കുപ്പിയിൽ നിന്നും ചിപ്പികൂൺ
കൂണ്‍കൃഷി കുപ്പിയിലും ചെയ്യാമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് കൂണ്‍കൃഷിക്ക് വളരെ സാധ്യത കൂടുതലാണ് .ഇതിനായി തലേദിവസം വൈക്കോൽ ശുദ്ധജലത്തിൽ മുക്കിവേക്കുയ്ക .പിന്നീട് വൈക്കോൽ തിളയ്ക്കുന്ന ശുദ്ധജലത്തിൽ ഒരു മണിക്കൂർ മുക്കിവെക്കുക .അതിനുശേഷം വൈക്കൊലെട്ത്ത് തണലത്ത് നിരത്തിയിട്ടു ഉണക്കുക .വൈക്കോൽ കൂണ്‍കൃഷിക്ക് അനുയോജ്യമായ പാകത്തിന് ആകുമ്പോൾ എടുക്കുക .അതിനുശേഷം പ്ലാസ്റ്റിക് ബോട്ടിൽ തിളച്ച വെള്ളത്തിൽ കഴുകി ,നിറയെ സുഷിരങ്ങൾ ഇടുക .വായുസഞ്ചാരത്തിനു വേണ്ടിയാണു സുഷിരങ്ങൾ ഇടുന്നത് .കത്രിക ഉപയോഗിച്ച് മൂന്നിലൊരു ഭാഗം അടിഭാഗത്ത് നിന്ന് മുറിക്കുക .എന്നിട്ട് കുപ്പിയിൽ വെക്കതക്കവിധം വൈക്കോൽ ചുരുട്ടി എടുക്കുക.ശേഷം ഒരു ചുരുലെട്ത്ത് കുപ്പിയെ തലകീഴായി പിടിച്ചു വെക്കുക .ചുരുളിന്റെ പുറംഭാഗതായ് കൂൺവിത്ത് ഇടുക .കുപ്പി നിറയുന്നതുവരെ ഇത് തുടരുക .കുപ്പി നിറഞ്ഞതിനു ശേഷം മുറിച്ചു മാറ്റിയ കുപ്പിയുടെ ഭാഗം തിരികെ സെല്ലോടേപ്പ് ഉപയോഗിച്ച് ചേർത്തുവെക്കുക .പിന്നെ ഒരു ഇരുട്ടുമുറിയിൽ (തണുപ്പും ആർദ്രതയും ഉണ്ടാവണം )വെക്കുക .20 ദിവസത്തിനു ശേഷം വൈക്കൊലി നുള്ളിൽ വെള്ള പൂപ്പലുപോലെ കാണാം.ഇതു കാണുമ്പൊൾ കുപ്പി എടുത്ത് വായു സഞ്ചാരവും വെളിച്ചവുമുള്ള മുറിയിലേക്ക് മാറ്റുക .വെള്ളം തളിച് കൊടുക്കണം .2-3 ദിവസത്തിനു ശേഷം കൂൺ മുകുളങ്ങൾ മുളച് വരുന്നു .പിന്നീട് 2 ദിവസത്തിനു ശേഷം അത് പൂർണ വളർചയിലെത്തും .ഓരോ ആഴ്ച ഇടവിട്ട് വിളവെടുപ്പ് നടത്താം .ഒരു കുപ്പിയിൽ നിന്നും 3-4 തവണ വിളവെടുക്കുക.ചിപ്പികൂൺ മാത്രവേ കൃഷിചെയ്യാൻ പറ്റു .
അവസാനം പരിഷ്കരിച്ചത് : 6/20/2020