অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാളരിപ്പയർ

വാളരിപ്പയർ

വാളരിപ്പയർ

മുത്തപ്പൻ പയർ,വാളരിപ്പയർ,വാൾപ്പയർ  എന്നീ പേരംകളിലറിയപ്പെടുന്ന ഈ പയറിനം മററു പയറുവർഗ്ഗകായകളേക്കാൾ വലുപ്പവും തൂക്കവും കൂടുതലുള്ളതാണ്.ഇതു തന്നെ രണ്ട് തരമുണ്ട്. ഏറെ പടരാതെ കുററിച്ചു നാൽക്കുന്നതും വേലികളിലോ കുററിച്ചെടികളിലോ പടർന്നു കയറി വളരുന്നതും. രണ്ടിനും  തമ്മിൽ രുചിവ്യത്യാസമില്ല.ചെടികളുടെ ഇലകൾക്കും മാററമില്ല. പടർന്നു കയറുന്നവയുടെ കായകൾ വലുതും വിത്തുകൾ ചുവന്നതും കുററിച്ചു നിൽക്കുന്നവയുടെ കായകൾ താരതമ്യേന ചെറുതും വിത്തുകൾ വെളുത്തതുമാണ്.

രണ്ടിനങ്ങൾക്കും ഏറെ പരിചരണമാവശ്യമില്ല.അരയടി വലുപ്പത്തിൽ കുഴികളെടുത്ത് ചാണകപ്പൊടി കലർത്തിയ മണ്ണിൽ വിത്തുകൾ നേരിട്ടു നടാം.ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മെയ്-ജൂൺ മാസങ്ങളിൽ നടുന്നതിന് ചുവട്ടിൽ കളകൾ വളരാതെ ശ്രദ്ധിക്കുകയും മണ്ണിളക്കിക്കൊടുക്കുകയും വേണം. സെപ്ററംബർ-ഒക്ടോബർ മാസങ്ങളിൽ വിത്തിട്ടാൽ നന ആവശ്യമാണ്.മണ്ണിൽ  നേരിട്ടും ഗ്രോബാഗുകളിലും വളർത്താം.

മററു പയറിനങ്ങൾക്കെന്നപോലെ കൂടുതൽ ശ്രദ്ധയോ പരചരണമോ ആവശ്യമില്ലെങ്കിലും വളപ്രയോഗമുണ്ടെങ്കിൽ മെച്ചപ്പെട്ട  വിളവ് ലഭിക്കും.കുററിച്ചു  വളരുന്നവയുടെ വളർന്നു നീണ്ടു വരുന്ന തലപ്പംകൾ മുറിച്ചു കളഞ്ഞാൽ കായ്ഫലം വർദ്ധിക്കും. പടർന്നം വളരുന്നവയ്ക്ക് സ്വാഭാവികസൗകര്യങ്ങളില്ലെങ്കിൽ പന്തലിട്ടു കൊടുക്കണം.

കീടനിയന്ത്രണലായിനികൾ തളിച്ച് ചെറിയ തോതിലുള്ള ഇലക്കേടുകൾ അകററാവുന്നതാണ്.ഏറെ കീടശല്യമില്ലാത്ത പയറുവർഗ്ഗ വിളയാണിത്.

മൂന്നാഴ്ച പ്രായമുള്ള കായകളാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്.ഉള്ളിൽ വിത്തുകൾ രൂപപ്പെട്ടു  വളർന്നു തുടങ്ങിയാൽ കായകളുടെ മാംസളമായ ഭാഗം മുഴുവൻ നാരാകും.പിന്നീട് വിത്തിനേ പററൂ. മൂപ്പെത്തി പഴുത്ത കായകൾ ഉണങ്ങി പൊട്ടിക്കാതെ സൂക്ഷിച്ചു വച്ചാൽ അടുത്ത കൃഷിക്കുള്ള വിത്തുകൾ ലഭിക്കും.അഞ്ചാറു മാസക്കാലം അങ്കുരണശേഷി നിലനിൽക്കുന്ന വിത്താണിത്.

കടപ്പാട് : കൃഷി അറിവുകൾ

- കെ. ജാഷിദ്‌ -

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate