অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫലവര്‍ഗ്ഗങ്ങള്‍

ഫലവര്‍ഗ്ഗങ്ങള്‍

വാഴ

(മൂസാ സ്പീഷീസ്) :

ഉഷ്ണ മേഖലാ താഴ്വാരകളില്‍ വാഴ നന്നായി വളരുന്നു. കൂടാതെ കടല്‍ നിരപ്പില്‍ നിന്നും 1000 മീറ്റര്‍ ഉയരത്തിലും വളര്‍ത്താം. 1200 മീറ്റര്‍ ഉയരത്തില്‍ വരെ വളര്‍ത്താമെങ്കിലും വളര്‍ച്ച കുറവാണ്. ചൂട് 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നല്ലത്. നല്ല വളക്കൂറുള്ളതും, ജലസേചനം ലഭ്യമാകുന്നതുമായ മണ്ണ് യോജിച്ചതാണ്.

കാലാവസ്ഥ :

മഴക്കാല കൃഷി : ഏപ്രില്‍ - മേയ്.

ജലസേചന കൃഷി : ആഗസ്റ്റ് - സെപ്തംബര്‍

പ്രാദേശിക കാലാവസ്ഥയനുസരിച്ച് നടീല്‍ സമയത്തില്‍ മാറ്റം വരുത്താവുന്നതാണ്. കനത്ത മഴക്കാലത്തും, കനത്ത വേനല്‍കാലത്തും നടീല്‍ ഒഴിവാക്കേണ്ടതാണ്. കുല വരുന്ന സമയത്ത് ഉയര്‍ന്ന ചൂടും വരള്‍ച്ചയും ഒഴിവാക്കാനായി നടീല്‍ സമയത്തില്‍ വ്യത്യാസം വരുത്തണം.

ഇനങ്ങള്‍ :-

1) നേന്ത്രന്‍ - നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്കാലി, കോടന്‍.

2) പഴുത്തിനുപയോഗിക്കുന്നവ - മോണ്‍സ്മേരി, റോബസ്റ്റ, ജയന്‍റ് ഗവര്‍ണര്‍, ഡ്വാര്‍ഫ് കാവന്‍ഡിഷ്, ചെങ്കദളി, പൂവന്‍, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍, അമൃത്സാഗര്‍, ഗോമിഷെല്‍, കര്‍പ്പൂരവള്ളി, പൂങ്കള്ളി, കുന്പില്ലാ കണ്ണന്‍, ചൈനാലി, ദൂത്സാഗര്‍, ബി ആര്‍.എസ് - 1, ബി.ആര്‍.എസ് - 2

3) കായ്കറി ഇനങ്ങള്‍ :- മൊന്തന്‍, ബത്തീസ, കാഞ്ചികേല, നേന്ത്രപടത്തി (ഏത്തപടത്തി).

ഞാലിപ്പൂവന്‍, റോബസ്റ്റ, ബിആര്‍എസ് - 1, ബിആര്‍എസ് - 2 എന്നിവ തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി മഴക്കാലത്തും കൂടാതെ ജലസേചനം നടത്തിയും കൃഷിചെയ്യാം. ദത്സാഗര്‍ ഇനങ്ങള്‍ക്ക് പ്രധാന കീടരോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ബോഡ്ലെസ് അള്‍ട്ടാഫോഡ് ഇനങ്ങള്‍ കൃഷിചെയ്യാവുന്നതാണ്.

നിലം ഒരുക്കല്‍ :

നിലം ഉഴുകയോ, കിളയ്ക്കുകയോ ചെയ്തതിനുശേഷം 50*50*50 സെന്‍റിമീറ്റര്‍ വലിപ്പത്തിലുള്ള കുഴികള്‍ എടുക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ തിട്ടകളെടുത്ത് വാഴ നടാം.

കന്ന് തിരഞ്ഞെടുക്കല്‍ :

3-4 മാസം പ്രായമുള്ള അസുഖമില്ലാത്ത സൂചികന്നുകള്‍ നടാനുപയോഗിക്കാം. നേന്ത്രന്‍ ഇനങ്ങളില്‍ വാഴതട 15-20 സെന്‍റിമീറ്റര്‍ മാത്രം നിര്‍ത്തി വെട്ടിമാറ്റണം. കൂടാതെ പഴയ വേരുകളും, ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയില്‍ ചാണകവും ചാരവും പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലില്‍ 15 ദിവസം വരെ നടുന്നതിനു മുന്‍പായി സൂക്ഷിച്ചു വയ്ക്കണം.

നടീല്‍ അകലം :-

ഇനംഅകലം (മീറ്റര്‍)

കന്നുകളുടെ എണ്ണം/

ഹെക്ടര്‍

പൂവന്‍ 2.1 * 2.1 2260
ചെങ്കദളി 2.1 * 2.1 2260
പാളയന്‍കോടന്‍ 2.1 * 2.1 2260
മൊന്തന്‍ 2.1 * 2.1 2260
നേന്ത്രന്‍ 2.0 * 2.0 2500
ഗ്രോമിഷെല്‍ 2.4 * 2.4 1730
റോബസ്റ്റ, മോണ്‍സ്മേരി, സ്വാര്‍ഫ്കാവന്‍ഡിഷ് 2.4 * 1.80 2310


നടീല്‍ :

കുഴികളുടെ മധ്യത്തായി കന്നുകള്‍ കുത്തനെ നടണം. കന്നിന്‍റെ ചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി വേണം നടാന്‍.

വളപ്രയോഗം :

(1) കന്പോസ്റ്റ്, ജൈവവളം അല്ലെങ്കില്‍ പച്ചിലവളം എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതില്‍ നടുന്പോള്‍ നല്‍കണം.

(2) പാക്യജനകം : ഭാവകം : ക്ഷാരം എന്നിവ താഴെ പറയുന്ന രീതിയില്‍ നല്‍കണം. (ഗ്രാം/ചെടി/വര്‍ഷത്തില്‍)

നേന്ത്രന്‍ (ജലസേചന കൃഷി)

190 : 115 : 300

മറ്റു ഇനങ്ങള്‍ (മണ്ണിലെ വളക്കൂറ് അനുസരിച്ച്)

160-200 : 160-200 : 320-400

പാളയന്‍കോടന്‍ (മഴക്കാല കൃഷി)

100 : 200 : 400

പാളയന്‍കോടന്‍ (കുട്ടനാട്)
ആദ്യ നടീല്‍
ആദ്യ കുറ്റിവിള
രണ്ടാം കുറ്റിവിള


100 : 200 : 400
150 : 200 : 800
150 : 200 : 800

ആദ്യനടീലിനുശേഷം രണ്ടു കുറ്റിവിള കൃഷി ചെയ്താല്‍ പരമാവധി ലാഭം ലഭിക്കും. ഒരു ചുവട്ടില്‍ 2 കന്നുകള്‍ വീതം നിലനിര്‍ത്തണം.

ചെടിയുടെ ചുവട്ടില്‍ നിന്നും 60 - 75 സെന്‍റിമീറ്റര്‍ അകലത്തില്‍ രണ്ടു പകുതിയായി വേണം രാസവളം നല്‍കാന്‍; ആദ്യത്തേത് നട്ട് 2 മാസത്തിനു ശേഷവും, രണ്ടാമത്തേത് നട്ട് നാലുമാസത്തിനു ശേഷവും നല്‍കണം. ആദ്യ കുറ്റിവിളയ്ക്ക് മുഴുവന്‍ രാസവളവും ഒറ്റത്തവണയായി ആദ്യവിളയുടെ വിളവെടുത്തതിനുശേഷം നല്‍കണം. വളപ്രയോഗത്തിനു ശേഷം ഉടന്‍ തന്നെ ജലസേചനം നല്‍കണം.

ഏത്തവാഴയ്ക്ക്, 6 തവണകളായി താഴെപറയുന്ന രീതിയില്‍ വേണം വളം നല്‍കാന്‍. ഇത് കായുടെ വലിപ്പവും, കുലയുടെ തൂക്കവും കൂട്ടാന്‍ സഹായിക്കും.

രാസവളം നല്‍കേണ്ട സമയം

പാക്യജനകം : ഭാവകം : ക്ഷാരം (ഗ്രാം/ചെടി)

നട്ട് ഒരു മാസത്തിനുശേഷം

40 : 65 : 60

രണ്ട് മാസത്തിനുശേഷം

30 : 50 : 60

മൂന്ന് മാസത്തിനുശേഷം

30 : 00 : 60

നാല് മാസത്തിനുശേഷം

30 : 00 : 60

അഞ്ച് മാസത്തിനുശേഷം

30 : 00 : 60

കുല പൂര്‍ണ്ണമായി വന്നതിനു ശേഷം

30 : 00 : 00

ആകെ

190 : 115 : 300

പാളയന്‍ കോടന്‍ ഇനം (മഴക്കാല കൃഷി) ജനുവരി മാസത്തില്‍ നടാവുന്നതാണ്. കന്നുകള്‍ക്ക് കുടം ഉപയോഗിച്ചുള്ള നന ഏപ്രില്‍ - മേയ് മാസം വരെ 15 ദിവസത്തിലൊരിക്കല്‍ ചെടി ഒന്നിന് 9 ലിറ്റര്‍ വെള്ളം എന്ന തോതില്‍ നടത്തണം.

വാഴ നട്ടതിനുശേഷം സണ്‍ഹെംപ്, ഡെയിഞ്ച, പയര്‍ എന്നിവയിലേതെങ്കിലും 50 കിലോ വിത്ത് ഒരു ഹെക്ടറിന് എന്ന തോതില്‍ ഇടവിളയായി കൃഷി ചെയ്യാം. ഈ വിള വിത്ത് വിതച്ച് 40 ദിവസത്തിനുശേഷം ഉഴുത് മണ്ണിനോട് ചേര്‍ക്കണം. ഈ പ്രവൃത്തി തുടരുന്നത് നല്ലതാകുന്നു.

ജലസേചനം :

(1) വേനല്‍ക്കാലത്ത് 3 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.

(2) നല്ല നീര്‍വാഴ്ചയും, വെട്ടുകെട്ട് ഒഴിവാക്കലും പ്രാവര്‍ത്തികമാക്കണം.

(3) മണ്ണിന്‍റെ അവസ്ഥയനുസരിച്ച് 6 മുതല്‍ 10 വരെ പ്രാവശ്യം ജലസേചനം നല്‍കണം.

(4) വെള്ളത്തിന്‍റെ അളവ് ഭൂനിരപ്പില്‍ നിന്നും 2 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ ഏത്തവാഴ ഇനത്തിന് (ഒക്ടോബര്‍ മാസത്തില്‍ നടുന്നവ) 10 എംഎം (40 ലിറ്റര്‍/വാഴ) വേനല്‍ക്കാലത്ത് ജലസേചനം 2 ദിവസത്തിലൊരിക്കല്‍ നല്‍കണം. ഇത് നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും. തടത്തില്‍ 3.5 കിലോ വൈക്കോല്‍ ഉപയോഗിച്ച് പുതയിടുന്നതും വിളവ് കൂട്ടാന്‍ സഹായിക്കും.

കള നിയന്ത്രണം :

വിളയുടെ ആദ്യകാല വളര്‍ച്ചാ ഘട്ടത്തില്‍ ഇടവിളയായി പയറ് കൃഷി ചെയ്ത് കളകള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാവുന്നതാണ്. ഇത് പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഡയുറോണ്‍ 1.5 കിലോ ഒരു ഹെക്ടറിന് അല്ലെങ്കില്‍ ഓക്സിഫ്ളവോര്‍ഫെന്‍ 0.2 കിലോ/ഹെക്ടര്‍ കളമുളക്കുന്നതിന് മുന്‍പ് തളിച്ച കള നിയന്ത്രണം നടത്താവുന്നതാണ്. ഇതിനുശേഷം മുളക്കുന്ന കളകളെ പാരാക്വാട്ട് 0.4 കിലോ/ഹെക്ടര്‍ അല്ലെങ്കില്‍ ഗ്ലൈഫോസേറ്റ് 0.4 കിലോ/ഹെക്ടര്‍ എന്ന തോതില്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. കായിക മാര്‍ഗ്ഗമാണ് അവലംബിക്കുന്നതെങ്കില്‍ 4-5 തവണ നിലത്തിന്‍റെ ഉപരിതലം മാത്രം ചെറുതായി കിളക്കണം. കുല വരുന്ന സമയം മണ്ണ് ഇളക്കരുത്. പച്ചില വളചെടി ഉപയോഗിച്ചാല്‍ കായിക കള നിയന്ത്രണം 1-2 തവണയായി കുറയ്ക്കാം.

കന്ന് നശിപ്പിക്കള്‍ :

കുല വരുന്നതുവരെ, വാഴയുടെ ചുവട്ടിലുള്ള കന്നുകള്‍ നശിപ്പിക്കണം. കുലവന്നതിനുശേഷം ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്തണം.

ഏത്തവാഴയില്‍ ഇടവിള കൃഷി :

സെപ്തംബര്‍ - ഒക്ടോബര്‍ മാസം നടുന്ന വാഴയില്‍ വെള്ളരിയും ചീരയും ലാഭകരമായി ഇടവിള കൃഷി ചെയ്യാം. ഇത് കുലയുടെ തൂക്കത്തെ ബാധിക്കില്ല. പച്ചക്കറിയ്ക്കുവേണ്ടി വെള്ളരി നട്ട് 95 ദിവസത്തിനുശേഷവും വിത്തിനു വേണ്ടി 130 ദിവസത്തിനു ശേഷവും വിളവെടുക്കാവുന്നതാണ്. കാച്ചില്‍, ചേന എന്നിവയും ലാഭകരമായി ഏത്തവാഴ കൃഷിത്തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാവുന്നതാണ്.

ടിഷ്യുകള്‍ച്ചര്‍ ഏത്തവാഴ :

ടിഷ്യുകള്‍ച്ചര്‍ മുഖേന വളരെ വേഗത്തില്‍ നല്ല ഗുണനിലവാരമുള്ളതും, ഒരേരീതിയിലുള്ളതും, രോഗകീട ബാധയില്ലാത്തതുമായ ധാരാളം കന്നുകള്‍ ഉത്പാദിപിക്കാം. ചില ഇനങ്ങളുടെ ഉത്പാദനക്ഷമത ഈ രീതിയില്‍ തിരഞ്ഞെടുത്ത വാഴയിലെ കന്നുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉപയോഗിച്ച് കൂട്ടാനാകും.

നടീല്‍ അകലം :

ഏത്തന് (നേന്ത്രന്‍) 2 മീറ്റര്‍ * 2 മീറ്റര്‍ അകലം നല്‍കണം (2500 വാഴ/ഹെക്ടര്‍).

ഏത്തവാഴയില്‍ നല്ല ആദായത്തിന് വളരെ ഇടതിങ്ങിയ രീതിയിലുള്ള കൃഷിയ്ക്ക് (വശഴവ റലിശ്യെ ുഹമിശേിഴ) ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉപയോഗിക്കാവുന്നതാണ്.

മേല്‍പറഞ്ഞ കൃഷിരീതിയ്ക്ക് താഴെപറയുന്ന രീതിയിലുള്ള അകലം പാലിക്കാവുന്നതാണ്.

(1) 2 മീറ്റര്‍ * 3 മീറ്റര്‍ - ഒരു കുഴിയില്‍ 2 കന്നുകള്‍ വീതം (1 ഹെക്ടറില്‍ 3332 കന്നുകള്‍ 1666 കുഴികളില്‍).

(2) 1.75 മീറ്റര്‍ * 1.75 മീറ്റര്‍ - 1 കുഴിയില്‍ 1 കന്നുവീതം (1 ഹെക്ടറില്‍ 3265 കന്നുകള്‍)

കുഴിയുടെ വലിപ്പം : 50 സെന്‍റിമീറ്റര്‍ * 50 സെ.മീ * 50 സെ.മീ

നടീല്‍ രീതി :

നടുന്നതിന് 15 ദിവസം മുന്‍പ് കുഴി തയ്യാറാക്കണം. കുഴികള്‍ കാലിവളം 15-20 കിലോയും, മേല്‍മണ്ണും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് നിറയ്ക്കണം. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഇതിനു മുകളിലായി നടണം. നടുന്നതിനു മുന്‍പായി തൈകള്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ വേരുകള്‍ക്ക് കേടുപറ്റാത്ത രീതിയില്‍ മാറ്റണം. നടുന്നത് കഴിയുന്നതും വൈകുന്നേരമാക്കുന്നതാണ് അഭികാമ്യം. നട്ടതിനു ശേഷം 2 ആഴ്ചയോളം ഈ തൈകള്‍ക്ക് തണല്‍ നല്‍കുന്നത് സൂര്യാഘാതം ഒഴിവാക്കാന്‍ സഹായിക്കും. നട്ടതിനുശേഷം ആദ്യ ദിനങ്ങളില്‍ എല്ലാ ദിവസവും ജലസേചനം നല്‍കണം.

സസ്യ സംരക്ഷണം

നടുന്പോള്‍ കന്ന് ഒന്നിന് 30 ഗ്രാം കാര്‍ബോഫ്യുറാന്‍ നല്‍കണം. നട്ട് 60 ദിവസവും 90 ദിവസവും ആകുന്പോള്‍ 15 ഗ്രാം വീതം കാര്‍ബോഫ്യൂറാന്‍ നല്‍കണം. പ്രധാന രോഗകീടബാധ അകറ്റുന്നതിന് സംയോജിത നിയന്ത്രിത മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാവുന്നതാണ്.

ജൈവ രാസവളങ്ങള്‍ :

കൃഷി സ്ഥലം ഒരുക്കുന്പോള്‍ ഒരു കന്നിന് 15-20 കിലോ ജൈവവളം / കാലിവളം, 1 കിലോ കുമ്മായം എന്ന തോതില്‍ ചേര്‍ക്കണം. പാക്യജനകം : ഭാവകം : ക്ഷാരം എന്നിവ 300 : 115 : 450 ഗ്രാം/വാഴ എന്ന തോതില്‍ 6 തവണകളായി താഴെ പറയുന്ന രീതിയില്‍ നല്‍കണം.

നല്‍കേണ്ട സമയം

പാക്യജനകം : ഭാവകം : ക്ഷാരം ഗ്രാം/വാഴ)

നട്ട് ഒന്നാം മാസത്തില്‍

50 : 65 : 65

നട്ട് രണ്ടാം മാസത്തില്‍

50 : 00 : 65

നട്ട് മൂന്നാം മാസത്തില്‍

50 : 50 : 65

നട്ട് നാലാം മാസത്തില്‍

50 : 00 : 65

നട്ട് അഞ്ചാം മാസത്തില്‍

50 : 00 : 65

നട്ട് ഏഴാം മാസത്തില്‍

50 : 00 : 125

മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍

കീടങ്ങള്‍

തടപ്പുഴു : (ഒഡോയ്പോറസ് ലോന്‍ജികോളിസ്)

ഇതിന്‍റെ വണ്ടുകള്‍ മാണവണ്ടുമായി സാമ്യമുണ്ട്. ഇവയുടെ ആക്രമണം ഈ അടുത്ത കാലത്തായി അതിരൂക്ഷമാണ്. പ്രായപൂര്‍ത്തിയായ പെണ്‍വണ്ടുകള്‍ വാഴത്തടയില്‍ ചെറു ദ്വാരങ്ങളുണ്ടാക്കി മുട്ടയിടുന്നു. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കള്‍ തട വ്യാപകമായി തിന്നു തീര്‍ക്കുകയും അതുവഴി വാഴ ഒടിഞ്ഞ് വീണ് നശിക്കുകയും ചെയ്യും.

നിയന്ത്രണ മാര്‍ഗ്ഗം:-

(1) കൃഷിയിടം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനമായി അനുവര്‍ത്തിക്കേണ്ടത്.

(2) ആക്രമണ വിധേയമായ വാഴകള്‍ മാണമുള്‍പ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.

(3) വിളവെടുത്തതിനുശേഷം വാഴയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ മാറ്റുകയും നശിപ്പിക്കുയും ചെയ്യണം.

(4) ആക്രമണം ബാധിച്ചതും അല്ലാത്തതുമായ വാഴകളുടെ പുറത്തെ പോളമാറ്റിയതിനുശേഷം നിര്‍ദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും കീടനാശിനികള്‍ ഉപയോഗിക്കണം. എല്ലാ ഇലകളുടെയും അക്ഷങ്ങളിലും, വാഴയുടെ മാണത്തിലും ചുറ്റുമുള്ള സ്ഥലങ്ങളിലും പുഴു ഉണ്ടാക്കിയിട്ടുള്ള ദ്വാരങ്ങളില്‍ കൂടി സ്പ്രേയറിന്‍റെ നിര്‍ഗ്ഗമനാഗ്രം കടത്തി കീടനാശിനി തളിക്കണം. ക്യൂനാള്‍ഫോസ് 0.05 ശതമാനം അല്ലെങ്കില്‍ ക്ലോര്‍പൈറിഫോസ് 0.03 ശതമാനം, അല്ലെങ്കില്‍ കാര്‍ബാറില്‍ 0.2 ശതമാനം ഇവയിലേതെങ്കിലും ഉപയോഗിക്കാം. വീണ്ടും ഉപദ്രവം കാണുന്നെങ്കില്‍ 3 ആഴ്ചയ്ക്കുശേഷം ഒരിക്കല്‍ കൂടി കീടനാശിനി പ്രയോഗിക്കണം.

വാഴ മാണ വണ്ട് : (കോസ്മോപൊളിറ്റസ് സോര്‍ഡിഡസ്)

വാഴകൃഷി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഈ വണ്ടിന്‍റെ ഉപദ്രവം കാണാന്‍ കഴിയും. പെണ്‍വണ്ടുകള്‍ വാഴയുടെ മാണത്തില്‍ ദ്വാരമുണ്ടാക്കി മുട്ടയിടുന്നു. ഈ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മാണത്തെ തിന്നു നശിപ്പിക്കുകയും, അതുവഴി വാഴയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യും. പൂര്‍ണ്ണ വളര്‍ച്ചയെത്താറായ വാഴയില്‍ ഉപദ്രവം ഉണ്ടെങ്കില്‍ വാഴയിലെ ഇലകളുടെ എണ്ണം, കുലയുടെ വലിപ്പവും, കായുടെ എണ്ണവും എന്നിവ കുറയുകയും ചെയ്യും.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ :

(1) കൃഷി സ്ഥലം നിര്‍ബന്ധമായും വൃത്തിയായി സൂക്ഷിക്കണം.

(2) നല്ല ആരോഗ്യമുള്ള കന്നുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക.

(3) കൃഷി സ്ഥലത്തിന്‍റെ അടിയിലുള്ള പാളികള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിനുവേണ്ടി നല്ല ആഴത്തില്‍ ഉഴുതു മറിക്കണം.

(4) കന്നിന്‍റെ മാണത്തിന്‍റെ പുറം ഭാഗം ചെത്തി കളഞ്ഞ് 3-4 ദിവസം വെയിലത്ത് ഉണക്കിയതിനുശേഷം, ചാണകവും ചാന്പലും ചേര്‍ന്ന മിശ്രിതം പൂശുക.

(5) അരമീറ്റര്‍ നീളമുള്ള വാഴത്തട നീളത്തില്‍ പിളര്‍ന്ന് കൃഷിസ്ഥലത്ത് നിര്‍ത്തി കെണികള്‍ ഒരുക്കാം. പ്രായപൂര്‍ത്തിയായ വണ്ടുകള്‍ രാത്രികാലത്ത് ഇതിലേക്കാകര്‍ഷിക്കപ്പെടും. ഇവയെ വെളുപ്പിനെ നശിപ്പിച്ചു കളയാനും സാധിക്കും.

അവരപ്പേന്‍ അഥവാ എഫിഡ് (പെന്‍റലോണിയ നൈഗ്രോനെര്‍വോസ)

കൂട്ടനാശം വിതക്കുന്ന മണ്ടയടപ്പ് രോഗത്തിന് കാരണമായ വൈറസുകളെ വഹിക്കുന്ന കീടമാണിത്.

നിയന്ത്രണ മാര്‍ഗ്ഗം :

(1) 25 ഗ്രാം ഫോറേറ്റ് 10 ജി അല്ലെങ്കില്‍ 10 ഗ്രാം കാര്‍ബോഫ്യൂറാന്‍ 3 ജി ഓരോ വാഴയുടേയും ചുവട്ടില്‍ ഇടണം.

(2) നട്ട് 75 - ാം ദിവസം വാഴയുടെ ഇലകളുടെ അക്ഷത്തില്‍ 12.5 ഗ്രാം ഫോറേറ്റ് 10 ജി അല്ലെങ്കില്‍ 10 ഗ്രാം കാര്‍ബോഫ്യൂറഡാന്‍ 3 ജി, അല്ലെങ്കില്‍ മണ്ണില്‍ 25 ഗ്രാം ഫോറേറ്റ്, അഥവാ 20 ഗ്രാം കാര്‍ബോഫ്യൂറാന്‍ വാഴ ഒന്നിന് എന്ന തോതില്‍ നല്‍കണം. ഇത് 165-ാം ദിവസവും ആവര്‍ത്തിക്കണം.

(3) ചെങ്കദളി ഇനത്തിന് 25 ഗ്രാം ഫോറേറ്റ് 10 ജി അല്ലെങ്കില്‍ 20 ഗ്രാം കാര്‍ബോഫ്യൂറാന്‍ 3 ജി മണ്ണില്‍ ചേര്‍ക്കണം. നട്ട് 20, 95, 165 ദിവസങ്ങളില്‍ ആവര്‍ത്തിക്കണം.

ഇലതുരപ്പന്‍ - സ്പിന്‍ഡില്‍ ലീഫ്മൈനര്‍ (അസ്വാനിയ സ്പീഷിസ്)

ഡൈമെതോയേറ്റ് 0.05 ശതമാനം അല്ലെങ്കില്‍ ഫോസ്ഫാമിഡോണ്‍ 0.3 ശതമാനം ഉപയോഗിച്ച് നിയന്ത്രിക്കാം.

നിമ വിരകള്‍ :-

പ്രധാന സ്പീഷിസുകള്‍ മണ്ണില്‍ തുരക്കുന്നവ, വേരില്‍ കെട്ടുണ്ടാക്കുന്നവ, വേരില്‍ അംഗ വൈകൃതം ഉണ്ടാക്കുന്നവ, വേരില്‍ ചെറിയ കൂടുപോലുള്ള അവസ്ഥ ഉണ്ടാക്കുന്നവ എന്നിവയാണ്. ആക്രമണം രൂക്ഷമാവുന്പോള്‍ ഇലകളുടെ എണ്ണം കുലയുടെ തൂക്കം, കായ്കളുടെ എണ്ണം എനിവ കുറയും.

വേപ്പിന്‍ പുണ്ണാക്ക് 1 കിലോയും, 0.5 ഗ്രാം കര്‍മ്മ ക്ഷമതാ ഘടകം അടങ്ങിയ കാര്‍ബോഫ്യൂറാനും വാഴ നടുന്പോള്‍ മാണത്തില്‍ നല്‍കി ഈ നിമാവിരകളെ നിയന്ത്രിക്കാം. പരല്‍ രൂപത്തിലുള്ള കീടനാശിനി നല്‍കുന്പോള്‍ മണ്ണില്‍ നല്ല നനവുണ്ടായിരിക്കണം. നനവു കുറവുണ്ടെങ്കില്‍ ജലസേചനം ഉടനടി നല്‍കണം.

രോഗങ്ങള്‍ :

മണ്ടയടപ്പു രോഗം :-

ഇത് അവരപ്പേന്‍ അഥവാ എഫിഡ് പരത്തുന്ന ഒരു വൈറസ് രോഗമാണ്.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍:

(1) രോഗ വാഹികളായ കീടങ്ങളെ നിയന്ത്രിക്കാനുള്ള കീടനാശിനി ഉപയോഗിക്കുക.

(2) രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക.

(3) രോഗമില്ലാത്ത കന്നുകള്‍ നടാന്‍ ഉപയോഗിക്കുക. കര്‍പ്പൂരവള്ളി, കാഞ്ചികേല, ഞാലിപ്പൂവന്‍, കൂന്പില്ലാകണ്ണന്‍ എന്നിവ രോഗം ബാധിക്കാത്ത ഇനങ്ങളാണ്.

പനാമ വാട്ടം (ഫ്യൂസേറിയം ഓക്സിസ്പോറം)

(1) രോഗം ബാധിക്കുന്ന ഇനങ്ങളുടെ കന്നുകളെ 0.1 - 0.2 ശതമാനം വീര്യമുള്ള കാര്‍ബണ്‍ഡാസിം ലായനിയില്‍ മുക്കിയതിനുശേഷം നടാന്‍ ഉപയോഗിക്കുക.

(2) അസുഖം ബാധിച്ച വാഴയുടെ ചുവട്ടില്‍ 0.2 ശതമാനം വീര്യമുള്ള കാര്‍ബെന്‍ഡാസിം ഒഴിച്ച് കുതിര്‍ക്കുന്നത് രോഗം മറ്റു വാഴകളിലേയ്ക്ക് പടരുന്നത് തടയും

(3) അസുഖം ബാധിച്ച വാഴയുടെ ഭാഗങ്ങള്‍, മാണമുള്‍പ്പെടെ നശിപ്പിക്കണം..

(4) കുമ്മായം 1 കിലോ ഒരു കുഴിക്ക് എന്ന തോതില്‍ നല്‍കണം. പാളയന്‍കോടന്‍, റോബസ്റ്റ, നേന്ത്രന്‍ എന്നീ ഇനങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ട്.

ഇലപ്പുള്ളിരോഗം (മൈകോസ്ഫേറില സ്പീഷീസ്)

(1) ഗുരുതരമായി രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം.

(2) 1 ശതമാനം ബോര്‍ഡോ മിശ്രിതം രോഗബാധ കണ്ടുകഴിഞ്ഞാലുടന്‍ തളിക്കണം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തിനോടനുബന്ധിച്ചാണ് ഈ രോഗം സാധാരണ കാണാറ്. രോഗത്തിന്‍റെ തീവ്രതയനുസരിച്ച് 2 ആഴ്ചയിലൊരിക്കല്‍ എന്ന ക്രമത്തില്‍ 5-6 സ്പ്രയിംഗ് നടത്തണം.

(3) പവ്വര്‍ ഓയില്‍ 1 ശതമാനം ഈ രോഗം നിയന്ത്രിക്കുന്നതിന് ഉത്തമമാണ്.

(4) രോഗ ലക്ഷണം കണ്ടാലുടന്‍ കാര്‍ബന്‍ഡാസിം (0.1 ശതമാനം) അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ട്രൈഡിമോര്‍ഫ് (0.05%) മാന്‍കോസെബ് (0.2 %), കാര്‍ബന്‍ഡാസിം (0.1%) ഇവ തളിക്കണം. രോഗത്തിന്‍റെ തീവ്രതയനുസരിച്ച് 2 ആഴ്ചയിലൊരിക്കല്‍ എന്ന ക്രമത്തില്‍ 3-4 സ്പ്രേ നടത്താവുന്നതാണ്.

കൊക്കേന്‍ രോഗം (ബനാന ബ്രാക്ട് മൊസൈക് വൈറസ്)

തൃശ്ശൂരിലെ നേന്ത്രന്‍ ഇനത്തിലാണ് ആദ്യമായി ഈ രോഗം കാണപ്പെട്ടത്. കാലക്രമേണ ഈ രോഗം പാളയന്‍കോടന്‍, കൊടപ്പനില്ലാകുന്നന്‍, മൊന്തന്‍, കാഞ്ചികേല, പൂവന്‍, കര്‍പ്പൂരവള്ളി, ചെങ്കദളി എന്നീ ഇനങ്ങളിലും കാണപ്പെട്ടു. ഏത്തവാഴയിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.

ഏത്തവാഴയില്‍, ആദ്യവളര്‍ച്ചാ കാലഘട്ടത്തില്‍ (2 മാസം പ്രായം) തടയില്‍ പിങ്ക് നിറത്തില്‍ നീളത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ കൊക്കേന്‍ രോഗം ബാധിച്ച എല്ലാ വാഴകളും ഈ ലക്ഷണം കാണിക്കണമെന്നില്ല. എന്നിരുന്നാലും ഈ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ആ വാഴ കൊക്കേന്‍ രോഗം ബാധിച്ചതു തന്നെ എന്നു തീര്‍ച്ചപ്പെടുത്താം. മദ്ധ്യഭാഗം ഉണങ്ങിയ വരകളും ദൃശ്യമാണ്. ഇത്തരത്തിലുള്ള വരകള്‍ ആദ്യം ബ്രൗണ്‍ നിറവും ക്രമേണ കറുപ്പുനിറവും ആയി മാറും. ഈ രോഗം വാഴയുടെ ഇല ഒഴികെ ബാക്കി എല്ലാ ഭാഗത്തെയും ബാധിക്കും. ഈ വരകളുടെ നീളം കേവലം മില്ലിമീറ്റര്‍ മുതല്‍ 10 സെന്‍റിമീറ്റര്‍ വരെയാകാറുണ്ട്. 3-ാം മാസം മുതല്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉണങ്ങിയ വരകളോടുള്ള ലക്ഷണം രോഗബാധിതമായ വാഴ കാണിക്കാറുണ്ട്. ചില വാഴകള്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കുലക്കുന്നതുവരെ നിലനിര്‍ത്തുന്നത് കാണാം. ചില വാഴയില്‍ രോഗബാധിത ഭാഗങ്ങള്‍ ഉണങ്ങുന്നതിനോടൊപ്പം രോഗലക്ഷണവും മാഞ്ഞുപോകാറുണ്ട്

രോഗം ബാധിച്ച വാഴയില്‍ ചെറിയ കുല മാത്രമേ ഉണ്ടാകു. കായ്കള്‍ ചെറുതും വളഞ്ഞതും, വിളറിയ പച്ചനിറത്തോടു കൂടിയതും ആയിരിക്കും. രോഗത്തിന്‍റെ തീവ്രതയനുസരിച്ച് കായ്കളുടെ വലിപ്പത്തിലും നിറത്തിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും.

രോഗം ബാധിച്ച വാഴയുടെ കന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല. രോഗലക്ഷണം കാണിക്കുന്ന വാഴതൈകള്‍ ഉടനെ തന്നെ നശിപ്പിച്ചു കളയണം.

വെള്ളരി മൊസൈക്ക് വൈറസ് രോഗം

ഈ രോഗം സാധാരണയായി നേന്ത്രന്‍, പാളയന്‍കോടന്‍, കര്‍പ്പൂരവല്ലി, കോസ്തബന്ത, പേക്കുന്നന്‍, ഭിംകേല്‍, മൊട്ടപ്പൂവന്‍, ദക്ഷിണ്‍ സാഗര്‍, രസകദളി, മൂസാഒര്‍നേറ്റാ എന്നീ ഇനങ്ങളിലും കാണുന്നു.

ഇലകളിലെ പച്ചനിറം അവിടവിടെയായി നഷ്ടപ്പെടുന്നതാണ് ലക്ഷണം. പുതിയ ഇലകളില്‍ സമാന്തരമായി ഇത്തരത്തിലുള്ള വരകള്‍ കാണുന്നു. ഇല വളരുന്നതിനനുസരിച്ച് ചുളുങ്ങി, വശങ്ങള്‍ വളഞ്ഞ് കാണപ്പെടുന്നു. കൂടാതെ ഇലയുടെ വീതിയും കുറയുന്നു. കഠിനമായി രോഗം ബാധിച്ച വാഴയുടെ പോളകളിലും, തടയിലും ചില ഭാഗങ്ങള്‍ ചീഞ്ഞുപോവുന്നതായി കാണാം. രോഗം ബാധിച്ച വാഴകള്‍ ചെറിയ കുലയേ തരുകയുള്ളു. ഇത് എഫിഡ് പരത്തുന്ന വൈറസ് രോഗമാണ്. അതിനാല്‍ രോഗമില്ലാത്ത കന്നുകളേ നടാന്‍ ഉപയോഗിക്കാവു. രോഗം ബാധിച്ച കന്നുകള്‍ നീക്കം ചെയ്യണം. കീടങ്ങളെ നിയന്ത്രിക്കാനുള്ള കീടനാശിനികള്‍ ഉപയോഗിക്കണം. രോഗബാധിത സ്ഥലങ്ങളില്‍ പയറുവര്‍ഗ്ഗ വിളകളൊ, വെള്ളരിയോ ഇടവിളയായി വളര്‍ത്തരുത്.

കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന വിളയാണ് വാഴ. വീട്ടുവളപ്പുകളിലും തെങ്ങിന്‍തോപ്പുകളിലും കമുകിന്‍ തോപ്പുകളിലും ഇടവിളയായും പറന്പുകളിലും കരപ്പാടങ്ങളിലും പ്രധാന വിളയായും വാഴ കൃഷിചെയ്തു വരുന്നു. ഇതില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രധാനമായും നേന്ത്രന്‍ ഇനമാണ് കൃഷിചെയ്യുന്നത്. കൂടുതല്‍ സ്ഥലത്ത് വാഴക്കൃഷി ചെയ്യുന്നുണ്ടണെ്ടങ്കിലും നമ്മുടെ സംസ്ഥാനത്ത് ഇതിന്‍റെ വിളവ് കുറവാണ്. സ്ഥിരമായി വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം വിളവ് കുറഞ്ഞുവരുന്നതായി കാണാം. മണ്ണിന്‍റെ ഫലപുഷ്ടി കുറയുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. ഫലപുഷ്ടി നിലനിറുത്തണമെങ്കില്‍ ജൈവവളങ്ങള്‍ ധാരാളമായി ഉപയോഗിക്കണം. ജൈവവളങ്ങളുടെ ലഭ്യതയാണ് ഇതിന് വിഘാതമായി നില്‍ക്കുന്നത്. ജൈവവളങ്ങള്‍ കൃഷിയിടങ്ങളില്‍തന്നെ ഉത്പാദിപ്പിക്കാന്‍ സൗകര്യമുണെ്ടങ്കില്‍ കൃഷിച്ചെലവ് വളരെ കുറയും. രാസവളങ്ങളുടെ ഉപയോഗം 25 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനും സാധിക്കും.

ഇതിന് ഒരു മാര്‍ഗം വാഴത്തോപ്പുകളിലെ മണ്ണിരക്കന്പോസ്റ്റ് നിര്‍മാണമാണ്. വാഴത്തോപ്പുകളില്‍ പാഴായിക്കിടക്കുന്ന വാഴപ്പിണ്ടി, വാഴമാണം, വാഴയില എന്നിവയും കാലിവളവും ഉപയോഗിച്ച് മണ്ണിരക്കന്പോസ്റ്റ് നിര്‍മാണം നടത്തണം. വാഴപ്പിണ്ടിയും വാഴമാണവും ചെറിയ കഷണങ്ങളാക്കുക. ഇവയുടെ എട്ടില്‍ ഒരുഭാഗം ചാണകവുമായി കൂട്ടിച്ചേര്‍ത്താണ് മണ്ണിരക്കന്പോസ്റ്റ് നിര്‍മിക്കുന്നത്. ഇതിനായി യൂഡ്രിലിസ് യുജിനേ, ഐസീനിയ ഫിറ്റിഡ എന്നീ മണ്ണിരകളില്‍ ഏതിനെയെങ്കിലും ഉപയോഗിക്കണം. ഏകദേശം ഒരു ടണ്‍ ജൈവവളമിശ്രിതത്തില്‍ നിന്ന് 300-350 കിലോ ഗ്രാം കന്പോസ്റ്റ് ലഭിക്കുന്നു. അതായത് കന്പോസ്റ്റ് നിര്‍മ്മാണത്തിന് നമ്മള്‍ ഇപയോഗിക്കുന്ന ചാണകത്തിന്‍റെ മൂന്നിരട്ടി കന്പോസ്റ്റ് ലഭിക്കുന്നു. അങ്ങനെ മണ്ണിരക്കന്പോസ്റ്റ് നിര്‍മാണം ജൈവവളത്തിന്‍റെ ലഭ്യത വര്‍ദ്ധിക്കുന്നു.

ഒരു വാഴയ്ക്ക് ഏകദേശം 5 കിലോഗ്രാം മണ്ണിരക്കന്പോസ്റ്റ് നടുന്പോള്‍ തന്നെ കുഴിയില്‍ ഇട്ടുകൊടുക്കണം. കന്പോസ്റ്റ് നിര്‍മാണം നന്നായി പുരോഗമിക്കുന്നുണെ്ടങ്കില്‍ വീണ്ടും 35 കിലോഗ്രാം കന്പോസ്റ്റ് ആദ്യത്തെ രണ്ടുമാസത്തിനകം ഇട്ടുകൊടുക്കണം. ഇപ്രകാരം കൃഷിചെയ്യുന്പോള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള രാസവളത്തിന്‍റെ അളവ് 15 മുതല്‍ 25 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ധാരാളമായി കന്പോസ്റ്റ് ഉത്പാദിപ്പിക്കുകയാണെങ്കില്‍ അളവ് വീണ്ടും കൂട്ടാവുന്നതാണ്. ഇങ്ങനെ ധാരാളം കന്പോസ്റ്റ് ഉപയോഗിക്കുന്പോള്‍ രാസവളത്തിന്‍റെ അളവ് 50 ശതമാനം മുതല്‍ 75 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. അതായത് ആദ്യഘട്ടങ്ങളില്‍ സംയോജിതവളപ്രയോഗവും പടിപടിയായി ജൈവകൃഷിയും അവലംബിക്കാന്‍ സാധിക്കുന്നു.

മണ്ണിരക്കന്പോസ്റ്റിന് അമ്ലഗുണമോ ക്ഷാരഗുണമോ ഇല്ല. തന്മൂലം നമ്മുടെ കൃഷിയിടങ്ങള്‍ക്ക് ഏറ്റവും യോജിച്ച ജൈവവളമാണ്. വാഴയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മണ്ണിരക്കന്പോസ്റ്റില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ യഥാക്രമം 15-18 ശതമാനം, 0.8-10 ശതമാനം, 1.8-2.00 ശതമാനം എന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇവകൂടാതെ കാത്സ്യം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ നല്ല തോതില്‍ അടങ്ങിയിരിക്കുന്നു. ചില ഹോര്‍മോണുകളും ഇതിലുണ്ട്. അതുപോലെതന്നെ വളരെ പ്രയോജനകരമായ ബാക്ടീരിയകളും മറ്റ് സൂക്ഷ്മ ജീവികളും ഇതില്‍ ധാരാളമായി വസിക്കുന്നു. അതിനാല്‍ മണ്ണിരക്കന്പോസ്റ്റ് ഉത്തമ ജൈവവളമാണ്.

മണ്ണിരക്കന്പോസ്റ്റ് നിര്‍മാണം പിണ്ടിവണ്ടുകളുടെ ആക്രമണം ഗണ്യമായി കുറയ്ക്കുന്നു. വാഴത്തോട്ടങ്ങളില്‍ ഉപയോഗശൂന്യമായി ക്കിടക്കുന്ന വാഴപ്പിണ്ടി, വാഴമാണം ഇവയിലാണ് ഈ വണ്ടുകള്‍ മുട്ടയിട്ട് പെരുകുന്നത്. മണ്ണിരക്കന്പോസ്റ്റിനായി ഇവ ഉപയോഗപ്പെടുത്തുന്പോള്‍ പരിസരശുചീകരണം നടക്കകയും അങ്ങനെ പിണ്ടിവണ്ടുകളുടെ നിയന്ത്രണം സാധ്യമാകുകയും ചെയ്യുന്നു.

വാഴത്തോട്ടത്തില്‍ ജൈവവളത്തിനുളള മറ്റൊരു പ്രധാന മാര്‍ഗം പച്ചിലച്ചെടികള്‍ വളര്‍ത്തുകയാണ്. വന്‍പയര്‍, കൊളിഞ്ഞി, സണ്‍ഹംപ്, ഡെയിഞ്ച ഇവയേതെങ്കിലും നട്ടുവളര്‍ത്താവുന്നതാണ്. വന്‍പയറാണ് എളുപ്പത്തില്‍ വളര്‍ത്താവുന്ന വിള. ഇതിന്‍റെ വിത്ത് ഏക്കറിന് 16 കിലോഗ്രം എന്ന തോതില്‍ വാഴയുടെ ചുറ്റും വാഴകള്‍ക്കിടയിലും വിതച്ചുകൊടുക്കണം. വാഴ നടുന്നതിനൊപ്പം പയറും വിതയ്ക്കണം. പൂക്കുന്പോള്‍ പയര്‍ച്ചെടി പിഴുത് വാഴയുടെ തടത്തിലിട്ട് മൂടുക. വീണ്ടും ഒരാവര്‍ത്തികൂടെ ഇതുപോലെ പയര്‍ കൃഷിചെയ്യുക. ഇങ്ങനെ ഇടവിളയായി പയര്‍ വളര്‍ത്തുന്നതുമൂലം വാഴത്തോട്ടത്തിലെ കളനിയന്ത്രണം വളരെ ഫലപ്രദമായി നടക്കുന്നു. കൂടാതെ വാഴത്തടത്തില്‍ പുതയിടുന്നതിന്‍റെ ഗുണം ലഭിക്കുന്നു. എല്ലാറ്റിനുപരി ജൈവവളം കൃഷിസ്ഥലത്തുതന്നെ ഉത്പാദിപ്പിക്കാനും രാസവളത്തിന്‍റെ അളവ് ശുപാര്‍ശ ചെയ്യപ്പെട്ടതില്‍ നിന്ന് 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാനും സാധിക്കുന്നു.

വാഴക്കൃഷിക്ക് ജൈവവളം അത്യന്താപേക്ഷിതമാകയാല്‍ വാഴത്തോപ്പുകളില്‍ തന്നെയുള്ള ജൈവവളനിര്‍മ്മാണം കൃഷിച്ചെവല് കുറച്ച് അറ്റാദായം വര്‍ധിപ്പിക്കുന്നു. അതുപോലെതന്നെ ജൈവവളങ്ങളുടെ ഉപയോഗം സുസ്ഥിരകൃഷിയിലേക്കുള്ള മാറ്റം സുഗമമാക്കുകയും വരുമാന ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഏത്തവാഴ പ്രകൃതിയുടെ ടോണിക്ക്

മലയാളിയുടെ പ്രഭാത ഭക്ഷണത്തിന്‍റെ ഭാഗമായി മാറിയ ഏത്തപ്പഴം ടോണിക്കും, ഉദര രോഗ ചികിത്സയിലും മൂത്രാശയ ചികിത്സയിലും ഉപയോഗിക്കുന്ന ഔഷധവുമാണെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. മ്യൂസാ പാരഡീസിക്കാ ലിന്‍ എന്ന് സസ്യശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഏത്തവാഴ മ്യൂസേസിയേ കുടുംബാംഗമാണ്. ബനാനാ എന്ന് ഇംഗ്ലീഷ് പേര്. വ്യൈഗ്രന്ഥങ്ങളിലെ പ്രധാന സംസ്കൃത നാമങ്ങള്‍ കദളി, മോച, അബുസാര, വാരണ്ട ബുസ, കഷ്ഠീല, രംഭ, വനലക്ഷ്മി, ദീര്‍ഘപത്ര, വൃക്ഷപുഷ്പ, മപേന്ദ്രകാളി, മോചക, അംശുഫല എന്നിവയാണ്. ഏത്തവാഴയ്ക്ക് ഔഷധ ഗുണം നല്‍കുന്ന പ്രധാന രാസസംയുക്തങ്ങളാണ് സിറോടോണിന്‍, നോറിപൈന്‍ഫ്രൈന്‍, ഡോപാമില്‍, ക്വാറ്റിക്കൊളാമിസ എന്നിവ. പഴത്തിലും കൂന്പിലും പിണ്ടിയിലും ടാനിക് ആസിഡ്, ഗാളിക് ആസിഡ്, ആല്‍ബുമിന്‍, കൊഴുപ്പ്, ജീവകം എ, ബി, സി, ഇരുന്പ്, അന്നജം ഇവ അടങ്ങിയിട്ടുണ്ട്.

ഔഷധവിധികള്‍ ഉദരരോഗ ചികിത്സയില്‍

ഉദരവ്രണങ്ങള്‍ മൂലം കഷ്ടപ്പെടുന്ന അള്‍സര്‍ രോഗികള്‍ക്ക് അത്ഭുകരമായി രോഗശാന്തി ലഭിക്കാന്‍, തൊലിനീക്കിയ പച്ച ഏത്തക്കായ് അരിഞ്ഞ് ഉണക്കിപ്പൊടിച്ച് ദഹന ശേഷിക്കനുസരിച്ച് കുറേശെ പാലില്‍ കലര്‍ത്തി കഴിക്കുന്നത് ശീലമാക്കുക. ഏത്തക്കാപ്പൊടി നെയ്യില്‍ ചേര്‍ത്തും സേവിക്കാവുന്നതാണ്. ദിവസേന രണ്ടുനേരം ഏത്തപ്പഴം നന്നായി ചവച്ചരച്ചു തിന്നുന്നതും അള്‍സറിന് ഔഷധമാണ്. ഏത്തക്കാപ്പൊടി പാല്‍ക്കഞ്ഞിയാക്കി കഴിക്കുന്നത്, ആമാശയ വീക്കത്തിന് (ഴമെേൃശശേ)െ നല്ല ചികിത്സയാണ്. വയറ്റിളക്കം നില്‍ക്കാന്‍ പച്ച ഏത്തക്കയുടെ കറ കഞ്ഞിയില്‍ കലര്‍ത്തിക്കുടിക്കുക. ഏത്തപ്പഴത്തൊലിക്കഷായം വയറ്റിളക്കം ശമിപ്പിക്കും. പച്ചക്കായ് ഉണക്കിപ്പൊടിച്ച്, അതിസാരത്തെ നിയന്ത്രിക്കുന്നതോടൊപ്പം ഉദരശൂലയ്ക്കും നന്നാണ്. വിട്ടുമാറാത്ത അതിസാരവും രക്താതിസാരവും ഉടന്‍ ശമിക്കുന്നതിന് ഒരൗണ്‍സ് ഏത്തപ്പഴവും അര ഔണ്‍സ് വാളന്‍പുളിയും, കാല്‍ ഔണ്‍സ് കറിയുപ്പും ചേര്‍ത്ത് ഒരു ദിവസം മാത്രം മൂന്നുനേരം കഴിച്ച ശേഷം കട്ടിയുള്ള ഭക്ഷണം ഉപേക്ഷിച്ച് കിടന്ന് വിശ്രമിക്കുക. ഏത്തവാഴപ്പൂവ് ഇടിച്ചു പിഴിഞ്ഞ നീരും രക്താതിസാരത്തിന് ഉത്തമമാണ്. പിണ്ടിനീരും രക്താതിസാരം ശമിപ്പിക്കും. വാഴപ്പോളയുടെയും വാഴയിലയുടെയും നീര് അരയൗണ്‍സ് വീതമെടുത്ത് ഒരൗണ്‍സ് നെയ്യുമായി കലര്‍ത്തി കഴിച്ചാല്‍ ഉടന്‍ വീരേചനയുണ്ടാകും. അജീര്‍ണതോടു കൂടിയ വായുശൂലയും നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും സുഖപ്പെടാന്‍ വെയിലത്തുണക്കിപ്പൊടിച്ച ഏത്തയ്ക്കാപ്പൊടി കൊണ്ട് ചപ്പാത്തി ഉണ്ടാക്കി, ഉപ്പുമാത്രം ചേര്‍ത്തുകഴിക്കുക. വാഴമാണം അരിഞ്ഞുണക്കി ചുട്ടെടുത്ത ചാരം ഒരു ഗ്രാം മുതല്‍ മൂന്ന് ഗ്രാം വരെ ദിവസം നാലുനേരം പാലിലോ വെള്ളത്തിലോ കലക്കി കഴിച്ചാലും പുളിച്ചു തികട്ടല്‍, നെഞ്ചെരിച്ചില്‍, വയറുവേദന ഇവ ശമിക്കും. വാഴത്തണ്ടിന്‍റെ ചാരം മേല്പറഞ്ഞ വിധം കഴിച്ചാല്‍ കൃമിദോഷം മാറും. കുട്ടികളുടെ പോഷകാഹാരക്കുറവും ഗ്രഹണിയും വയറിളക്കവും ശമിക്കാന്‍ ഏത്തയ്ക്കാപ്പൊടി പാലില്‍ കാച്ചിക്കൊടുക്കുക.

ടോണിക്കായും ത്വക് രോഗ ചികിത്സയിലും

ഏത്തപ്പഴത്തിന് രക്തത്തിലെ അസിഡിറ്റി കുറയ്ക്കാനും ഹീമോഗ്ലോബിന്‍ കൂടുതലായി ഉത്പാദിപ്പിച്ച് രക്തവര്‍ധനവുണ്ടാക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനും ഇരുന്പു ലവണങ്ങള്‍ നല്‍കി കുഞ്ഞുങ്ങളുടെ വിളര്‍ച്ച മാറ്റാനും കഴിവുണ്ട്. രക്തദോഷങ്ങള്‍ അകറ്റാന്‍ വാഴപ്പിണ്ടിനീരും വാഴമാണനീരും ഉപകരിക്കും. പച്ച ഏത്തക്കായ് തൊലികളഞ്ഞ് അരിഞ്ഞുണക്കി പൊടിച്ചതില്‍ അല്‍പം ത്രികടു പൊടിച്ചുചേര്‍ത്ത്, പാലില്‍ കുറുക്കി സേവിക്കുന്നത് ശരീരപുഷ്ടിക്കും വിശപ്പുണ്ടാകാനും നല്ലതാണ്. ശോഷിച്ച കുഞ്ഞുങ്ങള്‍ വണ്ണം വയ്ക്കാന്‍ ഈ പൊടി നെയ്യില്‍ കുറുക്കി കൊടുക്കുകയോ പാല്‍ക്കഞ്ഞി വച്ചു കൊടുക്കുകയോ ചെയ്യുക. വയറ്റിളക്കം ബാധിച്ച് ക്ഷീണിച്ചവര്‍ക്ക് വാഴപ്പൂവിന്‍റെ സൂപ്പ് ഉത്തമമാണ്. തളര്‍ച്ച മാറി ആരോഗ്യവും ബലവും ഉണ്ടാകാന്‍ ഏത്തപ്പഴം ഉടച്ച് തൈരില്‍ കലര്‍ത്തി തേന്‍ കൂട്ടി പതിവായി കഴിക്കുക. മെലിഞ്ഞവര്‍ തടിക്കാനും വൃക്കരോഗങ്ങള്‍ മാറാനും ദിവസേന രണ്ടുനേരം ഓരോ ഏത്തപ്പഴം തിന്ന് ഓരോഗ്ലാസ് പാല്‍ കുടിച്ചാല്‍ മതി. ക്ഷീണിച്ചിരിക്കുന്നവരുടെ അജീര്‍ണ്ണം മാറാന്‍ ഏത്തപ്പഴനീരില്‍ യീസ്റ്റിട്ടുണ്ടാക്കുന്ന ലഹരിപാനീയം ഉപകരിക്കും.

മുഖത്തെ കുരുക്കളും പാടുകളും ചുളിവുകളും മാറാന്‍ ഏത്തപ്പഴവും റോസപ്പൂവും അരച്ചുപുരട്ടുക. ഏത്തപ്പഴം, ഇന്തുപ്പ്, വെണ്ണ ഇവ അരച്ചു യോജിപ്പിച്ച് തേച്ചാല്‍ ചിരങ്ങും മറ്റു ത്വക്ക് രോഗങ്ങളും മാറും. പരു പൊട്ടാനും തീപ്പൊള്ളല്‍ ശമിക്കാനും ഏത്തപ്പഴം അരച്ചു ലേപനം ചെയ്യുക. വാഴക്കൂന്പരച്ചു പുരട്ടുന്നതും പൊള്ളലിനു ധാരകോരാന്‍ ഉപകരിക്കും. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലിന് വാഴയിലയില്‍ കിടത്തി വാഴപ്പൊള നീരുകൊണ്ടു ധാരകോരുക.

മൂത്രാശയ രോഗങ്ങള്‍ക്കും സ്ത്രീ രോഗങ്ങള്‍ക്കും പ്രതിവിധി

മൂത്രതടസം മാറാന്‍ ഏത്തപ്പഴത്തൊലി കൊണ്ടുള്ള കഷായം ഉപകരിക്കും. മൂത്രബന്ധനത്തിനു മറ്റൊരു ചികിത്സ വാഴവേരിന്‍റെ നീരില്‍ പൊന്‍കാരവും വെടിയുപ്പും കരിച്ചു കലക്കി സേവിക്കുകയാണ്. ധാരാളം മൂത്രം ഉണ്ടാക്കാന്‍ വാഴക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീര് കുടിക്കുക. രാവിലെയും വൈകിട്ടും 30 മില്ലിവീതം വാഴപ്പിണ്ടി നീരു കുടിച്ചാല്‍ ക്രമത്തിലധികം മൂത്രംപോകുന്ന രോഗം മാറും. മൂത്രസഞ്ചിയിലെ കല്ല് ദഹിപ്പിക്കാന്‍ ഇതൊരു സിദ്ധൗഷധവുമാണ്. സ്ത്രീകളുടെ ഉഷ്ണരോഗവും വെള്ളപ്പോക്കും മാറാന്‍ ഏത്തപ്പഴം നെല്ലിക്കാനീരില്‍ കലര്‍ത്തികഴിക്കുക. ഏത്തപ്പഴം തേന്‍കൂട്ടി കഴിക്കുന്നത് മൂത്രച്ചൂടിലിനും അസ്ഥിസ്രാവത്തിനും പ്രതിവിധിയാണ്. പുഴുങ്ങിയ ഏത്തപ്പഴം നെയ്യില്‍ വരട്ടി വെറും വയറ്റില്‍ തിന്നാല്‍ ഗര്‍ഭിണികളുടെ ഛര്‍ദി മാറും. വേദനയോടു കൂടിയ ആര്‍ത്തവവും അത്യാര്‍ത്തവവും ശമിക്കാന്‍ പൂവിന്‍നീറ്റില്‍ തൈരുകലര്‍ത്തി സേവിക്കുക. പച്ചവാഴക്കായ് ചതച്ച് 50 മുതല്‍ 100 ഗ്രാം വരെ ആവശ്യത്തിനു ശര്‍ക്കര ചേര്‍ത്ത് ദിവസേന രണ്ട് നേരം കഴിക്കുന്നതും അത്യാര്‍ത്തവത്തിനു പ്രതിവിധിയാണ്. വാഴക്കൂന്പിന്‍റെ നീരെടുത്ത് തേനില്‍ ചേര്‍ത്തുകഴിക്കുന്നതും നല്ലതാണ്. അസ്ഥിസ്രാവം മാറാന്‍ വേരിന്‍ നീറ്റില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക. യോനിയില്‍ നിന്നുള്ള രക്തസ്രാവം നില്‍ക്കാന്‍ വാഴച്ചുണ്ട് അരച്ച് നല്‍കിയാല്‍ മതി..

വിവിധ രോഗ ചികിത്സയില്‍

രക്തസമ്മര്‍ദം കുറയ്ക്കാനും പ്രമേഹത്തിനും ശ്വാസം മുട്ടലിനും ആശ്വാസം ലഭിക്കാനുമായി 30 മില്ലി വാഴപ്പിണ്ടി നീരും 30 മില്ലി കുന്പളങ്ങാനീരും യോജിപ്പിച്ച്, 14 കൂവളത്തിലകൂടെ അരച്ചു ചേര്‍ത്ത് രാവിലെ കഴിക്കുക. അതോടൊപ്പം മുരിങ്ങയില, തഴതാമയില, ചീരയില ഇവ ഇന്തുപ്പും കുരുമുളകും ചേര്‍ത്ത് തോരനാക്കി അഹാരത്തോടൊപ്പം കഴിക്കുക, വാഴപ്പിണ്ടി നീരില്‍ അല്പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്തു കഴിക്കുന്നതും വാഴക്കൂന്പ് കറിയാക്കി ഉപയോഗിക്കുന്നതും മൂലം പ്രമേഹം നിയന്ത്രണ വിധേയമാക്കാം. മൂപ്പെത്തിയ പച്ചക്കായും വേവിച്ച വാഴച്ചുണ്ടും പ്രമേഹത്തിനു ഗുണം ചെയ്യും. വാഴപ്പഴസിറപ്പ് ആസ്തമയ്ക്ക് നല്ല ഔഷധമാണ്. അപസ്മാരം നിയന്ത്രിക്കാന്‍ പിണ്ടിനീര്‍ സഹായിക്കും. തലകറക്കം മാറാന്‍ വാഴവേര് അരച്ചു പാലില്‍ സേവിക്കുക. സാധാരണ കണ്ണുവേദനയകറ്റാന്‍ വാഴവേര് അരച്ചു പാലില്‍ സേവിക്കുകയും വാഴപ്പൂവിലെ തേന്‍ കണ്ണില്‍ ഒഴിക്കുകയും ചെയ്യുക. മൊട്ടുസൂചി വിഴുങ്ങിയാല്‍ വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് നൂലുകളയാതെ പച്ചയ്ക്കോ അല്പം ഉപ്പും മഞ്ഞളും കുരുമുളകും ചേര്‍ത്തു തോരനാക്കിയോ ഭക്ഷിക്കുക.

വാഴ കൃഷി

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

കടപ്പാട് : http://farmextensionmanager.com/

നെല്ലിക്ക

ഇന്ത്യന്‍ ഗൂസ്ബെറി (ഫൈലാന്തസ് എംബ്ലിക്ക)

ഈ മരം എല്ലാത്തരത്തിലുള്ള മണ്ണിലും, (മണല്‍ കൂടുതലുള്ളവ ഒഴികെ) വളരെ മിതമായ പരിചരണത്തോടെ നന്നായി വളര്‍ത്താന്‍ കഴിയും. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയില്‍ നെല്ലി നന്നായി വളരുന്നു.

ഇനങ്ങള്‍ :

വളരെ ജനിതക വ്യത്യാസങ്ങള്‍ ഈ ചെടിയില്‍ കാണാം. എന്നിരുന്നാലും അത്യൂത്പാദനശേഷിയുള്ളതും, വലിയ കായുള്ളതുമായ ഇനങ്ങളെ വെസ്റ്റേണ്‍ ഗാട്ട് പ്രദേശങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ് അവയെ ചന്പക്കാടന്‍ ലാര്‍ജ് എന്ന രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. മറ്റ് ഇനങ്ങള്‍ ബനാറസി, കൃഷ്ണ, കഞ്ചന്‍.

പരിചരണ മാര്‍ഗ്ഗങ്ങള്‍ :-

സാധാരണ വിത്ത് മുഖേനയാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. എന്നിരുന്നാലും വെഡ്ജ്ഗ്രാഫ്റ്റിംഗ് രീതിയും പ്രചാരത്തിലുണ്ട്. വിത്ത് വലിയ കട്ടി കൂടിയ തോടിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്, ഇത് അങ്കുരണം പ്രയാസമാക്കുന്നു. വിത്ത് ശേഖരിക്കാനായി നന്നായി പാകമായ കായ്കളെ 2-3 ദിവസം നല്ല സൂര്യപ്രകാശത്തില്‍ കട്ടിയുള്ള പാറയുടെ മുകളില്‍ വച്ച് ഉണക്കണം. ആ സമയം കായ്കള്‍ പൊട്ടി വിത്ത് പുറത്തു വരും. ഈ വിത്തുകള്‍ നേരിട്ട് നടാനുപയോഗിക്കാം. വേരില്‍ നിന്നും വരുന്ന മുളകളും നടാനുപയോഗിക്കാം.

1 വര്‍ഷം പ്രായമുള്ള തൈകള്‍ മഴക്കാലത്ത് 8*8 മീറ്റര്‍ അകലത്തില്‍ നടാവുന്നതാണ്. കൃഷി സ്ഥലത്തിന്‍റെ അതിരുകളിലോ ഉള്ളിലോ കാറ്റ് തടുക്കുന്നതിനായി നെല്ലി നടാവുന്നതാണ്. നെല്ലിയില്‍ സാധാരണയായി രോഗ കീടബാധ കാണാറില്ല.

വിളവെടുപ്പ് :-

തൈകള്‍ നട്ട് 10-ാം വര്‍ഷംമുതല്‍ കായ്ഫലം ലഭിക്കും. നെല്ലിയുടെ കായിക വളര്‍ച്ച ഏപ്രില്‍ - ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി - ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍ നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

നെല്ലിക്ക Amla (Emblica officinalis)

 

അനീമിയ എന്ന രോഗത്തെ അകറ്റി നിറുത്താന്‍ നെല്ലിക്ക വളരെ ഫലപ്രധമാണ്.

അനീമിയ എന്നാല്‍ രക്തക്കുറവാണെന്നു ഒറ്റവാക്യത്തില്‍ പറയാം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. ഹീമോഗ്ലോബിന്റെ ഉത്പാദനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന
ഘടകമാണ് ഇരുമ്പ് (അയണ്‍ ). ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുകയും വിളര്ച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഹീമോഗ്ലോബിന്റെ പ്രധാന മൂലകം ഇരുംബായത് കൊണ്ട് തന്നെ ആഹാരത്തില്‍ ഇരുമ്പ് സത്ത് , വിറ്റാമിനുകള്‍ , ഫോളിക് ആസിഡ് എന്നിവയുടെ കുറവാണു അനീമിയയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ . ഗുരുതരമായേക്കാവുന്ന ഈ രോഗത്തെ അകറ്റി നിറുത്താന്‍ നെല്ലിക്ക വളരെ ഫലപ്രധമാണ്. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാനാവും. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും....

നെല്ലിക്കയില്‍ ഇരുമ്പ് , വിറ്റാമിന്‍ സി , നാരുകള്‍ , കാത്സ്യം, ഫോസ്ഫറസ് , വിറ്റാമിന്‍ എ , അന്നജം, വിറ്റാമിന്‍ ബി ത്രീ , തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സി യുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. ആയുര്‍വേദ ചികിത്സയില്‍ നെല്ലിക്കയ്ക്ക് നല്ല പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്...

പേര

(പ്സിഡിയം ഗോജാവാ)

ഇടത്തരം മഴ ലഭിക്കുന്നതും എന്നാല്‍ 100 സെന്‍റിമീറ്ററില്‍ താഴെ മഴ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ പേര നന്നായി വളരും. മഴ കൂടുതലുള്ള സ്ഥലങ്ങളില്‍ പേര തഴച്ചു വളരുമെങ്കിലും, കായ്കള്‍ രുചി ഇല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായിരിക്കും. ഈ ചെടി എല്ലാത്തരം മണ്ണിലും നന്നായി വളരും. നീര്‍വാഴ്ചയുള്ള ചുവന്നതും മണല്‍ ചേര്‍ന്ന എക്കല്‍ മണ്ണും ഈ ചെടിക്ക് അനുയോജ്യമാണ്.

ഇനങ്ങള്‍ : -

അലഹബാദ് സഫേദ, സര്‍ദാര്‍ (ലക്നൗ 49), റെഡ്ഫ്ളെഷ്ഡ്, ആപ്പിള്‍ നിറമുള്ളതും പീയറിന്‍റെ ആകാരമുള്ളതും.

നടീല്‍ വസ്തുക്കള്‍ :

വിത്ത് ഉപയോഗിച്ച് വംശ വര്‍ദ്ധനവു നടത്തുന്ന രീതി സാധാരണ ഉപയോഗിക്കാറില്ല. കാരണം ഇനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരും എന്നതിനാലാണ്. വായുവില്‍ പതിവച്ച തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. പതിവച്ച് 3-5 ആഴ്ചയ്ക്കുള്ളില്‍ വേരുപിടിക്കും. വേരു കണ്ടു കഴിഞ്ഞാല്‍ പതിവച്ച ഭാഗത്തിനു താഴെവച്ച് ചില്ല മുറിക്കണം. ഇതിനെ പോളിത്തീന്‍ കവറുകളില്‍ നട്ട് അടുത്ത ഇലവരുന്നതുവരെ സൂക്ഷിക്കണം. പുതിയ ശാഖകള്‍ വന്നു കഴിഞ്ഞാല്‍ സൂര്യപ്രകാശത്തേക്കു മാറ്റിവച്ച് കടുപ്പമാക്കല്‍ പ്രക്രിയ നടത്തണം. ഇവ ക്രമേണ നടാനുപയോഗിക്കാം.

നടീല്‍ :

1 ക്യൂബിക് മീറ്റര്‍ വലിപ്പത്തിലുള്ള കുഴികള്‍ 6 മീറ്റര്‍ അകലത്തിലെടുത്ത് അതില്‍ മേല്‍മണ്ണ്, മണല്‍, ചാണകം എന്നിവയുടെ മിശ്രിതം നിറച്ച് അതില്‍ പതിവച്ച തൈകള്‍ നടണം. നട്ടതിനുശേഷം ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടണം. ഇത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ജൂണ്‍ - ജൂലായ് മാസമാണ് നടീലിന് യോജിച്ച സമയം. ചെടികള്‍ക്ക് വേനല്‍ കാലത്ത് ജലസേചനം നല്‍കണം. സമചതുര നടീല്‍ രീതി പ്രകാരം ചെടികള്‍ നട്ടാല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യമായിരിക്കും. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി പേര വളര്‍ത്താവുന്നതാണ്.

വളപ്രയോഗം :

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കായ്ക്കുന്ന മരങ്ങള്‍ക്ക് 80 കിലോ കാലിവളവും 200 ഗ്രാം പാക്യജനകവും, 80 ഗ്രാം ഭാവകവും 260 ഗ്രാം ക്ഷാരവും നല്‍കണം. ഇത് 2-3 ഭാഗങ്ങളായി മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ നല്‍കണം.

വിളവ് :-

പേര 3-4 വര്‍ഷമാവുന്പോള്‍ കായ്ച്ചു തുടങ്ങും. 10 വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് 500-800 കായ്കള്‍ വര്‍ഷം തോറും ലഭിക്കും.

സസ്യസംരക്ഷണം :

കായ്ചീയല്‍ രോഗം

പേരയിലെ പ്രധാന രോഗമണിത്. മഴക്കാലത്താണ് സാധാരണ കണ്ടുവരുന്നത്. പാകമാകാത്ത കായ്കളില്‍ ഇരുണ്ട ബ്രൗണ്‍ നിറത്തില്‍ വട്ടത്തിലുള്ള പൊട്ടുകള്‍ കണ്ടു തുടങ്ങുന്നതാണ് ആദ്യലക്ഷണം. സിനെബ് (0.2%) അല്ലെങ്കില്‍ ഔറോഫന്‍ജിന്‍ (10 പി പി എം) ജൂണ്‍ മുതല്‍ ഒക്ടോബര്‍ മാസംവരെ മാസംതോറും തളിച്ചാല്‍ ഈ അസുഖം നിയന്ത്രിക്കാം.

പേരവാട്ടം

ഈ രോഗം ബാധിച്ച മരങ്ങളുടെ ചില്ലകള്‍ വാടി, ഉണങ്ങുന്നു. ഒരു ചില്ലയ്ക്കു പുറകെ അടുത്ത ചില്ലയും വാടി, ക്രമേണ ആരോഗ്യമുള്ള മരം മുഴുവന്‍ ഉണങ്ങിപോവും. ഈ രോഗം നിയന്ത്രിക്കുന്നതിനായി അസുഖമുള്ള മരം ഉടന്‍ മുറിച്ചുമാറ്റി നശിപ്പിക്കണം.

കായീച്ച :

പേരയിലെ പ്രധാന കീടമാണ് കായീച്ച. കായ്കള്‍ പാകമാകുന്പോഴാണ് ഇവയുടെ ആക്രമണം കൂടുതല്‍. ആക്രമണം ബാധിച്ച കായ്കളില്‍ കറുത്ത കുഴികള്‍ കാണാം. മുന്നൊരുക്കം എന്ന നിലയില്‍ ചെടിയില്‍ കാര്‍ബാറില്‍ (0.1 ശതമാനം) അല്ലെങ്കില്‍ ഡൈമെതോയേറ്റ് (0.1 ശതമാനം) തളിച്ചാല്‍ മതി.

പ്ലാവ്

(ആര്‍ട്ടോകാര്‍പസ് ഹെറ്റെറോ ഫൈലസ്)

ഈര്‍പ്പമുള്ള കാലാവസ്ഥ പ്രദേശങ്ങളില്‍ 1000 മീറ്റര്‍ ഉയരംവരെയുള്ള സ്ഥലങ്ങളില്‍ പ്ലാവ് നന്നായി വളരും. നല്ല നീര്‍വാഴ്ചയുള്ളതും ആഴമുള്ളതുമായ മണ്ണായിരിക്കണം. ഭൂമിയിലെ ജലവിതാനത്തിന്‍റെ അളവ് കൂടുന്നതും, മണ്ണിലെ വായൂസഞ്ചാരം കുറയുന്നതും പ്ലാവിന് നന്നല്ല.

ഇനങ്ങള്‍ :

കായ്കള്‍ വലിപ്പത്തിലും, രൂപത്തിലും, ആകൃതിയിലും, ഗുണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു ഫലമാണ്. അതിനാല്‍ ഇവയെ പ്രധാനമായും രണ്ടായി തിരിക്കാം. (1) മൃദുമാംസത്തോടുകൂടിയവ (2) കട്ടിയുള്ള മാംസത്തോടുകൂടിയവ. രണ്ടാമത്തെ ഇനത്തിന് രുചിയും മധുരവും കുടുതലും നാര് കുറവും ആയിരിക്കും. ഈ രണ്ടിനങ്ങളെയും വീണ്ടും അവയുടെ രുചി, വലിപ്പം, മണം, രീതി, രൂപം എന്നിവ അടിസ്ഥാനമാക്കി വീണ്ടും തരംതിരിക്കാം.

കേരളത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ഇനങ്ങള്‍ താഴെ പറയുന്നു.

(1) മുട്ടം വരിക്ക : നല്ല കട്ടിയുള്ള ചുളയും, നല്ല മണവുമുള്ള ഇനം.

(2) സിങ്കപ്പൂര്‍ അല്ലെങ്കില്‍ ശ്രീലങ്കന്‍ ചക്ക : ഇവ മൂന്നാം വര്‍ഷം കായ്ക്കും. സാധാരണ ചക്കയോട് സാമ്യമുള്ളവയാണിത്. ഒരു മരത്തില്‍ നിന്നും 250 കായ്കള്‍ വരെ പ്രതിവര്‍ഷം ലഭിക്കും.

നടീല്‍ വസ്തുക്കള്‍:-

നടുന്നതിനായി തൈകളോ, ഗ്രാഫ്റ്റുകളോ ഉപയോഗിക്കാം. ഗ്രാഫ്റ്റിംഗിനായി, തൈകള്‍ പോളിത്തീന്‍ ബാഗുകളില്‍ തയ്യാറാക്കി അവയ്ക്ക് 9-12 മാസം പ്രായമാകുന്പോള്‍ ഗ്രാഫ്റ്റിംഗ് നടത്താം. ഗ്രാഫ്റ്റിംഗ് നടത്തി 1 മാസത്തിനു ശേഷം റൂട്ട് സ്റ്റോക്കിന്‍റെ മേല്‍ഭാഗം മുറിച്ചു മാറ്റണം.

എപികോടൈല്‍ ഗ്രാഫ്റ്റിംഗ് എന്ന രീതി വളരെ വിജയകരമായി പ്ലാവില്‍ നടപ്പാക്കാം. 3-4 മാസം പ്രായമുള്ളതും 10 സെന്‍റീമീറ്റര്‍ നീളമുള്ളതുമായ സയോണ്‍ (മാതൃവൃക്ഷത്തിന്‍റെ കന്പ്) 5 ദിവസം പ്രായമായ വിത്ത് തൈകളില്‍ (സ്റ്റോക്ക്) ഗ്രാഫ്റ്റ് ചെയ്യാം. ഗ്രാഫ്റ്റ് ചെയ്യാനെടുക്കുന്നതിന് 10 ദിവസം മുന്‍പ് സയോണിന്‍റെ ഇലകളുടെ ഞെട്ട് ഒഴികെയുള്ള ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റിയിരിക്കണം. 80 ദിവസമാവുന്പോള്‍ ഗ്രാഫ്റ്റ് തയ്യാറാകും.

നടീല്‍ സമയം:-

തൈകള്‍ അഥവാ 1 വര്‍ഷം പ്രായമായ ഗ്രാഫ്റ്റുകള്‍ മണ്‍സൂണിന്‍റെ ആരംഭത്തില്‍ നടാവുന്നതാണ്.

നടീല്‍ :

60*60*60 സെന്‍റിമീറ്റര്‍ വലിപ്പത്തിലുള്ള കുഴികള്‍ 12-15 മീറ്റര്‍ അകലത്തില്‍ തയ്യാറാക്കി, അതില്‍ മേല്‍മണ്ണ്, 10 കിലോ ജൈവവളം എന്നിവ തറ നിരപ്പില്‍ നിന്ന് ലേശം ഉയരത്തില്‍ നിറച്ച് അതില്‍ നടാവുന്നതാണ്. ഗ്രാഫ്റ്റുകള്‍ ഇരിക്കുന്ന കവറില്‍ ഏതു ആഴത്തിലാണോ തൈകള്‍ ഇരിക്കുന്നത് അതേ ആഴത്തില്‍ തന്നെ അവയെ കുഴിയിലും വൈകുന്നേര സമയം നടണം. തീരെ താഴ്ത്തി നട്ടാല്‍ തൈകള്‍ നന്നായി വളരുകയില്ല. കൂടാതെ ഗ്രാഫ്റ്റ് കൂട്ടി യോജിപ്പിച്ച ഭാഗം മണ്ണിനു മുകളിലായിരിക്കണം. നല്ല നീര്‍വാഴ്ചയും എന്നാല്‍ ഇടവിട്ടുള്ള ആവശ്യാനുസരണ ജലസേചനം തൈകളുടെ വളര്‍ച്ചക്ക് ആത്യന്താപേക്ഷിതമാണ്. ഒരു സാഹചര്യത്തിലും വരള്‍ച്ചയോ, കടുത്ത തണുപ്പോ ചെടികള്‍ക്ക് ബാധിക്കരുത്. അതിനാല്‍ ചൂടുള്ള കാലാവസ്ഥയില്‍ തണലു നല്‍കുന്നത് നല്ലതാണ്. സാധാരണ പ്ലാവിന് വളപ്രയോഗം നടത്താറില്ല. വളപ്രയോഗം ഇല്ലെങ്കിലും കേരള കാലാവസ്ഥയില്‍ പ്ലാവ് നന്നായി വളരും എന്നതാണ് കാരണം.

വിളവെടുപ്പ് :

വിത്ത് നട്ട് ഉണ്ടാകുന്ന പ്ലാവ് 8 വര്‍ഷത്തിനുശേഷമേ കായ്ക്കുകയുള്ളൂ. എന്നാല്‍ ഗ്രാഫ്റ്റുകള്‍ മൂന്നാം വര്‍ഷം കാച്ചുതുടങ്ങും. ജാനുവരി - ഫെബ്രുവരി മുതല്‍ മേയ്, ജൂണ്‍ മാസം വരെ കായ്ഫലം ലഭിക്കും. ഒരു മരത്തില്‍ നിന്നും 50-100 കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

സസ്യസംരക്ഷണം

പ്ലാവിന്‍റെ പ്രധാന കീടങ്ങള്‍ തണ്ടുതുരപ്പന്‍, മീലിബഗ്, പ്ലാവിന്‍റെ പറ്റല്‍ അഥവാ ജാക്ക് സ്കെയില്‍ എന്നിവയാണ്.

1. തണ്ടുതുരപ്പന്‍ ലാര്‍വ്വകളെ നിയന്ത്രിക്കാനായി ഏതെങ്കിലും സ്പര്‍ശന രാസകീടനാശിനി ഉപയോഗിച്ചാല്‍ മതി.

2. ജാക്ക് സ്കെയില്‍ നിയന്ത്രിക്കാനായി സ്പര്‍ശന കീടനാശിനി ഉപയോഗിക്കുക.

3. മീലിബഗ് നിയന്ത്രിക്കാനായി ലൈംസള്‍ഫര്‍ അഥവാ സള്‍ഫര്‍ പൊടിപോലുള്ള സ്പര്‍ശന കീടനാശിനി ഉപയോഗിക്കണം.

പ്ലാവില്‍ സാധാരണ കാണുന്ന രോഗങ്ങളാണ് പിന്‍ക് രോഗം, തടിചീയല്‍, കായ്കള്‍ ചീയല്‍ എന്നിവ. രോഗം ബാധിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റി അവിടെ ബോര്‍ഡോ മിശ്രിതം പുരട്ടിയാല്‍ മതി.

മാവ്


കല്‍ക്കണ്ട മാവിന്‍റെ എത്താക്കൊന്പുകളില്‍ ഇളംകാറ്റില്‍ ഇളകിയാടുന്ന മാന്പഴക്കൂട്ടവും അതിനെ ചുറ്റിപ്പറ്റി കലപിലകൂട്ടുന്ന അണ്ണാറക്കണ്ണന്മാരും മലയാളിയുടെ ബാല്യകാല സ്മരണകളില്‍ എന്നും പച്ച പിടിച്ചുനില്‍ക്കുന്ന അനുഭൂതിയാണ്. നാട്ടിന്‍ പുറങ്ങളിലൊക്കെ മാന്പഴക്കാലം എന്നാല്‍ ഉത്സവത്തിന്‍റ പ്രതീതിയാണ്. മിക്കവാറും കുട്ടികള്‍ക്ക് സ്കൂള്‍ മധ്യവേനലവധി തുടങ്ങുന്പോഴായിരിക്കും മാന്പഴങ്ങളും നിറം മാറി മധുരം വയ്ക്കുക. പിന്നീടങ്ങോട്ട് മരം കയറാനും എറിഞ്ഞിടാനും ഒരുങ്ങുന്ന കുട്ടികള്‍ക്ക് പ്രകൃതി ഒരു വിരുന്നൊരുക്കുകയാണ്-മാന്പഴ വിരുന്ന്. എത്താക്കൊന്പില്‍ ഊയലാടുന്ന കല്‍ക്കണ്ട മാന്പഴത്തിലൊരെണ്ണമെങ്കിലും താഴേക്കിട്ടു തരാന്‍ അണ്ണാറക്കണ്ണനോടു കേണുപറയുന്ന ഗ്രാമീണബാലനും ബാലികയുമൊക്കെ നമ്മളിലൊരാള്‍ തന്നെയല്ലേ? അത്രമാത്രം ഇഴപിരിക്കാന്‍ ആവാത്തതാണ് മലയാളിയും മാന്പഴക്കാലവും തമ്മിലുള്ള ബന്ധം കേരളം ഒരു കാലത്ത് മാന്പഴത്തിനും മാവുകൃഷിക്കും ഏറെ പേരെടുത്ത നാടായിരുന്നു. വലിയ മാന്തോപ്പുകള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഒന്നോ രണേ്ടാ മാവുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു. മാവിന് കുറച്ച് പുണ്യഭാവം കുടി കല്പിച്ചു നല്‍കിയിരുന്ന ഹൈന്ദവ ഗൃഹങ്ങളില്‍ മാവ് ഒരു നിര്‍ബന്ധ ഘടകവുമായിരുന്നു. കോണ്‍ക്രീറ്റ് സംസ്കാരത്തിനും നാഗരികതയ്ക്കും പൂര്‍ണ്ണമായും വഴങ്ങിക്കൊടുക്കാത്ത ചില പഴയ തറവാടുകളുടെ മുന്നില്‍ ഇന്നും ഗതകാലസ്മരണകളുടെ പ്രൗഢിയുമായി പടര്‍ന്നു പന്തലിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന മുത്തശ്ശി മാവുകള്‍ കാണാം.

എന്നാല്‍ ഇന്ന് നമ്മുടെ നാടിന് മാവുകളുടെ കാര്യത്തിലുണ്ടായിരുന്ന ഈ മഹിമയ്ക്ക് തെല്ല് മങ്ങലേറ്റിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ക്രയവിക്രയങ്ങളുടെ ഫലമായും രമ്യഹര്‍മ്മങ്ങള്‍ പണിതീര്‍ത്തപ്പോഴും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കണെ്ടത്തിയപ്പോഴും ഒക്കെ ഈ പാവം ഫലവൃക്ഷത്തിന്‍റെ മേല്‍ ആയിരുന്നു പലപ്പോഴും മഴുവീണത്. ഫലമോ നമ്മുടേതെന്ന് അഭിമാനിക്കാമായിരുന്ന ഒരു ധന്യമായ ജൈവസന്പത്തിന് കാതലായ കുറവു സംഭവിച്ചു. നാടന്‍ മാവുകളില്‍ പലതും അപ്രത്യക്ഷമായി. വീടുകളിലും വഴിയോരങ്ങളിലും പടര്‍ന്നു പന്തലിച്ച് നിറയെ മാന്പഴം തന്ന് നിന്നിരുന്ന മാവുകള്‍ തിരോധാനം ചെയ്തു. അങ്ങനെ മാവുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മാന്പഴത്തിന്‍റെ ഉല്പാദനവും സാരമായി കുറഞ്ഞു.

ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുളള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഏകദേശം 82000 ത്തോളം ഹെക്ടര്‍ സ്ഥലത്താണ് മാവ് കൃഷിയുളളത്. കൃത്യമായി പറഞ്ഞാല്‍ 81874 ഹെക്ടര്‍. ഏറ്റവുമധികം മാവുകൃഷിയുളള ജില്ലകള്‍ കണ്ണൂരും കോഴിക്കോടും തന്നെ. ഏറ്റവും കുറവാകട്ടെ ആലപ്പുഴയും. കേരളത്തിലെ ആകെ മാന്പഴ ഉല്പാദനം 253911 ടണ്‍ ആണ്. ഉല്പാദനത്തിന്‍റെ കാര്യത്തിലും കണ്ണൂര്‍, കോഴിക്കോടു ജില്ലകള്‍ തന്നെ മുന്നില്‍.

കഴിഞ്ഞ കുറേ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മാവിന്‍റെ കൃഷിസ്ഥല വിസ്തൃതിയില്‍ നമുക്ക് നേരിയ പുരോഗതി പ്രകടമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു കാണാം. എന്നാല്‍ ഈ പ്രധാന ഫലവര്‍ഗ്ഗ വിളയുടെ കാര്യത്തില്‍ നമുക്ക് ഇത്രയും ശ്രദ്ധ മതിയോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മറ്റു പല രംഗത്തെയും പോലെ ചില നിര്‍ബന്ധപൂര്‍വമായ നടപടികള്‍ വഴിയെങ്കിലും നമുക്ക് മാവ് എന്ന ഈ അമൂല്യമായ ജൈവ സന്പത്തിനെ രക്ഷിച്ചേ തീരൂ.

അല്പം മാന്പഴ പുരാണം
അമൃതുപോലെ ആസ്വാദ്യകരമായ മാന്പഴത്തിന്‍റെ ചരിത്രം പൗരാണികകാലത്തോളം പിന്നോക്കം പോകുന്നു. മാവ് ഒരു പുണ്യ വൃക്ഷമായി ബുദ്ധമതവിശ്വാസികളും ഹൈന്ദവരും കരുതുന്നു.

അരവിന്ദമശോകം ച ചൂതം ച നവമാലിക
നീലോല്‍പ്പലം ചാപഞ്ചൈതേപഞ്ചബാണസ്യസായകം

ചൂതം എന്നാല്‍ മാന്പൂവ് കാമദേവന്‍റെ അന്പുകളില്‍ ഒന്ന് മാന്പൂവാണ് എന്നര്‍ത്ഥം.

തമിഴ്നാട്ടിലും ഉത്തര്യേയിലും മാവിലയും മാന്പൂവും കൊണ്ടാണ് ഹൈന്ദവര്‍ കല്യാണ മണ്ഡപങ്ങളും മറ്റും അലങ്കരിക്കുന്നത്.

സംതൃപ്തി നല്‍കും സകലേന്ദ്രിയങ്ങള്‍-
ക്കെഴുംബലം, ഹൃദ്യമതേറെ വൃഷ്യം
നല്ലാര്‍കളില്‍ തുഷ്ടിയുമേറ്റമേകും
ഫലങ്ങളില്‍ ഭൂപതി മാങ്ങ തന്നെ

പഴവര്‍ഗ്ഗങ്ങളില്‍ രാജാവു മാന്പഴം തന്നെയാണ് എന്നുപറയുന്ന പദ്യശകലമാണിത്. ഈ ബഹുമതി കിട്ടത്തക്ക വിധം മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയ ഒരു ഫലവര്‍ഗ്ഗമാണ് മാന്പഴം. പോഷകമൂല്യത്തിന്‍റെ കാര്യത്തില്‍ മാന്പഴം മറ്റു ഫലവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്.

പോഷകഘടകംഅളവ് (ശതമാനം)
ജലാംശം 86.1
മാംസ്യം 0.6
കൊഴുപ്പ് 0.1
ധാതുലവണങ്ങള്‍ 0.3
നാര് 1.1
അന്നജം11.8
കാല്‍സ്യം0.01
ഫോസ്ഫറസ് 0.02
ഇരുന്പ് 0.3
വിറ്റാമിന്‍-എ
4800 യൂണിറ്റ്/100 ഗ്രാം
വിറ്റാമിന്‍-ബി 40 മി.ഗ്രാം /100 ഗ്രാം
നിക്കോട്ടിനിക്ക് ആസിഡ് 0.3 ,,
വിറ്റാമിന്‍-സി 13 ,,

പച്ചമാങ്ങയില്‍ ടാര്‍ടാറിക് അമ്ലം. സിട്രിക് അമ്ലം, മാലിക് അമ്ലം, വെളളം, സെല്ലുലോസ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാവ് ഒരു ഔഷധഫലവൃക്ഷമാണെന്നു പറയുന്നതില്‍ തെറ്റില്ല. മാങ്ങയും മാങ്ങായണ്ടിയും ഇലയും പൂവും ഒക്കെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ തന്നെ.

പഴുത്തമാവില കൊണ്ടുപല്ലുതേച്ചാല്‍
പുഴുത്ത പല്ലും നവരത്നമാകും

എന്ന ഈരടി ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. ഇന്നും എത്രയോ മലയാളികള്‍ വിലകൂടിയ ടൂത്ത്പേസ്റ്റുകളും പല്‍പ്പൊടികളും മൗത്ത് വാഷുകളും ഒക്കെയുപേക്ഷിചിട്ട് മാവില കൊണ്ട് പല്ല് തേയ്ക്കുന്നു. അത്രമാത്രം മഹത്തരമാണ് അതിന്‍റെ ദന്തധാവനശേഷി.

മാവിന്‍റെയും മാങ്ങയുടെയും ഔഷധഗുണങ്ങള്‍ എത്ര പറഞ്ഞാലും അധികമാകുകയില്ല. ശരീരം മുഴുവന്‍ വേദന തോന്നുന്പോള്‍ പഴുത്ത മാവില ഇട്ടു തിളപ്പിച്ച വെളളത്തില്‍ ദേഹം കഴുകുന്നതു നല്ലതാണ്. മാവിന്‍ തളിര്‍ രാവിലെ കഴിച്ചാല്‍ സ്വരമാധുര്യമുണ്ടാകും. മാന്പൂവ് ഉണക്കി കഷായം വച്ചോ പൊടിച്ചോ സേവിച്ചാല്‍ വയറിളക്കത്തിന് കുറവു വരും. മാന്പു പൊടിച്ച് അതിന്‍റെ പുകയേറ്റാല്‍ കൊതുകുകള്‍ അകന്നുപോകും.

മാവില കത്തിച്ച് പുക ശ്വസിക്കുന്നത് തൊണ്ടരോഗത്തിന് ഔഷധമാണ്. മാവില കത്തിച്ചുകിട്ടുന്ന ചാരം പുരുട്ടുന്നത് തീപ്പൊളളലിന് ഉത്തമചികിത്സയാണ്. മാവിന്‍റെ കൂന്പില ഉണക്കിപ്പൊടിച്ചു സേവിക്കുന്നതു പ്രമേഹത്തിന് ഔഷധമാണ്.

മാങ്ങ പറിച്ചയുടനെ കിട്ടുന്ന കറ തേളു കുത്തിയിടത്തു പുരട്ടിയാല്‍ വേദന പെട്ടെന്നു കുറയും. കണ്ണിമാങ്ങ ഉണക്കി മോരില്‍ വേവിച്ച് അരച്ചെടുത്തു കുട്ടികള്‍ക്കു കൊടുത്താല്‍ അതിസാരം ശമിക്കും. ചെങ്കണ്ണിനും ചര്‍മ്മ രോഗങ്ങള്‍ക്കും പച്ചമാങ്ങ ഫലവത്തായ ഔഷധമാണ്.

മാങ്ങയുടെ കഴന്പില്‍ നിന്നോ തൊലിയില്‍ നിന്നോ എടുക്കുന്ന നീര് തൊണ്ട രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. മാങ്ങയുടെയും അതിന്‍റെ തൊലിയുടെയും നീര് കുടലിലെ നേര്‍ത്ത ചര്‍മ്മത്തിനു ബലം നല്‍കും. മാങ്ങായണ്ടിയുടെ പരിപ്പിന്‍റെ നീര് നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നുളള രക്തസ്രാവം, ശമിക്കും, പരിപ്പിന് കൃമികളെ നശിപ്പിക്കാനുളള ശക്തിയുണ്ട്. മാങ്ങയണ്ടിപ്പരിപ്പ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തു നല്‍കുന്നത് അതിസാരത്തിന് ഔഷധമാണ്.

മാന്പഴമാകട്ടെ സപ്തധാതുക്കളെയും പോഷിപ്പിക്കുവാന്‍ പര്യാപ്തമാണ് എന്ന് എല്ലാ വ്യൈഗ്രന്ഥങ്ങളിലും പറയുന്നു. ക്ഷീണം, വിളര്‍ച്ച, മലബന്ധം എന്നീ അവസ്ഥകളില്‍ മാന്പഴം നല്ല ഒരാഹാരം കൂടിയാണ്. ശാരീരികവളര്‍ച്ചയ്ക്കും മാന്പഴം അത്യുത്തമമാണ്.

മാവ്-സസ്യശാസ്ത്രം
നമുക്ക് വളരെ സുപരിചിതനായ കശുമാവിന്‍റെ കുടുബക്കാരന്‍ തന്നെയാണ് മാവും. അനാകാര്‍ഡിയേസി എന്നാണ് കുടുംബപ്പേര്. സസ്യനാമമാകട്ടെ മാന്‍ജിഫെറ ഇന്‍ഡിക്ക.

ധാരാളം ശാഖോപശാഖകളോടു കൂടി പടര്‍ന്നു വളരുന്ന ഒരു നിത്യഹരിതവൃക്ഷം എന്ന് മാവിനെ വിശേഷിപ്പിക്കാം. ചില്ലുകളുടെ അറ്റത്താണ് മാന്പൂവുണ്ടാകുന്നത്. പൂവ് കുലകളായി ഉണ്ടാകുന്നു. ഒരു പൂങ്കുലയില്‍ ഏഴായിരത്തോളം പൂക്കളുണ്ടാകാം. ഒരു പൂങ്കുലയിലെ പൂക്കളെല്ലാം ഒന്നിച്ചല്ല വിടരുന്നത്. വളരുന്പോള്‍ത്തന്നെ ആദ്യമുണ്ടായ പൂക്കള്‍ വിടരാനാരംഭിക്കും.

രാവിലെ 6 മണി മുതല്‍ക്കാണ് മാന്പൂവ് വിടരുക. ഇത് ചില ഘട്ടങ്ങളില്‍ വൈകുന്നേരം വരെ തുടരാനും മതി. ഒരു പൂമൊട്ട് വിടര്‍ന്നു തുടങ്ങിയാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ടു മാത്രമേ മുഴുവനായും വിടര്‍ന്നു കഴിയൂ. മാന്പൂവിന്‍റെ വളര്‍ച്ചയും കായ്പിടിത്തവും ഒക്കെ ഇന്നും സസ്യശാസ്ത്രത്തിന് പൂര്‍ണ്ണമായും വഴങ്ങാത്ത സമസ്യകളാണ്. അതെക്കുറിച്ച് പിന്നാലെ പറയാം.

വലിയ കുടുംബം - ധാരാളം അംഗങ്ങള്‍
മാവുകള്‍ എത്രയിനമുണ്ട് എന്നു ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം പറയാന്‍ പ്രയാസമാണ്. ഏങ്കിലും ഒരു കാര്യം സത്യം - വ്യത്യസ്ത സ്വഭാവമുളള ആയിരത്തിലേറെ ഇനം മാവുകള്‍ ഇന്ത്യയില്‍ മാത്രം ഉണ്ട്. ഇവയൊക്കെ കായികപ്രവര്‍ധനമുറകള്‍ വഴി വളര്‍ത്തിയെടുത്തവയുടെ കണക്കാണ്. എന്നാല്‍ വിത്തുമുളച്ചുണ്ടായ മരങ്ങളുടെ കണക്ക് രേഖകളിലൊന്നുമില്ല. എത്രയോ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ അങ്ങനെയും സ്വാഭാവികമായി വളര്‍ന്നിട്ടുണ്ടാവാം.

പഴവര്‍ഗ്ഗങ്ങളിലെ വി.ഐ.പി. ആയതിനാല്‍ മാവ് എവിടെയൊക്കെ വളര്‍ന്നിരുന്നുവോ അവിടെയൊക്കെ പ്രത്യേക ലാളനയും പരിചരണവും ലഭിച്ചിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. മാന്പഴത്തിന് പേരു നല്‍കുന്നതിലും ഓരോ സ്ഥലവാസികളും കൂടുതല്‍ താല്പര്യം കാണിച്ചിരുന്നു. ചിലര്‍ മാന്പഴത്തിന് സ്ഥലപ്പേരുകള്‍ നല്‍കിയപ്പോള്‍ മറ്റുചിലര്‍ രാജാക്കന്മാരുടെ തന്നെ പേരു നല്‍കി, നിറം, രുചി, ഗന്ധം എന്നിവയെ അടിസ്ഥാനമാക്കി മാവുകള്‍ക്ക് ഓമനപ്പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇങ്ങനെ വന്നപ്പോള്‍ ഒരു ചെറിയ ആശയക്കുഴപ്പം കൂടെ ഉണ്ടായി - ഒരേ ഇനത്തില്‍പ്പെട്ട മാവിനു തന്നെ പല സ്ഥലങ്ങളില്‍ പല പേരുകളാണ് നല്‍കിയിരിക്കുന്നത്. അതുപോലെ ഒരേ പേരില്‍ വ്യത്യസ്ഥ ഇനങ്ങള്‍ അറിയപ്പെടുന്ന സംഭവവുമുണ്ട്. ഇതിനൊക്കെ പുറമേ നാട്ടാരുടെ ഓമനകളായി മാറി നാടന്‍ പേരുകള്‍ കരസ്ഥമാക്കിയ എത്രയോ മാവുകള്‍ ഉണ്ട്. ഇവയെയൊക്കെ ഒരു തരത്തിലുളള തരം തിരിക്കലിനും വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പരാമര്‍ത്ഥം. മാത്രവുമല്ല അത് അത്ര എളുപ്പവുമല്ല.

കേരളത്തില്‍ വളര്‍ത്താന്‍ യോജിച്ച മാവിനങ്ങളെ കൂടുതല്‍ അടുത്തറിയുന്നത് ഈയവസരത്തില്‍ നന്നായിരിക്കും.

ഒളോര്
കേരളത്തിന്‍റേത് എന്നുപറയാവുന്ന ഒരിനംമാവാണ് ഒളോര്‍. കോഴിക്കോട് ജില്ലയാണ് ഒളോര്‍ മാന്പഴത്തിന്‍റെ കേന്ദ്രം. ഫെബ്രുവരി - മാര്‍ച്ചില്‍ പഴുക്കാന്‍ തുടങ്ങുന്നു എന്നത് ഒളോര്‍ മാന്പഴത്തിന്‍റെ ഒരു പ്രത്യേകതയുമാണ്. അതുകൊണ്ട് ഉത്തര്യേന്‍ വിപണിയില്‍ ഒളോര്‍ മാന്പഴത്തിന് ആരാധകര്‍ ഏറെയാണ്. മാത്രവുമല്ല മാര്‍ക്കറ്റില്‍ ആദ്യം വന്നെത്തുന്ന ഇനവും ഇതുതന്നെ. അങ്ങനെയും ഒളോറിന് ആവശ്യക്കാര്‍ ധാരളമുണ്ട്. വിത്തു തൈകള്‍ നട്ടാലും മാതൃവൃക്ഷത്തിന്‍റെ ഗുണങ്ങള്‍ ഏറെക്കുറേ പ്രകടമാക്കുവാന്‍ ഒളോറിന് കഴിയാറുണ്ട്. ഏല്ലാ വര്‍ഷവും നല്ല വിളവു തരും. ഇതിന്‍റെ പഴങ്ങള്‍ ഇടത്തരം വലിപ്പമുളളതും മുട്ടയുടെ ആകൃതിയുളളതുമാണ്. കഴന്പ് മൃദുവും ചെറിയ തോതില്‍ നാരുളളതുമാണ്. മാന്പഴത്തിന് ടര്‍പ്പന്‍റൈനിന്‍റെ നേരിയ ഗന്ധമുണ്ട്.

ആലന്പൂര്‍ ബനിഷന്‍
ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഇനമാണ് ആലന്പൂര്‍ ബനിഷന്‍. ആന്ധ്രപ്രദേശിലെ ആലന്പൂര്‍ എന്നുപേരായ ഗ്രാമത്തില്‍ നിന്നാവാം ഇതിന്‍റെ ഉത്ഭവം എന്നുകരുതുന്നു. നേര്‍ത്ത തൊലിയും നാരിന്‍റെ അംശമില്ലാത്ത ഉറപ്പുളള കഴന്പും വലിയ മാന്പഴവുമാണ് ഈ ഇനത്തിന്‍റെ പ്രത്യേകതകള്‍. ആകര്‍ഷകമായ രുചിയും മണവുമുണ്ട്. കൂടുതല്‍ നാള്‍ കേടാകാതെ സൂക്ഷിച്ചും വയ്ക്കാം. ഇത്രയും ഗുണങ്ങളവകാശപ്പെടുന്പോള്‍ ഒരു ചെറിയ കുറവ് ഈ ഇനത്തിനുണ്ട് - വിളവ് താരതമ്യേന കുറവായിരിക്കും.

നീലം

ദക്ഷിണ്യേയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം എന്ന് നീലത്തെക്കുറിച്ചു പറയാം. വിലപിടിച്ച നീലക്കല്ലിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ഇനത്തിന് നീലം എന്നുപേരിട്ടിരിക്കുന്നത്. കേരളത്തിലെ ഈര്‍പ്പമുളള കാലാസ്ഥയില്‍ നീലം നന്നായി വളരും. തമിഴ്നാട്ടിലാണ് നീലത്തിന്‍റെ ജനനം. ഏറെനാള്‍ കേടാകാതെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളില്‍ നീലത്തിന് കാജാലഡു എന്നും പേരുണ്ട്. ഇടത്തരം വലിപ്പമാണ് നീലത്തിന്. നാരില്ലാത്ത് കഴന്പ് ഉറപ്പുളളതും മധുരവും മണവും ഉളളതുമാണ്. ധാരാളം പഴച്ചാറും കിട്ടും. നീലത്തിനും ഉണ്ട് ഒരു ദോഷം - അല്പം വൈകി മാത്രമേ മാങ്ങ മൂക്കുകയുളളൂ.

ബാംഗ്ലോറ
തത്തച്ചുണ്ടു പോലെ വളഞ്ഞരൂപമാണ് ബാംഗ്ലോറ മാന്പഴത്തിന്. സമൃദ്ധമായി കായ്ക്കുന്ന സ്വഭാവമാണിതിന്. ദക്ഷിണ്യേയില്‍ വളരെ പേരെടുത്ത ഒരു വാണിജ്യ ഇനം കൂടിയാണിത്. സ്വര്‍ണ്ണ നിറമുളള മാന്പഴത്തിന് ഇടത്തരം വലിപ്പമാണ്. കഴന്പ് ഉറപ്പുളളതും നാരില്ലാത്തതും ചെറിയ പുളിമണമുളളതുമാണ്. അതിമധുരവുമില്ല. കേടുകൂടാതെ കുറേനാള്‍ സൂക്ഷിക്കാം.

പിയറി
കേരളത്തില്‍ ജനപ്രീതി നേടിയ ഒരിനമാണ് പിയറി നടശാല, പീറ്റര്‍ എന്നിങ്ങനെയും പേരുകളുണ്ട്. പിയറിക്ക് നല്ല വാണിജ്യപ്രധാന്യമുണ്ട്. ഈര്‍പ്പമുളള കാലാവസ്ഥയാണ് ഇതിനേറ്റവും അനുയോജ്യം. കടുത്ത ഓറഞ്ചും നിറമുളള പഴങ്ങള്‍ ആകര്‍ഷകമാണ്. മാന്പഴത്തിന് ഇടത്തരം വലിപ്പം. നാരില്ലാത്ത മൃദുവായ കഴന്പ്. നല്ല മധുരം. സമൃദ്ധമായി വിളവു തരും.

കലപ്പാടി
കുലകുലയായി മാങ്ങ പിടിക്കുന്ന ഒരിനമാണ് കലപ്പാടി. കേരളത്തില്‍ നല്ല പ്രചാരമുണ്ട്. കാലേപ്പാട്, കട്ടിനീലം എന്നൊക്കെ പേരുകളുണ്ട്. ചെറിയ മാന്പഴം, മധുരവും ഉറപ്പും നാരില്ലാത്തതുമായ കഴന്പ്. മരം അധികം ഉയരത്തില്‍ വളരില്ല. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി വളര്‍ത്താന്‍ നന്ന്.

മുണ്ടപ്പ
കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ ഇനമാണ് മുണ്ടപ്പ. വലിയ മാന്പഴം. ഉറപ്പുളള കഴന്പ്. നല്ല മധുരമുണ്ട്. നാരില്ല, വിളവു കുറയും, മാത്രമല്ല സീസണില്‍ വൈകി മാത്രമേ കായ്ക്കുകയുളളൂ.

മല്‍ഗോവ

ഏറെ പേരെടുത്ത ഇനം. നല്ല പ്രചാരവും വാണിജ്യ പ്രാധാന്യവുമുണ്ട്. വലിയ മാന്പഴം. അതിമധുരവും സുഗന്ധവും നാരില്ലാത്തതും ഉറപ്പുളളതുമായ കഴന്പ്. വൈകിയേ മൂപ്പെത്തുകയുളളൂ. കായ്പിടിത്തവും താരതമ്യേന കുറവ്.

സുവര്‍ണരേഖ
പേരു സൂചിപ്പിക്കുന്നതുപോലെ വളരെ ആകര്‍ഷവും മധുരവുമുളള മാന്പഴം. കേടാകാതെ കുറേനാള്‍ സൂക്ഷിച്ചും വയ്ക്കാം. സീസണ്‍ തുടങ്ങുന്പോള്‍ത്തന്നെ കായ്ക്കുന്നുവെന്നത് സുവര്‍ണ്ണരേഖയുടെ വാണിജ്യപ്രാധാന്യത്തെ വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ ഇത് നന്നായി വളരും. കായ് പിടിക്കുകയും ചെയ്യും.

ഹിമായുദ്ദീന്‍

വിളവ് തെല്ലു കുറയുമെങ്കിലും സ്വാദിഷ്ടമായ മാന്പഴം - അതാണ് ഹിമായുദ്ദീന്‍ ഇനത്തിന്‍റെ പ്രത്യേകത. കഴന്പ് ഉറപ്പുളളതും നാരില്ലാത്തതും ആസ്വാദ്യകരമായ സുഗന്ധമുളളതുമാണ്. ഇമാം പസന്ത്, ഹമാം എന്നൊക്കെ പേരുകളുണ്ട്. മാന്പഴവും വലുതാണ്.

ജഹാംഗീര്‍
ജഹാഗീറും ഹിമായുദ്ദീനെപ്പോലെ തന്നെ മധുരമാണ്. വിളവില്‍ കുറച്ചു പിന്നിലാണ്. പഴത്തില്‍ നാരില്ല.

അല്‍ഫോന്‍സോ
ഇന്ത്യയില്‍ കച്ചവടത്തിനെത്തിയ പോര്‍ച്ചുഗ്രീസുകാരാണ് അല്‍ഫോന്‍സോ മാവ് നാടാകെ പ്രചരിപ്പിച്ചത്. നമ്മുടെ നാട്ടില്‍ ഇതിന് നല്ല പ്രചാരം കിട്ടുകയും ചെയ്തു. നന്നായി കായ്ക്കുകയും ചെയ്യും. മാന്പഴത്തിന് ഇടത്തരം വലിപ്പവും മഞ്ഞ നിറവുമാണ്. നല്ല മധുരമുളള കഴന്പ് ഉറപ്പുളളതും നാരില്ലാത്തതുമാണ്. സമൃദ്ധമായി കായ്ക്കും. മാന്പഴം കേടാകാതെ മൂന്നാഴ്ച വരെ സൂക്ഷിച്ചു വയ്ക്കാം. അതുകൊണ്ട് കയറ്റി അയയ്ക്കാനും സംസ്കരണത്തിനും ഒക്കെ അല്‍ഫോന്‍സോ വ്യാപകമായി ഉപയോഗിച്ചു വരുന്നു. വളരെ വാണിജ്യ പ്രാധാന്യമുളള ഒരു ഇനം കൂടിയാണിത്.

ദഷേരി
ഉത്തര്യേയിലെ വാണിജ്യപ്രാധാന്യമുളള ഒരിനമാണ് ദഷേരി മാന്പഴം ചെറുത്. മധുരമുളള നാരില്ലാത്ത കഴന്പ്. നന്നായി കായ്ക്കുകയും ചെയ്യും.

ബങ്കനപ്പളളി
വലിയ മാന്പഴം, നേര്‍ത്ത തൊലി, സ്വര്‍ണ്ണ നിറം - ബങ്കനപ്പളളിയുടെ പ്രത്യേകതകളാണിവയൊക്കെ. ആന്ധ്രയിലും തമിഴ്നാട്ടിലുമാണ് ഇതിന് വാണിജ്യ പ്രാധാന്യം. കഴന്പിന് നല്ല ഉറപ്പും മധുരവുമുണ്ട്. നാരില്ല. സുഗന്ധമുണ്ട്. വരണ്ട കാലാവസ്ഥയിലും ഇത് നന്നായി വളരും.

സങ്കര ഇനങ്ങള്‍
കഥ ഇതൊക്കെയെങ്കിലും കേരളത്തിന്‍റേത് എന്നുപറയാവുന്ന ഒരു മികച്ചയിനം മാവ് നമുക്കിപ്പോള്‍ ഇല്ല. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ മാവിനങ്ങളുണ്ട്. മഹാരാഷ്ട്രയുടെ അല്‍ഫോന്‍സോയും തമിഴ്നാട്ടിലെ നീലവും കര്‍ണ്ണാടകയിലെ മുണ്ടപ്പയും ഒക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ ആണ്. ചില നാടന്‍ മാവുകള്‍ പണേ്ടയ്ക്കു പണേ്ട നമ്മുടെ നാട്ടില്‍ പേരെടുത്തിരുന്നു എന്നത് സത്യം. മൂവാണ്ടനും അയ്യാണ്ടനും കോട്ടുക്കോണവും ചന്ത്രക്കാരനും ഒളോറും ഒക്കെ നമ്മുടെ ജൈവസന്പത്തിന്‍റെ ഭാഗമെങ്കിലും ഇവയൊന്നും തന്നെ ഉചിതമായ കായിക പ്രവര്‍ധനമുറകളിലുടെ ഗുണമേന്മ നില നിറുത്തിക്കൊണ്ടു തന്നെ വര്‍ദ്ധിപ്പിക്കുവാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ഇവിടെയാണ് കേരളത്തിലെ സവിശേഷകാലാസ്ഥയ്ക്കിണങ്ങിയ ചില മാവിനങ്ങള്‍ ഉത്പാദിപ്പിക്കുവാനുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇതിനായി ധാരാളം സങ്കരയിനങ്ങള്‍ പഠനവിധേയമാക്കി. ഇതില്‍നിന്ന് നാലെണ്ണം കേരളത്തിന് നല്ലതാണെന്ന് ശുപാര്‍ശയും ചെയ്തു. ഇവയെക്കുറിച്ചു കൂടി നോക്കാം.

സങ്കരം 45
ബെന്നറ്റ് അല്‍ഫോന്‍സോ, ഹിമായുദ്ദീന്‍ എന്നീ ഇനങ്ങളുടെ സങ്കരസന്തതിയാണ് സങ്കരം 45 മാന്പഴത്തിന് ഹിമായുദ്ദീന്‍റെ രൂപമാണ്. കഴന്പ് നാരില്ലാത്തതും ദൃഢവും മധുരമുളളതുമാണ്. നല്ല വിളവും തരും. മാന്പഴം എറെനാള്‍ കേടാകാതെ സൂക്ഷിച്ചുവയ്ക്കാം.

സങ്കരം 56
ബെന്നറ്റ് അല്‍ഫോന്‍സോയും ഹിമായുദ്ദീനും തമ്മിലുളള സങ്കരത്തിന്‍റെ മറ്റൊരു സന്തതിയാണ് സങ്കരം 56. മാന്പഴം കണ്ടാല്‍ അല്‍ഫോന്‍സോ പോലിരിക്കും. എന്നാല്‍ മധുരത്തില്‍ ഹിമായുദ്ദീനെ കടത്തിവെട്ടും. കഴന്പ് ദൃഢവും നാരില്ലാത്തതുമാണ്. നന്നായി കായ്ക്കുകയും ചെയ്യും.

സങ്കരം 87
കലപ്പാടി - ആലന്പൂര്‍ ബനിഷന്‍ എന്നീ ഇനങ്ങള്‍ തമ്മില്‍ സങ്കരണം നടത്തുന്പോഴാണാ. സങ്കരം-87 കിട്ടുന്നത്. മാന്പഴത്തിന് വലിപ്പം കുറവ്. മധുരമുണ്ട്. കേടാകാതെ സൂക്ഷിച്ചു വയ്ക്കാം. നന്നായി കായ്ക്കും.

സങ്കരം 151
കലപ്പാടിയും നീലവും തമ്മിലുളള സങ്കരസന്തതിയാണ് സങ്കരം-151. കാഴ്ചയ്ക്ക് നീലം പോലിരിക്കുമെങ്കിലും ഗുണത്തില്‍ കലപ്പാടിയോടാണു സാമ്യം. തീരെ ചെറിയ മാന്പഴം. നന്നായി കായ്ക്കുകയും ചെയ്യും.

തൈയ്യുണ്ടാക്കാന്‍ വിവിധ രീതികള്‍
പണ്ടുപണേ്ട നമ്മുടെ നാട്ടില്‍ മാവുകള്‍ വളരുന്നത് മാങ്ങായണ്ടി (വിത്ത്) വീണു മുളച്ചാണ്. ഇത്തരത്തില്‍ എത്രയോ ലക്ഷം മാവുകള്‍ നാടിന്‍റെ നാനാഭാഗങ്ങളിലും വളര്‍ന്നിരിക്കുന്നു. ഇങ്ങനെ വിത്തുമുളച്ചുവരുന്ന തൈകള്‍ക്ക് ഒരു ദോഷമുണ്ട് - മാതൃവൃക്ഷത്തിന്‍റെ എല്ലാ സദ്ഗുണങ്ങളും പുതിയ തൈയ്യില്‍ കണ്ടുകൊളളണമെന്നില്ല. മാത്രവുമല്ല ഇവ ചിലപ്പോള്‍ തീര്‍ത്തും ഗുണകരമല്ലാത്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുയും ചെയ്യും.

വിളവര്‍ധന ലക്ഷ്യമിടുന്പോള്‍ ഇത്തരം തൈകള്‍ക്ക് വലിയ പ്രസക്തിയില്ല എന്നു പറയേണ്ടതില്ലല്ലോ. ഇവിടെയാണ് നമുക്കു വേണ്ട സദ്ഗുണങ്ങളുളള നല്ല ഇനങ്ങളെ ഒട്ടിക്കല്‍ (ഗ്രാഫ്റ്റിങ്) എന്ന രീതിയിലൂടെ ഉത്പാദിപ്പിക്കുന്നതിന്‍റെ പ്രാധാന്യം. ഇവയെ ആണ് ഒട്ടുതൈകള്‍ (ഗ്രാഫ്റ്റുകള്‍) എന്നുപറയുന്നതും.

ഒട്ടിക്കല്‍ പല തരത്തിലുണ്ട്. എങ്കിലും ഒട്ടിക്കലിന് തയ്യാറെടുക്കുന്നതിന് ചില പ്രാഥമിക ഘടകങ്ങളുണ്ട്. നല്ല വിത്തു തെരഞ്ഞെടുക്കണം, അത് വേണ്ടവിധം പാകണം, സ്റ്റോക്ക് തൈകള്‍ ഒട്ടിക്കലിനൊരുക്കണം. ഇവയൊക്കെ സവിശേഷശ്രദ്ധയര്‍ഹിക്കുന്ന സംഗതികളുമാണ്. അതിനാല്‍ ഇവയെക്കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വിത്തുഗുണം, പത്തുഗുണം

നല്ല വലിപ്പവും ആരോഗ്യവുമുളള വിത്തു (മാങ്ങായണ്ടി) കളില്‍ നിന്നുവേണം സ്റ്റോക്കുതൈകളുണ്ടാക്കുവാന്‍. തൈകള്‍ നല്ല കരുത്തോടെ വളരുന്നവയും തണ്ടിന് തെല്ലും വളവില്ലാത്തതുമായിരിക്കണം. താനേ മുളച്ചുവരുന്ന തൈകളും കരുത്തുളളതാണെങ്കില്‍ സ്റ്റോക്കുതൈ ആയെടുക്കാം. ഇങ്ങനെയാകുന്പോള്‍ ഇവ ഇളം തണ്ടിന്‍റെയും ഇലയുടെയും നിറം മാറുന്നതിനു മുന്‍പു തന്നെ നഴ്സറികളിലേയ്ക്ക് മാറ്റി നട്ട് പ്രത്യേക പരിചരണം നല്‍കണം. സ്റ്റോക്ക് തൈകള്‍ നഴ്സറിയില്‍ നടുന്പോള്‍ അവ തമ്മില്‍ 15 സെന്‍റി മീറ്റര്‍ ഇടയകലം വേണം.

ഇനി നല്ലയിനം വിത്തുകള്‍ ശേഖരിച്ച് മെയ്-ജൂണ്‍ മാസത്തില്‍ ചാണകമോ കന്പോസ്റ്റോ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ വാരങ്ങളില്‍ പാകി മുളപ്പിക്കുന്ന പതിവുമുണ്ട്. ഇത്തരം വാരങ്ങള്‍ക്ക് 1 -1.500 മീറ്റര്‍ വീതിയും 15 സെന്‍റിമീറ്റര്‍ ഉയരവും സൗകര്യപ്രദമായ നീളവും ആകാം. വിത്തുകള്‍ തമ്മില്‍ 15 സെന്‍റിമീറ്റര്‍ ഇടയകലം നല്‍കണം. വരികള്‍ തമ്മില്‍ 30 സെന്‍റീമീറ്ററും. മൂന്നാഴ്ച കൊണ്ട് വിത്തുമുളയ്ക്കും.

ഇങ്ങനെ മുളച്ചുവരുന്ന തൈകള്‍ക്കാണ് സ്റ്റോക്ക് തൈകള്‍ എന്നുപറയാറ്. ഇവ ഒരു വര്‍ഷം പ്രായമാകുന്പോള്‍ ഒട്ടിക്കലിനെടുക്കും. അപ്പോഴേയ്ക്കും തൈയ്ക്ക് 50 സെന്‍റിമീറ്റര്‍ ഉയരവും ഒരു സെന്‍റീമീറ്റര്‍ കനവുമുണ്ടായിരിക്കും.

അടുത്ത ഘട്ടം സ്റ്റോക്ക് തൈകള്‍ ചെറിയ ചട്ടികളിലാക്കുക എന്നതാണ്. ഒട്ടിക്കലിനുളള സൗകര്യം കൂടി കണക്കാക്കിയാണിങ്ങനെ ചെയ്യുന്നത്. 20 സെന്‍റീമീറ്റര്‍ വാവട്ടമുളള ചട്ടികളാണ് ഇതിനു നല്ലത്. ചട്ടിയില്‍ മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതം പകുതി നിറയ്ക്കണം. എന്നിട്ട് വാരത്തില്‍ നിന്ന് വേരുകള്‍ക്ക് കേടുപറ്റാതെ ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുക്കുന്ന മാവിന്‍തൈ ചട്ടിയില്‍ മധ്യത്തില്‍ നട്ട് ചുറ്റും മണ്ണമര്‍ത്തി ഉറപ്പിക്കുന്നു. നന്നായി നനച്ചു കൊടുക്കുകയും വേണം.

ഇങ്ങനെ ചട്ടിയിലേയ്ക്ക് ഇളക്കിനട്ട തൈകള്‍ തണലത്തു വച്ച് പരിപാലിക്കണം. ഇടയ്ക്കിടെ ചാണകം കലക്കി തൈച്ചുവട്ടിലൊഴിച്ചു കൊടുക്കുന്നത് അവയുടെ കരുത്തേറിയ വളര്‍ച്ചയ്ക്ക് സഹായിക്കും.

തൈകള്‍ക്ക് പുതിയ തളിരിലകള്‍ വരാന്‍ തുടങ്ങിയാല്‍ അവ ഒട്ടിക്കാന്‍ പാകമായി എന്നു കരുതാം.

പുതിയ മാവിന്‍തൈ തയ്യാറാക്കുവാനുളള പ്രധാന ഒട്ടിക്കല്‍ രീതികളാണ് വശം ചേര്‍ത്തൊട്ടിക്കല്‍, ഇളം തൈയിലൊട്ടിക്കല്‍, പാര്‍ശ്വ ഒട്ടിക്കല്‍ എന്നിവ. ഇവയെക്കുറിച്ച് കൂടുതലറിഞ്ഞിരുന്നാല്‍ നമുക്കു തന്നെ സ്വയം നല്ല ഒട്ടുമാവിന്‍തൈ ഉണ്ടാക്കാവുന്നതേയുളളൂ.

(എ) വശം ചേര്‍ത്ത് ഒട്ടിക്കല്‍ (അപ്രോച്ച് ഗ്രാഫ്റ്റിങ്)
ഒട്ടുമാവിന്‍ തൈകളുണ്ടാക്കാന്‍ ഏറ്റവും പ്രചാരം നേടിയ കായിക പ്രവര്‍ധനരീതിയാണ് വശംചേര്‍ത്തൊട്ടിക്കല്‍. ഇതിന് ഇനാര്‍ച്ചിങ് എന്നും പറയും. നേരത്തെ നട്ടുവളര്‍ത്തിയ സ്റ്റോക്കു തൈ, സയോണ്‍ മരത്തിനടുത്ത് കൊണ്ടുപോയി തെരഞ്ഞെടുത്ത കന്പുമായി ഒട്ടിക്കുകയാണു ചെയ്യുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ പെന്‍സില്‍ കനമുളള സ്റ്റോക്ക് തൈ ആണ് ഒട്ടിക്കാനുപയോഗിക്കുക. സയോണ്‍ മരത്തിന്‍റെ കന്പുകള്‍ താഴ്ന്ന് കിടക്കുകയാണെങ്കില്‍ ചട്ടികള്‍ നിലത്തുവച്ചുതന്നെ ഒട്ടിക്കാം. മുകളിലേയ്ക്കുളള കന്പുകളിലാണ് ഒട്ടിക്കേണ്ടതെങ്കില്‍ തട്ടുകള്‍ കെട്ടി അതില്‍ സ്റ്റോക്കുതൈ വച്ച് ഒട്ടിക്കേണ്ടിവരും

ഒട്ടിക്കുന്ന വിധം :-

സ്റ്റോക്കു തൈയ്യില്‍ മണ്‍നിരപ്പില്‍ നിന്ന് 10-15 സെന്‍റീമീറ്റര്‍ ഉയരത്തില്‍ 6-7 സെന്‍റീമീറ്റര്‍ നീളത്തില്‍ അല്‍പ്പം തൊലി തടിയോടുകൂടി ചെത്തി മാറ്റുക. സയോണ്‍ കന്പിലും അഗ്രഭാഗത്തു നിന്ന് 15-20 സെന്‍റീമീറ്റര്‍ താഴെയായി സ്റ്റോക്കു തൈയ്യിലുണ്ടാക്കിയ അത്ര തന്നെ നീളവും വീതിയും താഴ്ചയുമുളള മുറിവുണ്ടാക്കുക. രണ്ടു മുറിവുകളുണ്ടാക്കുന്നതും വളരെ നിരപ്പായും മിനുസമായും വേണം. എന്നാല്‍ മാത്രമേ ഇവ ഒട്ടിക്കാനായി ചേര്‍ത്തുവയ്ക്കുന്പോള്‍ ഇടയില്‍ വിടവുണ്ടാകാതിരിക്കുകയുളളൂ. ഇനി മുറിവുകള്‍ രണ്ടും ചേര്‍ത്ത് ചണക്കയര്‍ കൊണ്ട് നന്നായി വരിഞ്ഞുകൊട്ടുന്നു. എന്നിട്ട് കൊട്ടിനു മീതെ മെഴുകു തുണിയോ പ്ലാസ്റ്റിക് റിബണോ കൊണ്ട് പൊതിയുന്നു.

ഒട്ടുതൈയ്ക്ക് ആവശ്യത്തിനു നനയ്ക്കാന്‍ മറക്കരുത്. എതാണ്ട് 3-3.500 മാസത്തെ വളര്‍ച്ചയാകുന്പോള്‍ ഒട്ടുതൈ മാതൃവൃക്ഷത്തില്‍ നിന്നു വേര്‍പ്പെടുത്താം. ഒറ്റത്തവണയായി മുറിച്ചു വേര്‍പ്പെടുത്താന്‍ പാടില്ല. രണേ്ടാ മൂന്നോ പ്രാവശ്യം കുറേശ്ശെ മുറിവു കൊടുത്ത് അതിന് ക്രമേണ ആഴം കൂട്ടി വേണം ഒട്ടുതൈ വേര്‍പ്പെടുത്തി എടുക്കവാന്‍. ഇതിന് ഒട്ടിച്ചു രണ്ടുമാസം കഴിയുന്പോള്‍ ഒട്ടുസന്ധിക്കു ചുവട്ടിലായി സയോണ്‍ കന്പിലും, മുകളിലായി സ്റ്റോക്കു തൈയിലും വി ആകൃതിയില്‍ മുറിവുണ്ടാക്കണം. ഒരു മാസം കഴിഞ്ഞ് ഈ മുറിവ് കുറച്ചുകൂടി താഴ്ചയിലാക്കണം. രണ്ടാഴ്ചയും കൂടി കഴിഞ്ഞ് മുറിവ് ഒരിക്കല്‍ക്കൂടി താഴ്ത്തുന്പോഴേക്കും വേര്‍പെടുത്തലും കഴിയും.

മുറിച്ചെടുത്ത ഒട്ടു തൈകള്‍ തണലു വയ്ക്കണം. നനയ്ക്കുകയും വേണം. ഒട്ടിപ്പ് ശരിയായെങ്കില്‍ ഒരുമാസം കൊണ്ട് പുതിയ തളിര്‍പ്പുകള്‍ വരും അപ്പോള്‍ തണലില്‍ നിന്ന് തൈ തുറസ്സായ സ്ഥലത്തേയ്ക്കു നീക്കി വയ്ക്കാം. ഒട്ടിക്കല്‍ ശരിയാകാത്ത തൈകള്‍ ഉണങ്ങിപ്പോകുകയും ചെയ്യും.

സ്റ്റോണ്‍ ഗ്രാഫ്റ്റിങ്
ഇപ്പോള്‍ ഒട്ടുമാവിന്‍ തൈകള്‍ ഉണ്ടാക്കുവാന്‍ വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞ ഒരു രീതിയാണ് സ്റ്റോണ്‍ ഗ്രാഫിങ്.

രണേ്ടാ മൂന്നോ ആഴ്ച മാത്രം പ്രായമുളള തൈകളിലാണ് ഇവിടെ ഒട്ടിക്കല്‍ നടത്തുന്നത്. തണ്ടിന്‍റെയും ഇലയുടേയും ചെന്പുകലര്‍ന്ന നിറം മാറുന്നതിന് മുന്പ് ഒട്ടിക്കല്‍ നടത്തുകയും വേണം. ഇളം തൈയ്യായതിനാല്‍ വളരെ സൂക്ഷമതയോടെ ഒട്ടിക്കണം.

സ്റ്റോക്ക് തൈയുടെ തലപ്പ് ഏകദേശം 10 സെന്‍റീമീറ്റര്‍ ഉയരത്തില്‍ വച്ച് മുറിച്ച് നീക്കുന്നു. മുറിച്ച ഭാഗത്തു നിന്ന് ഏതാണ്ട് 3-4 സെന്‍റീമീറ്റര്‍ നീളത്തില്‍ തണ്ടിന്‍റെ മധ്യഭാഗത്തു കൂടെ നേരെ താഴേക്ക് ഒരു പിളര്‍പ്പുണ്ടാകുന്നു.

ഇതേ കനത്തിലുളള സയോണ്‍ കന്പുതന്നെ മാതൃവൃക്ഷത്തില്‍ നിന്നു മുറിച്ചെടുക്കുകയും വേണം. ഈ കന്പ് മുറിച്ചെടുക്കുന്നതിനു മുന്പ് തലപ്പത്തു നിന്നു താഴേക്കു 10 സെന്‍റീമീറ്റര്‍ നീളത്തില്‍ ഇലകള്‍ മുറിച്ചു നീക്കണം. ഞെട്ടിന്‍റെ ചെറിയകഷണം നിര്‍ത്തി വേണം ഇലകള്‍ മുറിക്കാന്‍. ഈ കന്പിന്‍റെ ചുവടുഭാഗത്ത് രണ്ടുവശങ്ങളിലുമായി 3-4 സെന്‍റീമീറ്റര്‍ നീളത്തില്‍ ചരിച്ച് ചെത്തി ആപ്പിന്‍റെ ആകൃതിയിലാക്കുന്നു. സ്റ്റോക്ക് തൈയിലുണ്ടാക്കിയ പിളര്‍പ്പിലേക്ക് ആപ്പുപോലുളള ഭാഗം കടത്തുന്നു. എന്നിട്ട് പോളീത്തീന്‍ കഷണം കൊണ്ട് ഒട്ടിച്ച ഭാഗം വരിഞ്ഞു കെട്ടുന്നു. ഇതു തണലത്തു വച്ച് നനയ്ക്കുന്നു ഒട്ടിക്കല്‍ വിജയിച്ചുവെങ്കില്‍ സയോണ്‍ കന്പില്‍ മൂന്നാഴ്ച കൊണ്ട് തളിരുകള്‍ വരും. അഞ്ചോ ആറോ മാസത്തെ വളര്‍ച്ച കൊണ്ട് ഇവ മാറ്റി നടകയും ചെയ്യാം. വളരെ കുറച്ചു സമയം കൊണ്ട് വിജയകരമായി ചെയ്യാം എന്നതാണ് സ്റ്റോണ്‍ ഗ്രാഫ്റ്റിങിന്‍റെ സവിശേഷത

പാര്‍ശ്വ ഒട്ടിക്കല്‍
ഏകദേശം ഒരു വര്‍ഷം പ്രായമുളള പെന്‍സില്‍ കനത്തിലുളള സ്റ്റോക്ക് തൈകളാണ് പാര്‍ശ്വ ഒട്ടിക്കലിന് ഉപയോഗിക്കുന്നത്. നന്നായി വളരുന്ന അര സെന്‍റീമീറ്റര്‍ കനമുളള കന്പു വേണം സയോണ്‍ കന്പായി തിരഞ്ഞെടുക്കുവാന്‍. കന്പ്, മാതൃവൃക്ഷത്തില്‍ നിന്നു മുറിച്ചെടുക്കുന്നതിന് മുന്പായി തലപ്പത്തു നിന്ന് താഴേക്ക് 10 സെന്‍റീമീറ്റര്‍ നീളത്തില്‍ ഇലകള്‍ നീക്കം ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്പോള്‍ ഇലഞെട്ടിന്‍റെ ഒരു ചെറിയകഷണം നിര്‍ത്തിവേണം ഇല നീക്കം ചെയ്യാന്‍. കന്പ് നീക്കം ചെയ്ത് അതിന്‍റെ കീഴ്ഭാഗത്ത് ഒരു വശത്ത് 21/2 മുതല്‍ 4 സെന്‍റീമീറ്റര്‍ വരെയും എതിര്‍വശത്ത് ഒരു സെന്‍റീമീറ്റര്‍ നീളത്തില്‍ ചരിച്ച് ചെത്തി ആപ്പിന്‍റെ ആകൃതിയില്‍ ആക്കുന്നു. ഇതോടൊപ്പം സ്റ്റോക്കു തൈയ്യിലും അനുയോജ്യമായ ഒരു മുറിവുണ്ടാക്കണം. തൈയ്യുടെ ചുവട്ടില്‍ നിന്ന് 15 സെന്‍റീമീറ്റര്‍ ഉയരത്തില്‍ തണ്ടിന്‍റെ പകുതി ഭാഗം വരെ എത്തക്കവിധം താഴേക്കു ചരിച്ച് 21/2 മുതല്‍ 4 സെന്‍റീമീറ്റര്‍ വരെ നീളത്തില്‍ വേണം മുറിവുണ്ടാക്കുവാന്‍. ആപ്പിന്‍റെ ആകൃതിയില്‍ അറ്റം ചെത്തിയ സയോണ്‍ കന്പിലായാലും ഉണ്ടാകുന്ന മുറിവ് തെല്ലും ചതവില്ലാത്തതും മിനുസവുമായിരിക്കണം. എങ്കില്‍ മാത്രമേ ഒട്ടിക്കല്‍ ശരിയാകുകയുളളു. സയോണ്‍, സ്റ്റോക്കില്‍ കടത്തിക്കഴിഞ്ഞ് ചാക്കൂനൂലു കൊണേ്ടാ മെഴുകുതുണി കൊണേ്ടാ വരിഞ്ഞുകെട്ടണം. ഒരു മാസം കഴിഞ്ഞ് ഒട്ടുസന്ധിയുടെ 2 സെന്‍റീമീറ്റര്‍ മുകളില്‍ വച്ച് സ്റ്റോക്കിന്‍റെ മുകള്‍ ഭാഗം മുറിച്ചു കളയുന്നു. മൂന്നുമാസം കൊണ്ട് സയോണ്‍ കന്പ് വളരാന്‍ തുടങ്ങും.

മണ്ണും കാലാവസ്ഥയും
മാവ് ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. വിവിധ കാലാവസ്ഥ പ്രദേശങ്ങളില്‍ ഇത് നന്നായി വളരുകയും കായ്ക്കുകയും ചെയ്യും. മഴയോ അല്ലെങ്കില്‍ ജലസേചനസൗകര്യമോ ഉണെ്ടങ്കിലേ മാവിന് ശരിയായ വളര്‍ച്ചയുണ്ടാകുകയുളളു. 200 സെന്‍റീമീറ്ററിലധികം മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാവ് കാര്യമായി വളരുന്നു.ആകെ ലഭിക്കുന്ന മഴയേക്കാള്‍ പ്രധാനം മഴയുടെ തുല്യമായ വിതരണമാണ്. പ്രധാനം മഴയുടെ തുല്യമായ വിതരണ എങ്കിലും മാവ് പൂവിടുന്നതു മുതല്‍ വിളവെടുപ്പു കഴിയുന്നതുവരെ മഴയില്ലാതിരിക്കുകയാണ്. ഉത്തമം പൂക്കുന്ന സമയത്ത് മഴയുണ്ടായാല്‍ അത് കായ് പിടിത്തത്തെ പ്രതികൂലമായി ബാധിക്കും. പൂക്കള്‍ കൊഴിയാനും പരാഗണം ശരിയായി നടക്കാതിരികാകനും ഇതുകാരണമാകും. ചിലയവസരങ്ങളില്‍ മഴ പുഷ്പിക്കല്‍ വൈകിക്കുന്നതിനും കാരണമാകുന്നുണ്ട്. മഴക്കാറുളള അവസരത്തില്‍ പൂക്കള്‍ കരിഞ്ഞുപോകുന്നതും സാധാരണമാണ്. അതുപോലെ തന്നെ കനത്ത് മഴയുളള പ്രദേശങ്ങളില്‍ പൊതുവെ മാവിന് രോഗ- കീടബാധകള്‍ കൂടുതലായിരിക്കുകയും ചെയ്യും. മാങ്ങ വിളയുന്പോഴാണ് മഴ വീഴുന്നതെങ്കില്‍ മാന്പഴത്തിന്‍റെ ഗുണത്തെ അത് പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ കേരളത്തിലെ മാന്പഴക്കൃഷിയെ അലട്ടുന്ന പ്രധാന പ്രശ്നവും ഈ അടിസ്ഥാനത്തുളള മഴയാണ് എന്നു പറയാം. മാങ്ങ മൂപ്പാറാകുന്പോള്‍ പെയ്യുന്ന മഴ പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നു.

മാവ് (മാന്‍ജിഫെറ ഇന്‍ഡിക്ക)

വൈവിധ്യമുള്ള മണ്ണിലും കാലാവസ്ഥയിലും മാവ് നന്നായി വളരും. കൂടാതെ സമുദ്ര നിരപ്പില്‍നിന്ന് 1500 എം ഉയരം വരെയും നന്നായി വളരും. വരണ്ട കാലാവസ്ഥയും, ശക്തിയേറിയ മഴയും ഈ മരം അതിജീവിക്കും.

ഇനങ്ങള്‍

അല്‍ഫോണ്‍സോ, കാലപാടി, നീലം, മുണ്ടപ്പ, ബെനിഷാന്‍, ആലബൂര്‍ ബെനിഷാന്‍, മല്‍ഗോവ, സുവര്‍ണ്ണരേഖ.

നടീല്‍ സമയം

മണ്‍സൂണ്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം പ്രായമായ ഗ്രാഫ്റ്റു തൈകള്‍ നടാവുന്നതാണ്. മഴ അതിശക്തമാണെങ്കില്‍ നടീല്‍ ആഗസ്റ്റ് - സെപ്തംബര്‍ മാസത്തില്‍ ചെയ്യാവുന്നതാണ്.

കായിക പ്രവര്‍ധനം

സ്റ്റോണ്‍ ഗ്രാഫ്റ്റിംഗ് മാവില്‍ വളരെ വിജയകരമാണ്. ആഗസ്റ്റ് മാസമാണ് യോജിച്ച സമയം. 4 മാസം പ്രായമുള്ള സയോണ്‍ തിരഞ്ഞെടുക്കണം. സയോണിന്‍റെ ഇലകള്‍ 10 ദിവസത്തിനു മുന്‍പ് മാറ്റുന്നത് നല്ലതാണ്. 8 സെന്‍റിമീറ്റര്‍ നീളമുള്ള സയോണ്‍, 6 - 8 സെ.മീ. പൊക്കത്തിലുള്ള റൂട്ട് സോക്കില്‍ ഗ്രാഫ്റ്റ് ചെയ്യുന്നത് വിജയകരമാണ്. ഉണക്കല്‍ അസുഖം ഗ്രാഫ്റ്റില്‍ സാധാരണ കണ്ടുവരുന്നു, ഇവ കൊളറ്റോട്രിക്കം എന്ന കുമിള്‍ മൂലം ഉണ്ടാകുന്നവയാണ്. ഇതിനെ 1% ബോര്‍ഡോ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

നടീല്‍

നല്ല ഗ്രാഫ്റ്റ് നടാനുപയോഗിക്കണം. സമചതുര രീതിയിലോ, ഷഡ്കോണ്‍ രീതിയിലോ നടാവുന്നതാണ്. കുഴികള്‍ 1*1*1 മീറ്റര്‍ വലിപ്പത്തില്‍ 9 മീറ്റര്‍ അകലത്തില്‍ നടുന്നതിന് 1 മാസത്തിനുമുന്‍പ് തയ്യാറാക്കണം. ഈ കുഴികളില്‍ മേല്‍മണ്ണ്, 10 കിലോ ജൈവവളം എന്നിവയുടെ മിശ്രിതം തറ നിരപ്പില്‍ നിന്ന് ഉയര്‍ന്ന രീതിയില്‍ നിറയ്ക്കണം. വൈകുന്നേര സമയത്ത് കവറുകളില്‍ ഇരുന്ന അതേ ആഴത്തില്‍ ഗ്രാഫ്റ്റുകള്‍ കുഴിയില്‍ നടേണ്ടതാണ്. നടുന്ന ആഴം കൂടിയാല്‍ ചെടികളുടെ വളര്‍ച്ച കുറവായിരിക്കും. കൂടാതെ ഗ്രാഫ്റ്റ് സംയോജിപ്പിച്ച ഭാഗം മണ്‍നിരപ്പിന് മുകളിലായിരിക്കണം.

വളപ്രയോഗം

ജൈവ രാസ വളങ്ങള്‍ താഴെപറയുന്ന അനുപാതത്തില്‍ നല്‍കേണ്ടതാണ്.

ചെടിയുടെ പ്രായം

കാലിവളം (കിലോ/ചെടി/വര്‍ഷം)

പാക്യജനകം:ഭാവകം:ക്ഷാരം (ഗ്രാം/ചെടി/വര്‍ഷം)

ഒന്നാം വര്‍ഷം

10

20:18:50

രണ്ടാം വര്‍ഷം

15

50:27:75

മൂന്ന് - അഞ്ച് വര്‍ഷമാകുന്പോള്‍

25

100:36:100

6 - 7 വര്‍ഷത്തില്‍

40

250:172:200

8 - 10 വര്‍ഷത്തില്‍

50

400:144:400

10 വര്‍ഷത്തിനു മുകളില്‍

75

500:360:750

പച്ചില (25 കിലോ/ചെടി)യും ചാന്പലും (10-15 കിലോ ചെടി ഒന്നിന്) അധികമായി നല്‍കണം. ജൈവവളം മേയ്-ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ മഴ തുടങ്ങുന്നതിനോടനുബന്ധിച്ച് നല്‍കാവുന്നതാണ്. രാസവളങ്ങല്‍ ഒരു ഗഡുവായി മേയ് - ജൂണ്‍ മാസത്തില്‍ നല്‍കണം. ചെടികള്‍ കായ്ക്കുന്നതുവരെ ഇതു തുടരാം. കായ്ച്ചു തുടങ്ങിയാല്‍ 2 ഗഡുക്കളാക്കണം, ആദ്യഗഡു മേയ് - ജൂണ്‍ മാസത്തിലും, അടുത്തത് ആഗസ്റ്റ് - സെപ്തംബര്‍ മാസത്തിലും. രാസവളങ്ങള്‍ 30 സെ.മീ. ആഴത്തിലും 2.5 - 3 എം അകലത്തിലും മരത്തിന്‍റെ ചുവട്ടില്‍ എടുത്ത ചെറുചാലുകളില്‍ നല്‍കണം.

മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍

വേനല്‍ക്കാലത്ത് ഒരാഴ്ചയില്‍ രണ്ടു തവണ എന്ന രീതിയില്‍ 4-5 വര്‍ഷം വരെ നനയ്ക്കണം. പച്ചക്കറികള്‍, ഉഴുന്ന്, പയര്‍, കൈതചക്ക, വാഴ എന്നിവ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ജൂണ്‍ - ഒക്ടോബര്‍ മാസത്തില്‍ ഉഴുകയൊ, വര്‍ഷത്തില്‍ രണ്ടുതവണ ഇട കിളക്കുകയോ ചെയ്യാവുന്നതാണ്. എന്‍എഎ @ 10-30 പി.പി.എം എന്ന അനുപാതത്തില്‍ നല്‍കിയാല്‍ കായ്പൊഴിച്ചില്‍ കുറയ്ക്കാവുന്നതാണ്. ഇത് പൂക്കള്‍ കായ് ആയി മാറുന്ന അവസരത്തില്‍ (കായ്പിടിച്ച് രണ്ടാമത്തെ ആഴ്ച) പൂങ്കുലയില്‍ മൊത്തത്തില്‍ തളിക്കണം.

സസ്യസംരക്ഷണം

മാവിന്‍റെ പ്രധാന കീടങ്ങളാണ് വെട്ടുകിളികള്‍, തണ്ടുതുരപ്പന്‍, വനമക്ഷിക ഇനത്തില്‍പ്പെട്ട ഈച്ചകള്‍, ഇലതീനി വണ്ടുകള്‍, കായ്ഈച്ച, സൈലിഡ് എന്നിവ. പൗഡറിമില്‍ഡ്യൂ, ആന്താക്നോസ്, ഉണങ്ങല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. വെട്ടുകിളികളെ നിയന്ത്രിക്കാന്‍ 0.1 ശതമാനം കാര്‍ബറില്‍ അല്ലെങ്കില്‍ മാലത്തിയോണ്‍ ഉപയോഗിക്കുക. തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ കാര്‍ബോളിക് ആസിഡ് (130 എംഎല്‍), മൃദുസോപ്പ് (1 കിലോ), തിളച്ചവെള്ളം (3.7 ലിറ്റര്‍) എന്നിവയുടെ മിശ്രിതം തടിയിലുള്ള ദ്വാരങ്ങളില്‍ നിറച്ചാല്‍ മതി. ഒന്നിടവിട്ട ദിവസങ്ങളില്‍, അലുമിനിയം ഫോസ്ഫൈസ് ടാബ്ലെറ്റ് ഈ ദ്വാരങ്ങളില്‍ ഇടുന്നത് നല്ലതാകുന്നു. കായീച്ചകളെ നിയന്ത്രിക്കാന്‍ മാലത്തിയോണ്‍ 0.1% 2% പഞ്ചസാരയുമായി കലര്‍ത്തി തളിക്കണം. കീടരോഗബാധ ഏറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കണം. കായീച്ചകളെ നിയന്ത്രിക്കാനായി തുളസി കെണി ഉപയോഗിക്കാം. മരമൊന്നിന് 4 കെണി വീതവും കൂടാതെ മാലത്തിയോണ്‍ 0.1 ശതമാനം 2 ശതമാനം പഞ്ചസാര മിശ്രിതം തളിക്കണം. ഇത് കായ്പിടിച്ചു തുടങ്ങുന്നതുമുതല്‍ പാകമാകുന്നതുവരെ ആവര്‍ത്തിക്കണം. ഇലതീനി കീടങ്ങളെ നിയന്ത്രിക്കാന്‍ കാര്‍ബാറില്‍ 0.1 ശതമാനം തളിച്ചാല്‍ മതി. മറ്റീച്ചകളെ നിയന്ത്രിക്കാനായി കാര്‍ബാറില്‍ 0.1 ശതമാനമോ, ഡൈമെതോയേറ്റ് 0.05 ശതമാനമോ, ഫോസ്ഫാമിഡോണ്‍ 0.03 ശതമാനമോ ഉപയോഗിക്കാം. ആന്ത്രാക്നോസ്, പൗഡറിമില്‍ഡ്യാ നിയന്ത്രിക്കാനായി സള്‍ഫര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഉണക്കല്‍ നിയന്ത്രിക്കാനായി ഉണങ്ങിയ ഭാഗത്തിനു താഴെവച്ച് ചില്ല മുറിച്ചുമാറ്റി അവിടെ ബോര്‍ഡോ മിശ്രിതം തേയ്ക്കണം.

യോജിച്ച മാവിനമേത്

മാന്പഴത്തിന്‍റെ വിപണനസാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ശാസ്ത്രീയമായ സമീപനമാണ് വേണ്ടത്. ഗുണമേന്മ കുറഞ്ഞ് മാവിനങ്ങള്‍ നീക്കം ചെയ്യണം. കേരളത്തിന്‍റെ കാലാവസ്ഥയില്‍ നന്നായി വളരുകയും വിളവു തരുകയും ചെയ്യുന്ന ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്യണം.
ലോകത്തിലെ മാന്പഴം ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ പ്രഥമസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വളരെ വിശേഷപ്പെട്ട മാന്പഴ ഇനങ്ങളായ അല്‍ഫോന്‍സോ, ദഷേരി, മാല്‍ഡ എന്നിവ വിപുലമായ രീതിയില്‍ ഭാരതത്തില്‍ കൃഷിചെയ്യുന്നുണ്ട്.

സ്വാഭാവിക നിര്‍ദ്ധാരണത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അനേകം മാവിനങ്ങളും വര്‍ഗ്ഗസങ്കരണത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്രപാലി, രത്ന, സിന്ധു, അര്‍ക്ക, അരുണ എന്നിങ്ങനെ നിരവധി ഇനങ്ങളും ഇന്ന് നിലവിലുണ്ട്. മാവിനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്‍റെ ഉത്പാദനക്ഷമത, മാന്പഴത്തിന്‍റെ സ്വാദ് എന്നിവ കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണം കൊണ്ട് വിശിഷ്ട മാവിനങ്ങളായ അല്‍ഫോന്‍സോ, ദഷേരി, മാല്‍ഡ എന്നീ ഇനങ്ങള്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ വേണ്ടരീതിയില്‍ ഉല്പാദനം തരുന്നില്ലെന്നാണ് കണ്ടിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാദുള്ള അല്‍ഫോന്‍സോ മാന്പഴം ഉണ്ടാകുന്നത് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ്. കേരളത്തില്‍ പാലക്കാട് ജില്ലയുടെ ചില പ്രദേശങ്ങളില്‍ മാത്രമാണ് അല്‍ഫോന്‍സോ എന്ന മാവിനം ഒരുവിധം നന്നായി വിളവുതരുന്നതായി കണ്ടിട്ടുള്ളത്.

കാലാവസ്ഥയുടെ പ്രത്യേകതകള്‍ക്കൊണ്ട്, ഭാരത്തില്‍ ഏറ്റവും ആദ്യം മാന്പഴസീസണ്‍ തുടങ്ങുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഇന്ന് മാവ് കൃഷി ചെയ്യപ്പെടുന്ന ഏകദേശം എഴുപതിനായിരം ഹെക്ടര്‍ സ്ഥലത്തും പ്രധാനമായും നാടന്‍ മാവിനങ്ങളാണ് വളരുന്നത്. ഗ്രാഫ്റ്റ് തൈകള്‍ (ഒട്ടുമാവിന്‍ തൈകള്‍) എന്ന പേരില്‍ നമ്മള്‍ സ്വകാര്യ നേഴ്സറികളില്‍ നിന്നും ഫാമുകളില്‍ നിന്നും വാങ്ങി നട്ടുവളര്‍ത്തുന്ന പല മാവിനങ്ങളും കേരളത്തിലേക്ക് പറ്റിയവ അല്ലാത്തതിനാല്‍ കാര്യമായ വിളവ് കിട്ടാറില്ല. കേരളത്തിലെ മാന്പഴക്കാലം ഏതാണ്ട് ഫെബ്രുവരിമാസം മുതല്‍ തുടങ്ങുമങ്കിലും കന്പോളത്തിലെത്തുന്നത് അധികവും ഗുണമേന്മ കുറഞ്ഞ നാടന്‍ ഇനങ്ങള്‍ ആയതിനാല്‍ അവയ്ക്ക് നല്ല വില കിട്ടുന്നില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ സാധിക്കുന്നില്ല. മാവുകൃഷിയുടെ കാര്യത്തില്‍ കുറേക്കൂടി ഗൗരവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ വളരെ മുന്‍പു തന്നെ ഈ അവസ്ഥ നമുക്കു മാറ്റിയെടുക്കാമായിരുന്നു.

മാന്പഴത്തിന്‍റെ ശരിയായ വിപണനസാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ശാസ്ത്രീയമായ ഒരു സമീപനം അത്യാവശ്യമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രധാനപ്പെട്ടത് കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുകയും വിളവു തരുകയും ചെയ്യുന്ന മാവിനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷിചെയ്യുക എന്നതാണ്. നിലവിലുള്ള ഉല്പാദനശേഷി കുറഞ്ഞതും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതും ഗുണമേന്മ കുറഞ്ഞതുമായ മാവുകള്‍ നീക്കം ചെയ്ത് പകരം പറ്റിയ ഇനങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ്. കേരളത്തിലെ വിവിധ ഫാമുകളിലെയും കര്‍ഷകരുടെയും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പ്രിയോര്‍, നാലം, കലപ്പാടി, മുണ്ടപ്പ, ബങ്കനപ്പള്ളി എന്നിവയൊക്കെ കേരളത്തില്‍ നന്നായി വളരുമെന്ന് കേട്ടിട്ടുണ്ട്.

ബങ്കനപ്പള്ളി

സീസന്‍റെ ആദ്യത്തില്‍ തന്നെ കായ്ക്കുന്നതിനാല്‍ കന്പോളത്തില്‍ നല്ല വില കിട്ടുന്നു. പഴം വലുതും തൊലി നേര്‍ത്തതും മിനുമിനുപ്പുള്ളതും സ്വര്‍ണ്ണനിറമുള്ളതുമാണ്. നല്ല ഗന്ധമാണുള്ളത്. സാമാന്യം നല്ല വിളവുതരുന്നു. ഏതാണ്ട് പത്തുപതിനാലു സെന്‍റിമീറ്റര്‍ നീളവും എട്ടൊന്‍പതു സെന്‍റിമീറ്റര്‍ വീതിയും ഉണ്ട്. ഉദ്ദേശം 400-600 ഗ്രാം ഭാരവും ഉള്ള ഈ മാന്പഴത്തില്‍ പഞ്ചസാരയുടെ അളവ് പത്തൊന്‍പതു ഡിഗ്രി ബ്രിക്സാണ്. കാലാവസ്ഥയും മാന്പഴത്തിന്‍റെ മൂപ്പും അനുസരിച്ച് ഇതില്‍ കുറച്ചു വ്യത്യാസം കാണിക്കും

നീലം

ഈ മാന്പഴം കൂടുതല്‍ കാലം കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം. അതുകൊണ്ട് ദൂരെ ദിക്കിലേക്ക് അയയ്ക്കാന്‍ ഏറ്റവും പറ്റിയതാണ്. ഇടത്തരം വലിപ്പമുള്ള പഴത്തിന്‍റെ കഴന്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. നല്ല ഗന്ധവും മാധുര്യവുമുണ്ടിതിന്. സമൃദ്ധിയായി കായ്ക്കുന്നു. ഇതിന് എട്ടൊന്‍പതു സെന്‍റിമീറ്റര്‍ നീളവും 6-8 സെന്‍റിമീറ്റര്‍ വീതിയും കാണും. ഭാരം ഏകദേശം 250 ഗ്രാമും പഞ്ചസാരയുടെ അളവ് പത്തൊന്‍പതു ഡിഗ്രി ബ്രിക്സിനോടടുത്തുമാണ്.

കാലപ്പാടി

കുല കുലയായി സമൃദ്ധിയായി കായ്ക്കുന്നു. കാലേപാട്, കട്ടിനീലം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. മരം വളരെ ഉയരത്തില്‍ വളരാത്തതു കൊണ്ട് തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി വളര്‍ത്താന്‍ സാധിക്കും. പഴം ചെറുതും, കഴന്പ് ഉറപ്പുള്ളതും നാരില്ലാത്തതും നല്ല മാധുര്യമുള്ളതുമാണ്.

ബാങ്കളോറ

സേലം എന്നും തോട്ടാപുരി എന്നും ഈ ഇനം അറിയപ്പെടുന്നുണ്ട്. ഇടത്തരം വലിപ്പത്തില്‍ നീണ്ടുരുണ്ട ആകൃതിയുള്ള പഴത്തിന് സ്വര്‍ണ്ണ നിറമാണ്. കഴന്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. നന്നായി കായ്ക്കുന്നു. കേടു കൂടാതെ കുറെനാള്‍ സൂക്ഷിച്ചു വയ്ക്കാം. തത്തക്കൊക്കു പോലുള്ള വളഞ്ഞ അഗ്രഭാഗമാണുള്ളത്. നീളം 15 സെ.മീറ്ററിനോടടുത്തും വീതി 6-8 സെ.മീ ഉണ്ടായിരിക്കും.

ഭാരം 500 ഗ്രാമിനോടടുത്തുള്ള ഈ മാന്പഴത്തില്‍ പഞ്ചസാരയുടെ അളവ് ഏകദേശം 14 ഡിഗ്രി ബ്രിക്സാണ്. സംസ്കരിച്ച് ഉല്പന്നങ്ങളുണ്ടാക്കാന്‍ ഈ ഇനം ധാരാളമായി ഉപയോഗിച്ചു വരുന്നു.

പ്രിയോര്‍

കേരളത്തില്‍ ധാരാളമായി കൃഷി ചെയ്യുന്ന ഈ മാവ്, പേരയ്ക്കാ മാവ് എന്നും അറിയപ്പെടാറുണ്ട്. ഇടത്തരം വലുപ്പമുള്ള ഈ മാങ്ങ സ്വാദിന്‍റെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്നു. മാര്‍ക്കറ്റില്‍ വളരെയേറെ പ്രിയമുള്ള ഒന്നാണിത്. ഈ മാങ്ങയുടെ നീളം ഉദ്ദേശം പത്തു സെന്‍റി മീറ്ററും വീതി ഏഴിനോടടുത്തും വരും. ഭാരം ഏകദേശം 250 ഗ്രാമിനോടടുത്തും പഞ്ചസാരയുടെ അളവ് 14 ഡിഗ്രി ബ്രിക്സുമാണ്. പഴവര്‍ഗ സംസ്കരണത്തിനും ഉപയോഗിക്കുന്നു. നാര് വളരെ കുറവാണ്. സമൃദ്ധമായി കായ്ക്കുന്നു. സീസണില്‍ നേരത്തെ വിളവെടുപ്പ് ആരംഭിക്കാവുന്നതു കൊണ്ട് എപ്പോഴും പഴത്തിന് നല്ല വില കിട്ടാറുണ്ട്.

മല്‍ഗോവ

ഇത് ഗുണത്തില്‍ വളരെ മെച്ചപ്പെട്ടതും വളരെ സ്വാദിഷ്ടവുമാണ്. പഴം വലുതും കഴന്പ് ഉപ്പുള്ളതും നാരില്ലാത്തതും മധുരത്തിന്‍റെ അളവ് ഏകദേശം 15 ഡിഗ്രി ബ്രിക്സുള്ളതുമാണ്. മഴക്കാലത്ത് വിളഞ്ഞു പാകമാകുന്നതു കൊണ്ട് സ്വാദ് കുറഞ്ഞു പോകാറുണ്ട്. ഭാരം ഏകദേശം നാനൂറ് ഗ്രാമിനോടടുത്തു വരും.

മുണ്ടപ്പ

സീസണില്‍ വളരെ വൈകിയാണ് കായ്ക്കുന്നതെങ്കിലും മഴ കൊണ്ടുള്ള ദോഷഫലങ്ങള്‍ ഇതിനെ അധികം ബാധിക്കുന്നില്ല. പഴം സാമാന്യം വലുതും കഴന്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. ആകൃതി ഏറെക്കുറെ ഉരുണ്ടതാണ്. പഴത്തിന് നല്ല മധുരമുണ്ടാകും.

യോജിച്ച ഇനങ്ങള്‍ കഴിയുന്നതും സര്‍ക്കാര്‍ ഫാമുകളില്‍ നിന്നോ, അല്ലെങ്കില്‍ വിശ്വസിക്കാവുന്ന നേഴ്സറികളില്‍ നിന്നോ ശേഖരിക്കണം. വാഹനങ്ങളിലും മറ്റും ചെടികള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവര്‍ തരുന്ന തൈകള്‍ പറയുന്ന ഇനം തന്നെയാവണമെന്നില്ല. കേരളത്തിലെ പുരയിടങ്ങളില്‍ മാവിനെ അവഗണിക്കപ്പെട്ട ഒരു വിളയായി ആണല്ലോ ഇന്നും കണക്കാക്കുന്നത്. പരിചരണമുറകളൊന്നും ചെയ്യാതെ കിട്ടുന്ന വിളവു കൊണ്ട് നാമെല്ലാവരും തൃപ്തിപ്പെടുന്നു. ഒരു കിലോ നാളികേരത്തിന് കച്ചവടക്കാര്‍ നാലുരൂപ നല്‍കുന്ന സമയത്ത് ഒരു കിലോ മാന്പഴത്തിന് പതിനാലു രൂപയോളം വിലയുണ്ടെന്നോര്‍ക്കണം. അതുകൊണ്ടു തന്നെ മാവിനും ആവശ്യമായ വളമിടലും മരുന്നുതളിയുമൊക്കെ യഥാകാലം ചെയ്തു കൊടുത്ത് വിളവ് ഇന്നത്തേക്കാളും വളരെ വര്‍ദ്ധിപ്പിച്ച് അതിന്‍റെ ലാഭം കൂട്ടാന്‍ കഴിയും.

മാങ്ങയുടെ വിപണനകാര്യത്തിലും നമ്മള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയേ പറ്റൂ. ഇന്ന് മാന്പഴക്കൃഷിയില്‍ ലാഭമുണ്ടാാക്കുന്നത് മാന്പഴ കച്ചവടക്കാര്‍ മാത്രമാണ്. തങ്ങള്‍ ഉല്പാദിപ്പിക്കുന്ന മാങ്ങയെല്ലാം എങ്ങനെയൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് സാധാരണ കര്‍ഷകര്‍ അറിയുന്നില്ല. ഇന്ത്യയില്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെ കേരളത്തിലെ മാങ്ങ ചെന്നെത്തുന്നുണ്ട് എന്നറിയുന്നവര്‍ ചുരുക്കം ആളുകള്‍ മാത്രം. മാവിലല്‍ക്കയറി മാങ്ങ പറിച്ചെടുത്ത് അങ്ങാടിയില്‍ എത്തിക്കാനുള്ള മടി കാരണം മാവിലെ വിളവ് മൊത്തമായി ഒരു കച്ചവടക്കാരന് കൊടുക്കുന്ന ഒരു സന്പ്രദായമാണ് ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. ഗുണമേന്മയുള്ള, യോജിച്ച മാവിനങ്ങള്‍ നട്ടു വളര്‍ത്തി അവയുടെ വിളവ് കര്‍ഷകരുടെ തന്നെ മേല്‍നോട്ടത്തില്‍ വിറ്റഴിക്കാനുള്ള ഒരു രീതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിളവെടിപ്പിനും മറ്റുമായി ശാസ്ത്രീയമായി ഡിസൈന്‍ ചെയ്ത തോട്ടികളും മറ്റും ഇപ്പോള്‍ ലഭ്യമാണ്.

കേരളത്തില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിക്കുന്ന കുറെ സംസ്കരണ ശാലകളുണ്ട്. ഇവയ്ക്കെല്ലാം ആവശ്യമായ മാങ്ങ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊണ്ടു വരികയാണു ചെയ്യുന്നത്. ഇതിനും പുറമെ ബാംഗ്ളൂരിലും മറ്റുമുള്ള മാന്പഴ സംസ്കരണ ഫാക്ടറികളില്‍ സംസ്കരിച്ച് ടിന്നുകളിലാക്കിയ മാന്പഴ പള്‍പ്പ് ഉപയോഗിച്ചാണ് പലരും മാന്പഴ സ്ക്വാഷും ശീതള പാനീയങ്ങളും ഉണ്ടാക്കുന്നത് വേണമെന്നു വിചാരിച്ചാല്‍ ഇതിനു വേണ്ട യോജിച്ച മാന്പഴമൊക്കെ കേരളത്തില്‍ ഉല്പാദിപ്പിക്കാവുന്നതേയുള്ളൂ.

പ്രധാനമായും ബാങ്കളോറ എന്ന ഇനം മാങ്ങയാണ് സംസ്കരണശാലകള്‍ ഉപയോഗിക്കുന്നത്. ബാങ്കളോറ എന്ന ഇനം കേരളത്തിലും നന്നായി വളരുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. സംസ്കരണശാലകളോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകരുടെ ഇടയില്‍ ഈയിനം പ്രചരിപ്പിക്കാന്‍ സംസ്കരണശാലകള്‍ക്കാവശ്യമായ മാങ്ങ കേരളത്തില്‍ തന്നെ നമുക്കുണ്ടാക്കാന്‍ സാധിക്കും. ഇതിനുവേണ്ടി കര്‍ഷകരും സംസ്കരണശാലകളും തമ്മില്‍ ഒരു മുന്‍കൂര്‍ ഉടന്പടിയില്‍ ഏര്‍പ്പെടാവുന്നേയുള്ളൂ. കോണ്‍ട്രാക്റ്റ് ഫാമിംഗ് എന്നറിയപ്പെടുന്ന ഈ രീതി ബാംഗ്ളൂരിലെയും മറ്റു പല സ്ഥലങ്ങളിലും ഭാരതത്തില്‍ തന്നെ വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒന്നാണ്. ഈ രീതിയില്‍ ഇടത്തട്ടുകാരെ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാന കാര്യം.

ഇതിനു പുറമെ തങ്ങളുടെ ഉല്പന്നത്തിന് കിട്ടാന്‍ പോകുന്ന വില എന്താണെന്ന് മുന്‍കൂറായി തന്നെ കര്‍ഷകന് അറിയാന്‍ സാധിക്കുന്നു. സംസ്കരണശാലകള്‍ക്കാകട്ടെ അവര്‍ക്കാവശ്യമുള്ള മാന്പഴത്തിന്‍റെ ലഭ്യത ഉറപ്പാവുകയും ചെയ്യുന്നു. ഈ രീതിയില്‍ ഉല്പാദനവും വിപണനവും നടത്തുന്പോള്‍ അഴുകിയും ചതഞ്ഞും മറ്റും കേടുവന്നു പോകുന്ന മാങ്ങയുടെ അളവ് വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

ഇതുപോലെതന്നെ മാങ്ങ കൃഷിയുടെ കാര്യത്തില്‍ പരിഗണനയ്ക്കെടുക്കേണ്ട ഒരിനമാണ് കണ്ണി മാങ്ങയ്ക്കു യോജിച്ച നാടന്‍ മാവിനങ്ങളുടെ ഒട്ടു തൈകള്‍ കൃഷി ചെയ്യുന്നത്. കണ്ണിമാങ്ങ (കടുകുമാങ്ങ) അച്ചാറിനുവേണ്ടി വളരെയധികം മൂപ്പുകുറഞ്ഞ മാങ്ങ (ഏഴ് ആഴ്ച ) ആവശ്യമുണ്ട്.

ഇവയെല്ലാം തന്നെ ഇന്നു ശേഖരിക്കുന്നത് പറന്പുകളിലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന നാടന്‍ മാവുകളില്‍ നിന്നാണ്. തടിയുടെ ആവശ്യത്തിനായി ഈ നാടന്‍ മാവുകള്‍ അധികവും അതിവേഗം മുറിച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ഗുരുതരമായ ഒരവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇന്ന് നിലവിലുള്ളത്. കണ്ണി മാങ്ങയ്ക്കു യോജിച്ച നാടന്‍ മാവിനങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ഒട്ടു തൈകള്‍ ഉണ്ടാക്കി കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്ത് കണ്ണിമാങ്ങ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. അച്ചാറിനു പറ്റിയ കണ്ണിമാങ്ങയ്ക്ക് മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ വില ഒരു കിലോയ്ക്ക് പതിനാലു രൂപയാണ്. കണ്ണിമാങ്ങ അച്ചാറിന്‍റെ ഡിമാന്‍റ് വര്‍ഷം തോറും വര്‍ദ്ധിച്ചു വരുകയാണെന്നാണ് സംസ്കരണശാലകളുടെ നടത്തിപ്പുകാര്‍ പറയുന്നത്. ചന്ദ്രക്കാരന്‍, പുളിയന്‍ എന്നിങ്ങനെ അച്ചാറിനു പറ്റിയ പല നാടന്‍ മാവിനങ്ങളും ഇതിനായി കൂടുതല്‍ നട്ടു വളര്‍ത്താം.

പുരയിടങ്ങളിലെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ മാവുകള്‍ എന്ന രീതിയില്‍ അവഗണിക്കപ്പെടേണ്ടതല്ല മാവു കൃഷി.

നല്ല മാന്പഴത്തിന്‍റെ വില കിലോഗ്രാമിന് പത്തു രൂപയില്‍ താഴെ വരാറില്ലാത്ത കേരളത്തില്‍ ഗുണമേന്മയുള്ള മാന്പഴയിനങ്ങള്‍ കൃഷിചെയ്ത് മാന്പഴത്തിന്‍റെ ആവശ്യത്തിനു വേണ്ടതായ മുഴുവന്‍ മാങ്ങയും കേരളത്തില്‍ തന്നെ നമുക്കുല്‍പാദിപ്പിക്കാം. മാന്പഴകൃഷിയെ ഗൗരവമായ രീതിയില്‍ കണ്ട് അതിനനുസരിച്ച് വേണ്ടത് ചെയ്താല്‍ കര്‍ഷകര്‍ക്ക് മാവ് ഇനത്തേക്കാള്‍ ഏറെ വരുമാനം നല്‍കുന്ന വീട്ടുവളപ്പിലെ ഒരു വിളയായി മാറുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാങ്ങ. തേനിന്‍റെ മധുരവും ഹരം പിടിപ്പിക്കുന്ന മണവുമുള്ള മാന്പഴം ഏവര്‍ക്കും പ്രിയങ്കരമായ ഒരു ഫലവര്‍ഗമാണ്. കേരളത്തില്‍ മാവിന്‍റെ ഇല ലക്ഷ്മിപൂജ, ഭൂമിപൂജ, ഗൃഹപ്രവേശം, കല്യാണം എന്നിങ്ങനെയുള്ള ചടങ്ങുകളില്‍ അലങ്കാരത്തിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ എ്വെര്യത്തിന്‍റെ പ്രതീകമായ വിഷുക്കണിയൊരുക്കുന്പോള്‍ മാങ്ങയ്ക്ക് പ്രത്യേകസ്ഥാനമാണുള്ളത്.

മാന്പഴം എല്ലാ പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമായതിനാല്‍ ഇതിനെ ഒരു സന്പൂര്‍ണ ആഹാരമായിത്തന്നെ കരുതാം. പഴങ്ങളില്‍ വെച്ചേറ്റവും കൂടുതല്‍ ജീവകം \'എ\' അടങ്ങിയിരിക്കുന്നത് മാങ്ങയിലാണ്. ഒരു ഇടത്തരം മാങ്ങയില്‍നിന്നും 15,000 കഡ ജീവകം \'എ\' ലഭിക്കുന്നു. അതായത് മനുഷ്യശീരീരത്തിന് ഒരാഴ്ചത്തേക്കാവശ്യമായ ജീവകം എ മാങ്ങയില്‍നിന്നും ലഭിക്കും. 10 ഗ്രാം മാങ്ങയില്‍ താഴെപ്പറയുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ജലം - 86 ശതമാനം
മാംസ്യം - 0.6 ഗ്രാം
ഊര്‍ജം - 74 കിലോ കലോറി
കാത്സ്യം - 14 മില്ലീഗ്രാം
ഇരുന്പ് - 1.30 മില്ലീഗ്രാം
ജീവകം എ - 2743 മില്ലീഗ്രാം
ജീവകം സി - 19 മില്ലീഗ്രാം

ആയുര്‍വേദവിധിപ്രകാരം പച്ചമാങ്ങയും മാന്പഴവും ശരീരസംരക്ഷണത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. മാന്പഴത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരത്തിന് വേഗത്തില്‍ ആഗിരണംചെയ്യാന്‍ പറ്റുന്ന രൂപത്തിലാണുള്ളത്. അതുകൊണ്ട് ദഹനപ്രക്രിയ അനായാസമാകുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പച്ചമാങ്ങയില്‍ സിട്രിക് ആസിഡ്, മാലിക് ആസിഡ് ഓക്സാലിക് ആസിഡ് തുടങ്ങിയവയുള്ളതുകൊണ്ട് ഇവ വായുശമനത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് കുളിര്‍മയും പ്രദാനംചെയ്യുന്നു. വിറ്റാമിന്‍ \'എ\' ആയി രൂപാന്തരപ്പെടുന്ന ബീറ്റ-കരോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മാന്പഴം. അതുകൊണ്ടുതന്നെ കാഴ്ചശക്തി വര്‍ധിപ്പിക്കാനും നിശാന്ധത എന്ന രോഗത്തെ ചെറുക്കാനും മാന്പഴം സഹായിക്കുന്നു. ഇതിനെല്ലാം പുറമെ ഫൈറ്റോകെമിക്കലിന്‍റെ ഉറവിടമായതിനാല്‍ ആരോഗ്യം നിലനിറുത്തുന്നതിനും വാര്‍ധക്യം അകറ്റിനിറുത്താനും ഇത് ഉത്തമമാണ്.

മാവിന്‍റെ മരവുരിയും വെള്ളവും 1:5 എന്ന അനുപാതത്തില്‍ തിളപ്പിച്ച് കുറുക്കി പഞ്ചസാരയും ചേര്‍ത്ത് ദിവസേന 3-4 തവണ സേവിച്ചാന്‍ സ്ത്രീകളിലെ ആര്‍ത്തവസംബന്ധമായ വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും. അതുപോലെതന്നെ ഗര്‍ഭിണികള്‍ മാന്പഴച്ചാറിനോടൊപ്പം ഒരു റ്റീസ്പൂണ്‍ പച്ചമാങ്ങയുടെ നീരും മല്ലിയിലയുടെ നീരും മിശ്രിതമാക്കി ദിവസം രണ്ടുനേരം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ സഹായിക്കും.

രക്തത്തില്‍ പഞ്ചസാരയുടെ തോത് കൂടുന്പോള്‍ ഇളംമാവില ചവയ്ക്കുന്നത് ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു ചികിത്സാരീതിയാണ്. അതുപോലെ തന്നെ മാവിലയുടെ ചാരം മുറിവ് ഉണക്കാനും അവര്‍ ഉപയോഗിച്ചുവരുന്നു.

മാന്പഴച്ചാറും ക്യാരറ്റ് ജ്യൂസും കൊണ്ടുള്ള മിശ്രിതം ദിവസേന രണ്ടു നേരം സേവിച്ചാല്‍ വൃക്കകളില്‍ കല്ലുണ്ടാകുന്നത് തടയുന്നതിനോടൊപ്പം മൂത്രാശയസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കുമെന്നും കണ്ടിട്ടുണ്ട്. മാന്പഴം ഭക്ഷിക്കുന്പോള്‍ ആഹാരത്തില്‍ നിന്നും ഇരുന്പിന്‍റെ ആഗിരണം കൂടുന്നതിനാല്‍ വിളര്‍ച്ചയെ അകറ്റാന്‍ സഹായിക്കുന്നു. പച്ചമാങ്ങയില്‍ ധാരാളം വിറ്റാമിന്‍ \'സി\' അടങ്ങിയിരിക്കുന്നതു കൊണ്ട് രോഗങ്ങള്‍ തടയുന്നതിനും ചര്‍മസംരക്ഷണത്തിനും ഉത്തമമാണിത്. കട്ടികുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് 20 മിനിറ്റോളം മുഖത്തും കഴുത്തിലും വെച്ചതിനു ശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന്‍റെ എണ്ണമയം കുറയ്ക്കുന്നതിന് സഹായകമാണ്.

മാവിന്‍റെ തോലിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വിരശല്യം പാടെ മാറുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. മാങ്ങായണ്ടിയില്‍ നിന്നും നിര്‍മിക്കുന്ന മരുന്നുകള്‍ വയറിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്നും ആശ്വാസം നല്‍കും. മാന്പഴച്ചാറില്‍ തേനും ചേര്‍ത്ത് ദിവസേന രണ്ടുനേരം സേവിക്കുന്നത് ബുദ്ധിശക്തിക്കും വിശപ്പ് ഉണ്ടാകുന്നതിനും വിശേഷമാണത്രെ!

പപ്പായ

(കരികാ പപ്പായ)

ഉഷ്ണമേഖലാ കാലാവസ്ഥയില്‍ പപ്പായ നന്നായി വളരും. താഴ്ന്ന അന്തരീക്ഷ ഊഷ്മാവും, അതിശ്യൈവും ഇതിന്‍റെ കൃഷിയെ ബാധിക്കാറുണ്ട്. എന്നാലും 22-26 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് യോജിച്ചത്. കേരളത്തിലെ ഉയര്‍ന്ന മഴയും, ചൂടുകാലത്ത് ഉണ്ടാകുന്ന വരള്‍ച്ചയും പപ്പായയുടെ കൃഷിയ്ക്ക് ഉത്തമമല്ല. പപ്പായ വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ യോജിച്ച വിളയാണ്. പപ്പായയ്ക്ക് നല്ല നീര്‍വാഴ്ചയുള്ളതും, വളക്കൂറുള്ളതുമായ മണ്ണ് നല്ലതാകുന്നു. എന്നാല്‍ തായ്തടിയ്ക്ക് ചുറ്റും വെള്ളം കെട്ടുന്നത് നന്നല്ല.

ഇനങ്ങള്‍

വാഷിംഗ്ടണ്‍, ഹണിഡ്യൂ, കൂര്‍ഗ് ഹണിഡ്യൂ, സോളോ, സി.ഒ. - 1, സി..ഒ. - 2, സി.ഒ. - 4, പൂസ നന്‍ഹ, പു ജയന്‍റ്.

സി.ഒ. - 2, സി.ഒ. - 5 എന്നിവ പപ്പെയിന്‍ എടുക്കാന്‍ യോജിച്ചതാകുന്നു.

വംശവര്‍ദ്ധനവ്

പപ്പായയില്‍ വംശവര്‍ദ്ധനവ് നടത്തുന്നത് വിത്ത് വഴിയാണ്. പപ്പായതൈകള്‍ ഉത്പാദിപ്പിക്കുവാന്‍ യോജിച്ച സമയം ഫെബ്രുവരി - മാര്‍ച്ച് മാസത്തിലാണ്. വിത്ത് 2 * 1 മീറ്റര്‍ അളവിലും 15 സെന്‍റീമീറ്റര്‍ പൊക്കത്തിലുമുള്ള തടങ്ങളില്‍ വിതക്കുകയോ, പോളിത്തീന്‍ കവറുകളില്‍ നടുകയോ ചെയ്യാവുന്നതാണ്. മണല്‍, ഉണങ്ങിയ കാലിവളം, ജീര്‍ണ്ണിച്ച ഇല എന്നിവയുടെ മിശ്രിതം തടങ്ങളുടെ മുകളില്‍ വിരിച്ചതിനുശേഷം 2-3 സെന്‍റിമീറ്റര്‍ ആഴത്തിലും വിത്തുകള്‍ തമ്മില്‍ 5 സെന്‍റിമീറ്ററും വരികള്‍ തമ്മില്‍ 15 സെന്‍റിമീറ്റര്‍ അകലത്തിലും വിത്ത് നടണം. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 250 ഗ്രാം വിത്ത് ആവശ്യമാണ്. വിത്ത് പാകിയ തടങ്ങള്‍ മഴയില്ലെങ്കില്‍ എല്ലാ ദിവസവും നനയ്ക്കണം.

തടങ്ങളില്‍ പാകിയ വിത്ത് മുളപ്പിച്ച തൈകളേക്കാള്‍ നടുന്നതിന് പോളിത്തീന്‍ കവറുകളില്‍ മുളപ്പിച്ച തൈകളാണ് ഉത്തമം. 20*15 സെന്‍റിമീറ്റര്‍ അളവിലുള്ളതും 150 ഗേജ് കട്ടിയുള്ളതുമായ പോളിത്തീന്‍ കവറുകളാണ് ഉപയോഗിക്കേണ്ടത്. അവയില്‍ കാലിവളം, മണ്ണ്, മണല്‍ എന്നിവ ഒരേ അനുപാതത്തില്‍ കൂട്ടികലര്‍ത്തിയ മിശ്രിതം നിറയ്ക്കണം. ഒരു കവറില്‍ 2 വിത്ത് വീതം നടണം. മുളച്ചതിനുശേഷം ഒരു തൈ പിഴുത് മാറ്റണം.

കൂനകൂട്ടി പതിവച്ചും വംശവര്‍ദ്ധനവ് നടത്താവുന്നതാണ്.

നടീല്‍

2 മാസം പ്രായമുള്ള തൈകള്‍ മേയ് - ജൂണ്‍ മാസത്തില്‍ 2*2 മീറ്റര്‍ അകലത്തില്‍ നടാവുന്നതാണ്. 50*50*50 സെന്‍റീമീറ്റര്‍ വലിപ്പത്തിലുള്ള കുഴികളില്‍ മേല്‍മണ്ണ് നിറയ്ക്കണം. ആണ്‍ചെടികള്‍ പൂത്തു തുടങ്ങുന്പോള്‍ വെട്ടിമാറ്റണം. പെണ്‍ ചെടികളും, ആണ്‍പൂവും, പെണ്‍പൂവും ഉള്ള ചെടികളും നിലനിറുത്തണം. എല്ലാം പെണ്‍ചെടികള്‍ മാത്രമുള്ള തോട്ടങ്ങളില്‍ പത്ത് പെണ്‍ചെടികള്‍ക്ക് ഒരു ആണ്‍ ചെടി എന്ന അനുപാതത്തില്‍ നിലനിറുത്തണം. തൈകളെ കഠിനമായ സൂര്യപ്രകാശത്തു നിന്നും നന്നായി വേരുപിടിക്കുന്നതുവരെ സംരക്ഷിക്കണം.

വളപ്രയോഗം

ജൈവവളം ഒരു ചെടിക്ക് 10-25 കിലോ ഒരു വര്‍ഷത്തില്‍ എന്ന തോതില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുന്നോടിയായി തടങ്ങളില്‍ നല്‍കണം. ഓരോ പപ്പായ ചെടിക്കും 40 ഗ്രാം പാക്യജനകം, 40ഗ്രാം ഭാവകം 80 ഗ്രാം ക്ഷാരം എന്ന തോതില്‍ 2 മാസത്തിലൊരിക്കല്‍ നല്‍കണം.

ഇടവിളകൃഷി

പപ്പായ തോട്ടത്തില്‍ കളകള്‍ അനുവദിക്കാന്‍ പാടില്ല. 2 തവണ തോട്ടം കിളക്കണം, ആദ്യത്തേത് മഴക്കാലം തുടങ്ങുന്നതിനുമുന്‍പും അടുത്തത് ജാനുവരി - ഫെബ്രൂവരി മാസത്തിലും. പപ്പായ ചെടി വളര്‍ന്നു കഴിഞ്ഞാല്‍ നട്ട് ആറുമാസം വരെ പച്ചക്കറി ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.

ജലസേചനം

ചെടികള്‍ വേനല്‍കാലത്ത് നനയ്ക്കണം. റിങ്ങ് രീതിയിലുള്ള ജലസേചനമാണ് തടങ്ങളില്‍ നനയ്ക്കുന്ന രീതിയേക്കാള്‍ ഉത്തമം. കാരണം റിങ്ങ് രീതിയിലുള്ള ജലസേചനത്തില്‍ ജലം ചെടിയുടെ കാണ്ഡവുമായി സന്പര്‍ക്കത്തില്‍ വരാത്തതിനാല്‍ കാണ്ഡം ചീയുന്നത് തടയാന്‍ കഴിയും.

വിളവെടുപ്പ്

നട്ട് 3-5 മാസമാവുന്പോള്‍ തൈകള്‍ പൂക്കുകയും, കായ്പിടിക്കുകയും ചെയ്യും. ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ 25-30 കായ്കള്‍ വരെ വിളവെടുക്കാന്‍ കഴിയും. കായ്കളില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്പോള്‍ വിളവെടുക്കാവുന്നതാണ്. പപ്പായ മരങ്ങള്‍ വര്‍ഷങ്ങളോളം വിളവുതരുമെങ്കിലും 2.5-3 വര്‍ഷങ്ങള്‍ക്കുമേല്‍ നിലനിര്‍ത്താന്‍ പാടില്ല.

പപ്പെയിന്‍ നിര്‍മ്മാണം

പപ്പായ ചെടിയില്‍ നിന്നും കായില്‍ നിന്നും എടുക്കുന്ന പാലുപോലുള്ള കറയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം ആണ് പപ്പെയിന്‍. പകുതി മുതല്‍ മുക്കാല്‍ വിളവായ കായ്കളാണ് (കായ്പിടിച്ച് 70-100 ദിവസം പ്രായമായവ) പപ്പെയിന്‍ നിര്‍മ്മാണത്തിന് ഉത്തമം. കായ്കളില്‍ നിന്നും രാവിലെ വേണം കറയെടുക്കാന്‍. അതിനായി കായ്കളുടെ മേലറ്റം മുതല്‍ താഴേയ്ക്ക് തൊലി വണ്ണത്തില്‍ ചെറിയ മുറിവുണ്ടാക്കുന്നു. (0.3 സെന്‍റിമീറ്റര്‍). ഇതിനായി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡുകളോ, കത്തിയോ, മുളയുടെ തണ്ടുകളോ ഉപയോഗിക്കാവുന്നതാണ്. മുറിവില്‍ കൂടി വരുന്ന കറ കമുകിന്‍റെ പാളകളിലോ, അലുമിനിയം അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളിലോ ശേഖരിക്കാവുന്നതാണ്. മുറിവുണ്ടാക്കുന്നത് 2-3 തവണ 3-4 ദിവസത്തെ ഇടവേളകളില്‍ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ കിട്ടുന്ന കറ സൂര്യപ്രകാശത്തിലോ, കൃത്രിമ ഉണക്കല്‍ യന്ത്രങ്ങളിലോ 50-55 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഉണക്കിയെടുക്കണം. വളരെ കുറച്ച് പൊട്ടാസ്യം മെറ്റാബൈസല്‍ഫൈറ്റ് കൂടി ഇതിനോടൊപ്പം ചേര്‍ത്ത് ഉണക്കിയാല്‍ വളരെക്കാലം പൊടി കേടാകാതെ സൂക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ ഉണ്ടാക്കിയ പപ്പെയിന്‍ പൊടി 6 മാസക്കാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും. കാഴ്ചയ്ക്ക് കറ എടുത്ത കായ്കള്‍ നല്ലതായി തോന്നില്ല എങ്കിലും കറ എടുക്കാത്ത കായ്കളെപ്പോലെ രുചിയുള്ളതാകുന്നു.

സസ്യസംരക്ഷണം

തൈചീയല്‍ : ഇത് സാധാരണ നെഴ്സറിയില്‍ കണ്ടുവരുന്ന രോഗമാണ്. ഈ രോഗം നിയന്ത്രിക്കാന്‍ വിത്ത് പാകുന്നതിന് 15 ദിവസം മുന്‍പ് തടങ്ങള്‍ 2-5 ശതമാനം വീര്യമുള്ള ഫോര്‍മാല്‍ഡി ഹൈഡ്ലായനി ഉപയോഗിച്ച് കുതിര്‍ത്ത് 48 മണിക്കൂര്‍ പേപ്പര്‍ ഉപയോഗിച്ചോ പോളിത്തീന്‍ ഷീറ്റുപയോഗിച്ചോ മൂടുക.

തടിചീയല്‍ : നീര്‍വാര്‍ച്ചാ സൗകര്യം കുറയുന്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ രോഗം നിയന്ത്രിക്കാനായി ബോര്‍ഡോ കുഴന്പ് തടിയില്‍ പുരട്ടുകയും തറയില്‍ ബോര്‍ഡോ മിശ്രിതം ഒഴിച്ച് കുതിര്‍ക്കുകയും ചെയ്യേണ്ടതാണ്.

ആന്ത്രാക്നോസ്

തളിരിലകളും, ചെറിയ കായ്കളും ഈ രോഗം മൂലം കൊഴിഞ്ഞു പോവുന്നു. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് ഈ രോഗം നിയന്ത്രിക്കാവുന്നതാണ്.

പപ്പായ മൊസൈക്ക്, പപ്പായ ഇലചുരുളല്‍ എന്നിവയാണ് പ്രധാനപ്പെട്ട രണ്ടു വൈറസ് രോഗങ്ങള്‍. രോഗം ബാധിച്ച ചെടികളെ അപ്പോഴപ്പോള്‍ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം.

പച്ചക്കറിക്ക് പഞ്ഞകാലമായാല്‍ പകരക്കാരന്‍ എന്നതിലപ്പുറം നാം ശ്രദ്ധിക്കാത്ത് ഫലമാണ് പപ്പായ. ഓമയ്ക്ക, കപ്പളങ്ങ, തോപ്പക്കായ, കര്‍മ്മൂസ് എന്നീ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഇതറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നല്ല നീര്‍വാര്‍ച്ചയും ഫലപുഷ്ടിയുമുളള എതു മണ്ണിലും പപ്പായ കൃഷിചെയ്യാവുന്നതാണ്.

ഒരു ഹെക്ടറില്‍ കൃഷി ചെയ്യാന്‍ 500 ഗ്രാം വിത്ത് വേണ്ടി വരും. 3 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും 15 സെന്‍റിമീറ്റര്‍ ഉയരവുമുളള തവാരണകളുണ്ടാക്കി വിത്തു പാകി മുളപ്പിച്ച് 60 ദിവസം മൂപ്പെത്തുന്പോള്‍ ഇളക്കി നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ ഒന്നര മീറ്ററോളം അകലത്തില്‍ വേണം നടേണ്ടത്. തവാരണകളില്‍ നിന്നും കുഴികളിലേയ്ക്ക് മാറ്റി നടുന്പോള്‍ 45 ഃ45ഃ45 സെന്‍റീമീറ്റര്‍ വലിപ്പമുളള കുഴികള്‍ എടുത്ത് ചാണകപ്പൊടി, മണല്‍, മണ്ണ് എന്നിവ തുല്യ അനുപാതത്തില്‍ കലര്‍ത്തി തയ്യാറാക്കിയ മിശ്രിതം നിറച്ചശേഷം ഒരു കുഴിയില്‍ 3 തൈകള്‍ എന്ന തോതില്‍ നടേണ്ടതാണ്. സി ഓ-1 എന്ന പപ്പായ ചെടിയില്‍ ഒരു മരത്തില്‍ തന്നെ ആണ്‍ പൂവും പെണ്‍പൂവും ഉളളതിനാല്‍ ഈയിനത്തില്‍പ്പെട്ടവ കൃഷചെയ്യുന്പോള്‍ കുഴിയില്‍ ഒരു തൈ നട്ടാല്‍ മതിയാകും.തൈകള്‍ നടാനായി തവാരണയില്‍ നിന്നും ഇളക്കുന്പോള്‍ വേരിന് കേടുപാടുകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. നട്ടശേഷം ചുറ്റുമുളള മണ്ണ് നല്ലതുപോലെ അമര്‍ത്തി തൈകളുടെ ചുവട് ഉറപ്പിക്കണം.

പൂത്ത് തുടങ്ങിയാല്‍ ഉടന്‍ തന്നെ ഒരു പെണ്‍മരം നിറുത്തിയശേഷം ബാക്കിയുളളവ മുറിച്ചുമാറ്റുന്നതാണ് നല്ലത്. ഇരുപത് പെണ്‍പപ്പായ മരങ്ങള്‍ക്ക് ഒരു ആണ്‍പപ്പായ മരം നിലനിറുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പപ്പായയില്‍ പരപരാഗണം മൂലം പ്രത്യുത്പാദനം നടക്കുന്നതിനാല്‍ വര്‍ഗശുദ്ധിയും ഗുണമേന്‍മയുമുളള വിത്ത് ലഭിക്കണമെങ്കില്‍ വിത്തുത്പാദന കേന്ദ്രങ്ങളെ ആശ്രയിക്കുനന്നതാണ് ഉത്തമം. കായിക പ്രവര്‍ധനത്തിന് മൗണ്ട് ലെയറിംഗ് രീതി ഉണെ്ടങ്കിലും വ്യാവസായികടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്പോള്‍ ഈ രീതി അത്ര എളുപ്പമല്ല. ജലസേചന സൗകര്യമുളള തോട്ടങ്ങളില്‍ വേനല്‍ കാലങ്ങളിലും, മഴ ധാരാളം കിട്ടുന്ന സ്ഥലങ്ങളില്‍ മഴക്കാലം മാറിയശേഷവും കൃഷി ചെയ്യാവുന്നതാണ്.

നട്ടുകഴിഞ്ഞ് 60, 120, 180 ദിവസങ്ങളില്‍ കളകള്‍ മാറ്റിയശേഷം 550 ഗ്രാം യൂറിയ, 1250 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 350 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയുടെ മിശ്രിതം വീതിച്ച് പപ്പായ ചെടികള്‍ക്ക് തുല്യമായി നല്‍കേണ്ടതാണ്.

-നീര്‍വാര്‍ച്ച കുറഞ്ഞാല്‍ മൂടുചീയല്‍ രോഗം ഉണ്ടാകാറുണ്ട് . ഇത് നിയന്ത്രിക്കാനായി വെള്ളം വറ്റികഴിഞ്ഞാലുടനെ 10 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം മരങ്ങളില്‍ ബ്രഷ് ചെയ്തുകൊടുക്കുകയും ചുവട്ടിലെ മണ്ണില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിച്ചു കൊടുക്കുകയും വേണം. ചില തോട്ടങ്ങളില്‍ വൈറസ് മൂലം മഞ്ഞളിപ്പു രോഗവും കാണറുണ്ട്. രോഗബാധയുള്ള ചെടിയെ ഉടന്‍ നശിപ്പിച്ചില്ലെങ്കില്‍ രോഗം വ്യാപ്പിക്കും. എന്നാല്‍ പൂസാമ ജസ്റ്റിക്ക് എന്നയിനം പപ്പായ ചെടികള്‍ക്ക് വൈറസ് രോഗത്തെ ചെറുത്ത് നില്‍ക്കാനുള്ള കഴിവുണ്ട്.

നട്ടുകഴിഞ്ഞ് 240 ദിവസമെത്തിയാല്‍ പപ്പായയില്‍ നിന്നും കായ്കള്‍ കിട്ടിതുടങ്ങും. സങ്കരവര്‍ഗങളായ പഞ്ചാബ് ജയന്‍റ്, പഞ്ചാബ്സ്വീറ്റ്, പൂസാഡെലിഷ്യസ്, പുസ്സാ ഡ്വാര്‍ഫ്, ഹണിഡ്യൂ, കുര്‍ഗ് ഹണിഡ്യു വാഷിങ്ടണ്‍, സോളോ തുടങിയവയില്‍ 4 വര്‍ഷത്തിനുള്ളില്‍ 200 ല്‍ കൂടുതല്‍ കായ്കള്‍ കിട്ടുന്നതാണ്.

സി.ഒ-1, സി.ഒ-3, സി.ഒ-4 എന്നീയിനങ്ങള്‍ പഴത്തിനും സി.ഒ-2, സി.ഒ-6 എന്നിവ കറയെടുക്കുന്നതിനും യോജിച്ചവയാണ്. കാര്‍ഷിക സര്‍വകലാശാലയുടെ തമിഴ്നാട് ഗവേഷണകേന്ദ്രത്തില്‍ നിന്നും വികസിപ്പിച്ചെടുത്തിട്ടുള്ളവയാണ് ഈ ഇനങള്‍. കോ-1 മുതല്‍ കോ-5 വരെയുള്ളവ കോയന്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ സംഭാവനകളാണ്.

കറശേഖരണത്തിനായി പപ്പായ കൃഷി ചെയ്യുന്പോള്‍ 90 ദിവസം മൂപ്പെത്തിയ കായകളാണ് അനുയോജ്യം. കൂടുതല്‍ ചൂട് ഏറ്റാല്‍ കറ കട്ടപിടിക്കുമെന്നതിനാല്‍ അതിരാവിലെ കറശേഖരിക്കുകയാണ് ഉത്തമം.ഞെട്ടിനു അല്‍പ്പം താഴെയായി കായില്‍ ബ്ലേഡ് കൊണ്ട് തൊലിയുടെ കനത്തില്‍ 6 മുതല്‍ 8 വരെ പോറലുകള്‍ നീളത്തി്ല്‍ ഉണ്ടാക്കി അലുമിനിയം ട്രേകളില്‍ കറ ശേഖരിക്കാവുന്നതാണ്.ശേഖരിച്ച കറ സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കി പൗഡര്‍ പോലെ പൊടിച്ചെടുക്കുന്നു. ഈ ഉത്പന്നത്തെ ക്രൂഡ് പപ്പായിന്‍ എന്നു പറയുന്നു. 60 കിലോഗ്രാം പപ്പായ ഉണക്കിയാല്‍ 10 കിലോഗ്രാം ക്രൂഡ് പപ്പായിന്‍ ലഭിക്കും. ടൂട്ടി ഫ്രൂട്ടി, ജാം, ജെല്ലി, സോസ്, പാനീയങ്ങള്‍, സ്ക്വാഷ്, ഫ്രൂട്ട് ബാര്‍, ടോഫി,ചീസ്,സാലഡ്,തോരന്‍ തുടങ്ങി ഒട്ടേറെ ഭക്ഷ്യവിഭവങ്ങള്‍ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കാം.

ശുദ്ധീകരിച്ച പപ്പായിന്‍ തുകല്‍, മൈക്ക, പട്ട്, പെയിന്‍റ് , ഔഷധം തുടങിയവയുടെ നിര്‍മ്മാണത്തിലെ അസംസ്കൃതവസ്തുവാണ്. ഒരു ഹെക്ടറിലെ പപ്പായ കൃഷിയില്‍ നിന്ന് ദിവസേന 400 കിലോഗ്രാം പപ്പായിന് 1000 രൂപ വരെ വിലയുണ്ട.്

വിത്തുകള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം.

ന്മ ഹെഡ്ഡ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തമിഴ്നാട്, പിന്‍-641003

ന്മ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്, ഹസര്‍ഗട്ട് ലേക്ക് പി.ഒ, ബാംഗ്ലൂര്‍.

കൈതച്ചക്ക


കൊതിപ്പിക്കുന്ന സ്വാദും മനം മയക്കുന്ന സുഗന്ധവും - മുള്ളുകള്‍ക്കുള്ളില്‍ ഒരു വലിയ മധുരവിരുന്നു തന്നെ ഒളിച്ചുവച്ചിരിക്കുന്ന കൈതച്ചക്കയുടെ രണ്ടു പ്രധാന മേന്മകളാണത്. കേരളത്തില്‍ വളരെ വര്‍ഷങ്ങളായി കൈതച്ചക്ക കൃഷിയുണ്ട്. കോട്ടയത്തും തൃശൂരും പരിസര പ്രദേശങ്ങളിലും പുനലൂരും ഈനൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ത്തന്നെ കൈതച്ചക്കകൃഷിയുള്ളതായി രേഖകളുണ്ട്. എന്നാല്‍ എറണാകുളം ജില്ലയിലെ വാഴകുളത്താണ് കൈതച്ചക്ക കൃഷി ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായിട്ടുള്ളത്. ഇവിടെ പാടത്തും പറന്പിലും തൊടിയിലും തോട്ടത്തിലും ഒക്കെ കൈതച്ചക്ക കൃഷിയുണ്ട്. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ കൈതച്ചക്ക വിപണി എന്നും വാഴകുളത്തെ വിശേഷിപ്പിക്കാം. എന്തായാലും ഏതാണ്ട് അഞ്ഞൂറു കൊല്ലം പ്രചുരപ്രചാരം നേടിയിരിക്കുന്നു.

സ്വാദൂറും ഇനങ്ങള്‍

ക്യു, ക്വീന്‍, മൗറീഷ്യസ് എന്നിങ്ങനെ മുന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്. ഇതില്‍ തന്നെ ക്യുവും മൗറീഷ്യസുമാണ് പ്രധാനം. ക്യു ഇനവും മൗറീഷ്യസും തമ്മില്‍ ചിലവ്യത്യാസങ്ങളുണ്ട്. മുള്ളില്ലാത്ത ഇനമാണ് ക്യു. അതുകൊണ്ടുതന്നെ ഇത് അടുപ്പിച്ച് നടാം. ഹെക്ടറില്‍ 42,000 വരെ. കായ്കള്‍ക്ക് 2 മുതല്‍ 3 കിലോ വരെ ഭാരവുമുണ്ട്. പഴത്തിന് സ്വാദു കുറവാണ്. കാന്പിന്‍റെ നിറം ഇളംമഞ്ഞ. കായ്കള്‍ വേഗം കേടാകും. ക്യു നട്ട് 20 - 24 മാസം കഴിഞ്ഞേ വിളവെടുക്കാന്‍ പറ്റുകയുള്ളു.

എന്നാല്‍ മൗറീഷ്യസാകട്ടെ, കന്നു നട്ട് 10 - 12 മാസം കൊണ്ട് വിളവെടുക്കാം. ഇലയില്‍ മുള്ളുകളുള്ളതിനാല്‍ അകറ്റി നടേണ്ടിവരും. കായ്കള്‍ക്ക് 1-2 കിലോഗ്രാമേ തൂക്കമുള്ളു. കടും മഞ്ഞനിറമാണ് കാന്പിന്. നല്ല സ്വാദുമുണ്ട്. ക്യുവിനേക്കാള്‍ കൂടുതല്‍ നാള്‍ (രണ്ടാഴ്ച വരെ) പഴം കേടാകാതെ സൂക്ഷിക്കാം. ദുരസ്ഥലങ്ങളിലേയ്ക്ക് കയറ്റി അയക്കാനും ഇതുത്തമമാണ്. ഈ ഇനത്തിന് \'കന്നാര\' യെന്നും പേരുണ്ട്. പഴത്തിന് കോണിക്കല്‍ ആകൃതിയാണ് . അതുകൊണ്ട് ഇത് ക്യാനിങ്ങ്, യന്ത്രവത്കൃത സംസ്കരണം എന്നിവയ്ക്ക് യോജിച്ചതല്ല. എന്നാല്‍ നല്ല മധുരവും മണവുമുള്ളതിനാല്‍ ശീതളപാനീയ കച്ചവടക്കാര്‍ക്കും പഴക്കടകള്‍ക്കുമൊക്കെ ഈ ഇനത്തോട് പ്രിയം കൂടുതലാണ്.

നടീല്‍ വസ്തു, നടീല്‍കാലം

ചെടിയുടെ ചുവട്ടിലെ ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്തുനിന്നു പൊട്ടിത്തഴച്ചു വരുന്ന കന്നുകളാണ് ഇന്ന് വ്യാപകമായി നടാനുപയോഗിക്കുന്നത്. ചക്കയുടെ മുകളറ്റത്തു കാണുന്ന മകുടം, ചക്കയുടെ തൊട്ടുതാഴെ മകുടവുമായുള്ള സന്ധിയില്‍ നിന്നു വളര്‍ന്നുവരുന്ന ചെറിയ കന്നുകള്‍ (സ്ലിപ്പുകള്‍) എന്നിവയും ഉപയോഗിക്കാം

നടാനുപയോഗിക്കുന്ന കന്നുകള്‍ക്ക് 500 ഗ്രാമിനും ഒരു കിലോഗ്രാമിനും ഇടയ്ക്ക് തുക്കമുണ്ടായിരിക്കണം.ഇങ്ങനെ ശേഖരിച്ച കന്നുകള്‍ നടുന്നതിനു മുന്പായി ഒരാഴ്ച തണലില്‍ ഉണക്കണം പിന്നീട് കന്നിന്‍റെ താഴത്തെ രണേ്ടാ മൂന്നോ ഉണങ്ങിയ ഇലകള്‍ ഇളക്കിമാറ്റി വീണ്ടും ഒരാഴ്ചകുടി തണലത്ത് ഉണക്കണം. നടുന്നതിനു മുന്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതത്തില്‍ മുക്കിയെടുക്കുന്നത് നല്ലതാണ്.

കേരളത്തില്‍ മെയ് - ജൂണ്‍ മാസങ്ങളാണ് കൈതച്ചക്ക നടാന്‍ പറ്റിയ സമയം. കാലവര്‍ഷം കനത്തുകഴിഞ്ഞ് കന്നു നടുന്നത് നന്നല്ല. പുതുതായി നട്ട കന്നുകള്‍ അഴുകി പോകാനിടയുണ്ട്. മഴ തുടങ്ങിക്കഴിയുന്പോഴേയ്ക്കും കന്നുകള്‍ ഒരുവിധം വേരോടികഴിഞ്ഞിരിക്കണം.

ഇങ്ങനെ നടാം

കാലവര്‍ഷത്തിനുമുന്പായി കിട്ടുന്ന ഒന്നോരണേ്ടാ മഴയോടുകൂടി കൃഷിസ്ഥലം നന്നായി ഉഴുതുമറിക്കുക. വീതിയുള്ള ചാലുകള്‍ കീറുകയാണ് അടുത്തപടി. 90 സെ.മീറ്റര്‍ വീതിയിലും 15 മുതല്‍ 30 വരെ സെ. മീറ്റര്‍ ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകള്‍ ഉണ്ടാക്കാം. അടുത്തടുത്ത രണ്ടു ചാലുകളുടെ മധ്യബിന്ദുക്കള്‍ തമ്മില്‍ 165 സെ മീറ്റര്‍ അകലം ഉണ്ടായിരിക്കണം എന്നാണ് നിഷ്കര്‍ഷ.

തയ്യാറാക്കിയ ഓരോചാലിലും രണ്ടു വരിയായിട്ടാണ് കന്നുകള്‍ നടേണ്ടത്. വരികള്‍ തമ്മില്‍ 70 സെ. മീറ്ററും വരിയിലെ ചെടികള്‍ തമ്മില്‍ 30 സെ മീറ്ററും അകലം നല്‍കണം. കന്നുകള്‍ 7.5 മുതല്‍ 10 സെ. മീറ്റര്‍ വരെ ആഴത്തിലാണു നടേണ്ടത്. ഇങ്ങനെ നടുന്പോള്‍ കന്നിന്‍റെ ഇലകള്‍ക്കിടയിലും നടുക്കാന്പിലും മണ്ണുവീഴാതെ ശ്രദ്ധിക്കണം.

ചാലുകളില്‍ ത്രികോണരീതിയിലുള്ള നടീലാണ് അഭികാമ്യം. അതായത് ഒരു ചാലില്‍ ഒരു വരിയിലെ ചെടികളുടെ മധ്യത്തിന് സമാന്തരമായാണ് മറ്റേ വരിയിലെ ചെടികളുടെ സ്ഥാനം വരേണ്ടത്. ഓരോ ചെടിക്കും പരമാവധി സൂര്യപ്രകാശവും മറ്റു വളര്‍ച്ചാസൗകര്യങ്ങളും ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ഈ രീതിയില്‍ കന്നുനടുന്പോള്‍ ഒരു ഹെക്ടറില്‍ 40404 ചെടികള്‍ ഉണ്ടായിരിക്കും കൈതച്ചക്ക, തെങ്ങിന്‍ തോപ്പില്‍ ഇടവിളയായും വളര്‍ത്താം

വളപ്രയോഗം അനിവാര്യം

ശാസ്ത്രീയ വളപ്രയോഗം കൈതയ്ക്ക് വളരെ ഇഷ്ടമാണ്. ഹെക്ടറിന് 25 ടണ്‍ എന്ന തോതില്‍ കാലിവളമോ കന്പോസ്റ്റോ നിലം ഒരുക്കാന്‍ ഉഴുന്നതിനോടൊപ്പം ഉഴുതു ചേര്‍ത്തിരിക്കണം. കൂടാതെ ചെടിയൊന്നിന് 4 ഗ്രാം ഫോസ്ഫറസ് (20 ഗ്രാം സുപ്പര്‍ഫോസ്ഫേറ്റ്/ മസൂറി/ രാജ് ഫോസ്) ചേര്‍ക്കണം. അടിവളത്തിനു പുറമേ എട്ടുഗ്രാം നൈട്രജന്‍ (20 ഗ്രാം യൂറിയ), എട്ടു ഗ്രാം പൊട്ടാഷ് (15 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) എന്നി രാസവളങ്ങളും ഒരു ചെടിക്കുമേല്‍ വളമായി നല്‍കണം. കന്നു നട്ട് 2-3 മാസം ഇടവിട്ട് മൂന്ന് തവണയായി ഇത് നല്‍കിയാല്‍ മതി. രാസവളമിടുന്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അളവും സമയവും തെറ്റാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ കൈതയ്ക്ക് പല രോഗങ്ങളും പിടിപെടും. കായ്കള്‍ പെട്ടെന്നു പഴുക്കുകയും ചീയുകയും ചെയ്യും.

നനച്ചാല്‍ വിളവേറും

കൈതയ്ക്ക് നന പരിമിതമായേ വേണ്ടു. എന്നാല്‍ വേനല്‍ക്ക് 2-3 ആഴ്ച വിട്ട് ചെറുതായി നനച്ചുകൊടുത്താല്‍ വിളവു കൂടും. കൈതത്തടത്തില്‍ പുതയിടുന്നതും നല്ലതാണ്.

കളനീക്കല്‍

വാണിജ്യാടിസ്ഥാനത്തില്‍ കൈതച്ചക്ക വളര്‍ത്തുന്പോള്‍ കളനശിപ്പിക്കലാണ് ഒരു വലിയ പ്രശ്നം. കന്നുനട്ട് 2-3 ആഴ്ച കഴിഞ്ഞ് \'ഡയൂറോണ്‍\' എന്ന കളനാശിനി ഒരു കിലോ 600 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചാല്‍ കള നിയന്ത്രണം സാധ്യമാകും. ഒരു ഹെക്ടറിനാണ് ഈ തോത്. ഡയൂറോണ്‍ ലഭ്യമല്ലെങ്കില്‍ 2.5 കിലോ ബ്രൊമാസില്‍ ഇതേ രീതിയില്‍ കൈതത്തോട്ടത്തില്‍ തളിച്ചാലും മതി.

ഫോര്‍മോണ്‍ പ്രയോഗം

ചെടികള്‍ ഒരേ സമയം പൂവിടാനും വിളയാനും ഹോര്‍മോണ്‍ പ്രയോഗം സഹായിക്കും. ഇന്ന് കൈതത്തോട്ടങ്ങളില്‍ ഇത് സാധാരണമായിരിക്കുന്നു.

ചെടികള്‍ നല്ല വളര്‍ച്ചയെത്തിയാല്‍ (കന്നു നട്ട് 16-17 മാസം കഴിഞ്ഞ് 39-42 ഇലകളാകുന്പോള്‍) ഹോര്‍മോണ്‍ ഒഴിക്കാം. ഇനിപ്പറയുന്ന രീതിയില്‍ ഹോര്‍മോണ്‍ തയ്യാറാക്കാം.

50 ലിറ്റര്‍ വെള്ളത്തില്‍ 1.25 മില്ലി എത്തിഫോണ്‍, ഒരുകിലോ യൂറിയ, 20 ഗ്രാം കാത്സ്യം കാര്‍ബണേറ്റ് എന്നിവ കലക്കുക. ഇതില്‍ നിന്ന് 50 മില്ലി വീതം എടുത്ത് ഓരോ ചെടിയുടെയും കുന്പില്‍ ഒഴിക്കുക. 1000 ചെടികള്‍ക്കൊഴിക്കുവാന്‍ 50 ലിറ്റര്‍ ഹോര്‍മോണ്‍ മതിയാകും.

മരുന്നൊഴിച്ച് 30-ാം ദിവസം പൂങ്കുല വരാന്‍ തുടങ്ങും. 40 ദിവസം കൊണ്ട് മുഴുവന്‍ പൂവിടും. ചുരുക്കത്തില്‍ ഹോര്‍മോണ്‍ പ്രയോഗം കഴിഞ്ഞ് 145 ദിവസം കൊണ്ട് കായകള്‍ വിളവെടുപ്പിന് തയ്യാറാകും. വളര്‍ന്നുവരുന്ന കായ്കളെ വെയിലില്‍ നിന്നു രക്ഷിക്കാന്‍ ഓലയോ പുല്ലോ കൊണ്ടു തണല്‍ നല്‍കണം.

വിളവെടുപ്പ് തുടരുന്നു

ആദ്യത്തെ വിളവെടുപ്പു കഴിഞ്ഞാല്‍ കൈതയില്‍ നിന്നു രണ്ടു വിളകള്‍ കൂടി എടുക്കാം. ചക്ക മൂക്കുന്പോള്‍ത്തന്നെ ചെടിയുടെ അടിയില്‍ നിന്നു പുതിയ കന്നുകള്‍ വളര്‍ന്നുവരുന്നതു കാണാം. ചക്ക പറിക്കുന്നതോടെ ഇവ കരുത്തോടെ വളര്‍ന്നു തുടങ്ങും. അപ്പോള്‍ വിളവെടുത്ത ചെടിയുടെ ചുവട്ടില്‍ നിന്ന് ഇലകള്‍ അരിഞ്ഞുമാറ്റി ഓരോ ചെടിയിലും രണ്ടു കന്നുകള്‍ വീതം നിര്‍ത്തി മറ്റുള്ളവ മാറ്റുന്നു. ചെടികള്‍ക്ക് ചുറ്റും മണ്ണണച്ച് അവ ചാഞ്ഞു വീഴാതെ ശ്രദ്ധിക്കണം. ആദ്യവിളയ്ക്കു നല്‍കിയ പരിചരണങ്ങള്‍ കുറ്റിവിളയ്ക്കും നല്‍കണം.

ഫസ്റ്റ് എയിഡ്

പഴവര്‍ഗ്ഗങ്ങളില്‍ വച്ച് കീട--രോഗബാധ കൈതച്ചക്കയില്‍ തൂലോം കൂറവാണ് എന്നാല്‍ ചില ശല്യക്കാരില്ലാതില്ല.

മീലി മൂട്ട

കൈതയുടെ വേരി, കട, ഇലകള്‍, ചക്ക എന്നിവയില്‍ മീലിമുട്ട പറ്റിക്കൂടാറുണ്ട്. മുട്ട പറ്റിയ ചക്കയ്ക്ക് വിപണിയില്‍ തീരെ വിലകിട്ടില്ല. അതിനാല്‍ ഇവയെ യഥാസമയം അകറ്റിയേ തീരു.

മീലിമുട്ടയുടെ ഉപദ്രവം കണ്ടാലുടന്‍ തന്നെ 0.025 ശതമാനം വീര്യത്തില്‍ ക്വിനാല്‍ഫോസ്/0.05 ശതമാനം വീര്യത്തില്‍ ഫെന്തിയോണ്‍/ 0.05 ശതമാനം വീര്യത്തില്‍ ഫെനിട്രോത്തിയോണ്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഇലയിലും ചെടിയുടെ അടിഭാഗത്തും തളിക്കണം തോട്ടത്തില്‍ കാണുന്ന പുല്ലും മറ്റു കളകളും, നശിപ്പിച്ചുകളയുകയാണെങ്കിലും മീലിയുടെ ശല്യം കുറയ്ക്കാം.

കൂന്പുചീയല്‍

കുമിള്‍ബാധയാണ് കൂന്പുചീയലിനു കാരണം. ഇലയുടെ അടിഭാഗവും കൂന്പും ചീഞ്ഞിരിക്കും. വലിച്ചാല്‍ ഇല പെട്ടെന്ന് ഊരിപ്പോരും. 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം രോഗബാധിതമായ ചെടിച്ചുവട്ടിലെ മണ്ണിലോഴിക്കുക എന്നതാണ് രോഗനിയന്ത്രണ മാര്‍ഗ്ഗം. കൂടാതെ രോഗമുള്ള ചെടികളെ തക്ക സമയത്ത് കടയോടെ പറിച്ചുനശിപ്പിക്കുകയും വേണം. രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വസ്തു ശേഖരിക്കുകയാണ് മറ്റൊരു പ്രധാന കാര്യം.

ഇലപ്പുള്ളി

ചെറിയ പുള്ളിക്കുത്തുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുകയും അവ ക്രമേണ വലുതാകുകയും ആ ഭാഗം ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഇലപ്പുള്ളിരോഗത്തിനും ബോര്‍ഡോ മിശ്രിതം തന്നെ മതിയാകും.

കൈതച്ചക്ക തീന്‍മേശയില്‍

കൈതച്ചക്കയില്‍ നിന്ന് അച്ചാര്‍, ജാം, ഹല്‍വ, സ്ക്വാഷ്, ജ്യൂസ്, ക്യാന്‍ഡി എന്നീ മധുരവിഭവങ്ങള്‍ തയ്യാറാക്കാം.

ജാം

പഴുത്ത കൈതച്ചക്ക -1 കിലോ, പഞ്ചസാര --1 കിലോ, സിട്രിക് ആസിഡ് -4 ഗ്രാം, ആല്ലെങ്കില്‍ ചെറുനാരങ്ങാ നീര് -4 ടേബിള്‍ സ്പൂണ്‍.

കൈതച്ചക്ക, തൊലി ചെത്തി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലടിച്ചെടുക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി പാകപ്പെടുത്തുക. ജാം പരുവമാകുന്പോള്‍ സിട്രിക് ആസിഡോ നാരങ്ങനീരോ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നു മാറ്റി, വൃത്തിയാക്കിയ ഈര്‍പ്പമില്ലാത്ത കുപ്പിയില്‍ ചൂടോടെ നിറച്ചു സൂക്ഷിക്കാം.

സ്ക്വാഷ്

കൈതച്ചക്ക നീര് -1 കിലോ, പഞ്ചസാര -1.25 കിലോ, സിട്രിക്ക് ആസിഡ് -50ഗ്രാം, പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് -700 മില്ലിഗ്രാം.

നന്നായി പഴുത്ത കൈതച്ചക്ക തലയും തൊലിയും ചെത്തി കണ്ണുകള്‍ നീക്കുക. ചെറിയ കഷണങ്ങളായി ഉടച്ച് ഇഴയടുപ്പമുള്ള തുണിയിലൂടെ ഞെക്കിപ്പിഴിഞ്ഞ് ചാറു മുഴുവനും എടുക്കുക. വെള്ളവും പഞ്ചസാരയും കൂടി അടുപ്പത്തു വച്ച് പഞ്ചസാര പൂര്‍ണ്ണമായും വെള്ളത്തില്‍ അലിയുന്നതുവരെ ചൂടാക്കുക. അവസാനം പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് കുറച്ചു വെള്ളത്തില്‍ അലിയിച്ചുചേര്‍ക്കുക. ഇത് ചാറിലേക്കൊഴിച്ചിളക്കുക. തണുത്തു കഴിഞ്ഞ്, കഴുകി ഉണക്കി വൃത്തിയാക്കിയ കുപ്പികളില്‍ സ്ക്വാഷ് അടച്ചു സൂക്ഷിക്കാം.

കൈതച്ചക്ക

(അനാനസ് കോമോസസ്)

കൈതച്ചക്ക സാധാരണയായി ഉന്നതി കുറഞ്ഞ സ്ഥലത്ത് നന്നായി വളരുന്നു. 15 - 30 ഡിഗ്രി സെന്‍റിഗ്രേഡ് ഊഷ്മാവാണ് യോജിച്ചത്. കൈതച്ചക്കയില്‍ പ്രത്യേക ജലശേഖരണ കോശങ്ങളുള്ളതിനാല്‍ ഈ ചെടിക്ക് വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. 600-2500 മി.മീ. ശരാശരി മഴ കിട്ടുന്ന എല്ലാ പ്രദേശങ്ങളിലും കൈതച്ചക്ക വളര്‍ത്താം. എന്നാല്‍ ഏറ്റവും അനുയോജ്യം 1000-1500 മി.മീറ്റര്‍ മഴയാകുന്നു. വെള്ളകെട്ടുള്ള പ്രദേശം ഒഴികെ മറ്റെല്ലാ തരത്തിലുള്ള മണ്ണിലും ഈ വിള നന്നായി വളരുന്നു. ഒറ്റ വിളയായും, ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.

നടീല്‍ സമയം

മേയ് - ജൂണ്‍ മാസമാണ് നടീല്‍ കാലം. എന്നാല്‍ അതിശക്തമായ മഴക്കാലം നടീലിന് യോജിച്ചതല്ല.

ഇനങ്ങല്‍

ക്യൂ, മൗറീഷ്യസ് എന്നിവയാണ് 2 പ്രധാന ഇനങ്ങള്‍.

പരിചരണ മാര്‍ഗ്ഗങ്ങള്‍

ക്യൂ ഇനങ്ങള്‍

വാണിജ്യ കൃഷിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ഇനമാണ് ക്യൂ.

നിലമൊരുക്കല്‍

നിലം ഉഴുത് നിരപ്പാക്കിയതിനു ശേഷമാണ് നടേണ്ടത്. മണ്ണിന്‍റെ സ്വഭാവത്തിനനുസരിച്ച് 90 സെ.മീറ്റര്‍ വീതിയിലും, 15 - 30 സെ.മീറ്റര്‍ ആഴത്തിലും ആവശ്യാനുസരണത്തിലുമുള്ള ചാലുകള്‍ കീറണം. ചാലുകളുടെ മധ്യഭാഗങ്ങള്‍ തമ്മില്‍ 165 സെന്‍റിമീറ്റര്‍ അകലത്തില്‍ ക്രമീകരിക്കണം.

കന്ന് തിരഞ്ഞെടുക്കലും പരിചരണവും

നല്ല ആരോഗ്യമുള്ള കന്നുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇവ ഒരേപോലുള്ളതും, 500-1000 ഗ്രാം തൂക്കമുള്ളതുമായിരിക്കണം ഇങ്ങനെ തെരഞ്ഞെടുത്ത കന്നുകള്‍. തണലുള്ള തുറസ്സായ സ്ഥലത്ത് ഒരു പാളിയായി 7 ദിവസത്തേയ്ക്ക് ഉണക്കാനായി നിരത്തിയിടണം. കന്നുകളുടെ ഏറ്റവും പുറമെയുള്ള ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്തതിനുശേഷം വീണ്ടും 7 ദിവസത്തേയ്ക്കു കൂടി ഉണക്കണം. ഈ കന്നുകള്‍ 1 ശതമാനം വീര്യമുള്ള ബോഡോ മിശ്രിതത്തില്‍ മുക്കിയതിനുശേഷം നടാനുപയോഗിക്കാം.

നടീല്‍

മണ്ണ് ഇളക്കിയതിനുശേഷം 2 വരിയായി വരികള്‍ തമ്മില്‍ 70 സെന്‍റിമീറ്റര്‍ അകലത്തിലും ചെടികള്‍ തമ്മില്‍ 30 സെന്‍റിമീറ്റര്‍ അകലത്തിലും നടണം. നടീല്‍ അകലം 7.5 - 10 സെന്‍റിമീറ്റര്‍ വരെയാകാം. ഓരോ ചാലിലും തൃകോണ രീതിയിലുള്ള നടീല്‍ രീതി പ്രവര്‍ത്തികമാക്കുന്നത് നല്ലതാകുന്നു. ഒരു ഹെക്ടറില്‍ ഇപ്രകാരം 40400 ചെടികള്‍ നടാവുന്നതാണ്.

വളപ്രയോഗം

കാലിവളം/ ജൈവവളം ഒരു ഹെക്ടറിന് 25 ടണ്‍ എന്ന തോതില്‍ അടിവളമായി ഉപയോഗിക്കണം. കൂടാതെ ഒരു ചെടിക്ക് ഒരു വര്‍ഷത്തേയ്ക്ക് 8:4:8 ഗ്രാം പാക്യജനകം : ഭാവകം : ക്ഷാരം എന്ന തോതില്‍ ഹെക്ടറിന് 320 :160:320 കിലോഗ്രാം വളം ഉപയോഗിക്കണം.

മുഴുവന്‍ ഭാവകവും നടുന്ന സമയത്തുതന്നെ നല്‍കണം. പാക്യജനകവും, ക്ഷാരവും 4 തുല്യ ഗഡുക്കളായി മേയ്-ജൂണ്‍ (നടുന്ന സമയം), ആഗസ്റ്റ് - സെപ്തംബര്‍, നവംബര്‍, മേയ് - ജൂണ്‍ (2 - 10 വര്‍ഷം) നല്‍കണം.

നവംബര്‍ മാസത്തില്‍ മഴ തീരെ കുറവായ സമയം, പാക്യജനകം, ക്ഷാരം എന്നിവ 3 തുല്യ ഗഡുക്കളായി നല്‍കാം. 2 ഗഡുക്കള്‍ ആദ്യവര്‍ഷവും (മേയ് - ജൂണ്‍, ആഗസ്റ്റ് -സെപ്തംബര്‍) 3-ാം ഗഡു മേയ് - ജൂണ്‍ മാസത്തിലും (രണ്ടാം വര്‍ഷം) നല്‍കണം. വളപ്രയോഗത്തിനുശേഷം, ചാലിലെ വശങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി കൊടുക്കണം.

ജലസേചനം

വേനല്‍കാലത്ത് ജലസേചനം നല്‍കാന്‍ കഴിയുന്ന സ്ഥലത്ത് അവ നല്‍കണം. 0.6 ഐ.ഡബ്ല്യു/ സി.പി.ഈ. തോതില്‍ വേണം നല്‍കാന്‍. ഇതിനായി 22 ദിവസത്തിലൊരിക്കല്‍ എന്ന തോതില്‍ 5-6 തവണ ജലസേചനം നടത്തേണ്ടതാകുന്നു. കൂടാതെ ഈര്‍പ്പം നിലനിറുത്താനായി ചെടിയുടെ ചുവട്ടില്‍ കരിയില ഉപയോഗിച്ച് പുതയിടേണ്ടതാണ്.

കള നിയന്ത്രണം:

പ്രായോഗിക ക്ഷമവും, പാഴ്ചെലവു കുറഞ്ഞതുമായ കളനിയന്ത്രണത്തിന് കളനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്. മുളക്കുന്നതിനു മുന്‍പ് ഉപയോഗിക്കുന്ന കളനാശിനികള്‍ അതായത് ഒരു ഹെക്ടറിന് ഡയുറോണ്‍ 3 കിലോ അല്ലെങ്കില്‍ ബ്രൊമാസില്‍ 2.5 കിലോ 600 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചാല്‍ കളകളെ പൂര്‍ണ്ണമായി നിയന്ത്രിക്കാവുന്നതാണ്. വീണ്ടും ഉണ്ടാകുന്ന കളകളെ മേല്‍പറഞ്ഞ കളനാശിനികള്‍ പകുതി അളവുകളില്‍ തുടര്‍ന്നും ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.

പൂവിടല്‍ ത്വരിതപ്പെടുത്തല്‍

ഒരേ രീതിയില്‍ പൂവുണ്ടാകുന്നത് ത്വരിതപ്പെടുത്തുന്നതിനുവേണ്ടിത്തിഫോണ്‍ 25 പി.പി എം (2 ക്ലോറോ ഈതൈല്‍ ഫോസ്ഫോണിക് ആസിഡ്) എന്ന മരുന്ന് 2 ശതമാനം യൂറിയയും 0.04 ശതമാനം കാല്‍സ്യം കാര്‍ബണേറും ചേര്‍ത്ത് തളിച്ചാല്‍ മതി..

ഈ മിശ്രിതം ഈര്‍പ്പമില്ലാത്ത കാലാവസ്ഥയില്‍ ഒരു ചെടിക്ക് 50 മില്ലിലിറ്റര്‍ എന്ന തോതില്‍, ചെടികള്‍ 16-17 മാസം പ്രായമാകുന്പോള്‍ (39-42 ഇല വരുന്പോള്‍ ) വേണം നല്‍കേണ്ടത്. ഈ മിശ്രിതം ഇലകളുടെ കവണകളില്‍ ഒഴിച്ചു കൊടുക്കണം. 1000 ചെടികള്‍ക്ക് 50 ലിറ്റര്‍ ലായനി ആവശ്യമാണ്. (50 ലിറ്റര്‍ ലായനി ഉണ്ടാക്കുന്നതിന് 1.25 മില്ലി എത്തിഫോണ്‍, 1 കിലോഗ്രാം യൂറിയ, 20 ഗ്രാം കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കണം). ഈ മിശ്രിതം നല്‍കി 40-ാം ദിവസം പൂക്കള്‍ പ്രത്യക്ഷമാവുകയും 70-ാം ദിവസം പൂര്‍ത്തിയാവുകയും ചെയ്യും.

സസ്യ സംരക്ഷണം

നേരിയ തോതില്‍ ഇലപ്പുള്ളി രോഗവും, മീലീമൂട്ടകളും ഒഴികെ സാധാരണയായി യാതൊരു രോഗകീടബാധകളും കൈതച്ചക്കയില്‍ കാണുന്നില്ല.

ഇലപ്പുള്ളി രോഗം നിയന്ത്രിക്കാനായി അവയുടെ ലക്ഷണം കണ്ടു തുടങ്ങിയാല്‍ 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം (225 ലിറ്റര്‍/ ഹെക്ടര്‍), സിനെബ്, മാന്‍കോസൈബ്, സിറം എന്നിവയിലേതെങ്കിലും ഒന്ന് 225 ലിറ്റര്‍ വെള്ളം ഒരു ഹെക്ടറിന് എന്ന തോതില്‍ ലയിപ്പിച്ച് തളിക്കേണ്ടതാണ്.

മീലിമൂട്ടകളെ നിയന്ത്രിക്കാനായി ക്യുനാല്‍ ഫോസ് 0.025 ശതമാനം, ഫെനിട്രോതിയോണ്‍ 0.05 ശതമാനം, ഫെന്‍തിയോണ്‍ 0.05 ശതമാനം എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. പുല്ലുകളും മറ്റ് കളകളും മാറ്റി ഇവയുടെ വംശവര്‍ദ്ധനവ് തടയാം.

മന്ദാരിന്‍ ഓറഞ്ച്

(സിട്രസ് റെറ്റികുലേറ്റ)

കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഒരു മിതോഷ്ണ ഫലവര്‍ഗ്ഗമാണ് മന്ദാരിന്‍ ഓറഞ്ച്. ഈ ചെടിക്ക് ആഴം കൂടിയ നല്ല വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. ഈ ചെടിക്ക് നീര്‍ക്കെട്ട് പ്രദേശങ്ങള്‍ നന്നല്ല. നല്ല നീര്‍വാഴ്ചയുള്ള സ്ഥലങ്ങളില്‍ ഈ ചെടി നന്നായി വളരുന്നു.

നിലമൊരുക്കല്‍ :-

70*60*70 സെന്‍റിമീറ്റര്‍ വലിപ്പത്തിലുള്ള കുഴികള്‍ 7-8 മീറ്റര്‍ അകലത്തില്‍ നടുന്നതിന് 1 മാസം മുന്‍പ് തയ്യാറാക്കണം.

നടീല്‍ വസ്തുക്കള്‍ :-

വിത്ത് മുളപ്പിച്ച തൈകളും, ബഡ് ചെയ്ത തൈകളും നടാന്‍ ഉപയോഗിക്കാം. കായ്കള്‍ പിഴിഞ്ഞ് വിത്ത് എടുക്കാം. വിത്ത് കഴുകി ഉണക്കിയെടുക്കണം. വിത്ത് വിതയ്ക്കാനായി 1.5 മീറ്റര്‍ നീളത്തിലും, 1 മീറ്റര്‍ വീതിയിലും 15 സെ.മീ. പൊക്കത്തിലും തടങ്ങള്‍ എടുക്കണം. വിത്തുകള്‍ 13 സെ മീ * 3 സെ മീ അകലത്തില്‍ നടണം. തിരഞ്ഞെടുത്ത തൈകള്‍ നഴ്സറിയിലേക്ക് ഇളക്കി നടാം. 18-24 മാസം പ്രായമായ റഫ്ലമണ്‍ തൈകളില്‍ ബഡ്ചെയ്തു പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം. തലകീഴായ റ്റി രീതിയനുസരിച്ച് ബഡ് ചെയ്യാം. ജൂലായ് - സെപ്തംബര്‍ വരെയാണ് ബഡിംഗിന് യോജിച്ച സമയം. ബഡ് ചെയ്ത് ഒരു മാസത്തിനുശേഷം, ബഡ് യൂണിയന് മുകളിലുള്ള ഭാഗം മുറിച്ചു മാറ്റണം. 6 - 12 മാസമാകുന്പോള്‍ നടാന്‍ പാകമാവും.

നടീല്‍ സമയവും നടീല്‍ രീതിയും :

ജൂലായ് - ആഗസ്റ്റ് മാസത്തില്‍ തൈകള്‍ നടാവുന്നതാണ്. തൈകള്‍ ചുവട്ടിലുള്ള മണ്ണിനൊപ്പം എടുത്ത് ശ്രദ്ധയോടെ വേണം നടാന്‍. ബഡ് യൂണിയന് ചുറ്റുമുള്ള പ്ലാസ്റ്റിക് നാര് എടുത്ത് മാറ്റിയതിനുശേഷമാണ് നടേണ്ടത്. ബഡ് സംയോജന സ്ഥലം മണ്‍നിരപ്പില്‍ നിന്ന് 10-15 സെ മീ ഉയരത്തിലായിരിക്കണം. ബഡ് സംയോജന സ്ഥലത്തിന് മുകളിലുള്ള കായിക വളര്‍ച്ച അനുവദിക്കരുത്.

വെസ്റ്റ് ഇന്ത്യന്‍ ചെറി

(മാല്‍ പിജിയ പുനിസിഫോളിയ)

വെസ്റ്റ് ഇന്ത്യന്‍ ചെറിയെ ബാബഡോസ് ചെറിയ എന്നും അറിയപ്പെടുന്നു. ഇവ വിറ്റാമിന്‍ സിയുടെ കലവറയാണ്. ഈ ചെടി ഉയരം കുറഞ്ഞ കുറ്റിചെടിയായി വളരുന്നു. ഉഷ്ണ മേഖലാ പ്രദേശത്ത് നന്നായി വളരും. ഇല വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫല വര്‍ഗ്ഗ വിളയാണ്. നല്ല നീര്‍വാഴ്ചയുള്ള മണ്ണാണ് കൃഷിചെയ്യാന്‍ ഉത്തമം.

ഇനങ്ങള്‍

1. പിങ്ക് നിറമുള്ള പൂക്കളുള്ളവ

ഇവയുടെ പൂക്കള്‍ക്ക് പിങ്ക് നിറമാണ്. പൂക്കള്‍ കുലകളായി ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ താരതമ്യേന വലുപ്പമുള്ളവയാണ് (ഉദ്ദേശം 6 ഗ്രാം)

2. വെള്ള നിറമുള്ള പൂക്കളുള്ളവ

പൂക്കള്‍ക്ക് വെള്ളനിറവും കുലകളായി ഇലകളും തണ്ടുമായിചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ക്ക് താരതമ്യേന തൂക്കം കുറവാണ് (ഉദ്ദേശം 1 ഗ്രാം). കായ്കള്‍ പാകമാകുന്പോള്‍ ഓറഞ്ച് നിറമായിരിക്കും.

നടീല്‍ വസ്തുക്കള്‍

വിത്ത് മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാകുന്നത്. നന്നായി ഒരുക്കിയ തവാരണകളില്‍ വിത്ത് വിതച്ച് മുളപ്പിച്ചതിനുശേഷം അവയ്ക്ക് 2 - 4 മാസം പ്രായമാകുന്പോള്‍ ഇളക്കി നടാവുന്നതാണ്. വേരുപിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം.

ഇന്‍ഡോര്‍ ബ്യട്ടൈറിക് ആസിഡ് ഉപയോഗിച്ച് പതിവച്ചും തൈകള്‍ ഉത്പാദിപ്പിക്കാം. ഇവയ്ക്ക് ഉയര്‍ന്ന വിജയശതമാനമാകുന്നു. ഇത്തരത്തില്‍ പതിവച്ച മാധ്യമത്തിനുപുറത്ത് കണ്ടു തുടങ്ങിയാല്‍ പല തവണകളായി ചെറിയ മുറിവുണ്ടാക്കി തൈകള്‍ മുറിച്ചെടുക്കാം. ഇവയെ ചെറിയ പോളിത്തീന്‍ കവറുകളില്‍ നട്ടതിനുശേഷം പുതിയ ഇല വരുന്ന സമയം മാറ്റി നടാവുന്നതാണ്. ചിപ്പ് ബഡിംഗ്, ഷീല്‍ഡ് ബഡിംഗ്, സൈഡ് ഗ്രാഫ്റ്റിംഗ്, വിനീര്‍ഗ്രാഫിറ്റിംഗ് എന്നിവയും വിജയകരമായി ചെയ്യാവുന്നതാണ്.

നടീല്‍

1*1*1 മീറ്റര്‍ വലിപ്പത്തില്‍ 6 മീറ്റര്‍ അകലത്തിലെടുത്തകുഴികളില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണ്, 10 കിലോ ചാണകം എന്നിവയുടെ മിശ്രിതം നിറയ്ക്കണം. നട്ടതിനുശേഷം, ഉണങ്ങിയ ഇലകള്‍കൊണ്ട് പുതയിടീല്‍ നടത്തണം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതെ സഹായിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ മാസം വരെ നടാന്‍ അനുയോജ്യമായ സമയമാകുന്നു. 1 വര്‍ഷം പ്രായമാകുന്നതുവരെ 4 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. ഒരു വര്‍ഷത്തിനുശേഷം 7 - 10 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തിയാല്‍ മതി.

വളപ്രയോഗം

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കായ്ക്കുന്ന ചെടിയ്ക്ക് ഒരു വര്‍ഷം 100 ഗ്രാം പാക്യജനകം, 160 ഗ്രാം ഭാവകം, 260 ഗ്രാം ക്ഷാരം എന്ന തോതില്‍ വളം നല്‍കണം. ഇവ 2 തുല്യഗഡുക്കളായി, ആദ്യത്തേത് ജൂണ്‍- ജൂലായ് മാസത്തിലും, അടുത്തത് ജനുവരി മാസത്തിലും മണ്ണില്‍ നല്ല നനവുള്ള സമയം നല്‍കണം.

പ്രുണിംഗ്

നല്ല ആകാരം ലഭിക്കാനായി വര്‍ഷത്തിലൊരിക്കല്‍ പ്രുണിംഗ് നടത്തണം. പ്രുണിംഗ് നടത്തുന്പോള്‍ ഉണങ്ങിയ ശാഖകളും, അസുഖം ബാധിച്ചതും കൂടാതെ തുങ്ങി കിടക്കുന്ന ശാഖകളും മാറ്റണം.

പൂവിടല്‍, കായ്പിടിക്കല്‍, വിളവെടുക്കല്‍:

വിത്ത് മുളപ്പിച്ച് നട്ടു തൈകള്‍ നട്ട് 2-ാം വര്‍ഷം കായ്ക്കും. എന്നാല്‍ പതിവച്ചതോ, കന്പ് മുറിച്ചു നട്ടതോ ആയ തൈകള്‍ 6-ാം മാസം കായ്ചു തുടങ്ങു. മേയ് പകുതിയാകുന്പോള്‍ ചെടികള്‍ പൂവിട്ടു തുടങ്ങും. ഇത് ആഗസ്റ്റ് മാസംവരെ കാണാം. കായ്കള്‍ ആഗസ്റ്റ് മാസം മുതല്‍ വിളവെടുക്കാം. വിളവെടുപ്പ് നവംബര്‍ മാസം വരെ നീളും. വളരെ അപൂര്‍വ്വമായി മാര്‍ച്ച് മാസത്തില്‍ പൂവിടുകയും അവ ഏപ്രില്‍ - മേയ് മാസത്തില്‍ വിളവെടുക്കാന്‍ പാകമാവുകയും ചെയ്യും.

ഉത്പാദനം

ശരാശരി 4 വര്‍ഷം പ്രായമായ ഒരു ചെടിയില്‍ നിന്ന് 2 കിലോഗ്രാം കായ്കള്‍ ലഭിക്കും.

സംസ്കരണം

പഴുത്ത കായ്കള്‍ നേരിട്ട് ഉപയോഗിക്കാം. കൂടാതെ കായ്കളില്‍ നിന്ന് ജ്യുസ്, ജാം, ജെല്ലി, സിറപ്പ് എന്നിവയും നിര്‍മ്മിക്കാം. മറ്റ് ഉത്പന്നങ്ങളിലെ അസ്കോര്‍ബിക് ആസിഡ് ഘടകങ്ങളുടെ സംസ്കരണത്തിനും ഈ കായ്കളുടെ പള്‍പ്പ്, ജ്യുസ് എന്നിവ ഉപയോഗിക്കാം. പഴുത്ത കായ്കളുടെ ജ്യൂസ് മറ്റ് ഫലവര്‍ഗ്ഗ ജ്യൂസുമായി കലര്‍ത്തി വിവിധ ലഘുപാനീയങ്ങള്‍ ഉണ്ടാക്കാം. കൂടാതെ ചില ലഘു പാനീയങ്ങളുടെ സ്വാദും രുചിയും വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കാം.

വെസ്റ്റ് ഇന്ത്യന്‍ ചെറിയുടെ കായ്കള്‍ വിറ്റാമിന്‍ സി യുടെ കലവറയായതിനാല്‍, വാണിജ്യപരമായി വിറ്റാമിന്‍ സി നിര്‍മ്മിക്കുന്നതിന് ഈ കായ്കള്‍ പ്രതീക്ഷ നല്‍കുന്നു.

സ്ട്രോബെറി


വിദേശീയനായ സ്ട്രോബെറിയെ ഇന്ത്യയിലേക്കു കൊണ്ടു വന്നത് യൂറോപ്യന്മാരാണ് കടുത്ത ചൂടും അതിവര്‍ഷവും ചെറുത്തു നില്‍ക്കാന്‍ കഴിവുളളയിനങ്ങളുടെ അഭാവം മൂലം സ്ട്രോബെറിയുടെ പ്രചാരം ഇന്ത്യയിലെ സമതല പ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നില്ല. എന്നാല്‍ പുതിയയിനങ്ങള്‍ വന്നിരിക്കുന്നു പൂനെ കേന്ദ്രീകരിച്ചു സ്ട്രോബെറിയിനങ്ങളും ചൂടു തരണം ചെയ്യുമെങ്കിലും അതിവര്‍ഷം പൊതുവെ ഹാനികരമായിട്ടാണു കണ്ടു വരുന്നത്.

റോസിന്‍റെ വംശത്തില്‍ പെട്ട സ്ട്രോബെറി തറയില്‍ പറ്റിയാണ് വളരുന്നത്. പല ഇനങ്ങള്‍ ഉണെ്ടങ്കിലും ഫ്രഗേറിയ അമമാസ എന്നയിനമാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത.് കൂര്‍ക്കയുടെ ഇലയുടെ അകൃതിയില്‍ മൂന്നു പത്രങ്ങളോടു കൂടിയതാണ് ഇല. ഇലയുടെ മുകളില്‍ മൃദുവായ രോമങ്ങള്‍ ധാരാളമായി കാണപ്പെടുന്നു.

പകലിന്‍റെ ദൈര്‍ഘ്യം കുറയുന്പോഴാണ് സാധാരണ സ്ട്രോബെറി പൂക്കാറുളളത്. അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ സ്ട്രോബെറിയുടെ പൂക്കാലം ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ നീളുന്നതായി കണ്ടിട്ടുണ്ട്. സീസണില്‍ പതിനഞ്ചു മുതല്‍ മുപ്പതു വരെ പഴങ്ങള്‍ ലഭിക്കുന്നതാണ്. പോളി ടണലില്‍ സ്ട്രോബെറി കൃഷി ചെയ്യുന്പോള്‍ കൃത്രിമമായി ഇരുട്ട് ഉണ്ടാക്കാറുണ്ട്. അന്തരീക്ഷതാപം ക്രമാതീതമായി കുറയുന്പോള്‍ പൂക്കളുടെ എണ്ണവും കുറയുന്നതായി കാണപ്പെടുന്നു. ചിലയിനങ്ങളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ കൊഴിച്ചു കളയുന്നത് കനത്ത വിളവ് ഉണ്ടാക്കാന്‍ സഹായകമാണ്. പൂ വിരിഞ്ഞ് ദിവസത്തിനുളളില്‍ അത്യാകര്‍ഷകമായ ചുവപ്പു നിറത്തോടു കൂടിയ സ്ട്രോബെറി പഴുത്തു പാകമാകുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതനുസരിച്ചു പാകമാകാനുളള സമയവും കുറഞ്ഞു വരുന്നു. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ സ്ട്രോബെറി വള്ളി വീശി വളരുന്നു. മധുരക്കിഴങ്ങു പോലെ വളരുന്ന ഈ അവസരത്തില്‍ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങി കൊച്ചു ചെടികള്‍ ഉണ്ടാകുന്നു. ഇത്തരം ചെടികളെ ഉടന്‍ തന്നെ പറിച്ചു മാറ്റാവുന്നതാണ്. ജൂണ്‍മാസത്തില്‍ മഴക്കാലം തുടങ്ങി പറിച്ചു നടുന്ന ചെടികള്‍ ഓഗസ്റ്റ് സെപ്റ്റംബറോടു കൂടി പുഷ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.

അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന പ്രാഥമിക നിരീക്ഷണങ്ങളില്‍ നിന്നു വിവിധ സ്ട്രോബെറിയിനങ്ങളില്‍ ചാന്‍റലര്‍ പിജോറ ഫേണ്‍ എന്നീയിനങ്ങള്‍ ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ നന്നായി വളരുമെന്നു കണ്ടിട്ടുണ്ട്. ഇവയില്‍ ചാന്‍റലര്‍ എന്നയിനെ പോളി ഹൗസിലും മെച്ചപ്പെട്ട വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

മണല്‍ കൂടിയ മണ്ണാണ് സ്ട്രോബെറിക്ക് ഏറ്റവും അനുയോജ്യം. പശിമരാശി കൂടിയ മണ്ണില്‍ വേരു ചീയല്‍ വ്യാപകമായി കണ്ടുവരുന്നു. നേരിയ പുളി രസമുളള മണ്ണാണ് സ്ട്രോബെറിക്ക് മെച്ചം.

അതേസമയം നീര്‍വാര്‍ച്ച ഒരു പ്രധാന ഘടകമാണ്. നടുന്നതിനു മുന്നോടിയായി നന്നായി കിളച്ചൊരുക്കി ഒരു മീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും തവാരണകള്‍ എടുക്കേണ്ടതാണ്. ഇതില്‍ 60 സെ. മീ അകലത്തില്‍ രണ്ടു വരികളായി സ്ട്രോബെറി 50 സെ. മീ അകലത്തില്‍ നടാവുന്നതാണ്. സാധാരണയായി സ്ട്രോബെറി വളളിത്തലകള്‍ ഉപയോഗിച്ചാണ് നടുന്നത.് എന്നാല്‍ ടിഷ്യൂകള്‍ച്ചര്‍ വഴിയും പ്രജനനം സാധ്യമാണ്. വളര്‍ച്ച കുറഞ്ഞയിനങ്ങള്‍ അകലം കുറച്ചും നടാവുന്നതാണ്. 120 സെ. മീ. വീതിയില്‍ അനുയോജ്യമായ നീളത്തില്‍ തവാരണകള്‍ എടുത്ത് അതില്‍ 4 വരികളായി ചെടികള്‍ നടാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ വളളിത്തലപ്പുകള്‍ നീളുന്പോള്‍ ചെറിയ വടികള്‍ കൊണ്ട് തടത്തിലേക്ക് കയറ്റിയിടേണ്ടതാണ്. പാകമായ സ്ട്രോബെറി മണ്ണില്‍ തട്ടിയാല്‍ പെട്ടെന്നു തന്നെ ചീഞ്ഞു പോകുന്നതിനാല്‍ ഉണങ്ങിയ വാഴയില കൊണേ്ടാ കരിയില ഉപയോഗിച്ചോ പുതയിടണം. പോളിഹൗസില്‍ കൃഷി ചെയ്യുന്പോള്‍ പുതയിടാന്‍ പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. വര്‍ഷത്തില്‍ എല്ലാ മാസങ്ങളിലും സ്ട്രോബെറി നടാമെങ്കിലും ഏപ്രില്‍-മേയ് മാസങ്ങളാണ് ഏറ്റവും അനുയോജ്യം.

മെച്ചപ്പെട്ട വിളവ് ഉറപ്പു വരുത്തുവാന്‍ സമീകൃതമായ വളപ്രയോഗം നടത്തേണ്ടതാണ്. ഒരു ഹെക്ടറില്‍ 20 ടണ്ണോളം ജൈവവളം ആവശ്യമാണ്. വര്‍ഷത്തില്‍ 3 തവണ രാസവളം നല്‍കണം. മഴക്കാലം തുടങ്ങുന്പോള്‍ തന്നെ ഹെക്ടറിന് 40 കിലോഗ്രാം ഭാവഹവും 20 കിലോഗ്രാം ക്ഷാരവും നല്‍കേണ്ടതാണ്. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ പൂക്കുന്നതിനു മൂന്നോടിയായി 20 കിലോഗ്രാം പാക്യജനകം നല്‍കണം. ഒന്നാം ഘട്ട വിളവെടുപ്പിനു ശേഷം 20 കിലോഗ്രാം പാക്യജനകവും, 40 കിലോഗ്രാം ഭാവഹവും 20 കിലോഗ്രാം ക്ഷാരവും നല്‍കുന്നത് സ്ട്രോബെറി വളളി വീശി വളരാന്‍ സഹായിക്കും. പാക്യജനകം ദ്രവരൂപത്തില്‍ വളരെ കുറഞ്ഞ വീര്യത്തില്‍ ഓഗസ്റ്റ് മാസത്തില്‍ സ്പ്രേ ചെയ്യുന്നത് ഇതിന്‍റെ വളര്‍ച്ചയ്ക്കു നല്ലതായി കണ്ടിട്ടുണ്ട്. വളരെയധികം ശ്രദ്ധ ആവശ്യമുളള ചെടിയാണ് സ്ട്രോബെറി. വേരുകള്‍ ഉപരിപടലത്തില്‍ തന്നെ തങ്ങി നില്‍ക്കുന്നതിനാല്‍ ഇടയ്ക്കിടെയുളള ജലസേചനം ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കണിക ജലസേചനം അല്ലെങ്കില്‍ സ്പ്രിംഗ്ളര്‍ വഴിയുളള ജലസേചനമാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. ദിവസവും ചെറിയ തോതില്‍ നനച്ചു കൊടുക്കുന്നതാണ് രണ്ടു മൂന്നു ദിവസം ഇടവിട്ടു നനയ്ക്കുന്നതിനെക്കാള്‍ അഭികാമ്യം.

മഴക്കാലത്തു വേരു ചീയല്‍ സ്ട്രോബെറിയില്‍ വ്യാപകമായി കണ്ടു വരുന്നു. കോപ്പര്‍ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് ഈ രോഗത്തെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കും. സ്ട്രോബെറിയില്‍ എല്ലാ സീസണിലും ഇലപ്പൊട്ടു രോഗം കണ്ടുവരുന്നുണ്ട്. ഡൈതീന്‍ എം 45 എന്ന കുമിള്‍ നാശിനി 3 ഗ്രാം ഒരു മീറ്റര്‍ വെളളത്തില്‍ കലക്കി തുടക്കത്തില്‍ തന്നെ സ്പ്രേ ചെയ്താല്‍ ഈ കുമിള്‍ രോഗത്തെ ഫലപ്രദമായി ചെറുത്തു നിര്‍ത്താവുന്നതാണ്.

കണിക ജലസേചനം മുഖേന പോളിടണലില്‍ കൃഷി ചെയ്യുന്ന സ്ട്രോബെറി ഗുണമേന്മയുളളതും അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രിയപ്പെട്ടതുമാണ്. ചെടിയില്‍ വച്ചു തന്നെ പഴുക്കുന്ന പഴമായതിനാല്‍ വിളവെടുക്കുന്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുറം തൊലി പകുതി മുതല്‍ മുക്കാല്‍ ഭാഗത്തോളം ചുവക്കുന്പോഴാണ് വിളവെടുക്കുന്നത്. വിളവെടുപ്പു സമയത്തു 2-3 ദിവസം ഇടവിട്ടു വിളവെടുക്കാവുന്നതാണ്.

സീതപ്പഴം


കേരളത്തിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കുവാനുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിനാല്‍ കാഴ്ചയ്ക്ക് ഈ മരത്തിന് നല്ല ഭംഗിയുമുണ്ട്.

അനോന സ്ക്വാമോസ എന്ന ശാസ്ത്രനാമത്തിലും \'കസ്റ്റാര്‍ഡ് ആപ്പിള്‍\' എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. സീതപ്പഴത്തിന് മുന്തിരിപ്പഴമെന്നും ഓമനപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് നന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും.

സീതപ്പഴത്തില്‍ അന്പതില്‍പരം ഇനങ്ങള്‍ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാനഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇനങ്ങളാണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും, ബഡ്ഡ്തൈകള്‍ നട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ നട്ടാല്‍ ജലസേചനം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ ഉത്തമം. 70 സെന്‍റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിനിറച്ച് നടണം. ഒരു വര്‍ഷം പ്രായമാകുന്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും നല്‍കണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. നട്ട് മൂന്നു വര്‍ഷം കഴിയുന്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. നാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്‍റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്‍റെ ഇടഭാഗം മഞ്ഞനിറമാകുന്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് നന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്തിന് 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്.

രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് നശിപ്പിക്കുന്നുണ്ട്. അതിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊന്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.

സീതപ്പഴത്തിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ \'അന്‍കാരിന്‍\' അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കീടനാശിനി നിര്‍മാണത്തിനും പെയിന്‍റ് നിര്‍മാണത്തിനും പ്രയോജനപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പേനിന്‍റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്‍റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്‍റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്‍റെ ഉപദ്രവം ഉണ്ടാകുകയില്ല. 100 ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. നാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. പിത്തസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ഇതിന്‍റെ പഴം നിഷിദ്ധമാണ്.

നിങ്ങളൊരു ഫലവര്‍ഗപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും മറ്റു മരങ്ങളുടെ ഇടയില്‍ സീതപ്പഴമരത്തിനും സ്ഥാനം നല്‍കേണ്ടതുണ്ട്.

സപ്പോട്ട

നല്ല പച്ചനിറത്തില്‍ ഇടതൂര്‍ന്ന ഇലകളോടെ തണലേകി തഴച്ചു വളരുന്ന ഒരു ഫലവര്‍ഗച്ചെടിയാണ് സപ്പോട്ട. സപ്പോട്ടേസിയേ സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്‍റെ ശാസ്ത്രനാമം അക്രാസ് സപ്പോട്ട എന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 1200 മീററര്‍ വരെ ഉയരമുള്ള എല്ലാസ്ഥലത്തും നന്നായി വളരും. വെട്ടുകല്‍ പ്രദേശമുള്‍പ്പെടെ ഏതുതരം മണ്ണില്ലും നല്ല ഫലം തരാനുള്ള കഴിവ്് ഈ ചെടിക്കുണ്ട്. എത്ര കടുത്ത വരള്‍ച്ചയേയും നേരിടാനുള്ള ശേഷി ഇതിന്‍റേ പ്രത്യേകതയാണ്. ചില സ്ഥലങളില്‍ ഡപ്പോഡില്ല എന്നും മററു സ്ഥലങ്ങളില്‍ ചിക്കു എന്നും അറിയപ്പെടുന്നു.

വലിപ്പം, ആകൃതി, മണം, രുചി എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ധാരാളം ഇനങ്ങള്‍ സപ്പോട്ടയിലുണ്ട്. ക്രിക്കററ് ബാള്‍, ദ്വാരപുഡി, കീര്‍ത്തി രാത്തി, ഗുത്തി എന്നിവയും ഓവല്‍, കോയന്പത്തുര്‍-1, പി.കെ.എം 1,2,3 തുടങ്ങിയ അത്യുദ്പ്പാദന ശേഷിയുള്ള സപ്പോട്ട ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. ഗുത്തിയും കിര്‍ത്തി രാത്തിയും ചേര്‍ന്ന പി.കെ.എം 1, 2, 3 തുടങ്ങിയ അത്യുത്പാദന ശേഷിയുള്ള സപ്പോട്ട ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. ഗുത്തിയും കീര്‍ത്തി രാത്തിയും ചേര്‍ന്ന പി.കെ.എം-3 ല്‍ നിന്ന് ഹെക്ടറിന് 14 ടണ്‍ വരെ വിളവ് ലഭിക്കും. അധികം പന്തലിക്കാതെ വളരുന്ന ഇവയില്‍ നിന്ന് വലിപ്പമുള്ള കായ്കള്‍ കുലകളായി ലഭിക്കുന്നു.

മഴക്കാലാരംഭത്തോടെ തൈകള്‍ നടുന്നതാണ് ഉത്തമം. 75*75*75 സെന്‍റീമീററര്‍ അളവില്‍ കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും നിറച്ച് മധ്യത്തില്‍ തൈകള്‍ നടണം. തൈകള്‍ മറിഞ്ഞു വീഴാതിരിക്കുവാന്‍ താങ്ങു കന്പുകള്‍ കൊണ്ട് കെട്ടണം. തൈകള്‍ തമ്മിലുളള അകലം 7 മീററര്‍ വേണം. വിത്ത് മുളപ്പിച്ച തൈകള്‍ കായ്ക്കാന്‍ ഏഴെട്ട് വര്‍ഷമെടുക്കുന്പോള്‍ ഒട്ടുതൈകള്‍ 3-ാം വര്‍ഷം മുതല്‍ ഫലം തരും. അതിനാല്‍ ഒട്ടുതൈകളാണ് കൃഷിചെയ്യാന്‍ ഉത്തമം. നട്ട് ഒരു വര്‍ഷം പ്രായമാകുന്പോള്‍ തൈ ഒന്നിന് 200 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 250 ഗ്രാം മ്യൂറിയേററ് ഓഫ് പൊട്ടാഷ് എന്നിവയും 30 കിലോഗ്രാം ജൈവവളവും ചേര്‍ത്ത് ഇടയിളക്കി കൊടുക്കണം. അതു കഴിഞ്ഞ് ഓരോ വര്‍ഷവും 50 കിലോഗ്രാം ജൈവവളവും മേല്‍പറഞ്ഞ രാസവളങ്ങള്‍ 1:1:1.5 എന്ന അളവിലും നല്‍കണം. മരത്തിന്‍റെ വളര്‍ച്ചയനുസരിച്ച് തടം വലുതാക്കി വളമിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒട്ടുബന്ധത്തിന് താഴെയുണ്ടാകുന്ന ശിഖരങ്ങള്‍ ഉടന്‍തന്നെ മാററുകയും തറനിരപ്പില്‍ നിന്നും 2 അടി ഉയരം വരെയുളള ശിഖരങ്ങള്‍ മുറിക്കുകയും വേണം. ഏപ്രില്‍- ജൂലൈ, സെപ്തംബര്‍- നവംബര്‍ എന്നീ മാസങ്ങളില്‍ ആണ്ടില്‍ രണ്ടു തവണ വിളവെടുപ്പ് നടത്താം. മരത്തിന് പ്രായമേറുന്തോറും വിളവ് കൂടും. സപ്പോട്ട കേരളത്തില്‍ 30 അടി വരെ ഉയരത്തില്‍ വളരും. പുറന്തോട് മിനുസമാകുകകയും ചെറുതായി പൊടി പററിയിരിക്കുകയും ഞെട്ടുഭാഗം കുഴിഞ്ഞിരിക്കുകയും കായ് എളുപ്പത്തില്‍ വേര്‍പെട്ട് കറ വരാതിരിക്കുകയും ചെയ്താല്‍ കായ്കള്‍ വിളവെടുക്കാന്‍ പാകമായി എന്ന് അനുമാനിക്കാം. കായ്കള്‍ തറയില്‍ വീണ് ക്ഷതം പററാത്ത തരത്തില്‍ വിളവെടുക്കണം. വീട്ടാവശ്യത്തിന് വയ്ക്കോലില്‍ പൊതിഞ്ഞും കൂടുതലുണെ്ടങ്കിലും പുക കൊളളിച്ചും പഴുപ്പിക്കാം. പഴങ്ങള്‍ നന്നായി പഴുത്തില്ലെങ്കില്‍ ചവര്‍പ്പുളള കറ തൊണ്ടയില്‍ ഒട്ടിപ്പിടിക്കുകയും അരുചിക്ക് ഇടയാക്കുകയും ചെയ്യും. വിളവെടുപ്പു കാലത്ത് കിലോഗ്രാമിന് 30 രൂപ വരെ വിലവരുന്ന സപ്പോട്ട പഴത്തെ നാം ഇനിയും വേണ്ട തരത്തില്‍ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.

റംബുട്ടാന്‍


റംബുട്ടാന്‍ പഴത്തെപ്പറ്റി കേട്ടിട്ടില്ലേ ? ചുരുക്കം ചിലര്‍ക്കിടയില്‍ ഇതിന് നല്ല പ്രിയമാണുളളത്. ഇതിനെ ഹെയറി ലിച്ചി എന്ന ഓമനപ്പേരിലും വിളിച്ചുവരുന്നുണ്ട്. ഈ പഴത്തിന്‍റെ ശാസ്ത്രനാമം നെഫേലിയം ലെപ്പേസിയം എന്നാണ്. നമ്മുടെ നാട്ടിലെ കാലവസ്ഥയ്ക്ക് യോജിച്ചതാണെങ്കിലും വേണ്ടത്ര പ്രാധാന്യം നല്കിയിട്ടില്ല.

ലിച്ചിപ്പഴത്തിനോട് സാമ്യം പുലര്‍ത്തുന്ന പഴമാണെങ്കില്‍ കൂടിയും ഇതിന്‍റെ തൊലി മൃദുവായ ഇളം മഞ്ഞയോ പച്ചയോ നിറം കലര്‍ന്ന രോമങ്ങള്‍ മുളളുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും. അതിനാലാണ് ഹെയറി ലിച്ചി എന്ന് പറയുന്നത്.

പോഷക സന്പുഷ്ടമായിട്ടുളള റംബുട്ടാന്‍ പഴത്തിന്‍റെ കഴന്പിന് നല്ല മധുരമുളള ചാറുണ്ടായിരിക്കും. ഇടത്തരം പൊക്കത്തില്‍ വളരുന്ന ചെടിയാണീ ഫലവിള. വിത്ത് പാകി, തൈകള്‍ കിളിര്‍പ്പിച്ചെടുത്തും എയര്‍ ലെയറിംഗ് രീതി മുഖേനയും റംബൂട്ടാന്‍റെ വംശവര്‍ദ്ധനവ് നടത്തിവരുന്നുണ്ട്.

ചെറുവിരല്‍ വണ്ണമുളള ചില്ലകളില്‍ ലെയറിംഗ് ചെയ്യാം. മഴ തുടങ്ങുന്ന അവസരത്തിലാണ് ഇത് ചെയ്യേണ്ടത്. ചെറുവിരല്‍ കനത്തിലുളള കന്പുകള്‍ തെരഞ്ഞെടുത്ത്, അതിന്‍റെ അറ്റത്തു നിന്നും 45 സെന്‍റിമീറ്റര്‍ താഴെയായിട്ടാണ് ലെയറിംഗ് നടത്തേണ്ടത്.

രണ്ടര സെന്‍റീമീറ്റര്‍ നീളത്തിലായി, കന്പില്‍ നിന്ന് തൊലി നീക്കിക്കളയണം. ഇങ്ങനെ തൊലി നീക്കീയ ഭാഗത്ത്, പായലോ (പന്നല്‍ച്ചെടി), അറക്കപ്പൊടി, ചാണക്കപ്പൊടി അഥവാ മണല്‍, ചകിരിചോറ് എന്നിവ ചേര്‍ത്ത മിശ്രിതമോ വച്ച് നന്നായിട്ടമര്‍ത്തി പോളീത്തീന്‍ കവറിനാല്‍ ബന്ധിക്കണം. രണ്ടു മാസം കഴിയുന്നതോടെ ഈ ഭാഗത്ത് വേര് തേടി കഴിഞ്ഞിട്ടുണ്ടാകും. നന്നായി വേരു വന്നാല്‍ മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കണം. വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച് ചട്ടിയില്‍ നടാം. 6-10 മാസത്തെ വളര്‍ച്ചയായാല്‍ തൈകള്‍ നടാനെടുക്കാം. മഴസമയത്ത് നടുന്നതാണ് നല്ലത്. ഒന്നിലേറെ തൈകള്‍ അടുപ്പിച്ച് നടുന്നയവസരത്തില്‍ ആവശ്യത്തിന് അകലം നല്കിയിരിക്കണം. ജൈവവളം ചേര്‍ത്ത് നന്നായി നനക്കുന്നത് റംബൂട്ടാന്‍റെ വിളവ് കൂട്ടും. 3-4 വര്‍ഷം കൊണ്ടുതന്നെ റംബൂട്ടാന്‍ കായ്ച്ചു തുടങ്ങും.


പാഷന്‍ ഫ്രൂട്ട്


പൊളളുന്ന വെയിലത്ത് യാത്ര ചെയ്തു വരുന്ന ഒരാള്‍ക്ക് നന്നായി പഴുത്ത ഒരു പാഷന്‍ ഫ്രൂട്ടിന്‍റെ കായ് ഞെട്ടി തുരന്ന് ഒരു നുളളു പഞ്ചസാരയും ചേര്‍ത്തു കൊടുത്തു നോക്കൂ... നാവിനെ ത്രസിപ്പിക്കുന്ന ആ മധുരവും ശരീരത്തിനാകെ കുളിര്‍മ്മ പകരുന്ന തണുപ്പും ഇത്രമാത്രം ഉളളിലൊതുക്കിയ ഒരു പഴം മറ്റൊന്നില്ല എന്നു പറയാം. യാതൊരു വൈഷമ്യവുമില്ലാതെ എവിടെയും അനായാസം പടര്‍ന്നു കയറുന്ന ഈ വളളിച്ചെടിയില്‍ സീസണ്‍ ആയിക്കഴിഞ്ഞാല്‍ നിറയെ കായ്കള്‍ പിടിക്കും. ഒരോ കായും ശീതളക്കനിയാണ്. കായ് പഞ്ചസാര ചേര്‍ത്തു കഴിക്കാം. അതുമല്ലെങ്കില്‍ സ്വാദിഷ്ഠമായ പാനീയം തയ്യാറാക്കി കഴിച്ച് ക്ഷീണം അകറ്റാം. ഈ വളളിച്ചെടിയൊരെണ്ണം നമ്മുടെ വീട്ടുവളപ്പിലുമുണെ്ടങ്കിലോ? വേനല്‍ ചൂട് അകറ്റാന്‍ ഫ്രൂട്ടിയോ മറ്റു കൃത്രിമ പാനീയങ്ങളോ തേടി പോകേണ്ടതില്ല. പാഷന്‍ ഫ്രൂട്ട് വളര്‍ത്താന്‍ എന്താണ് വഴിയെന്നു നോക്കാം.

നല്ല വിളഞ്ഞ പാഷന്‍ഫ്രൂട്ട് ചെടിയില്‍ നിന്ന്, ഒരു വളളി സംഘടിപ്പിക്കുക. ഈ വളളിയില്‍ കുറഞ്ഞത് 3 മുതല്‍ 5 വരെയെങ്കിലും വളരാന്‍ കഴിവുളള മുകുളങ്ങള്‍ ഉണ്ടായിരിക്കണം. ഈ വളളി, ചെടിക്ക് പടര്‍ന്നു കയറാന്‍ സൗകര്യമുളള ഏതെങ്കിലും മരത്തിന്‍റെയോ താങ്ങിന്‍റെയോ ചുവട്ടില്‍ കുഴിയെടുത്ത് അതില്‍ നടുക. ഈ കുഴിയില്‍ നേരത്തേ കുറച്ച് ചാണകപ്പൊടി അടിവളമായി ചേര്‍ത്തിരുന്നാല്‍ നന്ന്. ക്രമേണ വളളി വളരും, വളര്‍ച്ചയ്ക്കനുസരിച്ച് വളളിച്ചുവട്ടില്‍ രണ്ടാഴ്ചയോ ഒരു മാസമോ കൂടുന്പോള്‍ കുറേശ്ശ ചാണകപ്പൊടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഇനി അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ രാസവളമിശ്രിതങ്ങളും ചേര്‍ക്കാറുണ്ട്. അരിയിട്ട് കിളിര്‍പ്പിച്ച തൈകളും നട്ടു വളര്‍ത്താം.

ശാസ്ത്രീയമായി പറഞ്ഞാല്‍ പാഷന്‍ഫ്രൂട്ട് മിതോഷ്ണ കാലാവസ്ഥയില്‍ വളരാനിഷ്ടപ്പെടുന്ന ഒരു വളളിച്ചെടിയാണ്. കുന്നിന്‍ പ്രദേശങ്ങളിലും മലഞ്ചെരിവുകളിലുമൊക്കെ അതു നന്നായി വളരും. വയനാട്, കടുക്, നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്.

രണ്ടു നിറമുളള പാഷന്‍ ഫ്രൂട്ടുകള്‍ ഇതേവരെ ഏറെ പ്രചാരം നേടിയിട്ടുണ്ട്. വയലറ്റ് നിറമുളളതും മഞ്ഞനിറമുളളതും. വളളിച്ചെടിയിലുണ്ടാകുന്ന കായ്കള്‍ക്ക് നിറവ്യത്യാസം വരുന്പോള്‍ അവ ഇറുത്തെടുക്കാറായി എന്നു കരുതാം. പഴുത്താലും പാഷന്‍ ഫ്രൂട്ടിന്‍റെ പുറം തോടിന് നല്ല കട്ടിയായിരിക്കും.

പാഷന്‍ ഫ്രൂട്ടില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട് - പ്രത്യേകിച്ച് ജീവകം എ. യും ജീവകം സി. യും. പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് പണേ്ട പ്രസിദ്ധമാണ്. ഇത് കൂടാതെ ക്വാന്‍സി, പഞ്ച്, ജൂസ്, ഐസ്ക്രീം, സര്‍ബത്ത് തുടങ്ങി നിരവധി സ്വാദിഷ്ഠമായ ഉത്പന്നങ്ങള്‍ക്കു വേണ്ടി പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാം. കൃഷി വകുപ്പിന്‍റെ കീഴില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാന്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍. അവിടെത്തന്നെ വളരുന്ന പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് നിര്‍മിക്കുന്നുണ്ട്. ഇത് ഇതിനോടകം ഏറെ ജനപ്രീതി നേടുകയും ചെയ്തു. പാഷന്‍ ഫ്രൂട്ടിന്‍റെ നീര് മാത്രമല്ല, അതിന്‍റെ പുറം തോടും ഉപയോഗപ്രദമാണ്.

പെട്ടെന്നു വളരുകയും നിറയെ കായ് പിടിക്കുകയും ചെയ്യുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാവുന്ന സ്ക്വാഷ് തയ്യാറാക്കാം. ലളിതമായ രീതിയില്‍ തയ്യാറാക്കുന്ന സ്ക്വാഷ് വീട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും ഒന്നാന്തരം ദാഹശമനിയാണ്.

പാഷന്‍ ഫ്രൂട്ടിന്‍റെ കഴന്പ് പിഴിഞ്ഞെടുത്ത് നീര്, പഞ്ചസാര, വെളളം, ഇഞ്ചി, സിട്രിക് ആസിഡ് എന്നിവ മാത്രം മതി സ്ക്വാഷ് തയ്യാറാക്കാന്‍.

ചെറുനാരങ്ങ

നാരങ്ങയിനങ്ങളില്‍ പുളിയനെങ്കിലും ഏറെ ജനപ്രീതി ആര്‍ജിച്ചതാണ് ചെറുനാരങ്ങ. ഉന്മേഷദായകമായ പാനീയമെന്ന നിലയില്‍ ചെറുനാരങ്ങാ നീരിന്‍റെ ഉപയോഗം വ്യാപകമാണ്. അച്ചാറിനും മെച്ചം. മത്സ്യമാംസ വിഭവങ്ങള്‍ക്കും ആസ്വാദ്യകരമായ രുചിയും ഗന്ധവും നല്‍കാനും നന്ന്. വിറ്റാമിന്‍ സി സമൃദ്ധമായുണ്ട്. മുന്‍കാലങ്ങളില്‍ സമുദ്രയാത്രികര്‍ക്ക് വിറ്റമിന്‍ സി യുടെ കുറവു മൂലമുണ്ടാകാറുള്ള സ്കര്‍വി അഥവാ കടല്‍ച്ചൊരുക്ക് മാറ്റാന്‍ ചെറുനാരങ്ങ ഉപയോഗിച്ചിരുന്നു. സിട്രിക്ക് അമ്ലം, ധാതുലവണങ്ങള്‍, വിറ്റമിന്‍ ബി എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ സിട്രിക് അമ്ലവും സിട്രേറ്റ് ഓഫ് ലൈമും ചാറില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. അണുനാശക ദ്രാവകമെന്ന നിലയില്‍ തലമുടിയും വായയും കഴുകാനും തൊലിയില്‍ പുരട്ടാനും നല്ലതാണ്. ദഹനക്കുറവ്, വിശപ്പിലായ്മ, ദുര്‍മേദസ്സ്, തലയിലെ താരന്‍ എന്നിവ അകറ്റാനുള്ള ഔഷധഗുണവും ഇതിനുണ്ട്.

വാണിജ്യാടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ കാഗ്ഡി നിന്പു എന്ന പേരിലറിയപ്പെടുന്ന ഒറ്റ ഇനം ചെറുനാരകമേ കൃഷി ചെയ്യപ്പെടുന്നുള്ളൂ. രണ്ടു രണ്ടര മീറ്റര്‍ ഉയരത്തില്‍ ധാരാളം ശാഖകളോടെ വളരുന്ന കുറ്റിച്ചെടിയാണിത്. കട്ടിയുള്ള കൂര്‍ത്ത മുള്ളുകളുണ്ട്. ഇലകള്‍ ചെറുത്. ചെറിയ വെളുത്ത പൂക്കള്‍ രണ്ടോ മൂന്നോ എണ്ണമുള്ള കുലയായുണ്ടാകുന്നു. കായയ്ക്ക് 3-4 സെ. മീ. വ്യാസമുണ്ടാകും. തൊലി നേര്‍ത്തതാണ്. കട്ടിയുള്ള കുഴന്പില്‍ മങ്ങിയ പച്ചനിറവും ഉയര്‍ന്ന അമ്ലത്വവുമുള്ള ചാറും ധാരാളമുണ്ട്.

കുടകിന്‍റെ സംഭാവനകളാണ് കൂര്‍ഗ് സീഡ്ലസ്സും, കൂര്‍ഗ് തോണ്‍ലസ്സും. ആദ്യത്തേതിന്‍റെ കായയില്‍ വിത്തില്ല. രണ്ടാമത്തേതിന്‍റെ ചെടിക്കു മുള്ളില്ല. രണ്ടിനും പ്രചാരം കുറവാണ്.

ചെറുനാരങ്ങയുടെ വിത്തുതൈകളാണ് സാധാരണയായി നടാനുപയോഗിക്കുന്നത്. ഒട്ടിച്ചും പതിവച്ചും തൈകളുണ്ടാക്കാമെങ്കിലും അവയ്ക്ക് പ്രചാരം കുറവാണ്. തൈകള്‍ക്ക് തള്ളമരത്തിന്‍റെ ഗുണങ്ങളുണ്ടാകും. നേരത്തേ കായ്ക്കുകയും നല്ല വിളവു തരികയും ചെയ്യും. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണ്. നല്ലവണ്ണം വിളഞ്ഞു പഴുത്ത കായയില്‍ നിന്നു വേണം വിത്തെടുക്കാന്‍. വെണ്ണീറുമായി കൂട്ടിയോജിപ്പിച്ച് ഒരു ദിവസം തണലില്‍ ഉണക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തവാരണകളില്‍ പാകണം. കൂടുതല്‍ കാലം സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കും. വിത്തുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. തൈകള്‍ 8-10 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ പോട്ടിങ് മിശ്രിതം നിറച്ച പോളിത്തിന്‍ സഞ്ചികളിലോ മണ്‍ചട്ടികളിലോ പറിച്ചു നടണം. നല്ല പരിചരണത്തില്‍ ഒരു വര്‍ഷം പ്രായമായാല്‍ സ്ഥിരം സ്ഥലത്തു നടാന്‍ തയാറാവും.

നേരിയ തണലും ഈര്‍പ്പവുമുള്ള സ്ഥലമാണ് നടാന്‍ പറ്റിയത്. നേരിട്ടു വെയിലടിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. അടുക്കളഭാഗത്തോ വീടിന്‍റെ മുന്‍വശത്തോ തെങ്ങുകള്‍ക്കിടയിലോ നടാം. കട്ടിത്തണല്‍ വീശുന്ന വലിയ മരങ്ങളുടെ സമീപം അനുയോജ്യമല്ല. മൂന്നു നാലടിയെങ്കിലും മണ്ണിന് താഴ്ചയുണ്ടായിരിക്കണം. തുടര്‍ച്ചയായി വെള്ളം കെട്ടിനില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണും പറ്റും. 75 സെ. മീ സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് മേല്‍മണ്ണും ഉണങ്ങി പൊടിഞ്ഞ കാലിവളവും ചേര്‍ത്ത മിശ്രമിട്ട് മൂടണം. ഒരു കിലോഗ്രം വെണ്ണീറും കൂടി ചേര്‍ക്കുന്നതു നന്ന്. മൂടിയ കുഴിയുടെ നടുവിലായി ചെറിയൊരു കുഴിയുണ്ടാക്കി തൈ നട്ടു ചുറ്റും മണ്ണിട്ട് നല്ലവണ്ണം ഉറപ്പിക്കണം. മഴക്കാലത്തിന്‍റെ ആരംഭത്തില്‍ വേണം നടാന്‍. നട്ടയുടനെ മഴയില്ലെങ്കില്‍ നനയ്ക്കണം. ക്രമമായ വളപ്രയോഗവും വേനല്‍ക്കാല നനയും ലഭിച്ചാല്‍ ഓജസ്സോടെ വളരും. ആദ്യവര്‍ഷത്തില്‍ 20 കിലോഗ്രാം തോതിലും പിന്നീടുള്ള ഓരോ വര്‍ഷവും 10 കിലോഗ്രാം കൂട്ടി, കായ്ക്കുന്ന ഒരു മരത്തിന് 50 കി. ഗ്രാം വീതം ചാണകവളം ചേര്‍ക്കണം. പിണ്ണാക്ക്, എല്ലുപൊടി, മല്‍സ്യവളം എന്നിവയും നല്‍കുന്നതു നന്ന്. ആവശ്യമെങ്കില്‍ 500 ഗ്രാം പാക്യജനകം 150 ഗ്രാം ഭാവഹം, 300 ഗ്രാം പൊട്ടാഷ് ലഭിക്കത്തക്ക വിധം രാസവളങ്ങള്‍ ചേര്‍ക്കേണ്ടതാണ്. ജൈവവളങ്ങള്‍ കാലവര്‍ഷത്തിന്‍റെ തുടക്കത്തിലും രാസവളങ്ങള്‍ രണ്ടു തവണകളായും നല്‍കാം. കായയുടെ വളര്‍ച്ചാദശയില്‍ മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. വരള്‍ച്ച കായയുടെ വലുപ്പം കുറയ്ക്കും.

മരത്തിനു നല്ല ആക്യതി നല്‍കാനും കായ്ക്കുന്ന ശിഖരങ്ങള്‍ കൂടുതലായുണ്ടാകാനും ചെറിയ തോതിലുള്ള കൊന്പു കോതല്‍ ആവശ്യമാണ്. ഒരു വര്‍ഷം പ്രായമായാല്‍ നിലനിരപ്പില്‍നിന്നു 45-60 സെ. മീ ഉയരത്തില്‍ രണ്ടോ മൂന്നോ ഓജസുള്ള ശാഖകള്‍ നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുകളയണം. ധാരാളം ഉപശാഖകളോടെ ചെടി വളരും. അവയില്‍ അല്‍പം ചരിഞ്ഞു വളരുന്നവയും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നവയും നിര്‍ത്തിയാല്‍ മതി.

മൂന്നു നാലു വര്‍ഷത്തില്‍ കായ്ക്കാന്‍ തുടങ്ങും. ആദ്യവര്‍ഷത്തില്‍ കായ്ക്കാന്‍ തുടങ്ങും. ആദ്യവര്‍ഷങ്ങളില്‍ കായ്പിടിത്തം കുറവായിരിക്കും. പ്രായമാകുന്തോറും വിളവു കൂടും. ഏഴു വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് 400--500 കായ ലഭിക്കും. ആയിരത്തിലേറെ കായകളുണ്ടാകുന്ന മരങ്ങളും ദുര്‍ലഭമല്ല. തുടര്‍ച്ചയായി മരം തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതിനാല്‍ മിക്കവാറും എല്ലാ മാസങ്ങളിലും കായ ലഭിക്കും. മരത്തില്‍ ഓരോസമയത്ത് പൂവും ഇളം കായയും മൂത്ത കായയും കാണാം. എന്നിരിക്കിലും ചില മാസങ്ങളില്‍ പരമാവധി വിളവ് ലഭിക്കും. കാലാവസ്ഥാഭേദമനുസരിച്ച് വിവിധ പ്രദേശങ്ങളില്‍ ഇത് വ്യത്യസ്തമായിരിക്കും. കേരളത്തില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. പൂവുണ്ടായി കായ വിളയാന്‍ ആറു മാസത്തോളം വേണ്ടി വരും.

കുമിള്‍, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണത്താലും സൂക്ഷ്മമൂലകങ്ങളുടെ കൂറവിനാലുണ്ടാകുന്ന രോഗങ്ങളും കൂടശല്യവും നാരകത്തില്‍ പൊതുവേ കൂടുതലാണ്. ചെറുനാരകത്തെ ബാധിക്കുന്ന പ്രധാന രോഗം ബാക്ടീരിയ മൂലമുണ്ടാകുന്ന കാങ്കര്‍ ആണ്. ഉയര്‍ന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണിത് കൂടുതലുണ്ടാകുന്നത്. തവിട്ടുനിറത്തില്‍ വൃത്താകൃതിയില്‍ കുരുപോലുള്ള പാടുകള്‍ ഇല, ശിഖരം, കായ എന്നിവയില്‍ ഉണ്ടാകുന്നു. രൂക്ഷമായ ആക്രമണത്തില്‍ ഇലകള്‍ പൊഴിയുകയും കന്പുകള്‍ ഒടിയുകയും കായ വിരൂപമാകുകയും ചെയ്യുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഇത് വേഗം പടരുന്നു. കായ പിടിക്കുന്ന ആദ്യത്തെ മൂന്നു മാസം ബോര്‍ഡര്‍ മിശ്രം തളിക്കുന്നത് രോഗനിയന്ത്രണത്തിന് കുറെയെല്ലാം സഹായകമാകും. രോഗം ബാധിച്ച ഇലകളും ശിഖരങ്ങളും മുറിച്ച് കത്തിക്കണം.

ഇലതീനിപ്പുഴുവാണ് പ്രധാന കീടം. പാപിലിയോ ഡമോളിസ്റ്റ് എന്ന പൂന്പാറ്റ ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കള്‍ അത്യാര്‍ത്തിയോടെ തിന്നു നശിപ്പിക്കുന്നു. പുഴുക്കള്‍ വിരിഞ്ഞയുടനെ വെള്ള വരയുള്ള തവിട്ടുനിറവും വളര്‍ന്നാല്‍ തവിട്ടു വരയുള്ള പച്ച നിറവുമായിരിക്കും. ഒന്നോ രണ്ടോ മരങ്ങളേ ഉള്ളുവെങ്കില്‍ പുഴുക്കളെ കൈ കൊണ്ടു പെറുക്കി നശിപ്പിച്ചാല്‍ മതി.

മധുരനാരകം


കേരളത്തില്‍ വയനാടും ഇടുക്കിയും നെല്ലിയാന്പതിയുമാണ് മധുരനാരകം കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് അഞ്ഞൂറു മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളില്‍ ഇതു വളരും. നമ്മുടെ കന്പോളത്തില്‍ അധികവും വരുന്നത് നാഗാപൂരില്‍ നിന്നാണ്. കുടകിലും വയനാട്ടിലും നിന്നുള്ളവയെ കൂര്‍ഗ് ഓറഞ്ച് എന്നു വിളിക്കുന്നു. ഇത് നാഗ്പൂര്‍ സാന്ത്രയേക്കാള്‍ മധുരമുള്ളതാണെന്ന് അഭിപ്രായമുണ്ട്.

കൃഷിരീതി

വിത്തു മുളപ്പിച്ചും ബഡ് ചെയ്തും തൈകളുണ്ടാക്കാം. ബഡ് തൈകള്‍ക്കാണ് പ്രചാരം. കേരളത്തിലും കുടകിലും കയ്പനാകം അഥവാ റഫ്ലമണ്‍ ആണ് ബഡ് ചെയ്യാന്‍ തൈയായി ഉപയോഗിക്കുന്നത്.

മൂത്തു പഴുത്ത, മുഴുപ്പുള്ള കായയില്‍ നിന്നു വിത്തെടുത്ത് കഴുകി വൃത്തിയാക്കി വെണ്ണീറുമായി കൂട്ടിയോജിപ്പിച്ചു വെയിലത്തിട്ട് ഉണക്കണം. രണ്ടു ദിവസത്തിനകം തവാരണകളില്‍ പാകണം; അല്ലെങ്കില്‍ മുളയ്ക്കാനുള്ള ശേഷി നശിക്കും. 20-40 ദിവസത്തിനകം മുളയ്ക്കും. രണ്ടു മാസമായാല്‍ മണ്‍മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളിലേക്കു പറിച്ചുനടണം. ഒന്ന്-ഒന്നര വര്‍ഷത്തിനകം തണ്ടിന് പെന്‍സില്‍ വണ്ണമാകുന്പോള്‍ ബഡ് ചെയ്യാം. കേരളത്തില്‍ ഷീല്‍ഡ് ബഡ്ഡിങ്ങാണ് ചെയ്യാറ്. സ്റ്റോക്ക് തൈ നന്നായി വളരുന്ന സമയത്തു വേണം ബഡ് ചെയ്യാന്‍. നിലനിരപ്പില്‍ നിന്ന് 12-15 സെ.മീറ്റര്‍ ഉയരത്തില്‍ 2-3 സെ.മീറ്റര്‍ നീളത്തില്‍ തൊലി മാത്രം മുറിയത്തക്ക വിധം ’ഠ’ ആകൃതിയില്‍ നീളത്തിലും വീതിയിലും രണ്ടു മുറിവുകളുണ്ടാക്കി മുറിവായയുടെ വിടവിലൂടെ തൊലി മെല്ലെ ഇളക്കണം. നല്ല വിളും ഗുണവുമുള്ളതും രോഗമില്ലാത്തതുമായ തള്ളമരത്തില്‍ നിന്നു വേണം കണ്ണെടുക്കാന്‍.

വൈറസ് ഇല്ലാത്തതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയ മരങ്ങളില്‍ നിന്നേ കണ്ണെടുക്കാവൂ എന്ന നിബന്ധന ഇപ്പോള്‍ പലയിടത്തുമുണ്ട്. ഉരുണ്ടു മുഴുത്ത കണ്ണുകളുള്ള തന്നാണ്ടത്തെ പകുതി മൂപ്പായ കന്പുകളില്‍ നിന്നു വേണം കണ്ണുകളെടുക്കാന്‍. പരിച (ഷീല്‍ഡ്) ആകൃതിയില്‍ രണ്ടു സെ.മീറ്റര്‍ നീളത്തില്‍ കണ്ണോടു കൂടിയ തൊലി മുറിച്ചെടുക്കുന്നു. തൊലിക്കടിയില്‍ നേരിയ മരക്കഷണമുണ്ടാകാം. അതു നീക്കുകയോ അവിടെത്തന്നെ നിര്‍ത്തുകയോ ചെയ്യാം. ഒട്ടിക്കാനുള്ള തൈയുടെ മുറിവായയില്‍ ഇളകിയ തൊലിക്കുള്ളില്‍ അതു തിരുകിക്കയറ്റുന്നു. കണ്ണ് പുറത്തു കാണത്തക്ക വിധം മുറിവായ പോളിത്തീന്‍ ചീളു കൊണ്ടു വരിഞ്ഞു കെട്ടണം. നാലാഴ്ചയ്ക്കുള്ളില്‍ കണ്ണ് തെഴുക്കാന്‍ തുടങ്ങും. ആ സമയത്തു ബഡ് ചെയ്ത സ്ഥലത്തു നിന്നു 10-15 സെ.മീറ്റര്‍ ഉയരത്തില്‍ വച്ചു സ്റ്റോക്ക് തൈയുടെ തലപ്പു മുറിച്ചുകളയണം. തെഴുപ്പ് 8-10 സെ.മീറ്റര്‍ വളര്‍ന്നാല്‍ രണ്ടു സെ.മീറ്റര്‍ ഉയരത്തില്‍ വച്ചു സ്റ്റോക്ക് തൈയുടെ തലപ്പു മുറിച്ചുകളയണം. തെഴുപ്പ് 8--10 സെ.മീറ്റര്‍ വളര്‍ന്നാല്‍ രണ്ടു സെ.മീറ്റര്‍ ഉയരത്തില്‍ വച്ചു സ്റ്റോക്ക് തൈയുടെ ബാക്കി ഭാഗവും മുറിച്ചുകളയണം. ഒന്ന്-ഒന്നര വര്‍ഷത്തെ വളര്‍ച്ചയായാല്‍ സ്ഥിരം സ്ഥലത്തു നടാം.

നടീലും പരിചരണവും

തുറസ്സായതോ നേരിയ തണലുള്ളതോ ആയ സ്ഥലങ്ങളില്‍ തൈകള്‍ നടാം. കട്ടിത്തണല്‍ വീശുന്ന വലിയ മരങ്ങളുടെ സാമീപ്യം നന്നല്ല. മണ്ണിനു നാലടിയെങ്കിലും താഴ്ചയുണ്ടായിരിക്കണം. അടിഭാഗം കടുപ്പമുള്ളതായിരിക്കരുത്. വെള്ളം കെട്ടി നില്‍ക്കാനിടയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. മലഞ്ചെരിവുകളില്‍ 15ഃ10 അടി വലിപ്പത്തില്‍ നിരപ്പായ തട്ടുകളുണ്ടാക്കി വേണം നടാന്‍. മണ്ണൊലിപ്പു തടയാന്‍ കുറുകെ വരന്പുകളിടണം. രണ്ടു തൈകള്‍ തമ്മില്‍ എട്ടു മീറ്ററെങ്കിലും ഇടയകലം വേണം. 75 സെ.മീ. സമചതുരവും ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും 25 കി.ഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകവളവും ഒരു കിലോഗ്രാം എല്ലുപൊടിയും രണ്ടു കിലോഗ്രാം വെണ്ണീറും കൂട്ടിയോജിപ്പിച്ചു കുഴികള്‍ മൂടണം. അതിനു നടുവില്‍ ചെറിയൊരു കുഴിയുണ്ടാക്കി വേണം നടാന്‍. പോളിത്തീന്‍ സഞ്ചി കീറിക്കളഞ്ഞ് ബഡ് തൈ മണ്ണിളകാതെ അങ്ങനെതന്നെ കുഴിയില്‍ താഴ്ത്തി ചുറ്റും മണ്ണിട്ട് ഉറപ്പിക്കണം. സഞ്ചിയിലെ മണ്ണിന്‍റെ നിരപ്പു വരെയേ കുഴിയില്‍ താഴാവൂ. ബഡ് സന്ധി നിലനിരപ്പില്‍ നിന്ന് 8-10 സെ.മീറ്ററെങ്കിലും മേലെയായിരിക്കണം. ചെടിക്കടുത്തായി ഒരു കുറ്റി തറച്ചു തൈ അതിനോടു മെല്ലെ കൂട്ടിക്കെട്ടണം. കാറ്റില്‍ ആടി ബഡ് സന്ധിയില്‍ നിന്ന് അടര്‍ന്നു പോകാതിരിക്കാന്‍ ഇതു സഹായിക്കും. ജൂണ്‍ മാസത്തില്‍ കാലവര്‍ഷാരംഭത്തോടെ നടുന്നതാണ് നല്ലത്. അല്ലെങ്കില്‍ കനത്ത മഴയ്ക്കു ശേഷം സെപ്റ്റംബറില്‍ നടാം. നട്ട ഉടനെ മഴയില്ലെങ്കില്‍ നനയ്ക്കണം. ഇതു ചെടിക്കു ചുറ്റുമുള്ള മണ്ണ് ഉറച്ചു കിട്ടാന്‍ സഹായിക്കും. കുറച്ചു ദിവസം തണല്‍ കൊടുക്കുന്നത് നല്ലതാണ്.

സമീകൃതവും ക്രമവുമായ വളപ്രയോഗം വേണം. പ്രധാന മൂലകങ്ങള്‍ക്കു പുറമേ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ ബോറോണ്‍, ഇരുന്പ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ആവശ്യമാണ്. ഇവയുടെ കുറവ് വളര്‍ച്ചയേയും വിളവിനെയും ബാധിക്കും. രോഗകീടശല്യവും രൂക്ഷമാക്കും. ഒരു വര്‍ഷം പ്രായമായ തൈക്ക് 10 കിലോഗ്രാം ചാണകവും 250 ഗ്രാം പിണ്ണാക്കും നല്‍കാം. ഓരോ വര്‍ഷവും ചാണകം അഞ്ചു കിലോഗ്രാമും പിണ്ണാക്ക് 250 ഗ്രാമും വീതം കൂട്ടിക്കൂട്ടി ആറു വര്‍ഷമാകുന്പോഴേക്ക് 35 കിലോഗ്രാം ചാണകവളവും ഒന്നര കിലോഗ്രാം പിണ്ണാക്കും നല്‍കണം.

കായ്ച്ചു തുടങ്ങിയ ഒരു മരത്തിന് 40-50 കിലോഗ്രാം ജൈവവളവും അഞ്ചു കിലോഗ്രാം എല്ലുപൊടിയും രണ്ടു കിലോഗ്രാം പിണ്ണാക്കും അഞ്ചു കിലോഗ്രാം വെണ്ണീറും നല്‍കാം. ഇവയുടെ അളവു കുറച്ച് 500 ഗ്രാം പാക്യജനകം, 100 ഗ്രാം ഭാവഹം, 500 ഗ്രാം പൊട്ടാഷ് കിട്ടത്തക്കവിധം രാസവളങ്ങളും നല്‍കാവുന്നതാണ്. മണ്ണിന്‍റെ ഫലപുഷ്ടി, വളങ്ങളുടെ ലഭ്യത എന്നിവയനുസരിച്ച് വളത്തിന്‍റെ അളവില്‍ മാറ്റം വരുത്താം. ജൈവവളം കാലവര്‍ഷാരംഭത്തോടെ മേയ്-ജൂണിലും രാസവളം രണ്ടു തവണകളായി മേയ് ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും നല്‍കുക. നാരകത്തിന്‍റെ വേരുപടലം മേലെയാകയാല്‍ വളങ്ങള്‍ തടത്തിനു ചുറ്റും പരത്തി മെല്ലെ ഇളകക്കി മണ്ണുമായി യോജിപ്പിച്ചാല്‍ മതി. സൂക്ഷ്മ മൂലകങ്ങള്‍ മരത്തില്‍ തളിച്ചു കൊടുക്കുന്നതാണു നല്ലത്. 500 ഗ്രാം സിങ്ക് സള്‍ഫേറ്റ്, 500 ഗ്രാം കോപ്പര്‍ സള്‍ഫേറ്റ്, 300 ഗ്രാം മെഗ്നീഷ്യം സള്‍ഫേറ്റ്, 500 ഗ്രാം കുമ്മായം എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി മാര്‍ച്ചിലും ഒക്ടോബര്‍-നവംബറിലും രണ്ടു പ്രാവശ്യമായി തളിക്കാം.

ധാരാളം മഴ കിട്ടുന്ന കുടക്, വയനാട് പ്രദേശങ്ങളില്‍ ഓറഞ്ചിനു നനയ്ക്കാറില്ല.

സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല നന നല്ലതാണ്. മണ്ണില്‍ ഈര്‍പ്പം പിടിച്ചു നര്‍ത്താന്‍ തടത്തിനു ചുറ്റും പുതയിടണം.

മരത്തിന് ഉറപ്പുള്ള ചട്ടക്കൂടും ആകൃതിയും നല്‍കാന്‍ ചെറിയ തോതില്‍ കൊന്പുകോതല്‍ ആവശ്യമാണ്. ബഡ് സന്ധിയില്‍ നിന്ന് ഒരടിക്കു മേലെയും രണ്ടടിക്കു താഴെയുമായേ പ്രധാന ശാഖകള്‍ വളരാനനുവദിക്കാവൂ. ഒരു വര്‍ഷത്തെ വളര്‍ച്ചയായാല്‍ രണ്ടോ മൂന്നോ പ്രധാന ശാഖകള്‍ നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. നാലഞ്ചു വര്‍ഷത്തിനകം അവയില്‍ നിന്നു ധാരാളം ശാഖോപശാഖകളുണ്ടാകും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്നവയും അല്‍പം ചരിഞ്ഞു വളരുന്നവയുമായ ഉപശാഖകള്‍ മാത്രം നിര്‍ത്തുക. നേരെ മുകളിലേക്കു വളരുന്നവയും മധ്യഭാഗത്തു മറ്റു കൊന്പുകളെ മറച്ചു വളരുന്നവയുമായ ശാഖകള്‍ നീക്കണം. ബഡ് സന്ധിക്കു താഴെ വളരുന്ന പൊടിപ്പൂകള്‍ അപ്പപ്പോള്‍ നുള്ളികക്കളയുക.

ബഡ് തൈകള്‍ നാലാം വര്‍ഷം കായ്ച്ചുതുടങ്ങും. ആദ്യത്തെ രണ്ടു മൂന്നു വര്‍ഷം വിളവു കുറവായിരിക്കും. ഏഴാം വര്‍ഷം മുതലേ നല്ല വിളവു ലഭിക്കൂ. കേരളത്തില്‍ വര്‍ഷത്തില്‍ രണ്ടു വിളവു കിട്ടാറുണ്ട്; നഞ്ചയും പുഞ്ചയും പ്രധാന വിളവായ നഞ്ച നവംബര്‍ മുതല്‍ മാര്‍ച്ച് വരെയും പുഞ്ചവിള ജൂണ്‍മുതല്‍ നവംബര്‍ വരെയുമാണ്. പൂവുണ്ടായി കായ് പറിക്കാന്‍ 9 മുതല്‍ 12 വരെ മാസം വേണം. നല്ല ശുശ്രൂഷ ലഭിക്കുന്ന, ആരോഗ്യത്തോടെ വളരുന്ന മരത്തില്‍ നിന്ന് വര്‍ഷത്തില്‍ 1000-1500 കായ് ലഭിക്കും. സാധാരണയായി 25 വര്‍ഷത്തോളം ഉയര്‍നന്ന വിളവു പ്രതീക്ഷിക്കാം. രോഗബാധയില്ലാത്ത മരങ്ങള്‍ 30-40 വര്‍ഷത്തോളം വിളവു തരും.

രോഗങ്ങളും കീടങ്ങളും

രോഗകീടല്യങ്ങള്‍ പൊതുവേ കൂടുതലാണ്. ആരംഭത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ വിളവിനെ മാത്രമല്ല മരത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. മരത്തിന്‍റെ എല്ലാ ഭാഗങ്ങളും ആക്രമിക്കുന്ന കീടങ്ങളുണ്ട്. പാപ്പിലിയോ ഡിമോളിസ്സ് എന്ന പൂന്പാറ്റയുടെ പുഴുക്കള്‍ ഇല തിന്നു നശിപ്പിക്കുന്നു. ഇലചുരുട്ടിപ്പുഴുക്കള്‍, ഇലപ്പേനുകള്‍, എന്നിവയാണ് ഇലയെ ആക്രമിക്കുന്ന മറ്റു കീടങ്ങള്‍. ത്രിപ്സും മീലിവണ്ടും ഇളംതണ്ടില്‍ നിന്നു നീരൂറ്റിക്കുടിച്ച് അവയെ ഉണക്കുന്നു. ഏതെങ്കിലും സ്പര്‍ശകീടനാശിനി തളിച്ച് അവയെ ന്യന്ത്രിക്കാം. അര്‍ബബേല ടെട്രയോണിസ് എന്ന ശലഭത്തിന്‍റെ പുഴുക്കള്‍ കൊന്പും തൊലിയും തുരന്ന് ഉണക്കുന്നു. തടി തുരന്നു മരത്തെ അപ്പാടെ ഉണക്കുന്നതാണ് ക്ലോറിഡോലം അലിമ വണ്ട്. കീടങ്ങള്‍ തുരന്നുണ്ടാക്കുന്ന ദ്വാരത്തിലൂടെ പശ ഒലിക്കുകയും മരപ്പൊടി നിലതത്തു തൂവുകയും ചെയ്യുന്നു. പെട്രോളോ ഒരു ശതമാനം വീര്യമുള്ള കാര്‍ബാറിലോ തുരന്ന ഭാഗത്ത് കുത്തിവച്ചാല്‍ അവയെ ഒരു പരിധി വരെ നിയന്ത്രിക്കാം.

പഴത്തില്‍ നിന്നു ചാറ് ഊറ്റിക്കുടിച്ച് അതിനെ ചീയിക്കുന്ന ശലഭമാണ് ഒഫിഡറസ്. പഴത്തെ ആക്രമിക്കുന്ന മറ്റൊരു കീടമാണ് പഴഈച്ച. അവ പഴം തുരന്ന് മുട്ടയിടുകയും വിരിഞ്ഞു പുറത്തുവരുന്ന പുഴുക്കള്‍ മധുരമുള്ള കഴന്പു തിന്നു കേടു വരുത്തുകയും ചെയ്യുന്നു.

കുമിള്‍, ബാക്ടീരിയ, വൈറസ് എന്നീ സൂക്ഷ്മാണുക്കള്‍ പല രോഗങ്ങളുമുണ്ടാക്കുന്നു. ഇല, കായ്, കൊന്പ് എന്നിവയില്‍ തവിട്ടു നിറത്തില്‍ വൃത്താകൃതിയില്‍ പാടുകളുണ്ടാക്കുന്ന കാങ്കര്‍ ബാക്ടീരിയരോഗമാണ്. അഴ കൂടുതലുള്ളിടത്താണിത് കൂടുതല്‍ കാണുന്നത്. കനത്ത ആക്രമണത്തില്‍ ഇലകള്‍ പൊഴിയുകയും കന്പുകള്‍ ഒടിയുകയും കായ് കേടാകുകയും ചെയ്യുന്നു. പാടലരോഗം, ചൂര്‍ണപൂപ്പ്, ഇലപൊഴിച്ചില്‍, കായ് ചീയല്‍, ഗമോസിഡ് മുതലായവ കുമിളിന്‍റെ ആക്രമണത്താലുണ്ടാകുന്നതാണ്. വൈറസ് രോഗങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കനത്ത നാശമുണ്ടാക്കുന്നു. ട്രിസ്റ്റീസ്സ വൈറസ്സാണ് പ്രധാനം. ഇല മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, വേരുചീയല്‍, കൊന്പുണക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍. ക്രമേണ മരം അപ്പാടെ ഉണങ്ങുന്നു. വൈറസ്സ് രോഗമുള്ള മരങ്ങള്‍ മുറിച്ചു കളയുക.

സൂക്ഷ്മമൂലകങ്ങളുടെ അഭാവമോ കുറവോ മൂലമുണ്ടാകുന്ന രോഗങ്ങളുമുണ്ട്. സിങ്കിന്‍റെ കുറവാണു പ്രധാനം. ഇലയുടെ സിരകള്‍ക്കിടയില്‍ മഞ്ഞകലര്‍ന്ന പച്ച നിറമാകുക, അഗ്രശിഖരങ്ങളിലെ ഇലകള്‍ കുറുതായി ഒന്നിച്ചുചേര്‍ന്ന് ലംബമായി നില്‍ക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. മറ്റു സൂക്ഷ്മമൂലകങ്ങളുടെ കുറവും വൈകല്യങ്ങളുണ്ടാക്കാറുണ്ട്. ആവശ്യത്തിന് സൂക്ഷ്മമൂലകങ്ങളടങ്ങിയ വളങ്ങള്‍ നല്‍കുകയാണ് പ്രതിവിധി.

വയനാടന്‍ ഓറഞ്ച്

മധുരനാരങ്ങാക്കൃഷിയില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നു വയനാടിനും തൊട്ടുകിടക്കുന്ന കുടകിനും. കാപ്പി-കുരുമുളക്-മധുരനാരക മിശ്രവിള ഈ പ്രദേശത്തിന്‍റെ മുഖമുദ്രയായിരുന്നു. മിക്കവാറും മരങ്ങള്‍ നശിച്ചു. അവശേഷിക്കുന്നവ രോഗബാധിതവും. അരനൂറ്റാണ്ടു മുന്പ് ഒരു വര്‍ഷം കഠിനമായ വേനലും തുടര്‍ന്നു വന്പിച്ച വിളവുമുണ്ടായി. അതായിരുന്നു തകര്‍ച്ചയുടെ തുടക്കമെന്നും പഴമക്കാര്‍. തുടര്‍ന്ന് രോഗങ്ങള്‍ വന്നു. ഇലകള്‍ കുറുതായി മഞ്ഞളിച്ചു പൊഴിയുക, ചില്ലകള്‍ നേര്‍ത്ത് ഉണങ്ങുക, തടിയും കൊന്പും പുഴുക്കള്‍ തുരന്ന് ഉണക്കുക എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ക്രമേണ മരങ്ങള്‍ അപ്പാടെ നശിച്ചു.

ഫലപുഷ്ടമായിരുന്ന വനമണ്ണില്‍ ആദ്യകാലങ്ങളില്‍ വളപ്രയോഗമില്ലാതെ തന്നെ നല്ല വിളവു കിട്ടി. പിന്നീടും വളപ്രയോഗമുണ്ടായില്ല. രോഗകീടബാധ ചെറുക്കാന്‍ ഒന്നും ചെയ്തില്ല. ഇടവിളയാകയാല്‍ മറ്റു വിളകള്‍ക്കു നല്‍കുന്ന പല പരിചരണങ്ങളും ഓറഞ്ചിനെ ബാധിച്ചു. കാപ്പിക്കു കിളയ്ക്കുന്പോള്‍ മേല്‍ഭാഗത്തുള്ള ഓറഞ്ചിന്‍റെ വേരുപടലങ്ങള്‍ക്കു കേടുപറ്റി. വേനല്‍ക്കാലത്ത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഒനന്നും ചെയ്തില്ല. നാണ്യ വിളകളായ കാപ്പിക്കും കുരുമുളകിനും നല്ല പരിചരണം ലഭിച്ചപ്പോള്‍ നാരകം അവഗണിക്കപ്പെട്ടു. മരത്തിന്‍റെ ഓജസ്സ് നശിക്കയും രോഗകീടങ്ങളുടെ ആക്രമണം കൂടുകയും ചെയ്തു. അവഗണനയുടെ ദുരന്തഫലം തന്നെ ഈ നാശം.

മംഗോസ്റ്റിന്‍


നല്ല വിലയും ഏറെ വിപണനസാധ്യതയുമുളള പഴവര്‍ഗവിളയാണ് മംഗോസ്റ്റിന്‍. പക്ഷേ ഇതിന്‍റെ കൃഷി ഇനിയും കേരളത്തില്‍പ്രചാരം നേടിയിട്ടില്ല. ആര്‍ക്കും ഇഷ്ടപ്പെടുന്ന സ്വാദും അതിനൊപ്പം വ്യാവസായിക പ്രാധാന്യവും ഈ ചെടിക്കുണ്ട്. കേരളത്തിന്‍റെ നദീതീരങ്ങളിലും എക്കലടിയുന്ന പ്രദേശങ്ങളിലും ഇതു നന്നായി വളര്‍ന്നുകൊളളും.

കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്ത പഴമാണ് മംഗോസ്റ്റിന്‍. സ്വാദു നിറഞ്ഞ ഈ പഴം പോഷകക്കലവറകൂടിയാണ്. ജീവകങ്ങള്‍, ധാതുക്കള്‍, അന്നജം എന്നിവ വേണ്ടുവോളം.

ഫ്രൂട്ട്സലാഡ്, മധുരവിഭങ്ങള്‍, ഐസ്ക്രീം എന്നിവയില്‍ മംഗോസ്റ്റിന്‍ ചേരുവയാക്കാം. സ്ക്വാഷിനും തണുപ്പിച്ചെടുക്കുന്ന വിഭവങ്ങളിലും ഉപയോഗിക്കുകയും ചെയ്യാം. മാഗോസ്റ്റിന് ഔഷധമൂല്യവുമേറെയാണ്. വയറിളക്കം, വയറുകടി, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്പോള്‍ മംഗോസ്റ്റിന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസഹായിയായ ഇത് വിശപ്പുണ്ടാകുന്നതിനും നന്ന്.

തുണിത്തരങ്ങള്‍ക്കും നിറം പിടിപ്പിക്കുക, തുകല്‍ ഊറയ്ക്കിടുക തുടങ്ങിയ വ്യവസായാവശ്യങ്ങള്‍ക്കും മംഗോസ്റ്റിന്‍ പ്രയോജനപ്പെടുത്തിവരുന്നു. കായ്കളുടെ പുറന്തോടില്‍ സമൃദ്ധമായുളള ടാനിനാണ് ഇതിനുപയോഗിക്കുന്നത്.

ഈര്‍പ്പവും ചൂടും കൂടിയതും നന്നായി മഴ ലഭിക്കുന്നതുമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മംഗോസ്റ്റിന്‍ വിജയകരമായി കൃഷിചെയ്യാം. കേരളത്തില്‍ നദീതീരങ്ങള്‍ മംഗോസ്റ്റിനു യോജിക്കും. വെളളം കയറുകയും എക്കലടിയുകയും ചെയ്യുന്ന പന്പാനദീതീരങ്ങളില്‍ മംഗോസ്റ്റിന്‍ ചെടികള്‍ക്കു നല്ല കായ്ഫലമാണ്. വേനല്‍ കഠിനമായാല്‍ ഇലകള്‍ കരിയാനിടയുണ്ട്. ശക്തമായ കാറ്റ് ചെടികള്‍ക്കു ദോഷമാണ്. പൂവിടുന്നതിനു മുന്പ് ചെറിയ വരള്‍ച്ച കിട്ടുന്നത് നന്നായി കായ്ഫലമുണ്ടാകുന്നതിനു സഹായിക്കും. എന്നാല്‍ പൂവിടുന്നതിനു മുന്‍പും ശേഷവും മഴ അധികമാകുന്നത് വിളവിനെ ദോഷമായി ബാധിക്കും.

മംഗോസ്റ്റിന്‍ കോണാകൃതിയില്‍ വളരുന്നു. ഇലത്തഴപ്പ് ഇതിന്‍റെ പ്രത്യേകതകളിലൊന്നാണ്. നട്ട് 8--10 വര്‍ഷമാകുന്നതോടെ പൂര്‍ണവളര്‍ച്ചയെത്തി കായ്ച്ചുതുടങ്ങും.

വിത്ത് മുളപ്പിച്ചും കന്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ് നട്ടും മംഗോസ്റ്റിന്‍ വച്ചു പിടിപ്പിക്കാം. പഴുത്തു പാകമായ പഴത്തിനുളളിലെ വിത്താണ് നടാനെടുക്കേണ്ടത്. മുളപ്പിക്കുവാന്‍ വേണ്ടി പാകുന്നതിനു മുന്‍പ് വിത്തു മൂടിയിരിക്കുന്ന മാംസളഭാഗം നീക്കണം. ഇതിനുശേഷം അഞ്ചു ദിവസത്തിനകം പാകണം. മൂന്നാഴ്ചയ്ക്കകം വിത്തിനു മുളപൊട്ടും ഇങ്ങനെയുളള തൈകള്‍ കായ്ക്കാന്‍ വര്‍ഷങ്ങള്‍ കൂടുതല്‍ വേണം. വേരുപിടിപ്പിച്ച കന്പുകള്‍ നട്ടാല്‍ നേരത്തേ കായ്ച്ചുതുടങ്ങും. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുകയാണെങ്കിലും വേഗം വിളവ് ലഭിക്കും. കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. സാധാരണ തൈകള്‍ക്കു 10 മീറ്ററും ഗ്രാഫ്റ്റ് തൈകള്‍ക്ക് 5 മീറ്ററും അകലം നല്‍കണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും പുതയിടുകയും വേണം. വളമിടീലും വിളവു നിര്‍ണയിക്കുന്ന ഘകമാണ്. അധികം ആഴത്തിലല്ലാതെ ചെടിക്കു ചുറ്റും തടമെടുത്ത് വളം ചെയ്യണം.

ചെടിയൊന്നിന് 45 കിലോഗ്രാം ചാണകവും ഓരോ കിലോഗ്രാം വീതം നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും നാലു കിലോ ഗ്രാം ചാരവും ഒരു കിലോഗ്രാം വീതം എല്ലുപൊടിയും 17: 17: 17 കോംപ്ലക്സ് വളവും കൊടുക്കുന്നതാണ് നല്ലത്. ചെടിച്ചുവട് താഴ്ത്തി കിളയ്ക്കരുത്. ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ മുകള്‍പ്പരപ്പിനോടു ചേര്‍ന്നാണ്. അവയ്ക്കു ക്ഷതം സംഭവിക്കാതെ വേണം തടം എടുക്കാന്‍.

വിളവെടുപ്പുകാലം ജനുവരി- മാര്‍ച്ച്, ജൂലൈ- ഒക്ടോബര്‍. ഒന്നിരാടം വര്‍ഷങ്ങളില്‍ മാത്രം കായ്ക്കുന്ന സ്വഭാവത്തോടുകൂടിയ ചെടികളുണ്ട്. പൂവിട്ട് 90 ദിവസമാകുന്നതോടെ കായ്കള്‍ പാകമാകും. എന്നാല്‍ പഴമായിക്കിട്ടാന്‍ 115 ദിവസം വേണം. മരത്തില്‍ നിര്‍ത്തി പഴുക്കുകയാണ് സാധാരണ ചെയ്യാറുളളത്. കിളികളുടെ ശല്യം ഒഴിവാക്കാന്‍ വല കൊണ്ടു മൂടുന്നതും നല്ലതാണ്.

20 വര്‍ഷം പ്രായമായ ഒരു മരത്തില്‍നിന്ന് ഒരു വര്‍ഷം 25 കി. ഗ്രാം പഴങ്ങള്‍ കിട്ടും. മറ്റു പഴങ്ങളെ അപേക്ഷിച്ചു കൂടുതല്‍ കാലം കേടാകാതെ ഇതു സൂക്ഷിക്കാം. ശീതീകരണികളില്‍ 28 ദിവസം, സാധാരണ ചൂടില്‍ 10 ദിവസം. ദൂരെ സ്ഥലത്തേക്കു കയറ്റി അയയ്ക്കുന്നതിനു മുളകൊണ്ടുളള കുടകളില്‍ വാഴക്കച്ചി ഇട്ടത് ഉപയോഗിക്കുന്നു.

ഗണപതിനാരകം


നാരകവര്‍ഗത്തില്‍ ഔഷധമുല്യം ഏറെയുളള ഒരിനമാണ് ഗണപതിനാരകം. വള്ളി നാരങ്ങ, മാതളനാരങ്ങ എന്നും ഇതിനു പേരുണ്ട്. പടര്‍ന്നു വളരുന്ന കുറ്റിച്ചെടിയാണ് ഇത്. വളക്കൂറും നീര്‍വാര്‍ച്ചയുമുളള ഏതുതരം മണ്ണിലും ഇതു തഴച്ചു വളരും. വര്‍ഷം മുഴുവന്‍ സമൃദ്ധിയായി കായ്കളും നല്‍കും. കാലവര്‍ഷാരംഭത്തോടെയാണ് ഇതു കൂടുതലും പുഷ്പിക്കുന്നത്.

ഗണപതിനാരകത്തിന്‍റെ വേരും പൂക്കളും കായ്കളും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു. വേരുകള്‍ വിരനാശിനിയും വിരേചനസഹായിയുമാണ്. പൂക്കള്‍ ദഹനശക്തി വര്‍ധിപ്പിക്കുവാനും ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. പാകമെത്തിയ കായ്കള്‍ ദഹന സഹായിയും വിരനാശിനിയുമാണ്. ചെവിവേദന, കരള്‍ രോഗങ്ങള്‍, അസ്ത്മ, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കുമിത് ഫലപ്രദമാണ്. വിത്തുകള്‍ വീക്കം, വേദന, മൂലക്കുരു, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കു ഫലപ്രദമായ ഔഷധമാണ്. ഔഷധാവശ്യങ്ങള്‍ക്കു പുറമേ, അച്ചാറുകള്‍ക്കും കറിക്കൂട്ടുകള്‍ക്കും ഗണ പതിനാരകം അതിവിശിഷ്ടമാണ്. പൂജാദികര്‍മങ്ങള്‍ക്കു ഗണപതിനാരകം ഒഴിച്ചു കൂടാനാവാത്തതാണ്.

വിത്തുകള്‍ പാകി മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാമെങ്കിലും കന്പുകള്‍ മുറിച്ച് നട്ടു വര്‍ധിപ്പിക്കുന്നതാണ് കൂടുതല്‍ എളുപ്പം. കാലവര്‍ഷാരംഭത്തോടെ തൈകള്‍ ലഭ്യമാകണമെങ്കില്‍ ഏപ്രില്‍ മാസത്തില്‍ ഇവയുടെ കന്പുകള്‍ മുറിച്ചു നടേണ്ടതാണ്. 5 മി. മീ. വ്യാസം എത്തിയിട്ടുള്ള ഇടത്തരം മൂപ്പുളള കന്പുകളാണ് നടാന്‍ ഏറ്റവും അനുയോജ്യം. 15 സെ. മീ. നീളത്തില്‍ മുറിച്ചെടുത്ത ഇത്തരം കന്പുകള്‍ ചാണകപ്പൊടിയും മണ്ണും പുഴമണലും സമാനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ (25*15 സെ. മീ. ) 5 സെ. മീ. വരെ താഴ്ത്തി നട്ടു കന്പുകള്‍ക്ക് ഇളക്കം തട്ടാത്ത വിധത്തില്‍ പ്രതലം ഉറപ്പിക്കേണ്ടതാണ്. രണ്ടാഴ്ചക്കാലം കന്പുകള്‍ നട്ട പോളിത്തീന്‍ കവറുകള്‍ക്ക് ഭാഗികമായി തണല്‍ നല്‍കേണ്ടതാണ്. രണ്ടുമാസത്തിനകം തന്നെ ഇവയില്‍ തളിരിലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കാലവര്‍ഷാരംഭത്തോടെ ഇത്തരം വേരുപിടിപ്പിച്ച തൈകള്‍ മണ്ണിലേക്കു മാറ്റി നടാം. 35 സെ. മീ. നീളത്തിലും വീതിയിലും ആഴത്തിലും കുഴികള്‍ എടുത്ത്, അതില്‍ കാലിവളമോ കന്പോസ്ററോ അടിവളമായി ചേര്‍ത്ത് തൈകള്‍ നടാം. ഹോര്‍മോണ്‍ പ്രയോഗമില്ലാതെ തന്നെ എളുപ്പത്തില്‍ വേരു പിടിക്കുന്നതു കൊണ്ട് ഗണപതിനാരകത്തില്‍ എയര്‍ലെയര്‍ വയ്ക്കേണ്ട ആവശ്യം ഇല്ല.

നാരകവര്‍ഗത്തോടു പൊതുവേ പ്രിയം കാണിക്കുന്ന നാരകക്കാളി എന്ന പുഴുവാണ് ഗണപതിനാരകത്തിന്‍റെ മുഖ്യ ശത്രു. അതിവേഗത്തില്‍ ഇവയെ രണ്ടു മി. ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി സ്പ്രേ ചെയ്തു നിയന്ത്രിക്കേണ്ടതാണ്.

അച്ചാറുകള്‍ മുതല്‍ ഔഷധങ്ങല്‍ വരെ ഗണപതിനാരകത്തിന് ഉപയോഗം പലത്. പൂജാദി കര്‍മങ്ങള്‍ക്കും ഇതു വേണം. ഇപ്പോള്‍ ഗണപതിനാരകം. വേരു പിടിപ്പിക്കുന്ന സമയം.

അവക്കാഡോ - വെണ്ണപ്പഴം

'പെഴ്സിയ അമേരിക്കാന' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോകറുവപ്പട്ടയും കര്‍പ്പൂരവും ഉള്‍പ്പെടുന്ന 'ലോറേസി' എന്ന സസ്യകുലത്തിലെഅംഗമാണ്. മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസംമതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസംവേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെപ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.
ഇനങ്ങളും ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. ഏതാണ്ട് എഴുനൂറിലേറെഇനങ്ങളുണ്ട്. എങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള ഇനങ്ങള്‍ ഇവയാണ്.

  • പര്‍പ്പിള്‍ : ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം.മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്.ഇത് വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു.
  • പൊള്ളോക്ക് : ഉഷ്ണമേഖലയ്ക്കു യോജിച്ച മറ്റൊരിനം. ഇതിന്‍റെ കായ്കള്‍ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യന്‍ വിഭാഗം.
  • ലുല : കൊഴുപ്പിന്‍റെ അംശം താരതമ്യേന കുറഞ്ഞ ലുല ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കള്‍ വലുത്. ഗ്വാട്ടിമാലന്‍ വിഭാഗമാണ്.
  • ഫര്‍ട്ടി : സങ്കരയിനമാണ് ഫര്‍ട്ടി; ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാന്‍ കഴിവുള്ളതിനാല്‍മിതോഷ്ണമേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യം.
  • ഹാസ്സ് : മിതോഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലന്‍ വിഭാഗം.

ഏകദേശം20മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതുംപരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പ് ; മൂത്താല്‍ കടുംപച്ച.ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണ് പൂക്കള്‍.ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗപുഷ്പങ്ങളെപ്പോലെയാണ്. ഓരോപൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത്ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധിനീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം.ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യംദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയുംചെയ്യും.

പ്രജനനവും കൃഷിയും

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തുമുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയവിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍50-100ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ചപോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയതൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന്പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോതൈയില്‍തന്നെയാണ് ഒട്ടിക്കുക. 
മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം. രണ്ടടി ആഴത്തിലും വീതിയിലുംകുഴിയെടുത്ത് അതില്‍ മേല്‍മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍.ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗംനടത്തിയാല്‍ വളര്‍ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞതൈകള്‍ക്ക്1: 1: 1എന്ന അനുപാതത്തിലും വളര്‍ന്ന ചെടികള്‍ക്ക് 2: 1: 2എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം. നട്ട് ആദ്യവര്‍ഷം ജൂണ്‍ മാസമാകുമ്പോള്‍100ഗ്രാം യൂറിയ, 200ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 60ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്‍ വളങ്ങള്‍ ചേര്‍ക്കണം. നവംബറാകുമ്പോള്‍ വീണ്ടും25ഗ്രാം യൂറിയ നല്‍കുക. രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം ജൂണിലും35ഗ്രാം യൂറിയ നവംബറിലും നല്‍കുക. മൂന്നാം വര്‍ഷം ജൂണ്‍, നവംബര്‍ മാസങ്ങളില്‍1.5 കിലോ വളമിശ്രിതവും45ഗ്രാം യൂറിയയും നല്‍കണം. നാലാം വര്‍ഷം മുതല്‍2 കിലോ വളമിശ്രിതവും65ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്‍ തുടങ്ങിയസൂക്ഷ്മമൂലകങ്ങള്‍ക്കും അവക്കാഡോയുടെ വളര്‍ച്ചയിലും വിളവിലും നിര്‍ണായകപങ്കുണ്ട്. കര്‍ണാടകത്തിലെ കൂര്‍ഗില്‍ ഒറ്റവിളയ്ക്കുപകരം അവക്കാഡോകാപ്പിത്തോട്ടങ്ങളില്‍ ഇടവിളയായും വളര്‍ത്തിയിട്ടുണ്ട്.
വളര്‍ത്തുന്ന ഇനത്തിന്‍റെ സ്വഭാവമനുസരിച്ച് കൊമ്പുകോതല്‍ (പ്രൂണിങ്)നടത്താം. കുത്തനെ വളരുന്ന  ഇനങ്ങളില്‍ പ്രധാന തടി മുറിച്ചു മാറ്റി ശാഖകള്‍വശങ്ങളിലേക്ക് വളരാന്‍ അനുവദിക്കുന്നു. എന്നാല്‍ വശങ്ങളിലേക്ക് വളരുന്നഇനങ്ങളില്‍ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളര്‍ച്ചക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കുംവിധം വേണംകൊമ്പുകോതാന്‍. തറ നിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ നാലുപാര്‍ശ്വശിഖരങ്ങള്‍ അകലം നല്‍കി നിലനിര്‍ത്തി ബാക്കിയുള്ളവ നീക്കണം.

വിളവ്

കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്.നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്‍തണുപ്പു കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍12മുതല്‍18മാസം വരെ വേണം. വിത്തു തൈകള്‍ കായ്ക്കാന്‍ അഞ്ചാറു വര്‍ഷം വേണ്ടി വരും. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ്ക്കാന്‍3-4വര്‍ഷം മതി. ദക്ഷിണേന്ത്യയില്‍ അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലൈ - ആഗസ്റ്റ്മാസങ്ങളിലുമാണ്. പഴുക്കുമ്പോള്‍ കായ്ക്ക് വലിയ നിറവ്യത്യാസംഉണ്ടാകുകയില്ല. അതിനാല്‍ മൂപ്പ് അറിയാന്‍ തെല്ലു വിഷമമാണ്. പൂവ് വിരിഞ്ഞതുമുതലുള്ള കാലദൈര്‍ഘ്യം, കായുടെ വലുപ്പം മുതലായവ കണക്കിലെടുത്തുവേണംവിളവെടുപ്പ്. മൂത്ത കായ്കള്‍ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയില്‍ഒരു മാസം വരെ കായ്കള്‍ കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തില്‍ നിന്ന്100മുതല്‍500കായ് വരെ കിട്ടും.
കേരളത്തില്‍ വയനാട്ടില്‍ ഇപ്പോള്‍ അവക്കാഡോ കൃഷിക്ക് ഏറെ പ്രചാരംസിദ്ധിച്ചിരിക്കുന്നു. ഇവിടങ്ങളില്‍ പെള്ളോക്ക്, ഫര്‍ട്ടി, കല്ലാര്‍റൗണ്ട്, പര്‍പ്പിള്‍ ഹൈബ്രിഡ് എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുന്നു. ഇതില്‍ 'കല്ലാര്‍ റൗണ്ട്' എന്ന ഇനത്തിന് വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. ഇതിന്‍റെഉരുണ്ട രൂപമാണ് ഇതിനു കാരണം. എല്ലാ വര്‍ഷവും വയനാട്ടില്‍ മാത്രംഅയ്യായിരത്തോളം ഒട്ടുതൈകള്‍ വിറ്റുപോകാറുണ്ട്.20രൂപയാണ് ഒരു തൈയുടെ വില. എന്നാല്‍ ഇത്തവണ മാത്രം പതിനായിരത്തോളം അവക്കാഡോതൈകള്‍ വിറ്റുപോയത് ജില്ലയില്‍ ഇതിന്‍റെ കൃഷി വ്യാപിക്കുന്നതിന്‍റെപ്രത്യക്ഷലക്ഷണമാണ്.

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.

ഇനങ്ങള്‍

അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് ‘ഫ്യൂവര്‍ട്ട്’. ഈ ഇനം ‘ബി’ വിഭാഗത്തില്‍പ്പെടുന്നു. ‘എ’ വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് ‘ഹാസ്’. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് ‘പൊള്ളോക്ക്’.

തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് ‘ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.

അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ ‘എ’ ‘ബി’എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി ‘എ’ ‘ബി’ വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.

കൃഷിരീതി

വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.

വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍.

കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.

മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 60 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന അനുപാതത്തില്‍ വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും 25 ഗ്രാം യൂറിയയും നല്‍കുക.

രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം മെയ്-ജൂണിലും 35ഗ്രാം യൂറിയ സെപ്റ്റംബര്‍ – ഒക്‌ടോബറിലും നല്‍കണം. മൂന്നാം വര്‍ഷം ഇത് യഥാക്രമം 1.5 കിലോഗ്രാം വളമിശ്രിതവും 45 ഗ്രാം യൂറിയ എന്ന തോതിലും നാലാംവര്‍ഷം മുതല്‍ 2 കിലോഗ്രാം വളമിശ്രിതവും 65 ഗ്രാം യൂറിയ എന്ന തോതിലും ആകണം.

ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന ‘പൊള്ളോക്ക്’ തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന ‘ഫ്യൂവര്‍ട്ട്’ പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം.

വിളവെടുപ്പ്

വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.

കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. തെക്കെ ഇ ന്ത്യയില്‍ ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളാണ് സാധാരണ വിളവെടുപ്പ് കാലം.

മൂപ്പെണ്ടത്തിയ കായ്കള്‍ പഴുക്കുന്നതിന് പറിച്ച് വയ്ക്കുന്നു. കായ്കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കാന്‍ സാധിക്കും. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റണ്ടഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.

മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷ
ണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്.

അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോ
ഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. എന്നാല്‍ തോട്ടമടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും വ്യാപകമായിട്ടില്ല. നേരിട്ട് കഴിക്കുവാന്‍ സ്വാദ് കുറവായതിനാല്‍ ഇതിന് അധികം പ്രചാരം വന്നിട്ടില്ല. പക്ഷേ നല്ല കയറ്റുണ്ടതി സാധ്യത ഈ പഴത്തിന് എല്ലാക്കാലത്തുമുണ്ട്. വന്‍ നഗരങ്ങളില്‍ ആവശ്യകത ഏറി വരികയുമാണ്. അതിനാല്‍ കൃഷിരീതികളെ സംബന്ധിച്ച് കൂടുതല്‍ അവ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യസാധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കും.

പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം കെ.വി.കെയിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റാണ് ലേഖകന്‍.

ഫോണ്‍ : 9447565549.

അമ്പഴം Ambarella (Spondias dulcis)

സ്പോണ്ടിയാസ് ജനുസ്സില്‍പ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തില്‍ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവര്‍ഗ്ഗങ്ങള്‍ കാണുന്നുവെങ്കിലും കേരളത്തില്‍ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവര്‍ഗ്ഗങ്ങളില്‍ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്.

ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാല്‍ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളില്‍ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ്‌ അമ്പഴങ്ങ. 
നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.

ആപ്പിള്‍ Apple (Malus domestica)

ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വര്‍ഗ്ഗമാണ് ആപ്പിള്‍. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളില്‍ ലഭിക്കുന്ന ആപ്പിള്‍ Malus domestica എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ആപ്പിള്‍ മരം 5മുതല്‍ 12 മീറ്റര്‍ ഉയരത്തില്‍ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്‍ത്തുന്നതിനു തൈകള്‍ ബഡ്ഡു ചെയ്തു വളര്‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, ആസ്സാം, നീലഗിരി എന്നിവിടങ്ങളില്‍ വളരുന്നു.

ഹൃദയത്തിനിഷ്ടം ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിനു നല്ലത് എന്ന് നമുക്കറിയാം. എന്നാല്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ നമ്മുടെ ഹൃദയത്തിന് അത് ഏറെ ഇഷ്ടപ്പെടും എന്നറിയാമോ?

ആപ്പിളും ഹൃദയവും തമ്മിലുള്ള സവിശേഷബന്ധത്തെക്കുറിച്ച്, വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ കാതറീന്‍ ബൊണ്‍ഡോണോ ആണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ഉല്‍പാദനത്തിലും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന എന്‍ഡോതിലിയല്‍ പ്രവര്‍ത്തനത്തിലും ആപ്പിള്‍ നല്‍കുന്ന ഫലങ്ങളെക്കുറിച്ചായിരുന്നു പഠനം.

ആപ്പിളിന്റെ തൊലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന്‍ എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള്‍ ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്‍കുന്നത്.

രക്തക്കുഴലിന്റെ ആന്തരഭിത്തിയായി വര്‍ത്തിക്കുന്ന കോശനിരയാണ് എന്‍ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്‍പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന്‍ നൈട്രിക് ഓക്സൈഡ് സന്ദേശം നല്‍കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു.

പരീക്ഷണത്തിന് സന്നദ്ധരായവരില്‍ ചിലര്‍ക്ക് ആദ്യം ആപ്പിള്‍ തൊലിയോടെ നല്‍കി. പിന്നീട് തൊലി കളഞ്ഞും നല്‍കി. പഠനം നടത്തിയ ദിവസം പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ആപ്പിള്‍ നല്‍കി. തുടര്‍ന്ന് ഉച്ചഭക്ഷണത്തോടൊപ്പവും ആപ്പിള്‍ നല്‍കി. രക്തത്തില്‍ വിവിധ സമയങ്ങളില്‍ ഫ്ലേവനോയിഡുകളുടെ നില വ്യത്യാസപ്പെടുന്നത് അറിയാനായിരുന്നു ഇത്. 

ഫ്ലേവനോയിഡുകള്‍ ധാരാളമടങ്ങിയ ആപ്പിള്‍, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിനു കാരണമായ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനവും മെച്ചപ്പെടുത്തിയതായും പഠനത്തില്‍ തെളിഞ്ഞു.

സൂരിനാം ചെറി(Eugenia_uniflora)

ദക്ഷിണേന്ത്യന്‍ ചെറി, ബ്രസീലിയന്‍ ചെറി എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഈ സസ്യം പോര്‍ച്ചുഗീസുകാരാണ്‌ ഭാരതത്തില്‍ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണല്‍മണ്ണ്, മണല്‍ കലര്‍ന്ന എക്കല്‍മണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളില്‍ വളരില്ല. ആഴത്തില്‍ വേരോടുന്നതിനാല്‍ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്.

എട്ടുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടര്‍ന്നുവളരുന്ന ചില്ലകളില്‍ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകള്‍ ക്കുണ്ട്. കിളുന്നിലകള്‍ ക്ക് ചെമ്പുനിറവും വളരുമ്പോള്‍  തിളക്കമുള്ള കടുത്ത പച്ച നിറത്തില്‍ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കള്‍ ക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകള്‍  പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കള്‍  വിളഞ്ഞ് പഴുക്കുമ്പോള്‍  ചുവന്ന തിളക്കമുള്ള നിറത്തില്‍ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്‌. പഴത്തിന്റെ ഉള്‍ വശം നേരിയ പുളിയും മധുരവും കലര്‍ന്ന സ്വാദാണുള്ളത്.

ഞാവല്‍ പഴം

പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവല്‍ പഴം എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ അതിന്റെ നിറമാണ്. അത് കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീല കലര്ന്ന കറുപ്പ് നിറമാകും എന്ന ഒറ്റ ദോഷം മാത്രമേ ഞാവല്‍ പഴത്തിനുള്ളൂ ബാക്കി തോന്നൂറ്റൊന്പതും ഗുണങ്ങളാണ്.
ഞാവല്‍ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.പ്രമേഹം കുറയ്ക്കാന്‍ ഞാവല്‍ പഴത്തിന്റെ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത്‌ വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.അര്ശസ്സ്, വയറുകടി, വിളര്ച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത്‌ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍, ഫോസ്ഫറസ്, കാല്സിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. ഇത്രയേറെ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ഒന്ന് നന്നായി കഴുകിയാല്‍ മാറുന്ന നിറം ഓര്ത്തു ഞാവല്‍ പഴം കഴിക്കാതിരിക്കണ്ട അല്ലെ!!!

ആത്ത, ആത്തചക്ക, കുറ്റിചക്ക

അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. ശാ.നാ: അനോന സ്ക്വാമോസ (Annona squamosa). ഇതിന്റെ ജന്‍മദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തില്‍ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കള്‍ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും.

നമ്മുടെ നാട്ടില്‍ വളരുന്ന ആത്തകളില്‍ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളില്‍നിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതല്‍ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോള്‍ കൃത്രിമമായ പരാഗണംമൂലം വിളവു വര്‍ധിപ്പിക്കാന്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാന്‍ തുടങ്ങും. കായ്കള്‍ നന്നായി വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തില്‍തന്നെ നിര്‍ത്തിയിരുന്നാല്‍ അവ ശരിയായ രീതിയില്‍ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.

ഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും. പഴം ഞരമ്പ്കള്‍ക്കു് ഉണര്‍വും മാംസപേശികള്‍ക്ക് ശക്തിയും കൂട്ടും. പഴം കഴിച്ചാല്‍ ഉടനെ വെള്ളം കുടിക്കരുത്.

കറുത്തചെറി (ശാസ്ത്രീയനാമം: Carissa carandas)

അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്.  ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.

വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്. 
ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.

തണ്ണിമത്തന്‍ കൃഷി

 

വേനല്‍ക്കാലത്ത് കമ്പോളങ്ങളില്‍ വില്പനയ്ക്കായി കൃഷി ചെയ്തുവരുന്ന, വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിളയാണ് തണ്ണിമത്തന്‍. കുക്കുര്‍ ബിറ്റേസിയേ കുടുംബത്തില്‍പ്പെട്ട സിട്രുലസ് ലനേറ്റ്സ് (ഇശൃൌഹഹൌ ഹമിമൌ) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്.  വടക്കേ ഇന്‍ഡ്യയിലും തമിഴ്നാട്ടിലും ധാരാളമായി കൃഷി ചെയ്തു വരുന്ന ഈ വിള, കേരളത്തിലെ മകരകൊയ്ത് കഴിഞ്ഞിട്ടുള്ള നെല്‍പാടങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയും മണ്ണും തണ്ണിമത്തന്‍ കൃഷിക്ക് തികച്ചും അനുയോജ്യമാണ്. പച്ചക്കറി വിളയാണെങ്കിലും വളരെ അപൂര്‍വ്വമായേ ഇത് പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്നുള്ളൂ. പച്ച പുറംതോടും രക്തവര്‍ണ്ണമായ അകക്കാമ്പോടുകൂടിയ വിളഞ്ഞ മധുരമുള്ള കായ്കള്‍ ഒരു പ്രകൃതിദത്ത ദാഹശമനിയായി കണക്കാക്കപ്പെടുന്നു. തൊണ്ണൂറ്റിയാറ് ശതമാനത്തോളം (96%) ജലാംശമുള്ള ഇതിന്റെ കായ്കളില്‍ മറ്റുവെള്ളരി വര്‍ഗ്ഗവിളകളെ അപേക്ഷിച്ച് കൂടുതല്‍ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. മാത്രമല്ല ഭാവഹം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

കാലാവസ്ഥയും മണ്ണും

അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍  കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും.

നീര്‍വ്വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം.  മണ്ണിലെ അമ്ളക്ഷാര സൂചിക 6.5നും 7.0 നും ഇടയ്ക്കാണ് ഏറ്റവും നല്ലത് അമ്ള രസമുള്ള മണ്ണിലും തണ്ണി മത്തന്‍ നന്നായി വളരുന്നു.

നടീല്‍ വസ്തു

നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം.  വിത്തിന്റെ വലിപ്പത്തേയും കൃഷി രീതിയേയും ആശ്രയിച്ച് വിത്ത്നിരക്കിന് വ്യത്യാസമുണ്ട്.  കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന'ഷുഗര്‍ ബേബി'  എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും.

ഇനങ്ങള്‍

കായ്ക്കളുടെ വലിപ്പത്തിവും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ കേരളത്തിനു യോജിച്ച ഏതാനും ഇനങ്ങളുടെ പേരും മറ്റു പ്രത്യേകതകളും ചുവടെ ചേര്‍ത്തിരിക്കുന്നു.

'ഷുഗര്‍ ബേബി': ശരാശരി 48 കി.ഗ്രാം തൂക്കം വരുന്ന കായ്പ്പുകളുടെ പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്.  മൂന്നു മുതല്‍ നാല് മാസക്കാലം ദൈര്‍ഘ്യമുള്ള ഇതിന്റെ  ഉല്‍പ്പാദന ക്ഷമത 60 ടണ്‍/ ഏക്കര്‍ ആണ്.  ഇടത്തരം വലിപ്പമുള്ള കായ്കളുടെ തൊണ്ടിന് കട്ടി കുറവാണ് എന്നതും ഈ ഇനത്തിന്റെ പ്രത്യേകതകള്‍ ആണ്.

അര്‍ക്കാ മാനിക്ക് : ഇളം പച്ച നിറത്തില്‍ കടും പച്ച നിറത്തിലുള്ള വരകളോടു കൂടിയ കായ്കള്‍ 6 കി.ഗ്രാം. വരെ തൂക്കം കാണിക്കുന്നു.

അസാഹി യമാറ്റോ;  പുറം തൊണ്ടിന് ഇളം പച്ചനിറവും അകക്കാമ്പിന് നല്ല പിങ്ക് നിറവു മുള്ള കായ്കളുടെ ശരാശരി തൂക്കം 78 കി.ഗ്രാം ആണ്.

ദുര്‍ഗാരപുര മീഠ; 110120 ദിവസങ്ങള്‍ മൂപ്പുള്ള ഈ ഇനത്തിന്റെ കായ്കള്‍ ചാരനിറത്തിലുള്ള പുറം തൊണ്ടും ചുവന്ന കാമ്പോടും കൂടിയതാണ്.  കായ്കളുടെ ശരാശരി തൂക്കം 68 കി.ഗ്രാം. വരും.

പി.കെ.എം.1 : 120135 ദിവസം മൂപ്പുള്ള വലിയ കായ്കളോടുകൂടിയ ഈ ഇനം ഒരു ഹെക്ടറില്‍ നിന്ന് 3638 ടണ്‍ വിളവ് തുടരുന്നു.

മേല്‍പ്പറഞ്ഞ ഇനങ്ങള്‍ കൂടാതെ ചാള്‍സ്റണ്‍ഗ്രെ, ന്യൂ ഹാംഷയര്‍ മിഡ്ജറ്റ്, ഇംപ്രൂവ്ഡ് ഷിപ്പര്‍, ദുര്‍ഗ്ഗാപുരാ കേസര്‍ തുടങ്ങിയ ഇനങ്ങളും പ്രചാരത്തിലുണ്ട്.  അര്‍ക്കാ ജ്യോതി, മധു, മിലന്‍ എന്നിവ ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളാണ്. അര്‍ക്കാ ജ്യോതി 90 ദിവസം കൊണ്ട് ശരാശരി 48 ടണ്‍ വിളവു നല്‍കുന്നു. ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം വികസിപ്പിച്ചടുത്ത വിത്തില്ലാത്ത ഒരു സങ്കരയിനമാണ് പൂസാ ബദാന.

നടീല്‍ രീതി

കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍  അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുല്ലതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത്. മേല്‍ മണ്ണും  അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു  കുഴിയില്‍ 45 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍  മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം

വളപ്രയോഗം

തണ്ണിമത്തന്റെ കൃഷി രീതിയെ കുറിച്ച് കൃഷിരീതിയെകുറിച്ച് കൃഷി വിഞ്ജാന കേന്രം പുറമുറ്റം ഹരിത സംഘത്തിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തില്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഏറ്റവും ഫലപ്രദമായി കണ്ടു. അതിന്‍ പ്രകാരം തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യമായ  വളപ്രയോഗ രീതിയാണ് താഴെ കൊടുത്തിട്ടുള്ളത്.

തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാത്രമല്ല മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിത്ത് മുളച്ച് 34 ഇല പരുവമാകുമ്പോള്‍ അതായത് 1525 ദിവസങ്ങള്‍ക്കു ശേഷം, 3 കിലേഗ്രാം മണ്ണിര കമ്പോസ്റും 100 ഗ്രാം കടലപ്പിണ്ണാക്കും   മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ (3035 ദിവസങ്ങള്‍ക്ക് ശേഷം) 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

മണ്ണിര കമ്പോസ്റ്റിന് പകരം കമ്പോസ്റ്റോ മറ്റ് ജൈവവളങ്ങളോ ചേര്‍ക്കാവുന്നതാണ്.  രാസവളങ്ങളുടെ അമിതപ്രയോഗം  കായ്പൊട്ടലിന് കാരണമായേക്കാം.

ജലസേചനം.

ആദ്യ കാലങ്ങളില്‍ 23 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്.  മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.

പുതയിടല്‍

ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടുകൊടുക്കേണ്ടത് അനിവാര്യമാണ്.

സസ്യസംരക്ഷണം

തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങലും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ കാര്‍ബറില്‍ 4 ഗ്രാം ഒരു ലിറ്റര്‍  വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും, പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാവുന്നതാണ്.

വിളവെടുക്കല്‍

വിത്തിട്ട് 3545 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 3040 ദിവസം പ്രായമായ കായ്കളണ് പറിക്കുവാന്‍ പാകമായത്. 90120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. ക്യത്യസമയത്തുളള വിളവെടുപ്പ്  നല്ല ഗുണമേന്‍മയുളള കായ്കള്‍ ലഭിക്കേണ്ടതിന് വളരെ പ്രധാന്യമര്‍ഹിക്കുന്നു. വിളവെടുക്കാറായ കായ്കളോട് ചേര്‍ന്നുളള വളളികള്‍ വാടിത്തുടങ്ങുന്നു. മാത്രമല്ല നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടി ഭാഗത്തെ വെളള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയം, നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതത്ത ശബ്ദം കേള്‍ക്കാം എന്നാല്‍ പാകമാകാത്ത കായ്കളില്‍ നിന്ന് ലോഹ കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.

ഷുഗര്‍ ബേബി എന്ന ഇനത്തില്‍ നിന്ന് ശരാശരി അഞ്ച് കി. ഗ്രാം തൂക്കമുളള 68 കായകള്‍ വരെ ലഭിക്കുന്നു. അങ്ങനെ ഒരേക്കറില്‍ നിന്ന് ഉദ്ദേശം 60 ടണ്‍ വരെ വിളവെടുക്കാം.

വിത്ത് ശേഖരണം

നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. വിത്തും അതിനോട് ചേര്‍ന്ന  മാംസഭാഗങ്ങളും കലക്കി ഒരു ദിവസം വച്ചതിനു ശേഷം  താഴെ അടിയുന്ന വിത്തുകള്‍ മാത്രം എടുക്കുക. ആ വിത്തുകള്‍ നന്നായി കഴുകിയുണക്കി ഒരു കി.ഗ്രാം വിത്തിന് 2.5 ഗ്രാം തൈറാം എന്ന തോതില്‍ കുമില്‍ നാശിനി പുരട്ടി പോളിത്തീന്‍ കവറില്‍ സൂക്ഷിക്കാവുന്നതാണ്.

മുള്ളന്‍ചക്ക എന്ന മുള്ളാത്ത

 

ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ പണ്ടുകാലത്ത്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്നതും ഇന്ന്‌ അപൂര്‍വവുമായ ഫലവര്‍ഗസസ്യമാണ്‌ മുള്ളൻചക്ക. എന്നാല്‍ അടുത്തകാലത്ത്‌ മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക്‌ തിരികെ എത്തുകയാണ്‌. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്‌’ എന്ന ഘടകത്തിന്‌ അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ്‌ ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്.

അര്‍ബുദരോഗികള്‍ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇല ഉപയോഗിച്ച് നിര്‍മിക്കുന്ന കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേനലാണ് മുള്ളന്‍ചക്കയുടെ പ്രധാന പഴക്കാലം. ചെറുശാഖകളില്‍ ഉണ്ടാകുന്ന കായ്കള്‍ വലുതും പുറത്ത് മുള്ളുനിറഞ്ഞതുമാണ്. പാകമാകുമ്പോള്‍ ഇവ മഞ്ഞനിറമാകും. കൈതച്ചക്കയുടെ രുചിയുമായി സാമ്യമുള്ളതാണ് ഇവയുടെ പള്‍പ്പിന്റെ സ്വാദ്. പഴക്കാമ്പില്‍ ജീവകങ്ങളായ സി, ബി-1, ബി-2, നാരുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ സമൃദ്ധമായി ഉണ്ട്. 
മുള്ളാത്തയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍ത്ത തൈകള്‍ കൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ കൃഷിചെയ്യാം. നേരിയ ജലാംശമുള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് യോജ്യം. പരിചരണം കൂടാതെതന്നെ മുള്ളാത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് ഫലം തന്നുതുടങ്ങും

തേനല്ല; ഇത് വര്‍ണവരിക്ക

തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.) നിറവും രുചിയും കലര്‍ന്ന വരിക്കച്ചക്ക വിളയുന്ന പ്ലാവുള്ളത്.


അപൂര്‍വമായ ചെമ്പരത്തി വരിക്ക എന്ന നാടന്‍ പ്ലാവിനത്തില്‍നിന്ന് ഗ്രാഫ്റ്റ് ചെയ്‌തെടുത്ത പുതിയ പ്ലാവിന് 'സിന്ധൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ മാംസളമായ ചുളകളുള്ള ഈ വരിക്കച്ചക്ക തീന്‍മേശയിലെ ആകര്‍ഷകമായ ഇനമാവുകയാണ്. 

തീന്‍മേശയെ അലംകൃതമാക്കുന്ന മധുരമൂറുന്ന വ്യത്യസ്തമായ ചക്കപ്പഴം തേടിയുളള ഗവേഷണം തുടങ്ങിയത് 1994 -95 കാലത്താണ്. കൊല്ലം ജില്ല ഒട്ടാകെ നടത്തിയ സര്‍വേയില്‍ ചിറ്റുമലയിലെ പേരയം പഞ്ചായത്തില്‍നിന്നാണ് നല്ലയിനം ചെമ്പരത്തി വരിക്ക കണ്ടെത്തിയത്. ഇതില്‍നിന്നുള്ള മുകുളങ്ങള്‍ ശേഖരിച്ച് ഗവേഷണകേന്ദ്രത്തിലെ മാതൃസസ്യത്തില്‍ ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം. 

അസ്തമയസൂര്യന്റെ നിറവും തേന്‍വരിക്ക തോല്‍ക്കുന്ന രൂചിയുമുള്ള ചുളകളോടു കൂടിയ ചക്കകള്‍ വിളയുന്ന പ്ലാവുകള്‍ ഇവിടെ വളരാന്‍ തുടങ്ങി. ഗ്രാഫ്റ്റിങ് വിജയകരമായതോടെ ഇവിടെനിന്നുളള സിന്ധൂര്‍ തൈകള്‍ തേടി വിദേശികള്‍വരെ എത്താന്‍ തുടങ്ങി. പ്രതിവര്‍ഷം 7,500 തൈകള്‍വരെ ഇവിടെ വിറ്റുപോകുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള തൈകളില്ലെന്നതാണ് വസ്തുത. 

നാലുവര്‍ഷത്തിനുള്ളില്‍ കായ്ക്കും. വര്‍ഷം മുഴുവനും ചക്കകള്‍ ലഭിക്കും. അധികം ഉയരത്തില്‍ പോകാതെ പടര്‍ന്ന് വളരുന്നതിനാല്‍ വീട്ടുമുറ്റത്തും വളര്‍ത്താമെന്ന് ഗവേഷണവിഭാഗം മേധാവി ബിനി സാം പറയുന്നു. 20കിലോയിലധികം ഭാരമുളള ചക്കകള്‍ ഉണ്ടാകും. സദാനന്ദപുരത്തെ ഗവേഷണകേന്ദ്രത്തില്‍ മാത്രമാണ് ഇതിന്റെ ഗ്രാഫ്റ്റ് തൈകളുള്ളത്. 

കേരളത്തിലാണ് ചക്കപ്പഴം ധാരാളമായി ഉണ്ടാകുന്നതെങ്കിലും തമിഴ്‌നാട്ടിലും മുംബൈയിലുമാണ് ചക്കപ്പഴത്തിന് ഏറെ പ്രിയം. മുംബൈയില്‍ വരിക്കച്ചച്ചയുടെ ഒരു ചുളയ്ക്ക് 20രൂപവരെ വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തി ല്‍ സിന്ധൂര്‍ പ്ലാവുകള്‍ കൃഷി ചെയ്താല്‍ വലിയ വാണിജ്യസാധ്യതയാണുള്ളതെന്നും ഹോട്ടലുകളിലും വീടുകളിലും തീന്‍മേശയിലെ രുചിയൂറും പഴമായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു

 

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate