Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മിറാക്കിൾ ഫ്രൂട്ട്

അത്ഭുത പഴം

അത്ഭുത പഴം- മിറാക്കിൾ ഫ്രൂട്ട്


പേരുപോലെ തന്നെ ചില അത്ഭുത വിദ്യകൾ കൈയിൽ ഉള്ള പഴമാണ് മിറാക്കിൾ ഫ്രുട്ട്. ഈ പഴം കഴിച്ചാൽ രണ്ട് മണിക്കുർ വരെ പിന്നിട് കഴിക്കുന്ന ഭക്ഷണവും വെള്ളവും മധുരം ഉള്ളതായ് നമുക്ക് അനഭവപ്പെടും. ആഫ്രിക്കൻ സ്വദേശിയായ മിറാക്കിൾ ഫ്രൂട്ട് ചെറു ശാഖകളോടും ഇലകളോടും വളരുന്ന സസ്യമാണ്.ഇതിൽ അടങ്ങിയ, മിറാക്കുലിൻ, എന്ന പ്രോട്ടിൻ ഘടകം നാവിലെ രസമുകങ്ങളെ ഉണർത്തി പുളി കയ്പ്പ് രുചികൾക്ക് പകരം മധുരം അനുഭവപ്പെടുന്നു. ഈ അൽഭുതവിദ്യ കൈയിൽ ഉള്ളത് കൊണ്ടാണ് മിറാക്കിൾ ഫ്രുട്ട് എന്ന പേരു വന്നത്.

കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കു ശേഷം നാവിന്റെ രുചി നഷ്ടപ്പെട്ടാൽ ഭക്ഷണത്തിന്റെ തനത് രുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കും. പ്രമേഹരോഗികൾക്കു ഭക്ഷണം നിയന്ത്രിക്കുന്നവർക്കും നല്ലതാണ്. സപ്പോട്ടയുടെ സസ്യകുടുബത്തിൽ പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരും സാവതാനം വളരുന്ന ഇവ മൂന്നാം വർഷം മുതൽ കാഴ്ക്കും. വേനൽ കാലമാണ് പഴക്കാലമെങ്കിലും കേരളത്തിൽ മഴ കാലത്തു കാഴ്ക്കുന്നുണ്ട്. ഭാഗിക തണൽ ഇഷ്ടപ്പെടുന്ന ഇവ ചെടി ചട്ടികളിൽ ഇൻഡോർ പ്ലാന്റ് ആയും വളർത്താം.

- കെ. ജാഷിദ് -

3.05882352941
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top