Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍

മനുഷ്യന് ആയുര്‍വേദം എന്നപോലെ വൃക്ഷങ്ങളുടെ അഥവാ സസ്യങ്ങളുടെ ചികിത്സകളും സംരക്ഷണവും പരിപാലനവും പ്രതിപാദിക്കുന്നതാണ് വൃക്ഷങ്ങളുടെ ആയുര്‍വേദമായ വൃക്ഷായുര്‍വേദം.

മനുഷ്യന് ആയുര്‍വേദം എന്നപോലെ വൃക്ഷങ്ങളുടെ അഥവാ സസ്യങ്ങളുടെ ചികിത്സകളും സംരക്ഷണവും പരിപാലനവും പ്രതിപാദിക്കുന്നതാണ് വൃക്ഷങ്ങളുടെ ആയുര്‍വേദമായ വൃക്ഷായുര്‍വേദം.

Ayurvedaഇലകളിലെ മഞ്ഞനിറം
ഇലകള്‍ വിളറി മഞ്ഞനിറത്തിലാകുക, പാകമാകാതെ ഫലങ്ങള്‍ പഴുക്കുക, ഫലത്തില്‍ നിന്ന് വെള്ളം വരിക, ചെടികള്‍ വേഗത്തില്‍ ക്ഷീണിച്ച് പോകുക എന്നിവയെല്ലാം പിത്ത കോപത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്. ഇരട്ടിമധുരവും ഇലിപ്പക്കാതലും കഷായംവെച്ച് ആറി അതില്‍ പാലും തേനും ചേര്‍ത്ത് ചെടിയുടെ കടയില്‍ ഒഴിക്കുക. ത്രിഫലകഷായം വെച്ച് ചൂടാറിയശേഷം നെയ്യും തേനും ചേര്‍ത്ത് ചെടിക്ക് നനയ്ക്കുക. രാമച്ചം, മുത്തങ്ങ എന്നിവ കഷായം വെച്ച് തണുത്ത ശേഷം അതില്‍ തേനും നെയ്യും പാലും ചേര്‍ത്ത് ചെടിക്ക് നനച്ചു  കൊടുക്കുന്നതും പിത്തദോഷ കോപം ശമിക്കുന്നതിന് സഹായകമെന്ന് വൃക്ഷായുര്‍വേദത്തില്‍ പറയുന്നു.ഫലങ്ങള്‍ പാകമാകാന്‍
കഫകോപത്തില്‍ ഇലകള്‍ക്ക് വൈകല്യം ഉണ്ടാകും. ഫലങ്ങള്‍ വളരെ പതുക്കയേ പാകമാകുകയുള്ളൂ. ഫലങ്ങള്‍ക്ക് രുചിക്കുറവും ഉണ്ടാകും.  പഞ്ചസാരയും കടുകും ചേര്‍ത്തരച്ച് വേരില്‍ പുരട്ടിയശേഷം എള്ള് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കി ചെടിക്ക് നനയ്ക്കുക. കരിങ്ങാലിക്കാതല്‍, വേപ്പിന്‍ തൊലി, മുത്തങ്ങ, ഏഴിലംപാലത്തൊലി, വയമ്പ്, കണ്ടകാരി എന്നിവകൊണ്ട് കഷായം വെച്ച് ഏഴു ദിവസം നനയ്ക്കുക.
മറ്റ് ചില ചികിത്സകള്‍
സസ്യങ്ങള്‍ക്കുള്ള കൃമിദോഷങ്ങള്‍ തടയാനും വരാതിരിക്കുന്നതിനും ഉങ്ങിന്‍തൊലി, കൊന്നത്തൊലി, ആര്യവേപ്പിന്‍തൊലി, ഏഴിലംപാലത്തൊലി, മുത്തങ്ങ, വിഴാലരി ഇവ സമമായി എടുത്ത് അരച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലക്കി ചെടികള്‍ക്ക് നനയ്ക്കുക.
1. പൂവ് ഉണ്ടായതിനുശേഷം വീണ്ടും പൂക്കാത്ത ചെടികള്‍ പൂക്കുന്നതിനായി മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം ഒഴിക്കുക.
2 വൃക്ഷം കാരണമില്ലാതെ ശോഷിച്ചുപോകുകയാണെങ്കില്‍ പഞ്ചസാര, എള്ളുപൊടി, പശുവിന്‍ പാല്‍ എന്നിവ വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് മരത്തില്‍ പുരട്ടുക, സസ്യങ്ങളില്‍ പുകയേല്പിക്കുന്നതും നല്ലതാണ്.
3. ഒരു വൃക്ഷം ഇടിത്തീതട്ടി കരിഞ്ഞുപോയാല്‍ മുത്തങ്ങ, രാമച്ചം, ഇലിപ്പപ്പൂവ്, പയറ്, ഉഴുന്ന്, യവം, എള്ള് ഇവയെല്ലാം ചേര്‍ത്ത് നനച്ചു കൊടുക്കുക.
4. ഇരട്ടിമധുരം, ഇലിപ്പപ്പൂവ്, പഞ്ചസാര, കൊട്ടം, തേന്‍  എന്നിവയെല്ലാം ചേര്‍ത്ത്  അരച്ച് ഗുളികകളാക്കി വൃക്ഷത്തിന് ചുറ്റും കുഴിച്ചിട്ടാല്‍ വൃക്ഷം നല്ലതുപോലെ തഴച്ച് വളരും.
5. മാവ് പുഷ്ടിപ്പെടുന്നതിനായി കടുക്, കൂവളത്തില, അരിക്കാടിവെള്ളം, പിണ്ണാക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് ആറിത്തണുത്ത വെള്ളം കൊണ്ട് മാവിന്റെ കടയില്‍ നനയ്ക്കുക.
6. പച്ചക്കറികള്‍, മാങ്ങ എന്നിവയുടെ വലുപ്പം കൂട്ടുന്നതിനായി പാല്‍, എള്ള്, മാംസം, മത്സ്യം എന്നിവ തിളപ്പിച്ചാറി തണുത്തശേഷം കടയില്‍ നനയ്ക്കുക, അല്ലെങ്കില്‍ ഇവ അരച്ച് കടയിലിടുക.
7. പേരാല്‍ത്തൊലി, അത്തിത്തൊലി, ചാണകം എന്നിവ തേനും നെയ്യും ചേര്‍ത്ത് അരച്ച് സസ്യങ്ങളുടെ മുറിവുകളില്‍ പുരട്ടിയാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.
8. ചെളിയും താമരപ്പൂവും ചേര്‍ത്തരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടിയാല്‍ തീപൊള്ളല്‍ മൂലമുണ്ടാകുന്ന ഉപദ്രവങ്ങള്‍ ശമിക്കും.
9. ഇരട്ടിമധുരം, പഞ്ചസാര, കൊട്ടം, ഇലിപ്പപ്പൂവ് എന്നിവയെല്ലാം അരച്ച് വൃക്ഷത്തിന്റെ വേരില്‍ പുരട്ടുക. കുരുവില്ലാത്ത പഴങ്ങള്‍ ഉണ്ടാകും.
10. കളകളെ നശിപ്പിക്കാന്‍ എരുക്ക് സമൂലം ചെറിയ കഷണങ്ങളാക്കി സസ്യങ്ങളുടെ കടകളിലേക്ക് വെള്ളം പോകുന്ന ചാലുകളില്‍ ഇടവിട്ട് വെക്കുക.
11. പാലുള്ള മരങ്ങളുടെ പാലെടുത്ത് നെല്‍പ്പാടങ്ങളിലെ വെള്ളത്തില്‍ ഒഴിച്ചാല്‍ നെല്ല് നശിപ്പിക്കുന്ന കീടങ്ങളെ തടയാന്‍ കഴിയും.
12. ചെടികളുടെ വേരില്‍ ശുദ്ധമായ കായം കെട്ടിവെക്കുന്നത് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞുപോകാതിരിക്കാന്‍ സഹായിക്കും.
കടപ്പാട്:മാതൃഭൂമി
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top