অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാഷന്‍ ഫ്രൂട്ട്

പാഷനാകുന്ന പാഷന്‍ ഫ്രൂട്ട്

മലയാളികള്‍ക്ക് പ്രിയമുള്ള ഫലവര്‍ഗങ്ങളില്‍ എക്കാലത്തും മുന്ഗണന-യില്‍ നില്‍ക്കുന്നവയാണ് ആപ്പിളും ഓറഞ്ചുo മുന്തിരിയും എല്ലാം. എന്നാ-ല്‍ ഉഷ്ണമേഖലാ പ്രദേശമായ കേരളത്തില്‍ തനതായി വളരുന്ന ചക്കപോ-ലുള്ള പഴവര്‍ഗങ്ങളുടെ പ്രാധാന്യം ഈയടുത്ത കാലത്തായി മാത്രമാണ് നാം മനസിലാക്കിതുടങ്ങിയത് അത്തരത്തില്‍ താഴയപ്പെട്ടിരുന്ന ഏറെ പോ-ഷകസമ്പുഷ്ടവും ഔഷധഗുണങ്ങളും ഉള്ള പഴമാണ് പാഷന്‍ ഫ്രൂട്ട്. സൗ-ത്തമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഉത്ഭവം കൊണ്ട ഈ ഫലം കേരള-ത്തിന്‍റെ മണ്ണില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. പാസ്സിഫ്ലോറ ജനു-സ്സില്‍പ്പെട്ട ഇവയുടെ മഞ്ഞ (passiflora flavicarpa), പര്‍പ്പിള്‍(passiflora edulis) നിറ-ത്തിലുള്ള ഇനങ്ങളാണ് കേരളത്തില്‍ കാണപ്പെടുന്നത്.

ഉത്പാദനം

നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള മണ്ണും ലഭിക്കാന്‍ ഏത് പ്രദേശത്തും തനിവിളയായും, ഇടവിലയായും എന്തിനു വേലിയില്‍ പടര്‍ത്തിയാല്പ്പോരും നല്ല ആദായം തരുന്ന വിലയാണ് വിത്തില്‍നിന്നും കമ്പില്‍ നിന്നും തൈ ഉല്‍പ്പാദിപ്പിച്ച് 2 മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടി വളര്‍ത്താം. തൈ നട്ട് 10-12 മാസം മുതല്‍ വിളവെടുക്കാം. കായ്ക്ക് മൂ-ന്നാം മാസം വിലവെടുക്കാവുന്ന ഇവ വര്‍ഷത്തില്‍ 8-9 മാസം വിളവ് തരും.

ഉപയോഗം

പഴമായും, ജ്യൂസ്, സ്ക്വാഷ്,ജെല്ലി പോലുള്ള മാറ്റ് മൂല്യവ-ര്‍ദ്ധിത ഉല്‍പ്പന്നങ്ങളായും വിപണിയില്‍ എത്തിക്കാവുന്ന ഇവയ്ക്ക് 100 മുതല്‍ 500 രൂപവരെയാണ് വിപണിവില. നാര്,വൈറ്റമിന്‍ സി, വൈറ്റ-മിന്‍ എ തുടങ്ങിയവയുടെ കലവറയായ പഷന്ഫ്രൂട്ടില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കലോറി അടങ്ങിയിട്ടുള്ളു. അതിനാല്‍ പ്രമേഹരോഗി-കള്‍ക്ക് ഉത്തമ ഔഷധമാണ് പാഷന്‍ഫ്രൂട്ട്. മാത്രമല്ല കാന്‍സറിനെയും ഹൃ-ദ്രോഗങ്ങളെയും ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള ആന്‍റിഓക്സിഡന്‍റകളാല്‍ സമ്പുഷ്ടമാണ് പാഷന്‍ഫ്രൂട്ട്. അതിനാല്‍ ഔഷധമൂല്യങ്ങളും വിപണിസാധ്യ-തകളും കൃത്യമായി ഉപയോഗിച്ചാല്‍ കാര്‍ഷിക കേരളത്തിന്‍റെ ഭാവിതന്നെ മാറ്റാന്‍ കഴിവുള്ള പഴമാണ് പാഷന്‍ഫ്രൂട്ട്.

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate