অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നെല്ല്

നെല്ല്

 

അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരു ധാന്യവിളയാണ് നെല്ല്. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തിലധികം ആളുകളുടെയും മുഖ്യാഹാരം നെല്ലരിയാണ്. ഗോതമ്പും ചോളവുമെല്ലാം മനുഷ്യാഹാരത്തില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടെങ്കിലും നെല്ലിനെപ്പോലെ ബഹുമുഖമായ സവിശേഷതകളുള്ള മറ്റൊരു ധാന്യവുമില്ല. വിവിധ സാഹചര്യങ്ങളില്‍ വളരാനുള്ള കഴിവ്, ആകൃതിയിലും പ്രകൃതിയിലുമുള്ള വൈജാത്യം, ഇഷ്ടത്തിനൊത്ത ഇനങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉപഭക്ഷ്യങ്ങളുടെയും ഉടമസ്ഥാവകാശം എന്നിവയെല്ലാം നെല്ലിനു മാത്രമുള്ള പ്രത്യേകതകളാണ്. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളിലും വിവിധ തരം മണ്ണിലും, ഭിന്നരീതികളിലും കൃഷിചെയ്യാമെന്നുള്ളത് നെല്ലിന്‍റെ മാത്രം ഗുണവിശേഷമാണ്.

സമുദ്രനിരപ്പില്‍നിന്നും മൂന്നു നാല് മീറ്റര്‍ താഴെ കിടക്കുന്ന കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മുതല്‍ 1000-1500 മീറ്റര്‍ ഉയരമുള്ള വട്ടവട എന്ന ഹൈറേഞ്ച് പ്രദേശം വരെ നെല്‍ക്കൃഷി വ്യാപിച്ചു കിടക്കുന്നു. മലനാട്ടിലെയും ഇടനാട്ടിലെയും തീരഭൂമിയിലെയും വ്യത്യസ്ത ഭൂപ്രകൃതിയുമായി ഇണങ്ങിച്ചേരാന്‍ നെല്‍ച്ചെടിക്കു കഴിയുന്നു. കാട്ടിലെ കന്നിമണ്ണിലും നാട്ടിലെ വെട്ടുകല്‍ പ്രദേശത്തും തീരപ്രദേശത്തെ മണല്‍ മണ്ണിലും നെല്ല് നന്നായി വളരുന്നുണ്ട്. അതുപോലെതന്നെ ചിറ്റൂരിലെ ചുണ്ണാമ്പുമണ്ണെന്നോ കുട്ടനാട്ടിലെ പുളിമണ്ണെന്നോ വൈക്കത്തെ കരിമണ്ണെന്നോ ഉള്ള വ്യത്യാസം നെല്ലു കാണിക്കാറില്ല. വെള്ളായണിയിലെ ശുദ്ധജലത്തിലും വൈറ്റിലയിലെ ഓരുവെള്ളത്തിലും വളരാന്‍ നെല്ലിനു മടിയില്ല. വേഴാമ്പലിനെപ്പോലെ ദാഹജലത്തിന് ആകാശത്തു കണ്ണും നട്ട് പറമ്പുകളില്‍ വളരുന്ന മോടനും കഴുത്തോളം വെള്ളത്തില്‍ നിന്നു തപസ്സു ചെയ്യുന്ന കുളപ്പാലയും നെല്ലിന്‍റെ വൈവിധ്യത്തിനുള്ള മറ്റു സാഹചര്യ തെളിവുകളാണ്.

നെല്‍കൃഷി രീതിയിലും ഏറെ വൈവിധ്യമുണ്ട്. വെള്ളം കെട്ടിനില്‍ക്കാത്ത പറമ്പുകളിലെ മോടന്‍ കൃഷി, പൊടിവിതച്ചോ ഞാറുനട്ടോ ഉള്ള വിരിപ്പുകൃഷി, ചേറ്റില്‍ വിതച്ചോ ഞാറു പറിച്ചുനട്ടോ ഉള്ള മുണ്ടകന്‍ കൃഷി എന്നിവയെല്ലാം ഈ വൈവിധ്യത്തിനുദാഹരണങ്ങളാണ്. ഇതിനും പുറമേ വ്യത്യസ്ത ഭൂപ്രകൃതിക്കനുയോജ്യമായ കൃഷിസമ്പ്രദായങ്ങളും നിലവിലുണ്ട്. ഇവയില്‍ മുഖ്യമായവയാണ് കുട്ടനാടന്‍ പുഞ്ചയും കോള്‍പുഞ്ചയും. കാടു വെട്ടിത്തെളിച്ചുള്ള പുനംകൃഷി, ഹൈറേഞ്ച് പ്രദേശങ്ങളിലെ മലയോരകൃഷി, എറണാകുളം കണ്ണൂര്‍ ജില്ലകളിലെ പൊക്കാളി, കൈപ്പാട് കൃഷി, കുണ്ടുപാടങ്ങളിലെ കരിങ്കൊറ, കുട്ടാടന്‍ തുടങ്ങിയ മൂപ്പേറിയ കൃഷി, ഒന്നും രണ്ടും വിളകള്‍ വിതച്ച് പ്രത്യേകം കൊയ്തെടുക്കുന്ന കൂട്ടുമുണ്ടകന്‍ കൃഷി എന്നിവയെല്ലാംതന്നെ ഏതു സാഹചര്യത്തിലും നെല്ല് കൃഷി ചെയ്യാമെന്നതിനുള്ള മറ്റു തെളിവുകളാണ്.
ആകൃതിയിലും പ്രകൃതിയിലും നെല്‍ച്ചെടിക്കുള്ള അന്തരമാണ് മറ്റൊരു സവിശേഷത. അര മീറ്റര്‍ മുതല്‍ മൂന്നോ നാലോ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നെല്‍ചെടികളുണ്ട്. അതുപോലെതന്നെ 80 ദിവസം മുതല്‍ 180 ദിവസം വരെ മൂപ്പുള്ള നെല്ലിനങ്ങളുമുണ്ട്.

ഇരുപത്തിയാറു ജാതികളുള്ള നെല്‍വര്‍ഗത്തില്‍ 22 എണ്ണം മാത്രമേ തറവാടികളായി കണക്കാക്കപ്പെടുന്നുള്ളൂ. അവയില്‍തന്നെ കൃഷിയുക്തമായത് വെറും രണ്ടെണ്ണം മാത്രമാണ്. ബാക്കിയുള്ളവ കൃഷിക്കു പറ്റാത്ത കാട്ടുജാതിക്കാരാണ്. സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് നെല്‍ജാതികള്‍. ഇന്‍ഡിക്കാ ഉപവര്‍ഗത്തില്‍പ്പെട്ടവ ഉല്‍പ്പാദനശേഷി കുറഞ്ഞവയാണെങ്കിലും രോഗ-കീടബാധയോട് മല്ലിടാന്‍ കെല്പുള്ളവയാണ്. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള ജാപ്പോണിക്കാ വര്‍ഗക്കാര്‍ രോഗ-കീടബാധയ്ക്ക് എളുപ്പം പിടികൊടുക്കും.

കഞ്ഞിക്കും ചോറിനും പുറമേ മറ്റു പല ഉപഭക്ഷ്യവസ്തുക്കളുടെ ഉടമയും കൂടിയാണ് നെല്ല്. ഇവയില്‍ മലര്‍, അവില്‍, പൊരി എന്നിവ എടുത്തു പറയേണ്ടവയാണ്. കൂടാതെ ഇഡ്ഡലി, ദോശ, പുട്ട്, അപ്പം, ഇടിയപ്പം, പത്തിരി തുടങ്ങി പാലട വരെ നിരവധി സ്വാദിഷ്ഠഭോജ്യങ്ങളിലെ മുഖ്യ പങ്കാളിയാണു നെല്ലരിയെന്നോര്‍ക്കുമ്പോള്‍ നമ്മുടെ നിത്യജീവിതവുമായി നെല്ലിനും നെല്ലരിക്കുമുള്ള ബന്ധം മുറിയാതെ നില്‍ക്കുന്നു.

ഉപഭക്ഷ്യവസ്തുക്കളെക്കാളും വ്യാവസായിക പ്രാധാന്യമുള്ളവയാണ് നെല്ലിന്‍റെ ഉല്‍പ്പന്നങ്ങളായ വൈക്കോല്‍, ഉമി, തവിട് എന്നിവ. കാലിത്തീറ്റയ്ക്കു മാത്രമല്ല പുരമേയാനും ഉപയോഗിച്ചു വരുന്ന വൈക്കോല്‍ ഇന്ന് ശിരോലങ്കാരത്തിനു തൊപ്പിയായും ഗൃഹാലങ്കാരത്തിന് സ്ട്രോപിക്ചറായും വേഷം മാറിയിട്ടുണ്ട്. അതുപോലെതന്നെ സിമന്‍റിന്‍റെ ഉല്‍പ്പാദനത്തിന് ഉമിയും ഭക്ഷ്യഎണ്ണയുടെ നിര്‍മാണത്തില്‍ തവിടും കൂടുതലായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

ഭക്ഷണത്തിനു പുറമേ മതപരമായ ചടങ്ങുകള്‍ക്കും മറ്റു പല സാമൂഹ്യാചാരങ്ങള്‍ക്കും നെല്ലും അരിയും സാക്ഷ്യം വഹിക്കുന്നു. നിറപറ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമാണ്. നവരാത്രി ആഘോഷങ്ങളില്‍ മലരിനും അവലിനുമുള്ള പ്രാധാന്യം ഹരിശ്രീ കുറിക്കാന്‍ ഉണക്കലരിക്കുമുണ്ട്. കോലം വരയ്ക്കാനും കളമെഴുതാനും അരിപ്പൊടി വേണം; അതുപോലെ ചുട്ടികുത്താന്‍ അരിമാവും. മതകര്‍മ്മങ്ങളില്‍ അരിയും പൂവും സ്വര്‍ണ്ണവും വെള്ളിയുമാണ്. വിവാഹത്തിനുശേഷം അക്ഷതത്തിനും മരണശേഷം വായ്ക്കരിയിടാനും അരിതന്നെയാണുപയോഗിക്കുന്നത്.

നെല്ലരിയുടെ ഔഷധമൂല്യം ക്രിസ്തുവിന് 2300 വര്‍ഷം മുമ്പെങ്കിലും കണ്ടെത്തിയവരാണ് ഭാരതീയാചാര്യന്മാര്‍ എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ആയുര്‍വേദ ചികില്‍സാരീതികളില്‍ നവര അരിക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതുണ്ടോ? വാതരോഗങ്ങള്‍ക്കു തവിട് കിഴി കുത്തുകയും, ശരീരത്തില്‍ ചൂടു പൊങ്ങുമ്പോള്‍ കാടിവെള്ളമൊഴിക്കുകയും അരിപ്പൊടി പൂശുകയും ചെയ്യുന്നത് മറന്നു പോകാറായിട്ടില്ല.

കേരളീയരെ സംബന്ധിച്ചിടത്തോളം ഓണവും വിഷുവുമെല്ലാം കൃഷിയും കൊയ്ത്തുമായി ബന്ധമുള്ള ഉല്‍സവങ്ങളാണ്. പുത്തരി ഉണ്ണാനും പത്തായം നിറയ്ക്കാനും അരിയും നെല്ലും കൊണ്ടേ സാധിക്കൂ. എന്തിന്, സാഹിത്യത്തില്‍പോലും പട്ടും വളയും നേടാന്‍ കന്നിക്കൊയ്ത്തിനും മകരക്കൊയ്ത്തിനും കഴിഞ്ഞത് നെല്‍കൃഷിയുള്ളതുകൊണ്ടായിരുന്നില്ലേ?

നെല്‍കൃഷി കേരളത്തില്‍

നെല്‍കൃഷി നടത്തുന്ന ഭാരതത്തിലെ ഇതരപ്രദേശങ്ങളില്‍ മുഖ്യമായും ഒരു വിളമാത്രമുള്ളപ്പോള്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ വ്യക്തമായ മൂന്നു കൃഷികാലങ്ങളില്‍ കേരളത്തില്‍ നെല്ല് കൃഷി ചെയ്തു വരുന്നു. ഇതിനും പുറമേയാണ് കുട്ടനാടന്‍ - കോള്‍ പുഞ്ചകളും വയനാടന്‍ നഞ്ചയും പുഞ്ചയുമെല്ലാം. ഒന്നാം വിളയായ വിരിപ്പ് കൃഷി, ഏപ്രില്‍ - മേയ് മുതല്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ വരെയും രണ്ടാം വിളയായ മുണ്ടകന്‍ കൃഷി സെപ്റ്റംബര്‍ - ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ - ജനുവരി വരെയും മൂന്നാംവിളയായ വേനല്‍ പുഞ്ച ഡിസംബര്‍ - ജനുവരി മുതല്‍ മാര്‍ച്ച് - ഏപ്രില്‍ വരെയുമാണ്. കുട്ടനാടന്‍ കോള്‍ പുഞ്ചകള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി - മാര്‍ച്ച് വരെ നീണ്ടുനില്‍ക്കും. വയനാട്ടിലെ നഞ്ച (ഒന്നാം വിള) മേയ് - ജൂണ്‍ മുതല്‍ ഒക്ടോബര്‍ - നവംബര്‍ വരെയാണ്. പുഞ്ച (രണ്ടാംവിള) ഡിസംബര്‍ - ജനുവരി മുതല്‍ ഏപ്രില്‍ - മേയ് വരെയുമാണ്.

മുണ്ടകന്‍ കൃഷി

മുണ്ടകന്‍ എന്ന രണ്ടാം വിളകൃഷി ചെയ്യുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ - ജനുവരിവരെയുള്ള കാലയളവിലാണ്. കൃഷിയുടെ പ്രാരംഭ നടപടികള്‍ ആഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങുന്നു.

രണ്ടാം വിളയില്‍ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളില്‍ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്.

  • വിത്തും വിത്തിനങ്ങളും

മുണ്ടകന്‍ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്നം പറ്റിയ വിത്ത് ആവശ്യത്തിനു കിട്ടാത്തതാണ്. നാടന്‍ വിത്തുകള്‍ കൃഷിചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനില്‍ കൊയ്തെടുത്ത വിത്തുകളാണുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയുടെ കൃഷി കുറഞ്ഞതോടെ പുതിയ വിത്തുകളില്‍ മൂപ്പുകുറഞ്ഞവയുടെ മുളയ്ക്കാനുള്ള കഴിവ് വേഗത്തില്‍ നഷ്ടമാകുന്നതുകൊണ്ട് മുന്‍ കൊല്ലത്തെ മുണ്ടകന്‍റെ വിത്തുകള്‍ പറ്റാതെ വരുന്നു. മധ്യകാല ഇനങ്ങള്‍ക്ക് ഈ കുഴപ്പമില്ലെങ്കിലും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഏപ്രില്‍ - മേയ് മാസത്തില്‍ വിളവെടുത്ത പുഞ്ചകൃഷിയിലെ പുതിയ വിത്തുകളാണ് മുണ്ടകന് ഏറ്റവും അഭികാമ്യം.

തുലാവര്‍ഷം പ്രതീക്ഷയ്ക്കൊത്തു കിട്ടിയില്ലെങ്കില്‍ മൂപ്പുകുറഞ്ഞ ഇനം കൃഷി ചെയ്യുന്നതാണുത്തമം. ഹ്രസ്വകാല ഇനങ്ങളായ ജ്യോതി, ത്രിവേണി, മട്ടത്രിവേണി, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം എന്നിവയാണ് യോജിക്കുക. സാമാന്യമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ മഷൂരി, ഭാരതി, പവിഴം, ആരതി, ഐശ്വര്യ, രമ്യ, കനകം എന്നീ മധ്യകാല ഇനങ്ങളാകാം. വെള്ളം സുലഭമാണെങ്കില്‍ പിടിബി-4, സി.ഒ. 25, നിള, രശ്മി എന്നീ മൂപ്പേറിയ ഇനങ്ങളുമാകാം. വൈക്കോല്‍ ധാരാളം കിട്ടുന്ന ഇവയ്ക്ക് 140 മുതല്‍ 180 ദിവസംവരെ മൂപ്പുണ്ട്. പാലക്കാടന്‍ കൃഷിയിടങ്ങള്‍ക്കനുയോജ്യമായ ഈ ഇനങ്ങളുടെ ഞാറ്റടി ആഗസ്റ്റില്‍ തന്നെ തയാറാക്കി തുടങ്ങുന്നു.

  • ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും

ഞാറ്റടിയില്‍നിന്നും നല്ല ഞാര്‍ കിട്ടിയില്ലെങ്കില്‍ മുണ്ടകന്‍ വിള മോശമാകും. ഞാറ്റടിക്കു പ്രത്യേകം സ്ഥലം ഒഴിച്ചിട്ടില്ലെങ്കില്‍ ഒന്നാം വിള കൊയ്തെടുക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. വിളവെടുത്തു കഴിഞ്ഞു നിലം നല്ലപോലെ ഉഴുതു പാകപ്പെടുത്തി നെല്‍ച്ചെടിയുടെ കുറ്റിയും മറ്റും അഴുകാന്‍ പത്തു ദിവസമെങ്കിലും ഇടവേള ഉണ്ടായിരുന്നാല്‍ കൊള്ളാം. അല്ലാത്തപക്ഷം അവിടെ വളരുന്ന ഞാര്‍ പറിക്കുമ്പോള്‍ പൊട്ടിപ്പോകാനിടയുണ്ട്. ഞാറ്റടിയില്‍ സസ്യസംരക്ഷണവും വിരിപ്പിനു വിവരിച്ചപോലെ തന്നെയാണ്. സസ്യസംരക്ഷണത്തിനാവശ്യമായ കീടനാശിനികള്‍ പ്രയോഗിക്കുക തന്നെ വേണ്ടിവരും.

  • നിലമൊരുക്കല്‍, വളം ചേര്‍ക്കല്‍, നടീല്‍

നിലമൊരുക്കല്‍ ഒന്നാം വിളയ്ക്ക് വിവരിച്ചതുപോലെതന്നെയാണെങ്കിലും പാടം ഒരേപോലെ നിരന്നു കിട്ടിയില്ലെങ്കില്‍ ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനും മറ്റുള്ളവ തറനിരപ്പില്‍നിന്നും ഉയര്‍ന്നു നില്‍ക്കുന്നിടങ്ങളില്‍ കളകളും കീടങ്ങളും വളരുകയും ചെയ്യും. നിലമുഴുത് നിരപ്പാക്കി വരമ്പുകള്‍ ചേറുകൊണ്ട് പൊതിയുന്നത് വയലിലെ വെള്ളം ചോര്‍ന്നുപോകാതിരിക്കുന്നതിനും ഞണ്ടിന്‍റെ ഉപദ്രവം കുറയാനും സഹായകമാണ്.

വളം ചേര്‍ക്കല്‍ ഒന്നാം വിളയ്ക്ക് വിവരിച്ചതുപോലെതന്നെ. മേല്‍വളം രണ്ടു പ്രാവശ്യമായി നല്‍കുമ്പോള്‍ ആദ്യത്തേത് നട്ട് മൂന്നാഴ്ചയാകുമ്പോഴും രണ്ടാമത്തെത് നട്ട് ആറാഴ്ചയാകുമ്പോഴുമാണു വേണ്ടത്. വിത്ത് വിതച്ച് കൃഷി ചെയ്യുന്നവര്‍ക്കുള്ള രാസവളതോതിനും മാറ്റമില്ല. ആകെ വേണ്ട യൂറിയ മൂന്നു തുല്യഭാഗങ്ങളാക്കിയതില്‍ ഒരു ഭാഗം അടിവളമായും ബാക്കി മേല്‍വളമായി, വിതച്ച് മൂന്നാഴ്ച കഴിഞ്ഞും രണ്ടാമത്തേത് 6 ആഴ്ച കഴിഞ്ഞും കൊടുക്കുന്നതാണു നല്ലത്.

ഞാര്‍ നടുമ്പോള്‍ ച.മീറ്ററിന് 50 നുരികള്‍ വരത്തക്കവണ്ണം 20 × 10 സെ.മീ. അകലത്തില്‍ മധ്യകാല ഇനങ്ങളും ച.മീറ്ററിന് 67നുരികള്‍ വരത്തക്കവണ്ണം 15 ×10 സെ.മീ. അകലത്തില്‍ ഹ്രസ്വകാല ഇനങ്ങളും നടേണ്ടതാണ്. അത്തം ഞാറ്റുവേലയുടെ (സെപ്റ്റംബര്‍ 26 - ഒക്ടോബര്‍ 10) അവസാനവും ചിത്തിരഞാറ്റുവേലയുടെ (ഒക്ടോബര്‍ 10-23) ആരംഭത്തിലും നടുന്നതാണ് നല്ലവിളവുണ്ടാക്കാന്‍ നല്ലതെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.

  • വരമ്പില്‍ പയര്‍

രണ്ടാം വിളയ്ക്കു ഞാര്‍ നട്ട് തീരുന്നതോടെ വരമ്പിന്‍റെ ഇരുവശത്തും പയര്‍വിത്ത് കുത്തി ഇട്ടാല്‍ വയലിലെ ജലാംശം ഉള്‍ക്കൊണ്ട് നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ചെടികളില്‍നിന്നും അധിക ചെലവൊട്ടും കൂടാതെ പച്ചപ്പയറും വിത്തിന്‍റെ ആവശ്യത്തിനുള്ള ഉണക്കപ്പയറും സംഭരിക്കാം. ഇതിനു പറ്റിയ ഇനങ്ങള്‍ ന്യൂഇറ, കനകമണി, സി-152 എന്നിവയാണ്.

  • വെള്ളം വേണ്ടപ്പോള്‍ മാത്രം

മുണ്ടകന്‍ കൃഷിയുടെ വിജയം യഥാസമയം വെള്ളം കിട്ടുന്നതിനാലാണ്. വയലില്‍നിന്നും വെള്ളം ഊര്‍ന്നും ചോര്‍ന്നും പോകാതിരിക്കാന്‍ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കുകയും വരമ്പ് ചേറുകൊണ്ട് പൊതിയേണ്ടതുമാണ്. തുടര്‍ച്ചയായി അധികം വെള്ളം കെട്ടിനിര്‍ത്തേണ്ട ആവശ്യമില്ല. നടുമ്പോള്‍ അര ഇഞ്ചിലധികം വെള്ളം വേണ്ട. ഇതു ക്രമേണ കൂട്ടി ചിനപ്പു പൊട്ടുന്ന പ്രായത്തില്‍ 2 ഇഞ്ച് വരെയാക്കി നിര്‍ത്തിയാല്‍ മതി. കൊയ്യുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം വറ്റിച്ചു കളയുകയും വേണം.
സസ്യസംരക്ഷണ നടപടികള്‍ ആദ്യം വിവരിച്ചതുതന്നെ. തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കൂടുമെന്നതിനാല്‍ ഞാറ്റടിയിലെ പ്രതിരോധ നടപടികള്‍ക്കു മുന്‍തൂക്കം കൊടുക്കണം. അതുപോലെ തന്നെ ഞാറ്റടിയിലും പിന്നീടുള്ള ഒരു മാസക്കാലവും പുള്ളിക്കുത്ത് രോഗത്തിന്‍റെ കടന്നാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ കുമിള്‍നാശിനികള്‍ തളിക്കേണ്ടതായും വരും.

വിരിപ്പു കൃഷി

മേടം 1ന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെ വിരിപ്പുകൃഷിക്കുള്ള പണികള്‍ തുടങ്ങുകയായി. വിരിപ്പിന് പൊടിവിത, നുരിയിടല്‍, ചേറ്റില്‍ വിത, ഞാറുപറിച്ചു നടീല്‍ എന്നീ രീതികളെല്ലാം പ്രാദേശികമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നടത്തി വരുന്നുണ്ടെങ്കിലും 75 - 80 ശതമാനത്തോളം പൊടിവിത തന്നെയാണ്. പൊടിയില്‍ വിത്ത് വിതയ്ക്കുന്നതിനുപകരം ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് ഉഴവുചാലില്‍ നുരിയിടുന്ന സമ്പ്രദായവുമുണ്ട്. ഒരുപ്പൂ നിലങ്ങള്‍ക്കും ഇരുപ്പൂനിലങ്ങള്‍ക്കും പുറമേ പറമ്പുകളിലും ഒന്നാം വിളക്കാലത്ത് നെല്‍കൃഷി ചെയ്തുവരുന്നുണ്ട്. പറമ്പിലെ കൃഷിക്ക് മോടന്‍ നെല്‍കൃഷി എന്നാണു പറയുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ ചില പ്രദേശങ്ങളില്‍ മാത്രമായി മോടന്‍ നെല്‍കൃഷി ഇന്ന് ഒതുങ്ങി നില്‍ക്കുന്നു. തക്കസമയത്ത് മഴകിട്ടി വിതയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോടന്‍ കൃഷി ഇറക്കാനാവില്ല. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി എന്നാണു ചൊല്ല്.

  • വിത്തില്‍ തുടങ്ങാം

വിത്ത് തെരഞ്ഞെടുക്കാനുള്ള അവകാശം കൃഷിക്കാരനു തന്നെയാണ്. അതു നിലമറിഞ്ഞു വിതയ്ക്കാനുള്ളതാണെന്ന് മനസിലാക്കണമെന്നു മാത്രം. വിരിപ്പിനും മുണ്ടകനും പുഞ്ചയ്ക്കും പറ്റിയ പഴയ നാടന്‍ നെല്‍വിത്തിനങ്ങളാണ് നമുക്കുണ്ടായിരുന്നത്. നിശ്ചിത സമയംകൊണ്ട് കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പാകമാകുന്നവ മുണ്ടകന്‍ കൃഷിയിലും മൂപ്പുകുറഞ്ഞവ പുഞ്ചയിലുമാണ് കൃഷിചെയ്തു വന്നിരുന്നത്. ഇതിനും പുറമേ കുട്ടനാടന്‍ പുളിനിലങ്ങള്‍, ഓര്‍നിലങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ക്കാവശ്യമായ വിവിധ വിത്തിനങ്ങളുടെ ജനിതക ശേഖരം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഉല്‍പ്പാദനവര്‍ധനയ്ക്കു പുതിയ വിത്തുകള്‍ ആവശ്യമായി തീര്‍ന്നപ്പോള്‍ അവ പരക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. എന്നിരുന്നാലും ഇന്ന് കേരളത്തില്‍ നെല്‍കൃഷി ചെയ്തുവരുന്ന ആകെ സ്ഥലത്തിന്‍റെ 30-32ശതമാനം സ്ഥലത്തു മാത്രമേ അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ കൃഷി ചെയ്യുന്നുള്ളൂ. ബാക്കി സ്ഥലത്ത് പഴയ നാടന്‍ ഇനങ്ങളോ നാടന്‍ ഇനങ്ങളെ സമുദ്ധരിച്ചെടുത്ത പുതിയ ഇനങ്ങളോ ആണ്.

  • വിരിപ്പിന് ഉപയോഗിക്കുന്ന വിത്തുകള്‍

പറമ്പിലെ മോടന്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന വിത്തുകളാണ് കട്ടമോടന്‍ (പിടിബി 28), കറുത്ത മോടന്‍ (പിടിബി 29), ചുവന്ന മോടന്‍ (പിടിബി 30), സുവര്‍ണ മോടന്‍ (പിടിബി 42) എന്നിവ. ഇവയുടെ ശരാശരി മൂപ്പ് 110-115 ദിവസമാണ്. ഉയരക്കൂടുതലുള്ളതിനാല്‍ കളകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ ഇവ നിന്നു കൊള്ളും. ഇനം ഏതായാലും നല്ല തൂക്കവും തുടവുമുള്ള വിത്തുകളാണ് പറമ്പുകൃഷിക്കുപയോഗിക്കേണ്ടത്. അതില്‍ നിന്നേ കരുത്തുള്ള തൈകളുണ്ടാകൂ. വരള്‍ച്ച തടഞ്ഞു നിര്‍ത്താന്‍ തൈകള്‍ക്കു കരുത്താവശ്യമാണ്. വിരിപ്പിന് അല്‍പം മൂപ്പ് കൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്. കൊയ്യുന്ന സമയത്ത് അതിവര്‍ഷത്തില്‍നിന്നും രക്ഷപ്പെടാനിതു സഹായിക്കും.
ഇരുപ്പൂനിലങ്ങളില്‍ പൊടിവിതയ്ക്കാനോ അല്ലെങ്കില്‍ നുരിവിത്തിടാനോ നിര്‍ദേശിച്ചിട്ടുള്ളത് അശ്വതി, ശബരി, ഭാരതി, ജയ, മഷൂരി, ആരതി, രമ്യ, കനകം എന്നീ മധ്യകാല (120-135 ദിവസം) ഇനങ്ങളും മട്ടത്രിവേണി, ജ്യോതി, അന്നപൂര്‍ണ്ണ, കാര്‍ത്തിക, സ്വര്‍ണപ്രഭ എന്നീ ഹ്രസ്വകാല (90-115 ദിവസം) ഇനങ്ങളുമാണ്.
ഇരുപ്പൂനിലങ്ങളില്‍ പാകിപ്പറിച്ചു നടുന്നതിനു മധ്യകാല ഇനങ്ങളായ ശബരി, ഭാരതി, ജയ, അശ്വതി, മഷൂരി, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം എന്നീ ഹ്രസ്വകാല ഇനങ്ങളായ അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, കൈരളി, കാഞ്ചന, കാര്‍ത്തിക, അരുണ, മകം എന്നിവയും ഉപയോഗിക്കാം. അതുപോലെ തന്നെ വര്‍ഷകാലത്തു പെട്ടെന്നുള്ള മഴയെത്തുടര്‍ന്നു വെള്ളം കെട്ടിനില്‍ക്കാനിട വരുന്ന പാടങ്ങളിലേക്കു പറ്റിയത്, നീരജ, മഷൂരി എന്നീ ഇനങ്ങളുമാണ്.
പഴയ നാടന്‍ ഇനങ്ങളായ ആര്യന്‍, ചെങ്ങഴമ, തവളക്കണ്ണന്‍, തെക്കന്‍ചീര എന്നിവയുടെ മേല്‍ത്തരം വിത്തുകള്‍ പാലക്കാടന്‍ പാടശേഖരങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്.
ഒരുപ്പൂനിലങ്ങളില്‍ പ്രത്യേകിച്ചും പാലക്കാട്ടുജില്ലയിലെ തട്ടുതട്ടായി കിടക്കുന്ന പള്ളിയാല്‍ നിലങ്ങള്‍ക്കും മധ്യ-തെക്കന്‍ കേരളത്തിലെ മ്യാല്‍ക്കണ്ടങ്ങള്‍ക്കും യോജിച്ചവയാണ് അശ്വതി, ശബരി, ഭാരതി, മഷൂരി, അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, കാര്‍ത്തിക എന്നീ ഇനങ്ങള്‍.
തെക്കന്‍ ജില്ലകളിലെ ചേറ്റാഴമുള്ളതും വെള്ളക്കെട്ടുള്ളതുമായ പ്രദേശങ്ങള്‍ക്കു യോജിക്കുക രമ്യ, ഭാരതി എന്നീ വിത്തിനങ്ങളാണ്. ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്കു പറ്റാത്ത ഓണാട്ടുകര പ്രദേശത്തെ പാടങ്ങളിലേക്ക് പിടിബി 23-ഉം (ചെറിയ ആര്യന്‍) പുതിയ വിത്തുകള്‍ക്കു പറ്റിയ സ്ഥലങ്ങളിലേക്ക് ശബരി, ഭാരതി, പവിഴം, രമ്യ, കനകം, ആരതി എന്നീ മധ്യകാല ഇനങ്ങളോ അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, ഭാഗ്യ, ഓണം, അരുണ, മകം, കാര്‍ത്തിക എന്നീ ഹ്രസ്വകാല ഇനങ്ങളോ ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
വയനാട്ടിലെ ഒന്നാം വിളയ്ക്ക് (നഞ്ച) മൂപ്പു കൂടിയവയോ മധ്യകാല മൂപ്പില്‍പ്പെട്ടവയോ ആയ ഇനങ്ങളും പുഞ്ചയ്ക്ക് മൂപ്പു കുറഞ്ഞ ഇനങ്ങളുമാണുപയോഗിക്കുന്നത്. സമതലങ്ങളില്‍ സാധാരണയായി 90 ദിവസം കൊണ്ടു കൊയ്തെടുക്കാവുന്ന ഇനങ്ങള്‍ക്ക് ഇവിടെ 120-130 ദിവസവും 110 മൂപ്പുള്ളവയ്ക്ക് 140-150 ദിവസവും വേണ്ടിവരും. മൂപ്പുകൂടിയവയില്‍ വയനാട്-1, വയനാട്-2, പാലുവെളിയന്‍, ചേറ്റുവെളിയന്‍, ജീരകശാല, ഗന്ധകശാല എന്നിവയും ഇടത്തരം മൂപ്പുള്ളവയില്‍ ഭദ്ര, മട്ടത്രിവേണി, ശബരി, ഭാരതി, ആതിര, ഐശ്വര്യ, ഐ.ആര്‍. 20, ബസ്മതി എന്നിവയും ഉള്‍പ്പെടുന്നു. വയനാടന്‍ കാലാവസ്ഥ സുഗന്ധ നെല്‍വിളയ്ക്കനുകൂലമായതിനാല്‍ ഗന്ധകശാല, ജീരകശാല, ബസ്മതി തുടങ്ങിയ ഇനങ്ങള്‍ അവിടെ ധാരാളമായി കൃഷിചെയ്തുവരുന്നു. ജീരകശാലയും ഗന്ധകശാലയും 185 ദിവസം മൂപ്പുള്ളവയാകയാല്‍ വയനാട്ടിലെ നഞ്ചകൃഷിക്കു മാത്രമേ ചെയ്യാന്‍ പറ്റൂ. എന്നാല്‍ 150 - 160 ദിവസം മാത്രം മൂപ്പുള്ള ബസ്മതി 370, ബസ്മതി -385 എന്നിവ നഞ്ചയ്ക്കും പുഞ്ചയ്ക്കും പറ്റിയവയാണ്.

  • വിത്തിന്‍റെ അളവ്

ഒരു ഹെക്ടര്‍ സ്ഥലം പറിച്ചുനടാന്‍ 60 - 85 കി.ഗ്രാമും വിതയ്ക്കാന്‍ 100 കി.ഗ്രാമും നുരിവിത്തിടാന്‍ 80-90 കി.ഗ്രാമും വിത്ത് വേണ്ടിവരും. കുറഞ്ഞത് 80 ശതമാനമെങ്കിലും മുളയ്ക്കുന്ന വിത്തിന്‍റെ തോതാണിത്.

  • വിത്തിന്‍റെ കിളിര്‍പ്പ് പരിശോധിക്കുന്ന വിധം

മങ്കും, പതിരും അരമനും മാറ്റി ശുദ്ധീകരിച്ച വിത്ത് വിതയ്ക്കാനെടുക്കുന്നതിനു മുമ്പായി അതിന്‍റെ കിളിര്‍പ്പ് എത്രയുണ്ടെന്നു പരിശോധിച്ചറിയേണ്ടതാണ്. ഇതു കൃഷിക്കാര്‍ക്കുതന്നെ നേരിട്ട് ചെയ്യാവുന്നതേയുള്ളൂ. നാനൂറ് വിത്ത് എണ്ണിയെടുത്ത് 100 വീതം ഓരോ ചെറിയ തുണിയില്‍ കിഴികെട്ടി നനച്ചു വെയ്ക്കുക. വേണമെങ്കില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കാം. അഞ്ചോ ആറോ ദിവസം കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ ചുരുങ്ങിയത് 320 വിത്തെങ്കിലും (80%) നല്ലവണ്ണം വേരും മുളയും പൊട്ടിയിട്ടുള്ളതായി കണ്ടാല്‍ ആ വിത്ത് വിതയ്ക്കാനെടുക്കാവുന്നതാണ്. കിളിര്‍പ്പ് 60 - 75ശതമാനത്തിനു മധ്യേയാണെങ്കില്‍ വിത്തിന്‍റെ അളവ് കൂട്ടേണ്ടിവരും. മറ്റു യാതൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ 60ശതമാനത്തില്‍ കുറഞ്ഞ വിത്തുപയോഗിക്കാവൂ.

കേരള കാലാവസ്ഥയില്‍ സാധാരണ രീതിയില്‍ സംഭരിച്ചുവെച്ചിട്ടുള്ള മധ്യകാല ഇനം വിത്തുകള്‍ 8 മുതല്‍ 10 മാസം വരെയും ഹ്രസ്വകാല ഇനം വിത്തുകള്‍ 7 മുതല്‍ 8 മാസംവരെയും മാത്രമേ 80 ശതമാനം കിളിപ്പ് തരികയുള്ളൂ. കിളിര്‍പ്പ് നഷ്ടപ്പെടാതിരിക്കാന്‍ നല്ലവണ്ണം ഉണങ്ങിയ വിത്ത് പോളിത്തീന്‍ ചാക്കുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇരട്ട ചാക്കുകളില്‍ വിത്ത് സൂക്ഷിക്കുന്നതും കിളിര്‍പ്പ് വേഗത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാണ്.

കൊയ്തു മെതിച്ചുണക്കി സംഭരിച്ചുവെച്ചിട്ടുള്ള വിത്തുകള്‍ 6-7 മാസം കഴിഞ്ഞ് നാലു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കി ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കി സൂക്ഷിച്ചാല്‍ മുളയ്ക്കാനുള്ള കഴിവ് രണ്ടര മുതല്‍ മൂന്നുമാസം വരെ നീട്ടിക്കിട്ടുമെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

  • വിത്തില്‍ മരുന്നു പുരട്ടല്‍

നെല്‍ച്ചെടിയുടെ ഒരു പ്രധാന രോഗമായ ബ്ലാസ്റ്റ് അഥവാ കുലവാട്ടം ഞാറ്റടിയില്‍തന്നെ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ട്. വിത്ത് വിതച്ച് രണ്ടു മൂന്നാഴ്ച മഴകിട്ടാതെ മണ്ണു വരണ്ടാല്‍ ഈ രോഗം മൂലം ഓലകളില്‍ പുള്ളിക്കുത്തുകളുണ്ടായി ഓല കരിഞ്ഞു പോകാനിടയുണ്ട്. സ്ഥിരമായി ഈ രോഗം കാണുന്ന സ്ഥലങ്ങളില്‍ രോഗപ്രതിരോധശക്തിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇനങ്ങളാകുമ്പോള്‍ അവ മരുന്നു പുരട്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ബാവിസ്റ്റിന്‍ 50%, ബീം 75% എന്നീ മരുന്നുകളിലേതെങ്കിലുമൊന്ന് ഒരു കി.ഗ്രാം വിത്തിന് രണ്ടുഗ്രാമെന്ന തോതില്‍ പുരട്ടി ഉപയോഗിക്കാം. വിതയ്ക്കുന്നതിന് 10-12 മണിക്കൂര്‍ മുമ്പെങ്കിലും വിത്തില്‍ മരുന്നു പുരട്ടിവെയ്ക്കണം. മരുന്നു പുരട്ടുന്നതുകൊണ്ട് 45-50 ദിവസം വരെ ചെടികളെ രോഗബാധയില്‍നിന്ന് രക്ഷിക്കാനാകുമെന്നു കണ്ടിട്ടുണ്ട്. ചേറ്റില്‍ വിതയ്ക്കാനെടുക്കുന്ന വിത്തും മുളപ്പിക്കുന്നതിനു മുമ്പായി മരുന്നു പുരട്ടാം. ഒരു കിലോ വിത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇതേ തോതില്‍ മരുന്നുകലക്കി 12 മണിക്കൂര്‍ നേരം വച്ചിരുന്നശേഷം മുളയ്ക്കാന്‍ വയ്ക്കാം. ചേറ്റുവിത നടത്തുമ്പോഴും ചേറ്റുഞാറിന് വിത്ത് പാകുമ്പോഴും ബ്ലാസ്റ്റ് രോഗം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതുകൊണ്ട് മരുന്നു പുരട്ടല്‍ നിര്‍ബന്ധമല്ല.

  • വിത്ത് ശുദ്ധിയാക്കല്‍

കാറ്റത്തിട്ടുണക്കി സൂക്ഷിച്ച വിത്ത് വിതയ്ക്കുന്നതിനു മുമ്പ് വീണ്ടും ചേറി വെടിപ്പാക്കി ശുദ്ധിയാക്കേണ്ടതാണ്. മുറം കൊണ്ട് ചേറി കടയും തലയും തിരിച്ചെങ്കിലേ വിത്ത് ശുദ്ധിയാകൂ. കടയില്‍ നല്ല തൂക്കവും തുടവും ഉള്ള വിത്തുകളാകും തലയില്‍ മങ്കും അരമനു പതിരും വേര്‍തിരിയും. പൊടിയില്‍ വിതയ്ക്കാനുള്ള വിത്ത് ഇങ്ങനെ ശുദ്ധിചെയ്യാം. എത്ര നിഷ്കര്‍ഷിച്ചാലും ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ ചേറിക്കഴിഞ്ഞാലും അരമൂറിയന്‍ വിത്ത് നല്ല വിത്തിന്‍റെ കൂടെ കുറെ ബാക്കിനില്‍ക്കും.
ചേറ്റില്‍ വിതയ്ക്കാനോ ചേറ്റുഞാറ്റടിയില്‍ പാകാനോ ഉള്ള വിത്ത് മുളപ്പിക്കാന്‍ വയ്ക്കുന്നതിനുമുമ്പ് മങ്കും പതിരും മാറ്റാന്‍ ഉപ്പുവെള്ളത്തിലോ, ചാണകവെള്ളത്തിലോ ഇടണം.

പത്തു ലിറ്റര്‍ വെള്ളത്തില്‍ 1.650 കി.ഗ്രാം കറിയുപ്പ് ചേര്‍ത്തുകിട്ടുന്ന ലായനിയില്‍ വിത്ത് മുക്കിയിട്ടാല്‍ നല്ല കനമുള്ള വിത്ത് അടിഞ്ഞുകിടക്കുകയും തൂക്കം കുറവുള്ളതും പതിരും മറ്റും പൊങ്ങിക്കിടക്കുകയും ചെയ്യും. ഇതില്‍ നല്ല വിത്ത് മാത്രമെടുത്ത് കഴുകി മുളപ്പിക്കാന്‍ വയ്ക്കാം. ഉപ്പുവെള്ളത്തിനുപകരം 10 ലിറ്റര്‍ വെള്ളത്തില്‍ 2.2 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് ലയിപ്പിച്ച വെള്ളമായാലും മതിയാകും. അല്‍പം ചാണകം കലക്കിയ വെള്ളത്തിലിട്ടാലും വിത്തിലെ മങ്കും പതിരും മാറിക്കിട്ടും. പഴയ നാടന്‍ നെല്ലിനങ്ങളുടെ വിത്തുകള്‍ക്ക് ഈ രീതി ആവശ്യമാണ്. എന്നാല്‍ ഉല്‍പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളുടെ വിത്ത് ശുദ്ധിയാക്കാന്‍ പച്ചവെള്ളം ആയാലും മതിയെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

  • വിത്ത് മുളപ്പിക്കല്‍

വിത്ത് മുളപ്പിക്കാന്‍ വിത്ത് ചാക്കില്‍ കെട്ടി വെള്ളത്തിലാഴ്ത്തി വയ്ക്കുകയോ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് വിത്ത് അതിലിട്ടുവയ്ക്കുകയോ ചെയ്യാം. ഇരുപത് മുതല്‍ 24 മണിക്കൂര്‍ വരെ ഇങ്ങനെ വിത്ത് കുതിര്‍ക്കേണ്ടിവരും. വെള്ളത്തിന്‍റെ ചൂടിനനുസരിച്ചാണ് വിത്തുകള്‍ കുതിര്‍ക്കേണ്ട സമയം തീരുമാനിക്കുന്നത്. തണുപ്പുകാലങ്ങളില്‍ കൂടുതല്‍ സമയവും വേനല്‍ക്കാലങ്ങളില്‍ കുറഞ്ഞ സമയവും മതിയാകും.

ചാക്കില്‍ കെട്ടിവിത്ത് മുക്കുമ്പോള്‍ ചാക്കിന്‍റെ മുക്കാല്‍ ഭാഗം വിത്തോടെയും ബാക്കി കാല്‍ഭാഗം ഒഴിഞ്ഞു കിടക്കത്തക്കവണ്ണം ചാക്ക് അയച്ചു കെട്ടി വെള്ളത്തില്‍ ആഴ്ത്താന്‍ ശ്രദ്ധിക്കണം. എല്ലാ വിത്തും ശരിക്കു നനയാനും വിത്തു നനഞ്ഞ് വികസിക്കുമ്പോള്‍ അതിനുവേണ്ട സ്ഥലം ഉണ്ടാകാനുമാണിങ്ങനെ ചെയ്യുന്നത്. കുതിര്‍ത്ത വിത്ത് നല്ലവണ്ണം കഴുകി മുളപ്പിക്കാന്‍ വയ്ക്കണം. ചാക്കില്‍ കെട്ടി കുതിര്‍ത്ത വിത്ത് കരയ്ക്കെടുത്തു വെച്ച് അല്‍പം ഭാരം കയറ്റി വെച്ചശേഷം ചാക്കില്‍ ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം. വിത്തു മുളയ്ക്കുന്ന സമയത്തുണ്ടാകുന്ന വര്‍ധിച്ച ചൂടിനെ തടയാനാണിങ്ങനെ ചെയ്യുന്നത്. പാത്രത്തില്‍ കുതിര്‍ക്കാന്‍ വെച്ച വിത്ത് വെള്ളം വാര്‍ത്തു കഴിഞ്ഞശേഷം കുട്ടയിലോ വട്ടിയിലോ ആക്കുകയോ വെറും നിലത്തിട്ട് നനഞ്ഞ ചാക്കുകൊണ്ടുമൂടി ഭാരം കയറ്റിവയ്ക്കുകയോ ചെയ്യണം. വട്ടിയിലോ കുട്ടയിലോ ആക്കിയ വിത്ത് തേക്കിലകൊണ്ടു മൂടി ഭാരം കയറ്റിവച്ച് ഇടയ്ക്ക് ചാണകവെള്ളം തളിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. മുളയ്ക്കാന്‍ വെച്ച വിത്ത് 24 മുതല്‍ 48 മണിക്കൂറിനകം മുളപൊട്ടി വിതയ്ക്കാന്‍ പാകമാകും. അധിക സമയം ചാക്കിലിരുന്നു പോയാല്‍ മുളയും വേരും നീണ്ട് വിതയ്ക്കാന്‍ പ്രയാസം സൃഷ്ടിക്കും.

വിരിപ്പു കൃഷി

മേടം 1ന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെ വിരിപ്പുകൃഷിക്കുള്ള പണികള്‍ തുടങ്ങുകയായി. വിരിപ്പിന് പൊടിവിത, നുരിയിടല്‍, ചേറ്റില്‍ വിത, ഞാറുപറിച്ചു നടീല്‍ എന്നീ രീതികളെല്ലാം പ്രാദേശികമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നടത്തി വരുന്നുണ്ടെങ്കിലും 75 - 80 ശതമാനത്തോളം പൊടിവിത തന്നെയാണ്. പൊടിയില്‍ വിത്ത് വിതയ്ക്കുന്നതിനുപകരം ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് ഉഴവുചാലില്‍ നുരിയിടുന്ന സമ്പ്രദായവുമുണ്ട്. ഒരുപ്പൂ നിലങ്ങള്‍ക്കും ഇരുപ്പൂനിലങ്ങള്‍ക്കും പുറമേ പറമ്പുകളിലും ഒന്നാം വിളക്കാലത്ത് നെല്‍കൃഷി ചെയ്തുവരുന്നുണ്ട്. പറമ്പിലെ കൃഷിക്ക് മോടന്‍ നെല്‍കൃഷി എന്നാണു പറയുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ ചില പ്രദേശങ്ങളില്‍ മാത്രമായി മോടന്‍ നെല്‍കൃഷി ഇന്ന് ഒതുങ്ങി നില്‍ക്കുന്നു. തക്കസമയത്ത് മഴകിട്ടി വിതയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോടന്‍ കൃഷി ഇറക്കാനാവില്ല. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി എന്നാണു ചൊല്ല്.

  • വിത്തില്‍ തുടങ്ങാം

വിത്ത് തെരഞ്ഞെടുക്കാനുള്ള അവകാശം കൃഷിക്കാരനു തന്നെയാണ്. അതു നിലമറിഞ്ഞു വിതയ്ക്കാനുള്ളതാണെന്ന് മനസിലാക്കണമെന്നു മാത്രം. വിരിപ്പിനും മുണ്ടകനും പുഞ്ചയ്ക്കും പറ്റിയ പഴയ നാടന്‍ നെല്‍വിത്തിനങ്ങളാണ് നമുക്കുണ്ടായിരുന്നത്. നിശ്ചിത സമയംകൊണ്ട് കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പാകമാകുന്നവ മുണ്ടകന്‍ കൃഷിയിലും മൂപ്പുകുറഞ്ഞവ പുഞ്ചയിലുമാണ് കൃഷിചെയ്തു വന്നിരുന്നത്. ഇതിനും പുറമേ കുട്ടനാടന്‍ പുളിനിലങ്ങള്‍, ഓര്‍നിലങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ക്കാവശ്യമായ വിവിധ വിത്തിനങ്ങളുടെ ജനിതക ശേഖരം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഉല്‍പ്പാദനവര്‍ധനയ്ക്കു പുതിയ വിത്തുകള്‍ ആവശ്യമായി തീര്‍ന്നപ്പോള്‍ അവ പരക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. എന്നിരുന്നാലും ഇന്ന് കേരളത്തില്‍ നെല്‍കൃഷി ചെയ്തുവരുന്ന ആകെ സ്ഥലത്തിന്‍റെ 30-32ശതമാനം സ്ഥലത്തു മാത്രമേ അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ കൃഷി ചെയ്യുന്നുള്ളൂ. ബാക്കി സ്ഥലത്ത് പഴയ നാടന്‍ ഇനങ്ങളോ നാടന്‍ ഇനങ്ങളെ സമുദ്ധരിച്ചെടുത്ത പുതിയ ഇനങ്ങളോ ആണ്.

  • വിരിപ്പിന് ഉപയോഗിക്കുന്ന വിത്തുകള്‍

പറമ്പിലെ മോടന്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന വിത്തുകളാണ് കട്ടമോടന്‍ (പിടിബി 28), കറുത്ത മോടന്‍ (പിടിബി 29), ചുവന്ന മോടന്‍ (പിടിബി 30), സുവര്‍ണ മോടന്‍ (പിടിബി 42) എന്നിവ. ഇവയുടെ ശരാശരി മൂപ്പ് 110-115 ദിവസമാണ്. ഉയരക്കൂടുതലുള്ളതിനാല്‍ കളകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ ഇവ നിന്നു കൊള്ളും. ഇനം ഏതായാലും നല്ല തൂക്കവും തുടവുമുള്ള വിത്തുകളാണ് പറമ്പുകൃഷിക്കുപയോഗിക്കേണ്ടത്. അതില്‍ നിന്നേ കരുത്തുള്ള തൈകളുണ്ടാകൂ. വരള്‍ച്ച തടഞ്ഞു നിര്‍ത്താന്‍ തൈകള്‍ക്കു കരുത്താവശ്യമാണ്. വിരിപ്പിന് അല്‍പം മൂപ്പ് കൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്. കൊയ്യുന്ന സമയത്ത് അതിവര്‍ഷത്തില്‍നിന്നും രക്ഷപ്പെടാനിതു സഹായിക്കും.
ഇരുപ്പൂനിലങ്ങളില്‍ പൊടിവിതയ്ക്കാനോ അല്ലെങ്കില്‍ നുരിവിത്തിടാനോ നിര്‍ദേശിച്ചിട്ടുള്ളത് അശ്വതി, ശബരി, ഭാരതി, ജയ, മഷൂരി, ആരതി, രമ്യ, കനകം എന്നീ മധ്യകാല (120-135 ദിവസം) ഇനങ്ങളും മട്ടത്രിവേണി, ജ്യോതി, അന്നപൂര്‍ണ്ണ, കാര്‍ത്തിക, സ്വര്‍ണപ്രഭ എന്നീ ഹ്രസ്വകാല (90-115 ദിവസം) ഇനങ്ങളുമാണ്.
ഇരുപ്പൂനിലങ്ങളില്‍ പാകിപ്പറിച്ചു നടുന്നതിനു മധ്യകാല ഇനങ്ങളായ ശബരി, ഭാരതി, ജയ, അശ്വതി, മഷൂരി, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം എന്നീ ഹ്രസ്വകാല ഇനങ്ങളായ അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, കൈരളി, കാഞ്ചന, കാര്‍ത്തിക, അരുണ, മകം എന്നിവയും ഉപയോഗിക്കാം. അതുപോലെ തന്നെ വര്‍ഷകാലത്തു പെട്ടെന്നുള്ള മഴയെത്തുടര്‍ന്നു വെള്ളം കെട്ടിനില്‍ക്കാനിട വരുന്ന പാടങ്ങളിലേക്കു പറ്റിയത്, നീരജ, മഷൂരി എന്നീ ഇനങ്ങളുമാണ്.
പഴയ നാടന്‍ ഇനങ്ങളായ ആര്യന്‍, ചെങ്ങഴമ, തവളക്കണ്ണന്‍, തെക്കന്‍ചീര എന്നിവയുടെ മേല്‍ത്തരം വിത്തുകള്‍ പാലക്കാടന്‍ പാടശേഖരങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്.
ഒരുപ്പൂനിലങ്ങളില്‍ പ്രത്യേകിച്ചും പാലക്കാട്ടുജില്ലയിലെ തട്ടുതട്ടായി കിടക്കുന്ന പള്ളിയാല്‍ നിലങ്ങള്‍ക്കും മധ്യ-തെക്കന്‍ കേരളത്തിലെ മ്യാല്‍ക്കണ്ടങ്ങള്‍ക്കും യോജിച്ചവയാണ് അശ്വതി, ശബരി, ഭാരതി, മഷൂരി, അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, കാര്‍ത്തിക എന്നീ ഇനങ്ങള്‍.
തെക്കന്‍ ജില്ലകളിലെ ചേറ്റാഴമുള്ളതും വെള്ളക്കെട്ടുള്ളതുമായ പ്രദേശങ്ങള്‍ക്കു യോജിക്കുക രമ്യ, ഭാരതി എന്നീ വിത്തിനങ്ങളാണ്. ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്കു പറ്റാത്ത ഓണാട്ടുകര പ്രദേശത്തെ പാടങ്ങളിലേക്ക് പിടിബി 23-ഉം (ചെറിയ ആര്യന്‍) പുതിയ വിത്തുകള്‍ക്കു പറ്റിയ സ്ഥലങ്ങളിലേക്ക് ശബരി, ഭാരതി, പവിഴം, രമ്യ, കനകം, ആരതി എന്നീ മധ്യകാല ഇനങ്ങളോ അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, ഭാഗ്യ, ഓണം, അരുണ, മകം, കാര്‍ത്തിക എന്നീ ഹ്രസ്വകാല ഇനങ്ങളോ ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
വയനാട്ടിലെ ഒന്നാം വിളയ്ക്ക് (നഞ്ച) മൂപ്പു കൂടിയവയോ മധ്യകാല മൂപ്പില്‍പ്പെട്ടവയോ ആയ ഇനങ്ങളും പുഞ്ചയ്ക്ക് മൂപ്പു കുറഞ്ഞ ഇനങ്ങളുമാണുപയോഗിക്കുന്നത്. സമതലങ്ങളില്‍ സാധാരണയായി 90 ദിവസം കൊണ്ടു കൊയ്തെടുക്കാവുന്ന ഇനങ്ങള്‍ക്ക് ഇവിടെ 120-130 ദിവസവും 110 മൂപ്പുള്ളവയ്ക്ക് 140-150 ദിവസവും വേണ്ടിവരും. മൂപ്പുകൂടിയവയില്‍ വയനാട്-1, വയനാട്-2, പാലുവെളിയന്‍, ചേറ്റുവെളിയന്‍, ജീരകശാല, ഗന്ധകശാല എന്നിവയും ഇടത്തരം മൂപ്പുള്ളവയില്‍ ഭദ്ര, മട്ടത്രിവേണി, ശബരി, ഭാരതി, ആതിര, ഐശ്വര്യ, ഐ.ആര്‍. 20, ബസ്മതി എന്നിവയും ഉള്‍പ്പെടുന്നു. വയനാടന്‍ കാലാവസ്ഥ സുഗന്ധ നെല്‍വിളയ്ക്കനുകൂലമായതിനാല്‍ ഗന്ധകശാല, ജീരകശാല, ബസ്മതി തുടങ്ങിയ ഇനങ്ങള്‍ അവിടെ ധാരാളമായി കൃഷിചെയ്തുവരുന്നു. ജീരകശാലയും ഗന്ധകശാലയും 185 ദിവസം മൂപ്പുള്ളവയാകയാല്‍ വയനാട്ടിലെ നഞ്ചകൃഷിക്കു മാത്രമേ ചെയ്യാന്‍ പറ്റൂ. എന്നാല്‍ 150 - 160 ദിവസം മാത്രം മൂപ്പുള്ള ബസ്മതി 370, ബസ്മതി -385 എന്നിവ നഞ്ചയ്ക്കും പുഞ്ചയ്ക്കും പറ്റിയവയാണ്.

  • വിത്തിന്‍റെ അളവ്

ഒരു ഹെക്ടര്‍ സ്ഥലം പറിച്ചുനടാന്‍ 60 - 85 കി.ഗ്രാമും വിതയ്ക്കാന്‍ 100 കി.ഗ്രാമും നുരിവിത്തിടാന്‍ 80-90 കി.ഗ്രാമും വിത്ത് വേണ്ടിവരും. കുറഞ്ഞത് 80 ശതമാനമെങ്കിലും മുളയ്ക്കുന്ന വിത്തിന്‍റെ തോതാണിത്.

  • വിത്തിന്‍റെ കിളിര്‍പ്പ് പരിശോധിക്കുന്ന വിധം

മങ്കും, പതിരും അരമനും മാറ്റി ശുദ്ധീകരിച്ച വിത്ത് വിതയ്ക്കാനെടുക്കുന്നതിനു മുമ്പായി അതിന്‍റെ കിളിര്‍പ്പ് എത്രയുണ്ടെന്നു പരിശോധിച്ചറിയേണ്ടതാണ്. ഇതു കൃഷിക്കാര്‍ക്കുതന്നെ നേരിട്ട് ചെയ്യാവുന്നതേയുള്ളൂ. നാനൂറ് വിത്ത് എണ്ണിയെടുത്ത് 100 വീതം ഓരോ ചെറിയ തുണിയില്‍ കിഴികെട്ടി നനച്ചു വെയ്ക്കുക. വേണമെങ്കില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കാം. അഞ്ചോ ആറോ ദിവസം കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ ചുരുങ്ങിയത് 320 വിത്തെങ്കിലും (80%) നല്ലവണ്ണം വേരും മുളയും പൊട്ടിയിട്ടുള്ളതായി കണ്ടാല്‍ ആ വിത്ത് വിതയ്ക്കാനെടുക്കാവുന്നതാണ്. കിളിര്‍പ്പ് 60 - 75ശതമാനത്തിനു മധ്യേയാണെങ്കില്‍ വിത്തിന്‍റെ അളവ് കൂട്ടേണ്ടിവരും. മറ്റു യാതൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ 60ശതമാനത്തില്‍ കുറഞ്ഞ വിത്തുപയോഗിക്കാവൂ.

കേരള കാലാവസ്ഥയില്‍ സാധാരണ രീതിയില്‍ സംഭരിച്ചുവെച്ചിട്ടുള്ള മധ്യകാല ഇനം വിത്തുകള്‍ 8 മുതല്‍ 10 മാസം വരെയും ഹ്രസ്വകാല ഇനം വിത്തുകള്‍ 7 മുതല്‍ 8 മാസംവരെയും മാത്രമേ 80 ശതമാനം കിളിപ്പ് തരികയുള്ളൂ. കിളിര്‍പ്പ് നഷ്ടപ്പെടാതിരിക്കാന്‍ നല്ലവണ്ണം ഉണങ്ങിയ വിത്ത് പോളിത്തീന്‍ ചാക്കുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇരട്ട ചാക്കുകളില്‍ വിത്ത് സൂക്ഷിക്കുന്നതും കിളിര്‍പ്പ് വേഗത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാണ്.

കൊയ്തു മെതിച്ചുണക്കി സംഭരിച്ചുവെച്ചിട്ടുള്ള വിത്തുകള്‍ 6-7 മാസം കഴിഞ്ഞ് നാലു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കി ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കി സൂക്ഷിച്ചാല്‍ മുളയ്ക്കാനുള്ള കഴിവ് രണ്ടര മുതല്‍ മൂന്നുമാസം വരെ നീട്ടിക്കിട്ടുമെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

  • വിത്തില്‍ മരുന്നു പുരട്ടല്‍

നെല്‍ച്ചെടിയുടെ ഒരു പ്രധാന രോഗമായ ബ്ലാസ്റ്റ് അഥവാ കുലവാട്ടം ഞാറ്റടിയില്‍തന്നെ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ട്. വിത്ത് വിതച്ച് രണ്ടു മൂന്നാഴ്ച മഴകിട്ടാതെ മണ്ണു വരണ്ടാല്‍ ഈ രോഗം മൂലം ഓലകളില്‍ പുള്ളിക്കുത്തുകളുണ്ടായി ഓല കരിഞ്ഞു പോകാനിടയുണ്ട്. സ്ഥിരമായി ഈ രോഗം കാണുന്ന സ്ഥലങ്ങളില്‍ രോഗപ്രതിരോധശക്തിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇനങ്ങളാകുമ്പോള്‍ അവ മരുന്നു പുരട്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ബാവിസ്റ്റിന്‍ 50%, ബീം 75% എന്നീ മരുന്നുകളിലേതെങ്കിലുമൊന്ന് ഒരു കി.ഗ്രാം വിത്തിന് രണ്ടുഗ്രാമെന്ന തോതില്‍ പുരട്ടി ഉപയോഗിക്കാം. വിതയ്ക്കുന്നതിന് 10-12 മണിക്കൂര്‍ മുമ്പെങ്കിലും വിത്തില്‍ മരുന്നു പുരട്ടിവെയ്ക്കണം. മരുന്നു പുരട്ടുന്നതുകൊണ്ട് 45-50 ദിവസം വരെ ചെടികളെ രോഗബാധയില്‍നിന്ന് രക്ഷിക്കാനാകുമെന്നു കണ്ടിട്ടുണ്ട്. ചേറ്റില്‍ വിതയ്ക്കാനെടുക്കുന്ന വിത്തും മുളപ്പിക്കുന്നതിനു മുമ്പായി മരുന്നു പുരട്ടാം. ഒരു കിലോ വിത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇതേ തോതില്‍ മരുന്നുകലക്കി 12 മണിക്കൂര്‍ നേരം വച്ചിരുന്നശേഷം മുളയ്ക്കാന്‍ വയ്ക്കാം. ചേറ്റുവിത നടത്തുമ്പോഴും ചേറ്റുഞാറിന് വിത്ത് പാകുമ്പോഴും ബ്ലാസ്റ്റ് രോഗം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതുകൊണ്ട് മരുന്നു പുരട്ടല്‍ നിര്‍ബന്ധമല്ല.

  • വിത്ത് ശുദ്ധിയാക്കല്‍

കാറ്റത്തിട്ടുണക്കി സൂക്ഷിച്ച വിത്ത് വിതയ്ക്കുന്നതിനു മുമ്പ് വീണ്ടും ചേറി വെടിപ്പാക്കി ശുദ്ധിയാക്കേണ്ടതാണ്. മുറം കൊണ്ട് ചേറി കടയും തലയും തിരിച്ചെങ്കിലേ വിത്ത് ശുദ്ധിയാകൂ. കടയില്‍ നല്ല തൂക്കവും തുടവും ഉള്ള വിത്തുകളാകും തലയില്‍ മങ്കും അരമനു പതിരും വേര്‍തിരിയും. പൊടിയില്‍ വിതയ്ക്കാനുള്ള വിത്ത് ഇങ്ങനെ ശുദ്ധിചെയ്യാം. എത്ര നിഷ്കര്‍ഷിച്ചാലും ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ ചേറിക്കഴിഞ്ഞാലും അരമൂറിയന്‍ വിത്ത് നല്ല വിത്തിന്‍റെ കൂടെ കുറെ ബാക്കിനില്‍ക്കും.
ചേറ്റില്‍ വിതയ്ക്കാനോ ചേറ്റുഞാറ്റടിയില്‍ പാകാനോ ഉള്ള വിത്ത് മുളപ്പിക്കാന്‍ വയ്ക്കുന്നതിനുമുമ്പ് മങ്കും പതിരും മാറ്റാന്‍ ഉപ്പുവെള്ളത്തിലോ, ചാണകവെള്ളത്തിലോ ഇടണം.

പത്തു ലിറ്റര്‍ വെള്ളത്തില്‍ 1.650 കി.ഗ്രാം കറിയുപ്പ് ചേര്‍ത്തുകിട്ടുന്ന ലായനിയില്‍ വിത്ത് മുക്കിയിട്ടാല്‍ നല്ല കനമുള്ള വിത്ത് അടിഞ്ഞുകിടക്കുകയും തൂക്കം കുറവുള്ളതും പതിരും മറ്റും പൊങ്ങിക്കിടക്കുകയും ചെയ്യും. ഇതില്‍ നല്ല വിത്ത് മാത്രമെടുത്ത് കഴുകി മുളപ്പിക്കാന്‍ വയ്ക്കാം. ഉപ്പുവെള്ളത്തിനുപകരം 10 ലിറ്റര്‍ വെള്ളത്തില്‍ 2.2 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് ലയിപ്പിച്ച വെള്ളമായാലും മതിയാകും. അല്‍പം ചാണകം കലക്കിയ വെള്ളത്തിലിട്ടാലും വിത്തിലെ മങ്കും പതിരും മാറിക്കിട്ടും. പഴയ നാടന്‍ നെല്ലിനങ്ങളുടെ വിത്തുകള്‍ക്ക് ഈ രീതി ആവശ്യമാണ്. എന്നാല്‍ ഉല്‍പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളുടെ വിത്ത് ശുദ്ധിയാക്കാന്‍ പച്ചവെള്ളം ആയാലും മതിയെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

  • വിത്ത് മുളപ്പിക്കല്‍

വിത്ത് മുളപ്പിക്കാന്‍ വിത്ത് ചാക്കില്‍ കെട്ടി വെള്ളത്തിലാഴ്ത്തി വയ്ക്കുകയോ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് വിത്ത് അതിലിട്ടുവയ്ക്കുകയോ ചെയ്യാം. ഇരുപത് മുതല്‍ 24 മണിക്കൂര്‍ വരെ ഇങ്ങനെ വിത്ത് കുതിര്‍ക്കേണ്ടിവരും. വെള്ളത്തിന്‍റെ ചൂടിനനുസരിച്ചാണ് വിത്തുകള്‍ കുതിര്‍ക്കേണ്ട സമയം തീരുമാനിക്കുന്നത്. തണുപ്പുകാലങ്ങളില്‍ കൂടുതല്‍ സമയവും വേനല്‍ക്കാലങ്ങളില്‍ കുറഞ്ഞ സമയവും മതിയാകും.

ചാക്കില്‍ കെട്ടിവിത്ത് മുക്കുമ്പോള്‍ ചാക്കിന്‍റെ മുക്കാല്‍ ഭാഗം വിത്തോടെയും ബാക്കി കാല്‍ഭാഗം ഒഴിഞ്ഞു കിടക്കത്തക്കവണ്ണം ചാക്ക് അയച്ചു കെട്ടി വെള്ളത്തില്‍ ആഴ്ത്താന്‍ ശ്രദ്ധിക്കണം. എല്ലാ വിത്തും ശരിക്കു നനയാനും വിത്തു നനഞ്ഞ് വികസിക്കുമ്പോള്‍ അതിനുവേണ്ട സ്ഥലം ഉണ്ടാകാനുമാണിങ്ങനെ ചെയ്യുന്നത്. കുതിര്‍ത്ത വിത്ത് നല്ലവണ്ണം കഴുകി മുളപ്പിക്കാന്‍ വയ്ക്കണം. ചാക്കില്‍ കെട്ടി കുതിര്‍ത്ത വിത്ത് കരയ്ക്കെടുത്തു വെച്ച് അല്‍പം ഭാരം കയറ്റി വെച്ചശേഷം ചാക്കില്‍ ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം. വിത്തു മുളയ്ക്കുന്ന സമയത്തുണ്ടാകുന്ന വര്‍ധിച്ച ചൂടിനെ തടയാനാണിങ്ങനെ ചെയ്യുന്നത്. പാത്രത്തില്‍ കുതിര്‍ക്കാന്‍ വെച്ച വിത്ത് വെള്ളം വാര്‍ത്തു കഴിഞ്ഞശേഷം കുട്ടയിലോ വട്ടിയിലോ ആക്കുകയോ വെറും നിലത്തിട്ട് നനഞ്ഞ ചാക്കുകൊണ്ടുമൂടി ഭാരം കയറ്റിവയ്ക്കുകയോ ചെയ്യണം. വട്ടിയിലോ കുട്ടയിലോ ആക്കിയ വിത്ത് തേക്കിലകൊണ്ടു മൂടി ഭാരം കയറ്റിവച്ച് ഇടയ്ക്ക് ചാണകവെള്ളം തളിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. മുളയ്ക്കാന്‍ വെച്ച വിത്ത് 24 മുതല്‍ 48 മണിക്കൂറിനകം മുളപൊട്ടി വിതയ്ക്കാന്‍ പാകമാകും. അധിക സമയം ചാക്കിലിരുന്നു പോയാല്‍ മുളയും വേരും നീണ്ട് വിതയ്ക്കാന്‍ പ്രയാസം സൃഷ്ടിക്കും.

പുഞ്ചകൃഷി

വിരിപ്പും മുണ്ടകനും കഴിഞ്ഞതിനുശേഷമുള്ള ഒരു മൂന്നാം വിളയായിട്ടാണ് അധിക സ്ഥലത്തും വേനല്‍ പുഞ്ച കൃഷി ചെയ്യുന്നത്. ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള കാലയളവാണിത്. കുട്ടനാടന്‍-കോള്‍ പുഞ്ചയുമായി പേരില്‍ മാത്രമേ ഈ വേനല്‍ പുഞ്ചകൃഷിക്ക് സാമ്യമുള്ളൂ. കൃഷിരീതികളിലല്ല മറ്റു രണ്ടുവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുഞ്ചകൃഷിയെടുക്കുന്ന സ്ഥലം കേരളത്തില്‍ കുറവാണ്.

നനയ്ക്കാന്‍ വെള്ളമുണ്ടെങ്കില്‍ പുഞ്ചകൃഷിക്കാലം നെല്‍കൃഷിക്കു വളരെ അനുകൂലമാണ്. വേനല്‍ക്കാലമായതിനാല്‍ മഴയുടെ ശല്യമില്ലാത്തതുകൊണ്ട് വളം ചേര്‍ക്കാനും വേണ്ടിവന്നാല്‍ മരുന്നു തളിക്കാനും സൗകര്യമേറും. രണ്ടാം വിളയുടെ നെല്ല് മുഴുവന്‍ കൊയ്തുകേറാതെ പുഞ്ചയിറക്കിയാല്‍ ആ വിളയില്‍നിന്നുള്ള രോഗ-കീട സംക്രമണം പ്രതീക്ഷിക്കാം. ജനുവരി 15നുശേഷം കൃഷി ഇറക്കുന്നതാണ് പുഞ്ചകൃഷിക്കുത്തമം.

ചുരുങ്ങിയ സമയംകൊണ്ട് വിളവെടുക്കാമെന്നതിനാല്‍ വിത തന്നെ ഉത്തമം. മൂപ്പുകുറഞ്ഞ വിത്തുകളായ അന്നപൂര്‍ണ്ണ, ത്രിവേണി, മട്ടത്രിവേണി, ജ്യോതി, കൈരളി, കാഞ്ചന എന്നിവയാണ് പൊതുവെ നിര്‍ദേശിച്ചിട്ടുള്ളത്. ഞാറ് നട്ടും പുഞ്ചപണി ചെയ്യാം. വിതയ്ക്കാന്‍ ഹെക്ടറിന് 100 കി.ഗ്രാം വിത്തും നടാന്‍ 60-85 കി.ഗ്രാം വിത്തും മതിയാകും. ഞാറിന്18-20 ദിവസം മൂപ്പാകുമ്പോള്‍ തന്നെ പറിച്ചു നടണം. ഒരു ച.മീറ്ററില്‍ 67 നുരികള്‍ കിട്ടത്തക്കവണ്ണം നടുമ്പോള്‍ 15×10 സെ.മീ. അകലം വേണം.
ജൈവളം ചേര്‍ക്കലും നിലമൊരുക്കലുമെല്ലാം മുണ്ടകനു നിര്‍ദേശിച്ചതുപോലെ തന്നെ. മുണ്ടകന്‍ കൊയ്ത്തിനുശേഷം പച്ചിലവളം ചേര്‍ത്ത് അഴുകി നിലം പൂട്ടി നടാന്‍ സമയം കുറവായതുകൊണ്ട് കമ്പോസ്റ്റ്, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവക്ക് മുന്‍തൂക്കം കൊടുക്കാം. വെള്ളം ഉപയോഗിക്കുന്നതില്‍ നല്ല ശ്രദ്ധ കൂടിയേ തീരൂ. വയലില്‍നിന്നു വയലിലേക്കു വെള്ളം പരത്തിവിടാതെ ഓരോ വയലിലേക്കും പ്രത്യേക ചാലുകള്‍ വഴി വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ വെള്ളം അധികം നഷ്ടപ്പെടാതെ കഴിക്കാം.
രാസവളം ഉപയോഗിക്കുമ്പോള്‍ വിതച്ച പാടങ്ങള്‍ക്കും നട്ട പാടങ്ങള്‍ക്കുമുള്ള ശുപാര്‍ശ വ്യത്യാസമാണ്. വിതയില്‍ പാക്യജനകം മൂന്നു തവണയായിട്ടും (ഒരടിവളം രണ്ടു മേല്‍വളം) നടീലില്‍ രണ്ടു തവണയായും (ഒരടിവളം ഒരു മേല്‍വളം) വേണം കൊടുക്കാന്‍.

പ്രാദേശിക കൃഷി സമ്പ്രദായങ്ങള്‍

വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ കൃഷികാലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാദേശിക കൃഷി സമ്പ്രദായങ്ങളാണ് കുട്ടനാടന്‍-കോള്‍ പുഞ്ചകള്‍, പൊക്കാളികൃഷി, വയനാടന്‍ പുഞ്ച, കൂട്ടുമുണ്ടകന്‍ എന്നിവ. കുട്ടനാടന്‍ പുഞ്ച, കോട്ടയം-ആലപ്പുഴ ജില്ലകളിലും, കോള്‍പുഞ്ച, തൃശ്ശൂര്‍-മലപ്പുറം ജില്ലകളിലും പൊക്കാളി എറണാകുളം ജില്ലയിലും വയനാടന്‍ പുഞ്ച വയനാട്ടിലും വ്യാപിച്ചു കിടക്കുമ്പോള്‍ കൂട്ടുമുണ്ടകന്‍ കൃഷി പാലക്കാട്-മലപ്പുറം ജില്ലകളുടെ ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒരു കൃഷി സമ്പ്രദായമാണ്.

  • കുട്ടനാടന്‍ പുഞ്ച

കുട്ടനാട്ടിലെ പുഞ്ചകൃഷിക്കാലം സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ജനുവരി-ഫെബ്രുവരി വരെയാണ്. അധിക വിളയായി മേയ്-ജൂണ്‍ മുതല്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ വരെ ചുരുങ്ങിയ സ്ഥലങ്ങളിലും നെല്ലുകൃഷി ചെയ്തു വരുന്നുണ്ടെങ്കിലും പ്രാധാന്യം പുഞ്ചകൃഷിക്കുതന്നെ. വിതയാണധികവും. വെള്ളം വറ്റിച്ച്, ചേറുകോരി, പ്രധാന വരമ്പുകുത്തിയുള്ള കൃഷി മനുഷ്യാധ്വാനത്തിന്‍റെ മകുടോദാഹരണമാണ്. എന്നാല്‍ ഇന്നു മിക്ക പാടശഖരങ്ങള്‍ക്കും സ്ഥിരമായി പുറം ബണ്ടുകളുള്ളതുകൊണ്ട് പണ്ടുണ്ടായിരുന്ന അധ്വാനത്തിനു കുറവു വന്നിട്ടുണ്ട്. മണ്ണിലെ പുളി, വയലിലെ കള, നെല്‍ച്ചെടികള്‍ക്കുണ്ടാകുന്ന കീടബാധ എന്നിവയെല്ലാം എന്നും കുട്ടനാട്ടിലെ പ്രശ്നങ്ങളാണ്.

ഭദ്ര, ആശ, പവിഴം, രമ്യ, കനകം, ശബരി, ഭാരതി എന്നീ മധ്യകാല ഇനങ്ങളും കാര്‍ത്തിക, മകം, അരുണ, ജ്യോതി, മട്ടത്രിവേണി എന്നീ ഹ്രസ്വകാല ഇനങ്ങളുമാണ് കൃഷിചെയ്തു വരുന്നത്. അത്യുല്‍പ്പാദനശേഷിയുള്ള മധ്യ- ഹ്രസ്വകാല ഇനങ്ങളെല്ലാം കുട്ടനാട്ടിലെ കര്‍ഷകര്‍ പരീക്ഷിച്ചു നോക്കിയിട്ടുള്ളതാണ്.

വളപ്രയോഗത്തിന്‍റെ തോത് നെല്ലിനങ്ങളുടെ മൂപ്പനുസരിച്ച് വ്യത്യസ്തമാണ്. അടിവളമായും ചീനപ്പു പൊട്ടുന്നസമയത്തുമാണ് ഭാവഹവളങ്ങള്‍ നല്‍കുക. പാക്യജനകവളം അടിവളമായി നല്‍കുന്നത് വിത്തുവിതച്ച് നിലമുണക്കി വീണ്ടും വെള്ളം കയറ്റുമ്പോഴാണ്. മധ്യകാലമൂപ്പുള്ളവയ്ക്ക് രണ്ടു മേല്‍വളങ്ങളും ഹ്രസ്വകാല മൂപ്പുള്ളവയ്ക്ക് ഒരു മേല്‍വളവുമാണു പതിവ്.

കുലവാട്ടം, മുഞ്ഞ, ഗാളീച്ച തുടങ്ങിയ രോഗകീടങ്ങളുടെ ആക്രമണം ചില കൊല്ലങ്ങളില്‍ കുട്ടനാടന്‍ കൃഷിക്കു വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. കൂലികൂട്ടലും, പണിയെടുക്കാന്‍ കാര്‍ഷികതൊഴിലാളികളെ കിട്ടാത്ത സ്ഥിതിയും ഇന്നു കാര്‍ഷികമേഖലയിലെ സ്ഥിരം പ്രശ്നങ്ങളാണ്. ഇതിനും പുറമേയാണ് അമിതരാസവള കീട-കുമിള്‍-കളനാശിനികള്‍ വരുത്തിവയ്ക്കുന്ന വിനയും.

  • കോള്‍പുഞ്ച

കോള്‍പാടങ്ങളില്‍ പുഞ്ചക്കൃഷി ചെയ്യുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍-ജനുവരിവരെയും ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുമുള്ള രണ്ടു സമയങ്ങളിലായിട്ടാണ്. കോള്‍കൃഷിക്കു കുട്ടനാടന്‍ കൃഷിയുമായി സാമ്യമുണ്ട്. ഉപ്പുവെള്ളം രണ്ടിടത്തും കൃഷിക്കു ദോഷം ചെയ്യുന്നു. മണ്ണിലെ അമ്ലത്വം കുറവാണിവിടെ. വിത്ത് നേരിട്ടു വിതച്ചാണ് കൃഷിയും. ആദ്യകാലങ്ങളില്‍ രാസവളങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. പുതിയ വിത്തിനങ്ങളില്‍ എല്ലാം തന്നെ കൃഷി ചെയ്തുവരുന്നുണ്ട്. മൂപ്പ് ഏറ്റവും കുറഞ്ഞ ഹ്രസ്വനെല്ലിനവും കോള്‍പ്പടവുകള്‍ക്കു പറ്റിയതാണ്. പാക്യജനകം, ഭാവഹം, ക്ഷാരമെന്നിവ മധ്യകാല ഇനങ്ങള്‍ക്ക് 110:45:45 എന്ന അനുപാതത്തിലും ഹ്രസ്വകാല ഇനങ്ങള്‍ക്ക്90:35:45 എന്ന തോതിലുമാണ് നല്‍കേണ്ടത്. കുട്ടനാട്ടിലെ മാതിരി കൃഷി-കീടങ്ങള്‍ കോള്‍ കൃഷിയില്‍ രൂക്ഷമല്ല. കൃഷിയുടെ അവസാനദശകളില്‍ ജലദൗര്‍ലഭ്യം ഉണ്ടാകുക എന്നതു ചില കോള്‍പ്പാടങ്ങളിലെ സ്ഥിരം പ്രശ്നമാണ്.

  • പൊക്കാളികൃഷി

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ തീരപ്രദേശ ജില്ലകളിലെ ഉപ്പുവെള്ളം കേറുന്ന നിലങ്ങളിലെ കൃഷിയാണ് പൊക്കാളി. കണ്ണൂര്‍ ജില്ലയിലെ ഇത്തരം നിലങ്ങള്‍ക്ക് 'കൈപ്പാട്' എന്നും കൃഷിക്ക് കൈപ്പാടുകൃഷി എന്നും പേരുണ്ടെങ്കിലും പൊക്കാളികൃഷി എന്നാണ് ഈ രീതിക്ക് പൊതുവെ പറഞ്ഞു വരുന്നത്.

മീനം മേടമാസങ്ങളില്‍ പൊക്കാളി കൃഷിക്കു പണി ആരംഭിക്കുന്നു. മണ്ണിലെ അധികരിച്ച ലവണങ്ങള്‍ കഴുകിക്കളഞ്ഞാണ് നെല്ലു കൃഷിചെയ്യുന്നത്. വയലിലെ വെള്ളം വാര്‍ത്തു കളഞ്ഞശേഷം ഒന്നൊന്നര മീറ്റര്‍ ഉയരത്തിലും ഒരു മീറ്റര്‍ വ്യാസത്തിലുമുള്ള കൂനകള്‍ തീര്‍ക്കുന്നു. കാലവര്‍ഷത്തോടെ കൂനകളിലെ ഉപ്പ് കഴുകിപോകുന്നതോടെ മണ്ണിളക്കി കൂനകളില്‍ മുളപ്പിച്ച വിത്തു പാകുന്നു. വൈറ്റില 1,2,3,4 എന്നീ പേരുകളിലറിയപ്പെടുന്ന പൊക്കാളി വിത്തുകളാണുപയോഗിക്കുക. വിത്തു വിതച്ചശേഷം ഞാറാകുമ്പോള്‍ കൂനവെട്ടി 4-5 ഞാറുകളുള്ള ചെറു തുണ്ടുകളാക്കി വയലില്‍ നിരത്തുകയും വീണ്ടും വെള്ളം കയറ്റുകയും ചെയ്യുന്നു. കൂനകള്‍ വെട്ടി മാറ്റുമ്പോള്‍ ഹെക്ടറൊന്നിന് ആകെ വേണ്ട 20 കി.ഗ്രാം പാക്യജനകവും 40 കി.ഗ്രാം ഭാവഹവും ഒറ്റത്തവണയായി നല്‍കുന്നു. കന്നി-തുലാമാസത്തോടുകൂടി നെല്ലു കൊയ്തശേഷം മീനമാസം വരെ വയലില്‍ വെള്ളം കയറ്റി ചെമ്മീന്‍ കൃഷി (ചെമ്മീന്‍കെട്ട്) ചെയ്യുന്നു. പൊക്കാളി നിലങ്ങളില്‍നിന്നും നല്ല വിളവാണു ലഭിക്കുക.

  • കൂട്ടുമുണ്ടകന്‍ കൃഷി

വിരിപ്പുകൃഷിക്കാലത്തു മാത്രം ഉപയോഗിച്ചിരുന്ന ആര്യന്‍, പൊന്നാര്യന്‍ എന്നീ വിത്തുകളും മുണ്ടകനുമാത്രം കൃഷിചെയ്തുവന്നിരുന്ന വെള്ളരി, ചേറ്റാടി എന്നീ നാടന്‍ വിത്തുകളും 7:3 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി വിരിപ്പിനു പൊടിയില്‍ വിതച്ചോ, ഞാറു നട്ടോ കൃഷി ചെയ്തു വിരിപ്പിനും മുണ്ടകനും പ്രത്യേകം കൊയ്തെടുക്കുന്ന രീതിയാണിത്. കൃഷിച്ചെലവ് കുറയ്ക്കാനും തൊഴിലാളിക്ഷാമം പരിഹരിക്കാനും വെള്ളക്കൂടുതല്‍കൊണ്ട് മുണ്ടകന്‍കൃഷി വിതയ്ക്കാനോ നടാനോ പറ്റാത്ത അവസ്ഥയുമാണ് കൂട്ടുമുണ്ടകന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

വിരിപ്പുവിത്തുകള്‍ കന്നിയില്‍ കൊയ്തെടുത്തശേഷം വളമായി ചാണകം മാത്രം ചേര്‍ക്കുന്ന പതിവായിരുന്നു ഈ കൃഷിരീതിയില്‍ ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ വളപ്രയോഗ നിര്‍ദേശങ്ങളനുസരിച്ച് വിരിപ്പുകൃഷിക്ക് ഹെക്ടറിന് 20:10:10 എന്ന തോതിലും മുണ്ടകന് 30:15:15 എന്ന തോതിലും രാസവളം ചേര്‍ക്കുന്നത് രണ്ടു വിളയില്‍നിന്നും നല്ല വിളവുണ്ടാക്കാന്‍ സഹായകരമാണെന്നു കണ്ടു. വിരിപ്പുകൃഷിയില്‍ അടിവളമായി മുഴുവന്‍ ഭാവഹവളത്തോടൊപ്പം പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതിയും മേല്‍വളമായി ബാക്കി പകുതി പാക്യജനകവും ക്ഷാരവും അടിക്കണ പ്രായത്തിലും നല്‍കാനാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. വിരിപ്പുവിള കൊയ്തെടുത്ത ഉടന്‍ മുണ്ടകനു നിര്‍ദേശിച്ചിട്ടുള്ള വളം മുഴുവന്‍ ഒറ്റത്തവണയായി നല്‍കുകയും വേണം.

ഒന്നാം വിളയ്ക്ക് തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കൂടുതലായിക്കണ്ട പാടങ്ങളില്‍ മുണ്ടകന്‍ വിളയിലേക്ക് അവ സംക്രമിക്കുമെന്ന ഒരു പ്രധാന ദോഷം ഈ കൃഷിരീതിക്കുണ്ട്. അതുകൊണ്ട് ഒന്നാം വിള കൊയ്തെടുത്ത ഉടന്‍ കുറ്റികളില്‍ പുതിയ കൂമ്പുവരുന്നതോടെ തണ്ടുതുരപ്പന്‍ പുഴുവിനെതിരായ ഏതെങ്കിലുമൊരു കീടനാശിനി തളിക്കേണ്ടതാവശ്യമാണ്.

പാലക്കാട്-മലപ്പുറം ജില്ലയുടെ പഴയ വള്ളുവനാടന്‍ പ്രദേശങ്ങളിലിന്നും ഈ കൃഷിരീതി നിലനില്‍ക്കുകയും അമിതാധ്വാനമില്ലാതെ ഭേദപ്പെട്ട വിളവ് കൊയ്തെടുക്കുകയും ചെയ്യുന്നു.

കൃഷിരീതികള്‍

  • പൊടിവിത

പൊടിവിതയ്ക്കാനുള്ള നിലം നല്ലവണ്ണം ഉഴുത് കട്ടയുടഞ്ഞ് പാകപ്പെട്ടതായിരിക്കണം. വേനല്‍മഴയോടെയോ ഇടമഴയോടെയോ ഇതിനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കാം. മുന്‍വിളയുടെ കച്ചിക്കുറ്റികളും മറ്റവശിഷ്ടങ്ങളും അടിച്ചുകൂട്ടി തീയിട്ടുകത്തിച്ച് പാടം ശുദ്ധീകരിക്കാം. മണ്ണില്‍ ആവശ്യത്തിനു നനവുണ്ടെങ്കിലേ പൊടിവിത ഫലപ്രദമാകൂ. മണ്ണില്‍ നനവുണ്ടെന്നുറപ്പുവരുത്തി വിതയ്ക്കാന്‍ പറ്റിയത് ഭരണിഞാറ്റുവേല (ഏപ്രില്‍ 27-മേയ് 10)യിലാണ്. പൊടിവിതയ്ക്കാനുള്ള പാടങ്ങളില്‍ വേനല്‍പൂട്ട് നിര്‍ബന്ധമാണ്.

  • ചേറ്റുവിത

ചേറ്റുവിതയ്ക്കും പാകിപ്പറിച്ചു നടാനും നിലമൊരുക്കല്‍ ഒരുപോലെതന്നെയാണ്. നിലം നല്ലവണ്ണമുഴുത് പാകമാക്കി നിരപ്പാക്കണം. വരമ്പുകള്‍ അരിഞ്ഞ് ചേറുകൊണ്ട് പൊതിഞ്ഞു ബലപ്പെടുത്തണം. കളകള്‍ വളരാതിരിക്കാനും ഞണ്ടിന്‍റെ ഉപദ്രവം തടയാനും വെള്ളം ചോര്‍ന്നു പോകാതിരിക്കാനുമിതു സഹായകമാണ്.
ഞാര്‍ പാകിപ്പറിച്ചു നടുന്ന രീതി ഇല്ലാത്ത സ്ഥലങ്ങളില്‍ മുളപ്പിച്ച വിത്ത് ചേറ്റില്‍ നേരിട്ടു വിതയ്ക്കുകയാണ് ചെയ്യുന്നത്. ഞാറ്റടി തയാറാക്കുന്നതിനുള്ള സ്ഥലപരിമിതി, കൂലിച്ചെലവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം, പ്രാദേശികരീതി എന്നിവയാണ് ചേറ്റുവിതയ്ക്കു പല കര്‍ഷകരെയും പ്രേരിപ്പിക്കുന്നത്.
മുളപ്പിച്ച വിത്തു പാകുമ്പോള്‍ ചെളിയില്‍ അധികം താഴ്ന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പാടം രാവിലെ പൂട്ടി ഒരുക്കി നിരപ്പാക്കിയാല്‍ വൈകുന്നേരമാകുമ്പോഴേക്കും ചെളി താഴെ അടിയും. മുകളില്‍ അവശേഷിക്കുന്ന തെളിഞ്ഞ പാളിവെള്ളത്തില്‍ വീഴത്തയ്ക്കവണ്ണം വിത്ത് വിതറിയാല്‍ ഒരുപോലെ വിത നടക്കും. വിതച്ച് അഞ്ചാമത്തെ ദിവസം മുതല്‍ പാടത്ത് ചെറിയ തോതില്‍ വെള്ളം കെട്ടി നിര്‍ത്തേണ്ടതാണ്. വിരിപ്പുകൃഷികാലത്ത് ചേറ്റുവിതയ്ക്ക് അനുകൂലമായ സമയം മകീരം ഞാറ്റുവേല (ജൂണ്‍ 7-21)യാണെന്നാണ് പഴമക്കാരുടെ പക്ഷം. പൊടിവിതയെ അപേക്ഷിച്ച് ചേറ്റുവിതയിലും പറിച്ചു നടീലിലും കളശല്യം കുറഞ്ഞിരിക്കും.

  • ഞാര്‍ പറിച്ചുനടീല്‍

വിരിപ്പുകൃഷിയില്‍ പൊടിവിതയും ചേറ്റുവിതയുമല്ലാതെ സൗകര്യപ്പെടുന്ന സ്ഥലങ്ങളില്‍ ഞാര്‍ പറിച്ചു നട്ട് കൃഷി ചെയ്യുന്ന രീതിയുമുണ്ട്. ഇതിനു ഞാര്‍ ആദ്യമേ തയാറാക്കണം. ഞാറുണ്ടാക്കാന്‍ പൊടിഞാറ്റടിയോ ചേറ്റുഞാറ്റടിയോ സൗകര്യംപോലെ ഉപയോഗപ്പെടുത്താം. പൊടി ഞാറ്റടി പറമ്പുകളിലും ചേറ്റുഞാറ്റടി പാടത്തുമാണ് സാധാരണ തയാറാക്കുക.

  • പൊടിഞാറ്റടി തയാറാക്കുന്ന വിധം

ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലേക്കും മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിലേക്കും ഏറ്റവും യോജിച്ചതാണ് പൊടിഞാറ്റടി സമ്പ്രദായം. ഞാറിന് നിയന്ത്രണവളര്‍ച്ചയേ ലഭിക്കൂ എന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ പൊടിഞാറ്റടി കൂടുതല്‍ സുരക്ഷിതമാണ്. സുലഭമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ ചേറ്റുഞാറ്റടി തയാറാക്കുന്നതാണ് പതിവ്. മേടം അവസാനത്തോടുകൂടി പൊടിഞാറ്റടിയും മിഥുനമാസത്തില്‍ ചേറ്റുഞാറ്റടിയും തയാറാക്കാന്‍ തുടങ്ങാം.
ഞാറ്റടി തയാറാക്കാനുദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണമുഴുത് കട്ടപൊടിച്ച് നിരപ്പാക്കിയിരിക്കണം. ഞാറ്റടിക്കു മാത്രമായി പ്രത്യേക സ്ഥലം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. മുന്‍വിളയില്‍നിന്നും മണികള്‍ കൊഴിഞ്ഞുവീണ് കലര്‍പ്പുണ്ടാകാതിരിക്കാന്‍ ഇതു സഹായകമാകും. പൂട്ടി നിരപ്പാക്കിയ പാടത്ത് ഒരു മീറ്റര്‍ വീതിയില്‍ സൗകര്യപ്രദമായ നീളത്തില്‍ 15 സെ.മീ. ഉയരത്തില്‍ വിത്തു പാകാനുള്ള തടങ്ങളെടുക്കണം. തടങ്ങള്‍ക്ക് അധികം ഉയരം പാടില്ല. ചെറുമഴയിലും മണ്ണില്‍ നനവു നിലനില്‍ക്കാന്‍ വേണ്ടിയാണിത്. മണ്ണ് വരണ്ടു പോയാല്‍ ബ്ലാസ്റ്റ് രോഗസാധ്യത ഏറും. തടങ്ങളില്‍ ച.മീറ്ററിന് ഒരു കി.ഗ്രാം എന്ന തോതില്‍ (സെന്‍റിന് 40 കി.ഗ്രാം) ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണുമായി ചേര്‍ത്ത് യോജിപ്പിക്കണം. 40 ച.മീറ്റിന് (ഒരു സെന്‍റിന്) 2-2.5 കി.ഗ്രാമില്‍ കൂടാതെ വിത്തുവിതയ്ക്കുന്നതാണ് നല്ലത്. വിത്തധികമായാല്‍ ഉണ്ടാകുന്ന ഞാറിന് ശക്തി കുറഞ്ഞിരിക്കും. ഞാറ്റടിയില്‍ ഉമിച്ചാരം ചേര്‍ത്താല്‍ ബ്ലാസ്റ്റ് രോഗം, തണ്ടുതുരപ്പന്‍ പുഴു, കുഴല്‍പ്പുഴു, ഗാളീച്ച എന്നിവയെ പ്രാരംഭദശയില്‍തന്നെ നിയന്ത്രിക്കാനാവും. ച.മീറ്ററിന് രണ്ടു കി.ഗ്രാം ഉമിച്ചാരം വേണം. ഒരു ഹെക്ടര്‍ സ്ഥലം നടാന്‍ 1000 മുതല്‍ 1400 ച.മീ.അഥവാ 25-35 സെന്‍റ് സ്ഥലത്തെ ഞാര്‍ തികയും.

  • ചേറ്റുഞാറ്റടി തയാറാക്കുന്ന വിധം

നിലം നല്ലവണ്ണമുഴുത് പാകപ്പെടുത്തി പൊടി ഞാറ്റടിക്കു നിര്‍ദേശിച്ച തോതില്‍ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേര്‍ത്തു നിരപ്പാക്കണം. നിരപ്പാക്കിയ നിലത്ത് 5 മുതല്‍ 10 സെ.മീ. ഉയരവും ഒന്നൊന്നര മീറ്റര്‍ വീതിയുമുള്ള വാരങ്ങള്‍ സൗകര്യപ്രദമായ നീളത്തില്‍ എടുക്കണം. വാരങ്ങള്‍ക്കിടയില്‍ ഉദ്ദേശം 30 സെ.മീ. വീതിയില്‍ അധികം ആഴത്തിലല്ലാതെ ഇടച്ചാലുകള്‍ കീറണം. വെള്ളം വാര്‍ന്നുപോകാനും മരുന്നടിക്കാനും വേണ്ടിയാണിത്. വാരങ്ങളില്‍ 40 ച.മീറ്ററിന് (ഒരു സെന്‍റ്) 1.5 മുതല്‍ 2 കി.ഗ്രാം എന്ന തോതില്‍ മുളപ്പിച്ച വിത്ത് ഒരേപോലെ വിതയ്ക്കണം. വിതയ്ക്കുന്ന സമയത്ത് ഞാറ്റടിയില്‍ ചുരുങ്ങിയത് മൂന്നോ നാലോ സെ.മീറ്റര്‍ കനത്തില്‍ വെള്ളമുണ്ടായിരിക്കണം. വിതച്ച് മൂന്നാം ദിവസം വെള്ളം വാര്‍ത്തുകളയാം. തുടര്‍ന്ന് മണ്ണുമൂടാന്‍ മാത്രം നേരിയ കനത്തില്‍ വെള്ളം നിര്‍ത്തി 5-10 ദിവസം വരെ ആ നില തുടര്‍ന്ന് 5-10ദിവസം മുതല്‍ നെല്‍ച്ചെടിയുടെ ഉയരമനുസരിച്ച് ജലവിതാനം ക്രമേണ ഉയരത്തില്‍ 5 സെ.മീ. കനത്തില്‍ വരെ കൊണ്ടെത്തിക്കാം. ഇടയ്ക്കിടെ വെള്ളം വാര്‍ത്തുകളഞ്ഞു പുതുവെള്ളം കയറ്റുന്നതും നല്ലതാണ്.

  • ഞാറ്റടിയിലെ സസ്യസംരക്ഷണം

ഞാറ്റില്‍ രോഗമുണ്ടാകുന്നതിനെയും ഞാറ്റടിപ്രായത്തില്‍ കൃമി-കീടങ്ങള്‍ ചെടികളില്‍ കടന്നുകൂടുന്നതിനെയും തടയാനായി ഞാറ്റടിയില്‍ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. ഒന്നാം വിളക്കാലത്ത് നെല്ലിനുണ്ടാകുന്ന ബ്ലാസ്റ്റ് രോഗത്തെയും തണ്ടുതുരപ്പന്‍, ഗാളീച്ച എന്നീ കീടങ്ങളെയും ആദ്യ ദശയില്‍ തന്നെ നിയന്ത്രിക്കാനാണ് ഈ നിര്‍ദേശങ്ങള്‍. വിതച്ച് അല്ലെങ്കില്‍ നട്ടശേഷം പാടങ്ങളില്‍ വേണ്ടിവരുന്ന സസ്യസംരക്ഷണച്ചെലവ് കുറയ്ക്കാനും ഇതു സഹായകമാണ്. നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു:

  • ചതുരശ്രമീറ്ററിന് 2 കി.ഗ്രാമെന്ന തോതില്‍ (സെന്‍റിന് 80 കി.ഗ്രാം) ഉമിച്ചാരം ഞാറ്റടിയില്‍ ചേര്‍ക്കുക.
  • ചെറിയ തോതിലാണെങ്കിലും മണ്ണില്‍ ജലാംശം നിന്നു കിട്ടുന്നത് ബ്ലാസ്റ്റ് രോഗം വര്‍ധിക്കാതിരിക്കാന്‍ സഹായകമാകുന്നതിനാല്‍ വിത്ത് വിതയ്ക്കേണ്ട വാരങ്ങള്‍ക്ക് ഉയരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • മണ്ണില്‍ നനവുണ്ടെങ്കില്‍, വിത്ത് വിതച്ച് 15 ദിവസമാകുമ്പോള്‍ ഒരു സെന്‍റിന് (40 ച.മീ.) 100 ഗ്രാമെന്ന തോതില്‍ ഫ്യുറഡാന്‍ വിതറി കൊടുക്കാം. ഗാളീച്ചയും തണ്ടുതുരപ്പന്‍പുഴുവും ചെടിക്കുള്ളില്‍ കടന്ന് ഉപദ്രവിക്കുന്നതിനെ ഇതു തടയും. തരിരൂപത്തിലുള്ള മരുന്നു പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാര്‍ പറിക്കുന്നതിന് ഒരാഴ്ച മുമ്പായി ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മി.ലി. ഡെമക്രോണോ ഒന്നര മി.ലി. നുവാക്രോണോ തളിച്ചു കൊടുത്താലും മതി. ബ്ലാസ്റ്റ് രോഗത്തിനെതിരായി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ബാവിസ്റ്റിനോ, 1 മി.ലി. ഹിനോസാനോ കൂടി തളിച്ചുകൊടുക്കേണ്ടിവരും. വിരിപ്പ് വിളയിലെ മുഖ്യകീടങ്ങളായ തണ്ടുതുരപ്പന്‍പുഴുവിനെയും ഗാളീച്ചയെയും നേരിടാന്‍ ഞാറ്റടിയില്‍ മരുന്നു തളിക്കുന്നതു തന്നെയാണ് നല്ലത്.
  • ഞാറിന്‍റെ മൂപ്പ്

ഞാറിന് നാലഞ്ചില പ്രായമാകുമ്പോള്‍ പറിക്കാനുള്ള സമയമായെന്നു കണക്കാക്കാം. മൂപ്പുകുറഞ്ഞ ഇനങ്ങള്‍ 18-20ദിവസമാകുമ്പോഴും മൂപ്പ് കൂടിയവ 20-25 ദിവസമാകുമ്പോഴും പറിച്ചു നടാന്‍ പാകമാകും. എന്നാല്‍ വിരിപ്പ് വിളക്കാലത്ത് പൊടിഞാറ്റടിയില്‍ വളരുന്ന ഞാറിനു മൂപ്പുകുറഞ്ഞവയ്ക്ക് 25-ഉം മൂപ്പുകൂടിയവയ്ക്ക് 35 ഉം ദിവസമായാലും തെറ്റില്ല. ചേറ്റു ഞാറ്റടിയില്‍ വളരുന്ന തൈകള്‍ക്ക് ഈ ആനുകൂല്യമില്ല.

  • ഞാറിനു മൂപ്പധികമായാല്‍

മഴപെയ്ത് പാടത്ത് വെള്ളം കൂടുന്നതുവരെ കാത്തിരിക്കേണ്ടി വന്നാല്‍ ഞാര്‍ നടാന്‍ താമസിക്കും. മൂപ്പേറിയ ഞാര്‍ നടേണ്ടി വന്നാല്‍ ഒരു നുരിയില്‍ രണ്ടോ മൂന്നോ അലകുകള്‍ക്കു പകരം മൂന്നോ നാലോ എണ്ണം അകലം കുറച്ചു നടുന്നത് ഒരു പരിഹാരമാണ്. കൂടാതെ അടിവളമായി ഹെക്ടറിന് 10 കിലോ യൂറിയ അധികമായി നല്‍കുകയും വേണം. പൊടിഞാറ്റില്‍നിന്നും ഞാര്‍ പറിക്കുമ്പോള്‍ മണ്ണുകളയാന്‍ വേര് അധികമായി മണ്ണിലോ വടിയിലോ തല്ലാതെ ശ്രദ്ധിക്കണം. വേരിലുണ്ടാകുന്ന മുറിവിലൂടെ പകരുന്ന രോഗം തടയാനാണിത്. ഞാര്‍ പറിക്കുന്നതിനു മുമ്പ് മഴ കിട്ടാതെ വന്നാല്‍ സൗകര്യപ്പെടുമെങ്കില്‍ ഞാറ്റടി നനച്ചു കൊടുത്താല്‍ വേരുകള്‍ പൊട്ടാതെ ഞാര്‍ പറിച്ചെടുക്കാം.

  • ഞാര്‍ നടുന്ന അകലം

ജൈവവളം ചേര്‍ത്ത് ഉഴുത് പാകപ്പെടുത്തിയ പാടത്ത് നിര്‍ദേശിച്ച തോതില്‍ രാസവളം അടിവളമായി ചേര്‍ത്തശേഷം ഞാര്‍ നടാന്‍ തുടങ്ങാം. കാലത്ത് പൂട്ടി ഒരുക്കിയ പാടത്ത് ഉച്ചയ്ക്കുശേഷം നട്ടാല്‍ ചെടികള്‍ ചേറില്‍ താഴ്ന്നുപോകാതെയും മണ്ണ് തരിച്ച് പോകാതെയും ഇരിക്കും.
മറ്റു പല ഘടകങ്ങളുമുണ്ടെങ്കിലും നെല്‍ വിളവര്‍ധനയിലെ നിര്‍ണായക ഘടകം ഒരു നിശ്ചിത സ്ഥലത്തെ നെല്‍ചെടികളുടെ എണ്ണമാണ്. വിവിധ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ കൃഷികാലങ്ങളില്‍ ഉപയോഗിക്കുന്ന വിത്തിന്‍റെ മൂപ്പിനനുസരിച്ച് ഒരു ച.മീ. സ്ഥലത്ത് വേണ്ട നുരികളുടെ എണ്ണവും നടേണ്ടുന്ന അകലവും ക്രമപ്പെടുത്തിയിട്ടുണ്ട്. വിരിപ്പു കൃഷിക്കാലത്ത്, മധ്യകാല ഇനങ്ങള്‍ക്ക് ഒരു ച.മീ. 33 നുരികളും ഹ്രസ്വകാല ഇനങ്ങള്‍ക്ക്67 നുരികളും ഉണ്ടാകണം. ഇതിന് ഇവ യഥാക്രമം 20×15 സെ.മീറ്ററിലും 15×10 സെ.മീറ്ററിലും നടേണ്ടതാണ്. ഒരു നുരിയില്‍ രണ്ടോ മൂന്നോ ഞാര്‍ വീതം 4 സെ.മീ. കവിയാത്ത താഴ്ചയില്‍ നട്ടുകൊടുക്കണം. കയര്‍ പിടിക്കാതെ കൈ മുഴത്തിന്‍റെ കണക്കില്‍ (ഒരു മുഴം 40 സെ.മീ.) നടുമ്പോഴും ഈ കണക്കു കിട്ടും. പത്തടി നട്ടു കഴിഞ്ഞാല്‍ ഒരടി നടവഴി ഇട്ടാല്‍ വളം ചേര്‍ക്കാനും മരുന്നു തളിക്കാനും സൗകര്യമേറും.

  • കുമ്മായപ്രയോഗം

മണ്ണില്‍ പുളിരസമുണ്ടെങ്കില്‍ നാം ചേര്‍ക്കുന്ന രാസവളം പ്രത്യേകിച്ചും ഭാവഹവളങ്ങള്‍ മുഴുവനായും ചെടികള്‍ക്കു കിട്ടിയെന്നു വരില്ല.  കുമ്മായം ചേര്‍ത്തു പുളിരസത്തെ നിര്‍വീര്യമാക്കുകയാണിതിനുള്ള പ്രതിവിധി. ജലോപരിതലത്തില്‍ പെട്രോളോ ഡീസലോ വീണമാതിരി വെള്ളയും ചുമപ്പും കലര്‍ന്ന നിറം പാടപോലെ പടര്‍ന്നു കിടക്കുന്നതു കണ്ടാല്‍ മണ്ണില്‍ പുളിരസമുണ്ടെന്നു മനസിലാക്കാം. വെള്ളം വാര്‍ന്നു പോകാതെ കെട്ടിക്കിടക്കുന്ന പാടങ്ങളില്‍ പുളിരസം കൂടും. മണ്ണില്‍ പരിശോധനകൊണ്ട് പുളിരസമുണ്ടോ എന്നറിയാം. കുമ്മായം ചേര്‍ക്കണമെന്ന നിര്‍ദേശമാണു കിട്ടുന്നതെങ്കില്‍ ഹെക്ടറിന്600 കി.ഗ്രാമെങ്കിലും കുമ്മായം (അടിവളമായി 350 ഉം വിതച്ചോ നട്ടോ ഒരു മാസം കഴിഞ്ഞാല്‍ ബാക്കി 250 ഉം) ചേര്‍ത്തു കൊടുക്കണം. കുമ്മായവും രാസവളങ്ങളും ചേര്‍ക്കുന്നത് തമ്മില്‍ കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും ഇടവേള ഉണ്ടായിരുന്നാല്‍ കൊള്ളാം. മസൂരിഫോസ്, രാജ്ഫോസ് എന്നീ ഭാവഹ വളങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഒരു പരിധിവരെ മണ്ണിലെ പുളിരസം നിര്‍വീര്യമാകുന്നുണ്ട്.

  • നെല്‍പാടങ്ങളിലെ ജലപരിപാലനം

പാടത്ത് എപ്പോഴും ധാരാളം വെള്ളം കെട്ടിനിര്‍ത്തുന്നതു നല്ലതല്ല. സൗകര്യപ്പെടുമെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം വാര്‍ത്തുകളഞ്ഞു വീണ്ടും കയറ്റുന്നതാണ് നല്ലത്. പുളി ഇളക്കമുള്ള സ്ഥലങ്ങളില്‍ ഇത് കൂടിയേ തീരൂ. ഞാര്‍ നടുന്ന സമയത്ത് 1.5 സെ.മീ. കനത്തില്‍ വെള്ളം നിര്‍ത്തിയാല്‍ മതി. തുടര്‍ന്ന് 5 സെ.മീ. വരെ ഉയര്‍ത്താം. ചിനപ്പുകള്‍ പൊട്ടുന്നതുവരെ ഇതുമതി. കൊയ്ത്തിനു പത്തു ദിവസം മുമ്പ് വെള്ളം വാര്‍ത്തുകളയാന്‍ സാധിച്ചാല്‍ ചെടികള്‍ ഒരേമാതിരി മൂപ്പെത്തി കൊയ്യാന്‍ പാകമാകും.

ഒറ്റഞാര്‍ കൃഷി

നെല്‍കൃഷിയില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവുണ്ടാക്കാന്‍ സഹായിക്കുന്ന നൂതനകൃഷിരീതിയാണ് ഒറ്റഞാര്‍ കൃഷി. ഫ്രഞ്ച് വൈദികനായ ഫാ. ഹെന്‍റി ഡെ ലൗലാനിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. വിത്തിന്‍റെ അളവ്, ഞാറിന്‍റെ പ്രായം, എണ്ണം, നടീല്‍ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളില്‍ പരമ്പരാഗത സമ്പ്രദായത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ രീതി.

  • ഞാറ്റടി തയാറാക്കല്‍

പായ്ഞാറ്റടി അഥവാ ഡാപ്പോഗ് നഴ്സറി തയാറാക്കിയാണ് ഈ രീതിയില്‍ വിത്ത് നടുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ ഹെക്ടറിന് 5-8 കിലോ വിത്ത് മതി. (സാധാരണ നടീലിന് 60-80 കിലോ വിത്ത് ആവശ്യമാണ്) പ്ലാസ്റ്റിക് ഷീറ്റില്‍ പൊടിമണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഒരിഞ്ച് കനത്തില്‍ തടമുണ്ടാക്കിയോ വാഴപ്പോളകള്‍ നിരത്തിയിട്ട് അതിന്മേല്‍ മണ്ണ് വെട്ടിക്കയറ്റി വളം ചേര്‍ത്ത് നനച്ചോ മുളപ്പിച്ച വിത്തുകള്‍ പാകാം. 3 ച.മീറ്ററില്‍ 200 ഗ്രാം വിത്ത് വീഴത്തക്ക രീതിയില്‍ വിത്ത് പാകണം. 8 കിലോ വിത്ത് പാകുന്നതിന് മൂന്നു സെന്‍റ് മതി. അങ്ങനെ ഞാറ്റടി തയാറാക്കുന്നതിനുള്ള ചെലവും കുറയ്ക്കാം.

  • ഞാറു നടീല്‍

8-15 ദിവസം പ്രായമായ (രണ്ടില പ്രായം) ഞാര്‍ വേരിന് ക്ഷതമേല്‍ക്കാതെ മണ്ണോടുകൂടി പറിച്ചു നടണം. നടുന്നതിന് തലേ ദിവസം വയലിലെ വെള്ളം പൂര്‍ണ്ണമായി വാര്‍ത്തുകളയേണ്ടതുണ്ട്. നിശ്ചിത അകലത്തില്‍ കെട്ടുകളിട്ട കയര്‍ വലിച്ചുപിടിച്ച് കെട്ടുകളുടെ സ്ഥാനത്ത് ഞാറുകള്‍ നടാവുന്നതാണ്. അടിക്കണ പരുവംവരെ മണ്ണില്‍ നേരിയ നനവ് മതിയാകും. ഇതിനായി ഒന്നിടവിട്ട് വെള്ളം കയറ്റി വാര്‍ത്തുകളയണം. 15 ദിവസത്തിലധികം പ്രായമായ ഞാര്‍ പറിച്ചുനടരുത്. ഒരു നുരി വച്ച് അധികം താഴ്ത്താതെ 25-30 സെ.മീ അകലത്തില്‍ നടണം.

  • ജലപരിപാലനം

അടിക്കണ പരുവത്തിനുശേഷം 1-2 സെ.മീ വെള്ളം മാത്രം വയലില്‍ കെട്ടിനിര്‍ത്തണം. കൊയ്ത്തിന് 10-15 ദിവസത്തിനു മുമ്പ് വെള്ളം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

  • കളനിയന്ത്രണം

വയലില്‍ വെള്ളം കെട്ടിനിര്‍ത്താത്തതിനാല്‍ കളയുടെ ശല്യം അധികമായിരിക്കും. ഞാറ് നട്ടതിനുശേഷം 10 ദിവസത്തെ ഇടവേളയില്‍ കള പറിക്കണം. ഇതിനായി കോണോവീഡര്‍ ഉപയോഗിക്കാം. കോണോവീഡര്‍ ഉപയോഗിക്കുമ്പോള്‍ വയലില്‍ അല്‍പ്പം വെള്ളം കെട്ടിനിര്‍ത്തുന്നത് നല്ലതായിരിക്കും.

  • കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആദായം

നുരികളുടെ എണ്ണം കുറവും അവ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തില്‍ പാടം ശുഷ്കിച്ചിരിക്കുമെങ്കിലും ഒരുമാസത്തിനകം പച്ചപ്പണിയും. അതിശക്തമായ വേരുപടലത്തിന്‍റെ കരുത്തില്‍ കൂടുതല്‍ ചിനപ്പുകള്‍ പൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിര്‍ക്കുലകളുണ്ടാകുന്നു. വിത്ത്, വളം, വെള്ളം, കീടനാശിനി എന്നിവയെല്ലാം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാല്‍ പരമ്പരാഗത രീതിയേക്കാള്‍ ചെലവ് കുറച്ച് കൂടുതല്‍ വിളവ് ഒറ്റഞാര്‍ കൃഷിയിലൂടെ ലഭ്യമാകുന്നു.

കരനെല്‍കൃഷി

  • സ്ഥലം തിരഞ്ഞെടുക്കല്‍

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്. 20-25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

  • കൃഷി ഇറക്കേണ്ട സമയം

സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി. ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കരനെല്‍കൃഷി ചെയ്യാവുന്നതാണ്.

  • സ്ഥലം ഒരുക്കല്‍

കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഴുതോ, കളകള്‍ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടണ്‍ (സെന്‍റിന് 20 കിലോ) നിര്‍ബന്ധമായും ചേര്‍ത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കില്‍ ചേര്‍ത്ത് സ്ഥലം ഒരുക്കാം.

  • വിത്തും വിതയും

വിത്തിനം : വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള 120 ദിവസംവരെ മൂപ്പുള്ള വിത്തിനങ്ങള്‍ കരനെല്‍കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഏറ്റവും അനുയോജ്യം. ജ്യോതി, ഐശ്വര്യ, മട്ടത്രിവേണി, അന്നപൂര്‍ണ്ണ, ഹര്‍ഷ, വര്‍ഷ, രോഹിണി, വൈശാഖ്, കറുത്തമോടന്‍, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, ചെന്നെല്ല് തുടങ്ങിയവയാണ് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്. നാടന്‍ ഇനങ്ങളും ഉപയോഗിക്കാവുന്നതാണ്.

  • വിത്ത് പരിചരണം

തിരഞ്ഞെടുക്കുന്ന വിത്ത് സ്യൂഡോമോണാസുമായി യോജിപ്പിച്ച് 12 മണിക്കൂര്‍ എങ്കിലും വയ്ക്കുന്നത് അഭികാമ്യമാണ്. ഇതിനായി ഒരു കിലോ വിത്തിന് 25 ഗ്രാം സ്യൂഡോമോണാസ് പൊടി ഉപയോഗിക്കാം. ഇത് രോഗനിയന്ത്രണത്തിനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്.

  • വിത്തിടീല്‍

ഏക്കറിന് 40 കിലോ വിത്താണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കരകൃഷിയില്‍ പൊടിവിതയാണ് സാധാരണയായി നടത്തുന്നത്. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലത്ത്, പരിചരണം നടത്തിയ വിത്ത് പൊടിയില്‍ വിതയ്ക്കുകയോ, നുരിയിടുകയോ ചെയ്യാവുന്നതാണ്. വിത്ത് തുല്യമായി വീഴത്തക്കവിധം വിതച്ച് അതിനുമുകളിലായി പൊടിമണ്ണ് വിതറാം.

    കളനിയന്ത്രണം

കരനെല്‍കൃഷിയില്‍ കളശല്യം ഏറെ പ്രശ്നമുണ്ടാക്കുന്നതാണ്. ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കുമെന്നതിനാല്‍ കളനിയന്ത്രണം പ്രാധാന്യമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ ഇടകിളച്ചാണ് കളനിയന്ത്രണം നടത്തുന്നത്. നുരിവിത്തും കുഴി വിത്തും ഇടുന്ന സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കളനിയന്ത്രണം അനുയോജ്യമാണ്. കൃഷിസമയത്ത് ഇടയ്ക്കിടെ കളപറിച്ച് നീക്കം ചെയ്യാം.

 

വളപ്രയോഗം (ഏക്കറിന്) ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ക്ക്

  • അടിവളപ്രയോഗം

രണ്ട് ടണ്‍ ജൈവവളം/കാലിവളം, രാജ്ഫോസ്/മസൂറിഫോസ് 60 കിലോ (600 ഗ്രാം/സെന്‍റ്)നിലം ഒരുക്കുമ്പോള്‍ത്തന്നെ അടിവളമായി ചേര്‍ക്കേണ്ടതാണ്.

  • മേല്‍വളം

ഒന്നാം മേല്‍വളം:
മുളച്ച് 10 ദിവസത്തിനകം
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)
ഏക്കറിന് 5 കിലോ വേപ്പിന്‍പിണ്ണാക്ക് കൂടി യൂറിയയോടൊപ്പം കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാണ്.

രണ്ടാം മേല്‍വളം:-
ചിനപ്പ് പൊട്ടുന്ന സമയം (വിതച്ച് 25-30 ദിവസത്തിനകം)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)

മൂന്നാം മേല്‍വളം:- അടിക്കണ പരുവത്തില്‍ മൂന്നാം വളം നല്‍കേണ്ടതാണ്. (വിതച്ച് 50-55 ദിവസത്തിനുള്ളില്‍)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)
രാസവളങ്ങള്‍ നല്‍കുമ്പോള്‍ മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണില്‍ വേണ്ടത്ര നനവില്ലെങ്കില്‍ ചെടി കരിഞ്ഞുപോകുന്നതിന് സാധ്യതയുണ്ട്. നനവിന്‍റെ അനുസരിച്ച് വളപ്രയോഗസമയം ക്രമീകരിക്കുക.

  • സസ്യസംരക്ഷണം

കരനെല്‍കൃഷിയിലും മറ്റു നെല്‍കൃഷിയിലെന്നപോലെതന്നെ ഏതാനും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം ഉണ്ടാകാനിടയുണ്ട്. ഓലചുരുട്ടിപ്പുഴു, ചാഴി, എലികള്‍ എന്നിവയാണ് മുഖ്യമായും കണ്ടുവരുന്ന ശല്യക്കാര്‍. സംയോജിത കീടനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ഏറ്റവും നല്ലത്. എലിക്കെണിവച്ച് എലിശല്യം നിയന്ത്രിക്കാവുന്നതാണ്.

രോഗങ്ങളില്‍ പ്രധാനമായും പോളകരിച്ചിലും ഇലപ്പുള്ളി (പുള്ളിക്കുത്ത്) രോഗവുമാണ് കണ്ടുവരുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണാസ് ലായനി തളിക്കുന്നത് ഈ രോഗങ്ങള്‍ വരാതെ തടയുന്നതിന് സഹായിക്കും. സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ കലക്കി തെളിയെടുത്ത് തളിക്കാം.
കളകളെ നിയന്ത്രിക്കുന്നതും കീടരോഗശല്യം നിയന്ത്രിക്കുന്നതും വിളവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷിചെയ്താലും ജലസേചനസൗകര്യം ലഭ്യമാക്കുകയാണെങ്കില്‍ വിളവ് വര്‍ധിപ്പിക്കാന്‍ കഴിയും. അടിക്കണ പരുവത്തിലും കതിര് വളരുമ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തത്തക്കവിധത്തില്‍ നനച്ചുകൊടുക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും.

ജൈവവളപ്രയോഗം

നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ തോതില്‍ ആവശ്യമായവയാണ് പാക്യജനകം, ഭാവഹം, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം എന്നീ മൂലകങ്ങള്‍. ഇരുമ്പ്, ബോറോണ്‍, സിങ്ക്, മാംഗനീസ് എന്നിവ കുറഞ്ഞ തോതില്‍ മതി. കൂടിയ തോതില്‍ ആവശ്യമായ മൂലകങ്ങള്‍ രാസവളത്തിലൂടെയും കുറഞ്ഞ തോതില്‍ ആവശ്യമായവ ജൈവവളത്തിലൂടെയുമാണ് ലഭിക്കുന്നത്.

  • ജൈവവളങ്ങള്‍

മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ മണ്ണില്‍ വെള്ളം പിടിച്ചു നിര്‍ത്താനും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ജൈവവളങ്ങള്‍ ആവശ്യമാണ്. നാം ചേര്‍ക്കുന്ന രാസവങ്ങളെ പാകപ്പെടുത്തി ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തിലാക്കി എടുക്കുന്നതും ജൈവവളങ്ങളാണ്. മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് ജൈവവസ്തുക്കളാണെന്നു പറയാം.
ജൈവവളങ്ങളില്‍ കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം, എല്ലുപൊടി, വിവിധതരം പിണ്ണാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

  • പച്ചിലവളം

നെല്‍കൃഷിക്ക് പച്ചിലവളം ഉപയോഗിക്കുക എന്നത് വളരെ പുരാതനമായി നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ്. മരങ്ങളുടെ ഇലകളും കാട്ടുചെടികളും ആണ് (തോലും തൂപ്പും) ധാരാളമായി ഉപയോഗിച്ചു വന്നത്. മാവിന്‍റെ ഇല വളരെ നല്ല ഒരു പച്ചിലവളമായി പണ്ടുതന്നെ കരുതി വന്നിരുന്നു. മണ്ണിലെ പുളിരസം കുറയ്ക്കാന്‍ മാവിലയ്ക്കു കഴിയുന്നതുകൊണ്ടാകാം. "പ്ലാവിന്‍റെ ചുവട്ടിലെ കണ്ടം വിറ്റിട്ട് മാവിന്‍റെ ചുവട്ടിലെ കണ്ടം വാങ്ങണ"മെന്നു പണ്ടുള്ളവര്‍ നിര്‍ദേശിച്ചിരുന്നത്. കാട്ടില്‍നിന്നും മാവില്‍നിന്നും ചവര്‍ കിട്ടാതാകുകയും ഇതിന് ചെലവു കൂടുതലാവുകയും ചെയ്തപ്പോള്‍ വിവിധ തരം പച്ചിലച്ചെടികള്‍ വളര്‍ത്തിയും വയലില്‍ നേരിട്ട് കൃഷി ചെയ്ത് ഉഴുത് ചേര്‍ക്കാന്‍ തുടങ്ങുകയും ചെയ്തോടെയാണ് പച്ചിലവളപ്രയോഗത്തില്‍ ശാസ്ത്രീയത കൈവരുന്നത്.
സാധാരണയായി പയര്‍ വര്‍ഗത്തില്‍പ്പെട്ട മുതിര, പയര്‍ എന്നിവയ്ക്കു പുറമേ ഡെയിഞ്ച, ചണമ്പ്, കൊഴിഞ്ഞില്‍, കിലുക്കി, സെസ്ബേനിയ, ശീമക്കൊന്ന എന്നീ പച്ചില വളച്ചെടികളാണ് നെല്‍കൃഷിക്കു ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഒന്നാം വിള പാകിപ്പറിച്ചു നടുന്ന വയലുകളില്‍ ആദ്യമഴയോടെ വിത്ത് വിതച്ച് ഒന്നൊന്നരമാസത്തോടുകൂടി ഉഴുത് ചേര്‍ക്കാന്‍ പാകമെത്തുന്നവയാണ് ചണമ്പും ഡെയിഞ്ചയും. വിതയ്ക്കാന്‍ ഹെക്ടറിന് 35 മുതല്‍ 50 കി.ഗ്രാം വരെ വിത്തു വേണ്ടിവരും. പത്തു ടണ്‍വരെ പച്ചില പ്രതീക്ഷിക്കാം.
മുണ്ടകന്‍ കൊയ്ത്തു കഴിയുന്നതോടെ നിലം പൂട്ടി ഒരുക്കിയാണ് കൊഴിഞ്ഞില്‍ വിതയ്ക്കുന്നത്. മണ്ണില്‍ ചെറിയ നനവേ ഉള്ളുവെങ്കില്‍ വിത്ത് വിതച്ചശേഷം നെല്ല് കൊയ്യുന്നവരുമുണ്ട്. പൊക്കം കുറഞ്ഞു നിലത്തു പടര്‍ന്നുവളരുന്ന ഇവ നാലഞ്ചുമാസത്തിനുള്ളില്‍ മണ്ണിലുഴുതു ചേര്‍ക്കാന്‍ പാകമെത്തും. ഒരുപ്പൂനിലങ്ങളില്‍ വിരിപ്പ് കൊയ്തതിനുശേഷവും കൊഴിഞ്ഞില്‍ വിതയ്ക്കാറുണ്ട്.
ഒന്നാം വിള നടുന്നതോടുകൂടി വയല്‍വരമ്പില്‍ സെസ്ബേനിയ എന്ന ചെടിയുടെ തൈകള്‍ നട്ട് മുണ്ടകനു കൃഷിയിറക്കുന്ന സമയമാകുന്നതോടു കൂടി വളര്‍ന്നു വലുതാകുന്ന ഇവയെ വയലില്‍ വെട്ടിയിട്ട് പച്ചിലവളമാക്കുന്നു.
കേരളത്തില്‍ ഏറെ പ്രചരിച്ചിട്ടുള്ള ശീമക്കൊന്നയുടെ ചവറ് നെല്‍കൃഷിക്ക് വളരെ യോജിച്ചതാണ്. ഇതിന്‍റെ ഇലകള്‍ വളരെ വേഗത്തില്‍ അഴുകിച്ചേരുന്നതാണ്. നട്ടുവളര്‍ത്തുന്ന ചെടികളില്‍നിന്ന് വിരിപ്പിനും മുണ്ടകനും തോലരിയാന്‍ കിട്ടും.
പയര്‍ വര്‍ഗത്തില്‍പ്പെട്ട മുതിര, വന്‍പയര്‍, ഉഴുന്ന് എന്നിവയുടെ വിളവെടുത്തശേഷം നല്ല ഒരു പച്ചിലവളമാക്കി മാറ്റാവുന്നതാണ്. അന്തരീക്ഷത്തില്‍നിന്നും പാക്യജനകം ആവാഹിച്ചെടുത്ത് മണ്ണില്‍ സ്വരൂപിക്കാന്‍ ഇതിന്‍റെ വേരുകളില്‍ വളരുന്ന റൈസോബിയം എന്ന അണുവിനു കഴിവുണ്ട്. ഹെക്ടറിന് ശരാശരി 50 മുതല്‍ 75 കി.ഗ്രാം വരെ പാക്യജനകം ഇങ്ങനെ സംഭരിക്കപ്പെടുന്നുണ്ട്.

    വിരിപ്പുകൃഷിയിലെ ജൈവവളപ്രയോഗം

വിരിപ്പു നെല്‍കൃഷിയില്‍ 80 ശതമാനത്തോളം പൊടിവിതയും ബാക്കി ചേറ്റുവിതയും നടീലുമാണല്ലോ. രീതി ഏതായാലും ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് 5 ടണ്‍ ജൈവവളം നല്‍കേണ്ടതാണ്. ഇതു ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ചേര്‍ത്തു പരിഹരിക്കാം. ഒന്നാമത്തെ ഉഴവോടുകൂടി ഇവ ചേര്‍ക്കണം. ചേറ്റുവിതയിലും പറിച്ചുനടീലിലും പച്ചിലവളം ചേര്‍ക്കാന്‍ സൗകര്യമുള്ളപ്പോള്‍ പൊടിവിതയില്‍ അതിനുള്ള സംവിധാനം അടുത്തകാലത്തു മാത്രമാണ് രൂപപ്പെടുത്തി എടുത്തത്.
പൊടിയില്‍ നെല്‍വിത്ത് വിതയ്ക്കുന്നതോടൊപ്പം ഹെക്ടറിന് 10-15 കി.ഗ്രാം വന്‍പയര്‍ കൂടി കൂട്ടിവിതച്ചാണ് പച്ചിലവളക്ഷാമം പരിഹരിക്കുന്നത്. പൊടിവിതയുടെ ആദ്യ ദശയില്‍ മഴ കുറവായിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അതായത് കുറഞ്ഞ ഈര്‍പ്പത്തില്‍ നെല്ല് വളരില്ല. പക്ഷേ, പയര്‍ വളര്‍ന്നു വള്ളിവീശും. മഴപെയ്ത് മണ്ണില്‍ വെള്ളം കൂടുന്നതനുസരിച്ച് നെല്ല് വളരാന്‍ തുടങ്ങും. വളര്‍ച്ച മുരടിച്ച പയര്‍ ചെടികള്‍ അഴുകി വളമായി മാറും. കളപറിക്കാനിറങ്ങുമ്പോള്‍ ഇവയെ മണ്ണില്‍ ചവിട്ടി താഴ്ത്തുകയും ചെയ്യാം. നെല്‍വിത്തും പയറും കൂട്ടി വിതയ്ക്കുന്നതു താഴ്ന്ന പാടങ്ങള്‍ക്കാകും കൂടുതല്‍ യോജിക്കുക. കരപ്പാടങ്ങളില്‍ വെള്ളം കൂടാന്‍ താമസിക്കുന്നതുകൊണ്ട് വേഗത്തില്‍ വളരുന്ന പയര്‍ചെടി, നെല്ലിനെ കടന്നാക്രമിക്കാനിടയുണ്ട്. അതു നെല്ലിന്‍റെ വളര്‍ച്ചയെ തടയും. പാടത്ത് പയര്‍ കൂട്ടി വിതയ്ക്കുന്നത് കളശല്യം കുറയാന്‍ ഇടയാക്കുമെന്നു തന്നെയല്ല പോളരോഗം തുടങ്ങിയ രോഗങ്ങളെ നിയന്ത്രണവിധേയമാക്കാനും നല്ലതാണ്. വന്‍പയറിനു പകരം മുതിര വിതയ്ക്കുന്നതും ഫലപ്രദമാണെന്ന് പല കൃഷിക്കാരും അഭിപ്രായപ്പെടുന്നുണ്ട്.

രാസവളപ്രയോഗം

അത്യുല്‍പ്പാദനശേഷിയുള്ള നെല്ലിനങ്ങളുടെ കൃഷിയോടെയാണ് രാസവളങ്ങള്‍ക്കു പ്രിയമേറിയത്. പഴയ നാടന്‍ നെല്ലിനങ്ങള്‍ക്കു വര്‍ധിച്ച തോതില്‍ രാസവളമുള്‍ക്കൊണ്ട് വിളവുതരാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ നെല്ലിനങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ തോതില്‍ പോഷകമൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ച വിളവ് കിട്ടില്ല. അതുകൊണ്ട് അവ നല്‍കുന്ന രാസവളങ്ങളെ നമുക്ക് ആശ്രയിക്കേണ്ടി വന്നു. ജനസംഖ്യാ വര്‍ധനയ്ക്കനുസരണമായി ഭക്ഷ്യോല്‍പ്പാദനവും വര്‍ധിപ്പിക്കേണ്ടി വന്നപ്പോള്‍ പുതിയ വിത്തുകളുടെ ഉപയോഗവും അവയ്ക്കു നിര്‍ദേശിച്ച വളപ്രയോഗവും ഒഴിവാക്കാനാവാതെ വന്നു. ചെലവുമായി പൊരുത്തപ്പെടാത്ത ഉല്‍പ്പാദനവും ഉല്‍പ്പന്നവിലയും നിലനില്‍ക്കുമ്പോള്‍ വിളവ് പരമാവധി വര്‍ധിപ്പിക്കാന്‍ ആവശ്യമായ കൃഷിരീതികള്‍ നാം അനുവര്‍ത്തിച്ചേ മതിയാകൂ എന്ന നിലയും വന്നുചേര്‍ന്നു.

നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ പാക്യജനകം, ഭാവഹം, ക്ഷാരം എന്നീ മൂന്നു പ്രധാന മൂലകങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കുന്നവയും ഒന്നിച്ചു നല്‍കുന്നവയുമായുള്ള രാസവളങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഒരു സസ്യപോഷണമൂല്യം മാത്രം നല്‍കുന്നവയെ നേര്‍വളങ്ങളെന്നും (ഉദാ. യൂറിയ, അമോണിയം സള്‍ഫേറ്റ്, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) ഒന്നിലധികം മൂലകങ്ങള്‍ ഉള്ളവയെ കോംപ്ലക്സ് വളങ്ങളെന്നും (ഉദാ. ഫാക്ടംഫോസ്, അമോണിയം ഫോസ്ഫേറ്റ്) മൂന്നു മൂലകങ്ങളും നല്‍കുന്നവയെ മിക്സ്ചറുകള്‍ എന്നും (കോക്കനട്ട് മിക്സ്ചര്‍, വെജിറ്റബിള്‍ മിക്സ്ചര്‍) പറയുന്നു. നേര്‍വളങ്ങളും, കോംപ്ലക്സ് വളങ്ങളും, മിശ്രിതവളങ്ങളും തമ്മില്‍ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇതു കണക്കിലെടുത്തു വേണം വളപ്രയോഗം നടത്താന്‍. നേര്‍വളങ്ങള്‍ വാങ്ങി വളക്കൂട്ടുണ്ടാക്കുന്നതാണ് ലാഭകരം.

  • ഏതെല്ലാം വളങ്ങള്‍ എപ്പോഴെല്ലാം?

പാക്യജനകം (എന്‍) ഭാവഹം (പി) ക്ഷാരം (കെ) എന്നിവ എപ്പോള്‍ എത്രമാത്രം ചേര്‍ക്കണമെന്നു നിശ്ചയിക്കുന്നത് ആ മൂലകത്തിന്‍റെ സ്വഭാവത്തെയും വിളവിന് വേണ്ടതിന്‍റെ അളവിനെയും ആശ്രയിച്ചാണ്.
നെല്‍ചെടിയുടെ വളര്‍ച്ചയുടെ ആദ്യദശയിലും ചിനപ്പു പൊട്ടുമ്പോഴും കതിര്‍ വരുമ്പോഴുമാണ് പാക്യജനകം (നൈട്രജന്‍) കൂടുതലായി വേണ്ടി വരുന്നത്. നൈട്രജന്‍ വളങ്ങള്‍ വെള്ളത്തില്‍ ലയിച്ച് നഷ്ടപ്പെടുന്നവയാണ്. അതിനാല്‍ ഒരു ഭാഗം അടിവളമായും ബാക്കി ഒന്നോ രണ്ടോ തവണയായി മേല്‍വളമായും നല്‍കുകയാണ് വേണ്ടത്. വേഗത്തില്‍ വെള്ളത്തില്‍ ലയിച്ച് നഷ്ടപ്പെടുന്നതു തടഞ്ഞു ചെടികള്‍ക്കു ക്രമേണ കിട്ടാനാണ് യൂറിയ നനഞ്ഞ മണ്ണുമായോ വേപ്പിന്‍പിണ്ണാക്കുമായോ ചേര്‍ത്തു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഭാവഹ (ഫോസ്ഫറസ്) വളങ്ങള്‍ വെള്ളത്തില്‍ ലയിച്ച് മണ്ണില്‍നിന്നും അധികമായി നഷ്ടപ്പെടുന്നില്ല. ചെടികളുടെ വളര്‍ച്ചയുടെ ആരംഭദശയില്‍ മാത്രം വേണ്ടതായതുകൊണ്ടാണ് ഇത് അടിവളമായിത്തന്നെ ചേര്‍ക്കാനും പറഞ്ഞിട്ടുള്ളത്. കോംപ്ലക്സ് വളങ്ങള്‍ക്കും ഈ ശുപാര്‍ശ ബാധകമാണ്.
പൊട്ടാഷ് അഥവാ ക്ഷാരം ആവശ്യമായിട്ടുള്ളത് ആരംഭദശയിലൂടെ പിന്നീട് കതിര്‍മണികള്‍ വിളയുമ്പോഴുമാണ്. മണല്‍ മണ്ണില്‍ മേല്‍വളമായി നിശ്ചയമായും പൊട്ടാഷ് വളങ്ങള്‍ ചേര്‍ത്തിരിക്കുകയും വേണം.
മേല്‍പ്പറഞ്ഞ ഓരോ മൂലകവും എത്രമാത്രം വേണമെന്നുള്ളത് ഓരോ വിളയും മണ്ണില്‍നിന്ന് എത്രമാത്രം അവയെ മാറ്റുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും കണക്കിലെടുക്കുന്നു. ഓരോ വയലിലെയും മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വേണം വളപ്രയോഗ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത്. എന്നിരുന്നാലും നമ്മുടെ മണ്ണിനങ്ങളുടെ പൊതുസ്വഭാവവും ഫലപുഷ്ടിയും കണക്കിലെടുത്ത് ജൈവവളങ്ങള്‍ ചേര്‍ക്കാതെയുള്ള അമിത രാസവളപ്രയോഗം മണ്ണിന് ദോഷം ചെയ്യും. അനവസരത്തിലും അളവില്‍ കവിഞ്ഞും വേണ്ടതും വേണ്ടാത്തതുമായ രാസവളപ്രയോഗം തികച്ചും നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി കേരള കാര്‍ഷിക സര്‍വ്വകലാശാല രൂപം കൊടുത്ത  വളപ്രയോഗ നിര്‍ദേശങ്ങളാണിന്നും നാം സ്വീകരിക്കുന്നത്. രാസവളങ്ങളെ മനസിലാക്കാന്‍ അവയില്‍ അടങ്ങിയിട്ടുള്ള സസ്യപോഷണ മൂല്യങ്ങളുടെ അളവും അത്രയും ലഭിക്കാന്‍ വേണ്ട രാസവളങ്ങളുടെ തൂക്കവും നാം അറിഞ്ഞിരിക്കണം.

  • രാസവളപ്രയോഗ നിര്‍ദേശങ്ങള്‍

ഭൂമിയുടെ കിടപ്പും കൃഷിചെയ്യുന്ന നെല്ലിനങ്ങളുടെ മൂപ്പും കൃഷിരീതിയും അടിസ്ഥാനമാക്കിയാണ് രാസവളപ്രയോഗ നിര്‍ദേശങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്.
പൊടിവിതയിലും ചേറ്റുവിതയിലും ആകെ നിര്‍ദേശിച്ചിട്ടുള്ള പാക്യജനകവളങ്ങള്‍ മൂന്നു തവണയായി വേണം നല്‍കാന്‍. ആദ്യത്തേത് അടിവളമായും ബാക്കി രണ്ടും മേല്‍വളമായും നല്‍കണം. ഭാവഹം മുഴുവന്‍ അടിവളമായിത്തന്നെ നല്‍കണം. ക്ഷാരം പകുതി അടിവളമായും ബാക്കി പകുതി രണ്ടാം മേല്‍വളത്തോടൊപ്പവും കൊടുക്കാം. മഷൂരി-പൊന്നി എന്നീ ഇനങ്ങളൊഴികെയുള്ളവയ്ക്ക് ആദ്യത്തെ മേല്‍വളം വിതച്ച് 3 ആഴ്ച ആകുമ്പോഴും രണ്ടാമത്തേത് വിതച്ച് 6 ആഴ്ച ആകുമ്പോഴുമാണ് വേണ്ടത്. മഷൂരിക്കും പൊന്നിക്കും ഇതു യഥാക്രമം വിതച്ച് 45 ഉം 85 ഉം ദിവസമാകുമ്പോള്‍ മതി.
ഞാര്‍ പറിച്ചു നടുമ്പോള്‍ ഹ്രസ്വകാല ഇനങ്ങള്‍ക്ക് ആകെ വേണ്ട പാക്യജനകത്തിന്‍റെ മൂന്നില്‍രണ്ടും ഭാവഹം മുഴുവനും ക്ഷാരം പകുതിയും അടിവളമായി നല്‍കണം. ബാക്കി പാക്യജനകവും ക്ഷാരവും ഒന്നിച്ച് ഒറ്റ മേല്‍വളമായി നട്ട് മൂന്ന് ആഴ്ചയാകുമ്പോള്‍ കൊടുക്കാം. മധ്യകാല ഇനങ്ങള്‍ക്കു ഭാവഹം മുഴുവനും പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതിയും അടിവളമായും ബാക്കി പകുതി മേല്‍വളമായി കതിരിടുന്നതിന് ഒരു മാസം മുമ്പ് നല്‍കാം. മഷൂരി ഇനങ്ങള്‍ക്കും നാടന്‍ ഇനങ്ങള്‍ക്കും ആകെ വേണ്ട പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതി നടുമ്പോള്‍ തന്നെ കൊടുക്കണം. ബാക്കിയുള്ള പാക്യജനകം തുല്യ അളവില്‍ നട്ട് 40-60 ദിവസമാകുമ്പോള്‍ കൊടുത്താല്‍ മതി. അറുപതാം ദിവസത്തെ പാക്യജനകത്തോടൊപ്പം ബാക്കിയുള്ള ക്ഷാരവും കൊടുത്തിരിക്കണം. 
ഒന്നാം വിളക്കാലത്ത് മഴമൂലം അടിവളമായി പാക്യജനകം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നട്ട് 15 ദിവസത്തിനകം കൊടുത്താലും മതിയാകുന്നതാണ്.

  • രാസവളത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍

നാം വയലില്‍ ചേര്‍ക്കുന്ന പാക്യജനകം മുഴുവനും ചെടികള്‍ക്കു കിട്ടുന്നില്ല. പാക്യജനകവളങ്ങള്‍ വെള്ളത്തില്‍ എളുപ്പം ലയിക്കുന്നവയായതുകൊണ്ട് കുറെയൊക്കെ ഊന്നും ചോര്‍ന്നും വാര്‍ന്നും നഷ്ടപ്പെടുന്നു. മേല്‍വളമായി യൂറിയ ചേര്‍ക്കുന്നതു പാടത്തെ വെള്ളം വാര്‍ത്തുകളഞ്ഞിട്ടാകണം. പന്ത്രണ്ടു മണിക്കൂറിനുശേഷം വീണ്ടും വെള്ളം കയറ്റി നിര്‍ത്താം. യൂറിയ നനഞ്ഞ മണ്ണുമായോ പൊടിച്ച വേപ്പിന്‍പിണ്ണാക്കുമായോ കലര്‍ത്തി ചേര്‍ത്തു കൊടുത്താല്‍ നഷ്ടം ഒഴിവാക്കുകയും ചെടികള്‍ക്കു ക്രമേണ ലഭ്യമാകുകയും ചെയ്യും. ഒരു ഭാഗം യൂറിയയ്ക്ക് ആറുഭാഗം മണ്ണെന്നും ഒരു കി.ഗ്രാം പൊടിച്ച വേപ്പിന്‍പിണ്ണാക്കിന് 5 കി.ഗ്രാം യൂറിയ എന്നുമാണ് കണക്ക്. വളമിടുന്നതിന് 24-28 മണിക്കൂര്‍ മുമ്പായി ഇവ തമ്മില്‍ കലര്‍ത്തിവയ്ക്കണം.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ യൂറിയ വയലില്‍ ചേര്‍ത്തു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇലകളില്‍ തളിച്ചും കൊടുക്കാം. ഇതിന് 5 ശതമാനം വീര്യമുള്ള യൂറിയ ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം യൂറിയ) തളിച്ചുകൊടുക്കാം.
അടിവളങ്ങള്‍ എല്ലാം തന്നെ അവസാനത്തെ ഉഴവില്‍ ചേര്‍ത്ത് മണ്ണുമായി യോജിപ്പിക്കാന്‍ ശ്രദ്ധിക്കണം.

കളനിയന്ത്രണം

നെല്‍കൃഷിയില്‍ ചെലവേറിയ പണി കളപറിക്കലാണ്. ആകെ കൃഷിച്ചെലവിന്‍റെ മൂന്നിലൊന്നു കളപറിക്കാന്‍ മാറ്റിവയ്ക്കേണ്ടി വരും. പൊടിവിതയിലാണ് കളശല്യം കൂടുതല്‍. പൊടിവിതയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഹെക്ടറിന് 80 തൊഴിലാളികളെങ്കിലും കളപറിക്കാന്‍ വേണം. കളനിയന്ത്രണത്തിനു കളപറിച്ചു മാറ്റുകയാണോ കളനാശിനി പ്രയോഗിക്കുകയാണോ നല്ലതെന്ന് സ്വയം തീരുമാനിക്കണം. കളനാശിനി പ്രയോഗം വളരെ ശ്രദ്ധയോടെയും വിദഗ്ധോപദേശമനുസരിച്ചും മാത്രമേ നടത്താവൂ. ഡോസ് ഒരിക്കലും കൂടാനും കുറയാനും പാടില്ല. കൃഷി ഇറക്കി 45ദിവസം വരെ പാടത്ത് കളവളരാതെ ശ്രദ്ധിക്കണം.

  • പൊടിവിതയിലെ കളനാശിനിപ്രയോഗം

മണ്ണിലെ ഈര്‍പ്പം തൃപ്തികരമാണെങ്കില്‍ പൊടി വിതച്ച ദിവസമോ പിറ്റേന്നോ കളനാശിനികള്‍ തളിക്കണം. കളനാശിനി തളിച്ച ഉടന്‍ മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. അതുപോലെതന്നെ കളനാശിനി തളിച്ചശേഷം മഴപെയ്ത് വെള്ളം കൂടാതെയിരിക്കുകയും വേണം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വിതച്ച്6-7 ദിവസത്തിനകം കളനാശിനി ഉപയോഗിക്കാം. കളനാശിനികള്‍ മണ്ണില്‍ സമമായി വീഴത്തക്കവണ്ണം തളിച്ചു പുറകോട്ട് മാറണം. നെല്ല് വളര്‍ന്നശേഷം വീതികൂടിയ ഇലകളോടുകൂടിയ കളകളുണ്ടായാല്‍ ഫെര്‍നോക്സാണ്‍ 80 ശതമാനം എന്ന കളനാശിനി ഹെക്ടറിന് 1.25 കി.ഗ്രാമെന്ന തോതില്‍ 300 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 25 ദിവസമാകുന്നതോടെ തളിച്ചു കൊടുക്കണം.

  • ചേറ്റുവിതയിലെ കളനാശിനിപ്രയോഗം

ചേറ്റുവിതയിലെ കളനാശിനിപ്രയോഗം വളരെ ശ്രദ്ധയോടുകൂടി വേണം നടത്താന്‍. ബ്യൂട്ടോക്ലോര്‍ 50 ഇ.സി. അല്ലെങ്കില്‍ സാറ്റേണ്‍ 50 ഇ.സി. 2 ലിറ്റര്‍ 300 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വിത്ത് വിതച്ച് 6 മുതല്‍ 9 ദിവസത്തിനുശേഷം തളിച്ചുകൊടുക്കാം. തളിക്കുമ്പോള്‍ വയലില്‍ നേര്‍ത്ത കനത്തിലെ വെള്ളം നിര്‍ത്താവൂ.

  • പറിച്ചുനട്ട പാടങ്ങളിലെ കളനാശിനിപ്രയോഗം

കളശല്യം ഏറ്റവും കുറവുള്ള കൃഷിസമ്പ്രദായമായതിനാല്‍ ഒരു പരിധിവരെ കളകളെ കൈകൊണ്ട് പറിച്ചു മാറ്റി നശിപ്പിക്കാം. ഇങ്ങനെ പറിച്ചെടുക്കുന്ന കളകളെ ചേറ്റില്‍ ചവിട്ടിത്താഴ്ത്തിയാല്‍ മണ്ണിലെ ജൈവവളത്തിന്‍റെ തോത് കൂടുകയും ചെയ്യും. നട്ട് മൂന്നാഴ്ചയാകുമ്പോള്‍ ആദ്യത്തെ കളപറിക്കല്‍ നടത്തണം. കളകൂടുതലായി കണ്ടാല്‍ 40ദിവസമാകുമ്പോള്‍ രണ്ടാമത്തെ കളപറിക്കലുമാകാം. കളശല്യം വളരെ കൂടുതലാണെങ്കില്‍ കളനാശിനികളെതന്നെ ശരണം പ്രാപിക്കേണ്ടിവരും. 
ചേറ്റുവിത നടത്തിയ പാടങ്ങളിലും പറിച്ചുനട്ട പാടങ്ങളിലും വീതികൂടിയ ഇലകളുള്ള കള കണ്ടാല്‍ ഫെര്‍നോക്സോണ്‍ 50ശതമാനം ഒന്നുമുതല്‍ 1.25 കി.ഗ്രാം 300 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിതച്ച് 20-ാം ദിവസം അല്ലെങ്കില്‍ നട്ട് 25-ാം ദിവസം തളിച്ചുകൊടുക്കണം. കളനാശിനിപ്രയോഗത്തിനുമുമ്പ് വയലിലെ വെള്ളം വറ്റിക്കേണ്ടതും തുടര്‍ന്ന് 48 മണിക്കൂറിനുശേഷം വീണ്ടും കയറ്റി മൂന്നു നാല് ദിവസത്തേക്ക് കെട്ടിനിര്‍ത്തേണ്ടതുമാണ്.

കീടനിയന്ത്രണം

അധിക വിളവു തരുന്ന നെല്ലിനങ്ങള്‍ക്ക് കീടബാധയെ ചെറുക്കാന്‍ ജന്മനാ കഴിവ് കുറവാണ്. നമ്മുടെ കാലാവസ്ഥ, വിവിധ കൃഷിരീതികള്‍, വര്‍ധിച്ച തോതിലുള്ള പാക്യജനകവളപ്രയോഗം, കാലം തെറ്റിയ കൃഷി ഇവയെല്ലാം കീടങ്ങളുടെ വംശവര്‍ധനയ്ക്ക് സഹായകമാകുകയും ചെയ്തപ്പോള്‍ സസ്യസംരക്ഷണം ഒരു പ്രശ്നമായിത്തീര്‍ന്നു. കൃഷിനാശം സംഭവിക്കുന്നതു കീടങ്ങളുടെ ആക്രമണത്താലാണോ രോഗബാധകൊണ്ടാണോ എന്നു തിരിച്ചറിഞ്ഞെങ്കിലേ നിവാരണ നടപടികള്‍ ഫലപ്രദമാകൂ.
വിരിപ്പുകൃഷിക്കാലത്ത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു, കാരവണ്ട്, ഗാളീച്ച, തണ്ടുതുരപ്പന്‍ പുഴു, കുഴല്‍പ്പുഴു, ഓലചുരുട്ടിപ്പുഴു, ചാഴി എന്നീ ക്രമത്തിലാണ് കീടങ്ങള്‍ സാധാരണ കണ്ടുവരുന്നത്. നെല്ലിന്‍റെ വിവിധ വളര്‍ച്ചാദശകള്‍ക്കനുസരണമായി ഇവയുടെ ആക്രമണം ഉണ്ടാകാം. ഞാറ്റടി, നട്ടുകഴിഞ്ഞയുടനെയുള്ള ഒന്നുരണ്ടാഴ്ചക്കാലം, ചിനപ്പുകള്‍ പൊട്ടിത്തുടങ്ങുന്ന സമയം, അടിക്കണ പ്രായം മുതല്‍ പാലുറയ്ക്കുന്നതുവരെയുള്ള സമയം എന്നിവയാണ് വിവിധ വളര്‍ച്ചാദശകള്‍.

  • ഞാറ്റടി

ഞാറ്റടിയില്‍ പ്രധാനമായും കണ്ടുവരുന്നത് ഇലപ്പേന്‍, ഇലച്ചാടികള്‍, പട്ടാളപ്പുഴു എന്നിവയാണ്. പൊടിഞാറ്റടിയില്‍ ഇലപ്പേന്‍ കൂടുതലായിരിക്കും. നെല്ലോലകളുടെ അറ്റത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതുകൊണ്ട് ഇളം ഓലകള്‍ മഞ്ഞനിറമായി തീരുമെന്നു മാത്രമല്ല ഓലകളുടെ അറ്റം ചുരുണ്ട് സൂചിപോലെ കൂര്‍ത്തിരിക്കുകയും ചെയ്യും. ഓലകളിലൂടെ നനവുള്ള കയ്യോടിച്ചാല്‍ ഇവ കൈയില്‍ പറ്റിപ്പിടിക്കുന്നതായി കാണാം. പൊടി വിതച്ച പാടത്തും ഈ സമയത്ത് ഇവയെ കാണാം.
ഇലച്ചാടികളും നെല്ലോലയിലെ നീരൂറ്റികുടിക്കുന്നവയാണ്. ഞാറ്റടിയിലെയും പാടത്തെയും നെല്ല് മുഴുവന്‍ ഒറ്റരാത്രിക്കൊണ്ട് തിന്നുതീര്‍ക്കുന്നവയാണ് പട്ടാളപ്പുഴുക്കള്‍. പേരന്വര്‍ത്ഥമാക്കുന്നതുപോലെ ഒരു ബറ്റാലിയനായി വന്നാണിവയുടെ ആക്രമണം. ആക്രമണം രാത്രികാലങ്ങളിലാണ്. ഇവ എല്ലാ കൊല്ലവും പ്രത്യക്ഷപ്പെടാറില്ല.

  • വിതച്ചോ നടീലിനോ ശേഷമുള്ള രണ്ടാഴ്ചക്കാലം

ഈ സമയത്തും ഇലച്ചാടികളെ കാണാമെങ്കിലും പ്രധാന കീടങ്ങള്‍ കാരവണ്ടും കുഴല്‍പ്പുഴുവും തണ്ടുതുരപ്പന്‍ പുഴുവും തന്നെ. നീലവണ്ടിന്‍റെ ആക്രമണവും ചില സമയങ്ങളില്‍ രൂക്ഷമാകാം. ഇല നെല്ലോലകളിലെ പച്ചനിറം കാര്‍ന്നുതിന്നുന്നതുമൂലം ഓലകളില്‍ വെളുത്ത വരകള്‍ ബാക്കി നില്‍ക്കുന്നു. മുറിച്ച നെല്ലോലകള്‍കൊണ്ട് കുഴലുണ്ടാക്കി അതിനുള്ളില്‍ കൂടിയിരിക്കുന്ന പുഴുക്കള്‍ ഓലകളില്‍ തൂങ്ങിക്കിടന്ന് ഓലയുടെ പച്ചഭാഗം തിന്നുനശിപ്പിക്കും. കുഴല്‍പ്പുഴു തിന്നുതീര്‍ന്ന നെല്‍ച്ചെടികള്‍ നരച്ചിരിക്കുന്നതായി തോന്നും. മാത്രമല്ല ചെടികള്‍ കുറ്റിച്ച് മുരടിച്ചു നില്‍ക്കുകയും ചെയ്യും. തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം മൂലം വിരിപ്പുവിളക്കാലത്ത് നെല്‍ച്ചെടിയുടെ കൂമ്പ് ചുരുണ്ടുണങ്ങി വളര്‍ച്ച മുരടിച്ചിരിക്കും. കൂമ്പുണക്കം എന്നാണിതിനു പറയുന്നതുതന്നെ. ഞാറ്റടികളില്‍നിന്നു തന്നെ ഇവ ചെടിക്കുള്ളില്‍ കടക്കാം. ആക്രമണം ആദ്യദശയിലാണെങ്കില്‍ കൂമ്പുണക്കവും താമസിച്ചാണെങ്കില്‍ മണികളെല്ലാം പതിരായ വെണ്‍കതിരും കാണാം. വെണ്‍കതിര്‍ അധികവും രണ്ടാം വിളക്കാലത്താണു കാണുക.

  • ചിനപ്പുപൊട്ടുന്ന സമയം

ഈ സമയത്തെ പ്രധാന ശത്രുക്കള്‍ ഗാളീച്ചയും ഓലചുരുട്ടിപ്പുഴുവുമാണ്. ഗാളീച്ചയുടെ പുഴുക്കളും ഞാറ്റടിയില്‍നിന്നു തന്നെ ചെടിക്കുള്ളില്‍ കടക്കാം. ഗാളീച്ച ആക്രമിച്ചാല്‍ കതിരിനു പകരം വെളുത്ത് ചന്ദനത്തിരിപോലെയുള്ള ഒരുതരം കുഴലാകും പുറത്തു ചാടുക. ഗാളീച്ചയുടെ ഉപദ്രവം മൂലം ഒരു ചെടിയില്‍നിന്നും ധാരാളം ചിനപ്പുകള്‍ പൊട്ടുമെങ്കിലും അവയിലൊന്നും നല്ല കതിരുണ്ടാകുകയില്ല. കൊടിയോല പ്രായത്തിലാണ് ഓലചുരുട്ടിപ്പുഴുക്കളുടെ അരങ്ങേറ്റം. നെല്ലോലകള്‍ മടക്കിയും തമ്മില്‍ ചേര്‍ത്ത് ചുരുട്ടിയും ഉള്ളിലിരുന്ന് ഓല മുഴുവനും തിന്നുനശിപ്പിക്കും. ഓലകളിലെ പച്ചനിറം നഷ്ടപ്പെടുന്നതു കൊണ്ടുള്ള നഷ്ടം വളരെ കൂടുതലായിരിക്കും.

  • കതിര്‍ നിരന്ന് പാലുറയ്ക്കുന്നതുവരെ

ഈ സമയത്താണ് ചാഴിയുടെ ആക്രമണം പ്രതീക്ഷിക്കേണ്ടത്. ചില പ്രത്യേക കാലാവസ്ഥയിലാണ് ചാഴികള്‍ വര്‍ധിക്കുക. ഒന്നാം വിളക്കാലത്ത് മുഞ്ഞ (ബ്രൗണ്‍ഹോപ്പര്‍)യുടെ ഉപദ്രവം ഉണ്ടാകാം. കതിര്‍നിരന്ന് പാലുറയ്ക്കുന്നതോടു കൂടി ഇവ പാടത്തു പ്രത്യക്ഷപ്പെടാം. നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടികള്‍ ഉണങ്ങിക്കരിയുന്നു. പാടത്ത് നെല്‍ച്ചെടികള്‍ വട്ടംവട്ടമായി കരിഞ്ഞു കിടക്കുന്നതായി കണ്ടാല്‍ മുഞ്ഞ ഉണ്ടോ എന്നു പരിശോധിക്കണം.
മേല്‍പ്പറഞ്ഞ കീടങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ കൃഷി പരിചരണമുറകളാണ് ആദ്യം സ്വീകരിക്കേണ്ടത്. അവ ഫലപ്രദമല്ലാത്ത തരത്തില്‍ കൃമി-കീടങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടിവരും. ഇതിന് തരിരൂപത്തിലുള്ളതും ദ്രാവകരൂപത്തിലുള്ളതുമായ ധാരാളം കീടനാശിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. കീടങ്ങള്‍ നെല്‍ച്ചെടികളുടെ പുറമേ മാത്രം ആക്രമണം നടത്തുന്നവയാണോ അതോ ചെടിക്കുള്ളില്‍ കയറി ഉപദ്രവം ഉണ്ടാക്കുന്നവയാണോ എന്നു തിരിച്ചറിഞ്ഞശേഷം വേണം കീടനാശിനികള്‍ തിരഞ്ഞെടുക്കാന്‍. ഉപയോഗിക്കുമ്പോള്‍ മരുന്നിന്‍റെ അളവ്, ചേര്‍ക്കേണ്ട വെള്ളം, തളിക്കേണ്ട സമയം, സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.

രോഗനിയന്ത്രണം

അധിക വിളവു തരുന്ന നെല്ലിനങ്ങള്‍ക്ക് രോഗബാധയെ ചെറുക്കാന്‍ ജന്മനാ കഴിവ് കുറവാണ്. നമ്മുടെ കാലാവസ്ഥ, വിവിധ കൃഷിരീതികള്‍, വര്‍ധിച്ച തോതിലുള്ള പാക്യജനകവളപ്രയോഗം, കാലം തെറ്റിയ കൃഷി ഇവയെല്ലാം രോഗങ്ങളുടെ വര്‍ധനയ്ക്ക് സഹായകമാകുകയും ചെയ്തപ്പോള്‍ സസ്യസംരക്ഷണം ഒരു പ്രശ്നമായിത്തീര്‍ന്നു. കൃഷിനാശം സംഭവിക്കുന്നതു കീടങ്ങളുടെ ആക്രമണത്താലാണോ രോഗബാധകൊണ്ടാണോ എന്നു തിരിച്ചറിഞ്ഞെങ്കിലേ നിവാരണ നടപടികള്‍ ഫലപ്രദമാകൂ.
കീടങ്ങളെപ്പോലെ രോഗങ്ങളും പാടത്തു പ്രത്യക്ഷപ്പെടുന്നതിന് ഒരു ക്രമം ഉണ്ട്. വിരിപ്പുവിളയിലെ ക്രമം ബ്ലാസ്റ്റ്, പോളരോഗം, ബാക്ടീരിയമൂലമുള്ള ഓലകരിച്ചില്‍, പോള അഴുകല്‍, കുലവാട്ടം, പുള്ളിക്കുത്തു രോഗം എന്നിവയാണ്. മുണ്ടകന്‍ കൃഷിയിലെ ക്രമം പുള്ളിക്കുത്തു രോഗം, ബ്ലാസ്റ്റ്, ബാക്ടീരിയമൂലമുള്ള അഴുകല്‍, പോളരോഗം, പോള അഴുകല്‍ എന്നിവയാണ്. പുഞ്ചകൃഷിക്കാലം പൊതുവെ രോഗവിമുക്തമാണ്.

  • ബ്ലാസ്റ്റ്

നെല്ലോലകളിലും കതിരിന്‍റെ കഴുത്തിലുമാണ് ഈ രോഗത്തിന്‍റെ ആക്രമണമുണ്ടാകുക. കതിരിന്‍റെ കഴുത്തില്‍ ഉണ്ടാകുന്ന രോഗബാധയ്ക്കാണ് കുലവാട്ടമെന്നു പറയുന്നത്. വിരിപ്പുകൃഷിക്കാലത്ത് ബ്ലാസ്റ്റ് രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് പൊടിഞാറ്റടിയിലോ പൊടിവിതയിലോ ആണ്. വിത്തു വിതച്ച് മൂന്നാഴ്ചയാകുമ്പോള്‍ നെല്ലോലകളില്‍ നീലകലര്‍ന്ന തവിട്ടുപുള്ളിക്കുത്തുകളുണ്ടാകുകയും  ക്രമേണ ഓല കരിഞ്ഞുപോകുകയും ചെയ്യും. മഴ കുറവായി മണ്ണുവരണ്ടിരുന്നാല്‍ രോഗത്തെ തടുക്കാനുള്ള ചെടികളുടെ ശക്തി കുറയും. പറിച്ചു നടുന്ന പാടങ്ങളില്‍ രോഗതീവ്രത കുറവായിരിക്കും. കതിരാകുന്ന സമയത്ത് കതിരിന്‍റെ കഴുത്തില്‍ രോഗകാരണമായ കുമിള്‍ മൂലം കറുപ്പുനിറം ബാധിക്കുകയും കതിര്‍ ഒടിഞ്ഞുവീഴുകയും ചെയ്യും. രോഗബാധയേറ്റ കതിരില്‍ പതിരോ തൂക്കം കുറഞ്ഞ നെല്‍മണികളോ ആണ് ബാക്കിയുണ്ടാകുക.

  • പോളരോഗം

വിതച്ചതോ നട്ടതോ ആയ പാടങ്ങളില്‍ ചെടികളില്‍ ചിനപ്പു പൊട്ടുന്ന സമയത്താണ് പോളരോഗം പ്രത്യക്ഷപ്പെടുന്നത്. ചെടികളില്‍ ജലനിരപ്പിനു മുകളിലായി പോളകളിലും തണ്ടുകളിലും പച്ചകലര്‍ന്ന തവിട്ടുനിറത്തോടു കൂടിയ പാടകളോ പുള്ളിക്കുത്തുകളോ ഉണ്ടായി ചെടിയുടെ മുകളിലേക്കും ഓലകളിലേക്കും വ്യാപിച്ചുകാണുന്നതാണ് രോഗലക്ഷണം. നെല്‍ചെടികള്‍ ഇടതിങ്ങി വളരുമ്പോഴാണ് രോഗത്തിനു ശക്തികൂടുന്നത്. രോഗം അധികമായാല്‍ ചെടികള്‍ മുഴുവനായും ഉണങ്ങി കരിയാനിടയുണ്ട്.

  • ബാക്ടീരിയല്‍ ഓലകരിച്ചില്‍

കൊടിയോല പ്രായം മുതല്‍ നെല്ലുകതിരിടുന്നതുവരെയാണ് ബാക്ടീരിയല്‍ ബ്ലൈറ്റ് എന്ന രോഗം വിരിപ്പുകൃഷികാലത്ത് സാധാരണ കണ്ടുവരുന്നത്. നെല്ലോലകള്‍ മഞ്ഞനിറമാര്‍ന്നു കരിഞ്ഞുണങ്ങുന്നതാണ് രോഗത്തിന്‍റെ പൊതുലക്ഷണം. എന്നാല്‍ രണ്ടാംവിളകാലത്ത് പറിച്ചുനട്ട് ഒരു മാസമാകുമ്പോള്‍ ചെറുതൈകള്‍ വാടി അഴുകി നശിക്കുന്ന മറ്റൊരു ലക്ഷണവും ഈ രോഗത്തിനുണ്ട്. മഴക്കാലം ഈ രോഗവ്യാപനത്തെ വളരെ സഹായിക്കും. രോഗബാധ വളരെ നേരത്തെയാണെങ്കില്‍ കതിരില്‍ നല്ല ഒരു ശതമാനം പതിരോ തൂക്കം കുറഞ്ഞ നെല്‍മണികളോ ആകും അവശേഷിക്കുക. രോഗബാധ താമസിച്ചാണെങ്കില്‍ നഷ്ടം കുറവായിരിക്കും.

  • പോള അഴുകല്‍

നെല്ലു കതിരാകുന്നതോടുകൂടി കതിരിനെ പൊതിഞ്ഞിരിക്കുന്ന അവസാനത്തെ പോളയില്‍ ചാരനിറം കലര്‍ന്ന വലിയ കറുത്ത പാടുകളുണ്ടാകുന്നതാണു രോഗലക്ഷണം. രോഗബാധ അധികമായാല്‍ കതിര്‍ പുറത്തു ചാടാനാകാതെ വരികയും ചാടിയവയിലധികവും പതിരായിത്തീരുകയും ചെയ്യും.

  • പുള്ളിക്കുത്തു രോഗം

ഒന്നാം വിളക്കാലത്ത് നെല്‍മണികളെ ബാധിക്കുന്ന ഒരു രോഗമാണ് പുള്ളിക്കുത്തുരോഗം. രോഗകാരണമായ കുമിള്‍ കതിരിലെ ഏതാനും നെല്‍മണികളെ ബാധിച്ച് അവ കറുത്തനിറമായി തീരുന്നതാണ് രോഗലക്ഷണം. രണ്ടാം വിളക്കാലത്ത് ഞാറ്റടിയിലെ നെല്‍ച്ചെടികളുടെ ഓല മുഴുവന്‍ ബ്രൗണ്‍നിറത്തിലുള്ള പുള്ളിക്കുത്തുകള്‍ വ്യാപിച്ച് ചെടികള്‍ മുഴുവന്‍ ഉരുകി നശിച്ചുപോകാനിടയുണ്ട്. അതോടൊപ്പം തന്നെ കൊടിയോല പ്രായത്തിനുശേഷം ഓലകളില്‍ വട്ടത്തിലുള്ള കറുത്ത പൊട്ടുകള്‍ ധാരാളമുണ്ടായി വൈക്കോലിന്‍റെ ഗുണം കുറയാനും ഇടവരുത്തുന്നു.

  • രോഗനിയന്ത്രണം

പ്രതിരോധശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ കൃഷിചെയ്യുന്നതാണ് രോഗത്തെ തടുക്കാനുള്ള പ്രഥമ മാര്‍ഗം. ജ്യോതി, ഭാരതി, കൈരളി, കാഞ്ചന, ആതിര, ഐശ്വര്യ എന്നിവ ബ്ലാസ്റ്റ് രോഗത്തെ തടയാന്‍ കെല്പുള്ളവയാണ്. ഇതില്‍ ജ്യോതി ഒഴികെയുള്ള മറ്റിനങ്ങള്‍ക്കു പോളരഗോത്തെ തടുക്കാനും ശേഷിയുണ്ട്. പാക്യജനകവളങ്ങള്‍ അധികമായാല്‍ ഏതു രോഗവും വര്‍ധിക്കുന്നതിനാല്‍ അവയുടെ ഉപയോഗത്തില്‍ മിതത്വം ആവശ്യമാണ്. രോഗനിവാരണത്തിനു കുമിള്‍നാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്തു വേണ്ട തോതില്‍ തന്നെ മരുന്നും വെള്ളവും ഉപയോഗിച്ചിരിക്കണം. പാടത്തെ എല്ലാ ചെടികളിലും മരുന്നു വീഴാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 500 ലിറ്റര്‍ വെള്ളം വേണം.
ബ്ലാസ്റ്റ് രോഗത്തിനെതിരെ ഒരു ഹെക്ടറിനു തളിക്കേണ്ട മരുന്നുകളാണ് താഴെപ്പറയുന്നവ. ഇവയില്‍ ഏതെങ്കിലും ഒരു മരുന്നുപയോഗിച്ചാല്‍ മതിയാകും.

ബാവിസ്റ്റിന്‍ 50.W.P.

500 ഗ്രാം

ഹിനോസാന്‍ 50E.C

500 മി.ലിറ്റര്‍

ടോപ്സിന്‍ എം

500 ഗ്രാം

പോളരോഗത്തിനെതിരെ മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്കു പുറമേ താഴെ നിര്‍ദേശിച്ചവയും ഉപയോഗിക്കാം.

കോണ്‍ടാഫ് 5. ഇസി

800-1000 മി.ലിറ്റര്‍

വാലിഡാസിന്‍ 3 എല്‍

1000 മി.ലിറ്റര്‍

ഫോള്‍ടാഫ് 50 W.P.

1500 ഗ്രാം

പോളരോഗത്തിനെതിരെ മരുന്നു തളിക്കുമ്പോള്‍ ചെടികളുടെ ചുവട്ടില്‍ തന്നെ മരുന്നുവീഴാന്‍ ശ്രദ്ധിക്കണം. രണ്ടുതവണ മരുന്നു തളിക്കേണ്ടി വന്നാല്‍ ഓരോ മരുന്നു തളിക്കാതെ മരുന്നുകള്‍ മാറിമാറി തളിയ്ക്കുന്നതാണ് നല്ലത്. പാക്യജനകവിളങ്ങളുടെ അളവ് കുറയ്ക്കുകയും പൊട്ടാഷ് വളങ്ങളുടെ തോത് കൂട്ടുകയും ചെയ്യുന്നത് രോഗ നിയന്ത്രണത്തിന് അനുപേക്ഷണീയമാണ്.
പോള അഴുകലിനും പുള്ളിക്കുത്തു രോഗത്തിനുമെതിരെ തളിക്കാന്‍ മുമ്പുപറഞ്ഞ മരുന്നുകള്‍ക്കു പുറമേ താഴെപ്പറയുന്നവയും ഉപയോഗിക്കാം.

ഇന്‍ഡോഫില്‍ എം. 45

2 കി.ഗ്രാം

ഡൈത്തേന്‍ Z

2 കി.ഗ്രാം

ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിലിനെതിരെ താഴെപ്പറയുന്ന ആന്‍റിബയോട്ടിക് മരുന്നുകളില്‍ ഏതെങ്കിലുമൊന്നു പ്രയോഗിക്കാം.
സ്ട്രെപ്റ്റോ സൈക്ലീന്‍ 15 ഗ്രാം/300 ലി. വെള്ളം
പ്ലാന്‍ടോമൈസിന്‍ 750 ഗ്രാം 500/ലിറ്റര്‍ വെള്ളം

ബാക്ടീരിയല്‍ രോഗത്തിനെതിരെ പച്ചച്ചാണക വെള്ളം തളിക്കുന്നതു വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇതുപത് ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ തെളിവെള്ളമാണിതിന് ഉപയോഗിക്കേണ്ടത്.
കളനാശിനി, കീടനാശിനി, കുമിള്‍നാശിനി എന്നിവ തളിക്കുമ്പോള്‍ മൂക്കും വായും മൂടിക്കെട്ടേണ്ടത് ആവശ്യമാണ്. മരുന്നു തളിക്കുമ്പോള്‍ പുകവലിക്കുകയോ തളിച്ച സ്ഥലത്തുകൂടി വീണ്ടും നടക്കാന്‍ ഇടവരികയോ ചെയ്യരുത്. മരുന്നുതളിക്കുശേഷം സോപ്പുപയോഗിച്ച് ദേഹശുദ്ധി വരുത്തേണ്ടതാണ്. ഉച്ചസമയത്ത് മരുന്നു തളിക്കാതിരിക്കുകയും പവ്വര്‍ സ്പ്രേയര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകള്‍ കുറ്റിപ്പമ്പ് ഉപയോഗിച്ച് തളിക്കുകയും വേണം

കീട-രോഗനിയന്ത്രണ ബദല്‍ മാര്‍ഗങ്ങള്‍

കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാന്‍ മരുന്നുതളി എന്ന അവസാനവാക്കിലേക്ക് ആദ്യമേ ചാടാതെ മറ്റു മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. ഒട്ടും അധികചെലവില്ലാതെ നാമനുവര്‍ത്തിച്ചു വരുന്ന കാര്‍ഷികമുറകളില്‍ ശ്രദ്ധകൊടുത്താല്‍ ഇതു സാധിച്ചെടുക്കാം. സൂക്ഷ്മനിരീക്ഷണവും പരിശോധനകളുംകൊണ്ട് രോഗകീടങ്ങളെ തിരിച്ചറിഞ്ഞുവേണം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍, സംയോജിത കീട-രോഗനിയന്ത്രണം എന്ന ആശയമാണിതിന്‍റെ ആണിക്കല്ല്. ഇതിനുള്ള ശുപാര്‍ശകള്‍ താഴെ കൊടുക്കുന്നു:

  • തണ്ടുതുരപ്പന്‍പുഴുവിന്‍റെ ആക്രമണത്തെ നിയന്ത്രിക്കാന്‍ വയലില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതു നല്ലതാണ്. എന്നാല്‍ വയലിലെ വെള്ളം വാര്‍ത്തുകളയുന്നതാണ് കുഴല്‍പുഴുവിനെയും ബ്രൗണ്‍ഹോപ്പറിനെയും നിയന്ത്രിക്കാനുള്ള മാര്‍ഗം.
  • ഞാറിന്‍റെ തലമുറിച്ചു കളയുന്നത് ഇലപ്പേനിനെയും തണ്ടുതുരപ്പന്‍ പുഴുവിനെയും ഒരു പരിധിവരെ നിയന്ത്രിക്കുമെങ്കിലും ബാക്ടീരിയാ മൂലമുള്ള ഓലകരിച്ചില്‍ സ്ഥിരമായുള്ള സ്ഥലങ്ങളില്‍ ഈ രീതി ആശാസ്യമല്ല. ഓലകളിലുണ്ടായ മുറിവുകളിലൂടെ രോഗഹേതുവായ അണു ചെടിക്കുള്ളില്‍ പ്രവേശിക്കുന്നതാണിതിനു കാരണം.
  • അമിതമായ നൈട്രജന്‍ വളരെപ്രയോഗം മുഞ്ഞ, ഓലചുരുട്ടിപ്പുഴു എന്നീ കീടങ്ങളുടെയും മിക്കവാറും എല്ലാ രോഗങ്ങളുടെയും തീവ്രത വര്‍ധിപ്പിക്കുമെന്നതിനാല്‍ അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളാവശ്യമാണ്. തവണകളായി യൂറിയ കൊടുക്കുക, യൂറിയ മണ്ണുമായോ പൊടിച്ച വേപ്പിന്‍പിണ്ണാക്കുമായോ കലര്‍ത്തി കൊടുക്കുക എന്നീ നിര്‍ദേശങ്ങളാണിവിടെ സ്വീകാര്യമായത്.
  • പൊട്ടാഷ് വളങ്ങള്‍ രോഗതീവ്രതക്കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കരുത്. മണല്‍മണ്ണില്‍ നിര്‍ദേശിച്ചതില്‍ പകുതി കൂടെ പൊട്ടാഷ് ചേര്‍ക്കുന്നത് പോളരോഗത്തെ തടയും.
  • വേനല്‍ക്കാലത്ത് വയല്‍ ഉഴുതിട്ടാല്‍ മണ്ണിലും ചെടികളുടെ കുറ്റിയിലും കഴിയുന്ന പട്ടാളപ്പുഴുവിനെയും വരമ്പുകളിലെ കളകളും പുല്ലുകളും നശിപ്പിച്ചാല്‍ ഇലച്ചാടികള്‍, ഗാളീച്ച, കാരവണ്ട്, ചാഴി എന്നിവയുടെ വര്‍ധനയെയും തടയാനാകും.
  • ഒരേ സമയത്ത് കതിര്‍ നിരക്കുന്നവിധം അയലൊപ്പിച്ച് കൃഷി ചെയ്താല്‍ ചാഴിയുടെ ഉപദ്രവം കുറഞ്ഞിരിക്കും.
  • പ്രതിരോധശക്തിയുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്താല്‍ മുഞ്ഞയെ നിയന്ത്രണവിധേയമാക്കാം.
  • ഒരേ പാടശേഖരത്തില്‍ ഒരേ മൂപ്പിലുള്ള വിത്താണ് കൃഷിയിറക്കിയിട്ടുള്ളതെങ്കില്‍ കീട-രോഗബാധ ഗണ്യമായി കുറയ്ക്കാനിടയാകും.
  • ഒന്നാം വിള ജൂലൈ 15 നു മുമ്പും (പൂയം ഞാറ്റുവേലയ്ക്കു മുമ്പ്) രണ്ടാംവിള ഒക്ടോബര്‍ 15 നു മുമ്പും (കന്നി -ചിത്തിരയില്‍) നടാനായാല്‍ തണ്ടുതുരപ്പന്‍ പുഴു, ഗാളീച്ച എന്നീ കീടങ്ങളില്‍ നിന്നും മറ്റു പ്രതികൂല സാഹചര്യങ്ങളില്‍നിന്നും നെല്‍ച്ചെടികളെ രക്ഷിക്കാനാകും.

കീടനിയന്ത്രണത്തിന്‍റെ കാര്യത്തിലെന്നപോലെ രോഗനിയന്ത്രണത്തിലും മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാം.

  • പാക്യജനകവളങ്ങള്‍ നെല്ലുരോഗ വര്‍ധനയ്ക്കു കാരണമാകുന്നതുപോലെ പൊട്ടാഷ് വളങ്ങള്‍ രോഗനിയന്ത്രണത്തിനുതകുമെന്നതിനാല്‍ ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധ കൂടിയേതീരൂ.
  • ഞാറ്റടിയില്‍ ഉമിച്ചാരം ചേര്‍ത്താല്‍ കീട-രോഗപ്രതിരോധശക്തിയുള്ള ഞാര്‍ കിട്ടാന്‍ സഹായിക്കും.
  • നിര്‍ദേശിച്ചതിലും കുറഞ്ഞ അകലത്തില്‍ നെല്‍ച്ചെടികള്‍ നട്ടാല്‍ പോളരോഗം വ്യാപിക്കുമെന്നതിനാല്‍ നടുന്ന അകലം ശ്രദ്ധിക്കണം.
  • വയലില്‍ വെള്ളം കെട്ടിനില്‍ക്കാതിരുന്നാല്‍ പോളരോഗം, പുള്ളിക്കുത്തുരോഗം, ബാക്ടീരിയല്‍ ബ്ലൈറ്റ് എന്നിവ നിയന്ത്രണവിധേയമാക്കാം.
  • വയലിലെ പുളിരസം ഒഴിവാക്കാന്‍ കുമ്മായം ചേര്‍ക്കുന്നതു പുള്ളിക്കുത്തുരോഗത്തെ തടയാന്‍ നല്ലതാണ്.
  • നെല്ലു കൃഷി ചെയ്യുമ്പോള്‍ ധാരാളമായി മാവിന്‍റെ ഇല, ശീമക്കൊന്ന ഇല തുടങ്ങിയ പച്ചിലവളം ചേര്‍ത്താല്‍ പോളരോഗത്തിനു കാരണമായ കുമിളുകളുടെ വംശവര്‍ധന തടയാനാകും.
  • വിരിപ്പു കൃഷിക്കാലത്ത് വരമ്പു ചെത്തി അരിയുന്നതും മുണ്ടകനു വരമ്പ് ചേറുകൊണ്ട് പൊതിയുന്നതും കളകളെ അകറ്റാനും ഞണ്ടിന്‍റെ ഉപദ്രവത്തെ തടയാനുമിട നല്‍കാം.
  • വയലിലും വരമ്പിലും വളരുന്ന കളകളിലും രോഗഹേതു കുമിളുകള്‍ ഒളിച്ചു താമസിക്കുന്നതുകൊണ്ട് അവയെ നശിപ്പിക്കാനും ശ്രദ്ധിക്കണം.

സസ്യസംരക്ഷണ നടപടികള്‍ക്കു സംയോജിത സമീപനത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. രാസവസ്തുക്കളുടെ അമിതോപയോഗംകൊണ്ടുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും സംയോജിത നടപടികള്‍ സ്വീകരിക്കണം. ഉപദ്രവകാരികളായ കീടങ്ങളോടൊപ്പം ഉപകാരികളായ കീടങ്ങളും പാടത്തു വളരുന്നുണ്ട്. ശത്രുക്കളെ തുരത്തുന്നതും മിത്രങ്ങളെ സംരക്ഷിക്കുന്നതുമായ സമീപനമാണ് സസ്യസംരക്ഷണത്തില്‍ സ്വീകരിക്കേണ്ടത്.

വിളവെടുപ്പ്

  • കൊയ്ത്തും ധാന്യസംഭരണവും

ഉണ്ണാനുള്ള നെല്ലായാലും വിത്തിനുള്ളതായാലും ശരിയായ സമയത്തു തന്നെ കൊയ്ത്തു നടത്തിയിരിക്കണം. സാധാരണ ഗതിയില്‍ കതിര്‍ നിരന്ന് 30-45 ദിവസത്തിനുള്ളില്‍ നെല്ല് കൊയ്യാന്‍ പാകമാകും. കൊയ്ത്തിന് ഏകദേശം ഒരാഴ്ച മുമ്പ് വയലിലെ വെള്ളം വാര്‍ത്തു കളയുന്നത് എല്ലാ ഭാഗത്തുമുള്ള നെല്ല് ഒരേ മൂപ്പിലെത്താന്‍ സഹായകമാകും. വിരിപ്പ് കൃഷിക്കാലത്ത് നെല്ല് വെള്ളത്തില്‍ ചാഞ്ഞുവീഴുന്നതും മുണ്ടകനു പാലുറയ്ക്കുന്ന സമയത്ത് വയലില്‍ വെള്ളമില്ലാതെ വരുന്നതും ധാന്യത്തിന്‍റെ മേന്മയെ ബാധിക്കാനിടയുണ്ട്.
കൊയ്യാന്‍ താമസിച്ച് നെല്‍ചെടികള്‍ പാടത്ത് കിടന്ന് അധികമുണങ്ങുന്നതു നല്ലതല്ല. കൊയ്യുന്ന സമയത്ത് നെല്‍മണികളിലെ ജലാംശം തീരെ കുറഞ്ഞിരുന്നാല്‍ അതില്‍നിന്നുള്ള വിത്തിന്‍റെ മുളയ്ക്കാനുള്ള കഴിവും വേഗത്തില്‍ നഷ്ടപ്പെടും. അതുപോലെതന്നെ നെല്ലുകുത്തുമ്പോള്‍ അരിപൊടിഞ്ഞു പോകുകയും ചെയ്യും.

  • വിത്തിനു കൊയ്ത്തും മെതിയും പ്രത്യേകം

വിത്തായി സൂക്ഷിക്കേണ്ട നെല്ല് കൊയ്യുന്നതിനുമുമ്പ് തന്നെ കൂട്ടുവിത്തൊഴിവാക്കാനായി കള്ളക്കതിരുകള്‍ മാറ്റിക്കളയണം. പറിച്ചു മാറ്റാന്‍ കഴിയാത്ത തോതില്‍ കലര്‍പ്പു കണ്ടാല്‍ വിത്തിനായി മാത്രം കതിര്‍ പ്രത്യേകം കൊയ്യുകയും ബാക്കിയുള്ളവ ഒന്നിച്ചു കൊയ്യുന്നതുമാണു നല്ലത്. വിത്തിനുള്ള നെല്ല് പ്രത്യേകമായി മെതിച്ചെടുക്കണം. കറ്റയിലിരുന്ന് പുഴുങ്ങാന്‍ ഇടവരാതെ അന്നന്നുതന്നെ മെതിക്കുന്നതാണ് നല്ലത്. മെതിക്കളത്തില്‍നിന്നും മറ്റു വിത്തുകള്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്തുണക്കുന്ന പറമ്പില്‍നിന്നും ഉപയോഗിക്കുന്ന കുട്ടകളില്‍നിന്നുമൊക്കെ മറ്റു വിത്ത് കലരാനുള്ള സാധ്യത ഒഴിവാക്കുകയും വേണം.
ഉണ്ണാനുള്ളതായാലും വിത്തിനുള്ളതായാലും നെല്ല് അധികം ഉണക്കാന്‍ പാടില്ല. മുണ്ടകന്‍ കൊയ്യുന്ന കാലത്ത് പാതിയുണങ്ങിയ നെല്ലാണ് പാടത്തുനിന്നും വരുന്നതുതന്നെ. അതു വീണ്ടും ഉണക്കുന്നത് ആവശ്യത്തിനു മാത്രമേ ആകാവൂ. ഉണക്കമധികമായാല്‍ വിത്തിന്‍റെ മുളയ്ക്കാനുള്ള കഴിവ് വേഗത്തില്‍ നഷ്ടപ്പെടും. മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ക്കാണീ ദോഷം അധികം വന്നുപെടുക.

  • വിത്ത് സൂക്ഷിക്കല്‍

പാകത്തിനുണങ്ങിയിട്ടുള്ള വിത്താണെങ്കില്‍ കൂടി ഈര്‍പ്പമടിക്കാനിടയുള്ള സ്ഥലത്ത് സംഭരിച്ചു വെച്ചാല്‍ അന്തരീക്ഷത്തില്‍നിന്നും ഈര്‍പ്പം വലിച്ചെടുത്ത് എളുപ്പം കിളിര്‍പ്പു നഷ്ടപ്പെടാനിടവരും. വിത്തുണക്കി സംഭരിച്ചു വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെപ്പറയുന്നത്:

  • വിത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ എലിശല്യവും കീടശല്യവും വരാതെ ശ്രദ്ധിക്കണം.
  • വിത്ത് ഒരിക്കലും സിമന്‍റിട്ട തറയിലോ വെറും നിലത്തോ അട്ടിയിട്ട് സൂക്ഷിക്കരുത്. മരംകൊണ്ടുള്ള ബെഞ്ചുകളോ മരപ്പലകകളോ ഇതിനുപയോഗിക്കാം.
  • നല്ലവണ്ണം ഉണങ്ങാത്ത വിത്ത് കഴിവതും അട്ടിയിട്ട് വയ്ക്കാതെ ശ്രദ്ധിക്കുക.
  • കുമിള്‍-കീട-കളനാശിനികള്‍, വളങ്ങള്‍ എന്നിവ വിത്തു സൂക്ഷിക്കുന്ന മുറികളില്‍ സംഭരിക്കരുത്.
  • സംഭരണകാലം ആറുമാസത്തിലധികമാണെങ്കില്‍ ഇടയ്ക്കു വിത്തു പരിശോധന നടത്തി  മുളയ്ക്കാനുള്ള കഴിവ് എത്രയെന്നു തിട്ടപ്പെടുത്തണം.
  • അട്ടിയിട്ട ചാക്കുകളുടെ ഇടയിലും ചാക്കിനുള്ളിലും തുണിയില്‍ കെട്ടി വേപ്പിന്‍പിണ്ണാക്കു വയ്ക്കുന്നത് നെല്ലീച്ചയുടെയും മറ്റു പ്രാണികളുടെയും ഉപദ്രവത്തെ തടയും.
  • കൊയ്തുണക്കി സൂക്ഷിച്ചു വെച്ചിട്ടുള്ള വിത്തുകള്‍ 6-7 മാസം കഴിയുമ്പോള്‍ 4 മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കി ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കി സൂക്ഷിച്ചാല്‍ മുളയ്ക്കാനുള്ള കഴിവ് രണ്ടര മുതല്‍ മൂന്നു മാസം വരെ നീട്ടിക്കിട്ടും.
  • വിത്തിനും നമ്മെപ്പോലെ ജീവനുണ്ടെന്നും അതു ശ്വാസോഛ്വാസം ചെയ്യുമെന്നും ധരിക്കുക. ശ്വാസോഛ്വാസം ചെയ്ത് പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മുറികളില്‍നിന്നും ഒഴിവാക്കാന്‍ മുറികളില്‍ ഇടയ്ക്കു വായുസഞ്ചാരമേര്‍പ്പെടുത്തുകയും വേണം.
  • ഇടവിളകള്‍
  • നെല്ല്-നെല്ല്-നെല്ല് എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു വിളകളെടുക്കുന്ന കൃഷിരീതി കുറവാണ്. സൗകര്യമുണ്ടെങ്കില്‍ തന്നെ തുടര്‍ച്ചയായി മൂന്നു നെല്‍വിളകളെടുക്കുന്നത് നല്ലതുമല്ല. രണ്ടു വിളകള്‍ക്കുശേഷം മൂന്നാം വിളയായി മറ്റൊരിടക്കാലവിള എടുക്കുന്നതാണു മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്താന്‍ നല്ലത്. ഭൂമിയുടെ കിടപ്പും നെല്‍പ്പാടങ്ങളുടെ സ്വഭാവവുമനുസരിച്ചാണ് നെല്‍കൃഷിയുടെയും തുടര്‍വിളകളുടെയും സമയം പോലും തീരുമാനിക്കേണ്ടത്.
    പറമ്പുകളിലെ മോടന്‍ നെല്ല് കൊയ്തെടുത്താല്‍ അവിടെ മുതിരയോ എള്ളോ കൃഷി ചെയ്യാം. മൂപ്പുകൂടിയ എള്ളാണു വിതയ്ക്കുക. ഈ എള്ളു വിതയ്ക്കുന്നത് 'മകം ഞാറ്റുവേലയില്‍' (ആഗസ്റ്റ് 16-30) വേണമെന്നുള്ളതുകൊണ്ടാണ് 'മകം മുഖത്തെള്ളെറിയണ'മെന്നു പറയുന്നത്.
    ഒരുപ്പൂനിലങ്ങളില്‍ ഒന്നാം വിള കൊയ്തെടുത്തശേഷവും എള്ളു വിതയ്ക്കണം. ഇത് അത്തം ഞാറ്റുവേലയില്‍ (സെപ്റ്റംബര്‍ 26 - ഒക്ടോബര്‍ 10) ആണെങ്കില്‍ എള്ള് ധാരാളം വിളയുമെന്നയര്‍ത്ഥമാണ് "അത്തമുഖത്തെള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ" എന്ന ചൊല്ലിലുള്ളത്. മുണ്ടകന്‍ കൊയ്ത്തിനുശേഷം മൂപ്പുകുറഞ്ഞ എള്ളാണു വിതയ്ക്കുക. ഓണാട്ടുകര പ്രദേശത്ത് ഈ രീതി വ്യാപകമായിരുന്നു.
    ഒരുപ്പൂനിലങ്ങളില്‍ എള്ളിനുപകരം മുതിര, വന്‍പയര്‍, ഉഴുന്ന് എന്നിവയും വിതയ്ക്കാം. രണ്ടാം വിള പറിച്ചു നടീല്‍ കഴിയുമ്പോള്‍ ഒഴിവു വരുന്ന ഞാറ്റടിയില്‍ സാധാരണ മുതിരയാണു വിതയ്ക്കുക. മറ്റു യാതൊരു വിളകള്‍ക്കും സാധ്യമല്ലാത്ത ഒരുപ്പൂ നിലങ്ങളില്‍ കൊഴിഞ്ഞില്‍ എന്ന പച്ചിലവളത്തിന്‍റെ വിത്ത് വിതച്ച് അടുത്ത വര്‍ഷത്തെ വിരിപ്പ് കൃഷിക്കുള്ള പച്ചിലവളം കരുതുന്നവരുമുണ്ട്. മണ്ണില്‍ നനവുണ്ടെങ്കില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷവും കൊഴിഞ്ഞില്‍ വിതച്ചിടാറുണ്ട്.
    രണ്ടാം വിളയായ മുണ്ടകന്‍ കൊയ്ത്തിനുശേഷം വിവിധ ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്ന രീതി ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. നനയ്ക്കാന്‍ വെള്ളമുണ്ടെങ്കില്‍ വെള്ളരി, കുമ്പളം, പാവല്‍, പടവലം, ചീര എന്നിവ സമൃദ്ധമായി വിളവെടുക്കാം. വെള്ളത്തിന്‍റെ ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ വന്‍പയര്‍ വിതയ്ക്കുന്ന രീതിയും വ്യാപകമാക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷത്തില്‍നിന്നും പാക്യജനകത്തെ ആഗീരണം ചെയ്ത് മണ്ണില്‍ സ്വരൂപിക്കാന്‍ പയര്‍വര്‍ഗവിളകളുടെ വേരില്‍ കഴിയുന്ന ബാക്ടീരിയകള്‍ക്കു കഴിയുന്നതിനാല്‍ മണ്ണ് ഫലപുഷ്ടിയുള്ളതായിത്തീരും. മുണ്ടകന്‍ വിളകഴിഞ്ഞ് ഒരു കൃഷിയും ചെയ്തില്ലെങ്കിലും പാടം പൂട്ടി ഇടുന്നത് വിരിപ്പു കൃഷിയില്‍ പൊടിവിത നടത്തേണ്ട പാടങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല.
    വാഴ-നെല്ല്-വാഴ എന്ന കൃഷിരീതി നിലനിര്‍ത്തുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ വാഴയോടൊപ്പം ചേമ്പ്, പയര്‍, ചീര എന്നിവയും നന്നായിവളരും. പറമ്പിലെ നെല്ലിനുശേഷം മധുരക്കിഴങ്ങ് കൃഷി ചെയ്ത് ലാഭം കൊയ്യുന്നവരുമുണ്ട്. ഒരു വിളമാത്രം തുടര്‍വിളകളില്‍ ഉള്‍പ്പെടുത്താതെ കാലാവസ്ഥയും, കൃഷിരീതിയും, വരുമാനവും അനുസരിച്ച് മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് നല്ലത്.

നെല്‍ കൃഷി

മൂപ്പുകൃഷി

മൂന്നുവിളയായി ചെയ്യുന്ന കൃഷിരീതിയാണിത്.  ഒന്നാംവിള വിരിപ്പ്,  രണ്ട് മുണ്ടകന്‍, മൂന്ന് പുഞ്ച എന്നിങ്ങനെയാണ് ഇവ.  ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുടങ്ങി സെപ്തംബര്‍-ഒക്ടോബറില്‍ വിളവെടുക്കുന്നതാണ് വിരിപ്പ് കൃഷി (ഒന്നാംവിള).  ഇവയ്ക്ക് ഖാരിഫ് എന്നും പേരുണ്ട്.  രണ്ടാംവിള, റാബി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുണ്ടകന്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഡിസംബര്‍-ജനുവരിയില്‍ വിളവെടുക്കുന്നു.  മൂന്നാംവിളയായ പുഞ്ച ഡിസംബര്‍-ജനുവരിയില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുക്കുന്നത്.

പുനംകൃഷി

മലബാര്‍ പ്രദേശത്ത് നിലനിന്നിരുന്ന പ്രത്യേക കൃഷിരീതിയാണിത്.  കുന്നിന്‍ ചെരുവുകളിലാണ് ഈ കൃഷിരീതിയുണ്ടായിരുന്നത്.  കാടു വെട്ടിത്തെളിച്ച് തീയിട്ട് കരിച്ചതിനുശേഷം വരിയ എന്ന പ്രത്യേകതരം ഉപകരണം കൊണ്ട് മണ്ണിളക്കി വിത്തിടും.  നവര, പൂത്താട തുടങ്ങിയ വിത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്.

കരകൃഷി

താഴ്ന്ന കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന രീതിയാണ് കരകൃഷി.  തെങ്ങിന്‍തോപ്പുകളിലും മറ്റു കരപ്പാടങ്ങളിലും ഇടവിളയായി ചെയ്യുന്ന ഈ കൃഷിരീതിയില്‍ മൂപ്പ് കുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കുക

കൈപ്പാട്കൃഷി

പൊക്കാളി എന്നും ഇതിനു പേരുണ്ട്.  കടല്‍ സാമീപ്യമുള്ള പ്രദേശങ്ങളില്‍ നടത്തുന്ന പ്രത്യേക കൃഷിരീതിയാണിത്.  ഇവിടെ ഒരു വിള മാത്രമേ കൃഷിയിറക്കൂ.

കായല്‍കൃഷി

സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നതും ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതുമായ കൃഷിരീതിയാണിത്.  ഇവിടെ വലിയ ബണ്ടുകള്‍ കെട്ടി ഉപ്പുവെള്ളം വറ്റിച്ച് കൃഷിയിറക്കും.

വിരിപ്പ് കൃഷി (ഒന്നാംവിള)

വിരിപ്പ് കൊയ്ത്ത് - ഒന്നാംവിളയായി വിരിപ്പ് കൃഷിയാണ് ചെയ്തിരുന്നത്.  ഒന്നാം വിളക്ക് നിലമൊരുക്കുന്നത് മിഥുനത്തിലാണ്.  വിളവെടുക്കുന്നത് കന്നിമാസത്തിലുമാണ്.

വെള്ളരി, കഴമ, ആര്യന്‍ എന്നീ വിത്തുകളാണ് ഇതിനുപയോഗിക്കുന്നത്.  ഞാറു പാകിയതുമുതല്‍ കൊയ്തെടുക്കുന്നതുവരെ പാടത്ത് വെള്ളം ഉണ്ടാകണം. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.   ജലസേചനത്തിനായി ഏത്തക്കൊട്ട, ചക്രം എന്നിവയാണ് ഉപയോഗിക്കുന്നത്.  പച്ചിലകള്‍, ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.

മുണ്ടകന്‍ കൃഷി (രണ്ടാംവിള)

രണ്ടാംവിളയായ മുണ്ടകന്‍ കൃഷിക്ക്  നിലമൊരുക്കുന്നത് തുലാം മാസത്തിലും വിളവെടുക്കുന്നത് മകരമാസത്തിലുമാണ്.  കൊയ്ത്ത് നടക്കുമ്പോള്‍ പാടം നന്നായി ഉണങ്ങിയിരിക്കണം.  രണ്ടാംവിളയായി മുണ്ടകന്‍,  കമ്പിനി വെള്ളരി, കുംബളോന്‍ തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്.

പുഞ്ചക്കൃഷി (മൂന്നാം വിള)

കുംഭമാസം ഒന്നിന്  നടത്തുന്ന ഒരുതരം കൃഷിരീതിയാണിത്.   മൂന്നാംവിളയായ പുഞ്ചക്ക് കുംഭമാസത്തിലാണ് നിലമൊരുക്കുന്നത്,  വിളവെടുപ്പ് എടവം, മിഥുനം മാസത്തിലാണ്.   മൂപ്പു കുറഞ്ഞ നെല്ലാണ് മൂന്നാംവിളക്ക് ഉപയോഗിക്കുന്നത്.  തെക്കന്‍ചീര, ഉറുണിക്കഴമ എന്ന ഉരുണ്ടതും സ്വാദേറിയതുമായ നെല്ലാണ് കൃഷിചെയ്തിരുന്നത്.

വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ആദ്യം കൃഷി സ്ഥലത്തിന്റെ അരികും തലയും ചെത്തിയിടണം.   ഒന്നാം വിളക്ക് ഒമ്പത് ചാല്‍ പൂട്ടി വെണ്ണീറ് വളപ്പൊടി കൂട്ടി ചേര്‍ത്തിടും.  രണ്ടാം വിളക്ക് വെള്ളത്തില്‍ പൂട്ടി ഊര്‍ന്ന് കലര്‍ത്തി ഒമ്പതാം ചാലില്‍ ഊര്‍ച്ചമരം കൊണ്ട് നിരത്തി ഞാറ് പറിച്ച് നടും.  ഞാറിന്റെ മൂപ്പ് 20 മുതല്‍ 35 ദിവസം വരെയാണ്.  പുഞ്ച വിത്തിന്റെ മൂപ്പ് 20  ദിവസം തന്നെ മതിയാവും.  വിത്തിന് കൊയ്ത്ത് കഴിഞ്ഞ് 30 ദിവസം വരെ പഴക്കം കൊടുക്കണം.  30 ദിവസം മുതല്‍ 8 മാസത്തിനുള്ളില്‍ വിത്ത് മുളക്കും. കണ്ടം പൂട്ടി നിരത്തിയിട്ട് വിതക്കാനുള്ള നെല്‍വിത്ത് നെല്ലിക്കയുടെ ഇലകോരി ചാക്കിലിട്ട് നെല്ല് ഇതിലിട്ട് പുതര്‍ത്തി അതിനുമുകളില്‍ കല്ല് കയറ്റിവെച്ച് അമര്‍ച്ച ചെന്ന് വിത്ത് മുളക്കണം.  മുള പാകമായാല്‍ കള്ളിയും ചാലുമായി പാകണം.  അതിനുമുമ്പ് വയലില്‍ നിന്ന് വെള്ളം  നല്ലവണ്ണം വാര്‍ത്ത് പട്ടിക ഉപയോഗിച്ച് നിലം വടിച്ചതിനുശേഷം ഞാറ് പറിച്ചു നടണം.  കതിര്‍ വിളയുമ്പോള്‍ കൊയ്തെടുക്കാം.  ഈ കൃഷി രീതിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകം, തോല്‍, കോഴിക്കാഷ്ഠം, കീടനാശിനി എന്നിവയാണ്.  കളനിയന്ത്രണം നടത്തിയിരുന്നത്, വയലില്‍ കൂടി നടന്ന് നെല്ലില്‍ ചവിട്ടി താഴ്ത്തല്‍ മുറം കൊണ്ട് ചാഴി കോരുക, പനമ്പട്ടയുടെ തണ്ടില്‍ കോറമുണ്ട് കൊണ്ട് വലകെട്ടി കോരി ചവിട്ടി കൊല്ലുക എന്നിങ്ങനെയാണ്.  ജലസേചനത്തിനായി ഏത്തക്കൊട്ട ഉപയോഗിച്ച് വെള്ളം തേവി വയലില്‍ എത്തിക്കുകയായിരുന്നു.

മോടം കൃഷി

പറമ്പിലാണ് മോടംകൃഷി ചെയ്യുന്നത്. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ചിങ്ങമാസത്തിലാണ് കൊയ്തെടുക്കുന്നത്.  ഇതിന് നനവ് ആവശ്യമില്ല.  ഇതിന്റെ പുത്തരി വളരെ സ്വാദേറിയതാണ്.  ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ പുത്തരി ഉണ്ടാക്കി ഉപയോഗിക്കുന്നത്.

വരമ്പും ചാലും

ചരിവുള്ള സ്ഥലങ്ങളില്‍ കോണ്ടൂര്‍ബണ്ടുകളും ചാലുകളും എടുത്ത് മണ്ണൊലിപ്പ്തടയുന്നതിന് പുറമെ കോണ്ടൂര്‍ബണ്ടുകള്‍ക്കിടയിലുള്ള കൃഷി സ്ഥലത്ത് വീണ്ടുംകോണ്ടൂര്‍‍ നിരയായി ചെറിയവാരങ്ങള്‍ കോരി രണ്ട് വാരങ്ങള്‍ക്കിടയില്‍ ചാലുകള്‍‍വരത്തക്കവിധം വരമ്പും ചാലും  രീതിയില്‍‍ വേണം കൃഷികള്‍‍ നടത്തേണ്ടത്.  ചരിഞ്ഞഭൂമികളില്‍ മാത്രമല്ല സമതലങ്ങളിലും ഈ രീതിയില്‍‍ കൃഷി ചെയ്യുന്നത് മഴവെള്ളംചാലില്‍ കെട്ടി നിന്ന് താഴാന്‍‍ സഹായിക്കും.  ഏതാണ്ട് അര നൂറ്റാണ്ടുകള്‍ക്ക് മുമ്പ്,അതായത് ആധുനിക കൃഷി സമ്പ്രദായങ്ങള്‍‍ നമ്മുടെ നാട്ടില്‍‍ പ്രചരിച്ച് തുടങ്ങും മുമ്പ്കാലവര്‍ഷത്തിന്റെ ആരംഭത്തോടെ തെങ്ങിനുചുറ്റും അര മീറ്ററോളം താഴ്ചയുംനിന്നിരുന്നു.  അതോടൊപ്പം തെങ്ങുകള്‍ക്കിടയിലെ കൃഷി സ്ഥലം ചാരം ചേറിപയറുവിത്തു വാരങ്ങളില്‍ മുഴുവന്‍‍ പയറു കിളിര്‍ത്തു വളര്‍ന്നു തുടങ്ങും.  ഈരീതിയില്‍‍ തുച്ഛമായ കൂലിച്ചെലവില്‍ തോട്ടമാകെ വരമ്പും ചാലും തീര്‍ക്കാന്‍‍ കഴിയുന്നത്കൊണ്ട് മഴവെള്ളം പരമാവധി ശേഖരിക്കാനിടയാകും.  പയര്‍ കൃഷി കൊണ്ട് മണ്ണിലെനൈട്രജനും ജൈവാംശവും വര്‍ദ്ധിക്കുകയും ചെയ്യും.

കൈപ്പാട്‌ കൃഷി

കൈപ്പാട്‌ കൃഷി മുമ്പ് പൂന്താനം നമ്പൂതിരിയുടെ കാലത്ത്‌ തന്നെ ബ്രാഹ്മണ സമുദായക്കാര്‍‍ തുടങ്ങിവച്ച നെല്‍‍കൃഷി രീതിയാണ്.  കടുമുണ്ടകന്‍, പുഞ്ച തുടങ്ങിയ മറ്റു കൃഷികള്‍‍ എളുപ്പത്തില്‍‍ വെള്ളം കയറി കതിര്‍‍ നശിച്ചു പോകുമ്പോള്‍‍ കൈപ്പാട്‌ കൃഷി നശിക്കുന്നില്ല എന്നുമാത്രമല്ല, വിളവും കൂടും. നെല്ലിനു കൂടുതല്‍‍ വലിപ്പവും സ്വാദുമുണ്ട്‌.

നമ്പൂതിരിമാര്‍ നാട്ടടിയാരെ വെച്ചാണു പാടങ്ങള്‍‍ നിയന്ത്രിച്ചിരുന്നത്‌. പണിക്കാരില്‍‍ കൂടുതല്‍‍ സ്ത്രികളായിരുന്നു. കൈപ്പാട്‌  കൃഷി മലപ്രദേശങ്ങളിലാണു ചെയ്തു വരുന്നത്‌. കാടു കത്തിച്ചാണു നിലമൊരുക്കുക. ചെന്നെല്ല്, ഇരിപ്പല തുടങ്ങിയ വിത്തുകള്‍‍ക്കൊപ്പം ചാമ, മുത്താറി, മുതിര, തുടങ്ങിയ ധാന്യങ്ങള്‍‍ കൂടിവിതച്ച്‌  ഒരുമിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്‌. ഇങ്ങനെ വ്യത്യസ്ത കാലങ്ങളില്‍‍ പാകമാകുന്ന ഓരോ ധാന്യങ്ങളും വിളയുന്നതിനനുസരിച്ച്‌ വിളവെടുക്കുകയാണു ചെയ്യുന്നത്‌.

മൂപ്പു കൂടിയതും കുറഞ്ഞതുമായ രണ്ടുതരം നെല്‍വിത്തുകളാണു ഒന്നിച്ചു വിതക്കുന്നത്. മൂന്നിലൊന്ന് കൈപ്പാടും മൂന്നില്‍ രണ്ട്‌ കഴമയും ഒന്നിച്ചു വിതക്കും. കന്നിമാസത്തില്‍‍ കഴമ കൊയ്തെടുക്കും. അതിനു ശേഷം കൈപ്പാട്‌ മുപ്പെത്തിയാല്‍‍ അതും കൊയ്തെടുക്കും. കാളകളെ പൂട്ടിയാണു നിലമൊരുക്കുന്നത്. മേടത്തിലാണു നിലമൊരുക്കുക മഴ നന്നായി പെയ്താല്‍ മുളപ്പിച്ച വിത്ത്‌ മണ്‍കൂനകളില്‍‍ വിതറും. ഞാറുപാകമായാല്‍‍ പറിച്ചു നടീന്‍ വളരെ എളുപ്പമാണ്.  കൈക്കോട്ടുകൊണ്ട്‌ ഞാറോടുകൂടിയ മണ്‍‍കൂന കൊത്തി നാലു ഭാഗത്തേക്കും എറിയും. അതിനു ശേഷം സ്ത്രീത്തൊഴിലാളികള്‍ ഇത്തരത്തില്‍‍ നിരത്തിയിട്ട ഞാര്‍‍ കൈകൊണ്ട്‌ ഒന്നമര്‍‍ത്തി കൊടുക്കും.  അതോടെ നടീലും പൂര്‍‍ത്തിയാകും. വെള്ളം തേവുന്നതിനായി പെട്ടിയും പറയും, ചക്രവും ഉപയോഗിക്കും. ഈ കൃഷിക്ക്‌ കീടനാശിനിയും കളപറിയും ആവശ്യമില്ല. ഏറ്റവും ചുരുങ്ങിയ ചെലവില്‍‍ ഏറ്റവും കൂടുതല്‍‍‍ ലഭിക്കുന്ന ഒരു കൃഷി രീതിയാണിത്‌.

നെല്ലിലെ രോഗങ്ങളും പ്രതിവിധികളും

ചാഴിക്കേട്      -  കീടനാശിനി

പുഴുക്കേട്       -   ഡീ മൈക്രോ എന്‍ഡ്രിം.

ജന്തുക്കളുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി വെടിവെക്കലോ അല്ലെങ്കില്‍ താമ്പാളത്തില്‍ കൊട്ടിയോ നെല്ലിനെസംരക്ഷിക്കുമായിരുന്നു.

കീടനാശിനി പ്രയോഗം -

കീടനാശിനി   -  മലാത്തിയന്‍

മിന്നിയെടുക്കല്‍           വലകൊണ്ട് അറ്റം കെട്ടിയ ഒരു കുടം പോലുള്ള സാധനം ഉണ്ടാക്കുന്നു.  ദിവസം നാലോ അഞ്ചോ പ്രാവശ്യം വിളയില്‍ മിന്നി ചാഴിയെ പിടിച്ച ശേഷം വെള്ളത്തില്‍ മുക്കിയാല്‍ ചാഴിയെ നിയന്ത്രിക്കാം.

കീടനാശിനി -  ഈന്തച്ചക്ക മുറിച്ച് ചാലില്‍ വെച്ചാല്‍ ചാഴി വരില്ല.

കതിരുകള്‍ക്കിടയിലെ പുഴുക്കേടിന് കടുകിന്റെ ഇലയുടെ നീരും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു.

കളനിയന്ത്രണം

കളസസ്യങ്ങള്‍ പ്രധാനമായും പത്തായപ്പുല്ല്, പൊള്ളപ്പുല്ല്, നെരീങ്ങ മുതലായവയാണ്.  സാധാരണഗതിയില്‍ ഇവയെപറിച്ചുകളയുകയാണ് പതിവ്. ചില സമയങ്ങളില്‍ ഇവയെ മണ്ണില്‍ തന്നെ ചവിട്ടിത്താഴ്ത്താറാണ് പതിവ്.

പുഞ്ച കൃഷി രീതി

പുഞ്ച  കൃഷിയുടെ നിലമൊരുക്കല്‍, ജലസേചനം, വിത്തുവിതയ്ക്കല്‍, എന്നിവയെക്കുറിച്ചുള്ള പ്രാഥമികമായ നാട്ടറിവ്.

മൂന്നു പ്രാവശ്യം വിളവെടുക്കുന്ന  കൃഷിയാണ് പുഞ്ച കൃഷി.  മൂന്നാമത്തെ വിളവാണ് പുഞ്ച.   നമ്പൂതിരിമാരുടെ കീഴിലുള്ള കൃഷിസ്ഥലത്താണ് ഇത് കൃഷി ചെയ്തിരുന്നത്.   കിഴക്കെ കോവിലകം, ആളുവാഞ്ചേരിമന എന്നീ പ്രദേശങ്ങളായിരുന്നു നമ്പൂതിരിമാരുടെ പ്രധാന താമസ സ്ഥലങ്ങള്‍.  പുഞ്ച കൃഷി പാടങ്ങളില്‍ കൃഷി ചെയ്യുന്നു. മൂരി, പോത്ത് എന്നീ മൃഗങ്ങളെ നിലമുഴുതാന്‍ ഉപയോഗിക്കുന്നു. ആര്യന്‍, തെക്കന്‍ചീര, വെള്ളരി, കഴമ തുടങ്ങിയ ധാന്യങ്ങള്‍ വിതച്ച് ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്. സ്ത്രീകള്‍ മുറത്തിലുള്ള വിത്തുകള്‍ വിതയ്ക്കുന്നു.  വളപ്പൊടി, വെണ്ണീര്‍, തോലുകള്‍ എന്നിവ വളമായി ഉപയോഗിച്ചിരുന്നു. ഞാറു പാകമായാല്‍ പറിച്ചു നടീല്‍ എളുപ്പമാണ്. കുംഭമാസത്തിലാണ് ഇത് കൊയ്തെടുക്കുന്നത്. ഏത്തക്കൊട്ട,  ഏത്തം കൊണ്ട് തേവല്‍, മുള ഉപയോഗിച്ച് കുട്ടയുണ്ടാക്കിയും ജലസേചനം നടത്തിയിരുന്നു. ധാന്യം വിതച്ച് അവ നടുന്നതിന് മുമ്പ് വളം ചേര്‍ക്കുന്നു.  പുഞ്ച കൃഷിയില്‍ കളപറിയുണ്ട്, കീടനാശിനി പ്രയോഗമില്ല.  ധാന്യം ചെറുതാണെങ്കിലും വളരെ സ്വാദേറിയതാണ്. കൂടുതല്‍ കര്‍ഷകര്‍ അന്ന് പുഞ്ച കൃഷിയാണ് ചെയ്തിരുന്നത് പക്ഷെ ഇന്ന് ഈ കൃഷി  കുറവാണ്.   വിവാഹച്ചടങ്ങുകളിലും നമ്പൂതിരിമാരുടെയും മറ്റും ആചാരാനുഷ്ഠാനങ്ങളിലും ഈ ധാന്യം ഉപയോഗിച്ചിരുന്നു.

ആര്യനെല്ല്

ഏറനാട് പ്രദേശങ്ങളില്‍ തുടങ്ങി വെച്ച ഒരു നെല്‍ കൃഷിയാണ് ആര്യനെല്ല്.   ഇതിന്റെ കതിരിന് നീളം കൂടുതലായതു കൊണ്ട് നശിച്ചു പോകില്ല.  ഇതിന്റെ നെല്ലും നീളത്തിലുള്ളതാണ്.  പത്തായങ്ങളില്‍  സൂക്ഷിച്ചതിനു ശേഷം കര്‍ക്കിടക മാസങ്ങളില്‍ ജോലിക്കാര്‍ക്ക് വിഹിതങ്ങള്‍ കൊടുക്കുന്ന പതിവുണ്ട് .   ആര്യനെല്ല് കൃഷി മലയോര മേഖലയിലാണ് ചെയ്തുവരുന്നത്.  പച്ചില വളവും ചാണകവും ഇട്ട് നിലം ഉഴുതുമറിച്ച് പാകപ്പെടുത്തും.  കാളയെ വെച്ച് പൂട്ടിയാണ് നിലമൊരുക്കുന്നത്

വിത്ത് മുളച്ച് ഞാറായതിനു ശേഷം സ്ത്രീ തൊഴിലാളികള്‍ ഞാറ് പറിച്ചെടുക്കുകയും ഉഴുതു നന്നാക്കിയ കണ്ടത്തില്‍ ഞാറ് നടുകയും ചെയ്യുന്നു.

നെല്‍കൃഷി രീതികള്‍

കൃഷി രീതി. ഇടവം മിഥുനം മാസത്തില്‍ ഒന്നാം കൃഷി.  മേടത്തില്‍ വിത്ത് വിതക്കും.  (കൊച്ചി വിത്തോ തൊണ്ണൂറാം വിത്തോ)  ആയിരിക്കും.  കാലവര്‍ഷം കൂടിയാല്‍ കളകള്‍ പറിക്കും.  വെള്ളം നല്ലവണ്ണം കെട്ടി നിര്‍ത്തും.  പറിച്ച് നടാന്‍ വേണ്ടി കര്‍ക്കിടകം 5 ന് ഞാറ് പാകും.  (വിത്തിന്റെ പേര് പത്തൊമ്പതോ ചെറുവെള്ളരിയോ ആവും)  വരമ്പെല്ലാം വൃത്തിയാക്കി പാടം ഉഴുത് ശരിയാക്കിയിട്ട് ഞാറ് പറിച്ച് നടും.  1 ഏക്കറിന് ഒരു ചാക്ക് ഫാക്ടം ഫോസ് ഇടും.  പിന്നീട് ചിങ്ങം 5 നോ 10 നോ കൊയ്യും.  വീണ്ടും കന്നുകളെ കൊണ്ട് ഉഴുതും.  കന്നിമാസം ആവുമ്പോഴേക്കും രണ്ടാം വിളക്ക് വീണ്ടും രാസവളങ്ങ ള്‍ ചേര്‍ക്കും.  ധനു 15 ന് വീണ്ടും കൊയ്തെടുക്കും.  ഇങ്ങനെയാണ് നെല്കൃഷിയുടെ രണ്ടാം വിളവ് തീര്‍ക്കുന്നത്.  അനുയോജ്യമായ മണ്ണ് ചെളിമണ്ണാണ്.  1 ഏക്കറിന് 100 പറ  നെല്ല് ഉണ്ടാകും.  ആദ്യ വിളക്ക് 100 ഉണ്ടായാല്‍ രണ്ടാമത്തെ വിളക്ക് 75 ആവും.

വളപ്രയോഗം

ജൈവവളം -   തോല്‍, (മരത്തിന്റെ ഇലകള്‍)  ചാണകം (ഉണങ്ങിയത്),  ആട്ടിന്‍കാഷ്ഠം,  കോഴിക്കാഷ്ഠം.          രാസവളം      -    പൊട്ടാസ്യം,  യൂറിയ.

ജലസേചനം അടുത്തുള്ള ചോലയില്‍ നിന്നോ കുളത്തില്‍ നിന്നോ ചാല്‍ കീറി ആവശ്യമായ വെള്ളം എത്തിക്കുന്നു., പ്രധാന ജലസേചന മാര്‍ഗം തേക്കൊട്ട ഉപയോഗിച്ചായിരുന്നു.  ഒരു കുട്ടയുടെ മറ്റേ തലക്കല്‍ വലിയ കല്ലു കെട്ടി അത് കുളത്തിലേക്കോ കിണറിലേക്കോ ഇടുന്നു.  കയറിന്റെ അറ്റം കപ്പിയിലൂടെ ഒരു പ്രത്യേക രീതിയില്‍ കടത്തിവിട്ടിരിക്കും.  കല്ലിന്റെ കനം കൊണ്ട് വെള്ളം താനെ പൊന്തിവരും

കൂലി രീതി. 10 പറ നെല്ല് കൊയ്താല്‍ പണിക്കാര്‍ക്ക് ലഭിക്കുന്നത് 1 പറ നെല്ല് എന്ന തോതിലാണ് കൂലി കൊടുത്തിരുന്നത്.

വിവധതരം വിത്തിനങ്ങള്‍

സമ്പന്നമായൊരു കാര്‍ഷിക പാരമ്പര്യം കേരളത്തിനുണ്ടായിരുന്നവെന്നതിന് തെളിവാണ് മുമ്പുണ്ടായിരുന്ന വൈവിധ്യമാര്‍ന്ന വിത്തിനങ്ങള്‍.  ഓരോ വിത്തും അതാത് പ്രദേശത്തിനും കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുസരിച്ച് രൂപപ്പെടുന്നവയായിരുന്നു.

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില വിത്തിനങ്ങള്‍.

അന്നച്ചെമ്പ,  അരിക്കിനായി,  അല്ലിക്കണ്ണന്‍,  ആനക്കൊമ്പന്‍,  അരുവാക്കാരി,   ആര്യന്‍,  ഇരിപ്പാല, ഇരിപ്പുചെമ്പ, ഒറ്റല്‍, മുണ്ടോന്‍,  ഓക്കപ്പുഞ്ച,  ഓങ്ങന്‍, കുട്ടാടന്‍,   ഓടച്ചന്‍,  ഓര്‍ക്കഴമ,  കട്ടമൂടന്‍.  കഴമ, കരിഞ്ചന്‍,  കരിഞ്ചിറ്റേനി,  കരിയടക്കന്‍,   കറുകകുട്ടാടന്‍,  കറുത്ത ഇട്ടിക്കണ്ടപ്പന്‍,  കറുത്തേനി,  കര്‍ത്തരിമൂടന്‍,   കവുങ്ങിന്‍പൂത്താട,  കീരിക്കണ്ണന്‍,  കീരിപ്പല്ലന്‍, കുമ്പ്രോന്‍,  കുട്ടാടന്‍,  കുട്ടിമൂടന്‍,   കുതിര്‍,  കുഞ്ഞതികിരാഴി,  കുഞ്ഞിനെല്ല്,  കുറുക,  കുറുറായി,  കൊടിയന്‍ ചെമ്പാവ്,   കൊളപ്പാല,  കൊളുമ്പിച്ചീര,  കോഴിവാലന്‍,  ചാരചെമ്പാവ്,  ചിന്താര്‍മണിയന്‍,  ചിറ്റേനി,  ചീരച്ചെമ്പ,  ചുവന്നതോവ്വന്‍,  ചെങ്കഴമ,  ചെന്നിനായകം,  ചെന്നെല്ല്,   ചെറുമണല്‍,  ചെറുവെള്ളരി,  ചോപ്പുപുഞ്ച,   ചോന്നരി,  ചോന്നോംപാല,  ചോന്നാര്യന്‍,   ചോന്നോളി,  ചോമാല,  തവളക്കണ്ണന്‍,  തിരിഞ്ഞവെള്ള,  തെക്കന്‍ചീര,  തൊണ്ണൂറാന്‍ വിത,  നവര, നവരപ്പുഞ്ച,  പറമ്പന്‍ തൊവ്വന്‍,  പറമ്പും കൊട്ട,  പള്ളിയാരല്‍,  പുഞ്ചക്കയമ,   പൂച്ചെമ്പ, മട്ടച്ചെമ്പ,  മരോക്കി,  മലയാര്യന്‍,  മലോടുമ്പന്‍,  മാലക്കാരന്‍,  മുക്കുലത്തി, മുണ്ടോക്കണ്ണന്‍,  മുണ്ടോക്കുട്ടി,  മുണ്ടോമ്പാല,  മുത്തുപ്പട്ടസ,  മോടോന്‍,   വടക്കന്‍,   വട്ടന്‍,  വട്ടച്ചീര,  വരിനെല്ല്,  വെട്ടിക്കുട്ടാടന്‍,  വെളുത്തഇണ്ടിക്കണ്ടപ്പന്‍,  വെളുത്തേനികഴമ,  വെള്ളതോവ്വന്‍,  വെള്ളക്കോലി,   വെള്ളപ്പുഞ്ച,  വെള്ളരി,  വെള്ളരിമൂടന്‍,  വെള്ളമുണ്ട,  വൈര,  വൃശ്ചികപ്പാണ്ടി, കുഞ്ഞിവിത്ത്, കരിഞ്ചെന്നെല്ല്, ഓലനാരന്‍, വെളിയന്‍, കവുങ്ങിന്‍ പൂത്താട, നാരോന്‍, നഗരി, തൌവ്വന്‍, ചോവാല, പാണ്ടി, മലയുടുമ്പ, ചിതിരത്തണ്ടന്‍, ചൌവ്വരിയന്‍, പാല്‍ക്കണ്ണി ചെന്നെല്ല്, തൊണ്ടന്‍, ജീരകശാല, ഗന്ധകശാല, ഓര്‍ത്തടിയന്‍, നീര്‍ക്കഴമ, വെള്ളരിയന്‍. വെള്ളരി, തവളക്കണ്ണന്‍ , വെട്ടേരി, ചീരോചെമ്പന്‍ , പറമ്പുവട്ടന്‍, രാജക്കഴമ, ചിറ്റേണി, ചേറ്റാടി, മൈസൂരി, ഐശ്വര്യ. മുത്തുവാന്‍, മുണ്ടകന്‍, രാരിയന്‍, തൊണ്ടവെളുത്തോന്‍ , വാനില്‍ കുറുമ, പഞ്ചമുരിക്കന്‍, മേനികഴകന്‍, താളുങ്കന്‍, മണക്കളന്‍, പൊന്നരിയന്‍, കഴമ.  ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണന്‍, ത്രിവേണി, ചേറ്റാടി എന്നിവ.  മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെല്‍ വിത്താണ് മോടന്‍.  പഴയ നെല്ലിനങ്ങള്‍ക്ക് നല്ല ഉല്പാദനശേഷിയുണ്ടായിരുന്നു.  അന്നത്തെ കൃഷിക്ക് രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.  അതുപോലെ വിത്തിനങ്ങള്‍ക്ക് നല്ല പ്രതിരോധശേഷിയുമുണ്ടായിരുന്നു.   വെള്ളം കെട്ടിനില്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂപ്രദേശങ്ങളെ തട്ടുതട്ടുകളായി തിരിച്ചിരുന്നു.

പ്രധാന നെല്‍വിത്തുകള്‍ -  ചിത്തിരത്തണ്ടന്‍, വെള്ളരിയന്‍, പാണ്ടി, ഓലനാരന്‍, തൊണ്ടന്‍, വെളിയന്‍, തൗവ്വന്‍.

പുതിയ ഇനങ്ങള്‍ :- അന്നപൂര്‍ണ, രോഹിണി, ത്രവേണി, ജ്യോതി, അഹല്യ, രേവതി, ഉമ, സാഗര, ഐശ്വര്യ, ആതിര, ഐ.ആര്‍. എട്ട, ജയ.

സങ്കരയിനം വിളകള്‍

നെല്ല് -  പൊന്നാര്യന്‍, ത്രിവേണി, സുവര്‍ണ, രേഖ, ആതിര, കാര്‍ത്തിക, അന്നപൂര്‍ണ, ഐശ്വര്യ, ജയ,  ജ്യോതി.

ഗോതമ്പ് -  കല്യാണ്‍, സോന, ഗിരിജ, സോണാലിക.

പുഞ്ചകൃഷി, വിത്തിനങ്ങള്‍

മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് സാധാരണ ഉപയോഗിക്കാറ്.  തെക്കന്‍ചീര, വിവിധതരം ചീരകള്‍,  നവര, തൊണ്ണൂറാന്‍, പടന്നവിള, തവളക്കണ്ണന്‍, പള്ളിയാരല്‍ .

ഒന്നാം വിള.

വിത്തിനങ്ങള്‍. ഓണാട്ടന്‍, ആര്യന്‍  -  ആദ്യ വിളക്ക് മാത്രം വിളവെടുക്കാന്‍ പറ്റിയത്.  പടന്നവിള, തൊണ്ണൂറാന്‍, തവളക്കണ്ണന്‍, ചുവന്നകൈമ, മുണ്ടികൈമ .

വിളകള്‍. നെല്ല്.

തൊണ്ണൂറാന്‍              -    മൂന്നുമാസത്തെ മൂപ്പ്.

മസൂരി                  -    90-100 ദിവസങ്ങള്‍.

ഞാറിന്                  -    30

ആര്യന്‍                  -   40-45

നെല്ല് കൊയ്യാന്‍            -   120.

എണ്ണപ്പട്ട                     (2)

ചിറ്റേനിയം                   (2)

ഓണാട്ടന്‍                    (1)

മുണ്ടിക്കയ്മ                  (1)

പറമ്പട്ടേന്‍                    (1)

വെള്ളച്ചകിരി                  (1)

നകര                        (1) / (2)

മുണ്ടകന്‍                     (2)

കരോന്‍മാടുക

കരോന്‍മാടുകയെന്നത് ഉത്തരകേരളത്തില്‍ സമൃദ്ധിയെ സൂചിപ്പിക്കുന്ന ഗ്രാമശൈലിയാണ്.  പണ്ടുകാലത്ത് വിത്തു സൂക്ഷിച്ചിരുന്നത് കരോന്‍മാടിയിലായിരുന്നു.  വിത്തുവല്ലം തന്നെയാണ് കരോന്‍.  ചാണകം തേച്ച നിലത്ത്  പുല്ലുവിരിക്കുന്നു.  അതിനുമുകളില്‍ വട്ടത്തില്‍ നിരത്തി കയറുകെട്ടി ബലം വരുത്തുന്നു.  25 പറ നെല്ലു വരെ കൊള്ളുന്ന കരോന്‍മാടും.  ഭക്ഷ്യാവശ്യത്തിനുള്ള നെല്ലാണ് കരോന്‍മാടി സൂക്ഷിച്ചിരുന്നത്.  വിത്തു സൂക്ഷിച്ചിരുന്നത് ചെറിയ വൈക്കോല്‍ പൊതികളാക്കിയായിരുന്നു.  വിതക്കാന്‍ വേണ്ടിവരുന്ന വിത്തുപൊതികളുടെ എണ്ണമനുസരിച്ച് ഇത്ര പൊതിപ്പാടു നിലമെന്നായിരുന്നു പണ്ടൊക്കെ വയലിന്റെ വിസ്തൃതി പറഞ്ഞിരുന്നത്.  പത്തായത്തിന്റെ താക്കോലും കക്ഷത്തിലിറുക്കി നടക്കുന്ന കാരണവന്‍മാരെ പറ്റിച്ച് തറവാട്ടിലെ സ്ത്രീകള്‍ പൊതിയില്‍ നിന്നും വിത്തെടുത്ത് കുത്തി കഞ്ഞിവെച്ച് കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.    വിരിപ്പുകൃഷിയുടെ പൊലിവ് കണ്ടത്തിലെ ചില ലക്ഷണങ്ങള്‍ നോക്കി കര്‍ഷകര്‍ പറയുമായിരുന്നു.  നെല്ലിന്റെ കതിരിലും ഇലയിലുമെല്ലാം കറുപ്പും വെളുപ്പും നിറത്തില്‍ മല്ലിവിത്തുപോലൊന്ന് നിരനിരയായി തൂങ്ങിക്കിടക്കുമായിരുന്നു.  ഇത് ശലഭത്തിന്റെ പ്യൂപ്പയായിരിക്കാം.  ഇതുകണ്ടാല്‍ അക്കുറി കരോന്‍മാടാമെന്നാണ് നാട്ടുചൊല്ല്.  കണ്ടത്തില്‍  കതിരുകള്‍ക്കിടയില്‍ ചീവോതിക്കുറി കണ്ടാലും വിളവ് സമൃദ്ധമാവും.  നെല്ലില്‍ ഏതോ ഫംഗസ് ഉണ്ടാക്കുന്ന ഇരുണ്ടനിറമുള്ള ഒരുതരം പൊടിയാണിത്.  ശ്രീ ഭഗവതിയുടെ പ്രസാദം.  ഇതുകൊണ്ട് പൊട്ടുതൊടുന്നത് ഐശ്വര്യദായകമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.  വാരിപ്പൂവ് എന്ന പേരിലാണ് പാലക്കാട് പ്രദേശങ്ങളില്‍ ചീവോതിക്കുറി അറിയപ്പെടുന്നത്.  ആധുനികകൃഷി ശാസ്ത്രജ്ഞന് രോഗകീടങ്ങളായ പുഴുവും പ്രാണിയും പൂപ്പലുമാണ് ഇവിടെ വിളവിന്റെ ദേവതാപ്രസാദമാവുന്നത്.

വിത്ത് ഉണക്കുന്ന വിധം

നെല്ല് നല്ല വെയിലത്തിട്ടാണ്  ഉണക്കേണ്ടത്.  അതിനുശേഷം നല്ലതുപോലെ കാറ്റത്തിട്ട് പതിരും തുളനും മുറിയും കളയണം.  നല്ല നെല്ലെടുത്ത് വെയിലത്തിട്ട് സൂചിക്കു കുത്താന്‍ നൂറില്‍ എടുക്കുക.  (സൂചിക്ക് കുത്താന്‍ പാകം -  നെല്ല് നടുവെ പൊട്ടിച്ചാല്‍ ഉള്ളില്‍ സൂചിയുടെ കനം നെല്ല് ഉണങ്ങാന്‍ പാടില്ല)  ഒരു ദിവസം രാത്രി മഞ്ഞു കൊള്ളിക്കുക.  പിറ്റെ ദിവസം ഉണക്കി നന്നായി സൂക്ഷിക്കുക.  വട്ടന പണിക്ക് വിത്ത് മുളപ്പിക്കണ്ട.  വിത്ത് കാറ്റത്തിട്ട് ഉണക്കി കണ്ടത്തില്‍ വിത്ത് വയ്ക്കുകയോ, വിതക്കുകയോ ചെയ്യാം.  അത് മണ്ണിന്റെ ചുവടെ കിടന്നു മുളച്ചുവരും.  ഇതിനുപയോഗിക്കുന്ന നെല്ല് ചിങ്ങമാസത്തിലേതാകണം.  പുതുമഴക്കാണ് വിതക്കേണ്ടത്.  ധനുമാസത്തിലെ നെല്ല് ഉണക്കി സൂക്ഷിച്ചു വെക്കണം.  കര്‍ക്കിടകമാസത്തില്‍ നെല്ല് ഒരു ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് മുറ്റത്തു തടകൂട്ടി വാരിയിടുക.  തടവെക്കാന്‍ വാഴപ്പിണ്ടി കൂട്ടിവെക്കുന്നു.  ഇതില്‍ കൂവയില പരത്തി വാരിയിടുക.  ഇടക്കിടയ്ക്ക് കൂവയിലയിട്ട് മൂടി ഭാരം വെയ്ക്കണം.  പിറ്റെദിവസം കാലത്ത് നല്ലവെള്ളം തളിച്ച് വിത്ത് നനച്ചു കൂട്ടണം.  മുകളിലെ ഭാരം മാറ്റിയിട്ടു വേണം നനച്ചു കൂട്ടേണ്ടത്.  നനച്ചു കൂട്ടുക - (നെല്ല് കൈകൊണ്ട് മുകളിലേക്ക് ഇളക്കി കൂട്ടുന്നതിനെയാണ്) അതിനു മീതെ ആദ്യത്തെപോലെ  ഇലവെച്ച് ഭാരം വയ്ക്കണം.  ഇതുപോലെ സന്ധ്യക്കും ഭാരം മാറ്റി നനച്ചു കൂട്ടണം.  രണ്ടു ദിവസം ഇപ്രകാരം ചെയ്യണം.  മൂന്നാം ദിവസം വിത്ത് പൊട്ടിയിട്ടുണ്ടാകും.  മുളച്ചില്ലെങ്കില്‍ ചാണകവെള്ളം തെളിച്ച് കെട്ടിവെച്ചാല്‍ മതി.  പിന്നെ വെള്ളം ഒഴിക്കണ്ട.  ഉലര്‍ത്തിക്കൂട്ടി ഭാരം വെച്ചാല്‍ നാലാം ദിവസം എല്ലാ വിത്തും നന്നായി മുളച്ചിട്ടുണ്ടാകും.  ഇത് ഒരുക്കിയ വയലില്‍ വിതക്കുക.  വിതക്കാന്‍ കൊണ്ടുപോകുമ്പോള്‍ മുളച്ച ഒരു നെല്‍വിത്തുപോലും കളയരുത്.  വയലിലെ വിതച്ച വിത്ത് 28 ദിവസം കഴിഞ്ഞാല്‍ പറിച്ചു നടാം.  10 പറ കൃഷിയുണ്ടെങ്കില്‍ 8 പറ നെല്ല് മുളപ്പിച്ചാല്‍ മതി.

വല്ലോട്ടിയും വിത്തു സൂക്ഷിക്കലും

കാര്‍ഷികവൃത്തികള്‍ക്കായുള്ള മുറങ്ങളും പറക്കൊട്ടകളും വല്ലങ്ങളും ഉണ്ടാക്കാനുള്ള അവകാശം അതാതു ദേശത്തെ പറയര്‍ക്കാണ്.  വിത്തു സൂക്ഷിക്കുന്നതിനുള്ള വല്ലം ഇന്ന് അപൂര്‍വമാണ്.  വിത്തുകൊട്ട, വല്ലോട്ടി എന്നിങ്ങനെ ഇവ പല രൂപത്തിലുണ്ട്.  ഇവ 10 പറ കൊള്ളുന്നതുമുതല്‍ 50 പറ കൊള്ളുന്നതുവരെ പല അളവിലുണ്ട്.  വല്ലോട്ടിക്ക് 6 അടി ഉയരമുണ്ടാകും.  അടിയില്‍ കോണ്‍ ആകൃതിയിലും മുകളിലേക്ക് വൃത്താകൃതിയിലും പണിയുന്നു.  ഒരു പറയ്ക്ക് എടങ്ങാഴി നെല്ലായിരുന്നു വേതനം.  വിത്തു പാടത്തേക്കു കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണ് വിത്തുകൊട്ട.

നെല്‍കൃഷിരീതി

ആദ്യമായി നെല്‍കൃഷിക്കനുയോജ്യമായ നിലം കരിനുകവും ഊര്‍ച്ചമരവുമുപയോഗിച്ച് ഉഴുതി നെല്ല് വിതക്കുന്നു.  നെല്ല് മുളച്ച് ഞാറായാല്‍ ചാണകവും തോലും വളമായി ഉപയോഗിച്ച് ഞാറ് നടീല്‍ ആരംഭിക്കുന്നു.  സ്ത്രീകള്‍ നിരന്നു നിന്ന് പാട്ടുപാടിയാണ് ഞാറു നട്ടിരുന്നത്. ഇതിനെ ഞാറ്റുപാട്ട് എന്നു പറയുന്നു.  ജലസേചനത്തിനായി മരംകൊണ്ടുണ്ടാക്കിയ ഏത്തകൊട്ടയാണ് ഉപയോഗിച്ചിരുന്നത്.  പണ്ടുകാലത്ത് ഒരു വര്‍ഷത്തില്‍ മൂന്നു തവണ കൃഷിയിറക്കിയിരുന്നു.  മിഥുനമാസത്തില്‍ നട്ടത് മകരമാസത്തിലും തുലാമാസത്തില്‍ നട്ടത് മകരമാസത്തിലുമായിരുന്നു കൊയ്തിരുന്നത്.  കുംഭത്തിലാണ് പുഞ്ചകൃഷിയിറക്കുന്നത്.  ആദ്യ കൊയ്ത്തില്‍ കിട്ടുന്ന നെല്ലിനെ ഇടിച്ച് അരിയാക്കി വയ്ക്കുന്ന അരിയെ പുന്നെല്ലരി എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇത് കുടുംബത്തിലെ എല്ലാവരും കഴിക്കണം എന്ന ആചാരമുണ്ട്.  നെല്ല് സൂക്ഷിച്ചിരുന്നത് ഒരു പ്രത്യേക മരപ്പെട്ടിയലായിരുന്നു.  ഇതിനെ പത്തായം എന്നാണറിയപ്പെട്ടിരുന്നത്.  സ്വന്തം ആവശ്യത്തിനുള്ളത് സൂക്ഷിച്ച് ബാക്കി മറ്റു സമുദായക്കാര്‍ക്ക് വിറ്റിരുന്നു

ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് വിളവെടുക്കുന്നത്.  “വിരിപ്പ്, മുണ്ടകന്‍, പുഞ്ച” എന്നിങ്ങനെയാണ് ഈ വിളവെടുപ്പ്.  ആദ്യ വിളവെടുപ്പായ വിരിപ്പില്‍ ആര്യന്‍, കൂട്ടുമുണ്ടോന്‍ എന്നീ  വിത്തുകളാണ് വിതക്കുക.  മഴക്കാലത്താണ് ഇത് വിളവെടുക്കാന്‍ തുടങ്ങുക.  മേടമാസത്തിലാണ് ഞാറ് പറിച്ചു നടുന്നത്.  ഇടവം, മിഥുനം മാസങ്ങളിലാണ് നെല്ല് വിളയുന്നത്. കന്നിമാസത്തില്‍ കൊയ്തെടുക്കും.

മുണ്ടകന്‍ വിളവെടുപ്പ് നടത്തുന്നത് മകരം കുംഭം മാസങ്ങളിലാണ്.  ആര്യന്‍, കുമ്പളോന്‍ , വെമ്പാല എന്നീ വിത്തുകളാണ് വിതക്കുക.  ആര്യന്‍ നെല്ലിന് കുമ്പളോന്‍ നെല്ലിനെക്കാള്‍ വലിപ്പവും സ്വാദുമുണ്ടാകും.  ചിങ്ങം, കന്നി, തുലാം മാസങ്ങളിലായാണ് ഞാറു നടുന്നത്.   മൂന്ന് മാസമോ അല്ലെങ്കില്‍ നെല്ല് പാകമായാല്‍ മുണ്ടവിളകള്‍ കൊയ്യെടുക്കുന്നത്.              മൂന്നാം ഘട്ടത്തിലാണ് പുഞ്ച കൃഷി ചെയ്യുന്നത്.  തെക്കന്‍ചീര വിത്താണ് ഇതിനായി ഉപയോഗിക്കുക.

കൃഷിച്ചൊല്ലുകള്‍

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
  • കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
  • ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
  • ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  • ഉഴവിൽ തന്നെ കള തീർക്കണം
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • എള്ളിന് ഉഴവ് ഏഴരച്ചാൽ
  • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
  • എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
  • കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
  • കന്നില്ലാത്തവന് കണ്ണില്ല
  • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
  • കർക്കടകത്തിൽ പത്തില കഴിക്കണം
  • കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
  • കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കല്ലാടും മുറ്റത്ത് നെല്ലാടില്ല
  • കളപറിക്കാത്ത വയലിൽ വിള കാണില്ല
  • കളപറിച്ചാൽ കളം നിറയും
  • കാറ്റുള്ളപ്പോൾ തൂറ്റണം
  • കാർത്തിക കഴിഞ്ഞാൽ മഴയില്ല
  • കാലം നോക്കി കൃഷി
  • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
  • കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
  • കുംഭത്തിൽ കുടമുരുളും
  • കുംഭത്തിൽ കുടമെടുത്തു നന
  • കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കൃഷി വർഷം പോലെ
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ചോതികഴിഞ്ഞാൽ ചോദ്യമില്ല
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • ഞാറായാൽ ചോറായി
  • തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
  • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
  • തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
  • തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
  • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
  • നട്ടാലേ നേട്ടമുള്ളൂ
  • നല്ല തെങ്ങിനു നാല്പതു‍ മടൽ
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  • നവര വിതച്ചാൽ തുവര കായ്ക്കുമോ
  • പടുമുളയ്ക്ക് വളം വേണ്ട
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പതിരില്ലാത്ത കതിരില്ല
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
  • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
  • മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
  • മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
  • മണ്ണറിഞ്ഞു വിത്തു്‌
  • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
  • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
  • മരമറിഞ്ഞ് കൊടിയിടണം
  • മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
  • മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
  • മുതിരയ്ക്ക് മൂന്നു മഴ
  • മുൻവിള പൊൻവിള
  • മുണ്ടകൻ മുങ്ങണം
  • മുളയിലറിയാം വിള
  • മുളയിലേ നുള്ളണമെന്നല്ലേ
  • മുള്ളു നട്ടവൻ സൂക്ഷിക്കണം
  • മേടം തെറ്റിയാൽ മോടൻ തെറ്റി
  • വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
  • വയലു വറ്റി കക്ക വാരാനിരുന്നാലോ
  • വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
  • വളമേറിയാൽ കൂമ്പടയ്ക്കും
  • വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
  • വർഷം പോലെ കൃഷി
  • വിതച്ചതു കൊയ്യും
  • വിത്തുഗുണം പത്തുഗുണം
  • വിത്തുള്ളടത്തു പേരു
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • വിത്തിനൊത്ത വിള
  • വിത്തെടുത്തുണ്ണരുതു്
  • വിത്തുവിറ്റുണ്ണരുത്
  • വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
  • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  • വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
  • വിളഞ്ഞാൽ കതിർ വളയും
  • വിളയുന്ന വിത്തു മുളയിലറിയാം
  • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  • വേലിതന്നെ വിളവുതിന്നുക
  • സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
  • കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും

 

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate