Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൂൺകൃഷി

കൃഷി

അധികം ചെലവും അദ്ധ്വാനവുമില്ലാതെ, അനായാസം ആർക്കും കൂൺകൃഷി ചെയ്യാം.      അധികം സ്ഥലസൗകര്യമോ സാധനങ്ങളോ ഇതിനാവശ്യമില്ല. വൃത്തിയുള്ള സാഹചര്യങ്ങളിൽ മാത്രമേ കൂൺകൃഷി ചെയ്യാവൂകൂൺ കൃഷിക്കായി പ്രത്യേകം മുറി അല്ലെങ്കിൽ നിലവിലുള്ള വൃത്തിയുള്ള മുറി ഉപയോഗിക്കുകയോ ചെയ്യാം. റൂമിൽ ചൂട് കുറഞ്ഞു നിൽക്കേണ്ട ആവശ്യം ഉള്ളതിനാൽ ഓലമേഞ്ഞ ഷെഡാണ് നല്ലത്.നേരിട്ട് സൂര്യപ്രകാശം വീഴാത്തിടം കൂൺകൃഷിക്ക് ഷെഡുണ്ടാക്കാൻ തിരഞ്ഞെടുക്കണം. ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് തറ കഴുകി അണുവിമുക്തമാക്കണം. ഷെഡിന്റെ തറയിൽ പുഴ മണൽ വിരിക്കുന്നത് ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കും. മേൽക്കൂരയ്ക്ക് മുകളിൽ നനഞ്ഞ ചാക്ക് വിരിച്ച് അന്തരീക്ഷ താപം കുറയ്ക്കണം. കരിഞ്ഞ വാഴയില, ഉണങ്ങിയ വാഴപ്പോള, ചകിരി, തെങ്ങിന്റെ മടൽ, ഉമി,വൈക്കോൽ, റബർ മരപ്പൊടി തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാമെങ്കിലും ഏറ്റവും നല്ലത് വൈക്കോൽ തന്നെ.അധികം പഴകിയതോ, ജീർണ്ണിച്ച തോ ആയ വൈക്കോൽ ഉപയോഗിക്കരുത്. ഒരു കൂൺബെഡിന് 2കിലോ വൈക്കോൽ വേണ്ടി വരും.

കൃഷിരീതി

കൃഷിക്ക് മുമ്പ് കൈകൾ ഡെറ്റോളിൽ മുക്കി അണുവിമുക്തമാക്കണം.വയ്ക്കോൽ 12 മണിക്കൂർ കുതിർത്ത ശേഷം അര മണിക്കൂർ  വയ്ക്കോൽ നന്നായി തിളപ്പിച്ചാൽ അണുവിമുക്തമാകും.അണുവിമുക്തമാക്കിയ വയ്ക്കോൽ നനവു കുറയാൻ വയ്ക്കോൽ ഡെറ്റോൾ ഉപയോഗിച്ച് തുടച്ച പോളിത്തീൻ ഷീറ്റിൽ നിരത്തിയിടണം , വെയിലത്തോ, ഫാനിന്റെ കീഴിലോ അണുവിമുക്തമാക്കിയ വയ്ക്കോൽ ഉണക്കരുത്. കൈയ്യിലെടുക്കുമ്പോൾ നനവ് അനുഭവപ്പെടുകയും എന്നാൽ പിഴിഞ്ഞാൽ വെള്ളം വീഴാതിരിക്കുകയും ചെയ്യുന്ന തരത്തിൽ വയ്ക്കോൽ തോർന്നു കഴിയുമ്പോൾ അത് പിടിയായെടുത്ത് രണ്ടിഞ്ച് ഘനമുള്ള ചെറിയ വളയങ്ങളുടെ രൂപത്തിലാക്കണം.പോളിത്തീൻ ബാഗിലാണ് ഇവ നിറയ്ക്കേണ്ടത്. ബാഗിന്റെ ഒരു വശം കൂട്ടിപ്പിടിച്ച് റബ്ബർ ബാൻഡ് ഇട്ട ശേഷം അത് ഉൾഭാഗത്തേക്ക് വരത്തക്കവിധം കവർ അകം പുറം മറിക്കുക. നേരത്തെതയ്യാറാക്കിയ വയ്ക്കോൽ വളയം ഈ കവറിനുള്ളിൽ സുരക്ഷിതമായി ഇറക്കി വച്ച് കവറിന്റെ വശങ്ങളിലേക്ക് ചേർന്നിരിക്കും വിധം കൈകൊണ്ട് നന്നായി അമർത്തണം.   ഈ വൈക്കോൽ വളയത്തിൽ കൂൺ വിത്ത് വിതറുക. തുടർന്ന് അടുത്ത വൈക്കോൽ വളയം വച്ച് കൂൺ വിത്ത് വിതറാം. ഇപ്രകാരം മൂന്നോ നാലോ വളയങ്ങളായിക്കഴിഞ്ഞാൽ മകൾ ഭാഗത്തും കൂൺ വിത്ത് വിതറാം. തുടർന്ന് നന്നായി അമർത്തി വായു മുഴുവൻ പുറത്തു കളയണം.         20 ദിവസം കഴിഞ്ഞാൽ മൊട്ടുകൾ വന്നു തുടങ്ങും. കുമിളു കൾ വിരിഞ്ഞു കഴിഞ്ഞാൽ 3 ദിവസത്തിനകം വിളവെടുക്കണം. അല്ലെങ്കിൽ രുചി കുറയും. കുമിളിന്റെ ചുവട്ടിൽ പിടിച്ച് മെല്ലെ അടർത്തിയാണ് എടുക്കേണ്ടത്.3ഘട്ടമായി വിളവെടുക്കാം. ആദ്യം കവറിലുള ചെറു ദ്വാരങ്ങളിലൂടെ കൂണുകൾ പുറത്തേക്ക് വിടർന്നു വരുമ്പോൾ വിളവെടുക്കാം         ശേഷം കവർ അൽപം കീറി കൊടുത്താൽ കുറെ കവിളുകൾ കൂടി മുളച്ചു വരുന്നത് രണ്ടാം ഘട്ടം വിളവെടുക്കാം. ഇതിനു ശേഷം കവർ പൂർണ്ണമായി കീറി മാറ്റി തൂക്കിയിട്ടിരുന്നാൽ മൂന്നാം ഘട്ടം വിളവെടുപ്പിന് തക്ക വിധം കൂൺ ലഭിക്കും.55 ദിവസം വരെ ഇങ്ങനെ വിളവെടുക്കാം.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top