অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാണിജ്യവിളകള്‍

വാണിജ്യവിളകള്‍

 

തേയില, കാപ്പി, കശുമാവ് തുടങ്ങിയവ കേരളത്തില്‍ ഏറെ പ്രചാരമുള്ളതും വന്‍തോതില്‍കൃഷി ചെയ്തു പോരുന്നതുമായ തോട്ടവിളകളാണ്. ഭക്ഷണാവശ്യത്തിനാണ്ഉപയോഗിക്കുന്നതെങ്കിലും ഇവയ്ക്ക് വാണിജ്യ പ്രാധാന്യമാണുള്ളത്.

കവുങ്ങ്

അടയ്ക്കാമരം അഥവാ കവുങ്ങ് (Areca catechuഎന്നു ശാസ്ത്രനാമം) സുപാരിപോലുള്ള ചര്‍വ്വണ സാമഗ്രികളുടെ ഒരു പ്രധാനഉറവിടമാണ്. ഭാരതത്തിലെ ഒട്ടെല്ലാ സമൂഹങ്ങളും മതപരവും സാമൂഹ്യവുമായ പലചടങ്ങുകളിലും വിപുലമായി ഉപയോഗിച്ചുവരുന്ന ഒരു പ്രധാന വസ്തുവാണ് അടയ്ക്ക.

ജന്മദേശവും വ്യാപനവും

അടയ്ക്കയുടെ ശരിയായ ജന്മദേശം ഏതെന്നു വിശ്വസനീയമാംവിധംതിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ച് ഇപ്പോഴും പലവിധത്തിലുള്ള ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. പണ്ടത്തെ കൊച്ചിന്‍-ചീന പ്രദേശങ്ങളും മലയ ഉപഭൂഖണ്ഡവും അനുബന്ധപ്രദേശങ്ങളും, ഈസ്റ്റ്ഇന്‍ഡീസുമൊക്കെ അടയ്ക്കയുടെ ജന്മദേശമായി പലപ്പോഴുംചൂണ്ടിക്കാണിച്ചുവരുന്നു. മലയ-ബോണ്‍ണിയോ, സെലിബസ് ഇവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 'അരെക്ക' ജനുസ്സില്‍24ഓളംസ്പീഷീസുകള്‍ കണ്ടുവരുന്നു. ഈസ്റ്റ് ഇന്‍ഡീസ് ദ്വീപുസമൂഹങ്ങളാണ്അടയ്ക്കയുടെ ഏറ്റവും കൂടുതല്‍ ജതിനകശേഖരമുള്ള കേന്ദ്രമെന്ന് ഏതാണ്ട്സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ പരക്കെ അടയ്ക്ക ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കിലുംഭാരതത്തില്‍ മാത്രമാണ് കവുങ്ങിന്‍റെ കൃഷിയും ഗവേഷണവും നടക്കുന്നത്.കിഴക്കന്‍ ആഫ്രിക്ക, മഡഗാസ്കര്‍, സാന്‍സിബാര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ചൈന, ഫിലിപ്പൈന്‍സ്, ഫിജി ദ്വീപുകള്‍എന്നീ രാജ്യങ്ങളിലും കവുങ്ങ് കൃഷിചെയ്തു വരുന്നു.

വിസ്തീര്‍ണ്ണവും ഉല്‍പ്പാദനവും

 

ആഗോളതലത്തില്‍ അടയ്ക്കയുടെ ഏറ്റവും വലിയ ഉല്‍പ്പാദനകനും ഉപഭോക്താവുംമാത്രമല്ല കവുങ്ങ് കൃഷിയുടെ വിസ്തൃതി ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നീകാര്യങ്ങളിലും ഭാരതമാണ് മുന്നിട്ടുനില്‍ക്കുന്നത്.1955-'56ല്‍1.06ലക്ഷം ഹെക്ടര്‍ സ്ഥലത്തു കവുങ്ങുകൃഷി ഉണ്ടായിരുന്നത് നാലു ദശകങ്ങള്‍കൊണ്ട്1997-'98ല്‍ 2.69ലക്ഷം ഹെക്ടര്‍ സ്ഥലമായി (254ശതമാനം കൂടുതല്‍) വര്‍ധിക്കുകയുണ്ടായി. ഈ കാലഘട്ടത്തിലെ അടയ്ക്കയുല്‍പ്പാദനമാകട്ടെ 0.81 ഹെക്ടറിന് ലക്ഷം ടണ്ണില്‍നിന്ന്3.34ലക്ഷം ടണ്‍ ആയും ഉല്‍പ്പാദനക്ഷമത ഹെക്ടറിന്850കി.ഗ്രാമില്‍നിന്ന്1243കി.ഗ്രാം ആയും വര്‍ധിക്കുകയുണ്ടായി. സ്ഥിതിവിവരക്കണക്കുകള്‍ നോക്കിയാല്‍1988-'89മുതലുള്ള10വര്‍ഷത്തില്‍ കവുങ്ങ് കൃഷിയുടെ വിസ്തൃതിയില്‍16.5ശതമാനവും ഉല്‍പ്പാദനത്തില്‍22%വുംവളര്‍ച്ചയുണ്ടായി എന്നു കാണാം. നമ്മുടെ രാജ്യത്ത് ക്രമമായി അടയ്ക്കയുടെവിസ്തൃതി, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത ഇവയില്‍ കൈവരിച്ച ഉയര്‍ച്ച, ശ്രീലങ്കയില്‍നിന്നും പാക്കിസ്ഥാനിലേക്കുള്ള അടയ്ക്കയുടെ ഇറക്കുമതിഎഴുപതുകളുടെ മധ്യത്തോടെ അവസാനിപ്പിക്കാന്‍ സഹായിച്ചു. ഭാരതത്തിലെ കവുങ്ങ്കൃഷിയുടെ ഉല്‍പ്പാദനത്തിന്‍റെയും90% കര്‍ണ്ണാടകം, കേരളം, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുമാണ്. കവുങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍38%ഉല്‍പ്പാദനം തരുന്ന കര്‍ണ്ണാടകയാണ് പ്രഥമസ്ഥാനത്തുള്ളത്. തമിഴ്നാട്, മേഘാലയ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഒറീസ്സ എന്നിവിടങ്ങളിലും ചെറിയ തോതില്‍കവുങ്ങ് കൃഷിയുണ്ട്.
അടയ്ക്കയുടെ സംസ്ഥാനതലത്തിലുള്ള വിസ്തൃതി, ഉല്‍പ്പാദനം എന്നിവ നോക്കിയാല്‍മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമത (ഹെക്ടറിന്3947കി.ഗ്രാം) രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അടയ്ക്കയുടെ മുഖ്യപങ്കുംഇവിടെത്തന്നെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വിദേശങ്ങളില്‍താമസിക്കുന്ന ഭാരതീയരുടെ ഉപയോഗത്തിനായി ഒരു ചെറിയ ഭാഗം കയറ്റിഅയയ്ക്കുന്നുമുണ്ട്. നേപ്പാള്‍, ഇംഗ്ലണ്ട്, സിങ്കപ്പൂര്‍, മാലദ്വീപ്, സൗദിഅറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് അടയ്ക്ക കയറ്റുമതി ചെയ്യുന്നത്.

സസ്യശാസ്ത്രം

  • ഇലകള്‍:

മരത്തിന്‍റെ അഗ്രഭാഗത്ത് ഏതാണ്ട്2.5മീ. വ്യാസമുള്ള മരത്തിന്‍റെ അഗ്ര/മകുടത്തില്‍ ആണ് ഇലകള്‍ കാണുന്നത്. (Phyllotaxy 2/5) തൂവല്‍പോലെ രണ്ടുവശത്തേക്കും ചെറിയ ഓലകള്‍ ഉള്ള മൂപ്പെത്തിയ ഇലയുടെഅടിഭാഗം മരത്തെ ചുറ്റി പൊതിയുന്ന പാളയായി രൂപപ്പെട്ടിരിക്കുന്നു. ഒരുവര്‍ഷം പ്രായമുള്ള തൈയിന്4-5ഇലകള്‍ ഉണ്ടാകും; ക്രമേണ വര്‍ധിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍ മരത്തില്‍8-12 ഇലകള്‍ വരെ ഉണ്ടാകും. വിരിഞ്ഞ ഇലകള്‍ രണ്ടു വര്‍ഷത്തോളം മരത്തിലുണ്ടാകും. ഒരു വര്‍ഷത്തില്‍ ആറ് പുതിയ ഇലകള്‍ ഉണ്ടാകും.

  • പൂങ്കുല:

തൈകള്‍ക്ക്4-6വര്‍ഷം പ്രായമെത്തുമ്പോള്‍ പുഷ്പിക്കും (ചൊട്ട വിരിയും). അനുകൂലമായ പരിതസ്ഥിതിയില്‍, തറനിരപ്പില്‍നിന്നും1.5-2 മീറ്റര്‍ ഉയരത്തില്‍, 10-ാമത്തെഞെട്ടില്‍ ആദ്യത്തെ ചൊട്ട ഉണ്ടാകും. ഓരോ ഇലയുടെ കക്ഷത്തിലും ചൊട്ടഉണ്ടാകുന്നു. ഇലയുടെ അടിഭാഗത്തെ പാള ചൊട്ട വിരിയുന്ന നാള്‍വരെ അതിനെപൊതിഞ്ഞു സൂക്ഷിക്കുന്നു. ചില ചൊട്ടയുടെ കൂമ്പുകള്‍ ശരിയായി വളരാതെനശിച്ചുപോകും. ഒരു കൊല്ലം ശരാശരി മൂന്നു നാലു പൂങ്കുലകള്‍ ഉണ്ടാകും.
കവുങ്ങിന്‍റെ പൂങ്കുല ചൊട്ട എന്ന വിഭാഗത്തില്‍പെടുന്നു. ഓരോ ചൊട്ട (പൂങ്കുല)യില്‍ തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കാണുന്നു. വള്ളത്തിന്‍റെആകൃതിയിലുള്ള പൊതുമ്പുകൊണ്ട് പൂങ്കുല പൊതിഞ്ഞിരിക്കുന്നു. ഇതുമുകള്‍ഭാഗത്ത് നീളത്തില്‍ കീറി പൊട്ടുകവഴി പൂങ്കുല വിരിയുകയും കാലക്രമേണപൊതുമ്പ് പൊഴിഞ്ഞു പോവുകയും ചെയ്യുന്നു. പൂങ്കുലയുടെ പ്രധാന തണ്ട് തടിച്ചുകുറുകിയതാണ്. പ്രധാന തണ്ട് വഴിപിരിഞ്ഞ് ഉണ്ടാകുന്ന12-16ഓളം വരുന്ന രണ്ടാം നിര പൂത്തണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന പൂങ്കുലയ്ക്ക് ഏതാണ്ട്70സെ.മീ. നീളമുണ്ടാകും. ഒരു പൂങ്കുലയിലെ പൂന്തണ്ടുകളുടെ കട്ടിയുള്ള അടിഭാഗങ്ങളിലായി600വരെ പെണ്‍പൂക്കള്‍ ഉണ്ടാകും. പൂന്തണ്ടുകളുടെ മേല്‍ഭാഗങ്ങളില്‍ രണ്ടുവരികളായിട്ടാണ് ആണ്‍പൂക്കള്‍ കാണുന്നത്. ഒരു പൂങ്കുലയില്‍15,000മുതല്‍50,000വരെ ആണ്‍പൂക്കള്‍ ഉണ്ടാകും.
മൂന്ന് ചെറുതും, മൂന്നും വലുതുമായ, രണ്ടു ചുറ്റുകളായി കാണപ്പെടുന്നവെള്ളകലര്‍ന്ന ക്രീം നിറമുള്ള ത്രികോണാകൃതിയിലുള്ള ആണ്‍പൂക്കള്‍ക്കുപൂഞെട്ട് ഉണ്ടാകാറില്ല. ഇതളുകള്‍ക്കുള്ളിലായി വൃത്തത്തില്‍ ആറു കേസരങ്ങള്‍ഉണ്ടാകും. ഏറ്റവും ഉള്ളില്‍ മധ്യഭാഗത്തായി ശരിയായി വികസനം പ്രാപിക്കാത്ത, മൂന്നായി പിരിഞ്ഞ ഒരു അണ്ഡാശയവും കാണാം. കൊതുമ്പു പൊട്ടി പൂങ്കുല വിരിയുന്നഅതേ ദിവസമോ അതിന് അടുത്ത ദിവസങ്ങളിലോ ആണ്‍പൂക്കള്‍ വിരിയാന്‍ തുടങ്ങും.പൂന്തണ്ടുകളുടെ അഗ്രഭാഗത്തുനിന്നും താഴേക്കാണ് പൂക്കള്‍ ഓരോന്നായിവിരിയുന്നത്. പൂക്കള്‍ വിരിയുന്നതോടൊപ്പം തന്നെ കേസരവും വിരിയും.ആണ്‍പൂക്കള്‍ വിരിയുന്ന അന്നോ പിറ്റേദിവസമോ അവ കൊഴിഞ്ഞുപോകുന്നു.ആണ്‍പൂക്കള്‍ പൊഴിഞ്ഞുപോകുമ്പോള്‍ ആ മുറിഭാഗത്തുനിന്നും തേന്‍പോലുള്ള ഒരുസ്രവം ബഹിര്‍ഗമിക്കുന്നു. ഒരു പൂങ്കുലയിലെ ആണ്‍പൂക്കള്‍ വിരിഞ്ഞുതീരുവാന്‍ 25-46ദിവസം എടുക്കും.
പെണ്‍പൂക്കളും ഞെട്ടില്ലാത്തവയാണ്. ഇവയ്ക്കും രണ്ടുവരി ഇതളുകള്‍ ഉണ്ടാകും.പുറമേയുള്ളവയ്ക്ക് വള്ളത്തിന്‍റെ ആകൃതിയും പച്ചനിറവും ആയിരിക്കും.ഇതിനുള്ളില്‍ വളര്‍ച്ചയെത്താതെ ശോഷിച്ച്, ആറു കേസരങ്ങള്‍ യോജിച്ച്അണ്ഡാശയത്തിന്‍റെ ഒരു ഭാഗം വലംവച്ചുകൊണ്ടുള്ള ഒരു ഭാഗവും കാണാം.
നീണ്ടുരണ്ട അണ്ഡാശയത്തിന്‍റെ അഗ്രഭാഗം മൂന്നായി പിരിഞ്ഞ് ജനിപുടം ഉണ്ടാകും. (അണ്ഡാശയം വളര്‍ന്നാണ് അടയ്ക്ക ആകുന്നത്). ചൊട്ടവിരിയുമ്പോള്‍പെണ്‍പൂക്കള്‍ക്ക് ക്രീം നിറമായിരിക്കുമെങ്കിലും ക്രമേണ അവയ്ക്ക് പച്ചനിറംകൈവരുന്നു. ആണ്‍പൂക്കളെല്ലാം കൊഴിഞ്ഞു പോയശേഷമാണ് പെണ്‍പൂക്കള്‍വിരിയുന്നത്. വെളുപ്പിന് രണ്ടുമണി മുതല്‍ രാവിലെ 10 വരെയുള്ള സമയത്താണ്പെണ്‍പൂക്കള്‍ വിരിയുന്നത്. ഒരു പൂങ്കുലയിലെ പെണ്‍പൂക്കള്‍ മുഴുവനുംവിരിഞ്ഞു തീരുവാന്‍3-10ദിവസം വേണ്ടിവരും. രണ്ടാമത്തെയും നാലാമത്തെയും ദിവസങ്ങള്‍ക്കുള്ളില്‍വിരിയുന്നവയിലാണ് നല്ല പരാഗണ സാധ്യതയുള്ളത്. ഇടത്തരം മൂപ്പുള്ളമരങ്ങളിലാണ്, ഇളം മൂപ്പുള്ളതോ പ്രായംകൂടിയതോ ആയ മരങ്ങളെ അപേക്ഷിച്ച്കൂടുതല്‍ പരാഗണ സാധ്യതയുള്ളത്.

പരാഗണം

കവുങ്ങില്‍ സാധാരണയായി പരപരാഗണമാണു നടക്കുന്നത്. ആണ്‍പൂക്കള്‍ വിരിഞ്ഞുതീരുന്നതിനു മുമ്പുതന്നെ പെണ്‍പൂക്കള്‍ വിരിയാന്‍ തുടങ്ങിയാല്‍ സ്വയംപരാഗണവും നടക്കാന്‍ സാധ്യതയുണ്ട്. കാറ്റിലൂടെയാണ് പൂമ്പൊടി പറന്നു പരാഗണംസാധ്യമാകുന്നത്. ഒന്നു രണ്ട് കി.മീറ്റര്‍ ദൂരംവരെ കാറ്റില്‍ പൂമ്പൊടിക്ക്പറക്കാന്‍ കഴിയും. കാറ്റുവഴി പരാഗണം നടക്കുമ്പോള്‍ ശരാശരി12%കായപിടുത്തം കിട്ടുന്നു. എന്നാല്‍ പൂമ്പൊടി പഞ്ചസാരലായനിയില്‍ കലര്‍ത്തി പൂങ്കുലയില്‍ തളിക്കുക വഴി 26%വരെ കായ്പിടുത്തം വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു കുലയിലെ പെണ്‍പൂക്കളില്‍30%വരെ കായ് പിടിക്കുന്നു. എട്ടൊമ്പതുമാസം കൊണ്ട് അടയ്ക്ക പഴുക്കുന്നു.
അണ്ഡാകൃതിയില്‍ ഒരു വിത്തും അതിനു ചുറ്റും നാരുള്ള തൊണ്ടും ചേര്‍ന്ന ഒരുഫലമാണ് അടയ്ക്ക. പഴുത്ത അടയ്ക്കയുടെ നിറം ഓറഞ്ചും കലര്‍ന്നചുവപ്പായിരിക്കും. വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകും.ചുവപ്പുകലര്‍ന്ന തവിട്ടുനിറവും കറുത്തവളഞ്ഞ വരകളും ചവര്‍പ്പു രസവുംഉള്ളതാണ് അടയ്ക്കയുടെ കാമ്പ്. ഒരു കുലയില്‍ ശരാശരി100-125അടയ്ക്ക ഉണ്ടാകും.

കാലാവസ്ഥയും മണ്ണും

 

ഉഷ്ണമേഖല പ്രദേശത്താണ് വിപുലമായി കവുങ്ങ് കൃഷി ചെയ്യുന്നത്. പ്രധാനമായും ഭൂമധ്യരേഖയ്ക്ക്280വടക്കും280തെക്കിനുമിടയില്‍140C  നും360Cനും ഇടയില്‍ താപനിലയുള്ള സ്ഥലത്ത് ഇതു കൃഷിചെയ്യാം.100C യില്‍ താഴെയോ400C  ല്‍ കൂടുതലോ താപനില വന്നാല്‍ അതു കവുങ്ങിനെ പ്രതികൂലമായി ബാധിക്കും. തണുത്ത അന്തരീക്ഷം യോജിക്കാത്തതിനാല്‍ സമുദ്രനിരപ്പിന്1000മീ. മേല്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കവുങ്ങുകൃഷി വിജയിക്കില്ല. വര്‍ഷം മുഴുവനും നല്ല ജലാംശമുള്ള മണ്ണും മഴയും (1500-5000മി.മീറ്റര്‍) ആവശ്യമാണ്. വരള്‍ച്ച വളരെ പെട്ടെന്നു ബാധിക്കുന്നതിനാല്‍ മഴ കുറവുള്ള (വര്‍ഷാനുപാതം 750 മി.മീ. താഴെ) സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തു നനയ്ക്കേണ്ടിവരും.
വെട്ടുകല്‍, ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിങ്ങനെ പലതരം മണ്ണിലും കവുങ്ങ്കൃഷി ചെയ്യാം. ഒരു മീറ്റര്‍ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം.വെള്ളം കെട്ടിനില്‍ക്കാതെ നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ളസ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ്പറ്റിയതല്ല.

ഇനങ്ങള്‍

 

പുതിയ വിത്തിനങ്ങളും കാര്‍ഷിക സാങ്കേതികവിദ്യകളും ഒത്തൊരുമിച്ചുപ്രാവര്‍ത്തികമാക്കിക്കൊണ്ട് വിപ്ലവാത്മകമായ നിരക്കില്‍ ഉല്‍പ്പാദനംവര്‍ധിപ്പിക്കുവാന്‍ സാധിച്ച ചുരുക്കം ചില വിളകളില്‍ ഒന്നാണ് കവുങ്ങ്.തദ്ദേശീയവും വിദേശീയവുമായ ഇനങ്ങള്‍ കൊണ്ടുവന്ന് അതില്‍നിന്നു ശാസ്ത്രീയമായിതായ്മരം, വിത്തടയ്ക്ക, കവുങ്ങിന്‍തൈ എന്നിവയെല്ലാം തെരഞ്ഞെടുക്കുകയുംചെയ്യുക മൂലമാണ് കവുങ്ങില്‍ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ഉരുത്തിരിച്ചെടുക്കുന്നതില്‍ വിജയിച്ചത്. സങ്കരയിനങ്ങളുടെ പഠനവും പൊക്കംകുറഞ്ഞയിനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്ത്ആരംഭിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലെ വിറ്റല്‍ എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ കവുങ്ങിന്‍റെ113ജനിതകശേഖരങ്ങളുണ്ട്. ആറു വ്യത്യസ്ത സ്പീഷീസുകളിലായി ഫിജി. മൗറീഷ്യസ്, ചൈന, ശ്രീലങ്ക, ഇന്തോനീഷ്യ, വിയറ്റ്നാം, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും കൊണ്ടുവന്ന23ഇനങ്ങളും90തദ്ദേശീയ ഇനങ്ങളും ഉള്‍പ്പെട്ടതാണ് ഈ ശേഖരം. വര്‍ഷങ്ങളായി ഈ ഇനങ്ങളില്‍നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ ഫലമായി താഴെപ്പറയുന്നഅത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  • മംഗള

ചൈനയില്‍നിന്നും കൊണ്ടുവന്ന ഇനമാണിത്. ഇടത്തരം പൊക്കമുള്ള ഇതിനുചെറുതായി തൂങ്ങിക്കിടക്കുന്ന മകുടവും നല്ലപോലെ വിരിഞ്ഞ ഇലകളും ഇലയില്‍കൂടുതല്‍ ഓലകളുമുണ്ട്. കടും പച്ചനിറമുള്ള ഓലകളുടെ അഗ്രഭാഗം പ്രത്യേകരീതിയില്‍ ചുരുണ്ടിരിക്കും എന്നത് മംഗള ഇനത്തിന്‍റെ ഒരു സവിശേഷതയാണ്.പെട്ടെന്നുതന്നെ സ്ഥിരമായ വിളവിലേക്ക് എത്തിച്ചേരുന്ന സ്വഭാവവുംചവര്‍ണത്തിനും വില്‍പനയ്ക്കും യോജിച്ച അടയ്ക്കയുമെല്ലാം ഈ ഇനത്തിന്‍റെപ്രത്യേകതയാണ്. ഒരു മരത്തില്‍നിന്നും വര്‍ഷത്തില്‍ ശരാശരി രണ്ടുകിലോ ചാളിതരാന്‍ കഴിയുന്ന10കി.ഗ്രാം പഴുക്ക അടയ്ക്ക ഉല്‍പ്പാദിപ്പിക്കുന്നു.

  • സുമംഗള

ഇന്തോനേഷ്യയില്‍നിന്നും വരുത്തിയ ഇനമാണിത്. ഉയരമുള്ള മരം, ഭാഗീയമായിതൂങ്ങിനില്‍ക്കുന്ന മകുടം ഈ മരത്തിന്‍റെ പ്രത്യേകതയാണ്. അനുകൂലസാഹചര്യങ്ങളില്‍4-5കൊല്ലം കൊണ്ട് കായ്ഫലം തരുന്നു. അണ്ഡാകൃതിയില്‍ ഉരുണ്ട അടയ്ക്കപഴുക്കുമ്പോള്‍ കടുംമഞ്ഞ/ഓറഞ്ചു നിറമായിരിക്കും. പത്താംവര്‍ഷം മുതല്‍മരമൊന്നിനു വര്‍ഷത്തില്‍ ശരാശരി17.25കി.ഗ്രാം പഴുക്ക അടയ്ക്ക തരുന്നു.

  • ശ്രീമംഗള

വളര്‍ച്ച, ചൊട്ടയിടല്‍, അടയ്ക്കയുടെ സ്വഭാവം ഇതിലെല്ലാം സുമംഗളയോടുസാദൃശ്യമുള്ള ഈ ഇനം സിങ്കപ്പൂരില്‍നിന്നും കൊണ്ടുവന്നതാണ്. മരത്തിന്‍റെവാര്‍ഷിക ശരാശരി വിളവ്, 15.63കി.ഗ്രാം.

  • മോഹിത് നഗര്‍

പശ്ചിമബംഗാളില്‍ നിന്നുള്ള ഒരിനമാണിത്. ഒരേ വലിപ്പമുള്ളഅടയ്ക്കയാണിതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കുലയില്‍ ഏതാണ്ട് ഒരേഅകലത്തില്‍ ഇടവിട്ടു കായ് ഉണ്ടാകുന്നതിനാല്‍ അവയെല്ലാം ഒരേപോലെ വളരുന്നു.ഇതു ഫലപ്രദമായ സസ്യസംരക്ഷണത്തിനും സൗകര്യമൊരുക്കുന്നു. സ്ഥിരമായവിളവിലേക്കു നേരത്തെ എത്തുകയും ഉയര്‍ന്ന വാര്‍ഷിക വിളവ് (മരമൊന്നിന് ശരാശരി3.7കി.ഗ്രാം ചാളി ലഭിക്കുന്ന നല്ല വലിപ്പമുള്ള ഉരുണ്ട കായ്കള്‍) തരുന്നതുമാണ് പ്രത്യേകത.

  • കോഴിക്കോട്17

പട്ടകള്‍ തമ്മില്‍ കൂടുതല്‍ ഇടയകലവും നീണ്ട മകുടവും നല്ല ഉയരത്തില്‍വളരുന്ന സ്വഭാവവുമുള്ള ഈ ഇനം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുശുപാര്‍ശ ചെയ്തിരിക്കുന്നു. എല്ലാ കൊല്ലവും സ്ഥിരമായി ഉയര്‍ന്ന വിളവുതരാനുള്ള കഴിവാണ് ഈ ഇനത്തിന്‍റെ പ്രത്യേകത. ഒരു കൊല്ലത്തില്‍ മരമൊന്നിനുശരാശരി4.34കി.ഗ്രാം ചാളി തരുന്ന18.89കി.ഗ്രാം പഴുക്കടയ്ക്ക ലഭിക്കുന്നു.

  • സാസ്-1 (സിര്‍സി അരക്കനട്ട് സെലക്ഷന്‍-1)

നല്ല ഉയരത്തില്‍ വളരുന്ന ഒതുങ്ങിയ മകുടമുള്ള ഈ ഇനം കര്‍ണ്ണാടകത്തിലെമലമ്പ്രദേശങ്ങളിലേക്കു യോജിച്ചതാണ്. സ്ഥിരമായി നല്ല വിളവുതരുന്നു. ഒരേവലിപ്പത്തില്‍ ഉരുണ്ട ആകൃതിയിലുള്ള ഇതിന്‍റെ അടയ്ക്കകള്‍ കുലയില്‍ തിങ്ങി (ഒതുങ്ങി) യാണുണ്ടായകുന്നത്. ഇളം പരുവത്തിലും (പൈങ്ങ അടയ്ക്ക) പഴുത്തഅടയ്ക്ക എന്ന നിലയിലും സംസ്കരിക്കാന്‍ യോജിച്ചതാണ്. വര്‍ഷത്തില്‍ മരംഒന്നിന് 4.60കി.ഗ്രാം ചാളിതരുന്ന ഇനമാണിത്.
ഈ പറഞ്ഞ ഇനങ്ങള്‍ കൂടാതെ ചില പ്രത്യേക സ്ഥലങ്ങളില്‍ കാലങ്ങളായി കൃഷിചെയ്തുവരുന്ന ആ സ്ഥലങ്ങളുടെ നാമധേയത്തില്‍ തന്നെ അറിയപ്പെടുന്ന ഇനങ്ങളുംനിലവിലുണ്ട്. ഇതില്‍ ചിലതു താഴെ വിവരിക്കുന്നു:

  • തിര്‍ത്തഹള്ളി

പൈങ്ങ അടയ്ക്ക- സംസ്കരണത്തിനു യോജിച്ചത്. കര്‍ണ്ണാടകത്തിലെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ഇനം.

  • ഹിരേള്ളി ഡ്വാര്‍ഫ്

കര്‍ണ്ണാടകത്തിലെ ഇലയടുപ്പമുള്ള ഒരു കുറ്റിച്ച ഇനം.

  • സൗത്ത് കാനറ

ദക്ഷിണ കര്‍ണ്ണാടകം, കാസര്‍ഗോഡ് (കേരളം) ജില്ലകളില്‍ പ്രധാനമായും കൃഷിചെയ്യുന്നു. വലിപ്പമുള്ള അടയ്ക്ക തരുന്ന ഈ ഇനം സ്ഥിരമായി നല്ല വിളവുതരുന്നതാണ്. മരമൊന്നിനു വര്‍ഷത്തില്‍1.5കി.ഗ്രാം ചാളി തരുന്ന 7കി.ഗ്രാം പഴുക്ക അടയ്ക്ക പ്രതീക്ഷിക്കാം.

  • ശ്രീവര്‍ദ്ധന്‍

മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഇനമാണിത്. മാര്‍ബിള്‍വെള്ളനിറമുള്ള അണ്ഡാകൃതിയുള്ള നല്ല സ്വാദുള്ള ഇതിന്‍റെ അടയ്ക്കചവര്‍ണത്തിന് ഏറ്റവും പറ്റിയതാണ്. സൗത്ത് കാനറ ഇനത്തെ പോലെ വിളവുതരുന്നു.
മറ്റു സ്ഥലങ്ങളില്‍ കൃഷിചെയ്യുന്ന പ്രധാന ഇനങ്ങള്‍ ഹിരോഹള്ളി നാടന്‍ (കര്‍ണ്ണാടകം), മേട്ടുപ്പാളയം (തമിഴ്നാട്), കാച്ചികുച്ചി (ആസ്സാം) ഇവയാണ്.

സങ്കരണം

എല്ലാ കൊല്ലവും സ്ഥിരമായി ഉയര്‍ന്ന വിളവുതരുവാനുള്ള കഴിവും ഒരു കുലയില്‍ഏറ്റവും കൂടുതല്‍ വലിപ്പമുള്ള അടയ്ക്ക തരാനുള്ള കഴിവും ഇടത്തരം പൊക്കവുംനേരത്തെ വിളവു തരാനുള്ള മരത്തിന്‍റെ കഴിവും സംയോജിപ്പിക്കുക; മംഗളയുടെനേരത്തേ വിളവു തരാനുള്ള കഴിവും അധിക വിളവും ശ്രീവര്‍ദ്ധന്‍റെ അടയ്ക്കയുടെഗുണമേന്മയും ഒരുമിച്ചു ചേര്‍ക്കുക; ട്രയാന്‍ഡ്രയില്‍ അധികമായി കാണുന്നപെണ്‍പൂക്കളുടെ എണ്ണവും കായപിടിത്തവും നാടന്‍ ഇനങ്ങളിലേക്കുമാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് കവുങ്ങില്‍ സങ്കരയിനങ്ങള്‍വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ വിറ്റലിലെ കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തില്‍ നടത്തുകയുണ്ടായി. മംഗള, സുമംഗള, ശ്രീമംഗള, മോഹിത്നഗര്‍, തിര്‍ത്തഹള്ളി, ഹിരോഹള്ളി ഡ്വാര്‍ഫ് എന്നീ ഇനങ്ങള്‍ തമ്മില്‍സംയോജിപ്പിച്ചു വികസിപ്പിച്ച സങ്കരയിനങ്ങളുടെ പഠനങ്ങള്‍ ഒന്നും ഉദ്ദേശിച്ചരീതിയിലുള്ള ഫലപ്രാപ്തി കൈവരിച്ചില്ല. പ്രകൃത്യാ നിലവിലുള്ളകുറ്റിച്ചയിനങ്ങള്‍ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയിക്കുക എന്നു തോന്നുന്നു.കുറ്റിച്ച മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവുങ്ങിന്‍തോട്ടം വികസിപ്പിക്കാനുള്ളശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. മരത്തിന്‍റെ കുറ്റിച്ച സ്വഭാവവുംഅധികവിളവും സംയോജിപ്പിച്ചുകൊണ്ടുള്ള ഹിരേഹള്ളി ഡ്വാര്‍ഫ് സുമംഗളസങ്കരയിനത്തിന്‍റെ നിലവാരം ആശാവഹമാണ്.

പ്രവര്‍ദ്ധനം

വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാല്‍ കവുങ്ങിന്‍റെ തൈകള്‍ഉണ്ടാക്കുമ്പോഴും തെരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. തള്ളമരംതെരഞ്ഞെടുക്കല്‍, വിത്തും തൈകളും തെരഞ്ഞെടുക്കല്‍, തവാരണയില്‍ ശരിയായകൃഷിമുറകള്‍ അനുവര്‍ത്തിക്കല്‍ ഇവയാണ് ഗുണമേന്മയുള്ള കവുങ്ങിന്‍തൈകള്‍ഉണ്ടാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍.

  • തായ്മരം തെരഞ്ഞെടുക്കല്‍: നേരത്തേ വിളവു തരുന്നതും കൂടുതല്‍കായ്പിടിത്തമുള്ളതുമായ മരങ്ങളില്‍ നിന്നുവേണം വിത്തെടുക്കുവാന്‍.മരത്തിന്മേല്‍ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പില്‍ കൂടുതല്‍ഇലകളുള്ളതും ചുരുങ്ങിയതു വര്‍ഷത്തില്‍ നാലു കുലകളെങ്കിലും തരുന്നതുമായതായ്മരങ്ങളാണ് അഭികാമ്യം.
  • വിത്തകടയ്ക്ക തെരഞ്ഞെടുക്കല്‍: കവുങ്ങുമരത്തില്‍ തന്നെ നിന്നുനല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ്വിത്തിനായി എടുക്കേണ്ടത്. കൂടുതല്‍ തൂക്കമുള്ള വിത്ത് കൂടുതല്‍അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകള്‍ തരുന്നു. വെള്ളത്തിലിടുമ്പോള്‍തൊപ്പി നേരേ കുത്തനെ മുകളില്‍ വരത്തക്കവിധം പൊങ്ങിക്കിടക്കുന്നവിത്തടയ്ക്കകള്‍ അഭികാമ്യമാണ്. കുലകള്‍ കണ്ടുവച്ചാല്‍ അവ കയറുകെട്ടിതാഴ്ത്തി പറിച്ചെടുക്കുകയും താമസംവിനാ പോകുകയും വേണം.
  • തവാരണയിലെ പരിപാലനം: വിളവെടുത്ത ഉടനെതന്നെ, തണലില്‍ തയാറാക്കിയവാരങ്ങളില്‍ ഞെട്ട് (തൊപ്പി) മുകളില്‍ വരത്തക്കവിധം കുത്തനെവിത്തടയ്ക്കകള്‍5-8സെ.മീ. അകലത്തില്‍ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണല്‍കൊണ്ടു മൂടി ദിവസേന നനയ്ക്കണം. വിത്തുപാകി45ദിവസത്തോടെ അവ മുളയ്ക്കാന്‍ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള വിത്തിന്90-98%അങ്കുരണശേഷി ഉണ്ടാകും.

തൊണ്ണൂറു ദിവസം പ്രായമുള്ള, 2-3ഇലകളുള്ള തൈകള്‍ പറിച്ചെടുത്ത് രണ്ടാം തവാരണയില്‍ നടുന്നു. സൗകര്യംപോലെ നീളവും 150സെ.മീ. വീതിയുമുള്ള വാരങ്ങള്‍ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതില്‍ ഹെക്ടറിന്5ടണ്‍ (ച.മീറ്ററിന്5കി.ഗ്രാം) എന്ന തോതില്‍ കാലിവളം ചേര്‍ക്കണം. മുളച്ച അടയ്ക്കകള്‍30സെ.മീ×30സെ.മീ. എന്ന അകലത്തില്‍ നടണം. വാഴ നട്ടോ, കോവല്‍ പടര്‍ത്തിയോ പന്തല്‍നിര്‍മിച്ചോ തണല്‍ നല്‍കാവുന്നതാണ്. വാഴയാണു നടുന്നതെങ്കില്‍ നേരത്തെതന്നെഅവ2.7മീ.×3.6മീ. അകലത്തില്‍ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളില്‍ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം.

  • തൈകള്‍ തെരഞ്ഞെടുക്കുന്ന വിധം: പ്രധാന കൃഷിസ്ഥലത്തു നടാനുള്ള തൈകള്‍ അവയ്ക്ക്12-18മാസം പ്രായമെത്തുമ്പോള്‍ തെരഞ്ഞെടുക്കണം. ഏറ്റവും കൂടുതല്‍ ഉയരവും ഇലകളും  ഉള്ള തൈകളാണ് തെരഞ്ഞെടുക്കേണ്ടത്. അതല്ലെങ്കില്‍ നല്ല തൈകള്‍തെരഞ്ഞെടുക്കാനായി ഒരു സൂത്രവാക്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇലകളുടെ എണ്ണത്തെ40കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയില്‍നിന്നും ചെടിയുടെ ഉയരം (സെ.മീ.)കുറയ്ക്കുക. ഇങ്ങനെ ഏറ്റവും കൂടിയ സംഖ്യകള്‍ കിട്ടിയ തൈകള്‍ നടാനായിതെരഞ്ഞെടുക്കാവുന്നതാണ്.

  • തൈയിന്‍റെ ഇന്‍ഡക്സ്: ഇലകളുടെ എണ്ണം×40-ചെടിയുടെ ഉയരം (സെ.മീ.). തൈകള്‍ നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ കടഭാഗത്തെവണ്ണവും രണ്ടുവര്‍ഷം കഴിഞ്ഞു പട്ടപൊഴിഞ്ഞ അരഞ്ഞാണങ്ങളുടെ (മുട്ടുകള്‍)എണ്ണവും അതിന്‍റെ വിളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍20സെ.മീറ്ററില്‍ കുറഞ്ഞ കടവണ്ണമുള്ള തൈകളും രണ്ടു വര്‍ഷമെത്തുമ്പോള്‍ നാലില്‍ താഴെ മുട്ടുകളുള്ള തൈകളും വര്‍ജിക്കേണ്ടതാണ്.
  • നടീല്‍: ചുരുങ്ങിയത്2 മീറ്ററെങ്കിലുംആഴമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടുണ്ടാകാത്തതും ജലസേചനസൗകര്യം ഉള്ളതുമായ സ്ഥലമാണ് കവുങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. കവുങ്ങ്വളരെ ലോലമായ സസ്യമാകയാല്‍ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ താപനില, നേരിട്ടുള്ള സൂര്യപ്രകാശം ഇവയെ ചെറുക്കാന്‍ കഴിയില്ല.സൂര്യതാപത്തില്‍നിന്നും രക്ഷിക്കുവാനായി തോട്ടത്തിന്‍റെ തെക്കുഭാഗത്തുംപടിഞ്ഞാറുഭാഗത്തും നല്ല ഉയരത്തില്‍ പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍വച്ചുപിടിപ്പിക്കണം. വേരിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍ ആകയാല്‍മണ്ണിന്‍റെ ആഴവും മണ്ണിലെ ജലനിരപ്പും വളരെ പ്രാധാന്യത്തോടെകണക്കിലെടുക്കേണ്ടതുണ്ട്.

വടക്ക്-തെക്ക് ദിശയില്‍ വരികള്‍ തമ്മിലും വരിയില്‍ കുഴികള്‍ തമ്മിലും2.7മീറ്റര്‍ അകലം കൊടുത്ത്80സെ.മീ സമചതുരവും 80 സെ.മീ. ആഴവുമുള്ള കുഴികള്‍ എടുക്കണം. കുഴിയുടെ അടിയില്‍നിന്നും15 സെ.മീ.കനത്തില്‍ മേല്‍മണ്ണുകൊണ്ടു നിറയ്ക്കണം. ഈ കുഴിയുടെ മധ്യഭാഗത്ത് തൈവച്ചുചുറ്റിലും മണ്ണിട്ട് അമര്‍ത്തി ഉറപ്പിക്കണം. തൈയുടെ കടഭാഗം വരെ മാത്രമേമണ്ണിടാവൂ. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ തൈ നടാം. കളിമണ്ണാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത്.
കവുങ്ങിന് ആദ്യകാലത്ത് തണല്‍ കിട്ടാനായി വരികള്‍ക്കിടയില്‍ ആദ്യത്തെ4-5വര്‍ഷം വാഴ വളര്‍ത്താവുന്നതാണ്. അല്ലെങ്കില്‍ ഒക്ടോബര്‍ മുതലുള്ളഉണക്കുള്ള മാസങ്ങളില്‍ തെങ്ങിന്‍പട്ടയോ കവുങ്ങിന്‍ പട്ടയോ മറ്റോ ഉപയോഗിച്ച്തണല്‍ നല്‍കേണ്ടിവരും. അടയ്ക്കാമരത്തൈകളുടെ കാണ്ഡഭാഗം വേനല്‍ക്കാലത്ത്കവുങ്ങിന്‍പാളയോ മറ്റോകൊണ്ടു പൊതിഞ്ഞുകെട്ടി വെയിലേറ്റു പൊള്ളാതെസംരക്ഷിക്കണം. അല്ലെങ്കില്‍ കുമ്മായം കലക്കി പൂശുകയോ വെളുത്ത പ്ലാസ്റ്റിക്കടലാസുകൊണ്ടു കെട്ടുകയോ വേണം.

വളപ്രയോഗം

ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലംതോറും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന്12കി.ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നാടന്‍ ഇനങ്ങള്‍ക്കു വര്‍ഷംതോറും10:40:140ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്കവിധത്തില്‍ രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. എന്നാല്‍ മംഗളപോലുള്ളഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക്150:60:210 (NPK) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം.
ഈ പറഞ്ഞ രാസവളത്തിന്‍റെ മൂന്നില്‍ ഒരുഭാഗം ആദ്യത്തെ വര്‍ഷവും, മൂന്നില്‍രണ്ടുഭാഗം രണ്ടാം വര്‍ഷവും നല്‍കിയാല്‍ മതി. മൂന്നാം വര്‍ഷം മുതല്‍മുഴുവന്‍ അളവും കൊടുക്കാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങളില്‍ (പകുതിവീതം) രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാം.നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗംവേനല്‍മഴ കിട്ടിയ ഉടനെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ് നല്ലത്. കവുങ്ങിന്‍റെ ചുവട്ടില്‍നിന്നും 0.76-1.00മീറ്റര്‍ വ്യാസാര്‍ദ്ധത്തിലും15-20സെ.മീ. ആഴത്തിലുമുള്ള തടങ്ങള്‍ കോരി അതില്‍ വളം വിതറി അല്‍പം മണ്ണിട്ടുമൂടണം. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറിമണ്ണിളക്കി കൊടുത്താല്‍ മതി. അമ്ലാംശമുള്ള മണ്ണാണെങ്കില്‍രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കി.ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം.

ജലസേചനവും ജലനിര്‍ഗമനവും

 

വരള്‍ച്ചയുടെ ദൂഷ്യവശങ്ങള്‍ വളരെ പെട്ടെന്ന് ബാധിക്കുന്ന വിളയാണ് കവുങ്ങ്. മണ്ണിന്‍റെ സ്വഭാവമനുസരിച്ച് വരണ്ട വേനല്‍ക്കാലങ്ങളില്‍4-7 ദിവസം ഇടവിട്ട് മരമൊന്നിന്175ലിറ്റര്‍ എന്ന കണക്കില്‍ വെള്ളം കൊടുക്കേണ്ടിവരും. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ തുള്ളി ജലസേചന രീതി (Drip Irrigation) അനുവര്‍ത്തിക്കുക. തടത്തില്‍ ജൈവവസ്തുക്കള്‍കൊണ്ടു പുതയിടുന്നതു മണ്ണിലെ ജലാംശം സൂക്ഷിച്ചു വയ്ക്കാന്‍ ഉപകരിക്കും.

വേനല്‍ക്കാലത്തു ജലസേചനത്തിനെന്നപോലെ മഴക്കാലത്തു ജലനിര്‍ഗമനത്തിനുംപ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഓരോ രണ്ടുവരി കവുങ്ങിനിടയിലുംജലനിര്‍ഗമനത്തിനായി25-40സെ.മീ. ആഴത്തില്‍ ചാലുകള്‍ എടുക്കണം. കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പുതന്നെ ഈ ചാലുകള്‍ എല്ലാ കൊല്ലവും വൃത്തിയാക്കി വയ്ക്കുകയും വേണം.

മറ്റു കൃഷിപ്പണികള്‍

 

കവുങ്ങിന്‍തോട്ടം എല്ലായ്പോഴും കളരഹിതമായി സൂക്ഷിക്കണം. ഒക്ടോബര്‍ - നവംബറില്‍ മഴ മാറുന്നതോടെ തോട്ടം ചെറുതായി കിളച്ചിടണം. ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണൊലിപ്പു തടയുവാനായി ഇടക്കയ്യാല കോരണം.
മൈമോസ ഇന്‍വിസ, സ്റ്റൈലോസാന്തസ് ഗ്രേസിലിസ്, കലപ്പോഗോണിയം മൂക്കനോയിഡ്സ്തുടങ്ങിയ ഏതെങ്കിലും ഒരു ആവരണ പച്ചിലവിളയുടെ വിത്ത് ഏപ്രില്‍- മേയ് മാസത്തില്‍ തോട്ടത്തില്‍ വിതയ്ക്കുകയും സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തില്‍ അവ പിഴുതെടുത്തു തടത്തില്‍ വളമായി ചേര്‍ക്കുകയും ചെയ്യാം.

ഇടവിളകള്‍

ഒരു തനിവിളയായി കൃഷി ചെയ്യുകയാണെങ്കില്‍ കവുങ്ങിന് ലഭിക്കുന്ന പ്രകൃതിവിഭവങ്ങള്‍ മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഏതാണ്ട് മണ്ണിന്‍റെ  70%ഭാഗവും സൂര്യപ്രകാശത്തിന്‍റെ 40% ഭാഗവുംപാഴാക്കി പോകുന്നതിനാല്‍ കവുങ്ങിന്‍തോട്ടം ഇടവിളകള്‍ കൃഷി ചെയ്യാന്‍അനുയോജ്യമാണ്. ഓരോ പ്രദേശത്തെയും താല്‍പര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ഇവയ്ക്കനുസരിച്ച് ഇടവിളകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാറ്റം വരുന്നുണ്ട്.

കുരുമുളക്

കുരുമുളക് കൊടിവളര്‍ത്തിയെടുക്കാത്ത വീട്ടുപറമ്പുകള്‍ കാണില്ല. ഇവ മാവിലും പ്ലാവിലുംതെങ്ങിലും കവുങ്ങിലും വരെ പടര്‍ന്നു കയറുന്നുണ്ട്. കുരുമുളകിന്‍റേതുമാത്രമായ തോട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരു  കാലത്തു വമ്പിച്ച നേട്ടംഉണ്ടാക്കിത്തന്ന കറുത്ത പൊന്നെന്ന് ചെല്ലപ്പേരുള്ള സുഗന്ധദ്രവ്യങ്ങളുടെ ഈരാജാവ് ഇന്ന് സാമ്പത്തിക മാന്ദ്യത്താല്‍ ക്ഷീണിതനാണ്. രോഗങ്ങള്‍ മൂലമുള്ളഉല്‍പ്പാദനക്കുറവും ആഗോളവിപണിയില്‍ നേരിടുന്ന കടുത്ത മല്‍സരവുമാണിതിനുകാരണം.

ഇനങ്ങളും കാട്ടിലും നാട്ടിലും

നൂറോളം കുരുമുളകിനങ്ങളുണ്ടെങ്കിലും സാമാന്യമായി നല്ല വിളവു തരുന്നവകരിമുണ്ട, കൊറ്റനാടന്‍, കുതിരവാലി, പൂഞ്ഞാര്‍മുണ്ട്, കല്ലുവള്ളി, പന്നിയൂര്‍1,2,3,4 എന്നിവയാണ്.

പുതുതായി വള്ളിനടുമ്പോള്‍

പുതുതായി കുരുമുളകു കൊടി നടുന്നത് വേരുപിടിപ്പിച്ച കൊടിത്തലകള്‍വാങ്ങിയതോ തെരഞ്ഞെടുത്ത തോട്ടത്തിലെ വള്ളികളില്‍നിന്നുണ്ടായ ചെന്തലകള്‍നട്ടിട്ടോ ആണ്. തുടര്‍ച്ചയായി നല്ല വിളവുതരുന്നതും നീണ്ട തിരികളോടുകൂടിയതും രോഗബാധ ഏല്‍ക്കാത്തതുമായ കൊടികളില്‍നിന്നു വേണം ചെന്തലകള്‍തെരഞ്ഞെടുക്കാന്‍. ചെന്തലകള്‍ കൊടിയുടെ ചുവടുഭാഗത്ത്30മുതല്‍50 മീറ്റര്‍ഉയരത്തില്‍ നിന്നുവരെ ഉണ്ടാകാം. ഇവ മണ്ണില്‍ പടര്‍ന്നുവേരുപിടിക്കാതിരിക്കാന്‍ അവ ചുരുട്ടി കെട്ടിവെച്ചിരിക്കണം. ഫെബ്രുവരിമാര്‍ച്ച് മാസത്തോടെ ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കം ചെയ്ത്രണ്ടോ മൂന്നോ മുട്ടുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളിലോപോളിത്തീന്‍ കൂടുകളിലോ നട്ടു നനച്ച് വേരുപിടിപ്പിച്ചെടുക്കണം. മൂന്നുവര്‍ഷത്തിനും12 വര്‍ഷത്തിനും ഇടയ്ക്കു പ്രായമായ കൊടികളില്‍ നിന്നുള്ള ചെന്തലകളാകും ഏറെ നന്നാകുക.
വേരുപിടിപ്പിച്ച വള്ളികള്‍, മാവ്, പ്ലാവ് എന്നിവയിലൂടെ പടര്‍ത്തുമ്പോള്‍ ചുവട്ടില്‍നിന്നും30സെ.മീ. വിട്ട്50സെ.മീ. ആഴത്തിലും ചതുരത്തിലുമെടുത്ത കുഴികളില്‍ ജൈവവളമിട്ട് മണ്ണിട്ടുമൂടി നടണം. വള്ളികള്‍ തിരുവാതിര ഞാറ്റുവേലക്കാലത്ത് നടുന്നതാണ് നല്ലത്. ഒരുകുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. വള്ളികള്‍ മുളപൊട്ടി വളരുന്നതോടെതാങ്ങുമരങ്ങളുമായി ചേര്‍ത്തു കെട്ടിവയ്ക്കണം.
കുരുമുളകിന്‍റേതു മാത്രമായ ഒരു തോട്ടം തുടങ്ങാനാണാഗ്രഹമെങ്കില്‍ താങ്ങുമരങ്ങളായ മുരിക്ക്, കിളിഞ്ഞില്‍, അണ്ണക്കര, അമ്പഴം എന്നിവയുടെ2മീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മഴ തുടങ്ങുന്നതോടു കൂടി നട്ടിരിക്കണം.താങ്ങുമരങ്ങള്‍ നാട്ടുന്നത് മൂന്നു മീറ്റര്‍ അകലത്തിലാകണം.ചുവട്ടില്‍നിന്നും15 സെ.മീ.വിട്ട് താങ്ങുമരങ്ങളുടെ വടക്കുഭാഗത്തായി രണ്ടോ മൂന്നോ തലകള്‍ നടാം.കൊടിത്തലകള്‍ വെയിലടിക്കാതെ ഓലകൊണ്ടു പൊതിയുകയും ഉണക്കില്‍ വേണ്ടിവന്നാല്‍നനയ്ക്കുകയും വേണം. താങ്ങുമരങ്ങളുടെ ഉയരം6മീറ്ററില്‍ കവിയാത്ത വിധം ആണ്ടിലൊരിക്കല്‍ കമ്പു കോതുകയും തണല്‍ ഒഴിവാക്കുകയും വേണം.

മൂന്നാം കൊല്ലം അമ്മിയേറും, നാലാം കൊല്ലം നഗരം കാണും

കുരുമുളകിനെ പറ്റിയുള്ള ഈ ചൊല്ല് ശരിയാകണമെങ്കില്‍ മുറയ്ക്കുള്ള വളംചേര്‍ക്കല്‍, വെയിലില്‍നിന്നുള്ള സംരക്ഷണം, നന, സമഗ്രമായ സസ്യസംരക്ഷണനടപടികള്‍ എന്നിവ കൂടിയേ തീരൂ.
കൊടിച്ചുവട്ടില്‍നിന്ന് അര-മുക്കാല്‍ മീറ്റര്‍ വിട്ട് വട്ടത്തില്‍ 10-15 സെ.മീ. താഴ്ചയില്‍ എടുത്ത തടങ്ങളില്‍ ആണ്ടിലൊരിക്കല്‍ വള്ളിയൊന്നിന്10കി.ഗ്രാമെന്ന തോതില്‍ പച്ചിലവളമോ ചാണകപ്പൊടിയോ ചേര്‍ക്കണം. ഒന്നിടവിട്ട കൊല്ലങ്ങളില്‍ മഴയുടെ തുടക്കത്തില്‍500ഗ്രാം കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്.
തുടര്‍ച്ചയായ വിളവെടുപ്പും ഇടവിളകളുടെ കൃഷിയും മൂലമുള്ള ഉല്‍പ്പാദനക്കമ്മിപരിഹരിക്കാന്‍ സന്തുലിതമായ രാസവളപ്രയോഗവും കൊടികള്‍ക്കു കൂടിയേ തീരൂ.മൂന്നു വര്‍ഷത്തിനുമേല്‍ പ്രായമായ കൊടി ഒന്നിന് ഒരാണ്ടില്‍ ആകെ വേണ്ടത്110ഗ്രാം യൂറിയ, 250ഗ്രാം മസൂരിഫോസ്250ഗ്രാം പൊട്ടാഷ് എന്നിവയാണ്. ഇവയില്‍ ഓരോന്നിന്‍റെയും മൂന്നിലൊന്നുകാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ജൈവവളമിട്ടതിന്‍റെ മേലും ബാക്കി മൂന്നില്‍രണ്ടുഭാഗം തുലാവര്‍ഷം ആരംഭിക്കുന്നതോടെയും മണ്ണില്‍ ചേര്‍ക്കാം.പന്നിയൂര്‍ 1ഇനങ്ങള്‍ക്ക് നവംബര്‍-ഡിസംബര്‍തുടങ്ങി മാര്‍ച്ച് അവസാനം വരെ നനച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ അമ്പതുശതമാനത്തിലധികം മുളകുണ്ടാക്കാമെന്നാണ് ഗവേഷണം തെളിയിച്ചിട്ടുള്ളത്.

രോഗകീടനിയന്ത്രണം

കേരളത്തില്‍ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെകുരുമുളകുകൃഷിക്കു നാശം സംഭവിച്ചത് രോഗകീടബാധയാലാണ്. രോഗങ്ങളില്‍പ്രധാനമായത് വേരും തണ്ടും അഴുകല്‍ എന്ന ദ്രുതവാട്ടവും പൊള്ളു രോഗവുമാണ്.പൊള്ളുവണ്ടും ഇലപ്പേനുമാണ് മുഖ്യ കീടങ്ങള്‍.
ദ്രുതവാട്ടരോഗത്തിനു കാരണം മണ്ണില്‍ വളരുന്ന ഫൈറ്റോഫ്തോറ എന്ന കുമിളാണ്. ഈകുമിള്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കൊക്കോ തുടങ്ങിയ മറ്റനേകം വിളകളിലേയുംരോഗത്തിനു കാരണമാകുന്നുണ്ട്. കൊടിയുടെ വേരും തണ്ടും അഴുകുക, ഇലകളില്‍കറുത്തതോ ചാരനിറത്തിലോ ഉള്ള വലിയ പാടുകളുണ്ടാകുക, തിരിയും മണിയും കൊഴിയുക, ക്രമേണ വള്ളി അപ്പാടെ ഉണങ്ങി നശിക്കുക എന്നിവയാണ് ദ്രുതവാട്ടരോഗ ലക്ഷണം.രോഗനിയന്ത്രണത്തിന് ആദ്യം ചെയ്യേണ്ടത് രോഗബാധയേറ്റ ഇലയും തണ്ടുമെല്ലാംകൊടിയുടെ ചുവട്ടില്‍നിന്നും എടുത്തുമാറ്റി കത്തിച്ചു കളയുകയാണ്. പുറമേകൊടിയുടെ ചുവട്ടിലെ മണ്ണു കുതിരത്തക്കവണ്ണം ഒരു ശതമാനം വീര്യമുള്ളബോര്‍ഡോമിശ്രിതം ഒഴിക്കുകയും കൊടിച്ചുവടുഭാഗത്തെ തണ്ടുകളില്‍10 ശതമാനംവീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുകയും വേണം. മണ്ണില്‍ ബോര്‍ഡോമിശ്രിതംഒഴിക്കുന്നത് കാലവര്‍ഷാരംഭത്തിലും തുലാവര്‍ഷാരംഭത്തിലുമാകണം. കൊടിയുടെ ഒരുമൂട്ടില്‍ അഞ്ചാറു ലിറ്റര്‍ മിശ്രിതമെങ്കിലും ഒഴിക്കേണ്ടിവരും.ദ്രുതവാട്ടത്തിനു കാരണമായ കുമിളിനെ നശിപ്പിക്കുന്ന ചില എതിര്‍കുമിളുകളെമണ്ണില്‍ വളര്‍ത്തിയും രോഗനിയന്ത്രണം നടത്താം.
പൊള്ളുരോഗവും, പൊള്ളുവണ്ടിന്‍റെ ഉപദ്രവവും മൂലം ഒരു തിരിയിലെ ഏതാനും മണികളോമുഴുവന്‍ തന്നെയോ ഉണങ്ങി ചുക്കിച്ചുളിഞ്ഞു ഞെക്കിയാല്‍ പൊടിയുന്നതായികാണാം. പൊള്ളുരോഗബാധയാല്‍ തിരികള്‍ അപ്പാടെ കറുത്തുണങ്ങി കൊഴിഞ്ഞുപോയെന്നും വരാം. രോഗനിയന്ത്രണത്തിന് ഒരു ശതമാനം വീര്യമുള്ളബോര്‍ഡോമിശ്രിതമോ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ഫോള്‍ട്ടാഫ് എന്നമരുന്നു കലക്കിയ ലായനിയോ തളിക്കാം. മരുന്നുതളി കൊടി തളിരിടുമ്പോഴുംതിരികളില്‍ മണി പിടിക്കുമ്പോഴും നടത്തിയിരിക്കണം. കുമിള്‍നാശിനിയോടൊപ്പംഎക്കാലക്സ് (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മി.ലി.)എന്നിവയിലേതെങ്കിലുമൊന്ന് ചേര്‍ത്തു തളിക്കുന്നത് പൊള്ളുവണ്ടിനെനിയന്ത്രിക്കാനും സഹായകമാണ്.
വേരുപിടിക്കാനായി വള്ളിത്തലകള്‍ മണ്ണിലോ പോളിത്തീന്‍ കവറുകളിലോ വളരുമ്പോള്‍അഴുകുന്ന രോഗലക്ഷണം കാണിക്കാറുണ്ട്. നനകൂടിയാലും മണ്ണിലെ കുമിളിന്‍റെആക്രമണത്താലും ഇതുണ്ടാകാം. നന നിയന്ത്രിക്കുക, ബോര്‍ഡോമിശ്രിതമോ തൈറൈഡ്എന്ന മരുന്നു കലക്കിയ ലായനിയോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം)ചെടിയിലും മണ്ണിലും വീഴത്തക്കവണ്ണം കുതിര്‍ത്തു തളിക്കുക എന്നിവ അഴുകല്‍രോഗത്തെ നിയന്ത്രിക്കാം.

മുളകുപറിക്കലും സംസ്കരണവും

തീരദേശത്ത് ഡിസംബര്‍-ജനുവരി മാസങ്ങളിലും മലമ്പ്രദേശത്ത് ഫെബ്രുവരി-മാര്‍ച്ച്മാസങ്ങളിലും മുളകു പറിക്കാന്‍ പാകമാകും. ഒരു കൊടിയിലെ ഏതാനും തിരികളിലെഒന്നോ രണ്ടോ മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ എല്ലാ തിരികളുംപറിച്ചെടുക്കുകയാണ് പതിവ്. പൂവിടുന്ന സമയത്തിലുള്ള മാറ്റം മൂലം ഇതെപ്പോഴുംശരിയാകണമെന്നില്ല. ഒരേ മൂപ്പില്‍ വിളവെടുക്കാത്തപക്ഷം ആകെ തൂക്കം കുറയും. ഈനഷ്ടം ഒഴിവാക്കാന്‍ മൂപ്പനുസരിച്ച് ഒന്നോ രണ്ടോ തവണയായിമുളകുപറിക്കുന്നതാണ് നല്ലത്. പച്ചമുളകിന്‍റെ തൂക്കത്തിന്‍റെ30-33ശതമാനം ഉണക്കമുളക് കിട്ടണം. ഒരു ലിറ്റര്‍ ഉണങ്ങിയ കുരുമുളകിന് ഏകദേശം600-800ഗ്രാം തൂക്കമുണ്ടായാല്‍ ഏറ്റവും നല്ലതാണ്. പറിച്ചെടുത്ത തരികള്‍ ഒരു ദിവസംചാക്കില്‍ കെട്ടിവെച്ചോ തറയില്‍ കൂട്ടിവെച്ച് മൂടിയശേഷം പിറ്റേന്നോകൊഴിച്ചാല്‍ മണികള്‍ വേഗത്തില്‍ കൊഴിഞ്ഞുകിട്ടും. ഉണക്കാന്‍ സിമന്‍റ് തറയോകറുത്ത പോളിത്തീന്‍ ഷീറ്റോ ഉപയോഗിക്കാം.

കുറ്റിക്കുരുമുളക്

മരത്തില്‍ പടര്‍ന്നുകയറാതെ നിലത്തും ചട്ടികളിലും വളര്‍ന്നു മുളകു തരാന്‍കുറ്റിക്കുരുമുളകിന് കഴിയും. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് പ്രത്യേകിച്ച്ടെറസ് മാത്രമുള്ള നഗരവാസികള്‍ക്ക് ഈ രീതി സ്വീകാര്യമാണ്.
കുരുമുളകുകൊടിയുടെ കുത്തനെ വളരുന്ന പ്രധാന തണ്ടുകളില്‍നിന്നുമുണ്ടാകുന്നപാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുണ്ടാക്കുന്നത്. ഈപാര്‍ശ്വശാഖകള്‍ മുറിച്ച് പോളിത്തീന്‍ ബാഗുകളില്‍ വളര്‍ത്തി മണ്‍തടങ്ങളില്‍കുഴിയെടുത്ത് ജൈവവളം ചേര്‍ത്ത് നടുകയോ പോട്ടിംഗ് മിശ്രിതം നിറച്ച വലിയചട്ടികളില്‍ നടുകയോ ചെയ്യാം. ഓരോ സ്പൂണ്‍വീതം രാസവളമിശ്രിതം നിറച്ച വലിയചട്ടികളില്‍ നടുകയും ചെയ്യാം. രണ്ടാം വര്‍ഷം മുതല്‍ മുളക് പറിച്ചെടുക്കാം.മരത്തില്‍പ്പടരുന്ന വള്ളികളുടെ ആയുസ് ഇവയ്ക്കുണ്ടാകുകയില്ലെന്നോര്‍ക്കണം.

കശുമാവ്

ലോകത്ത്വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാനസ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നുകരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ്വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു. ഭാരതത്തില്‍16-ാംനൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത്മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനുപറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍എന്നിവിടങ്ങളിലും ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര എന്നീ പ്രദേശങ്ങളില്‍ചെറിയ തോതിലും കശുമാവ് കൃഷി ചെയ്യപ്പെടുന്നു. സംസ്കൃതത്തില്‍ "ഖജുതക്", ഹിന്ദിയില്‍ "ഹിജ്ലിബദാം" തമിഴില്‍ "കോട്ടേമുന്തിരിക്കായ്", തെലുങ്കില്‍ "ജേഡിമ-മിസി" എന്നിങ്ങനെയാണ് കശുമാവ് അറിയപ്പെടുന്നത്. കേരളമാണ് കശുമാവ്കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഏറ്റവുംമുമ്പില്‍. കേരളത്തിലെ കശുമാവ് കര്‍ഷകരില്‍78ശതമാനം പരിമിത കര്‍ഷകരും12ശതമാനത്തോളം ചെറുകിട കര്‍ഷകരും പത്തു ശതമാനത്തോളം വന്‍കിട കര്‍ഷകരുമാണ്. ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തില്‍ ഇന്ന് പ്രതിവര്‍ഷം23കി.ഗ്രാം വരെ വിളവ് തരുന്ന ഇനങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ഒരു കശുമാവ് പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് ശരാശരി4.5കി.ഗ്രാമാണ്. ഭാരതത്തില്‍ ഫലങ്ങള്‍, പച്ചക്കറികള്‍, മറ്റ് തോട്ടവിളകള്‍ എന്നിവയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്‍റെ12ശതമാനത്തോളം കശുമാവിന്‍റെ സംഭാവനയാണ്. എന്നാല്‍ കശുമാവ്കൃഷിചെയ്യുന്നതിന്‍റെ ഭൂരിഭാഗം വരുന്ന ചെറുകിട പരിമിത കര്‍ഷകര്‍കശുമാവിന്‍റെ മികച്ച ഇനങ്ങളെക്കുറിച്ചും, ശാസ്ത്രീയകൃഷിരീതിയെ സംബന്ധിച്ചുംഅജ്ഞാതരാണെന്ന വസ്തുത ശേഷിക്കുന്നു. ഇവരെ ബോധവാന്മാരാക്കുക വഴികശുവണ്ടിയുടെ ഉല്‍പ്പാദനത്തില്‍ നമുക്ക് ഒരു കുതിച്ചുചാട്ടം തന്നെനടത്താനാകും.

ഇനങ്ങള്‍

 

  • ആനക്കയം-1
  • മാടക്കത്തറ-1
  • മാടക്കത്തറ-2
  • സുലഭ
  • സങ്കര ഇനങ്ങള്‍

     

    • കനക
    • ധന
    • ധരശ്രീ
    • പ്രിയങ്ക
    • അമൃത
    • അനഘ
    • അക്ഷയ
    • നടീലും പരിചരണവും

       

      മറ്റ് വിളകളൊന്നും വളരാത്ത തരിശുഭൂമിയില്‍ പോലും കശുമാവ് വളരുമെങ്കിലുംവെള്ളക്കെട്ടുള്ളതും, ക്ഷാരാംശം കൂടുതലുള്ളതുമായ സ്ഥലങ്ങള്‍ കശുമാവ് നടാന്‍യോജിച്ചതല്ല. കന്നിമഴ കിട്ടുന്നതോടെ നടേണ്ട സ്ഥലം തയാറാക്കാം. പതിവെച്ചതൈകളോ ഒട്ടുതൈകളോ നടുന്നതിന് ഉപയോഗിക്കാമെങ്കിലും ഒട്ടുതൈകളാണ് കൂടുതല്‍മെച്ചമായി കണ്ടുവരുന്നത്. അര മീറ്റര്‍ ആഴവും വീതിയും ഉയരവുമുള്ള കുഴികളില്‍10കി.ഗ്രാംചാണകം/കമ്പോസ്റ്റ് മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം ഇടവപ്പാതിയോടുകൂടിതൈകള്‍ നടാം. ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടിച്ചഭാഗം തറനിരപ്പിന് അര വിരല്‍മുകളിലെങ്കിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഫലപുഷ്ടിയുള്ള ആഴമുള്ള മണ്ണിലുംസമുദ്രതീരങ്ങളിലുള്ള മണല്‍ മണ്ണിലും, തൈകള്‍ തമ്മിലും നിരകള്‍ തമ്മിലും 10മീറ്റര്‍ അകലം വരുന്ന വിധത്തില്‍ ഏക്കറില്‍ 40തൈകള്‍ നടാവുന്നതാണ്. ചരിഞ്ഞ ഭൂമിയില്‍ നിരകള്‍ തമ്മില്‍10മുതല്‍15മീറ്റര്‍ വരെയും, ചെടികള്‍ തമ്മില്‍6മുതല്‍8 മീറ്റര്‍ വരെ അകലം വരുന്ന രീതിയില്‍ ഏക്കറില്‍33മുതല്‍66തൈകള്‍ വരെ നടാം. ശരിയായ നടീലകലം പാലിക്കുന്നതു മരങ്ങള്‍ തമ്മില്‍സൂര്യപ്രകാശത്തിനും സസ്യമൂലകങ്ങള്‍ക്കും വേണ്ടി മല്‍സരിക്കുന്നതു തടയാനുംവേരുപടലങ്ങള്‍ തമ്മില്‍ പിണയുന്ന സ്ഥിതിവിശേഷം കുറയ്ക്കാനും അങ്ങനെ ഓരോമരവും നന്നായി വളര്‍ന്നു മികച്ച വിളവു തരാനും സഹായിക്കും. പൊക്കം കുറഞ്ഞഇനങ്ങള്‍ക്ക്4 x 4മീറ്റര്‍ മുതല്‍ (ഏക്കറില്‍250തൈകള്‍)7 x 7മീറ്റര്‍ (ഏക്കറില്‍80 തൈകള്‍) വരെ നടീലകലം മരങ്ങളുടെ വലിപ്പമനുസരിച്ചു പാലിക്കാം.

      പഴയ തോട്ടങ്ങളുടെ പുനരുജ്ജീവനം

      പഴയ കശുമാവ് തോട്ടങ്ങളില്‍ പലതും കശുവണ്ടി നട്ട് മുളപ്പിച്ചുണ്ടാക്കിയവയാണെന്നതിനാല്‍ ഇവയുടെ ഉല്‍പ്പാദനക്ഷമത വളരെ കുറവായിരിക്കും.20വര്‍ഷത്തിനുമേല്‍ പ്രായമായ ഉല്‍പ്പാദനശേഷി ഇല്ലാത്ത മരങ്ങള്‍വെട്ടിക്കളഞ്ഞ് തല്‍സ്ഥാനത്ത് പുതിയ തൈകള്‍ നടുകയേ പോംവഴിയുള്ളൂ. ഇതിനുതാഴെപ്രായമുള്ള മരങ്ങളുടെ വിളവ് വര്‍ധിപ്പിക്കാന്‍ അവയില്‍ തലപ്പ് മുറിക്കലുംഗ്രാഫ്റ്റിങ്ങും (ടോപ്പ് വര്‍ക്കിങ്) നടത്താം. ഇത്തരം മരങ്ങളെതറനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച്മുറിച്ചുകളയണം. മുറിഞ്ഞ ഭാഗത്ത്50ഗ്രാം വീതം ബ്ലിറ്റോക്സ്, സെവിന്‍ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ലയിപ്പിച്ച് പുരട്ടുക. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തലപ്പ് മുറിക്കല്‍നടത്താവുന്നതാണ്. തലപ്പ് മുറിച്ച മരങ്ങള്‍ക്ക് ഓലമടലോ മറ്റോ ഉപയോഗിച്ച്തണല്‍ നല്‍കണം. ക്രമേണ മുറിഞ്ഞ ഭാഗത്തിനു താഴെ നിന്നും ഒന്ന്, ഒന്നരമാസത്തിനുള്ളില്‍ പുതിയ പൊടിപ്പുകള്‍ ഉണ്ടാകുന്നതു കാണാം. ഈ പൊടിപ്പുകള്‍മൂപ്പുള്ള ചെറുതണ്ടുകളാകുന്നതോടെ ഇവയില്‍ ഒട്ടിക്കല്‍ നടത്തേണ്ടതാണ്.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒട്ടിപ്പ് നടത്താം. ഒട്ടിക്കുന്നതിനുമുമ്പായി ശിഖരങ്ങളിലെ കീഴ്ഭാഗത്തെ രണ്ടുനിര ഇലകള്‍ നിലനിറുത്തി ബാക്കിഇലകള്‍ മുറിച്ചു കളയുക വഴി ഇലകളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ശിഖരങ്ങളുടെഅഗ്രഭാഗത്ത് ഗ്രാഫ്റ്റിങ് കത്തി ഉപയോഗിച്ച് V ആകൃതിയില്‍ 4-5 സെ.മീറ്ററില്‍നീളമുള്ള മുറിവുണ്ടാക്കുക. ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പാദനക്ഷമതകൂടിയ ഇനത്തിന്‍റെ മൂപ്പുള്ള ശിഖരത്തില്‍നിന്നും ഇലകള്‍ ഒരാഴ്ച മുമ്പായിമാറ്റണം. ഗ്രാഫ്റ്റ് ചെയ്യുന്ന സമയത്തു കീഴറ്റം ഗ്രാഫ്റ്റിങ് കത്തിഉപയോഗിച്ച് രണ്ടുവശത്തും ചരിച്ച്3-4സെ.മീറ്റര്‍ നീളത്തില്‍ ആപ്പുപോലെ മുറിച്ചെടുക്കുക. ഇതു തലപ്പു മുറിച്ച വൃക്ഷത്തിലെ പുതിയ ശിഖരത്തിലുള്ള Vആകൃതിയില്‍ മുറിച്ച മുറിവിനുള്ളില്‍വെച്ച് ചേര്‍ത്തു കെട്ടുക. ഒട്ടിപ്പ്കഴിഞ്ഞാല്‍, അല്ലാതെ പൊടിച്ചു വരുന്ന ശിഖരങ്ങളെ മാറ്റേണ്ടതുണ്ട്.ഗ്രാഫ്റ്റിങ് നടത്തിയ ശിഖരങ്ങളുടെ അഗ്രഭാഗത്ത് ഒരു പോളിത്തീന്‍കവറിടുന്നതും, പ്രാരംഭദശയില്‍ ഈ ശിഖരങ്ങള്‍ക്ക് ഒരു കമ്പുപയോഗിച്ചു താങ്ങ്നല്‍കുന്നതും നന്നായിരിക്കും.2വര്‍ഷംകൊണ്ട് ഈ പരിചരണം നടത്തിയ മരങ്ങള്‍ വീണ്ടും കായ്ച്ചു തുടങ്ങും.

      വളപ്രയോഗം

      സ്ഥിരമായി ശരിയായ സമയത്ത് ശുപാര്‍ശ ചെയ്യപ്പെടുന്ന രീതിയില്‍ വളപ്രയോഗംനടത്തുന്നത് കശുമാവിന്‍റെ വിളവ് ഇരട്ടിയോളമാക്കുമെന്നാണ് പരീക്ഷണങ്ങള്‍തെളിയിക്കുന്നത്. വളങ്ങള്‍ രണ്ടു ഗഡുക്കളായി ജൂണ്‍ -ജൂലൈയിലും (ഇടവപ്പാതി), സെപ്റ്റംബര്‍- ഒക്ടോബറിലും (തുലാവര്‍ഷം) ചെടികള്‍ക്ക് ഇട്ടു കൊടുക്കാം.

      കളനിയന്ത്രണം

       

      കശുമാവിന്‍തോട്ടത്തില്‍ കീടാക്രമണത്തിനുള്ള സാധ്യത കുറയ്ക്കാനും, മരങ്ങള്‍ നന്നായി വളരാനും കളനിയന്ത്രണം ആവശ്യമാണ്. തൊഴിലാളികളെഉപയോഗിച്ചുള്ള കളനിയന്ത്രണമാണ് നടത്തുന്നതെങ്കില്‍ വളപ്രയോഗത്തിനു മുമ്പുംവിളവെടുപ്പിനോട് അടുപ്പിച്ചുമാണ് കളയെടുക്കേണ്ടത്. ഒരേക്കറില്‍തൊഴില്‍കൂലിയായി ഈ ഇനത്തില്‍2000ത്തില്‍പരം രൂപ ചെലവാകും. എന്നാല്‍, രാസകളനാശിനികള്‍ ഉപയോഗിച്ച് ഇതിന്‍റെപകുതി ചെലവില്‍ ഫലപ്രദമായി കളകളെ നശിപ്പിക്കാം. ആഗസ്റ്റ് മാസമാണ്കളനിയന്ത്രണത്തിന് അനുയോജ്യം.160ഗ്രാം പാരാക്വാറ്റ്, 400ഗ്രാം 2,4ഡിഎന്നിവയാണ് ഒരേക്കറിലെ കള നിയന്ത്രണത്തിനു വേണ്ടിവരുന്ന കളനാശിനികള്‍.മരങ്ങളുടെ ചുവട്ടില്‍ മഴ കഴിയുന്നതോടെ കരിയിലകളോ ഉണങ്ങിയ പുല്ലോ മറ്റോഉപയോഗിച്ച് പുതയിടുന്നത് കളശല്യം കുറയ്ക്കുന്നതോടൊപ്പം ഈര്‍പ്പംസംരക്ഷിക്കാനും സഹായിക്കും.

       

      ശത്രുകീടങ്ങള്‍

      • തേയിലക്കൊതുക്

      കശുമാവിന്‍റെ മുഖ്യശത്രുക്കളിലൊന്നാണ് തേയിലക്കൊതുക്. ഇതിനെനിയന്ത്രിക്കാതെ കശുമാവ് ലാഭകരമായി കൃഷിചെയ്യുക അസാധ്യമാണ്.തേയിലക്കൊതുകിന്‍റെ ജീവിതചക്രം പൂര്‍ത്തിയാകാന്‍15മുതല്‍20ദിവസത്തോളമെടുക്കും. മുട്ടകള്‍ വിരിഞ്ഞു വരുന്ന നിംഫുകള്‍5 തവണയോളം പടം പൊളിച്ചാണ് പ്രായപൂര്‍ത്തിയായ തേയിലക്കൊതുകുകളാകുക. കശുമാവ് തളിരിടുന്ന സമയത്തും (ഒക്ടോബര്‍-നവംബര്‍), പൂങ്കുല വിരിയുന്ന സമയത്തും (ഡിസംബര്‍-ജനുവരി) കായ്പിടിച്ചു തുടങ്ങുമ്പോഴും (ജനുവരി-ഫെബ്രുവരി)തേയിലക്കൊതുക് നീരൂറ്റിക്കുടിച്ച് തണ്ടുകളെയും, പൂങ്കുലകളെയും, പിഞ്ച്കായ്കളെയും കരിക്കുന്നു. മൂന്ന് ആക്രമണ ദശകളിലും മരങ്ങളില്‍ കീടനാശിനിതളിക്കുക വഴിയേ തേയിലക്കൊതുകിനെ നിയന്ത്രിക്കാനാകുകയുള്ളൂ. നീണ്ട കുഴലുള്ളറോക്കര്‍ സ്പ്രേയറുകള്‍ ഉപയോഗിച്ചാണ് കീടനാശിനി തളിക്കേണ്ടത്. ഒരുമരത്തില്‍ തളിക്കാന്‍5ലിറ്റര്‍ മുതല്‍  10ലിറ്റര്‍ വരെ കീടനാശിനി ലായനി വേണ്ടിവരും.10മി.ലിറ്റര്‍ ക്വിനാല്‍ ഫോസ്, 10ഗ്രാം കാര്‍ബറില്‍ ഇവയിലൊന്ന്5ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ചു കീടനാശിനി ലായനിഉണ്ടാക്കാം. ഓരോ ആക്രമണദശയില്‍ തളിക്കുമ്പോഴും വെവ്വേറെ കീടനാശിനികള്‍ഉപയോഗിക്കുന്നത് ഫലക്ഷമത കൂട്ടാന്‍ സഹായിക്കും. വലിയ തോട്ടങ്ങളില്‍ഹെലിക്കോപ്റ്റര്‍ വഴി ഏരിയല്‍ സ്പ്രേയിങ് നടത്താന്‍ ഹെക്ടറിന്750മി.ലിറ്റര്‍ ക്വിനാല്‍ഫോസ്, അല്ലെങ്കില്‍750ഗ്രാം കാര്‍ബറില്‍ വേണ്ടിവരും. ഇങ്ങനെ തളിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

      രോഗങ്ങള്‍

      ഡൈബാക്ക് അഥവാ പിങ്ക് രോഗം എന്ന കുമിള്‍രോഗമാണ് കശുമാവിലെ മുഖ്യരോഗം.മഴസമയത്താണ് ഇതു കാണപ്പെടുക. ശിഖരങ്ങളില്‍ വെള്ളപ്പാടുകള്‍ വീണ് അവഉണങ്ങുന്നതാണ് പരിണിത ഫലം. ഉണങ്ങിയ ശിഖരങ്ങള്‍ ഉണങ്ങിയിടത്തുവെച്ച്മുറിച്ചുമാറ്റി മുറിവില്‍ ബോര്‍ഡോക്കുഴമ്പോ, ബ്ലളിറ്റോക്സ് കുഴമ്പോപുരട്ടുന്നതാണ് പ്രതിവിധി. ചെന്നീരൊലിപ്പ് കാണുന്നുണ്ടെങ്കില്‍ ആ ഭാഗംചുരണ്ടിമാറ്റി ടാര്‍ പുരട്ടുക.

      ഇടവിളകള്‍

       

      കശുമാവിന്‍തോട്ടങ്ങളില്‍ ആദ്യത്തെ4വര്‍ഷം വരെ ഇടവിളകള്‍ കൃഷി ചെയ്യാം. ഇടവിളകള്‍ക്കും കശുമാവിനും പ്രത്യേകംവളം ചെയ്യണമെന്നു മാത്രം. കൈതച്ചക്കയാണ് ഏറ്റവും അനുയോജ്യമായതും, ലാഭകരമായികൃഷി ചെയ്യാവുന്നതുമായ ഇടവിള. കൂടാതെ ഇഞ്ചിപ്പുല്ല്, മരച്ചീനി, പയറുവര്‍ഗവിളകള്‍, സുബാബുള്‍ എന്നിവയൊക്കെ ഇടവിളകളായി വളര്‍ത്താവുന്നതാണ്.

      വിളവെടുപ്പും സംഭരണവും

      കശുവണ്ടി വിളവെടുക്കുന്നത് ശ്രദ്ധയോടെ വേണം. നല്ലവണ്ണം പാകമായകശുവണ്ടിയും, മാങ്ങയും മരത്തില്‍നിന്നും താഴെ വീണശേഷം ശേഖരിച്ച് തോട്ടണ്ടിവേര്‍പെടുത്തിയെടുക്കുന്നതാണ് അനുയോജ്യം. തോട്ടയോ മറ്റോ ഉപയോഗിച്ച്പറിച്ചെടുക്കുമ്പോഴും വടി ഉപയോഗിച്ച് തല്ലി വേര്‍പെടുത്തുമ്പോഴുംമൂപ്പാകാത്ത കശുമാങ്ങയും അണ്ടിയും വീഴാന്‍ സാധ്യതയുണ്ട്. 
      തോട്ടണ്ടി മാങ്ങയില്‍നിന്നും വേര്‍പെടുത്തി രണ്ടു ദിവസം വെയിലത്തിട്ട്ചിക്കി ഉണക്കിയശേഷം സംഭരിക്കാം. വൃത്തിയുള്ള ചാക്കുകളില്‍ നിറച്ച് ഈര്‍പ്പംഏല്‍ക്കാത്ത രീതിയില്‍ പലകകള്‍ക്കു മുകളിലോ മറ്റോ വെച്ചു വേണംസംഭരിക്കുവാന്‍. സംഭരിക്കുന്ന മുറിയില്‍ ഈര്‍പ്പം കയറാന്‍ സാഹചര്യംഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. സംഭരണത്തിനുമുമ്പ് തോട്ടണ്ടി ഉണക്കുമ്പോള്‍ഈര്‍പ്പം8 ശതമാനത്തില്‍ നിറുത്തുകയാണ് അഭികാമ്യം. ശരിയായി ഉണങ്ങാത്ത തോട്ടണ്ടിയില്‍ പൂപ്പലുണ്ടായി പരിപ്പ് കേടാകാനിടയുണ്ട്.

      വെറ്റില

      നമ്മുടെ ദൈനംദിന ജീവിതത്തില്‍മാന്യമായ ഒരു പദവിയാണ് വെറ്റിലയ്ക്കുള്ളത്. പൂജാമുറിയിലും വിവാഹവീട്ടിലുംമരണഗൃഹത്തിലും വെറ്റിലയ്ക്കു സ്ഥാനമുണ്ട്. വിഭവസമൃദ്ധമായ സദ്യക്കുശേഷംനാലും കൂട്ടിമുറുക്കി നീട്ടിവലിച്ചൊന്നു തുപ്പിയെങ്കിലേ ചിലര്‍ക്കു പൂര്‍ണതൃപ്തിയാകൂ.
      വെണ്‍മണി വെറ്റില, മാവേലിക്കര ചുണ്ണാമ്പ്, ആറന്മുള അടയ്ക്ക, ജാപ്പാണംപുകയില ഇതാണത്രെ മുറുക്കാന്‍റെ കൂട്ട്. നല്ല പല്ലിന് വെറ്റിലയിലെ ഹരിതകം, വയറ്റിലെ അമ്ലത്വം കുറയ്ക്കാന്‍ ചുണ്ണാമ്പ്, ഉത്തേജകമായി അടയ്ക്ക, ലഹരിക്കുപുകയില അങ്ങനെ വെറ്റിലമുറുക്കിന്‍റെ പ്രയോജനം പലതാണ്. വെറ്റിലയുടെമൂക്കരുത് (അറ്റം) അടയ്ക്കയുടെ തരങ്ങരുത് നൂറ് (ചുണ്ണാമ്പ്) ഏറരുത് എന്നൊരുവിധിയുണ്ട്.
      വെറ്റില മുറുക്കാന്‍ ആള്‍ക്കാര്‍ കൂടുതലുള്ള വീട്ടില്‍ മാവിലോ പ്ലാവിലോആഞ്ഞിലി, കമുക്, പൂവരശ് എന്നീ മരങ്ങളില്‍ ഏതിലെങ്കിലും ഒന്നിലോകയറിപ്പറ്റിയ ഒരു വെറ്റിലക്കൊടിയെങ്കിലും കാണും.
      അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ വെറ്റില നന്നായി വളരും.വെട്ടുകല്‍ പ്രദേശത്തും മണല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരുന്നവെറ്റിലക്കൊടി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ തീരെ ഇഷ്ടപ്പെടില്ല.

      ഇനങ്ങള്‍

      തുളസിവെറ്റില, അരിക്കൊടി, കലൊടി, കര്‍പ്പൂരം, കൂട്ടക്കൊടി, നന്ദന്‍, പെരുങ്കൊടി, അമരവിള എന്നിവയാണ്. ഇതില്‍ തുളസിവെറ്റിലയ്ക്ക് വെണ്‍മണിവെറ്റില എന്ന പേരുകൂടിയുണ്ട്. വെണ്‍മണി പ്രദേശത്ത് അധികംകണ്ടുവരുന്നതുകൊണ്ടാണ് പേരു വന്നത്. ചെറിയ ഇലയും തുളസിയിലയുടെഗന്ധവുമുള്ളതാണീ ഇനം. ഇലയ്ക്കു തീരെ കട്ടിയില്ലാത്ത ഈ ഇനത്തിനു കണ്ണിപൊട്ടാത്തതുകൊണ്ട് ഒറ്റത്തണ്ടായിട്ടാണു വളരുക. വെറ്റിലകൃഷി വ്യാപകമായമലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ നിന്ന് മറുനാടുകളിലേക്കും ധാരാളംവെറ്റില കയറ്റി അയച്ചിരുന്നു. നല്ല കടും പച്ചനിറവും കനവും വലിപ്പവുമുള്ളതിരൂര്‍വെറ്റിലയ്ക്ക് അന്യനാട്ടിലെ പേര് ഡങ്കാപാന്‍ എന്നാണ്. കൂട്ടക്കൊടിഎന്ന ഇനവും തിരൂര്‍-കോഴിക്കോട് ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ട്.വെറ്റിലയ്ക്ക് രണ്ടു പ്രധാന സീസണ്‍ ഉണ്ട്. മേയ്- ജൂണില്‍ നടുന്ന ഇടവക്കൊടിയും ആഗസ്റ്റ്-സെപ്റ്റംബറില്‍ നടുന്ന തുലാക്കൊടിയുമാണിത്.

      നടീല്‍

      ഒരു പുതിയ തോട്ടം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്.നല്ല തണലുള്ളതും നനയ്ക്കാന്‍ വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ്വെറ്റിലകൃഷിക്കു നല്ലത്. കിളച്ചൊരുക്കിയ മണ്ണില്‍10-15മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ ഇടയകലം കൊടുത്തു മുക്കാല്‍ മീറ്റര്‍വീതിയിലും ആഴത്തിലുമെടുത്ത ചാലുകളില്‍ ഉണക്കിപ്പൊടിച്ച ചാണകവും ചാരവുംകലര്‍ത്തി വേണം കൊടിനടാന്‍. രണ്ടുമൂന്നു വര്‍ഷമെങ്കിലും പ്രായമായ കൊടിയുടെ1 മീറ്റര്‍ നീളവും മൂന്നു മുട്ടുകളെങ്കിലുമുള്ള തലഭാഗം മുറിച്ചെടുത്താണ് നടുന്നത്. നടുന്നതിനു മുന്‍പ് ചാലുകള്‍ നനച്ചശേഷം20സെ.മീ. വിട്ട് കുഴി എടുത്ത് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണംകൊടിത്തല നട്ട് മണ്ണ് അമര്‍ത്തി നിര്‍ത്തുന്നു. കൊടികള്‍ക്ക് ആദ്യദശയില്‍വെള്ളം കൈകൊണ്ട് തളിച്ചാണ് നനയ്ക്കേണ്ടത്. നട്ട് മൂന്നാഴ്ചയാകുമ്പോള്‍വേരോടെയും ഒരു മാസമാകുമ്പോള്‍ പുതിയ ഇല വിടരുകയും ചെയ്യും. അപ്പോള്‍തൈകള്‍ക്കു താങ്ങായി മുളയോ കവുങ്ങിന്‍റെ വാരിയോ നാട്ടി തമ്മില്‍ കെട്ടിബലപ്പെടുത്തണം. നാട്ടിയ കമ്പിലൂടെയോ കമ്പില്‍നിന്നും മുകളിലേക്കോ കെട്ടിയകയറിലൂടെയോ വാരിയോലകൊണ്ടു കെട്ടിയ പന്തലുമായി ബന്ധപ്പെടുത്തി വളര്‍ത്തണം.

      സസ്യസംരക്ഷണം

       

      രണ്ടാഴ്ച കൂടുമ്പോള്‍ ചാലുകളില്‍ ഉണങ്ങിയ ഇലകളിട്ട് ചാരം ചേര്‍ത്ത് ചാണകക്കുഴമ്പ് തളിച്ചു സംരക്ഷിക്കണം. നട്ട്4മാസംവരെ ഇതു തുടരാം. അപ്പോഴേക്കും ഇല നുള്ളാറാകും. നട്ട്6മാസമാകുമ്പോള്‍ ഒന്നര രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ കൊടി വളരുമെങ്കിലുംചില്ലകളില്‍നിന്നുള്ള ഇലകള്‍ക്കാണ് തണ്ടില്‍ നിന്നുള്ളവയെക്കാള്‍ വിലകിട്ടുക. കൊടികള്‍ പരമാവധി വളര്‍ന്നു കഴിഞ്ഞാല്‍ ഇലകള്‍ ചെറുതാകുകയും എണ്ണംകുറയുകയും ചെയ്യും. ഈ സമയത്ത് വള്ളികള്‍ മുകളില്‍നിന്ന് ഊര്‍ത്തിയെടുത്ത്ചുവട്ടില്‍ കൊണ്ടുവന്നു താങ്ങു കമ്പുകളില്‍ ചുറ്റിക്കെട്ടും. വള്ളിയുടെമുകളറ്റം മാത്രം നിരത്തി ബാക്കി മണ്ണിട്ടുമൂടുന്നു. പുതിയകമ്പുണ്ടാക്കുന്നത് വീണ്ടും താങ്ങു കമ്പുകളില്‍ പടര്‍ന്നു കയറുന്നതോടെവീണ്ടും പുതുജീവന്‍ വയ്ക്കുന്ന കൊടിയില്‍നിന്നും ഇല നുള്ളി എടുക്കാം.ആണ്ടില്‍ ഒരു തവണയെങ്കിലും ഇങ്ങനെ വള്ളി ഇറക്കി കെട്ടി വളര്‍ത്തേണ്ടതാണ്.
      ചവറും ചാരവും ചാണകവുമാണ് വെറ്റിലക്കൊടിക്ക് സാധാരണയായിചേര്‍ക്കുന്നതെങ്കിലും അമോണിയം സള്‍ഫേറ്റ്, യൂറിയ, പിണ്ണാക്ക്, പൊട്ടാഷ്എന്നിവ ചേര്‍ത്താല്‍ ഗുണമേന്മയുള്ള നല്ല ഇലകള്‍ കിട്ടുന്നതായികണ്ടിട്ടുണ്ട്.

      രോഗനിയന്ത്രണം

       

      കടചീയല്‍ ആണ് വെറ്റിലക്കൊടിയുടെ പ്രധാന രോഗം. അതുപോലെതന്നെ ബാക്ടീരിയമൂലം ഇലകളില്‍ ഉണ്ടാകുന്ന പുള്ളിക്കുത്തുകളും വെറ്റിലയുടെ ഗുണം കുറയ്ക്കും.ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയാണ് ഇതിനെനിയന്ത്രിക്കാന്‍ നല്ലത്.

      വിളവെടുപ്പും സംസ്കരണവും

      വെറ്റില നുള്ളി അടുക്കടുക്കായി വാഴയിലയിലോ, വാഴപ്പോളയിലോ പൊതിഞ്ഞാണ്മാര്‍ക്കറ്റിലെത്തിക്കുന്നത്. ഒന്നു പിടിച്ചു കിട്ടിയാല്‍ വെറ്റിലത്തോട്ടംഒരു ചെറിയ വരവിനമാണ്.
      വെറ്റില പച്ചയായിട്ടാണ് സാധാരണ ഉപയോഗിക്കാറെങ്കിലും പച്ച വെറ്റില ബ്ലീച്ച്ചെയ്ത് നിറംകളഞ്ഞെടുത്തും ഉപയോഗിച്ചു വരുന്നുണ്ട്. പച്ച വെറ്റിലയേക്കാള്‍വില കൂടുതലുള്ള ഇത് ആയുര്‍വേദ മരുന്നുകള്‍ക്കാണധികവും ഉപയോഗിച്ചു വരുന്നത്.

       

      തേയില

      ലോകത്തില്‍ ഏറ്റവും പ്രചാരംനേടിയ പാനീയ വിളയാണ് തേയില (കമേലിയ സൈനന്‍സിസ്). ലോകജനസംഖ്യയുടെ മൂന്നില്‍രണ്ടു ഭാഗവും ഉപയോഗിക്കുന്ന തേയില ഏറ്റവും ചെലവ് കുറഞ്ഞ പാനീയവുമാണ്.തേയിലയുടെ ഉത്തേജക സ്വഭാവത്തിനു നിദാനം അതിലടങ്ങിയിരിക്കുന്ന കഫീന്‍ എന്നപദാര്‍ത്ഥമാണ്. ഒരു കപ്പ് ചായയിലെ കഫീന്‍റെ അളവ് കാപ്പിയുടേതിനേക്കാള്‍മൂന്നരമടങ്ങ് കുറവാണ്. അതിനാല്‍ തന്നെ ഇതു കാപ്പിയോളം ഹാനികരമല്ല. ഇവകൂടാതെ തേയിലയില്‍ ഉപയോഗപ്രദവും ആരോഗ്യദായകമായ ഫ്ളാവനോയ്ഡുകള്‍, ടാനിന്‍, വൊളറ്റയ്ല്‍ ഓയില്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു.പാന്‍റോത്തെനിക്ക് ആസിഡ്, കഫീന്‍, തിയോഫില്ലൈന്‍ എന്നീ ഘടകങ്ങള്‍ നാഡികളെഉത്തേജിപ്പിക്കുകയും ഹൃദയൗഷധമാവുകയും ചെയ്യുന്നു. പോളീഫിനോള്‍ ഘടകംരക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറയ്ക്കാനും, മഞ്ഞപ്പിത്തചികില്‍സയ്ക്കും, രക്തസമ്മര്‍ദ്ദം, മൂത്രത്തില്‍ കല്ല് ഉണ്ടാകല്‍തുടങ്ങിയവയ്ക്കും പ്രതിവിധിയാണ്. തേയിലയിലെ ഉയര്‍ന്ന ഫ്ളൂറൈഡ് ഘടകം (50.2ppm) ദന്തക്ഷയത്തെ ചെറുക്കുന്നു. കറുത്ത തേയില ബി കോംപ്ലക്സിനാലും ഫോളിക്ആസിഡിനാലും സമൃദ്ധവുമാണ്. അതിനാല്‍ ഇതിനു കാന്‍സര്‍, അള്‍സര്‍ (കുടല്‍പ്പുണ്ണ്) എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പച്ചതേയിലയില്‍അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ആന്തരിക രക്തസ്രാവം, വാതം മൂലമുള്ളനീര്‍ക്കെട്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ (മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍)എന്നിവയെ തടയുന്നു.

      ഉത്ഭവം

      'ഇരാവതീ' നദീതടത്തിലുള്ള  തെക്കു കിഴക്കന്‍ ഏഷ്യാ പ്രദേശങ്ങളിലാണ് തേയിലയുടെ ജന്മദേശം. ബിസി2737മുതല്‍ തേയില ചൈനയില്‍ അറിയപ്പെട്ടിരുന്നു. ചൈനീസ് ഭാഷയിലെ തെയ് എന്നപദത്തില്‍ നിന്നുമാണ് ടീ എന്ന പദത്തിന്‍റെ ഉത്ഭവം. തേയില ഇപ്പോള്‍ഭൂമധ്യരേഖയില്‍നിന്ന് 27-43 ഡിഗ്രി വടക്കും, സമുദ്രനിരപ്പില്‍നിന്നും2,500മീ. ഉയരത്തിലുമുള്ള സ്ഥലങ്ങളില്‍ ആണ് കൃഷി ചെയ്യപ്പെടുന്നത്. എട്ടാംനൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ തേയില ഒരു പാനീയവിളയായി അറിയപ്പെട്ടിരുന്നു.  അറേബ്യന്‍ സഞ്ചാരികളാണ് ഇതിനു കാരണമായത്. ഇന്ന് ഇന്ത്യ, ചൈന, ആഫ്രിക്ക, ശ്രീലങ്ക, ഇന്തോനേഷ്യ, ജപ്പാന്‍, റഷ്യ, മലേഷ്യാ, മൗറീഷ്യസ്, ആസ്ത്രേലിയ, അര്‍ജന്‍റീന എന്നിവിടങ്ങളിലേക്കു തേയില വ്യാപിച്ചിരിക്കുന്നു.

      വിസ്തൃതിയും ഉല്‍പ്പാദനവും

      ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി50രാജ്യങ്ങളില്‍ തേയില വളരുന്നു. പ്രധാന തേയില ഉല്‍പ്പാദകരാഷ്ട്രങ്ങള്‍ഇന്ത്യ, ചൈന, ശ്രീലങ്ക, കെനിയ, റഷ്യ, ഇന്തോനേഷ്യ എന്നിവയാണ്. ഇന്ത്യയാണ്ലോക ഉല്‍പ്പാദനത്തിന്‍റെ നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത്. എന്നാല്‍ഇന്ത്യയ്ക്ക് ലോക ഉല്‍പ്പാദനത്തിലുള്ള പങ്ക് വര്‍ഷംതോറുംകുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രം എന്നബഹുമതി ലോക ഉല്‍പ്പാദനത്തിന്‍റെ30%വും (2780ദശലക്ഷം കി.ഗ്രാം) കൈയടക്കുന്ന ഇന്ത്യ നേടി. തേയിലയുടെ ധാരാളം ഇനങ്ങള്‍കൃഷിചെയ്യുന്ന ഒരു രാജ്യമായ ഇന്ത്യയ്ക്ക് അഭിമാനിക്കാം. അഭിലഷണീയമായസ്വഭാവഗുണങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ചില തേയില ഇനങ്ങളാണ്ഡാര്‍ജലിംഗ്, അസാം, നില്‍ഗിരീസ് എന്നിവ. വിസ്തൃതിയില്‍ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. ഇന്ത്യ4.35ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും870ദശലക്ഷം കി.ഗ്രാം തേയില ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ തേയില കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍ അസാം, പശ്ചിമബംഗാള്‍, തമിഴ്നാട്, കേരളംഎന്നിവയാണ്. കഴിഞ്ഞ50വര്‍ഷങ്ങളിലായി ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും കാര്യമായ ഒരു വര്‍ധന കാണുന്നുണ്ട്.
      ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെയാണ്.ലോക ഉല്‍പ്പാദനത്തിന്‍റെ 24%വും ഇന്ത്യയിലെ ഉല്‍പ്പാദനത്തിന്‍റെ75% ഉപയോഗിക്കുന്നത് ഇന്ത്യയിലാണെങ്കിലും ശരാശരി ആളോഹരി ഉപയോഗം (വര്‍ഷത്തില്‍660ഗ്രാം) ലോകത്തിലെ ആളോഹരി ഉപയോഗവുമായി വിലയിരുത്തുമ്പോള്‍ ഏറ്റവും കുറവാണ്. ഇന്ത്യയില്‍നിന്നുള്ള തേയിലയുടെ കയറ്റുമതി1953-ല്‍48%ആയിരുന്നത്1998-ല്‍17%ആയി കുറഞ്ഞു എന്നിരുന്നാലും രൂപയുടെ കണക്കില്‍ കയറ്റുമതി വരുമാനം1998-ല്‍21.56കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. തേയില ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ശ്രീലങ്കയാണ്. ഇത് ആഗോള ഉല്‍പ്പാദനത്തിന്‍റെ10%വും ആഗോള കയറ്റുമതിയുടെ22%വും ആണ്.

      സസ്യശാസ്ത്രം

      തേയില കമേലിയേസിയേ (അപരനാമം തിയേസിയേ) എന്ന കുടുംബത്തില്‍ പെട്ടതാണ്. ഈ കുടുംബത്തില്‍ നിത്യഹരിത സ്വഭാവമുള്ള കുറ്റിച്ചെടികളുടെ45സ്പീഷീസുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ഇനത്തിനുമുള്ള വ്യത്യാസങ്ങള്‍പരിഗണിക്കാതെ തേയില ശാസ്ത്രീയമായി കമേലിയ സൈനെന്‍സിസ്എന്നാണറിയപ്പെടുന്നത്. 
      തേയിലയുടെ ശാസ്ത്രീയ വര്‍ഗ്ഗീകരണം. തേയില ഉല്‍പ്പാദിപ്പിക്കുന്ന വര്‍ഗങ്ങളെ ജാട്ടുകള്‍ എന്ന പേരില്‍ 3 ആയി തിരിച്ചിരിക്കുന്നു.

      • ചൈനാ ജാട്ട് (കമേലിയ സൈനന്‍സിസ്)

      നേരേ വളരുന്ന ശാഖകളോടു കൂടിയ ചൈനാ ജാട്ട്1 മുതല്‍3 മീ.വരെ ഉയരത്തില്‍ വളരുന്നു. ഇലകള്‍ കട്ടികൂടിയതും ചെറുതും, കടുംപച്ചനിറത്തില്‍ നേരേയുള്ളവയുമായിരിക്കും ഈ ഇനത്തില്‍ രണ്ട് ഉപവിഭാഗങ്ങളുണ്ട്

      • മാക്രോഫില്ല - ഇവയ്ക്ക് വീതിയും, നീളവുമുള്ള ഇലകളായിരിക്കും.
      • പാര്‍വിഫ്ളോറ - ഇവചെറിയ, വീതി കുറഞ്ഞ ഇലകളോടു കൂടിയവയാണ്. ഈ രണ്ടിനത്തിന്‍റെയും ഇലകളുടെഞെട്ടിന്‍റെ ഭാഗം ദീര്‍ഘവൃത്താകൃതിയിലും അഗ്ര ഭാഗം വീതി കൂടിയതുമാണ്.ഇലയുടെ അരികിന് ഈര്‍ച്ചവാളിന്‍റെ ആകൃതിയാണ്. ഇവയ്ക്ക് തണുപ്പിനോടുംപ്രതികൂലകാലാവസ്ഥയോടും പ്രതിരോധശേഷി ഉണ്ടെങ്കിലും വിളവ് കുറവായിരിക്കും.പൂക്കള്‍ ഒറ്റയായിട്ടാണുണ്ടാവുന്നത്.
      • ആസ്സാം ജാട്ട് (കമേലിയ ആസാമിക്ക)- ഉഷ്ണമേഖല കാലാവസ്ഥയ്ക്കനുയോജ്യമായ സ്ഥലങ്ങളില്‍10-15മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ചെറിയ വൃക്ഷങ്ങളാണ് ഈവിഭാഗത്തില്‍പ്പെട്ടത്. ഇലകള്‍ വലിപ്പവും തിളക്കവും ഉള്ളവയും താഴേക്കുതൂങ്ങിക്കിടക്കുന്നവയും ആണ്. വശങ്ങളിലെ ഞരമ്പുകള്‍ തെളിഞ്ഞു കാണപ്പെടുന്നു.ഇലപത്രങ്ങള്‍ വീതി കൂടി ദീര്‍ഘവൃത്താകൃതിയിലും അരിക് ദന്തുരവും ആണ്.ഇതില്‍ തന്നെ രണ്ട് ഇനങ്ങളുണ്ട്.
      • ആസ്സാം ടൈപ്പ്: ഇതിന് ഇളംപച്ച ഇലകളാണ്. ഇവയ്ക്ക് വിളവും ഗുണവും കൂടുതലായിരിക്കും.
      • മണിപ്പൂരി ടൈപ്പ്: ഇതിനു കടുംപച്ച ഇലകളും, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ട് എങ്കിലും വിളവു കുറവാണ്. പൂക്കള്‍2-9എണ്ണമടങ്ങിയ കുലകള്‍ ആയിട്ട് ഉണ്ടാവുന്നു.
      • കംബോഡ് സങ്കര ഇനം (കമേലിയ ആസാമിക ഉപസ്പീഷീസ് ലാസിയേ കാലിക്സ്): കംബോഡിനം6-10 മീ. ഉയരത്തില്‍ വളരുന്നതും കോണ്‍ ആകൃതിയിലുള്ളതുമായിരിക്കും. ചെരിഞ്ഞുവളരുന്നു. ആസ്സാം - ചൈന ഇനങ്ങളുടെ ഇടയ്ക്കായിരിക്കും ഇലകളുടെ വലിപ്പം. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളുടെ വശങ്ങളിലെ ഞരമ്പുകള്‍ കട്ടികുറഞ്ഞവയായിരിക്കും.

      മിക്കവാറും തേയില ഇനങ്ങളില്‍, പ്രത്യേകിച്ചും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ജാട്ടുകളില്‍ ഡി പ്ലോയ്സ് ക്രോമോസോം സംഖ്യ 2n=30 ആണ്.
      തേയില ഉല്‍പ്പാദിപ്പിക്കാത്ത സ്പീഷീസുകളായ കമേലിയ ഇരവാഡിയെന്‍സിസ്, കമേലിയറെട്ടികുലേറ്റ, കമേലിയ സാരന്‍ക്വാ, കമേലിയ ല്യൂട്ടെസെന്‍സ്, കമേലിയകസാലിയന്‍സിസ്, കമേലിയ ടാലിയെന്‍സിസ് എന്നിവയും മറ്റ് ബന്ധപ്പെട്ട ഇനങ്ങളുംവാണിജ്യാടിസ്ഥാനത്തില്‍ ഇന്നു കൃഷിചെയ്യപ്പെടുന്ന തേയിലയിനങ്ങളുടെമുന്‍ഗാമികളാണ്. തന്മൂലം ഇന്നത്തെ തേയിലശേഖരം ഉത്ഭവത്തിന്‍റെഅടിസ്ഥാനത്തില്‍ വളരെ വൈവിധ്യമുള്ളതാണ്. പോളിമോര്‍ഫിക് ആണ്. ഇതു തന്നെയാണ്തേയിലയിനങ്ങളിലെ ജനിതകവൈവിധ്യത്തിനു കാരണം.

      • വളര്‍ച്ചാരീതി: പ്രകൃത്യാല്‍ ഈ ചെടി9 മീ. ഉയരം വരെ വളരുന്നു. എന്നാല്‍ കൃഷിചെയ്യപ്പെടുമ്പോള്‍0.5-1.0മീ. ഉയരത്തില്‍ വെട്ടി നിര്‍ത്തി ഒരു കുറ്റിച്ചെടിയായി വളര്‍ത്തുന്നു.
      • വേരുപടലം: തേയിലച്ചെടിക്കു നല്ല ഒരു തായ്വേരുംപാര്‍ശ്വവേരുകളുമാണുള്ളത്. തന്മൂലം ഇത് ഉപരിതലത്തില്‍പോലെ രൂപപ്പെടുകയുംപോഷകങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. 60സെ.മീ. വരെ ആഴത്തില്‍ ഉള്ള മണ്ണിന്‍റെ ഉപരിതല പാളികളിലാണ് ആഗീരണ മൂലങ്ങള്‍ കാണപ്പെടുന്നത്. വേരുകളില്‍ അന്നജം സംഭരിക്കപ്പെടുന്നു.
      • ഇലകള്‍: ഇലകള്‍ നിത്യഹരിതവും, കുത്തനെയോ ചരിഞ്ഞോ ആയി ഇലകള്‍കാണ്ഡത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അണ്ഡാകൃതിയിലും ആയിരിക്കും. ഇവതണ്ടില്‍ ഒന്നിടവിട്ട്, ഒറ്റയായി കാണപ്പെടുന്നു. ഇവയുടെ മുകള്‍ഭാഗംതിളക്കമുള്ളവയും അടിഭാഗം അവിടവിടെ രോമങ്ങളോടു കൂടിയതും ആയിരിക്കും. അരിക്ഈര്‍ച്ചവാളിന്‍റെ പോലെ ദന്തുരമായിരിക്കുന്നു. മുകുളങ്ങളും പര്‍വാന്തരങ്ങളുംരോമാവൃതമായിരിക്കും. മുകളിലത്തെ ഇലകളിലും മുളയിലുമാണ് പോളിഫീനോള്‍ ഘടകംഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. പിന്നീടുള്ള മൂപ്പെത്തിയ ഇലകളിലുംഞെട്ടുകളിലും ഇതിന്‍റെ അളവ് കുറഞ്ഞുവരുന്നു.
      • തണ്ട്: തേയിലച്ചെടിക്ക് രണ്ടുതരത്തിലുള്ള തണ്ടുകള്‍ ഉണ്ട്.തലപ്പുവെട്ടിയ തണ്ടുകളില്‍ നിന്നുമുണ്ടാകുന്ന ഇത്തരം തണ്ടുകളുടെ വളര്‍ച്ചതുടര്‍ച്ചയായുള്ളതായിരിക്കും. ഇത്തരം തണ്ടുകളിലെ ഇലയുടെകക്ഷങ്ങളില്‍നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് രണ്ടാമത്തെ വിഭാഗം. രണ്ടുസുപ്താവസ്ഥകള്‍ക്കിടയിലുള്ള അഗ്രമുകുളം വളര്‍ന്ന തളിരിലകള്‍ ഉണ്ടാകുന്നതിനെ 'ഫ്ളഷ്' എന്നു പറയുന്നു. തണ്ടിലെ മുകുളം വളര്‍ച്ചയുടെയുംസുപ്താവസ്ഥയുടെയും ഇടവിട്ട കാലഘട്ടങ്ങളില്‍ കൂടി കടന്നുപോകുന്നു.നിദ്രാവസ്ഥയിലുള്ള കാലഘട്ടത്തെ ബഞ്ചിക്കാലങ്ങള്‍ എന്നു പറയുന്നു. ആദ്യംവിരിഞ്ഞ ഇലയേക്കാള്‍ പകുതി വലിപ്പം മാത്രമുള്ള സുഷുപ്താവസ്ഥയിലുള്ളഅഗ്രമുകുളത്തെ ബഞ്ചിമുകുളം എന്നു പറയുന്നു.

      ബഞ്ചിമുകുളം വളരെ ചെറുതും അഗ്രം ഉരുണ്ട്5മി.മീ. വലിപ്പത്തില്‍ കാണപ്പെടുന്നതുമായിരിക്കും. ഇത്2 മേല്‍പത്രങ്ങള്‍ അല്ലെങ്കില്‍ ജാനാം കൊണ്ട് മൂടിയിരിക്കുന്നു. ബഞ്ചി കാലത്ത്തണ്ടിലെ അഗ്രത്തിലെ ഇല പൂര്‍ണവലിപ്പം പ്രാപിച്ച് ബഞ്ചിമുകുളത്തെ മൂടുന്നു.
      മുകുളത്തിനു വലിപ്പമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തേക്ക് അതുതുറക്കുന്നില്ല. പിന്നീട് പുറമേയുള്ള ശല്‍ക്കം പൊട്ടി മേല്‍പത്രംഉണ്ടാവുകയും സാധാരണഗതിയില്‍ അതു കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഇതേതുടര്‍ന്നു രണ്ടാമത്തെ ശല്‍ക്കപത്രം (ജാനം/കാറ്റാഫില്‍) ഉണ്ടാവുന്നു.ഇതിനുശേഷം ശല്‍ക്കപത്രത്തേക്കാള്‍ വലുതും എന്നാല്‍ സാധാരണ ഫ്ളഷ് ഇലകളുമായിസൗമ്യമില്ലാത്തതുമായ മീനിലകള്‍ ഉണ്ടാവുന്നു. മീനില വലിപ്പം കുറഞ്ഞതും, മുനയില്ലാത്തതും, ദന്തുരമായ അരികില്ലാത്തവയും ആയിരിക്കും. മുകുളം വിരിയാന്‍തുടങ്ങുമ്പോള്‍ ഫ്ളഷ് (തളിര്) ഇലകള്‍ ഉണ്ടാവുന്നു. ഇവയുടെപര്‍വ്വാന്തരങ്ങള്‍ക്കു നീളം കൂടുതലായിരിക്കും. ഇങ്ങനെ4-5സാധാരണ ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തണ്ടു വീണ്ടും ബഞ്ചി കാലത്തേക്ക് (ഉറക്കം) പോകുന്നു. ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ഫ്ളഷ്കമ്പുകളുടെ അഗ്രമുകുളം ആദ്യം തുറക്കുന്ന ഇലയുടെ പകുതിയിലധികംവലിപ്പമുണ്ടായിരിക്കും. ഇല നുള്ളാന്‍ പാകമായ ഒരു കമ്പ് കിട്ടുവാന്‍8-10ആഴ്ചകള്‍ എടുക്കും. ഈ കമ്പുകളുടെ വളര്‍ച്ചാനിരക്ക് കാലാവസ്ഥ, ഉന്നതി, ജാട്ടുകള്‍, നുള്ളലിനും തലപ്പു വെട്ടലിനും ശേഷമുള്ള കാലാവധി എന്നീ ഘടകങ്ങളെആശ്രയിച്ചിരിക്കുന്നു. മഞ്ഞുകാലത്തു താഴ്ന്ന ഊഷ്മാവും കുറഞ്ഞ പകല്‍ദൈര്‍ഘ്യവും മൂലം തേയിലച്ചെടി സുപ്താവസ്ഥയില്‍ കിടക്കുന്നു.

      • പൂക്കള്‍: പുതുതായി ഉണ്ടായ കമ്പുകളുടെ ശല്‍ക്ക പത്രകക്ഷങ്ങളില്‍ ഉണ്ടാവുന്ന പൂക്കള്‍ ഒറ്റയായോ2-4എണ്ണം അടങ്ങിയ കുലകളായോ കാണപ്പെടുന്നു. പൂവിന്5മുതല്‍7 വരെ ദളങ്ങളും വിദളവും ഉണ്ടായിരിക്കും. കേസരങ്ങള്‍ ധാരാളമുള്ള ഇവയ്ക്ക്2-4 കോഷ്ടങ്ങളോടുകൂടിയ, ഞെട്ടിനുമുകളിലുള്ള അണ്ഡാശയമാണുള്ളത്.
      • ഫലം: ഫലം കട്ടികൂടിയ തണ്ടോടുകൂടിയ ഒരു സംപുടമാണ്. (ക്യാപ്സ്യൂള്‍). ഇത്9-12മാസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്നു.
      • പരാഗണം: ഷഡ്പദങ്ങളാണ് പരാഗണം നടത്തുന്നത്. സ്വയംവന്ധ്യം ആയികരുതപ്പെടുന്ന തേയില ച്ചെടിയുടെ വിത്തുകളില്‍ താഴ്ന്ന ഒരു ശതമാനം മാത്രമേജീവക്ഷമതയുള്ളവ ആയിരിക്കുകയുള്ളൂ. അസ്സാം ജാട്ടുകളില്‍ സ്വയം സംയോജനസ്വഭാവംകുറവും; എന്നാല്‍ ചൈനീസ്, ചൈനീസ്-അസ്സാം സങ്കരയിനങ്ങളില്‍ ഈ സ്വഭാവം ഇല്ലാതെയും ആണ് കാണുന്നത്.

      പ്രവര്‍ദ്ധനം

      കായികമായും വിത്തുവഴിയും തേയിലയുടെ പ്രവര്‍ദ്ധനം നടക്കുന്നു. വിത്തില്‍നിന്നുണ്ടാകുന്ന ചെടികളെ ജാട്ടുകള്‍ എന്നു പറയുന്നു. ജാട്ടുകളില്‍കാണപ്പെടുന്ന പ്രകടമായ വ്യതിയാനങ്ങള്‍ കായിക പ്രവര്‍ദ്ധന രീതിയിലേക്കുപിന്തിരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. ഒരു മുട്ടോടുകൂടിയ കമ്പുകള്‍കഴിഞ്ഞ5ദശകങ്ങളായി പ്രസിദ്ധിയാര്‍ജ്ജിച്ചും, സാര്‍വ്വത്രികമായി ഉപയോഗിച്ചും വരുന്നുണ്ട്.

      • വിത്തുവഴിയുള്ള പ്രവര്‍ദ്ധനം: പോളിക്ലോണലോ ബൈക്ലോണലോ ആയ തോട്ടങ്ങളില്‍തെരഞ്ഞെടുത്തു വളര്‍ത്തിയ ചെടികളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്.ആരോഗ്യമുള്ളതും, പുതിയതുമായ വിത്തുവേണം ശേഖരിക്കുവാന്‍. പാകുന്നതിനുമുമ്പ്വിത്തുകള്‍ തരംതിരിക്കുന്നു. ഒന്നര സെ.മീ. വലയില്‍കൂടി കടന്നു പോകുന്നതുംവെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ കായ്കള്‍ ഉപേക്ഷിക്കുന്നു. തേയിലവിത്തുകളുടെ ജീവനശക്തി പെട്ടെന്നു നശിക്കുന്നു. എന്നാല്‍ വിത്തുകളുടെജീവനശക്തി കൂട്ടുവാനായി (9മാസം വരെ)5-70c  താപനിലയിലും, 100%ആര്‍ദ്രതയിലും സൂക്ഷിച്ച് വിത്തിന്‍റെ ആദ്യമുള്ള ഈര്‍പ്പം (40%) അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ മതിയാകും. വിത്തുകള്‍4-6ആഴ്ചകള്‍ കൊണ്ട്70%മുളയ്ക്കുന്നു. മുളച്ച വിത്തുകള്‍ പോളിത്തീന്‍ കവറുകളിലേക്കോ, തവാരണകളിലേക്കോ പറിച്ചു നടുന്നു. തവാരണകള്‍ക്കു നല്ല നീര്‍വാര്‍ച്ചയുംമണ്ണ് ആഴത്തില്‍ കിളച്ചതും ആയിരിക്കണം. നീര്‍വാര്‍ച്ച  ഉറപ്പുവരുത്താന്‍ഉയരത്തില്‍ തവാരണയെടുത്ത്, വിത്തുകള്‍15സെ.മീ. അകലത്തില്‍ നടുന്നു. പന്തലുകള്‍ കെട്ടി ആവശ്യത്തിനു തണല്‍നല്‍കുന്നു. തോടുകള്‍ വഴിയോ മുകളില്‍നിന്നു വെള്ളം തളിക്കുക വഴിയോ ജലസേചനംനല്‍കുന്നു.

      9മുതല്‍12മാസംകൊണ്ട് തൈകള്‍ പറിച്ചുനടാന്‍ പാകമാകുന്നു. തവാരണകളിലാണെങ്കില്‍15-18മാസം വേണ്ടിവരും. സ്റ്റാമ്പ് അല്ലെങ്കില്‍ കാരറ്റ് നടീല്‍ രീതിയില്‍ തവാരണയില്‍ തൈകള്‍3വര്‍ഷം വരെ വളരാന്‍ അനുവദിക്കുന്നു. അതിനുശേഷം അല്‍പം ഉയരത്തില്‍ തണ്ടുമുറിച്ചു മാറ്റുന്നു. ഇത് വരള്‍ച്ച ബാധിച്ച സ്ഥലങ്ങളില്‍ നടുവാന്‍അനുയോജ്യമാണ്.

      • കായിക പ്രവര്‍ദ്ധനം: ഒരു മുട്ടുമാത്രമുള്ള തണ്ടുകളാണ്കായികപ്രവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തില്‍ വളര്‍ത്തിയതലമുറിച്ച മാതൃസസ്യങ്ങളില്‍നിന്നും വേണം നടീല്‍വസ്തു എടുക്കുവാന്‍. ഇവതേയില നുള്ളിയവയായിരിക്കരുത്. പ്രായമാകാത്ത തേയിലച്ചെടികളില്‍നിന്നാണ് നല്ലനടീല്‍ വസ്തു ലഭിക്കുന്നത്. ഇളം തണ്ടുകളും മൂപ്പുകൂടിയ തണ്ടുകളും നടാന്‍നന്നല്ല. സാധാരണയായി ഒരു പ്രാഥമിക ശിഖരത്തില്‍നിന്നും മേല്‍ഭാഗവുംതാഴ്ഭാഗവും ഒഴിവാക്കി, 4-5തണ്ടുകള്‍ മുറിച്ചെടുക്കാവുന്നതാണ്. പ്രായമായ ഒരു ചെടിയില്‍നിന്നും ഒരു വര്‍ഷം250-300തണ്ടുകള്‍ മുറിക്കാവുന്നതാണ്. പൊതുവായി പറഞ്ഞാല്‍ ഒരു ഹെക്ടറിനുള്ള നടീല്‍വസ്തുക്കള്‍ പ്രദാനം ചെയ്യാന്‍200-250മാതൃസസ്യങ്ങള്‍ വേണ്ടിവരും.

      നടീല്‍വസ്തുക്കള്‍ പ്രാഥമിക ശിഖരങ്ങളില്‍നിന്നും രണ്ടാമതായി വരുന്നപാര്‍ശ്വശിഖരങ്ങളില്‍നിന്നും എടുക്കാം. ഇവയുടെ അഗ്രമുകുളംനിദ്രാവസ്ഥയിലായിരിക്കണം. രാവിലെയോ വൈകിട്ടോ ആണ് ഇവ ശേഖരിക്കേണ്ടത്.നടീല്‍വസ്തുക്കളുടെ നീളം3-4സെ.മീ. ആയിരിക്കണം. ഇവയ്ക്ക് തടിച്ച കക്ഷ്യമുകുളവും ഒരു ഇലയും (ഒരുമുട്ട്) ഉണ്ടായിരിക്കണം. നടീല്‍വസ്തുവിന്‍റെ അടിഭാഗം ഇലയ്ക്കു മുകളിലുള്ളഭാഗത്തെക്കാള്‍ നീളമുള്ളതായിരിക്കണം. ഇത്NAA  (200 PNM)ല്‍ 5മിനിട്ട് മുക്കിവയ്ക്കുന്നു. ഇല വലുതാണെങ്കില്‍ മുറിച്ചു പകുതി വലിപ്പത്തില്‍ ആക്കാവുന്നതാണ്.
      ഈ നടീല്‍വസ്തുക്കള്‍ കാലസിങ്ങിനുവേണ്ടി തവാരണകളില്‍ നട്ട് പോളിത്തീന്‍ കൂടുകളില്‍ മാറ്റിനടുകയോ അല്ലെങ്കില്‍ 30 സെ.മീ.× 10സെ.മീ. പോളിത്തീന്‍ കൂടുകളിലേക്കു നേരിട്ട് നടുകയോ ചെയ്യുന്നു. കൂടിന്150ഗേജ് കട്ടിയുണ്ടാവണം. കൂടുകളുടെ അടിയില്‍20-22സെ.മീ. വളര്‍ച്ചാമാധ്യമം നിറയ്ക്കുന്നു (മേല്‍മണ്ണും മണലും3:1എന്ന അനുപാതത്തില്‍), അതിനു മുകളില്‍ 8-10സെ.മീ. ഭാഗം വേരുപിടിക്കാന്‍ മാധ്യമം നിറയ്ക്കുന്നു (മണ്ണും മണലും1:1അനുപാതം). സ്ലീവുകളില്‍ മണ്ണുപിടിപ്പിക്കുകയോ, മധ്യഭാഗത്ത് ദ്വാരങ്ങളിട്ട്ഇല ഞെട്ട് മണ്ണില്‍ തൊടാത്തവിധം കമ്പ് നടും. ഇരുമ്പുകമ്പിയുപയോഗിച്ചുള്ളപോളിത്തീന്‍ ടെന്‍റുകൊണ്ടും400ഗേജ് സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ടും ഇതിന് ആവരണം കൊടുക്കുന്നു.
      തവാരണയില്‍ ഒരേപോലെയുള്ളതും അരിച്ചിറങ്ങുന്നതുമായ പ്രകാശം ആവശ്യമാണ്. കൃത്രിമമായി തണല്‍ നല്‍കാന്‍2മീ. ഉയരത്തില്‍ പന്തല്‍ കെട്ടുന്നു. ഇതിനു മുകളില്‍6ച.മി.മീ. കണ്ണിയകലമുള്ള ഇരട്ടനാരുമുള്ള കയര്‍മെത്ത വിരിച്ച്67%തണല്‍ നല്‍കുന്നു.
      കമ്പുകള്‍10-12 ആഴ്ചകൊണ്ട് വേരു പിടിക്കുന്നു.80%കൂടുകളിലും വേരുപിടിച്ചു കഴിഞ്ഞാല്‍ ഘട്ടങ്ങളായി ടെന്‍റ് തുറക്കുക.തണ്ടുകളില്‍ പുതിയ രണ്ടിലകള്‍ വന്നുകഴിഞ്ഞാല്‍, 2 കി.ഗ്രാം യൂറിയ, 4കി.ഗ്രാം അമോണിയം ഫോസ്ഫേറ്റ്, 1.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ200 ലി. വെള്ളത്തില്‍ കലക്കി 45-60ദിവസം ഇടവിട്ട് തളിച്ചു കൊടുക്കാവുന്നതാണ്.8-10പുതിയ ഇളകള്‍ വരുന്നതുവരെ ഇതു തുടരുന്നു. സിങ്ക് സള്‍ഫേറ്റ് അല്ലെങ്കില്‍ മഗ്നീഷ്യം സള്‍ഫേറ്റ് (1%) എന്നിവ2-5 വട്ടം തളിക്കുന്നത് വളര്‍ച്ചയ്ക്കു നല്ലതാണ്. തോട്ടങ്ങളിലേക്കു പറിച്ചുനടുന്നതിന്3-4ദിവസം മുമ്പ് ചെടികള്‍ പൂര്‍ണ സൂര്യപ്രകാശത്തില്‍ വയ്ക്കുന്നു.ആര്‍ദ്രതയുള്ള കാലാവസ്ഥയില്‍ ഇതു പല ഘട്ടങ്ങളിലായി ചെയ്യേണ്ടതാണ്. പിന്നീട്4-6മാസം ചെടികളെ വെയിലത്ത് വയ്ക്കണം. സാധാരണയായി12-18മാസം പ്രായമായ ചെടികളാണ് നടാനുപയോഗിക്കുന്നത്.

      • ഗ്രാഫ്റ്റിംഗ്: ക്ലെഫ്റ്റ് രീതിയില്‍ ഒട്ടിക്കുന്ന രീതി തേയിലയില്‍ വിജയകരമാണ്. പ്രതിരോധശേഷിയുള്ള (ഉപാസി02) ക്ലോണുകളെ സ്റ്റോക്കു തൈകളായും നല്ല വിളവുള്ള ചെടിയുടെ കമ്പുകളെ (ഉപാസി-3, ഉപാസി-17) ഒട്ടുകമ്പായും ഉപയോഗിച്ച് ഒട്ടുതൈകള്‍ തയാറാക്കാവുന്നതാണ്.

      മണ്ണും കാലാവസ്ഥയും

      നല്ല ഇളക്കമുള്ളതും, കുറഞ്ഞത്90സെ.മീ. ആഴവുമുള്ള മണ്ണിലാണ് തേയില വളരുന്നത്. നല്ല ഇളക്കവുംവായുസമ്പര്‍ക്കവും ഉള്ള മണല്‍ മണ്ണുമുതല്‍, എക്കല്‍ മണ്ണുവരെകൃഷിക്കനുയോജ്യമായ. ചെടികള്‍ ദീര്‍ഘകാലം വെള്ളക്കെട്ടുള്ള അവസ്ഥയില്‍വളരാന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തേണ്ടതാണ്.വേനല്‍ക്കാലത്ത് കുറഞ്ഞത്15%എങ്കിലും ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള മണ്ണാണ് നല്ലത്. മണ്ണിന്‍റെ അമ്ലക്ഷാര സൂചിക3.2 - 6.2ഇടയ്ക്കായിരിക്കണം.
      തേയിലയുടെ വാണിജ്യോല്‍പാദനം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍440വടക്കും3.40തെക്കും ഇടയ്ക്കുള്ള അക്ഷാംശ മേഖലകള്‍ക്കിടയിലുമാണ്. സമുദ്രനിരപ്പില്‍നിന്നും700മീ. മുതല്‍2500മീ. വരെ ഉയരമുള്ള സ്ഥലങ്ങളും യോജിച്ചതാണ്. ചെടികളുടെ വളര്‍ച്ച വ്യത്യസ്തങ്ങളായ കാലാവസ്ഥ പരിസ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.20-270C താപനിലയാണ് കൃഷിക്കനുയോജ്യം. അന്തരീക്ഷത്തിലെ താപനില 350C നു മുകളില്‍ പോകാന്‍ പാടില്ല. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതു വേനല്‍ചൂടില്‍നിന്നും ചെടിയെ സംരക്ഷിക്കുന്നു. 300C  നു മുകളിലും 120C  നുതാഴെയും ഉള്ള കാലാവസ്ഥയില്‍ വളരുന്നത് തടയപ്പെടുന്നു. ശൈത്യകാലംനേരത്തെതന്നെ ഉണ്ടാവുന്ന അക്ഷാംശ പ്രദേശങ്ങളില്‍ ചെടി ദീര്‍ഘകാലംനിദ്രാവസ്ഥയിലായിരിക്കും.150സെ.മീ. എന്ന തോതില്‍ എല്ലാ മാസവും നന്നായി വ്യാപിച്ച വാര്‍ഷിക മഴ ചെടിക്ക്നല്ലതാണ്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയാണ് ചെടിക്കു നല്ലത്.അന്തരീക്ഷത്തിലെ ആര്‍ദ്രത60% ല്‍ താഴെയാവാന്‍ പാടില്ല. പുതിയ തളിരുകള്‍ ഉണ്ടാകാന്‍ ആവശ്യമുള്ള പകല്‍ ദൈര്‍ഘ്യം11മണിക്കൂര്‍15മിനിട്ട് ആണ്. സൂര്യപ്രകാശത്തിന്‍റെ ആഗീരണ തീവ്രത 0.3-1.0കലോറി/സെ.മീ./മിനിട്ട് ആണ്. കാറ്റ് തോട്ടങ്ങളിലെ ചൂടു കുറവ്ബാഷ്പീകരണത്തേയും സ്വേദനത്തേയും ബാധിക്കുന്നു. എന്നാല്‍ കാറ്റിന്‍റെ വേഗംകൂടിയാല്‍ ചെടിക്ക് ഉപദ്രവമുണ്ടാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാറ്റിനെപ്രതിരോധിക്കുന്ന ചെടികള്‍ നടേണ്ടതാണ്. മഞ്ഞുവീഴ്ചയും, അതിശൈത്യവുംചെടിക്കു നല്ലതല്ല. മഞ്ഞുവീഴ്ച ബാധിച്ച ചെടികളില്‍ നിന്നും കിട്ടുന്നഇലകള്‍ കുറവായിരിക്കും. ദക്ഷിണേന്ത്യയില്‍ മഞ്ഞുവീഴ്ച ഏറ്റവും കൂടുതലായകൂനൂര്‍ പ്രദേശത്ത് തോട്ടത്തിന്‍റെ അതിരുകളില്‍ ഉയരമുള്ള ചെടികള്‍ വച്ചുപിടിപ്പിച്ച് ഈ ഉപദ്രവം കുറയ്ക്കുന്നു.

      • പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍

      സങ്കരണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ ഗുണമേന്മ, ജൈവികവും (ബ്ലിസ്റ്റര്‍ബ്ലൈറ്റ്) അജൈവികവുമായ (വരള്‍ച്ച) പ്രതിബന്ധങ്ങളെ ചെറുക്കാനുള്ളപ്രതിരോധശക്തി ഇവ ഒരു ചെടിയില്‍ സംയോജിപ്പിച്ചെടുക്കുക എന്നതാണ്.

      • ക്ലോണ്‍ തെരഞ്ഞെടുക്കല്‍: പരപരാഗണം നടത്തി ലഭിച്ച തൈകളിലെ ജനിതകവൈവിധ്യ സ്വഭാവം ഉപയോഗിച്ച് തേയിലയുടെ ഇനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതാണ്പ്രധാന നടപടി. മാതൃസസ്യത്തിന്‍റെ അഭിലഷണീയ ഗുണങ്ങള്‍ നല്ല തൂക്കമുള്ളകൊളുന്തുകള്‍, കൊളുന്തുന്ന ഭാഗത്തെ ഇലകളുടെ സാന്ദ്രത, ചെരിഞ്ഞുവളരുന്നശാഖകള്‍, ആരോഗ്യമുള്ളതും തടിച്ചതുമായ നുള്ളല്‍ സ്ഥാനങ്ങള്‍ എന്നിവയാണ്.ചായയുടെ ഗുണനിലവാരം, ഇളംപച്ച ഇലകള്‍, ശാഖകളിലെ രോമവളര്‍ച്ച എന്നിവയുംപ്രധാനമാണ്. ചെടിയില്‍നിന്നുള്ള ശരാശരി വിളവ്, കൃഷിത്തോട്ടത്തിലെ യൂണിറ്റ്വിസ്തൃതിയില്‍നിന്നുള്ള വിളവ് എന്നിവയെ ആശ്രയിച്ചാണ് മാതൃസസ്യത്തിന്‍റെഉല്‍പ്പാദനക്ഷമത കണക്കാക്കപ്പെടുന്നത്. രണ്ടു കവാത്തുകള്‍ക്കിടയിലുള്ളവിളവ് കൂടുന്നതായി കണ്ടാല്‍ ഉല്‍പ്പാദനക്ഷമത നല്ലതാണെന്നു കരുതാം.ക്ലോണുകള്‍ വളര്‍ത്തിയെടുക്കുന്നതിലെ അടുത്ത ഘട്ടങ്ങള്‍ നഴ്സറിയിലെവേരുപിടിത്തം, തവാരണയിലെ നിരീക്ഷണം, തോട്ടത്തില്‍ ചെടിവളര്‍ത്തിയെടുക്കല്‍, ചെടിക്ക് വരള്‍ച്ചയോടുള്ള പ്രതിരോധശേഷി, വിളവ്നല്‍കാനുള്ള കഴിവ്, ജൈവികവും, അജൈവികവുമായ പ്രതിബന്ധങ്ങളോടുള്ളചെറുത്തുനില്‍പ്പ് എന്നിവയെ ആശ്രയിച്ചാണ്. ഇവ നോക്കി നല്ല ക്ലോണുകള്‍തെരഞ്ഞെടുക്കുന്നു. അതിനുശേഷം തേയില വളരുന്ന വിവിധ പ്രദേശങ്ങളില്‍ ഇവവളര്‍ത്തുന്നു. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വാണിജ്യപരമായകൃഷിക്കുവേണ്ടി മെച്ചപ്പെട്ട ക്ലോണുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.മാതൃസസ്യം തെരഞ്ഞെടുക്കുന്നതു മുതല്‍ ക്ലോണുകള്‍ പുറത്തിറക്കുന്നതുവരെയുള്ളഈ പ്രക്രിയയ്ക്ക്10-12വര്‍ഷം എടുക്കുന്നു. ഇതിനു വേണ്ടിവരുന്ന ദീര്‍ഘമായ കാലയളവ് ഈ രംഗത്തെ ഒരുപരിമിതിയാണ്. അതിനാല്‍ ഈ സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള രീതികള്‍ആവിഷ്കരിച്ചെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും ക്ലോണുകളുടെ തെരഞ്ഞെടുക്കല്‍മൂലം തേയിലകൃഷി ചെയ്യുന്ന വിവിധ പ്രദേശങ്ങളിലേക്കുള്ള ധാരാളം ഇനങ്ങള്‍പുറത്തിറങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ ഐക്യവേദി (ഉപാസി)28ഇനങ്ങളോളം പുറത്തിറക്കിയിട്ടുണ്ട്.
      • കരുതല്‍ (അടിസ്ഥാന) വിത്ത് വികസിപ്പിച്ചെടുക്കാന്‍: ജനിതക അടിസ്ഥാനംചുരുങ്ങി പോകുമെന്നതിനാല്‍ ഒരു ക്ലോണ്‍ മാത്രമായോ; കുറച്ചു ക്ലോണുകള്‍മാത്രമായോ ഉപയോഗിക്കുന്നത് അപകടകരമാണ്. രോഗകീടങ്ങള്‍ക്ക് ചെടി വേഗംവശംവദമാകാന്‍ ഇതു കാരണമാകുന്നു. അതിനാല്‍ ജനിതക അടിസ്ഥാനംവിപുലമാക്കുവാനായിട്ടാണ് സീഡ് സ്റ്റോക്കുകള്‍ വളര്‍ത്തിയെടുക്കുന്നത്.കരുതല്‍ (വിത്ത്) സ്റ്റോക്ക് ഉണ്ടാക്കുവാനായി അഭിലഷണീയ ഗുണങ്ങളോടുകൂടിയമാതൃസസ്യം തെരഞ്ഞെടുത്ത് ശരിയായ ഗണിതശാസ്ത്ര രൂപരേഖയോടുകൂടെ ഒറ്റപ്പെട്ടസ്ഥലത്ത് വളര്‍ത്തി, പ്രകൃത്യാലുള്ള പരപരാഗണം അനുവദിച്ച് അവയില്‍നിന്നുംവിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. രണ്ടില്‍ അധികം ക്ലോണുകള്‍ഉള്‍പ്പെടുന്ന സങ്കരണങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിത്തുകളെപോളിക്ലോണല്‍ വിത്തുകള്‍ എന്നു പറയുന്നു. എന്നാല്‍ രണ്ടു ക്ലോണുകളെഉള്‍പ്പെട്ടിട്ടുള്ളൂ എങ്കില്‍ അതിനെ ബൈക്ലോണല്‍ വിത്ത് എന്നു പറയുന്നു.ബാഹ്യരൂപത്തില്‍ തൈകള്‍ താരതമ്യേന കൂടുതല്‍ സാദൃശ്യം കാണിക്കുന്നതിനാല്‍പോളിക്ലോണല്‍ വിത്തുകളേക്കാള്‍ ബൈക്ലോണല്‍ വിത്തുകളാണ് കൂടുതല്‍ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ ബൈക്ലോണല്‍ വിത്തുകളുപയോഗിച്ചാണ് പുതിയഇനങ്ങള്‍ ഉണ്ടാക്കുന്നത്.
      • സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം: വിവിധ സ്പീഷീസുകള്‍ തമ്മിലുള്ളസങ്കരണം വഴിയും, ബന്ധമില്ലാത്ത ചെടികള്‍ തമ്മിലുള്ള സങ്കരണംവഴിയുമുണ്ടാവുന്ന ചെടികള്‍ സാധാരണയായി കൂടുതല്‍ കരുത്തുറ്റവ ആയിരിക്കും. ഇവപരിസ്ഥിതി പ്രതിബന്ധങ്ങളോട് പ്രതിരോധശേഷി കാണിക്കുകയും ചെയ്യുന്നു.എന്നാല്‍ ഇവ മിക്കപ്പോഴും താഴ്ന്ന ഗുണനിലവാരം പുലര്‍ത്തുന്നതുമൂലം ഇവവാണിജ്യപരമായി കൃഷിചെയ്യപ്പെടുന്നില്ല.
      • ടിഷ്യുകള്‍ച്ചര്‍: ജൈവസാങ്കേതികവിദ്യ ഉപയോഗിച്ച് തേയിലയിലെ സവിശേഷമാതൃസസ്യങ്ങളുടെ പ്രവര്‍ദ്ധനം (മൈക്രോ പ്രൊപ്പഗേഷന്‍), ക്ലോണുകളുടെ സ്വഭാവനിര്‍ണയത്തിനും വേണ്ടി മോളിക്യുലാര്‍ മാര്‍കേഴ്സിന്‍റെ ഉപയോഗം ബ്ലിസ്റ്റര്‍ബ്ലൈറ്റിന് പ്രതിരോധശേഷിയുള്ള ജനങ്ങള്‍ ജനിതക എന്‍ജിനീയറിംഗിലൂടെവികസിപ്പിച്ചെടുക്കല്‍, താഴ്ന്ന കഫീന്‍ ഉള്ള തേയില കണ്ടെത്തി അവയുടെ ജീന്‍മാറ്റിവയ്ക്കല്‍ എന്നീ മേഖലകളില്‍ വികസനം നടത്താവുന്നതാണ്.

      മൈക്രോ പ്രൊപ്പഗേഷന്‍, കായിക ഭ്രൂണോത്ഭവം, എന്‍ക്യാപ്സുലേഷന്‍എന്നിവയ്ക്കുള്ള പ്രോട്ടോകോളുകള്‍ വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്.ബീജപത്ര തണ്ടിന്‍റെ കടലാസില്‍നിന്നു തേയില തൈകള്‍ വിജയകരമായിവളര്‍ത്തിയെടുത്തിട്ടുണ്ട്. മുട്ടുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ്തണ്ടുകളും മുകുളങ്ങളും ഉല്‍പ്പാദിപ്പിച്ചത്. ടിഷ്യൂ കള്‍ച്ചര്‍വഴിയുണ്ടാകുന്ന ചെടികള്‍, പരമ്പരാഗത കായിക പ്രവര്‍ദ്ധന രീതിയില്‍ഉണ്ടാക്കുന്ന ചെടിയേക്കാള്‍ ശക്തിയുള്ളവയാണ്. തലപ്പുവെട്ടല്‍, നുള്ളല്‍എന്നിവയ്ക്കുശേഷം ഇവയില്‍ ധാരാളം പാര്‍ശ്വശാഖകള്‍ ഉണ്ടാകുന്നു.
      ഉപാസി3ക്ലോണുപയോഗിച്ച് വരള്‍ച്ചയ്ക്കു പ്രതിരോധശക്തിയുള്ള സോമാ ക്ലോണുകള്‍വികസിപ്പിച്ചെടുക്കുവാനായി വിഗിരണം, രാസരൂപാന്തരീകരണ വസ്തുക്കള്‍ എന്നിവഉപയോഗിക്കുന്നുണ്ട്. നല്ല കടുപ്പമുള്ള അസ്സാം തേയിലയ്ക്ക് ചൈനാക്ലോണിന്‍റെഡാര്‍ജിലിംഗ് തേയില സുഗന്ധം പകരുന്നതിനുവേണ്ടി ശാരീരിക കോശസങ്കരണം,

       

      കൊക്കോ

      തിയോബ്രോമ കൊക്കാവൊ എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കൊക്കോയുടെ കുരു, കൊക്കോ വെണ്ണയുടെയുംകൊക്കോ മാസ്സിന്‍റെയും (കുഴമ്പ്) ഉറവിടമാണ്. വാണിജ്യാടിസ്ഥാനത്തില്‍മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

      ഉല്‍പത്തിയും വ്യാപനവും

       

      കൊക്കോയില്‍ ഏറ്റവും അധികം വൈവിധ്യം കാണുന്ന വടക്കേ അമേരിക്കയിലെഉയര്‍ന്ന പ്രദേശങ്ങളിലെ ആമസോണ്‍ നദീതടങ്ങളാണ് ഇവയുടെ വൈവിധ്യത്തിന്‍റെപ്രാഥമിക കേന്ദ്രം. കൊക്കോ കൃഷി തുടങ്ങി200വര്‍ഷം പിന്നിടുന്ന മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍വൈവിധ്യത്തില്‍ രണ്ടാമത്തെ സ്ഥാനം കയ്യാളുന്നു. ക്രയോളോ കൊക്കോയാണ് മധ്യഅമേരിക്കയിലുള്ളത്. സ്പെയിന്‍കാരുടെ വരവോടുകൂടി അമേരിക്ക ഉപഭൂഖണ്ഡത്തില്‍കൊക്കോ വേഗത്തില്‍ പ്രചരിച്ചു. ട്രിനിഡാഡ്, ജമൈക്ക, ഹെയ്റ്റി തുടങ്ങിയമറ്റു ദ്വീപുകള്‍ എന്നിവിടേക്കെല്ലാം കൊക്കോ കൊണ്ടുപോകപ്പെട്ടു. ആമസോണിലെഫൊറാസ്റ്റീറോയുടെ നടീല്‍വസ്തുക്കള്‍ ട്രിനിഡാഡിനു ലഭിച്ചതു കിഴക്കേവെനിസ്വലയില്‍ നിന്നുമായിരിക്കണം എന്നു കരുതപ്പെടുന്നു.ഫൊറാസ്റ്റിറോയുടെയും ക്രയോളയുടെയും ജനിതകസമ്മിശ്രീകരണം മൂലമാണ്ഭിന്നജാതീയമായ (Heterogenous) ട്രിനിറ്റാരിയോ രൂപപ്പെട്ടത്. വടക്കു കിഴക്കേ ഏഷ്യ, ഉഗാണ്ട, ഇന്ത്യ എന്നീരാജ്യങ്ങളിലേക്കാണ് കൊക്കോ പിന്നീട് സന്നിവേശിക്കപ്പെട്ടത്.

      വിസ്തൃതിയും ഉല്‍പാദനവും

       

      ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോകൃഷിചെയ്യുന്നത്. ഇതില്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട്ഡി ഐവോര്‍ത്ത് ആണ്കൊക്കോയുടെ ലോകവ്യാപാരത്തില്‍ അമേരിക്കന്‍ രാജ്യങ്ങളെതൊട്ടുപിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്‍റെ ആകെഉല്‍പ്പാദനത്തില്‍ ഇന്ത്യ എങ്ങും തന്നെയില്ല. കൊക്കോയുടെ പ്രാഥമികഉല്‍പ്പന്നങ്ങള്‍ വരുന്നത് ഉഷ്ണമേഖലാ പ്രദേശത്തുനിന്നാണെങ്കിലുംമിതോഷ്ണമേഖലയിലെ രാജ്യങ്ങളില്‍ നിന്നുമാണ്.
      ഭാരതത്തില്‍ കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊക്കോ കൃഷി ചെയ്യുന്നത്.1998-99ലെ കണക്കനുസരിച്ച്14,193ഹെക്ടറില്‍നിന്നുള്ള ഉല്‍പ്പാദനം5,562 ടണ്ണും ശരാശരി ഉല്‍പ്പാദനക്ഷമത ഒരു ഹെക്ടറില്‍നിന്നും 560കിലോയുമാണ്. ഭാഗികമായ തണല്‍ ആവശ്യമുള്ളതുകൊണ്ടുതന്നെ ജലസേചന സൗകര്യമുള്ളതെങ്ങിന്‍തോപ്പുകള്‍ക്കും കവുങ്ങിന്‍തോപ്പുകള്‍ക്കും യോജിച്ച ഒരു ഇടവിളയാണ്കൊക്കോ.
      പരമ്പരാഗതമായി കൊക്കോ കൃഷിചെയ്യുന്ന പ്രദേശങ്ങള്‍ കൂടാതെ ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി, ഒറീസ്സ, പശ്ചിമ ബംഗാള്‍എന്നിവിടെയും കൊക്കോ കൃഷിക്കു വലിയ സാധ്യതയുണ്ട്. വര്‍ഷത്തില്‍9.7കോടി രൂപവരെ (1997-98) വിദേശ നാണ്യം നേടിത്തരുവാന്‍ കഴിവുള്ള വലിയ കയറ്റുമതി സാധ്യതയുള്ള കൊക്കോഉല്‍പ്പന്നങ്ങളാണ് ചോക്കലേറ്റുകള്‍, മധുരപലഹാരങ്ങള്‍, കൊക്കോ, വെണ്ണ, കൊക്കോ പൊടി തുടങ്ങിയവ. വര്‍ധിക്കുന്ന ആവശ്യമനുസരിച്ച് ഇന്ത്യയിലെ കൊക്കോഉല്‍പാദനത്തിന്‍റെ ഗതിവേഗത്തില്‍ മാറ്റമില്ലെന്നു മാത്രമല്ല, വര്‍ഷം തോറുംആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കൂടിവരികയുമാണ്.രാജ്യത്തിനകത്തുനിന്നുള്ള ഉല്‍പ്പാദനം നമ്മുടെ ആവശ്യങ്ങള്‍ക്കു തികയാതെ1995 മുതല്‍വരുന്നതുമൂലം വ്യവസായസ്ഥാപനങ്ങള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.കൊക്കോയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരത്തെക്കുറിച്ച്2000-ല്‍ ഒരു പഠനം നടത്തിയപ്പോള്‍ 10,000 ടണ്ണിന്‍റെ കുറവാണ് കാണാന്‍ കഴിഞ്ഞത്.

      സസ്യശാസ്ത്രം

       

      കൊക്കോ (തിയോബ്രോമ കൊക്കാവോ) എന്ന ഇനം മാത്രമാണ് ഇതിന്‍റെ വിവിധസ്പീഷീസുകളില്‍ വച്ചു കൃഷി ചെയ്യുന്നത്. സ്റ്റെര്‍ക്കുലേസിയേ കുടുംബത്തിലെഒരംഗമാണ് കൊക്കോ.
      തീയോബ്രോമ എന്ന വാക്കിന് 'ദൈവത്തിന്‍റെ ഭക്ഷണം' എന്നാണ് അര്‍ത്ഥം.തിയോബ്രോമ ബൈകളര്‍,  തി.ഗ്രാന്‍റിഫ്ളോറ എന്നിവയാണ് കൊക്കോയുടെഅറിയപ്പെടുന്ന മറ്റ് രണ്ട് സ്പീഷീസുകള്‍. പൂങ്കുലകള്‍ പുതിയ ഇലകളുടെകവരകളില്‍ ഉണ്ടാകുകയും, കായ്കള്‍ പാകമാകുന്നതോടെ ശിഖരങ്ങള്‍ താഴോട്ടുചായുന്നതും തിയോബ്രോമ ബൈകളറിന്‍റെ പ്രത്യേകതകളാണ്. ഇവയുടെ വിത്ത് മായംചേര്‍ക്കുവാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൃഷി ചെയ്യുന്ന ഇനമായതിയോബ്രോമ കക്കാവോയ്ക്കു കാണ്ഡത്തില്‍ മേല്‍തന്നെ ഉണ്ടാകുന്നപൂങ്കുലകളാണുള്ളത്.
      ക്രോമസോം സംഖ്യ 2n=20 ആയ തിയോബ്രോമ കൊക്കാവോയെ വീണ്ടും രണ്ട് സബ് സ്പീഷീസുകളായിതരംതിരിച്ചിട്ടുണ്ട്. മധ്യവടക്കേ അമേരിക്കയിലെ ക്രയോളോ ഗണം ഉള്‍പ്പെടുന്നതി. കൊക്കാവോssp കൊക്കാവോയും; ഫൊറാസ്റ്റിറോ, ട്രീനിറ്റാരിയോ എന്നീ ഗണങ്ങള്‍ ഉള്‍പ്പെടുന്ന തി. കൊക്കാവോssp സ്ഫീറോ കാര്‍പ്പയും ആണിവ.

      • വളര്‍ച്ചാരീതി

      സാധാരണയായി6-8മീറ്റര്‍ (ചിലപ്പോള്‍12-14മീ. വരെ) ഉയരം വരുന്ന ഒരു ചെറിയ മരമാണ് കൊക്കോ.

      • വേരുപടലം

      നല്ല വായുസഞ്ചാരമുള്ള മണ്ണില്‍ മരത്തിന്‍റെ തായ് വേരുകള്‍ 2 മീറ്റര്‍ആഴത്തില്‍ താഴേക്കു വളരാന്‍ കഴിവുള്ളവയാണ്. എന്നാല്‍ ഭൂഗര്‍ഭ ജലനിരപ്പ്ഉയര്‍ന്ന പ്രദേശങ്ങളിലും ഇളക്കമില്ലാത്ത തറഞ്ഞ മണ്ണിലും വേരിന്‍റെ വളര്‍ച്ചകുറവാണ്. തായ്വേരും കാണ്ഡവും ചേരുന്ന ഭാഗത്തു പ്രത്യേകമായപട്ടതന്നെയുണ്ട്. ഇതിനു തൊട്ടുതാഴെയാണ് മേല്‍മണ്ണില്‍കേന്ദ്രീകരിച്ചിരിക്കുന്ന ആഗീകരണ വേരുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മേഖല (വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുന്ന ചെറുവേരുകള്‍ ഉള്ള ഭാഗം)കാണുന്നത്. അനുകൂല സാഹചര്യങ്ങളില്‍ ഈ വേരുപടലം15-20സെ.മീ. വരെ ആഴത്തില്‍ കാണും. മേല്‍ഭാഗത്തുള്ള വേരുപടലം ആകയാല്‍ തീരെആഴമില്ലാത്ത സ്ഥലത്തും മേല്‍മണ്ണില്‍ വച്ചുനടക്കുന്ന കൃഷിപ്പണികളുംമരത്തിനു ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.

      • തായ്ത്തടിയും ശിഖരങ്ങളും:

      രണ്ടു തരത്തിലുള്ള ശിഖരങ്ങളുണ്ടാക്കുന്ന ഒരു മരമാണ് കൊക്കോ. തൈ വളര്‍ന്നുണ്ടാകുന്ന പ്രധാന തായ്മരം (ചുപ്പോണ്‍) 1-2 മീ.ഉയരത്തില്‍വരെ വളരുന്നു. അതിനുശേഷം അഗ്രം വിഘടിച്ചു മൂന്നുമുതല്‍ അഞ്ചുവരെ ശാഖകള്‍ ഉണ്ടാകുന്നു. ഇവയില്‍നിന്നും തിരശ്ചീനമായി വളരുന്ന (പ്രലാജിയോട്രോപ്പിക് ഫാന്‍) ശിഖരങ്ങള്‍ ഉണ്ടാകുന്നു. പ്രധാന ശിഖരം വിഘടിച്ച്ശാഖകളായി തിരിയുന്ന ഭാഗത്തെ ജോര്‍ക്വറ്റ് എന്നു വിളിക്കുന്നു. പിന്നീട് ഈജോര്‍ക്വറ്റിന് തൊട്ടുതാഴെനിന്നും നേരേ മുകളിലേക്കു രണ്ടാമത്തെ തട്ടിനുള്ളചുപ്പോണ്‍ ശിഖരം വളരുന്നു. ഈ ചുപ്പോണുകള്‍ ഫാന്‍ ശിഖരങ്ങള്‍ക്ക് ഇടയിലൂടെവളര്‍ന്നു വീണ്ടും വിഘടിച്ച് അടുത്ത തട്ട് (ജോര്‍ക്വറ്റ്) ഉണ്ടാക്കും.അങ്ങനെ രണ്ടാമത്തെ തട്ടിലായി വശങ്ങളിലേക്കുള്ള ശാഖകള്‍ വളരുന്നു.
      ഇത്തരത്തില്‍ അനേകം ചുപ്പോണുകള്‍ ഉണ്ടാകുകയും ഓരോന്നും ഓരോ നില ശിഖരങ്ങള്‍പുറപ്പെടുവിക്കുകയും ചെയ്യുന്നു. ജോര്‍ക്വറ്റിനു താഴെയുള്ള ചുപ്പോണുകള്‍തായ്തടിയുമായി രൂപത്തില്‍ സാമ്യമുള്ളതും വളര്‍ച്ച അഥവാ ഉയരംനിശ്ചയിക്കപ്പെട്ടതും ആയിരിക്കും. എന്നാല്‍ ജോര്‍ക്വറ്റില്‍നിന്നുംപുറപ്പെടുന്ന ഫാന്‍ ശിഖരങ്ങള്‍ അനന്തമായി വളരുന്ന ഫാന്‍ ശിഖരങ്ങള്‍ തന്നെഉല്‍പ്പാദിപ്പിക്കും. ചുപ്പോണില്‍ 3/8 പിരികളിലായാണ്ഇലകള്‍ കാണുന്നതെങ്കില്‍ ഒന്നിടവിട്ട രീതിയിലാണ് ഫാന്‍ ശിഖരങ്ങളില്‍ ഇലകാണുന്നത്. കൊമ്പു കോതുമ്പോഴോ മറ്റ് മുറിവുണ്ടാകുമ്പോഴോ ഫാന്‍ശിഖരങ്ങളില്‍നിന്നും മുകളിലേക്കു വളരുന്ന ചുപ്പോണുകള്‍ ഉണ്ടാകാറുണ്ട്.കായിക പ്രവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നത് ഫാന്‍ ശിഖരങ്ങളോ ചുപ്പോണുകളോഎന്നതിനെ ആശ്രയിച്ചിരിക്കും മരത്തിന്‍റെ വളര്‍ച്ചാ രീതി. രണ്ടിലും പൂക്കളുംകായ്കളും ഉണ്ടാകും.

      • ഇലകള്‍

      കടും പച്ചനിറത്തിലുള്ള മൂപ്പെത്തിയ ഇലകള്‍ വലുതും ഒരു ഇതള്‍ മാത്രമുള്ളവയുമാണ്. ഇലഞെട്ട് 1-4സെ.മീ. നീളമുള്ളതും ചുപ്പോണിലുള്ള ഇലഞെട്ട് നീളം കൂടി രോമാവൃതവുമാണ്.ഇലയുടെ ഞെട്ട് കമ്പിയോട് ചേരുന്ന ഭാഗം വീര്‍ത്തിരിക്കുന്നു. അടിഭാഗം പരന്ന്അഗ്രഭാഗം കൂര്‍ത്ത് രോമാവൃതമായ അനുപര്‍ണ്ണങ്ങള്‍ വേഗത്തില്‍ കൊഴിയുന്നു.അടിഭാഗം ഉരുണ്ട്, അഗ്രഭാഗം കൂര്‍ത്തിരിക്കുന്ന ദീര്‍ഘവൃത്താകൃതിയിലുള്ളപത്രഫലകത്തിനു നല്ല മിനുസമുണ്ട്.
      ഫാന്‍ ശിഖരങ്ങളില്‍ തുടര്‍ച്ചയായ കൂട്ടത്തോടെയാണ് പുതിയ നാമ്പും ഇലകളും ഉണ്ടാക്കുന്നത്. അഗ്രമുകുളം3-4ഇലകള്‍ ഉല്‍പ്പാദിപ്പിച്ച് വേഗത്തില്‍ വളരുന്നു. മാര്‍ദ്ദവമുള്ള ഈഇലകള്‍ക്ക് ഇളംപച്ച നിറമോ ചുവപ്പുനിറമോ ആണ്. ഇവ ആദ്യം കുത്തനെതൂങ്ങിക്കിടക്കുകയും മൂപ്പെത്തുന്നതോടെ നിവരുകയും ചെയ്യും. പുതുനാമ്പുകള്‍വിരിഞ്ഞശേഷവും അഗ്രമുകുളം കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം കൂടിസുഷുപ്താവസ്ഥയില്‍ ഇരിക്കും. ഇതിനുശേഷം വീണ്ടും പുതിയ തളിരിലകള്‍ഉണ്ടാക്കുന്നു. പുതിയ നാമ്പുകളും ഇലയും ഉണ്ടാകുമ്പോള്‍ ആവശ്യമായപോഷകങ്ങള്‍ക്കു താഴെയുള്ള ഇലകളില്‍നിന്നും സംവേദനം വഴി ലഭ്യമാകുന്നു.

      • പൂങ്കുല

      കൊക്കോ മരം കോളിഫ്ളോറസാണ്. അതായത് പൂക്കളും കായ്കളും പ്രധാനതായ്ത്തടിയിലും ഫാന്‍ (പാര്‍ശ്വ) ശിഖരങ്ങളിലുമാണ് ഉണ്ടാകുന്നത്. പുതിയനാമ്പുകളിലോ ചെറുശിഖരങ്ങളിലോ അല്ല. കക്ഷമുകുളത്തില്‍നിന്നും വരുന്ന ചെറിയഞെട്ടില്ലാത്ത ഇലകളാണ് പ്രൊഫില്ലുകള്‍ . ഇവയുടെ കവരയില്‍ നിന്നുമാണ്ശാഖകള്‍ കുറഞ്ഞ ഡൈക്കേഷ്യല്‍ സൈം ഇനത്തില്‍ പെട്ട ഞെരുങ്ങിയ പൂങ്കുലഉണ്ടാകുന്നത്. മുറ്റിയ തടിയുടെ തൊലിപ്പുറത്തുള്ള ചെറിയ മുഴകള്‍പോലുള്ളഭാഗത്തു പുഷ്പങ്ങള്‍ ഉണ്ടാകുന്നു. ഈ ചെറിയ മുഴകളെ കുഷന്‍ എന്നുവിളിക്കുന്നു. ഇതില്‍ ഒരു സീസണില്‍ 50 പുഷ്പങ്ങള്‍വരെ ഉണ്ടാകും. പൂക്കുലത്തണ്ടും കവചവും രോമാവൃതമാണ്. പൂങ്കുലയ്ക്ക് വിച്ചസ്ബ്രൂം എന്ന രോഗം ബാധിക്കുമ്പോള്‍ കുഷന്‍ വളര്‍ന്ന് ഇലകളോടുകൂടിയ തണ്ടായോമാറുന്നു.

      • പൂക്കള്‍

      അഞ്ച് ദളങ്ങളുള്ള ദ്വിലിംഗ പുഷ്പങ്ങളാണ് കൊക്കോയുടേത്. 1-2സെ.മീ. നീളം വരുന്ന പച്ചയോ വെള്ളയോ ചുവന്നതോ ആയ പൂഞെട്ടില്‍ അങ്ങിങ്ങുരോമങ്ങളുണ്ട്. പൂഞെട്ട് കൊഴിഞ്ഞു പോകുന്ന വളയ ഭാഗത്ത് അടുത്തായി ഇടുങ്ങിയഒരു ഭാഗമുണ്ട്. പൂക്കളില്‍ പിങ്കോ/വെളുപ്പോ നിറത്തോടുകൂടിയത്രികോണാകൃതിയിലുള്ള മാംസളമായ5വിദളങ്ങള്‍ വാല്‍വേറ്റ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദളങ്ങള്‍ക്ക്അടിഭാഗം വീതി കുറവും മുകളറ്റത്ത് കപ്പിന്‍റെ ആകൃതിയിലുള്ള സഞ്ചിയും ഉണ്ട്.ഈ സഞ്ചി വീതിയുള്ള ഒരു അഗ്രത്തോടുകൂടി അവസാനിക്കുന്നു.
      ബാഹിക മണ്ഡലത്തില്‍5വന്ധ്യകേസരങ്ങളും ആന്തരിക മണ്ഡലത്തില്‍5കേസരങ്ങളും യോജിച്ച് ഒരു ചെറിയ കുഴലായി രൂപപ്പെട്ടിരിക്കുന്നു. കുത്തനെനില്‍ക്കുന്ന കൂര്‍ത്ത വന്ധ്യകേസരങ്ങള്‍ക്കു പര്‍പ്പിള്‍ നിറത്തോടുകൂടിയമധ്യഭാഗവും വെളുത്ത് രോമാവൃതമായ അരികും ഉണ്ട്. ഇത് പരാഗണ സ്ഥലത്തിനുചുറ്റുമായി കാണുന്ന ദളങ്ങള്‍ക്കു വിപരീതമായി നില്‍ക്കുന്ന പുഷ്കലകേസരങ്ങള്‍ക്കു പൂമ്പൊടി വഹിക്കുന്ന നാല് സഞ്ചികളുണ്ട്. ഇവ നെടുകെപിളര്‍ന്നാണ് പൂമ്പൊടി പുറത്തു വരുന്നത്. കേസരങ്ങള്‍ ദളത്തിന്‍റെസഞ്ചിപോലുള്ള ഭാഗത്ത് മറഞ്ഞിരിക്കാന്‍ വേണ്ടി തന്തകം താഴോട്ട്വളഞ്ഞിരിക്കുന്നു. ഒരു കേന്ദ്ര അക്ഷത്തിനു ചുറ്റുമായി കാണുന്ന5അണ്ഡപര്‍ണ്ണങ്ങളും അനേകം അണ്ഡങ്ങളുമുള്ള അണ്ഡാശയം ഊര്‍ധ്വര്‍ത്തിയാണ്. പരാഗണസ്ഥലം ഭാഗകമായി മുറിഞ്ഞിരിക്കുന്നതും5ശാഖകളോട് കൂടിയതുമാണ്. ചുറ്റുമുള്ള വന്ധ്യകേസരങ്ങളെ അപേക്ഷിച്ച് ഈ ലോബുകള്‍ ചെറുതാണ്.

      • പഴം/കായ്

      കൊക്കോയുടെ കായിനെ പോട് എന്നാണ് അറിയപ്പെടുന്നത്.10-32സെ.മീ. വരെ നീളം വരുന്ന ഇത് പല വലിപ്പത്തിലും ഉണ്ടാകാം. ഏകദേശംദീര്‍ഘവൃത്താകൃതിയുള്ള ഈ കായ് കൂര്‍ത്തതോ/ഉരുണ്ടതോമാര്‍ദ്ദവമുള്ളതോ/പരുപരുത്തതോ ആകാം.5-10വരെ തിട്ടുകളോ ചാലുകളോ ഇവയുടെ പ്രതലത്തില്‍ കാണാറുണ്ട്. വെള്ള /പച്ച /ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞയോ ചുവന്നതോപര്‍പ്പിള്‍ നിറത്തിലുള്ളതോ ആകുന്നു. കായുടെ പുറംതൊണ്ട് സാധാരണയായിമാംസളവും മധ്യകഞ്ചുകം വിവിധ അളവില്‍ ലിഗ്നിന്‍റെ നിക്ഷേപം ഉള്ളതുമാണ്.ബീജസങ്കലനത്തിനുശേഷം 4-5മാസത്തെ വളര്‍ച്ചകൊണ്ട് കായ്കള്‍ പൂര്‍ണമായ വലിപ്പമെത്തുകയും പിന്നീട് ഒരുമാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ്പാകമായെന്നു മനസ്സിലാക്കുന്നത്.

      • വിത്ത്

      ബീന്‍സ് എന്നു വിളിക്കുന്ന വിത്തുകള്‍ ഒരു കായയില്‍20-60 എണ്ണംവരെ ഉണ്ടാകും. ഫെറാസ്റ്റിറോ ഇനത്തില്‍ ക്രയോളയേക്കാള്‍ കൂടുതല്‍ ബീന്‍സ്ഉണ്ടായിരിക്കും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകള്‍ക്കുപല വലിപ്പമാണ് ഉണ്ടാകുക. ദീര്‍ഘ വൃത്താകൃതിയിലുള്ള ഇവയ്ക്കു വെള്ള മുതല്‍കടുത്ത പര്‍പ്പിള്‍ നിറം വരെയുള്ള ബീജപത്രങ്ങള്‍ (പരിപ്പ്) ഉണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു വിത്തില്‍2വലിയ ബീജപത്രവും ഒരു ചെറിയ ബീജാങ്കുരവും ആന്തരിക കഞ്ചുകത്തിന്‍റെയുംബീജാങ്കുരത്തിന്‍റെയും കനം കുറഞ്ഞ പാടയുമാണ് ഉണ്ടായിരിക്കുക. പഴുത്തകായ്കള്‍ മരത്തില്‍നിന്നും അടര്‍ന്നു വീഴുകയോ കായ് പൊട്ടി വിത്ത്  പുറത്തുവരികയോ ചെയ്യുന്നില്ല. അണ്ണാന്‍, കുരങ്ങുകള്‍, എലികള്‍ എന്നിവവഴിയാണ് സ്വാഭാവികമായി വിത്തിന്‍റെ വ്യാപനം നടക്കുന്നത്. ഈ ജന്തുക്കള്‍കായ്കളുടെ തൊണ്ട് കരണ്ടു മുറിച്ചു വിത്തിനെ പൊതിഞ്ഞ മധുരമുള്ള മാംസളഭാഗംതിന്നശേഷം രുചിയില്ലാത്ത വിത്ത് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുന്നു.

      • പരാഗണം

      അനേകം ചെറുപ്രാണികള്‍ കൊക്കോയുടെ പരാഗണത്തില്‍ ഏര്‍പ്പെടുന്നുണ്ട്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫോര്‍സിപ്പോറിയജിനസില്‍ വരുന്ന പേന്‍പോലുള്ള മിഡ്ജുകളാണ്. ഉറുമ്പ്, മുഞ്ഞ, പഴയീച്ച തുടങ്ങി അനേകം പ്രാണികളെയുംകൊക്കോയുടെ പുഷ്പത്തില്‍ കാണാറുണ്ട്.

      വര്‍ഗ്ഗീകരണം

       

      വെനിസുലിയന്‍ നാമങ്ങളെ ആസ്പദമാക്കി, പൊതുവെ അംഗീകരിച്ചിരിക്കുന്നവര്‍ഗ്ഗീകരണത്തില്‍ കൊക്കോയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്   ക്രയോളോ,  ഫൊറാസ്റ്റിറോ, ട്രിനിറ്റാരിയോ.

      • ക്രയോളോ

      പാകമാകുമ്പോള്‍ മഞ്ഞയോ ചുവപ്പോ നിറത്തോടുകൂടിയ കായ്കളില്‍ സാധാരണയായി10ചാലുകള്‍ വരെ കാണാറുണ്ട്. ഉപരിതലം പരുപരുത്ത ഇവയുടെ അറ്റം കൂര്‍ത്തതുംതൊലി കനം കുറഞ്ഞതുമാണ്. അതുകൊണ്ട് കൈകൊണ്ട് ഞെക്കിയാല്‍ പോലും കായ്ഞെങ്ങിപ്പോകും. വിത്ത് വലുതും മാംസളവും ഏകദേശം വൃത്താകൃതിയോടു കൂടിയതുമാണ്.ബീജപത്രങ്ങള്‍ വെളുത്തതോ ഇളംവയലറ്റ് നിറത്തോടു കൂടിയതോ ആണ്. ക്രയോളബീന്‍സുകള്‍ (കുരു) വേഗത്തില്‍ പുളിക്കുമെങ്കിലും വിളവ് താരതമ്യേന കുറവാണ്.ഏറ്റവും നല്ല കൊക്കോ ഇനമാണ് ക്രയോള. ഇതിന്‍റെ ലോകവിപണിയില്‍ ലഭ്യത വളരെകുറവാണ്. ശിഖരങ്ങള്‍ക്കു ബലവും ജോര്‍ക്വറ്റുകളും ക്രയോളോക്കു കുറവാണ്.ഉണ്ടെങ്കില്‍ തന്നെ ചെറിയ ഇലകളോടുകൂടിയ ശരാശരി3ഫാന്‍ ശിഖരങ്ങളേ ഉണ്ടാകാറുള്ളൂ. കൊക്കോ സ്വള്ളന്‍ ഷൂട്ട് വൈറസ് വിച്ചസ്ബ്രൂം, ബാര്‍ക്ക് കാങ്കര്‍ എന്നീ രോഗങ്ങള്‍ ക്രയോളോ കൊക്കോയെ എളുപ്പത്തില്‍ബാധിക്കാറുണ്ട്. ക്രയോളോയെ പൊതുവായി രണ്ടായി തരംതിരിക്കാം.

      • മധ്യ അമേരിക്കന്‍ ക്രയോള: പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുന്നതോടെ മഞ്ഞ നിറമാകുന്നു.
      • വെനിസ്വലിയന്‍ ക്രയോളോ; കായയുടെ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഈഇനത്തിന്‍റെ മരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം കാണുന്നു. ഇവയുടെ പാകമായകായ്കള്‍ ചുവപ്പു നിറത്തിലായിരിക്കും.
      • ഫൊറസ്റ്റിറോ: കൃഷി ചെയ്യുന്നതും ഭാഗികമായും പൂര്‍ണമായും വന്യവുമായഅനേകം കൊക്കോഗണങ്ങള്‍ ഫൊറസ്റ്റിറോയില്‍ വരും. ഇതില്‍ തന്നെ അലൈണാഡോ എന്നഗണമാണ് ഏറ്റവും വ്യാപകമായി വളര്‍ത്തുന്നത്. വെളുത്തതോ പച്ചയോ ആയ കായ്കള്‍പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. വ്യക്തമല്ലാത്ത തിട്ടുകളോടുംചാലുകളോടും കൂടിയ ഇവയുടെ പ്രതലം മൃദുലവും അഗ്രഭാഗം കൂര്‍ത്തതുമാണ്. കായുടെതൊലിക്കു നല്ല കട്ടിയുണ്ട്. വിത്തുകള്‍ പരന്നതാണ്. നല്ല നിറമുള്ളബീജപത്രങ്ങള്‍ക്കു പരിച്ഛേദത്തില്‍ ഇരുണ്ട വൈലറ്റ് നിറമാണ്. ചവര്‍പ്പുള്ളഒരു ഉല്‍പന്നമാണ് ഇതില്‍നിന്നും ലഭിക്കുന്നത്. ക്രയോളോയെ അപേക്ഷിച്ച്ഫൊറാസ്റ്റിറോ തഴച്ചു വളരുന്നതും കൂടുതല്‍ വിളവ് തരുന്നതും കരുത്തുറ്റതുമായഇനമാണ്.
      • ട്രിനിറ്റാരിയോ: ക്രയോളോയുടെയും ഫൊറാസ്റ്റിറോയുടെയും സ്വാഭാവികസങ്കരഫലമായുണ്ടായ സങ്കര ഇനമാണ് ട്രിനിറ്റാരിയോ. ഭിന്ന സ്വഭാവങ്ങള്‍കാണിക്കുന്ന ഇവ തമ്മില്‍ ബാഹ്യരൂപത്തിലും ശാസ്ത്രപരമായും അനേകംവ്യത്യാസങ്ങളുണ്ട്. മൂപ്പെത്താത്ത കായ്കള്‍ വെള്ള, പച്ച, ചുവപ്പ് എന്നീനിറങ്ങളില്‍ കാണുന്നു. ഇവ തമ്മില്‍ ആകൃതിയിലും പുറന്തോടിന്‍റെ കനത്തിലുംവ്യത്യാസമുണ്ട്. മൃദുലമായതു മുതല്‍ പരുപരുത്തതുവരെയുള്ള പ്രതലങ്ങള്‍ വരെകായ്കളില്‍ കാണാം. ബീന്‍സുകള്‍ വീര്‍ത്തതോ പരന്നതോ ആണ്. വെളുപ്പ് മുതല്‍കറുപ്പുവരെ നിറഭേദങ്ങള്‍ ബീജപത്രങ്ങള്‍ക്കുണ്ട്. ട്രിനിറ്റാരിയോവര്‍ഗ്ഗംക്രയോളോയെ അപേക്ഷിച്ച് ഏതു പ്രതികൂല കാലാവസ്ഥയേയും നേരിടുവാന്‍കെല്‍പ്പുള്ളതും കൂടുതല്‍ ഉല്‍പ്പാദനക്ഷമവുമാണ്. നല്ല ക്ലോണുകളില്‍ആമസോണിയന്‍ ഇനങ്ങളുടെ കരുത്തും ക്രയോളയോയുടെ നല്ല ഗുണങ്ങളുംചേര്‍ന്നിട്ടുണ്ടെങ്കില്‍ മറ്റു ചില ക്ലോണുകള്‍ വളരെ താണ നിലവാരവുംകാണിക്കുന്നുണ്ട്.

      മണ്ണ്

      പലതരം മണ്ണില്‍ കൊക്കോ വളരെ വിജയകരമായി വളര്‍ത്താം. ഫലഭൂയിഷ്ഠമായ, വെള്ളം കെട്ടിനില്‍ക്കാത്ത, അമ്ലാവസ്ഥയ്ക്കും നിഷ്പക്ഷാവസ്ഥയ്ക്കുംഇടയിലുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. കുറഞ്ഞത്1.5മീ. എങ്കിലും മണ്ണിനു താഴ്ച ഉണ്ടാകണം. പരുപരുത്ത മണല്‍ നിറഞ്ഞ മണ്ണ്ഇവയ്ക്കനുയോജ്യമല്ല. ഇന്ത്യയില്‍ കൊക്കോ കൃഷി ചെയ്യുന്ന മണ്ണ്ജലഗ്രഹണശേഷിയിലും ഫലഭൂയിഷ്ഠിതയിലും വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ ശരിയായജലസേചനം, വളപ്രയോഗം എന്നിവ കൃഷിയെ ലാഭകരമാക്കും.

      കാലാവസ്ഥ

      സമുദ്രനിരപ്പില്‍നിന്നും900മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കൊക്കോ വളരുന്നത്. ശക്തമായ കാറ്റ്, വരള്‍ച്ച, അന്തരീക്ഷ ഊഷ്മാവില്‍ പെട്ടെന്ന് ഉണ്ടാകുന്ന തണുപ്പ് എന്നിവഇവയ്ക്കു താങ്ങാനാവില്ല. താപനില 100 cനും-380cനും ഇടയിലുള്ള പ്രദേശങ്ങളില്‍ കൊക്കോ നന്നായി വളരും.100-150സെ.മീ. എങ്കിലും വാര്‍ഷിക വര്‍ഷപാതം ക്രമമായ രീതിയില്‍ ലഭിക്കേണ്ടത് ആവശ്യമാണ്.

      • പൊരുത്തമില്ലായ്മ

      ഒരേ ചെടിയില്‍നിന്നുള്ള പൂമ്പൊടി വഴിയോ മറ്റ് ചെടിയില്‍നിന്നുള്ളപൂമ്പൊടി വഴിയോ കായ്പിടിക്കാതെ വരുന്ന അവസ്ഥയാണ് പൊരുത്തമില്ലായ്മ. ഇതില്‍സ്വയം പൊരുത്തമില്ലായ്മ കൊക്കോയില്‍ കണ്ടുവരുന്നു. പരാഗമാണെങ്കില്‍ കൂടികൊക്കോയില്‍ പരാഗനാളത്തിന്‍റെ വളര്‍ച്ച സാധാരണ ഗതിയിലാണ്. ഈ ഇനത്തിന്‍റെഅണ്ഡവുമായി കേസരം യോജിക്കുന്നില്ല. ബീജസങ്കലനം നിയന്ത്രിക്കുന്ന അലീലുകള്‍ഇവിടെ പ്രകടസ്വഭാവമോ സ്വതന്ത്ര അപവ്യൂഹനമോ കാണിക്കുന്നു. പരാഗണം നടക്കുന്നമരങ്ങളുടെ ജനിതക ഘടനയനുസരിച്ച് ബീജങ്ങള്‍ തമ്മിലുള്ള സംയോഗം കാല്‍ഭാഗമോപകുതിയോ പൂര്‍ണമായോ നടക്കാതിരിക്കാം. കാല്‍ ഭാഗമെങ്കിലും ബീജസങ്കലനംനടക്കാതിരുന്നാല്‍ പോലും പൂവ് കൊഴിയും. അണ്ഡാശയം പിന്നീട് വളരുന്നില്ല.കൊക്കോയിലെ ബീജങ്ങളുടെ സംയോഗത്തെ നിയന്ത്രിക്കുന്ന ഒരു ജനിതക സംവിധാനംതന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് അലീലുകളാണ് ഇതില്‍അടങ്ങിയിരിക്കുന്നത്. ഈ അലീലുകള്‍ കൊക്കോ ഇനങ്ങളിലെ സ്വയം പരാഗണത്തെയുംപരപരാഗണത്തെയും നിയന്ത്രിക്കുന്നു.

      ആമസോണ്‍ ഇനങ്ങളെല്ലാം സ്വയംപരാഗണത്തിലൂടെയും പരപരാഗണത്തിലൂടെയും വിജയകരമായികായ് പിടിക്കുന്നവയാണ്. എന്നാല്‍ അമലാനാഡോ വര്‍ഗത്തില്‍ പൂര്‍ണമായുംസ്വയംപരാഗണത്തിലൂടെ മാത്രമേ കായ്പിടിത്തം നടക്കുന്നുള്ളൂ. ഇവയില്‍ സെല്‍ഫ്ഇന്‍കോമ്പാറ്റിബിളായ ഇനങ്ങളുമായി പരാപരാഗണം നടക്കുന്നില്ല. എന്നാല്‍സ്വയംപരാഗണത്തില്‍ വിജയിക്കുന്ന ഇനങ്ങളില്‍നിന്നും പൂമ്പൊടിസ്വീകരിക്കുകയും ചെയ്യും.
      കൊക്കോയിലെ ജനിതക പഠനത്തിനും സങ്കരവിത്ത് ഉല്‍പ്പാദനത്തിനും സ്വയംപരാഗണംപരാജയപ്പെടുന്ന അവസ്ഥയ്ക്കു വലിയ പ്രാധാന്യമുണ്ട്. മാതൃസസ്യമോ പിതൃസസ്യമോസ്വയംപരാഗണത്തില്‍ പരാജയപ്പെടുന്നു എങ്കില്‍ സങ്കരവിത്തിന്‍റെ ഉല്‍പ്പാദനംനടത്തുന്നതിന് ഇതേ വര്‍ഗത്തിലുള്ള മരങ്ങളില്‍നിന്നും നിശ്ചിത ദൂരപരിധിയില്‍പരപരാഗണ സാധ്യതയുള്ള ഇനങ്ങള്‍ വളര്‍ത്തണം. പരാഗണം വിജയിക്കുന്നചെടികള്‍ക്ക് ഇടയ്ക്കായി സ്വയംപരാഗണം നടക്കാത്ത ഇനങ്ങള്‍ വരിയായിനടേണ്ടതാണ്. സ്വയംപരാഗണം നടക്കാത്ത വരിയിലെ ചെടിയില്‍നിന്നും ലഭിക്കുന്നവിത്ത് തീര്‍ച്ചയായും പരപരാഗണം നടന്ന സങ്കരവിത്തായിരിക്കും. മാതൃവൃക്ഷവുംപിതൃവൃക്ഷവും സ്വയംപരാഗണം നടക്കാത്തതാണെങ്കില്‍ എല്ലാ കായ്കളും വിത്ത്ശേഖരണത്തിന് ഉപയോഗിക്കാം.

      ജനിതക വൈവിധ്യശേഖരം/സസ്യശേഖരം

    രണ്ട് നൂറ്റാണ്ടിലധികമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നകൊക്കോ അതിന്‍റെ ജന്മനാടായ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറേഅമേരിക്ക, ഫാര്‍ ഈസ്റ്റ്, ഓഷേനിയ എന്നിവിടങ്ങളിലേക്കുവ്യാപിക്കപ്പെട്ടിട്ടുണ്ട്. മിതോഷ്ണമേഖലയിലെ തന്നെ ഒരു പ്രധാന വിളയാണ്കൊക്കോ. വളരെ ചെറിയ ജനിതക അടിത്തറയുള്ള ഇനങ്ങളില്‍നിന്നുംവ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍ എടുക്കുന്നത് കൊക്കോയുടെഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ കാരണമാകുന്നു. ജനിതക അടിത്തറയുള്ളഇനങ്ങളില്‍നിന്നും വ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍എടുക്കുന്നതു കൊക്കോയുടെ ഉല്‍പ്പാദനക്ഷമത കുറയാന്‍ കാരണമാകുന്നു. ജനിതകവൈവിധ്യം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് കാട്ടുകൊക്കോ ഇനങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍നിന്നും ശേഖരിക്കാനായിശാസ്ത്രീയമായ സാഹസിക യാത്രകള്‍ വരെ നടത്തിയിട്ടുണ്ട്.
    ഇങ്ങനെ ശേഖരിച്ച ലഭ്യമായ സസ്യശേഖരം മധ്യ വടക്കേ അമേരിക്കയിലെയുംകരീബിയയിലേയും ദേശീയ-അന്തര്‍ദ്ദേശീയ ജനിതക സസ്യശേഖരത്തില്‍സൂക്ഷിച്ചിട്ടുണ്ട്. സെന്‍ട്രല്‍ അഗ്രോണമിക് ട്രോപ്പിക്കല്‍ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് എന്‍സെനാന്‍സ് കോസ്റ്റാറിക്ക, ഇന്‍റര്‍ നാഷണല്‍കൊക്കോ ജീന്‍ ബാങ്ക് ട്രിനിഡാഡ് എന്നിവിടങ്ങളില്‍ കൊക്കോയുടെ പ്രാഥമികശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ജനിതക ശാസ്ത്രജ്ഞന്മാര്‍ക്കുപരീക്ഷണങ്ങള്‍ക്കായി ലഭ്യമാണ്. ഇത്തരം അന്താരാഷ്ട്ര ജനിതക ശേഖരണകേന്ദ്രങ്ങളില്‍നിന്നും ഉപഭോഗരാജ്യങ്ങളിലേക്കുള്ള കൈമാറ്റം നടത്തുന്നത്രണ്ടുവര്‍ഷത്തെ ക്വാറന്‍റൈന്‍ നിയമങ്ങളെ മുന്‍നിറുത്തിക്കൊണ്ടാണ്.ഇതിനുവേണ്ടി ബ്രിട്ടനിലെ റീഡിങ് സര്‍വ്വകലാശാലയിലെയും മോങ്പെല്ലിയര്‍ഫ്രാന്‍സിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.കൊക്കോയില്‍ ദീര്‍ഘകാല ജനിതക പരീക്ഷണങ്ങള്‍ നടത്താനായി1993-ല്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ഫോര്‍ ദി ജനിറ്റിക് ഇംപ്രൂവ്മെന്‍റ് ഓഫ് കൊക്കോ സ്ഥാപിക്കുകയുണ്ടായി.

    കൊക്കോ ജനിതകശേഖരത്തിലെ പ്രധാനപ്പെട്ട പിതൃലൈനുകള്‍

    • ഇംപീരിയല്‍ കോളജ് ഓഫ് ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ ട്രിനിഡാഡില്‍ നിന്നുള്ള ICS നിര്‍ദ്ധാരണം.
    • അപ്പര്‍ ആമസോണ്‍ മാതൃപിതൃ ലൈനുകളായ IMC, NA, PA, SCA  എന്നിവ.
    • പടിഞ്ഞാറെ ആഫ്രിക്കയില്‍ ഉത്ഭവിച്ച അമിലെണാഡോ

    ഇന്ത്യയില്‍ കൊക്കോയുടെ ജനിതക സസ്യശേഖരം കൂടുതല്‍ പഠനങ്ങള്‍ക്കായിCPCRI  പ്രാദേശിക കേന്ദ്രമായ വിറ്റലിലും (137ഇനങ്ങള്‍) കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലും (300ഇനങ്ങള്‍) സൂക്ഷിച്ചിരിക്കുന്നു.
    ഇപ്പോള്‍ എല്ലാ ജനിതക സസ്യശേഖര ഇനങ്ങളും കൃഷിയിടങ്ങളില്‍ തന്നെ തൈ ആയോക്ലോണുകളായോ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യമായ ക്ലോണല്‍പ്രവര്‍ദ്ധനമാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്‍റെ ഫലമായി വിവിധകേന്ദ്രങ്ങളില്‍ ഈ ഇനങ്ങളുടെ പ്രവര്‍ദ്ധനത്തിനും രക്ഷയ്ക്കുമായി വലിയതോതിലുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്.

    • വിള മെച്ചപ്പെടുത്തല്‍

    കൊക്കോയുടെ ജനികത ശേഖരം പുതിയ മെച്ചപ്പെട്ട ഇനങ്ങള്‍ ഉണ്ടാക്കുവാന്‍വേണ്ടി പലതരത്തില്‍ ഉപയോഗിക്കാറുണ്ട്.

    • നിരീക്ഷണവും നിര്‍ദ്ധാരണവും വഴി ഉയര്‍ന്ന ക്ലോണുകളില്‍നിന്നുംപ്രാദേശികതയ്ക്കു യോജിച്ച ഇനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ബീന്‍സിന്‍റെലഭ്യതക്കൂടുതലും വിവിധ പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് നില്‍ക്കാനുള്ളകഴിവും അനുസരിച്ചാണ് ഈ തിരഞ്ഞെടുപ്പു നടത്തുന്നത്. ഇവയുടെ വിളവിന്‍റെതാരതമ്യപഠനത്തിലൂടെ ഉത്തമ ക്ലോണില്‍നിന്നും പുതിയ ക്ലോണുകള്‍വളര്‍ത്തിയെടുക്കുന്നു.
    • ഉയര്‍ന്ന വിളവു തരുന്ന സ്വയംപരാഗണം നടക്കാത്തവയുടെ ഒന്നാം തലമുറയിലെസങ്കരങ്ങളെ ഉല്‍പ്പാദിപ്പിച്ച് അവയുടെ ഗുണവിശേഷങ്ങള്‍ വിലയിരുത്തിക്കൊണ്ട്, നിര്‍ദ്ധാരണം വഴി ഉയര്‍ന്ന സങ്കരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കറുത്തകായ്രോഗം, വാസ്കുലര്‍ സ്ട്രീക്ക്, ഡൈബാക്ക് എന്നിവയ്ക്കെതിരെയുള്ളപ്രതിരോധശേഷിയാണ് പ്രധാന ജൈവിക ഘടകമായി കണക്കാക്കുന്നതെങ്കില്‍ വരള്‍ച്ചയെചെറുത്തുനില്‍ക്കാനുള്ള കഴിവാണ് അജീവിക ഘടകം.

    ഇനങ്ങള്‍

    ഇന്ത്യ, ഇന്തോനേഷ്യ, ട്രിനിഡാഡ്, കോസ്റ്ററൈക്ക എന്നിവിടങ്ങളില്‍നിന്നുമായി ഉയര്‍ന്ന വിളവുതരുന്ന അനേകം ഇനങ്ങളും സങ്കരങ്ങളുംവികസിപ്പിച്ചെടുത്തിട്ടുണ്ട്.

    • ഇന്ത്യ

    പ്രാദേശികവും വിദേശീയവുമായ ശേഖരങ്ങളില്‍നിന്നും ഏകസസ്യനിര്‍ദ്ധാരണംവഴി കേരള കാര്‍ഷിക സര്‍വ്വകലാശാല, കാഡ്ബറി കൊക്കോയുടെ സംയുക്തഗവേഷണപദ്ധതിയുടെ ഭാഗമായി 5 ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാക്ലോണുകളും വാസ്കുലര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്ന രോഗത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ളവയാണ്.

    • CCRP-I :ഇവയുടെ പച്ചനിറത്തിലുള്ള ഇടത്തരം വലുപ്പത്തിലുള്ള കായ്കള്‍പഴുക്കുന്നതോടെ മഞ്ഞയായി മറുന്നു. അധികം ആഴത്തിലല്ലാത്ത തിട്ടുകളുംചാലുകളും  പ്രതലത്തില്‍ ഉള്ള ഇവയുടെ അഗ്രഭാഗം ഇടുങ്ങിയതും ഉരുണ്ടതുമാണ്.മരങ്ങള്‍ സ്വയംപരാഗണം കാണിക്കുന്നുണ്ട്. ശരാശരി46ബീന്‍സുള്ള പാകമായ ഒരു കായ്ക്ക്385ഗ്രാം തൂക്കവും ഉണങ്ങിയ വിത്തിന്8ഗ്രാം തൂക്കവും ഉണ്ടാകും. ഒരു മരത്തില്‍നിന്നുമുള്ള പരമാവധി വിളവ്72ഉം ശരാശരി വിളവ്56 കായ്കളുമാണ്.
    • CCRP-IV: പര്‍പ്പിള്‍നിറത്തോടുകൂടിയ വലിയ കായ്കളാണ് ഇവയ്ക്കുള്ളത്. പാകമാകുന്നതോടുകൂടി കായ്മഞ്ഞനിറമാകും. കായയുടെ അഗ്രഭാഗം കൂര്‍ത്തമുനയുള്ളതും ഞെട്ടിനോടു ചേര്‍ന്നഭാഗം ഇടുങ്ങിയതോ ചെറുതായി മാത്രം ഇടുങ്ങിയതോ ആണ്. പുറന്തോട് ആഴത്തിലുള്ളതിട്ടുകളോടും ചാലുകളോടും കൂടിയതാണ്. മരങ്ങള്‍ സ്വയംപരാഗണം നടക്കുന്നവ അല്ല.പാകമായ കായ്കള്‍ക്ക്402ഗ്രാം തൂക്കവും 45വിത്തുകളും ഉണ്ടായിരിക്കും. ഉണങ്ങിയ വിത്തിന്1.1ഗ്രാം തൂക്കം വരും.93കായ്കള്‍വരെ നല്‍കാന്‍ ശേഷിയുള്ള ഒരു മരത്തില്‍നിന്നും ശരാശരി66കായ്കളെങ്കിലും ഒരു വര്‍ഷം ലഭിക്കും.
    • CCRP V: ഈ ഇനത്തിന്‍റെ കായ്കള്‍ വലുതും ദീര്‍ഘവൃത്താകൃതിയുള്ളതുമാണ്. പച്ചനിറമുള്ളകായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. അഗ്രഭാഗം കൂര്‍ത്ത ഇവയുടെപ്രതലത്തില്‍ സാമാന്യം ആഴത്തിലുള്ള തിട്ടുകളും ചാലുകളുമുണ്ട്. മരങ്ങള്‍സ്വയംപരാഗണത്തില്‍ പരാജയം കാണിക്കുന്നവയാണ്. ശരാശരി 45 വിത്തുള്ള പാകമായ കായ്കള്‍ക്ക് 425ഗ്രാം തൂക്കം വരും. ഉണങ്ങിയ വിത്തിന്‍റെ തൂക്കം8ഗ്രാം വരും. ശരാശരി വിളവ്38കായ്, ഒരു വര്‍ഷം ഒരു മരത്തില്‍നിന്നും പരമാവധി വിളവ്55കായ്.
    • CCRP VI: വളരെ കായ്കള്‍ ഉണ്ടാക്കുന്നCCRP VIന്‍റെപുറന്തോടിനു കട്ടിയും കൂടുതലാണ്. കായ്കള്‍ക്കു ദീര്‍ഘവൃത്താകൃതിയാണ്.ഇവയുടെ പച്ചനിറം കായ് പാകമാകുമ്പോള്‍ മഞ്ഞയായി മാറും. അഗ്രഭാഗം കൂര്‍ത്തകായ്കളുടെ കീഴ്ഭാഗം ഇടുങ്ങിയതല്ല. കായുടെ തൂക്കം895 ഗ്രാം, വിത്തിന്‍റെ എണ്ണം48, ഉണങ്ങിയ വിത്തിന്‍റെ തൂക്കം1.9ഗ്രാം, മരമൊ

     

    കാപ്പി

    പാനീയ വിളകളില്‍ രണ്ടാംസ്ഥാനക്കാരനായ കാപ്പി പ്രധാന വാണിജ്യ ചരക്കെന്ന രീതിയിലും രണ്ടാംസ്ഥാനമര്‍ഹിക്കുന്നു. കാപ്പിയുടെ ഉണങ്ങിയ കുരു വറുത്ത് പൊടിച്ചു തിളച്ചവെള്ളത്തില്‍ കലര്‍ത്തിയാണ് ഉന്മേഷവും ഉണര്‍വും നല്‍കുന്നപാനീയമുണ്ടാക്കുന്നത്. 15-ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ അറേബ്യയിലാണ്കാപ്പിയുടെ ഉപയോഗം ആദ്യം കണ്ടുപിടിച്ചത്. ലോകത്താകമാനംഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയില്‍ ഏകദേശം 80% വരുന്നത് കോഫിയഅറബിക്കയില്‍നിന്നും,  20% കോഫിയ കാനിഫോറയില്‍ നിന്നും. 1% കോഫിയലിബരിക്കയില്‍ നിന്നുമാണ്. അറബിക്ക കാപ്പി അതിന്‍റെ സുഗന്ധത്തിനും കുറഞ്ഞകഫീനിന്‍റെ അളവിനും പേരുകേട്ടതാണ്. ഉയര്‍ന്ന അളവില്‍ കഫീന്‍അടങ്ങിയിരിക്കുന്ന റോബസ്റ്റ കാപ്പിയാണ് ഇന്‍സ്റ്റന്‍റ് കാപ്പിയുടെനിര്‍മാണത്തിന് ഏറ്റവും യോജിച്ചത്. ലിബറിക്ക കാപ്പിക്കുകയ്പുരസമുള്ളതുകൊണ്ട് മറ്റു കാപ്പികളിലേക്കുള്ള പൂരകദ്രവ്യമായാണ് ഇത്ഉപയോഗിച്ചിരുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ എത്യോപ്യയില്‍, ഉണക്കിയകാപ്പിക്കുരു ചവയ്ക്കാനും, പൊടിച്ച് വറുത്ത കാപ്പി കൊഴുപ്പുമായി ചേര്‍ത്തുഭക്ഷിക്കാനും ഉപയോഗിക്കുന്നു. കാപ്പിക്കുരുവിന്‍റെ തൊണ്ട്കാര്‍ഷികവൃത്തിയില്‍ ഒരു പുതയായും വളമായും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ചിലപ്പോഴെങ്കിലും ഇത് കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്.കാപ്പിക്കുരുവില്‍നിന്ന് കാപ്പിലൈറ്റ് എന്നറിയപ്പെടുന്ന ഒരിനംപ്ലാസ്റ്റിക്കും ഉണ്ടാക്കാന്‍ കഴിയും.

    ഉത്ഭവവും വ്യാപനവും

ഭൂരിഭാഗവും കോഫിയ സ്പീഷീസുകളുടെയും ജന്മഭൂമി ആഫ്രിക്കയാണ്. എന്നാല്‍പിസിലാന്‍തസ് ജനുസില്‍ വരുന്ന പി. ട്രാവല്‍കൂറെന്‍സി, പി. ഖാസിയാന, പി.വിറ്റിയാന എന്നിവയുടെ ഉത്ഭവം ഏഷ്യയിലാണ്. കോഫിയ അറബിക്കയുടെ ജന്മനാട്എത്യോപ്യയയും, കോഫിയ കാനിഫോറയുടേത് മധ്യ അമേരിക്കയുമാണ് (കോംഗോ, സയര്‍).മുസ്ലീം തീര്‍ത്ഥാടകനായ ബാബ ബുഡാനാണ് 1600  എ.ഡി.യില്‍ കാപ്പിഇന്ത്യയിലേക്കു കൊണ്ടുവന്നത്. യമന്‍ എന്ന രാജ്യത്തുനിന്നും കൊണ്ടുവരപ്പെട്ടഅറബിക്കയുടെ ഏഴ് വിത്തുകള്‍, കര്‍ണ്ണാടകയിലെ ചിക്ക്മംഗ്ലൂരിനടുത്തുള്ളഅദ്ദേഹത്തിന്‍റെ ആശ്രമത്തിനു സമീപത്തെ കുന്നുകളില്‍ നടുകയുണ്ടായി. 18-ാംനൂറ്റാണ്ടില്‍ യൂറോപ്യന്‍ വംശജര്‍ കാപ്പി ഒരു വാണിജ്യവിളയായി വളര്‍ത്താന്‍തുടങ്ങുന്നതുവരെ ഇതു വീട്ടുപറമ്പിലെ ഒരു ചെടിയായി മാത്രം ഒതുങ്ങിനിന്നു. 1820-ന്‍റെ അവസാനത്തോടുകൂടി കൂര്‍ഗ്, നീലഗിരി, പളനി മലകള്‍, വയനാട്എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടങ്ങള്‍ സ്ഥാപിച്ചു. 1969 ഓടുകൂടി ലോകവാണിജ്യ മണ്ഡലത്തില്‍ ഇന്ത്യന്‍ കാപ്പി ഉയര്‍ന്നഗുണനിലവാരം പുലര്‍ത്തുന്നതായി സ്ഥാപിക്കപ്പെട്ടു.
കയറ്റുമതി മേഖലയില്‍ ഇന്ത്യന്‍ കാപ്പിക്ക് ഉയര്‍ന്ന മിശ്രണ ഗുണങ്ങള്‍ഉള്ളതുകൊണ്ടുതന്നെ വലിയ മമതയുണ്ട്. ഭാരതത്തിലെ ആഭ്യന്തര ഉപയോഗത്തിന്അറബിക്ക കാപ്പിക്കാണ് പ്രിയമെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി, റോബസ്റ്റ കാപ്പിയാണ് ലോകമാകമാനം രുചിയുള്ളതായി കണക്കാക്കുന്നത്.

    വിസ്തൃതിയും ഉല്‍പ്പാദനവും

അമ്പതില്‍പ്പരം രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി ഒരുഅന്തര്‍ദേശീയ വാണിജ്യ ചരക്കാണ്. 1997-ലെ കണക്കനുസരിച്ച്, കാപ്പിയുടെ ആഗോളഉല്‍പ്പാദനം 56 ലക്ഷം ടണ്ണും, വിസ്തൃതി 11.6 മില്യണ്‍ ഹെക്ടറുമാണ്. ആഗോളഉല്‍പ്പാദനത്തിന്‍റെ 60% മധ്യ തെക്ക് അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കുന്നു.ബാക്കി ഏഷ്യയുടേയും ആഫ്രിക്കയുടേയും സംഭാവനയാണ്. ആകെ ഉല്‍പ്പാദനത്തിന്‍റെഅഞ്ചിലൊരു ഭാഗം സംഭാവന ചെയ്യുന്ന ബ്രസീലാണ് ഉല്‍പ്പാദനത്തിന്‍റെകാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. കോസ്റ്റാറിക്കയെ (1,477 കി.ഗ്രാം)തൊട്ടു പിന്നിലാക്കിക്കൊണ്ട് വിയറ്റ്നാം (1,562 കി.ഗ്രാം)ഉല്‍പ്പാദനക്ഷമതയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏഷ്യയിലെ പ്രധാനകാപ്പി ഉല്‍പ്പാദകര്‍.
ലോക ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇവിടെ 3.06 ലക്ഷംഹെക്ടറില്‍ നിന്നുള്ള ഉല്‍പ്പാദനം 2.4 ലക്ഷം ടണ്ണാണ്. ഇതു ലോകഉല്‍പ്പാദനത്തിന്‍റെയും കയറ്റുമതിയുടെയും ഏകദേശം 4% വരും (1998-'99) ഇന്ത്യയിലെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 860 കി.ഗ്രാം കാപ്പിക്കുരു ആണ്.ഇന്ത്യയിലെ ആകെ ഉല്‍പ്പാദനത്തിന്‍റെ 43% അറബിക്ക കാപ്പിയും 58% റോബസ്റ്റകാപ്പിയുമാണ്. കര്‍ണ്ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെപര്‍വ്വതപ്രദേശങ്ങളില്‍ പരമ്പരാഗതമായി കാപ്പി വളര്‍ത്തുന്നു. ഒറീസ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, സിക്കിം പോലുള്ള തെക്ക്-കിഴക്കന്‍സംസ്ഥാനങ്ങള്‍ കാപ്പികൃഷി ചെയ്യുന്ന പരമ്പരാഗത പ്രദേശങ്ങള്‍ അല്ലെങ്കില്‍പോലും ഇന്ന് കാപ്പി വളര്‍ത്തുന്നുണ്ട്. ഉല്‍പ്പാദനത്തില്‍ കര്‍ണ്ണാടകമാണ്കേരളത്തിനും തമിഴ്നാടിനും മുന്‍പില്‍ നില്‍ക്കുന്നത്. ആകെഉല്‍പ്പാദനത്തിന്‍റെ 70% കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ 1,708 കോടി രൂപസമ്പാദിക്കുന്നു (1997-'98).

    സസ്യശാസ്ത്രവശം

റൂബിയേസിയെ കുടുംബത്തിലെ ഒരു പ്രധാന ജീനസാണ് കോഫിയ. ഇതില്‍ ഏകദേശം 70 സ്പീഷീസുകളുണ്ട്. ഈ സ്പീഷീസുകളെ യൂകോഫിയ, മസ്കാരോ കോഫിയ, ആര്‍ഗോ കോഫിയ, പരാകോകോഫിയ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. ആര്‍ഗോ കോഫിയയുടെവിത്തുകള്‍ കോഫിയയോട് സാദൃശ്യം ഇല്ലാത്തതിനാല്‍ ആര്‍ഗോ കോഫിയയെ ഇപ്പോള്‍ ഈജനുസില്‍ ഉള്‍പ്പെടുത്തുന്നില്ല. ഉപകാരപ്രദമായ അനേകം സ്പീഷീസുകള്‍ഉള്‍പ്പെടുന്ന ജനുസാണ് യൂകോഫിയ. ഇതിനെ വീണ്ടും 5 ആയി തിരിച്ചിട്ടുണ്ട്.എരിത്രോ കോഫിയ, നാനോ കോഫിയ, മെലാനോ കോഫിയ, മൊസാമ്പി കോഫിയ എന്നിവയാണിവ.കോഫിയ ജീനസില്‍ ഏഴ് സ്പീഷീസുകളാണ് പ്രധാനപ്പെട്ടത്. ഇന്ത്യയില്‍വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന പ്രധാന സ്പീഷീസുകളാണ് കോഫിയഅറബിക്ക, കോഫിയ കാനിഫോറ (യൂകോഫിയ), കോഫിയ ലിബറിക്ക (പാച്ചി കോഫിയ)തുടങ്ങിയവ.
കോഫിയ ജനുസിലെ അടിസ്ഥാനക്രോമസോം നമ്പര്‍ (ത), 11 ആണ്. യൂകോഫിയ വിഭാഗത്തില്‍കോഫിയ അറബിക്ക ഒഴിച്ചു ബാക്കി എല്ലാം ഡിപ്ലോയ്ഡുകളാണ് (2ി=22) കോഫിയഅറബിക്ക ഒരു ട്രൈപ്ലോയ്ഡ് (2ി=44) ആണ്.

  • അറബിക്ക കാപ്പി: കടുംപച്ച നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു ചെറിയമരമാണ് കോഫിയ അറബിക്ക. ഇവയുടെ ഇലകളും ശിഖരങ്ങളും ചെറുതാണ്.ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ് പൂമൊട്ടുണ്ടാകുന്നത്. ഒരു വേനല്‍മഴ (യഹീീാൈ വെീംലൃ) ലഭിച്ച് 9-10 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിയും.പൂവിലെ സ്വന്തം പൂമ്പൊടി കൊണ്ടുതന്നെ ബീജസങ്കലനം ചെയ്തു വിരിഞ്ഞുണ്ടാകുന്നവര്‍ഗം ആണ് അറബിക്ക. ബിജസങ്കലനം നടന്ന് 8-9 മാസംകൊണ്ട് അണ്ഡാശയം വളര്‍ന്നുകായ്കള്‍ മൂപ്പെത്തുന്നു.
  • റോബസ്റ്റ കാപ്പി: അറബിക്കയേക്കാള്‍ വലിയ മരമാണ് റോബസ്റ്റ കാപ്പി അഥവാകോഫിയ കാനിഫോറ. ഇവയ്ക്ക് വീതിയും നീളവും കൂടിയ ഇളം പച്ച ഇലകളാണ് ഉള്ളത്.കുലകളില്‍ ധാരാളം പുഷ്പങ്ങള്‍ ഉണ്ടായിരിക്കും. കായ്കള്‍ ചെറുതാണെങ്കിലുംഒരു കക്ഷത്തില്‍നിന്നും 40 മുതല്‍ 60 എണ്ണം വരെ കാണാറുണ്ട്. താഴ്ന്നപ്രദേശങ്ങളില്‍ വളരുന്ന ഈ കാപ്പി വ്യത്യസ്തതരം ഭൂപ്രദേശങ്ങളില്‍കൃഷിചെയ്യാന്‍ അനുയോജ്യമാണ്. റോബസ്റ്റ കാപ്പി അറബിക്കയേക്കാള്‍ കൂടുതല്‍തുറസ്സും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയിലാണ് കാണുന്നത്. നവംബര്‍-ഫെബ്രുവരിമാസങ്ങളിലാണ് പൂമൊട്ടുകള്‍ കാണാന്‍ തുടങ്ങുന്നത്. ഫെബ്രുവരി-മാര്‍ച്ച്മാസങ്ങളില്‍ ലഭിക്കുന്ന മഴ പൂവിരിയുന്നതിന് അനുയോജ്യമാണ്. മഴ ലഭിച്ച് 7-8 ദിവസംകൊണ്ട് പൂക്കള്‍ വിരിയും. റോബസ്റ്റയില്‍ ഉയര്‍ന്ന തോതില്‍സ്വപൊരുത്തമില്ലായ്മയുണ്ട്. (പൂവിലെ പൂമ്പൊടിമൂലം അതേ പൂവില്‍ ബീജസങ്കലനംനടന്നു വിത്ത് ഉണ്ടാകുന്നില്ല). ഒന്നില്‍ കൂടുതല്‍ അലീലുകളുള്ള ഒരു ജീനാണ് ഈസ്വഭാവം നിയന്ത്രിക്കുന്നത്. ഇതുമൂലം വിത്തിന്‍നിന്നുമുള്ള തൈകളില്‍ഉയര്‍ന്ന തോതില്‍ സ്വഭാവ വൈവിധ്യം സംഭവിക്കുന്നു. 10-11 മാസംകൊണ്ട്പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന റോബസ്റ്റയുടെ കായ്കള്‍ വിളവെടുക്കാന്‍അറബിക്കയെക്കാള്‍ 2 മാസം കൂടുതല്‍ വേണ്ടിവരും. അറബിക്കയുമായി താരതമ്യംചെയ്യുമ്പോള്‍ റോബസ്റ്റയുടെ വേരുപടലം ആഴമുള്ളതല്ല.$ ട്രീ കാപ്പി: കോഫിയലിബറിക്കയുടെ തടി വലുതും ഇലകള്‍ കടും പച്ചനിറത്തോടുകൂടിയ തോലുപോലെ കട്ടികൂടിയതുമാണ്. പൂക്കളും കായ്കളും താരതമ്യേന വലുതാണ്. കായ് പാകമാകാന്‍ ഒരുവര്‍ഷം എടുക്കും. പാകമായ കായ്കള്‍ മഞ്ഞയോ, ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തോടുകൂടിയതോ ആണ്.
  • വളര്‍ച്ചാരീതി:  കമ്പുകോതല്‍ നടത്താതെ പ്രകൃത്യാ വളരുവാന്‍അനുവദിച്ചാല്‍ ഇലപൊഴിക്കാത്ത തിളക്കമുള്ള ഇലകളോടുകൂടിയകാപ്പിച്ചെടിക്ക്/ചെറിയ മരത്തിന് 5 മീറ്റര്‍ വരെ ഉയരം വരും.
  • വേര്: ചെറുതും വണ്ണമുള്ളതുമായ തായ്വേര് അപൂര്‍വ്വമായി മാത്രമേ  45 സെ.മീ. കൂടുതല്‍ ആഴത്തില്‍ വളരാറുള്ളൂ. തായ്വേരില്‍നിന്നും വശങ്ങളിലേക്കുവളരുന്ന 4-8 കക്ഷ മൂലങ്ങള്‍ 2-3 മീറ്ററോ അതില്‍ കൂടുതലോ ആഴത്തില്‍ ലംബമായിതാഴേക്കു വളരുന്നു. കൂടാതെ അനേകം പാര്‍ശ്വമൂലങ്ങള്‍ തിരശ്ചീനമായി വളര്‍ന്നുതറനിരപ്പിലും കാണുന്നു. ഇതിനിടയിലായി കീഴെയുള്ള പാര്‍ശ്വമൂലങ്ങള്‍ശാഖകളായി തിരിഞ്ഞ് അവയും താഴേക്കു വളരുന്നു.
  • കാണ്ഡം: രണ്ടുതരം മുകുളങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള വളര്‍ച്ച മൂലംകാപ്പിച്ചെടിയില്‍ രണ്ട് തരത്തിലുള്ള ശിഖരങ്ങള്‍ കാണാവുന്നതാണ്. ഈമുകുളങ്ങള്‍ നേരെ വളരുന്ന കാണ്ഡത്തിന്‍റെ ഇലയുടെ കക്ഷമുകുളങ്ങളില്‍ ഒന്നിനുമുകളില്‍ ഒന്നായി കാണുന്നു. അഗ്രമുകുളമോ ഇതര കക്ഷമുകുളങ്ങളോ വളര്‍ന്ന്പാര്‍ശ്വശിഖരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. തിരശ്ചീനമായി വളരുന്ന പ്രധാനശിഖരങ്ങള്‍ ഓരോ മുട്ടിന്‍റെയും വിപരീത ദിശകളില്‍നിന്നാണ് ഉത്ഭവിക്കുന്നത്.പ്രാഥമിക ശിഖരങ്ങളില്‍നിന്നു രണ്ടാംനിര പാര്‍ശ്വശിഖരങ്ങളും ഉണ്ടാകുന്നു. ഇവപ്രധാന കാണ്ഡവുമായി (കായ്, തടി) സമകോണിലായിരിക്കും പ്രധാന ശിഖരങ്ങള്‍നശിക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്താല്‍ വേറെ കക്ഷമുകുളങ്ങള്‍ വളരുന്നില്ല.

സാധാരണയായി അഗ്രമുകുളത്തിനു താഴെഭാഗത്തുള്ള ഇലഞെട്ടിലെ കക്ഷമുകുളങ്ങള്‍സുഷുപ്താവസ്ഥയിലിരിക്കും. പ്രധാന കാണ്ഡം മുറിക്കുകയോ അതിനു നാശംസംഭവിക്കുകയോ ചെയ്യുന്നതുവരെ ഇതു വളരുന്നില്ല. അഗ്രമുകുളത്തിന്‍റെ വളര്‍ച്ചതടസ്സപ്പെട്ടാല്‍ കക്ഷമുകുളം നേരേ മുകളിലേക്കു വളര്‍ന്നു കാണ്ഡംഉണ്ടാകുന്നു. ഇതിനെ സക്കര്‍ അഥവാ വാട്ടര്‍ ഷൂട്ട് (കമ്പിശിഖരം) എന്നുവിളിക്കുന്നു. ഈ ശാഖയ്ക്കും നാശം സംഭവിച്ചാല്‍ രണ്ടാമത്തെ കക്ഷമുകുളംവളരാന്‍ തുടങ്ങും. ലംബമായി വളരുന്ന കാണ്ഡങ്ങള്‍ മുറിക്കുകയോ വളയ്ക്കുകയോചെയ്ത് ഇത്തരത്തിലുള്ള കൂടുതല്‍ കാണ്ഡങ്ങള്‍ ഉണ്ടാക്കുന്നത് ഒരു കായികപ്രവര്‍ദ്ധന മാര്‍ഗമാണ്.
പാര്‍ശ്വശിഖരങ്ങള്‍ രണ്ടുതരത്തിലുണ്ട്. കക്ഷത്തിനു തൊട്ട് മുകളില്‍നിന്നുംഎന്നാല്‍ ശാഖയില്‍നിന്ന് അകന്നും ഉണ്ടാകുന്ന എക്സ്ട്രാ എക്സിലറിയും, കക്ഷത്തില്‍നിന്നു തന്നെയുണ്ടാകുന്ന എക്സിലറി മുകുളവും. ഇതിന് പൂങ്കുലയായോപാര്‍ശ്വശിഖരമായോ വളരാന്‍ സാധിക്കും. കക്ഷശാഖകളുടെ എണ്ണം ഇതര കക്ഷശാഖകളുടെഎണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. കായ് പിടിത്തവും ഉല്‍പ്പാദനവുംനിയന്ത്രിക്കുന്ന ശിഖരങ്ങളാണിവ.

  • ഇലകള്‍: നേരേ മുകളിലേക്കു വളരുന്ന മൂലാങ്കുരത്തില്‍ അടുത്തടുത്തമുട്ടില്‍ ഇലകള്‍ വിപരീത ദിശയില്‍ കാണ്ഡത്തിനു ലംബമായിട്ടാണ്കാണുന്നതെങ്കില്‍, വശങ്ങളിലേക്കുള്ള ശിഖരങ്ങളില്‍ ഓരോ മുട്ടുകളിലും ഓരോപ്രതലത്തില്‍ ആയിട്ടാണ് ഇലകള്‍ കാണുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയഇലകള്‍ക്കു കടുംപച്ച നിറമാണ്. അറബിക്കയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള കടുംപച്ച ഇലകളുടെ അഗ്രം വെള്ളോടിന്‍റെ നിറത്തില്‍ കൂര്‍ത്തിരിക്കും. ഇലയുടെഞെട്ട് നീളം കുറഞ്ഞതും അരിക് തരംഗിതമായതുമാണ്. ഇല ഞെട്ടിനിടയില്‍ കാണുന്നമുക്കോണ്‍ ആകൃതിയിലുള്ള ചെറിയ അനുപതങ്ങള്‍ക്കു കൂര്‍ത്ത മുനയുണ്ട്.
  • പൂങ്കുല: ഇലഞെട്ടുകളുടെ കക്ഷങ്ങളില്‍നിന്നും ഉത്ഭവിക്കുന്ന ചെറിയപൂങ്കുലത്തണ്ടും കവചവും ചേര്‍ന്ന കട്ടിയുള്ള വിഭാഗത്തില്‍പെടുന്നു 'സൈം' പൂങ്കുല. അറബിക്കയുടെ ബ്രാക്ടര്‍ ചെറുതും നേര്‍ത്തതുമാണെങ്കില്‍റോബസ്റ്റയുടേതു വികസിച്ച് ഇലപോലുള്ളതാണ്. ഇല ഞെട്ടിന്‍റെയിടുക്കില്‍ 1-4 പൂക്കള്‍ വീതമുള്ള 4 മുതല്‍ 5 പൂങ്കുലകളാണ് അറബിക്കയില്‍ കണ്ടുവരുന്നത്.എന്നാല്‍ റോബസ്റ്റയിലാകട്ടെ ഓരോ കക്ഷങ്ങളിലുമായി 5-6 പൂക്കളാണ്ഉണ്ടാകുന്നത്. അറബിക്കയില്‍ കക്ഷ്യമുകുളങ്ങള്‍ അനുസ്യൂതമായി വളര്‍ന്നുകായിക ശിഖരങ്ങളോ പൂമൊട്ടുകളോ ഉണ്ടാക്കുന്നു. എന്നാല്‍ റോബസ്റ്റയില്‍അറബിക്കയേക്കാള്‍ വേഗത്തില്‍ കക്ഷ്യമുകുള പൂങ്കുലയായി രൂപാന്തരപ്പെടുകയുംഅങ്ങനെ വളര്‍ച്ച നിലക്കുകയും ചെയ്യുന്നു.
  • പൂക്കള്‍: പൂക്കള്‍ വെളുത്തതും സുഗന്ധമുള്ളവയുമാണ്. പ്രധാനശിഖരങ്ങളുടെയും രണ്ടാംനിര ശിഖരങ്ങളുടെയും ഇലഞെട്ടിന്‍റെ കക്ഷങ്ങളില്‍ 2 മുതല്‍ 20 എണ്ണം വരെയുള്ള കൂട്ടങ്ങളായി ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ്പൂക്കള്‍ കാണുന്നത്. മഴ കിട്ടുന്നതുവരെ മുകുളങ്ങള്‍സുഷുപ്താവസ്ഥയിലായിരിക്കും. പൂമൊട്ടുകള്‍ രൂപപ്പെടുന്നപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പായി മുകുളത്തിന്‍റെ വളര്‍ച്ച നിലയ്ക്കും. ഈസമയത്ത് മുകുളങ്ങളില്‍ ജലദൗര്‍ലഭ്യം ഉണ്ടാകും. മഴയിലൂടെ പെട്ടെന്ന്മൊട്ടിലെ ജലാംശം കൂടുമ്പോള്‍ പൂമൊട്ടിന്‍റെ പരിണാമം സംഭവിക്കുന്നു.പൂവിതളുകള്‍ വേഗത്തില്‍ വികസിക്കുകയും അനുക്രമം പൂക്കള്‍ വിരിയുകയുംചെയ്യുന്നു.

മഴ കിട്ടിയതിന് 8-12 ദിവസങ്ങള്‍ക്കുശേഷമാണ് പൂക്കള്‍ വിരിയുന്നത്.പ്രഭാതത്തില്‍ വിരിയുന്ന പൂക്കള്‍ രണ്ടു ദിവസംകൊണ്ട് കൊഴിയാന്‍ തുടങ്ങും.കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അണ്ഡാശയമൊഴിച്ച് എല്ലാ പുഷ്പഭാഗങ്ങളുംകൊഴിഞ്ഞുപോകും. പ്രതികൂല സാഹചര്യത്തില്‍, പ്രത്യേകിച്ചും ചൂടു കൂടുമ്പോള്‍ "നക്ഷത്ര പുഷ്പങ്ങള്‍" എന്നു പേരുള്ള അസാധാരണ പൂക്കളുണ്ടാകാറുണ്ട്. ചെറുതുംമാംസളവുമായ ഇവയുടെ ദളങ്ങള്‍ നല്ല ഉറപ്പുള്ളതും പച്ചനിറത്തോടുകൂടിയതുമാണ്.പൂവിലെ പരാഗണസ്ഥലം ഇതളുകള്‍ക്കു പുറത്തേക്കു തള്ളിയിരിക്കും. ഇത്തരംപുഷ്പങ്ങളില്‍ ബീജസങ്കലത്തിനുതകുന്ന കേസരങ്ങള്‍ ഒന്നും തന്നെഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ഇതില്‍ കായ് പിടിക്കുകയുമില്ല.
അഞ്ചു ദളങ്ങളുള്ള പൂക്കളുടെ പുഷ്പവൃതി ചെറുതും ശുഷ്കിച്ചതുമാണ്. ഇതളുകളുടെഅടിഞെട്ടുയോജിച്ച് ദളപുടം കുഴല്‍ രൂപത്തിലാണ്. ദളത്തോട് ചേര്‍ന്നിരിക്കുന്നപരാഗണത്തില്‍ പൂമ്പൊടിയുള്ള മൂന്ന് അറകളുണ്ട്. അധോവര്‍ത്തിയായഅണ്ഡാശയത്തില്‍ രണ്ട് അറകളിലുമായി രണ്ട് കോശങ്ങളോടുകൂടിയ അണ്ഡങ്ങളുണ്ട്.പരപരാഗണസ്ഥലം രണ്ടായി വിഘടിച്ചിരിക്കുന്നു.

  • പരാഗണം

നല്ല വെളിച്ചവും ചൂടുള്ള കാറ്റും ഉള്ള സാഹചര്യങ്ങളില്‍ പൂക്കള്‍വിരിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ പരാഗണം നടക്കുന്നു. കാറ്റ്, ഭൂഗുരുത്വം, തേനീച്ച എന്നിവ വഴിയാണ് പരാഗണം നടക്കുന്നത്. അറബിക്കയില്‍ സ്വപരാഗണവുംറോബസ്റ്റയില്‍ പരപരാഗണവുമാണ് നടക്കുന്നത്.

  • കായ്

ഒരു പൂവില്‍നിന്നു കായ് ഉണ്ടായി പാകമാകുന്നതിന് സാധാരണ അവസ്ഥയില്‍ 7-9 മാസം വേണ്ടിവരും. രണ്ട് വിത്തുള്ള കായ് ഡ്രൂപ്പ് എന്ന വര്‍ഗത്തില്‍വരുന്നു. ഒരു അണ്ഡത്തില്‍ ബീജസങ്കലനം നടക്കാതെ വന്നാല്‍ ഒറ്റവിത്തുള്ളകായ്കളുണ്ടാകും. മൂന്ന് അറകളുള്ള അണ്ഡാശയം മൂലമോ കപടഭ്രൂണം മൂലമോ ഒരുകായില്‍ ചിലപ്പോള്‍ മൂന്നോ അതിലധികമോ വിത്ത് കാണാറുണ്ട്.ദീര്‍ഘവൃത്താകൃതിയുള്ള ഇളംപച്ച കായ്കള്‍ പഴുക്കുമ്പോള്‍ ആദ്യംമഞ്ഞനിറത്തിലേക്കും, പിന്നീട് കടുംചുവപ്പു നിറത്തിലേക്കും മാറും.മിനുസമുള്ള കട്ടിയുള്ള പുറംതൊലി അഥവാ ബാഹ്യകഞ്ചുകം, മൃദുലമായ മഞ്ഞ ദശ അഥവാമധ്യകഞ്ചുകം, നാരുള്ള പച്ചകലര്‍ന്ന ചാരനിറത്തിലുള്ള ആന്തര കഞ്ചുകം (പാര്‍ച്ച്മെന്‍റ്) എന്നിവ വിത്തിനെ പൊതിഞ്ഞിരിക്കുന്നു.ദീര്‍ഘവൃത്താകൃതിയിലുള്ള വിത്തുകളുടെ പരന്നഭാഗം ഉള്ളില്‍ ഒരു പൊഴിയോടുകൂടിപരസ്പരം കൂട്ടിച്ചേര്‍ത്തിരിക്കുകയും, ഉരുണ്ട പുറം പ്രതലം പുറത്തേക്ക്ഉന്തിനില്‍ക്കുകയും ചെയ്യുന്നു. വിത്തില്‍ പച്ചനിറത്തിലുള്ള ദീര്‍ഘവൃത്താകൃതിയില്‍ ബീജാന്നവും, വിത്തിന്‍റെ പരിപ്പിന് അടിയിലായി ഒരു ചെറിയഭ്രൂണവും കാണുന്നു. ഇതിനെ പൊതിഞ്ഞുകൊണ്ട് നേര്‍ത്തു തിളങ്ങുന്ന ബീജാവരണവുംകാണാം. ഉണങ്ങിയ വിത്തിന്‍റെ ബീജാവരണം (തൊണ്ട്) നീക്കം ചെയ്താണ് വ്യാവസായികപ്രാധാന്യമുള്ള കാപ്പിക്കുരു വേര്‍തിരിക്കുന്നത്.

  • പ്രവര്‍ദ്ധനം

കാപ്പിയില്‍ സാധാരണയായി വിത്ത് വഴിയാണ് പ്രവര്‍ദ്ധനം നടക്കുന്നത്. ഈഅടുത്തകാലത്തായി, വേരുപിടിപ്പിച്ച കമ്പുകള്‍, ഒട്ടിക്കല്‍ തുടങ്ങിയക്ലോണല്‍ പ്രജനന മാര്‍ഗങ്ങളും റോബസ്റ്റയില്‍ ചെയ്തു വരുന്നുണ്ട്.

വിത്ത് ശേഖരണവും തയാറാക്കലും:

തെരഞ്ഞെടുത്ത ചെടികളില്‍നിന്നുംമുക്കാല്‍ ഭാഗമോ, പൂര്‍ണമായും പഴുത്തതോ ആയ ആരോഗ്യമുള്ള കായ്കള്‍ശേഖരിക്കണം. അറബിക്കയില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലും റോബസ്റ്റയില്‍ജനുവരി-ഫെബ്രുവരി മാസങ്ങളിലുമാണ് വിത്ത് എടുക്കാറുള്ളത്. കായ്കള്‍വെള്ളത്തിലിട്ട്, പൊന്തിക്കിടക്കുന്നവയെ മാറ്റി കളയണം. പിന്നീട് കായിലെതൊണ്ടും വഴുവഴുക്കലും നീക്കം ചെയ്ത് കുരു കഴുകി വെള്ളം വാര്‍ത്ത്, അരിച്ച്, കേടുവന്നവ നീക്കം ചെയ്യുന്നു. കുരു ചാരവുമായി നന്നായി ചേര്‍ത്ത് അഞ്ച്സെ.മീ. കനത്തില്‍ അഞ്ച് ദിവസം തണലില്‍ ഉണക്കാനിടും. സൂക്ഷ്മാണുക്കളുടെആക്രമണത്തില്‍നിന്നും വിത്തിനെ സംരക്ഷിക്കാന്‍ ഒരു കിലോ വിത്തിന് ഒരു ഗ്രാംബാവിസ്റ്റിന്‍ അഥവാ 0.66 ഗ്രാം വിറ്റാക്സ് എന്ന തോതില്‍ മരുന്ന് വിത്തില്‍പുരട്ടേണ്ടതാണ്.
  • തവാരണ തയാറാക്കല്‍: ശരിയായ നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഉയര്‍ന്നതിട്ടുകളില്‍ (വാരങ്ങളില്‍) വേണം വിത്ത് പാകുവാന്‍. 6:2:1 എന്നഅനുപാതത്തില്‍ മണ്ണ്, കമ്പോസ്റ്റ്, മണല്‍ എന്നിവ കലര്‍ത്തി എടുത്താണ്തിട്ടുകള്‍ ഉണ്ടാക്കേണ്ടത്. ഈ വാരങ്ങളില്‍ അടുത്തടുത്ത വരികളിലായി (ഒന്ന്-ഒന്നര സെ.മീ.) പരന്ന ഭാഗം മണ്ണിലേക്കു തിരിച്ചുവേണം വിത്ത്പാകുവാന്‍. ഇതിനു മുകളില്‍ ഒരു വിരല്‍ കനത്തില്‍ മണ്ണു നിരത്തണം. പിന്നീട്മുകളില്‍ കച്ചിവിരിക്കുക വഴി ഊഷ്മാവും, ഈര്‍പ്പവും നിലനിര്‍ത്താനാകും.വിത്തുപാകിയ തിട്ടുകള്‍ എന്നും നനച്ചുകൊടുക്കണം. 40-45 ദിവസങ്ങള്‍കൊണ്ട്വിത്ത് മുളയ്ക്കും. വിത്ത് മുളച്ചാല്‍ കച്ചികൊണ്ടുള്ള പുത മാറ്റാം.വിത്തുപാകിയ ഈ പ്രാഥമിക തിട്ടുകളെ സൂര്യപ്രകാശത്തില്‍നിന്നുംസംരക്ഷിക്കാനായി പന്തലിട്ടു കൊടുക്കാവുന്നതാണ്.
  • വിത്തു മുളച്ച് പരിപ്പ് പൊങ്ങിവരുന്ന "ബട്ടണ്‍" അവസ്ഥയില്‍ തൈകള്‍രണ്ടാം തവാരണയിലേക്കോ, പോളിത്തീന്‍ കൂടയിലേക്കോ പറിച്ചു നടാം. തായ്വേര്നീണ്ട് വളര്‍ന്നിട്ടുണ്ടെങ്കില്‍ പറിച്ചുനടുന്നതിനു മുമ്പ് അറ്റം നുള്ളിചെറുതാക്കണം. പിന്നീട് തിട്ടുകള്‍ക്കു പുതയിട്ട് ഇടയ്ക്കിടെനനച്ചുകൊടുക്കണം. ഈ തവാരണയിലും ആദ്യ തവാരണയില്‍ ഉപയോഗിച്ച അനുപാതത്തില്‍പോട്ടിങ് മിശ്രിതം ഉണ്ടാക്കി ഉപയോഗിക്കാം. രണ്ടു മാസത്തിലൊരിക്കല്‍ യൂറിയവെള്ളത്തില്‍ കലക്കിയ ലായനിയോ, പുളിപ്പിച്ച ചാണകവെള്ളത്തിന്‍റെ തെളിയോഇലയില്‍ തളിച്ചു കൊടുക്കണം.

    • കായിക പ്രവര്‍ദ്ധനം: നല്ലതരം ക്ലോണുകളുടെ ചെടികള്‍വര്‍ധിപ്പിക്കാനായിട്ടാണ് കായികപ്രവര്‍ദ്ധന മാര്‍ഗങ്ങള്‍ (പ്രത്യേകിച്ചുംറോബസ്റ്റയില്‍) സ്വീകരിക്കുന്നത്. കൂടാതെ ബ്രീഡിങ്ങിലൂടെ ഉയര്‍ന്ന ജനിതകസ്വഭാവമുള്ളവയെ വികസിപ്പിച്ച് എടുത്ത മോശമായ വിളവ് കുറഞ്ഞ തോട്ടങ്ങളിലെചെടികളില്‍ ടോപ്പ് വര്‍ക്ക് (മേലൊട്ടിക്കല്‍) ചെയ്യുന്നതിനും, പ്രതിരോധശേഷിഉണ്ടാക്കുന്നതിനും കായിക പ്രവര്‍ദ്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. നേരേമുകളിലേക്കു ഋജുവായി വളരുന്ന ശാഖകള്‍ മാത്രമേ പ്രവര്‍ദ്ധനത്തിന്ഉപയോഗിക്കൂ. വശങ്ങളിലേക്ക് തിരശ്ചീനമായി വളരുന്ന ശാഖകള്‍ ഉപയോഗിച്ചാല്‍ അവതടിച്ചു കുറ്റിച്ചുവളരുന്ന ചെടികളാണ് നല്‍കുക. കുത്തനെ മുകളിലേക്കു വരുന്നഓര്‍ത്തോട്രോപ്പിക് ശാഖകള്‍ ധാരാളമായി ഉല്‍പാദിപ്പിക്കാന്‍, വേരു (സ്റ്റോക്ക്) തയ്യില്‍ കമ്പിശിഖരങ്ങള്‍ സയോണായി ഗ്രാഫ്റ്റ് ചെയ്യുന്നു.സയോണ്‍ വളരാന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് ഒടിച്ചിടുകയോ കൊമ്പുകോതിആദ്യശിഖരങ്ങള്‍ നീക്കം ചെയ്യുകയോ ചെയ്യുന്നു. ഇതുവഴി നേരേ മുകളിലേക്കുവളരുന്ന ഓര്‍ത്തോട്രോപ്പിക് ശാഖകള്‍ ഓരോ മുട്ടിലും ഉല്‍പാദിപ്പിക്കപ്പെടും.
    • വേരുപിടിച്ച കമ്പുകള്‍: പകുതിമൂപ്പെത്തിയ, ഒറ്റ മുട്ടോടുകൂടിയ 10 സെ.മീ. നീളത്തിലുള്ള കമ്പുകളാണ് വേരുപിടിക്കാന്‍ ഉപയോഗിക്കുന്നത്. 3-6 മാസംപ്രായമായ കമ്പിന്‍റെ ഇല നീക്കം ചെയ്ത് പോട്ടിങ് മിശ്രിതം നിറച്ചപോളിത്തീന്‍ കവറില്‍ നടുന്നു. മണ്ണ്, മണല്‍, കാലിവളം എന്നിവ 6:8:1 എന്നഅനുപാതത്തില്‍ കലര്‍ത്തിവേണം പോട്ടിങ് മിശ്രിതം തയാറാക്കാന്‍. കമ്പുകള്‍നട്ട ബാഗുകള്‍, മുളകൊണ്ടോ ഇരുമ്പുകൊണ്ടോ ഉണ്ടാക്കിയ പന്തലിന്‍റെ കീഴില്‍ആയി 2 മീ. നീളവും ഒരു മീ. വീതിയും 50 സെ.മീ. ആഴമുള്ള ചാലുകളില്‍ അടുക്കിവയ്ക്കണം. തണലിനായി കയറ്റുപായ് കൊണ്ടും പോളിത്തീന്‍ കവറുകൊണ്ടും (500 ഗേജ്)പന്തല്‍ മൂടണം. 22 സെ.മീ. ഃ15 സെ.മീ. വലുപ്പത്തിലുള്ള 108 പോളിത്തീന്‍ബാഗുകള്‍ ഒരു ചാലില്‍ വയ്ക്കാവുന്നതാണ്. വേഗത്തില്‍ വേരുപിടിക്കാനായികമ്പുകളുടെ ചുവടറ്റത്ത് ഹോര്‍മോണുകള്‍ (കആഅ 5000 ജജങ) പുരട്ടാറുണ്ട്.ജൂണ്‍-ജൂലൈ മാസങ്ങളില്‍ കമ്പുകള്‍ നട്ടാല്‍ പരമാവധി വേരുപിടിത്തമുണ്ടാകും.കമ്പുകള്‍ 3-4 മാസംകൊണ്ട് വേരു പിടിക്കും. വേരുപിടിച്ച കമ്പുകള്‍ 2 മാസമെങ്കിലും തണലത്തുവെച്ച് പരുവപ്പെടുത്തിയശേഷമാണ് കൃഷിസ്ഥലത്തു നടുന്നത്.
    • ഗ്രാഫിറ്റിങ്: തവാരണയില്‍നിന്നും പറിച്ച തൈകള്‍, പോളിത്തീന്‍കവറിലേക്കു മാറ്റി നടാം. അതിനുശേഷം ഒട്ടുകമ്പുകള്‍ (സയോണുകള്‍) ശേഖരിച്ച്ക്ലഫ്റ്റ് രീതിയില്‍ ഒട്ടിക്കാം. സാധാരണയായി റോബസ്റ്റവേരു (സ്റ്റോക്ക്)തൈയായും അറബിക്ക സയോണായുമാണ് ഉപയോഗിക്കുന്നത്.
    • ടോപ്പ് വര്‍ക്കിംഗ് (മേലൊട്ടിക്കല്‍): നിലവാരം കുറഞ്ഞ മരങ്ങളെയും, പഴയ തോട്ടങ്ങളിലെ മരങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതിനാണ് ടോപ്പ്വര്‍ക്കിംഗ് ചെയ്യുന്നത്. പഴയ മരങ്ങളുടെ, തായ്ത്തടി അടിയില്‍വച്ചുമുറിച്ചുമാറ്റി പുതിയ ശിഖരങ്ങളുടെ വളര്‍ച്ച പ്രോല്‍സാഹിപ്പിച്ചശേഷംകമ്പിശിഖരങ്ങളില്‍ (സക്കര്‍) ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ് ചെയ്യാവുന്നതാണ്.

    മണ്ണും കാലാവസ്ഥയും

    ജൈവാംശം കൂടുതലുള്ളതും ചെറിയ അമ്ല സ്വഭാവം ഉള്ളതും (ുഒ 4.56.5) നീര്‍വാര്‍ച്ചാ സൗകര്യമുള്ളതുമായ മണ്ണിന് നല്ല താഴ്ചയും ആവശ്യമാണ്.ഉയരമുള്ള മലമ്പ്രദേശമാണ് കാപ്പിക്കൃഷിക്കു നല്ലത്. ദക്ഷിണേന്ത്യയിലെവനാന്തരങ്ങളിലെയും ഹൈറേഞ്ച് പ്രദേശങ്ങളിലെയും മണ്ണ് കാപ്പികൃഷിക്ക്അനുയോജ്യമാണ്. ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങളിലെ മണ്ണ് ചെമ്മണ്ണ്, ചെങ്കല്‍മണ്ണ് എന്നീ ഇനത്തില്‍ വരുന്നതാണ്.
    ഇളം ചാരനിറം, ഇരുണ്ട ചുവപ്പുനിറം നിറഭേദങ്ങളില്‍, മണല്‍ നിറഞ്ഞ പശിമരാശിമണ്ണു മുതല്‍ കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണില്‍ വരെ കാപ്പി വളരും.ദക്ഷിണേന്ത്യന്‍ സാഹചര്യങ്ങളില്‍ ചൂടുകൂടിയ കടുത്ത വേനലും ഈര്‍പ്പം വളരെകുറഞ്ഞ മണ്ണിന്‍റെ വരള്‍ച്ചയും കാപ്പിക്കൃഷിയെ പരിമിതപ്പെടുത്തുന്നഘടകങ്ങളാണ്. അതേ സമയം ഉത്തരേന്ത്യയിലാട്ടെ, തണുത്ത കാലാവസ്ഥയാണ് കാപ്പിക്കുദോഷമായി കാണുന്നത്.

    പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍

    ചെടികളുടെ വൈവിധ്യശേഖരം: 1930കളില്‍ കാപ്പിയുടെ ആദ്യശേഖരം 1462 എണ്ണമുണ്ട്. നമ്മുടെ തദ്ദേശീയമായ വിവിധ തോട്ടങ്ങളില്‍നിന്നുതഴച്ചുവളരുന്നതും രോഗപ്രതിരോധശേഷിയുള്ളതുമായ അറബിക്ക, റോബസ്റ്റചെടികളില്‍നിന്നും ശേഖരിച്ചവയാണ് ഇവ. ഇവയില്‍ കേള്‍വികേട്ട കെന്‍റ്സ്, കൂര്‍ഗ്, 5.26, 5.31 (രണ്ടും, ലസിബറിക്ക ഃ അറബിക്ക ഉദ്ഭവം) ദേവമാക്കിസങ്കരം (റോബസ്റ്റ ഃ അറബിക്ക) തുടങ്ങിയ സങ്കരവര്‍ഗങ്ങളും ഉള്‍പ്പെടുന്നു.
    വിദേശീയമായ വര്‍ഗവൈവിധ്യശേഖരണം 1953-ല്‍ ആരംഭിച്ചു. കാപ്പിയുടെ ജന്മനാടായഎത്യോപ്യയടക്കം കാപ്പി വളര്‍ത്തുന്ന എല്ലാ രാജ്യങ്ങളില്‍നിന്നും ശേഖരങ്ങള്‍കൊണ്ടുവരപ്പെട്ടു. റോബസ്റ്റ കാപ്പിയിലെ ആദ്യകാല സന്നിവേശങ്ങള്‍ശ്രീലങ്കയില്‍നിന്നും ഇന്തോനേഷ്യയില്‍ നിന്നുമായിരുന്നു. എന്നാല്‍ പിന്നീട്കോസ്റ്ററൈക്ക, ഉഗാണ്ട, മഡഗാസ്കര്‍, ഐവറി കോസ്റ്റ് എന്നീരാജ്യങ്ങളില്‍നിന്നും കാപ്പി കൊണ്ടുവന്നു. ബലഹെന്നൂരിലുള്ള കേന്ദ്ര കാപ്പിഗവേഷണകേന്ദ്രത്തിന്‍റെ ജീന്‍ ബാങ്കില്‍ നട്ടു വളര്‍ത്തിയ കാപ്പിയുടെശേഖരത്തില്‍ താഴെ പറയുന്നവ ഉണ്ടായിരുന്നു.

    • കോഫിയ അറബിക്ക: ഏകദേശം 280 ഇനങ്ങളും കൃഷിചെയ്തു വന്ന ഉപജാതികളും, നിര്‍ദ്ധാരണങ്ങളും.
    • കോഫി കാനിഫോറ: 3 ഇനങ്ങളും ഒരു ഉപ ഇനവും ഉള്‍പ്പെടുന്ന 21 വിദേശശേഖരം.
    • മറ്റു സ്പീഷീസുകള്‍: കോഫിയ ജനുസ്സിലെ 18 സ്പീഷീസുകളും ഇവയോട് സാദൃശ്യം പുലര്‍ത്തുന്ന സിലാന്തസ് ജീനസും.
    • സങ്കരയിനങ്ങള്‍: പോര്‍ട്ടുഗലിലുള്ള കാപ്പിയിലെ കേന്ദ്ര തുരുമ്പുരോഗഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതും ഇലത്തുരുമ്പു രോഗത്തിനുവ്യത്യസ്ത അളവില്‍ പ്രതിരോധശേഷിയുള്ളതുമായ കോഫി ഇനങ്ങളും സങ്കര ഇനങ്ങളുംഇതില്‍പെടുന്നു.
    • ഹൈബ്രിഡോ-ഡി-ടിമോര്‍: കോഫിയ കാനിഫോറയുടെയും കോഫിയ അറബിക്കയുടെയും ഒരുപ്രകൃതിദത്ത സങ്കരമായ ഇതു ടിമോര്‍ ദ്വീപുകളില്‍നിന്നാണ് കൊണ്ടുവന്നത്.
    • കാറ്റിമോര്‍: കാറ്റ്യൂറ ഃ ഹൈബ്രിഡ്സ് ഡി ടിമോര്‍, വില്ല സാച്ചി ഃഹൈബ്രിഡോ-ഡി ടിമോര്‍, കാറ്റിമോര്‍ ഃ കാറ്റൂയ് (കാറ്റ്യൂറ തമുണ്ടോനോവോ)എന്നിവയും ശേഖരിച്ചിട്ടുണ്ട്.
    • വിവിധ സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരങ്ങള്‍: കോറം കോണ്‍ജെന്‍സിസ് ഃ കോ. കാനിഫോറ; കോ ലിബേറിക്ക ഃ കോ. യുജിനോയ്ഡ്സ്.

    അറബിക്കയുടെ ഈ സങ്കരങ്ങളുടെ കാപ്പിക്കു നല്ല സ്വാദും ചെടിക്കു വരള്‍ച്ചയേയും തുരുമ്പു രോഗത്തിനേയും അതിജീവിക്കാന്‍ കഴിവുമുണ്ട്.

    • ഇനങ്ങള്‍:

    നിര്‍ദ്ധാരണങ്ങളേയും സന്നിവേശങ്ങളേയും കൂടുതല്‍മെച്ചപ്പെടുത്തുന്നതിനായി തനതുവിത്തിലൂടെയുള്ള പ്യൂര്‍ ലൈന്‍ ബ്രീഡിന്, ഇനങ്ങള്‍ തമ്മിലുള്ള സങ്കരണം, ബാക്ക് ക്രോസിംഗ്, സ്പീഷീസുകള്‍ തമ്മിലുള്ളസങ്കരണം എന്നിവ നടത്താം. വിവിധ മേഖലകളില്‍ വളര്‍ത്തി പഠിച്ചതിനുശേഷമേനിര്‍ദ്ധാരണങ്ങളെ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ.

    • അറബിക്ക ഇനങ്ങള്‍

    സെലക്ഷന്‍ 1. (െ 288): െ226ല്‍നിന്നും ഉത്ഭവിച്ച നാല് മടങ്ങ്ക്രോമസോമുകള്‍ ഉള്‍പ്പെട്ട (ട്രെട്രോപ്ലോയ്ഡ്) സങ്കരമാണ് ഈ ഇനം. കോ.ലിബറിക്കയുടേയും ഃ കോഫിയ അറബിക്കയുടേയും സ്വാഭാവിക സങ്കരമാണ് െ226. ഇലയില്‍തുരുമ്പുരോഗമുണ്ടാക്കുന്ന രോഗാണുവിന്‍റെ ക,കക വിഭാഗങ്ങള്‍ക്ക് എതിരെ ഇതിന്പ്രതിരോധശേഷി ഉണ്ട്. അറബിക്കയുടെ ഗുണങ്ങളോടു കൂടിയഅത്യുല്‍പ്പാദനശേഷിയുള്ള ഇനമാണെങ്കിലും വിത്തില്‍ അസാധാരണമായ ചിലമാറ്റങ്ങള്‍ കാണാറുണ്ട്. എന്തു തന്നെയായാലും വിവിധ കാര്‍ഷിക-കാലാവസ്ഥാസാഹചര്യങ്ങളില്‍ വളരാന്‍ കഴിവുള്ളതുകൊണ്ട്, ഇന്നും പല ഭാഗങ്ങളിലും ഈ ഇനംകൃഷി ചെയ്യുന്നുണ്ട്.
    സെലക്ഷന്‍ 3(െ765): െ 288, കെന്‍റ് എന്നിവയുടെ ഒരു സങ്കരയിനമാണിത്. കെന്‍റ്എന്ന തോട്ടം ഉടമ തന്‍റെ തോട്ടത്തില്‍നിന്നും തെരഞ്ഞെടുത്ത ഒരു മുന്തിയഇനമാണ് 'കെന്‍റ്'. ഇലയില്‍ തുരുമ്പുരോഗമുണ്ടാക്കുന്ന രണ്ട് ജാതിരോഗാണുവിനെതിരെ ഇതിനു പ്രതിരോധശേഷിയുണ്ട്. ഉരുണ്ട കായും നല്ല സ്വാദുള്ളകാപ്പിക്കുരുവും ഇതിന്‍റെ പ്രത്യേകതയാണ്. ഒരു ഹെക്ടറില്‍നിന്നും 700-1200 കി.ഗ്രാം വരെ പരമാവധി വിളവ് നല്‍കാന്‍ ഈ ഇനത്തിനു കഴിയും. 75% എഗ്രേഡിലുള്ള കാപ്പിക്കുരുവും, 5-6 നിരക്കിലുള്ള കാപ്പിയുടെ പാനീയഗുണനിലവാരവും ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്.

    • സെലക്ഷന്‍ 5: ദേവമാക്കിയും െ 881 എന്ന സുഡാനില്‍നിന്നുള്ള അറബിക്കയുടെകാട്ടുജാതിയും തമ്മിലുള്ള സങ്കരത്തില്‍നിന്നുമാണ് സെലക്ഷന്‍ 5 ഉരുത്തിരിഞ്ഞത്. കൂര്‍ഗ് പ്രദേശത്ത് പ്രകൃത്യാ തന്നെ റോബസ്റ്റയുംഅറബിക്കയും തമ്മിലുണ്ടായ യാദൃച്ഛിക സങ്കരയിനമാണ് ദേവമാക്കി. ഉരുണ്ടു നീണ്ടുതോല്‍ കട്ടിയുള്ള ചെറിയ ഇലകളും അണ്ഡാകൃതിയിലുള്ള കായ്കളും വിത്തുകളുമാണ്ഇവയ്ക്കുള്ളത്. ഹെക്ടറിന് 900-1,100 കി.ഗ്രാം വരെ പരമാവധി വിളവ് (കാപ്പിക്കുരു) നല്‍കാന്‍ ഈ ഇനത്തിനു കഴിയും.
    • സെലക്ഷന്‍ 6: െ274 (റോബസ്റ്റ)യും കെന്‍റ്സും തമ്മിലുള്ള ഒരുസങ്കരമാണിത്. ചെടികള്‍ വലതും റോബസ്റ്റ ഇനത്തെപോലെ ശിഖരങ്ങള്‍ ഉള്ളതുമാണ്.കായ്കള്‍ ഇടത്തരം വലുപ്പമുള്ളതും ഇരുണ്ടതുമാണ്. കാപ്പിയുടെ പാനീയഗുണനിലവാരംഅറബിക്കക്കു സമമാണ്. ഉയര്‍ന്ന എ ഗ്രേഡ് കുരുക്കളോടു കൂടി ഹെക്ടറിന്പരമാവധി 900-1,000 കി.ഗ്രാം കാപ്പിക്കുരു വിളവു തരുന്നു.
    • സെലക്ഷന്‍ 7: സാന്‍ രമണ്‍ (കൊളംബിയയില്‍ നിന്നുള്ള ഒരു കുള്ളന്‍അറബിക്ക ഇനം) സങ്കരചെടികളില്‍നിന്നും ഉത്ഭവിച്ചതാണിത്. സാന്‍ രമണ്‍, -െ1400 മായി സങ്കരണം ചെയ്തപ്പോള്‍ സെലക്ഷന്‍ 7.1 ലഭിച്ചു. 7.1-ലെ കുള്ളന്‍ ഇനത്തെഅഗാരോവുമായി സങ്കരണം ചെയ്താണ് സെലക്ഷന്‍ 7-2 വളര്‍ത്തിയെടുത്തത്. ഈസങ്കരത്തെ ഹൈബ്രിഡ്സ്-ഡി-ടിമോറുമായി സങ്കരണം ചെയ്തപ്പോള്‍ സെലക്ഷന്‍ 7-3 കിട്ടി.
    • സെലക്ഷന്‍ 7:3: ഇലയിലെ തുരുമ്പുരോഗത്തിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഇതിന്‍റെ ചെടികള്‍ക്കു കുള്ളന്‍ സ്വഭാവമാണ്.
    • സെലക്ഷന്‍ 8: ഹൈബ്രിഡോ-ഡി-ടിമോറില്‍ (ഒഉഠ)നിന്നും തനതു-നിര്‍ദ്ധാരണംവഴിയാണ് സെലക്ഷന്‍ 8 വികസിപ്പിച്ചത്. ഇത് ഇലയിലെ തുരുമ്പു രോഗത്തിനെതിരെഏറ്റവും ഉയര്‍ന്ന പ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഇവയ്ക്ക്താന്നുകിടക്കുന്ന ശാഖകള്‍ ഉണ്ടായിരിക്കും. ഇടത്തരം വലിപ്പമുള്ളകായ്കള്‍ക്ക് അറബിക്കയുടെ അതേ ഗുണങ്ങളുണ്ട്.
    • സെലക്ഷന്‍ 9: ഹൈബ്രിഡോ-ഡിഡടിമോര്‍, ടഫാറികേല ഇവയുടെ സങ്കരപരമ്പരകളായഇവ വരള്‍ച്ചയെ ചെറുത്തു നില്‍ക്കും. കുരു ഇടത്തരമോ വലുതോ ആണ്. ഇതിന്‍റെസന്തതികളുടെ 70%-നും ഇലയിലെ തുരുമ്പുരോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
    • സെലക്ഷന്‍ 10: (കാറ്റ്യു

    അവസാനം പരിഷ്കരിച്ചത് : 3/13/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate