অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റബ്ബര്‍ കൃഷിയും അനുബന്ധ വിവരങ്ങളും

റബ്ബര്‍ കൃഷിയും അനുബന്ധ വിവരങ്ങളും

ആമുഖം

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ബ്രസീലില്‍ നിന്നും കൊണ്ടുവന്ന വാണിജ്യവിളയാണ് റബ്ബര്‍. ഏകദേശം 25-30 മീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ വളരെ വേഗത്തില്‍ വളരുന്ന റബ്ബര്‍ മരത്തിന്‍റെ തൊലി ടാപ്പ് ചെയ്താണ് വാണിജ്യപ്രാധാന്യമുള്ള റബ്ബര്‍ കറ എടുക്കുന്നത്. റബ്ബര്‍ മരത്തിന്‍റെ ജീവിത ദൈര്‍ഘ്യം നൂറു കൊല്ലത്തോളമുണ്ടെങ്കിലും നല്ല വിളവു തരുന്നത് 25-30 വര്‍ഷത്തേക്കാണ്. ടയര്‍ ഉത്പാദനത്തിനാണ് പ്രധാനമായും റബ്ബര്‍ ഉപയോഗിക്കുന്നതെങ്കിലും ഹോസുകള്‍, ഫോംമെത്തകള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവക്കും ആധുനിക റോഡുനിര്‍മ്മാണത്തിനും, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കും, വിവിധതരം വ്യവസായിക ഉത്പന്നങ്ങളുടെ ചെറു ഘടകങ്ങള്‍ക്കും റബ്ബര്‍ ഉപയോഗിക്കുന്നു.

കാലാവസ്ഥയും മണ്ണും

ചൂടും ഈര്‍പ്പവുമുള്ളതും വലിയ ഏറ്റക്കുറച്ചിലില്ലാത്ത ശീതോഷ്ണാവസ്ഥയോടുകൂടിയതും, പ്രതിവര്‍ഷം 200 സെ. മീറ്ററില്‍ കുറയാതെ മഴ ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് റബ്ബറിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്ററിലധികം ഉയരമില്ലാത്ത സ്ഥലങ്ങളാണ് റബ്ബര്‍ കൃഷിക്ക് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ളതും ഒരു മീറ്ററെങ്കിലും ആഴമുള്ളതുമായ വെട്ടുകല്‍ പ്രദേശമാണ് റബ്ബര്‍ കൃഷിക്കനുയോജ്യമായത്.

പ്രജനന രീതികള്‍

പ്രധാനമായും രണ്ടുവിധത്തിലുള്ള പ്രജനന രീതികളാണ് നിലവിലുള്ളത്. ഒന്നാമത്തേത് വിത്തുകള്‍ ഉപയോഗിച്ചു നടത്തുന്ന ബീജപ്രജനനവും രണ്ടാമത്തേത് ബഡ്ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന കായിക പ്രജനനവും.

വിത്തുകള്‍ രണ്ടുതരത്തിലുള്ളവയാണ്. സാധാരണമരങ്ങളില്‍ നിന്നും ശേഖരിക്കുന്നവ സാധാരണ വിത്തുകളും ക്ലോണുകളില്‍ നിന്നും ശേഖരിക്കുന്നവ ക്ലോണല്‍ വിത്തുകളുമാണ്. ഒരു ക്ലോണ്‍ മാത്രം നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും  ശേഖരിക്കുന്നവ ഏകക്ലോണ്‍ വിത്തുകളും പല ക്ലോണുകള്‍ ഇടകലര്‍ത്തി നട്ടിട്ടുള്ള തോട്ടങ്ങളില്‍ നിന്നുള്ളവ ബഹുക്ലോണ്‍ വിത്തുകളുമാണ്. സങ്കരവിത്തുകളായതിനാല്‍ ബഹുക്ലോണ്‍ വിത്തുകളാണ് ഏറ്റവും മെച്ചപ്പെട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഇത്തരം വിത്തുകള്‍ മാത്രമേ ഉപയോഗിക്കാവു. മറ്റു വിത്തുകളെ ബഡ്ഡുചെയ്യാനുള്ള മൂലകാണ്ഡഠ തയ്യാറാക്കാനാണ് ഉപയോഗിക്കുന്നത്.

പ്രത്യേകം തയ്യാറാക്കുന്ന തടങ്ങളില്‍ മുളപ്പിച്ച വിത്തുകളെ തൈകളായി വളര്‍ത്തിയെടുക്കുന്നത് പ്രത്യേകം തയ്യാറാക്കുന്ന തൈത്തവാരണകളിലാണ്. ശാസ്ത്രീയമായി പരിപാലിക്കുന്ന തൈകള്‍ ആരോഗ്യത്തോടുകൂടി വളരുകയും നാലു മാസങ്ങള്‍ കഴിയുമ്പോള്‍ പച്ച ബഡ്ഡിങ്ങിനും  പത്തുമാസം കഴിയുമ്പോള്‍ തവിട്ടു ബഡ്ഡിങ്ങിനുമുള്ള  വളര്‍ച്ചയെത്തുകയും ചെയ്യും.

ബഡ്ഡിങ്ങ്

ബഡ്ഡോടുകൂടിയ പട്ടയുടെ ഒരു ഭാഗം ചെറു പ്രായത്തിലുള്ള തായ് ചെടിയുടെ ചുവടു ഭാഗത്ത് വച്ചുപിടിപ്പിക്കുന്നതിനാണ് ബഡ്ഡിംഗ് എന്ന് പറയുന്നത്. ഒരു റബ്ബര്‍ ചെടിയില്‍ നിന്ന് കായിക പ്രവര്‍ദ്ധനം വഴി വികസിപ്പിച്ചെടുക്കുന്ന വൃക്ഷ സമൂഹത്തെ ക്ലോണ്‍ എന്ന്  വിളിക്കുന്നു

ഗ്രീന്‍ ബഡ്ഡിങ്ങ്, ബ്രൗണ്‍ ബഡ്ഡിങ്ങ്, ക്രൗണ്‍ ബഡ്ഡിങ്ങ് എന്നിവയാണ് കായിക പ്രജനനം വഴി വംശവര്‍ദ്ധനം നടത്തുന്ന രീതികള്‍.

1916 ല്‍ വാന്‍ ഹെല്‍ട എന്ന സസ്യശാസ്ത്രജ്ഞനാണ് കായിക പ്രജനനം മൂലം റബ്ബറില്‍ വംശവര്‍ദ്ധന നടത്താമെന്നു ആദ്യമായി കണ്ടുപിടിച്ചത്. കണ്ണോടുകൂടിയ പട്ടയുടെ ഒരു ഭാഗം ചെറുപ്രായത്തിലുള്ള തായ്ച്ചെടി (മൂലകാണ്ഡഠ) യുടെ ചുവടുഭാഗത്ത് വച്ചുപിടിപ്പിക്കുന്നതിനാണ് ബഡ്ഡിങ്ങ് എന്ന്പറയുന്നത്. ഒരു റബ്ബര്‍ച്ചെടിയില്‍ നിന്ന്  കായികപ്രവര്‍ദ്ധനം വഴി വികസിപ്പിച്ചെടുക്കുന്ന വൃക്ഷസമൂഹത്തെ ക്ലോണ്‍ എന്ന്  വിളിക്കുന്നു

ബഡ്ഡുചെയ്യുന്ന രീതി

തൈയുടെ ചുവടു ഭാഗം തറനിരപ്പില്‍നിന്നും  ഏകദേശം 15 സെ.മീ. ഉയരംവരെ, നല്ലതുപോലെ തുടച്ചു വൃത്തിയാക്കണം. തറനിരപ്പില്‍നിന്നും  അല്പം മുകളിലായി 5 സെ.മീ. നീളത്തില്‍ 1.5 സെ.മീ. അകലത്തിലായി തടിവരെ ആഴത്തില്‍ നെടുകെ സമാന്തരമായി ബഡ്ഡിങ്ങ് കത്തികൊണ്ട് രണ്ട് മുറിവുകള്‍ ഉണ്ടാക്കുക. ഈ മുറിവുകളുടെ താഴത്തെ അഗ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു മുറിവ് കുറുകെയും ഇടുക. കുറുകെ ഇടുന്ന മുറിവ് നീളത്തിലുള്ള മുറിവുകളുടെ മുകള്‍ അഗ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും ഇടാവുന്നതാണ്. ഇതേ രീതിയില്‍ 2025 തൈകള്‍ വരഞ്ഞു നിര്‍ത്തണം. അതിനുശേഷം മുറിച്ചുവച്ചിരിക്കുന്ന ഒട്ടുകമ്പ് എടുത്ത് ബഡ്ഡുകളുടെ നാലു വശവും ഏതാണ്ട് 5 സെ.മീ. നീളത്തിലും 1.5 സെ.മീ. അകലത്തിലും തടിവരെ ആഴത്തില്‍ വരയണം. ഒട്ടിക്കുന്നതിനായി എത്ര തൈകളിലാണോ മുറിവുണ്ടാക്കിയത് അത്രയുംതെ ബഡ്ഡുകളും വരഞ്ഞുവയ്ക്കണം. ഈ സമയംകൊണ്ട് മുന്‍പേ വരഞ്ഞ ചെടികളിലെ കറയൊലിപ്പ് നിലച്ചിരിക്കും. ബഡ്ഡിംഗ് കത്തിയുടെ മുന മുറിപാടില്‍കൂടി കടത്തി വരഞ്ഞ പട്ടയുടെ അടിഭാഗം മാത്രം അല്പം ഇളക്കി നിര്‍ത്തണം.

കറയൊലിപ്പ് നിലച്ചശേഷം വരഞ്ഞുവച്ചിരിക്കുന്ന ഒട്ടുകമ്പിലെ ഒരു ബഡ്ഡിന്‍റെ രണ്ട് നെടിയ വശങ്ങളിലും ബഡ്ഡിംഗ് കത്തി സാവകാശം തിരിക്കണം. ഇങ്ങനെ പൊളിഞ്ഞുകിട്ടുന്ന ബഡ്ഡോടുകൂടിയ പട്ട രണ്ടു വിരലുകള്‍ കൊണ്ടെടുത്ത് അതിന്‍റെ ഉള്‍വശത്ത് ബഡ്ഡിന്‍റെ കാമ്പ് ഉണ്ടോ എന്ന്  പരിശോധിക്കണം. ഇല്ലാത്തവ ഉപേക്ഷിക്കണം. ഉപയോഗയോഗ്യമായവയുടെ നാലുവശവും ചെത്തിയൊരുക്കണം. ഇതിനെ ഒട്ടുബഡ്ഡ് എന്ന്  പറയുന്നു . ഒട്ടുബഡ്ഡ് തയ്യാറാക്കുമ്പോള്‍ അതിന് ചതവുണ്ടാകാതിരിക്കാനും പട്ടയുടെ ഉള്‍ഭാഗത്ത് സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അല്പം പൊളിച്ചു നിര്‍ത്തിയിരിക്കുന്ന ചെടിയുടെ പട്ട വരഞ്ഞു നിര്‍ത്തിയിടത്തോളം ഭാഗം വരെ സാവധാനത്തില്‍ പൊളിച്ച് ഉയര്‍ത്തി പിടിക്കണം. പിന്നീട് തയ്യാറാക്കിയ ഒട്ടുബഡ്ഡ് പട്ടപൊളിച്ച് തെളിഞ്ഞു കാണുന്ന ഭാഗത്ത് തടിയോട് ചേര്‍ത്ത് വയ്ക്കണം. ഒട്ടുബഡ്ഡ് വയ്ക്കുമ്പോള്‍ ഇല കൊഴിഞ്ഞ പാട് അടിയിലും ബഡ്ഡ് മുകളിലും വരത്തക്കവണ്ണം വേണം വയ്ക്കേണ്ടത്. തുടര്‍ന്നു പൊളിച്ചു പിടിച്ചിരിക്കുന്ന തായ്ച്ചെടിയുടെ പട്ട ഒട്ടുബഡ്ഡിന്‍റെ മുകള്‍ഭാഗത്ത് തിരികെ വച്ച് അമര്‍ത്തിപ്പിടിക്കണം. തയ്യാറാക്കിവെച്ചിട്ടുള്ള നാടയുടെ ഒരറ്റം ബഡ്ഡ് ചെയ്ത ഭാഗത്തിന്‍റെ ഏറ്റവും താഴെ ചുറ്റിയ ശേഷം ഒട്ടുബഡ്ഡിന് ചലനം തട്ടാതെ അടുത്തടുത്ത അട്ടികളായി മുകളിലേക്ക് ചുറ്റി ബഡ്ഡ് ചെയ്ത ഭാഗത്തിന്‍റെ മുകള്‍ഭാഗത്ത് കെട്ടിയുറപ്പിക്കണം.

ബഡ്ഡ് ചെയ്ത് 20 ദിവസം കഴിഞ്ഞ് പോളിത്തീന്‍ നാട അഴിച്ചു മറ്റണം. ബഡ്ഡ് പിടിച്ചിട്ടുണ്ടോ എന്നറിയുതിന് ഒട്ടുബഡ്ഡിന്‍റെ പുറമെയുള്ള തവിട്ടുതൊലി അല്പം ചുരണ്ടിനോക്കുക. പച്ചനിറം ഉണ്ടെങ്കില്‍ ബഡ്ഡ് പിടിച്ചതായി കരുതാം. അല്ലാത്തവയുടെ മറുഭാഗത്ത് വീണ്ടും ബഡ്ഡിങ്ങ് നടത്താം. പിടിച്ച ബഡ്ഡുകള്‍ പത്തു ദിവസംകൂടി കഴിഞ്ഞ് വീണ്ടും പരിശോധിക്കണം. അപ്പോഴും പച്ചനിറം കണ്ടാല്‍ ബഡ്ഡു പിടിച്ചു എന്ന്‍ ഉറപ്പാക്കാം.

ഗ്രീന്‍ ബഡ്ഡിങ്ങ്

ഗ്രീന്‍ ബഡ്ഡിങ്ങിനു തിരഞ്ഞെടുക്കുന്ന തൈകള്‍ രണ്ട് മുതല്‍ എട്ട്വരെ മാസം പ്രായമുള്ളവയായിരിക്കണം. കാണ്ഡത്തിന്‍റെ ചുവടുഭാഗത്തിന് ഏകദേശം 2.5 സെ.മീ. ചുറ്റുവണ്ണമെത്തിയ തൈകള്‍ ഇതിന് അനുയോജ്യമാണ്. തൈകളുടെ ചുവടുഭാഗം തുടച്ചു വൃത്തിയാക്കിയശേഷം ഏതാണ്ട് ഒരു സെ.മീ. വീതിയില്‍ തൊലി ചുവട്ടില്‍ നിന്ന്  ആറു സെ.മീ. നീളത്തില്‍ മുകളിലേക്ക് പൊളിക്കണം. മുകളില്‍ ഒന്നോ രണ്ടോ സെ.മീ. നിര്‍ത്തി ബാക്കി തൊലി മുറിച്ചുകളയാം. ഒട്ടുബഡ്ഡുകള്‍ അല്പം തടിയോടുകൂടി ഒട്ടുകമ്പില്‍നിന്നും  ചെത്തിയെടുത്ത് ഒട്ടുബഡ്ഡും തടിയും സാവധാനം വേര്‍തിരിച്ചെടുക്കണം. ഇങ്ങനെ പൊളിച്ചെടുത്ത തൊലി നാലുവശവും സൂക്ഷ്മതയോടെ ചെത്തിയൊരുക്കി ഏതാണ്ട് അു സെ.മീ. നീളവും ഒട്ടുചാലിനേക്കാള്‍ അല്പം കുറഞ്ഞ വീതിയുമുള്ള ഒട്ടുബഡ്ഡാക്കണം. ചെടിയില്‍ ഇളക്കി നിര്‍ത്തിയിരിക്കുന്ന പട്ടയുടെ പാളി ഉയര്‍ത്തി അതിന്‍റെ മുകള്‍ഭാഗത്തെ ഒര സെ.മീ. നിര്‍ത്തി ബാക്കി മുറിച്ചു കളയണം. ശേഷിക്കുന്ന പട്ടയുടെ ഭാഗം ഉയര്‍ത്തി ഒട്ടുകണ്ണിന്‍റെ മുകളിലത്തെ അഗ്രം അതിന്‍റെ ഇടയിലേക്ക് കടത്തിവെയ്ക്കണം.

വെളുത്ത പോളിത്തീന്‍ നാടകളാണ് ബഡ്ഡു കെട്ടുന്നതിന് ഉപയോഗിക്കേണ്ടത്. അവക്ക് ഏകദേശം 25 സെ.മീ. നീളവും 2 സെ.മീ. വീതിയും 250 ഗേജ് കനവും ഉണ്ടായിരിക്കണം. നാടകള്‍ താഴെനിന്ന്  മുകളിലേക്ക് അടുക്കടുക്കായി ചുറ്റി മുകളില്‍ കെട്ടണം. ബഡ്ഡ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം പോളിത്തീന്‍ നാടകള്‍ അഴിച്ചുമറ്റാം. ഒട്ടിച്ച പട്ടയ്ക്ക് അപ്പോഴും പച്ചനിറമാണെങ്കില്‍ ബഡ്ഡ് പിടിചെന്ന്  മനസ്സിലാക്കാം. വീണ്ടും ഒരു പത്തു ദിവസംകൂടി കഴിഞ്ഞ് ബഡ്ഡു പിടിചെന്ന്  ഒന്ന് കൂടി ഉറപ്പാക്കിയശേഷം ചെടി, ഒട്ടുബഡ്ഡിന് 78 സെ.മീ. ഉയരത്തില്‍ വച്ച് മുറിച്ചു കളയാം. ആവശ്യമായ ബഡ്ഡുകള്‍ മുറിച്ച് നിറുത്തണം.

ഗ്രീന്‍ ബഡ്ഡുകമ്പുകള്‍ തികയാതെ വരുമ്പോള്‍ തവിട്ടു ഒട്ടുകമ്പില്‍നിനും  സ്വാഭാവികമായി വളര്‍ന്നു വരുന്ന ചെറിയ ശാഖകളും ഒട്ടുകമ്പായി ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ഗ്രീന്‍ ബഡ്ഡ് ചെയ്യുതിന് മുമ്പ് തടങ്ങള്‍ നന്നായി നനയ്ക്കണം. ആവശ്യമെങ്കില്‍ നഴ്സറിയില്‍ തണല്‍ കൊടുക്കണം. ഇതിനായി ഓലകളോ, വലയോ ഉപയോഗിക്കാം. പോളിത്തീന്‍ കൂടകളില്‍ കുരു നട്ട്, വളര്‍ത്തിയെടുക്കുന്ന ആരോഗ്യമുള്ള തൈകളിലും ഗ്രീന്‍ ബഡ്ഡിംഗ് നടത്താം. അവയെ പിീട് കൂടത്തൈകളാക്കി തോട്ടത്തില്‍ നടാം. ഈ രീതിയില്‍ ഉണ്ടാക്കുന്ന തൈകള്‍ക്ക് കൂടുതല്‍ വളര്‍ വേരുപടലമുള്ളതിനാല്‍ കൂടയിലെ മണ്ണിനെ കൂടുതല്‍ ബലമായി ഉറപ്പിച്ചു നിര്‍ത്തുന്നു. അതുകൊണ്ട് ഇവ തോട്ടത്തിലേക്ക് മാറ്റി നടുമ്പോള്‍ മകട്ട പൊട്ടാനുള്ള സാധ്യത കുററ്വാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നടാനുദ്ദേശിക്കുന്നത് ഗ്രീന്‍ബഡ്ഡ് ചെയ്ത കൂടത്തൈകള്‍ ആണെങ്കില്‍ നടീല്‍വര്‍ഷത്തിന്‍റെ ഒരു വര്‍ഷം മുന്‍പും, ബ്രൗണ്‍ ബഡ്ഡ് ചെയ്ത കൂടത്തൈകളാണെങ്കില്‍ രണ്ടു വര്‍ഷം മുന്‍പും വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.

മേല്‍ത്തരം തൈകള്‍ ഉത്പാദിപ്പിക്കുവാന്‍ വിത്തുശേഖരണം മുതല്‍ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടതാണ്.

ബഡ്ഡിങ്ങിനുശേഷം മൂന്നാഴ്ച കഴിഞ്ഞ് അഴിച്ച് നോക്കുമ്പോള്‍ പച്ചനിറം ഉള്ളവ 10 ദിവസം കൂടി കഴിഞ്ഞശേഷം മാത്രം പറിച്ച് പോളിത്തീന്‍ കൂടകളില്‍ നടുതാണ് ഉത്തമം.

തൈകള്‍ കൂടകളില്‍ വയ്ക്കുമ്പോള്‍ തന്നെ  നല്ലതുപോലെ നനയ്ക്കുന്നതിനും നഴ്സറിയില്‍ വേണ്ട വിധം തണല്‍ കൊടുക്കുന്നതിനും ശ്രദ്ധിക്കണം.

ഗ്രീന്‍ബഡ്ഡ് ചെയ്ത തൈകള്‍ പറിച്ചാല്‍ കഴിവതും നേരത്തെതന്നെ  പോളിത്തീന്‍ കൂടകളില്‍ നടണം.

ബ്രൗണ്‍ ബഡ്ഡിങ്ങ്

ഏകദേശം ഒരു വര്‍ഷത്തെ വളര്‍ച്ചയെത്തിയ ഒട്ടുകമ്പുകളില്‍ നിന്നടെുക്കുന്ന തവിട്ടുനിറത്തിലുള്ള ബഡ്ഡുകള്‍ പത്തുമാസമോ അതില്‍ കൂടുതലോ പ്രായമുള്ള തൈകളില്‍ ബഡ്ഡ് ചെയ്തുപിടിപ്പിക്കുതിനാണ് ബ്രൗണ്‍ ബഡ്ഡിങ്ങ് എന്ന്  പറയുന്നത്. ബഡ്ഡു ചെയ്യാന്‍ ഉപയോഗിക്കുന്ന തൈകളുടെ ചുവടുഭാഗത്തിന് ഏകദേശം 7.5 സെ.മീ. ചുറ്റളവു വേണം. സാധാരണമായി ഏപ്രില്‍ മെയ് മാസങ്ങളിലാണ് ബഡ്ഡിങ് ആരംഭിക്കുന്നത്. ശക്തിയായ വേനലും മഴയും ബഡ്ഡിങ്ങിന് അനുകൂല കാലാവസ്ഥയല്ല.

ഒട്ടുകമ്പിന്‍റെതുപോലെ തായ്ച്ചെടിയുടെ പട്ടയും നല്ലവണ്ണം പൊളിഞ്ഞു കിട്ടിയാല്‍ മാത്രമേ ബഡ്ഡ് ന്നനായി പിടിച്ചുകിട്ടുകയുള്ളു. ഏറ്റവും മുകളിലത്തെ തട്ടിലെ ഇലകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുകയോ പുതിയ നാമ്പ് വളര്‍ന്നു  തുടങ്ങുകയോ ചെയ്യുന്ന അവസരത്തില്‍ പട്ട നല്ലവണ്ണം പൊളിഞ്ഞുകിട്ടും.

ശ്രദ്ധിക്കേണ്ട വസ്തുതകള്‍

ബഡ്ഡ് ചെയ്യുന്ന വ്യക്തിയുടെ കൈകളും ബഡ്ഡിംങ്ങിനുപയോഗിക്കുന്ന കത്തിയും ശുചിയായിരിക്കണം.

ബഡ്ഡ് പിടിപ്പിക്കുന്നതിനായി തായ്ച്ചെടിയില്‍ ഉണ്ടാക്കുന്ന പാനലിന്‍റെയും ബഡ്ഡടങ്ങിയ തൊലിയുടെയും ഭവകലയില്‍ യാതൊരു ക്ഷതവും വരാതെ ശ്രദ്ധിക്കണം.

ഒട്ടുബഡ്ഡില്‍ മുളയുടെ കാമ്പ് മുഴുവന്‍ അടങ്ങിയിട്ടുണ്ടായിരിക്കണം

ബഡ്ഡ് ഒട്ടിച്ചു ചേര്‍ക്കുമ്പോള്‍ തായ്ച്ചെടിയുടെ ഭവകലയില്‍ ഉരസാതെ നോക്കണം.

ക്രൗണ്‍ ബഡ്ഡിങ്ങ്

ചെടിയുടെ അഗ്രഭാഗത്ത് ചെയ്യുന്ന ബഡ്ഡിങ്ങിനെ ക്രൗണ്‍ ബഡ്ഡിങ്ങ് എന്ന്  പറയുന്നു . രോഗപ്രതിരോധശക്തി, കാറ്റിനെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് എന്നിവ ചില ക്ലോണിന്‍റെ ഇലപ്പടര്‍പ്പിന് ഇല്ല. ഉദാഹരണത്തിന് ആര്‍. ആര്‍. ഐ എം 501, ആര്‍. ആര്‍. ഐ. എം .600. ഇത്തരം ദോഷങ്ങള്‍ പരിഹരിക്കുതിന് ഉത്പാദനശേഷി കൂടിയ തടിയും പ്രതിരോധശക്തിയുള്ള അഗ്രഭാഗവും സംയോജിപ്പിക്കുകയെന്നതാണ് ക്രൗണ്‍ ബഡ്ഡിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. എഫ് 4542, എഫ് എക്സ് 516, ആര്‍. ആര്‍. ഐ ഐ 33 എന്നിവയുടെ ഉത്പാദനക്ഷമത കുറവാണെങ്കിലും രോഗപ്രതിരോധ ശക്തിയുള്ള ഇലപ്പടര്‍പ്പുണ്ട്.

ഉത്പാദനശേഷിയുള്ള ഒട്ടുതൈകള്‍ തോട്ടത്തില്‍ നട്ട് ഏകദേശം 2.5 മീ. വളര്‍ച്ചയെത്തുമ്പോഴാണ് ക്രൗണ്‍ ബഡ്ഡിങ്ങ് ചെയ്യുന്നത്. ഒട്ടുബന്ധത്തില്‍ നിന്ന്  ഏതാണ്ട് 2.1 മുതല്‍ 2.4 മീ. ഉയരത്തിലാണ് ക്രൗണ്‍ ബഡ്ഡ് ചെയ്യേണ്ടത്. ഗ്രീന്‍ ബഡ്ഡിങ്ങിന് ഉപയോഗിക്കുന്ന പച്ച ഒട്ടുബഡ്ഡുകളാണ് ക്രൗണ്‍ ബഡ്ഡിങ്ങിനും അനുയോജ്യം. മുകളിലുള്ള രണ്ട് ഇലത്തട്ടുകളുടെ ഇടയില്‍ പച്ചനിറമുള്ള ഭാഗത്താണ് ബഡ്ഡ് ചെയ്യേണ്ടത്. സാധാരണ ഗ്രീന്‍ ബഡ്ഡിങ്ങ് രീതിതന്നെയാണ് ക്രൗണ്‍ ബഡ്ഡിങ്ങിനും സ്വീകരിക്കുന്നത്. തായ്ചെടിയില്‍ ബഡ്ഡ് ചെയ്യുന്നതിനുണ്ടാക്കുന്ന വിടവ് (ഒട്ടുചാല്‍) ഒട്ടുബഡ്ഡ് ഉള്‍ക്കൊള്ളാന്‍ ആവശ്യമുള്ളതില്‍ കൂടുതലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ബഡ്ഡ് ഉണങ്ങാന്‍ സാധ്യത കൂടും. ഉയരത്തില്‍ ബഡ്ഡ് ചെയ്യുമ്പോള്‍ ചെടി വളയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ബഡ്ഡ് പിടിച്ചുകഴിയുമ്പോള്‍ ചെടിയുടെ തണ്ട് ബഡ്ഡിന് മുകളില്‍ വച്ച് മുറിച്ചുകളയണം. ബഡ്ഡില്‍നിന്നും വളരുന്ന കിളിര്‍പ്പ് വലുതായി രോഗപ്രതിരോധശക്തിയുള്ള ഒരു പുതിയ ശിഖരം രൂപംകൊള്ളുന്നു.

ടിഷ്യുകള്‍ച്ചര്‍ തൈകള്‍

കുറഞ്ഞ സമയംകൊണ്ട് ധാരാളം നടീല്‍ വസ്തുക്കള്‍ സൃഷ്ടിക്കാന്‍ ടിഷ്യൂകള്‍ച്ചര്‍ പ്രയോജനകരമാണ്. ചെടിയുടെ മുകുളങ്ങളോ ചില പ്രത്യേക ഭാഗങ്ങളില്‍ നിന്നും  ശേഖരിക്കുന്ന കോശ സമൂഹമോ ഉപയോഗിച്ച് ടെസ്റ്റ് ട്യൂബുകളില്‍ ചെടികള്‍ വളര്‍ത്തിയെടുക്കുന്ന സാങ്കേതികവിദ്യയാണിത്. ചെടികളില്‍ നിന്നും ശേഖരിക്കുന്ന ടിഷ്യു അണുവിമുക്തമാക്കിയിട്ട് ടെസ്റ്റ് ട്യൂബുകളില്‍ തയ്യാറാക്കി വച്ചിരിക്കു പ്രത്യേക വളര്‍ച്ചാ മാധ്യമത്തില്‍ നിക്ഷേപിക്കുന്നു. നിശ്ചിത ഊഷ്മാവിലും പ്രകാശത്തിലും ഇവ സൂക്ഷിക്കുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് തൈകള്‍ വളര്‍ന്നു വരും. അവ പോളിത്തീന്‍ കൂടകളിലേക്ക് മാറ്റി നടുന്നു .അവിടെ വളര്‍ന്നു  രണ്ടു തട്ട് ഇലകള്‍ ഉത്പാദിപ്പിക്കുമ്പോള്‍ സാധാരണ കൂടതൈകളെ പോലെ തോട്ടത്തില്‍ നടാം.

നടീല്‍ വസ്തുക്കളുടെ വിവിധ രൂപങ്ങള്‍

റബ്ബര്‍ കൃഷിക്ക് മുഖ്യമായും ഉപയോഗിക്കുന്നത് ക്ലോണുകളാണ്. ഇവ ബഡ്ഡിംഗ് വഴിയാണ് തയ്യാറാക്കുന്നത്. അതുകൊണ്ട് ഇവയെ ഒട്ടുചെടി അല്ലെങ്കില്‍ ബഡ്ഡുചെടിഎന്ന്  പറയുന്നു. ഒട്ടുചെടിയെ പലവിധത്തില്‍ രൂപാന്തരപ്പെടുത്തിയിട്ടാണ് നടാന്‍ ഉപയോഗിക്കുന്നത്. അവയുടെ രൂപഭേദമനുസരിച്ച് ഒട്ടുകുറ്റി തൈകള്‍, പോളിത്തീന്‍ കൂടതൈകള്‍ കുറ്റിയാക്കിയ ഒട്ടുതൈകള്‍, കുറ്റിയാക്കിയ കൂടതൈകള്‍ ക്രൗബഡ്ഡിങ്ങ് നടത്തിയ കൂടതൈകള്‍, എന്നീ പേരിലറിയപ്പെടുന്നു. ചില പ്രത്യേകയിനം വിത്തുകള്‍ ആദ്യം നഴ്സറിയില്‍ നട്ടു വളര്‍ത്തി പിന്നേട് പറിച്ചെടുത്ത് ഇലഭാഗം മുറിച്ചുകളഞ്ഞ ശേഷമാണ് നടുന്നത്. ഇവയെ തൈകുറ്റികള്‍ എന്ന്  വിളിക്കുന്നു.

ഒട്ടുതൈക്കുറ്റികള്‍

ഒട്ടുതൈകളുടെ വേരിന്‍റെ കുറെ ഭാഗവും തണ്ടും മുറിച്ചുകളഞ്ഞാണ് ഒട്ടുതൈക്കുറ്റികള്‍ തയ്യാറാക്കുന്നത്. പറിച്ചെടുത്ത തൈകളുടെ തണ്ട് ഒട്ടുബഡ്ഡിന്‍റെ മുകള്‍ഭാഗത്തുനിന്നും  78 സെ.മീ. ഉയരത്തില്‍ വച്ച് മുറിച്ചുകളയുന്നു . ഇങ്ങനെ ഇലകളും തണ്ടിന്‍റെ പച്ചനിറമുള്ള ഭാഗങ്ങളും മാറ്റപ്പെടുതിനാല്‍ ജലനഷ്ടം മൂലം തൈകള്‍ ഉണങ്ങാനുള്ള സാധ്യത കുറയുന്നു . ഒട്ടുബഡ്ഡിന്‍റെ എതിര്‍ വശത്തേക്ക് ഏതാണ്ട് 45 ഡിഗ്രി ചെരിച്ചുവേണം തണ്ട് മുറിച്ചുകളയേണ്ടത്. തൈകള്‍ പറിച്ചെടുത്തതിനുശേഷം തണ്ട് മുറിക്കുതിനുപകരം നഴ്സറിയില്‍ നിര്‍ത്തിക്കൊണ്ടു തന്നെ അവയുടെ തണ്ട് മുറിച്ചു കളയുകയും ഒരാഴ്ച കഴിഞ്ഞ് തൈകള്‍ പറിച്ചെടുത്ത് നടുകയും ചെയ്താല്‍ ബഡ്ഡുകള്‍ വേഗം കിളിര്‍ത്തുവരും.

തായ്വേര് കഴിയുത്ര നീളത്തില്‍ നിര്‍ത്തി അഗ്രം മാത്രം മുറിച്ചു കളയുന്നതാണ് നല്ലത്. ഒന്നില്‍  കൂടുതല്‍ തായ്വേര് ഉണ്ടെങ്കില്‍ ഏറ്റവും ആരോഗ്യമുള്ളതും നേരെ വളരുന്നതുമായ ഒരെണ്ണം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. അതുപോലെതന്നെ തായ്വേരിന്‍റെ ഏതെങ്കിലും ഭാഗത്ത് പിരിവോ വളവോ ഉണ്ടെങ്കില്‍ അതിനു മുകളില്‍വച്ച് മുറിക്കുതാണ് നല്ലത്. തായ്വേരിന് 45 സെ.മീ. എങ്കിലും നീളം ഇല്ലാത്ത ചെടികള്‍ ഉപേക്ഷിക്കണം. തായ്വേര് മുറിച്ചതിന് ശേഷം പ്രധാന പക്കവേരുകള്‍ ഏകദേശം പത്തു സെ.മീ. നീളം നിര്‍ത്തി മുറിച്ചു കളയണം. ബലമില്ലാത്ത തീരെ നേരിയ പക്കവേരുകള്‍ മുഴുവനായും നീക്കിക്കളയാം. ഇങ്ങനെ തയ്യാറാക്കിയ ഒട്ടുതൈകളാണ് ഒട്ടുതൈക്കുറ്റികള്‍. ഇവയുടെ തണ്ടിന്‍റെ മുറിച്ച അഗ്രം ഏകദേശം രണ്ടു സെ.മീ. നീളത്തില്‍, ഉരുകിയ മെഴുകില്‍ മുക്കി എടുക്കണം. മുറിപാടില്‍കൂടി ജലാംശം നഷ്ടപ്പെടുന്നത് തടയുവാന്‍ ഇത് സഹായിക്കും. തുടര്‍ന്നു  ഓരോ ഒട്ടുബഡ്ഡിനു മുകളിലും ഒരു ചെറിയ കഷണം വാഴപ്പോള വച്ചുകെട്ടി സംരക്ഷണം കൊടുക്കണം. വാഴപ്പോളയ്ക്ക് പകരം മയമുള്ളതും ബഡ്ഡിന് ഉപദ്രവം ചെയ്യാത്തതുമായ മറ്റ് വസ്തുക്കളും (ഇല, പേപ്പര്‍ മുതലായവ) ഉപയോഗിക്കാം. ഇത്തരം തൈകള്‍ കെട്ടുകളാക്കി ഇലയോ, പുല്ലോ, വാഴപ്പോളയോ കൊണ്ട് പൊതിഞ്ഞ് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാം.

പോളിത്തീന്‍ കൂടതൈകള്‍

പോളിത്തീന്‍ കൂടകളില്‍ വളര്‍ത്തി എടുക്കുന്ന ചെടികളെയാണ് പോളിത്തീന്‍ കൂടതൈകള്‍ എന്ന്  പറയുന്നത്. ഇങ്ങനെ ചെടികള്‍ വളര്‍ത്തുന്നതിന്‍റെ ഉദ്ദേശ്യം അവയുടെ വേരും കൊമ്പും കൂടയ്ക്കകത്ത് വച്ചുതന്നെ  ഒരു പരിധിവരെ വികാസം പ്രാപിക്കാന്‍ സഹായിക്കുക എതാണ്. ഇങ്ങനെ വികാസം പ്രാപിച്ച ചെടികളെ അവയുടെ വേരിന് യതൊരു കേടുപാടും സംഭവിക്കാതെ കൂട നീക്കം ചെയ്ത് മണ്‍കട്ടയോടൊപ്പം എടുത്ത് തോട്ടത്തില്‍ നടുന്നു .

പരത്തിവയ്ക്കുമ്പോള്‍ 55 സെ.മീ. നീളവും 25 സെ.മീ വീതിയുമുള്ള കൂടകളിലാണ് ചെറിയ തൈകള്‍ വളര്‍ത്തിയെടുക്കുന്നത്. വലിയ തൈകള്‍ വളര്‍ത്തുന്നതിന് 65 സെ.മീ. നീളവും 35 സെ.മീ. വീതിയുമുള്ള വലിയ കൂടകളാണ് വേണ്ടത്. ഡെന്‍സിറ്റി കുറഞ്ഞ പോളിത്തീന്‍  ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ കൂടുകള്‍ക്ക് 400 ഗേജ് കനവും വലിയ കൂടുകള്‍ക്ക് 500 ഗേജ് കനവും ഉണ്ടായിരിക്കണം. ഡെന്‍സിറ്റി കൂടിയ  പോളിത്തീനാണെങ്കില്‍ കനം യഥാക്രമം 300 ഗേജും 400 ഗേജും മതി. ചെറിയ കൂടകള്‍ നിറക്കുന്നതിന് 810 കിലോ മണ്ണും വലിയ കൂടു നിറയ്ക്കുവാന്‍ 2022 കിലോ മണ്ണും വേണ്ടിവരും. നിശ്ചിത വളര്‍ച്ച എത്തുന്നതിന് ചെറിയ കൂടുകളില്‍ 45 മാസവും വലിയ കൂടികളില്‍ 810 മാസവും ചെടികള്‍ വളര്‍ത്തേണ്ടിവരും.

കറുത്ത പോളിത്തീനാണ് സുതാര്യമായ (വെള്ള നിറമുള്ള) വയെക്കാള്‍ നല്ലത്. മണ്ണു നിറക്കുന്നതിന് മുന്‍പായി കൂടുകളുടെ താഴത്തെ പകുതിയില്‍ ഏതാനും ദ്വാരങ്ങള്‍ ഇടണം. അല്ലെങ്കില്‍ വെള്ളം കെട്ടിനിന്ന്  തൈകള്‍ ചീഞ്ഞുപോകാന്നിടയുണ്ട്. വളക്കൂറുള്ള മേല്‍മണ്ണ് ഉപയോഗിച്ചാണ് കൂടകള്‍ നിറയ്ക്കേണ്ടത്. വളക്കൂറില്ലാത്ത മണ്ണാണെങ്കില്‍ ചാണകപ്പൊടിയോ, കമ്പോസ്റ്റോ ചേര്‍ക്കാം. പശിമ, ജലാഗിരണശേഷി ഇവ കൂടുതലാണെങ്കില്‍ മണല്‍ ചേര്‍ത്ത് കുറയ്ക്കാം. വളരെ കുറവാണെങ്കില്‍ ചെളിയോ ജൈവവളങ്ങളോ ചേര്‍ത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

നന്നായി തയ്യാറാക്കിയ മണ്ണ് കൂടകളില്‍ നിറച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ കൈകൊണ്ട് അമര്‍ത്തിയോ, കൂടിന്‍റെ വശങ്ങളില്‍ തട്ടിയോ, മണ്ണ് ഉറപ്പിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ ഉറച്ചുപോയാല്‍ ജലനിര്‍ഗമനത്തെയും വായുസാരത്തെയും വേരിന്‍റെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. നിറച്ചുകഴിഞ്ഞ് ഓരോ കൂടയിലും മുകള്‍ഭാഗത്തുള്ള മണ്ണില്‍ റോക്ക്ഫോസ്ഫേറ്റ് ഇട്ട് ഇളക്കി യോജിപ്പിക്കണം. ചെറിയ കൂടകള്‍ക്ക് 25 ഗ്രാം വീതവും വലിയ കൂടകള്‍ക്ക് 75 ഗ്രാം വീതവുമാണ് ഇതു ചേര്‍ക്കേണ്ടത്. ഇത് പുതിയ വേരിന്‍റെ വളര്‍ച്ചയെ സഹായിക്കും. ഇങ്ങനെ തയ്യാറാക്കിയ കൂടകള്‍ നഴ്സറിയില്‍ നിരനിരയായി സ്ഥാപിക്കണം. നല്ല നീര്‍വാര്‍ച്ചയും മേല്‍നോട്ടത്തിനും ജലസേചനത്തിനും മറ്റും സൗകര്യമുള്ളതും നിരപ്പുള്ളതുമായ സ്ഥലമായിരിക്കണം നഴ്സറിക്കായി തിരഞ്ഞെടുക്കേണ്ടത്. കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്ന തോട്ടത്തിന് സമീപം നഴ്സറി സ്ഥാപിക്കുന്നതാണ് സൗകര്യപ്രദം. കൂടുതല്‍ ചരിവുള്ള സ്ഥലമാണെങ്കില്‍ തട്ടുകളായി തിരിക്കണം.

നിറച്ച കൂടകള്‍ രണ്ട് നിരകള്‍ വീതം ജോഡിയായി വയ്ക്കുന്നത് സ്ഥലം ലാഭിക്കാന്‍ സഹായകമാണ്. രണ്ട് ജോഡി നിരകള്‍ക്കിടയില്‍ ഏകദേശം 75 സെ.മീ. വീതിയുള്ള നടപ്പാത ഉണ്ടായിരിക്കണം. ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്കും ജോലിക്കാര്‍ക്ക് നടക്കുന്നതിനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഇത് അത്യാവശ്യമാണ്. ഒരു ജോഡിയിലെ രണ്ട് നിരകള്‍ തമ്മിലും ഓരോ നിരയിലേയും കൂടകള്‍ തമ്മിലും നിശ്ചിത അകലം വേണം. ചെറിയ കൂടകളുടെ കാര്യത്തില്‍ ഇത് യഥാക്രമം 15 സെ.മീറ്ററും 10 സെ.മീറ്ററും ആയിരിക്കണം, വലിയ കൂടുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് 30 സെ.മീ., 20 സെ.മീ. എിങ്ങനെയാകാം.

കൂടകള്‍ മണ്ണിനു മുകളില്‍ വച്ചിട്ട് വശങ്ങളില്‍ കമ്പുകള്‍ നാട്ടി താങ്ങുകൊടുത്തു നിര്‍ത്തുകയോ കാനകള്‍ കീറി അതില്‍ ഇറക്കി വയ്ക്കുകയോ ആവാം. കാനകളില്‍ വയ്ക്കുന്നതാണ് കൂടയുടെ സംരക്ഷണത്തിനും, മണ്ണിലെ ജലാംശം നിലനില്‍ക്കുതിനും കൂടുതല്‍ നല്ലത്. കൂടകളുടെ നീളത്തിന്‍റെ ഏകദേശം മൂന്നില്‍രണ്ട് ആയിരിക്കണം കാനകളുടെ ആഴം. വീതി കൂടയുടെ വ്യാസത്തിന് തുല്യവും. കൂടകള്‍ കാനയില്‍ വച്ചശേഷം, അവയുടെ ചുറ്റും മണ്ണിട്ട് തറ നിരപ്പിനു മുകളിലുള്ള ഭാഗത്തിനും സംരക്ഷണം നല്‍കണം. കൂടകള്‍ ഇങ്ങനെ കാനകളില്‍ സ്ഥാപിച്ചതിനുശേഷം, അവയില്‍ ഒട്ടുതൈക്കുറ്റികള്‍ നടാം. നട്ടുകഴിയുമ്പോള്‍ തായ്വേരിന്‍റെ അഗ്രഭാഗം കൂടയുടെ ചുവട്ടില്‍നിന്നും ഏതാണ്ട് 15 സെ.മീ. ഉയര്‍ന്നു  നില്‍ക്കണം. ആ പാകത്തിന് തായ്വേര് മുറിച്ചിട്ട് വേണം തൈക്കുറ്റികള്‍ കൂടകളില്‍ നടേണ്ടത്. നടുമ്പോള്‍ ഒട്ടുബഡ്ഡ് നടപ്പാതയിലേക്ക് തിരിഞ്ഞിരിക്കണം. കിളിര്‍പ്പിന്‍റെ സുഗമമായ വളര്‍ച്ചക്ക് അത് ആവശ്യമാണ്. നട്ടതിനുശേഷം ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ വേരിനോട് ചേര്‍ത്ത് ഉറപ്പിക്കണം. തൈകള്‍ നട്ടതിനുശേഷം കൂടയിലെ മണ്ണ് നല്ലതുപോലെ നനയ്ക്കണം. മണ്ണ് കൂടുതല്‍ താണു പോയാല്‍ വീണ്ടും മണ്ണ് ഇട്ട് നിറയ്ക്കണം. നട്ടു കഴിയുമ്പോള്‍ കൂടയിലെ നിരപ്പ് വക്കില്‍നിന്നും 23 സെ.മീ. താഴ്ന്നിരിക്കുകയും ഒട്ടു ബഡ്ഡ്  നിരപ്പിന് തൊട്ടുമുകളില്‍ ആയിരിക്കുകയും വേണം.

കൂടതൈകള്‍ ഉണ്ടാക്കുന്ന മറ്റൊരു രീതിയുണ്ട്. മുളപ്പിച്ച കുരു ഇട്ട് വളര്‍ത്തുകയും അവക്ക് 45 മാസം പ്രായമാകുമ്പോള്‍ ഗ്രീന്‍ ബഡ്ഡിങ്ങ് നടത്തി, ഒട്ടുബഡ്ഡിന് മുകളില്‍ വച്ച് തണ്ട് മുറിച്ചു കളഞ്ഞ് ബഡ്ഡ് വളര്‍ത്തിയെടുക്കുക എന്നതാണ്. ഈ രീതി അവലംബിച്ചാല്‍ ചെലവ് അല്പം കൂടും. എങ്കിലും ഇത്തരം കൂടതൈകള്‍ക്ക് കൂടുതല്‍ വളര്‍ന്ന വേരുപടലം കാണും. തന്മൂലം കൂട നീക്കം ചെയ്യുമ്പോള്‍ മണ്‍കട്ട പൊട്ടാനുളള സാധ്യത കുറവാണ്.

ജലസേചനം:

കൂടതൈകള്‍ക്ക് മഴയില്ലാത്തസമയങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവശ്യാനുസരണം വെള്ളം ഒഴിക്കേണ്ടതാണ്. മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്താനാവശ്യമായ അത്രയും വെള്ളമേ ഒഴിക്കാവൂ. വെള്ളം കെട്ടിനിന്ന്  ചെടികള്‍ ചീഞ്ഞുപോകുന്നതിനും വളം നഷ്ടപ്പെട്ടു പോകുന്നതിനും അമിത ജലസേചനം ഇടയാക്കും. ആവശ്യത്തിന് നനച്ചില്ലെങ്കില്‍ ചെടികള്‍ ഉണങ്ങിപ്പോവുകയോ വളര്‍ച്ച മുരടിച്ചു പോവുകയോ ചെയ്യും. ശ്രദ്ധാപൂര്‍വ്വം വേരുകള്‍ക്ക് കേടുവരാത്ത രീതിയില്‍ നനക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

വളപ്രയോഗം:

കൂടതൈകളുടെ ഊര്‍ജ്ജസ്വലമായ വളര്‍ച്ചക്ക് ക്രമമായ വളപ്രയോഗം ആവശ്യമാണ്. 10:10:4:1.5 എ അനുപാതത്തിലുള്ള എന്‍.പി.കെ.എം.ജി. വളമിശ്രിതമാണ് റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരുതട്ട് ഇലകള്‍ വന്ന് മൂപ്പെത്തിയ ശേഷമേ ആദ്യ വളപ്രയോഗം നടത്താവൂ. തുടര്‍ന്നു നാല് ആഴ്ചയില്‍ ഒന്ന്എന്ന ക്രമത്തില്‍ വളം ഇടണം. ആദ്യം 15 ഗ്രാം രണ്ടാം പ്രാവശ്യം 20 ഗ്രാം മൂന്നാം  പ്രാവശ്യം 30 ഗ്രാം എന്ന തോതിലാണ് വളം ചേര്‍ക്കേണ്ടത്. വളം മണ്ണിന് മുകളില്‍ നിരത്തിയിട്ടതിനുശേഷം വെള്ളം ഒഴിക്കണം.

തണല്‍:

കൂടത്തൈകള്‍ക്ക് വേനല്‍ക്കാലത്ത് ആവശ്യമായ തണല്‍ നല്‍കണം. ഏകദേശം 75% മാത്രം, തണല്‍ നല്‍കുന്നതാണ് ഉത്തമം. ഏഴോ എട്ടോ അടി പൊക്കത്തില്‍ ഒരു പന്തല്‍ നിര്‍മ്മിച്ച് ഓല, കച്ചി, പുല്ല്, കയറ്റുപായ് ചാക്ക്, നെറ്റ് എിവ വിരിച്ച് തണല്‍ നല്‍കാം. ശക്തമായി വെയിലടിക്കു തെക്കുഭാഗത്തും മറ്റു വശങ്ങളിലുംകൂടി തണല്‍ നല്‍കേണ്ടിവന്നേക്കോം.

സ്വാഭാവിക തണലുള്ള തെങ്ങിന്‍തോപ്പുകളിലും മറ്റും നഴ്സറിയുണ്ടാക്കിയാല്‍ പലപ്പോഴും തണല്‍ ആവശ്യമായി വരില്ല. തണല്‍മൂലം ജലസേചനത്തിന്‍റെ അളവ് കുറയ്ക്കാന്‍ കഴിയും. വേനല്‍ക്കാലം കഴിയുമ്പോഴോ അല്ലെങ്കില്‍ തൈകള്‍ തോട്ടത്തില്‍ നടാന്‍ ഉദ്ദേശിക്കുതിന് ഒരുമാസം മുന്‍പോ പന്തല്‍ മാറ്റി ചെടികള്‍ക്ക് പന്തലില്ലാത്ത സാഹചര്യവുമായി ഇണങ്ങുവാനും സ്വാഭാവികമായി വളരാനും വേണ്ട അവസരം കൊടുക്കണം. അല്ലാതെ തണലില്‍നിന്നും നേരിട്ട് തോട്ടത്തിലേക്ക് മാറ്റി നട്ടാല്‍ പെട്ടെന്നുണ്ടാകുന്ന  പരിതസ്ഥിതി വ്യത്യാസംമൂലം ചെടികള്‍ ഉണങ്ങിപ്പോകാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ മുഴുവന്‍ തണലും ഒന്നിച്ചു  മാറ്റാതെ ഘട്ടം ഘട്ടമായി മാറ്റുന്നതാണ് നല്ലത്.

സസ്യസംരക്ഷണം:

കൂടകളില്‍ വളരുന്ന കളകളെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയണം. അല്ലെങ്കില്‍ അവ റബ്ബര്‍തൈകളുടെ വളര്‍ച്ച മുരടിപ്പിക്കും. കളകളുടെയും റബ്ബര്‍തൈകളുടെയും വേരുകള്‍ കൂട്ടിപ്പിണഞ്ഞു കിടക്കുന്നത്കൊണ്ട് കളകള്‍ വലുതായിക്കഴിഞ്ഞ് പറിച്ചെടുത്താല്‍ റബ്ബര്‍തൈകളുടെ ചെറിയ വേരുകള്‍ക്ക് നാശമുണ്ടാകും. നടപ്പാതയില്‍ വളരുന്ന കളകളെ പറിച്ചു കളയുകയോ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ ചെയ്യാം.

കൂടകളില്‍ വളരുന്ന ചെടികളെ പലതരം രോഗങ്ങളും കീടങ്ങളും ആക്രമിക്കാറുണ്ട്. രോഗങ്ങളില്‍ പ്രധാനമായവ കൂമ്പുചീയല്‍, പൊടിക്കുമിള്‍, ഇലപ്പുള്ളി, പക്ഷിക്കണ്ണ് ഇവയാണ്. കൂമ്പുചീയല്‍ തടയുവാന്‍ ബോര്‍ഡോമിശ്രിതം തളിക്കാം. പൊടിക്കുമിള്‍ രോഗം വരാതിരക്കാന്‍ കൂമ്പിലകളില്‍ ഗന്ധകപ്പൊടി വിതറുകയോ വെള്ളത്തില്‍ കലക്കി തളിക്കുകയോ ചെയ്യണം. ബാവിസ്റ്റിന്‍ എ കുമിള്‍ നാശിനി വെള്ളത്തില്‍ കലക്കി തളിച്ചാലും രോഗം തടയാം. പക്ഷേ, ചെലവ് കൂടുതലാണ്. ബാവിസ്റ്റിനും ഗന്ധകവും ഒന്നിടവിട്ട അവസരങ്ങളില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും. ആവശ്യത്തിന് തണലില്ലാത്ത സ്ഥലങ്ങളിലാണ് പക്ഷിക്കണ്ണ്രോഗവും ഇലപ്പുള്ളിരോഗവും കൂടുതലായി കാണപ്പെടുന്നത്. തണല്‍ നല്‍കുകയാണെങ്കില്‍ ഇത് കുറയും. ബോര്‍ഡോമിശ്രിതം, ഇന്‍ഡോഫില്‍, ബാവിസ്റ്റിന്‍ എന്നീ  കുമിള്‍ നാശിനികള്‍ തളിച്ചും ഈ രോഗങ്ങളെ തടയാമെന്ന് റബ്ബര്‍ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു . ശല്‍ക്കപ്രാണി, മീലിമുട്ട ഇവയാണ് കൂടുകളിലെ ചെടികളെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. മലാത്തിയോണ്‍ തുടങ്ങിയ ഓര്‍ഗാനോഫോസ്ഫറസ് കീടനാശിനികള്‍ ഉപയോഗിച്ചാല്‍ ഇവയുടെ ഉപദ്രവം ഒഴിവാക്കാം.

പോളിത്തീന്‍ കൂടത്തൈകളുടെ മേന്മ

കൂടതൈകള്‍ക്ക് സാധാരണ ഒട്ടുതൈക്കുറ്റികളേക്കാള്‍ പല മേന്മകളുമുണ്ട്. കൂടതൈകള്‍ക്ക് വളര്‍ന്നു  വികസിച്ച വേരുപടലം ഉള്ളതുകൊണ്ട് സാധാരണ ഒട്ടുകുറ്റികളേക്കാള്‍ പെട്ടെന്ന്  മണ്ണില്‍ പിടിച്ചുകിട്ടും. കൂടതൈകള്‍ ഉപയോഗിച്ചാല്‍ കുഴിക്കേട് കുറവായിരിക്കും. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുവാനുള്ള കഴിവ് ഇത്തരം ചെടികള്‍ക്ക് പൊതുവേ കൂടുതലാണ്. കൂടാതെ തൈകള്‍ വേഗത്തില്‍ വളരുകയും നേരത്തെ തന്നെ  ടാപ്പു ചെയ്യാനുള്ള വണ്ണം എത്തുകയും ചെയ്യും. എല്ലാ മരങ്ങളും ഒരേ പ്രായമുള്ളവയായതുകൊണ്ട് വളര്‍ച്ചയുടെ കാര്യത്തില്‍ ഐകരൂപ്യമുണ്ടായിരിക്കും. അതുകൊണ്ട് കൂടുതല്‍ മരങ്ങളില്‍ ഒരേ സമയം ടാപ്പിങ് തുടങ്ങാന്‍ കഴിയും. ഇതിന്‍റെ ഫലമായി ആദ്യവര്‍ഷം മുതല്‍ തന്നെ  ഉയര്‍ന്ന ഉത്പാദനം ലഭ്യമാകുന്നു . മരങ്ങളുടെ ശിഖരങ്ങള്‍ ഒരു വര്‍ഷം മുന്‍പേ പരസ്പരം സ്പര്‍ശിച്ച് തോട്ടത്തില്‍ തണല്‍ നല്‍കുന്നതിനാല്‍ കളകളുടെ വളര്‍ച്ച നിയന്ത്രിക്കപ്പെടുകയും തല്‍ഫലമായി കളനിവാരണത്തിനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പല വിധമായ മേന്മകളുളള പോളിത്തീന്‍ കൂടത്തൈകളാണ് ഇന്ന്  ലഭ്യമായ വിവിധ രൂപത്തിലുള്ള നടീല്‍വസ്തുക്കളില്‍ വച്ച് ഏറ്റവും മെച്ചം.

കുറ്റിയാക്കിയ ഒട്ടുതൈകള്‍

കൂടത്തൈകളെപ്പോലെ തന്നെ കുറ്റിയാക്കിയ ഒട്ടു തൈകളും തവാരണയില്‍വച്ച് ഒരു പരിധിവരെ വളര്‍ന്ന തൈകളാണ്. ഇതിനായി ആദ്യം തവാരണകളില്‍ സാധാരണരീതിയില്‍ ബഡ്ഡ്തൈകള്‍ തയ്യാറാക്കുന്നു. പറിച്ചെടുക്കാതെ തവാരണയില്‍ തൈ നിര്‍ത്തിക്കൊണ്ട് അവയുടെ തണ്ട് ഒട്ടുബഡ്ഡിന് മുകളില്‍ വച്ച് മുറിച്ച് കളയുകയും ബഡ്ഡിനെ വളരാനനുവദിക്കുകയും ചെയ്യുന്നു. കിളിര്‍പ്പ് ഒരു നിശ്ചിത ഉയരംവരെ വളര്‍ന്നു കഴിയുമ്പോള്‍ അവയുടെ പച്ചനിറമുള്ള ഭാഗങ്ങള്‍ എല്ലാം മുറിച്ച് മാറ്റിയിട്ട് പറിച്ചെടുത്ത് തോട്ടത്തില്‍ നടുന്നു. ഇതാണ് കുറ്റിയാക്കിയ ഒട്ടുതൈകള്‍.

തണ്ടിന്‍റെ നീളമനുസരിച്ച് ഇത്തരം തൈകളെ രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. 60 സെ.മീ. നീളമുള്ള ചെറിയ തൈകളെ മിനി സ്റ്റംപ് എന്നും 240 സെ.മീ. നീളമുള്ള വലിയ തൈകളെ മാക്സിസ്റ്റംപ്  എന്നും  പറയുന്നു. ഈ ചെടികളില്‍ 240 സെ.മീ. ഉയരത്തില്‍ നഴ്സറിയില്‍ വച്ച് ക്രൗണ്‍ ബഡ്ഡിങ്  നടത്തി ആ ബഡ്ഡ് വളര്‍ന്നു കഴിയുമ്പോള്‍ പറിച്ചെടുത്ത് ഉപയോഗിക്കുന്ന ത്രിഭാഗ സ്റ്റംപും ഉണ്ട്.

തയ്യാറാക്കുവിധം:

യഥാവിധി തയ്യാറാക്കിയ തവാരണകളില്‍ മുളപ്പിച്ച കുരു നടുന്നു മിനിസ്റ്റംപ് തയ്യാറാക്കാന്‍ 60 സെ.മീ. ഃ 60 സെ.മീ. അല്ലെങ്കില്‍ 90 സെ.മീ. ഃ 30 സെ.മീ. അകലത്തിലും മാക്സി സ്റ്റംപിനും ത്രിഭാഗ സ്റ്റംപിനും 90 സെ.മീ. ഃ 90 സെ.മീ. അല്ലെങ്കില്‍ 120 സെ.മീ. ഃ 60 സെ.മീ. അകലത്തിലുമാണ് കുരു നടേണ്ടത്. 45 മാസം പ്രായമാകുമ്പോള്‍ ഗ്രീന്‍ ബഡ്ഡിങ്ങ് നടത്തുന്നു. ബഡ്ഡുപിടിച്ച തൈകളുടെ തണ്ട് ബഡ്ഡിന് 7 സെ.മീ. മുകളില്‍വച്ച് മുറിച്ചുകളഞ്ഞ് ബഡ്ഡ് കിളിര്‍പ്പിക്കുന്നു. കിളിര്‍പ്പു വളര്‍ന്നുവരുന്നതനുസരിച്ച് ചെടികള്‍ക്ക് വേണ്ട പരിചരണങ്ങള്‍ നടത്തണം. ഇതില്‍ പ്രധാനം വളപ്രയോഗമാണ്. 10:10:4:1.5 എന്ന അനുപാതത്തിലുള്ള എന്‍.പി.കെ.എം.ജി. വളമിശ്രിതമാണ് ഇതിനു നല്‍കേണ്ടത്. രണ്ടു മാസത്തിലൊരിക്കലാണ് വളപ്രയോഗം നടത്തേണ്ടത്. ആദ്യത്തെ വളമിടീല്‍ തണ്ടു മുറിച്ച് ഒരു മാസം കഴിഞ്ഞാണ് നടത്തുന്നത്. ആദ്യത്തെ പ്രാവശ്യം 20 ഗ്രാമില്‍ തുടങ്ങി, ഓരോ പ്രാവശ്യവും ഏകദേശം 5 ഗ്രാം വീതം വര്‍ദ്ധിപ്പിച്ച് 50 ഗ്രാം വരെ വളമിടണമൊണ് റബ്ബര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം. തുടര്‍ന്നുള്ള തവണകളില്‍ 50 ഗ്രാം വീതം സ്ഥിരമായി ഇടാം.

ഇതുപോലെ വളര്‍ത്തു ചെടികള്‍ ഏകദേശം 56 മാസം പ്രായമാകുമ്പോള്‍ 100 സെ.മീറ്ററിലധികം പൊക്കത്തില്‍ വളരും. തണ്ടില്‍ 60 സെ.മീ. ഉയരം വരെ തവിട്ടുനിറം ഉണ്ടായിരിക്കും. ഈ ഘട്ടത്തില്‍ മിനിസ്റ്റംപ് തയ്യാറാക്കാം. ഈ ചെടികളെ ഒരു വര്‍ഷംകൂടി (ആകെ 18 മാസം) നഴ്സറിയില്‍ നിര്‍ത്തുകയാണെങ്കില്‍ ഏതാണ്ട് മൂന്നു മീറ്റര്‍ പൊക്കത്തില്‍ വരുകയും, 240 സെ.മീ. ഉയരംവരെയുള്ള തൊലിക്ക് തവിട്ടുനിറം ലഭിക്കുകയും ചെയ്യും. ഈ ഘട്ടത്തിലാണ് ഇവ ഉപയോഗിച്ച് മാക്സിസ്റ്റംപ് ഉണ്ടാക്കുന്നത്. മിനിസ്റ്റംപ് തയ്യാറാക്കാനായി തൈകള്‍, പറിക്കാനുദ്ദേശിക്കുതിന്‍റെ പത്തു ദിവസം മുമ്പ് ഒട്ടു ബന്ധത്തില്‍ നിന്ന് 60 സെ.മീ. ഉയരത്തില്‍ ഒരു ഇലത്തട്ടിന്‍റെ തൊട്ടുതാഴെ വച്ച് തണ്ടുകള്‍ ഒരു ചെറിയ വാളുപയോഗിച്ച് മുറിച്ചുകളയുന്നു. ഈ ഭാഗത്ത് ഏതെങ്കിലും രാസസംയുക്തം (റബ്ബര്‍കോട്ട്, ട്രീസില്‍ ഇവ) മുറിവുണക്കാനായി പുരട്ടുകയും അതോടൊപ്പം ചെടിയുടെ മണ്ണിനു മുകളിലുള്ള ഭാഗത്ത് നല്ലപോലെ വെള്ളപൂശുകയും ചെയ്യണം. പത്തുദിവസത്തിനകം ചെടിയിലുള്ള ബഡ്ഡുകള്‍ മുളയ്ക്കുവാന്‍ തുടങ്ങും. ബഡ്ഡുകള്‍ അര സെ.മീറ്ററില്‍ കൂടുതല്‍ വളരുന്നതിന് മുന്‍പായി ചെടികള്‍ പറിച്ചെടുത്ത് ഉപയോഗിക്കണം. അല്ലെങ്കില്‍ കൈകാര്യം ചെയ്യുമ്പോള്‍ മുകുളങ്ങള്‍ക്ക് കേടുപറ്റാന്‍ സദ്ധ്യതയുണ്ട്. പറിച്ചെടുക്കുന്നതിനായി തൈയുടെ ഒരു വശത്തായി തായ്വേരിനോട് ചേര്‍ന്നുള്ള മണ്ണ് 60 സെ.മീ. ആഴത്തില്‍ മാറ്റിയിട്ട് മൂര്‍ച്ചയുള്ള ഒരു അലവങ്ക് ഉപയോഗിച്ച് തായ്വേര് 45-60 സെ.മീ. നീളത്തില്‍വച്ച് മുറിക്കുന്നു. ഇതിനെ വാലുമുറിക്കല്‍ എന്ന് പറയുന്നു. വലിയ പക്കവേരുകള്‍ ഉണ്ടെങ്കില്‍ അവയും ഇങ്ങനെ മുറിക്കുന്നത് നല്ലതാണ്. തുടര്‍ന്നു തൈകളെ പറിച്ചെടുത്ത് പക്കവേരുകള്‍ 1015 സെ.മീ. നീളത്തില്‍ മുറിച്ചുകളയുന്നു. ഇങ്ങനെ തയ്യാറാക്കിയ ചെടികളെ നടാനായി ഉപയോഗിക്കാം.

മാക്സിസ്റ്റംപ് തയ്യാറാക്കല്‍

ഇതിനായി ആദ്യം വാലുമുറിക്കല്‍ നടത്തുന്നു. തൈ പറിച്ചെടുക്കാനു ദ്ദേശിക്കുന്നതിന് അഞ്ചാഴ്ച മുന്‍പാണ് ഇതു ചെയ്യേണ്ടത്. അതിനുശേഷം മാറ്റിയ മണ്ണ് തിരികെ കുഴിയിലിട്ടു മൂടണം. തൈകളുടെ മണ്ട മുറിക്കുന്നത് പറിച്ചെടുക്കുതിന് ഏകദേശം പത്തു ദിവസം മുന്‍പാണ്. ഒരു ഗോവണിയോ സ്റ്റൂളോ ഉപയോഗിച്ച് 240 സെ.മീ. ഉയരത്തില്‍, ഒരു ഇലത്തട്ടിന് താഴെ, തവിട്ടുനിറമുള്ളിടത്തുവച്ചാണ് ഇതു ചെയ്യുന്നത്. ഇതിനായി തൈകള്‍ വളയ്ക്കരുത്. മണ്ട മുറിച്ചതിനു ശേഷം മുറിപാടില്‍ മുറിവുണങ്ങുവാനുള്ള വസ്തു പുരട്ടുകയും ചെടി മുഴുവന്‍ വെള്ള പൂശുകയും ചെയ്യണം. ഏതാനും ദിവസം കഴിഞ്ഞ് ബഡ്ഡുകള്‍ ഏകദേശം അര സെ.മീ. വളര്‍ന്നുകഴിയുമ്പോള്‍ ചെടികള്‍ പറിച്ചെടുത്ത് പക്കവേരുകള്‍ 1015 സെ.മീ. നീളത്തില്‍ മുറിച്ചുകളഞ്ഞശേഷം നടാനുപയോഗിക്കാം.

ത്രിഭാഗ സ്റ്റംപ് തയ്യാറാക്കല്‍

ഇതിനായി ചെടികളുടെ തണ്ടിന് 240 സെ. മീറ്ററിനു മുകളില്‍ നീളംവയ്ക്കുകയും ഏറ്റവും മുകളിലത്തെ തട്ടിലുള്ള ഇലകള്‍ നല്ലതുപോലെ മൂപ്പെത്തുകയും ചെയ്യുന്ന അവസ്ഥയില്‍, മുകളിലത്തെ രണ്ടു തട്ട് ഇലകളുടെ ഇടയിലായി ഗ്രീന്‍ ബഡ്ഡുകള്‍ ഉപയോഗിച്ച് ക്രൗണ്‍ ബഡ്ഡിങ് നടത്തുന്നു. ഈ ബഡ്ഡ് പിടിച്ചുകഴിയുമ്പോള്‍ അതിന് 78 സെ.മീ. മുകളില്‍വച്ച് തൈയുടെ മണ്ട മുറിക്കുന്നു. ക്രൗണ്‍ ബഡ്ഡ് വളര്‍ന്നു 45 തട്ട് ഇലകള്‍ ഉണ്ടാകുകയും രണ്ടാമത്തെ തട്ട് ഇലവരെയുള്ള തണ്ടിന് തവിട്ടുനിറം വരികയും ചെയ്തശേഷം വേണ്ടവിധം പറിച്ച് ഒരുക്കി തയ്യാറാക്കിയാല്‍ ത്രിഭാഗ സ്റ്റംപ് ആകും. കുറ്റിയാക്കിയ ഒട്ടുതൈകള്‍ പോളിത്തീന്‍ കൂടത്തൈകള്‍പോലെ വളര്‍ച്ച പ്രാപിച്ച ചെടികളായതിനാല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി വളരുകയും വേഗത്തില്‍ ടാപ്പുചെയ്യാനുള്ള വണ്ണമെത്തുകയും ചെയ്യും.

കുറ്റിയാക്കിയ കൂടത്തൈകള്‍

ആദ്യമായി രണ്ടോ മൂന്നോ തട്ട് ഇലകളുള്ള കൂടത്തൈകള്‍ 50 സെ.മീ. ഃ 25 സെ.മീ. വലിപ്പവും, 560 ഗേജ് കനവുമുള്ള പോളിത്തീന്‍ കൂടുകളില്‍ സാധാരണപോലെ വളര്‍ത്തിയെടുക്കുന്നു. ഇവയില്‍ നിന്നും വേരുപടലം നായി വളര്‍ന്നു  കൂടയിലെ മണ്ണിനെ നല്ലതുപോലെ ബന്ധിച്ച് നിര്‍ത്തുന്ന തൈകളെ തിരഞ്ഞെടുക്കുന്നു. ഇവയുടെ കൂടിന്‍റെ അടിഭാഗം മുറിച്ചുമാറ്റണം. തായ്വേര് മണ്‍കട്ടയുടെ അടിഭാഗത്ത് ചുരുണ്ടിരിക്കുതായികണ്ടാല്‍ ആ ഭാഗവും മുറിച്ചുകളയുന്നു. ഈ ചെടികളെ പിന്നീട് തവാരണയിലെ കാനകളില്‍ കൂടോടുകൂടി നടുന്നു. മാക്സിസ്റ്റംപിനു സ്വീകരിക്കേണ്ട അകലംതന്നെയൊണ് ഇതിനും സ്വീകരിക്കേണ്ടത്. കൂടിന്‍റെ മുകള്‍ഭാഗത്തെ 8 സെ.മീ. ഭാഗം മണ്ണിന് മുകളില്‍ നില്‍ക്കത്തക്കവിധമാണ് അവ നടേണ്ടത്. ചെടികള്‍ വളര്‍ന്നു ചുവട്ടില്‍നിന്ന്  2.4 മീ. ഉയരംവരെ തണ്ടിന് തവിട്ടുനിറം കൈവരുമ്പോള്‍ തോട്ടത്തിലേക്ക് മാറ്റി നടാം. അതിനായി അവയുടെ തണ്ട് 2.4 മീ. ഉയരത്തില്‍വച്ച് മുറിക്കുകയും മുറിപാടിന് വേണ്ട സംരക്ഷണം നല്‍കുകയും തണ്ടില്‍ വെള്ളപൂശുകയും വേണം. മാക്സിസ്റ്റംപിന്‍റെ കാര്യത്തില്‍ ചെയ്യുന്നതുപോലെയാണ് ഇതെല്ലാം ചെയ്യേണ്ടത്. മണ്ട മുറിച്ച് പത്തുദിവസത്തിനകം ചെടികള്‍ തോട്ടത്തിലേക്ക് മാറ്റി നടുക. അല്ലെങ്കില്‍ മണ്ടമുറിച്ച തൈകള്‍ കൂടുതല്‍ നാള്‍ നിര്‍ത്തുകയും അവയില്‍നിന്നും ഉണ്ടാകുന്ന ഒരു കിളിര്‍പ്പ് രണ്ടു തട്ട് ഇലകള്‍ ഉല്പാദിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്യുക. രണ്ടാമത്തെ തട്ട് ഇല മൂത്തുകഴിയുമ്പോഴാണ് അവയെ തോട്ടത്തിലേക്ക് മാറ്റി നടേണ്ടത്. തൈകള്‍ ഇളക്കിയെടുക്കുതിന് മുന്‍പായി വാലുമുറിക്കല്‍ നടത്തുകയും തുടര്‍ന്നു  ചെടികള്‍ കൂടോടുകൂടി തോട്ടത്തിലേക്ക് മാറ്റി കൂടത്തൈകള്‍ നടുതുപോലെ കുഴികളില്‍ നടുകയും ചെയ്യുന്നു. നല്ലതുപോലെ വളര്‍ന്നു വികാസം പ്രാപിച്ച ഒരു വേരുപടലം ഉള്ളതുകൊണ്ട് ഈ ചെടികള്‍ കൂടത്തൈകള്‍പോലെ നിഷ്പ്രയാസം വേരുപിടിച്ച് വളരുന്നു . കുറ്റിയാക്കിയ ഒട്ടുതൈകള്‍ നടുതുമൂലമുണ്ടാകുന്ന അപകടസാദ്ധ്യതകള്‍ അങ്ങനെ ഒഴിവാക്കാം.

തൈക്കുറ്റികള്‍

തൈക്കുറ്റികള്‍ തയ്യാറാക്കുന്നതിന് ആദ്യമായി കിളിര്‍പ്പിച്ച കുരു തൈത്തവാരണകളില്‍ വളര്‍ത്തിയെടുക്കുന്നു . ഏകദേശം ഒരു വര്‍ഷം പ്രായമാകുമ്പോള്‍ നിരപ്പില്‍നിന്നും 45 സെ.മീ. ഉയരംവരെയെങ്കിലും തണ്ടിനു തവിട്ടു നിറമുള്ളതും നല്ല ഊര്‍ജ്ജസ്വലതയുള്ളതുമായ ചെടികള്‍ പറിച്ചെടുക്കുന്നു . അതിനുശേഷം തവിട്ടുനിറത്തിനു മുകളിലുള്ള പച്ചത്തണ്ട് ഇലകളോടുകൂടി മുറിച്ചുകളയുന്നു . തണ്ടിന്‍റെ തവിട്ടുനിറമുള്ള ഭാഗത്തിന്‍റെ നീളമനുസരിച്ച് 45 മുതല്‍ 60 സെ.മീ. വരെ നീളം നിലനിര്‍ത്തിയാണ് സാധാരണമായി തണ്ട് മുറിക്കുന്നത്. പിന്നീട് തായ്വേര് 45-60 സെ.മീ. നീളത്തിലും പക്കവേരുകള്‍ 8-10 സെ.മീ. നീളത്തിലും മുറിച്ചുകളയുന്നു . ജലാംശം നഷ്ടപ്പെടാതിരിക്കാനായി തണ്ടിന്‍റെ മുറിപാട് ഉരുകിയ മെഴുകില്‍ മുക്കണം. ഇങ്ങനെ തയ്യാറാക്കുന്ന ചെടികളാണ് തൈക്കുറ്റികള്‍. ഒട്ടുതൈക്കുറ്റികള്‍ നടുന്നതുപോലെ ഇവയെ തോട്ടത്തില്‍ നടാം.

ബഹുക്ലോണ്‍ വിത്തില്‍നിന്നും  തയ്യാറാക്കുന്ന തൈക്കുറ്റികള്‍ മാത്രമേ നടുന്നതിനായി റബ്ബര്‍ബോര്‍ഡ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായത് കൂടകളില്‍ വളര്‍ത്തിയെടുക്കുന്ന തൈകളാണ്. ഒട്ടുതൈക്കുറ്റികള്‍ മുതലായവ അത്ര യോജിച്ചതല്ല. അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ മാത്രമേ അത്തരം ചെടികള്‍ ഉപയോഗിക്കാവൂ.

ബീജമരവും ഒട്ടുമരവും താരതമ്യം

ബീജമരങ്ങള്‍ക്കും ഒട്ടുമരങ്ങള്‍ക്കും തനതായ പല സവിശേഷതകളും അതോടൊപ്പം വ്യത്യസ്തതകളുമുണ്ട്. നടു രീതി, ശാഖകളുടെ ഘടന, ഉത്പാദനക്ഷമത, രോഗപ്രതിരോധശക്തി, പട്ടയുടെകനം, ഇലകൊഴിയുന്ന രീതി എന്നിങ്ങനെ പലകാര്യങ്ങളിലും ബീജമരങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. അതിനാല്‍ തോട്ടത്തിലെ കൃഷി പണികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കുറഞ്ഞ കാലംകൊണ്ട് ഇവ ടാപ്പ് ചെയ്യാനുള്ള വണ്ണെമെത്തുന്നു. പട്ടയ്ക്ക് നല്ലകനം ഉള്ളതിനാല്‍ ടാപ്പ് ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ബീജമരങ്ങള്‍ തമ്മില്‍ കറയുടെ സ്വഭാവത്തില്‍ വളരെ അന്തരമുള്ളതിനാല്‍ ചിലപ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യമല്ല.

അതേ സമയം, ഒരു ബീജമരത്തില്‍ നിന്നും  ബഡ്ഡിങ്ങ് വഴി വികസിപ്പിച്ചെടുക്കുന്ന  തൈകളെയാണ് ക്ലോണ്‍ എന്ന്  പറയുന്നത്. വളര്‍ച്ച, ഉത്പാദനശേഷി, കറയുടെ സവിശേഷതകള്‍, രോഗപ്രതിരോധ ശക്തി എന്നീ  വിവിധ സ്വഭാവങ്ങളുടെ കാര്യത്തില്‍ ഒരേ ക്ലോണില്‍പ്പെട്ട മരങ്ങള്‍ക്ക് ഐകരൂപ്യമുണ്ടായിരിക്കും. കടുപ്പം കൂടിയ ടാപ്പിംഗ് രീതികളെ അതിജീവിക്കനുള്ള കഴിവ്, താരതമ്യേന കുറഞ്ഞ തോതിലുള്ള പട്ടമരപ്പ് തുടങ്ങിയവയും ഒട്ടുമരങ്ങളുടെ ഗുണങ്ങളാണ്. ഒരു ക്ലോണിലുള്ള എല്ലാ മരങ്ങളുടേയും പാല്‍, നിറത്തിലും സ്വഭാവത്തിലും സമാന ഗുണങ്ങളോടു കൂടിയതായതുകൊണ്ട് റബ്ബര്‍ ഉത്പ നിര്‍മ്മാണത്തില്‍ വളരെ പ്രയോജനകരമാകുന്നു . മരങ്ങളുടെ സ്വഭാവങ്ങള്‍ തമ്മില്‍ ഐകരൂപ്യമുള്ളതിനാല്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മറ്റും എളുപ്പമാണ്. ഒരേ ക്ലോണില്‍പ്പെട്ട മരങ്ങളുടെ ഉത്പാദനക്ഷമതയും ഏതാണ്ട് ഒരുപോലെയായിരിക്കും. ഇക്കാരണങ്ങളാല്‍ ക്ലോണുകളാണ് നടീലിന് ഉത്തമം.

തവാരണ തയ്യാറാക്കല്‍

കുറഞ്ഞസമയം കൊണ്ട് നല്ല ആരോഗ്യവും വളര്‍ച്ചയുമുള്ള റബ്ബര്‍ തൈകള്‍ കുറഞ്ഞ ചിലവില്‍ വളര്‍ത്തിയെടുക്കുന്നതിന് തവാരണ അനുയോജ്യമാണ്.

വിത്ത് മുളപ്പിക്കുന്നതിനും, ബഡ്ഡുചെയ്ത ചെടികളും അതിനുള്ള തൈകളും വളര്‍ത്തിയെടുക്കുതിനുമാണ് തവാരണ ഉപയോഗിക്കുന്നത്. വളവും വെള്ളവും നല്‍കുന്നതിന് സൗകര്യമുണ്ടാകത്തക്കവിധം ഇടയില്‍ സ്ഥലം വിട്ട് സൗകര്യപ്രദമായനീളത്തില്‍, 60-120 സെ.മീ. വീതിയില്‍ തടങ്ങള്‍ എടുക്കണം. നടീല്‍ വസ്തുക്കളുടെ ഇനമനുസരിച്ച് ഇടയകലത്തില്‍ വ്യത്യാസം വരും.

തൈക്കുറ്റികള്‍: 23 $ 23,30 $ 30 അല്ലെങ്കില്‍ 34 $ 20 സെ.മീ.

ഒട്ടു തൈക്കുറ്റികള്‍:30 $ 30 സെ.മീ

കുറ്റിയാക്കിയ ഒട്ടു തൈക്കുറ്റികള്‍: 60 $ 60 സെ.മീ

ഒട്ടുകമ്പ് നേഴ്സറി:90 $ 90 സെ.മീ. അല്ലെങ്കില്‍ 60 $ 120 സെ.മീ.

തൈകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധത്തിനും ശാസ്ത്രീയമായ പരിചരണങ്ങള്‍ യഥാസമയം ചെയ്യണം. ഇവയില്‍ പ്രധാനപ്പെട്ടവ കളയെടുക്കല്‍, വളപ്രയോഗം, വേനല്‍ക്കാല സംരക്ഷണം, രോഗപ്രതിരോധ നടപടികള്‍, കീടങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവയാണ്.

ഒട്ടുകമ്പ് നഴ്സറി

ഒട്ടുകമ്പില്‍നിന്നാണ് ബഡ്ഡിങ്ങ് നടത്താന്‍ ആവശ്യമായ ബഡ്ഡുകള്‍ ശേഖരിക്കുന്നത്. ഒട്ടുകമ്പുകള്‍ ഉല്‍പ്പാദിപ്പിക്കനായി പ്രത്യേകം തയ്യാറാക്കുന്ന തവാരണകള്‍ ആണ് ഒട്ടുകമ്പു നഴ്സറികള്‍. പച്ച ഒട്ടുകമ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നഴ്സറികളെ പച്ച ഒട്ടുകമ്പ് തവാരണ എന്നും  തവിട്ട് ഒട്ടുകമ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നഴ്സറികളെ തവിട്ട് ഒട്ടുകമ്പ് തവാരണകളെും പറയുന്നു.

തവാരണ തയ്യാറാക്കുന്നതിന് സ്ഥലം ആദ്യമായി 45-60 സെ.മീ. ആഴത്തില്‍ കിളച്ചു വൃത്തിയാക്കണം. പിന്നീട് അടിവളമായി റോക് ഫോസ്ഫേറ്റ് ഇട്ട് മണ്ണുമായി ചേര്‍ത്തിളക്കണം. നൂറു ചതുരശ്രമീറ്ററിന് ഒരു  കിലോഗ്രാം റോക്ക് ഫോസ്ഫേറ്റാണ് റബ്ബര്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ. ജൈവാംശം തീരെ കുറഞ്ഞ മണ്ണാണെങ്കില്‍ പത്തു കിലോഗ്രാം കമ്പോസ്റ്റും കൂടി ചേര്‍ക്കണം.

അധികം ചരിവുള്ള സ്ഥലങ്ങളില്‍ ഭൂമി തട്ടുകളായി തിരിച്ച് തടങ്ങള്‍ എടുത്തതിനു ശേഷമേ തൈകള്‍ നടാവൂ. കൂടതൈകളോ ഒട്ടുതൈക്കുറ്റികളോ 90 സെ.മീ. ഃ 60 സെ.മീ., 120സെ.മീ. ഃ 60 സെ.മീ., 120 സെ.മീ. ഃ 90 സെ.മീ., 90 സെ.മീ. ഃ 90 സെ.മീ. എിവയിലേതെങ്കിലും ഒരു അകലത്തില്‍ നടണം. ചെടികള്‍ തമ്മില്‍ നല്ല അകലമുണ്ടെങ്കില്‍ ഓരോ ചെടിയില്‍ നിന്നും കൂടുതല്‍ ഒട്ടുകമ്പു ലഭിക്കും.

പല ക്ലോണുകള്‍ നടുകയാണെങ്കില്‍ ഓരോന്നും വ്യത്യസ്ത സ്ഥലങ്ങളില്‍ നടുകയും പേരെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. ഒരു കാരണവശാലും പല ക്ലോണുകള്‍ ഇടകലര്‍ത്തി നടരുത്. ഒട്ടുതൈക്കുറ്റികളുടെ ഒട്ടുബഡ്ഡ് മാത്രമേ കിളിര്‍ക്കാന്‍ അനുവദിക്കാവൂ. മൂലവൃന്തത്തില്‍ നിന്നും  വരുന്ന  കിളിര്‍പ്പുകള്‍ നശിപ്പിച്ചുകളയണം. ചെടികള്‍ വലുതാകുമ്പോള്‍ ശാഖകള്‍ ഉണ്ടാകുകയാണെങ്കില്‍ അവ അപ്പപ്പോള്‍ നീക്കിക്കളഞ്ഞ് ഒറ്റത്തടിയായി വളര്‍ത്തേണ്ടതാണ്. ചെടികളുടെ ഐകരൂപ്യം നിലനിര്‍ത്താന്‍ ഇതു സഹായിക്കും.

തൈകളുടെ ശരിയായ വളര്‍ച്ചക്ക് വളപ്രയോഗം ആവശ്യമാണ്. എന്‍.പി.കെ.എം.ജി. വള മിശ്രിതമാണ് സാധാരണയായി ഇതിനുപയോഗിക്കുന്നത്.  ഇത് പ്രതിവര്‍ഷം ഓരോ ചെടിക്കും 125 ഗ്രാം വീതം നല്‍കണം. കാലവര്‍ഷക്കാലത്ത് തൈകള്‍ നട്ടതിനുശേഷം തുലാവര്‍ഷക്കാലത്താണ് ആദ്യത്തെ വളപ്രയോഗം നടത്തേണ്ടത്. രണ്ടാം വര്‍ഷം കാലവര്‍ഷക്കാലത്ത് വളമിടീല്‍ അനുവര്‍ത്തിക്കാം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടുകമ്പ് മുറിച്ചെടുത്ത് കഴിഞ്ഞ് രണ്ടുമൂന്നു  മാസങ്ങള്‍ക്കുശേഷമാണ് വളം ഇടേണ്ടത്. ഒട്ടുകമ്പു് മുറിച്ചെടുക്കുതിന് തൊട്ടുമുന്‍പും പിന്‍പും വളം ചേര്‍ക്കരുത്. കമ്പ് മുറിക്കുന്നതിന് രണ്ടു മാസം മുന്‍പെങ്കിലും വളം പ്രയോഗിച്ചിരിക്കണം. ഒട്ടുകമ്പ് മുറിച്ചെടുത്തു കഴിഞ്ഞയുടനെ വളമിട്ടാല്‍ ആവശ്യമില്ലാത്ത ധാരാളം കിളിര്‍പ്പുകള്‍ ചെടിയിലുണ്ടാകും. ചെടിയില്‍ നിന്നും  8 സെ.മീ. എങ്കിലും അകലെയായി ചെടിക്കു ചുറ്റും വൃത്താകൃതിയിലാണ് വളമിടേണ്ടത്. രണ്ടു നിരയിലുള്ള ചെടികളുടെ മധ്യഭാഗത്തായി നീളത്തില്‍ വളമിടുന്ന രീതിയും ഉണ്ട്. വേനല്‍ക്കാലത്തുള്ള ജലസേചനം ചവറുവെയ്ക്കല്‍, രോഗ കീട പ്രതിരോധ നടപടികള്‍ എിവ യഥാകാലം ചെയ്യണം. ഓരോ ചെടിയുടേയും സമീപത്ത് ഒരു കമ്പുനാട്ടി ചെറിയ ഒട്ടുകമ്പിനെ അതോടു ചേര്‍ത്തു ബന്ധിക്കണം. ചണനൂല്‍, പ്ലാസ്റ്റിക്ക് ചരട് മുതലായ മാര്‍ദ്ദവമുള്ള ചരടുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കെട്ട് ഒട്ടുകമ്പില്‍ മുറുകിയിരുാല്‍ കമ്പിനു വണ്ണം വയ്ക്കുമ്പോള്‍ ചരട് അതിനുള്ളിലായി കമ്പ് ഒടിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്. അതുപോലെതെ ഒട്ടുകമ്പും, താങ്ങും പരസ്പരം സ്പര്‍ശിച്ചിരിക്കു രീതിയിലും കെട്ടരുത്. അങ്ങനെയായാല്‍ കാറ്റില്‍ താങ്ങുകമ്പുമായി കൂട്ടിയുരഞ്ഞ് പട്ടയ്ക്ക് കേടുവരും. ചരടിന്‍റെ ഒരറ്റം ഒട്ടുകമ്പില്‍ അയച്ചുകെട്ടുകയും മറ്റേ അഗ്രം താങ്ങുകമ്പില്‍ ബലമായി കെട്ടിയുറപ്പിക്കുകയുമാണ് സാധാരണമായി ചെയ്യുന്നത്.

നല്ല വളര്‍ച്ചയുള്ള ഒരു ഒട്ടുകമ്പു ചെടിയില്‍നിന്ന് ആദ്യവര്‍ഷം ഒരു മീറ്റര്‍ തവിട്ട് ഒട്ടുകമ്പ് ലഭിക്കും. രണ്ടാം വര്‍ഷം മുതല്‍ പ്രതിവര്‍ഷലഭ്യത രണ്ടോ മൂന്നോ മീറ്റര്‍ ആയി വര്‍ദ്ധിക്കും. ഒട്ടുബഡ്ഡ് നിഷ്പ്രയാസം പൊളിയുന്ന അവസ്ഥയിലാണ് ഒട്ടുകമ്പുകള്‍ മുറിച്ചെടുക്കേണ്ടത്. അതിനായി ഒട്ടുകമ്പിന്‍റെ ചുവടുഭാഗത്തെ തൊലി അല്പം പൊളിയുമ്പോള്‍ പട്ട നന്നായി പൊളിഞ്ഞുവരുന്നതായി കണ്ടാല്‍ ആ കമ്പുകള്‍ ശേഖരിക്കാം. കമ്പിന്‍റെ തവിട്ടുനിറമുള്ളതും ഇല പൊഴിഞ്ഞതുമായ ഭാഗമാണ് ഒട്ടുകമ്പായി ഉപയോഗിക്കുന്നത്. പ്രഭാതസമയത്ത്, കമ്പ് മുറിച്ചെടുക്കുന്നതാണ് നല്ലത്. ഉച്ചസമയത്ത് വെയിലേറ്റ് വാടിനില്‍ക്കുമ്പോള്‍ ശേഖരിക്കുന്നത് നല്ല. ചുവടുഭാഗത്തുനിന്ന്  ഏകദേശം 15 സെ.മീ. മുകളില്‍വച്ച് വാളുകൊണ്ട് അറുത്താണ് ഒട്ടുകമ്പ് ശേഖരിക്കുന്നത്. മുറിച്ചുകഴിഞ്ഞാലുടനെ ചെടിയിലെ മുറിപാടില്‍ മുറിവുണക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും വസ്തുവാണ് പുരട്ടുതെങ്കില്‍ വെയിലേറ്റ് അവിടം പൊള്ളിപ്പോകാതിരിക്കാനായി വെളുപ്പുനിറമുള്ള എന്തെങ്കിലും (കുമ്മായം) അതിനു പുറമെയും പുരട്ടണം.

മുറിച്ചെടുത്ത ഒട്ടുകമ്പ് സൗകര്യാര്‍ത്ഥം ഒരു മീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ചാണ് ഉപയോഗിക്കുന്നത്. ഒരു മീറ്റര്‍ കമ്പില്‍ 1520 ബഡ്ഡുകള്‍ കാണും. ഇല കൊഴിഞ്ഞുണ്ടായ പാടിന്‍റെ തൊട്ടുമുകളിലായി സൂക്ഷ്മമായ മുഴകള്‍ കാണപ്പെടുന്നു. അഗ്രങ്ങള്‍ ഉരുകിയ മെഴുകില്‍ മുക്കി മുറിപാടില്‍കൂടി ജലാംശം നഷ്ടപ്പെടാതെ തടയുകയും അതോടൊപ്പം ഓരോ കമ്പും വാഴപ്പോള, നനഞ്ഞ ചാക്ക്, ചകിരി എന്നിവയില്‍ ഏതെങ്കിലും കൊണ്ട് പൊതിയുകയും ചെയ്താല്‍ ഒട്ടുകമ്പ് മൂന്നു  ദിവസം വരെ കേടുവരാതെ സൂക്ഷിക്കാം. ഓരോ കഷണം ഒട്ടുകമ്പും ദ്വാരങ്ങളുള്ള പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞതിനുശേഷം നനഞ്ഞ അറക്കപ്പൊടി അല്ലെങ്കില്‍ ചകിരിയുമായി ഇടകലര്‍ത്തി പെട്ടിയില്‍ സൂക്ഷിച്ചുവച്ചാല്‍ പത്തുപതിനാലു ദിവസംവരെ കേടുപറ്റാതിരിക്കും.

പച്ച ഒട്ടുകമ്പ് നഴ്സറി

തവിട്ട് ഒട്ടുകമ്പ് ചെടികളില്‍ നിന്നു തന്നെയൊണ് പച്ചഒട്ടുകമ്പ് ചെടികള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. അതിനായി ചെടികള്‍ കൂടുതല്‍ അകലത്തില്‍ നട്ടുവളര്‍ത്തണം. 1 മീ ഃ 1മീ. അല്ലെങ്കില്‍ 90 സെ.മീ ഃ90സെ.മീ. എീ അകലങ്ങളാണ് അനുയോജ്യം. ചെടികള്‍ നല്ലതുപോലെ വേരുപിടിക്കുകയും തണ്ട് 75 സെ.മീ. ഉയരംവരെ തവിട്ടുനിറം ആകുകയും ചെയ്യുമ്പോഴാണ് അവയെ പച്ച ഒട്ടുകമ്പ് ചെടിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടത്. ആദ്യമായി തണ്ട് 75 സെ.മീ. ഉയരത്തില്‍വച്ച് മുറിച്ചുകളയുകയും മുറിപാടിന് സംരക്ഷണം നല്‍കുകയും വേണം. മുറിച്ചതിന്‍റെ താഴെനിന്ന്  ശാഖകള്‍ കിളിര്‍ത്തുവരും. അവയില്‍ നല്ല ഊര്‍ജ്ജസ്വലതയുള്ള നാലണ്ണെം പല സ്ഥാനങ്ങളിലായി നിര്‍ത്തിയിട്ട് ബാക്കിയുള്ളവ മുറിച്ചുനീക്കണം. ഈ ശാഖകള്‍ വളരന്നു ഏകദേശം 15 സ.മീ. നീളത്തില്‍ തവിട്ടുനിറം വരുമ്പോള്‍ ആ ഭാഗത്തിന് തൊട്ടുമുകളില്‍വച്ച് വീണ്ടും മുറിക്കണം. ഓരോ കമ്പില്‍നിന്നും  നല്ല ആരോഗ്യമുള്ള രണ്ടോ മൂന്നോ  ശാഖകള്‍ വീതം വളര്‍ത്തിയെടുക്കണം. ഈ ശാഖകള്‍ എല്ലാംകൂടി ചെടിക്ക് മൊത്തത്തില്‍ ഒരു കുറ്റിച്ചെടിയുടെ ആകൃതി നല്‍കും. ഇതാണ് പച്ച ഒട്ടുകമ്പു ചെടി ശാഖകളില്‍ 6-8 ആഴ്ചകള്‍കൊണ്ട് ഒരുതട്ട് ഇലകള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കും. ഈ ഘട്ടത്തിലാണ് കമ്പുകള്‍ ശേഖരിക്കേണ്ടത്.

ചുവട്ടില്‍ നിന്നും  രണ്ടു മൂന്നു  സെന്‍റീമീറ്റര്‍ മുകളില്‍വച്ച് മൂര്‍ച്ചയുള്ള കത്തി കൊണ്ട് മുറിച്ചാണ് കമ്പുകള്‍ ശേഖരിക്കേണ്ടത്. ഉടനെതെ കമ്പിന്‍റെ ഇലയുള്ള ഭാഗം മുറിച്ചുകളയണം. ഇലയില്ലാത്ത ഭാഗം മാത്രമേ ഉപയോഗിക്കാവൂ. ഇതാണ് പച്ച ഒട്ടുകമ്പ്. ഒരു കമ്പില്‍ മൂന്നു  മുതല്‍ അത് വരെ കമ്പു മുറിച്ചെടുത്തു കഴിയുമ്പോള്‍ അവശേഷിക്കുന്ന കുറ്റിയില്‍നിന്ന്  ഓരോ കിളിര്‍പ്പുകള്‍ വീതം വളര്‍ത്തി 6-8 ആഴ്ചകള്‍ കഴിയുമ്പോള്‍ വീണ്ടും അവ മുറിച്ചെടുക്കാം. അങ്ങനെ ഒരു ചെടിയില്‍നിും ഒരു വര്‍ഷം പല പ്രാവശ്യം കമ്പുകള്‍ ശേഖരിക്കാം. പച്ച ഒട്ടുകമ്പുകള്‍ തീരെ ഇളപ്പമായതു കൊണ്ട് വേഗത്തില്‍ വാടിപ്പോകും. അതു കൊണ്ട് രാവിലെ മുറിച്ചെടുക്കു കമ്പുകള്‍ അുതെ ഉപയോഗിക്കണം. നനഞ്ഞ ചാക്കില്‍ പൊതിഞ്ഞോ, പര പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ടോ ആണ് അവ കൊണ്ടുനടക്കേണ്ടത്. രണ്ടഗ്രങ്ങളും ഉരുകിയ മെഴുകില്‍ മുക്കിയിട്ട് നനഞ്ഞ അറക്കപ്പൊടിയില്‍ സൂക്ഷിച്ചാല്‍ അാറുദിവസത്തേക്ക് പച്ച ഒട്ടുകമ്പ് വലിയ കേടുകൂടാതിരിക്കും.

നടീല്‍ രീതി

ജൂണ്‍ - ജൂലൈ മാസങ്ങളാണ് റബ്ബര്‍ തൈകള്‍ നടീലിന് ഉത്തമം. മണ്ണ് സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വര്‍ഷകാലങ്ങളിലെ മണ്ണൊലിപ്പ് നിയന്ത്രിക്കേണ്ടതാണ്. ഒരു ഹെക്ടറില്‍ 450 മുതല്‍ 500 വരെ റബ്ബര്‍ തൈകളാണ് റബ്ബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

75 $ 75 $ 75 സെ.മീ. വലുപ്പത്തില്‍ കുഴിയെടുത്ത് തൈകള്‍ നടാം. കുഴിയെടുക്കുമ്പോള്‍ മേല്‍ മണ്ണ് ഒരു ഭാഗത്തും അടിമണ്ണ് മറുഭാഗത്തും ഇടാന്‍ ശ്രദ്ധിക്കണം. വളം മേല്‍ മണ്ണായി കലര്‍ത്തി 20 സെ.മീ.കനത്തില്‍ കുഴി നിറയ്ക്കാം.

വിവിധ നടീല്‍ രീതികള്‍

  • വിത്ത് നേരിട്ട് നടു രീതി നമ്മുടെ രാജ്യത്ത് നിലവിലില്ല.
  • തൈകുറ്റികള്‍ : തവാരണയില്‍ വളര്‍ത്തിയെടുത്ത തൈകള്‍ തോട്ടത്തില്‍ പറിച്ചു നടു രീതിയാണിത്. തൈകള്‍ പറിച്ചു നടുതിനു മുമ്പ് നിലത്തു നിന്നും 45 - 60 സെ.മീ.വരെ മുകളില്‍ വെച്ച് ചെരിച്ച് മുറിച്ച് തൈകുറ്റികളാക്കുന്നു.
  • കൂടത്തൈകള്‍ : രണ്ടു തരത്തിലാണ് ഇത്തരം തൈകള്‍ ഉണ്ടാക്കുന്നത്.
  • എ. പോളിത്തീന്‍ കൂടുകളില്‍ വിത്ത് മുളപ്പിച്ച് അവയില്‍ പിന്നീട് ഗ്രീന്‍ ബഡ്ഡിങ്ങ് നടത്തി തോട്ടത്തില്‍ നടുന്നു.

ബി. ഗ്രീന്‍ ബഡ്ഡിങ്ങ് നടത്തിയ കമ്പുകള്‍ പോളിത്തീന്‍ കൂടുകളില്‍ വളര്‍ത്തി കൃഷി സ്ഥലത്തേയ്ക്ക് മാറ്റുന്നു.

മേല്‍പറഞ്ഞ രണ്ടുരീതിയിലും ചെടികളില്‍ 2-3 നിര മുതല്‍ 6-7 നിര വരെ ഇലകള്‍ വാല്‍ പറിച്ചുനടാം.

  • തവാരണയില്‍ നട്ടുവളര്‍ത്തിയ ഒട്ടുതൈകുറ്റികള്‍ തൈകള്‍ ബഡ്ഡിങ്ങിനു ശേഷം ഒട്ടുസന്ധിക്ക് 8 സെ.മീ. മുകളില്‍ വെച്ച് മുറിച്ച് മാറ്റുന്നു. പീട് പറിച്ചു നടുന്നു.
  • ആവരണവിള
  • റബ്ബര്‍ തോട്ടങ്ങളില്‍ മണ്ണൊലിപ്പു തടയുതിന് പയറുവര്‍ഗ്ഗത്തില്‍പെട്ട ആവരണവിളകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. തോട്ടപ്പയര്‍(പ്യൂറേറിയ ഫാസിയോലോയിഡ്സ്), മ്യുക്കൊണ (മ്യുക്കൊണ ബ്രാക്ടേറ്റ) എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നവ. ആവരണവിളകളുടെ വിത്തുകള്‍ കട്ടികൂടിയ തോടുള്ളവയായതിനാല്‍ നടുന്നതിനു മുമ്പ് ഏതെങ്കിലും അംഗീകൃത രീതി അവലംബിച്ച് തോടിന്‍റെ കട്ടി കുറയ്ക്കണം. ആസിഡ്, ചൂടുവെള്ളം എന്നിവയുപയോഗിച്ചുള്ള വിത്തുപചാരവും, വിത്ത് ഉരച്ച് തോടിന്‍റെ കട്ടി കുറയ്ക്കുന്നതുമാണ് വിത്തിന്‍റെ അങ്കുരണശേഷി കൂട്ടുതിനായി സ്വീകരിക്കുന്ന രീതികള്‍.
  • പുതയിടീല്‍
  • ആദ്യഘട്ടത്തില്‍ ഉണങ്ങിയ ഇല, പുല്ല്, ആവരണ വിളകള്‍ എന്നിവകൊണ്ട് റബ്ബര്‍ തൈകള്‍ക്ക് പുതയിടേണ്ടതാണ്. വരള്‍ച്ചയില്‍ നിന്ന് തൈകളെ സംരക്ഷിക്കുന്നതിന് നവംബര്‍ മാസത്തില്‍ പുതയിടുന്നതാണ് അഭികാമ്യം.
  • വളപ്രയോഗം
  • വളപ്രയോഗം പ്രധാനമായും മൂന്നുഘട്ടങ്ങളിലാണ് വേണ്ടത്. തവാരണ തലത്തിലും, ചെറിയ മരങ്ങള്‍, വലിയ മരങ്ങള്‍ എന്നീ ഘട്ടങ്ങളിലും വളപ്രയോഗത്തില്‍ വ്യത്യസ്തത പുലര്‍ത്തേണ്ടതാണ്.
  • വിത്തു തവാരണക്കുള്ള തടങ്ങള്‍ തയ്യാറാക്കുമ്പോള്‍ നൂറ് ചതുരശ്രമീറ്ററിന് 25 കി. ഗ്രാം കമ്പോസ്റ്റും, 3.5 കി. ഗ്രാം റോക്ക് ഫോസ്ഫേറ്റും അടിവളമായി ചേര്‍ത്ത് മണ്ണുമായി ഇളക്കി യോജിപ്പിക്കണം. വിത്ത് നട്ട് 6-8 ആഴ്ച കഴിഞ്ഞ് ഹെക്ടറിന് 2500 കി.ഗ്രാം എ തോതില്‍ (അതായത് 100 ചതുരശ്രമീറ്ററിന് 25 കി. ഗ്രാം) ചേര്‍ത്തുകൊടുക്കണം. മേല്‍പ്പറഞ്ഞ മിശ്രിതം 100 കി. ഗ്രാം തയ്യാറാക്കുതിന് 48.5 കി. ഗ്രാം അമോണിയം സള്‍ഫേറ്റ് (20.6% ച) അല്ലെങ്കില്‍ 2 കി.ഗ്രാം യൂറിയ (46% ച), 34.5 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ് (29%) 7 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (60%) 10 കി.ഗ്രാം മാഗ്നീഷ്യം സള്‍ഫേറ്റ് (16%) അല്ലെങ്കില്‍ 4 കി. ഗ്രാം മാഗ്നസെറ്റ് (40%) എന്നിവയും ആവശ്യമാണ്. ഏതെങ്കിലും ഫില്ലര്‍ ചേര്‍ത്തു മിശ്രിതം 100 കി. ഗ്രാം ആക്കണം.
  • ഒട്ടുകമ്പ് നേഴ്സറി ഘട്ടത്തില്‍
  • റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച വളപ്രയോഗമനുസരിച്ച് നേഴ്സറി തയ്യാറാക്കുമ്പോള്‍ ഹെക്ടറൊിന് 150 കി. ഗ്രാം അതായത് 100 ചതുരശ്രമീറ്ററിന് 1.5 കി. ഗ്രാം എ തോതില്‍ പൊടിച്ച ഫോസ്ഫേറ്റ് അടിവളമായി ചേര്‍ക്കണം.
  • ചെടി ഒന്നിന് 250 ഗ്രാം മിശ്രിതം (10:10:4:1.5 എ തോതില്‍) രണ്ടു പ്രാവശ്യമായി ബഡ്ഡ്വുഡിന്‍റെ ആദ്യ വിളയ്ക്ക് നല്‍കണം. ആദ്യ ഗഡു ബഡ്ഡു ചെയ്ത തൈകള്‍ നട്ട് 2-3 മാസത്തിനു ശേഷവും (തോട്ടത്തില്‍ തെ ബഡ്ഡിംഗ് നടത്തിയതാണെങ്കില്‍ കൊമ്പ് വെട്ടിയതിനു ശേഷവും) രണ്ടാം ഗഡു നട്ട് 8-9 മാസത്തിന് ശേഷവും ചേര്‍ക്കാം.
  • രണ്ടാം വര്‍ഷം മുതല്‍ ബഡ്കമ്പ് മുറിച്ച് രണ്ടു മൂന്നു മാസങ്ങള്‍ക്കു ശേഷം ചെടി ഒന്നിന് 125 ഗ്രാം വീതം 10 : 10 : 4 : 1.5 എന്ന വളമിശ്രിതം ചെടി ഒിന് 125 ഗ്രാം വീതം നല്കേണ്ടതാണ്.
  • പ്രായമാകാത്ത റബ്ബര്‍ മരങ്ങള്‍ക്ക്
  • റബ്ബര്‍ മരങ്ങള്‍ നടു സമയത്ത് ഓരോ കുഴിയിലും കമ്പോസ്റ്റോ നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ കാലിവളമോ 12 കി. ഗ്രാം വീതവും കുഴികള്‍മൂടുന്ന സമയത്ത് റോക്ക്ഫോസ്ഫേറ്റ് 175 ഗ്രാമും ചേര്‍ക്കേണ്ടതാണ്.
  • റബ്ബര്‍ മരങ്ങള്‍ക്ക് ആദ്യത്തെ നാലുവര്‍ഷം വരെ 10:10:4:1.5 എ വള മിശ്രിതം ചെടിയൊിന് 225,450,450,550,550,450,450 ഗ്രാം വീതം നട്ട്3,9,15,21,27,33,39 എിങ്ങനെ മാസമാകുമ്പോള്‍ ക്രമമായി ചേര്‍ത്തു കൊടുക്കണം.
  • അഞ്ചു വര്‍ഷം മുതല്‍ ടാപ്പിംഗ് തുടങ്ങുന്നതു വരെ ആവരണവിളയുള്ളതും പുതയുള്ളതുമായ തോട്ടങ്ങളില്‍ 12:12:12 എ അനുപാതത്തിലുള്ള മിശ്രിതം ഹെക്ടറിന് 125 കി.ഗ്രാം യൂറിയ, 54 കി.ഗ്രാം റോക്ക് ഫോസ് ഫേറ്റ്, 20 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ വേണ്ടിവരും. ആവരണ വിളയും പുതയും ഇല്ലാത്ത തോട്ടങ്ങളില്‍ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 15 : 10 : 6 : എ വള മിശ്രിതം ഹെക്ടറിന് 200 കി.ഗ്രാം വീതം ഏപ്രില്‍ - മേയ്, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ചേര്‍ക്കാം. ഈ മിശ്രിതമുണ്ടാക്കുതിന് 33 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 10 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 7 കി.ഗ്രാം ഫില്ലര്‍ എന്നിവ ചേര്‍ത്താല്‍ മതിയാകും.
  • ടാപ്പിങ്ങിലുള്ള മരങ്ങള്‍
  • ടാപ്പിങ് ഘട്ടത്തിലുള്ള മരങ്ങള്‍ക്ക് തോട്ടത്തിലെ മണ്ണും ഇലയും പരിശോധിച്ചു കിട്ടുന്ന ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗമാണ് ഉത്തമം. എാല്‍ ഇത് സാദ്ധ്യമാകുന്നില്ലെങ്കില്‍ 10:10:10 എ അനുപാതത്തിലുള്ള വളമിശ്രിതം ഹെക്ടറിന് 300 കി.ഗ്രാം വീതമോ അല്ലെങ്കില്‍ മരമൊന്നിന് 900 ഗ്രാം എ തോതിലോ വര്‍ഷത്തിലൊരിക്കല്‍ ഏപ്രില്‍-മെയിലോ അല്ലെങ്കില്‍ ഏപ്രില്‍-മെയ്, സെപ്റ്റംബര്‍-ഒക്ടോബര്‍ എിങ്ങനെ രണ്ടു തവണയായോ നല്കാം. ഈ മിശ്രിതത്തിന്‍റെ 100 കി.ഗ്രാം ഉണ്ടാക്കുന്നതിന് 22 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 17 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 11 കി.ഗ്രാം ഫില്ലര്‍ എിവ വേണ്ടി വരും. മേല്‍പ്പറഞ്ഞ മിശ്രിതത്തിന് പകരം റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നത് 15:15:15, 17:17:17 അല്ലെങ്കില്‍ 19:19:19 എന്നീ കോപ്ലക്സ് വളങ്ങളും യഥാക്രമം ഹെക്ടറിന് 200, 175, 160 കി.ഗ്രാം വീതവും ഉപയോഗിക്കാമൊണ്. 150 കി.ഗ്രാം അമോഫോസ് (20:20) 50 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമായി ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്. ഇതിനുള്ള സൗകര്യം കോട്ടയത്തെ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലും, അടൂര്‍, കാഞ്ഞിരപ്പള്ളി, പാലാ, മുവ്വാറ്റുപുഴ, തൃശ്ശൂര്‍, കോഴിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങിലുള്ള മേഖലാ പരിശോധന ശാലകളിലും ഉണ്ട്.
  • സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം ഇല ഞെരമ്പുകളില്‍ മഞ്ഞളിപ്പ് കാണുന്ന മരങ്ങള്‍ക്ക് ഹെക്ടറൊന്നിന് 50 കി.ഗ്രാം വീതം മഗ്നേഷ്യം സള്‍ഫേറ്റ് (വ്യാവസായിക ഉപയോഗത്തിനുള്ളത്) ചേര്‍ത്തു കൊടുക്കണം. വളങ്ങള്‍ക്കു പുറമേയാണിത്.
  • കളനിയന്ത്രണം : റബ്ബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കളനാശിനികള്‍
  • സാധാരണയായി റബ്ബര്‍ തോട്ടങ്ങളില്‍ കണ്ടുവരു കളകള്‍ കമ്മ്യൂണിസ്റ്റ് പച്ച, പൂച്ചവാലന്‍ പുല്ല്, പൂച്ചെടി, തൊട്ടാവാടി, ദര്‍ഭ എിവയാണ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളകളെ നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ലമാര്‍ഗ്ഗം നിലം പറ്റി വളരുന്ന ആവരണ വിളകള്‍ കൃഷി ചെയ്യുന്നതാണ്. കൈ കൊണ്ടും പണിയായുധങ്ങള്‍ ഉപയോഗിച്ചും കളകളെ നശിപ്പിക്കുതിന് പുറമെ ചില രാസവസ്തുക്കള്‍ കൊണ്ടും ഒരു പരിധിവരെ കളകളെ നശിപ്പിക്കാം.
  • കളകള്‍ മുളച്ചു വരുന്ന ഘട്ടത്തില്‍ നശിപ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ള കളനാശിനി ഡൈയൂറോണ്‍ ആണ്.
  • ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കളകളെ നശിപ്പിക്കാന്‍ ശേഷിയുള്ളവ - 2, 4-ഉ ഗ്ലൈഫോസേറ്റ് എന്നിവയാണ്. എന്നാല്‍ ഭൂരിഭാഗം കളനാശിനികളും ആവരണ വിളകള്‍ക്ക് ദോഷം ചെയ്യുമെന്നതു കൊണ്ട് റബ്ബര്‍ നട്ടിരിക്കുന്ന നിരപ്പുതട്ടുകളില്‍ മാത്രമേ അവ ഉപയോഗിക്കാവൂ
  • ടാപ്പിംഗ്
  • റബ്ബര്‍മരത്തിന്‍റെ തൊലി ടാപ്പ് ചെയ്തെടുക്കുന്ന റബ്ബര്‍പാലാണ് പ്രധാന ഉല്‍പം. പാല്‍ക്കുഴലുകളില്‍ കാണുന്ന കറയില്‍ 30-40 ശതമാനം റബ്ബര്‍ കണിക രൂപത്തില്‍ അടങ്ങിയിട്ടുണ്ട്.
  • തൈകള്‍ നട്ടു പിടിപ്പിച്ചുണ്ടായ മരങ്ങളില്‍ 50 സെ.മീ ഉയരത്തില്‍ 1, പാനലിന് 55 സെ.മീറ്ററും പിീടുള്ള പാനലുകള്‍ക്ക് 100 സെ.മീറ്ററും വണ്ണമാണ് സാധാരണ കണക്ക്.
  • ബഡ്ഡുമരങ്ങളാണെങ്കില്‍ ഒട്ടു സന്ധിയില്‍ നിന്നും 125 സെ. മീ ഉയരത്തില്‍ 50 സെ. മീ വണ്ണമുണ്ടാകുന്നതാണ് ടാപ്പിംഗ് തുടങ്ങാനുള്ള മാനദണ്ഡം.
  • ടാപ്പ് ചെയ്യുതിനുള്ള സൗകര്യം, കാര്യക്ഷമത, ആദായം എന്നിവ പരിഗണിക്കുമ്പോള്‍ ടാപ്പിംഗ് ആരംഭിക്കുന്നതിന് തോട്ടത്തിലുള്ള 70% മരങ്ങളെങ്കിലും നിശ്ചിത വണ്ണം എത്തിയിരിക്കും.
  • കീടാക്രമണം
  • പലവിധ കീടങ്ങള്‍ റബ്ബര്‍ചെടികളെ ആക്രമിക്കുതായി കാണാം. ശല്‍ക്കകീടങ്ങള്‍, മീലിമുട്ട, ചിതല്‍, വേരുതീനിപ്പുഴു, മണ്ടരി, ഒച്ച്, എലി എന്നിവയാണ് റബ്ബറിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. ഇവയില്‍ ഏതാണ് ബാധിച്ചിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞ് യോജിച്ച നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
  • അകാലിക ഇല പൊഴിച്ചില്‍
  • രോഗലക്ഷണം:-
  • തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടെ കായ്കള്‍ അഴുകാന്‍ തുടങ്ങും. പിന്നീട് തളിരിലകള്‍ രോഗം ബാധിച്ച് പച്ച നിറമുള്ളപ്പോഴോ ചെമ്പിച്ച് ചുവപ്പ് നിറം വന്നതിനു ശേഷമോ കൊഴിയും.
  • ഇലഞെട്ടുകളില്‍ കാണുന്ന കറുത്ത പാടിന്‍റെ മദ്ധ്യത്തില്‍ ഒരു തുള്ളി ഉറഞ്ഞ കറയും കാണാം.
  • നിവാരണ മാര്‍ഗ്ഗങ്ങള്‍
  • മഴയാരംഭിക്കുതിന് മുമ്പ് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ബോര്‍ഡോ മിശ്രിതം ഹെക്ടറിന് 3000 - 4000 ലിറ്റര്‍ അല്ലെങ്കില്‍ എണ്ണയില്‍ കലര്‍ത്തിയ ചെമ്പ് കുമിള്‍ നാശിനികള്‍ 30-40 ലിറ്റര്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് - എണ്ണ മിശ്രിതം ഹെക്ടറിന് 1:5 എ അനുപാതത്തില്‍ യോജിപ്പിച്ചത് തളിക്കാം.
  • പൊടിക്കുമിള്‍
  • ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഉണ്ടാകു തളിരുകളിലാണ് ഈ രോഗം കാണുന്നത്. തളിരുകള്‍ ചാരനിറം പ്രാപിച്ച് ചുരുണ്ട് അരികുകള്‍ ഉള്ളിലേയ്ക്ക് വളയുന്നു. പിന്നീട് ഇലകള്‍ പൊഴിഞ്ഞ് ശിഖരങ്ങളില്‍ ഇലത്തണ്ടുകള്‍ ചൂലുപോലെ അവശേഷിക്കുകയും ചെയ്യും. ക്രമേണ ഇവയും പൊഴിഞ്ഞ് ചെറു കമ്പുകള്‍ ഉണങ്ങി നശിക്കും. മൂത്ത ഇലകളില്‍ വെള്ളപ്പാടുകള്‍ കാണാം. രോഗം ബാധിച്ച പൂക്കളും കായ്കളും കൊഴിഞ്ഞു പോകും.
  • നിവാരണ മാര്‍ഗ്ഗങ്ങള്‍ :
  • ഗന്ധകപ്പൊടി അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം (0.05%) രണ്ടാഴ്ച ഇടവിട്ട് തൈകളില്‍ തളിച്ചുകൊടുക്കണം. വളര്‍ച്ചയെത്തിയ മരങ്ങളില്‍ 7 മുതല്‍ 14 ദിവസം വരെ ഇടവിട്ട് 3 മുതല്‍ 6 തവണ വരെ മരു് പ്രയോഗിക്കേണ്ടിവരും. ടാല്‍ക്കം പൗഡര്‍ പോലെയുള്ള ഏതെങ്കിലും വസ്തുവുമായി ഗന്ധകപ്പൊടി കലര്‍ത്തിയ (70 : 30) മിശ്രിതം ഒരു ഹെക്ടറിന് 11-13 കി.ഗ്രാം എ തോതില്‍ ഓരോ തവണയും വിതറി കൊടുക്കുത് ഫലപ്രദമായിരിക്കും.
  • പുള്ളിക്കുത്ത് രോഗം
  • നവംബര്‍ - മെയ് മാസങ്ങളില്‍ തവാരണകളിലെ ചെടികളിലും ജനുവരി - മെയ് മാസങ്ങളില്‍ തോട്ടങ്ങളിലുമാണ് ഈ രോഗം പടരുത്. തവിട്ടു നിറത്തില്‍ അരികും ഇളം നിറത്തില്‍ മദ്ധ്യഭാഗവും ഉള്ള വലിയ പുള്ളിക്കുത്തുകളായാണ് ഈ രോഗം ഇലകളില്‍ പ്രത്യക്ഷപ്പെടുത്. ക്രമേണ ഈ പുള്ളിക്കുത്തുകളുടെ മദ്ധ്യഭാഗം ദ്രവിച്ച് അടര്‍ന്നു പോവുകയും ഇലകളില്‍ അവിടവിടെയായി ദ്വാരങ്ങള്‍ അവശേഷിക്കുകയും ചെയ്യും. വളര്‍ച്ചയെത്തിയ മരങ്ങളില്‍ ഇളം പച്ചനിറത്തിലുള്ള തളിരിലകളാണ് രോഗത്തിന് വിധേയമാകുന്നത്. ഇല പൊഴിയുന്നതും കൊമ്പുണങ്ങുന്നതും രോഗബാധയുടെ മറ്റു ലക്ഷണങ്ങളാണ്.
  • രോഗപ്രതിരോധം
  • മാങ്കോസെബ് (0.25%) കാര്‍ബെന്‍ഡാസിം (0.05%) ബോര്‍ഡോ മിശ്രിതം (1%) എീ കുമിള്‍ നാശിനികള്‍ ആവര്‍ത്തിച്ച് തളിക്കുവാനാണ് റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വളര്‍ച്ചയെത്തിയ മരങ്ങളില്‍ എണ്ണയുമായി ചേരുന്ന കോപ്പര്‍ ഓക്സിക്ലോറൈഡ് 1:5 എ അനുപാതത്തില്‍ ഇലകള്‍ ഇളം പച്ചനിറത്തിലായിരിക്കുമ്പോള്‍ മൈക്രോണൈസര്‍ ഉപയോഗിച്ച് തളിക്കുന്നത് ഫലപ്രദമാണ്. തവാരണയില്‍ തണല്‍ നല്‍കുന്നത് രോഗം കുറയ്ക്കുതായി കണ്ടിട്ടുണ്ട്.
  • പാടല രോഗം (പിങ്ക് രോഗം)
  • ഈ രോഗം കൂടുതലായി ബാധിക്കുന്നത് മൂന്നു മുതല്‍ 12 വര്‍ഷം വരെ പ്രായമായ മരങ്ങളെയാണ്. ഈ രോഗത്തിന് അടിമപ്പെടുന്നത്. റബ്ബര്‍ മരങ്ങളുടെ കവരഭാഗങ്ങളിലാണ് ഈ രോഗം മിക്കവാറും പ്രത്യക്ഷപ്പെടുന്നത്. മരത്തിന്‍റെ തൊലിപ്പുറത്ത് വെളുപ്പുനിറമോ ഇളം പിങ്കുനിറമോ ഉള്ള ചിലന്തി വല പോലെ പൂപ്പല്‍ വളരും. രോഗം പിടിപ്പെട്ട ഭാഗത്തു നിന്നും റബ്ബര്‍ കറ ധാരാളമായി ഒലിക്കുകയും ചെയ്യും. ക്രമേണ പട്ട അഴുകി ഉണങ്ങുതും വിണ്ടുകീറുതും കാണാം. രോഗം ബാധിച്ച കൊമ്പുകള്‍ ഒരറ്റത്തുനിന്ന് ഉണങ്ങുകയും ഉണങ്ങിയ ഇലകള്‍ പൊഴിഞ്ഞു പോകാതെ കൊമ്പില്‍ തപെറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.
  • രോഗനിവാരണം
  • രോഗബാധയുടെ പ്രാരംഭദിശയില്‍ രോഗം ബാധിച്ച ഭാഗത്തും തടിക്കു ചുറ്റും ബോര്‍ഡോ കുഴമ്പ് തേയ്ക്കണം. ഒരു ശതമാനം ട്രൈഡിമോര്‍ഫ് ചേര്‍ത്ത് പ്രയോഗിക്കുന്നതും ഫലപ്രദമാണ്. പിടിവിലും ചൈന മണ്ണും വെള്ളവും 1:2:4 എ വ്യാപ്തത്തില്‍ ചേര്‍ത്ത മിശ്രിതവുമായി ട്രൈഡിമോര്‍ഫ് (1%) അല്ലെങ്കില്‍ തൈറം (0.75%) കലര്‍ത്തി ഉപയോഗിക്കുന്നതും നല്ലതാണ്. മുറിവുണക്കുന്ന വസ്തുക്കളായ റബ്ബര്‍ കോട്ട്, സോപ്പ് കോട്ട് എന്നീ പെട്രോളിയം ഉല്പങ്ങളോടൊപ്പം 0.75% തൈറവും ഉപയോഗിക്കണം. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ സ്ഥിരമായി മരങ്ങള്‍ പരിശോധിക്കുന്നത് തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുതിനു സഹായിക്കും. രോഗം കൂടുതലുള്ള മരങ്ങളുടെ ഉണങ്ങിയ കമ്പുകള്‍ മുറിച്ച് കത്തിച്ച് കളയണം.
  • പട്ടചീയല്‍
  • മഴക്കാലത്ത് ടാപ്പ്ചെയ്യുമ്പോള്‍ ടാപ്പിംഗ് പാനലില്‍ തൊലി അഴുകി ഉണങ്ങുതുമൂലം അവിടവിടെ കുഴികള്‍ രൂപപ്പെടും. ടാപ്പ് ചെയ്യുന്നിടത്തുനിന്ന് താഴേയ്ക്കും മുകളില്‍ പുതിയതായി വന്ന തൊലിയിലും കറുത്തനിറത്തില്‍ നീളത്തിലുള്ള വരകളും കാണാം. വെട്ട് പുതുക്കുമ്പോള്‍ നിരപ്പില്ലായ്മ കൂടുതല്‍ പ്രകടമാകും.
  • രോഗ നിയന്ത്രണം
  • ടാപ്പ് ചെയ്യു ഭാഗവും അതിനടുത്തുള്ള തൊലിയും മാങ്കോസെബ് (0.375%) അല്ലെങ്കില്‍ ആസിഡ് (0.08%) ഉപയോഗിച്ച് ഒരാഴ്ച ഇടവിട്ട് കഴുകണം. അഴുകിയ തൊലി ചുരണ്ടിമാറ്റി കുമിള്‍നാശിനി തേച്ചശേഷം മുറിവുണക്കുന്ന ഏതെങ്കിലും പെട്രോളിയം ഉല്‍പ്പന്നം കൊണ്ട് കെട്ടിവയ്ക്കണം.
  • മറ്റ് രോഗങ്ങള്‍
  • പാച്ച് കാങ്കര്‍, ഡ്രൈ റോട്ട്, കോളറ്റോട്രിക്കം രോഗം, ബേര്‍ഡ്സ് ഐ സ്പോട്ട്, ബ്രൗണ്‍ റൂട്ട് എന്നിവയാണ് റബ്ബറിനെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate