অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ നാട്ടുസസ്യങ്ങള്‍

കൊഴുപ്പ

കൊഴുപ്പ, കൊഴുപ്പചീര, മീനാംഗണ്ണി, പോന്നാങ്ങണ്ണി, പോന്നാംകന്നിക്കീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തില്‍ അങ്ങോളം ഇങ്ങോള കണ്ടു വരുന്ന ഒരു സസ്സ്യമാണ്, വര്‍ഷത്തില്‍ എല്ലായ്പ്പോഴും പൂത് നില്‍ക്കുന്നു, വെള്ള ധാരാളം ഉള്ള സ്ഥലങ്ങള്‍ , ചതുപ്പ് പോലെ ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ എന്നിവയാണ് സാധാരണ കണ്ടു വരുന്നത്.ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഇതിന് ഉപ്പുചീര എന്നും പേരുണ്ട്.

ദീര്‍ഘ വൃത്ത ആകൃതിയില്‍ ഉള്ള ഇലകള്‍ 3 മുതല്‍ 4 സെന്റി മീറ്റര്‍ വരെ നീളം കാണും, മകുട ആകൃതിയിലുള്ള പൂക്കള്‍ ആണ് ഇതിനു പുറമേ വെള്ള നിറവും ഉള്ളില്‍ മഞ്ഞ നിറം കലര്‍ന്ന തവിട്  നിറവും കാണാം സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര. ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ഇത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.

രസാദി ഗുണങ്ങൾ

രസം : ക്ഷാരം,മധുരം, അമ്ലം, ലവണം

ഗുണം : ഗുരു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : മധുരം

ഔഷധയോഗ്യ ഭാഗം : സമൂലം

Family: AMARANTHACEAE

English name : Sessile joyweed

Botanical name : Alternanthera sessilis

കൊഴുപ്പച്ചീരയുടെ പോക്ഷക ഗുണങ്ങൾ.

അർഹിക്കുന്ന പരിഗണന കിട്ടാത്തയീ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്.

കൊഴുപ്പച്ചീരയുടെ ഭക്ഷണത്തിനായുള്ള ഉപയോഗം.

പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു. കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.

കൊഴുപ്പച്ചീര കൊണ്ടുള്ള ആരോഗ്യ പരമായ പ്രയോജനങ്ങൾ

  1. കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.
  2. കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.
  3. ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും

തലവേദന

  1. കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍ അരച്ച് നെറ്റിയില്‍‍‍ പുരട്ടുക.
  2. ശിരോ രോഗങ്ങൾ .കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം .കടുക്ക താന്നിക്ക .ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ     തലയ്ക്കും കണ്ണിനും ഉള്ള  അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും നല്ല ഫലം ഉളവാക്കും (RKV വൈദ്യര്‍ )

ബ്രഹ്മിയുടെ ഔഷധഗുണങ്ങൾ

ബ്രഹ്മി. (Bacopa monnieri) എന്നാണു ശാസ്ത്രനാമം. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.

ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും,ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.

ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.

ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത്5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.

ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.

ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം, വസൂരി,നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.

ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.

ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം,മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട്4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.

കടപ്പാട്:  വൈദ്യശാല കൂട്ടായ്മ

മുക്കുറ്റി

(ദശപുഷ്പ്പങ്ങളിൽ പെട്ടത്).

രസം: തിക്തം, കഷായം.

ഗുണം: ലഘു.

വിഭാഗം: കടു.

വീര്യം: ശീതം.

എല്ലാ ഭാഗവും/ സമൂലം ഔഷധമായി ഉപയൊഗിക്കുന്ന ഒരു കുറ്റിച്ചെടിയാണ് മുക്കുറ്റി. ഇതിനെ തീണ്ടാനാഴി എന്നും വിളിക്കുന്നു.

  • മുക്കുറ്റിയുടെ വിത്തരച്ച് വ്രണത്തിൽ പുരട്ടിയാൽ വ്രണം എളുപ്പത്തിൽ ഉണങ്ങും. സമൂലം അരച്ചിട്ടാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ആ വ്രണം കരിഞ്ഞുപോകുന്നത് കാണാം.
  • മുക്കുറ്റിയുടെ ഇലയരച്ച് മോരിൽ കലക്കിക്കുടിച്ചാൽ വയറിളക്കം ശമിക്കും.
  • 3 മുതൽ 6 ഗ്രാം വരെ മുക്കുറ്റി വേര് അരച്ച് ദിവസവും 2 നേരം കഴിച്ചാൽ ഗോണേറിയ ശമിക്കും.
  • മുക്കുറ്റിയുടെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുക്കി പ്രസവിച്ച് പതിനഞ്ചാം ദിവസം തുടങ്ങി 3 ദിവസം കൊടുത്താൽ ഗർഭാശയശുദ്ധി ലഭിക്കും.
  • മുക്കുറ്റി സമൂലമെടുത്ത് അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ, കഫക്കെട്ട്, പാർശ്വശൂല എന്നിവ ശമിക്കുന്നതാണ്.
  • സ്ത്രീകൾക്ക് വരുന്ന ബ്ലീഡിങ്ങ് നിർത്താൻ മുക്കുറ്റി വളരെ ഫലപ്രദമാണ്. ചതച്ച നീര് നെറുകയിൽ ഇറ്റിച്ചാൽ മതി. പാലിൽ  കഴിക്കാം. അതുപോലെ പൊക്കിളിൽ തളം വെയ്ക്കാം.  നാഭിയിൽ ഒഴിച്ച് വിശ്രമിച്ചാൽ ബ്ലീഡിങ്ങ് അപ്പൊത്തന്നെ നിൽക്കും.
  • 5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് കഴിച്ചാൽ ആസ്ത്മയ്ക്ക് നല്ലതാണ്.
  • 5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് ഒരു മാസം തുടർന്ന് കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും.
  • 5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് കഴിച്ചാൽ 21 ദിവസം കൊണ്ട് കടുത്ത ചുമ മാറും.
  • ജനിച്ച് 10 ദിവസമായ കുട്ടിക് ഒരു മുക്കുറ്റിയും ഒരു കുരുമുളകും അരച്ച് തിളപ്പിച്ചാറിയ ഇത്തിരി വെള്ളത്തിൽ ചാലിച്ച് ശുദ്ധമായ കൈകൊണ്ട് നാവിൽ വെച്ചുകൊടുത്താൽ ആ കുട്ടിക്ക് കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.
  • 5 മുക്കുറ്റി, 5 കുരുമുളക് പ്രയോഗം ശ്വാസകോശ അർബ്ബുദത്തിന് ഏറ്റവും നല്ല പ്രയോഗമാണ്.

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

കുമ്പളങ്ങ

കുമ്പളങ്ങ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലന്‍ പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌

ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേര്‍ത്തുള്ള കൂട്ടാന്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില്‍ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില്‍ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല്‍ ദീര്‍ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന്‍ വീടിനു മുന്‍പില്‍ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്

വള്ളിമേലുണ്ടാകുന്ന കായ്കളില് എറ്റവും നല്ലത് കുമ്പളങ്ങയാണ്.

വള്ളിയായാണ് ഈ ചെടി വളരുന്നത്. ഇന്ത്യയിലെല്ലായിടത്തും ഭാഗികമായി കൃഷി ചെയ്തുവരുന്നതുമാണ്. കേരളത്തില് സമതല പ്രദേശങ്ങളിലും, പാടങ്ങളിലും വെച്ചു പിടിപ്പിക്കുന്നു

നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന് കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതില് നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതള് മതിപ്പുള്ളത്.

മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില് തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില് വെളുത്ത പൊടിയുമുണ്ട്.

കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല് ദീര്ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്ക്ക് കൂടുതല് ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.

'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന് വീടിനു മുന്പില് കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

വള്ളികളില് വെച്ചുണ്ടാകുന്ന ഫലങ്ങളില് ശ്രേഷ്ടമാണ് കുമ്പളങ്ങ.

ഫലങ്ങള് ഉരുണ്ടും നീളം കൂടിയുമിരിക്കും. കായ മൂപ്പാവുന്നതോടെ അവയുടെ പുറംതൊലി കട്ടി കൂടിവരികയും പുറത്ത് കുമ്മായം പോലെയുള്ള പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ആറ് ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള് അടങ്ങിയിരിക്കുന്നു

ഔഷധ ഉപയോഗങ്ങള്

കുമ്പളങ്ങക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങള് ശമിപ്പിക്കും.ബുദ്ധി വര്ദ്ധിപ്പിക്കും. 'കുശ്മാണ്ഡരസായനം' ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു'

കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്.

ബുദ്ധിശക്തി വര്ധിപ്പിക്കുന്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.

ശ്വാസകോശ രോഗിയില് കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരും ആടലോടക നീരും ചേര്ത്ത് നിത്യവും കഴിക്കുക. കുമ്പളങ്ങാ നീരില് നല്ലജീരകപ്പൊടി ചേര്ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില് കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന് സാധിക്കും.

കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ് ഒരു ഗ്ലാസ് വെള്ളത്തില് ചേര്ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്ത്തിച്ചാല് കൃമി ദോഷം ശമിക്കുന്നതാണ്.
മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും.

ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്.

ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള് എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.

വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില് അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്.

മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്ക്ക് കുമ്പളങ്ങാ നീരില് നാലിലൊരുഭാഗം ഞെരിഞ്ഞില് കഷായം ചേര്ത്തു കലര്ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്.

പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില് അല്പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്.

കുമ്പളങ്ങയില് നിന്നുണ്ടാക്കുന്ന ഔഷധമാണ് 'കൂഷ്മാണ്ഡരസായനം.' കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്ധിപ്പിച്ച് ആരോഗ്യ വര്ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്.

ഇതിന്റെ കായ, തൊലി, കുരു, നീര്, ഇല എന്നിവയെല്ലാം ഔഷധപ്രാധാന്യമുള്ളതാണ്.

എല്ലാവിധ രോഗങ്ങള്ക്കും പഥ്യഭക്ഷണമാണ് കുമ്പളങ്ങ.

വാതപിത്ത രോഗികള്ക്ക് കുമ്പളങ്ങ നല്ലതാണ്.

മൂത്രവസ്തിയെ ശുദ്ധമാക്കി മൂത്രതടസ്സത്തെ നീക്കും. ശരീരത്തെ തടിപ്പിക്കും.

ബുദ്ധിക്ക് ഉണര്വ്വ് ഉണ്ടാക്കുകയും രക്തസ്രാവത്തെ നിറുത്തുകയും ചെയ്യും.

കുമ്പളങ്ങ വിത്ത് പൊടിച്ച് ഓരോ ടീസ്പൂണ് വീതം 2 നേരം തേനില് ചാലിച്ച് കഴിച്ചാല് നാടവിരബാധയ്ക്ക് നല്ലതാണ്.

കുമ്പളങ്ങപ്പൂവിന്റെ നീരില് ഗോരോചനാദി ഗുളിക കഴിച്ചാല് (3 നേരം ദിവസേന) സന്നിപാതജ്വരത്തിന് നല്ല ആശ്വാസം ഉണ്ടാകും.

കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാല് കെട്ടി നില്ക്കുന്ന മൂത്രം ഉടനേ പോകുന്നതാണ്.

കുമ്പളങ്ങ തൊലിയോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില് നിന്ന് 3 ല് ഒരുഭാഗം പശുവിന് നെയ്യ് ചേര്ത്ത് കാച്ചി മെഴുക് പാകത്തില് അരിച്ചെടുത്ത് സൂക്ഷിക്കുക. ഇതില് നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാല് ശരീരം ചുട്ടുനീറുക, രക്തപിത്തം, നേത്രരോഗം എന്നിവ മാറുന്നതാണ്.

ഗര്ഭപാത്രം എടുത്തുമാറ്റുന്ന ഓപ്പറേഷന് ചെയ്ത സ്ത്രീകളിലുണ്ടാകുന്ന അതികഠിനമായ ചൂട് ഈ പ്രയോഗം കൊണ്ട് കുറയുന്നതാണ്. ഒരുമാസത്തിലധികം കാലം ഈ ചികിത്സ ചെയ്യരുത്.

കുമ്പളങ്ങാതൊലിയുടെ 2 ഔണ്സ് നീരില് 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേര്ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള് കഴിച്ചാല് പ്രമേഹം നിയന്ത്രിച്ചു പോകാം.

കുമ്പളങ്ങ കഷ്ണങ്ങളാക്കി ഉപ്പിലിട്ട് വെച്ചാല് കേടുകൂടാതിരിക്കും. ഇത് അര്ശ്ശസ്, അജീര്ണ്ണം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര് ഉപയോഗിച്ചാല് നല്ല ഫലം ലഭിക്കും.

വള്ളിയില് നിന്ന് തനിയെ അടര്ന്നു വീണ കുമ്പളങ്ങ മാനസിക രോഗമുള്ളവര്ക്ക് വളരെ ഫലം ചെയ്തു കാണാറുണ്ട്.

ബുദ്ധിഭ്രമം, അപസ്മാരം, ഞരമ്പുസംബന്ധമായ രോഗങ്ങള്, മൈെ്രെഗന് എന്ന തലവേദന, പക്ഷാഘാതം വരാന് സാധ്യതയുള്ളവര്, പക്ഷാഘാതം വന്നവര് എന്നീ രോഗാവസ്ഥകളില് ഉള്ളവര് കുമ്പളങ്ങാനീര് 3 ഔണ്സ് വീതം 2 നേരം കഴിച്ചാല് നല്ല ഫലം കിട്ടും. ഈ നീരില് മാനസമിത്രം ഗുളിക ചേര്ത്ത് കഴിച്ചാല് ഫലം പതിന്മടങ്ങ് വര്ധിക്കും.

കുമ്പളങ്ങാനീരില് പവിഴഭസ്മം ചേര്ത്ത് കൊടുത്താല് എയ്ഡ്സ് രോഗികള്ക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതാണ്.

ചുണങ്ങിന് കുമ്പളങ്ങവള്ളി ചുട്ടഭസ്മം വെറ്റിലനീരില് ചാലിച്ച് ശരീരത്തില് പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളഞ്ഞാല് മതി. വെറ്റിലനീരിനു പകരം മരോട്ടി എണ്ണ ഉപയോഗിച്ചാല് കൂടുതല് ഫലം ലഭിക്കും. ഒരു മാസമെങ്കിലും ഈ ചികിത്സ നടത്തേണ്ടിവരും.

കുമ്പളങ്ങ നമ്മുടെ ആഹാരത്തില്

സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല് മനസ്സിലാകും

പരിപ്പ് ചേര്ത്തുള്ള കൂട്ടാന്, കുമ്പളങ്ങ ഓലന്, കുമ്പളങ്ങ മോരുകറി, കുമ്പളങ്ങക്കാളന്, കുമ്പളങ്ങപ്പുളിശ്ശേരി, കുമ്പളങ്ങ പച്ചടി, കുമ്പളങ്ങ കറി, കാശി ഹല്വ ( കുമ്പളങ്ങ ഹല്വ), കുമ്പളങ്ങ കിച്ചടി, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി,രുചികരമായ കുമ്പളങ്ങ ചിക്കന്, കുമ്പളങ്ങ ലഡ്ഡു ഇങ്ങനെ കുമ്പളങ്ങ കൊണ്ട് രുചികരമായി ഉണ്ടാക്കാവുന്ന വിഭവങ്ങള് നിരവധി ആണ്..
കുമ്പളങ്ങ കൊണ്ട് രുചികകരമായ നിരവധി വിഭവങ്ങള് നമ്മള് ഉണ്ടാക്കാറുണ്ട്.മധുരതരമായ കുമ്പളങ്ങ ഹല്വ ആണ് ഇന്ന്
അവതരിപ്പിക്കുന്ന വിഭവം.
കുമ്പളങ്ങ ഹല്വ
വേണ്ടത് :

  • ഗ്രേറ്ററില് ചീകിയെടുത്ത കുമ്പളങ്ങ രണ്ടു കിലോ
  • തേങ്ങ ചിരകിയത് രണ്ടു മുറി
  • വെളിച്ചെണ്ണ 300 മില്ലി.
  • കിസ്മിസ് 30 ഗ്രാം
  • കശുവണ്ടി (വറുത്ത് കോരിയത്) 30 ഗ്രാം
  • കപ്പലണ്ടി (വറുത്ത് കോരിയത്) 20 ഗ്രാം
  • ഏലയ്ക്കാ (ചൂടാക്കി പൊടിച്ചത്) 10 എണ്ണം

പാചകരീതി :
ചീകിയെടുത്ത കുമ്പളങ്ങ നന്നായി പിഴിഞ്ഞ് ചാറ് കളയുക. തേങ്ങാപ്പാല് പിഴിഞ്ഞെടുത്ത് ചൂടായ ഉരുളിയില് ഒഴിച്ച് പിഴിഞ്ഞെടുത്ത കുമ്പളങ്ങയിട്ട് ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോള് വെളിച്ചെണ്ണ മുകളില് തെളിഞാല് ഉരുളിയില് കിസ്മിസ്, കശുവണ്ടി, കപ്പലണ്ടി, ഏലക്ക ഇവ യോജിപ്പിച്ച് വെളിച്ചെണ്ണ പുരട്ടിയ സ്റ്റീല് പാത്രങ്ങളില് നിരത്തി ചൂടാറുമ്പോള് ഉപയോഗിക്കുക.

കടപ്പാട് : ഞാന്‍ കര്‍ഷകന്‍ facebook page

മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.

ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം.

നിലപ്പന.

(ദശപുഷ്പ്പങ്ങളിൽ പെട്ടത്)

ബ്ലാക് മുസ്ലി എന്നും പറയും. രസം: മധുരം,തിക്ത വിഭാഗം:മധുരം വീര്യം:ഉഷ്ണം

ഒരു ബഹു വർഷ ഔഷധ ചെടിയാണ് നിലപ്പന. ഇതിന്റെ കിഴങ്ങ് പോലെയുള്ള മൂലകാണ്ഡം മണ്ണിൽ വളർന്നുകൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്. ഫലത്തിനകത്ത് കറുത്ത തിളങ്ങുന്ന വിത്തുകൾ കാണപ്പെടുന്നു. ഇതിന്റെ മൂല കാണ്ഡമാണ് ഔഷധ യോഗ്യമായ ഭാഗം. ചുമ, മഞ്ഞപിത്തം, നീര്, വേദന, മൂത്രചുടിച്ചിൽ എന്നിവക്ക് ഉത്തമ ഔഷധമാണ് നിരപ്പന. കൂടാതെ രക്ഷ ശുദ്ധി ഉണ്ടാക്കുകയും ചെയ്യും. നിരപ്പനക്കിഴങ്ങ് ഉണക്കിപൊടിച്ച് 3ഗ്രാം മുതൽ ആറ് ഗ്രാം വരെ തേനിൽ ചേർത്തോ, പാലിൽ കലക്കിയോ ദിവസവും രണ്ട് നേരം വീതം ഉപയോഗിച്ചാൽ, സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രചൂട്, പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക ദൗർബല്യം എന്നിവ ശമിക്കും.

നിലപ്പനയുടെ ഇലയിട്ട് കശായം വെച്ച് കഴിച്ചാൽ ചുമ ശമിക്കും. നിലപ്പനയുടെ മൂലകാണ്ഡം പച്ചക്ക് അരച്ചത് ആറ് ഗ്രാം പാലിൽ കലക്കിയത് ദിവസവും രണ്ട് നേരം ഒരാഴ്ച പതിവായി കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും. ഇതിന്റെ ഇല വേപ്പെണ്ണ ചേർത്തരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന പൂർണ്ണമായും മാറും. നിലപ്പനക്കിഴങ്ങ്, ഉണക്കമുന്തിരി, നിലമ്പരണ്ട, കൽകണ്ടം, കൂവപ്പൊടി, പൂവൻ പഴം(1 എണ്ണം) ഇവ ഓരോ സ്പൂൺ വീതം കൂട്ടിയോജിപ്പിച്ച് അടിച്ച് 21 ദിവസം കഴിച്ചാൽ അസ്തിസ്രാവം പൂർണ്ണമായി മാറികിട്ടും.

നിലപ്പന, നിലമ്പരണ്ട, ചെറുകടലാടി ഇവ പാലിൽ അരച്ച് ദിവസം രണ്ട് നേരം വെച്ച് കഴിച്ചാൽ തൈറോട് മാറും. ടി.എസ്.എച്, ടി3, ടി4 ഹൈപൊ ആണെങ്കിലും ഹൈപ്പറാണെങ്കിലും 3 മാസത്തെ പ്രയോഗം കൊണ്ട് പൂർണ്ണമായി മാറിക്കിട്ടും.

കടപ്പാട്

സന്ദീപ് വൈദ്യർ

ആന കൂവ

ആനക്കൂവ പ്രയോജനങ്ങള്‍ :

തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍

(for healthy brain tissues)

സ്ട്രോക്ക് (തലച്ചോറിലെ തടസ്സങ്ങള്‍) അലിയിച്ചു കളയുന്നു.

എല്ലാ തരം ആന്തരിക പഴുപ്പുകളും (Tumors) സുഖപ്പെടുത്തുന്നു.

തൈറോയിഡ് രോഗങ്ങള്‍

കൊളസ്ട്രോള്‍ ഫലപ്രദമായി സുഖപ്പെടും.

ഹാര്‍ട്ട് ബ്ലോക്ക്,

(എല്ലാ ഇനം ബ്ലോക്കുകളും സുഖപ്പെടുത്തും)

സ്ട്രെസ്സ്- ഹൈപ്പര്‍ ടെന്‍ഷന്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രമേഹം. (Diabetes)

ബ്ലഡ് ഷുഗര്‍ ഫലപ്രദമായി ക്രമീകരിക്കും.

പാന്‍ക്രിയാസ് ഗ്രന്ഥിയെ പുനരുജ്ജീവിപ്പിക്കും.

വൃക്കസംബന്ധമായ രോഗങ്ങള്‍

വൃക്കയിലെ കല്ലുകള്‍, വേദന

മൂത്രാശയത്തിലെ കല്ലുകള്‍

മൂത്രാശയ ക്രമക്കേടുകള്‍

ലൈംഗിക രോഗങ്ങള്‍

നല്ല ലൈംഗിക ഉത്തേചകം

ഉന്മേഷദായകം, ഉത്തേചകം, ശക്തിദായകം

കൌണ്ടിംഗ് കുറവ് ഫലപ്രദമായി പരിഹരിക്കും

കുട്ടികളില്ലായ്മ, തുടര്‍ച്ചയായ അലസിപ്പോവല്‍,

ഗര്‍ഭാശയ രോഗങ്ങള്‍, അണ്ടാശയ രോഗങ്ങള്‍

അണ്ടാശയത്തിലെ മുഴകള്‍, കുമിളകള്‍

മാസമുറ രോഗങ്ങള്‍, വേദന.

Contraction/cramp pains

ഹോര്‍മോണുകളെ ക്രമീകരിക്കും

രക്തം ശുദ്ധീകരിക്കും

ഓവറോള്‍ പ്രതിരോധ ശേഷി കൂട്ടും.

കരള്‍ രോഗങ്ങള്‍

The best liver cleanser

മഞ്ഞപ്പിത്തം (Jaundice)

ഹെപ്പിറ്റൈറ്റിസ് ബി, സി,.. (Hepatitis b,c)

കരള്‍ വീക്കം (fatty liver)

അനീമിയ

ഹിമോഗ്ലോബിന്‍ പ്രശ്നങ്ങള്‍

ഉദര രോഗങ്ങള്‍,

ഗ്യാസ്, കുടല്‍ പുണ്ണ്, വയറുവേദനകള്‍

ചെറുകുടല്‍, വന്‍കുടല്‍ പ്രശ്നങ്ങള്‍

വയറ്റിലെ വിഷാംശങ്ങള്‍ പുറംതള്ളും.

മലബന്ധം, ഡയറിയ

പല്ല് , മോണ രോഗങ്ങള്‍

ടോണ്‍സിലൈറ്റിസ്, മുണ്ടിവീക്കം,

തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ്,

വായിലെ രോഗങ്ങള്‍, അണുബാധകള്‍,

വായ്‌നാറ്റം, പഴുപ്പുകള്‍,

അന്നനാള രോഗങ്ങള്‍,

ബാക്റ്റീരിയല്‍ ന്യൂമോണിയ

ശ്വാസകോശ രോഗങ്ങള്‍

ആസ്ത്മ, ക്ഷയരോഗം,

പഴകിയ ചുമ (Chronic cough)

കഫക്കെട്ട്, ജലദോഷം, സൈനസ് രോഗങ്ങള്‍,

കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍

കൂര്‍ക്കം വലി,

(പൊടി മൂക്കില്‍ വലിക്കുക, വായില്‍ വെയ്ക്കുക)

ചര്‍മ്മരോഗങ്ങള്‍,

അരിമ്പാറ, പാലുണ്ണി,

മെലാനിന്‍ പ്രശ്നങ്ങള്‍ (Freckles)

വട്ടത്തില്‍ മുടി കൊഴിയല്‍ (Vixen Disease)

പഴകിയ തലവേദന (Chronic headache, migraine)

ആന്റി സെപ്റ്റിക് (മുറിവുകള്‍)

മുറിവുകളുടെ/വൃണങ്ങളുടെ കലകള്‍-പാടുകള്‍

പൊള്ളലുകള്‍

സ്ക്ലെറോസിസ് (പരുപരുപ്പ്)

Diuretic (മൂത്ര തടസ്സങ്ങള്‍ നീക്കുന്നത്)

Menstrual Diuretic (മാസമുറ തടസ്സങ്ങള്‍ നീക്കുന്നത്)

Laxative for Nerves (മലയാളം അറിയില്ല)

രോഗമുക്തമായ കരള്‍

രോഗ മുക്തമായ ഹൃദയം

സ്ട്രോക്ക് (Strokes)

രക്തധമനികളും സിരകളും വികസിപ്പിക്കും.

വാതരോഗങ്ങള്‍, നടുവേദന,

സന്ധി രോഗങ്ങള്‍ (ആര്‍ത്രൈറ്റിസ്)

സന്ധി വേദന, ഇടുപ്പ് വേദന

Sciatica (ഊര, കാല്‍, തുട, പൃഷ്ടം: തരിപ്പ്, വേദന, കടച്ചല്‍)

ചെവി രോഗങ്ങള്‍, വേദനകള്‍

പ്ലീഹ രോഗങ്ങള്‍ (Spleen)

നീര് രോഗങ്ങള്‍ (Edema)

വായു രോഗങ്ങള്‍ (വായുകോപം)

ഉഗ്ര വിഷങ്ങള്‍, പാമ്പ്‌ വിഷം (deadly toxins/poisons/venom)

കല്ലുകളെ ഉരുക്കും (dissolve stones)

ടെറ്റനസ് (Tetanus) (കഠിനമായ പേശീസങ്കോച രോഗം)

വിറയല്‍ രോഗം മാറ്റും

വിഷ ഹാരകം (ശരീരത്തിലെ ടോക്സിനുകളും അവശിഷ്ടങ്ങളും നീക്കും)

വിര നാശിനി (എല്ലാ വിധ വിരകളെയും നശിപ്പിക്കും)

(ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും)

ശക്തമായ ആന്റിബയോടിക്, ആന്റി ഒക്സിഡന്റ്.

പുകവലി നിര്‍ത്താന്‍ (പൊടി വായില്‍ വെയ്ക്കുക)

കേരളത്തില്‍ ധാരാളമായി കാണുന്ന ആനക്കൂവ ഒരു ഇന്തോനേഷ്യന്‍ സസ്യമാണ്. വെളുത്തതും ചുവന്നതുമുണ്ട്. ചുവന്നതാണ് കൂടുതല്‍ ഓഷധമൂല്യമുള്ളതും കൂടുതലായി ഉപയോഗിക്കപ്പെടുന്നതും.

ഗള്‍ഫ്‌ നാടുകളില്‍ സ്പൈസസ് (അത്താറ) കടകളില്‍ വളരെ വിലക്കുറവില്‍ ലഭ്യമാണ്. ഉണക്കിയ വേരിന്‍ കഷണങ്ങള്‍ ആയും പൊടിയായും കിട്ടും. അല്‍-ഖസ്തുല്‍ ഹിന്ദി എന്ന് ചോദിക്കണം.

ഉപയോഗ ക്രമം:

ആന്തരിക രോഗങ്ങള്‍ക്ക് ആനക്കൂവയുടെ വേര് ഉണക്കി പൊടിച്ചത് ഒരു ടീസ്പൂണ്‍ ഫുള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി ഇളക്കി യോജിപ്പിച്ച് ആഹാരത്തിനു മുമ്പോ ശേഷമോ കുടിക്കുക. ദിവസം രണ്ടു നേരം. പൊടി വെള്ളത്തിനടിയില്‍ അടിയുന്നതിനു  മുമ്പേ കുടിക്കണം. (ചുരുങ്ങിയത് ഒരു മാസം). കൂടുതല്‍ കലശലായ അവസ്ഥകള്‍ക്ക് മൂന്നു നേരം കഴിക്കാം.

ചര്‍മ്മ രോഗങ്ങള്‍ക്കും തലമുടി രോഗങ്ങള്‍ക്കും ഏഴു ടീസ്പൂണ്‍ പൊടി ഒരു കപ്പ്‌ ഒലീവ് ഓയിലില്‍ കലര്‍ത്തി ഏഴു മിനിറ്റ് നേരം തിളപ്പിക്കുക. ചൂടാറിയ ശേഷം ചണ്ടി അരിച്ച് കളഞ്ഞ് രോഗ ബാധിത പ്രദേശങ്ങളില്‍ ദിവസം രണ്ടു നേരം പുരട്ടുക.

മൂലക്കുരു - ഫിസ്റ്റുല :

അര ടീസ്പൂണ്‍ പൊടി നാല് ടീസ്പൂണ്‍ ഒലീവ് ഓയിലിലോ ശുദ്ധ വെളിച്ചെണ്ണയിലോ കലര്‍ത്തുക. ഈ മിശ്രിതം സൂചി ഇല്ലാത്ത സിറിഞ്ചില്‍ നിറച്ചോ, അല്ലെങ്കില്‍ കൈ വിരല്‍ കൊണ്ടോ മലദ്വാരത്തില്‍ രോഗ ബാധിത പ്രദേശത്ത് മുഴുവന്‍ എത്തും വിധം ലേപനം ചെയ്യുക. രാവിലെ മല വിസര്‍ജ്ജന ശേഷവും രാത്രി കിടക്കും മുമ്പും ഒരാഴ്ച ചെയ്യുക. വീണ്ടും ആവശ്യമാണെന്ന് തോന്നിയാല്‍ തുടര്‍ന്ന്‍ എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിച്ച് ഇതേ പ്രകാരം ഒരാഴ്ച കൂടി ചെയ്യുക. കൂടെ, ദിവസം മൂന്നു നേരം ഒരു ടീസ്പൂണ്‍ വീതം വെള്ളത്തിലോ തേനിലോ കലര്‍ത്തി കഴിക്കുകയം വേണം.

സൈനസ്, കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍ക്ക് , തയാറാക്കിയ ആനക്കൂവ വേരിന്‍റെ  പൊടി മൂക്കില്‍ വലിക്കുകയോ വായില്‍ വെയ്ക്കുകയോ ചെയ്യുക.

മുന്നറിയിപ്പ്:

ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ ഉപയോഗിക്കരുത്. ആനക്കൂവ ആസ്പ്പിരിനെക്കാള്‍ ഫലപ്രദമായി രക്തത്തെ നേര്പ്പിക്കുന്നതിനാല്‍ ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ അതോടോപ്പം ആനക്കൂവ ഉപയോഗിക്കുന്നത് അപകടരമായെക്കാം. ആസ്പിരിനു ഒരു നല്ല ബദല്‍ ആണ് ആനക്കൂവ.

ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും.

അപൂര്‍വ്വമായി ചിലരില്‍ ശ്വാസകോശ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെക്കാം. ഇഞ്ചി അതിനുള്ള പ്രതിവിധിയാണ്. മറ്റു ചിലരില്‍ മൂത്ര സഞ്ചിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുണ്ടാക്കാം, യാന്‍സൂന്‍ (anise seed) അതിനുള്ള പ്രതിവിധിയാണ്.

ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ്

ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസിൽ പെടുന്നു. കേരളത്തിൽ ഇത് അർദ്ധഹരിത - നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടൂകളായി ഇത് വളരുന്നു. ഏകദേശം മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്നയാണ് ക്രേപ് ജിഞ്ചർ എന്ന ആനക്കൂവ. പച്ചിലകൾ ചെടിത്തണ്ടിൽ 'സ്‌പൈറൽ' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കൾക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകൾ മെഴുകുപുരട്ടിയതുപോലിരിക്കും. അരികുകൾ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതാണ്.

കൃഷിരീതി

ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിൻ കഷണങ്ങൾ മണ്ണും മണലും ഇലപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളർത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളർത്താവുന്നതാണ്.

ഉപയോഗങ്ങൾ

പനിചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്. സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകൾ വേണ്ടത്രയുണ്ട്. ഇൻഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു.

കീഴാര്‍നെല്ലി - Keezharnelly

വര്‍ഷകാലത്തും നനവുള്ള സീസണിലും തൊടിയിലും വരമ്പത്തും പാതയോരങ്ങളിലും വളരുന്ന ഒരു വിശേഷ ഔഷധ സസ്യമാണ് കീഴാര്‍നെല്ലി മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ വലിയ പ്രസിദ്ധി നേടിയ സസ്യവുമാണ് ഇത്. പക്ഷേ മഞ്ഞപ്പിത്തത്തിനു മാത്രമല്ല, മറ്റു പല രോഗങ്ങളിലും സിദ്ധൌഷധമാണ് ഇത്.

യൂഫോര്‍ബിയേസ്യേ  എന്ന സസ്യകുടുംബത്തില്‍ പെട്ട ഒരു അംഗമാണ്. ശാസ്ത്രീയ നാമം Phyllanthus neruri ചെറു ശാഖകളോട് കൂടിയതും ഇളം തണ്ടോടുകൂടിയും കാണപ്പെടുന്ന ഒരു ഔഷധമാണിത്. ഇലകള്‍ സന്മുഖപ്ത്രങ്ങള്‍, ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.പൂക്കളില്‍  ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത് അനിയന്ത്രിതമായ കളനാശനപ്രയോഗം മൂലം ഈ ചെടിയും വംശനാശ ഭീഷണിയിലാണ്..

ഔഷധപ്രയോഗങ്ങള്‍-

  1. മഞ്ഞപ്പിത്തം  (രോഗനിര്‍ണ്ണയം നടത്തിയതിനുശേഷം മാത്രം ഒറ്റമൂലിപ്രയോഗത്തിനു തുനിയുക, ഇപ്പോള്‍ കാണുന്ന പല മാരകരോഗങ്ങളുടെയും (ഡെങ്കി, എലിപ്പനി മുതലായവ) ലക്ഷണം ചിലയവസരത്തില്‍ മഞ്ഞപ്പിത്തമാകയാല്‍ രോഗനിര്‍ണ്ണയം നടത്താതെയുള്ള ചികിത്സ മരണ കാരണമായേക്കാം.)
    കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി അരച്ച് പാലില്‍ ചേര്‍ത്തു രോഗം കുറയുന്നതുവരെ കഴിക്കുക. കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുകയുമാവാം.
  2. മൂത്രാശയരോഗങ്ങളില്‍ (യുറിനറി ഇന്‍ഫക്ഷന്‍, മൂത്രതടസം മുതലായവ) കീഴാര്‍നെല്ലി കരിക്കിന്‍ വെള്ളത്തില്‍ കലക്കി 5 ദിവസം കൊടുക്കുക.
  3. ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
  4. കീഴാര്‍നെല്ലി കല്‍കമായി എണ്ണകാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും.ചെടിനീര്‍ തലയില്‍ തേച്ചു മസാജ് ചെയ്താലും മുടികൊഴിച്ചില്‍ കുറയും.
  5. ഇലനീര്‍ പുളിച്ചമോരില്‍ കുഴച്ച് തേച്ചാല്‍ അലര്‍ജി ചൊറിച്ചില്‍ മാറിക്കിട്ടും.
  6. കീഴാര്‍നെല്ലി സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും
  7. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും.
  8. രക്തസമ്മര്‍ദ്ദരോഗത്തിന് (ബി.പി) ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
  9. കീഴാര്‍നെല്ലിയും ചെത്തിപ്പുവും സമം മുലപ്പാലിലരച്ച് അരിച്ചെടുത്ത് ചെങ്കണ്ണുരോഗത്തിന് കണ്ണിലൊഴിക്കും.
  10. ഇത് സമൂലമരച്ച് വെള്ളത്തില്‍ കലക്കി വായില്‍ കവിള്‍ കൊള്ളിയാല്‍ വായപ്പുണ്ണ് മാറിക്കിട്ടും.

രോഗം വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ വാതരോഗികള്‍ ഇത് തുടര്‍ച്ചായയി കഴിക്കരുത്.

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

കടപ്പാട്

Dr. Ebey Abraham MD (Ay)

കാന്താരി മുളക്

പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസല്‍ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തില്‍ ശേഖരിക്കുക. അതിലേക്ക് 60-70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കുക. തുടര്‍ന്ന് വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തില്‍ക്കൂടി വിത്ത് കഴുകണം. വിത്ത് കഴുകുന്നതും കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അല്‍പ്പം ചാരംചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് അവ തണലില്‍ ഉണങ്ങാന്‍ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇതിനായി തടം തയ്യാറാക്കണം. മണല്‍, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേര്‍ത്ത് ഇളക്കി വേണം തടം തയ്യാറാക്കാന്‍.തടങ്ങളില്‍ വിത്തുപാകി വളരെ നേരിയ രൂപത്തില്‍ മണ്ണ് വിതറണം.

വിത്തുപാകിക്കഴിഞ്ഞാല്‍ നയ്ക്കാന്‍ മറക്കരുത്. നയ്ക്കുമ്പോള്‍ വിത്ത് തടങ്ങളില്‍നിന്ന് തെറിച്ചു നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂര്‍ ഇടവിട്ട് വെള്ളം നയ്ക്കണം. അഞ്ചോ ആറോ ദിവസം കഴിയുമ്പോഴേക്കും വിത്ത് മുളയ്ക്കും. മുളച്ച് മൂന്നാം ഇല വന്നാല്‍ തൈ പറിച്ചുനടാം. വാണിജ്യാടിസ്ഥാനത്തില്‍ കാന്താരി മുളക് കൃഷിചെയ്യുമ്പോള്‍ 40 സെ. മീ. ഇടയകലത്തില്‍ വേണം തൈകള്‍ നടാന്‍. തൈ നടാനായി തയ്യാറാക്കുന്ന കുഴികളില്‍ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി അല്ലെങ്കില്‍ 500 ഗ്രാം ആട്ടിന്‍വളം എന്നിവ ചേര്‍ക്കണം. വളര്‍ച്ച എത്തുന്നതുവരെ എല്ലാ ദിവസവും വെള്ളം നയ്ക്കുന്നതാണ് നല്ലത്.

പറിച്ചു നട്ട് മൂന്നാം മാസംമുതല്‍ കാന്താരി മുളക് പൂവിടും.

കടപ്പാട് കർഷകഭൂമി

കറുക.

(ദശപുഷ്പ്പങ്ങളിൽ പെട്ടത്).

രസം: മധുരം, കൈപ്പ്, ചവർപ്പ്. വിപാകം: മധുരം.  വിശപ്പുണ്ടാക്കുന്നതാണ്.

പുല്ലു വര്‍ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് കറുക. ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങൾക്കും,. വൃക്കരോഗം, ആസ്ത്മ, കഫക്കെട്ട്, ത്വക്ക് രോഗങ്ങൾ, കുട്ടികളുടെ അപസ്മാരം തുടങ്ങിയവയ്ക്കെല്ലാം നല്ലതാണ്. കൂടാതെ പിത്തം, ചൊറി, വിസർപ്പം, ക്ഷീണം, ഭൂതപീഡ, അതിസാരം, ജ്വരം, അരുചി, etc... ഇവയ്ക്കെല്ലാം ഉത്തമമായ ഒരു മരുന്നാണ് കറുക. ആയുസ്സിന് വളരെയധികം നല്ലതാണ്. കരപ്പൻ മാറും. ഇത് ചൂടിയാൽ ആധി-വ്യാധികളെല്ലാം മാറും. ഓട്ടിസത്തിന് ഏറ്റവും നല്ല മരുന്നിൽ പെട്ടതാണ് കറുക.

കറുകയുടെ ഔഷധ പ്രയോഗങ്ങളില്‍ ചിലത്: -

  • ശരീരവേദനയ്ക്ക് 12 മില്ലി കറുകനീര് അടുപ്പിച്ച് 7 ദിവസം കഴിച്ചാൽ പൂർണ്ണമായി വിട്ടുമാറും.
  • മൂക്കിൽ കൂടി രക്തം വരുന്നതിന് കറുക ഉണക്കിപ്പൊടിച്ച് നസ്യം ചെയ്താൽ രക്തം വരവ് നിലക്കും.
  • ചൊറി, ചിരങ്ങ് ചർമ്മരോഗത്തിന് ഏലാദി ചൂർണ്ണത്തിൽ കൽക്കമായി അരച്ച് എണ്ണ കാച്ചി തേച്ചാൽ പൂർണ്ണമായി മാറിക്കിട്ടും.
  • കറുക, എള്ള്, തുമ്പപ്പൂവ് ഇവ പാലിൽ അരച്ച് വെണ്ണ ചേർത്ത് അരച്ചുപുരട്ടിയാൽ പ്രമേഹക്കുരുക്കളേല്ലാം പൂർണ്ണമായി മാറുന്നതായിരിക്കും.
  • കറുക ശീലപ്പൊടിയാക്കിയത് പഞ്ചസാര ചേർത്തുവെച്ച് കഴിച്ചാൽ അസ്ഥിസ്രാവം മാറും.
  • മുറിവുകളിൽ കൂടി രക്തം സ്രവിക്കുമ്പോൾ കറുക അരച്ചു വെച്ചുകെട്ടിയാൽ ഉടൻ തന്നെ രക്തസ്രാവം ശമിക്കുന്നതാണ്.
  • കറുകയുടെ പച്ച നീര് 10 മില്ലി വീതം രാവിലേയും വൈകീട്ടും പതിവായി കുടിച്ചാൽ നാഡിഞരമ്പുകൾക്ക് ബലമുണ്ടാകും.
  • രക്തസ്രാവം അധികമുള്ള അർശസ്സിന് കറുകയരച്ച് പാലിൽ കാച്ചി കുടിക്കുന്നത് വളരെ നല്ലതാണ്.
  • കറുക നീര് ദിവസവും കിടക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് 15 മില്ലി കഴിച്ചാൽ സുഖനിദ്ര കിട്ടും.

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

ഉഴിഞ്ഞ.

(ദശപുഷ്പ്പങ്ങളിൽ ഒന്ന്).

ഇന്ദ്രവല്ലി, ശക്രലത, തേജസ്വിനി എന്നീ പേരുകളില്‍ അറിയപെടുന്ന ഉഴിഞ്ഞ വളരെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്.

ഉഷ്ണവീര്യം. വിപാകത്തിൽ മധുരമാണ്. സമതലപ്രദേശങ്ങളിൽ അധികമായി വളരുന്ന ഉഴിഞ്ഞ ഒരു വർഷത്തിനകം മുളച്ച്, പുഷ്പിച്ച് അത് നശിച്ചുപോകുന്ന ഏകവാർഷിക സസ്യമാണ്. ഏറെയും ഒരേ ചെടിയിൽ തന്നെ ആണ്പൂവും പെൺപൂവും കാണപ്പെടുന്നത്. എങ്കിലും  ഒറ്റയ്ക്കുള്ളതും ഉണ്ട്. പൂവിന്റെ അടിയിൽ മോതിരവളയം പോലെയുണ്ട്. പച്ചനിറത്തിലാണ് പൂവ്. നാല് ബാഹ്യദളങ്ങളുണ്ട്.

ഉഴിഞ്ഞയുടെ  ഔഷധപ്രയോഗങ്ങളെപ്പറ്റി അറിയാം.

ഉഴിഞ്ഞ എണ്ണ കാച്ചി തേച്ചാലും ചെവിയിൽ ഇറ്റിച്ചാലും കർണ്ണരോഗങ്ങളെല്ലാം മാറും.

ഉഴിഞ്ഞവേര് അരച്ച് കഴിച്ചാൽ ഛർദ്ദി, ശക്തമായ പനി എന്നിവ മാറും.

ഒടിവ് പറ്റിയേടത്ത് ചതച്ചുകെട്ടിവെച്ചിരുന്നാൽ ഒടിവ് പെട്ടെന്ന് ശരിപ്പെടുന്നതാണ്.

വൃഷണവീക്കത്തിന് ഉഴിഞ്ഞയില അരച്ച് ലേപനം ചെയ്താൽ രോഗശാന്തി ലഭിക്കും.

ഉഴിഞ്ഞയില വെള്ളത്തിലിട്ട് താളിയായി ഉപയോഗിച്ചാൽ തലമുടി ശുദ്ധമാകും.

തേങ്ങാപ്പാൽ ചേർത്തരച്ച് ഉഴിഞ്ഞയില കാച്ചി തേച്ചാൽ മുടി പെട്ടെന്നു വളരും.

ഇല ആവണക്കെണ്ണയിൽ വെന്ത് ആ എണ്ണയുടെ കൽക്കം അരച്ചുപുരട്ടിയാൽ വാതം, നീര്,വേദനയോടുകൂടിയ നീര് ഇവയെല്ലാം മാറും.

ഇല കഷായം വെച്ചുകഴിച്ചാൽ കഫക്കെട്ട്, മലബന്ധം എന്നീ പ്രയാസങ്ങൾ മാറിക്കിട്ടും.

ഇലയിൽ ശർക്കരയരച്ചു പുരട്ടി കണ്ണിന്റെ പോളയിലൊട്ടിച്ചാൽ ചെങ്കണ്ണ് എന്ന അസുഖം പൂർണ്ണമായും പെട്ടെന്ന് മാറും.

ഉഴിഞ്ഞ വേര് അരച്ചിട്ടാൽ സന്ധിവേദന, നടുവേദന എല്ലാം മാറും.

ഉഴിഞ്ഞ വേരരച്ച് എണ്ണയിൽ വറുത്ത് ഇട്ടാൽ പിത്തഹരിത് എല്ലാം മാറും.

ചെടി സമൂലം അരച്ച് പാലിൽ കലക്കി കുഴമ്പിട്ടാൽ നീരെല്ലാം മാറും.

ഉഴിഞ്ഞ വിത്ത് കഷായം വെച്ചത് പനിക്കും വാതത്തിനും നല്ലതാണ്.

ഉഴിഞ്ഞ, കയ്യോന്ന്യം, വിഷ്ണുക്രാന്തി, പുവ്വാംകുറുന്നില ഇവ സമം ചതച്ച് വെന്ത് ആവികൊണ്ടാൽ വിയർത്ത് പനി ഉള്ളത് പെട്ടെന്ന് മാറിക്കിട്ടും.

ഇത്തരത്തില്‍ ധാരാളം മരുന്നുകളിൽ ഉഴിഞ്ഞ ഉപയോഗപ്പെടുത്തുന്നുണ്ട്.

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

ഈത്തപ്പഴം

ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ

അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും. ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ഈന്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരമില്ലെങ്കിലും പേര്‍ഷ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലുമാവാനാണ് സാധ്യത. ലോകത്തേറ്റവും കൂടുതല്‍ ഈന്തപ്പനകളുള്ളത് അറേബ്യന്‍ രാജ്യങ്ങളിലാണ്. വരണ്ട മരുഭൂമിയിലേക്കായി പ്രകൃതി സമ്മാനിച്ച ഈ പച്ചക്കുടകളാണ് അറേബ്യന്‍രാജ്യങ്ങളുടെ കുളിരും സൌന്ദര്യവും.ജൂണ്‍മാസത്തില്‍ വിളഞ്ഞു പാകമാകുന്ന ഈത്തപ്പഴങ്ങള്‍ റംസാന്‍ വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്കായി കനിഞ്ഞരുളിയ വരദാനമായും കരുതാം. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകള്‍ പൂക്കുംപോലെ, അല്ലെങ്കില്‍ ഓണക്കാലത്തിനു മുമ്പ് ഓണപ്പൂക്കളും തുമ്പയുമൊക്കെ വിരിയുംപോലെ റംസാന്‍കാലത്തേക്കായി പ്രകൃതി സമ്മാനിക്കുന്ന വിശിഷ്ട്യഭോജ്യമാണ് ഈത്തപ്പഴങ്ങളെന്നു വേണമെങ്കില്‍ പറയാം. ഈത്തപ്പഴത്തിന്റെ മധുരത്തിനപ്പുറം പോഷകക്കലവറകളെക്കുറിച്ച് ലോകം മനസിലാക്കിത്തുടങ്ങിയതോടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തുടങ്ങി. ഒരു സീസണില്‍ ഒരു പനയില്‍നിന്ന് നൂറു കിലോവരെ ഈത്തപ്പഴം കിട്ടും. അറേബ്യന്‍രാജ്യങ്ങളില്‍ മാത്രമല്ല,അമേരിക്കയിലെ കാലിഫോര്‍ണിയയിലും പാക്കിസ്ഥാന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്പെയിന്‍,ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈ മധുരക്കനികള്‍ വിളയാറുണ്ട്.ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍ഉണങ്ങിയ ഈത്തപ്പഴം (dried dates) എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റംസാന്‍ വ്രതാനുഷ്ഠാനക്കാലത്താണ് ഇവ ധാരാളമായി എത്താറ്. ഒരു ദിവ്യഫലം എന്ന രീതിയിലാണ് പലരും അതിനെ കാണുന്നതെങ്കിലും ഈത്തപ്പഴത്തിന്റെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അത്ര കൂടുതലായൊന്നും നാം മനസിലാക്കിയിട്ടില്ല. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തിന്റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം

  • വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍,റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്?
  • ധാതുക്കളുടെ കലവറഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം,ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.
  • മലബന്ധത്തിന് പരിഹാരംനിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു.
  • മസിലുകള്‍ക്ക് ബലം നല്‍കുന്നുഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.
  • ശരീരപുഷ്ടി കൂട്ടുന്നു ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളുംഅടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
  • ദഹനത്തിനും ഉദരാരോഗ്യത്തിനുംദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.
  • ഉയര്‍ന്ന കാലറികുറഞ്ഞ അളവില്‍ കൂടുതല്‍ കാലറി-അതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു.
  • തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നുതലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്നാക്സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.
  • രോഗപ്രതിരോധശേഷിക്ക്ഇത്രയേറെ പോഷകങ്ങളുടെ കലവറയായ ഫലമെന്ന നിലയ്ക്ക് ഈത്തപ്പഴത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും.
  • ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ളാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം.ഈത്തപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം ഇത് തികച്ചും പ്രകൃതിദത്ത ഫലമാണ് എന്നതാണ്. യാതൊരു രാസവളത്തിന്റെയും ആവശ്യമില്ലാതെ, ജലാംശമില്ലാത്ത മരുഭൂമിയിലും സമൃദ്ധമമായി വിളയുന്ന ഈന്തുകള്‍ മനുഷ്യന് പ്രകൃതി സമ്മാനിച്ച സവിശേഷവരദാനംതന്നെയാണ്. ഫലങ്ങളില്‍ ജലത്തിന്റെ അംശം കുറവായതിനാല്‍ ഉണങ്ങിയാലും ഇത് വരണ്ടുപോവുകയില്ല. അതുകൊണ്ട് വര്‍ഷംമുഴുവന്‍ ഈത്തപ്പഴം നമുക്ക് രക്ഷയേകുന്നു. ഇനി വിഷംതളിച്ച പഴങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക. കണ്ണടച്ചു വിശ്വസിക്കാവന്ന ഈത്തപ്പഴത്തെയുംകൂടി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക.

രായിച്ചന്‍ മന്നായില്‍

കടപ്പാട് :www.vaidhyasala.com

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate