുന്നത്.

സംരംഭകര്‍ക്ക് വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുളള സബ്സിഡികള്‍ നേടിയെടുക്കുന്നതിനും ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും അഗ്രോ പാര്‍ക്കിലുണ്ടാകും.

ലഭ്യമാകുന്ന സേവനങ്ങൾ

1. സ്ഥലം, കെട്ടിടം, വൈദ്യുതി

കാര്‍ഷിക-ഭക്ഷ്യ സംസ്കരണ മേഖലയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നവീന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിടം, വൈദ്യുതി എന്നിവ അഗ്രോപാര്‍ക്കില്‍ നിന്നും ലഭി ക്കുന്നതാണ്. സംരംഭകര്‍ അടിസ്ഥാന സൗകര്യങ്ങള്‍ അന്വേഷിച്ച് അലയുന്നതിന് ഇതിലൂടെ  ഒരു ശാശ്വത പരിഹാരം കാണുവാന്‍  സാധിക്കും. തദ്ദേശ സ്വയംഭരണ സാഥാപനങ്ങളുമായി സഹകരിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നത്.

2. ഓഫീസ്

കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയിലോ,ഭക്ഷ്യ സംസ്കരണമേഖലയിലോ നൂതന ആശയങ്ങളുമായി പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഫര്‍ണിഷ്ഡ് ഓഫീസ്, ഇന്‍റെര്‍നെറ്റ് കണക്റ്റിവിറ്റി, വൈദ്യുതി, ടെലഫോണ്‍,ഫാക്സ് എന്നിവ ഇന്‍കുബേഷനോടൊപ്പം ലഭിക്കുന്നു. ഇതുമൂലം സ്വന്തം വീട്ടില്‍തന്നെ വ്യവസായം ആരംഭിക്കുന്നവര്‍ക്ക്പോലും കുറഞ്ഞ ചിലവില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓഫീസ് സൗകര്യം ലഭിക്കുന്നു.

3. ഡിസ്കഷന്‍ റൂം

അഗ്രോപാര്‍ക്കിലെ സംരംഭകര്‍ക്ക് ബിസിനസ് മീറ്റിം ഗുകള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച മുറി ലഭിക്കുന്നു.സ്വന്തം വ്യവസായ സ്ഥാപനം ചെറു തായാലും ബിസിനസ് മീറ്റിംഗുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ നടത്തുന്നതിന് ഇത് സംരംഭകനെ സഹായിക്കുന്നു.ഇതോടൊപ്പം സ്വന്തം വ്യവസായത്തിന്‍റെ ഗിരിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് സംരംഭകന് സാധിക്കുകയും ചെയ്യുന്നു.

4. ട്രെയിനിംഗ് ഹാള്‍

സാങ്കേതികവിദ്യയിലും,വിപണന തന്ത്രങ്ങളിലും, ഉല്പാദനപ്രക്രീയയിലും, സമയാസമയങ്ങളില്‍ ഉസ്സാവുന്ന പുതിയ അറിവുകള്‍ സ്വായത്തڊമാക്കുന്നതിനും ആവശ്യമായ ട്രെയിനിംഗുകള്‍ക്ക് അഗ്രോപാര്‍ക്കിലുള്ള ട്രെയിനിംഗ് ഹാള്‍ സംരംഭകര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

5. മാര്‍ക്കറ്റിംഗ് സൗകര്യം

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ ഉല്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിന് കോമണ്‍ മാര്‍ക്കറ്റിംഗ്  സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി മാര്‍ക്കറ്റിംഗ് രംഗത്താണ്. അഗ്രോപാര്‍ക്കിന്‍റെ കോമണ്‍ പ്ലാറ്റ്ഫോം സംരംഭകര്‍ക്ക് വളരെ സഹായകരമാണ്.

6. മെന്‍റെറിംഗ് സപ്പോര്‍ട്ട്

കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയിലും, ഭക്ഷ്യസംസ്കരണ രംഗത്തും കടന്നുവരുന്ന നൂതന സംരംഭകരെ സഹായിക്കുന്നതിനായി തനതു മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യവസായികള്‍, ശാസ്ത്രക്ജ്ഞന്‍മാര്‍, ടെക്നോളജിസ്റ്റുകള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സേവനവും അഗ്രോപാര്‍ക്കുവഴി ലഭ്യമാവുന്നു.ഇതുമൂലം സംരംഭകത്വത്തിന്‍റെ ആദ്യനാളുകളില്‍ കാലിടറാതെ സൂക്ഷിക്കുന്നതിനും, പ്രതിസന്ധി ഘട്ടങ്ങളില്‍ സംരംഭകര്‍ക്ക് കൈത്താങ്ങല്‍ നേടുന്നതിനും സാധിക്കുന്നു. കൂടാതെ ബിസിനസിന്‍റെ വളര്‍ച്ചയുടെ വിവിധ  ഘട്ടങ്ങളില്‍ വന്‍കിട വ്യവസായികളുടെ സഹായം ഉറപ്പാക്കുന്നതിനും സാധിക്കുന്നു.

7. ടെക്നോളജി സപ്പോര്‍ട്ട്

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മാണത്തിലും,ഭക്ഷ്യ സംസ്കരണത്തിലും നിലവിലുള്ള ടെക്നോളജികളെക്കുറിച്ചും അവ വികസിപ്പിച്ചെടുത്ത സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്. കൂടാതെ കാര്‍ഷിക സര്‍വ്വകലാശാലകള്‍,ഗവേഷണ സ്ഥാപനങ്ങള്‍, ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പൗള്‍ട്രി, ഡയറി ഫാമിംഗ്, ആനിമല്‍ ഹസ്ബന്‍ട്രി മേഖലകളിലെ വിവിധ    സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ കണ്ടെത്തലുകളും അറിവുകളും അഗ്രോപാര്‍ക്കുവഴി പങ്കുവയ്ക്കപ്പെടുന്നു. ഇതുമൂലം സംരംഭകര്‍ക്ക് വ്യവസായമോ, കൃഷിയോ, ഭക്ഷ്യസംസ്കരണമോ  ആരംഭിക്കുന്നതിന് സാങ്കേതിڊകവിദ്യയും അറിവുകളും അന്വേഷിച്ച് അലയുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു.കൂടാതെ സംരംഭകരുടെ നവീന ആശയങ്ങളെ കാര്‍ഷിക രംഗത്തോ, ഭക്ഷ്യസംസ്കരണ രംഗത്തോ, പൗള്‍ട്രി,ഡയറി ഫാമിംഗ്, ആനിമല്‍ ഹസ്ബന്‍ട്രി മേഖലകളിലോ, വ്യവസായമോ, കൃഷിയോ, സേവനമോ, ഉല്പന്നമായോ വളര്‍ത്തിയെടുക്കുന്നതിനുള്ള സാങ്കേതിക സഹായവും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.

8. ട്രയല്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി

അഗ്രോപാര്‍ക്കില്‍ ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക്, സ്വന്തം നിലയില്‍ വലിയ മുതല്‍ മുടക്ക് നടത്തി ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്‍പ് സംരംഭകരുടെ ആശയങ്ങള്‍ക്ക് വിപണിയില്‍ സ്വീകാര്യതയുണ്ടോ,ഗുണമേന്‍മയുണ്ടേസ്സാ, ഉല്പാദന ക്ഷമമാണോ, വയബിള്‍ പ്രോജക്ട് ആണോ, ബ്രേക്ക്  ഈവന്‍ എത്താന്‍ എത്രനാള്‍ ??????വരും, സാങ്കേതികവിദ്യ പര്യാപ്തമാണോ, അസംസ്കൃത വസ്തുക്കള്‍  ലഭ്യമാണോ, ഷെല്‍ഫ് ലൈഫ് പര്യാപ്തമാണോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനായി സംരംഭകര്‍ക്ക് ട്രയല്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.ഇതുമൂലം വലിയ മുതല്‍ മുടക്ക് നടത്തിയതിനുശേഷം ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ അകപ്പെടുന്നതില്‍ നിന്നും സംരംഭകര്‍ക്ക് മോചനം ലഭിക്കുന്നു.അതോടൊപ്പം ട്രയല്‍ പ്രൊഡക്ഷനും വിപണനവും നടത്തുന്നതിലൂടെ ഗുണമേന്‍മയും, സ്വീകാര്യതയും, വില നിര്‍ണ്ണയവും പഠിച്ച് കൊമേഴ്സ്യല്‍ ഉല്പാദനവും വിപണനവും ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നു.സംരംഭകനെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ തന്നെയുള്ള വന്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.

9.രജിസ്ട്രേഷന്‍

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യുന്ന സംരംഭകരുടെ സ്ഥാപനങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ്, പ്രൊപ്രൈറ്ററി,പ്രൈവറ്റ് ലിമിറ്റഡ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയ ഉടമസ്ഥാവകാശങ്ങളെ സംബന്ധിച്ചുള്ള രജിസ്ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

10. ലൈസന്‍സുകള്‍

കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് വ്യവസായ സാഥാപനങ്ങളോ, ഉല്പാദന യൂണിറ്റുകളോ ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവ നേടുന്നതിനുള്ള സഹായങ്ങളും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കും.

11. മെഷിനറീസ്

ഒരു വ്യവസായത്തിനോ ഉല്പാദന യൂണിറ്റിനോ ആവശ്യമായ മെഷിനറികള്‍ എന്തൊക്കെയെന്നും, ഇത്തരം മെഷിനറികളുടെ ഗുണമേന്‍മ മനസ്സിലാക്കുന്നതിനും,ഉദ്ദേശവില അറിയുന്നതിനുമുള്ള സംവിധാനങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും ലഭ്യമാണ്. ഇതുമൂലം സംരംഭകന് മെഷിനറി തേടി അലയുന്നത് ഒഴിവാക്കാവുന്നതും,ഗുണമേന്‍മയും സര്‍വ്വീസും ഉറപ്പാക്കാവുന്നതുമാണ്.

12. പായ്ക്കിംഗ് മെറ്റീരിയല്‍സ്

ഉല്പന്നങ്ങള്‍ ആകര്‍ڊഷകമായും, കേടുകൂടാതെയും, ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും യഥാവിധിയുള്ള പായ്ക്കിംഗ് ആവശ്യമാണ്. അഗ്രോപാര്‍ക്കിലുള്ള വിദഗ്ദ്ധ ടീം ഇതിനായി സംരംഭകനെ സഹായിക്കുന്നതാണ്.ഉല്പന്നത്തിനിണങ്ങുന്ന പായ്ക്കിംഗ് മെറ്റീരിയലും, നിയമാനുസൃതമുള്ള ലേബലിങ്ങിനും ആവശ്യമായ സഹായങ്ങള്‍ സംരംഭകന് ലഭിക്കുന്നതാണ്.

13. പായ്ക്കിംഗ് മെഷിനറീസ്

ഉല്പന്നങ്ങള്‍ ഗുണമേന്‍മ നിലനിര്‍ത്തി വേഗത്തിലും ആദായകരമായും പായ്ക്ക് ചെയ്യുന്നതിന് ആവശ്യമായ മെഷിനറികള്‍ യഥാര്‍ത്ഥവിലയില്‍ വാങ്ങുന്നതിന് സംരംഭകനെ സഹായിക്കുന്നു.

14. പ്രോജക്ട് റിപ്പോര്‍ട്ട്

ഒരു സംരംഭകനെ സംബന്ധിച്ച് തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്‍റെ രൂപരേഖയാണ് പ്രോജക്ട് റിപ്പോര്‍ട്ട്. എല്ലാത്തരം സംരംഭങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമുണ്ട്. വിവിധ ഏജന്‍സികളിലും, ലൈസന്‍സിങ്ങിനും, വായ്പകള്‍ നേടുന്നതിനും പ്രോജക്ട് റിപ്പോര്‍ട്ട് അത്യന്താപേക്ഷിതമാണ്. പുതിയ സംരംഭകരെ ചൂഷണം ചെയ്ത്   പണം വാങ്ങുന്ന സമ്പ്രദായം ഈ മേഖലയില്‍ നിലവിലുണ്ട്. ഇതിന് അറുതി വരുത്തി, പ്രോജക്ട് റിപ്പോര്‍ട്ട് കുറഞ്ഞ നിരക്കില്‍ സംരംഭകന് അഗ്രോപാര്‍ക്കില്‍ നിന്നും ലഭ്യമാകും.

15. ബയേഴ്സ് മീറ്റിംഗ്

ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും, വിദേശ വിപണി ലഭ്യമാക്കുന്നതിനുമായി എല്ലാമാസവും  എറണാകുളം കേന്ദ്രീകരിച്ച് ബയേഴ്സ് മീറ്റുകള്‍ സംഘടിപ്പിക്കുന്നു. ഇതിലൂടെ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കുപോലും വിദേശ വിപണിയും ആഭ്യന്തര  വിപണിയും കൈയ്യെത്തിപ്പിടിക്കാന്‍ സാധിക്കുന്നു.

16. വായ്പകള്‍

പുതിയ സംരംഭകരെ സംബന്ധിച്ച് മൂലധന സമാഹരണം വെല്ലുവിളിയാണ്. സംരംഭകത്വ ആശയങ്ങളെ ശരിയായ പാതയിലൂടെ നയിച്ച് വായ്പാസംവിധാനത്തിന് ഉതകുന്ന രീതിയിലുള്ളതാക്കിമാറ്റി, വായ്പാ  ബന്ധിതമാക്കുന്നതിനുള്ള സഹായങ്ങള്‍ പുതിയ സംരംഭകര്‍ക്ക് ലഭിക്കുന്നതാണ്. വാണിജ്യ ബാങ്കുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സംരംഭകത്വ വായ്പാസംവിധാനങ്ങള്‍, സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, വായ്പകള്‍ നേടുന്നതിനുള്ള സംവിധാനവും ആഗ്രോപാര്‍ക്കില്‍ നിന്നും ഒരുക്കി നല്‍കും.

17. പ്രമോഷന്‍സ്

കാര്‍ഷിക ഭക്ഷ്യസംരക്ഷണ, മൃഗസംരക്ഷണ, ഡയറി രംഗത്ത് ആരംഭിക്കുന്ന വ്യവസായങ്ങളെ പ്രമോട്ടു ചെയ്യുന്നതിനായി വിവിധ ചാനലുകളിലെ കാര്‍ഷിക വ്യാവസായിക പരിപാടികള്‍ വഴിയും, പത്രങ്ങളും മാസികകളും അടക്കമുള്ള അച്ചടി മാധ്യമങ്ങള്‍ വഴിയും പ്രമോഷനുകള്‍ ക്രമീകരിക്കുന്നതായിരിക്കും. കൂടാതെ ഇന്‍റെര്‍നെറ്റിന്‍റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയും ഇത്തരം പ്രമോഷനുകള്‍ നല്‍കുന്നതാണ്.

18. എക്സിബിഷന്‍ ഗാലറി

അഗ്രോപാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഗാലറി അഗ്രോപാര്‍ക്കില്‍ ഒരുക്കുന്നതാണ്. പുറമെനിന്ന് അഗ്രോപാര്‍ക്കിലെത്തുന്നവര്‍ക്ക് ഉല്പന്നങ്ങളെയും അവ നിര്‍മ്മിക്കുന്ന കമ്പനികളെയും കുറിച്ച് കൂടുതലായി അറിയാന്‍ അത് വഴിയൊരുക്കും.

19. ടെസ്റ്റിംഗ് ലാബ്

ചെറുകിട വ്യവസായങ്ങളെ സംബന്ധിച്ച് ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി നടത്തേണ്ട ലബോറട്ടറി ടെസ്റ്റുകള്‍ ചിലവേറിയതാണ്. അഗ്രോപാര്‍ക്കുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ലാബുകളില്‍ കുറഞ്ഞ നിരക്കില്‍ ഉല്പന്നങ്ങളുടെ ഗുണമേന്‍മാ പരിശോധന നടത്താന്‍   അവസരമുസ്സണ്ട്. കൂടാതെ ഏതൊക്കെ ഉല്പന്നങ്ങള്‍ക്ക് ഏതൊക്കെ ടെസ്റ്റുകളാണ് അഭികാമ്യം, ഷെല്‍ഫ് ലൈഫ് സ്റ്റഡി, മൈക്രോബയോളജി, നൂട്രിഷന്‍ ഫാക്റ്റ്സ് നിര്‍ണ്ണയം തുടങ്ങി ഒരു ഉല്പന്ന നിര്‍മാണത്തിന്‍റെ വിവിധ    തലങ്ങളില്‍ അറിഞ്ഞിരിക്കേണ്ട മുഴുവന്‍ വിവരങ്ങളും അഗ്രോപാര്‍ക്കില്‍ നിന്നും ലഭിക്കുന്നതാണ്.

20. സ്കീമുകള്‍

കാര്‍ഷിക മൂല്യവര്‍ദ്ധിത രംഗത്തും,ഭക്ഷ്യ സംസ്കരണ രംഗത്തും, ഡയറി, പൗള്‍ട്രി, ആനിമല്‍ ഹസ്ബന്‍ട്രി അനുബന്ധ മേഖലകളിലും ആരംഭിക്കുന്ന സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന  ഗവണ്‍മെന്‍റുകള്‍ക്കും, വിവിധ കോര്‍പ്പറേഷനുകള്‍ക്കും നിരവധി പദ്ധതികള്‍ നിലവിലുണ്ട്. ഈ പദ്ധതികളുടെ   ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായങ്ങള്‍ അഗ്രോപാര്‍ക്കില്‍ നിന്നും നല്‍കുന്നതാണ്.

21. ഗവേഷണ സ്ഥാപനങ്ങളുമായുള്ള ടൈ-അപ്പ്

കാര്‍ഷിക രംഗത്തും, ഭക്ഷ്യ സംസ്കരണ രംഗത്തും അനുബന്ധ മേഖലകളിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി ഗവേഷണ വികസന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനങ്ങളുടെ കണ്ടുപിടിത്തങ്ങളും ടെക്നോളജികളും സംരംഭകരിലേക്ക് എത്തുന്നത് തുലോം കുറവാണ്. പ്രധാനമായും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനം അജ്ഞരാണ് എന്നുള്ളതാണ്      കാരണം. കാര്‍ഷിക, ഭക്ഷ്യ സംസ്കരണ മേഖലകളില്‍ സംരംഭകത്വവികസന പരിപാടികള്‍ക്കായി ഗവേഷണ   സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഗുണകരമായിരിക്കും. അഗ്രോപാര്‍ക്കിലെ സംരംഭകര്‍ക്ക്  അതാതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ നേടുന്നതിനും പ്രാപ്തരാക്കുന്നു.

22. എക്സിബിഷന്‍ ഫെസിലിറ്റി

വ്യപാര വാണിജ്യ മേഖലകളില്‍ പങ്കെടുത്ത് ഉല്പന്നം വിപണനം നടത്തുന്നതിനോടൊപ്പം പ്രചാരം നേടുന്നതിനും ചെറുകിട സംരംഭകര്‍ക്ക് വളരെയേറെ പണച്ചിലവ് നേരിടുന്നു. അഗ്രോപാര്‍ക്ക് നേരിട്ട് പ്രദര്‍ശന വിപണന  മേളകളില്‍ പങ്കെടുക്കുന്നതുമൂലം സംരംഭകര്‍ക്ക് കുറഞ്ഞ  ചിലവില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍  സാധിക്കുന്നു.

23.ഇ -വിപണി

വിവരസാങ്കതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം വിപണന രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് സ്വന്തം ഉല്പന്നത്തിനും വിപണി നേടുന്നതിന് ആവശ്യമായ  പ്രവര്‍ത്തനങ്ങള്‍ അഗ്രോപാര്‍ക്ക് നടത്തിവരുന്നു. ംംം.സലൃമഹമമഴൃീുമൃസ.രീാ എന്ന വെബ്ബ്സൈറ്റുവഴി സംരംഭകര്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം ലഭിക്കുന്നു.

24. ബാര്‍കോഡ്/ഝഞ കോഡ്

ഉല്പന്നങ്ങളുടെ വിപണനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അൗവേലിശേര  ബാര്‍കോഡ്, ഝഞ കോഡ് മുതലായവ അഗ്രോപാര്‍ക്കില്‍ നിന്നും സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അടക്കം  ലഭിക്കുന്നതാണ്.

25. പേറ്റന്‍റ്/ട്രേഡ് മാര്‍ക്ക്

സംരംഭകരുടെ നൂതന ആശയങ്ങള്‍ക്ക് പേറ്റന്‍റ് നേടുന്നതിനും, പുതിയ ബ്രാന്‍റുകള്‍ക്ക് ട്രേഡ് മാര്‍ക്ക്  രജിസ്ട്രേഷന്‍ നേടുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ അഗ്രോപാര്‍ക്ക് ഒരുക്കി നല്‍കും.

എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍

വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തി സ്വന്തം വ്യവസായം ആരംഭിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടിലെ നിയമ ലൈസന്‍സിംഗ് സംവിധാന വ്യവസ്ഥിതിയെപ്പറ്റി ധാരണയില്ലാത്ത വിദേശ മലയാളികള്‍ നാടിന്‍റെ വ്യവസ്ഥിതിയെ പഴിചാരി ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നതാണ് പതിവ്. വിദേശ മലയാളികളുടെ സംരംഭക വാസനകളെ കമ്പനികളാക്കി പടുത്തുയര്‍ത്തുന്നതിനു?????? അഗ്രോപാര്‍ക്കില്‍ എന്‍. ആര്‍. ഐ ഇന്‍കുബേഷന്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ആശയുമായി വരുന്നവര്‍ക്ക് സംരംഭവുമായി മടങ്ങാന്‍ കഴിയുന്നു.

ഗ്രേപ്പോ മുന്തിരിച്ചാർ

 

മുന്തിരി ലോകത്ത് ആകമാനം അഗീകരിക്കപ്പെടുന്ന രുചിയാണ്. മുന്തിരി ജ്യൂസ് കേരളീയർ ഇഷ്ടപ്പെടുന്ന ഫ്രഷ് ജ്യുസുകളിൽ ഒന്നാണ്. എന്നാൽ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന മാരകമായ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ അപൂർവ കടകളിലെ ഉള്ളു. മുന്തിരിയിലെ വിഷാംശം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിച്ച് മുന്തിരിച്ചാറും മുന്തിരി ബോളും ചേർന്നുള്ള ജ്യൂസാണ് ഗ്രേപ്പോ. ഇതിന് വിപണിയിൽ വലിയ ഡിമാന്റുണ്ട്. സാധാരണ മുന്തിരി ജ്യൂസ് 4 മണിക്കൂർ മാത്രമേ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ശാസ്ത്രീയമായി സംസ്കരിച്ച ഗ്രേപ്പോ 45 ദിവസം വരെ കേടുകൂടാതെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാൻ സാധിക്കും. ചെറിയ ശീതള പാനീയ വില്പന കേന്ദ്രങ്ങൾ മുതൽ സ്റ്റാർ ഹോട്ടലുകളിൽ  വരെ ഗ്രേപ്പോക്ക് നല്ല വിപണന സാധ്യതയുണ്ട്. ഫ്രഷ് ജ്യൂസ് ഇഷ്ടപെടുന്ന നമ്മുടെ മലയാളികൾക്ക് ഗ്രേപ്പോ ആസ്വാദ്യകരമാകുന്നതോടൊപ്പം വിപണി പിടിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല പൂർണ്ണമായും ശുചിത്വം നിലനിർത്തിയാണ് ഗ്രേപ്പോ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് ദൂഷ്യവശങ്ങൾ ഒന്നും തന്നെയില്ല.

മൂലധന നിക്ഷേപം: Rs 6,50,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ലോൺട്രി വ്യവസായം

 

അടുത്തകാലംവരെ ലോൺട്രി വ്യവസായത്തെ സ്റ്റാറ്റസിനു ചേരുന്ന വ്യവസായമല്ല എന്നുള്ള പേരുപറഞ്ഞു അകറ്റി നിർത്തിയിരുന്ന മലയാളി തന്നെ വിദേശരാജ്യങ്ങളിൽ പോയി ലോൺട്രികളിൽ ജോലി ചെയ്തു പരിചയ സമ്പത്തുമായി നാട്ടിൽ വന്ന് ഈ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായം എന്ന നിലയിലും വലിയ മൂലധനം നിക്ഷേപം ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ മേഖലയിൽ ലോൺട്രിയെ ആകർഷകമാക്കുന്നു. വീടുകളിൽ നിന്നുള്ള തുണിത്തരങ്ങൾ അലക്കി തേച്ച് നൽകുന്നതോടൊപ്പം ഹോട്ടലുകൾ, ടൂറിസ്റ് ഹോമുകൾ, കോളേജ്, സ്കൂൾ ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. വീടുകളിൽ നിന്നും ലഭിക്കുന്ന തുണിത്തരങ്ങൾക്ക് താരതമ്യേന ഉയർന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേർത്ത് നൽകുന്ന തുണിത്തരങ്ങൾക്ക് 30% അധിക തുകയും ലഭിക്കുന്നതാണ്. പ്രതിദിനം വിവിധയിനത്തിൽപെട്ട 400 തുണികൾ അലക്കി തേച്ച് നൽകുന്ന ഒരു ലോൺട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയർ ഫീറ്റ് ഡ്രയിങ് ഏരിയയും അടക്കം 1000 സ്‌ക്വയർ ഫീറ്റ്കെട്ടിട സൗകര്യമാണ് ആവശ്യമായുള്ളത്. 10 കിലോ വാട്ട് കണക്റ്റഡ് ലോഡ് ആവശ്യമുള്ളു എന്നതിനാൽ പവർ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈൻ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇന്ത്യയിലെ പ്രധാന ലോൺട്രികളെ എടുത്തു പരിശോധിച്ചാൽ അവിടെയെല്ലാം കൂടുതലായി ജോലി ചെയ്യുന്നത് ഉത്തർപ്രദേശുകാരായിരിക്കും. ഈ രംഗത്ത് അവർക്കുള്ള നൈപുണ്യമാണ് ഇത് വെളിവാക്കുന്നത്. സംരംഭകന് പരിചയമുണ്ടെങ്കിൽ ഈ രംഗത്ത് പ്രവണ്യമുള്ള ഒരു യുപി ക്കാരനെ തപ്പിയെടുക്കുന്നത് തുടക്കത്തിൽ ഗുണം ചെയ്യും. കൂടെ 3 സ്ത്രീ തൊഴിലാളികളും അടക്കം 4 ജീവനക്കാർ മതിയാകും .

മൂലധന നിക്ഷേപം: Rs 7,06,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

കറിപ്പൊടികൾ നിർമ്മാണം

കലർപ്പില്ലാത്ത മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, മസാലക്കൂട്ടുകൾ എന്നിവ നിർമ്മിച്ച് 250g, 500g, 1Kg, 5Kg പായ്ക്കുകളിൽ വിപണനം നടത്താം. ഒരു കാരണവശാലും മൾട്ടിലെയർ കവർ പായ്ക്കുകളിൽ നടത്തരുത്. നാടൻ പൊടിയുല്പന്നങ്ങൾക്ക് ഡിമാൻഡ് വളരെ കൂടുതലാണ്. ബ്രാൻഡുകളോട് മത്സരിക്കാനും നിൽക്കണ്ട. ഗുണമേന്മ നിലനിർത്തുക എന്നതാണ് പ്രധാനം. കേരളത്തിൽ മട്ടാഞ്ചേരിയിൽ ഈ വ്യവസായത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ലഭിക്കും. ടി മാർക്കറ്റ് ഒരു പ്രാവശ്യം സന്ദർശിച്ച് അസംസ്‌കൃത ഗുണമേന്മ പരിശോധിച്ച് ഉറപ്പു വരുത്തുന്നതും വ്യാപാരികളുമായി ഒരു സപ്ലൈ കരാർ ഉണ്ടാക്കുന്നതും നല്ലതായിരിക്കും. ഹോൾസെയിൽ വിലക്ക് അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നതിന് സഹായകരമാകും. മാളുകളും സൂപ്പർമാർക്കറ്റുകളും ഗ്രാമീണ ജീവിതത്തിലേക്ക് പോലും കടന്നുകയറിയെങ്കിലും നാട്ടിലെ പലചരക്ക് കടകളും പൊടികടകളും അന്യം നിന്നുപോയിട്ടില്ല. സപ്ലൈകോയും കൺസ്യൂമർ ഫെഡും ഈ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. സംരംഭകൻ തന്നെ ഈ ഉല്പന്നം മാർക്കറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. പൊടിയുല്പന്നങ്ങൾ ഡിസ്‌ട്രിബൂഷൻ നൽകാതെ നിശ്ചിത ഇടവേളകളിൽ സ്വന്തമായി ഉല്പന്നം എത്തിച്ച് നൽകുന്ന തരത്തിലുള്ള മാർക്കറ്റിംഗ് രീതി അവലംബിക്കുന്നതാണ് അഭികാമ്യം. വിവിധ പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്നതിനും പായ്ക്കിങ്ങിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാൽ മതിയാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഈർപ്പത്തിന്റെ അളവുമാണ്. ഈർപ്പം കൂടിയാൽ ഉല്പന്നങ്ങൾ വേഗത്തിൽ കേടുവരുന്നതിന് കാരണമാവും.

മൂലധന നിക്ഷേപം: Rs 5,00,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

പ്രോബയോട്ടിക് യോഗർട്ട്

 

കേരളീയർ പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണ്. നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ രീതിയിലുള്ള ഡയറി ഫാമിംഗ്, പാൽ നേരിട്ട് വിൽക്കാതെ പാലിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. അവയിൽ ചിലതാണ് യോഗർട്ട്, പനീർ, കോവ മുതലായവ. ഇവയെല്ലാം ക്ഷീര കർഷകർക്ക് കൂടുതൽ ലാഭം നേടിത്തരുന്ന ഉല്പന്നങ്ങളുമാണ്. പാലിൽ നിന്നും നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉല്പന്നമായ പ്രോബയോട്ടിക് യോഗർട്ട്  ആസ്വാദ്യകരവും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന നിരവധി ബാക്റ്റീരിയകളും, അതുപോലെ തന്നെ ഒരു ഡൈജസ്റ്റ് ഫുഡ് എന്ന നിലയിലും സൈഡ് എഫക്ടുകൾ ഇല്ലാത്ത ഫുഡ് എന്ന നിലയിലും മലയാളികളുടെ ഭക്ഷണക്രമത്തിൽ എത്തിക്കഴിഞ്ഞു. ഇത് വിവിധ തരം ഫ്ലേവറുകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയും. ഡയറി ഫാർമിംഗിന്റെ മൂല്യവർദ്ധിത നിർമ്മാണം എന്ന നിലയിൽ കേരളത്തിൽ നിലവിലുള്ള പാലുല്പാദകർക്കും പുതിയ സംരംഭകർക്കും ഈ രംഗത്തേക്ക് കടന്നുവരുവാനും വളരെ പെട്ടന്ന് തന്നെ വിപണി പിടിച്ചെടുക്കാനും കഴിയും. കർഷകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിച്ച് കൂടുതൽ വരുമാനം നേടാൻ കഴിയുന്ന ഒരു സംരംഭമാണ് പ്രോബയോട്ടിക് യോഗർട്ട്.

മൂലധന നിക്ഷേപം: Rs 6,50,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ബനാന കൂൾ

കേരളത്തിൽ തെക്കൻ ജില്ലകളിൽ ധാരാളമായി ചെങ്കദളിപ്പഴം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് കൂടുതലായി പൂജകൾക്കാണ് ഉപയോഗിക്കുന്നത്. ചെങ്കദളിപ്പഴത്തിൽ നിന്നും ആരോഗ്യദായകമായ പാനീയം നിരവധി മൂലകങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. ഇത് റെഡ് ബനാന ജൂസ് എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇത് പ്രത്യേക രുചിയും ഗുണവും പ്രധാനം ചെയ്യുന്നതിനോടൊപ്പം മറ്റ് പ്രകൃതിദത്ത പഴച്ചാറുകളുമായി ചേർത്തും ഉപയോഗിക്കാവുന്നതാണ്. ചെങ്കദളിപ്പഴത്തിന്റെ പോഷകാംശത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണെന്നതും, ഇത് ധാരാളമായി ലഭിക്കുന്നതുകൊണ്ടും വിപണി പിടിച്ചുപറ്റാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. കുറഞ്ഞ അളവിലുള്ള കൊഴുപ്പും പൊട്ടാസ്യത്തിന്റെയും വൈറ്റമിനുകളുടെയും കൂടിയ അളവിലുള്ള സാന്നിദ്ധ്യവും ഇതിന്റെ രുചിയും ഗുണവും വളരെ വേഗം വിപണി പിടിച്ചെടുക്കാൻ കഴിയും. സാങ്കേതികവിദ്യ നേടുന്നതോടെ ചെങ്കദളിപ്പഴം കൃഷി ചെയ്യുന്ന കർഷകർക്ക് ഇത് ഒരു സംരംഭമായി തുടങ്ങുന്നതും നല്ലതായിരിക്കും.

മൂലധന നിക്ഷേപം: Rs 4 ,25 ,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

പൈനാപ്പിൾ സംസ്കരണം

കേരളത്തിൽ ചെറുകിട വ്യവസായരംഗത്ത് കാലങ്ങളായി നിലനിൽക്കുന്നതും വിപണിയിൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നതുമായ ഒരു ഉല്പന്നമാണ് പൈനാപ്പിൾ ജാം. പൈനാപ്പിളിലെ പാരമ്പര്യ ഇനമായ കന്നാരയ്ക്കാണ് രുചിയും ഗുണമേന്മയും കൂടുതൽ. കേരളത്തിൽ സുലഭമായി ലഭിക്കുന്ന പൈനാപ്പിൾ ഉപയോഗിച്ച് നിർമ്മിക്കാവുന്നതും ലോകത്താകമാനം ഇന്ത്യയിൽ പൊതുവായും വിപണിയുള്ള ഉല്പന്നമാണ് പൈനാപ്പിൾ ജാം. അസംസ്‌കൃത വസ്തുക്കൾ സുലഭമായി ലഭിക്കുന്നു എന്നുള്ളതാണ് ഈ വ്യവസായത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ സാദ്യത. പൈനാപ്പിളിന്റെ രുചി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ  ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും ഈ വ്യവസായത്തിന്റെ പ്രത്യേകതയാണ്. പൈനാപ്പിൾ ലഭ്യമല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുവാനുള്ള സാദ്യതയും ഈ വ്യവസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. വിപണിയിൽ വില കുറയുന്ന സമയം നോക്കിയും വലുപ്പംകുറഞ്ഞ പൈനാപ്പിൾ വാങ്ങിയും പൾപ്പാക്കി സൂക്ഷിച്ചും ഈ വ്യവസായം ലാഭകരമാക്കാം. പൈനാപ്പിൾ ജാം ഒരു പുതിയ ഉത്പന്നമല്ലാത്തതുകൊണ്ട് വലിയ മാർക്കറ്റിംഗിന്റെആവശ്യമില്ല. പൈനാപ്പിൾ ജാം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നതിന് ശാസ്ത്രീയ പരിശീലനം അനിവാര്യമാണ്.

മൂലധന നിക്ഷേപം: Rs 10,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ഹണീ ഗ്രേപ്

കേരളത്തിലെ ശീതള പാനീയ വിപണി മറ്റ് സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു വളരെ വലുതാണ്. മുന്തിരി ചേർത്തുള്ള ശീതളപാനീയങ്ങൾ പണ്ട് കാലം മുതൽക്കേ മലയാളികൾക്ക് വളരെയേറെ ഇഷ്ടമാണ്. ഫ്രഷ് ജൂസായും ഫ്ലേവറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോളകളിലും മുന്തിരിക്ക് പ്രഥമ സ്ഥാനം ലഭിച്ചിരിക്കുന്നു. നിലവിൽ ബേക്കറികളിലും ജ്യൂസ് കൗണ്ടറുകളിലും ജ്യൂസറുപയോഗിച്ച് മുന്തിരി ഫ്രഷ് ജ്യൂസായി നല്കുന്നുണ്ടെങ്കിലൂം പല പോരായ്മകളും നേരിടുന്നുമുണ്ട്. വൈദ്യുതി ലഭ്യമല്ലാത്ത സമയങ്ങളിൽ നിർമ്മാണം സാധ്യവുമല്ല. ഇതിന് ഒരു പരിഹാരമാണ് ഹണി ഗ്രേപ് നിർമ്മാണം. ഇത് ഒരു കുടുംബ സംരംഭമായി തുടങ്ങാവുന്നതാണ്. മെഷിനറികൾ  ഇല്ലാതെ ചെയ്യാം എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

മൂലധന നിക്ഷേപം: Rs 25,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ഇഡലി – ദോശമാവ് നിർമ്മാണം

വലിയ ബ്രാൻഡിംഗോ മാർക്കററിംഗോ ആവശ്യമില്ലാതെ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ഇഡലി - ദോശമാവ് നിർമ്മാണം. ദോശയും ഇഡലിയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതും പ്രഭാത ഭക്ഷണത്തിന് ഏറ്റവും ഉത്തമവുമായ ഒന്നാണ് .കേരളത്തിൽ നാടൻ ഭക്ഷണങ്ങളോടുള്ള താല്പര്യം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വീട്ടമ്മമാർ ജോലിക്കാരായിട്ടുള്ള കുടുംബങ്ങളിലും വീട്ടമ്മരുടെ അസാന്യധ്യത്തിലും ഇഡലി - ദോശമാവ് റെഡിമെയ്ഡിന് വളരെ പ്രയോജനകരമാണ്. ഇത് ഒരു കുടുംബ സംരംഭമായി ആരംഭിക്കാവുന്നതാണ്. ആധുനീക രീതിയിൽ നിർമ്മിക്കുന്നതുകൊണ്ടും ബ്രാൻ ഡായുള്ള പായ്ക്കിംഗും ഉണ്ടെങ്കിൽ വിപണി കണ്ടെത്താനോ വിറ്റഴിക്കണോ ബുദ്ധിമുട്ടുണ്ടാകില്ല.

മൂലധന നിക്ഷേപം: Rs 3,25,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

കാടമുട്ട അച്ചാർ

വലിയ സാങ്കേതികവിദ്യയോ മുതൽമുടക്കോ ആവശ്യമില്ലാതെ കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ അധിക വരുമാനം നേടുന്നതിനുള്ള ലളിത മാർഗങ്ങളിൽ ഒന്നാണ് കാടമുട്ട അച്ചാർ. ഇത് ഒരു കുടുംബ സംരംഭമായി ആരംഭിക്കാവുന്നതാണ്. കേരളത്തിൽ വളരെ വിപണിയുള്ളതും വളരെവേഗം വിറ്റഴിക്കപ്പെടുന്നതുമായ ഉല്പന്നമാണ് അച്ചാർ. അതുകൊണ്ടുതന്നെ ഇത് ഒരു പുതിയ ഉല്പന്നമായതിനാൽ വിപണി പിടിച്ചുപറ്റാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല എന്നുള്ളതും ഈ ഉല്പന്നത്തിന്റെ പ്രത്യേകതയാണ്. കാടവളർത്തൽ ഒരു സംരംഭമായി ആരംഭിച്ച കർഷകർക്ക് കാടമുട്ട അച്ചാറിന്റെ നിർമ്മാണവും ആരംഭിക്കാവുന്നതാണ്.

മൂലധന നിക്ഷേപം: Rs 25,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

നേച്ചർ വാഷ്

പഴം പച്ചക്കറികളിൽ പുറമെയുള്ള വിഷാംശം  നീക്കം ചെയ്യുന്നതിന് ചിലവ് കുറഞ്ഞതും വിഷരഹിതവുമായ സൊല്യൂഷനുകൾ വികസിപ്പിക്കുകയും അവയെ ഒരു സംരംഭമായി മാറ്റിറ്റെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു സംരംഭമാണ് നേച്ചർ വാഷ്. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും കാലിക പ്രസക്തവുമായ ഒന്നാണ് നേച്ചർ വാഷ് നിർമ്മാണം. കാലഘട്ടം ആവശ്യപ്പെടുത്തുന്ന സംരംഭങ്ങൾക്ക് എന്നും വിജയ സാധ്യത കൂടുതലാണ്. പഴം പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചും അവ വരുത്തിവെക്കുന്ന മാരകരോഗങ്ങളെകുറിച്ചുള്ള പേടി മലയാളമനസ്സിൽ നിലനിൽ ക്കുന്നിടത്തോളം കാലം നേച്ചർ വാഷിന് വിപണിയുണ്ടാകും. മുൻപ് വാളം പുളിവെള്ളത്തിലും  മഞ്ഞൾപൊടി കലർത്തിയ വെള്ളത്തിലും വിനാഗിരിയില്ലെല്ലാം പഴം പച്ചക്കറികൾ  മുക്കി വച്ചതിന് ശേഷം ഉപയോഗിക്കുന്ന ശീലം മലയാളി വീട്ടമ്മമാർക്കുണ്ടായിരുന്നു. എന്നാൽ വളംപുളിയിലും മഞ്ഞപ്പൊടിയിലും  വിനാഗിരിയിൽ പോലും ആ സാധ്യതയും ഇല്ലാതായി. അതിനൊരു പരിഹാരമാണ് നേച്ചർ വാഷ്.

മൂലധന നിക്ഷേപം: Rs 80,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

 

കമുകിൻ പാള ഉല്പന്നങ്ങൾ

പ്രകൃത്യാ തന്നെയുള്ളതും എന്നാൽ പാഴായി പോകുന്നതുമായ ഒരു പ്രകൃതി വിഭവമാണ് കമുകിൻ പാള. യന്ത്ര സഹായത്തോടെ ചില രൂപാന്തരങ്ങൾ വരുത്തിയാൽ പാളയിൽ നിന്നും നിരവധി ഉല്പന്നങ്ങൾ പാകപ്പെടുത്താൻ സാധിക്കും. ചിലവ് കുറഞ്ഞ പായ്ക്കിംഗ് മെറ്റീരിയലുകളായി പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനം നേടുകയുണ്ടായി. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അഴുകുകയും മണ്ണിൽ ലയിച്ചു ചേരുകയും ചെയ്യുന്ന ഉല്പന്നങ്ങളുടെ പ്രസക്തി ഇവിടെയാണ്. നമ്മുടെ നാട്ടിലെ കമുകിൻ പാള ശേഖരിച്ച് അവയിൽ നിന്ന് നിർമ്മിക്കുന്ന പ്ലെയ്റ്റുകൾ വിവിധതരം കണ്ടെയ്‌നറുകൾ സോപ്പുപെട്ടി, സ്പൂൺ എന്നിവയ്ക്ക് സ്വദേശത്തും വിദേശത്തും നല്ല വിപണിയുണ്ട്. നാട്ടിൽ പരിസ്ഥിതി സംരക്ഷിത പ്ലാസ്റ്റിക് നിരോധിത മേഖലകൾ ഏറി വരികയാണ്. അതോടൊപ്പം ആരാധനാലയങ്ങളും ഉത്സവങ്ങളും അന്നദാനവും വിവാഹം പോലുള്ള കുടുബ ആഘോഷങ്ങളും പരിസ്ഥിതി സൗഹൃദങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. മുൻപ് ഈ വ്യവസായത്തിന്റെ പ്രധാന പോരായ്മ അസംസ്‌കൃത വസ്തുവായ കമുകിൻ പാളയുടെ ലഭ്യത കുറവായിരുന്നു. ഇപ്പോൾ കമ്പം, സേലം സ്ഥലങ്ങളിൽ നിന്നും വൻതോതിൽ പാള ശേഖരിച്ച് ലോഡ് കണക്കിന് എത്തിച്ച് തരുന്ന ഏജൻസികൾ നിലവിലുണ്ട്. വിവിധ ആ കൃ തിയിലുള്ള ഡൈകൾ സെറ്റു ചെയ്ത മിഷ്യനിൽ പ്രെസ്സ് ചെയ്ത് പുറത്തെടുക്കുകയാണ് നിർമാണരീതി. പാളയിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ പ്ലെയ്റ്റുകളും കണ്ടയ്നറുകളും നിർമ്മിക്കാൻ ഉപയോഗിക്കുമ്പോൾ പാർശ്വഭാഗങ്ങൾ ഉപയോഗിച്ച് സോപ്പ് പെട്ടികൾ, സ്പൂണുകൾ എന്നിവ നിർമ്മിക്കുന്നു. ഒരു പാള യിൽ നിന്നും ഏകദേശം 2 ബിരിയാണി പ്ലെയ്റ്റുകളും 3 സോപ്പ് പെട്ടികളും 1 ട്രേയും നിർമ്മിക്കാൻ സാധിക്കും.

മൂലധന നിക്ഷേപം: Rs 4,80,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

സോൾവെൻറ് സിമൻറ്

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ധാരാളം ആവശ്യമുള്ള ഒരു ഉല്പന്നമാണ് സോൾവെൻറ് സിമെൻറ്. കെട്ടിട നിർമ്മാണ രംഗത്തെ പ്ലംബിംഗ്, വയറിംഗ്, എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണ് സോൾവെൻറ് സിമെൻറ് ഉപയോഗിക്കുന്നത്. പി.വി.സി., സി.പി.സി. കോൺ ട്യൂസ്  തുടങ്ങിയ  പൈപ്പുകളുടെ കൂട്ടിച്ചേർക്കലുകൾക്കാണ് പ്രധാനമായും സോൾവെൻറ് സിമെൻറിൻറെ  ഉപയോഗം. സോൾവെൻറ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കളെല്ലാം പെട്രോളിയം അധിഷ്ഠിത രാസ മിശ്രിതങ്ങളാണ്. സോൾവെൻറ് നിർമ്മാണത്തിൽ ബ്രാൻഡിന്  വലിയ പ്രാധാന്യം ഇല്ല എന്നുള്ളതും പ്ലംബിംഗ് മേഖലയിൽ നിരന്തരം ഉപയോഗപ്പെടുത്തുന്ന ഉല്പന്നം എന്ന നിലയിലും സോൾവെൻറ് സിമെൻറിൻറെ സാധ്യതകൾ അനന്തമാണ്. നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ്. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്നതും ദീർഘകാലം  കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതുമായ ഉല്പന്നം എന്ന നിലയിൽ സോൾവെൻറ് നിർമ്മാണം ഒരു സംരംഭക സൗഹൃദ വ്യവസായമാണ്.

മൂലധന നിക്ഷേപം :  Rs  2,50,000 .00

സിമെൻറ്  സോൾവെൻറ് നിർമ്മാണത്തിൻറെ  സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക ഭക്ഷ്യ സംസ്കരണ  ചെറുകിട വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ഇൻകുബേഷൻ സെൻറെറായ  അഗ്രോപാർക്കിൽ നിന്നും ലഭ്യമാണ്.

Ph :0485-2242310, 2242410, 9495594199, 9496476330

ഹോം മെയ്ഡ് ചോക്ലേറ്റ്

ഉപഭോക്താക്കൾക്ക് വൻകിട ബ്രാൻഡുകളുടെ ഉല്പന്നങ്ങളോട് തോന്നിത്തുടങ്ങിയ വിരക്തി ചെറുകിട കുടുംബ സംരംഭങ്ങൾക്ക് വലിയ വിപണിയാണ് തുറന്ന് തന്നിരിക്കുന്നത്. കുടുംബസംരംഭമായി 25000 രൂപയിൽ താഴെ മുതൽമുടക്കിൽ ആരംഭിക്കാവുന്ന വിപണിയിൽ വലിയ സ്വീകാര്യതയുള്ള ഒരു ഉല്പന്നമാണ് ഹോം മെയ്ഡ് ചോക്ലേറ്റ്. ഒരു ദിവസത്തെ പരിശീലനം നേടിയാൽ താല്പര്യമുള്ള ആർക്കും ഈ വ്യവസായത്തിലേക്കു കടന്നുവരാവുന്നതാണ്. മധുരം കാണിക്കുന്ന ഈ സംരംഭത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന നിരവധി സംരംഭകർ ഇന്ന് കേരളത്തിലുണ്ട്. ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ഓർഗാനിക് ഷോപ്പുകൾ, റെസ്‌റ്റോറെന്റുകൾ, ജൂസ്‌ പാർലറുകൾ  തുടങ്ങിയ വില്പന നടത്താം. വളരെ കുറഞ്ഞ മുതൽ മുടക്കും  കുടുബ സംരംഭം എന്ന നിലയിൽ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആരംഭിക്കാം എന്നതും ഈ സംരംഭത്തെ ആകർഷകമാക്കുന്നു. അസംസ്‌കൃത വസ്തുക്കൾ സുലഭമായി ലഭിക്കും.

മൂലധന നിക്ഷേപം: Rs 17,500.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ക്ലീനിംഗ്‌ ഉല്പന്നങ്ങളുടെ നിർമാണം

ചെറുകിട വ്യവസായങ്ങളുടെ സാധ്യതകൾ ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് കുടുംബ സംരംഭങ്ങളുടെ ഗുണമേന്മയുള്ള എന്തുംവിറ്റഴിക്കാൻ തരത്തിലുള്ള വിപണി കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. വളരെ കുറഞ്ഞ മുതൽമുടക്കിൽ കുടുംബസംരംഭമായി തുടകവുന്നതാണ് ക്ലീനിംഗ് ഉല്പന്നങ്ങളുടെ നിർമ്മാണം. വലിയ സാങ്കേതികവിദ്യയോ മെഷീനറികളോ ആവശ്യമില്ല. സാധാരണ സ്ത്രീകൾക്ക് പോലും നിർമ്മാണത്തിൽ ഏർപ്പെടാം എന്നത് ക്ലീനിംഗ് ഉല്പന്നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ക്ലീനിംഗ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ ഗുണമേന്മ ഒരു പ്രധാനഘടകമാണ്. പ്രധാനമായും ഇവയുടെ കൂട്ട് രൂപപ്പെടുത്തുമ്പോൾ വിപണിയുടെ താല്പര്യംകൂടി കണക്കിലെടിക്കേണ്ടതുണ്ട്. പ്രധാനമായും വിപണിയിൽ വിറ്റഴിയുന്ന ക്ലീനിംഗ് ഉൽപന്നങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • ഡിഷ് വാഷ്
  • സോപ്പ് ഓയിൽ
  • ടോയ്‌ലറ്റ് ക്ലീനർ
  • ഹാൻഡ്‌ വാഷ്‌
  • കാർ വാഷ്
  • സോപ്പ് പൗഡർ
  • സ്റ്റാർച്

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ഇളനീർ ക്രഞ്ച് – കോക്കനട്ട് ചിപ്സ്

കേരളം നാളികേര അധിഷ്ഠിത വ്യവസായങ്ങൾക്ക് വലിയ സാധ്യതയുള്ള നാടാണ് .നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് പ്രാദേശിക വിപണിയിലും വിദേശ വിപണിയിലും ധാരാളം അവസരങ്ങൾ നിലവിലുണ്ട്. നാളികേരത്തിൽ നിന്ന് നിർമ്മിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ ഉല്പന്നമാണ് കോക്കനട്ട് ചിപ്സ്. വിപണിയിൽ ലഭ്യമായ സ്നാക്സുകളെല്ലാം എണ്ണയിൽ വറുത്തെടുക്കുന്നവയാണ്. രാസപദാർഥങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ഇത്തരം സ്നാക്സുകൾ അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു.ഇതിനൊരു പരിഹാരമാണ് കോക്കനട്ട് ചിപ്സ്. പൂർണ്ണമായും ഡ്രൈ സംസ്കരണത്തിലൂടെ നിമ്മിക്കാവുന്ന ഉല്പന്നം രാസപദാർഥങ്ങൾ ചേർക്കാതെ തന്നെ 8 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നേരിട്ട്കഴിക്കുന്നതിനുംമറ്റ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിലെ അസംസ്കൃത വസ്തുവായും കോക്കനട്ട് ചിപ്സ് ഉപയോഗിക്കുന്നു .

മൂലധന നിക്ഷേപം: Rs 5,00,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

അഗർബത്തി നിർമ്മാണം

ചന്ദനത്തിരിയുടെ 80% മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. ആവശ്യമായ ബ്രാൻഡിഗും മാർക്കറ്റിഗും നടത്തി വ്യവസായടിസ്ഥാനത്തിൽ ഉല്പാദന യൂണിറ്റ് തുടങ്ങിയാൽ വളരെ വേഗം മുന്നേറാൻ കഴിയുന്ന ഒരു മേഖലയാണിത്. ഇത്തരത്തിലുളള വ്യവസായം കുറവായതിനാലും വളരെ വേഗം മുതൽ മുടക്ക് തിരിച്ച് പിടിക്കാവുന്നതുകൊണ്ടും കൂടുതൽ ടെക്‌നീഷ്യൻമാരെ ആവശ്യം ഇല്ലാത്തതു കൊണ്ടും ഈ വ്യവസായം തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മാർക്കറ്റിഗ് പായ്ക്കിംഗ് എന്നിവയെകുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഓട്ടോമാറ്റിക്ക് മെഷിൻ ഉപയോഗിച്ച് ഒരു ദിവസം 150 kg വരെ നിർമ്മിക്കാൻ സാധിക്കും.

മൂലധന നിക്ഷേപം: Rs 1,35,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

കോക്കനട്ട് ഹണി

നാളികേര വെള്ളത്തിൽ നിന്നും കോക്കനട്ട് ഹണി

നാളികേര അധിഷ്ഠിത വ്യവസായങ്ങളിലെല്ലാം ഉപഉല്പന്നമായി ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ഈ നാളികേര വെള്ളത്തിൽ നിന്ന് തേൻ ഉല്പാദിപ്പിക്കുന്നതിലൂടെ വൻതോതിലുള്ള വരുമാനം നേടാൻ സംരംഭകന് സാധിക്കും. അസംസ്‌കൃത വസ്തുവിന്റെ ലഭ്യത ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. വലിയ തോതിലുള്ള മുതൽ മുടക്കോ സാങ്കേതികവിദ്യയോ ഇതിനാവശ്യമില്ല. രണ്ട് സ്ത്രീ ജീവനക്കാരെ വച്ച് കോക്കനട്ട് ഹണീ ഉല്പാദനം ആരംഭിക്കുന്നവതാണ്. 2 വർഷത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും എന്നുള്ളതും ഇതിന്റെയോരു പ്രത്യേകതയാണ്.

മൂലധന നിക്ഷേപം: Rs 2,00,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

പൈനാപ്പിൾ ക്യാൻഡി നിർമാണം

 

പൈനാപ്പിൾ  ക്യാൻഡി

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് കേരളത്തിൽ വലിയ സാധ്യതയാണുള്ളത്. കുറഞ്ഞ മുതൽ മുടക്കും ലളിതമായ പരിശീലനവും നേടിയാൽ സാധാരണ കർഷകർക്ക് പൈനാപ്പിൾ ക്യാൻഡി നിർമ്മിക്കാം. അസംസ്കൃതവസ്തുവിന്റെ ലഭ്യതയും ഈ വ്യവസായത്തെ സംരംഭക സൗഹൃദമാക്കുന്നു. പൈനാപ്പിളിന്റെ കണ്ണ് പൂർണ്ണമായും നീക്കം ചെയ്ത് 6mm മുതൽ 8mm വരെയുള്ള വലിപ്പത്തിൽ ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്ത്, ബ്ലാംഞ്ചിഗ് പ്രക്രീയയിലൂടെ പലതരം പ്രോസസ്സിങ്ങിന് വിധേയമാക്കി, 50°C മുതൽ 55°C വരെ ചൂടിൽ 4 മണിക്കൂർ ചെയ്താൽ പൈനാപ്പിൾ ക്യാൻഡി ലഭിക്കും.
മൂലധന നിക്ഷേപം: Rs 3,60,000.00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

ബനാന ഫിഗ്

ബനാന ഫിഗ്

കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് മറ്റ് സുംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറിയേക്കാൾ ഗുണമേന്മയും രുചിയും കൂടുതലാണ്. കാർഷിക വിളകൾ വിപണനം ചെയ്യുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരും. ശാസ്ത്രീയ രീതിയിൽ ഗുണമേന്മ നഷ്ടപ്പെടാതെ സംസ്കരിച്ചെടുക്കുന്ന എത്തവാഴപ്പഴം ബനാനാഫിഗ് എന്ന പേരിൽ മാർക്കറ്റിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. നാടൻ ഏത്തപ്പഴം സംസ്കരിച്ചു തയാറാക്കുന്ന ഡ്രൈ ഉല്‌പന്നം ആണ് ബനാന ഫിഗ്. ധാരാളമായി ലഭ്യമാകുന്ന അസംസ്ക്രത വസ്തു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ സാധിക്കുന്നു എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

മൂലധന നിക്ഷേപം-Rs . 5,00,000 .00

പരിശീലനവും സാങ്കേതിക വിദ്യയും അഗ്രോപാർക്കിൽ ലഭിക്കും.

Ph :0485-2242310, 2242410, 9495594199, 9496476330

വിലാസം

  • അഗ്രോപർക്ക്
  • പിറവം .പി.ഒ
  • എറണാകുളം – 686664
  • ഫോണ്‍ : 0485 – 2242310 : 2242410
  • മൊബൈൽ : 9446713767
  • 1.കവ്പ്രാഡ്‌
  • ടി . വി . പുരം
  • വൈക്കം , കോട്ടയം.
  • 2.പൈൻഗ്രി സാറ്റ്ലൈറ്റ് പ്രോസസ്സിംഗ് സെൻറ്റർ
  • സൗത്ത് മാറാടി പി .ഒ
  • മുവാറ്റുപുഴ , എറണാകുളം.
  • 1.അഗ്രോപർക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • തിരുമാറാടി
  • കൂത്താട്ടുകുളം , എറണാകുളം.
  • 2.അഗ്രോപർക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • വൈക്കം , കോട്ടയം.
  • 3.അഗ്രോപർക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • കാലടി
  • അങ്കമാലി,എറണാകുളം

പ്രോസസ്സിംഗ് സെൻറെഴ്സ്

ട്രെയിനിംഗ് സെൻറ്റർ

കടപ്പാട്-http://keralaagropark.com

4.0
Jayendran Dec 24, 2016 10:45 AM

ബനാന ഫിഗ് വിപണിയിലുണ്ടെങ്കിൽ ബ്രാൻഡ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top