অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗ്രീന് ബാസ്‌ക്കറ്റ് ഹൈവ്

ഗ്രീന് ബാസ്‌ക്കറ്റ് ഹൈവ്

ഗ്രീന് ബാസ്‌ക്കറ്റ് ഹൈവ്

 

ഗ്രീന്‍ ബാസ്‌ക്കറ്റ് കൂട് പരമ്പരാഗത വിദ്യയാണ്. തദ്ദേശ ലഭ്യ വസ്തുക്കള്‍, നാടന്‍ രീതിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കൂട് ഇപ്പോഴും ഉപകാരപ്രദമാണ്.

നിര്‍മ്മാണം

  • ബാസ്‌ക്കറ്റിന് വീതിയേറിയ മുകള്‍ഭാഗവും, ഇടുങ്ങിയ താഴ്ഭാഗവുമാണ് ഉള്ളത്.
  • 1.25 ഇഞ്ച് വീതിയുള്ള തടിക്കഷ്ണങ്ങള്‍‌കൊണ്ട് സമാന്തരമായി മുകള്‍ഭാഗം മൂടിയിരിക്കുന്നു. ഇവ വളരെ അടുപ്പിച്ച് സ്ഥാപിക്കുന്നതിനാല്‍ തേനീച്ചകള്‍ക്ക് പുറത്ത് കടക്കാനാവില്ല. ഓരോ തടിക്കഷ്ണവും അടിവശം നീളത്തില്‍ തള്ളി നില്‍ക്കുന്ന (വളഞ്ഞ) മാതൃകയിലായിരിക്കും, ഒരിഞ്ച് അകലത്തില്‍ വളവ് കഷ്ണത്തിന് മധ്യ ഭാഗത്തായിരിക്കണം. ഇരുവശങ്ങളിലും 2-3 ഇഞ്ച് പരന്ന പ്രതലമായിരിക്കണം. ഈച്ച ഈ വശങ്ങളിലൂടെ കടന്നുപോകരുത്. ബാസ്‌ക്കറ്റിന്‍റെ ചുറ്റളവിനേക്കാള്‍ വലിയ കഷണങ്ങള്‍ പെട്ടിയുടെ അരികില്‍ വയ്ക്കണം (ചിത്രം 1).
  • ഓരോ ബാറിന്‍റെയും മധ്യഭാഗത്ത്, ഉരുക്കിയ മെഴുകുപയോഗിച്ച് ഒരുകഷണം തേന്‍കൂട് ഉറപ്പിച്ചുവക്കുക, ഈ മാതൃകയില്‍ ഈച്ചകള്‍ തേനറകള്‍ ഉണ്ടാക്കിത്തുടങ്ങും.
  • ചാണകവും കളിമണ്ണും 2 :1 എന്ന അനുപാത്തില്‍ കുഴച്ച് പെട്ടിയുടെ അകവും പുറവും നന്നായി മെഴുകുക (ചിത്രം 2) ഇത് ഉണങ്ങുമ്പോള്‍ ബാറുകള്‍ പെട്ടിക്കുമുകളില്‍ വച്ച്, അതിനുമുകളില്‍ മേല്‍ക്കൂര രൂപത്തില്‍ മേഞ്ഞെടുത്ത തൊപ്പികള്‍ പുറത്ത് സ്ഥാപിച്ച് മഴയില്‍ നിന്നും വെയിലില്‍ നിന്നും രക്ഷ നല്‍കുക. (ചിത്രം 3).
  • താഴെ നിന്നും 3 ഇഞ്ച് മുകളിലായി പ്രവേശന ദ്വാരം ഉണ്ടാക്കുക. അഥവാ തേന്‍കൂട് വീണാലും പ്രവേശനകവാടം അടയപ്പെടുകയില്ല. (ചിത്രം 4)
  • തേന്‍ പാകമാകുമ്പോള്‍, തേനൂറ്റ് കഴിയുമ്പോള്‍, കൂട് ബാറുകളില്‍ നിന്നും അടര്‍ത്തിമാറ്റാം. എന്നാല്‍ അവയില്‍ ഒരു ഭാഗം ബാറുകളില്‍ തന്നെ അവശേഷിപ്പിക്കുക. തുടര്‍ന്ന് തേനീച്ചകള്‍ എത്തി, പുതിയ തേനറകള്‍ നിര്‍മ്മിക്കാന്‍ ഇവ ആവശ്യമാണ്.

 

ഉറവിടം:

Centre of Science for Villages, Magan Sangrahalaya, Wardha - 442 001, Maharashtra

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate