Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സെറികള്‍ച്ചര്‍

സെറികള്‍ച്ചര്‍ വിവരങ്ങൾ

സെറികള്‍ച്ചര്‍കേരളത്തിന്‍റെ മള്‍ബറിക്കൃഷി മുതല്‍ കൊക്കൂണ്‍ വിപണനം വരെയുളള പട്ടുനൂല്‍ വ്യവസായത്തിന് സകല പിന്തുണയും നല്‍കി വരുന്ന സംസ്ഥാന സെറികള്‍ച്ചര്‍ സഹകരണ ഫെഡറേഷന്‍ പട്ടു വസ്ത്ര നിര്‍മ്മാണ- വിപണന രംഗത്തും സജീവമാകുന്നു. കേരളത്തിലെ കര്‍ഷകര്‍ മള്‍ബറിക്കൃഷിയിലൂടെ ഉത്പാദിപ്പിച്ചെടുക്കുന്ന കൊക്കൂണുകള്‍ ഇവിടെതന്നെ സംസ്ക്കരിച്ച് നൂലുണ്ടാക്കി നെയ്ത് \'കേരള്‍ സില്‍ക്ക്\' എന്ന ബ്രാന്‍റിലൂടെ വിപണനം ചെയ്താണ് സെറി ഫെഡ് വസ്ത്ര വിപണിയില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കേരളത്തിന്‍റെ സ്വന്തം പട്ടുമായി സെറികള്‍ച്ചര്‍


സംസ്ഥാനത്ത് പട്ടുനൂല്‍പ്പുഴു വളര്‍ത്തലിന് കരുത്തു പകരാനും കൂടുതല്‍ കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കാവാനുളള യത്നത്തിന് മുന്നോടിയായിട്ടാണ് കേരളത്തിന്‍റെ സ്വന്തം പട്ട് വിപണിയിലിറക്കുന്നത്. കണ്ണൂരിലെയും പാലക്കാട്ടെയും പരന്പരാഗത നെയ്ത്തുകാരുടെയും നെയ്ത്തു സംഘങ്ങളുടേയും സേവനം പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ വ്യവസായത്തിന് തുടക്കമിട്ടിട്ടുളളത്. മലയാളിയുടെ അഭിരുചിക്കിണങ്ങുന്ന ഡിസൈനുകളില്‍ സാരിയും ചുരിദാറും മുണ്ടും ഷര്‍ട്ടുമൊക്കെ ന്യായവിലക്ക് വിപണിയിലിറക്കുകയാണ് സെറിഫെഡിന്‍റെ ലക്ഷ്യം

പട്ടു വസ്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍വിപണിയാണുളളത്. പ്രതിവര്‍ഷം 400 കോടി രൂപയുടെ സില്‍ക്ക് തുണിത്തരങ്ങളാണ് കേരളത്തില്‍ വിറ്റഴിയുന്നത്. ഇന്ത്യയിലെ പ്രതിവര്‍ഷ പട്ടുനൂലുത്പാദനം പതിനായിരം ടണ്‍ മാത്രമാണ്. ആഭ്യന്തര വിപണിയില്‍ത്തന്നെ അയ്യായിരം ടണ്‍ കൂടി ആവശ്യമുണ്ട്. ഇതിനുപുറമേ കയറ്റുമതിക്കുളള നൂലിന്‍റെ ആവശ്യം വേറെയും. ഇന്ത്യന്‍ പട്ടിന് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൊക്കൂണ്‍ എത്രതന്നെ ഉത്പാദിപ്പിച്ചാലും വിപണനത്തിന് പ്രയാസമുണ്ടാവില്ലായെന്ന് സാരം.

കേരളത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളും പട്ടുനൂല്‍പ്പുഴു വളര്‍ത്തലിന് തികച്ചും അനുകൂലമാണ്.പരിമിതമായ സ്ഥലവും കുറഞ്ഞ മുതല്‍ മുടക്കും മതിയാകും. ആദ്യ വിളവെടുപ്പിന് അഞ്ചാറുമാസം വേണ്ടിവരുമെങ്കിലും അതിനുശേഷം മാസ ശന്പളം പോലെ കൃത്യമായിട്ട് വരുമാനം കിട്ടും. അധ്വാനം വളരെ കുറവായതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ സാധിക്കും. പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ മുതല്‍ വസ്ത്ര നിര്‍മ്മാണം വരെയുളള ഘട്ടങ്ങളില്‍ ഏറെ തൊഴിലവസരങ്ങളുളള മേഖലയാണിത്. ഒരു ഏക്കറിലെ മള്‍ബറിക്കൃഷി മുതല്‍ വസ്ത്രനിര്‍മ്മാണം വരെ നീളുന്ന പ്രക്രിയയില്‍ എട്ടു പേര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ തൊഴില്‍ കിട്ടുമെന്നാണ് കണക്കാക്കിയിട്ടുളളത്.

കര്‍ഷകര്‍ ഉത്പാദിപ്പിച്ചെടുക്കുന്ന കൊക്കൂണ്‍ ന്യായമായ വിലക്ക് സംഭരിക്കാന്‍ മുന്പ് സംവിധാനങ്ങള്‍ കുറവായിരുന്നു.എന്നാല്‍ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും ഇപ്പോള്‍ സെറിഫെഡ് സംഭരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇങ്ങനെ സംഭരിക്കുന്ന കൊക്കൂണ്‍ സംസ്ക്കരിച്ച് പട്ടുനൂലുണ്ടാക്കി വസ്ത്രം നിര്‍മ്മിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സെറിഫെഡ് ഇപ്പോള്‍ നടത്തിവരുന്നത്. ഈ ജോലികള്‍ കുടില്‍ വ്യവസായമെന്ന നിലയില്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിച്ച് പട്ടുനൂല്‍-പട്ടു വസ്ത്രമേഖലയിലെ സാധ്യതകള്‍ വിപുലപ്പെടുത്താനാണ് ശ്രമം.

അടുത്തക്കാലത്ത് വിപണിയിലെത്തിച്ച കേരള്‍ സില്‍ക്ക്സാരിയിലൂടെ കേരളത്തില്‍ പട്ടു നൂല്‍പ്പുഴു വളര്‍ത്തലിന്‍റെ പുതിയ സാധ്യതകള്‍ സെറിഫെഡ് കണെ്ടത്തുകയാണ. ശുദ്ധമായ പട്ടില്‍ തയ്യാറാക്കിയ സാരിക്ക് 1500 മുതല്‍ 2500 സരൂപ വരെയാണ് വില. സെറിഫെഡ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വിപണനമേളകളിലൂടെയാണ് പട്ടുസാരികള്‍ വിറ്റഴിച്ചത്. അന്താരാഷ്ട്ര ഗുണനിലവാരമുളള സാരികളായതിനാല്‍ വിദേശ വിപണി കണ്ടെത്താനുളള ശ്രമവും നടക്കുന്നുണ്്ട്. കയറ്റുമതി ലൈസന്‍സ് ഇതിനോടകം സെറിഫെഡിന് ലഭിച്ചു കഴിഞ്ഞു. ലോക സില്‍ക്ക് കയറ്റുമതി കൗണ്‍സിലില്‍ അംഗത്വം നേടാനുളള ശ്രമം അന്ത്യഘട്ടത്തിലാണ്.

3.21739130435
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top