অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പച്ചക്കറി വിളകളുടെ ഉത്പാദനവും കീടനിയന്ത്രണവും

പച്ചക്കറി വിളകളുടെ ഉത്പാദനവും കീടനിയന്ത്രണവും

  1. ഒരടുക്കളതോട്ടം എങ്ങിനെ ആയിരിക്കണം?
  2. ജൈവ കീടനാശിനി- ആവണക്കിൻ കുരു കൊണ്ട്
  3. നെൽകൃഷി
  4. പൊടിക്കൈകൾ 
  5. ഞണ്ട് കീടനാശിനി
  6. കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ
  7. കഞ്ഞി വെള്ളം പല രീതിയിൽ നമുക്ക് ജൈവ കൃഷിയിൽ പ്രയോജനപ്പെടുത്താം
  8. കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍
  9. പൊതുവായ ഉപാദികൾ
  10. ചിരട്ടക്കെണി
  11. വിവിധ തരം അക്വാപോണിക്സ് ഗ്രോ ബെഡുകൾ
  12. കോളി ഫ്ലവർ കൃഷി
  13. ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം
  14. കല്ല്‌ വാഴ അഥവാ മോന്താൻ വാഴ
  15. ചീര കൃഷി
  16. കുരുമുളക് കൃഷി
  17. പടവലം കൃഷി രീതി
  18. നിത്യവഴുതന
  19. കറിവേപ്പ്
  20. പാവൽ കൃഷി
  21. അടുക്കളത്തോട്ടത്തില്‍ വെണ്ട
  22. വിത്ത് ശേഖരിക്കുമ്പോൾ
  23. തക്കാളി
  24. മുളക്
  25. രോഗനിയന്ത്രണം
  26. പയര്‍ കൃഷി
  27. അടുക്കള തോട്ടം/ടെറസ്സ് കൃഷി/മട്ടുപ്പാവ് കൃഷി-പ്ലാനിംഗ് മുതല്‍ നടീല്‍ വരെ
  28. പാഷൻ ഫ്രൂട്ട് കൃഷി രീതി
  29. ബീറ്റ്റൂട്ട് – ഔഷധ ഗുണങ്ങൾ
  30. വിവിധ ഇനം ഇലക്കറികളും അവയുടെ ഗുണങ്ങളും
  31. അസോള
  32. മല്ലി കൃഷി

ഒരടുക്കളതോട്ടം എങ്ങിനെ ആയിരിക്കണം?

നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാവൂ.. ആകര്‍ഷണത്തിന്നായി ഒരേ വിളകള്‍ തന്നെ പലപല തരങ്ങൾ കൃഷി ചെയ്തിട്ട് ഉപകാരമില്ലാതാകും.. ആരോഗ്യമാണ് ലക്‌ഷ്യം എങ്കില്‍ ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുക അതിനെ നല്ലവണ്ണം പരിചരിക്കുക .. മൂന്നോ നാലോ വെണ്ട തൈകള്‍ , രണ്ടു വഴുതന ,, രണ്ടുമൂന്നു മുളക് തൈകള്‍. അല്പം പൊതീന .. പാവല്‍ പടവലം എന്നിവ രണ്ടോ മൂന്നോ , പയര്‍ എട്ടുപത്തെണ്ണം .. വേപ്പില ഒരെണ്ണം , അല്പം ചീര..അഞ്ചാറു ചേമ്പ്. അല്പം കൂര്‍ക്ക നാലഞ്ചു തക്കാളി എന്നിവ പോരെ?

സൌകര്യവും സമയവും കുറവുള്ളവര്‍ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യാതിരിക്കുന്നതാണ് ഉത്തമം.. ബീറ്റ്റൂട്ട് രാടിഷ് എന്നിവ അത്യാവശ്യ വിളവു നമ്മുടെ മണ്ണിലും ലഭിക്കുന്നുണ്ട് ,
ദിവസവും രണ്ടു നേരം നന മറക്കരുത് .. ചെടികള്‍ പൂ ഇട്ടു തുടങ്ങിയാല്‍ ആഴ്ചയില്‍ ഒരു ദിവസം കടലപിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ചു കൊടുക്കുന്നത് നല്ലതാണ്.. ചെടികള്‍ നടുന്നതിന്നു മുന്‍പ് വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇട്ടു കൊടുക്കുന്നത് മണ്ണില്‍നിന്നുള്ള കീടബാധ കുറയ്ക്കും .. കഴിയുന്നതും വീട്ടിലെ വേസ്റ്റ് ഉപയോഗിച്ചുള്ള വളങ്ങള്‍ ശീലമാക്കുക .. ദിവസേന ചെടികളെ ശുശ്രൂഷിക്കുക അവയിലെ കീടങ്ങളെ കൈകൊണ്ടു എടുത്തു ദൂരെ കളയുക , മുളക് തക്കാളി എന്നിവയില്‍ കണ്ടു വരുന്ന വെള്ളീച്ചകളെ വെള്ളം സ്പ്രേ ചെയ്തു കഴുകുക..
വിളകള്‍ മൂപ്പെത്തുന്നതിന്നു മുന്‍പേ ഇറുത്തു ഫ്രിഡ്ജില്‍ സൂക്ഷിക്കുക ആവശ്യതിനായാല്‍ കറി വെക്കാം ,, വിളകള്‍ ഒരിക്കലും ചെടികളില്‍ നിന്ന് മൂക്കാന്‍ അനുവദിക്കരുത് അത് പിന്നീടുള്ള വിളകളെ ബാധിക്കും..
വിത്തുകള്‍ വിശ്വസ്തരായവരില്‍ നിന്ന് മാത്രം വാങ്ങുക.. നടുന്ന വിത്ത്‌ മുളക്കാതായാല്‍ അതോടെ കൃഷിയോടുള്ള താല്പര്യം നശിക്കും.. അറിയാതെ എങ്കിലും ചിലര്‍ ഹൈബ്രീഡ് വിളകളില്‍ നിന്നുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നുണ്ട് ആയവ മുളക്കുമെങ്കിലും കായകള്‍ ഉണ്ടാകാനുള്ള സാദ്യത കുറവാണ്,, ഹൈബ്രീദ് വിത്തുകള്‍ ഒറ്റതവണ കൃഷിക്ക് മാത്രം ഉപയോഗിക്കുക..
ടെറസ്സ് കൃഷി ചെയ്യുന്നവര്‍ ടെറസ്സില്‍ വെള്ളം കെട്ടി നിക്കുന്നില്ലെന്നു ഉറപ്പാക്കണം ,, ചെലവ് കുറച്ചു, കൂടുതല്‍ ഉത്പാതനം ലക്ഷ്യമാക്കണം.. പാഴ് വശ്തുക്കള്‍ അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കാം അരിചാക്ക് ടെക്സ്ടൈല്സ് കവറുകള്‍ ഉപയോഗശൂന്യമായ സ്കൂള്‍ ബാഗ് , സ്യൂട്ട്കെയ്സ് വാനിറ്റി ബാഗ് എന്നിവയില്‍ ഒക്കെ ചെടികള്‍ വളര്‍ത്താം .
ഒരു കാര്യം ശ്രദ്ധിക്കുക ജൈവ കൃഷി വ്യാവസായികമായി നടത്താന്‍ പറ്റുന്ന ഒന്നല്ല അത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ മാത്രമേ സാധ്യമാകൂ. ആയതിനാല്‍ ജൈവ ഉത്പന്നങ്ങള്‍ക്കായി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിക്കുക തന്നെ വേണം , നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ആവശ്യമാണ്‌ വ്യാവാസായിക കര്‍ഷകര്‍ക്ക് അവരുടെ സാമ്പത്തികഭദ്രത മാത്രമാണ് ലക്‌ഷ്യം എന്നോര്‍ക്കുക..

ജൈവ കീടനാശിനി- ആവണക്കിൻ കുരു കൊണ്ട്

കീടനിയന്ത്രണത്തിന് പണ്ട് മുതലേ ഉപയോഗിക്കുന്ന ഒരു വിളയാണ് ആവണക്ക്. ആവണക്കിന്‍ കുരു പൊടിച്ചു പുളിപ്പിച്ച് ജൈവകീടനാശിനി തയ്യാറാക്കാം.
അഞ്ചു കിലോ ആവണക്കിന്‍ കുരു പൊടിച്ചു അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരുപ്ലാസ്റ്റിക് വീപ്പയില്‍ പത്തു ദിവസം അനക്കാതെ മൂടി വെക്കുക. പത്തു ദിവസം കഴിഞ്ഞു വീപ്പ തുറന്നു രണ്ടുലിറ്റര്‍ ലായനി എടുത്തു ഒരു ചെറിയ കുടത്തിലാക്കി തെങ്ങിന്‍തോപ്പിലോ മറ്റുവിളകല്‍ക്കിടയിലോ തുറന്നു വെക്കുക.

ലായനിയുടെ പ്രത്യേക ഗന്ധത്തില്‍ കൊന്പന്‍ചെല്ലി ഉള്‍പ്പെടെയുള്ള പ്രാണികള്‍ പറന്നെത്തി കുടത്തില്‍ വീണു ചാകും. രണ്ടു ദിവസം കൂടുന്പോള്‍ ചത്തടിയുന്ന വണ്ടുകളെയും മറ്റും പെറുക്കിക്കളഞ്ഞാല്‍ മതി. ഈ ലായനി മൂന്നു മാസം വരെ ഉപയോഗിക്കാം.

നെൽകൃഷി

അഞ്ച് ലിറ്റർ ഗോമൂത്രം, ഒരു ലിറ്റർ കരിനൊച്ചിയിലസത്ത്, ഒരു ലിറ്റർ കാഞ്ഞിരയിലസത്ത്, ഒരു ലിറ്റർ കായ ലായിനി (10 ഗ്രാം) കായം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് 7 ലിറ്റർ വെള്ളം എന്നിവ ചേർത്ത മിശ്രിതം ആക്കിയാൽ നല്ലൊരു കീടനാശിനിയായി. കാഞ്ഞിരം, കരിനൊച്ചി എന്നിവയുടെ ഇല സത്തുണ്ടാക്കാൻ, രണ്ടു പിടി ഇല 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വറ്റിച്ച് ഒരു ലിറ്ററാക്കുക. നെല്ലിലെ കീടങ്ങൾക്കെതിരേ ഈ കീടനാശിനി വളരെ ഫലപ്രദമാണ്.

നെല്ലിലെ തണ്ടു തുരപ്പനെ നിയന്ത്രിക്കാൻ ത്രിപുരയിലെ കർഷകർ ഒരേക്കറിന് 30 കി.ഗ്രാം എന്ന തോതിൽ കറിയുപ്പ് വെള്ളത്തിൽ കലക്കി വയലിൽ തെളിക്കുന്നു.

കുടകപ്പാലയുടെ ചില്ലുകൾ സെന്റിന് ഒരു ചില്ല എന്ന കണക്കിൽ വയലിൽ ഇടയ്ക്കിടെ നാട്ടി നിർത്തുക തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും.

വിതയ്ക്കുന്പോൾ ഒരു കന്നിൻ കുളന്പിന്റെ വിസ്തൃതിയിലുള്ള സ്ഥലത്ത് മൂന്ന് വിത്ത് ഉണ്ടായിരിക്കണം. എണ്ണം ഇതിൽ കുറഞ്ഞാൽ തൈകൾ തമ്മിൽ അകലം കൂടും. തന്മൂലം തലക്കതിർ മുത്തു കഴിഞ്ഞാലും ചെനപ്പുകൾ പൊട്ടിക്കൊണ്ടിരിക്കുന്നു. എല്ലാ ഓരേ മൂപ്പെത്തി കൊയ്യാനാവില്ല. നെല്ലിനിടയ്ക്ക് കള കൂടുകയും ചെയ്യും.

നെൽ വിത്തു വിതയ്ക്കുന്പോൾ എണ്ണം കൂടിയാൽ തൈകൾ ഞെരുങ്ങി നിൽക്കേണ്ടിവരും. തന്മൂലം കതിരിന്റെ എണ്ണം കുറയും.

ചോറിനു സ്വാദു കൂട്ടാൻ, ഉച്ചവരെ കൊയ്തത് ഉച്ച കഴിഞ്ഞ് മെതിച്ച് വിത്താക്കുക. അന്നുതന്നെ മെതിക്കാൻ കഴിയാതെ വന്നാൽ കറ്റ നിരത്തിയിടുക. പിറ്റേ ദിവസം മെതിക്കുക. തുടർന്ന് ഉണക്കിയെടുത്ത വിത്ത് മരപ്പലകകൊണ്ടുള്ള പത്തായത്തിൽ സൂക്ഷിക്കുക.

ഉണക്കു പാകമാണോ എന്നറിയാൻ നെൽവിത്ത് ഒടിച്ചു നോക്കണം. പാകമാണെങ്കിൽ സൂചി വണ്ണത്തിൽ മാത്രം അകത്ത് വെളുത്ത കാമ്പ് ഉണ്ടായിരിക്കണം. കണ്ണിന്റെ വശത്തായിരിക്കണം കാമ്പ്.

വിതയ്ക്കാനായി നെൽവിത്ത് വെള്ളത്തിൽ മുക്കിയാൽ വേരു പൊടിക്കണം. മുള വരികയും ചെയ്യരുത്. അപ്രകാരം സമയം ക്രമീകരിക്കണം. മുള വന്നാൽ വിതക്കുന്പോൾ ഒടിഞ്ഞു പോകാനിടയുണ്ട്.

നെൽകൃഷിക്ക് വിത്തെടുക്കേണ്ടത് രോഗ ബാധയില്ലാത്ത നെല്ലിൽ നിന്നായിരിക്കണം. വിത്തെടുക്കുന്ന നെൽച്ചെടികൾ ഉണക്കു ബാധിച്ചിട്ടില്ലാത്തതായിരിക്കണം. കതിർ നല്ല പുഷ്ടിയും കരുത്തും ഉള്ളതായിരിണം. രാവിലെ മുതൽ വൈകുന്നേരം വരെ വെയിൽ കിട്ടുന്ന പാടവും ആയിരിക്കണം.

വിത്ത് വിതച്ചുണ്ടാകുന്ന നെല്ല് ഫലപുഷ്ടിയുള്ളതായിരിക്കണമെങ്കിൽ കതിരിന്റെ തലഭാഗത്തെ നെല്ലു മാത്രം വിത്തിനായി ഉപയോഗിക്കുക. ഓരോ കതിരിന്റെയും തലഭാഗം മുറിച്ച്, അവയെല്ലാം കൂടി പ്രത്യേകം മെതിച്ച് വിത്താക്കുക. 20% നുമേൽ വിളവ് തന്മൂലം കിട്ടും.

നെല്ലിൽ മദ്ധ്യകാലയിനങ്ങൾക്ക് ചതുരശ്ര മീറ്ററിന് 33 നുരികളും ഹ്രസ്വകാലയിനങ്ങൾക്ക് 67 നുരികളും ഉണ്ടായിരിക്കണം. നടുന്ന പെണ്ണാളുകളെ ഇത് സംബന്ധിച്ച് ബോധവൽകരിക്കുകയും വേണം.

വയൽ വരന്പിലൂടെ നെടുനീളത്തിൽ മണ്ണെണ്ണ ഒഴിക്കുക. എലി ശല്യം വളരെകുറയും.

ഗോമൂത്രം ശേഖരിച്ച് സ്പ്രേ ചെയ്താൽ പുൽപ്പോത്ത് (വെട്ടിക്കിളി,വെട്ട് കിളി) അകന്നു പൊയ്ക്കൊള്ളും.

തലമണി നെല്ലാണ് വിത്തിന് നല്ലത്. കറ്റ ഒന്നോ രണ്ടോ പ്രാവശ്യം നിലത്ത് അടിക്കുക. പൊഴിഞ്ഞു വീഴുന്നത് ഭൂരിപക്ഷവും തലമണി ആയിരിക്കും. അത് ശേഖരിച്ച് വിത്താക്കുക.

ഓരോ നെൽ വിത്തിനും, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തോതിന്റെ പകുതികൂടി, പൊട്ടാഷ് വളം നൽകിയാൽ പോളരോഗം നിയന്ത്രിക്കാം.

പോളരോഗം ക്രമാതീതമായി വർദ്ധിക്കാതിരിക്കുന്നതിന് നിലത്തിൽ ധാരാളം പച്ചിലവളം ചേർക്കുന്നത് നല്ലതാണ്.

പൂയം ഞാറ്റുവേലയിൽ (ജൂലൈ 18 – ഓഗസ്റ്റ് 2) ഞാറു നടുന്നതൊഴിവാക്കിയാൽ ഗോളീച്ച, തണ്ടു തുരപ്പൻ ഇവയുടെ ആക്രമണം കുറയ്ക്കാം.

അറക്കപ്പൊടി (ഈർച്ചപ്പൊടി) വേപ്പെണ്ണയിൽ കുതിർത്ത് നെൽ വയലുകളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ വിതറുക. എണ്ണ ഒരു പാടയായി വെള്ളത്തിൽ കലരുന്നു. തന്മൂലം നെല്ലിനെ ആക്രമിക്കുന്ന മുഞ്ഞ അകന്നുകൊള്ളും.

പൂയം ഞാറ്റുവേലയിൽ മഴ പെയ്യുന്ന പക്ഷം നെൽവിളവ് മെച്ചമായിരിക്കും.

രണ്ടാം വിളയുടെ നെല്ല് അത്തം ഞാറ്റുവേലയുടെ അവസാനവും ചിത്തിര ഞാറ്റുവേലയുടെ ആദ്യവും ആയി നടുന്നതാണ് ഏറ്റവും നല്ലത്.

നെൽപ്പാടങ്ങളിൽ മുഞ്ഞ ക്രമാതീതമായി പെറ്റുപെരുകുന്നതിനു മുന്പു കൊയ്ത്ത് നടത്തുക. ഒക്ടോബർ – നവംബർ വിതച്ച് ഫെബ്രുവരി 15 ന് മുന്പ് കൊയ്ത്ത് നടത്തുന്നതാണ് ഉത്തമം.

മുഞ്ഞയുടെ ആക്രമണം രൂക്ഷമായതായി കണ്ടാൽ നിലത്തിലെ വെള്ളം തീർത്തും വറ്റിച്ചിടുക.

നിലമൊരുക്കുന്പോൾ കുമ്മായം കൂടി ചേർത്താൽ ബാക്ടീയിയൽ വാട്ടം കുറയും.

നെൽ വയലുകളിൽ അടയ്ക്കാമണിയൻ പച്ചിലവളായി ചേർക്കുക. ഓല ചുരുട്ടിപ്പുഴു, ചാഴി ഇവ അകന്നുകൊള്ളും.

നെല്ലിന്റെ വള പ്രയോഗത്തിനു മുന്പ് കളകൾ മുഴുവൻ പറിച്ച് നിലത്തിൽ ചവിട്ടി താഴ്ത്തുകയോ, നിലത്തിൽ വെള്ളമില്ലാത്ത പക്ഷം അവ പറിച്ച് കൂട്ടിയിടുകയോ ചെയ്യണം.

ഞാറു വളർന്ന് നാല്, അഞ്ച് ഇലകൾ വിരിഞ്ഞാൽ നടാനുള്ള പ്രായമായതായി കണക്കാക്കാം.

നെൽപ്പാടങ്ങളിൽ വെള്ളം അധികമായാൽ ചെനപ്പുകളുടെ എണ്ണം കുറയും. കൂടാതെ വായു സഞ്ചാരം കുറഞ്ഞ് ചെടികൾ മഞ്ഞളിക്കുകയും ചെയ്യും.

നവംബർ പത്ത് കഴിഞ്ഞ് ഇറക്കുന്ന പുഞ്ചകൃഷിക്ക് പേൻ, മകരക്കാൽ തുടങ്ങിയ ഉപദ്രവങ്ങൾ ഉണ്ടാകാം. ആ നിലങ്ങളിൽ ഒരു കാരണവശാലും വെള്ളം കയറ്റി മുക്കരുത്. മുക്കിയാൽ നെല്ല് ചീഞ്ഞ് നശിക്കും.

മണ്ണിന്റെ ഘടന നന്നാക്കാൻ പ്രത്യേകിച്ച് പൂന്തൽപ്പാടങ്ങളിൽ – കശുമാവിന്റെ ഇല പച്ചില വളമായി ചേർക്കുക.

ഇരുന്പിന്റെ അംശം കൂടുതലുള്ള പാടത്ത് മാവില പച്ചിലവളമായി ചേർക്കുന്നത് നല്ലതാണ്.

നെല്ല് സൂക്ഷിക്കുന്പോൾ അതോടൊപ്പം പാണൽ ഇലകൾ കൂടി ഇട്ടു വയ്ക്കുക. ചെള്ളിന്റെ ഉപദ്രവം ഉണ്ടാവുകയില്ല.

എരിക്ക്, അരിപ്പു (കൊങ്ങിണി) എന്നീ ചെടികളുടെ ഇല പച്ചിലവളമായി പാടത്ത് ഉഴുത് ചേർക്കുക. എങ്കിൽ നെല്ലിന് കീട ശല്യം വളരെ കുറവായിരിക്കും.

നിലത്തിൽ ഇടയ്ക്കിടെ വെള്ളം കയറ്റിയിറക്കിയാൽ പുളി കുറയും.

നെല്ലിൽ, കതിരാകുന്ന ചെനപ്പുകൾ പത്തിൽ കൂടുതലുണ്ടാവുകയില്ല. അതിൽത്തന്നെ പകുതി ചെനപ്പുകളിലെ കതിർ മാത്രമേ വിളവെടുക്കാനാകൂ.

അടിക്കണ കഴിഞ്ഞാൽ കതിരു നിരക്കാൻ ഒരു മാസവും പിന്നീട് കതിർ മൂക്കാൻ ഒരു മാസവും വേണം.

നെല്ല് മുഴുവൻ വിളവെത്തുന്നതിനു മുന്പ് കടപ്പച്ച തീർത്തും വിട്ടു മാറുന്നതിനും മുന്പ് കൊയ്യുക. നെല്ലിന്റെ പൊഴിച്ചിൽ വളരെ കുറയും. നാടൻ നെല്ലുകൾക്ക് ചാഞ്ഞു വീഴുന്ന സ്വഭാവം ഉള്ളതുകൊണ്ടു കൂടിയാണ് അവയുടെ വിളവ് കുറഞ്ഞു കാണുന്നത്.

വൈക്കോൽ അട്ടികളാക്കി. അട്ടികൾക്കിടയിൽ ഉപ്പു വിതറിയാൽ എലി ശല്യം കുറയും.

ഈന്ത പൂക്കുന്നതും നെല്ലിനു ചെനപ്പുപൊട്ടുന്നതും ഒരേ കാലത്താണ്. അപ്പോൾ ഈന്തപ്പൂവ് അടർത്തിയെടുത്ത് ഒരു കന്പിയിൽ കെട്ടി നെൽപാടത്ത് നാട്ടുക. അതിന്റെ രൂക്ഷഗന്ധം പല കീടങ്ങളെയും ശത്രുപ്രാണികളെയും പാടത്തുനിന്നും അകറ്റി നിർത്തും. ഒരേക്കർ പാടത്ത് നാല് ഈന്തപ്പൂക്കൾ നാട്ടിയാൽ മതി. പൂവ് നെൽച്ചെടിയുടെ നിരപ്പിൽ നിൽക്കണം.

നിശ്ചിത അളവിൽ വൈക്കോലിൽ യൂറിയാ ചേർത്താൽ അവയെ അമോണിയാ സന്പുഷ്ടമാക്കാം. കന്നുകാലികളുടെ ആമാശയത്തിലുള്ള സൂക്ഷ്മാണുക്കൾ ഈ അമോണിയ പ്രോട്ടീൻ നിർമ്മാണത്തിന് ഉപയോഗിച്ചുകൊള്ളും.

നെല്ല് വിത്ത് വിതച്ചു കൃഷി ചെയ്യുന്ന പാടങ്ങളിൽ വിതയ്ക്കു ശേഷം മൂന്നാമത്തെ ആഴ്ചകളിൽ പറിച്ചു നീക്കണം.

ചതുപ്പു നിലങ്ങളിൽ നന്നായി വളരുന്ന സസ്ബേനിയാ റോസ് ട്രേറ്റാ നെല്ലിനു പറ്റിയ പച്ചില വളമാണ്.

കളയ്ക്ക് രണ്ടില മാത്രം ഉള്ള അവസരത്തിലാണ് കള നാശിനി അടിക്കാൻ ഏറ്റവും പറ്റിയത്.

പൊട്ടാഷ് കുറഞ്ഞാൽ നെൽച്ചെടികൾ പുഷ്പിക്കാൻ താമസിക്കും. കതിരുകളുടെ എണ്ണവും മണികളുടെ എണ്ണവും കുറയും.

നെല്ലിന് മേൽവളമായി ഒരിക്കലും ഫാക്ടം ഫോസ് കോംപ്ലക്സ് (18ഃ18ഃ18), കൂട്ടു വളങ്ങൾ ഇവ ഇടരുത്. കൂടുതൽ വളാംശവും ഉപയോഗിക്കാതെ പാഴായിപ്പോകും.

നെല്ലിന്റെ കാര്യത്തിൽ അഞ്ചു ദിവസം വരെ ജലസേചനം വൈകിയതുകൊണ്ട് ഉല്പാദനത്തെ ബാധിക്കുകയില്ല.

പുളി കൂടുതലുള്ള നിലങ്ങളിൽ അമോണിയം സൾഫേറ്റ് വളമായ് ഉപയോഗിക്കരുത്. അംമ്ലത അധികരിക്കും.

സമഗ്ര കീടരോഗ നിരീക്ഷണ സന്പ്രദായം നിലവിലുള്ള പക്ഷം, മരുന്നുകൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും.

നെൽ വിത്തിന്റെ മേൻമ അതിലെ ജലാംശം, ശുദ്ധത, കലർപ്പ് അങ്കുരണശേഷി, വിത്തിന്റെ ആരോഗ്യം ഇവയെ ആശ്രയിച്ചാണ്.

കീടരോഗ പ്രതിരോധ വിഷയത്തിൽ പട്ടാന്പി നെല്ലിനങ്ങൾക്ക് മികച്ച സവിശേഷത ഉണ്ട്.

പാടത്ത് വെള്ളം അധികമായാൽ ചെനപ്പുകളുടെ എണ്ണം കുറയും വായു സഞ്ചാരം കുറയുന്നതിനാൽ ചെടികൾ മഞ്ഞളിക്കുകയും ചെയ്യും.

മുണ്ടകൻ വിളയ്ക്ക് ഞാറ് തെക്കു വടക്കു ദിശയിൽ നട്ടാൽ വിളവ് 15% വരെ കൂടും.

കവിട കിളിർപ്പിച്ചതിനു ശേഷം വെള്ളം കയറ്റി മുക്കി നശിപ്പിക്കുന്നത് കള നിവാരണത്തിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗമാണ്.

പുതിയ ഇനം വിത്തിന്റെ ഗുണം മൂന്നു തലമുറയിൽ കൂടുതൽ നിലനിൽക്കുകയില്ല.

മൂന്നാം വിളയായി പാടത്ത് പയർ പച്ചിലവിളകൾ കൃഷി ചെയ്താൽ രാസവള ഉപയോഗത്തിൽ 25% കുറവു വരുത്താം.

ഇരുപതു കിലോഗ്രാം യൂറിയാ നാലു കിലോഗ്രാം വേപ്പിൻ പിണ്ണാക്കുമായി കലർത്തി 24 മണിക്കൂർ വെച്ചതിനു ശേഷം ഒരു ഹെക്ടർ പാടത്ത് ഇടുന്ന പക്ഷം ധാരാളം ചെനപ്പുകൾ ഉണ്ടാകും.

നെൽച്ചെടിയുടെ പ്രായം 37-40 ദിവസം ആകുന്നതിനു മുന്പുള്ള ചെനപ്പുകൾ മാത്രമേ കതിരായി വിളഞ്ഞു കൊയ്തെടുക്കാനാകൂ.

പോള രോഗം (ഷീത്ത് ബ്ലൈറ്റ്) കാണുന്ന നെൽപാടങ്ങളിൽ പാക്യജനകം മാത്രം അടങ്ങിയ വളം തനിച്ച് ഉപയോഗിക്കരുത്. പാക്യജനകവും ക്ഷാരവും കൂടി യോജിപ്പിച്ചു നൽകുക.

നെല്ല് കൊയ്തു കഴിഞ്ഞാലുടൻ തന്നെ മെതിക്കണം. മെതിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ കതിർ മണികൾ മുകളിൽ വരത്തക്കവണ്ണം കറ്റകൾ കുത്തി നിർത്തുകയോ, അല്ലെങ്കിൽ കതിരുകൾ വെളിയിൽ വരത്തക്കവണ്ണം ചെരിച്ചടുക്കുകയോ ചെയ്യണം.

നെൽപ്പാടങ്ങൾക്കു ചുറ്റും പന്തം കത്തിച്ചുവയ്ക്കുന്നതു മൂലം പല പ്രാണികളെയും ആകർഷിച്ചു നശിപ്പിക്കാം. പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന പല പ്രാണികളും നെല്ലിന് ദോഷം ചെയ്യുന്നവയാണ്.

ഓലപ്പുഴുവിനെ നശിപ്പിക്കാൻ കരുപ്പെട്ടിക്കയർ മണ്ണെണ്ണയിൽ മുക്കി നെൽച്ചെടിയുടെ മുകളിലൂടെ വലിക്കുക. താഴെ വീഴുന്ന പുഴുക്കളെ പെറുക്കിക്കൊല്ലുക.

ഓലചുരുട്ടിപ്പുഴുവിനെ നശിപ്പിക്കാൻ കൈതയോല കൊണ്ട് ചെടികൾക്കിടയിൽ വീശുക. കൈതയോലയിലെ മുള്ളുകൾ ഉടക്കി നെല്ലോല കീറുന്നു. അപ്പോൾ ഓല ചുരുട്ടി അകത്തിരിക്കുന്ന പുഴു താഴെ വീഴുന്നു. അവയെ കൊന്നൊടുക്കുക.

കൊന്പു മുറം കൊണ്ടു വീശിയാൽ നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെയും കീടങ്ങളെയും നശിപ്പിക്കാം.

വേനൽക്കാലത്ത് വയൽ ഉഴുതിടുന്നതുമൂലം പട്ടാളപ്പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കാവുന്നതാണ്.

ചാണകം കലക്കി ഒരു ദിവസം വച്ചിട്ട് പിറ്റേ ദിവസം തെളിയെടുത്ത് സ്പ്രേ ചെയ്താൽ ഓല കരിച്ചിൽ മാറും.

പാടത്ത് കന്പുകൾ നാട്ടി അതിൽ വെള്ളത്തുണി വിരിച്ചിട്ടിരുന്നാൽ കിളികളുടെ ശല്യം ഒഴിവാക്കാം.

പാടത്ത് ഞണ്ട് ഇറങ്ങുന്ന വഴിയിൽ അരിനെല്ലിക്കാ വയ്ക്കുക. ഞണ്ട് അതിൽ ഇറുക്കും. പിന്നെ കാൽ ഊരി എടുക്കാനാവാതെ അവിടെ കിടക്കും. അവയെ പിടിച്ച് നശിപ്പിക്കാം.

ഗോമൂത്രം ശേഖരിച്ച് സ്പ്രേ ചെയ്താൽ പുൽപോത്ത് മുഴുവൻ അകന്നു പോകും.

നെല്ലിൽ പുഴു പിടിച്ചാൽ പുലർകാലത്ത് കുട്ടകൊണ്ട് ഓലത്തലപ്പുകളിലൂടെ വീശിയാൽ പുഴു ഇലയോടുകൂടി മുറിഞ്ഞു വീണ് നശിച്ചുകൊള്ളും.

ബാക്ടീരിയൽ ലീഫ് ബ്ലൈറ്റിന് പത്തു കിലോഗ്രാം ചാരവും ഒരു കിലോഗ്രാം ഉപ്പും ചേർത്തു വയലിലെ വെള്ളം വാർത്തു കളഞ്ഞതിനു ശേഷം വിതറുക.

കൊയ്യാറായ നെൽപ്പാടത്ത് ഒരു നെൽച്ചെടിയിൽ ഇരുപത്തഞ്ചിലധികം മുഞ്ഞകളുണ്ടെങ്കിൽ മാത്രം സംരക്ഷണ നടപടികൾ സ്വീകരിച്ചാൽ മതിയാകും.

ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ ആണികൾ തറച്ച പലക പാടത്ത് ചെടികളുടെ മേൽകൂടി വലിക്കുക. പിന്നീട് വെള്ളം കയറ്റി തുറന്നു വിടുക.

ധാരാളമായി മഴയുണ്ടെങ്കിൽ ഇലപ്പേൻ ആക്രമണം കുറഞ്ഞിരിക്കും.

നെല്ലിനെ ബാധിക്കുന്ന മുഞ്ഞയെ അകറ്റാൻ ഒരു നാടൻ പ്രയോഗം. പശ്ചിമഘട്ട പ്രദേശത്തു വളരുന്ന ‘നാങ്കു’ എന്ന ചെറു വൃക്ഷത്തിന്റെ ഇലകൾ സമാഹരിക്കുക. ഒരു കിലോ ഇല പത്തു ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ ലായിനി 1ഃ10 അനുപാതത്തിൽ നേർപ്പിക്കുക. ഞാറ്റടിയിലായിരിക്കുന്പോഴും, പറിച്ചു നടീൽ കഴിഞ്ഞും രണ്ടുതവണയായി നാങ്കു ലായിനി തളിച്ചാൽ നെൽച്ചെടികളെ മുഞ്ഞ ബാധയിൽ നിന്നും രക്ഷിക്കാം.

കൊയ്ത്തിനു ശേഷം വയലിൽ താറാവിനെ തീറ്റാൻ വിടുക. അവ കീടങ്ങളെയും മറ്റും ധാരളമായി തിന്നൊടുക്കും. കൂടാതെ താറാവിന്റെ കാഷ്ഠം നല്ലൊരു ജൈവവളവും കൂടിയാണ്.

വെളുത്തുള്ളിയും മുളകുപൊടിയും ചേർന്ന മിശ്രിതം നെല്ലിനെ ബാധിക്കുന്ന ചാഴിയെ അകറ്റും.

ചാഴിശല്യം മാറ്റാൻ വെളുത്തുള്ളി നീരിൽ കായം ചേർത്ത് ഗോമൂത്രത്തിൽ കലക്കിത്തളിക്കുക.

കതിരിടുന്പോൾ പാടത്ത് അവിടവിടെയായി ചൂട്ടുകറ്റകൾ കത്തിച്ചു നാട്ടിയാൽ ചാഴി അതിലേക്കാകർഷിക്കപ്പെട്ട് തീയിൽ വീണ് ചത്തുകൊള്ളും.

ചാഴികൾ അതിരാവിലെയും വെയിലാറിയ ശേഷവുമാണ് കതിരുകളിൽ വന്നിരിക്കുക. ഈ സമയത്ത് കുറേപ്പേർ വയലിലൂടെ വലവീശിക്കൊണ്ടു നടന്നാൽ ഇവയെ ഒന്നടങ്കം പിടിച്ച് കൊല്ലാം

ചാഴി പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം അലിയിച്ച് തളിക്കുക.

ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിച്ചാൽ ചാഴി ശല്യം കുറയും.

ഈന്തിന്റെ പൂങ്കുല പാടത്ത് പലയിടങ്ങളിലായി കുത്തിനിർത്തിയാൽ ചാഴി ശല്യം തീർത്തും ഒഴിവാക്കാം.

സാമാന്യം വലിയ ഒരു കക്കാത്തോട് എടുത്ത് അതിൽ ലേശം വെളിച്ചെണ്ണ പുരട്ടുക. അതിനുള്ളിൽ അല്പം സിങ്ക് ഫോസ് ഫൈഡ് വയ്ക്കുക. അതിനുമുകളിലായി കോഴിമുട്ട അടിച്ചെടുത്ത് യോജിപ്പിച്ചത് ഒഴിക്കുക. ഇപ്രകാരം തയ്യാറാക്കിയ കക്കാത്തോടുകൾ പാടത്ത് അവിടവിടെയായി വയ്ക്കുക. എലി അത് തിന്ന് ചത്തുകൊള്ളും.

നെൽപ്പാടങ്ങളിൽ വെള്ള പ്ലാസ്റ്റിക് കുട്ടകൾ, വാഴപ്പോള, കുരുത്തോല ഇവ തൂക്കിയിടുന്ന പക്ഷം എലിശല്യം കുറയ്ക്കാം.

വയലിൽ അവിടവിടെയായി ഓരോ കതിരുകൾ കണ്ടാൽ മുപ്പതാം ദിവസം കണ്ടം കൊയ്യാം. കതിരു നിരന്നാൽ കൊയ്യുന്നതിന് ഇരുപതു ദിവസം മതിയാകും. ഈ സ്ഥിതിക്ക് ‘മുറി മുപ്പത്, നിര ഇരുപത്’ എന്നു പറയുന്നു.

അവൽ ഇടിക്കാൻ ഏറ്റവും ഉത്തമമായിട്ടുള്ളത് വരിനെല്ലാണ്.

നെൽകൃഷിയിൽ പൂങ്കുല രൂപം പ്രാപിക്കുന്നതു മുതൽ പൂവിട്ടു കഴിയുന്നിടംവരെയുള്ള കാലത്ത് ധാരാളം വെള്ളം ആവശ്യമാണ്.

അമ്ലത കൂടുതലുള്ള നിലങ്ങളിൽ പതിനഞ്ചു ദിവസത്തിലൊരിക്കൽ വെള്ളം മുഴുവനും വാർത്തു കളയണം.

പറിച്ചു നട്ട് മുപ്പത്തഞ്ചു ദിവസത്തിനു ശേഷം തരി രൂപത്തിലുള്ള കീടനാശിനികൾ ഒന്നും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ നെല്ലിൽ അവശിഷ്ട വിഷം കലരാനിടയാകും.

കൊന്പൻ ചെല്ലിയെ കുടുക്കാൻ ശർക്കരക്കെണി നല്ലതാണ്.

രണ്ട് കപ്പ് ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുഴന്പ് പരുവത്തിലാക്കുക.

ഇത് തണുത്തു കഴിയുന്പോൾ കണ്ടല (അഗേവ്) ചെടിയുടെ കിഴങ്ങിൽ ഈ കുഴന്പ് നന്നായി തേച്ചു പിടിപ്പിക്കുക.

ഒരു വിസ്താരമുള്ള പരന്ന പാത്രത്തിൽ അല്പം വെള്ളമെടുത്ത്, മറ്റൊരു പാത്രത്തിലാക്കിയ കിഴങ്ങ് അതിലിറക്കി വച്ച് ചെല്ലി ശല്യമുള്ള തെങ്ങിൻ തോപ്പിൽ വയ്ക്കുക.

ചെല്ലികൾ ശർക്കരക്കുഴമ്പിൽ ആകൃഷ്ടരായി പറന്നടുക്കുന്നു. ശർക്കരയുടെ രസം നുണഞ്ഞ്, അവ കിഴങ്ങ് തുരന്ന് അതിൽ കഴിയുന്പോൾ പിടിച്ചു കൊല്ലാൻ എളുപ്പമാണ്.

ഒരു ഹെക്ടറിലേക്ക് രണ്ടു കെണികൾ മതിയാകും.

  1. കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാ‍ല്‍ മാത്രമേ അവ മുകളിലേക്കു കയറു.
  2. സ്വാദും നൂറും കൂടുതലുള്ളത് വെള്ളക്കാച്ചിലിനാണ്.
  3. പടവലത്തിന്റെ പന്തലിന് രണ്ടു മീറ്ററെങ്കിലും ഉയരം ഉണ്ടായിരിക്കണം.
  4. നെല്ലിക്കായിലെ വിറ്റാമിന്‍ സി ചൂടാക്കിയാലും നഷ്ടപ്പെടുകയില്ല.
  5. വെണ്ടക്കാ പറിച്ചെടുത്ത് ചുവടുഭാഗം മുറിച്ചുമാറ്റി സൂക്ഷിച്ചാല്‍ എളുപ്പം വാടുകയില്ല.
  6. ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചൊറിച്ചിലകറ്റാനുള്ള മാര്‍ഗം.
  7. പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം.
  8. തക്കാളി കുത്തനെ വളര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്‍പ്പോട്ടുയര്‍ന്ന് നല്ല ഫലം തരും.
  9. അണ്ണാന്‍, എലി മുതലായ ജീവികള്‍ കടിക്കാത്ത ഇനം കൂണുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം അവ വിഷക്കൂണുകളായിരിക്കും.
  10. കൂണിലെ ജലാംശം മൂന്നു ശതമാനമാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചാല്‍ ആറുമാസം വരെ കേടുകൂടാതിരിക്കും.
  11. ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.
  12. പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍ പുകയിലക്കഷായം ഫലപ്രദമാണ്.
  13. ചെറുചേന്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ചുവച്ച് മണ്ണിടുകയും നനക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ പെട്ടന്ന് വണ്ണിക്കുന്നതാണ്.
  14. നിത്യവഴുതനയുടെ കായ്കള്‍ മൂപ്പെത്തുന്നതിനു മുന്പ് തന്നെ കറിവയ്ക്കുന്നതിനായി പറിച്ചെടുക്കണം.
  15. വഴുതനയുടെ കന്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കന്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
  16. ചേന, ചേന്പ്, കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.
  17. കിഴങ്ങു വര്‍ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്‍ക്കുക. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താം.
  18. ഗത്യന്തരമില്ലാതെ വന്നാല്‍ ചീരക്ക് വിഷവീര്യം കുറവായ മാലത്തിയോണ്‍ സ്പ്രേ ചെയ്യാം.
  19. മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം.
  20. മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂന്പ് മുരടിക്കും ഇല ചുരുളും.
  1. പയറിന് മുഞ്ഞ ബാധിച്ചാല്‍ വിഷം തളിക്കരുത്. നീറുള്ള നീറിന്‍ കൂട് പയറില്‍ ഇടുക. മുഞ്ഞയെ നീറ് തിന്നുകൊള്ളും.അല്ലെങ്കിൽ പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.
  2. പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
  3. ചീര നടുന്പോള്‍ മണ്ണില്‍ അല്‍പ്പം ചൂടു ചാരം വിതറിയ ശേഷം നടുക.
  4. ഒരു ടീസ്പൂണ്‍ കായം പൊടിച്ച് വച്ചുകെട്ടിയാല്‍ ചുരയ്ക്കായുടെ തണ്ടു ചീയല്‍ തടയാം.
  5. പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുന്പോള്‍ കീടങ്ങളെ നശിപ്പിക്കാന്‍ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില്‍ കീടനാശിനി കലര്‍ത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലില്‍ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ട് വരുന്ന കീടങ്ങള്‍ ചിരട്ടയില്‍ പറ്റിയിരുന്ന് , വിഷദ്രാവകം വലിച്ച് കുടിച്ച് ചാകും. കായ് ഫലങ്ങളില്‍ അവ തൊടുകപോലുമില്ല.
  6. പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക.
  7. പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴു ശല്യവും കുറയും.
  8. പച്ചക്കറികള്‍ വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്‍ക്ക് തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള്‍ തഴച്ച് വളരും. കായ് ഫലം കൂടും.
  9. കറിവേപ്പിന് തണുത്ത വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതായാല്‍ അത് പുഷ്ടിയായി വളരും. നല്ല വിളവും കിട്ടും.
  10. പച്ചക്കറിച്ചെടികളുടെ വാട്ടരോഗം തടയുന്നതിന് തലേ ദിവസത്തെ കഞ്ഞിവെള്ളം സൂക്ഷിച്ചു വച്ചിട്ട് ഒഴിച്ചു കൊടുക്കുന്നത് പ്രയോജനപ്രദമാണ്.
  11. കറിവേപ്പിന്‍ തടത്തില്‍ ആനപ്പിണ്ടം ഇട്ടുകൊടുക്കുക. കറിവേപ്പ് നന്നായി വളരും. ഇലകള്‍ക്ക് നല്ല മണവും ഉണ്ടാകും.
  12. മുളകു ചെടിക്ക് ചാരവും കാലിവളവും ചേര്‍ക്കുന്നതോടൊപ്പം അല്‍പ്പം കോഴിവളവും ചേര്‍ക്കുക. നന്നായി തഴച്ചു വളരും കായ്പിടുത്തവും കൂടും.
  13. മുളകു ചെടിക്ക് പാണല്‍ പച്ചിലവളമായി ചേര്‍ത്തു കൊടുക്കുക. മുളകിന് നല്ല എരിവും വീര്യവും ഉണ്ടായിരിക്കും.
  14. മത്തനിലും വെള്ളരിയിലും എത്രല്‍ ഹോര്‍മോണ്‍ തളിച്ചാല്‍ വിളവ് ഗണ്യമായി വര്‍ദ്ധിക്കും.
  15. കോളിഫ്ലവറിനു വളരാന്‍ സെലേനിയം എന്ന സൂക്ഷ്മ മൂലകം ധാ‍രാളമായി മണ്ണില്‍ ഉണ്ടാകണം.
  16. ചീരയുടെ കുമിള്‍ രോഗം തടയുന്നതിനു പച്ചച്ചീരയും ചുവപ്പു ചീരയും ഇടകലര്‍ത്തി നട്ടാല്‍ മതിയാകും.
  17. ചാണകത്തെളി തളിച്ചാല്‍ പടവലത്തിനുള്ള പ്രാണി ശല്യം കാര്യമായി കുറയും.
  18. തക്കാളിച്ചെടി വളര്‍ന്ന് വല്ലാതെ കാടുപിടിച്ചാല്‍ അതില്‍ കായ് പിടുത്തം കുറവായിരിക്കും.
  19. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം . അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.
  20. ഉണങ്ങിയ ആറ്റു മണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കാതിരിക്കും.
  21. പാവല്‍, പടവലം എന്നിവ പഴുക്കുന്നതുനു തൊട്ടു മുന്പ്  തന്നെ വിത്തിനെടുക്കേണ്ടതാണ്.
  22. അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.
  23. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ച് സൂക്ഷിച്ചാല്‍ കീടാക്രമണം കുറയും.
  24. വത്തല്‍ മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീടശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുള നശിക്കുകയുമില്ല.
  25. കത്തിരിക്കയുടെയും വഴുതനയുടേയും പഴുത്ത കായ്കള്‍ കത്തി കൊണ്ട് വരഞ്ഞ് അടുപ്പിനു മുകളില്‍ കെട്ടിത്തൂക്കി പുക കൊള്ളിച്ച് ഉണക്കുക.
  26. മത്തന്‍ വിത്ത് സെപ്തംബര്‍ ഒക്റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗസാധ്യത കുറയും.
  27. ചാണകത്തിനുള്ളില്‍ പച്ചക്കറി വിത്തുകള്‍ പതിപ്പിച്ചു വച്ചാൽ  ‍കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കും.
  28. വിത്തിനായി സൂക്ഷിച്ചു വയ്ക്കുന്ന പയര്‍ കുത്തിപ്പോകാതിരിക്കാന്‍ എണ്ണ പുരട്ടി വയ്ക്കുക.
  29. പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.
  30. ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള കൂണ്‍ വിത്ത് ചോളം മാധ്യമമായി ഉപയോഗിച്ചുണ്ടാക്കിയെടുക്കുന്നതാണ്.

പൊടിക്കൈകൾ 

  1. വെള്ള പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്താല്‍ എലി ശല്യം ഉണ്ടാവുകയില്ല.
  2. ഒരു വീപ്പക്കുള്ളില്‍ കൃഷി സ്ഥലത്ത് പൊഴിഞ്ഞു വീഴുന്ന ചപ്പ് ചവറുകളും മറ്റ് ജൈവ വസ്തുക്കളും നിക്ഷേപിക്കുക. അതിനു ശേഷം വീപ്പ നിറയെ വെള്ളം ഒഴിക്കുക. ഈ ജൈവ വസ്തുക്കള്‍ അഴുകാനായി രണ്ടാഴ്ച വയ്ക്കുക. ഈ അഴുകിയ വളം ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുത്താല്‍ ധൃത ഗതിയില്‍ ചെടികള്‍‍ വളരും ഇത് പച്ചക്കറികള്‍‍ക്ക് നല്ല വളമാണ് ഇതില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്കുകൂടെ ചേര്‍ത്തു തളിച്ചാല്‍ കീടനാശിനിയായും പ്രയോജനപ്പെടുന്നു.
  3. ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുന്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുന്പോള്‍‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും.
  4. വെണ്ട, വഴുതന, പയര്‍ ചെടികളില്‍ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന ചെറിയ ഉറുന്പുകളെ നിയന്ത്രിക്കാന്‍ ഒരു കഷണം ശര്‍ക്കര ( 10 ഗ്രാം) വെള്ളത്തില്‍ നനച്ച് എടുക്കുക. ഇത് ഒരു ചിരട്ടക്കുള്ളില്‍ തേച്ചുപിടിപ്പിക്കുക. ചിരട്ടയില്‍ ആകമാനം ചിതറി വീഴത്തക്കവണ്ണം ഒരു നുള്ള് ഫുറഡാന്‍ തരികള്‍ വിതറുക. ചിരട്ട ഉറുന്പിന്‍‍ കൂടുകള്‍ക്ക് സമീപത്തായി മാറി മാറി വയ്ക്കുക. ഉറുന്പുകള്‍ ശര്‍ക്കര തിന്ന് ചത്തുകൊള്ളും.
  5. തകരയിലക്കഷായം പച്ചക്കറികളില്‍ തളിച്ചാല്‍ ഉപദ്രവകാരികളായ പുഴുക്കളേയും കീടങ്ങളേയും നശിപ്പിക്കാം.
  6. കടച്ചക്ക മൂക്കുന്നതിനു മുന്‍പ് പ്രത്യേക കാരണമില്ലാതെ പൊഴിഞ്ഞു വീഴുകയാണെങ്കില്‍ കടപ്ലാവില്‍ രണ്ട് വലിയ ഇരുന്പാണി അടിച്ചു തറയ്ക്കുക അസുഖം മാറും.
  7. ഒരു പിടി അരിത്തവിടില്‍ , പത്തു ഗ്രാം ശര്‍ക്കര നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക ഇതില്‍ അഞ്ചുഗ്രാം സെവിന്‍ ചേര്‍ത്ത് ഇളക്കിയ ശേഷം മിശ്രിതം ചിരട്ടയിലാക്കുക ഈ കെണി കൃഷിസ്ഥലത്ത് പലയിടത്തായി വച്ചാല്‍ കട്ടപ്പുഴുക്കളെ നശിപ്പിക്കാം.
  8. ചീരക്ക് ഒരു ശതമാനം യൂറിയാ ലായനി തളിക്കുന്ന പക്ഷം വളരെ മെച്ചപ്പെട്ട വിളവ് ലഭിക്കും.
  9. ചേനക്കണ്ണുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 750 ഗ്രാം വരെ തൂക്കമുള്ള നടീല്‍ ചേനകള്‍ ലഭിക്കും. അത് പിന്നീട് വിത്ത് ചേനയായി ഉപയോഗിക്കാം.
  10. ചാന്പയുടെ കായില്‍ നിന്നും ഗുണമേന്മയുള്ള വിനാഗിരി ഉണ്ടാക്കാം. പാവല്‍, പടവലം, വെണ്ട, മത്തന്‍, വഴുതന ഇവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞി വെള്ളം തളിക്കുക.
  11. പുകയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ വെള്ളത്തില്‍ സോപ്പ് പതച്ചു ചേര്‍ത്ത് പാവലില്‍ തളിച്ചാല്‍ മുള്ളന്‍ പുഴുവിനെ നിയന്ത്രിക്കാം.
  12. വെണ്ടചെടികളുടെ വളര്‍ച്ച മുരടിക്കുകയും വേരുകളില്‍ മുഴകളുണ്ടാവുകയും ചെയ്യുന്നത് നിമാ വിരകളുടെ ഉപദ്രവം മൂലമാണ്. ഇതൊഴിവാക്കാന്‍ തടത്തില്‍ മുന്‍ കൂട്ടി കമ്മ്യൂണിസ്റ്റു പച്ചയോ വേപ്പിന്റെ ഇലയോ തടമൊന്നിനു കാല്‍കിലോ എന്ന തോതില്‍ ചേര്‍ക്കുക.
  13. വെള്ളരി വര്‍ഗവിളകള്‍ക്ക് നന്നായി ജൈവവളം ചേര്‍ത്ത് കൊടുക്കുക.
  14. കുന്പളം പടരുന്നതിന് ഇലകളും മരചില്ലകളും അടിയില്‍ വിരിച്ചിടണം. തന്മൂലം നിലത്തെ ചൂട് കൊണ്ട് കായ്കള്‍ക്ക് കേടുവരാനുള്ള സാധ്യത ഒഴിവാകും.
  15. ചുരയ്ക്ക പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പകുതി മൂപ്പു മതി. പടവലത്തിന്റെ പകുതി മൂപ്പെത്തിയ കായ്കള്‍ കറിവയ്ക്കുന്നതാണ് ഉത്തമം.
  16. പത്ത് ശതമാനം വീര്യമുള്ള വെളുത്തുള്ളിനീര്‍ തളിച്ചാല്‍ വെണ്ടയിലെ മൊസൈക്ക് രോഗം നിയന്ത്രിക്കാം.
  17. മുരിങ്ങക്കായേക്കാള്‍ വലരെയധികം പോഷകഗുണങ്ങള്‍ മുരിങ്ങയിലയിലുണ്ട്.
  18. ചീരച്ചെടി പൂത്തു പാകമാകുന്പോള്‍ ചുവടെവെട്ടി വെയിലത്തുണക്കി വിത്തെടുക്കാം.
  19. കൂണിന്റെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് ബഡ്ഡില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടി വിതറുക.
  20. തെങ്ങിന്റേത് ഒഴികെ മറ്റ് വിറകുകളുടെ ചാരം ചെടികളില്‍ ഇടയ്ക്കിടെ വിതറുക. കൃമികീട ശല്യം കാര്യമായി കുറയും.
  21. പച്ചക്കറിത്തോട്ടത്തില്‍ ബന്ദിച്ചെടി നട്ടുവളര്‍ത്തിയാല്‍ കീടങ്ങള്‍ താനേ അകന്നു പോകും.
  22. കാരറ്റ് വെള്ളത്തിലിട്ടു സൂക്ഷിച്ചാല്‍ കൂടുതല്‍ ദിവസം ഫ്രഷായിട്ടിരിക്കും.
  23. പപ്പായ പോലുള്ള ഫലവര്‍ഗ്ഗങ്ങള്‍ ശരീരത്തിലെ പല മാലിന്യങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്നു.
  24. ഒരു സന്പൂര്‍ണ്ണാഹാരമായ പാലിനു തുല്യം നില്‍ക്കുന്നതാണ് ഇലക്കറികള്‍.
  25. നേര്‍പ്പിച്ച ഗോമൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊണ്ടിരുന്നാല്‍ ചീര കൂടുതല്‍ കാലം വിളവെടുക്കാം.
  26. പച്ചക്കറി നടുന്നതിന്‍ മുന്പ്  ഓരോ കുഴിയിലും ചപ്പുചവറുകളിട്ട് കത്തിക്കുക. ഉപദ്രവകാരികളായ ഒട്ടേറെ കൃമികീടങ്ങള്‍ നശിച്ചുകൊള്ളും.
  27. കൂണ്‍ വളര്‍ത്തുന്നതിന് അറക്കപ്പൊടി ഉപയോഗിക്കുന്ന പക്ഷം പത്തു പന്ത്രണ്ടു പ്രാവശ്യം ഒരേ പൊടി തന്നെ ആവര്‍ത്തിച്ചുപയോഗിക്കാവുന്നതാണ്.
  28. പയറുവര്‍ഗ്ഗത്തില്‍പ്പെട്ട വിളവുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഉണങ്ങിയ കറിവേപ്പില ഇടുക. പുഴു കുത്തുന്നത് തടയാം.
  29. പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.
  30. കൂണ്‍ ഉല്‍പ്പാദനത്തിന് മാധ്യമം ആയി ചെല്ലിയും, തെങ്ങോലയും, വാഴയിലയും, കരിന്പിന്‍ ചണ്ടിയും, അറക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.
  31. കൂണ്‍ വളരുന്ന മാദ്ധ്യമം അനുസരിച്ച് അതിന്റെ രുചിയിലും ഗുണങ്ങളിലും മാറ്റം ഉണ്ടാകാനിടയുണ്ട്.
  1. മഴക്കാലത്ത് പച്ചക്കറിച്ചെടികള്‍ക്ക് ചുവട്ടില്‍ ഇലകളോ ചവറോ കൊണ്ട് പുതയിടുക. വളര്ച്ച മന്ദഗതിയാകാതെ തടയാനാകും.
  2. ചാണകത്തെളി തളിച്ചാല്‍ പടവലത്തിലെ കീട ശല്യം നിയന്ത്രിക്കാം.
  3. പച്ചക്കറികളിലെ കീട ശല്യം ഒഴിവാക്കാന്‍ സോപ്പുവെള്ളവും പുകയിലെ സത്തും ചേര്‍ത്തുപയോഗിക്കുക.
  4. കായം വെളുത്തുള്ളി കാന്താരിമുളക് ഇവ സമം ചേര്‍ത്ത് അരച്ചുകലക്കിയ വെള്ളം അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിച്ചാല്‍ കീടബാധ തടയാം.
  5. മുളകു തൈകളുടെ ഓല ചുരുട്ടല്‍ രോഗം തടയാന്‍ പഴകിയ കഞ്ഞിവെള്ളം ഒഴിക്കുന്നത് നല്ലതാണ്.
  6. കൂണ്‍ കൃഷി ചെയ്ത വൈക്കോല്‍ ബഡ്ഡുകള്‍‍ ഉണക്കിയെടുത്ത് കാലിത്തീറ്റയാ‍യി ഉപയോഗിക്കാവുന്നതാണ്. അത് തിന്നുന്ന പശുക്കളില്‍ മെച്ചപ്പെട്ട പാലുല്‍പ്പാദനം ലഭിക്കും.
  7. ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പാവല്‍ പടവലം ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം.
  8. പച്ചക്കറി കൃഷിയില്‍ കായ്കള്‍ക്ക് ഇളം പ്രായത്തില്‍ തന്നെ പ്ലാസ്റ്റിക് സഞ്ചിക്കൊണ്ട് ഉറയിടുന്നതിനാല്‍ കായീച്ച ശല്യം ചെറുക്കാനാകും.
  9. പാവല്‍ വെള്ളരി മത്തന്‍ കുമ്പളം ഇവയെ ബാധിക്കുന്ന പഴയീച്ചയെ നിയന്ത്രിക്കാന്‍ കള്ളിന്റെ ഊറലില്‍ അല്‍പ്പം കീടനാശിനി ചേര്‍ത്തു ചിരട്ടയിലാക്കി പച്ചക്കറിത്തോട്ടത്തില്‍ വയ്ക്കുക. ഈച്ച ആകര്‍ഷിക്കപ്പെട്ട് അവിടെയെത്തി, വിഷലായനി കുടിച്ച് ചത്തുകൊള്ളും.
  10. പയറിനോടൊപ്പം കടുകും വിതയ്ക്കുക പച്ചക്കുതിരയുടെ ഉപദ്രവം തടയാം.
  11. പയര്‍ വിളകളില്‍ മണ്ഡരികളുടെ ഉപദ്രവം കുറയ്ക്കാന്‍ പഴകിയ വെളുത്തുള്ളി സത്ത് പ്രയോജനപ്രദമാണ്.
  12. ചട്ടിയില്‍ നടുന്ന ചെടികള്‍ക്ക് എലി ശല്യം ഉണ്ടാകുന്നുണ്ടെങ്കില്‍ കുറച്ചു വെള്ളത്തുണി വീതികുറച്ചു കീറി ചട്ടിയുടെ ചുവട്ടിലിടുക എലികള്‍ ഇതു കണ്ട് ഭയന്നു മാറിക്കൊള്ളും.
  13. മത്തങ്ങായ്ക്ക് പഴയീച്ച ഭീക്ഷണിയുണ്ടാകുന്നുണ്ടെങ്കില്‍ പഴയ തുണി കൊണ്ട് മത്തങ്ങ അയച്ചു പൊതിയുക വളര്‍ച്ച തടസ്സപ്പെടുകയില്ല, കീട ശല്യം ഒഴിവാകുകയും ചെയ്യും.
  14. ചട്ടിയില്‍ പച്ചക്കറികള്‍‍ വളര്‍ത്തുന്പോൾ ഏതാനും തുളസിയിലകള്‍‍ കൂടി പറിച്ച് ചട്ടിയിലിടുക കീടശല്യം കുറഞ്ഞു കിട്ടും.
  15. ചേന്പ് പറിച്ച ശേഷം അറക്കപ്പൊടിയിലോ ഉമിയിലോ മണലിലോ പൂഴ്ത്തി സൂക്ഷിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും.
  16. വിളവെടുത്ത മധുരക്കിഴങ്ങ് മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ വച്ചതിനു ശേഷം മണ്ണിട്ട് വീണ്ടും മൂടുക. ദിവസങ്ങളോളം മധുരക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം.
  17. മധുരക്കിഴങ്ങ് വെറുതെ ചൂരല്‍ക്കൊട്ടയിലാക്കി നല്ല വായു സഞ്ചാരമുള്ള മുറിയില്‍ തുറന്നു സൂക്ഷിച്ചാലും കുറെ ദിവസം കേടു കൂടാതെയിരിക്കും.
  18. ഉണങ്ങിയ അറക്കപ്പൊടിയിലോ മണലിലോ ചകിരിച്ചോറിലോ സൂക്ഷിച്ചാലും ഏതാണ്ട് ഒരു മാസത്തേക്ക് മധുരക്കിഴങ്ങ് കേടാവുകയില്ല.
  19. ഉപയോഗിച്ചു കഴിഞ്ഞ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് മധുരക്കിഴങ്ങ് സൂക്ഷിച്ചാല്‍ രുചിയും ഗുണവും അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതാനും ദിവസം കേടുകൂടാതിരിക്കും.
  20. ഒരു പിടി തുളസിയില എടുത്ത് നല്ലതുപോലെ അരച്ച് ചിരട്ടയിലാക്കുക. അരച്ചെടുത്ത ഇലകള്‍ ഉണങ്ങാതിരിക്കാന്‍ കുറച്ചു വെള്ളമൊഴിക്കുക. പത്തുഗ്രാം ശര്‍ക്കര പൊടിച്ച് തുളസിച്ചാറില്‍ കലര്‍ത്തുക. ഒരു നുള്ള് ഫൂറഡാന്‍ തരി ചാറിലിട്ട് ഇളക്കിച്ചേര്‍ക്കുക. ഇതുപയോഗിച്ച് പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ നശിപ്പിക്കാം
  21. ചീഞ്ഞ് പോയ തക്കാളിയും പച്ചക്കറികളും എറിഞ്ഞ് കളയാതിരിക്കുക. അവ കൊത്തിയരിഞ്ഞ് കോഴിത്തീറ്റയോടൊപ്പം ചേര്‍ത്തുകൊടുക്കുക. മികച്ച ആഹാരമാണത്.
  22. പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
  23. പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
  24. കായം വെളുത്തുള്ളി ഇവ തുല്യ അളവില്‍ ചേര്‍ത്ത് അരയ്ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിച്ച് വെള്ളത്തില്‍ കലക്കി അരിച്ച് പച്ചക്കറികളില്‍ തളിക്കുക കീടശല്യം ഒഴിവാകും.
  25. ചേനക്കു വളമിടുന്പോള്‍ ചാണകപ്പൊടിയോടൊപ്പം ലേശം കുമ്മായവും കൂടി ചേര്‍ക്കുക. ചേന നന്നായി വേകും.
  26. പച്ചക്കറി കൃഷിയെ പന്നിയെലി തുരപ്പനെലി ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ തടത്തിനു ചുറ്റും തലമുടി വിതറുക

ഞണ്ട് കീടനാശിനി

പച്ചക്കറിയിലെ കീടകളെ ഒടുക്കാന്‍ ഞണ്ട് കീടനാശിനി വളരെ ഫലപ്രദമാണ്.

  1. അഞ്ച് വയല്‍ ഞണ്ടുകളെ കൊന്ന് ചതച്ച് മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അടച്ച് ഒരാഴ്ച സൂക്ഷിക്കുക. ഈ വെള്ളം അരിച്ചെടുക്കുക
  2. അര കിലോഗ്രാം പുകയില 100 ഗ്രാം ബാര്‍സോപ്പ് ഇവ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക.
  3. ഈ ലായനി അരിച്ചെടുത്ത് ഞണ്ട് ലായനിയുമായി ചേര്‍ത്തു നേര്‍പ്പിച്ച് ആവശ്യമുള്ള പച്ചക്കറികള്‍ക്ക് തളിക്കുക .
  4. 200 മി. ലി വേപ്പണ്ണ കൂടെ ചേര്‍ത്താല്‍ വീര്യം ഇനിയും വര്‍ദ്ധീക്കും
  5. മീന്‍ കെണി-FISH TRAP
  6. 18 x 13 സെ.മി വലിപ്പമുള്ളതും നല്ല കട്ടിയുള്ളതുമായ പോളിത്തീന്‍ കവറിലാണ് കെണി തയ്യാറേക്കേണ്ടത്.
    1. കവറിന്റെ അടിഭാഗത്തായി നാല് സെ.മി പൊക്കത്തില്‍ കായീച്ചക്കു കടക്കാവുന്ന വലിപ്പമുള്ള അഞ്ചാറ് ദ്വാരങ്ങള്‍ ഇടുക.
    2. ഒരു കെണിക്ക് അഞ്ചു ഗ്രാം എന്ന തോതില്‍ പൊരിച്ച മീന്‍ ചെറുതായി നനച്ച് കവറിനുള്ളില്‍ ഒരരു ചേര്‍ത്ത് വയ്ക്കുക.
    3. നുവാന്‍ എന്ന കീടനാശിനിയില്‍ പഞ്ഞിക്കഷണം മുക്കി കവറിനുള്ളില്‍ത്തന്നെ മറ്റേ അരികില്‍ വയ്ക്കുക.
    4. കവറിന്റെ മുകള്‍ ഭാഗം നൂലുകൊണ്ടു കൂട്ടിക്കെട്ടി പന്തലില്‍ തൂക്കുക. മീന്‍ മണത്താല്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ ബാഷ്പീകരിക്കപ്പെടുന്ന നുവാന്‍ മൂലം ചത്തൊടുങ്ങുന്നു.
    5. പൊടിക്കൈകള്‍ 2

  1. ചേന്പ് മുളച്ചു ഒരാഴ്ച കഴിയുന്നതോടെ ചുറ്റുംചാണക കുഴന്പ് പരത്തി ചാരവും ഇട്ട് ചവർ അടുക്കിയാല്‍ വൃശ്ചികത്തില്‍ ധാരാളം കിഴങ്ങ് പറിക്കാന്‍ കഴിയും.
  2. മത്തന്‍, കുന്പളം മുതലായവ ഉടനേ ഉപയോഗിക്കാനാണെങ്കില്‍ ഇളം പ്രായത്തില്‍ പറിക്കണം. കുറച്ചു കാലം സൂക്ഷിക്കാനാണെങ്കില്‍ നല്ലതു പോലെ വിളഞ്ഞ ശേഷം മാത്രമേ പറിക്കാവൂ. മത്തന്‍ കായണമെന്ന് ഒരു പറച്ചിലുണ്ട്.
  3. വേനല്‍ കൃഷിക്ക് മത്തന്‍ നട്ട് കൊടി നീളും വരെ പേരിനേ നനയ്ക്കാവൂ. കൊടി നീട്ടിക്കഴിഞ്ഞാല്‍ തടത്തില്‍ ധാരാളം വളമിട്ട് നന്നായി നനച്ചാല്‍ പടര്‍ന്ന് ധാരാളം പെണ്‍പൂക്കല്‍ ഉണ്ടാകും.
  4. പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.
  5. വെള്ളരിവര്‍ഗ വിളകളുടെ ആണ്‍പൂക്കള്‍ രാവിലെ പറിച്ചെടുത്ത് പെണ്‍പൂക്കളില്‍ പരാഗം വീഴ്ത്തക്ക വിധത്തില്‍ കുടയുക. അത് കായ്പിടിത്തത്തിന് സഹായിക്കും.
  6. വെള്ളരിയുടെ പരാഗം മത്തനില്‍ വീണാല്‍ ആകൃതി നിറം എന്നിവയിൽ സങ്കര സ്വഭാവമുള്ള കായകള്‍ ഉണ്ടാകും.
  7. വിത്തിനുള്ള വെണ്ടക്കായ് ഉണങ്ങുന്നതോടെ ചെടിയില്‍ തന്നെ നിന്നു പൊട്ടിച്ചിതറാതിരിക്കാന്‍ നൂലു കൊണ്ട് ചുറ്റിക്കെട്ടുക.
  8. കാബേജ് വിടരാതിക്കാന്‍ മുകളില്‍ ഇല കൂട്ടിക്കെട്ടി നിര്‍ത്തുക.
  9. ഭഷ്യയോഗ്യമായ കൂണുകള്‍ മണ്ണില്‍ നിന്നും ശേഖരിക്കുന്പോള്‍ വളരെ ചെറിയ മൊട്ടുകള്‍ ഒഴിവാക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യേകതകള്‍ ഇവയില്‍ കാണാന്‍ പ്രയാസമായിരിക്കും
  10. . മുറിക്കുന്പോള്‍ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറി വരികയും നീലനിറപ്പകര്‍ച്ച വരുന്നവയും ആയ കുമിളുകള്‍ വിഷമുള്ളവയാകാനിടയുണ്ട് അവ ഒഴിവാക്കാം.
  11. മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുന്പോള്‍‍‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുന്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്‍ന്ന് വീതി കുറഞ്ഞ ഒരു തുണി നാടയെടുത്ത് ഒരറ്റം വെള്ളത്തില്‍ മുക്കിയിടുക. കായ് ഞെട്ടിന്റെ നടുവിലൂടെ ചെറുതായി കീറി തുണി നാടയുടെ മറ്റേ അറ്റം അതിലൂടെ കടത്തിയിടുക ഇത് ഒരു വിളക്ക് തിരിപോലെ പ്രവര്‍ത്തിച്ച് കായ്കള്‍ക്ക് ആവശ്യമുള്ള വെള്ളം എത്തിച്ചു കൊടുക്കുന്നു.
  12. തേങ്ങാ വെള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവും കായും പൊഴിയുന്നത് ഒഴിവായി കിട്ടും.
  13. പച്ചക്കറികളില്‍ തണ്ടു തുരപ്പന്റെ ഉപദ്രവം ഉണ്ടെങ്കില്‍ സോപ്പു വെള്ളത്തില്‍ മീനെണ്ണ കലര്‍ത്തി തളിക്കുക.
  14. പച്ചക്കറി കൃഷി ചെയ്ത പാടത്ത് അടുത്ത കൃഷി നെല്ലാക്കുന്ന പക്ഷം വിളവ് കൂടിയിരിക്കും.
  15. തക്കാളി , മുളക് , വഴുതന എന്നിവ്കയുടെ കായ്കള്‍ പൂര്‍ണ്ണമായും പഴുത്തതിനു ശേഷമേ വിത്തിനിനായി വിളവെടുക്കാവൂ.
  16. പീച്ചില്‍ ചുരയ്ക്കാ എന്നിവയുടെ കായ്കള്‍ നന്നായി ഉണക്കി വിത്ത് കായ്ക്കുള്ളില്‍ കിലുങ്ങാന്‍ തുടങ്ങുന്പോള്‍ വിത്തിനായി വിളവെടുക്കാം.
  17. ഏറ്റവും അവസാനമായുണ്ടാകുന്ന കായ്കള്‍ ഒരിക്കലും വിത്തിനെടുക്കരുത് അവ തികച്ചും ഉത്പാദനക്ഷമത കാണിക്കുകയില്ല.
  18. വെള്ളരി, മത്തന്‍ , ചുര , പീച്ചില്‍ എന്നിവയുടെ വിളഞ്ഞ കായ്കള്‍ അങ്ങനെ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൃഷി ഇറക്കുന്നതിനു രണ്ടാഴ്ച മുന്പ് കായ് മുറിച്ച് , വിത്തെടുത്ത് തണലില്‍ ഉണക്കി ഉപയോഗിക്കാം.
  19. പാവല്‍, പടവലം, കുന്പളം, വെള്ളരി, മത്തന്‍ ഇവയുടെ പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം ( ചോറ്) മാറ്റി പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പുളിച്ചു പതഞ്ഞ ദ്രാവകം പിറ്റേന്ന് നന്നായി കലക്കി , വെള്ളത്തില്‍ കഴുകി അടിയില്‍ അടിഞ്ഞ വിത്ത് ശേഖരിച്ച് ഉണക്കുക. കൂടുതല്‍ വിത്ത് വേണ്ടി വരുന്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.
  20. വീട്ടാവശ്യത്തിനു കുറച്ചു കായില്‍ നിന്നും വിത്തെടുക്കാന്‍ മാംസളഭാഗത്തു നിന്നു വിത്തു മാറ്റി ഉമിയോ അറക്കപ്പൊടിയോ ചേര്‍ത്തു തിരുമ്മി വിത്ത് എടുക്കാം പിന്നീട് അത് വെള്ളത്തില്‍ കഴുകി ചാരം പുരട്ടി തണലില്‍ ഉണക്കി സൂക്ഷിക്കുക.
  21. പുറം തോടിനു കട്ടി കൂടുതലായതിനാല്‍ ആകാശ വെള്ളരിയുടെ വിത്ത് മുളയ്ക്കാന്‍ മൂന്നാഴ്ച വരെ സമയം എടുക്കും പത്തു മണിക്കൂറിലേറെയെങ്കിലും വെള്ളത്തിലിട്ടു കുതിര്‍ത്തിട്ടേ ഇതിന്റെ വിത്ത് പാകമാകു.
  22. മുളകിന്‍ ചെടിക്ക് പാണല്‍ ഇല പുതയായി ചേര്‍ത്തു കൊടുക്കുക. മുളകിനു നല്ല എരിവും വീര്യവും ഉണ്ടാകും.
  23. തകരയിലക്കഷായം തളീച്ചാല്‍ പച്ചക്കറികളെ ബാധിക്കുന്ന പുഴുക്കളേയും കീടങ്ങളേയും നിയന്ത്രിക്കാം.
  24. മധുരക്കിഴങ്ങ് വിളവെടുത്തതിനു ശേഷം പ്രാണികളുടെ ശല്യം കുറയ്ക്കാന്‍ അഞ്ചു സെ.മീ ഘനത്തില്‍ മണ്ണോ ചാരമോ കൊണ്ട് മൂടി സൂക്ഷിക്കുക.
  25. ചേന്പ്, ചേന, കാച്ചില്‍ എന്നിവ നന്നായി ചാരം പുരട്ടിയ ശേഷം ഈര്‍പ്പം കുറഞ്ഞതും വായു സഞ്ചാരമുള്ളതും ആയ മുറിയില്‍ കെട്ടിത്തൂക്കിയോ നിരത്തി വച്ചോ സൂക്ഷിക്കുക.
  26. പച്ചക്കറികളിലെ കീടബാധ ഒഴിവാക്കാൻ നന്നായി പച്ചവെള്ളത്തില്‍ കഴുകുക. തുടര്‍ന്ന് രണ്ട് ശതമാനം വീര്യമുള്ള ഉപ്പു വെള്ളത്തിലോ വിനാഗിരിയിലോ കഴുകുക. തന്മൂലം വിഷാംശം 20- 60% കുറയ്ക്കാം.
  27. മൂപ്പെത്തുന്നതിനു മുന്പ് തന്നെ വെണ്ടയ്ക്കാ പറിച്ചെടുക്കേണ്ടതാണ്. എന്നാല്‍ വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവത്തിലായയുടനെ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്‍പെടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക.
  28. നാലഞ്ചു ദിവസം വരെ കായ്കള്‍ മൂത്തു പോകാതെ സൂക്ഷിക്കാം. വിളവെടുത്ത പച്ചക്കറികള്‍ ചന്തയിലേക്കു അയക്കുന്നതിനു മുമ്പ് വെള്ളം തളിച്ച് വാഴയില കൊണ്ട് മൂടി സൂക്ഷിക്കുക.
  29. പച്ചക്കറി സസ്യങ്ങള്‍ പൂവണിഞ്ഞതിനു ശേഷം കീടനാശിനികള്‍ കഴിവതും ഒഴിവാക്കുക.
  30. ഇലകളില്‍ മഞ്ഞു തുള്ളികള്‍ ധാരാളമായി കാണപ്പെടുന്ന അവസരങ്ങളിലും കാറ്റ് ശക്തിയായി വീശുന്ന അവസരങ്ങളിലും മരുന്ന് തളിക്കാതിരിക്കുക
  31. . പച്ചക്കറി തോട്ടങ്ങളിലെ കളകള്‍ പിഴുതു മാറ്റി പുത ഇടുക. വേരില്‍ നിന്നും പൊട്ടിക്കിളിര്‍ക്കാതിരിക്കാന്‍ കളകള്‍ നിന്നിടത്ത് തുരിശിന്റെ ഒരു ഗാഢ ലായനി ഒഴിക്കുക .
  32. സൂര്യ കാന്തി വിത്തുകള്‍ നടുന്നതിനു മുന്പ് വിത്തുകള്‍ പുളിച്ച മോരില്‍ ഒരു രാത്രി ഇട്ടു വച്ചതിനു ശേഷം ഉണക്കുക. തന്മൂലം വിതച്ചു കഴിഞ്ഞാല്‍ വിത്തുകള്‍ ദ്രുതഗതിയില്‍ മുളച്ച് കരുത്തോടെ വളരുന്നു. വിളവും മികച്ചതായിരിക്കും.
  33. പയര്‍ വിത്ത് സംഭരിക്കുന്പോള്‍ കശുവണ്ടിയുടെ പൊളിച്ച തോടുകള്‍ കൂടി വിത്തിനോടൊപ്പം ഇട്ടുവയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങള്‍ക്ക് അരോചകമാണ്. അവ വിത്തിനെ ബാധിക്കാതെ ഒഴിഞ്ഞു കൊള്ളും.
  34. പച്ചക്കറികളില്‍ കായീച്ച കയറുന്നതു തടയാന്‍ മുളകിന്റെ അരി കത്തിച്ച് പുകച്ചാല്‍ മതി.
  35. കായം വെളുത്തുള്ളി കാന്താരിമുളക് ഇവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിക്കുന്നത് പല പ്രാണികളുടെയും ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും.
  36. പാവലിലെ മുരടിപ്പ് മാറ്റാന്‍ 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഈ ലായനി അരിച്ചെടുത്തതിനു ശേഷം ഒരു ലിറ്ററിന് നാല് മി. ലി എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്തു പടവലിന്റെ ഇലകളുടെ അടിവശത്ത് ചെറുകണികകളായി പതിക്കത്തക്ക രീതിയില്‍ തളിക്കുക.

എലി നശീകരണം

 

  • വെള്ള മന്ദാരന്റെ അഞ്ചു മി. ലി നീരില്‍ 90 ഗ്രാം ഗോതന്പു മാവ് ചേര്‍ത്തു കുഴച്ച് അതില്‍ രണ്ടു മില്ലി കടുകെണ്ണയും 2 ഗ്രാം ശര്‍ക്കരയും വെള്ളവും കൂട്ടി ഗുളികകള്‍ ഉണ്ടാക്കി എലി മാളങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുക എലികള്‍ ഇതു തിന്നു ചത്തു കൊള്ളും.
  • കൃഷിയിടങ്ങളിലെ എലി മാളങ്ങള്‍‍ തുടലി മുളക് ഉള്ളില്‍ വച്ച് മണ്ണിട്ട് അടയ്ക്കുക. എലികള്‍ മാളം ഉണ്ടാക്കുന്നതു കുറയും.
  • വെന്ത ഉള്ളിക്കുള്ളിലോ കപ്പയ്ക്കകത്തോ സിങ്ക് ഫോസ്-ഫൈഡ് വച്ച് അതു മാളത്തിനകത്തു വച്ചു കൊടുത്താല്‍ തുരപ്പനെലികള്‍‍ അത് തിന്ന് ചത്തു കൊള്ളും.
  • കൂമന്‍ ( മൂങ്ങ) പ്രതിദിനം കുറഞ്ഞത് രണ്ട് എലികളെയെങ്കിലും കൊന്നൊടുക്കി ഭക്ഷണമാക്കും. അതിനാല്‍ മൂങ്ങയെ മിത്രമായി കരുതി പരിപാലിക്കുക.
  • ചേര നല്ലൊരു കര്‍ഷക മിത്രമാണ്, കാരണം, എലിയെ അവ ധാരാളമായി കൊന്നൊടുക്കുന്നു. അതിനാല്‍ ചേരയെ കൊന്ന് നശിപ്പിക്കാതിരിക്കുക.
  • കൊടുവേലി പോലുള്ള ഔഷധ ചെടികള്‍ കൃഷി ചെയ്യുന്ന പുരയിടങ്ങളില്‍ എലി പെരുച്ചാഴി എന്നിവയുടെ ആക്രമണം കുറയും.
  • ശീമക്കൊന്നയുടെ കുരുവും അരിയും ചേത്തു വേവിച്ച് പഞ്ചസാരയും വെളിച്ചണ്ണയും ചേര്‍ത്തു പൂപ്പല്‍ പിടിച്ചെടുത്താല്‍ ആ മിശ്രിതം എലി നശീകരണത്തിനു വളരെ ഫലപ്രദമാണ്.
  • ഉണക്കച്ചെമ്മീന്‍ വറുത്ത് പൊടിച്ച് സിമന്റ് പൊടിയുമായി കൂട്ടി ചേര്‍ത്തു ചെറിയ കടലാസുകളില്‍ വരന്പുകളില്‍ വയ്ക്കുക എലി അവ തിന്ന് ചത്തു കൊള്ളും.
  • പൈനാപ്പിള്‍ തോട്ടത്തില്‍ ആഞ്ഞിലിയോ പ്ലാവോ മരങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ പഴങ്ങള്‍ പഴുത്ത് താഴെ വീണു കിടക്കാന്‍ അനുവദിക്കുക. എങ്കില്‍ എലി അവ തിന്നു കൊള്ളും. കൈതച്ചക്കയെ ആക്രമിക്കുകയില്ല.
  • ശീമകൊന്നയുടെ ഇലയും തൊലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ രണ്ടു തവണ പുഴുങ്ങിയ ശേഷം തണലില്‍ തോര്‍ത്തിയെടുത്ത നെല്ലും ഗോതന്പും എലിവിഷമായി വളരെ പ്രയോജനപ്രദമാണ്.
  • മരച്ചീനി കൃഷി ചെയ്യുന്നിടത്ത് ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്‍ തുരപ്പന്‍ ശല്യം കുറയും.
  • ചത്ത എലികളെ കാക്ക കൊത്തി വലിക്കത്ത വണ്ണം പറന്പില്‍‍ തന്നെ ഇടുക. ദുര്‍ഗന്ധം നിലനില്‍ക്കുന്നിടത്തോളം മറ്റ് എലികള്‍ ആ പ്രദേശത്ത് അടുക്കുകയില്ല.
  • വിളകളുടെ അരികില്‍ പാല്‍ക്കള്ളി നട്ടുവളര്‍ത്തിയാല്‍ എലികളില്‍ നിന്നും കൃഷിയെ രക്ഷിക്കാം.
  • പൈനാപ്പിള്‍ തോട്ടത്തില്‍ എലി ശല്യം ഒഴിവാക്കാനായി തോട്ടത്തിന്റെ അരികിലൂടെ കപ്പ നടുക. എലിക്ക് കപ്പയോടായിരിക്കും കൂടുതല്‍ താത്പര്യം.
  • ആന്പല്‍ക്കായ എലിക്കിഷ്ടപ്പെട്ട തീറ്റയാണ്. അത് പിളര്‍ന്ന് അല്‍പ്പം വിഷം വച്ച് പാടത്തിന്റെ വരന്പത്തു വയ്ക്കുക എലി അതു തിന്ന് ചത്തു കൊള്ളും.
  • ഉരുക്കിയ ശര്‍ക്കരയില്‍ അല്‍പ്പം പഞ്ഞിമുക്കി എടുക്കുക ഗോതന്പു മാവ്, പൊടിച്ച ഉണക്ക മത്സ്യം എന്നിവ ചേര്‍ത്ത് പൊടിയാക്കിയ ഖരമിശ്രിതത്തില്‍‍ കാപ്പിക്കുരുവിന്റെ വലിപ്പത്തിലുരുട്ടിയ പഞ്ഞി ഉരുളകള്‍ മുക്കി എടുക്കുക. ഈ ഉരുളകള്‍ പറന്പി ല്‍ പല ഭാഗങ്ങളിലായി വയ്ക്കുക ഇതു തിന്നുന്ന എലി കുടല്‍ തടസ്സപ്പെട്ട് 10 – 12 ദിവസങ്ങള്‍ക്കകമായി ചത്തു കൊള്ളും.
  • പെട്ടിയില്‍ കുടുക്കിയ എലിയെ കൊല്ലുന്നതിന് പെട്ടിയോടെ 10 – 15 മിനിറ്റ് നേരം വെള്ളത്തില്‍ മുക്കി പിടിക്കുക. എലിയുടെ മേല്‍ നല്ലവണ്ണം വെയില്‍ തട്ടത്തക്കവണ്ണം സൂര്യപ്രകാശത്തില്‍ എലിപ്പെട്ടി വച്ചിരുന്നാല്‍ അതില്‍ കുടുങ്ങിയിട്ടുള്ള എലി ചത്തു കൊള്ളും.
  • ശീമക്കൊന്നയുടെ വിത്ത് ഉണക്കിപ്പൊടിച്ചത് ശര്‍ക്കരയുമായി ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി നെല്പാടങ്ങളില്‍ വിതറുക. അതു തിന്ന് എലി ചത്തു കൊള്ളും.
  • നല്ല വലിപ്പമുള്ള കുടത്തിലോ ബക്കറ്റിലോ അടിയില്‍ മാത്രം നില്‍ക്കത്തക്കവണ്ണം അല്‍പ്പം കള്ള് ഒഴിച്ചു വയ്ക്കുക. മണം പിടിച്ചെത്തുന്ന എലികള്‍ ഇതിനുള്ളില്‍ കടന്നാല്‍ പിന്നെ രക്ഷപ്പെടുകയില്ല. കള്ളിനു പകരം കഞ്ഞിവെള്ളം ഒഴിച്ചു വച്ചാലും ഫലപ്രദമാണ്.
  • എലിയെ പിടിച്ച് ബോധം കെടുത്തിയിട്ട് മലദ്വാരം സൂചിയും നൂലുമുപയോഗിച്ച് തുന്നി യോജിപ്പിക്കുക. ബോധം വീഴുമ്പോള്‍‍ എലിയെ തുറന്നു വിടുക. വേദനയും മലബന്ധവും മൂലം ഭ്രാന്തു പിടിക്കുന്ന എലി സ്വവര്‍ഗ്ഗക്കാരെയെല്ലാം കടിച്ചു കൊല്ലും.
  • എലികളെ കുടുക്കാനുള്ള കെണികള്‍ വൈകുന്നേരം തയ്യാറാക്കി കൃഷി സ്ഥലത്ത് പലയിടങ്ങളിലായി വയ്ക്കുക.
  • കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ

    കഞ്ഞി വെള്ളം പല രീതിയിൽ നമുക്ക് ജൈവ കൃഷിയിൽ പ്രയോജനപ്പെടുത്താം

    1. അടുക്കളമുറ്റത്തെ കറിവേപ്പിലയെ ബാധിക്കുന്ന അരക്കിന്റെ ആക്രമണത്തിന് ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം.
      ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പംചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.
    2. പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ്. നാലില പരുവം മുതല്‍ കായ വിരിയുന്നതുവരെ ഏത് സമയത്തും കറുത്ത പേനിന്റെ ആക്രമണം പയറില്‍ പ്രതീക്ഷിക്കാം. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
    3. തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കാം.
    4. വെള്ളരിവര്‍ഗ വിളകളിലെ പ്രധാന പ്രശ്‌നമായ കായീച്ചയെ തുരത്താന്‍ കഞ്ഞി വെള്ളക്കെണിയാണ് നല്ലത്. ഉറി കെട്ടിത്തൂക്കാന്‍ പറ്റുന്ന, ജനാലകള്‍ തയ്യാറാക്കിയ പെറ്റ് ജാറിലോ ചിരട്ടയിലോ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും അരഗ്രാം രാസകീടനാശിനിയും ചേര്‍ത്ത് ഇളക്കുക. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം ആര്‍ത്തിയോടെ കുടിച്ച് ചാവും.
    5. പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ബയോഗ്യാസ് പ്‌ളാന്റിന് പ്രിയം. പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അടുക്കളമാലിന്യങ്ങളും ഇരട്ടി വെള്ളവും ചേര്‍ത്ത് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റിന്റെ ഇന്‍ലെറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. പുളിച്ച കഞ്ഞിവെള്ളത്തിന്റെ അളവനുസരിച്ച് ഗ്യാസിന്റെ അളവും കൂടും.
  •  

    ബോര്‍ഡോ മിശ്രിതം

    DECEMBER 24, 2015 ADMIN LEAVE A COMMENT

    ബോര്‍ഡോ മിശ്രിതം 1%:

    തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.
    100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍
    തുരിശ് – 1 കിലോഗ്രാം

    നീറ്റ് കക്ക – 1 കിലോഗ്രാം

    വെള്ളം 100 ലിറ്റര്‍
    തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക.
    കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം.
    എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക.
    ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക്‌ , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക.
    ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്‍വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും.
    മഴക്കാലത്ത്‌ തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍
    നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച്‌ കറുപ്പ് നിറം ആകുന്നതുവരെ
    ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം.
    ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

    കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍

    കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍ : –

    1) 1 ലിറ്റര്‍ പഴങ്കഞ്ഞി വെള്ളം 1 സ്പൂണ്‍ ചാരം ചേര്‍ത്ത് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യുക.
    2 )മീന്‍ കഴുകിയ വെള്ളം തളിച്ചു കൊടുക്കുക.
    3) 15gm ചുണ്ണാമ്പ് 15gm മഞ്ഞള്‍ പൊടി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത്‌ ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക

    .
    4) 20gm വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരില്‍ 1 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക

    5) ബോര്‍ഡോ മിശ്രിതം 1%:

    തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.
    100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍
    തുരിശ് – 1 കിലോഗ്രാം

    നീറ്റ് കക്ക – 1 കിലോഗ്രാം

    വെള്ളം 100 ലിറ്റര്‍
    തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക.
    കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം.
    എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക.
    ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക്‌ , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക.
    ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്‍വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും.
    മഴക്കാലത്ത്‌ തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍
    നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച്‌ കറുപ്പ് നിറം ആകുന്നതുവരെ
    ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം.
    ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

    പൊതുവായ ഉപാദികൾ

    കഞ്ഞിവെള്ളം:
    പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാൻ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാൽ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാൽ പയറിലുള്ള അരക്ക്(ഇലപ്പേൻ) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തിൽ‌തന്നെ ഒഴിവാക്കണം.

    കടലാസ് പൊതിയൽ:

    കായീച്ചയെ ഒഴിവാക്കാൻ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം‌തന്നെ കടലാസുകൊണ്ട് പൊതിഞ്ഞാൽ മതിയാവും. വീട്ടിൽ കറിവെക്കാനുള്ള പച്ചക്കറികൾ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകൾ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്‌പിടിച്ച് നിലത്തിട്ട് അമർത്തികൊല്ലുന്നതാണ് നല്ലത്.

    ചിരട്ടക്കെണി

    കഞ്ഞിവെള്ളക്കെണി

    കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക. ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്‍ക്കുന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും. ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും.

    കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചുനശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.ഇങ്ങനെയുള്ള ചിരട്ടക്കെണികൾ പാവൽ, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാൽ അവിടെ വരുന്ന ധാരാളം കായിച്ചകൾ പഴച്ചാർ കുടിച്ച് ചിരട്ടയിൽ ചത്തതായി കാണാം.

    മീന്‍കെണി

    ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്‍മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും

    പഴക്കെണി:
    ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക

    or

    ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.

    പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത് .

    തുളസി കെണി :- ഒരു പിടി തുളസിയില നല്ലതു പോലെ അരച്ച് നീര് കളയാതെ ചിരട്ടയ്ക്ക് ഉള്ളില്‍ വയ്ക്കുക.
    തുളസിച്ചാര്‍ ഉണങ്ങി പോകാതിരിക്കാന്‍ കുറച്ചു വെള്ളം ഒഴിക്കുക
    ഇതില്‍ 10gm ശര്‍ക്കര പൊടിച്ചു ഒപ്പം കാര്‍ബോഫുറാഡാൻ തരി കൂടി ഇട്ടു ഇളക്കുക .
    കായ്‌ ഈച്ചകള്‍ക്കെതിരെ വളരെ ഫലപ്രദമാണ് .
    ഇതു ഉറി കെട്ടി തൂകി ഇടുക .

    or
    ഒരു പിടി തുളസിയില ഞരടിപിഴിഞ്ഞോ മറ്റോ നീരെടുത്ത് ഒരു പരാസിറ്റാമോൾ ഗുളിക പൊടിച്ചിടുക ശേഷം അല്പം വെള്ളം ചേർത്ത് ഒരു ചിരട്ടയിൽ ഒഴിച്ച് ഉരി പോലെ പന്തലിൽ കെട്ടി തൂക്കുക …കടയിൽ നിന്നും വാങ്ങിയ ഫെറോമോണ്‍ കെണി പഴയത് ഉണ്ടെങ്കിൽ ചിരട്ടക്ക്‌ പകരം ഉപയോഗിക്കാം അതിൽ ഒഴിച്ച് കെട്ടിതൂക്കിയാലും മതി

    മണ്ണെണ്ണ കുഴമ്പ്

    ഒരു ലിറ്റർ മണ്ണെണ്ണയിൽ, 50 ഗ്രാം ബാർ‌സോപ്പ് അര ലിറ്റർ വെള്ളത്തിൽ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേർത്ത് ചെടിയിൽ തളിക്കുക.

    1) പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക.

    2) ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം.

    3)ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്

    കിരിയാത്ത് കുഴമ്പ്

    ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനുതകുന്നതാണ് കിരിയാത്ത് കുഴമ്പ്.

    കിരിയാത്ത് ചെടിയുടെ ഇലയും ഇളംതണ്ടുമാണ് മുഖ്യചേരുവ. ഇവ നന്നായി ചതച്ച് നീരെടുക്കണം.

    ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം അലക്കുസോപ്പ് ചേര്‍ത്തിളക്കുക. എളുപ്പം ലയിക്കാന്‍ സോപ്പ് ചെറിയ ചീളുകളാക്കാം. ഈ ലായനിയാണ് കിരിയാത്ത് കുഴമ്പ്.

    പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കണം. ഇതില്‍ ലിറ്ററൊന്നിന് 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ച് ഉപയോഗിക്കാം.

    ചെടിയുടെ അടിഭാഗത്ത് കീടനാശിനി വീഴണം.

    നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം

    പറമ്പുകളില്‍ കാണുന്ന നാറ്റപ്പൂച്ചെടി, ശവക്കോട്ടപ്പച്ച, ചടയന്‍ എന്നിവയെല്ലാം ഇതിനുപയോഗിക്കാം. ചെടിയുടെ ഇലയും ഇളംതണ്ടുമാണ് ഉപയോഗിക്കേണ്ടത്.

    1) വെള്ളം തളിച്ച് നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഞെരടി ഒരു ലിറ്ററോളം നീരെടുക്കുക.

    2) 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക.

    3) ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

    പയറിന്റെ ഇളംതണ്ടിലും ഇലയുടെ അടിയിലും പൂവിലും ഞെട്ടിലും കായയിലും എല്ലാം ഇവയുടെ ഉപദ്രവം കാണാം. കടുകുമണിയേക്കാള്‍ ചെറുതായ ഇവയെ നശിപ്പിച്ചാലേ പയറിനെ രക്ഷിക്കാനാവൂ
    പയര്‍ പേനിന്റെ ഉപദ്രവം കാണുമ്പോള്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ തളിക്കണം.

    വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

    1) 60 ഗ്രാംബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക.

    2) 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 ml വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക.

    3) ഇത് ഒമ്പത് ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
    ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമല്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്.

    വേപ്പിന്‍കുരു സത്ത്

    1) 50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. . ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം.

    2) വേപ്പിന്‍ കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്.

    ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.
    വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍,കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍ , പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്.

    പുകയില കഷായം

    1) 250 ഗ്രാം പുകയില 2. 25 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക.

    2) 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക.

    3) നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം

    വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
    മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍… തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്

    വിവിധ തരം അക്വാപോണിക്സ് ഗ്രോ ബെഡുകൾ

    ഉപയോഗിക്കുന്ന ഗ്രോ ബെഡിനെ അടിസ്ഥാനമാക്കി മീഡിയ ബേസ്ഡ്, നൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് വാട്ടർ കൾച്ചർ(DWC) എന്നീ മൂന്ന് തരം അക്വാപോണിക്സ് കൃഷിരീതികളാണ് പ്രചാരത്തിലുള്ളത്.

    1.മീഡിയ ബേസ്ഡ്

    2.നൂട്രിയന്റ് ഫിലിം ടെക്നിക് (NFT)

    3.ഡീപ് വാട്ടർ കൾച്ചർ(DWC)

    അക്വാപോണിക്സ് കൃഷി രീതി കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ

    • കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ ഉൽപ്പാദനം.
    • ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതിനാൽ ധനലാഭവും സമയ ലാഭവും.
    • തികച്ചും ജൈവ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നു.
    • കളകളും മണ്ണ് വഴിയുള്ള കീടങ്ങളുടെയും രോഗങ്ങളുടേയും ആക്രമണവും ഒഴിവാകുന്നു.
    • എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കാം.

    ചിലവ് കുറഞ്ഞതും ഉത്പ്പാദനക്ഷമത കൂടിയതുമായൊരു ജൈവ ഭക്ഷ്യോത്പ്പാദന മാർഗ്ഗമാണ് അക്വാപോണിക്സ് കൃഷി രീതി.വളരെയേറെ പ്രയോജനങ്ങളുള്ള ഈ സമ്പ്രദായം സ്ഥലപരിമിതിയുള്ളവർക്കും വീട്ടുവളപ്പിലോ ടെറസ്സിലോ സ്ഥാപിക്കാവുന്നതാണ്.

    അക്വാപോണിക്സിനെപ്പറ്റി അറിയാൻ

    ജൈവ ഭക്ഷ്യോൽപ്പാദനം പതിനമടങ്ങ് വർദ്ധിപ്പിക്കാൻ ശേഷിയുള്ലൊരു നൂതന സാങ്കേതിക വിദ്യയാണ് അക്വാപോണിക്സ്. മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും മത്സ്യ കൃഷിയും സംയോജിപ്പിച്ച ഈ സന്പ്രദായം കുറഞ്ഞ ചിലവിൽ കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ വിളവുണ്ടാക്കാൻ സഹായിക്കുന്നു.

    എന്താണ് അക്വാപോണിക്സ് ?

    മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നൊരു നൂതന കൃഷി സാങ്കേതമാണ് അക്വാപോണിക്സ്. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണിത്. അക്വാപോണിക്സ് രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട് ആയാസരഹിതമായൊരു കൃഷിസന്പ്രദായമാണിതെന്നു പറയാം.

    മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പന്പ് എന്നിവയാണ് അക്വാപോണിക്സ് സിസ്റ്റത്തിൻറെ അടിസ്ഥാന ഘടകങ്ങൾ.

    അക്വാപോണിക്സ് സിസ്റ്റത്തി ൻറെ പ്രവർത്തനം

    മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യ വിസർജ്യങ്ങൾ തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ് സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേററ് ചെടികൾ വളമായി ട്ടുപയോഗിച്ചു വളരുന്നു.
    മത്സ്യ ടാങ്കിലെ ജലം പന്പുപയോഗിച്ച് ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുന്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സന്പുഷ്ടവുമായിരിക്കും.

    കോളി ഫ്ലവർ കൃഷി

    പൂവ് പച്ചക്കറി ആയി ഉപയോഗിക്കുന്നു. ഉരുണ്ട പൂവായതുകൊണ്ട് ഉത്തരേന്ത്യയിൽ ഫൂൽ ഗോബി. ധാരാളം വ്യഞ്ജനങ്ങളിൽ ഉപയോഗിക്കുന്നു. തനിച്ച് ഗോബി മസാല, കിഴങ്ങു മാത്രം ചേർത്ത് ആലു ഗോബി, ഗ്രീൻ പീസ് ചേർത്ത് ഗോബി മട്ടർ മസാല അങ്ങനങ്ങനെ ഗോബി പക്കുവട വരെ.

    എന്നാൽ ഏറ്റവും പ്രസിദ്ധം മാർവാഡികളുടെ അച്ചാറാണ്. മൂന്നു നേരവും ചപ്പാത്തിയും അച്ചാറും കഴിക്കുന്ന അവർ ഫ്ലവർ അല്ലികളായി എടുത്ത്, ബജിമുളക്, മാങ്ങാപൊടി (അംചൂർ) ഒക്കെ ചേർത്ത് (അവർ വെളുത്തുള്ളി കഴിക്കില്ല) അച്ചാർ ഉണ്ടാക്കി മാസങ്ങളോളം വച്ചേക്കും. അവർ നമ്മളേപ്പോലെ വിനാഗിരി ചേർക്കില്ല. പൂപ്പൽ പിടിക്കാതിരിക്കാൻ മുറക്ക് വെയിലത്തു വക്കും. അവർ കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. അതിൻറെ ഒരു ചുവയുണ്ടന്നതൊഴിച്ചാൽ നല്ല രൂചിയാണ്. കൂട്ടത്തിൽ പച്ചക്കു തിന്നാവുന്ന എല്ലാ പച്ചക്കറികളും അവർ തിന്നും (കാബേജ്, കാരറ്റ്,വെള്ളരി ഒക്കെ) അവസാനം പുളിയില്ലാത്ത ഒരു കോപ്പ തൈരും. നമ്മൾ പ്രഥമൻ കൂട്ടി സദ്യ ഉണ്ട പ്രതീതി.

    ഇനി കൃഷിക്കാര്യം. വിത്തു പാകുന്നതു മുതൽ വിളവെടുപ്പു വരെയുള്ള കൃഷിയും പരിചരണവും എല്ലാം കാബേജിൻറെ കൂട്ടു തന്നെ. ഇത് തീർത്തും ശരത് കാല വിളയാണ്. തണുപ്പും ഈർപ്പവും ഉള്ള ഇടത്ത് നല്ല വിള കിട്ടും. അങ്ങനെയുള്ള കേരളത്തിലെ മലയോര പ്രദേശങ്ങളിൽ വിജയപ്രദമായി കൃഷി ചെയ്യാം. അല്ലാത്ത ഇടങ്ങളിൽ കാലത്തെങ്കിലും മഞ്ഞു മൂടി കിടക്കുന്ന ഡിസംബർ മാസത്തിൽ പൂക്കാൻ പാകമായാൽ ചെറിയ പൂക്കൾ കിട്ടും. അതിന് ഒക്റ്റോബർ ആദ്യം അരി പാകണം. അകാലത്തിൽ പൂക്കില്ല. പൂത്താൽ തന്നെ പൂക്കൾ വളരെ ചെറുതും വിരിഞ്ഞതുമായിരിക്കും. അതിന് മാർദ്ദവം കാണില്ലന്നു മാത്രമല്ല, ചിലതിന് കയ്പ് രസവും കാണും. നല്ല വെള്ള നിറമുള്ള പൂവാണ് നല്ലത്. നിറം മങ്ങാൻ തുടങ്ങിയാൽ ഒടിക്കണം, അതാണ് പാകം.

    നല്ല സ്വാദുള്ള പൂവല്ലേ. അപ്പോൾ പുഴുവും വരുമല്ലോ. തുടക്കത്തിൽ വേപ്പെണ്ണ കാന്താരി രസായനം ഉപയോഗിക്കാം. പുകയില കഷായം ഏൽക്കില്ല. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർ സ്ഥിരമായി കുരുടാൻ കലക്കി തളിക്കുകയാണ് ചെയ്യുന്നത്. ദിവസവും നോക്കി പുഴുവുണ്ടെങ്കിൽ എടുത്തുകൊല്ലാം. എന്നാൽ വലിയ ഒരുതരം പച്ച പുഴു (ഡ്രാഗൺ ഫ്ലൈയുടെ പുഴു) ഒറ്റ രാത്രികൊണ്ട് തിന്നു കളയും. ചെറിയ പുഴുക്കൾ ഇലയുടെ അടിയിൽ വിശ്രമിക്കുന്പോൾ, വലിയ പുഴുക്കൾ തിന്നിട്ട് കടന്നുകളയും. നേരം വെളുത്തതറിയാതെ തീറ്റിയിൽ മുഴുകിയവരെ മാത്രമേ രാവിലെ കിട്ടൂ.

    ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം

    ഉത്തരേന്ത്യയിൽ ശൈത്യ കാലത്ത് (കാലവർഷം തുടങ്ങും മുന്പ് കിളക്കത്തക്കവിധം) കൃഷി ചെയ്യുന്ന ഒരിടവിളയാണ് ഉരുളക്കിഴങ്ങ്.
    രണ്ടു വിധത്തിൽ കൃഷി ചെയ്യാം.വളം ചേറി, പൂട്ടിയോ കിളച്ചോ കട്ടയില്ലാതെ വൃത്തിയാക്കിയ ഭൂമിയിൽ ഒരടി അകലത്തിൽ 6 ഇഞ്ച് താഴ്ത്തി പൂട്ടുക. നികന്ന ഭാഗത്ത് ഒരടി അകലത്തിൽ വിത്തു നടുക. കിളിർത്ത് നാലില പരുവമാകുന്പോൾ ഭൂമിയിൽ വളം വിതറി ചുവട്ടിൽ അല്പം മണ്ണ് അടുപ്പിക്കുന്നു. ഒരു മാസം കഴിഞ്ഞ് വീണ്ടും വളം ചേറി പാത്തിയിൽ നിന്നും മണ്ണ് മൂട്ടിലടുപ്പിക്കുന്നു. കിഴങ്ങിൻറെ തണ്ട് പഴുത്ത് ഒരാഴ്ച കഴിയുന്പോൾ ഈ വാരം ഉഴുതു മറിക്കുന്പോൾ കിഴങ്ങ് തെളിഞ്ഞിരിക്കും, പെറുക്കി എടുക്കാം.
    രണ്ടാമത്തെ രീതി നിരപ്പാക്കിയ നിലത്തിൽ ഒരടി അകലത്തിൽ വിത്തു കിഴങ്ങ് മണ്ണിൽ പുതച്ചു വെക്കലാണ്. മുൻ പറഞ്ഞ കാലയളവിൽ മണ്ണ് വശങ്ങളിൽ അടുപ്പിക്കുന്നു. പാകമാകുന്പോൾ കിഴങ്ങ് കിളച്ചെടുക്കുന്നു. രണ്ടും തമ്മിൽ വിളവിൽ വ്യത്യാസമില്ല. എന്നാൽ വാരം കോരി നടുന്നത് മറിച്ചിടുന്നതുകൊണ്ട് അടുത്ത കൃഷിക്ക് ഒരു പൂട്ടു ലാഭമായി.

    ഇതു വടക്കൻറെ കഥ. നമുക്കോ. പൂഴിമണ്ണുള്ള ഇടങ്ങളിലും ചരൽ കുറവുള്ള മണ്ണിലും നല്ലവണ്ണം കിഴങ്ങുണ്ടാകും. മണ്ണിര കുറവുള്ള സ്ഥലം നന്ന്. തുലാവർഷം കഴിയുന്പോൾ മേൽ പറഞ്ഞ പോലെ കൃഷി ചെയ്യാം. ഗ്രോ ബാഗിലും പാത്രങ്ങളിലും കൃഷി ചെയ്യാം.
    എന്നാൽ ആസ്സാം രീതി വളരെ ലാഭകരമാണ്. വളമിട്ട് വെട്ടിക്കുട്ടിയ തെങ്ങിൻ തടത്തിൽ മണ്ണ് കൂടുതലുള്ള ഭാഗങ്ങളിൽ വിത്ത് മണ്ണിൽ പുതച്ചു വക്കുക. എന്നിട്ട് ഉണങ്ങിയ പുല്ലോ വൈക്കോലോ പുതയിടുക. കിളിർത്ത് തണ്ട് മുകളിൽ വരും. ഉണക്കു തട്ടാതെ തളിച്ചുകൊടുക്കുക. തണ്ടുണങ്ങി ഒരാഴ്ച കഴിഞ്ഞ് പുത മാറ്റുക. പകുതി കിഴങ്ങ് മണ്ണിനടിയിലും പകുതി മുകളിലുമായി ധാരാളം കിഴങ്ങുണ്ടാകും. ചിലതിൻറെ മുകളിലിരുന്ന ഭാഗത്ത് ചെറിയ പച്ചനിറം കാണും. സാരമില്ല, രുചി വ്യത്യാസമില്ല. തണലത്തുണങ്ങി 6 മാസം സൂക്ഷിക്കാം. കിഴങ്ങുമായി, തെങ്ങിന് ഉണക്കു കടുക്കുകയുമില്ല. കൂടാതെ തെങ്ങിൻറെ ഉൽപാദനശേഷി വർദ്ധിക്കുകയും ചെയ്യും.

    വിത്തിന് കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് നാരങ്ങ സൈസിൽ കിട്ടിയാൽ മുഴുവനായും അല്ലെങ്കിൽ ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കിയും (തോൽ ഭാഗം മുകളിൽ വരത്തക്കവിധം) നടാം.
    ഉത്തരേന്ത്യയിൽ കിഴങ്ങിന് കീടനാശിനിയുടെ പ്രയോഗമില്ല. ഇവിടെ കീടവും കാണും. കാബേജിലും മറ്റുമുള്ള ഇല തീനി പുഴുക്കളുണ്ടാകാം. പ്രതിവിധി അതുപോലെതന്നെ. പിന്നെ മണ്ണിര കൂടുതലുണ്ടെങ്കിൽ കിഴങ്ങിന് കുത്തുകൊള്ളും, കിഴങ്ങ് കരിക്കനായി (വേകാത്തത്) പോകും.

    കല്ല്‌ വാഴ അഥവാ മോന്താൻ വാഴ

    നമ്മുടെ പലരുടെയും വീടുകളിൽ ഉണ്ടാവാൻ സാധ്യതയുള്ളതും വെറുതെ കളയുന്നതുമായ ഒരു അമൂല്യ വസ്തുവാകാം ഒരു പക്ഷെ കല്ല്‌ വാഴയിലെ പഴം. പഴത്തിന് സ്വാദ് ഉണ്ട്. പക്ഷെ തിന്നാൻ പറ്റില്ല. ഉള്ളിൽ നിറയെ പാറ കല്ല്‌ പോലെ ചെറിയ ഉരുണ്ട കല്ലുകൾ.

    മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഈ കല്ല്‌ ദിവ്യ ഔഷധമാണ്. മൂന്നു നാല് ദിവസം ഈ കല്ലുമണികൾ പൊടിച്ചു അര ഗ്ലാസ് ഇളം ചൂടുള്ള പാലിൽ പത്തു ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രാശയ കല്ലുകൾ അലിഞ്ഞു പോകും.മൂത്ര സംബന്ധമായ നീറ്റൽ പോലുള്ള അസുഖങ്ങള്‍ക്കും (മൂത്ര ചൂട്) ഇത് നല്ലതാണ്. വിഷത്തിനു ഔഷധം വിഷം തന്നെ, എന്ന പോലെ കല്ലിനു ഔഷധം കല്ല്‌ തന്നെ .

    കിഡ്നിയിലെ കല്ലിനു മറ്റൊരു മരുന്ന് .
    സാധാരണ ആരും ഇത് പഴമായി പറിക്കാറില്ല. വാഴയില്‍ തന്നെ നിന്ന് മുഴുവനും ഉണങ്ങി ആ കല്ലുകള്‍ പൊട്ടി തെറിച്ചു താഴെ വീഴും. ആ കല്ലുകള്‍ പെറുക്കിഎടുക്കും.

    കൃഷി രീതി
    പഴത്തിലെ ഫ്രഷ്‌ കല്ലുകള്‍ നട്ടാല്‍ തൈ മുളക്കും. അല്ലെങ്കില്‍ വാഴയുടെ കടക്കാലുള്ള കന്നുകള്‍ പിരിച്ചു നടണം

    ആയുര്‍വേദത്തില്‍ കന്മദഭസ്മം എന്ന ഒന്ന് കേട്ടിട്ടില്ലേ. ആയുര്‍വേദ വിധി പ്രകാരം മൂത്ര ചൂടിനും മൂത്രാശയ കല്ലിനും കൊടുക്കുന്ന മരുന്ന് ആണ് ഈ പൊടി. ഇത് കിട്ടുന്നത് ഉയര്‍ന്ന സ്ഥലങ്ങളിലുള്ള കറുത്ത പാറക്ക് വിയര്‍ക്കുമ്പോള്‍ പുറത്തു ഊറി വരുന്ന , അല്ലെങ്കില്‍ പാറക്ക് മദം പൊട്ടുമ്പോള്‍ ബഹീര്‍ഗമിക്കുന്ന ദ്രാവകം , എടുത്തു ഉണക്കി എടുക്കുന്ന പൊടി ആണ്. കന്മദം എന്നാല്‍ മദം ഇളകിയ കല്ല്‌ എന്നര്‍ത്ഥം(കല്‍-മദം= കന്മദം) . അത് പോലെ പാറക്ക് മുകളില്‍ വളരുന്ന വാഴകള്‍ ഈ മദം വലിച്ചെടുക്കും. അതായിരിക്കാം ഈ കല്ലുകള്‍. കാരണം പാറപ്പുറത്ത് വളരുന്ന വാഴകളില്‍ മാത്രമേ ഈ കല്ലുകള്‍ ഉണ്ടാകൂ. അല്ലാത്ത സ്ഥലങ്ങളില്‍ വളരുന്ന ചില വാഴപ്പഴത്തില്‍ ഇതുപോലെ കല്ല്‌ വന്നാലും അതിനു ഇത്ര കറുപ്പ് നിറം ഉണ്ടാകില്ല. കല്ല്‌ വളരെ കുറച്ചേ ഉണ്ടാകൂ.

    ചീര കൃഷി

    ചീര മുഖ്യമായും രണ്ടിനമാണ്. ചുവപ്പും പച്ചയും. ഇവക്കു രണ്ടിനും അനേകം ഉപ ഇനങ്ങളും ഉണ്ട്. കപ്പ ചീര മുതൽ കുപ്പ ചീര വരെയും അഴുക്കു ചീര മുതൽ കൊഴുപ്പു ചീര വരെയും.  ചുവന്ന ചീര രക്തത്തിലെ ശ്വേതാനുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഇതിൽ ഇരുന്പിൻറെ മൂലകങ്ങൾ കുടുതലുണ്ട്. നല്ലയിനം പച്ചചീര നല്ല Cholesterol കൂട്ടാനും ചീത്ത Cholesterol കുറക്കാനും സഹായിക്കും. ഇതിൽ മഗ്നീഷ്യത്തിൻറെ അംശം ധാരാളമുണ്ട്.
    ഘടനാപരമായി ചീര വിത്ത് കിളിർക്കുന്ന ഇടത്തു തന്നെ വളര്തുന്നതാണ് ഉത്തമം. എന്നാൽ ഇതിൻറെ വിത്ത് ചെറുതാകയാൽ വിത്തു നടൽ ബുദ്ധിമുട്ടാണ്. അതിനാൽ പാകി കിളിർപ്പിച്ച് എടുത്തു നടുന്നു.
    ഗാർഹിക ആവശ്യത്തിനു കൃഷി ചെയ്യുന്നവർ കുറേശ്ശേ ചെറിയ ഇടങ്ങളിലോ പാത്രങ്ങളിലോ പാകി കിളിർപ്പിക്കാം. അല്പം മണൽ ചേർത്താൽ തൈകൾ തമ്മിൽ അകലം കിട്ടും, പിഴുതെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. സ്ഥിരമായി ചെയ്യുന്നവർക്ക് അതിൻറെ ആവശ്യമില്ല. നല്ല വിത്താണെങ്കിൽ അഞ്ചാം ദിവസം കിളിർക്കും. 4 ഇല വരുന്പോൾ എടുത്തു നടാം. വേരു പൊട്ടാതെ അല്പം മണ്ണോടു കൂടി എടുത്തു നടണം
    സൂര്യപ്രകാശം വേണം എന്നാൽ അതി കഠിന ചൂട് സഹിക്കില്ല. വെള്ളക്കെട്ടും പാടില്ല. അഴുക്കു വെള്ളം പാടില്ല.
    ഒരടി അകലം പാലിക്കുന്നത് നല്ല ഇലകളോടുകൂടി സമൃദ്ധമായി വളരാൻ സഹായിക്കും. ഇല്ലെങ്കിൽ ഇല കുറഞ്ഞ് കോലു പോലിരിക്കും. അതിനു മാർദ്ദവവും കാണില്ല.

    ഭൂമിയിൽ വരിയായി നടാം. തുലാവർഷത്തോടെ വളമിട്ട് വെട്ടിക്കൂട്ടിയ തെങ്ങിൻ തടത്തിൽ തെങ്ങിൻപൊറ്റ ഇല്ലാത്ത ഭാഗത്തും നടാം. അത് തെങ്ങിൻ തടത്തിൽ നനവ് നിലനിർത്തും എന്നതുകൊണ്ട് വെള്ളക്ക കൊഴിച്ചിൽ കുറക്കും, ഫലം ചീരക്കൊപ്പം തേങ്ങയും കൂടുതൽ കിട്ടും.

    ടെറസിൽ ആണെങ്കിൽ ചെറിയ ചെറിയ പാത്രങ്ങളിൽ ഒരോ മൂടു നടാം. ചട്ടി-ചാക്കു-ബാഗുകളുടെ സൈസനുസരിച്ച് എണ്ണം നിശ്ചയിക്കാം. ശ്രദ്ധയോടും കൃത്യതയോടും കൃഷി ചെയ്താൽ വർഷം മുഴുവനും എന്നും എടുക്കത്തക്ക വിധം കൃഷി ചെയ്യാം.

    ചീര മൂടു പിടിച്ച ശേഷം രോഗമുക്തമായ പച്ചച്ചാണകം കിട്ടുമെങ്കിൽ വെള്ളത്തിൽ നേർപ്പിച്ച് തണ്ടിലും ഇലയിലും വീഴാത്ത വിധം ചീരത്തടത്തിൽ ഒഴിച്ച് മണ്ണിളക്കിക്കൊടുത്താൽ വളർച്ച ത്വരിതപ്പെടുത്തും.
    ടെറസ്സിൽ വേനൽക്കാലത്ത് മൂടു പിടിക്കുന്നതുവരെ തണലത്തു വക്കുന്നതോ നല്ലവണ്ണം തണൽ നൽകുന്നതോ ഉത്തമം.
    ചീര മുകളിൽ നിന്ന് താഴേക്കു പൂക്കുന്നു. പൂത്താൽ പിന്നെ ഇലയുടെയും തണ്ടിൻറെയും മാർദ്ദവം കുറയും. അരിയുടെ നിറം കറുത്തതാകുന്പോൾ വിളഞ്ഞു എന്നു തീരുമാനീക്കാം. മൂടോടെ പിഴുത് തണലത്ത് ഉണക്കി എള്ള് തെളിക്കുംപോലെ തിരുമ്മി അരിയുംതൊലിയും ഉൾപ്പെടെ സൂക്ഷിക്കാം. നല്ലപോലെ ഉണങ്ങിയാൽ ഒരുവർഷത്തിലധികം കേടുകൂടാതിരിക്കും.

    കുരുമുളക് കൃഷി

    ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

    പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.

    തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.

    തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

    കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.

    കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ -കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.

    പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.

    വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.

    കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.

    താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.

    കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

    കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്പങ്ങളുടെ ശതമാനമാണ് കായ്പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.

    സെറാഡിക്സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്തുവാണ്.

    കൊടിത്തല നടാനുള്ള മുരിക്കിൽ കന്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.

    കൊടിത്തലയ്ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്ക്കുക. തുടർന്നു നടുക.

    കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും

    കുരുമുളകു നടുന്പോൾ ഒരു കേറുതലയും രണ്ടു ചെന്തലകളും ഓരോ ചുവട്ടിലും നടുക. കേറുതല പിറ്റേവർഷം തന്നെ ആദായം തരും. ചെന്തല മൂന്നാം വർഷം മുതൽ ആദായം തരും. [amazon text=buy grow bags from Amazon]

    കുരുമുളകിന്റെ തലക്കം മുരിക്കിൽ കയറ്റാൻ രണ്ടടി നീളത്തിലും തെങ്ങിൽ കയറ്റാൻ നാലടി നീളത്തിലും മുറിക്കുക.

    കുരുമുളകു ചെടിയുടെ ചുവട് ഇളക്കാതിരിക്കുക, ധൃതവാട്ടം വരാനുള്ള സാധ്യത കുറയും.

    കുരുമുളക് മെതിക്കുന്പോൾ ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളിച്ച ശേഷം മെതിക്കുക. വേഗത്തിൽ മണികൾ ഉതിർന്നു കിട്ടും.

    ഓലിയോ റെസീനും തൈലവും വേർതിരിച്ചെടുക്കാൻ പൂർണ്ണമായും മൂപ്പെത്താത്ത കുരുമുളകാണ് നല്ലത്.

    ഒരു ഗ്രാം ഇൻഡോൾ ബ്യൂട്ടിറിക്ക് ആസിഡ് 3-5 ഗ്രാം വരെ അലക്കുകാരം ലയിപ്പിച്ച ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആ ലായിനിയിൽ കുരുമുളകു തണ്ട് 45 സെക്കന്റ് മുക്കിയ ശേഷം പാകുക. വിജയം 90-95% ആയിരിക്കും.

    കുരുമുളകിന്റെ മാതൃചെടിയിൽ നിന്നും വളരുന്ന വള്ളികൾ മുറിക്കാതെ പുതിയ താങ്ങുകാലിലേക്കു പടർത്തിയാൽ വേനലിനെയും രോഗങ്ങളെയും അതിജീവിക്കും. രണ്ടു മൂന്നു വർഷത്തെ വളർച്ച ആയാൽ മാതൃ ചെടിയും ആയുള്ള ബന്ധം മുറിക്കാം.

    കുരുമുളകിന്റെ ധൃതവാട്ടത്തിന് പരിഹാരമായി കാലവർഷത്തിനുമുന്പും, തുലാ വർഷത്തിനു ശേഷവും 500 ഗ്രാം വീതം ഉപ്പ് ചുവട്ടിലിട്ടു കൊടുക്കുക.

    കുരുമുളകു വള്ളികളിൽ തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരം വരെ പാർശ്വ ശിഖരങ്ങൾ അഥവാ കണ്ണിത്തലകൾ തീരെ ഇല്ലാതിരിക്കുകയോ, വിരളമായി മാത്രം ഉണ്ടാവുകയൊ ചെയ്യാറുണ്ട്. തന്മൂലം അത്തരം ഭാഗങ്ങളിൽ നിന്നും വിളവ് ലഭിക്കുകയില്ല. അതിന് വള്ളി നട്ട് 9-10 മുട്ട് വളർന്നാൽ നില നിരപ്പിൽ നിന്നും 15 സെ.മീ. ഉയരത്തിൽ വെച്ച് തല മുറിക്കണം. വീണ്ടും ഇവയിൽ നിന്നു തളിർപ്പുകളുണ്ടായി പത്തുമുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്തു നിന്നും മൂന്നു മുട്ടുകൾ മുകളിൽ വെച്ച് വീണ്ടും മുറിക്കുക. ആവശ്യമായ ഉയരത്തിൽ എത്തുന്നതു വരെ ഈ പ്രക്രിയ തുടരണം. അങ്ങനെ ചെയ്താൽ ധാരാളം കണ്ണിത്തല വളർന്നു കിട്ടും. വിളവും അതിനനുസരിച്ച് വർദ്ധിക്കും.
    കുരുമുളകിന് കുമ്മായം ഇടുന്പോൾ ഒരു പിടി കുമ്മായം മണ്ണു നിരപ്പിൽ നിന്നും മുക്കാൽ മീറ്റർ മുകളിലേക്ക്, തണ്ടു വഴി വിതറി കൊടുക്കുക. തണ്ട് നനഞ്ഞിരിക്കുന്പോൾ വേണം അങ്ങനെ ചെയ്യാൻ കുമിൾ ശല്യം കുറയും.

    താറാവ്

    ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.
    ഏതു പരിതഃസ്ഥിതിയിലും ജീവിക്കാന്‍ താറാവുകള്‍ക്കു കഴിയും. കരയും വെള്ളവും ഇടകലര്‍ന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളര്‍ച്ചയെത്തിയ താറാവുകള്‍ക്ക് 30-60 സെ.മീ. നീളവും 0.5-2.5 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും.
    നീളം കൂടിയ കഴുത്ത്, വലുപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകള്‍, ചര്‍മബന്ധിത വിരലുകള്‍ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തില്‍ ചര്‍മ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചര്‍മബന്ധമുള്ള ഈ പാദങ്ങള്‍ ഇവയെ വളരെ വേഗം നീന്താന്‍ സഹായിക്കുന്നു. വലുപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകള്‍ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
    താറാവുകളുടെ ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിറകുകള്‍ക്ക് വലുപ്പം കുറവാണ്. ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകള്‍ ഉടല്‍ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകള്‍ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളില്‍ പോലും വളരെ നേരം നീന്തി ഇര തേടാന്‍ ഇവയെ സഹായിക്കുന്നു.
    വര്‍ഷംതോറും താറാവിന്റെ തൂവലുകള്‍ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍ കൊഴിയുന്നത്. ആണ്‍ താറാവുകളുടെ കോണ്‍ടൂര്‍ തൂവലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍ കൊഴിയുന്നതിനിടയ്ക്കുള്ള’ഹ്രസ്വ’ കാലയളവിനെ ‘എക്ളിപ്സ് പ്ളൂമേജ്’ എന്നു പറയുന്നു.
    താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷം കോഴികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 വരെ അധികം മുട്ടകള്‍ താറാവില്‍ നിന്നു ലഭിക്കും

    പടവലം കൃഷി രീതി

    പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ് ,വിത്ത്‌ നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്‌
    ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത്‌ രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം
    വിത്ത്‌ മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം ,

    ഇല ചുരുട്ടി പുഴു , കായീച്ച , തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ് ,ഗോമൂത്രം കാ‍ന്താരി വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു ഇവയെ അകറ്റാം ,
    ഗ്രോ ബാഗില്‍ ടെറസ്സില്‍ വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പടവലം
    ജൂണ്‍ ജൂലായ്‌ മാസങ്ങളോഴികെ കഠിനമായ മഴ ഇല്ലാത്ത ഏതു സമയത്തും പടവലം കൃഷി ഇറക്കാം

    നിത്യവഴുതന

    ഇന്നത്തെ തലമുറയ്‌ക്ക് അത്ര പരിചിതമല്ലാത്ത പടര്‍ന്നു വളരുന്ന പച്ചക്കറി ഇനമാണ്‌ ‘നിത്യവഴുതന’. ഇവയുടെ വള്ളികളില്‍ ഉണ്ടാകുന്ന ചെറുകായ്‌കള്‍ നീളന്‍ഞെട്ടുപോലെ കാണപ്പെടുന്നു.

    ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘകാലത്തേക്ക്‌ നിത്യവും കായ്‌കള്‍ ലഭിക്കുന്നതിനാലാണ്‌ നിത്യവഴുതന എന്ന പേര്‌ ഇവയ്‌ക്ക് ലഭിച്ചത്‌. കായ്‌കള്‍ മൂപ്പെത്തുന്നതിനുമുമ്പ്‌ ശേഖരിച്ച്‌ വിവിധങ്ങളായ കറികള്‍ വയ്‌ക്കാം. ചെറുവൃക്ഷങ്ങളിലും പന്തലിലുമൊക്കെ നന്നായി പടര്‍ന്നു വളരുന്ന സ്വഭാവം. ഇലകള്‍ ചെറുതാണ്‌. വള്ളികളിലും കായ്‌കളിലും കറയുടെ സാന്നിധ്യവും ഉണ്ട്‌.
    നിത്യവഴുതനയുടെ കായ്‌കളില്‍ ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി. തുടങ്ങിയ പോഷകങ്ങള്‍ സമൃദ്ധമായുണ്ട്‌. എല്ലാക്കാലത്തും കൃഷി ചെയ്യാവുന്ന നിത്യവഴുതനയ്‌ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. രോഗ-കീട ബാധകള്‍ ഇവയില്‍ കുറവാണ്‌. അതിനാല്‍ അടുക്കളത്തോട്ടത്തിന്‌ യോജിച്ച പച്ചക്കറികളില്‍ ഒന്നാണിത്‌.

    ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ എളുപ്പം കൃഷി ചെയ്യാം. പന്തല്‍ ഒരുക്കുമ്പോള്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്‌ഥലമാണെങ്കില്‍ ധാരാളം കായ്‌കള്‍ ഉണ്ടാകും. ഭാഗികമായ തണലിലും ഇവ നന്നായി വളരും. നിത്യവഴുതനയുടെ കായ്‌കളില്‍നിന്നു ലഭിക്കുന്ന വിത്തുകള്‍ നടീല്‍വസ്‌തുവായി ഉപയോഗിക്കാം

    കറിവേപ്പ്

    എല്ലാ വീട്ടുപറമ്പിലും നിര്‍ബന്ധമായി നടേണ്ട ഒന്നാണ് കറിവേപ്പ്. നമുക്കു കേരളീയര്‍ക്ക് കറികളില്‍ പ്രധാനമാണ് കറിവേപ്പ് , ആയതിനാല്‍ തന്നെ കറിവേപ്പിന്റെ ഒരു തൈ ഇല്ലാതെ നമ്മുടെ അടുക്കളത്തോട്ടം പൂര്‍ണതയില്‍ എത്തില്ല

    കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്’ എന്ന രീതി നാം ശീലിക്കണം. നീര്‍വാര്‍ച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിര്‍പ്പിച്ചും വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്താം.

    ഇന്നു എന്ടോ-സള്‍ഫാന്‍ അടിക്കാത്ത കറിവേപ്പ് നാം സ്വയം കൃഷി ചെയ്‌താല്‍ മാത്രമേ കിട്ടൂ എന്നാ സ്ഥിതി വന്നിട്ടുണ്ട് , ഒരു കറിവേപ്പിന്‍ തൈ വീട്ടിലുണ്ടെങ്കില്‍ നാം രക്ഷപ്പെട്ടു

    മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം. കുഴിയില്‍ ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍, മണലും ചേര്‍ക്കാം. വൈകിട്ട് തൈ നടുന്നതാണ് നല്ലത്. ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം ഇവയാണ്. വേനലില്‍ നന്നായി പുത ഇട്ടു കൊടുത്താന്‍ കൊടും വേനലിലും നല്ല ഇലകള്‍ കിട്ടും

    ടെറസ്സില്‍ ഗ്രോ ബാഗിലും തൈ നടാം

    പാവൽ കൃഷി

    എല്ലാ കാലത്തും പാവല്‍ കൃഷി ചെയ്യാമെങ്കിലും മേയ്, ജൂണ്‍, ആഗസ്റ്റ്‌, സെപ്തംബര്‍ എന്നിവയാണ് പാവല്‍ കൃഷിക്ക് കൂടുതല്‍ അനുയോജ്യം , പാവല്‍ കൃഷിക്ക് കീടക്രമണം മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കൂടുതല്‍ കാണപ്പെടുന്നു പൂ ഇടാന്‍ തുടങ്ങുന്നതിനു മുന്‍പേതന്നെ ഇലകളെ വലപോലാക്കുന്ന ഒരു കീടക്രമണം തടയാന്‍ പുകയില കഷായം ആഴ്ചയില്‍ രണ്ടുതവണ വീശി സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും , പൂ ഇട്ടു ചെറിയ കാ ആകുമ്പോള്‍ തന്നെ കാ കവര്‍ ഉപയോഗിച്ച് കീടങ്ങളില്‍ നിന്നും മറക്കെണ്ടതാണ്. കായീച്ച കെണികള്‍ ഉപയോഗിക്കാം , ടെറസ്സില്‍ രണ്ടു പാവല്‍ ചെടി ഉണ്ടെങ്കില്‍ മാസം മുഴുവന്‍ പാവല്‍ തിന്നു മടുക്കും അത്രയ്ക്ക് വിളവു ഇവയില്‍ നിന്നും പ്രതീക്ഷിക്കാം , കഞ്ഞി വെള്ളം കടല പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും ഉണങ്ങിയ ചാണകപ്പൊടിയും വളമായി കൊടുക്കാം ഇലകളില്‍ ഇടയ്ക്കിടെ പുകയില കഷായം തെളിക്കുന്നത് നന്നായിരിക്കും
    ഗ്രോ ബാഗില്‍ മണ്ണോരുക്കുമ്പോള്‍ മണ്ണിനെക്കാള്‍ കൂടുതല്‍ കരി ഇലകള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം ഈ കരി ഇലകള്‍ പൊടിഞ്ഞു മണ്ണിനെ ഫലഭൂയിഷ്ടം ആക്കുമെന്ന് മാത്രമല്ല മണ്ണ് ഉറച്ചു കട്ടിയാകാതെ ചെടികള്‍ക്ക് നല്ല വേരോട്ടത്തിന്നു സഹായിക്കും

    അടുക്കളത്തോട്ടത്തില്‍ വെണ്ട

    മേല്‍ല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വെണ്ട വിത്തുകളോ തൈകളോ നടാം.

    വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. നാലില പ്രായത്തില്‍ പറിച്ചു നടുകയോ ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

    ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്.

    ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും

    വിത്ത് ശേഖരിക്കുമ്പോൾ

    വിത്ത് ശേഖരിക്കുമ്പോൾ
    അടുക്കളതോട്ടത്തിലേക്ക് വിത്തുകള്‍ ശേഖരിക്കുന്നതും നടുന്നതും സൂക്ഷ്മതയോടെ വേണം. ചെടികളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കുമ്പോള്‍ ആരോഗ്യമുള്ള ചെടികളില്‍ നിന്ന് മാത്രം ശേഖരിക്കാന്‍ ശ്രമിക്കുക. എല്ലാ ചെടികളിലും വിത്തിനായി കായ കരുതി വെക്കാതിരിക്കുക വിത്തിന് കായ വെക്കുന്നതോടൊപ്പം വിത്തിന് നിറുത്തിയ ചെടിയും മൂത്ത് പോകും മൂക്കുന്നതിന്നു മുന്‍പ് കായ എടുത്തെങ്കിലെ വീണ്ടും വീണ്ടും പൂവും കായും ഇടുകയുള്ളൂ.

    വിത്ത്‌ ശേഖരിക്കുമ്പോള്‍ നല്ല ആരോഗ്യമുള്ള കായുടെ മദ്ധ്യത്തിലെ വിത്തുകള്‍ വേണം എടുക്കാന്‍. എടുത്ത പച്ചക്കറി വിത്തുകള്‍ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ കഴിയില്ല. എന്ത് വിത്തുകള്‍ ആണെങ്കിലും അവ ആറു മാസത്തിന്നുള്ളില്‍ നടുവാന്‍ ശ്രദ്ധിക്കണം , അല്ലാതെ വന്നാല്‍ നമ്മുടെ പ്രയത്നം വൃഥാവിലാവുകയും അടുക്കള തോട്ടത്തോടുള്ള താല്പര്യം നഷ്ടപ്പെടുകയും ചെയ്യും.

    നമ്മുടെ പഴമക്കാര്‍ ഒരു വര്‍ഷത്തില്‍ അധികം കാലം വിത്തുകള്‍ സൂക്ഷിച്ചു വെച്ചിരുന്നു അത് ചാണകത്തിലും ചാരത്തിലും ഒക്കെ പൊതിഞ്ഞു ഉണക്കി സൂക്ഷിച്ചായിരുന്നു
    കൃത്യമായ രീതിയില്‍ സൂക്ഷിച്ച വിത്തുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം

    തക്കാളി

    തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. വേനല്‍ കാലത്താണ് സമൃദ്ധമായി വളരുന്നത്.

    തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും ടെറസ്സില്‍ കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. . സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും.
    ഗ്രോ ബാഗില്‍ മണ്ണ് ഒരുക്കി സ്യൂടോമോനസ്സ് പൌഡര്‍ മണ്ണില്‍ മിക്സ് ചെയ്യണം വേര് ചീയലും വാട്ടവും ഉണ്ടാകാതിരിക്കാള്‍ ഇത് സഹായിക്കും വേപ്പിന്‍ പിണ്ണാക്കും കാലി വളവും മണ്ണില്‍ മിക്സ് ചെയ്യാം. കായ ഇടാന്‍ തുടങ്ങിയാല്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണസു വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നത് നന്നായിരിക്കും , വെള്ളീച്ചയുടെ ഉപദ്രവം കൂടുതലായി കാണുന്ന ചെടികളാണ് തക്കാളി മുളക് വഴുതന എന്നിവ . കഞ്ഞി വെള്ളത്തില്‍ കാ‍ന്താരി മഞ്ഞ പൊടി എന്നിവ ചേര്‍ത്തു സ്പ്രേ ചെയ്യുന്നത് ഫലവത്തായി കണ്ടിട്ടുണ്ട് , വിത്ത്‌ പാകി മുളപ്പിച്ചു പറിച്ചു നടാറാണ് പതിവ്

    ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പംകൂമ്പ് നുള്ളി പ്രൂണ്‍ ചെയ്യണം . ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും
    നാല് തക്കാളി ചെടിയുന്ടെങ്കില്‍ നമ്മുടെ വീടുകളില്‍ തക്കാളി പുറത്തുനിന്നും വാങ്ങേണ്ടി വരുകയെ ഇല്ല

    Detailed:

    നവംബർ- ഡിസംമ്പർ മാസങ്ങളാണ് തക്കാളി കൃഷിക്ക് ഏറ്റവും യോജിച്ചത്. വിത്ത് മുളപ്പിച്ച് പറിച്ച് നടുന്നതാണ് നല്ലത്. തടത്തിലോ ഗ്രോ ബാഗിലൊ, ട്രേകളിലോ വിത്ത് പാകാം. വിത്ത് പാകുന്നതിന് മുൻപ് മണ്ണ് നന്നായി ഉടച്ച് ചാണകമൊ മണ്ണിര കമ്പോസ്റ്റോ സമൃദ്ധമായ് ചേർക്കണം .

    വിത്ത് പാകുന്നതിന് മുന്പ് ഒരു ലിറ്റർ വെള്ളത്തിൽ 20gm സ്യൂഡോമോണാസ് എന്ന ജീവാണുവിൽ കുറഞ്ഞത് 1 മണിക്കൂർ ഇട്ടുവെക്കണം ഇത് വളർച്ചയേയും രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

    വിത്ത് പാകിയാൽ ഉറുന്പ് എടുത്തു കൊണ്ട് പോകാതിരിക്കാൻ മഞ്ഞൾപ്പൊടിയും കായപ്പൊടിയും 2:1 എന്ന അനുപാതത്തിൽ ഉണ്ടാക്കി തടത്തിൽ വിതറിയാൽ മതി തൈകൾ നാലില പ്രായം ആകുമ്പോൾ പറിച്ചു നടാം.

    വളമായി ഉണങ്ങിയ ചാണകപ്പൊടിയും, ആട്ടിൻ കാഷ്ഠം ,കോഴിവളം, വേപ്പിൻ പിണ്ണാക്ക് കപ്പലണ്ടി പിണ്ണാക്ക് എന്നിവയും ഉപയോഗിക്കാം. വേപ്പിൻ പിണ്ണാക്കോ, കപ്പലണ്ടി പിണ്ണാക്കോ നൽകുന്പോൾ രണ്ട് ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച് തെളി ഒഴിക്കുന്നതാണ് നല്ലത്.

    ജൈവവളങ്ങൾ മാറി മാറി ഉപയോഗിക്കുന്നതു കൊള്ളാം .രണ്ടാഴ്ച്ച കൂടുന്പോൾ കുമ്മായം I0 ഗ്രാം ഒരു ചെടിക്ക് എന്ന തോതിൽ തണ്ടിൽ തട്ടാതെ ഇട്ടു കൊടുക്കുന്നത് മണ്ണിൻറെ അമ്ല ഗുണം കുറയ്ക്കാൻ സഹായിക്കും. ഒരാഴ്ച്ചകഴിഞ്ഞ് 20 ഗ്രം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനി തടത്തിൽ ഒഴിക്കുകയും ചെടിയിൽ സ്പ്രേ ചെയ്യുകയും വേണം ഇത് 10 ദിവസത്തിലൊരിക്കൽ നടത്തണം

    കാട വളര്‍ത്തല്‍

    കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ വേണ്ടത്ര പ്രചാരം നേടാനായിട്ടില്ല. കാടമുട്ടയുടെയും മാംസത്തിന്‍റെയും പോഷകമൂല്യവും ഔഷധമേന്മയും കേരളീയര്‍ ഇനിയും വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല എന്ന് തോന്നുന്നു.

    ‘ആയിരം കോഴിക്ക് അരക്കാട’ എന്ന പ്രയോഗം നാം സാധാരണ കേള്‍ക്കാ റുണ്ട്. ഇതില്‍ നിന്ന് തന്നെ കാടയെപ്പറ്റിയും അതിന്‍റെ മേന്മയെ പറ്റിയും പണ്ടുമുതല്‍ക്കെ നമ്മുടെ നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിവുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

    എന്നാല്‍ ഇണങ്ങാത്ത അടയിരിക്കാത്ത കാട്ടുപക്ഷിയായ കാടയെ വളര്‍ത്തുക എന്നത് പണ്ടുള്ളവര്ക്ക് ‌ പ്രയാസമായിരുന്നിരിക്കണം. ഇതിനൊരു വഴിത്തിരിവുണ്ടാക്കിയത് ജപ്പാൻകാരാണ് . കാട്ടില്‍ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്ത് പക്ഷിയാക്കി പ്രജനന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തു വ്യാവസായികാടിസ്ഥാനത്തില്‍ ഉദ്പ്പാദിപ്പിക്കുന്നതിനു വഴിയൊരുക്കിയത് ജപ്പാൻകാരാണ്. അതിനാലാണ് നാമിന്നു വളര്‍ത്തുന്ന കാടകള്‍ക്ക് ‘ജാപ്പനീസ് ക്വയില്‍’ എന്ന് പേര് വന്നത്.
    ശാസ്ത്ര നാമം ‘കൊട്ടൂര്നിക്സ് കൊട്ടൂര്നിക്സ് ജപ്പോനിക്ക’ (Coturnix Coturnix Japonica)

    സവിശേഷതകള്‍.
    ഹൃസ്വജീവിതച്ചക്രവും കുറഞ്ഞ തീറ്റച്ചിലവും കാടകള്ടെ സവിശേഷതകളാണ്. 16-18 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയും. ചെറിയ പക്ഷികളായത് കൊണ്ട് വളര്‍ത്താതന്‍ കുറഞ്ഞ സ്ഥലം മതി. ടെറസ്സിലും വീടിന്‍റെ ചായ്പ്പിലും ഇവയെ വളര്‍ത്താം . ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് എട്ടു കാടകളെ വരെ വളര്‍ത്താം (6-8). ആറാഴ്ച പ്രായമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്നു. മാംസത്തിനു വേണ്ടി വളര്‍ത്തുന്നവയെ 5-6 ആഴ്ചകൊണ്ട് വിപണിയിലെത്തിക്കാം. ഒരു കാടയില്‍ നിന്ന് വര്ഷത്തില്‍ 300 ഓളം മുട്ടകള്‍ ലഭിക്കുന്നു. മാംസവും മുട്ടയും ഔഷധഗുനമുള്ളതും പോഷകസമൃദ്ധവുമാണ്. മറ്റു വളര്‍ത്തു പക്ഷികളെ അപേക്ഷിച്ച് രോഗങ്ങള്‍ വിരളമാണ്.
    തുടക്കക്കാര്‍ ഒരിക്കലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉദ്പ്പാദിപ്പിക്കാന്‍ ശ്രമിക്കരൂത്. പകരം കുഞ്ഞുങ്ങളെ വാങ്ങി പരീക്ഷിക്കുക.കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കിട്ടുന്നിടത്തു നിന്ന് വാങ്ങുക.കാടക്കുഞ്ഞുങ്ങള്‍ ആദ്യ ആഴചകളില്‍ അതിജീവന നിരക്ക് വളരെ കുറവാണ്. ആയതിനാല്‍ അവയെ വളര്‍ത്തിയെടുക്കുന്നതിന് വളരെശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങള്‍ ഏകദേശം പക്വത വന്നതും പ്രതിരോധശേഷി കൈവന്നതുമായിരിക്കും. മറ്റൊരു പ്രധാന കാരണം കാടകളെ മൂന്നാഴ്ച പ്രായത്തിലാണ് ലിംഗ നിര്‍ണ്ണയം നടത്താന്‍ കഴിയുക. ആയതിനാല്‍ മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ കൃത്യമായി ആണ്‍ പെണ് ആനുപാതം ഉറപ്പാക്കാം.മറ്റൊരു കാര്യം കൂടി ഗവര്‍മെണ്ടു ഫാമുകളില്‍ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് കൊടുക്കുക. അവയെ വാങ്ങി വളര്‍ത്താന്‍ നല്ല പരിശീലനം ആവശ്യമാണ്‌. ആയതിനാല്‍ അവിടെ നിന്ന് വാങ്ങി വളര്‍ത്തി വില്‍ക്കുന്നവരില്‍ നിന്നോ, നേരിട്ട് കാടമുട്ട വിരിയിച്ചു മൂന്നാഴ്ച വളര്‍ത്തി വില്‍ക്കുന്ന ഫാമുകളില്‍ നിന്നോ കുഞ്ഞുങ്ങളെ വാങ്ങുക.മൂന്നാഴ്ച പ്രായമായ കാടക്കുഞ്ഞുങ്ങള്‍ 24-28 രൂപ നിരക്കിലാണ് ലഭിക്കുന്നത്. ഒരു വര്‍ഷമാണ്‌ മുട്ടക്കായി ഇവയെ ഉപയോഗിക്കുന്നത്. ശേഷം ഇവയെ ഇറച്ചിക്ക് വില്‍ക്കുമ്പോള്‍ ഇതേ വില ലഭിക്കുകയും ചെയ്യുന്നു. ശരിയായി മനസ്സിലാക്കിയ ശേഷം കാട വളര്‍ത്തിത്തുടങ്ങിയാല്‍ നഷ്ടം വരില്ല

    മുളക്

    നമ്മുടെ അടുക്കളത്തോട്ടത്തില്‍ അത്യാവശ്യം വെണ്ട ഇനമാണ് മുളക് അതെങ്ങിനെ പരിപാലിക്കാം എന്നു നോക്കാം

    വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്തുകള്‍ പാകുന്നതിന്നു മുന്‍പ് സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. എല്ലാ വിത്തുകള്‍ക്കും ഇത് പോലെ ചെയ്യുന്നത് നല്ലതാണ്

    വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം, . നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി
    ചേര്‍ത്താല്‍ നല്ലത്

    നാട്ടറിവുകള്‍

    1.ചാഴികള്‍ അതിരാവിലെയും വെയിലാറിയശേഷവുമാണ് കതിരുകളില്‍ വന്നിരിക്കുക ഈ സമയത്ത് കുറെപേര്‍ വയലിലൂടെ വലവീശി കൊണ്ടു നടന്നാല്‍ ഇവയെ ഒന്നടങ്കം പിടിക്കാം.
    2.നെല്‍ക്കൃഷിക്ക് വയല്‍ ഒരുക്കുമ്പോള്‍ കുറച്ചു പുതുമണ്ണ് ഇട്ടു കൊടുത്താല്‍ കേടുകുറയും.
    3.മുളകുറവുള്ള വിത്തുകള്‍ അല്‍പ്പം ചൂടുവെള്ളത്തില്‍ മുക്കി എടുത്തുവച്ചാല്‍ നല്ലവണ്ണം കിളിര്‍ക്കും

    4..വിത്തു വിതയ്ക്കുന്നതിനു ഒരാഴ്ച മുമ്പ് വെയിലില്‍ ചൂടാക്കിയാല്‍ കൂടുതല്‍ എണ്ണം മുളയ്ക്കും.

    5.നെല്‍വിത്തു ചെളിപ്പാടത്ത് വിതയ്ക്കുമ്പോള്‍ കുരുപ്പിച്ച് (മുളപ്പിച്ച്) വിതയേ ആവശ്യമില്ല. വെറുതെ വിത്തു വിതച്ചാല്‍ മതിയാകും.

    6.വിതച്ച് പിറ്റേദിവസം വെള്ളം വറ്റിച്ചാല്‍ നന്ന് അല്ലെങ്കില്‍ ഒമ്പതാം ദിവസം വെള്ളം വറ്റിക്കുക.

    7.നെല്‍വിത്ത് മുളപ്പിക്കുമ്പോള്‍ സന്ധ്യക്കു വിത്ത് വെള്ളത്തില്‍ ഇട്ടാല്‍ പിറ്റേദിവസം ഉച്ചയോടുകൂടി വാരി കൈവെള്ളകൊണ്ട് അമര്‍ത്തി പൊത്തുക. വിത്തിന്‍റെ മുകളില്‍ ഭാരമുള്ള സാധനം കയറ്റി വയ്ക്കേണ്ട ആവശ്യമില്ല. 3-ാം ദിവസം വിത്ത് മുള വന്നിരിക്കും.

    8.മേടമാസത്തില്‍ കൃഷിയിറക്കുന്ന കരനെല്ലിനു വമ്പിച്ച നാശനഷ്ടം വരുത്തുന്ന കെടുവന്‍ അഥവാ സ്ട്രൈഗാ ലൂട്ടിയാ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പ്രത്യേകതരം കളയുടെ ഉപദ്രവം കുറയ്ക്കാന്‍ നെല്ല് വിതയ്ക്കുന്നതിനോടൊപ്പം കുറച്ചു കടുകു കൂടി വിതച്ചാല്‍ മതി.

    1.ഉങ്ങിന്‍റെയോ വേപ്പിന്‍റെയോ ഇല വിത്തുവയ്ക്കുന്ന വല്ലോട്ടിയുടെ ചുവട്ടിലും മധ്യത്തിലും മീതെയും വച്ചാല്‍ വിത്തിനെ പാറ്റ ആക്രമിക്കില്ല.

    2.വിത്തുവയ്ക്കുന്ന അറയില്‍ ബോഗന്‍വില്ല ഇല കെട്ടിത്തൂക്കിയാല്‍ കീട ശല്യം കുറയും.

    3.പാടത്തുനിന്ന് ഞണ്ടു വരുന്ന വഴിയില്‍ അരി നെല്ലിക്ക വയ്ക്കുക. ഞണ്ട് ഇതില്‍ ഇറുക്കും. പിന്നെ കാല് ഊരിയെടുക്കാനാവില്ല. പിടിച്ചു നശിപ്പിക്കാം.
    4.വരമ്പിലൂടെ മണ്ണെണ്ണയൊഴിച്ചാല്‍ എലി ശല്യം കുറയും.

    5.മുഴുവന്‍ വിളവെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് (കടപ്പച്ച മൂക്കുമ്പോള്‍) കൊയ്യുക. നെല്ലിന്‍റെ പൊഴിച്ചില്‍ കുറയും.
    6.കണ്ണി മുറിഞ്ഞു പാലക്കാടന്‍ പ്രദേശത്ത് രണ്ടാം വിളയ്ക്കു നെല്ലു നഷ്ടപ്പെടുന്നതിനും പരിഹാരം മുഴുവന്‍ മൂപ്പെത്തുന്നതിനു മുമ്പു കൊയ്യുകയാണ്.

    7.മെതിച്ച നെല്ല് കൂട്ടിയിടുമ്പോള്‍ ഏറ്റവും അടിയിലെ നെല്ല് വിത്തിനെടുക്കരുത്. അങ്കുരണശേഷി കുറവായിരിക്കും.

    8.ഗോമൂത്രം ശേഖരിച്ച് സ്പ്രേ ചെയ്താല്‍ പുല്‍പ്പോത്ത് മുഴുവന്‍ അകന്നുപോകും.

    9.ചിരട്ടയില്‍ എണ്ണയെടുത്ത് തിരിയിട്ടു കത്തിച്ചു പറമ്പില്‍ വയ്ക്കുക. ഇതിനു നാലുവശവും ഗ്രീസ് പുരട്ടിയ കടലാസ് തൂക്കിയിടുക. കീടങ്ങള്‍ വന്ന് ഇതില്‍ ഒട്ടിപ്പിടിക്കും.

    10.ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റിന് പത്തു കിലോ ചാരവും ഒരു കിലോ ഉപ്പും വയലിലെ വെള്ളം വാര്‍ത്തുകളഞ്ഞശേഷം ഇടുക.
    11.മോസ് (കല്ലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായല്‍) ശേഖരിച്ച് വയലില്‍ ഇടുക. നെല്ലിനു വിളവു കൂടും.ബ്ലൂഗ്രീന്‍ ആല്‍ഗ ശേഖരിച്ച് ഒരു പ്രദേശത്ത് വളര്‍ത്തി പാടത്തേക്കു തുറന്നു വിടുക. പുറത്തേക്കിറങ്ങിപ്പോകാതിരിക്കാന്‍ വെള്ളം തുറന്നുവിടുന്ന സ്ഥലത്തു വില വയ്ക്കുക. ഹെക്ടറിന് 30 കി.ഗ്രാം നൈട്രജന്‍ വലിച്ചെടുത്തു നെല്ലിനു നല്‍കും.

    12.വലിയൊരു ഫണലിന്‍റെ (ചോര്‍പ്പിന്‍റെ) മീതെ 200 വാട്ട് ബള്‍ബ് കത്തിച്ചു വച്ചു കെട്ടിത്തൂക്കിയിടുക. ചുവടെ വലിയൊരു പാത്രത്തില്‍ ഫ്യൂറഡാന്‍ കലക്കിയ വെള്ളം വയ്ക്കുക. രാത്രി 8 മണിയാകുമ്പോള്‍ ഓണാക്കുക. ശത്രു കീടങ്ങള്‍ വന്നു വെള്ളത്തില്‍ ചാകും.

    13.അമ്പതു ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് വിത്ത് മുക്കിവയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. അതിനുശേഷം പണച്ചാക്കില്‍കെട്ടി 24 മണിക്കൂര്‍ വച്ചശേഷം പാകുക. കൂടുതല്‍ എണ്ണം മുളയ്ക്കും.

    14.ഒരു പാത്രത്തില്‍ വെള്ളമെടുത്തശേഷം ഒരു കോഴിമുട്ട അതിലിടുക. മുട്ടപൊങ്ങി വരുന്നതുവരെ ഉപ്പു ചേര്‍ക്കുക. ഈ വെള്ളത്തില്‍ വിത്തു മുക്കിവച്ചശേഷം വിതയ്ക്കുക. കൂടുതല്‍ എണ്ണം മുളയ്ക്കും.

    15.ഞാറുപറിച്ച് കറ്റകെട്ടി വേരുപുറത്തേക്കായി വൃത്താകൃതിയില്‍ കൂനകൂട്ടി മൂന്നുദിവസം വയ്ക്കുക കീടങ്ങളെല്ലാം ചാകും.
    16.അഞ്ചു കി.ഗ്രാം കമ്പോസ്റ്റോ ജൈവാംശമുള്ള മേല്‍മണ്ണോ ഒരു കി.ഗ്രാം യൂറിയയുമായി ചേര്‍ത്തു വായുകടക്കാതെ ചാക്കിട്ടുമൂടി 24 മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ഇതു പാടത്തിടുക. ഇതിനകം യൂറിയ നൈട്രറ്റ് ആയി മാറിയിരിക്കും.

    17.തലമണി നെല്ലാണ് വിത്താക്കുന്നതിനു നല്ലത്. കറ്റ ഒന്നോ രണ്ടോ തവണ അടിക്കുമ്പോള്‍ വീഴുന്ന നെല്ലാണ് തലമണി നെല്ല്.

    18.ഉമി ചേര്‍ത്ത് ഉഴുതാല്‍ നെല്ലിനു നല്ല വേരോട്ടം കിട്ടം. തണ്ടിനു ബലവും വയ്ക്കും.

    19.വരമ്പ് വീതികൂട്ടിയെടുത്താല്‍ ഇവിടെ ഇഞ്ചി, തെങ്ങ്, മഞ്ഞള്‍ എന്നിവ നടാം.
    20.ഞാറ്റടി തയാറാക്കുമ്പോള്‍ 12 മണിക്കൂര്‍ വെള്ളം വറ്റിച്ചു വെയില്‍ കൊള്ളിക്കുക. പിന്നീട് 24 മണിക്കൂര്‍ കുതിര്‍ത്ത വിത്ത് വിതയ്ക്കുക. ഒന്നും താഴ്ന്നു പോകില്ല.

    നെല്ല്
    1.വിരിപ്പുനെല്‍ക്കൃഷിയില്‍ കളവളര്‍ച്ച ഉത്തേജിപ്പിച്ചാല്‍ ഒന്നിച്ച് അവ പറിച്ചുകളയുന്നതിനാവും. ഇതിനായി വിത്തു മുളച്ച് ഒരു മാസം കഴിയുമ്പോള്‍ ഹെക്ടറിന് 25 കി.ഗ്രാം യൂറിയ വിതറിക്കൊടുക്കണം.

    2.ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ച് അല്‍പ്പം സിമന്‍റുമായി കൂട്ടിച്ചേര്‍ത്തു വരമ്പിന്‍റെ പല ഭാഗത്തായി വച്ചാല്‍ എലിയെ കൊന്നൊടുക്കാം.

    3.മരുന്നടിച്ചതിനുശേഷം ഞാറു പറിച്ചുനട്ടാല്‍ രണ്ടുമൂന്നാഴ്ചത്തേക്കു രോഗങ്ങള്‍ വരില്ല.

    3.ഞാറ്റടി നിരപ്പാക്കിയശേഷം വെള്ളം വാര്‍ത്തു കളയുക. വെള്ളം പോകാതെ കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി വാര്‍ന്നു പോകുവാനുള്ള സൗകര്യം ഉണ്ടാക്കുക. ശേഷം 12 മണിക്കൂര്‍ നേരം വെയിലും കാറ്റുംകൊണ്ട് മണ്ണ് അല്‍പ്പം ഉറയ്ക്കുവാന്‍ അനുവദിക്കുക. ശേഷം വെള്ളം കയറ്റി 24 മണിക്കൂര്‍ വെള്ളത്തിലിട്ട നെല്‍വിത്ത് വിതയ്ക്കുക. ഒരു ഏക്കര്‍ നടുവാന്‍ 10 കി.ഗ്രാം മുതല്‍ 22 കി.ഗ്രാം വരെ വിത്തു മതിയാകും.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നെല്ലും പതിരും വിതയ്ക്കുവാന്‍ ഉപയോഗിക്കരുത്.
    4.മെതിക്കുവാന്‍ പ്രയാസമുള്ള നെല്ലു കൃഷി ചെയ്യേണ്ടിവരുമ്പോള്‍ പൊട്ടാഷ് അധികം ഉപയോഗിക്കുക. മെതിക്കുവാനുള്ള പ്രയാസം കുറഞ്ഞുകിട്ടും.

    5.വിത്തിനുവേണ്ടി പ്രത്യേകമായി നെല്ലു കൃഷിചെയ്യുക. വിത്തിനെടുക്കുന്ന നെല്ലു കൃഷിചെയ്ത പാടത്തു രാസവളവും കീടനാശിനിയും ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ വിളയുന്ന നെല്‍വിത്ത് എടുത്തു രാസവളം ഉപയോഗിച്ചു കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ വിളവ് കിട്ടും.

    6.ഞാറ്റടിയില്‍നിന്നു ഞാറു പറിക്കുവാന്‍ അധികം ബലം പ്രയോഗിക്കേണ്ടിവരികയോ ഞാറ് വലിക്കുമ്പോള്‍ അറ്റുപോകുകയോ ചെയ്യുന്ന അവസരത്തില്‍ സെന്‍റിന് 2 കി.ഗ്രാം കറിയുപ്പു വിതറുക. പറിക്കുവാനുള്ള പ്രയാസം മാറിക്കിട്ടും.

    7.ട്രാക്ടര്‍ ഉഴുതു ഞാറു നടുമ്പോള്‍ ഞാറ് അധികം താഴ്ചയില്‍ പോകുന്നതു കാരണം കരിഞാറു വരുവാന്‍ (തഴച്ചു വളരുവാന്‍) താമസം നേരിടുന്നു. ഇതുകാരണം വിളവു മോശമാവുന്നു. ഇത് ഒഴിവാക്കുവാന്‍ ട്രാക്ടര്‍ ഉഴുതാല്‍ ഒറു ദിവസമെങ്കിലും കഴിഞ്ഞേ നടാന്‍ പാടുള്ളൂ.

    8.പാടത്തെ വെള്ളം മുഴുവന്‍ വാര്‍ത്തുകളഞ്ഞതിനുശേഷം രാസവളം ഉപയോഗിക്കുക. ബാഷ്പീകരണം മൂലമുള്ള രാസവളനഷ്ടം കുറയ്ക്കുവാന്‍ സാധിക്കും.

    9.കീടനാശിനി ഉപയോഗിക്കുമ്പോള്‍ പാടത്തെ വെള്ളം മുഴുവന്‍ വാര്‍ത്തുകളയുക. ശേഷം കീടനാശിനി ഉപയോഗിക്കുക. മണ്ണില്‍ പതുങ്ങിയിരിക്കുന്ന കൃമി, കീടങ്ങള്‍ കൂടി നശിച്ചുകിട്ടും. കീടനാശിനി വെള്ളത്തില്‍ കലങ്ങി വീര്യം കുറഞ്ഞു പോകുന്നതു തടയാം.

    10.യൂറിയയില്‍ വേപ്പിന്‍ പിണ്ണാക്ക് കലര്‍ത്തി വച്ചിരുന്നാല്‍ വര്‍ഷങ്ങളോളം യൂറിയ ഗുണം നഷ്ടപ്പെടാതിരിക്കും.

    11.നെല്‍വിത്ത് ഏഴുദിവസം ഉണങ്ങിയാല്‍ രണ്ടുകൃഷിക്കും ഉപയോഗിക്കാം.

    12.പുതുമഴ കഴിഞ്ഞ ഒരു മഴക്കൂടി കിട്ടയതിനുശേഷം വീണ്ടും ഉഴുക. കള വരുന്നതു കുറയും.

    13.പുല്‍പ്പോത്ത് വന്നാല്‍ എല്ലാറ്റിനെയും കൂടി ആട്ടിക്കൊണ്ടുവന്നു തീയില്‍ ചുട്ടുകൊല്ലുക.

    14.രണ്ടാംവിള കൊയ്ത്തു കഴിഞ്ഞാല്‍ പാടം ഒരു തവണ ഉഴുതിടുക മണ്ണില്‍ വായു സഞ്ചാരം കൂടും.

    15.ചാണകം ഒരു ദിവസം കലക്കിവച്ച് പിറ്റേന്ന് തെളിയെടുത്തു സ്പ്രേ ചെയ്താല്‍ ഓല കരിച്ചില്‍ മാറും.

    16.മെയ് മാസം 10-നും 24-നും ഇടയില്‍ ഒന്നാം വിള വിതച്ചാല്‍ കളകള്‍ കുറവായിരിക്കും. കാര്‍ത്തിതകപ്പട്ട് എന്നാണ് ഈ സമയം അറിയപ്പെടുന്നതു കനകപ്പട്ടെന്നും പറയും.

    17.നല്ല ഉണക്കായ വിത്തിനെ മാമ്പൂ കാണിക്കണമെന്നു പാലക്കാട്ട് പറയുന്നു. വിഷു കഴിഞ്ഞ് ഒരു രാത്രി മഞ്ഞത്ത് വിരിച്ചിടണമെന്നാണ് ഇതിനര്‍ത്ഥം. ഈ വിത്ത് കേടുകൂടാതെ ഒരു വര്‍ഷം സൂക്ഷിച്ചു വയ്ക്കാം.

    18.വിഷു കഴിഞ്ഞു മൊത്തം വിത്തില്‍നിന്നു നൂറെണ്ണമെടുത്തു കിഴികെട്ടി ചിരട്ടയിലെ വെള്ളത്തില്‍ മുക്കി മൂന്നുദിവസം വയ്ക്കുക. പിന്നീട് തുറന്നു നോക്കുമ്പോള്‍ 95 ശതമാനത്തില്‍ ശതമാനത്തിനു കുറുമുള വന്നെങ്കില്‍ മാത്രം ആ വിത്ത് നടാനെടുക്കുക.

    19.പാടത്തുകൂടി നടന്ന് ചാഴിയെ ഓടിച്ചാല്‍ നാലഞ്ചു ദിവസം കഴിഞ്ഞേ അവ വീണ്ടും വരൂ.

    20.നെല്ലിനു വാരിപൂ (ലക്ഷ്മി രോഗം) വന്നാല്‍ വിളവു കൂടും.

    വേപ്പിന്‍കുരു സത്ത്

    1) 50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. . ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം.

    2) വേപ്പിന്‍ കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്.

    ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.
    വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍,കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍ , പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്.

    രോഗനിയന്ത്രണം

    സാധാരണ കാണാറുള്ള രോഗങ്ങൾ ടെറസ്സിലെ പച്ചക്കറികൃഷിയിൽ കുറവായിരിക്കും. തക്കാളി, വഴുതന, മുളക്, എന്നിവയിൽ ഫംഗസ് കാരണം ഏതെങ്കിലും ഒരു ചെടിയിൽ വാട്ടം കണ്ടെത്തിയാൽ ഉടനെ പിഴുതുമാറ്റി നശിപ്പിക്കണം. നടുന്നതിനു മുൻപ് മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. ചീരയിൽ ഇലപ്പുള്ളിരോഗം കണ്ടെത്തിയാലും അവ നശിപ്പിക്കുന്നതാണ് നല്ലത്. ശക്തിയുള്ള രാസവസ്തുക്കൾ ചെടിയിൽ തളിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ലയിനം വിത്തുകൾ നടാൻ ഉപയോഗിച്ചാൽ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.

    പയര്‍ കൃഷി

    എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

    വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

    ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

    ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

    പയർ നടൽ രീതി
    പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ കലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്.
    റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി
    കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്.

    അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരേ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിൽ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
    കുമ്മായം പുരട്ടുന്ന വിധം
    റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച് കുമ്മായം വേണ്ടി വരും.

    നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും.

    കാലി വളർത്തൽ

  • കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ധ്യതയും വര്‍ദ്ധിക്കുന്നു.
  • കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിപ്പിക്കുക.
  • പശുവിനു ദഹനക്കേടു വന്നാല്‍ ചുക്ക് കുരുമുളക് ശര്‍ക്കര എന്നിവ സമം അരച്ച് ചേര്‍ത്ത് ഉരുളകളാക്കി കൊടുക്കുക.
  • കന്നുകാലികള്‍ റബ്ബര്‍ പാല്‍ കുടിക്കാനിടയാല്‍ മറുമരുന്നായി വെളിച്ചണ്ണ നല്‍കുക.
  • കന്നുകാലികളുടെ ദേഹത്ത് വട്ടന്‍ ( കറുത്ത് വട്ടത്തിലുള്ള ഒരു കീടം) കയറിക്കൂടുന്നത് തടയാന്‍ കൂവ ഇടിച്ചു പിഴിഞ്ഞ നീരു പുരട്ടുക.
  • വയറിളക്കം വന്നാല്‍ ആഞ്ഞിലിയില കരിച്ച് കുടിവെള്ളത്തില്‍ കലക്കി ഉപ്പുമിട്ട് കൊടുക്കുക.
  • പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ കിട്ടുന്നത് പപ്പായ പുഴുങ്ങിക്കൊടുക്കുക.
  • കന്നുകാലികള്‍ക്കുണ്ടാകുന്ന ദഹനക്കേടിനു പ്രതിവിധിയായി കച്ചോലത്തിന്റെ നീരു കൊടുക്കുക.
  • കന്നുകാലികളുടെ ശരീരത്തില്‍ പുഴുക്കടി വന്നാല്‍ വന്‍ തകരയുടെ ഇല മോരില്‍ അരച്ചു ദിവസം രണ്ടു നേരം പുരട്ടുക.
  • കന്നുകാലികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടെങ്കില്‍ കച്ചോലം വെളുത്തുള്ളി കുരുമുളക് കുടമ്പുളി ഇവ സമമായി
    എടുത്ത് അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടി രാവിലെയും വൈകീട്ടും ഓരോ ഉരുള വീതം കൊടുക്കുക.
  • പശുവിന്റെ തൊഴുത്തില്‍ ഇടയ്ക്കിടയ്ക്കു കുമ്മായം വിതറുക ഈച്ച ശല്യം മാറിക്കിട്ടും.
  • കന്നുകാലികളുടെ വയറിളക്കത്തിനു മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചു കൊടുക്കുന്നത് ഫലപ്രദമായിരിക്കും.
  • കന്നുകാലികളുടെ കാലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനു ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക.
  • കാലിലെ നീര്‍വീക്കത്തിനു കറ്റാര്‍ വാഴനീരില്‍ ചെന്നിനായകം അരച്ച് ലേപനം‍ ചെയ്യുന്നതും നല്ലതാണ്.
  • മൃഗങ്ങളുടെ പൊട്ടിയ എല്ലുകള്‍ നേരെയാകുന്നതിനു ഉഴുന്നുപൊടിയും കോഴിമുട്ട വെള്ളയും നല്ല വണ്ണം അരച്ചു ചേര്‍ത്ത് കട്ടിയായി പുരട്ടുക.
  • കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈച്ച മുട്ടയിട്ട് പുഴു ആകുകയാണെങ്കില്‍‍ ആത്തയില അരച്ച് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി മുറിവില്‍ വച്ചു കെട്ടുക. പുഴുക്കള്‍ ചാകും വ്രണവും കരിയും.
  • കുളമുരോഗമുളള കന്നുകാലികളുടെ കുളമ്പില്‍ തുരിശു പൊടിച്ചിടുക രോഗം ഭേദമായിക്കൊള്ളും.
  • കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന്‍ പുളിയില വെള്ളത്തില്‍ തിളപ്പിച്ച് ഉപ്പു ചേര്‍ത്ത് കുളമ്പില്‍ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക.
  • കുളമ്പുരോഗത്തിനു മടല്‍ച്ചാരവും ഉപ്പും ചേര്‍ത്ത് കിഴി കെട്ടി കിഴി ചൂടാക്കി കുളമ്പില്‍ ചൂടു പിടിക്കുക.
  • കന്നുകാലികളുടെ കുളമ്പില്‍ പുഴു പിടിച്ച് പഴുപ്പുണ്ടായാല്‍ കര്‍പ്പൂരം വെളുത്തുള്ളി ഇവ അരച്ച് പുന്നയ്ക്കാ എണ്ണയില്‍ കാച്ചി തൂവലുകൊണ്ട് തൊട്ടിടുക. കപ്പലണ്ടിക്കായും ഈ ആവശ്യത്തിനു പറ്റിയതാണ്.
  • കുളമ്പുരോഗത്തിനു മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്തു ഇടിച്ചു പിഴിഞ്ഞ നീരില്‍ വെളുത്തുള്ളി വയമ്പ് കാട്ടുജീരകം നല്ല മുളക് ചുക്ക് ഇവ പത്തു ഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.
  • കുളമ്പുരോഗത്തോടൊപ്പം വായില്‍ വ്രണവും ഉണ്ടാകാം. ചിത്രപാല, ചുവന്നുള്ളി, നെയ്‌വള്ളി, നറുനീണ്ടിക്കിഴങ്ങ് ഇവ ഇടിച്ചു പിഴിഞ്ഞ നീരും അതില്‍ 115 മി ലി തേങ്ങാപ്പാലും ചേര്‍ത്ത് അതിലേക്കു ചെന്നിനായകം കടുകു രോഹിണി കാട്ടു ജീരകം പെരും ജീരകം കുടക്കമൂലി ഇവ ഓരോ കഴഞ്ചു വീതം അരച്ചു കലക്കി ചേര്‍ത്ത് എല്ലാം കൂടി തിളപ്പിച്ച് ആറിയ ശേഷം കൊടുക്കുക. പുല്ലു കൊടുക്കാതെ വൈക്കോല്‍ കൊടുക്കുക. അതോടൊപ്പം കൊടിത്തണ്ട് വാട്ടിപ്പിഴിഞ്ഞ നീരില്‍ കഞ്ഞി വച്ച് കോരിക്കൊടുക്കുകയും വേണം.
  • കന്നുകാലികളുടെ ദേഹത്തുള്ള മുറിവില്‍ ഈച്ച മുട്ടയിട്ട് പഴുക്കുന്നുണ്ടെങ്കില്‍ അവിടെ പുകയില പൊടിച്ചിടുക
  • ദഹനക്കേടിനു വെറ്റില കായം ഇഞ്ചി കുരുമുളക് വെളുത്തുള്ളി ഇവ സമം ചേര്‍ത്ത് അരച്ച് കൊടുക്കുക
  • കന്നുകാലികളൂടെ കണ്ണിനു ക്ഷതം വന്നാല്‍ പുകയില വായിലിട്ട് ചവച്ച് നീര്‍ കണ്ണിലേക്കു തുപ്പുക.
  • കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈച്ച മുട്ടയിടാതിരിക്കാന്‍ ചിരട്ടക്കരി പൊടിച്ച് ഉപ്പു നീരില്‍ ചാലിച്ച് പുരട്ടുക
  • കന്നുകാലികളുടെ ദേഹത്തെ മുറിവില്‍ ഈച്ച മുട്ടയിടുന്നത് തടയാന്‍ തേരകത്തിന്റെ കറ പഞ്ഞിയില്‍ മുക്കിപ്പുരട്ടുക.
  • മുറിവില്‍ ഈച്ച മുട്ടയിടുന്നതു ഒഴിവാക്കാന്‍ പേരയുടെ കുരുന്നില അരച്ച് മുറിവിലിടുക
  • കൊമ്പ് പഴുത്ത് ഊരിപ്പോകാറുള്ള പശുവിനു കൊമ്പിന്റെ ചുറ്റും ഘനത്തില്‍ പഞ്ഞി ചുറ്റി അത് ബെന്‍സോയിനില്‍ കുതിര്‍ത്ത് വയ്ക്കുക.
  • കന്നുകാലികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളുടെ പൊറ്റന്‍ പോകുന്നതിനു മൂത്ത തേങ്ങായുടെ പാല്‍ പിഴിഞ്ഞ് പുരട്ടുക.
  • കത്തിക്കൊണ്ടിരിക്കുന്ന ചിരട്ടയില്‍ അതി ഗാഢതയില്‍ കലക്കിയ ഉപ്പു നീരൊഴിച്ചു കെടുത്തി ആ കരി അരച്ച് വെളിച്ചണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ കന്നുകാലികളിലെ ഏത് മുറിവും കരിയും.
  • അകിടു വീക്കത്തിന് ആര്യ വേപ്പിലയും പച്ച മഞ്ഞളും ഉപ്പും സമം അരച്ച് ദിവസവും പുരട്ടുക.
  • അകിടു കല്ലിക്കുന്നത് തടയാന്‍ പച്ചവെള്ളം ശക്തിയായി അകിടിലേക്ക് അടിച്ചൊഴിക്കുക പശുവിനെ വൃത്തിയായി പരി രക്ഷിച്ചാല്‍ അകിടു വീക്കം കുറെയെല്ലാം തടയാം. എപ്പോഴും ചെളിയില്‍ കിടക്കുന്നതിനു കന്നുകാലികളെ അനുവദിക്കരുത്
  • കന്നുകാലികള്‍ക്ക് വയറിളക്കം ഉണ്ടായിരിക്കുകയും അതോപ്പം വയറു കമ്പിക്കുകയും ചെയ്താല്‍ സോഡാപ്പൊടി കൊടുക്കക അസുഖം മാറും.
  • തൊഴുത്തോ വീടോ മാറുമ്പോഴുള്ള വല്ലായ്മയും വിശപ്പില്ലായ്മയും മാറ്റാന്‍ ഒരു കുപ്പി കള്ളില്‍ അഞ്ചാറ് കുരുമുളക് പൊടിച്ചിട്ട് കുടിക്കാന്‍ കൊടുക്കുക കള്ളിന്റെ മട്ടായാലും മതിയാകും.
  • ഈ മാതിരി വിശപ്പില്ലായ്മ മാറ്റാന്‍ ഒരു തീപ്പട്ടിയില്‍ കൊള്ളുന്നത്ര യീസ്റ്റ് തിന്നാന്‍ കൊടുക്കുക
  • ദഹനക്കേട് വിരശല്യം വയറിളക്കം എന്നിവയ്ക്കു പച്ചപ്പപ്പായ കൊടുക്കുക പാലുത്പാദനം കൂടാനും ഇത് സഹായിക്കും
  • മലബന്ധനത്തിന് കൂവളത്തിന്റെ പഴുത്ത കായ് കൊടുക്കുക വയറു കടിക്ക് കൂവളത്തിന്റെ പച്ചക്കായ പൊടിച്ചത് ഔഷധമാണ്.
  • പശുക്കളുടെ ഉദരത്തില്‍ മുടിയും മറ്റും അകപ്പെട്ടുണ്ടാകുന്ന വയറിളക്കത്തിനു വഴത്തട അരിഞ്ഞു കൊടുക്കുക
  • കന്നുകാലികള്‍ക്കുണ്ടാകുന്ന നീരിനു കടുക്ക എള്ള് അമൃത് കറുകപ്പുല്ല് ചന്ദനം എന്നിവ പാലില്‍ പുഴുങ്ങി അരച്ച് വെണ്ണയില്‍ ചാലിച്ച് പുരട്ടുക.
  • ഒടിവിനും സന്ധി തെറ്റലിനും പര്‍പ്പടം ഉണ്ടാക്കാന്‍ തയാറാക്കുന്ന കൂട്ട് യഥാസ്ഥാനത്ത് കനത്തില്‍ പതിപ്പിക്കുക പ്ലാസ്റ്ററിന്റെ ഫലം കിട്ടും. ഭേദമാകുന്നതുവരെ ഇത് ആവര്‍ത്തിച്ചു ചെയ്യണം.
  • കന്നുകാലികള്‍ക്കുണ്ടാകുന്ന എല്ലാ മുറിവുകള്‍ക്കുംആത്തയില അരച്ച് അതുകൊണ്ട് മുറിവു പൊതിഞ്ഞു വയ്ക്കുക.
  • കന്നുകാലികളില്‍ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ചുണ്ണാമ്പു വെള്ളത്തിന്റെ തെളിയൂറ്റി കുറെശെ കാടിയിലൊഴിച്ച് ഏതാനും ദിവസം അടുപ്പിച്ചു കൊടുക്കുക.
  • തിരിയടപ്പന്‍ വന്നാല്‍ മാടിന്റെ ഒരുവശത്ത് വീക്കം കാണുന്നു. ഞരമ്പുകള്‍ പിടയ്ക്കും. തീറ്റ മടിക്കും. ശബ്ദം അടയും. അതിനു പരിഹാരമായി പെരും തുമ്പ ചെറുതുമ്പ ഇവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍ എടുക്കുക അതില്‍ പകുതി എടുത്ത് അറുപതു ഗ്രാം ചുക്ക് അരച്ചു ചേര്‍ത്തു കൊടുക്കുക- ഇത് രണ്ടു നേരം കൊടുക്കണം.
  • ചെനയുള്ള പശുക്കളുടെ വാത സംബന്ധമായ അസുഖങ്ങള്‍ക്കു കുറുന്തോട്ടിയും നറുനീണ്ടിയും കഷായം വച്ച് ഏഴാം മാസം മുതല്‍ കൊടുത്താല്‍ സുഖപ്രസവം നടക്കും.
  • കന്നുകാലികളുടെ പൊക്കിള്‍കൊടി പഴുത്താല്‍ ടര്‍പ്പന്റെനില്‍ കര്‍പ്പൂരം ചാലിച്ച് കമ്പില്‍ തുണി ചുറ്റി അത് ഈ കുഴമ്പില്‍ മുക്കി പൊക്കിളിനകത്തേക്കു കടത്തുക. പുഴുക്കള്‍ അടര്‍ന്നു വീഴുന്നതു കാണാം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ ഇതാവര്‍ത്തിക്കുക. അതിനു ശേഷം പുകയില ഉപ്പുനീരില്‍ ചാലിച്ചു പുരട്ടുക.
  • കന്നുകാലികള്‍ക്കു തുരിശു വിഷബാധയേറ്റാല്‍ മുട്ടയുടെ വെള്ളയോ പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയോ കുടിപ്പിക്കുക
  • കന്നുകാലികള്‍ക്കു യൂറിയ വിഷബാധയേറ്റാല്‍ അര ലിറ്റര്‍ വിനാഗിരി വീതം അര മണിക്കൂര്‍ ഇടവിട്ട് നല്‍കുക വിഷബാധാലക്ഷണം കുറയുന്നതുവരെ മൂന്നോ നാലോ പ്രാവശ്യം നല്‍കേണ്ടി വരും
  • കന്നുകാലികള്‍ക്കു പുഴുക്കടി ഉണ്ടായാല്‍ ഗന്ധകം എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് പരിഹാരമാണ്.
  • അടുക്കള തോട്ടം/ടെറസ്സ് കൃഷി/മട്ടുപ്പാവ് കൃഷി-പ്ലാനിംഗ് മുതല്‍ നടീല്‍ വരെ

    അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം.

    തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തു സെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അര സെന്‍റ് എന്നതോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള തോട്ടത്തില്‍നിന്ന് വര്‍ഷം മുഴുവനും ഉപയോഗിക്കത്തക്ക പച്ചക്കറികള്‍ ലഭ്യമാകും. എന്നാല്‍ സ്ഥലം തീരെ കുറഞ്ഞവര്‍ക്ക് ഒരു സെന്‍റില്‍ പോലും മികച്ച അടുക്കളത്തോട്ടമൊരുക്കാം. ശാസ്ത്രീയമായ രീതിയില്‍ ഒരുക്കിയാല്‍ ഒരു സെന്‍റില്‍നിന്നു പോലും നല്ല വിളവ് ലഭിക്കും.

    വീടിനു ചുറ്റും പറമ്പ് ഇല്ലാതായതോടെ ടെറസിലെ അടുക്കളത്തോട്ടങ്ങള്‍ക്ക് പ്രചാരമേറി. സ്ഥലമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. എന്നാല്‍, ടെറസ്സില്‍ പച്ചക്കറികൃഷി ചെയ്യുമ്പോള്‍ കൃത്യമായ ചില രീതികള്‍ പാലിച്ചില്ലെങ്കില്‍ അത് ടെറസിനു ദോഷം ചെയ്തേക്കാം. അതിനാല്‍, ശാസ്ത്രീയമായ പച്ചക്കറികൃഷി ഇക്കാര്യത്തില്‍ അനിവാര്യമാണ്.

    സ്ഥലം തിരഞ്ഞെടുക്കല്‍
    വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യം. ഓരോ ചെടിക്കും മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിന് ഇതു സഹായിക്കും. അതിനാല്‍, വീടിനോടു ചേര്‍ന്നുള്ള സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശം കുറവാണെങ്കില്‍ ചെടികളുടെ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടെയും കുളിമുറിയുടെയും അടുത്തായാല്‍ ഇവിടങ്ങളില്‍നിന്ന് പുറത്തേക്കുവരുന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കാനായി എടുക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍ സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍ എന്നിവ കലര്‍ന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കരുത്.
    നല്ല നീര്‍വാര്‍ച്ചയും, വളക്കൂറുമുള്ള മണ്ണാണ് അടുക്കളത്തോട്ടമൊരുക്കാന്‍ ഉചിതം. മണല്‍ കൂടുതലുണ്ടെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.

    തോട്ടത്തിന് സുരക്ഷാവേലികള്‍
    അടുക്കളത്തോട്ടം ആകര്‍ഷകവും അതേസമയം സുരക്ഷിതവുമാക്കാന്‍ തോട്ടത്തിന് അതിര്‍ത്തി തിരിച്ച് വേലി കെട്ടാവുന്നതാണ്. മാത്രമല്ല ഈ വേലി പച്ചക്കറികള്‍ പടര്‍ത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജൈവവേലിയും നിര്‍മ്മിക്കാം. അതിനായി മധുരച്ചീര അഥവാ, ചെക്കുര്‍മാനിസ് ഉപയോഗപ്പെടുത്താം. നന്നായി വളരുന്നതും കമ്പുകള്‍ ഉള്ളതുമായ മധുരച്ചീര തോട്ടത്തെ വീട്ടിലെ മറ്റു പക്ഷി-മൃഗാദികളില്‍ നിന്ന് സംരക്ഷിക്കുന്നു. അതോടൊപ്പം വേലിയില്‍ ഇടയ്ക്കിടെ അഗത്തിച്ചീര നട്ടുകൊടുത്താല്‍, വളര്‍ന്നുവരുമ്പോള്‍ മരമാകുന്ന ചെടിയായതിനാല്‍ വേലിക്ക് ഉറപ്പും ഒപ്പം നമുക്ക് അടുക്കളയിലേക്ക് പോഷകസമ്പുഷ്ടമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മുന്‍ഭാഗത്തെ വേലിയില്‍ ബാസല്ല ചീരവള്ളികള്‍ പടര്‍ത്തിയാല്‍ കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം തോട്ടത്തിന് സംരക്ഷണവുമാകും.

    തോട്ടത്തില്‍ പച്ചക്കറികളുടെ സ്ഥാനം
    അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ നടുന്ന സ്ഥാനം ഏറെ പ്രാധാന്യമുള്ളതാണ്. ദീര്‍ഘകാലവിളകളെല്ലാം തോട്ടത്തിന്‍റെ ഒരുവശത്തു നടുന്നതാണ് നല്ലത്. അടുക്കളത്തോട്ടത്തിന്‍റെ വടക്കുവശമാണ് ഇതിനു അനുയോജ്യം. മുരിങ്ങ, കറിവേപ്പ്, കുടംപുളി, പപ്പായ, വാഴ, നാരകം എന്നിവ അടുക്കളത്തോട്ടത്തിലെ ദീര്‍ഘകാലവിളകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയെല്ലാം ഒരുവശത്തായാണ് ക്രമീകരിക്കുന്നതെങ്കില്‍ തോട്ടത്തിലെ മറ്റു വിളകളുടെ മീതെ തണല്‍ വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കും. ശക്തിയായ കാറ്റ്, മഴ, കടുത്ത സൂര്യപ്രകാശം എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും. മാത്രമല്ല, തണല്‍ ആവശ്യമുള്ള ഇനങ്ങളായ സാമ്പാര്‍ചീര, കാന്താരിമുളക്, ചേന, ചേമ്പ് എന്നിവയെ ഇത്തരം ദീര്‍ഘകാലവിളകള്‍ക്കിടയില്‍ കൃഷിചെയ്യുകയും ചെയ്യാം. അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളിലായി അമര, നിത്യവഴുതന, ഇറച്ചിപ്പയര്‍, കോവല്‍ എന്നിവ പടര്‍ത്തിയാല്‍ സ്ഥലം ലാഭിക്കുന്നതിനു സഹായിക്കും.
    അടുക്കളത്തോട്ടത്തിനിടയിലൂടെ നടക്കുന്നതിനുള്ള ചെറുവഴികള്‍ ക്രമീകരിക്കണം. അല്ലാത്തപക്ഷം, വളം നല്‍കുന്നതിനും കീടരോഗബാധകള്‍ നിയന്ത്രിക്കുന്നതിനും നനയ്ക്കുന്നതിനും അസൗകര്യമുണ്ടാകും. വഴികള്‍ക്കിരുവശവും പച്ച, ചുവപ്പു നിറത്തിലുള്ള ചീര നടുന്നത് തോട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.
    അടുക്കളത്തോട്ടത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തായി കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്. മണ്ണി രക്കമ്പോസ്റ്റ് യൂണിറ്റായാലും മതി. അതുവഴി വീട്ടിലെ അടുക്കളമാലിന്യങ്ങള്‍ നല്ല ജൈവവളമാക്കി മാറ്റി ചെടികള്‍ക്ക് നല്‍കാം. ഒപ്പം മാലിന്യപ്രശ്നം ഒഴിവാക്കുന്നതിനും സാധിക്കും.
    ദീര്‍ഘകാലവിളകള്‍, നടക്കുന്നതിനുള്ള വഴി, കമ്പോസ്റ്റു കുഴി എന്നിവ കഴിഞ്ഞുള്ള സ്ഥലം തുല്യഭാഗങ്ങുള്ള പ്ലോട്ടുകളായി തിരിച്ച് അവയില്‍ വിവധതരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാം. വീട്ടില്‍ എപ്പോഴും ഉപയോഗിക്കുന്ന പച്ചക്കറികളാണ് അടുക്കളത്തോട്ടത്തിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഒപ്പം പോഷകമൂല്യമുള്ള പച്ചക്കറികള്‍ നോക്കി കൃഷിചെയ്യാനും ശ്രദ്ധിക്കണം. അടുക്കളയില്‍ കറിയാവശ്യത്തിന് എപ്പോഴും ഉപയോഗിക്കുന്ന വയില്‍ മുക്കാല്‍ഭാഗം പച്ചക്കറികളും ഇത്തരത്തില്‍ ചെലവുകൂടാതെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയാണ്. കൂടുതല്‍ സ്ഥലത്ത് അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് സാധിക്കുമെങ്കില്‍ ഒരു പശുവിനെ വളര്‍ത്തുന്നത് നല്ലതാണ്. ജൈവവളത്തിനായി പിന്നെ വേറെങ്ങും അലയേണ്ടതായി വരില്ല. പശുവിന്‍റെ ചാണകവും മൂത്രവും തന്നെ അടുക്കളത്തോട്ടത്തിലേക്ക് ഒന്നാന്തരം ജൈവവളമായി ഉപയോഗിക്കാവുന്നതാണ്.
    വീടിനോടുചേര്‍ന്നുള്ള സ്ഥലത്തുവേണം അടുക്കളത്തോട്ടമൊരുക്കേണ്ടത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കണം.
    ചൂടുവെള്ളം, പാത്രം കഴുകുന്നതിനുള്ള സോപ്പുലായനികള്‍, ഡിറ്റര്‍ജന്‍റ് തുടങ്ങിയവ കലര്‍ന്ന വെള്ളം എന്നിവ പച്ചക്കറികള്‍ നനയ്ക്കാന്‍ ഉപയോഗിക്കരുത്

    അടുക്കളത്തോട്ടത്തിന്‍റെ വേലിയില്‍ പടര്‍ത്തുന്നതിന് മധുരച്ചീര അനുയോജ്യമാണ്.
    അടുക്കളത്തോട്ടത്തിന്‍റെ വശങ്ങളില്‍ വളര്‍ത്തുന്നതിനു പടര്‍ന്നുകയറുന്ന പച്ചക്കറികളായ കോവല്‍, നിത്യവഴുതന, വാളരിപ്പയര്‍, അമര, ചതുരപ്പയര്‍, പീച്ചില്‍, കുരുത്തോലപ്പയര്‍ എന്നിവ തിരഞ്ഞെടുത്താല്‍ സ്ഥലം ഏറെ ലാഭിക്കാം.
    വേലിക്ക് ഇടയ്ക്കായി രണ്ടു മീറ്റര്‍ ഇടവിട്ട് അഗത്തിച്ചീര നടാം.
    ദീര്‍ഘകാലവിളകള്‍ കഴിവതും ഒരുഭാഗത്തായി (വടക്കുഭാഗം) നടണം.
    തണല്‍ ആവശ്യമായ കാന്താരി, സാമ്പാര്‍ചീര, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ ദീര്‍ഘകാലവിളകള്‍ക്കിടയില്‍ വളര്‍ത്താം.
    മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റു കുഴിയോ അടുക്കളത്തോട്ടത്തില്‍ നിര്‍മിക്കുന്നതിന് ശ്രദ്ധിക്കണം.
    ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്തായി കൃഷി ചെയ്യരുത് (ഉദാ : തക്കാളി, വഴുതന, മുളക്) അങ്ങനെ ചെയ്താല്‍ രോഗകീടബാധകള്‍ എളുപ്പത്തില്‍ ഇവയെ ബാധിക്കുകയും പടര്‍ന്നുപിടിക്കുകയും ചെയ്യും.
    വീട്ടിലെ അടുക്കളത്തോട്ടത്തിലേക്ക് നടുന്നതിനായി പച്ചക്കറിയിനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വെണ്ട കൃഷിചെയ്യുമ്പോള്‍ സല്‍ക്കീര്‍ത്തി, സുസ്ഥിര മുതലായവ ഇനങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കാം.

    തടമൊരുക്കല്‍
    മണ്ണൊരുക്കിയശേഷമാണ് പച്ചക്കറിവിളകള്‍ നടേണ്ടത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉയരത്തില്‍ വാരം കോരി അതില്‍വേണം നടാന്‍. അല്ലാത്തയിടത്ത് മണ്ണിന്‍റെ നിരപ്പില്‍തന്നെ തടമെടുത്ത് അതില്‍ നട്ടാല്‍ മതി.
    തടങ്ങള്‍ രണ്ടു തരത്തിലുണ്ട്. പിഴുതെടുത്തു നടേണ്ട പച്ചക്കറികള്‍ ആദ്യം പാകി കിളിര്‍പ്പിക്കുന്ന തവാരണത്തടമാണ് ഇതില്‍ ആദ്യത്തേത്. എന്നാല്‍, അടുക്കളത്തോട്ടത്തിലേക്കു വേണ്ട പരിമിതമായ തൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇങ്ങനെ വലിയ തടമെടുക്കേണ്ട കാര്യമില്ല. വാവട്ടമുള്ള പഴയ ബേസിനോ അല്ലെങ്കില്‍ ടയറോ മറ്റോ എടുത്ത് അതിനുള്ളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച് വിരലുകൊണ്ട് ചാലു കീറിയാലും തവാരണത്തടത്തിനു പകരമാകും. ഇതിലും വിത്തു നാമ്പിട്ടുകൊള്ളും. ഒരു മാസം തൈയ്ക്ക് സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സ്ഥലം മാത്രമാണ് ഇത്തരത്തിലുള്ള തടങ്ങള്‍. തൈകള്‍ പിഴുതു മാറ്റിക്കഴിഞ്ഞാല്‍ ഇതിനുള്ളിലെ മണ്ണ് ചാക്കുകളില്‍ നിറയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം.
    നടീല്‍തടം ഏതിനം പച്ചക്കറിക്കും കൂടിയേ തീരൂ. നേരിട്ട് മണ്‍നിരപ്പില്‍ നടുന്ന വിത്തുകള്‍ ഇതേ തടത്തില്‍തന്നെയാണ് നാമ്പിടേണ്ടതും വളരേണ്ടതും. തവാരണത്തടത്തില്‍ പാകിയശേഷം പിഴുതെടുക്കുന്ന തൈകള്‍ക്കും ഇതേ രീതിയില്‍തന്നെ പിന്നീടുള്ള വളര്‍ച്ചയ്ക്കായി തടം തയ്യാറാക്കേണ്ടതുണ്ട്. ഓരോ തടത്തിനും രണ്ടടി വ്യാസമുണ്ടായിരിക്കുന്നതാണ് നല്ലത്. ഒന്നരയടി ആഴത്തില്‍ കിളച്ച് മണ്ണിളക്കി കൈകൊണ്ട് അതിലെ കല്ലും കട്ടയും മറ്റും പെറുക്കിമാറ്റി തടം തയ്യാറാക്കാം. അതിലേക്ക് ഒരു പിടി കോഴിവളം ചേര്‍ത്ത് മണ്ണുമായി നന്നായി യോജിപ്പിക്കുക. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ചേര്‍ത്താലും മതി. നിത്യേന രണ്ടു നേരം വീതം നനയ്ക്കാനും ശ്രദ്ധിക്കണം.
    ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകള്‍ നടുമ്പോള്‍ തടം തയ്യാറാക്കേണ്ട രീതി വ്യത്യസ്തമാണ്. തടത്തിനു പച്ചക്കറികള്‍ നടുന്നതിലും അധികം വ്യാസം ആവശ്യമാണ്. നടീലിനുശേഷം ഉണങ്ങിയ ഇലകളും മറ്റുംകൊണ്ട് നന്നായി പുതയിട്ടതിനുശേഷം മേല്‍മണ്ണുകൊണ്ട് മൂടുകയും വേണം. കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവ നടേണ്ടത് ഇരുപതു സെ.മീ. എങ്കിലും ഉയരമുള്ള തടങ്ങള്‍ നീളത്തിലെടുത്ത് അതിനു മുകളിലാണ്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ തണലിലും നന്നായി വളരുന്നവയാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ തണല്‍ വീഴുന്ന സ്ഥലങ്ങള്‍ ഇവയ്ക്കായി നീക്കിവയ്ക്കുന്നതാണ് നല്ലത്.
    വിളവു കൂടുതല്‍ കിട്ടണമെങ്കില്‍ പരമാവധി സൂര്യപ്രകാശം കൂടിയേ തീരൂ. ചെടികള്‍ തീരെ ചെറുപ്പമായിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന് നിയന്ത്രണം വേണം. അതിനാല്‍ തണല്‍ നാട്ടിക്കൊടുക്കണം. ചെടികളുടെ ചുവട്ടില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. അതിനായി പുതയിട്ടു കൊടുക്കണം. അതേസമയം, ഇലയിലും തണ്ടിലുമൊക്കെ പരമാവധി സൂര്യപ്രകാശം പതിക്കുന്നതാണ് നല്ലത്.

    മട്ടുപ്പാവ് കൃഷി
    പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്ളാറ്റിലാണ് ജീവിക്കുന്നത്. ഒരു പ്രശ്നവുമില്ല. 300 മുതല്‍ 400 സ്ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ല രീതിയില്‍ പച്ചക്കറി കൃഷിചെയ്യാം. ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ, പഴയ ടയറിലോ ഒക്കെ മട്ടുപ്പാവില്‍ പച്ചക്കറി നടാം. പച്ചക്കറികള്‍ കൃഷിചെയ്യുന്നതിലൂടെ നമ്മുടെ വീട്ടിലുണ്ടാകുന്ന അടുക്കളമാലിന്യങ്ങള്‍ നമുക്ക് ഉപകാരപ്രദമായ രീതിയില്‍ സംസ്കരിക്കാനും സാധിക്കുന്നു.

    നഗരപ്രദേശങ്ങളില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സഹായം നല്‍കിവരുന്നു. കൃഷിവകുപ്പിന്‍റെ ‘നഗരത്തില്‍ ഒരു നാട്ടിന്‍പുറം’, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ‘ഹരിതനഗരി’ തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍വഴി വീട്ടിലോ ടെറസ്സിലോ കൃഷി ചെയ്യുന്നതിന് സാന്പത്തികസഹായവും സാങ്കേതിക ഉപദേശവും ലഭിക്കുന്നു. വിത്ത്, തൈ, ചെടിച്ചട്ടികള്‍, വളങ്ങള്‍, മണ്ണിരക്കന്പോസ്റ്റ് യൂണിറ്റ് എന്നിവയും ഈ പദ്ധതികളില്‍ ലഭ്യമാക്കുന്നുണ്ട്. വി.എഫ്.പി.സി.കെ.യുടെ ഹരിതനഗരി പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നുണ്ട്.

    ടെറസ്സില്‍ പച്ചക്കറികൃഷി നടത്തുന്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് ചാക്കുകള്‍, പഴയ ടയര്‍ എന്നിവയെല്ലാം പച്ചക്കറികള്‍ വളര്‍ത്തുന്നതിനായി ഉപയോഗപ്പെടുത്താം. ഏതിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് ഇവയില്‍ നിറയ്ക്കണം. ചട്ടിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരടി വലിപ്പമുള്ളവയെങ്കിലും എടുക്കണം. പ്ലാസ്റ്റിക് ചാക്കുകളാണെങ്കില്‍ മണ്ണുനിറയ്ക്കുന്പോള്‍ അതിന്‍റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവച്ചാല്‍ ചാക്ക് മറിഞ്ഞുവീഴാതിരിക്കാന്‍ നല്ലതാണ്. സാധാരണ പ്ലാസ്റ്റിക് ചാക്കുകള്‍ക്കു പുറമേ ചെടികള്‍ നടാന്‍ മാത്രമായി ഉണ്ടാക്കിയ ചാക്കുകള്‍ അഥവാ ഗ്രോബാഗുകള്‍ ഇന്നു ലഭ്യമാണ്. അവയ്ക്ക് കൂടുതല്‍ ബലം ഉണ്ടെന്നതിനുപുറമേ വശങ്ങളില്‍ ജൈവവളക്കൂട്ടുകള്‍ നിക്ഷേപിക്കാനുള്ള പോക്കറ്റുകളുമുണ്ട്.
    ടെറസ്സില്‍ കൈവരിയോടുചേര്‍ത്ത് അടിയില്‍ ചുവരു വരുന്ന ഭാഗത്തിന് മുകളിലായും വരിയായി ചട്ടികളോ ചാക്കുകളോ വയ്ക്കാവുന്നതാണ്. ഇവ നേരെ തറയില്‍ വയ്ക്കുന്നതിനുപകരം രണ്ട് ഇഷ്ടികകള്‍ വെച്ച് അതിനുമുകളില്‍ വച്ചാല്‍ മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുന്നതിനും ചെളി കെട്ടാതിരിക്കുന്നതിനും സഹായിക്കും. തുടര്‍ച്ചയായി നാലോ അഞ്ചോ തവണ ചാക്കുകളില്‍ പച്ചക്കറി നടാം. എന്നാല്‍, ചട്ടികള്‍ കൂടുതല്‍ തവണ ഉപയോഗിക്കാം. ഓരോ തവണ കൃഷി ചെയ്തശേഷവും നന്നായി മണ്ണിളക്കിക്കൊടുത്ത് ജൈവവളം ചേര്‍ത്ത് വീണ്ടും കൃഷിയിറക്കാം. ഒരേ കുടുംബത്തില്‍പ്പെട്ട വിളകളോ ഒരേയിനം വിളകളോ തുടര്‍ച്ചയായി ഒരു ചട്ടി/ചാക്കില്‍ കൃഷിചെയ്യുന്നത് ഒഴിവാക്കണം.

    ടെറസ്സില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് മിതമായ നന മാത്രമേ പാടുള്ളൂ. അമിതമായി നനച്ചാല്‍ വളം ഒലിച്ചുപോകുന്നതിനിടയാക്കും. കുറച്ചു ദിവസങ്ങള്‍ തുടര്‍ച്ചയായി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ ചെടിച്ചട്ടികളില്‍ ചെറിയ പ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ച് മൊട്ടുസൂചികൊണ്ട് ചെറിയ ദ്വാരമിട്ട് ചെടിയുടെ ചുവട്ടില്‍ വച്ചു കൊടുത്താല്‍ നിയന്ത്രിതമായ തുള്ളിനനയുമായി. ഇത് ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് നല്ലതാണ്. അമിതമായ നനയെപ്പോലെ രാസവളപ്രയോഗവും ടെറസ്സിലെ പച്ചക്കറികൃഷിക്ക് ഒട്ടും നല്ലതല്ല. അവ ടെറസ്സിനു കേടുവരുത്തുന്നതോടൊപ്പം ചെടിയുടെ നൈസര്‍ഗ്ഗികമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും.

    ടെറസ്സില്‍ പച്ചക്കറിച്ചെടികളെ ക്രമീകരിക്കുന്പോള്‍ നന്നായി സൂര്യപ്രകാശം ലഭിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. അല്ലെങ്കില്‍ വളര്‍ച്ച കുറയുകയും ചെടികള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് വളഞ്ഞു വരുകയും ചെയ്യും

    ടെറസില്‍ പച്ചക്കറി :- മുന്നൊരുക്കം
    ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു.

    പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.
    ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
    ടെറസില്‍ പച്ചക്കറി കൃഷിചെയ്യുന്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുന്പോള്‍ തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുന്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്

    നടീല്‍മിശ്രിതം തയ്യാറാക്കല്‍
    അടുക്കളത്തോട്ടമൊരുക്കുന്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുന്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്.

    നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുന്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.

    ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ് ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.

    ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും.

    ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.
    ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കന്പോസ്റ്റോ സാധാരണ കന്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്.

    വെയിലില്‍ വെള്ളം ആവിയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുകയിടുന്നതിന് അടുക്കളയിലെ പാഴ് വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുന്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.

    പാഷൻ ഫ്രൂട്ട് കൃഷി രീതി

    കേരളത്തിൽ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്‌, മുസ്സോളിങ്ങ, സർബത്തുംകായ എന്നീ പേരുകളിലും പാഷൻ ഫ്രൂട്ട് അറിയപ്പെടുന്നു. തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.

    വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ് പാഷൻ ഫ്രൂട്ട്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിർത്ത് വച്ചിട്ട് പാകണം. കിളിർത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ്
    കായ്ക്കുന്നത്.

    വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടിയുള്ള സാങ്കേതിക സഹായം വഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.
    ഓരോ വീട്ടിലും ഒരു പാഷൻ ഫ്രൂട്ടെങ്കിലും നട്ടു പിടിപ്പിക്കുകയും അതിന്റെ ഫലം ആഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുക.

    പാഷൻ ഫ്രൂട്ട് ഔഷധ ഗുണങ്ങൾ

    നമുക്ക് സുപരിചിതമായൊരു ഫലമാണെങ്കിലും ഉന്മേഷദായിനിയായ പാഷൻ ഫ്രൂട്ടിന്റെ പോക്ഷക ഗുണങ്ങളെയും ഔഷധ ഗുണങ്ങളെയും കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. പാസ്സിഫ്ലോറ എട്യുലിസ്(Passiflora edulis) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന എവിടെയും പടർന്നു കയറുന്നൊരു വള്ളിച്ചെടിയാണിത്.

    കേരളത്തിൽ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്‌, മുസ്സോളിങ്ങ, സർബത്തുംകായ എന്നീ പേരുകളിലും പാഷൻ ഫ്രൂട്ട് അറിയപ്പെടുന്നു. തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.

    തെക്കേ അമേരിക്കയിൽത്തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തുവരുന്നു. കേരളത്തിൽ ഹൈറേഞ്ച് മേഖലയിലും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി നടക്കുന്നുണ്ട്.

    പാഷൻ ഫ്രൂട്ട്- ഔഷധ രംഗത്തുള്ള ഉപയോഗങ്ങൾ
    തളർച്ചയകറ്റി ഉന്മേഷം നല്കാൻ അപാര ശേഷിയുള്ളതാണ് പാഷൻ ഫ്രൂട്ട്. ഇതിലടങ്ങിരിക്കുന്ന പാസ്സിഫോറിനാണ് ശരീര വേദന ശമിപ്പിച്ചു ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നത്.

    പുരാതന കാലം മുതൽ ഉറക്കമില്ലായ്മക്കും മന:സംഘർഷത്തിനും ഔഷധമായി പാഷൻ ഫ്രൂട്ട് ജ്യൂസുപയോഗിച്ചു വരുന്നു. ദഹന പ്രക്രിയ സുഗമമാക്കാനും ശരീര ഭാരം കുറയ്ക്കാനും പ്രമേഹം, രക്ത സമ്മര്ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും ആസ്ത്മാ, മൈഗ്രേൻ എന്നിവയുടെ ചികിത്സയ്ക്കും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്.

    കൂടാതെ പാഷൻ ഫ്രൂട്ടിന്റെ ഇലകളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രണത്തിലാക്കാം.

    പാഷൻ ഫ്രൂട്ട്- പോക്ഷക മൂല്യം
    100 ഗ്രാം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോക്ഷകങ്ങൾ;
    വിറ്റാമിൻ C – 25mg
    വിറ്റാമിൻ A – 54 മൈക്രോഗ്രാം
    കാർബോഹൈഡ്രെറ്റ് – 12.4g
    പ്രോട്ടീൻ – 0.9 g
    ഫോസ് ഫരസ് -60 mg
    കാത്സ്യം -10mg
    പൊട്ടാസ്യം -189mg
    സോഡിയം -15mg
    ഇരുന്പ് -2mg
    ഇവയെക്കൂടാതെ നിരോക്സീകാരികളുടെ നല്ലൊരു ശേഖരവും പാഷൻ ഫ്രൂട്ടിലുണ്ട്.

    പാഷൻ ഫ്രൂട്ട്- ഭഷ്യ രംഗത്തുള്ള ഉപയോഗങ്ങൾ
    പാഷൻ ഫ്രൂട്ട് പല രൂപത്തിലും നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.ഫലം മുറിച്ചു കാന്പെടുത്തു തനിയെയോ മധുരം ചേർത്തോ കഴിക്കാം. ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി, എന്നിവയുണ്ടാക്കാനും പുറം തൊണ്ട് കൊണ്ട് അച്ചാരുണ്ടാക്കാനും , സമൂലം ചമ്മന്തിയുണ്ടാക്കാനും മറ്റു പാചക വിധികളിൽ ചേരുവയായും പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് വരുന്നു. പഴച്ചാരുകൾക്ക് മണവും നിറവും നല്കാനും പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നു.
    പാഷൻ ഫ്രൂട്ട്- കൃഷി രീതി
    വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ് പാഷൻ ഫ്രൂട്ട്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിർത്ത് വച്ചിട്ട് പാകണം. കിളിർത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ്
    കായ്ക്കുന്നത്.

    വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടിയുള്ള സാങ്കേതിക സഹായം വഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.
    ഓരോ വീട്ടിലും ഒരു പാഷൻ ഫ്രൂട്ടെങ്കിലും നട്ടു പിടിപ്പിക്കുകയും അതിന്റെ ഫലം ആഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുക. വീട്ടിൽ ത്തന്നെയുണ്ടാക്കാവുന്ന വിഷമില്ലാത്തൊരു പോക്ഷക-ഔഷധ കലവറയാണിത്.

    ബീറ്റ്റൂട്ട് – ഔഷധ ഗുണങ്ങൾ

    ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. ശാസ്ത്രീയനാമം: Beta vulgaris;ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
    ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ആന്തോസയാനിൻ (ബെറ്റാനിൻ)എന്ന വർണ്ണകമാണ്.

    4000 വർഷം മുന്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 -ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടുത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.

    കേരളത്തിൽ കൃഷിചെയ്യുന്ന മുഖ്യയിനങ്ങൾ ഡി.ഡി. റെഡ്, ഇംപറേറ്റർ, ക്രിംസൺ ഗ്ലോബ്, ഡെട്രിയോറ്റ് ഡാർക്ക് റെഡ് എന്നിവയാണ്. ഊട്ടി-1, ലോംഗ് ഡാർക്ക് ബ്ലഡ്, വിന്റർ കീപ്പർ, ഗ്രോസ്ബി ഈജിപ്ഷ്യൻ, ഹാൽഫ് ലോംഗ് ബ്ലഡ്, ഏർളി വണ്ടർ, അഗസ്ഗ്രോ വണ്ടർ, ഫ്ലാറ്റ് ഈജിപ്ഷ്യൻ എന്നിവ മറ്റ് പ്രധാനയിനങ്ങളാണ്.

    കൃഷിക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. വിത്ത് നേരിട്ട് പാകി വളർത്തുന്നു.ചുവന്ന ഗോളാകൃതിയുള്ള കിഴങ്ങും തളിരിലകളും ഭക്ഷ്യയോഗ്യമാണ്. ബീറ്റ്റൂട്ട് ജ്യൂസ് ഔഷധഗുണം കാണിക്കുന്നു. കാരറ്റ്, വെള്ളരിക്ക എന്നിവയോടുചേർത്ത് സലാഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. Borscht എന്ന പേരിൽ യൂറോപ്പിൽ സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മിക്ക പച്ചക്കറിവിഭവങ്ങളിലും ഇതുപയോഗിക്കുന്നു.

    മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലർന്ന നിറത്തിലാകും. ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു.

    ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 gm ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു.
    ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്.
    ബീറ്റാനിൻ – ചുവന്ന ഭക്ഷ്യവർണ്ണവസ്തുവുണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

    ബീറ്റ് റൂട്ടിന്റെ ചില ഔഷധ ഗുണങ്ങള്‍ – ഭക്ഷ്യപദാര്‍ത്ഥം എന്നതിലുപരി ഒരു ഔഷധപദാര്‍ത്ഥമാണ്. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവുണ്ട് ഇതിന്.

    തലയില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹ സ്രോതസ്സുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്തനാഡികളില്‍ ഉണ്ടാകുന്ന ജരിതാവസ്ഥയിലും ശരീരത്തെ രക്ഷപ്പെടുത്താന്‍ ബീറ്റ്റൂട്ട് നല്ലതാണ്.
    പിത്താശയ കല്ല് ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

    ഋതുവിരാമകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളില്‍ ആശ്രയിക്കാവുന്ന ഏക ഫലമാണ് ബീറ്റ്റൂട്ട്. ഇതിന്റെ സൂപ്പാണ് ഉപയോഗിക്കേണ്ടത്.

    പഞ്ചസാരയുടെ അംശം കൂടുതലുള്ളതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല.
    രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരൗഷധമാണെന്ന നിലയില്‍ എയ്ഡിസ് രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്

    പയര്‍കൃഷി എങ്ങനെ

    നമ്മള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് വള്ളിപ്പയര്‍ അഥവാ നീളന്‍പയര്‍. അച്ചിങ്ങ പരുവത്തില്‍ തന്നെ അടര്‍ത്തിയെടുക്കുന്ന വള്ളിപ്പയര്‍ മെഴുക്കുപിരട്ടിയാലും തോരന്‍ വച്ചാലും സ്വാദ് ഒന്നു വേറെ തന്നെയാണ്.

    ഏറെ പ്രിയപ്പെട്ട ഈ പച്ചക്കറിയുടെ കൃഷി ഇപ്പോള്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. അശാസ്ത്രീയ വളപ്രയോഗം, പ്രധാന പരിചരണമുറയായ കുമ്മായപ്രയോഗത്തെ വിസ്മരിക്കല്‍, മൂടുചീയല്‍, വാട്ടരോഗം മുതലായവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

    മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ കുമ്മായ പ്രയോഗം നടത്താവു. മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന വളങ്ങളില്‍ നിന്നുമുള്ള പോഷകമൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് മണ്ണിന്റെ അമ്ലത വഹിക്കുന്നത്. അതിനുവേണ്ടി മണ്ണിന്റെ അമ്ലക്ഷാര സൂചിക (പിഎച്ച്) മനസിലാക്കി ശുപാര്‍ശ അനുസരിച്ച് കുമ്മായം ചേര്‍ക്കല്‍ എന്ന പരിചരണമുറ അനുവര്‍ത്തിക്കേണ്ട്താണ്.എന്നാല്‍ മാത്രമേ വിളകള്‍ക്ക് രാസവളങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ.

    മണ്ണിന്റെ അമ്ലതയ്ക്കു കാരണം അതിലടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍ അയോണിന്റെ അളവിലെ വര്‍ധനവാണ്. അമ്ലത കൂടിയ മണ്ണില്‍ ഇരുന്പ് , അലൂമിനിയം, മാംഗനീസ് തുടങ്ങിയ മൂലകങ്ങള്‍ ഫോസ് ഫറസുമായി സംയോജിപ്പിച്ച് അലേയങ്ങളായ ഫോസ്‌ഫേറ്റുകള്‍ ഉണ്ടാകുകയും സസ്യങ്ങള്‍ക്ക് ഫോസ് ഫറസ് ലഭിക്കാതാകുകയും ചെയ്യുന്നു.

    നൈട്രീകരണം, നൈട്രജന്‍ നിക്ഷേപം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം അമ്ലത്വം ഉള്ള മണ്ണില്‍ കുറയുന്നു. സൂക്ഷ്മ ജീവികള്‍ക്ക് കാല്‍സ്യം അത്യന്താപേക്ഷിതമാകുന്നു. അമ്ലത്വം കൂടുമ്പോള്‍ നിരവധി രോഗാണുക്കള്‍ ചെടിയെ ആക്രമിക്കുന്നു.സസ്യവളര്‍ച്ചയ്ക്ക് ഏറ്റവും ഉചിതമായ പിഎച്ച് 6-7 നും ഇടയില്‍ ആണ്. ആയതിനാല്‍ കൃഷി ആരംഭിക്കുന്നതിനുമുന്‍പ്, കര്‍ഷകരുടെ പുരയിടങ്ങളില്‍ നിന്നും മണ്ണുസാമ്പിളുകള്‍ ശേഖരിച്ച് അമ്ലക്ഷാര സൂചിക (പിഎച്ച്) പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വളപ്രയോഗത്തിനു മുന്‍പ് കുമ്മായം ഇട്ടതിലൂടെ മൂലകങ്ങള്‍ ചെടികള്‍ക്ക് കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ പറ്റുന്നു.

    റൈസോബിയം ഉപയോഗിച്ച് വിത്തുപരിചരണം
    പയറുവര്‍ഗത്തില്‍ പെട്ട സസ്യങ്ങളുടെ വേര് മുഴകളില്‍ വസിക്കുന്ന റൈസോബിയം എന്ന ബാക്ടീരിയ അന്തരീക്ഷത്തിലെ പാക്യജനകത്തെ ആഗിരണം ചെയ്ത് അമോണിയരൂപത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ഹെക്ടര്‍ ഒന്നിന് 50-120 കി.ഗ്രാം വരെ പാക്യജനകം ഈ ബാക്ടീരിയയ്ക്ക് യൗഗീകരിക്കാന്‍ കഴിയും.ഈ റൈസോബിയത്തെ മുളച്ചുവരുന്ന ഇളംവേരുകള്‍ക്ക് അടുത്ത് എത്തിക്കുന്നതിനാണ്, വിത്തുകള്‍ റൈസോബിയം കള്‍ച്ചര്‍ ഉപയോഗിച്ച് പരിചരിക്കുന്നത്.സാധാരണയായി 250-375 ഗ്രാം റൈസോബിയം കള്‍ച്ചര്‍ ആണ് ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ആവശ്യമായി വരുന്നത്. വിത്ത് അല്പം വെള്ളം ചേര്‍ത്ത് കള്‍ച്ചറുമായി നല്ലപോലെ കൂട്ടിയോജിപ്പിക്കണം. വെള്ളത്തിനുപകരം തലേദിവസത്തെ കഞ്ഞിവെള്ളമായാലും മതി. ശേഷം വൃത്തിയുള്ള കടലാസിലോ, ചാക്കിലോ പരത്തി തണലില്‍ ഉണക്കി ഉടനെ വിതറണം.ഒരു കാരണവശാലും കള്‍ച്ചര്‍ പുരട്ടിയ വിത്ത് വെയിലത്ത് ഉണക്കരുത്.

    സ്യൂഡോമോണസ് എന്നറിയപ്പെടുന്ന ഒരു സര്‍വരോഗസംഹാരിയായ മിത്രബാക്ടീരിയ പച്ചക്കറികളിലെ മൂടുചീയല്‍, തൈചീയല്‍, വാട്ടം തുടങ്ങിയ പല രോഗങ്ങള്‍ക്കുമെതിരേ ഫലപ്രദമായി ഉപയോഗിക്കാം. ഈ മിത്രബാക്ടീരിയ പലതരം ആന്റിബയോട്ടിക്കുകള്‍, വിഷവസ്തുക്കള്‍, എന്‍സൈമുകള്‍ തുടങ്ങിയവ പുറപ്പെടുവിച്ച് ശത്രുസൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. മാത്രമല്ല സിഡറോഫോര്‍ എന്ന രാസവസ്തു മണ്ണിലെ ഇരുമ്പിനെ ആഗിരണം ചെയ്തു മാറ്റുന്നതുമൂലം മറ്റു സൂക്ഷ്മ ജീവികള്‍ക്ക് ഇരുമ്പു ലഭിക്കാതെ അവയുടെ വര്‍ദ്ധന തടയുന്നു.സ്യൂഡോമോണാസ് മറ്റു സൂക്ഷ്മജീവികളുമായി ആഹാരം, സ്ഥലം എന്നിവയ്ക്കു വേണ്ടി മല്‍സരിക്കാന്‍ ശേഷിയുള്ളവയാണ്. ഇതു മാത്രമല്ല സ്യൂഡോമോണാസ് ചില വളര്‍ച്ചാഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ചയേയും ത്വരിതപ്പെടുത്തുന്നു.20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന നിരക്കില്‍, മണ്ണില്‍ ചേര്‍ക്കുന്നതിനും, തളിക്കുന്നതിനും ഉപയോഗിക്കാം.

    ഇങ്ങനെ വ്യത്യസ്ത തരത്തില്‍ പയറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് പരിഹാരം കാണുവാനും, വിഷവിമുക്തമായ പയര്‍ തോരനായി ഉപയോഗിക്കുന്നതിനും, അതുവഴി നല്ല ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാനും കഴിയും

    പയറിലെ കീടരോഗങ്ങള്‍

    മുഞ്ഞ/ പയര്‍പേന്‍
    പയര്‍ കൃഷിചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് മുഞ്ഞ/ പയര്‍പേന്‍. പയറിന്റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം.
    നിയന്ത്രണമാര്‍ഗങ്ങള്‍- ഇവയെ നിയന്ത്രിക്കുന്നതിനായി ആദ്യമായി കഞ്ഞിവെള്ളം നേര്‍പ്പിച്ച്‌ചെടിയില്‍ നന്നായി തളിച്ചു കൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളപാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഈ മിശ്രിതത്തിനുപുറമേ നാറ്റപ്പൂച്ചെടിസോപ്പ് മിശ്രിതവും വളരെ ഫലപ്രദമാണ്. പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ഫ്യൂസേറിയം പാലിഡോറൈസിയം എന്ന കുമിള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. തവിടില്‍ വളര്‍ത്തിയ കുമിളിനെ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാവുന്നതാണ്. 300 ഗ്രാം തവിടില്‍ വളര്‍ത്തിയ ഫ്യൂസേറിയം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പയറില്‍ തളിക്കുന്നത് ഫലപ്രദമാണ്

    മുഞ്ഞയെ എങ്ങിനെ നിയന്ത്രിക്കാം ?
    അതിനു പുളിയുറുന്പ് എന്ന മിത്രത്തെ ഉപയോഗപ്പെടുത്താം. പയറിനെ അക്രമിക്കുന്ന ഒരു കീടം ആണ് മുഞ്ഞ. പയറിനെ മാത്രം അല്ല മറ്റു പച്ചക്കറികളിലും (കോവല്‍ ) ഇതിന്‍റെ ഉപദ്രവം ഉണ്ടാകാറുണ്ട്. ചെറിയ തോതിലുളള ആക്രമണങ്ങളെ കൈ കൊണ്ട് പെറുക്കി കളഞ്ഞു പ്രതിരോധിക്കാം. കൂടുതല്‍ ആയാല്‍ വേറെ എന്തെങ്കിലും ചെയ്തെ പറ്റു. അവിടെയാണ് നീറ് അഥവാ പുളിയുറുന്പുകളുടെ പ്രസക്തി.

    പുളിയുറുന്പുകളെ എങ്ങിനെ ഉപയോഗിക്കാം
    ഇവയുടെ കൂടുകള്‍ കണ്ടു പിടിക്കുക. അടുത്തുള്ള മരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയുടെ കൂട് (നീറും പെട്ടി എന്നാണ് അതിനു പറയുക) കാണാം. ശ്രദ്ധാപൂര്‍വ്വം അവ എടുത്തു മുഞ്ഞ ആക്രമിച്ച ചെടിയില്‍ ഇടുക. നീറ് അവിടെ വ്യാപിച്ചു മുഞ്ഞയെ ഇല്ലാതാക്കും. ഒരു പക്ഷെ ഈ പറഞ്ഞ നീറും കൂട് അടുത്തെങ്ങും ഇല്ലെങ്കിൽ ഒരു കഷണം പച്ച ഇറച്ചി കെട്ടി തൂക്കിയാല്‍ മതി നീറ് ഓടി വരും.
    ചെറിയ കീടങ്ങള്‍ , പുഴുക്കള്‍ ഒക്കയെ അവര്‍ നശിപ്പിക്കും. ഒരിക്കല്‍ കൃത്യമായി ഇവയെ ചെടികളില്‍ എത്തിച്ചാല്‍ അവര്‍ നമ്മുടെ ചെടികളെ ശ്രദ്ധാപൂര്‍വ്വം നോക്കും. ചെടിയുടെ ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുന്പിന്റെ ആഹാരമാണു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുന്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു.

    ശ്രദ്ധിക്കുക – നീറ് (പുളിയുറുന്പ്) കളുടെ പ്രധാന ശത്രു ആണ് ചെറിയ ഉറുന്പുകള്‍ . അവ ചെടികളില്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഒതുക്കണം. ഇല്ലെങ്കില്‍ നീറിനെ ചെറിയ ഉറുബുകള്‍ കൊന്നു കളയും

    ചിത്രകീടം-വള്ളിപ്പയറില്‍ ചിത്രകീടത്തിന്റെ ആക്രമണം സാധാരണയായി വര്‍ധിച്ചതോതില്‍ കണ്ടുവരുന്നു. പെണ്ണീച്ച ഇലപ്പരപ്പില്‍ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴു ഇല ഞരന്പുകള്‍ക്കിടയില്‍ ഉള്‍ഭാഗം തുരന്നു തിന്നു നശിപ്പിക്കുന്നു. പുഴുക്കള്‍ ഇലകളിലെ കോശങ്ങള്‍ തിന്നുനശിപ്പിക്കുന്നതിനനുസരിച്ച് വെളുത്തപാടുകള്‍ ഇലകളില്‍ കാണുന്നു. കേടുബാധിച്ച ഇലകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു. തിന്നുനശിപ്പിക്കുന്ന പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്ത് കാണുന്നതിനാല്‍ കീടനിയന്ത്രണം ദുഷ്കരമാണ്.

    നിയന്ത്രണമാര്‍ഗം-ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കീടബാധയുള്ള ഇലകള്‍ നശിപ്പിച്ചുകളയേണ്ടതാണ്. കൂടാതെ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുകയും മണ്ണില്‍ കൂടുതലായി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുകയും വേണം

    .കായ്തുരപ്പന്‍പുഴു/ ഇലതീനിപ്പുഴു- പയറില്‍ നിരവധി കായ്തുരപ്പന്‍ പുഴുക്കള്‍ കണ്ടുവരുന്നു. ഈച്ചയുടെ പുഴുക്കള്‍, ചിത്രശലഭങ്ങളുടെ പുഴുക്കള്‍ തുടങ്ങിയവയെ ഈ ഗണത്തില്‍ കണ്ടുവരുന്നു. പലപ്പോഴും പയര്‍ പൂവിടുന്പോള്‍ തന്നെ പൂവില്‍ മുട്ടകളിട്ടു വക്കുന്ന ഈ പ്രാണികള്‍ പയര്‍ വളരുന്നതോടൊപ്പം വളര്‍ന്നുവരുന്നു. തുടര്‍ന്ന് പയറിലെ മാംസളമായ ഭാഗങ്ങള്‍ തിന്നുനശിപ്പിച്ച് പയറിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു.

    നിയന്ത്രണമാര്‍ഗം-ഇവയെ നിയന്ത്രിക്കുന്നതിനായി കാന്താരിമുളക്-ഗോമൂത്ര മിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ ആക്രമണം ഉണ്ടായ കായ്കള്‍ പറിച്ചടുത്ത് കളയണം. തോട്ടത്തില്‍ കൊഴിഞ്ഞുവീഴുന്ന പൂക്കളും കായ്കളും നശിപ്പിച്ചുകളയണം. ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഈച്ചകളെയും നിയന്ത്രിക്കുന്നതിന് വിവിധ വിളക്കുകെണികള്‍ ഉപയോഗിക്കാവുന്നതാണ്.

    വള്ളിയിൽ നിന്നും പയറു പറിക്കുന്പോൾ ഒരൽപം ശ്രദ്ധ വെച്ചാൽ കുറച്ചു പ്രശനങ്ങൾ ഒഴിവായി കിട്ടും. നീളമുള്ള ഞെട്ട് വള്ളിയോടു ചേർത്ത് മുറിച്ചെടുക്കുക. ഞെട്ട് നിർത്തിയാൽ അതുണങ്ങും. പിന്നീട് പെണ്‍ മിലീ ബഗ്ഗുകൾ അതിൽ താമസമാക്കും. ചെടി മുഴുവൻ വ്യാപിക്കാൻ അധിക കാലമൊന്നും വേണ്ട

    വിവിധ ഇനം ഇലക്കറികളും അവയുടെ ഗുണങ്ങളും

    ആഫ്രിക്കന്‍ മല്ലി: സുഗന്ധ ഇല, കറികളില്‍ ഉപയോഗിക്കുന്നു. തോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്‍ത്താല്‍സ്വാദിഷ്ടം.
    അഗത്തിച്ചീര: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല .

    ചൊറിതണം.: ബുദ്ധി, ചിന്ത, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നു. തോരനുണ്ടാക്കാം.
    കോവക്ക ഇല: തളിരില സ്വാദിഷ്ടം. അള്‍സര്‍ രോഗം പ്രതിരോധിക്കും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
    കുന്പള ഇല: രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാക്കും. പൂവുകൊണ്ട് പുളിങ്കറി, ചട്‌നി, ഇലച്ചാറുകൊണ്ട് പാനീയങ്ങള്‍, തോരന്‍, പുളിങ്കറി.
    കുപ്പമേനി: ഭക്ഷ്യയോഗ്യം, ഔഷധസസ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.

    മുത്തിള്‍: രണ്ട് തരം. പെണ്‍മുത്തിളും കരിമുത്തിളും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
    പാലക്ക്: പാലക്ക് ചീര നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകം. വിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണി, തോരന്‍,പരിപ്പ് കറി, മസാലക്കറി. പണിയന്‍

    കാബേജ്,താവം: തളിര് ഭക്ഷ്യയോഗ്യം, ആദിവാസി സംസ്‌കാരവുമായി ബന്ധപ്പെട്ട ചെടി.വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
    പാവക്ക ഇല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഭവങ്ങള്‍: തോരന്‍, പച്ചടി.

    പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണം. രണ്ട് തരം – പച്ചയും ഇളം ചുവപ്പും. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.
    സാന്പാര്‍ ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരി, സാന്പാര്‍, പരിപ്പുകറി.
    പട്ട് ചീര: ചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ചേര്‍ത്തല ചീരയെന്നും വിളിക്കുന്നു.

    സൗഹൃദച്ചീര: വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നു. അന്തമാന്‍സ്വദേശം. വിഭവങ്ങള്‍- സാന്പാര്‍, പരിപ്പുകറി, തോരന്‍, മുട്ടക്കറി, മുട്ടവറവ്, വെജിറ്റബിള്‍ ബിരിയാണി.

    താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമം. തണ്ട് കൊണ്ട് തോരന്‍, പുളിങ്കറി, സാന്പാര്‍,കാളന്‍. ഇലകൊണ്ട് തോരന്‍.

    തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്. തോരന്‍, പരിപ്പുകറി, വട, ഊത്തപ്പംഎന്നിവയുണ്ടാക്കാം.

    തഴുതാമ: ‘പുനര്‍നവ’ എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍മേദസ് പുറന്തള്ളും. മൂന്നുതരം ഉണ്ട് വിഭവങ്ങള്‍-തോരന്‍ പരിപ്പുകറി.

    ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി.

    വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി.

    വഷളചീര: ഇല ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാന്പാര്‍.

    വാഴയില: വാഴതണ്ട് കൊണ്ടാട്ടം.

    വെള്ളില: കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കും. വെള്ളെഴുത്തില്ലാതാക്കും. വട സ്വാദിഷ്ടം

    വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യം. പൂവ്‌കൊണ്ട് സാലഡ്, ചട്‌നി

    മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കും. ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.

    മുള്ളന്‍ചീര: തളിര് ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.

    മുരിങ്ങഇല: കാഴ്ചശക്തി വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം സാധാരണനിലയിലാക്കും. വിളര്‍ച്ച അകറ്റും.അസ്ഥിക്ക് ബലം നല്‍കും. എരുശ്ശേരി,സാന്പാര്‍, വട, അട, പരിപ്പുകറി, ഊത്തപ്പം എന്നിവ ഉണ്ടാക്കാം

    ചേന്പിന്റെ ഇല: അലര്‍ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയും. ഇല, തണ്ട് എന്നിവ കൊണ്ട് തോരന്‍,ഇലകൊണ്ട് അട, വട, തണ്ട് കൊണ്ട് പുളിങ്കറി, സാന്പാര്‍, ഓലന്‍, കാളന്‍.
    ചേനയില: പൈല്‍സ് രോഗത്തിന് ഉത്തമ ഔഷധം. വിഭവം-തോരന്‍.

    കാട്ടുചീര: മുറികൂട്ടിയായി ഉപയോഗിക്കുന്നു. കാന്‍സറിനെ ചെറുക്കും. ബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം.മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാന്പാര്‍, മസാലക്കറി

    ആരോഗ്യപച്ച: ഔഷധസസ്യം. ഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി.
    കാബേജ്: പോഷകഗുണമുള്ള ഇല. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല.

    ചീര, പച്ചച്ചീര: കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാന്പാര്‍, പരിപ്പുകറി,പച്ചടി, എരുശ്ശേരി.

    സൗഹൃദച്ചീര അന്തമാന്‍ സ്വദേശിയായ വൃക്ഷം. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്‍ണങ്ങളില്‍പടര്‍ന്നുപന്തലിക്കും. ഇലയാണ് കറികള്‍ക്കും തോരനും ഉപയോഗിക്കുന്നത്.ഇലകള്‍ പ്രമേഹം, വാതം, മന്ത് എന്നിവയെ പ്രതിരോധിക്കും. അന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ള രോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുന്നു. ഏത് കാലാവസ്ഥയിലും വളരും. അന്തരീക്ഷ മലിനീകരണത്തെ തടയും. അതിനാല്‍ തമിഴ്‌നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു

    വളച്ചായ

    ചെടികളുടെ വളര്‍ച്ച കൂട്ടാനും വിളവ് വര്‍ദ്ധിപ്പിക്കുവാനും കീട നിയന്ത്രണത്തിനും സഹായിക്കുന്ന ഒരു ജൈവ വളമാണ് വളച്ചായ.

    ആവശ്യമായ വസ്തുക്കള്‍

    ചാണകം – 5 കി.ഗ്രാം
    ഗോമൂത്രം – 10 ലിറ്റര്‍
    കടലപ്പിണ്ണാക്ക് – ½ കി.ഗ്രാം
    വേപ്പിന്‍ പിണ്ണാക്ക് – ½ കി.ഗ്രാം
    ശര്‍ക്കര – ½ കി.ഗ്രാം
    പാളയന്‍ കോടന്‍ പഴം – 5 എണ്ണം

    ചാണകവും ഗോമൂത്രവും ഒരു ടാങ്കിലോ വീപ്പയിലോ ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തതിനു ശേഷം അതിലേക്ക് കടലപിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ശര്‍ക്കര ലായനി, പഴം ചതച്ചത് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം വീണ്ടും നന്നായി ഇളക്കിയതിനു ശേഷം 50 ലിറ്റര്‍ വെള്ളം ഒഴിച്ച് വായ്ഭാഗം അടച്ചു വെയ്ക്കുക. ആദ്യത്തെ 10 ദിവസം ദിവസേനെ രണ്ട് പ്രാവശ്യം ഇളക്കി കൊടുക്കണം അതിനു ശേഷമുള്ള പത്തു ദിവസം ഇളക്കാതെ സൂക്ഷിച്ച ശേഷം ഈ ലായനി പുറത്തെടുത്ത് നന്നായി ഇളക്കി പച്ചക്കറികള്‍ക്ക് തളിക്കാം.

    ജീവാമൃതം

    ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കര്‍ഷകന്‍റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

    ജീവാമൃതം തയ്യാറാക്കുന്ന വിധം

    പച്ച ചാണകം – 10 കി.ഗ്രാം
    ഗോമൂത്രം – 5 – 10 ലിറ്റര്‍
    ശര്‍ക്കര(കറുത്തത്) – 2 കി.ഗ്രാം
    ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) – 2 കി.ഗ്രാം
    വന മണ്ണ് (ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
    വെള്ളം – 200 ലിറ്റര്‍

    മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുന്‍പു വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിടുന്നത് ഗുണഫലം കൂട്ടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാം.

    അസോള

    വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയുമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
    മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം ഒരടി വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.

    പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള മണ്ണ് നിരത്തണം അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി അരയടി ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.

    വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. കുളത്തിലെ വെള്ളം എല്ലായ്പ്പോഴും അരയടിയായി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം

    ജൈവ വളങ്ങള്‍

    രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉപയോഗിക്കുന്ന ഒരു പ്രവണതയ്ക്ക് കേരളത്തില്‍ പ്രചാരം വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ, പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ, ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുൻഗണന കൊടുക്കേണ്ടത്. ജീവാണു വളങ്ങള്‍ മണ്ണിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെങ്കിലും അത് രാസവളം പോലെ തന്നെ കര്‍ഷകന്‍റെ കീശ കാലിയാക്കും. മികച്ച ജൈവ വളങ്ങള്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം.

    ശീമക്കൊന്ന

    കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പച്ചില വള മരമാണ് ശീമക്കൊന്ന. എത്ര കോതിയാലും വീണ്ടും പൊട്ടി മുളയ്ക്കാനുള്ള ഇതിന്‍റെ കഴിവ് അത്ഭുതാവഹമാണ്. ഇതിന്‍റെ മൃദുലമായ ഇലകള്‍ മണ്ണില്‍ വീണു കഴിഞ്ഞാല്‍ വേഗത്തില്‍ ചീഞ്ഞളിഞ്ഞു ജൈവാംശമായി മണ്ണില്‍ കലരും. പണ്ടുകാലത്ത് പറന്പുകളുടെ അതിരില്‍ ശീമക്കൊന്ന ധാരാളമായി വളര്‍ത്തിയിരുന്നു എന്നാല്‍ ഇന്ന് ഇതിന്‍റെ സ്ഥാനം മുള്ളു വേലികള്‍ ഏറ്റെടുത്തതോടെ ഈ മരം അന്യം നിന്നു പോകുന്ന അവസ്ഥയാണ്. ശീമക്കൊന്നകളുടെ ഇലകള്‍ ശേഖരിച്ച് പച്ചക്കറികള്‍ക്ക് പുതയിടുന്നതു വഴി വേനലില്‍ മണ്ണില്‍ നിന്നും ജൈവാംശം വിഘടിച്ച് കാര്‍ബണ്‍ ഡൈ ഒക്സൈഡായി നഷ്ട്പ്പെടുന്നത് തടയാം. കൂടാതെ ഇലകള്‍ അഴുകി മണ്ണില്‍ ചേരുന്പോള്‍ നല്ലൊരു നൈട്രജന്‍ വളവുമാകും.

    അസോള
    വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയുമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
    മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം ഒരടി വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം. പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള മണ്ണ് നിരത്തണം അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി അരയടി ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം. വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. കുളത്തിലെ വെള്ളം എല്ലായ്പ്പോഴും അരയടിയായി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.

    മുരിക്ക്
    അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയ രൂപത്തില്‍ മണ്ണില്‍ നിക്ഷേപിക്കാന്‍ കഴിവുള്ള ഒരു നാടന്‍ മരമാണ് മുരിക്ക്. കുരുമുളക് പടര്‍ത്താനും വേലിക്ക് ഉറപ്പ് പകരാനും മുരിക്ക് നടാം. ഇതിന്‍റെ ഇലകളും വേഗത്തില്‍ ചീഞ്ഞളിഞ്ഞ് വളമായി മാറുന്നവയാണ്.

    അടുക്കളതോട്ടത്തിലെ കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

    1. ചീര
    അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്) മോഹിനി, (പച്ച) വർഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്ക്കാത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

    2. വെണ്ട
    സൽകീർത്തി , അര്ക്കം, അനാമിക (പച്ച, നീളമുള്ളത്) അരുണ ( ചുവപ്പ്, നീളമുള്ളത്) മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനൽ കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്ക്ക്, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

    3. മുളക്
    അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്) ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍) മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണൽ സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.

    4. വഴുതന(കത്തിരി)
    ശ്വേത (വെളുത്തത്, ഇടത്തരം നീളം) ഹരിത (ഇളം പച്ച, നീളമുള്ളത്) നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) രണ്ടു വർഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
    5. പയര്‍
    വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി) കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)വർഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.

    6. അമരപ്പയര്‍
    ഹിമ (ഇളം പച്ച, നീണ്ടു പരന്നത്) ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്) ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

    7. കോവല്‍
    സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വർഷംമുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.

    8. പാവല്‍ (കൈപ്പ)
    പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്) പ്രിയങ്ക (വെളുത്തത്,വലിപ്പമുള്ളത്) വേനൽ കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
    9. പടവലം
    കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍) ബേബി (വെളുത്തതും ഒരടി നീളവും)മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
    10. കുന്പളം
    കെ.എ.യു ലോക്കല്‍ (എളവനു പച്ച നിറം, മൂക്കുന്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്) ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍) ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
    11. മത്തന്‍
    അന്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) സുവര്ണോ (ഇടത്തരം വലിപ്പം, പരന്നത്, ഉൾക്കാന്പി ന് ഓറഞ്ചു നിറം)ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
    12. ചുരക്ക
    അര്ക്കി ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം) സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
    13. വെള്ളരി
    വെള്ളരി വർഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാർച് നല്ല നടീല്‍ സമയം. മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുന്പോള്‍ സ്വർണ്ണ നിറം) സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
    14. തക്കാളി
    അനഘ (ഇടത്തരം വലിപ്പം) ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) മുക്തി (പച്ച നിറം) സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.

    അടുക്കള കന്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം

    നമ്മുടെ അടുക്കള മാലിന്ന്യങ്ങള്‍ കമ്പോസ്റ്റ് ആക്കാനുള്ള പലതരം സംവിധാനങ്ങളും ഇപ്പൊൾ നിലവിലുണ്ട്.പക്ഷെ പലതിലും മാലിന്ന്യം കമ്പോസ്റ്റ് ആവുമ്പോള്‍ ഉണ്ടാകുന്ന സ്ലറി ഉപയോഗപ്പെടുത്താന്‍ പറ്റാറില്ല. സ്ലറി നമ്മുടെ പച്ചക്കറികള്‍ക്കും ചെടികള്‍ക്കും ഉത്തമ വളമാണ് നമുക്ക് സ്വന്തമായി തന്നെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഒരു സംവിധാനം പരിചയപ്പെടുത്താം.

    ആവശ്യമുള്ള വസ്തുക്കള്‍.
    മൂടിയുള്ള ഒരു പ്ലാസ്റിക് ബക്കെറ്റ്
    കുറച്ചു PVC പൈപ്പ് കഷ്ണങ്ങള്‍
    ഒരു PVC ‘T’
    ഒരു PVC ബെന്റ്
    മൂന്നു PVC അടപ്പുകള്‍…[stopper]
    ഒരു കഷണം പ്ലാസ്റിക് വല[ കിണറിനു മൂടാന്‍ ഉപയോഗിക്കുന്ന തരം വല]
    ഒരു പാക്കറ്റ് M സീൽ

    പ്ലാസ്റിക് ബക്കറ്റിന്റെ വശത്ത് അടിയിലായി PVC പൈപ്പ് പുറത്തു വരാന്‍ ആവശ്യമുള്ള വ്യാസത്തില്‍ ഒരു HOLE ഉണ്ടാക്കണം .ഫോട്ടോയില്‍ കാണുന്ന തരത്തില്‍ പൈപ്പ് കഷ്ണങ്ങള്‍ T ഉപയോഗിച്ച് യോജിപ്പിക്കുക.PVC അടപ്പുകളും ഉപയോഗിക്കുക.ബക്കെറ്റിനുള്ളില്‍ ഉള്ള പൈപ്പില്‍ നിറയെ ചെറിയ holes ഉണ്ടാക്കുക -സ്റ്റീല്‍ കൊണ്ടുള്ള കുടകമ്പി ചൂടാക്കിയിട്ടാണ് ആ holes ഉണ്ടാക്കിയത്.ബക്കെറ്റിനുള്ളില്‍ നിന്നും പൈപ്പ് പുറത്തേക്കു വരുന്ന ഭാഗം M seal ഉപയോഗിച്ച് ലീക്ക് വരാതിരിക്കാന്‍ അടക്കുക .ബക്കെറ്റിനുള്ളിലെ പൈപ്പ് ഭാഗം പ്ലാസ്റിക് വല ഉപയോഗിച്ച് പൊതിയുക.-മാലിന്ന്യം holes ല്‍ കൂടി പൈപ്പിനുള്ളില്‍ ഇറങ്ങാതിരിക്കാന്‍.

    ബക്കറ്റിന്റെ പുറത്തുള്ള പൈപ്പിന്റെ പുറത്തുള്ള ഭാഗത്ത്‌ ഒരു PVC ബെന്റ് ഉറപ്പിക്കുക..പൈപ്പിന്റെ അറ്റത്തു ഒരു PVC സ്ടോപ്പര്‍ അല്ലെങ്കില്‍ ഒരു PVC വാല്‍വ് ഉറപ്പിച്ചാല്‍ അത് തുറന്നു ആവശ്യമുള്ളപ്പോള്‍ സ്ലറി ശേഖരിക്കാം… അടുക്കള മാലിന്ന്യങ്ങള്‍ ഇനി ബക്കറ്റില്‍ നിക്ഷേപിക്കാം ആദ്യത്തെ ഒരു ദിവസത്തെ മാലിന്ന്യം നിക്ഷേപിച്ചാല്‍ അതില്‍ കുറച്ചു കൊഴുത്ത പച്ചചാണകം ഇടണം.പിന്നീട് മാലിന്യം ഇടുന്നതനുസരിച്ചു ആഴ്ചയില്‍ ഒരിക്കല്‍ AEM 1 കുറച്ചു ഒഴിച്ച് കൊടുക്കണം (ഏകദേശം 20ml) കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുള്ള പൈപ്പ് തുറന്നു കൊഴുത്ത സ്ലറി ശേഖരിച്ചു വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

    മൂന്നോ നാലോ മാസം കൊണ്ട് ബക്കറ്റിലെ മാലിന്ന്യം കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം .ഒരു ചെറിയ കുടുംബത്തില്‍ ഉണ്ടാകുന്ന മാലിന്ന്യം നിക്ഷേപിച്ചാല്‍ 3 മാസം കൊണ്ടേ ബക്കറ്റ് നിറയൂ. 2 ദിവസം കൂടുമ്പോള്‍ ബക്കെറ്റിന്റെ മൂടി അല്പം നേരം തുറന്നു വെക്കുന്നതും ഇടയ്ക്കു മാലിന്ന്യം ഇളക്കുന്നതും നല്ലതാണ്

    AEM1-കള്‍ച്ചര്‍ ചെയ്തുണ്ടാക്കുന്ന രീതി

    ആവശ്യമുള്ള വസ്തുക്കള്‍ ..

    100 മില്ലി AEM1 ലായനി.[ ഇത് ഒന്നാമത്തെ തവണ കടയില്‍ നിന്നോ മറ്റോ വാങ്ങണം..ഇതുകൊണ്ട് പിന്നെ എത്ര വേണമെങ്കിലും കള്‍ച്ചര്‍ ഉണ്ടാക്കാം ]
    200 ഗ്രാം ശര്‍ക്കര [ കറുത്ത ശര്ക്കരയാണ് നല്ലത് , മഞ്ഞ ശര്‍ക്കര രാസവസ്തുക്കള്‍ കൊണ്ട് ബ്ലീച് ചെയ്യപ്പെട്ടതാവാം ]
    അഞ്ചു ലിറ്റര്‍ ശുദ്ധജലം [കുടിക്കാന്‍ ഉപയോഗിക്കുന്ന ജലം]
    കൃത്യം അഞ്ചു ലിറ്റര്‍ കൊള്ളുന്ന അളവിലുള്ള ഒരു പ്ലാസ്റിക്ക് ക്യാന്‍ [സൂര്യപ്രകാശം കടക്കാത്ത100 % വായുനിബധമായി അടക്കാവുന്ന കറുത്ത ക്യാന്‍ ആവണം. വെളുത്തത് ആണെങ്കില്‍ കറുത്ത തുണിയോ മറ്റെന്തെങ്കിലുമോ കൊണ്ട് പൊതിയണം ]

    നിര്‍മാണ രീതി

    200ഗ്രാം ശര്‍ക്കര നാലര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിക്കുക.അതില്‍ 100 മില്ലി AEM1 ലായനി ചേര്‍ക്കുക.ക്യാന്‍ ബാക്കിയുള്ള വെള്ളവും കൂടി ചേര്‍ത്ത് മുഴുവനായി നിറച്ചു airspace തീരെ ഇല്ലാതെ നന്നായി ആയി അടച്ചു അന്തരീക്ഷ ഊഷ്മാവ് ലഭിക്കുന്നസ്ഥലത്ത് [ടറസ്സിലോ മറ്റോ ] വെയില്‍ കൊള്ളാതെ വെക്കുക.
    ക്യാനില്‍ ക്രമേണ പ്രഷര്‍ ഡവലപ്‌ ചെയ്യും.പ്രഷര്‍ ഓരോ ദിവസവും കഴിയുന്തോറും വര്‍ധിച്ചു കൊണ്ടേയിരിക്കും .ഇടയ്ക്കു അടപ്പ് ചെറുതായി തിരിച്ചു പ്രഷര്‍ റിലീസ് ചെയ്യണം.അല്ലെങ്കില്‍ ക്യാന്‍ പോട്ടിത്തെറിക്കാം.ചിലപ്പോ ഒരു ദിവസം രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടി വരും.ഈ പ്രഷര്‍ ക്രമേണ കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതാവും.പ്രഷര്‍ തീരെ ഇല്ലാതായാല്‍ ലായനിയുടെ നിറം വളരെ ലൈറ്റ് ആവും.ഇങ്ങനെ അഞ്ചു ലിറ്റര്‍ AEM1 ലായനി കള്‍ച്ചര്‍ ചെയ്തു തയ്യാറാക്കാം.
    പ്രഷര്‍ റിലീസ് ചെയ്യാന്‍ എളുപ്പത്തിനു അടപ്പ് ഒരല്പം തുറന്നു വെക്കാന്‍ ഒരിക്കലും ശ്രമിക്കരുത് .അന്തരീക്ഷവായു , പ്രത്യേകിച്ച് ഒക്സിജെന്‍ ഒരു കാരണവശാലും ക്യാനില്‍ കടക്കരുത്. തയ്യാറാക്കിയ ലായനി അധികം ദിവസങ്ങള്‍ ഇരിക്കുന്തോറും ഇതിന്റെ വീര്യം കുറഞ്ഞു കൊണ്ടേയിരിക്കും .അതിനാല്‍ അധികം വൈകാതെതന്നെ അടുത്ത കല്ചെര്‍ ഉണ്ടാക്കാന്‍ ഇതില്‍ നിന്നും 100 മില്ലി ലായനി എടുത്തു കള്‍ച്ചര്‍ ഉണ്ടാക്കാന്‍ നോക്കണം.ഒരു പ്രാവശ്യം മാലിന്ന്യത്തില്‍ ഒഴിക്കാന്‍ പത്തു മില്ലി ലായനി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ഉപയോഗിക്കാം…

    ഗ്രോബാഗ്

    ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം.എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 – 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.

    ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്. അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം ട്രൈക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത് ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.

    ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം. മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചാക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

    അടുക്കളത്തോട്ടം സിന്പിളാണ് പക്ഷെ പവർ ഫുള്ളുമാണ്

    അടുക്കള തോട്ടം എപ്പോളും ചെലവ് കുറഞ്ഞതാകണം പല ജൈവകൃഷി സംഘങ്ങളും നഴ്‌സറികളും ജൈവകൃഷിക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തു വരുന്നു. മുക്കാല്‍ കൊട്ടയില്‍ കുറവ് മണ്ണു മാത്രം കൊള്ളുന്ന ഗ്രോബാഗിന് സാധാരണയായി വിലയീടാക്കുന്നത് ഒന്നിന് 90 രൂപയ്ക്ക് മുകളിലേക്കാണ്. അതില്‍ പലതിലും ഉദ്ദേശിച്ച തരത്തില്‍ ജൈവ വളങ്ങളും മണലും ചകിരിച്ചോറും അടങ്ങിയിട്ടുണ്ടാവുമെന്ന ഉറപ്പിക്കാനുമാകില്ല.

    കുറച്ച് മിനക്കെടാന്‍ മനസ്സുണ്ടെങ്കില്‍ ചിലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് നമുക്ക് തന്നെ തയ്യാറാക്കാം.ടെറസ്സിലെ കൃഷിക്ക് ചെടിച്ചട്ടികളേക്കാള്‍ ഗ്രോബാഗ് തന്നെയാണ് ഉത്തമം.എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ അത്യവശ്യം വലുതിന് കുറഞ്ഞത് 20 – 25 രൂപ കൊടുക്കണം എന്നാല്‍, നാം ഉപയോഗിച്ചതിന് ശേഷം ഒഴിവാക്കുന്ന സിമന്റ് ചാക്ക്, വളത്തിന്റെ ചാക്ക്, അരി, പലവഞ്ജനങ്ങളുടെ ചാക്ക് എന്നിവ ഉപയോഗിച്ചാല്‍ നമുക്ക് പരമാവധി ചിലവ് കുറയ്ക്കാം.

    ആദ്യമായി മണ്ണ് മിശ്രിതം തയ്യാറാക്കാം. മുപ്പത് കൊട്ട മണ്ണിന് കുറഞ്ഞത് പത്ത് കൊട്ടയെങ്കിലും മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ എന്നിവ ചേര്‍ക്കണം മണല്‍, ചകിരിച്ചോറ് എന്നിവ കിട്ടിയില്ലെങ്കില്‍ ചാണകപ്പൊടി അളവ് അല്പം വര്‍ദ്ധിപ്പിച്ചാലും മതി. സാധാരണയായി 30 കൊട്ടമണ്ണിന് പത്തുകൊട്ട ചാണകപ്പൊടിയാണ് ചേര്‍ക്കാറ്. അതിനോടുകൂടെ അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, അഞ്ച് കിലോ കുമ്മായം എന്നിവയും ചേര്‍ക്കണം ചാണകം 10 ഗ്രാം ട്രൈക്കോ സര്‍മ്മയോ ഒരു കിലോ സ്യൂഡോമോണഡോ ചേര്‍ത്തിളക്കി തണലില്‍ ഉണക്കിയത് ചേര്‍ത്താല്‍ ഉത്തമമാണ്. ചാണകപ്പൊടിക്ക് പകരം മണ്ണിരക്കമ്പോസ്‌റ്റോ ചകിരിച്ചോറ് കമ്പോസ്‌റ്റോ ചേര്‍ത്താലും മതി.

    ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചാക്കില്‍ നിറയ്ക്കാം അതിന് ചാക്ക് ഒരുക്കണം. അടി ഭാഗത്തെ രണ്ട് മൂലയും ഉള്ളിലേക്ക് മടക്കിയാണ് ചാക്ക് തയ്യാറാക്കേണ്ടത്. സിമന്റ് ചാക്കാണെങ്കില്‍ അത് വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം. മൂലകള്‍ ഉള്ളിലേക്ക് മടക്കി ചാക്കില്‍ അര ഭാഗത്തിന് അല്പം മുകളിയായി വരത്തക്കവിധം മിശ്രിതം നിറയ്ക്കണം. അതില്‍ കൂടരുത്. പിന്നീട് ജൈവവളങ്ങള്‍ മേല്‍ വളമായി ചേര്‍ക്കാനും പച്ചിലകള്‍ ചേത്ത് പുതയിടാനും പിന്നീട് മണ്ണ് കൂട്ടിക്കൊടുക്കാനും ചാക്കില്‍ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

    ടെറസ്സിന് മുകളില്‍ ചാക്കുകള്‍ നിരത്തുന്പോള്‍
    മുറികളുടെ ചുമരിന് മുകളിലായോ ബീമുകളുടെ മുകളിലായോ കൈവരികള്‍ക്ക് മുകളിലായോ ചാക്കുകള്‍ നിരത്തിവെയ്ക്കാം. ചാക്കുകള്‍ നേരിട്ട് ടെറസ്സില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. അടിയില്‍ ഇഷ്ടികയോ മരക്കട്ടയോ വെക്കാം. ടെറസ്സ് മുഴുവനും പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാലും മതി. ടെറസ്സില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാതിരിക്കാനും വെള്ളം ഇറ്റുവീണ് ചളി കെട്ടാതിരിക്കാനും ചാക്ക് ഉയര്‍ത്തി വെക്കുന്നത് സഹായിക്കും. ഭാരക്കുറവ്, തുച്ഛമായ വില, മണ്ണ് മിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ച് നിര്‍ത്താനുള്ള കഴിവ് എന്നതാണ് പ്ലാസ്റ്റിക്ക് ചാക്കുകളുടെ ഗുണം.
    മണ്ണ് മിശ്രിതം ചാക്കില്‍ നിറയ്ക്കുന്നതിന് മുന്പ് അതിലേക്ക് ചപ്പില കത്തിച്ച ചാരം അല്പം ചേര്‍ക്കുന്നത് പൊട്ടാഷിന്റെ കുറവ് നികത്തും. രണ്ട് മൂലകളും ഉള്ളിലേക്ക് തിരുകി വെച്ച ചാക്കിന്റെ അടിവശത്ത് രണ്ടോ മൂന്നോ ചകിരി മലര്‍ത്തിവെയ്ക്കുന്നത് ഈര്‍പ്പം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കും.വീട്ടിലെ അടുക്കള വേസ്റ്റ് എന്നും ഒന്നോ രണ്ടോ ബാഗുകളുടെ തടത്തില്‍ അല്പം മണ്ണ് നീക്കി ഇട്ടു കൊടുക്കുന്നത് നല്ലതാണ് , മണ്ണ് മിശ്രിതം ചാക്കില്‍ നിറച്ചതിന് ശേഷം മുകളിലെ മണ്ണ് നന്നായി പൊടിയാക്കിയതിന് മുകളിലാണ് വിത്ത് നടേണ്ടത്.

    അധികം കൃഷി സ്ഥലമില്ലാത്ത പട്ടണപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ടെറസ്സിലെ കൃഷി അനുഗ്രഹമാണ്. കുറഞ്ഞ ചെലവില്‍ ഗ്രോബാഗ് തയ്യാറാക്കി ടെറസ്സിലെ കൃഷി നന്നായി ചെയ്യാം. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കാമെന്നതും ഒഴിവ് സമയങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കും കൃഷിപ്പണികളില്‍ ഏര്‍പ്പെടാമെന്നതുമാണ് ഇതിന്റെ മറ്റൊരു വശം.

    ചകിരിച്ചോര്‍, മണല്‍ എന്നിവയുടെ അഭാവത്തില്‍ മണ്ണും അല്പം കുമ്മായവും, വേപ്പിന്‍ പിണ്ണാക്കും മിശ്രിതമാക്കി ചാക്കില്‍ നിറച്ചാലും നമുക്ക് ചെലവുകുറഞ്ഞ ഗ്രോബാഗ് തയ്യാറാക്കാം.തുടര്‍ച്ചയായി മൂന്നോനാലോ പ്രാവശ്യം വിളവുകള്‍ നടാന്‍ ഒരേ ചാക്ക് മതിയാവും. ഓരോ പ്രാവശ്യവും ചെടികള്‍ നശിച്ചുകഴിഞ്ഞാല്‍ കുറച്ച് ജൈവവളമോ ചാണകപ്പൊടിയോ വേപ്പിന്‍പിണ്ണാക്കോ ചേര്‍ത്ത് മണ്ണ് ഇളക്കിപ്പൊടിയാക്കി വീണ്ടും വിത്ത് പാകാവുന്നതാണ്.

    മല്ലി കൃഷി

    പലതരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളർത്തുന്നുള്ളു. ഇതു വളർത്താൻ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത് കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളർത്താൻ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ.വീട്ടില്‍ വളർത്താൻ വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്ഷം മുഴുവന്‍ വളർത്താൻ പറ്റിയതാണ്.

    സാധാരണ മല്ലി പാകിയാൽ മതി.ചപ്പാത്തി കുഴൽ കൊണ്ട് അല്ലെങ്കിൽ അത് പോലെ ഉള്ള എന്തേലും വസ്തു കൊണ്ട് മല്ലി വിത്ത് മൃദുവായി പൊട്ടിച്ച ശേഷം പാകാവുന്നതാണ്. വളരെ വേഗം മുളയ്ക്കുന്ന ഒരു വിത്താണ് . മാറ്റി നട്ടാൽ വളരാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്. നല്ല വളർച്ച കിട്ടാൻ ചെടികൾ തമ്മിൽ 5 cm അകലം വേണം. അത് കൊണ്ട് മുളച്ചു അഞ്ചാറ് ഇല ആകുമ്പോൾ ഇടയ്ക്കു നിന്ന് തൈകൾ പറിച്ചു മാറ്റി ഉപയോഗിക്കാം. ബാക്കി ഉള്ളവ നന്നായ് വളരും. രണ്ടു ആഴ്ച കൊണ്ട് ഉപയോഗിക്കാൻ പറ്റും

    കൃഷി ചെയ്യേണ്ട രീതി.
    ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
    നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം.

    മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ട pH 6.2 നും 6.8 നും ഇടക്കാണ്.
    ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേൽമണ്ണ് , മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.

    വിത്തിടല്‍ :

    മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത് ഒരു പേപ്പറില്‍ ഇട്ടു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മെല്ലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിർത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.

    വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
    മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം.

    അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ് പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.

    ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.

    വളം കൊടുക്കല്‍ :
    മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
    ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്ന ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?

    വിളവെടുപ്പ് :
    ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിർക്കാൻ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടർന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല (corriandar ) കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിർത്തിയാൽ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.

    ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്ക്കാം . ഇതു ദഹനത്തെയും സഹായിക്കും.

    പൂത്തു തുടങ്ങിയാൽ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താൽ കൂട്ടത്തിൽ ഉള്ള മുഴുവൻ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കിൽ കുറച്ചു വിത്ത് വേറെ ചട്ടിയിൽ നട്ട് പൂക്കാൻ അനുവദിക്കണം.

    ചാണകം കലക്കി ഒഴിക്കുന്നത് വളർച്ചക്ക് ഉത്തമം

    കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍

    കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍ : –

    1) 1 ലിറ്റര്‍ പഴങ്കഞ്ഞി വെള്ളം 1 സ്പൂണ്‍ ചാരം ചേര്‍ത്ത് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യുക.
    2 )മീന്‍ കഴുകിയ വെള്ളം തളിച്ചു കൊടുക്കുക.
    3) 15gm ചുണ്ണാമ്പ് 15gm മഞ്ഞള്‍ പൊടി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത്‌ ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക

    .
    4) 20gm വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരില്‍ 1 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക

    5) ബോര്‍ഡോ മിശ്രിതം 1%:

    തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്. വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.
    100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍
    തുരിശ് – 1 കിലോഗ്രാം

    നീറ്റ് കക്ക – 1 കിലോഗ്രാം

    വെള്ളം 100 ലിറ്റര്‍
    തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക.
    കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം.
    എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക.
    ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക്‌ , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക.
    ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്‍വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും.
    മഴക്കാലത്ത്‌ തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍
    നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച്‌ കറുപ്പ് നിറം ആകുന്നതുവരെ
    ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം.
    ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

    അവസാനം പരിഷ്കരിച്ചത് : 3/13/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate