Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചക്കറി അറിവുകള്‍

ചെറുപയര്‍

കൊയ്‌തെടുക്കുന്ന വയലില് ഉഴുന്നും വന്പയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയര് നമ്മുടെ നാട്ടില് വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവില് നല്ല ലാഭമുണ്ടാക്കാവുന്ന വിളയാണ് ചെറുപയര് നെല്‌വയലില് മാത്രമല്ല, തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്‌ക്കൊപ്പം ഇടവിളയാക്കാനും ചെറുപയര് മിടുക്കനാണ്.

നിറഞ്ഞ പൊട്ടാസ്യവും ഇരുമ്പുസത്തും, പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യന്മാരുടെ പ്രിയതാരമാക്കുന്നു.&ിയുെ; കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില് ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയര്
മദീര, കോ2, ഫിലീപൈന്‌സ് എന്നിവ നമ്മുടെ നാട്ടില് കൃഷി ചെയ്യാന് അനുയോജ്യമായ ഇനങ്ങളാണ്. ഒരേക്കറില് കൃഷിചെയ്യാന് എട്ടുമുതല് 10 കിലോഗ്രാം വിത്ത് മതിയാകും. നിലം നന്നായി കിളച്ച് പാകപ്പെടുത്തി ഒരേക്കറിന് 100 കിലോഗ്രാം കുമ്മായം ചേര്ത്തിളക്കണം.&ിയുെ; അതോടൊപ്പം എട്ടുടണ് കാലിവളം ചേര്ക്കുന്നതും ഉല്പ്പാദനം കൂട്ടും. രണ്ടുമീറ്റര് അകലത്തിലായി ചാലുകീറുന്നത് അധികമുള്ള വെള്ളം വാര്ന്നുപോകാന് സഹായിക്കും. രണ്ടടി അകലത്തിലായി എടുക്കുന്ന ചാലുകളില് അരയടി അകലത്തില് രണ്ടു വിത്തുവീതം വിതയ്ക്കാം. വിതയ്ക്കുന്നതിനു മുമ്പ് റൈസോബിയം കള്ചര് തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് വിത്തില് പുരട്ടണം.

രാസവളം ചേര്ക്കുന്നുണ്ടെങ്കില് ഏക്കറിന് 10 കിലോഗ്രാം യൂറിയയും 60 കിലോഗ്രാം സൂപ്പര് ഫോസ്‌ഫേറ്റും 20 കിലോഗ്രാം പൊട്ടാഷും അവസാന ചാല് എടുക്കുന്നതിനോടൊപ്പമാണ് ചേര്‌ക്കേണ്ടത്. നാലു കിലോഗ്രാംവീതം യൂറിയ വിതച്ച് രണ്ടാഴ്ചയ്ക്കു ശേഷവും നാലാഴ്ചയ്ക്കുശേഷവും രണ്ടുതവണയായി ചേര്ത്തു കൊടുക്കാം.
നട്ട്മൂന്നുമാസത്തിനുള്ളില് വിളവെടുക്കാം. ഉണങ്ങുന്നതിനുമുമ്പുതന്നെ കൊയ്‌തെടുത്ത് കളത്തില് ഒരാഴ്ച കൂട്ടിയിട്ടശേഷം വടി ഉപയോഗിച്ച് അടിച്ചുകൊടുക്കുന്നു. ഒരേക്കറില്‌നിന്ന് 150 കി.ഗ്രാം ചെറുപയര് അനായാസമായി വിളവെടുക്കാം.&ിയുെ; മാത്രമല്ല, മണ്ണിലെ നൈട്രജന് അളവ് ഇരട്ടിയാക്കാമെന്നതും ചെറുപയറിന്റെ മഹനീയ പ്രവര്ത്തിയില്‌പ്പെടും

കുമ്പളം

ശരീരവളര്ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള് അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള് പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്ന് വിദഗ്ധര് പറയുമ്പോള്, നമ്മുടെ ഉപയോഗ തോത് 23 ഗ്രാം മാത്രവും. പച്ചക്കറികളുടെ കൂട്ടത്തില് ഇന്ന് പ്രകൃതിചികിത്സയില് ഒഴിച്ചുകൂടാനാവാത്തവിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.
മഴക്കാലവിളയായി മെയ്-ആഗസ്തില് കുമ്പളം കൃഷിചെയ്യാം. നമ്മുടെ നാട്ടില് നന്നായി വിളവുതരുന്ന രണ്ടിനങ്ങളാണ് കെഎയു ലോക്കലും ഇന്ദുവും. 10 സെന്റ് കുമ്പളം കൃഷിയില്‌നിന്ന് ഒന്നര ടണ്‌വരെ വിളവ് പ്രതീക്ഷിക്കാം. രണ്ടടി വലുപ്പവും ഒന്നരയടി ആഴവും ഉള്ള കുഴികളെടുത്ത് മേല്മണ്ണും കാലിവളവും ചേര്ത്ത് കുഴികളില് നിറയ്ക്കണം. 10 സെന്റിലേക്ക് അര ടണ് ചാണകം മതിയാകും. കുഴിയൊന്നിന് അഞ്ചു വിത്തുവരെ പാകാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരു തടത്തില് മൂന്നു തൈ നിര്ത്തിയാല് മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പാഴും ചാണകവളമോ മണ്ണിരകമ്പോസ്റ്റോ ചേര്ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല് ഒരുകിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റര് വെള്ളത്തില് കലക്കിയെടുത്ത ലായനി 10 ദിവസത്തെ ഇടവേളകളില് തളിച്ചുകൊടുക്കുന്നത് വിളവു കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചവറുകള് എന്നിവ ചെടികള് പടര്ന്നുതുടങ്ങുമ്പോഴേക്കും വിരിച്ചുകൊടുക്കണം.

ജൈവകീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാറിന്റെയും മിശ്രിതം 10 ശതമാനം വീര്യത്തില് തയ്യാറാക്കി തളിക്കാം. 10 ഗ്രാം കാന്താരിമുളക് അരച്ച് ഒരുലിറ്റര് ഗോമൂത്രത്തില് ചേര്ത്തു തയ്യാറാക്കുന്ന ലായനിയില് ഒമ്പതുലിറ്റര് വെള്ളം ചേര്ത്ത് തളിച്ചാല് ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം

ഉരുളക്കിഴങ്ങ്

 

കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം.

ഇങ്ങനെ തയ്യാറാക്കിയ ഭാഗം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയ തറയില്‍ നടണം. മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. രണ്ട് ചെടികള്‍ തമ്മില്‍ 40 സെ. മീ. അകലം വേണം. 35 ദിവസം കഴിഞ്ഞ് വേപ്പിന്‍വളവും പിണ്ണാക്കും ചാരവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം വളമായി ചേര്‍ത്തുകൊടുക്കണം. തറയില്‍ മണ്ണ് കയറ്റുകയും വേണം.
രണ്ടാഴ്ച കൂടുമ്പോള്‍ വേപ്പണ്ണ ലഘൂകരിച്ച് ഇലകളില്‍ തളിച്ചു കൊടുക്കണം. 70 ദിവസം കഴിയുമ്പോള്‍ രണ്ടാംവളം ചേര്‍ക്കല്‍ നടത്തണം. ചാരം, കാലിവളം എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ചേര്‍ത്തുകൊടുക്കേണ്ടത്. 120 ദിവസം കഴിഞ്ഞ് വിളവെടുക്കാം. തറയില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നത് ഉരുളക്കിഴങ്ങ് വലുതാകാന്‍ സഹായിക്കും. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബറാണ് ഉരുളക്കിഴങ്ങുകൃഷിക്ക് അനുയോജ്യം.
ഇളക്കമുള്ള കറുത്ത മണ്ണാണ് കൃഷിക്ക് ഏറെഅനുയോജ്യം.

കശുമാവു

കശുമാവു കൃഷിയില് കൂടുതല് വ്യാപൃതരാകാന് ശ്രമിക്കുകയാണ് കേരളീയര്. തോട്ടണ്ടിയുടെ ആവശ്യം, മോശമല്ലാത്ത വില, ഉല്പ്പാദനച്ചെലവില് താരതമ്യേനയുള്ള കുറവ് തുടങ്ങിയവയൊക്കെ കാരണമാണ്.

കശുമാവുകൃഷി ഒരു ദീര്ഘകാല വിളയാണ്. അതുകൊണ്ടുതന്നെ നടാനുള്ള ഇനങ്ങള്ക്ക് ഒന്നാമത്തെ പരിഗണന കണക്കാക്കണം. നാടന് മാവുപോലെ അധികം വളര്ന്നുപോകാത്ത, വിളവെടുക്കാനും മറ്റും സൌകര്യപ്രദമായതും നല്ല ഉല്പ്പാദനം തരുന്നതുമായ ധാരാളം ഇനങ്ങള് കേരള കാര്ഷിക സര്‌വകലാശാലയും മറ്റ് ചില സര്‌വകലാശാലകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അക്ഷയ: സങ്കര ഇനമാണ്. 1998ല് കേരള കാര്ഷിക സര്‌വകലാശാല പുറത്തിറക്കി. തിങ്ങിയ ശാഖകളുള്ള ഇതിലെ പഴങ്ങള് മഞ്ഞനിറത്തിലുള്ളതാണ്.
ശരാശരി വിളവ് 11.78 കി.ഗ്രാം. 91 അണ്ടി ഒരു കി. ഗ്രാമിന് വേണ്ടിവരും. പരിപ്പ് 3.12 ഗ്രാം ഉണ്ടാവും. എല്ലാ പ്രദേശത്തും പറ്റും.

അനഘ: സങ്കര ഇനം. 1998ല് കേരള കാര്ഷിക സര്‌വകലാശാല പുറത്തിറക്കി. തിങ്ങിയ ശാഖ. പഴത്തിന്റെ നിറം ഓറഞ്ച് കലര്ന്ന ചുവപ്പ്. വിളവ് ശരാശരി 13.78 കി.ഗ്രാം. ഉയരംകുറഞ്ഞ സമതല പ്രദേശത്ത് പറ്റും. (ഇടുക്കി, വയനാട് ജില്ലകളില് പറ്റില്ല).
അമൃത: പടരുന്ന സ്വഭാവം. ശാഖകള് തിങ്ങിയതാവില്ല. 1998ല് കേരള കാര്ഷിക സര്‌വകലാശാല പുറത്തിറക്കി. മാങ്ങ മഞ്ഞനിറത്തിലാണ്. ഉല്പ്പാദനത്തില് മികച്ചത് 18.35 കി.ഗ്രാം. 700 മീറ്ററില് കൂടുതലുള്ള മലപ്രദേശങ്ങള് ഒഴികെ എല്ലാ സ്ഥലത്തും പറ്റും.
സുലഭ: ഉയരംകുറഞ്ഞ സമതലത്തില് പറ്റിയത്. വമ്പന് വിളവു തരും. 21.9 കി.ഗ്രാം. പഴത്തിന് ഇളം ഓറഞ്ച്‌നിറം. വലിയ അണ്ടി. പരിപ്പ് 2.88 ഗ്രാം. പുഷ്പിക്കാന് അല്പ്പം വൈകും. തിങ്ങിയ ശാഖകള് (ഹൈറേഞ്ചില് പറ്റില്ല).

ധരശ്രീ: എല്ലാ പ്രദേശത്തും പറ്റും. സങ്കരയിനം. തിങ്ങിയ ശാഖ, 15 കി.ഗ്രാം ഉല്പ്പാദനം തരും. പഴത്തിന് പിങ്ക് കലര്ന്ന മഞ്ഞനിറം. 700 മീ. ഉയര്ന്ന പ്രദേശം പറ്റില്ല. കേരള സര്‌വകലാശാല കണ്ടെത്തിയത്.

പ്രിയങ്ക:കേരള സര്‌വകലാശാലയുടെ ഉല്പ്പന്നം.തിങ്ങിയശാഖ.പഴത്തിന് മഞ്ഞകലര്ന്ന ചുവപ്പുനിറം. ശരാശരി വിളവ്.17 കി.ഗ്രാം. ഉയരംകുറഞ്ഞ സമതലത്തില് പറ്റും.

ധന: കേരളത്തിലെ ഹൈറേഞ്ചിലൊഴികെപറ്റും.തിങ്ങിയശാഖ.പഴത്തിന് മഞ്ഞനിറം.10.66 കി.ഗ്രാം ഉല്പ്പാദനം. അണ്ടിയുടെ തൂക്കം എട്ടു ഗ്രാം.പരിപ്പ് 2.44 ഗ്രാം. സങ്കരയിനം. കേരള കാര്ഷിക സര്‌വകലാശാല കണ്ടെത്തി.
കനക: കേരളത്തില്‌ഹൈറേഞ്ച് ഒഴികെ പറ്റും. സങ്കരയിനം കണ്ടെത്തിയത് കേരള കാര്ഷിക സര്‌വകലാശാല. 12.8 കി.ഗ്രാം ഉല്പ്പാദനം.പഴങ്ങള്ക്ക് മഞ്ഞനിറം. തിങ്ങിയ ശാഖകള്.

മാടക്കത്തറ2:സങ്കര ഇനമല്ല.പ്രത്യേകം തെരഞ്ഞെടുത്ത ഇതിന്റെ ഉല്പ്പാദനശേഷി 17 കി.ഗ്രാം. മാങ്ങയ്ക്ക് ചുവപ്പുനിറം. തിങ്ങിയശാഖകള്.ഉയരംകുറഞ്ഞ സമതലങ്ങള്ക്ക് അനുയോജ്യം.

മാടക്കത്തറ1: നേരത്തെ പുഷ്പിക്കും. 13.8 കി.ഗ്രാം ഉല്പ്പാദനം. തിങ്ങിയ ശാഖകള്. 700 മീറ്ററില് കുറഞ്ഞ ഉയരമുള്ള എല്ലാ പ്രദേശത്തും പറ്റും.
ആനക്കയം: ഇത് സങ്കര ഇനമല്ല. (ബാപ്പട്‌ലഠ139) തിങ്ങിയശാഖ.പിങ്ക്കലര്ന്ന മഞ്ഞനിറമുള്ള മാങ്ങകള്. ഉല്പ്പാദനം 12.കി.ഗ്രാം.700 മീറ്ററില്താഴ്ന്ന ഉയരമുള്ളപ്രദേശങ്ങളില് യോജിച്ചതാണ്.
നടീല് സമയം: ജൂണ് ജൂലൈ.

കുഴിയുടെ വലുപ്പം: 60 ഃ 60 ഃ 60 സെന്റീമീറ്റര്മുതല്75ഃ75ഃ75സെ. മീ.വരെ.
അകലം: എട്ടു മീറ്റര് ഃഎട്ടു മീറ്റര് സമചതുരാകൃതിയില് ഹെക്ടറില് 156 കുഴി.ത്രികോണാകൃതിയില്180കുഴി. 10ഃ10മീറ്ററെങ്കില്ചതുരാകൃതിയില്100 കുഴിയും ത്രികോണാകൃതിയില്116കുഴിയും പറ്റും.
അടിവളം: ഒരു മീ 10 കി.ഗ്രാം കമ്പോസ്റ്റ്/ചാണകപ്പൊടി മേല് മണ്ണുമായി കലര്ത്തി കുഴി നിറയ്ക്കുക.
തൈകള് നട്ടാല് കമ്പുകുത്തി കാറ്റില് ഉലയാതിരിക്കാനും മറ്റും ശ്രദ്ധിക്കുക.

വെണ്ട

കേരളത്തില്‍ മഴക്കാലം വന്നെത്തിയിരിക്കുകയാണ്. മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ട കൃഷിക്ക് ഏറ്റവും യോജിച്ച കാലാവസ്ഥയാണ് മഴക്കാലം.

ആഫ്രിക്കന്‍ ദേശക്കാരനാണ് വെണ്ട. എന്നാല്‍, മഴക്കാലം വെണ്ടച്ചെടികളുടെ ആരോഗ്യകാലം കൂടിയാണ്. എന്തെന്നാല്‍ വെണ്ടച്ചെടിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് കുറവായിരിക്കും എന്നതാണത്. അതിനാല്‍ തന്നെ ആരോഗ്യത്തോടെ വളര്‍ന്ന് മികച്ച കായ്ഫലം മഴക്കാലത്ത് വെണ്ട നല്‍കുന്നു.

വിവിധയിനങ്ങള്‍ വെണ്ടയിലുണ്ട്. നരപ്പ് രോഗത്തിനെതിരേ മികച്ച പ്രതിരോധശേഷിയുള്ള അര്‍ക്ക അനാമിക, മഞ്ജിമ, വര്‍ഷ, ഉപഹാര എന്നിവയും കൂടാതെ സല്‍കീര്‍ത്തി, സുസ്ഥിര, അഞ്ജിത, കിരണ്‍, അരുണ എന്നിവയെല്ലാം കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്.

മെയ്മാസം പകുതിയാവുമ്പോള്‍ വെണ്ട കൃഷിക്ക് വിത്തിടാവുന്നതാണ്. അടുക്കള കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രോബാഗുകളില്‍ നടാവുന്നതാണ്. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെ.മീറ്ററും വരികള്‍ തമ്മില്‍ 60 സെ.മീറ്റര്‍ അകലം പാലിക്കണം. നടുന്നതിന് മുമ്പ് 12 മണിക്കൂര്‍ മുമ്പ് വെണ്ട വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തിടാന്‍ ശ്രദ്ധിക്കുമല്ലോ… എന്തെന്നാല്‍, വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ എന്ന തോതില്‍ എടുത്താല്‍ വാട്ടരോഗത്തെ ഒഴിവാക്കാം.

വിത്തിട്ട ശേഷം മുളച്ചുവരുന്നത് വരെ ചെറിയ നന ആവശ്യമാണ്. ജൂണ്‍ ആവുമ്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. നട്ട് 40-45 ദിവസം കൊണ്ട് പൂവിടുകയും പിന്നെയുള്ള മൂന്ന് മാസക്കാലം കായ്ഫലം ലഭിക്കുകയും ചെയ്യും.

കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ വെണ്ടയ്ക്ക് നല്‍കാവുന്നതാണ്. ഒരു ചെടിക്ക് അര കിലോ ജൈവവളമെങ്കിലും നല്‍കണം. വെണ്ട വേനല്‍ക്കാലത്ത് നടാമെങ്കിലും കീടാക്രമങ്ങള്‍ കൂടുതലായതിനാല്‍ ഏറ്റവും നല്ലത് മഴക്കാലമാണ് യോജിച്ചത്

ചേന

 

 

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.

ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം.

മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.

കാച്ചില്‍

 

 

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.

വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

നടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 10-15 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.

ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.

പ്രധാന ഇനങ്ങള്‍

  • ശ്രീകീര്‍ത്തി (നാടന്‍)തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാന്‍ പറ്റിയ ഇനം.
  • ശ്രീരൂപ (നാടന്‍)പാചകം ചെയ്യുമ്പോള്‍ ഗുണം കൂടുതലുള്ള ഇനം
  • ഇന്ദു (നാടന്‍) കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാന്‍ പറ്റിയ ഇനംധ2പ.
  • ശ്രീ ശില്പ (നാടന്‍)ആദ്യ സങ്കരയിനം.
  • ആഫ്രിക്കന്‍ കാച്ചില്‍ നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളില്‍ വിത്തുണ്ടാകുന്നു
  • ശ്രീശുഭ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
  • ശ്രീപ്രിയ (ആഫ്രിക്കന്‍)വരള്‍ച്ചയെ ചെറുക്കാനുള്ള ശേഷി
  • ശ്രീധന്യ (ആഫ്രിക്കന്‍)കുറിയ ഇനം

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top