Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നെല്‍കൃഷി

നെല്‍കൃഷി - വിവിധ അരിവുകൾ

നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍

നെല്‍ക്കൃഷിയുടെ ഉത്ഭവം

ഉത്ഭവം

ലോകത്ത്‌ വളരുന്ന രണ്ടു പ്രധാന നെല്ലിന്റെ ഇനങ്ങളാണ്‌ ഒറൈസ സാറ്റൈവം ഇഡിക്കയും ഒറൈസ സാറ്റെവം ജാപനിക്കയും. ഒറൈസ സാറ്റെവം ഇഡിക്ക ആദ്യം വളർത്തിയത്‌ വടക്കു കിഴക്കൻ ഇന്ത്യായിലാണെന്നാണ്‌ ചരിത്രകാരൻമാരുടെ വിശ്വാസം. അവിടെ നിന്നും കൃഷി ബർമ്മ, തായ്‌ലാന്റ്‌, ലാവോസ്‌, വിയറ്റ്നാം തെക്കൻ ചൈന എന്നിവിടങ്ങളിലേക്ക്‌ വ്യാപിച്ചു. കാട്ടു നെല്ലിൽ നിന്നു തെക്കൻ ചൈനക്കാർ വളർത്തിയെടുത്തതാണ്‌ ജാപ്പനിക്ക. അതാകട്ടെ ഗ്രീക്കുകാർക്കു മുൻപു തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. ചൈനയുടെ ചരിത്രരേഖകൾപറയുന്നത്‌ നെൽകൃഷിക്ക്‌ 4000 വർഷത്തെ പഴക്ക മുണ്ടെന്നാണ്‌.

ചരിത്രം

നെല്ലി­നെ­കു­റി­ച്ചുള്ള ആദ്യ­പ­രാ­മർശം യജുർവ്വ വേദ­ത്തി­ (ക്രി­സ്തു­വിനു മുൻപ്‌ -1500­-1800 നൂറ്റാ­ണ്ടു­കൾക്കി­ട­ക്ക്‌) ലാണ്‌ . പിന്നീട്‌ പല സംസ്കൃത ഗ്രന്ഥ­ങ്ങ­ളിലും പല­പ്പോ­ഴായി പരാ­മർശ­മു­ണ്ട്‌. രണ്ടു സഹോ­ദ­രൻമാർ നെൽമണി പോലെയായി­രി­ക്കണം എന്നൊരു ചൊല്ലു­തന്നെ ഭാര­ത­ത്തി­ലു­ണ്ട്‌. - വളരെ അടു­ത്തതും എന്നാൽ ഒട്ടി­പി­ടി­ക്കാ­ത്തതും ആയി­രി­ക്ക­ണം. ഉർവ്വ­ര­ത­യു­ടേയും സംഋ­ദ്ധി­യു­ടേയും പ്രതീ­ക­മായി നെൽമ­ണിയെ കാണു­ന്നു. അതു­കൊ­ണ്ടാണ്‌ നവ ദമ്പതികളെ അരി­യെ­റിഞ്ഞ്‌ സ്വീക­രി­ക്കു­ന്നത്‌. ഇന്ത്യ­യിൽകു­ഞ്ഞു­ങ്ങൾ കട്ടി­യാ­ഹാരം കഴിച്ചു തുട­ങ്ങു­മ്പോൾ ആദ്യം കൊടു­ക്കു­ന്നത്‌ അരി ആഹാ­ര­മാ­ണ്‌.

വ്യാപനം

ഇന്ത്യൻ ഉപ-ഭൂഖണ്ഡത്തിൽ നെൽകൃ­ഷി­യുടെ ആദ്യ തെളി­വു­കൾ വടക്കു കിഴ­ക്കൻ മേഖ­ല­യിൽ 2000 ബി.സി മുത­ലാ­ണ്‌. വർഷം മുഴു­വൻ നിൽക്കുന്ന കാടൻ ഇനം ഇപ്പോഴും ആസ്സാ­മിലും നേപ്പാ­ളിലും വള­രു­ന്നു­ണ്ട്‌. 1400 ബി.സി യോടെ­യാണ്‌ ഇത്‌ കണ്ടെ­ത്തി­യ­ത്‌. പിന്നീട്‌ അത്‌ ദക്ഷി­ണേ­ന്ത്യയിലും കണ്ടുതു­ടങ്ങി. അവിടെ നിന്നും ഉർവ്വര­മായ എല്ലാ നദീ­തട സമ­ത­ല­ങ്ങ­ളി­ലേക്കും അതു വ്യാപി­ച്ചു. കൃഷിയും പാചക രീതിയും പടീ­ഞ്ഞാറു നിന്ന്‌ വ്യാപി­ച്ച­താ­യാണ്‌ കരു­ത­പ്പെ­ടു­ന്ന­ത്‌. ദക്ഷി­ണ­യൂ­റോ­പ്പു­കാർ അരി വളരെ ഹൃദ്യ­മായ ഒരു ധാന്യ­മായി സ്വീക­രി­ച്ചി­രി­ക്കു­ന്നു.

വിത­രണം

ഇന്ന്‌ അന്റാർട്ടിക്ക ഒഴികെ (നെൽകൃഷി അസാ­ധ്യ­മായ കാലാ­വ­സ്ഥ) എല്ലാ ഭൂഖ­ണ്ഡ­ങ്ങ­ളിലും നെൽകൃ­ഷി­യു­ണ്ട്‌. - ഉത്പാ­ദി­പ്പി­ക്ക­പെ­ടുന്ന നെല്ലിന്റെ സിംഹഭാഗവും വരു­ന്നത്‌ ഇന്ത്യ, ചൈന , ജപ്പാൻ, ഇന്തോ­നേ­ഷ്യ, തായ്‌ലാ­ന്റ്‌, ബർമ, ബംഗ്ളാ­ദേശ്‌ എന്നീ ഏഷ്യൻ രാജ്യ­ങ്ങ­ളിൽ നിന്നാ­ണ്‌. ലോകത്ത്‌ ഉത്പാ­ദി­പ്പി­ക്ക­പ്പെ­ടുന്ന നെല്ലിന്റെ 92% വും ഉത്പാ­ദി­പ്പി­ക്കു­ന്നത്‌ ഏഷ്യൻ കർഷ­ക­രാ­ണ്‌.
ആഗോളതല­ത്തിൽ 550 മില്യൺ ടൺ അരി/ നെല്ല്‌ ഉത്പാ­ദി­പ്പി­ക്കു­ന്നു. കൃഷി­ചെ­യ്യുന്ന ആയി­ര­ക്ക­ണ­ക്കിന്‌ നെല്ലി­ന­ങ്ങൾ ഇന്ന്‌ നില­വി­ലു­ണ്ട്‌.

സസ്യശാസ്ത്രപരമായ സവിശേഷത

വേര്

നെല്ലിന് കട­ക്കൽ നിന്നു വള­രുന്ന ശാഖോ­പ­ശാ­ഖ­ക­ളോ­ടു­കൂ­ടിയ നാരു വേരു പട­ല­മാ­ണ്‌. നല്ല നന­വുള്ള സമ­യ­ത്താണ്‌ വേരു­ക­ളുടെ ശരി­ക്കുള്ള വികാ­സവും വളർച്ചയും കാണുന്നതു. പറി­ച്ചു­നട്ട ഉടനെ വേരിന്റെ വളർച്ച ഏറ്റവും കൂടി­യി­രി­ക്കും. പിന്നെ കുറഞ്ഞ്‌ കതി­രിടുന്ന സമ­യത്തോടെ മിക്ക­വാറും വളർച്ച നില്ക്കും.

 

തണ്ട്‌

താര­ത­മ്യേന ഉറച്ച ഇട മുട്ടുകളോട്‌ കൂടിയ പൊള്ള­യായ തണ്ടു­ക­ളാ­ണ്‌ നെല്ലിന് . പരി­ച­ര­ണവും, ഇനവും അനു­സ­രിച്ച്‌ ഇതിന്റെ നീളം വ്യത്യാ­സ­പെ­ട്ടി­രി­ക്കും. വളർച്ച­യുടെ കാല­യ­ള­വാണ്‌ തണ്ടിന്‌ എത്ര ഇട­മു­ട്ടു­കൾ ഉണ്ട്‌ എന്ന്‌ നിശ്ച­യി­ക്കു­ന്ന­ത്‌. ( സാധാ­ര­ണ­-13­-16) ഏറ്റവും മുക­ളിലെ ഇട­മുട്ട്‌ നീളം കൂടി­യി­രി­ക്കും. അതി­ലാണ്‌ കൂമ്പു­ണ്ടാ­വു­ക.

 

ഇല­കൾ

വളർച്ച­യെ­ത്തിയ ഒരി­ലക്ക്‌ 4 പ്രധാന ഭാഗ­ങ്ങൾ ഉണ്ടാ­യി­രി­കും. ഇല­പ്പോള (ഇ­ലത്തണ്ട്‌) ഇല­പ്പ­രപ്പ്‌, ലിഗ്യൂൾ, ഓറി­ക്കിൾ. ഇതി൯ ഇല പോള തണ്ടിനെ പൊതി­ഞ്ഞി­രി­ക്കും വളർച്ചയെത്തിയ ഇല പര­ന്ന­താ­യി­രി­ക്കും, അതിന്റെ നീളവും വീതിയും പരി­ച­ര­ണവും ഇനവും അനു­സ­രിച്ച്‌ വ്യത്യാ­സ­പെ­ട്ടി­രി­ക്കു­ന്നു. പോളക്കും ഇല­പ­ര­പ്പിനും ഇട­യി­ലുള്ള ഭാഗ­മാണ്‌ കോളർ. പോള­യുടെ വീർത്ത അടി­ഭാഗം തണ്ടി­നോട്‌ ചേർന്നി­രി­ക്കും.

 

പുഷ്പം

ഒരു സമ്പൂർണ്ണ പുഷ്പ­മാണ്‌ നെല്ലിൽ പൂവ്‌. കതി­രിന്റെ തുമ്പിൽ നിന്ന്‌ തുട­ങ്ങി അടി­യി­ലേക്ക്‌ പുഷ്പി­ക്കൽ വ്യാപി­പി­ക്കു­ന്നു. കാലാ­വ­സ്ഥക്കും ഇന­ങ്ങൾക്കു­മ­നു­സ­രിച്ച്‌ പുഷ്പി­ക്കൽ 6-10 ദിവസം വരെ നീണ്ടു നിൽക്കു­ന്നു. നേരം പുലർന്ന­തിനു ശേഷവും ഉച്ചക്കു മുൻപാ­യാണ്‌ പുഷ്പി­ക്കൽ. സ്വയം പരാ­ഗ­ണ­മാ­ണ്‌ നെൽചെ­ടി­യിൽ, പരാ­ഗ­രോ­ണു­ക്കൾ പൂവി­ട­രു­ന്ന­തിനു തൊട്ടു­മുൻപോ വിടർന്ന ഉട­നയോ പതി­ക്കു­ന്നു. മഴ­ക്കാ­റുള്ളപ്പോഴോ, മഴ­യു­ള്ള­പ്പോഴോ തണുത്ത കാലാ­വ­സ്ഥ­യിലോ സാധാ­രണ പുഷ്പി­ക്കൽ വൈകു­കയോ നിന്നു പോവു­കയോ ചെയ്യും. കതി­ർ തല­നീട്ടി 30­-40 ദിവ­സ­ത്തി­നു­ള്ളിൽ സാധാ­രണ മൂപ്പെ­ത്തു­ന്നു.

 

കതിർ

എല്ലാ മുട്ടു­കളും ഉണ്ടായി ഇട­മു­ട്ടു­കൾ വികാസം പ്രാപി­ച്ച­തിനു ശേഷ­മാ­ണ്‌ കതിർ വരാൻ തുട­ങ്ങു­ന്ന­ത്‌. കൃഷി­യി­ട­ത്തിൽ കതിർ കാണാൻ തുട­ങ്ങു­ന്ന­തിന്‌ 3-4 ആഴ്ച­കൾക്കു മുൻപു തന്നെ കതിർ ഉണ്ടായി തുട­ങ്ങി­യി­രി­ക്കും. മിക്ക­വാറും എല്ലാ ഇന­ങ്ങ­ളിലും നിറയെ നെൽമ­ണി­കൾ ഉണ്ടാ­വു­കയും കതിർ വള­യു­കയും ചെയ്യും.

മണ്ണും കാലാ­വ­സ്ഥയും

 

മണ്ണ്

ഇന്ത്യ­യിൽ വ്യത്യ­സ്ത­തരം മണ്ണിൽ നെല്ല്‌ വള­രു­ന്നു. എന്നിരുനാലും വെള്ളം പിടിച്ചു നിർത്താൻ കഴി­വുള്ള, കളി­മണ്ണു കലർന്ന ജൈവാം­ശ­മുള്ള മണ്ണാണ്‌ നെൽകൃ­ഷിക്ക്‌ ഏറ്റവും അനു­യോ­ജ്യം. മണ്ണിന്റെ പി.­എ­ച്ച്‌. മൂല്യം 5.0-8.0ക്കും ഇട­യി­ലാ­ണ്‌ സാധാ­രണ വളർച്ചക്ക്‌ യോചി­ച്ച­ത്‌.

ഊഷ്മാവ്‌ (ചൂട്‌)

നെൽകൃ­ഷി­യുടെ വിവിധ ഘട്ട­ത്തി­൯ ശരി­യായ വളർച്ചക്ക്‌ അനു­യോ­ജ്യ­മായ ഊഷ്മാവ്‌ ആവ­ശ്യ­മാണ്. പുഷ്പിച്ച പരാ­ഗണം നടക്കുന്ന സമ­യത്തെ ശരാ­ശരി ഊഷ്മാവ്‌ 16­-20 ഡിഗ്രി സെൽഷസ്‌ ആണ്‌. എന്നാൽ കതിർ മൂടുന്ന സമ­യത്ത്‌ 18­-32 ഡിഗ്രി സെൽഷ്യസ്‌ ഇട­യി­ലാ­വ­ണം ഊഷ്മാവ്‌. 35­ഡിഗ്രി സെൽഷസ്‌  മുക­ളി­ലാ­ണ്‌ ഊഷ്മാ­വെ­ങ്കിൽ അത്‌ നെൽമ­ണി­യിൽ പാൽ നിറ­യു­ന്ന­തിനെ സാര­മായി ബാധി­ക്കും.

സൂര്യ­പ്ര­കാശം

ചെടി­യുടെ വളർച്ചക്കും വികാ­സ­ത്തിനും സൂര്യ­പ്ര­കാശം അത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്‌. സസ്യത്തിന്റെ ഊർജ്ജ ഉറ­വി­ട­മാണ്‌ സൂര്യ­പ്ര­കാ­ശം. വിളവ്‌ സൂര്യ­പ്ര­കാ­ശ­ത്തിന്റെ ലഭ്യ­ത­ക്ക­നു­സ­രി­ച്ചാ­യി­രി­ക്കും, പ്രത്യേ­കിച്ച്‌ കതിർ പാക­മാ­കു­ന്ന­തിന്റെ അവ­സാന 35­-45 ദിവ­സം.

മഴ

വിജ­യ­ക­ര­മായ നെൽകൃ­ഷിക്ക്‌ ഏറ്റവും അത്യ­ന്താ­പേ­ക്ഷി­ത­മായ കാലാ­വസ്ഥ ഘട­ക­മാണ്‌ മഴ. കൃത്യ­സ­മ­യത്തെ മഴ നെൽകൃ­ഷി­യിലെ വിളവ്‌ വർദ്ധി­ക്കാ­നി­ട­യാ­ക്കും. എന്നാൽ അസമ­യത്തെ മഴ ഒരു പാട്‌ കീടാ­ക്ര­മ­ണവും രോഗ­ങൾകും ഇ­ട­യാ­ക്കും.

പരമ്പരാഗത അറിവുകള്‍


മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌
 • വിത അശ്വതി (ഏ­പ്രിൽ 4- മാർച്ച്‌ 26) അല്ലെ­ങ്കിൽ ഭര­ണി(­ഏ­പ്രിൽ 27- മെയ്‌ 10) ഞാറ്റു­വേ­ല­യിൽ ക്രമീ­ക­രി­ക്കു­ന്നത്‌ ഗാളീ­ച്ചയെ പ്രതി­രോ­ധിക്കും
 • മാമ്പൂ­കാ­ണി­ക്കൽ അല്ലെ­ങ്കിൽ മഞ്ഞു­കൊ­ള്ളി­ക്കൽ ഇത്‌ വിത്തു­ണ­ക്കൽ ­രീ­തി­യാ­ണ്‌. നടാ­നുള്ള വിത്ത്‌ മൂന്നു രാത്രിയും പകലും തുടർച്ച­യായി പുറ­ത്തി­ടു­ന്നു.
 • മക­ര­ത്തിൽ മഴ പെയ്താൽ മല­യാളം മുടിയും

കാർഷിക വൃത്തി­യു­മായി ബന്ധ­പ്പെ­ട്ട­ത്‌.

 • വെള്ളം കയ­റിയ പാട­ങ്ങ­ളിൽ താറാ­വിൻ കൂട്ടം ഇറങ്ങിയാൽ ഞണ്ടു­കളെ നിയ­ന്ത്രി­ക്കാം.
 • "കുണ്ടു്­കൂ­ട്ടൽ" മുള­പ്പിച്ച ഞാറിനു നടീ­ലിനു മുൻപ്‌ നൽകുന്ന ഒരു പരി­ച­ര­ണ­മാ­ണിത്‌. ഞാറിൽ കെട്ടു­കൾ വേരു­പി­ടി­പ്പിച്ച ഭാഗം പുറ­ത്തേ­കാക്കി ഒന്നിനു മുക­ളിൽ ഒന്നായി വൃത്ത­ത്തിൽ ഒരു പിര­മി­ഡു­പോലെ വക്കലാ­ണി­ത്‌.
 • നെൽപാ­ടത്ത്‌ കെട്ടി­കി­ട­ക്കുന്ന വെള്ള­ത്തിൽ "കരിം­ചേറ്‌" ( ഹോളി­ഗർന നിഗ്രാ) ഇട്ടു വക്കു­ന്നു.
 • ഒരേ­ക്ക­റിന്‌ 50 ചാക്ക്‌ എന്ന തോതിൽ പറ­ങ്കി­മാ­വിന്റെ (അ­നാ­കാർഡിയം ഓക്സീ­ഡെന്റൽ) ഇല ചോർത്ത്‌ പാടം ഉഴ­വു­ന്നു.
 • കാഞ്ഞി­രം, വേങ്ങ, പാണൽ,­ മാവ്‌ മുള എന്നി­വ­യുടെ ഇല പച്ചി­ല­വ­ള­ത്തിൽ ചേർക്കുന്നത്‌ പ്രാണി­ക­ളേയും രോഗ­ത്തേയും ചെറു­ക്കും.
 • അവ­സാന ഉഴ­വിന്റെ കൂടെ ഇളം വാഴത്തട പശു­വിന്റെ ചാണ­ക­ത്തിൽ ചേർത്ത്‌ കൊടു­ക്കു­ന്നു.
 • കോഴി­ക്കാട്ടം വള­മായി ചേർത്താൽ പ്രോണി­കളും രോഗ­ങ്ങളും കുറ­യു­ന്നു.
 • തണ്ടു തുര­പ്പന്റെ ആക്ര­മണം തട­യാൻ ജല­സേ­ച­ന­ത്തി­നുള്ള ചാലിൽ വേപ്പിൻപി­ണ്ണാക്ക്‌ നിറച്ച ചാക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
 • എരി­ക്കി­ന്റെയും കർപ്പൂര പച്ച­യു­ടേയും ഇല പച്ചി­ല­വ­ള­ത്തിന്റെ കൂടെ ഇടു­ന്നത്‌ തണ്ടു തുര­പ്പന്റെ ആക്ര­മ­ണ­ത്തിന്‌ പ്രതി­വി­ധി­യാ­ണ്‌.
 • നെൽപാ­ടത്ത്‌ എള്ള്‌ തുടർ കൃഷി­യാ­ക്കു­ന്നത്‌ കള നിയ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.

സസ്യ­സം­ര­ക്ഷണം

 • പച്ച ചാണ­ക­വെള്ളം പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • നാരങ്ങ പുല്ലിന്റെ നേർപ്പിച്ച എസൻസോ വെളു­ത്തു­ള്ളിയോ പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • വെളു­ത്തുള്ളി വെള്ളവും കായവും ചാണ­ക­വെ­ള്ള­ത്തിൽ ചേർത്ത്‌ തെളി­ക്കു­ക.
 • അരൂ­ത­ഇ­ല­യുടെ നീര്‌ , കാഞ്ഞി­ര­ത്തി­ല­യുടെ നീര്‌, തുള­സി­ ഇല­യുടെ നീര്‌, നാര­ക­പു­ല്ലിന്റെ നീര്‌ ഇവ­യി­ലേ­തെ­ങ്കി­ലു­മൊന്ന്‌ തെളി­ക്കു­ക.
 • വര­മ്പിൽ ടയർ കത്തി­ക്കു­ന്നത്‌ നല്ല­താണ്‌.
 • കൈത­പ്പഴം വടി­യിൽ കെട്ടി പാടത്ത്‌ നാട്ടു­ന്നത്‌ നല്ല­താ­ണ്‌.
 • മുൾചെ­ടി­യുടെ കമ്പോ, കയറോ മണ്ണെ­ണ്ണ­യിൽ മുക്കി പാട­ത്തൂടെ വലി­ക്കു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണത്തെ പ്രതി­രോ­ധി­ക്കും.
 • കശു­വണ്ടി എണ്ണ പാടത്ത്‌ പ്രയോ­ഗി­ക്കു­ന്നത്‌ ഇല­ചു­രട്ടി പുഴു­വിനെ തുര­ത്തും.
 • തേര­ക­ത്തിന്റെ കൊമ്പ്‌ പാടത്ത്‌ വീശു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണ­ത്തിന്‌ നല്ല­താ­ണ്‌.
 • വിത്ത്‌ മുള­കു­ട്ട­യിൽ സൂക്ഷിച്ച്‌ പശു­വിൻ ചാണകം ഉപ­യോ­ഗിച്ച്‌ പൊതി­യു­ന്നത്‌ സംഭ­രണ സമ­യത്തെ കീട­ങ്ങളെ പ്രതി­രോ­ധി­ക്കും.
 • വിത്തു നെല്ലിനെ ആക്ര­മി­ക്കുന്ന കീട­ങ്ങൾക്കെ­തിരെ കരി­നൊ­ച്ചി­യു­ടെയോ ഉങ്ങി­ന്റെയോ ഇല ചാക്കു­കൾക്കി­ടക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
 • സംഭ­രണ കീട­ങ്ങൾക്കെ­തി­രായി ക്ളീറോ­ഡെൻടോ­ണിന്റെ തണ്ട്‌ ഉണക്കി വിത്തു നെല്ലിന്റെ കൂടെ വയ്ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • കരി­ചേ­റി­ന്റെയോ കാട്ടു­ചേ­റി­ന്റെയോ വിത്തു­കൾ നെല്ല്‌ വിത്തിന്റെ കൂടെ ചേർത്ത്‌ വെക്കു­ക.
 • മാവി­ല, പ്ളാവി­ല­ഞെ­ട്ടി, നാര­ക­പു­ല്ല്‌, എന്നിവ ചേർത്ത്‌ നെൽ വിത്തിന്‌ പുക കൊടു­ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • വിത്തു നെല്ല്‌ സംഭ­രിച്ച കുട്ട­യുടെ മുക­ളിൽ ബോഗൺവില്ല ഇല­കൾ ഞാറ്റി­യി­ടു­ക.
 • വേപ്പിൻ പിണ്ണാക്ക്‌ ഓരോ 25 ദിവ­സ­ത്തിലും ചേർത്ത്‌ കൊടു­ക്കു­ന്നത്‌ ബാക്ടീ­രിയ മൂല­മുള്ള ഇല­പുളളി രോഗ­ത്തിന്‌ നല്ല­താ­ണ്‌.
 • പോള ചീയൽ ചെറു­ക്കാൻ കുമ്മാ­യവും ചാരവും കലർത്തി വിത­റു­ന്നത്‌ നല്ല­താ­ണ്‌.
 • പുൽച്ചാ­ടി­യുടെ ഉപ­ദ്രവം തട­യാൻ ഫിനാ­യിൽ, വേപ്പ­ണ്ണ, മണ്ണെ­ണ്ണ, സോപ്പ്‌ എന്നിവ കൂട്ടി­തെ­ളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • പുൽച്ചാ­ടി­ക­ളുടെ ഉപ­ദ്രവം തട­യാൻ പാട­ത്ത്നിന്ന്‌ വെള്ളം കള­ഞ്ഞ­തിന്‌ ശേഷം വേപ്പ­ണ്ണയും സോപ്പും കലർത്തിയ മിശ്രിതം തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
 • പുൽച്ചാ­ടി­ക്കെ­തിരെ അറ­ക്ക­പൊടി മണ്ണെ­ണ്ണ­മുക്കി പാടത്ത്‌ വിത­റു­ന്നത്‌ നല്ല­താ­ണ്‌.
 • കള­നി­യ­ന്ത്ര­ണ­ത്തിന്‌ ജല­സേ­ചന ചാലിൽ എരി­ക്കിലയിടു­ന്നത്‌ നല്ല­താ­ണ്‌.
 • തേങ്ങാ­തൊണ്ട്‌ കൃഷി­യി­ട­ത്തി­ലി­ടു­ന്നത്‌ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
 • ഞാറു­ന­ടീൽ കാർത്തിക ഞാറ്റു­വേല (മെ­യ്‌­11 -മെയ്‌24) ലാണെ­ങ്കിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
 • ഡൈഞ്ച (സെ­സ്ബാ­നിയ അക്യു­ലീ­റ്റ) ചേർത്ത്‌ ഉഴ­വു­ന്നത്‌ തുടർന്നു വരുന്ന വിള­ക­ളിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ സഹാ­യി­ക്കും.
 • യൂറി­യയും വേപ്പിൻ പിണ്ണാക്കും കലർത്തി­യി­ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
 • കുപ്പി­ച്ചില്ല്‌ പൊടിച്ച്‌ അരി­പൊടി കലർത്തി വെക്കു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
 • വര­മ്പിൽ ചെത്തി­കൊ­ടു­വേലി പിടി­പ്പി­ക്കു­ന്നത്‌ എലി­കളെ തട­യു­ന്നു.
 • കൃഷി­യി­ട­ത്തിൽ വിഷം വെക്കു­ന്നതോ കെണി­വെ­ക്കു­ന്നതോ വഋി എലി­കളെ തുര­ത്താം.
 • പുഴു­ങ്ങിയ നെല്ലിൽ കീട­നാ­ശിനി ചേർത്ത്‌ എലി­കളെ നിയ­ന്ത്രി­ക്കാം.
 • വര­മ്പിൽ മണ്ണെണ്ണ തെളി­ക്കു­ന്നത്‌ എലി­കളെ അക­റ്റും.
 • കൃഷി­യി­ട­ത്തിൽ പന­യോല നാട്ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
 • ഉണ­ക്ക­ച്ചെ­മ്മീൻതൊണ്ട്‌ സിമന്റിൽ കുഴച്ച്‌ ഇര­യാക്കി കെണി­വെച്ച്‌ എലി­കളെ പിടി­ക്കാം.
 • എലി­മാ­ള­ങ്ങൾ പുകച്ച്‌ എലി­കളെ നശി­പ്പി­ക്കാം.
 • ഇല, വിത്തു­കൾ, ധാന്യ­ങ്ങൾ എന്നി­വയെ ഇര­യാക്കി എലി­കളെ പിടി­ക്കാം.
 • വെളു­ത്തു­ള്ളി, കായം, പുക­യി­ല, ഇഞ്ചി, വേപ്പ്‌ എന്നിവ ഒറ്റക്കോ കൂട്ടായോ സോപ്പിലും വെള്ള­ത്തി­ലും പച്ച­മു­ളകും കലർത്തി തേക്കു­ക.
 • ഫുറ­ഡാൻ ലായ­നി­വെച്ച്‌ ഒരു തൊട്ടി­യുടെ മുക­ളിൽ 200­വാട്ട്‌ ബൾബ്‌ കത്തി­ച്ചി­ട്ടാൽ പ്രാണി­കൾ അതി­ലേക്ക്‌ ആകർഷി­ക്ക­പ്പെടും.

വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധിച്ച്‌

 • പഴ­യതും ചീത്ത­യായതു­മായ ഓഡിയോ / വീഡിയോ കാസ­റ്റു­ക­ളിലെ ടേപ്പു­കൾ നാട്ടി പക്ഷി­കളെ തുര­ത്താം.
 • നീണ്ട കമ്പു­ക­ളിൽ പ്ളാസ്റ്റിക്‌ കവ­റു­കൾ കെട്ടി കൃഷിയിട­ത്തിൽ നാട്ടു­ന്നത്‌ പക്ഷി­കളെ തുര­ത്താൻ സഹാ­യി­ക്കും.

പ്രാധാന്യവും ഉപയോഗവും

സാമ്പ­ത്തിക പ്രാധാന്യം

ചരി­ത്രാ­തീത കാലം മുതൽ വളർത്തി­പ്പോ­രുന്ന ഒരു ഭക്ഷ്യ­ധാ­ന്യ­മാണ്‌ നെല്ല്‌. ഇന്ന്‌ ലോകജനതയെ നില­നിർത്തു­ന്നത്‌ ഈ ധാന്യ­മാ­ണ്‌. ലക്ഷ­ക്ക­ണ­ക്കിന്‌ ജന­ങ്ങ­ളുടെ ജീവൻ നില­നിർത്തുന്നു എന്നത്‌ മാത്ര­മല്ല നെല്ല്‌ ഈ സമൂ­ഹ­ങ്ങ­ളുടെ സാംസ്കാ­രിക പൈതൃ­കവും ആയി അഗാ­ധ­മായി ബന്ധ­പ്പെട്ടു കിട­ക്കു­ന്നു. ലോക­ത്തെ­മ്പാടും വിള­യുന്ന നെല്ലിന്റെ അഞ്ചിൽ നാലും ഉത്പാ­ദി­പ്പി­ക്കുന്നത്‌ ചെറു­കിട കർഷ­ക­രാ­ണ്‌. അത്‌ പ്രാദേ­ശി­ക­മാ­യി­ത്തന്നെ ഉപ­യോ­ഗി­ക്ക­പെ­ടു­കയും ചെയ്യു­ന്നു. ഏഷ്യ­യി­ലേയും ആഫ്രി­ക്ക­യി­ലേയും നൂറ്‌ ദശ­ലക്ഷം കുടും­ബ­ങ്ങ­ളുടെ പ്രവൃത്തി മണ്ഡ­ലവും വരു­മാന മാർഗ്ഗ­മാ­ണിന്ന്‌ നെൽകൃ­ഷി.

പോഷക ഗുണ­ങ്ങൾ

നമ്മുടെ ശരീ­ര­ത്തിന്റെ പ്രധാന ഊർജ്ജ ഉറ­വി­ട­മായ കാർബോ ഹൈഡ്രേറ്റിന്റെ (അ­ന്ന­ജം) ഏറ്റവും വലിയ ഉറ­വിടം അരി­യാ­ണ്‌. അന്നജം വിഘ­ടി­ച്ചാണ്‌ ഗ്ളുക്കോസ്‌ ഉണ്ടാ­കു­ന്ന­ത്‌. അതാ­കട്ടെ നമ്മുടെ പ്രവൃ­ത്തി­കൾക്ക്‌ ആവ­ശ്യ­മായ ഊർജ്ജ­മാ­വു­കയും തല­ച്ചോ­റിന്റെ പ്രവർത്ത­ന­ത്തിന്‌ അത്യ­ന്താ­പേ­ക്ഷി­ത­മായ ഇന്ധ­നവും ആയി­ത്തീ­രു­ന്നു. 
അരി ആരോഗ്യ ഭാഗ­മാ­ണ്‌. അതിൽ കൊഴു­പ്പി­ല്ല, കൊള­സ്ട്രോൾ ഇല്ല, സോഡി­യ­മി­ല്ല, കൊള­സ്ട്രോ­ളി­ല്ലാത്ത സമീ­കൃത ആഹാ­ര­ത്തിൽ പെടു­ത്താ­വുന്ന ഒരു നല്ല ഭക്ഷ­ണ­മാണ്‌ അരിയാഹാരം . ഹൈപ്പർ ടെൻഷൻ ഉള്ള ആളു­കൾക്ക്‌ സോഡിയം ഇല്ലാത്ത ഭക്ഷ­ണ­മായി അരി ഉപ­യോ­ഗിക്കാം.
അരി ജീവ­ക­ങ്ങ­ളു­ടേയും ധാതു­ക്ക­ളു­ടേയും നാരു­ക­ളു­ടേയും തയ­മിൻ, നിയാ­സിൻ റിബോ­ഫ്ളാ­വിൻ, വിറ്റാ­മിൻ ഡി, കാത്സ്യം, എന്നി­വ­യുടെ കല­വ­റ­യാ­ണ്‌. എട്ട്‌ അമിനോ ആസി­ഡു­കളും ഉൾചേർന്ന പ്രോട്ടിന്റെ ഒരു നല്ല ഉറ­വി­ട­മാ­ണ­ത്‌.
അരി­യിൽ പഞ്ച­സാ­ര­യുടെ അളവ്‌ കുറ­വാ­ണ്‌., ഗ്ളൂട്ടെൻ ഇല്ല. അതു­കൊണ്ട്‌ തന്നെ ഗ്ളൂട്ടെൻ ഒഴി­വാ­ക്കേണ്ട ആവ­ശ്യ­മു­ള്ള­വർക്ക്‌ ഒരു ഭക്ഷ­ണ­മാണ്‌ അരി.
അ­ഡി­റ്റീവ്സോ പ്രിസർവേ­റ്റീവ്സോ ഇല്ലാ­ത്തത്‌ കൊണ്ട്‌ അരി ഒരു സംതു­ലിത ആഹാ­ര­മാണ്‌ .
വയറ്റി­ലെ­ത്തിയതിനു ശേഷം മാത്രം ദഹി­ക്കുന്ന അന്ന­ജ­മാണ്‌ അരി­യി­ലു­ള്ളത്‌ എന്നതു കൊണ്ട്‌ അത്‌ ഗുണ­കാ­രി­ക­ളായ ബാക്ടീ­രിയകളുടെ വളർച്ച ത്വരി­ത­പെ­ടുത്തീ ആരോഗ്യം നൽകു­ന്നു. മാത്ര­മല്ല അലർജിക്ക്‌ കാര­ണ­മാ­കുന്ന ഒന്നും അരി­യി­ലി­ല്ല.
തവുടു കള­യാത്ത അരി­യിൽ (ബ്രൗൺ അരി) ലയി­ക്കാത്ത നാരു­കൾ ധാരാളം അട­ങ്ങി­യി­രി­ക്കു­ന്നു. ഇത്‌ ചില­യിനം കാൻസ­റു­കളെ തട­യു­ന്നു. എന്നാണ്‌ ശാസ്ത്രാ­ഭി­പ്രാ­യം.

ഔഷ­ധ­ഗു­ണം

അരിക്ക്‌ ഔഷ­ധ­ഗു­ണ­മു­ണ്ടെന്ന്‌ ചില ആളു­കൾ വിശ്വ­സി­ക്കു­ന്നു. എന്നാൽ ഇത്‌ ശാസ്ത്രീയമായി തെളി­യി­ക്ക­പെ­ട്ടി­ട്ടി­ല്ല. പല രാജ്യ­ങ്ങ­ളി­ലുള്ള ചില വിശ്വാ­സ­ങ്ങൾ
ഫിലി­ബെൻസ്‌- തവി­ട്‌ വിറ്റാ­മിൻ ഡിയുടെ കല­വ­റ­യാ­ണ്‌. ഇത്‌ ബെറി­-­ബെറി തട­യാൻ ഉപ­യോ­ഗി­ക്കു­ന്നു.
മലേഷ്യ : മല­യൻ ഔഷധ പുസ്ത­ക­ത്തിൽ തിള­പ്പിച്ച റൈസ്‌ കണ്ണിന്‌ ലോഷ­നായി ഉപ­യോ­ഗി­ക്കു­ന്നു. അകത്തെ ശരീ­ര­ക­ല­ക­ളിലെ നീരിനും ഇതു അനു­യോ­ജ്യ­മാ­ണെന്നു കരു­ത­പ്പെ­ടു­ന്നു. 
കമ്പോ­ഡിയ : പ്രായ­മായ നെല്ലിന്റെ ഉമി ഡിസൻട്രിക്കു മരു­ന്നായി ഉപ­യോ­ഗി­ക്കു­ന്നു. മൂന്നു­മാസം പ്രായ­മായ നെല്ലിന്റെ ഉമി ഡൈയൂ­റെ­റ്റിക്‌ ആണെന്നു കരു­ത­പ്പെ­ടു­ന്നു.
ചൈന : അരി ദഹ­ന­ക്കേട്‌ സുഖ­പ്പെ­ടു­ത്തു­മെന്നും, വിശപ്പു വർദ്ധി­പ്പി­ക്കു­മെന്നും ക്ഷീണിച്ച കുട­ലി­നേയും സ്പ്ളീ­ഹ­യേയും ശക്തി പെടു­ത്തു­മെന്നും ചൈന­ക്കാർ വിശ്വ­സി­ക്കു­ന്നു.
ഇന്ത്യ : ഇന്ത്യൻ വൈദ്യ­ശാ­സ്ത്ര­ത്തിൽ നീർവീ­ക്ക­ത്തിനും പൊള്ളലിനും ഒരു ലോപനം എന്ന നില­യിൽ കഞ്ഞി­വെ­ള്ളത്തെ പറ­യു­ന്നു­ണ്ട്‌.
ഞവര നെല്ല്‌ പല കാര്യ­ങ്ങൾക്കായി ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്‌. വാദ­രോ­ഗ­ത്തിന്റെ ഒരു പ്രധാന ചികിത്സയായ ഞവ­ര­ക്കിഴി, ഭാരം കുറ­ഞ്ഞ­വർക്കുള്ള ഭക്ഷണം, ആരോഗ്യ പാനിയം എന്നി­ങ്ങനെ. ഞവര നെല്ലിന്റെ ഔഷ­ധ­ഗുണം ഇപ്പോൾ വ്യാപ­ക­മായി അംഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്‌. 
പുതി­യ­തായി വിക­സി­പ്പി­ച്ചെ­ടുത്ത ഗോൾഡൺ റൈസിൽ നിന്നും കരോ­ട്ടീൻ സി പ്രൊവൈ­റ്റ­മിൻ­-­എ) ഉത്പാ­ദി­പ്പിക്കാം ഇത്‌ ജീവകം എ യുടെ കുറവ്‌ പരി­ഹ­രി­ക്കും.

പല­വിധ ഉപ­യോ­ഗ­ങ്ങൾ

വളർത്തു മൃഗ­ങ്ങ­ളുടെ ഭക്ഷ­ണ­മായ തവി­ട്‌, കഞ്ഞി, വൈക്കോൽ എന്നിവ വളരെ ഉപ­യോഗ പ്രദ­മാ­ണ്‌.
പോളിഷ്‌ ചെയ്ത നേർത്ത വൈക്കോൽ തൊപ്പിയും ചെരുപ്പും ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു. വൈക്കോലും ഉമിയും നല്ല പാക്കിംങ്ങ്‌ വസ്തു­ക്ക­ളാണ്‌
വസ്ത്രങ്ങൾക്ക്‌ പശ­മു­ക്കാൻ ഉപ­യോ­ഗിക്കുന്ന സ്റ്റാർച്ച്‌ അരി­യിൽ നിന്നെ­ടു­ക്കു­ന്ന­താ­ണ്‌.  ജപ്പാ­നിൽ നെല്ലിൽ നിന്നെ­ടു­ക്കുന്ന മദ്യം പ്രിയ­ങ്ക­ര­മാ­ണ്‌.

ഇന­ങ്ങളുടെ തെര­ഞ്ഞെടുപ്പ്

വെറയ്റ്റി സെലക്റ്റർ‌:: നിങ്ങ­ളുടെ പ്രാഥ­മിക ആവ­ശ്യത്തെ മുൻനിർത്തി ആവ­ശ്യ­ത്തി­നനു­യോ­ജിച്ച ഇന­ങ്ങൾ തെര­ഞ്ഞെ­ടു­ക്കാൻ സഹായം ലഭ്യ­മാ­ക്കു­ന്നു.

നെല്‍ക്കൃഷി: നടീല്‍ പ്രവർത്തനങ്ങൾ

ഗുണ­നി­ല­വാ­ര­മുള്ള വിത്തു­ത്പാ­ദനം

വിത്തിന്റെ പ്രാധാന്യം

നല്ല ഗുണ­നി­ല­വാ­ര­മുള്ള വിത്ത്‌ വിളവ് 5-20% വരെ വർദ്ധി­പ്പി­ക്കും. ഈ വർധ­നവ്‌ വിത്തിന്റെ ഗുണ­നി­ല­വാ­ര­ത്തിന്‌ നേർ അനു­പാ­ത­ത്തി­ലാ­യി­രി­ക്കും. കൃഷി­യുടെ തുട­ക്ക­മാണ്‌ വിത്ത്‌ എന്ന­തു­കൊണ്ട്‌ വിത്തിന്റെ ഗുണ­നി­ല­വാരം  ഉറ­പ്പു­വ­രു­ത്തേ­ണ്ട­തു­ണ്ട്‌.

വിത്ത്‌ ഉൽപാ­ദ­ന­ത്തിൽ ശ്രദ്ധി­ക്കേണ്ട കാര്യ­ങ്ങൾ
 • വിത്തിന്റെ പുന­രു­ത്പാ­ദ­ന­ത്തിന്‌ മുൻപ്‌ അത്‌ ഏതെ­ങ്കിലും ഗവേ­ഷണ കേന്ദ്ര­ത്തിൽ നിന്നോ, ഗവൺമെന്റ്‌ ഫാമിൽ നിന്നോ, അതു­മ­ല്ലെ­ങ്കിൽ അംഗീ­ക­രി­ക്ക­പ്പെട്ട വിത്തു­ത്പാ­ദ­ക­രിൽ നിന്നോ ആണെന്ന്‌ ഉറപ്പു വരു­ത്തു­ക

 • വിത്തുൽപാ­ദ­ന­ത്തിന്‌ മുൻപ്‌ ആ കൃഷി­യി­ട­ത്തിൽ മറ്റിനം നെല്ല്‌ കൃഷി­ചെ­യ്തി­ട്ടി­ല്ലെന്ന്‌ ഉറപ്പ്‌ വരു­ത്ത­ണം.

 • ജനി­തക ശുദ്ധി­ക്കു­വേണ്ടി മറ്റി­ന­ങ്ങൾ വള­രു­ന്നത്‌ മിനിമം 3 മീറ്റ­റെ­ങ്കിലും അക­ല­ത്തി­ലാ­യി­രി­ക്ക­ണം. വിള­വെ­ടു­ക്കു­മ്പോൾ മൂന്നു­മീ­റ്റർ അരി­കു­കൾ വിട്ട­തിനു ശേഷം വേണം വിത്ത്‌ ശേഖ­രി­ക്കാൻ.

 • സസ്യ­സം­ര­ക്ഷ­ണ­ത്തിനും മേൽനോ­ട്ട­ത്തിനും വരിയായി നടീൽ പ്രയോ­ജ­ന­പ്പെടും മൂന്നു­മീ­റ്റർ നീള­ത്തിൽ 30 സെന്റീ­മീ­റ്റർ അക­ല­ത്തിൽ നടു­ന്ന­താണ്‌ ഉചി­തം.

 • വിള­വെ­ടുപ്പു സമ­യത്ത്‌ എല്ലാം ഒരേ മൂപ്പായിരിക്കാൻ വിള­വെ­ടു­പ്പിനു മുൻപ്‌ വെള്ളം ചോർത്തി­ക്ക­ള­യ­ണം. കതി­രിലെ 80% മണി­കളും പാക­മാ­യാൽ വിള­വെ­ടു­ക്കാം.

 • വേനൽ മാസ­ങ്ങ­ളിൽ നെൽച്ചെ­ടിക്ക്‌ പാലു­റ­ക്കുന്ന സമയം തുടങ്ങി പാക­മാ­കു­ന്നത്‌ വരെ ആവ­ശ്യ­ത്തിന്‌ ജലം ലഭ്യ­മാ­ക്ക­ണം.

 • കൊയ്ത ദിവസം തന്നെ കറ്റ­മെ­തി­ക്കുക

 • കറ്റ കൂട്ടി­യിട്ടതിന്‌ ശേഷം മെതി­ച്ചെ­ടു­ക്കുന്ന വിത്തു­കൾ ശരി­യായ ഫലം തരു­ന്നി­ല്ല.

 • വിത്തു നന്നായി ഉണക്കി 13% കൂടു­തൽ ഈർപ്പം ഇല്ലെന്ന്‌ ഉറപ്പ്‌ വരു­ത്ത­ണം.

 • വേനൽ മാസ­ങ്ങ­ളിൽ ഹ്രസ്വ­കാല ഇന­ങ്ങൾ കൂടു­തൽ ഉണ­ക്കു­ന്നത്‌ നല്ല­ത­ല്ല.

 • ഉണക്കി സംഭ­രി­ക്കുന്ന സമ­യത്ത്‌ മുറ്റത്ത്‌ നിന്നോ, കുട്ട , ബാഗ്‌ എന്നി­വ­യിൽ നിന്നോ അണു­ബാ­ധ­യു­ണ്ടാ­കാതെ നോക്ക­ണം.

 • വിത്ത്‌ സംഭ­രി­ക്കു­മ്പോൾ അന്ത­രീ­ക്ഷ­ത്തിൽ നിന്നും ഈർപ്പം വലി­ച്ചെ­ടു­ക്കാ­നുള്ള സാധ്യത ഒഴി­വാ­ക്ക­ണം. ഇത്‌ കൂടു­തൽ കാലം കേടാ­വാ­തി­രി­ക്കാ­ൻ സഹാ­യി­ക്കും.

 • എഴു­ന്നൂറ്‌ ഗണ്ണിന്റെ പോളി­ത്തീൻ ബാഗു­കളോ ടെബിൾഗെണ്ണി ബാഗു­കളോ ആണ്‌ സംഭ­ര­ണ­ത്തിന്‌ അനു­യോ­ജ്യം.

 • വെറും തറ­യിൽ ഒരി­ക്കലും വിത്ത്‌ സൂക്ഷി­ക്കാൻ പാടി­ല്ല.

 • അര ബഞ്ചു­കളോ, പല്ല­റ്റു­കളോ ഉപ­യോ­ഗി­ക്കുക. ചുമ­രിൽ നിന്നും തറ­യിൽ നിന്നും 30 സെന്റീ­മീ­റ്റർ അക­ല­ത്തി­ലാ­യി­രി­ക്കണം ബഞ്ചു­കൾ. ആവ­ശ്യ­മായ വായു സഞ്ചാ­ര­ത്തിന്‌ അത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

 • ഒരു തട്ടിൽ 8 `ി൯ കൂ­ടു­തൽ ബാഗു­കൾ അടു­ക്കാൻ പാടി­ല്ല. നെൽമ­ണി­കൾ കൂടു­തൽ ഉണ­ങ്ങാ­നു­ണ്ടെ­ങ്കിൽ 3 ബാഗായി നിജ­പ്പെ­ടു­ത്ത­ണം.

 • വിത്ത്‌ സൂക്ഷി­ക്കുന്ന സ്ഥലത്ത്‌ സസ്യ­സം­ര­ക്ഷണ രാസ വസ്തു­ക്കളോ കള­നാ­ശി­നി­കളോ കീട­നാ­ശി­നി­കളോ സൂക്ഷി­ക്കാൻ പാടി­ല്ല.

 • പഴു­തു­കളും ദ്വാര­ങ്ങളും അടച്ച്‌ എലി­കളെ തട­യ­ണം.

 • ഗോടൗ­ണിൽ നെല്ല്‌ സംര­ക്ഷി­ക്കു­ന്ന­തിന്‌ മുൻപ്‌ മേല­ത്തി­യോൺ തെളി­ക്കു­ക.

 • കീട­ങ്ങളെ തുര­ത്താൻ ഒരു തുണി­ക­ഷണം വേപ്പ­ണ്ണ­യിൽ മുക്കി ചാക്കു­കൾക്കി­ട­യിൽ വെക്കു­കയോ വേപ്പിൻപ്പി­ണ്ണാക്ക്‌ തുണി­യിൽകെട്ടി വിത്ത്‌ നിറച്ച്‌ ചാക്കിൽ നിക്ഷേ­പി­ക്കു­കയോ വേണം.

 • എട്ട്‌ മാസ­ത്തിൽ കൂടു­തൽ സൂക്ഷി­ക്കേണ്ടി വരു­മ്പോൾ ഒരോ മാസവും വിത്ത്‌ മുള­ക്കു­ന്നുണ്ടോ എന്ന്‌ പരി­ശോ­ധി­ക്ക­ണം.

 • ഹ്രസ്വ­കാല വിള­ക­ളുടെ വിത്തു­കൾ കുറച്ച്‌ കാലം കൂടി കേടു­കൂ­ടാ­തെ­യി­രി­ക്കാൻ നാല്‌ മണി­ക്കൂർ വെള്ള­ത്തിൽ കുതിർത്ത്‌ തണ­ലത്ത്‌ ഉണ­ക്കു­ക. ആകെ ഭാര­ത്തിന്റെ 13% മാത്രമേ ഈർപ്പ­മു­ണ്ടാ­കാൻ പാടു­ള്ളു. വിരിപ്പ്‌ വിള­യുടെ ഹ്രസ്വ­കാല ഇന­ങ്ങ­ളായ ജ്യോതി, ത്രിവേണി എന്നിവ വിള­വെ­ടു­പ്പിന്‌ ശേഷം 9-10 ദിവസം കൊണ്ട്‌ ഈ ലവ­ലിൽ എത്തും. മുണ്ട­കൻ വിള­വെ­ടു­പ്പിന്‌ ശേഷം 8-9 മാസം വരെ നല്ല രീതിയിൽ സംര­ക്ഷി­ച്ചാൽ കേടാ­കാ­തെ­യി­രി­ക്കും.

വിത്തുമുളപ്പിക്കല്‍

ഞാറ്റ­ടി­യിൽ വിത്തു­മു­ള­പ്പി­ക്കൽ

ഞാറ്റടി തയ്യാ­റാ­ക്കൽ

ഞാറ്‌ പറി­ച്ചു­നട്ടോ നേരിട്ട്‌ വിതച്ചോ കൃഷി­ചെ­യ്യാം. കർഷ­കൻ ഞാറ്‌ നട്ട്‌ കൃഷി­ചെ­യ്യാൻ തീരു­മാ­നി­ച്ചാൽ ആദ്യ­പടി ഞാറ്റടി തയ്യാ­റാ­ക്കലാണ്‌. മൂന്നു രീതി­ക­ളാണ്‌ ഞാറ്റടി തയ്യാ­റാ­ക്കു­ന്ന­തിൽ സ്വീക­രിച്ചു കാണു­ന്ന­ത്‌. തെര­ഞ്ഞെ­ടുപ്പ്‌ പ്രധാ­ന­മായും ജല­ല­ഭ്യ­തയെ ആശ്ര­യി­ച്ചി­രി­ക്കു­ന്നു.

നീർഞ്ഞാ­റ്റടി

രണ്ടാം വിള­ക്കാ­ലത്ത്‌ ജല­ല­ഭ്യ­ത­യുള്ള പ്രദേ­ശ­ത്താണ്‌ ഈ രീതി സ്വീക­രി­ക്കു­ക. നീർ ഞാറ്റ­ടി­യിലെ ഞാറ്‌ നട്ടാൽ ഒരാഴ്ച മുൻപേ കൊയ്ത്ത്‌ നട­ത്താം. ഞാറ്റടി മുൻപേ തയ്യാ­റാ­ക്കി­യാൽ മുള­പ്പിച്ച നെൽവിത്ത്‌ സമ­യ­ത്തിന്‌ വിത­ക്കാൻ കഴി­യും. ജല­ല­ഭ്യ­തയും ഒഴു­ക്കി­ക­ള­യാൻ സൗക­ര്യ­മുള്ളതുമായ ഫല­ഫൂ­യി­ഷ്ഠ­മായ നില­മാണ്‌ ഞാറ്റടി തയ്യാ­റാ­ക്കാൻ തെര­ഞ്ഞെ­ടു­ക്കേ­ണ്ടത്‌ നല്ല സൂര്യ പ്രകാശം കിട്ടുന്നു എന്നും ഉറപ്പു വരു­ത്തു­ക. 

വെള്ള­മുള്ള ഞാറ്റ­ടി­യിൽ വിത്ത്‌ മുള­പ്പി­ക്കൽ
നിലം രണ്ടോ മൂന്നോ പ്രാവശ്യം നല്ല­വണ്ണം ഉഴുത്‌ വെള്ളം നിർത്തി നിര­പ്പാ­ക്കു­ക. 5-10 സെ.മി ഉയ­ര­ത്തിൽ, 1-1.5 വീതി­യിൽ സൗകര്യ പ്രദ­മായ നീള­ത്തിൽ ഞാറ്റടി തയ്യാ­റാ­ക്കു­ക. ഓരോ ഞാറ്റ­ടി­ക്കു­മി­ട­യിൽ വെള്ളം പോകാ­നുള്ള ചാലു­കൾ ഇടു­ക.

പറി­ച്ചു­ന­ടേണ്ട ഓരേ ഹെക്ട­റിനും 1000 ചതു­രശ്ര മീറ്റ­റിൽ ഞാറ്റടി ഉണ്ടാ­വ­ണം. ചതു.­മീ.ന്‌ 1കി.ഗ്രാം എന്ന അള­വിൽ കംപോസ്റ്റോ കാലി­വ­ളമോ നന്നായി ചേർത്തി­ളക്കി ഞാറ്റടി തയ്യാ­റാ­ക്കു­ക.

വിത്ത്‌ പരി­ച­ര­ണം.
നന­ച്ച­വിത്ത്‌ ചൂടും ഈർപ്പമുള്ള സ്ഥലത്ത്‌ വക്കു­ക. ഉണ­ങ്ങാൻ അനു­വ­ദി­ക്കാതെ ഇട­ക്കി­ടക്ക്‌ നന­ച്ചു­കൊ­ണ്ടി­രി­ക്കു­ക. മൂന്നു­ദി­വസത്തിന്‌ ശേഷം മുളച്ച വിത്ത്‌ വിത­ക്കു­ക. വൈകി­ക്കു­ന്നത്‌ ഞാറിന്റെ ഗുണം കുറ­ക്കും.

വിത­ച്ച­തിനു ശേഷം 5-​‍ാം നാൾ മുതൽ നനച്ച്‌ 7-​‍ാം നാൾ വരെ തുട­രു­ക (5­സെ.­മി ജലം) ഈ കാല­ത്തി­നു­ശേഷം 5സെ.മി വെള്ളം നിർത്തി നന­തു­ട­രു­ന്ന­ത്‌ കള­കൾ നിയ­ന്ത്രി­ക്കും. ചെറിയ വേരുള്ള ഊർജ്ജ­സ്വ­ല­മായ ഞാറ്‌ ഉണ്ടാ­വാൻ ഇട­ക്കി­ടക്ക്‌ വെള്ളം ചോർത്തി­ക്ക­ള­യു­ക. 

ധാരാളം വെള്ളം നീണ്ട­കാലം നിർത്തു­ന്നത്‌ ഉയരം കൂടിയ ആരോ­ഗ്യ­മി­ല്ലാത്ത ഞാറു­ണ്ടാ­വാൻ കാര­ണ­മാ­കും. പറി­ച്ചു­ന­ട്ടാൽ പെട്ടന്ന്‌ ആരോഗ്യം വീണ്ടെ­ടു­ക്കാൻ അവക്ക്‌ ബുദ്ധി­മു­ട്ടാ­ണ്‌. 

നൈട്ര­ജന്റെ കുറവ്‌ ശ്രദ്ധ­യിൽ പെട്ടാൽ യൂറിയ 100 ചതു.­മീ.ന്‌ / 1കി.ഗ്രം എന്ന അള­വിൽ ഞാറു പറി­ക്കു­ന്ന­തിന്‌ 10 ദിവസം മുൻപ്‌ വിത­റി­കൊ­ടു­ക്കു­ക. (ഇ­ന­ത്തിന്റെ കാലാ­വധി അനു­സ­രി­ച്ച്‌)

ഉണ­ങ്ങിയ നിലത്തെ ഞാറ്റടി

നടീൽ നിശ്ചി­ത­കാ­ലത്ത്‌ അല്ലാ­തി­രി­ക്കു­കയും ജല­ല­ഭ്യത കുറഞ്ഞ സ്ഥല­ങ്ങ­ളിലും ഈ രീതി­യാ­ണ്‌ പിൻ തുട­രു­ന്ന­ത്‌. ആദ്യ­വി­ള­ക്കാ­ലത്ത്‌ മഴ­ല­ഭ്യ­തയെ ആശ്രയിച്ച്‌ നടീൽ നട­ത്തുന്നയിട­ങ്ങ­ളിൽ ഈ രീതി സ്വീക­രി­ക്കാം എന്നാ­താണ്‌ ഒരു മേന്മ.

നിലം നന്നായി ഉഴുത്‌ ഒരുക്കി 1-1.5 സെ.മി വീതി­യൽ 15­ സെ.മി ഉയ­ര­ത്തിൽ സൗക­ര്യ­പ്ര­ദ­മായ നീള­ത്തിൽ ഞാറ്റടി തയ്യാ­റാ­ക്കു­ക. കംപോ­സ്റ്റും കാലി­വ­ളവും 1കി.ഗ്രാം ചതു.­മീ.ന്‌ എന്ന തോതിൽ മണ്ണിൽ ചേർത്തി­ളക്കി നില­മൊ­രു­ക്കു­ക. ഡ്രൈസീഡ്‌ പരി­ച­ര­ണ­രീതി ഉപ­യോ­ഗിച്ച്‌ വിത്ത്‌ പരി­ച­രിച്ച്‌ വിത്തു­കൾ ഞാറ്റ­ടി­യിൽ ഒരേ ക്രമ­ത്തിൽ വിത­ക്കു­ക. മഴ­യുടെ ലഭ്യ­ത­യ­നു­സ­രിച്ച്‌ ഞാറ്റടി നന­ക്കു­ക. ഡാപോഗ്‌ രീതി മണ്ണു കുറഞ്ഞ ഞാറ്റടി എന്നു വിള­ക്കുന്ന ഈ രീതി ഫിലി­പ്പൈൻസിൽ നിന്നും സ്വീക­രി­ച്ച­താണ്‌. മണ്ണിൽ നേരിട്ട്‌ ബന്ധമി­ല്ലാത്ത കനം കൂടിയ സ്റ്റാൻഡാണ്‌ ഈ രീതി­ക്കാ­വ­ശ്യം. പൊതുവെ പറ­ഞ്ഞാൽ ഞാറു­കൾ 12­-14 ദിവ­സ­ങ്ങൾക്കുള്ളിൽ പറി­ച്ചു­ന­ടാ­നാ­വും.

കൃഷി­യി­ട­ത്തി­നു­ള്ളിലോ സമീ­പ­ത്തായോ മാറ്റ്‌ നഴ്സറി തയ്യാ­റാ­ക്കാൻ അനു­യോ­ജ്യ­മായ ഒരു സ്ഥലം തെര­ഞ്ഞെ­ടുത്ത്‌ വെള്ളം നിർത്തുക

വെള്ളം കയ­റ്റിയ ഞാറ്റടി 5 സെ.മി ഉയർത്തി നല്ല­വണ്ണം നിര­പ്പാ­ക്കുക രണ്ടിൽ കൂടു­തൽ നിര­യായി മാറ്റ്‌ ഇടു­ന്ന­തിന്‌ ഓരോ­ന്നി­ന്റെയും വീതി 1.2 മീ ആയി­രി­ക്കു­ന്ന­താണ്‌ നല്ല­ത്‌.

500 സെ.മി അക­ലത്തിൽ ചാന­ലുള്ള 20 മീ നീളവും 75 മീ വീതിയും ഉള്ള ഞാറ്റ­ടി­കൾ ഒരു ഹെക്ടർ നില­ത്തിന്‌ ആവ­ശ്യ­മായ ഞാറു­ത­യ്യാ­റാ­ക്കാൻ ആവ­ശ്യ­മാ­ണ്‌.

നിര­പ്പാക്കി ഉയർത്തിയ ഞാറ്റ­ടി­ക­ളിൽ പ്ളാസ്റ്റിക്‌ ഷീറ്റ്‌ എല്ലാ­യി­ടത്തും ഒരു പോലെ വിരി­ക്കു­ക.

മണ്ണും ഫാംയാർഡ്‌ മാന്വറും ചേർത്ത്‌ കുഴമ്പു രൂപ­ത്തി­ലാ­ക്കു­ക.

ഡി.­ആർ.­ആർ ഡിസൈൻ ചെയ്ത മാറ്റ്‌ ഫ്രെയിം പ്ളാസ്റ്റിക്‌ ഷീറ്റിനു മുക­ളിൽ വക്കു­ക. (19 x 50 x 2 സെ.മി ബ്ളോക്ക്‌ ) കുഴമ്പ്‌ മിശ്രിതം ഫ്രെയി­മി­നുള്ള ഇട്ട്‌ പര­ത്തു­ക.

നന്നായി ഉറച്ചു കഴി­ഞ്ഞാൽ ഫ്രെയിം നീക്കം ചെയ്ത്‌ മാറ്റ്‌ മാത്ര­മാ­ക്കു­ക. ഒരു സമയം ഇങ്ങിനെ 5 മാറ്റു­കൾ ഉണ്ടാ­ക്കാം.

100­-110 ഗ്രാം കുതിർത്ത വിത്ത്‌ തയ്യാ­റാ­ക്കിയ മാറ്റിൽ ഒരേ അള­വിൽ വിത­ക്കു­ക. സമാ­ധാനം അമർത്തി കൊടു­ക്കു­ക. ഒരു ഹെക്ടർ പ്രധാന കൃഷി­യിടത്തിന്‌ 500­-600 മാറ്റു­കൾ ആവ­ശ്യ­മാ­ണ്‌.

ഈ പ്രക്രിയ മറ്റെല്ലാ മാറ്റിലും ആവർത്തി­ക്കുക വൈകു­ന്നേരം മാറ്റിനു മുക­ളിൽ പ്ളാസ്റ്റിക്‌ ഷീറ്റോ , പുല്ലോ പരത്തി നേരം വെളു­ക്കു­മ്പോൾ എടുത്തു മാറ്റു­ക.

മാറ്റ്‌ തയ്യാ­റാക്കി ഒരാഴ്ചക്കുള്ളിൽ മഴ പെയ്യു­യാ­ണെ­ങ്കിൽ മൂടിയ വസ്തു­ക്കൾ മാറ്റേ­ണ്ട­തി­ല്ല. 

സ്പ്രിംഗ്ളർ ഉപ­യോ­ഗിച്ച്‌ നനച്ച്‌ മാറ്റു­ക­ളിൽ ഈർപ്പം നില­നിർത്തുക

ഒരാ­ഴ്ചക്കു ശേഷം നഴ്സറി പച്ച­നി­റ­മായിത്തുട­ങ്ങു­മ്പോൾ ചാനൽവഴി മാറ്റിന്റെ അടി­യി­ലേക്ക്‌ ജല­സേ­ചനം നട­ത്തു­ക.

7-10 ദിവ­സ­ത്തിനു ശേഷം ഒരു ലിറ്റർ വെള്ള­ത്തിന്‌ 30 ഗ്രാം എന്ന തോതിൽ ഡി എ പി വള പ്രയോഗം നടത്തി ഹാൻഡ്‌ സെപ്ര­യർ ഉള്ള സ്പ്രിംഗ­ളർ ഉപ­യോ­ഗിച്ച്‌ നന­ക്കു­ക.

15­-20 ദിവ­സ­ത്തിനു ശേഷം നെൽച്ചെടി 12­-15 സെ.മി ഉയരം വച്ചാൽ ഞാറ്റ­ടി­യിൽ നിന്നും ഞാറ്‌ പറിച്ചു നടാ­വു­ന്ന­താ­ണ്‌.

നടീലിന്‌ നിലമൊരുക്കല്‍

കാർഷിക വൃത്തികൾ

അവസാന വിളവെടുപ്പിനു ശേഷമുള്ള ആദ്യ നിലമുഴുവലോടെ കാർഷിക പ്രവർത്തനങ്ങൾ ആരംക്കുകയായി. സാധാരണഗതിയിൽ വിളവെടുപ്പു കഴിഞ്ഞ ഉടനയോ തൊട്ടടുത്ത മഴക്കാലാത്തിന്റെ തുടക്കത്തിലോ ആണ്‌ ഇത്‌ ചെയ്യാറ്‌

നിലമൊരുക്കൽ

വിതക്കാനുള്ള നിലം തയ്യാറക്കലാണ്‌ അടുത്തപടി. പാടത്തേക്ക്‌ വെള്ളം കയറ്റി ഒന്നോ രണ്ടോ ആഴ്ച നിർത്തണം. കളകളുടെ വിത്തുകൾ ഇതിനിടയിൽ മുക്കുന്നു. കളകൾ മണ്ണിൽ ഇളക്കിച്ചേർത്ത്‌ അടിസ്ഥാനവളം ചേർത്ത്‌ നന്നായി വെള്ളം നിർത്തണം.

വെള്ളം നിൽക്കുന്നത്‌ പാടം കൃത്യമായി രണ്ട്‌ വ്യത്യസ്ഥ തലങ്ങൾ - മുകളിലത്തേത്‌ ഓക്സീകരിച്ചത്‌ (2.5സെ.മി), താഴെ കുറവ്‌ ഓക്സീകരിച്ചത്‌ (5-7സെ.മി)- ആവാൻ സഹായിക്കും. താഴത്തെ ലെയർ മണ്ണിലെ പോഷണം നഷ്ടപെടാതെയിരിക്കാൻ സഹായിക്കും

വിത്ത്‌ വിതയ്ക്കലും/ ഞാറ്‌ നടീലും

കാർഷിക വൃത്തികൾ

നെൽ കൃഷിയിൽ നേരിട്ടു വിതക്കലും, മുളപ്പിച്ച ഞാറ്‌ പറിച്ചുനടലും സാധാരണ സ്വീകരിക്കാറ്‌. പ്രത്യേകം തയ്യാറാക്കിയ നിലത്ത്‌ വിത്തു പാകി മുളപ്പിച്ച്‌ ഞാറ്‌ പ്രധാന കൃഷിയിടത്തിലേക്ക്‌ പറിച്ചു നടലും ഉണങ്ങിയതോ, നനവുള്ളതോ ആയ പ്രധാന കൃഷിയിടത്തിൽ വിത്ത്‌ നേരിട്ടു വിതക്കുന്നതുമാണ്‌ ഇവതമ്മിലുള്ള വ്യത്യാസം.
ലേബർ ചാർജ്‌ കുറക്കാം എന്നതാണ്‌ നേരിട്ട്‌ വിതക്കുന്നതിന്റെ ഒരു ലാഭം ഇതിൽ വിത്തു വിതക്കാനുള്ള നിലമൊരുക്കൽ, മുളപ്പിച്ച ഞാറുകളുടെ സംരക്ഷണം., ഞാറുപറിക്കൽ, നടീൽ എന്നിവയെല്ലാം ഒഴിവാക്കാം. കൂലികൂടുതലുള്ള സ്ഥലങ്ങളിൽ ഉത്പദന ചിലവ്‌ ഗണ്യമായി കുറക്കാം. നേരിട്ടു വിതക്കുന്നതിനേക്കാൾ പറിച്ച്‌ നടുന്നവ 7-10 ദിവസം മുൻപേ പാകമാകും. പലവിളകൾ ഇറക്കുന്ന പാടങ്ങളിൽ ഈ 7-10 ദിവസം ലാഭിക്കുന്നതിൽ പ്രാധാന്യമുണ്ട്‌.

നേരിട്ടുള്ള വിത

വിത്ത്‌ നിരക്ക്‌
60-85 കി / ഹെക്ടർ (പറിച്ചുനടാൻ)
നേരിട്ട്‌ വിത 80-100 കി/ ഹെക്ടർ
ഡിബ്ബിംങ്ങ്‌ - 80 90 ഗ്രാം/ ഹെക്ടർ
മുകളിൽ പറഞ്ഞിരിക്കുന്ന നിരക്ക്‌ മിനിമം 80% മുളക്കും എന്ന അടിസ്ഥാനത്തിലാണ്‌.

വിത്ത്‌ പരിചരണം
ഡ്രൈമെതേഡ്‌ വിത്ത്‌ വിതക്കുന്നതിന്റെ തലേദിവസം താഴെ പറയുന്ന കുമിൾ നാശിനി
പുരട്ടി വക്കുക. (12-16മണിക്കൂർ മുൻപ്‌)

പൈറോക്യൂയിലോൺ (ഫോൻ ഗോറിൻ 50 WP) 2ഗ്രാം/ 1 കി.ഗ്രാം വിത്ത്‌.
കാർബെൻഡാസിൻ (ബാവിസ്റ്റിൻ-50 WP) 2ഗ്രാം/ 1 കി.ഗ്രാം വിത്ത്‌
ട്രൈസൈക്ളാസോൾ (ബീം75 WP) 2 ഗ്രാം/ 1കി.ഗ്രാം വിത്ത്‌

വെറ്റ്‌ മെതേഡ്‌
താഴെ പറയുന്ന ഏതെങ്കിലും കുമിൾ നാശിനിലായനിയിൽ വിതക്കുന്നതിനു മുൻപ്‌ (12-16 മണിക്കൂർ) മുക്കിവക്കുക.
0.2% വീര്യമുള്ള ഫോൻഗോറിൻ 50 WP 2ഗ്രാം/ 1കി.ഗ്രാം വിത്ത്‌/ 1ലിറ്റർ ജലം
0.20% ബാവിസ്റ്റിൻ 50 WP 2ഗ്രാം/ 1 കി.ഗ്രാം വിത്ത്‌ / 1ലിറ്റർ വെള്ളം.

ഈ കുമിൾ നാശിനി പരിചരണം (വെറ്റ്‌/ ഡ്രൈ) വിതച്ചതിനുശേഷം 30-60 ദിവസത്തേക്ക്‌ ബ്ളാസ്റ്റ്‌ രോഗത്തിന്‌ പ്രതിവിധിയാണ്‌.
ചില പ്രത്യേക പ്രദേശത്ത്‌ ഞാറിനുണ്ടാകുന്ന ബ്ളാസ്റ്റു രോഗത്തിനും ഈ കുമിൾ നാശിനി പ്രയോഗം നിർദ്ദേശിക്കപ്പെടുന്നു.

നെൽ വിത്തുകൾ 1 % വീര്യമുള്ള കോപ്പർ സൾഫേറ്റ്‌ ലായനിയിലോ സിങ്ക്‌ സൾഫേറ്റ്‌ ലായനിയിലോ 24 മണക്കൂർ മുക്കിവെക്കുക. ഒരു കി.ഗ്രാം.വിത്ത്‌ കുതിർക്കാൻ ഒരു ലിറ്റർ സൂക്ഷമ പോഷണ ലായനി ആവശ്യമാണ്‌.

പറിച്ചുനടീൽ

ഞാറിന്‌ 4-5 ഇലകൾ വന്നാൽ ഞാറ്‌ പറിക്കാവുന്നതാണ്.  ഹ്രസ്വകാല ഇനമാണെങ്കിൽ വിതച്ച്‌ 18 ദിവസങ്ങൾകുശേഷവും മീഡിയം ഇനമാണെങ്കിൽ 20-25 ദിവസത്തിനു ശേഷവും പറിക്കാം. ശരിയായ വെള്ളം ലഭിക്കാത്ത അവസ്ഥയാണെങ്കിൽ ദീർഘകാല ഇനങ്ങളായ പങ്കജ്‌, ജഗനാഥ്‌, ഐ.ആർ.5.എന്നിവ 30 ദിവസങ്ങൾക്കു ശേഷമേ പറിക്കാനാവൂ.
30 ദിവസത്തിനു ശേഷമാണ്‌ പറിച്ചു നടുന്നതെങ്കിൽ പ്രായം കുറഞ്ഞ ഞാറുകളെ അപേക്ഷിച്ച്‌ സാവധാനത്തിലേ ആരോഗ്യ നില വീണ്ടെടുക്കൂ. പ്രത്യേകിച്ച്‌ വേരിനും തണ്ടിനും പരിക്കു പറ്റിയിട്ടുണ്ടെങ്കിൽ. എന്നിരുന്നാലും വിരിപ്പ്‌ സീസണിൽ, മീഡിയം ഇനങ്ങളുടെ ഞാറുകൾക്ക്‌ 35 ദിവസം വരെയും ഹ്രസ്വകാല ഇനങ്ങൾക്ക്‌ 25 ദിവസം വരെയും മൂപ്പാകാവുന്നതാണ്്‌. ഞാറിന്‌ അൽപം വളർച്ച കൂടുതലുണ്ടെങ്കിൽ ഇട ദൂരം കുറച്ച്‌ മൂന്നോ, നാലോ ഞാറുകൾ ഒരുമിച്ച്‌ നട്ട്‌ 5 കി.ഗ്രാം നൈട്രജൻ ഒരു ഹെക്ടറിന്‌ എന്ന തോതിൽ അധിക വളമായി നൽകുക.

 

സീസൺ

കാലാവധി

ഇടസ്ഥലം

ഞാറ്‌/ ച.മി

ആദ്യവിള

മീഡിയം

ഹ്രസ്വ

20 cm x 15 cm

15 cm x 10 cm

33

67

രണ്ടാവിള

മീഡിയം

ഹ്രസ്വ

20 cm x 10 cm

15 cm x 10 cm

50

67

മൂന്നാവിള

മീഡിയം

ഹ്രസ്വ

20 cm x 10 cm

15 cm x 10 cm

50

67

കേരളത്തിലെ നെൽകൃഷി വളരുന്ന സീസണുകൾ

കാർഷിക കാലാവസ്ഥകൾ

സീസൺ

കാലാവധി

From

To

ജനറൽ

വിരിപ്പ്‌ (ആദ്യവിള-ശരത്കാലം

ഏപ്രിൽ- മെയ്‌

സെപ്‌ - ഒക്ടോ

മുണ്ടകൻ (രണ്ടാം വിള- മഞ്ഞു­കാലം)

സെപ്റ്റ-ഒക്ടോ

ഡിസം- ജനു

പുഞ്ച ( മൂന്നാം വിള - വേനൽകാലം)

ഡിസം- ജനു

മാർച്ച്‌- ഏപ്രിൽ-

ഓണാട്ടുകര

വിരിപ്പ്‌ (ആദ്യവിള-ശരത്കാലം

ഏപ്രിൽ

ആഗ

മുണ്ടകൻ (രണ്ടാം വിള- മഞ്ഞു­കാലം)

ആഗ- സെപ്റ്റ്‌

ഡിസം- ജനു

കുട്ടനാട്‌

അകവിള

മെയ്‌-ജൂൺ

ആഗ- സെപ്റ്റ്‌

പുഞ്ച

ഒക്ടേ-നവം

ഫെബ്‌- മാർച്ച്‌

കോൾ (ഒരുപ്പു നിലങ്ങൾ)

മുണ്ടകൻ (കടും കൃഷി)

ആഗ- സെപ്റ്റ്‌

ഡിസം- ജനു

പൊക്കാളി

വിരിപ്പ്‌ (ആദ്യവിള-ശരത്കാലം

മെയ്‌-ജൂൺ

സെപ്റ്റ-ഒക്ടോ

ഊരു മുണ്ടകൻ

ആഗ- സെപ്റ്റ്‌

ഡിസം- ജനു

കയ്പാട്‌

മുണ്ടകൻ (രണ്ടാം വിള- മഞ്ഞു­കാലം)

സെപ്റ്റ-ഒക്ടോ

ഡിസം- ജനു

പുഞ്ച ( മൂന്നാം വിള - വേനൽകാലം)

ഡിസം- ജനു

മാർച്ച്‌- ഏപ്രിൽ

ഹൈഞ്ചേ​‍്‌( പൊക്ക­നിലം)

നഞ്ച

മെയ്‌- ജൂൺ

ഒക്ടേ-നവം

പുഞ്ച

ഡി-ജനു

ഏപ്രിൽ-മെയ്‌

 

നട്ടതിനുശേഷമുളള പരിചരണം

വള­ങ്ങൾ

നേരിട്ട്‌ വിത­യ്ക്കുന്ന നീർ നില­ങ്ങ­ളിലും മോഡൺ കൃഷി­ന­ട­ത്തുന്ന ഉയർന്ന നില­ത്തിലും നൈട്ര­ജൻ വള­ങ്ങൾ 3 തുല്ല്യ ഭാഗ­ങ്ങ­ളാക്കി ആദ്യ­ത്തേത്‌ അടി­വ­ള­മായും രണ്ടാ­മ­ത്തേത്‌ മുളച്ച്‌ മൂന്നാ­ഴ്ച­ക­ഴിഞ്ഞും മൂന്നാ­മ­ത്തേത്‌ കതി­രി­ടുന്ന സമ­യത്തും ചേർത്ത്‌ കൊടു­ക്കു­ക. ഫോസ്‌ഫറസ്‌ വള­ങ്ങ­ളുടെ മുഴു­വൻ അളവും നില­മൊ­രു­ക്കുന്ന സമ­യത്ത്‌ തന്നെ അടി­വ­ള­മായി ചേർത്ത്‌ കൊടു­ക്കു­ക. പൊട്ടാസ്യം ഒറ്റ­ഡോ­സായി അടി­വ­ള­മായോ രണ്ട്‌ ഭാഗ­ങ്ങ­ളാക്കി അടി­വ­ള­മായും കതി­രി­ടുന്ന സമ­യ­ത്തു­ം ചേർത്ത്‌ കൊടു­ക്കു­ക.

പൊടി­മ­ണ്ണിലും ഉറവ കൂടു­ത­ലുള്ള തരി­മ­ണ്ണിലും നൈട്ര­ജൻ വള­ങ്ങൾ ചേർക്കുന്ന പൊതു­രീതി മൂന്നോ നാലോ ഭാഗ­ങ്ങ­ളാക്കി വിള­യുടെ കാലാ­വധി അനു­സ­രിച്ച്‌ ചേർത്ത്‌ കൊടു­ക്കുക എന്ന­താണ്‌.

ആദ്യ വിള­യിൽ തുടർച്ച­യായ മഴ­യു­ണ്ടാ­കു­മെ­ന്നത്‌ കൊണ്ട്‌ നൈട്ര­ജൻ അടി­സ്ഥാന വള­മായി ചേർക്കാൻ കഴി­യി­ല്ല. അത്‌ നടീ­ലിന്‌ 15 ദിവ­സ­ങ്ങൾ ശേഷം ചേർക്കാ­വു­ന്ന­താ­ണ്‌.

മസ്സൂരി ഇന­ത്തിന്‌ രാസ­വ­ള­പ്ര­യോഗം 50 :25 : 25 /ഹെക്ടർ എന്ന അനു­പാ­ത­ത്തിൽ നൈട്ര­ജൻ : ഫോസ്ഫ­റസ്‌ : പൊട്ടാസ്യം എന്നിവ മതി­യാ­വും. നൈട്ര­ജൻ മൂന്നു തുല്ല്യ ഭാഗങ്ങളാക്കി ആദ്യ­ത്തേത്‌ അടി­സ്ഥാ­ന­വ­ള­മായും വിത കഴിഞ്ഞ്‌ 45 ദിവ­സ­മാ­കു­മ്പോൾ രണ്ടാം ഡോസും 85 ദിവസം കഴി­യു­മ്പോൾ മൂന്നാം ഡോസും കൊടു­ക്കാം.

കുമ്മായം ചേർക്കൽ മണ്ണിന്റെ പി.­എ­ച്ച്‌. മൂല്യം 5.5 ൽ താഴെ­യാ­ണെ­ങ്കിൽ കുമ്മായം ചേർക്കേ­ണ്ടത്‌ വളരെ അത്യാ­വ­ശ്യ­മാ­ണ്‌. അത്‌ 5.5 നും 6.5നും ഇട­യി­ലാ­ണെ­ങ്കിൽ കുമ്മായം ചേർക്കുന്നതാ­ണ്‌ നല്ല­ത്‌.
നേരിട്ട്‌ വിത­ക്കുന്ന ആദ്യ­വി­ള­യാ­ണെ­ങ്കിൽ 600കി.ഗ്രാം/ ഒരു ഹെക്ട­റിന്‌ എന്ന തോതിൽ രണ്ടു തുല്യ ഭാഗ­ങ്ങ­ളാക്കി ചേർക്കു­ക. 350 കി.ഗ്രാം അടി­സ്ഥാന വള­മായി ആദ്യ ഉഴ­വ­ലിന്റെ കൂടെയും 250 ഗ്രാം വിത കഴിഞ്ഞ്‌ ഒരു മാസ­ത്തിനു ശേഷവും ചേർക്കു­ക. 
പറിച്ചു നടുന്ന വിള­യാ­ണെ­ങ്കിൽ 600 കി.ഗ്രാം/ ഹെക്ടർ എന്ന­തോ­തിൽ രണ്ടു ഭാഗ­ങ്ങ­ളായി നൽകു­ക. ആദ്യ ഡോസ്‌ 350 കി. ഗ്രാം അടി­സ്ഥാ­ന­വ­ള­മായും 250 ഗ്രാം നടീ­ലിനു ശേഷം ഒരു മാസ­ത്തിനു ശേഷവും ചേർക്കു­ക.
വളവും കുമ്മാ­യവും ചേർക്കു­ന്ന­തിന്‌ ഒരാ­ഴ്ചത്തെ ഇട­വേള കൊടു­ക്കാം.

പച്ചി­ല­വ­ള­ങ്ങ­ളും, ജൈവ­വ­ള­ങ്ങളും

പച്ചില വളം കമ്പോ­സ്റ്റായോ പച്ചി­ല­ക­ളായോ കാലി­വ­ള­മായോ അഞ്ച്‌ ടൺ 1ഹെ­ക്ടർ എന്ന തോതിൽ ഉഴ­വു­മ്പോൾ മണ്ണിൽ ചേർത്ത്‌ കൊടു­ക്കു­ക. ഫോസ്‌ ഫറസ്‌ വള­ങ്ങൾ മുഴു­വനും ഇതോ­ടൊപ്പം ചേർത്ത്‌ കൊടു­ക്കു­ക. ഇട­വി­ള­യായി വെള്ള­മി­ല്ലാത്ത പാട­ങ്ങ­ളിൽ പയ­റു­ചെടി (കൗപീ) 12.5 കി.ഗ്രാം വിത്ത്‌ 1 ഹെക്ട­റിന്‌ എന്ന നിര­ക്കിൽ നെല്ലി­നോ­ടൊപ്പം വിതച്ച്‌ കൊടുത്താൽ അത്‌ പച്ചി­ല­വ­ള­മാ­ക്കാം. തെക്ക്‌ പടി­ഞ്ഞാ­റൻ മൺസൂ­ണിൽ നെൽപാ­ട­ത്തിൽ വെള്ളം കയ­റു­മ്പോൾ ആറാഴ്ച പ്രായ­മായ പയർചെ­ടി­കൾ ചീഞ്ഞ­ഴുകി മണ്ണിൽ പച്ചി­ല­വ­ള­മായി ചേർന്നു കൊള്ളും. ഈ രീതി­യിൽ പയർ വളർത്തു­ന്നത്‌ കള ശല്യം കുറ­യ്ക്കും.

കാര്‍ഷിക യന്ത്രവല്‍കരണം

മാന്വൽ റൈസ്‌ ട്രാൻസ്‌ പ്ളാന്റർ ( ഞാറു പറി­ച്ചു­ന­ടാൻ ഉപ­യോ­ഗി­ക്കു­ന്ന­ത്‌).

മറൈൻ പ്ളൈവു­ഡു­കൊണ്ട്‌ നിർമ്മിച്ച ഫ്ളോട്ടു­കൾ, മാറ്റ്‌ ടൈപ്പ്‌ തവാ­ര­ണ­ക­ളിൽ ഉപ­യോ­ഗി­ക്കുന്ന ഞാറ്റു തട്ട്‌, (സീ­ഡ്ലിംക്ക്‌ ട്രെ) ഇത്‌ ഉയർത്താ­നുള്ള ഉപ­ക­ര­ണം, ഞാറു നടാ­നുള്ള പിക്ക­റു­കൾ എന്നിവ ഈ ഉപ­ക­ര­ണ­ത്തിൽ അട­ക്കി­യി­രി­ക്കു­ന്നു. ഓപ്പ­റേ­ഷൻ ഉപ­ക­രണം പ്രവർത്തി­പ്പി­ക്കു­മ്പോൾ പിക്ക­റു­കൾ രണ്ടോ മൂന്നോ ഞാറു­കൾ ഒരു­മിച്ച്‌ എടുത്ത്‌ ഒരു­ക്കിയ കണ്ട­ത്തിൽ നടു­ന്നു. നിര­കൾ തമ്മി­ലുള്ള അകലം 20 cm ആണ്‌. മാറ്റ്‌ ടൈപ്പ്‌ തവാ­ര­ണ­ക­ളിൽ നിന്നും കുതിർത്ത വയ­ലി­ലേക്ക്‌ ഞാറ്‌ പറി­ച്ചു­ന­ടാ­നാണ്‌ ഈ ഉപ­ക­രണം ഉപ­യോ­ഗി­ക്കു­ന്നു. ആറു നിര­യായി നടാം.

സെല്ഫ്‌ പ്രോപ്പൻസ്‌ റൈസ്‌ ട്രാൻസ്‌ പ്ളാന്റർ (ത­നിയെ തിരി­യുന്ന നടീൽ യന്ത്രം)

ഒരു ഡീസൽ എഞ്ചി­നിൽ ഘടി­പ്പി­ച്ചി­രി­ക്കുന്ന ഒറ്റ­ച­ക്ര­മാ­ണി­ത്‌. ഒറ്റ­പാ­സ്സിൽ 8 വരി­യിൽ നടാൻ കഴി­യുന്ന ഉരു­ട്ടി­കൊ­ണ്ടു­പോ­കാ­വുന്ന ഒരു ഞാറു നടീൽ യന്ത്ര­മാ­ണ്‌. ബെൽട്ടും കോൺക്ളാച്ചും ഗീർബോക്സും ഉപ­യോ­ഗിച്ച്‌ എൻജി­നിൽ നിന്നും ഉള്ള പവർ ഉപ­യോ­ഗി­ച്ചാണ്‌ വീൽ തിരി­യു­ന്ന­ത്‌. ഫ്ളോട്ടി­നു­മു­ക­ളി­ലുള്ള നടീൽ സംവി­ധാ­ന­ത്തി­ലേക്ക്‌ ഗീയർ ബോക്സിലെ പ്രൊപ്പ­ല്ലർ ഷാഫ്റ്റ്‌ പവർ എത്തി­ക്കു­ന്നു. തിരി­യുന്ന ഷാഫ്റ്റ്‌ സംവി­ധാനം കൊണ്ട്‌ ഗീർ, ഷാഫ്റ്റ്‌ കപ്പി എന്നി­വ­യിലെ വർത്തുള ചല­നത്തെ ദീർഘ­ച­ല­ന­മാക്കി മാറ്റ്‌ തവാ­ര­ണ­യിലെ ഞാറ്റു­ത­ട്ടു­ക­ളിലെ ഞാറു­കൾ 8 വരി­യിൽ നടാൻ കഴി­യു­ന്നു. ഈ ചലനം പിന്നോട്ട്‌ ആവു­മ്പോൾ യന്ത്രം പൂർവ്വ സഥി­തി­യി­ലായി പ്രവർത്തനം ആവർത്തി­ക്കു­ന്നു. മാറ്റ്‌ തവാ­ര­ണ­യിലെ ഞാറ്‌ പറിച്ചു നടാ­നാണ്‌ പ്രധാ­ന­മായും ഈ യന്ത്രം ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

സെല്ഫ്‌ പ്രൊപ്പൽസ്‌ റൈസ്‌ ട്രാൻസ്‌ പ്ളാന്റർ 2

മാറ്റ്‌ തവാ­ര­ണ­യിലെ ഞാറു പറിച്ചു നടാൻ ഉപ­യോ­ഗി­ക്കുന്ന ഒരു 6 വരി നടീൽ യന്ത്ര­മാ­ണി­ത്‌. ഒരു നടീ­ലിലെ ഞാറു­ക­ളുടെ എണ്ണം, നടീ­ലിന്റെ ആഴം, രണ്ടു നടീൽ തമ്മി­ലുള്ള അകലം എന്നി­വ­യെല്ലാം ക്രമീ­ക­രി­ക്കാ­നുള്ള സംവി­ധാനം ഇതി­ലു­ണ്ട്‌. നടീൽ സമ­യത്ത്‌ ഉട­നീളം നടീ­ലിന്റെ ആഴം സ്ഥിര­മായി നിർത്തു­ന്നു. വരി­യ­കലം 30 മി. മീ ആണ്‌. ഞാറു­കൾ തമ്മി­ലുള്ള അകലം 120 220 മി.മീ വരെ 5 രീതി­യിൽ ക്രമീ­ക­രി­ക്കാൻ കഴി­യും. ഇട­യിൽ ഞാറു നിറ­ക്കു­ന്ന­തി­നായി 6 ട്രേകൾ അധി­ക­മാ­യു­ണ്ട്‌. പവർസ്റ്റി­യ­റിംഗ്‌ ഉള്ള 15 ഒജ എയർ കൂൾ പെട്രോൾ എഞ്ചി­നാണ്‌ യന്ത്ര­ത്തി­നു­ള്ള­ത്‌. നടീ­ലിന്റെ ആഴം 15 - 45 മി.­മീ. ഒരെ ക്രമീ­ക­രി­ക്കാ­വു­ന്ന­താ­ണ്‌.

ട്രാക്ട­ർ മൗൺടസ്‌ ഡിറക്ട്‌ റൈസ്‌ സീഡർ ട്രാക്ട­റിൽ ഉറ­പ്പിച്ച നേരി­ട്ടുള്ള വിത­യന്ത്രം

ഉണ­ക്കിയ നിലത്ത്‌ നേരിട്ട്‌ നെല്ല്‌ വിത­ക്കാൻ ഉപ­യോ­ഗി­ക്കുന്ന ഈ ഉപ­ക­രണം ട്രാക്ട­റിൽ ഉറ­പ്പി­ക്കാൻ കഴി­യും. സീഡ്‌ ബോക്സ്‌, സീഡ്‌ മീറ്റ­റിംഗ്‌ ഡിസ്ക്‌, ഗ്രൗണ്ട്‌ വീൽ, കൾട്ടി വേറ്റർ ഷൗവൽ ഫറോ­ക്ളോ­സർ, ക്ളച്ച്‌ റിവർ, പൗവർ ഡ്രൈവ്‌ സിസ്റ്റം, ഫ്രെയിം എന്നിവ അട­ങ്ങി­യ­താണ്‌ സൈറക്ട്‌ സീഡ­ഋ. സീഡ്‌ മീറ്റ­റിംങ്ങ്‌ സംവി­ധാ­ന­ത്തിൽ അതിന്റെ അറ്റത്ത്‌ ഘടി­പ്പി­ച്ചി­രി­ക്കുന്ന ഡിസ്ക്കു­കളും കപ്പു­ക­ളും­മു­ണ്ട്‌. യന്ത്രം പ്രവർത്തി­പ്പി­ക്കു­മ്പോൾ ഡിസ്ക്കു­കൾ തിരിഞ്ഞ്‌ കപ്പിൽ നെൽമണി നിറഞ്ഞ്‌ ഔട്ട്‌ ലെറ്റിൽ ഇടു­ന്നു. ട്രാക്ട­റിൽ ഘടി­പ്പി­ക്കുന്ന ഈ ഉപ­ക­രണം വിപ­ണി­യിൽ ലഭ്യ­മാ­ണ്‌. ഉണ­ങ്ങിയ നിലത്ത്‌ നേരി­ട്ടുള്ള വിത­ക്കാണ്‌ ഇതു­പ­യോ­ഗി­ക്കു­ന്ന­ത്‌.

വള­പ്ര­യോ­ഗം

ഫെര്‍ട്ടിലൈസര്‍ അഡ്വൈസര്‍: ഒരു ഡയ­റ്റീ­ഷ്യൻ എന്നതുപോലെ വള­പ്ര­യോ­ഗ­ത്തിന്‌ ആവ­ശ്യ­മായ നിർദ്ദേ­ശ­ങ്ങൾ നൽകു­ന്നു. വളം എപ്പോൾ, ഏത­ള­വിൽ എങ്ങിനെ നൽകണം എന്ന്‌ പറ­യു­ന്നു.

വള­പ്ര­യോ­ഗം

സിസ്റ്റം ഓഫ്‌ റൈസ്‌ ഇണ്റ്റന്‍സിഫിക്കേഷന്‍

ജലസേചനം

ജലസേചന സഹായി: ജല പ്രയോ­ഗ­രീ­തി, സമ­യ­ക്ര­മം, അളവ്‌ എന്നിവ സംബ­ന്ധിച്ച്‌ വിവ­ര­ങ്ങൾ ഇവിടെ ലഭ്യ­മാ­കും. സേവനതിന്‌ താഴെ­യുള്ള കോള­ങ്ങൾ പൂരി­പ്പി്‌ക്കു­ക.

ജലസേചനം

നെല്ക്കൃഷിയുടെ ഇടക്കാല സംരക്ഷണം

കളനിയന്ത്രണം

നെൽപാ­ടത്തെ സാധാ­രണ കള­കൾ A. പുല്ലു­വർഗ്ഗം
 • വരി­നെല്ല്‌ ( ഒറൈസ റൂഫി­പോ­കൻ)
 • കവട (എ­ക്കിനോക്ളോവ ക്രൂസ്ഗെ­ല്ലി)
 • കവട (എ­ക്കിനോക്ളോവ കോളോണ)
 • കവട (എ­ക്കിനോക്ളോവ സ്റ്റാഗ്നീ­ന)
 • പൊള്ള (സെ­ക്കോ­ലെ­പ്പിസ്‌ ഇന്റ­റ­ക്ട)
 • ചൊവ്വ­രി­പുല്ല്‌ , നരി­ങ്ങ(­ഇ­സാക്നേ മീലി­യേ­സ)

B. സെഡ്ജസ്‌

 • മഞ്ഞ­കോ­ര, ചെങ്കോൽ (­സൈ­പ്രസ്‌ ഇറി­യ)
 • തലേ­ക്കട്ടൻ (സൈ­പ്രസ്‌ ഡിഫോർമി­സ്‌)
 • മുങ്ങായി (ഫി­ബ്രി­സ്റ്റ­യി­ലിസ്‌ മിലി­യേ­സി­യ)

C. വലിയ ഇല­ക­ളുള്ള കള­കൾ

 • നിലോ­ല്പലം (മോ­ണോ­കോ­റിയ വാഗ്നാ­ലി­സ്‌)
 • നീർഗ്രാമ്പു (ലു­ഡ്വി­ജി­യ പെര­ന്നി­സ്‌)
 • നാഗപ്പോള (ലിം­നോ­കാ­രിസ്‌ ഫ്ളാവ)
 • നെല്ലി­ചീര (അ­മ്മാ­നിയ ബാക്സിഫറ)

D. ഫേൺസ്‌ ( ച­ണ്ടി­കൾ)

 • ആഫ്രിക്കൻ പായൽ (സാൽവി­നിയ മൊള­സ്റ്റ)
 • നാലി­ല­കൊ­ടി­യൻ (മാ­ഴ്സി­ലിയ ക്വാഡ്രി­ഫോ­ളി­യ)
 • അസോള (അ­സോള പിന്നേ­റ്റ)

D. ആൽഗ­കൾ

 • ചണ്ടി (ചാറ സ്പീഷി­സു­കൾ)
 • പായൽ(­സ്പൈറോഗൈറാ സ്പീഷി­സു­കൾ
കള നിയ­ന്ത്ര­ണം ഡ്രൈ‌ സീഡഡ്‌ റൈസ്‌

താഴെ പറ­യുന്ന ഏതെ­ങ്കിലും കള­നാ­ശി­നി­കൾ മുള­കാ­ണുന്ന ദിവ­സമോ മുളച്ച്‌ ആറ്‌ ദിവ­സ­ങ്ങൾ കുള്ളിലോ തെളി­ക്കു­ക.

 • ബൂട്ടാ­ക്ളോർ 1.5 കി.ഗ്രാം/ ഹെക്ടർ
 • ഓക്സീ­ഫ്ളോർഫിൻ .0.5 കി.ഗ്രാം/ ഹെക്ടർ
 • പെൻഡി മെഥാലിൻ1.5 കി.ഗ്രാം/ ഹെക്ടർ
 • പ്രെറ്റില ക്ളോർ 0.5 കി.ഗ്രാം/ ഹെക്ടർ

വെറ്റ്‌ സീഡഡ്‌ റൈസ്‌

താഴെ പറ­യുന്ന ഏതെ­ങ്കിലും കള­നാ­ശി­നി­കൾ വിതച്ച്‌ 15­-18 ദിവ­സ­ങ്ങൾക്കുള്ളിൽ തെളി­ക്കു­ക.

 • ബ്യൂട്ടാ­ക്ളോർ1.5 കി.ഗ്രാം/ ഹെക്ടർ
 • പ്രെട്ടിലക്ളോർ + സെഫി­നർ 0.45 കിലോഗ്രാം ai ഹെക്ടർ 3-5 ദിവ­സ­ങ്ങൾക്കു­ള്ളിൽ തെളി­ക്കുക. തുടർന്ന്‌ 2,4 D @  0.8 കി.ഗ്രാം ഹെക്ട­റിന്‌ 20 ദിവ­സ­ങ്ങൾകു­ള്ളിൽ തെളി­ക്കു­ക.
 • പെട്രി­ലാ­ക്ളോർ (സൈഹേ­ലോ­ഫോപ്‌) ബ്യൂട്ടൈൽ 0.08 കി.ഗ്രാം / ഹെക്ടർ എന്ന നിര­ക്കിൽ വിതച്ച്‌ 15 -18 ദിവ­സ­ങ്ങൾക്കു­ള്ളിൽ തെളി­ക്കു­ന്നത്‌ കവട നിയ­ന്ത്രി­ക്കാൻ നല്ല­താ­ണ്‌.

10­-12 ദിവ­സ­ങ്ങൾ വെള്ളം നിർത്തു­ന്നത്‌ കാട്ടു­നെല്ല്‌ മുള­ക്കാ­തി­രി­ക്കാൻ സഹാ­യി­ക്കും. പാടത്ത്‌ നിന്ന്‌ വെള്ളം ഒഴുക്കി കളഞ്ഞ്‌ നിർദ്ദേ­ശി­ക്ക­പ്പെട്ട അള­വിൽ സോഡിയം പൊട്ടാസ്യം വള­ങ്ങൾ ചേർക്കു­ന്നത്‌ ഞാറ്‌ അതി­വേഗം വള­രാൻ സഹാ­യി­ക്കും.
വെള്ളം ചോർത്തി കള­യു­ന്നത്‌ വരെ എരണ്ട ശല്യം ഉണ്ടെ­ങ്കിൽ പക്ഷി­കളെ തുര­ത്താ­നുള്ള 
മാർഗ്ഗ­ങ്ങൾ സ്വീക­രി­ക്ക­ണം.

ട്രാൻസ്‌ പ്ളാന്റഡ്‌ റൈസ്‌

താഴെ പറ­യുന്ന ഏതെ­ങ്കിലും കള­നാ­ശി­നി­കൾ നടീ­ലിനു ശേഷം 6 ദിവ­സ­ങ്ങൾക്കു­ള്ളിൽ പ്രയോ­ഗി­ക്കു­ക.

 • പെൻഡി മെഥാലിൻ1.5­കി.ഗ്രാം/ഹെക്ടർ
 • ബൂട്ടാ­ക്ളോർ 1.25 കി.ഗ്രാം/ ഹെക്ടർ

വലിയ കള­കൾ കൂടു­ത­ലു­ണ്ടെ­ങ്കിൽ 2,4D 1കി.ഗ്രാം/ ഹെക്ടർ എന്ന തോതിൽ നടീ­ലിനു ശേഷം 25 ദിവ­സ­ങ്ങൾക്കു­ള്ളിൽ പ്രയോ­ഗി­ക്കു­ക.
വെള്ളമുള്ള പാടത്ത്‌ നടീ­ലിന്‌ ഒരാഴ്ച മുന്മ്പ്‌ ആഫ്രി­ക്കൻ പായൽ നിയ­ന്ത്രി­ക്ക­ണം. ആഫ്രി­ക്കൻ പായ­ലിന്റെ രാസ നിയ­ന്ത്ര­ണ­ത്തിന്‌ പാര­ക്വാറ്റ്‌ 0.75 കി.ഗ്രം/ ഹെക്ട­റിന്‌ എന്ന തോതിൽ പ്രയോ­ഗി­ക്കു­ക. സംര­ക്ഷിക്ക പെട്ട കുടി­വെള്ളം ഉള്ള സ്ഥല­ങ്ങ­ളിൽ മാത്രമേ കള നാശി­നി­കൾ പ്രയോ­ഗി­ക്കാ­വൂ.

കള നാശി­നി­കൾ ഉപ­യോ­ഗി­ക്കു­മ്പോൾ ശ്രദ്ധി­ക്കേണ്ട കാര്യ­ങ്ങൾ

നെൽപാ­ട­ങ്ങൾ 45­ദി­വ­സ­ത്തേകെ­ങ്കിലും കള വിമു­ക്ത­മാ­യി­രി­ക്ക­ണം. കള പറി­ച്ചു­ക­ള­യു­കയോ കള­നാ­ശി­നി­കൾ ഉപ­യോ­ഗി­ക്കു­കയോ ചെയ്യാം. കള നാശി­നി­കൾ ഉപ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കിൽ താഴെ പറ­യുന്ന കാര്യ­ങ്ങൾ ശ്രദ്ധി­ക്കണം

 • നിർദ്ദേ­ശി­ക്ക­പ്പെട്ട സമ­യത്തും ഡോസിലും കള നാശിനി പ്രയോഗം നട­ത്തു­ക.

 • കള­നാ­ശി­നി­കൾ പ്രയോ­ഗിക്കും മുന്മ്പ്‌ തന്നെ പാടത്ത്‌ വെള്ളം കള­യു­ക.

 • മുളച്ച കള­കളെ നശി­പ്പി­ക്കുന്ന മരു­ന്നു­ക­ളാ­ണു­പ­യോ­ഗി­ക്കു­ന്ന­തെ­ങ്കിൽ 48 മണി­ക്കൂ­റിന്‌ ശേഷം വീണ്ടും പാടത്ത്‌ വെള്ളം കയ­റ്റു­ക. ഇത്‌ വീണ്ടും കള മുള­ക്കാ­തി­രി­ക്കാൻ സഹാ­യിക്കും. മുള­ക്കു­ന്ന­തിന്‌ മുൻമ്പാണ്‌ മരുന്ന്‌ പ്രയോഗം നട­ത്തു­ന്ന­തെ­ങ്കിൽ ഒരാഴ്ച വെള്ളം കയ­റ്റാ­തി­രി­ക്ക­ണം.

 • കള നാശിനി പ്രയോ­ഗ­ത്തി­നായി കള­നാ­ശിനി നോസിൽ ഉപ­യോ­ഗി­ക്കു­ക. (ഫ്ള­ഡ്ജ­റ്റ്‌/ ഫ്ളഡ്‌ ഫാൻ)

 • കള­നാ­ശിനി പ്രയോ­ഗി­ക്കു­മ്പോൾ ഓരേ അള­വി­ലാ­കാൻ ശ്രദ്ധി­ക്ക­ണം. സ്ഥലം വിടാ­തെയും ഒന്നിനു മുക­ളിൽ മറ്റൊ­ന്നാ­കാ­തെയും ശ്രദ്ധി­ക്ക­ണം.

 • ഒരു ഹെക്ട­റി­ന്‌300­-400 ലിറ്റർ വെള്ള­ം കള­നാ­ശിനി പ്രയോ­ഗി­ക്കാൻ ഉപ­യോ­ഗി­ക്ക­ണം.

വളപ്രയോഗം

പച്ചി­ല­വ­ള­ങ്ങ­ളും, ജൈവ­വ­ള­ങ്ങളും

പച്ചില വളം കമ്പോ­സ്റ്റായോ പച്ചി­ല­ക­ളായോ കാലി­വ­ള­മായോ അഞ്ച്‌ ടൺ 1ഹെ­ക്ടർ എന്ന തോതിൽ ഉഴ­വു­മ്പോൾ മണ്ണിൽ ചേർത്ത്‌ കൊടു­ക്കു­ക. ഫോസ്‌ഫറസ്‌ വള­ങ്ങൾ മുഴു­വനും ഇതോ­ടൊപ്പം ചേർത്ത്‌ കൊടു­ക്കു­ക. ഇട­വി­ള­യായി വെള്ള­മി­ല്ലാത്ത പാട­ങ്ങ­ളിൽ പയ­റു­ചെടി (കൗപീ) 12.5 കി.ഗ്രാം വിത്ത്‌ 1 ഹെക്ട­റിന്‌ എന്ന നിര­ക്കിൽ നെല്ലി­നോ­ടൊപ്പം വിതച്ച്‌ കൊടുത്താൽ അത്‌ പച്ചി­ല­വ­ള­മാ­ക്കാം. തെക്ക്‌ പടി­ഞ്ഞാ­റൻ മൺസൂണിൽ നെൽപാ­ട­ത്തിൽ വെള്ളം കയ­റു­മ്പോൾ ആറാഴ്ച പ്രായ­മായ പയർചെ­ടി­കൾ ചീഞ്ഞ­ഴുകി മണ്ണിൽ പച്ചി­ല­വ­ള­മായി ചേർന്നു കൊള്ളും. ഈ രീതി­യിൽ പയർ വളർത്തു­ന്നത്‌ കള ശല്യം കുറ­യ്ക്കും.

കുമ്മായം ചേർക്കൽ മണ്ണിന്റെ പി.­എ­ച്ച്‌. മൂല്യം 5.5ൽ താഴെ­യാ­ണെ­ങ്കിൽ കുമ്മായം ചേർക്കേ­ണ്ടത്‌ വളരെ അത്യാ­വ­ശ്യ­മാ­ണ്‌. അത്‌ 5.5 നും 6.5 നും ഇട­യി­ലാ­ണെ­ങ്കിൽ കുമ്മായും ചേർക്കുന്നതാ­ണ്‌ നല്ല­ത്‌.
നേരിട്ട്‌ വിത­ക്കുന്ന ആദ്യ­വി­ള­യാ­ണെ­ങ്കിൽ 600കി.ഗ്രാം/ ഒരു ഹെക്ട­റിന്‌ എന്ന തോതിൽ രണ്ടു തുല്യ ഭാഗ­ങ്ങ­ളാക്കി ചേർക്കു­ക. 350 കി.ഗ്രാം അടി­സ്ഥാന വള­മായി ആദ്യ ഉഴ­വ­ലിന്റെ കൂടെയും 250ഗ്രാം വിത കഴിഞ്ഞ്‌ ഒരു മാസ­ത്തിനു ശേഷവും ചേർക്കു­ക.
പറിച്ചു നടുന്ന വിള­യാ­ണെ­ങ്കിൽ 600 കി.ഗ്രാം/ ഹെക്ടർ എന്ന­തോ­തിൽ രണ്ടു ഭാഗ­ങ്ങ­ളായി നൽകു­ക. ആദ്യ ഡോസ്‌ 350 കി. ഗ്രാം അടി­സ്ഥാ­ന­വ­ള­മായും 250 ഗ്രാം നടീ­ലിനു ശേഷം ഒരു മാസ­ത്തിനു ശേഷവും ചേർക്കു­ക.
വളവും കുമ്മാ­യവും ചേർക്കു­ന്ന­തിന്‌ ഒരാ­ഴ്ചത്തെ ഇട­വേള കൊടു­ക്കാം. രാസവള­പ്ര­യോ­ഗ­ങ്ങൾക്കുള്ള നിർദ്ദേ­ശ­ങ്ങൾ

രാസവള­പ്ര­യോ­ഗ­ങ്ങൾക്കുള്ള നിർദ്ദേ­ശ­ങ്ങൾ കി.ഗ്രാം/ ഹെക്ടർ

 

ഭൂമി­യുടെ പ്രത്യേ­കത/ പ്രദേശം ഇന­ങ്ങൾ N P2O5 K2O
പൊക്ക­നിലം (മോ­ഡൻ) പി.­ടി.ബി 28, 29, 30 40 20 30
പൊക്ക­നിലം (മോ­ഡൻ) ഉയർന്ന വിളവു തരുന്ന ഹ്രസ്വ­കാല ഇനം 60 30 30
നീർനിലം (എല്ലാ പ്രദേ­ശവും ഉയർന്ന വിളവു തരുന്ന ഹ്രസ്വ­കാല ഇനം 70 35 35
നീർനിലം (എല്ലാ പ്രദേ­ശവും ഉയർന്ന വിളവു തരുന്ന മീഡിയം ഇനം 90 45 45
നീർനിലം (എല്ലാ പ്രദേ­ശവും പ്രാ­ദേ­ശിക ഇന­ങ്ങ 40 20 20
നീർനിലം (എല്ലാ പ്രദേ­ശവും എച്ച്‌ 4 70 45 45
നീർനിലം (എല്ലാ പ്രദേ­ശവും മസൂരി 50 25 25
കോൾ നില­ങ്ങൾ *ഹ്രസ്വ­കാല ഇന­ങ്ങൾ 90 35 45
കോൾ നില­ങ്ങൾ *മീഡിയം കാലാ­വ­ധി­യുള്ള ഉൽപാ­ദന ശേഷി കൂടിയ ഇന­ങ്ങൾ 110 45 45
കാട്ടു കാമ്പാൽ, പൊന്നാനി കോൾ നില­ങ്ങൾ *മീഡിയം കാലാ­വ­ധി­യുള്ള ഉൽപാ­ദന ശേഷി കൂടിയ ഇന­ങ്ങൾ 110 45 55

*Location specific recommendations. Strict surveillance of pests and diseases is a must under such situations

 • നേരിട്ട്‌ വിത­യ്ക്കുന്ന നീർ നില­ങ്ങ­ളിലും മോഡൺ കൃഷി­ന­ട­ത്തുന്ന ഉയർന്ന നില­ത്തിലും നൈട്ര­ജൻ വള­ങ്ങൾ 3 തുല്ല്യ ഭാഗ­ങ്ങ­ളാക്കി ആദ്യ­ത്തേത്‌ അടി­വ­ള­മായും രണ്ടാ­മ­ത്തേത്‌ മുളച്ച്‌ മൂന്നാ­ഴ്ച­ക­ഴിഞ്ഞും മൂന്നാ­മ­ത്തേത്‌ കതി­രി­ടുന്ന സമ­യത്തും ചേർത്ത്‌ കൊടു­ക്കു­ക. ഫോസ്‌ ഫറസ്‌ വള­ങ്ങ­ളുടെ മുഴു­വൻ അളവും നില­മൊ­രു­ക്കുന്ന സമ­യത്ത്‌ തന്നെ അടി­വ­ള­മായി ചേർത്ത്‌ കൊടു­ക്കു­ക. പൊട്ടാസ്യം ഒറ്റ­ഡോ­സായി അടി­വ­ള­മായോ രണ്ട്‌ ഭാഗ­ങ്ങ­ളാക്കി അടി­വ­ള­മായും കതി­രി­ടുന്ന സമ­യ­ത്തു­ം ചേർത്ത്‌ കൊടു­ക്കു­ക.
 • ഫോസ്ഫ­റസ്‌ വള­ങ്ങൾ മുഴു­വൻ നില­മൊ­രു­ക്കുന്ന സമ­യത്ത്‌ തന്നെ അടി­സ്ഥാന വള­മായി ചേർത്ത്‌ കൊടു­ക്കു­ക. പൊ­ട്ടാസ്യം വള­ങ്ങൾ ഒറ്റഡോസായി അടി­സ്ഥാ­ന­വ­ള­മായോ രണ്ട്‌ ഭാഗങ്ങളാക്കി ഒന്ന്‌ അടി­സ്ഥാന വള­മാ­യും, രണ്ടാ­മ­ത്തേത്‌ കതി­രി­ടുന്ന സമ­യത്തും ചേർത്ത്‌ കൊടു­ക്കാ­വു­ന്ന­താ­ണ്‌.
 • പൊടി­മ­ണ്ണിലും ഉറവ കൂടു­ത­ലുള്ള തരി­മ­ണ്ണിലും നൈട്ര­ജൻ വള­ങ്ങൾ ചേർക്കുന്ന പൊതു­രീതി മൂന്നോ നാലോ ഭാഗ­ങ്ങ­ളാക്കി വിള­യുടെ കാലാ­വധി അനു­സ­രിച്ച്‌ ചേർത്ത്‌ കൊടു­ക്കുക എന്ന­താണ്‌.
 • ആദ്യ വിള­യിൽ തുടർച്ച­യായ മഴ­യു­ണ്ടാ­കു­മെ­ന്നത്‌ കൊണ്ട്‌ നൈട്ര­ജൻ അടി­സ്ഥാന വള­മായി ചേർക്കാൻ കഴി­യി­ല്ല. അത്‌ നടീ­ലിന്‌ 15 ദിവ­സ­ങ്ങൾക് ശേഷം ചേർക്കാ­വു­ന്ന­താ­ണ്‌.
 • മസ്സൂരി ഇന­ത്തിന്‌ രാസ­വ­ള­പ്ര­യോഗം 50 :25 : 25 /ഹെക്ടർ എന്ന അനു­പാ­ത­ത്തിൽ നൈട്ര­ജൻ : ഫോസ്ഫ­റസ്‌ : പൊട്ടാസ്യം എന്നിവ മതി­യാ­വും. നൈട്ര­ജൻ മൂന്നു തുല്ല്യ ഭാഗങ്ങളാക്കി ആദ്യ­ത്തേത്‌ അടി­സ്ഥാ­ന­വ­ള­മായും വിത കഴിഞ്ഞ്‌ 45 ദിവ­സ­മാ­കു­മ്പോൾ രണ്ടാം ഡോസും 85 ദിവസം കഴി­യു­മ്പോൾ മൂന്നാം ഡോസും കൊടു­ക്കാം.

രാസ­വ­ള­പ്ര­യോ­ഗ­രീ­തി­കൾ

 • നടീ­ലിന്‌ മുമ്പാണ്‌ വള­പ്ര­യോഗം എങ്കിൽ അവ­സാനം ഉഴവലിനോ­ടൊപ്പം ചേർത്ത്‌ കൊടു­ക്കു­ക. ജല­ലഭ്യതയുള്ള നെൽപാ­ട­ങ്ങ­ളിൽ താല്കാ­ലി­ക­മായി വള­പ്ര­യോ­ഗ­ത്തിന്‌ ഒരു ദിവസം മുമ്പ്‌ വെള്ളം കളഞ്ഞ്‌ വള­പ്ര­യോ­ഗ­ത്തിന്‌ 12 മണി­ക്കൂ­റു­കൾക്ക്‌ ശേഷം വീണ്ടും വെള്ളം കയ­റ്റാം.

 • യൂറി­യ­ കൂടു­തൽ ബല­പ്ര­ദ­മാ­വാൻ യൂറി­യ­യുടെ ആറി­രട്ടി ഈർപ്പ­മുള്ള മണ്ണ്‌ ചേർത്ത്‌ കുഴച്ചതിന്‌ ശേഷം 24­-28 മണി­ക്കൂ­റു­കൾക്ക്‌ ശേഷം ചേർത്ത്‌ കൊടു­ക്കു­ക. എണ്ണ­ക്കുരു പിണ്ണാ­ക്കു­ക­ളായ പുന്നപ്പിണ്ണാ­ക്ക്‌, വേപ്പിൻപ്പി­ണ്ണാക്ക്‌ എന്നി­വയും യൂറി­യ­യോ­ടൊപ്പം ചേർത്താൽ കൂടു­തൽ ബല­പ്ര­ദ­മാ­ണ്‌. ഈ രീതി അടി­സ്ഥാന വള­ത്തിന്റെ കാര്യ­ത്തിൽ പ്രത്യേ­കിച്ചും ബല­പ്ര­ദ­മാ­ണ്‌.

 • വെള്ള­കെട്ടോ, വരൾച്ചയോ ഉള്ള പ്രത്യേക അവ­സ്ഥ­ക­ളിൽ നൈട്ര­ജൻ സ്പ്രേ ചെയ്യാ­വു­ന്ന­താ­ണ്‌. യൂറിയ ഒന്നു­ങ്കിൽ പവർ സ്പ്രെയർ ഉപ­യോ­ഗിച്ച്‌ പതി­നഞ്ച്‌ ശത­മാനം ഘാട­ത­യിലോ ഹൈവോ­ളിയം സ്പ്രെയർ ഉപ­യോ­ഗിച്ച്‌ 5 ശത­മാനം ഘാട­ത­യിലോ തെളി­ക്കാം. ഒറ്റ­ത്ത­വ­ണ­യിൽ 15 കി.ഗ്രാം 1 ഹെക്ട­റിന്‌ എന്ന­ അള­വിൽ നിയ­ന്ത്രി­ക്ക­ണം.

 • നടീ­ലിന്‌ ശേഷം 20 ദിവ­സ­ങ്ങൾക്കു­ള്ളിൽ കാർബോ ഫൂറാൻ തെളി­ക്കേണ്ടി വരി­ക­യാ­ണെ­ങ്കിൽ 10 കി.ഗ്രാം നൈട്ര­ജൻ യൂറി­യ­യുടെ രൂപ­ത്തിൽ ചേർത്ത്‌ കൊടു­ക്കു­ന്നത്‌ ഗുണ­ക­ര­മാ­ണ്‌. കാർബോ ഫൂറാന്റെ അളവ്‌ 0.75 കി.ഗ്രാം ഹെക്ട­റിന്‌ എന്ന തോതി­ലാ­യി­രി­ക്കണം.

 • സിങ്കിന്റെ കുറവ്‌ ശ്രദ്ധ­യിൽ പെടു­ക­യാ­ണെ­ങ്കിൽ 20 കി.ഗ്രാം ഹെക്ട­റിന്‌ എന്ന അള­വിൽ സിങ്ക്‌ സൾഫേറ്റ്‌ ചേർത്ത്‌ കൊടു­ക്ക­ണം. വളരെ നേരത്തെ ഉള്ള സിങ്ക്‌ ശോഷണത്തിന്റെ തെളി­വായി ഇല­ഞ­ര­മ്പു­ക­ളുടെ നിറ­വ്യ­ത്യാ­സമോ ഇല­യുടെ മധ്യ­ഞ­ര­മ്പിന്റെ വിള­റലോ ഇല­യുടെ ഇളം മഞ്ഞപ്പോ കാണാ­വു­ന്ന­താ­ണ്‌. മൂത്ത ഇല­ക­ളിൽ തവിട്ടു നിറ­ത്തു­ലുള്ള തുരുമ്പു പുള്ളി­കൾ കാണ­പ്പെ­ടു­കയും പെട്ടെന്ന്‌ പൊട്ടി­പോ­കു­കയും ചെയ്യും. സിങ്ക്‌ സൾഫേറ്റും പൊട്ടാ­സ്യവും ഒരു കാര­ണ­വ­ശാലും ഒറ്റ­ദി­വസം ചേർക്കാൻ പാടി­ല്ല.

 • വെള്ള­ത്തിൽ ലയി­ക്കുന്ന ഫോസ്ഫ­റസ്‌ വള­ങ്ങൾ രണ്ട്‌ തുല്യ­ഭാ­ഗ­ങ്ങ­ളാക്കി ഒന്ന്‌ അടി­സ്ഥാന വള­മാ­യും, രണ്ടാം ഭാഗം വളർച്ച­യുടെ പാര­മ്യ­ത്തിലും ചേർത്ത്‌ കൊടു­ക്കു­ന്നത്‌ കൂടു­തൽ വിള­വിനും കൂടു­തൽ വൈക്കോൽ ഉത്പാ­ദ­ന­ത്തിനും വളരെ ഫല­പ്ര­ദ­മാ­ണ്‌. ഇത്‌ ഒറ്റ­ത്ത­വണ അടി­സ്ഥാന വള­മായി ചേർത്ത്‌ കൊടു­ക്കു­ന്നതിനേ­ക്കാൾ പല അവ­സ്ഥ­ക­ളിലും മിക­ച്ച­താ­ണെന്ന്‌ തെളി­ഞ്ഞി­ട്ടു­ണ്ട്‌.

 

നെൽ കൃഷി­യിൽ വളം ചേർക്ക­ലിന്റെ വ്യത്യസ്ത ഘട്ട­ങ്ങൾ

നിലം/ പ്രദേശം

ഇനം

വള­പ്ര­യോ­ഗ­ഘ­ട്ട­ങ്ങൾ

നിർദ്ദേ­ശ­ങ്ങൾ

N P K
BA ** AT API BA AT API BA ** AT API ** നേരിട്ട്‌ വിത­ക്കുന്ന വിള­യാ­ണെ­ങ്കിൽ വിത കഴിഞ്ഞ്‌ ഒരാ­ഴ്ചയ്ക്ക്‌ ശേഷം
ഉയർന്ന നിലം PTB 28, 29, 30 1/3 1/3 1/3 Full 1/2 * 1/2 * മുഴു­വൻ വളവും ഒ­റ്റ­ഡോ­സായി അടി­സ്ഥാ­ന­വ­ള­മായും നിർദ്ദേ­ശി­ക്കു­ന്നു
HY ഹ്രസ്വ­കാലം 1/3 1/3 1/3 Full 1/2 * 1/2 *മുഴു­വൻ വളവും ഒ­റ്റ­ഡോ­സായി അടി­സ്ഥാ­ന­വ­ള­മായും നിർദ്ദേ­ശി­ക്കു­ന്നു
നീർനി­ലം, നേരി­ട്ടുള്ള വിത പൊതു­വായ 1/3 * 1/3 1/3 Full 1/2 * 1/2 * നനച്ച വിത്താണ്‌ വിത­ക്കു­ന്ന­തെ­ങ്കിൽ

ആദ്യഡോസ്‌ വിതക്ക്‌ ശേഷം ഒരാഴ്ച കഴിഞ്ഞ്‌.

ഉണ­ങ്ങിയ വിത്താ­ണെ­ങ്കിൽ മുള­വ­ന്ന­തിന്‌ ശേഷം.

മസ്സൂരി 1/3 1/3 * 1/3 ** Full 1/2 1/2 ** * 45 DAS, ** 85 DAS
നീർനി­ല­ത്തിൽ പറിച്ചു നട്ട­തിന്‌ ശേഷം HY ഹ്രസ്വ­കാലം 2/3 1/3 * Full 1/2 1/2 * കതി­രി­ടു­ന്ന­തിന്‌ 5-7 ദിവ­സ­ങ്ങൾക്ക്‌ മുൻപ്‌
HY, മീഡിയം കാലാ­വധി 1/2 1/2 * Full 1/2 1/2 * *കതി­രി­ടു­ന്ന­തിന്‌ 5-7 ദിവ­സ­ങ്ങൾക്ക്‌ മുൻപ്‌
മസ്സൂരി 1/2 1/4 * 1/4 ** Full 1/2 1/2 ** * 40 DAP, ** 60 DAP
ഒണാ­ട്ടു­കര പൊതു­വായ 1/2 1/4 1/4 Full 1/2 1/2 നൈട്ര­ജനും പൊട്ടാഷും 5 തുല്ല്യ ഭാഗ­ങ്ങ­ളാക്കി ഇടു­ക.
വയ­നാട്‌, കുന്നിൻ പ്രദേശം ദീർഘ­കാല പറി­ച്ചു­നട്ട ഇനം 1/2 1/2 Full * 1/2 1/2 * Along with first application of N & K
നേരിട്ട്‌ വിത­ച്ചത്‌ 1/2 * 1/2 Full ** 1/2* 1/2 * വിതച്ച 45 ദിവ­സ­ത്തിന്‌ ശേഷം, നൈട്ര­ജൻ പൊട്ടാഷ്‌ വള­ങ്ങ­ളുടെ ആദ്യ ഡോസി­നൊ­പ്പം.
പൊക്കാളി പൊതു­വായ Full* Full* * മുഴു­വൻ അളവും കട്ട­യു­ട­ക്കു­മ്പോൾ ചേർക്കു
കൂട്ടു മുണ്ട­കൻ ആദ്യ­വിള 1/2 1/2 Full 1/2 1/2
രണ്ടാം വിള Full* Full* Full* *ആദ്യ­വിള വിള­വെ­ടുത്ത ഉടനെ മുഴു­വൻ അളവും ഒറ്റ­ത്ത­വ­ണ­യാ­യി.

ജലസേചനം

ജല­സേ­ചന തത്ത്വ­ങ്ങൾ

നടീൽ സമ­യത്ത്‌ ജല­നി­രപ്പ്‌ 1.5­സെ.മി ആയി നില­നിർത്തണം. അതിനു ശേഷം അത്‌ കുറെശ്ശെ കൃഷി­യുടെ പുരോ­ഗതി അനു­സ­രിച്ച്‌ ഉയർത്തി­കൊ­ണ്ടു­വന്ന്‌ 5സെ.മി ആക്കു­ക. വിള­വെ­ടു­പ്പിന്‌ 13 ദിവസം മുൻപ്‌ പാട­ത്തു­നിന്നും വെള്ളം കള­യു­ക.
ജല­സേ­ച­ന­ത്തിന്‌ ജലം ലഭ്യ­മാണെങ്കിൽ, മണ്ണിലെ അമ്ള­ഗുണം അധി­ക­മായ സ്ഥല­ങ്ങ­ളിൽ ഓരോ 15 ദിവ­സ­ത്തിലും വെള്ളം ഒഴുക്കി കളഞ്ഞ്‌ വീണ്ടും നിറ­ക്കേ­ണ്ട­താ­ണ്‌. വെള്ളം നിറഞ്ഞ പാടത്ത്‌ മൂപ്പു­കൂ­ടിയ മസ്സൂരി ഞാറു­ക­ളോ, മറ്റു വെള്ള­ക്കെ­ട്ടുള്ള പ്രദേ­ശത്ത്‌ നിർദ്ദേ­ശി­ക്ക­പ്പെട്ട ഇന­ങ്ങളോ നടു­ക. പാടത്തെ വെള്ള­ത്തിന്റെ നില­യ­നു­സ­രിച്ച്‌ നടീൽ നേരത്തെ ആക്കു­കയോ നീട്ടി­വ­ക്കു­കയോ ആവാം.

വടക്കു കിഴ­ക്കൻ മൺസൂ­ണിനു മുണ്ട­കൻ വിള­യിൽ ജല­നി­രപ്പ്‌ തുടർച്ച­യായി 5 സെ.മി നില­നിർത്തേ­ണ്ട­തി­ല്ല. ജലം ലഭ്യ­മാ­ണെ­ങ്കിൽ 6 ദിവ­സ­ത്തിൽ ഒരി­ക്കൽ 5സെ.മി ജല­സേ­ചനം മതി­യാ­വും.
വേനൽക്കാല വിള­യിൽ ( ഭൂഗർഭ ജല­നി­രപ്പ്‌ 1 മീറ്റ­റിലും താഴെ ആയി­രി­ക്കു­മ്പോൾ) പാടത്തു നിന്ന്‌ വെള്ളം വറ്റി രണ്ടു ദിവ­സ­ങ്ങൾക്കു ശേഷം 5സെ.മി ജല­സേ­ചനം നട­ത്തി­കൊ­ണ്ടി­രി­ക്കു­ക. തുടർച്ച­യായി 5സെ.മി വെള്ളം പാടത്ത്‌ നിർത്തേണ്ട ആവ­ശ്യ­മി­ല്ല.

ജല­ല­ഭ്യത കുറഞ്ഞ നെൽപാ­ടത്തെ ജല­സേ­ചനം

നിശ്ചിത ജല­ല­ഭ്യതയുള്ള വേനൽക്കാല വിള­ക­ളിൽ ഘട്ടം­ഘ­ട്ട­മായ പ്രത്യേക ജല­സേ­ചന രീതി അവ­ലം­ബി­ച്ചു­കൊണ്ട്‌ ഉത്പാ­ദനം കുറ­യാതെ തന്നെ ജലം ലഭി­ക്കാ­വു­ന്ന­താ­ണ്‌.
20­-30% വരെ കൂടു­തൽ പ്രദേശം ഇങ്ങിനെ ജല­സേ­ചനം നട­ത്താൻ കഴി­യും.
താഴെ കാണുന്ന പട്ടി­ക­യ­നു­സ­രിച്ച്‌ ജല­സേ­ചനം നട­ത്തു­ക­യാ­ണെ­ങ്കിൽ ആവ­ശ്യ­മായ 5സെ.മി വിള­മു­ഴു­വൻ ജല­സേ­ചനം നട­ത്തു­കയും 24­-36% വരെ ജലം ലഭി­ക്കു­കയും ചെയ്യാം. ഈ രീതി­യിൽ ഉത്പാ­ദ­ന­കു­റവ്‌ വെറും 0.1% -1.6% വരെ മാത്ര­മാ­ണ്‌.

നെൽകൃ­ഷി­യിലെ ജല­സേ­ചന രീതി

Schedule

വിവധ ഘട്ട­ങ്ങൾ

വേരു പിടി­ക്കുന്ന സമയം മുതൽ പര­മാ­വധി വളർച്ച വരെ

പര­മാ­വധി വളർച്ചാ­ഘട്ടം മുതൽ കതിര്‌ (ത­ല) വരു­ന്ന­തു­വരെ

കതിരു വരു­ന്നതു തുടങ്ങി പാക­മാ­കു­ന്ന­തു­വരെ

വിഭാഗം-1

തുടർച്ച­യായി വെള്ളം നിർത്തുക

കരിക്കും പര­മാ­വധി നന­ക്കുക

കരിക്കും പര­മാ­വധി നന­ക്കുക

വിഭാഗംII

കരിക്കും പര­മാ­വധി നന­ക്കുക

തുടർച്ച­യായി വെള്ളം നിർത്തുക

തുടർച്ച­യായി വെള്ളം നിർത്തുക

വിഭാഗംIII

തുടർച്ച­യായി വെള്ളം നിർത്തുക

തുടർച്ച­യായി വെള്ളം നിർത്തുക

ഉപ­രി­ത­ല­ത്തിൽ വര വീഴൽ ( വിണ്ടു­പോ­കു­ന്ന­തു­വ­രെ)

വിഭാഗംIV

ഉപ­രി­ത­ല­ത്തിൽ വര വീഴൽ ( വിണ്ടു­പോ­കു­ന്ന­തു­വ­രെ)

തുടർച്ച­യായി വെള്ളം നിർത്തുക

ഉപ­രി­ത­ല­ത്തിൽ വര വീഴൽ ( വിണ്ടു­പോ­കു­ന്ന­തു­വ­രെ)

*മാർക്കു ചെയ്തി­രി­ക്കു­ന്നി­ടത്ത്‌ 5 സെ.മി നിർബ­ന്ധ­മായും നന­ക്ക­ണം.

സംയോ­ജിത കീട­നി­യ­ന്ത്രണം

സംയോ­ജിത കീട­നി­യ­ന്ത്ര­ണ­ത്തിന്റെ പ്രാധാന്യം വിവേ­ച­ന­മി­ല്ലാത്ത കീട­നാ­ശിനി ഉപ­യോഗം പരി­സ്ഥി­തിക്കു നാശ­മു­ണ്ടാ­ക്കും. കീട­ങ്ങ­ളുടെ പുന­രു­ജീ­വ­നം, കീടാ­ക്ര­മണം പൂർവ്വാ­ധികം ശക്തി­യോടെ പൊട്ടി­പ്പു­റ­പ്പെ­ടൽ, വിഷ­ബാ­ധ, പരി­സ്ഥിതി മലി­നീ­ക­രണം എന്നി­വ­യെല്ലാം ഇതിന്റെ ഫല­ങ്ങ­ളാ­ണ്‌. ഇതെല്ലാം കൂടു­തൽ ഊന്നു­ന്നത്‌ സംയോ­ജിത കീട­നി­യ­ന്ത്ര­ണ­ത്തി­ലേ­ക്കാ­ണ്‌. പാരി­സ്ഥി­തി­ക­വും, സാമ്പ­ത്തി­കവും സാമൂ­ഹി­കവും ആയ സ്വീകാ­ര്യ­മായ ഫല­ങ്ങ­ളാ­ണ്‌. സംയോ­ജിത കീട­നി­യ­ന്ത്രണ പരി­പാടി മുന്നോട്ടു വക്കു­ന്ന­ത്‌. കീട­നി­യ­ന്ത്ര­ണ­ത്തി­നുള്ള ഏറ്റവും നല്ല മാർഗ്ഗ­ങ്ങ­ളാ­ണ്‌ ഇതിൽ ഉൾപ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. ഒരു നല്ല ഐ.­പി.എം പരി­പാ­ടി­യുടെ ഘട­ക­ങ്ങൾ ശരി­യായ നിരീ­ക്ഷ­ണ­മാർഗ്ഗ­ങ്ങൾ, ശരി­യായ കീട­നി­ർണ്ണയം, സാമ്പ­ത്തി­ക­മായ നേട്ടം, പ്രകൃ­ത്യാ ­ഉള്ള ജൈവ­നി­യ­ന്ത്രണ ഉപാ­ധി­ക­ളുടെ സംര­ക്ഷണം എന്നി­വ­യാ­ണ്‌. നെൽകൃ­ഷി­യിലെ സംയോ­ജിത കീട­നി­യ­ന്ത്രണ മാർഗ്ഗ­ങ്ങൾ ഏറ്റവും ഒഴി­വാ­ക്കാ­നാ­വാത്ത അവ­സ­ര­ങ്ങ­ളി­ലൊ­ഴികെ രാസ­വ­സ്തു­ക്ക­ളുടെ ഉപ­യോഗം നിയ­ന്ത്രി­ച്ചി­രി­ക്കു­ന്നു.

സംയോ­ജിത കീട­നി­യ­ന്ത്ര­ണ­ത്തി­ന്റെ ഏറ്റവും അടി­സ്ഥാന ഘടകം കൂടു­തൽ കീട പ്രതി­രോധ ശേഷി­യുള്ള ഇന­ങ്ങ­ളുടെ ഉപ­യോ­ഗ­മാ­ണ്‌. ചെടി­ക­ളുടെ സാന്ദ്ര­ത നിയ­ന്ത്രി­ക്കു­ക, നടീ­ലി­ന്റെയും വിത­യു­ടേയും സമയം ക്രമീ­ക­രി­ക്കുക, കൂട്ടു­കൃ­ഷി­രീതി കൈകൊ­ള്ളു­ക, കൃഷി­രീതി ഉപ­യോ­ഗി­ച്ചു­കൊണ്ട്‌ തന്നെ കീട­ങ്ങളെ നിയ­ന്ത്രി­ക്കു­ക. സമഗ്ര പോഷണ മാനേ­ജ്മെന്റ്‌, കള­നീ­ക്കം­ ചെ­യ്യൽ, (സ­സ്യ) ജൈവ­കീ­ട­നാ­ശിനി ഉപ­യോ­ഗി­ക്കു­ക. ശത്രു കീട­ങ്ങളെ സംര­ക്ഷി­ക്കുക എന്നിവ ഇതിന്റെ ഘട­ക­ങ്ങ­ളാ­ണ്‌. ശത്രു കീട­ങ്ങളെ സംര­ക്ഷി­ക്കു­ന്ന­തിന്‌ അവ­യുടെ മുട്ട­കൾ ശേഖ­രിച്ച്‌ നെൽപാ­ടത്ത്‌ നിക്ഷേ­പിച്ച്‌ മിത്രകീട­ങ്ങളെ വളർത്താം.
 • പ്രതി­രോധ ശേഷി­യുള്ള ഇനം കൃഷി ചെയ്യു­ക.
 • ആഴ്ച­യി­ലൊ­രി­ക്ക­ലെ­ങ്കിലും പാടത്ത്‌ സൂക്ഷ്മ നിരീ­ക്ഷണം നട­ത്തു­ക.
 • കീട­നാ­ശിനി പ്രയോ­ഗ­ത്തെ­കു­റിച്ച്‌ തീരു­മാനം എടു­ക്കാൻ ശത്രു­ കീടങ്ങ­ളു­ടേയും മിത്ര­കീടങ്ങ­ളു­ടേയും എണ്ണം നിരീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്ക­ണം.
 • പ്രത്യു­ല്പാ­ദന സമ­യത്ത്‌ കീട­നാ­ശിനി പ്രയോഗം ഒഴി­വാ­ക്കു­ക.
 • ഭീക­ര­മായ ആക്ര­മ­ണ­മുള്ള സ്ഥലത്ത്‌ മാത്രം കീട­നാ­ശിനി പ്രയോഗം നടത്തി കീട­ങ്ങൾ പട­രാതെ നോക്കാം. മാത്ര­മല്ല മിത്ര­കീ­ട­ങ്ങളെ സംര­ക്ഷി­ക്കു­കയും ചെയ്യാം.
 • സാധാ­രണ കീട­ങ്ങൾക്കെ­തി­രായ പ്രകൃത്യാ ഉള്ള ശത്രു കീട­ങ്ങൾ തിരി­ച്ച­റി­യുകയും നെൽകൃഷി പരി­സ്ഥി­തി­യിൽ ജൈവ നിയ­ന്ത്രണ കീട­ങ്ങ­ളുടെ സംര­ക്ഷ­ണവും.
നെൽകൃ­ഷി­യിലെ സംയോ­ജിത കീട­നി­യ­ന്ത്രണ മാർഗ്ഗ­ങ്ങൾ

നെൽകൃ­ഷി­യിലെ സംയോ­ജിത കീട­നി­യ­ന്ത്രണ മാർഗ്ഗ­ങ്ങൾ

പേര്‌ സവി­ശേ­ഷ­ത­കൾ ആക്ര­മി­ക്ക കീട­ങ്ങൾ

A. ഇര പിടി­യൻമാർ

1. ചെന്നായ ചിലന്തി
2. ലിൻകസ്‌ ചിലന്തി
3. ചാട്ട­ക്കാ­രൻ ചിലന്തി
4. കുള്ളൻ ചിലന്തി
5. ഓർബ്‌ ചിലന്തി
പെൺ­എ­ട്ടു­കാലി 200­-300 മുട്ട­കൾ ജീവി­ത­കാ­ല­മായ 3-4 മാസം കൊണ്ടി­ടു­ന്നു. ലാർവ്വ­കളും

മുതിർന്ന പ്രാണിയും
ഇല­പ്രാ­ണി­കളും
പുൽച്ചാ­ടി­കൾ
ഇല­തി­ന്നുന്ന പുഴു­ക്കൾ
തണ്ടു­തു­ര­പ്പൻ പ്രാണി
തുമ്പി­കൾ(സൂ­ചി­ത്തു­മ്പിയും മ്പ്രാഗൺ ഫ്ലൈയും) വ്യത്യസ്ത നിറ­ങ്ങ­ളിൽ സുതാ­ര്യ­മായ വീതി­കു­റഞ്ഞ്‌ ചിറ­കു­ളള ലാർവ്വ­കൾ വെള്ള­ത്തിൽ ജീവി­ക്കു­ന്നു. എന്നാൽ ഭക്ഷ­ണ­ത്തി­നു­വേണ്ടി തണ്ടു­തു­ര­പ്പൻ
പുൽച്ചാടി മറ്റു പറ­ക്കുന്ന പ്രാണി­കൾ
മിരിഡ്‌ ബഗ്സ്‌ പ്രായ­പൂർത്തി­യായ പ്രാണി പച്ച നിറ­ത്തിൽ തവിട്ടു നിറ­ത്തി­ലുള്ള ഷോൾഡ­റോ­ടു­കൂ­ടി­യി­രി­ക്കും. ലാർവ്വ പച്ച­നി­റ­ത്തി­ലാ­യി­രി­ക്കും. ഒരു ദിവസം 7-10 മൂട്ട­ക­ളോളം 1-5 പുൽച്ചാ­ടി­ക­ളേയോ ഭക്ഷി­ക്കും. പുൽച്ചാടി വർഗ്ഗ­ത്തിലെ പ്രാണി­കൾ
ജല മൂട്ട­കൾ ചിറ­കുള്ളതോ ഇല്ലാ­ത്തതോ ആ വീതി­യുള്ള ഷോർഡ­റുള്ള ഒരു മൂട്ട­യാ­ണി­ത്‌. പെൺമൂട്ട 20­-30 വരെ മുട്ട­കൾ നെല്ലിൽ തങ്ങിൽ ജല­നി­ര­പ്പിനു മുക­ളി­ലായി ഇടു­ന്നു.

1-2 മാസം വരെയാണ്‌ ജീവി­ത­കാ­ലം. 
നെൽച്ചെടി ഉണ­ങ്ങു­മ്പോൾ ചിറ­കുള്ള പ്രാണി­കൾ അപ്ര­ത്യ­ക്ഷ­മാ­കും.

ഓട്ടർ
ട്രീഡേഴ്സ്‌
ഒറ്റക്ക്‌ ഇര­തേ­ടു­ന്ന­വ­രാണ്‌ തണ്ടു­തു­ര­പ്പന്റെ ലാർവ്വയേ പുൽച്ചാടികളോ ജലോ­പ­രി­ത­ല­ത്തിൽ വീണാൽ ഇവ ഭക്ഷി­ക്കും.
ഓട്ടർ
ടഡ്രെഡേഴ്സ്‌
ഒരോ ഡ്രൈഡറും 5-10 പ്രാണി­കളെ ഒരു ദിവസം ഭക്ഷി­ക്കും. 1-1.5 മാസം ജീവിക്കും 10­-30 വരെ മുട്ട­കൾ ഇടും. നെല­ച്ചാ­ടി­കൾ
നിശാ­ശ­ല­ഭ­ങ്ങ­ളുടെ ലാർവ്വ­കൾ
ഗ്രൗണ്ട്‌ ബീറ്റിൽ (നി­ല­ത്തെ­വ­ണ്ട്‌) കട്ടി­യുള്ള പുറം തോടാണ്‌ ലാർവ്വ­കൾ തിള­ങ്ങുന്ന കറു­പ്പു­നിറം. പ്രാണി­കൾ ചുവ­പ്പു­ക­ലർന്ന തവി­ട്ടു­നിറം . ഊർജ്ജ­സ്വ­ല­രായ ഇര­പി­ടി­യൻമാ­രാ­ണ്‌.

3-5 വരെ ലാർവ്വ­കളെ ഒരു ദിവസം ഭക്ഷി­ക്കും.

പുൽച്ചാ­ടി­കൾ
റോവ്‌ ബിറ്റിൻ 7 മി.മി നീള­ത്തിൽ വയ­റിന്റെ അടി­ഭാഗം നീല­നിറം നെൽച്ചാ­ടി­യിൽ വെള്ള­ത്തിൽ, പാടത്ത്‌ എല്ലാം കാണു­ന്നു. രാത്രി­യാണ്‌ ഇര­പി­ടി­ക്കു­ന്നത്‌. ഇല­ച്ചാ­ടി­കൾ
പുൽച്ചാ­ടി­കൾ
തണ്ടു­തു­ര­പ്പന്റെ ലാർവ്വ­കൾ
രോമ­പ്പു­ഴു­ക്കൾ
ലേഡി­ബർഡ്‌ ബീറ്റിൾ പകൽ സമ­യത്ത്‌ ഇര­പി­ടി­ക്കു­ന്നു. നെൽച്ചെ­ടി­ക­ളുടെ നിര­പ്പിന്‌ താഴെ­യായി കാണ­പ്പെ­ടു­ന്നു. ചെറിയ പതുക്കെ സഞ്ച­രി­ക്കുന്ന പ്രാണി­കളെതിന്നു­ന്നു. പ്രായ പൂർത്തിയായവയേ­ക്കാൾ ചെറിയവ കൂടു­തൽ ആർത്തിയോടെ ഭക്ഷി­ക്കു­ന്നു. 5-10 വരെ ഇര­പി­ടി­ക്കു­ന്നു. 150­-200 സന്ത­തി­കളെ 6-10 ആഴ്ച­ക്കാ­ലത്തെ ജീവിത ചക്ര­ത്തിൽ ഉത്പാ­ദി­പ്പി­ക്കുന്നു. പുൽച്ചാ­ടി­കൾ
ചീവിട്‌ വാൾവാ­ലൻ ചീവിട്‌ മുട്ട ഭക്ഷി­ക്കുന്നു പുള്ളി തുര­പ്പൻ, ഇല­തു­ര­പ്പൻ
പട്ടാ­ള­പ്പുഴു
പുൽച്ചാടി, ഇല­ച്ചാടി എന്നി­വ­യുടെ ലാർവ്വ­കൾ
പുൽച്ചാ­ടി­കൾ സാധാ­രണ പുൽച്ചാ­ടി­യിൽ നിന്നും അതിന്റെ നീണ്ട സ്പർശി­നി­യാലെ വ്യത്യാ­സ­പെ­ട്ടി­രിക്കും. ശരീര നീള­ത്തിന്റെ ഇര­ട്ടി­യാ­യി­രിക്കും അത്‌. രാത്രി­കാ­ല­ങ്ങ­ളിൽ പാക­മായ പാടത്ത്‌ ധാരാളം ഉണ്ടാ­വും. ഒരു ദിവസം 3-4 മഞ്ഞ ഇല­ത്തു­ര­പ്പന്റെ മുട്ട­ക്കൂട്ടം ഭക്ഷി­ക്കും. നെൽബ­ഗ്ഗിന്റെ മുട്ട­കൾ, തണ്ടു­ത്തു­ര­പ്പന്റെ മുട്ട­കൾ, പുൽച്ചാടി ലാർവ്വ ഇല­ച്ചെടി ലാർവ്വ എന്നിവ
പരാ­ദ­ങ്ങൾ

B. പരാ­ദ­ങ്ങൾ

1 മുട്ട പരാ­ദ­ങ്ങൾ
ട്രൈക്കോഗ്രമ്മ സ്പീഷീസ്‌
ടെലി­നോ­മസ്‌ സ്പീഷീസ്‌ ടെട്രാ­സ്റ്റൈ­ക്കസ്‌ സ്പിഷീസ്‌
കറുത്ത നിറ­ത്തി­ലുള്ള ചെറിയ പ്രാണി­കൾ
ആഥിതേ­യ ജീവി­കളുടെ മുട്ട­യിൽ മുട്ട­യി­ടു­ന്നു. അ​‍ുട്ട­യിൽ നിന്നും പൂർണ്ണ ജീവി­യി­ലേ­ക്കുള്ള വളർച്ച 10 മുതൽ 40 ദിവ­സ­ങ്ങ­ളാ­ണ്‌.
തണ്ട്തു­ര­പ്പൻ 
ഇല­ചു­രു­ട്ടി­പ്പുഴു
ഗോണാ­റ്റോ­സെ­റസ്‌ സ്പിഷീസ്‌ അനാഗ്‌­രിസ്‌ സ്പിഷീസ്‌ ബ്രൗൺ നിറ­ത്തിലോ കടുത്ത മഞ്ഞ നിറ­ത്തിലോ ഉള്ള തീരെ ചെറിയ പ്രാണി­കൾ
ഇണ­ച്ചേ­രാ­തെ­തന്നെ പെണ്ണിന്‌ പ്രത്യുൽപാ­ദന ശേഷി­യു­ണ്ട്‌.
പൂർണ്ണ വളർച്ച­യെ­ത്തിയ ജീവി 6-7 ദിവസം ജീവി­ക്കും. ഒരു­ദി­വസം ശരാ­ശരി 8 മുട്ട­ക­ളിൽ പരാ­ദ­മായി ജീവി­ക്കും.
പുൽച്ചാടി വർഗ്ഗം
2. ലാർവ പരാ­ദ­ങ്ങൾ
കൊട്ടേസ്യാ സ്പീഷീസ്‌ സ്റ്റനോ­ബ്രാ­കോൺ സ്പിഷീസ്‌ ഇരുണ്ട നിറ­ത്തിലെ പ്രാണി­കൾ4-7 ദിവസം വരെ ജീവി­ക്കു­ന്നു. തണ്ട്‌, ഇല ചെടി­യുടെ മറ്റ്‌ ഭാഗ­ങ്ങൾ എന്നിവ ലാർവ ഭക്ഷി­ക്കു­ന്നു.

കാര്‍ഷിക യന്ത്രവല്‍കരണം

ഇട­ക്കാല കാർഷിക പ്രവർത്ത­ന­ങ്ങൾക്കുള്ള യന്ത്ര­ങ്ങൾ

നാപ്‌ സാക്ക്‌ സ്പ്രെയർ

9 -22.5 ലിറ്റർ ടാങ്കിൽ സ്ഥിര­മായി ഉറ­പ്പിച്ച ഒരു എയർ ചേമ്പറും ഒരു പമ്പും അട­ങ്ങി­യ­താണ്‌ നാപ്‌ സാക്ക്‌ സ്പെയർ. ഓപ്പ­റേ­റ്റ­റുടെ ചുമ­ലിനു മേലോ­ക്കോ, കൈക്കു താഴെ ആയോ നീണ്ടു നിൽക്കുന്ന ഹാന്റിൽ ഇതി­നു­ണ്ട്‌. ഇതു മൂലം ഒറ്റ കൈകൊണ്ട്‌ പ്രവർത്തി­പ്പി­ക്കാൻ കഴി­യു­ന്നു. ഒരേ അള­വിൽ മർദ്ദം നില­നിർത്താൻ കഴി­യു­ന്ന­തു­കൊണ്ട്‌ പമ്പ്‌ തുടർച്ച­യായി പ്രവർത്തി­പ്പി­ക്കാ­നാ­വും.

ഠമാട്ടോ റൈസ്ഡ്‌ നാപസാക്ക്‌  മിസ്റ്റ്‌ ബ്ളോവർ

ഒരു സെൻട്രി­ഫ്യൂ­ഷൻ ഫാൻ ഘടി­പ്പിച്ച 35 സിസി ഉള്ള ഒരു ചെറിയ 2 സ്ട്രോക്ക്‌ പെട്രോൾ / മണ്ണെ എഞ്ചി­നാ­ണി­തിന്. സ്പ്രെ ടാങ്കിന്‌ ഇന്ധനം നിറ­ക്കാ­നുള്ള ഒരു കംപാർട്ട്മെന്റ്‌ ഉണ്ട്‌. എൻജിൻ ഫാൻ ഒരു സാധാ­രണ ഫ്രെയി­മിൽ ഉറ­പ്പിച്ച്‌ ഓപ്പ­റെ­റ്റ­റുടെ പിന്നി­ലായി ഘടി­പ്പി­ക്കു­ന്നു. ടാങ്ക്‌ പ്ളാസ്റ്റിക്ക്‌ കൊണ്ടു­ണ്ടാ­ക്കി­യ­താ­ണ്‌. ഗുരു­ത്വാ­കർഷണം കൊണ്ട്‌ ദ്രാവകം ഒഴു­കു­കയും നോസി­ലിൻ എത്തു­ന്നത്‌ കാറ്റി­ലെ­ത്തു­കയും ചെയ്യും.

നെല്ല്‌: വിളവെടുപ്പും സംഭരണവും

 

 

കൊയ്ത്ത്‌

നെൽ കൃഷി­യുടെ വിള­വെ­ടുപ്പ്‌

വിള­വെ­ടുപ്പ്‌ എന്നാൽ മൂപ്പെ­ത്തിയ നെല്ല്‌ പാടത്തു നിന്നും ശേഖ­രി­ക്കുന്ന പ്രക്രി­യ­യാ­ണ്‌. കൊയ്ത്ത്‌, മെതി, വൃത്തി­യാ­ക്കൽ , ചാക്കി­ലാ­ക്കൽ എന്നീ ജോലി­കൾ ഇതിൽ ഉൾപ്പെ­ടു­ന്നു.

കൃത്യ­സ­മ­യത്തെ വിളവെടുപ്പ്‌ നെൻമ­ണി­യുടെ ഗുണവും വിപണി മൂല്യവും ഉറപ്പു വരു­ത്തുന്നു. വളരെ നേര­ത്തെ­യുള്ള വിള­വെ­ടുപ്പ്‌ മണി­കൾ കൂടു­തൽ പതി­രാ­വാ­നുള്ള സാധ്യത വർദ്ധി­പ്പി­ക്കുന്നു. മാത്ര­മല്ല മൂപ്പെ­ത്താത്ത മണി­കൾ മില്ലിൽ പൊടി­ഞ്ഞു­പോ­കു­കയും ചെയ്യും. വളരെ വൈകി­യുള്ള കൊയ്ത്തും ധാന്യ ലഭ്യ­ത­യിൽ ഗണ്യ­മായ കുറവും വരു­ത്തു­ന്നു. കൃത്യ സമ­യ­ത്തുള്ള കൊയ്ത്ത്‌ നെൽവി­ത്തു­ക­ളുടെ മുള­ക്കാ­നുള്ള കഴിവ്‌ വർദ്ധി­പ്പി­ക്കും.

വിളവെടുപ്പ്‌ സമയം

80­-85% കതി­രു­കൾ വൈക്കോൽ നിറം (മ­ഞ്ഞ) ആകു­മ്പോൾ കതി­രു­കൾ മുറി­ച്ചെ­ടു­ക്കണം. നെൻമ­ണികൾ പല്ലു­കൾക്കി­ട­യിൽ വച്ച­മർത്തുമ്പോൾ ഉറച്ചതായി­രി­ക്കണം എന്നാൽ പൊട്ടി­പ്പോ­കാൻ പാടി­ല്ല. 20­-25% വരെ ഈർപ്പം ഉണ്ടാ­യി­രി­ക്കു­ന്ന­താ­ണ്‌ നല്ല­ത്‌. വിള വളരെയധികം ഉണ­ങ്ങി­യാൽ മില്ലിൽ പൊടി­ഞ്ഞു­പോകും. വരണ്ട കാലാ­വ­സ്ഥ­യിൽ കതിർ വന്ന്‌ 25­-35 ദിവ­സ­ങ്ങൾ കഴി­ഞ്ഞാൽ കൊയ്ത്ത്‌ നട­ത്താം. എന്നാൽ വർഷ­ക്കാ­ല­ത്താ­ണെ­ങ്കിൽ കതി­രു­വന്ന്‌ 32­-38 ദിവ­സ­ത്തിനു ശേഷ­മാണ്‌ കൊയ്ത്ത്‌ നട­ത്തേ­ണ്ട­ത്‌.

 

വിളവെടുപ്പ്‌ രീതി

കൊയ്ത്ത്‌ ( മനു­ഷ്യാ­ധ്വാനം ഉപ­യോ­ഗിച്ച്‌)
സാമ്പ്രാ­ദാ­യിക ഉപ­ക­ര­ണ­ങ്ങ­ളായ അരി­വാൾ, ചവി­ട്ടു­-മെതിയന്ത്രം, മൃഗ­ങ്ങൾ എന്നിവ ഉപ­യോ­ഗി­ച്ചുള്ള വിള­വെ­ടു­പ്പ്‌.

 

മെതി­യന്ത്രം
ഒരു റീപ്പർ ഉപ­യോ­ഗിച്ച്‌ കറ്റ­കൾ അരിഞ്ഞ്‌ നിര­യായി ഇടു­ന്നു. ഇത്‌ ആളു­കൾ ശേഖ­രിച്ച്‌ മെതി­ക്കു­കയോ മെഷീൻ ഉപ­യോ­ഗിച്ച്‌ മെതിക്കു­കയോ ചെയ്യും.

 

കംപ­യിൻ വിള­വെ­ടുപ്പ്‌

എല്ലാ ജോലി­കളും കൊയ്ത്ത്‌, കെട്ട്‌, മെതി, വൃത്തി­യാ­ക്കൽ കംപ­യിൻ ഹാർവ­സ്റ്റർ ഉപ­യോ­ഗിച്ച്‌ ചെയ്യു­ന്നു

 

 

കറ്റ മെതിക്കല്‍

മെതി­യുടെ പ്രാധാന്യം

നെല്ല്‌ ഈർപ്പം വലി­ച്ചെ­ടുത്ത്‌ പൊട്ടി പോകാ­തി­രി­ക്കാൻ കൊയ്ത്ത്‌ കഴി­ഞ്ഞ്‌ എത്രയും വേഗം മെതി­ക്ക­ണം. ഉണ­ങ്ങിയ കറ്റ­കൾ പാടത്തു വച്ചു തന്നെയോ കൊയ്ത്തിനു ശേഷം ഉണ­ങ്ങാത്ത കറ്റ­യിൽ നിന്നോ ഈർപ്പം വലി­ച്ചെ­ടു­ക്കാം.

കൊയ്തെ­ടുത്ത മെതി­ക്കാത്ത കറ്റ­ക­ളിൽ നിന്നു 1-2% ഈർപ്പം പാടത്ത്‌ വച്ച്‌ നഷ്ട­പെ­ടു­ന്നു. പാടത്തു വച്ച്‌ തന്നെ ഉണ­ക്കു­ന്നത്‌ അതി­വേഗം ഉണ­ങ്ങി ഈർപ്പ­ത്തിന്റെ അളവ്‌ 20% കുറ­യാൻ കാര­ണ­മാ­കു­ന്നു. യന്ത്രം ഉപ­യോ­ഗിച്ച്‌ മെതി­ക്കു­മ്പോൾ നെൻമ­ണി­കൾ കൂടു­തൽ ചിതറി പോകാ­നി­ട­യാ­ക്കു­ന്നു. എന്നാൽ 25% അധി­ക­മാണ്‌ ഈർപ്പ­മെ­ങ്കിൽ കതി­രിൽ നിന്ന്‌ മണി­കൾ നീക്കം ചെയ്യാൻ ബുദ്ധി മുട്ടു­ണ്ടാ­കു­കയും യന്ത്ര മെതി­യിൽ കേടു പാടു­കൾ വരി­കയും ചെയ്യും.

വിള­വെ­ടു­പ്പിലെ പ്രാധ­മിക നഷ്ട­ങ്ങൾ

കൊയ്ത്തിനു ശേഷ­മുള്ള ജോലി­ക­ളിൽ വളരെയധികം സമയ നിഷ്ട പാലി­ക്കേ­ണ്ടതും നെൻമ­ണി­യുടെ ഈർപ്പ­ത്തിന്റെ അള­വിന്റെ കാര്യ­ത്തിൽ ശ്രദ്ധി­ക്കേ­ണ്ടതും അത്യാ­വ­ശ്യ­മാ­ണ്‌.

ജോലി­കൾ

ആവ­ശ്യ­മായ ഈർപ്പ­ത്തിന്റെ അളവ്‌

നഷ്ടം

 

കെയ്ത്ത്‌

20-25 %

കൂടു­തൽ ഉണ­ങ്ങി­യാൽ നെൽമ­ണി­കൾ ചിതറി തെറിച്ചു പോകും.

 

മെതി

20-25%യന്ത്രം ഉപോ­ഗി­ച്ച്‌ മെ­തി­ക്കു­മ്പോൾ

<20 % ആളു­കൾ മെതി­ക്കു­മ്പോൾ

അപൂർണ്ണ­മായ മെതി

മണി­കൾക്ക്‌ കേട്‌ സംഭി­ക്കു­ന്നു, പൊട്ടി­പൊ­ടി­യു­ന്നു.

ഉണ­ക്കൽ

അവ­സാന ഈർപ്പ­ത്തിന്റെ അളവ്‌ 14% കൂടു­തൽ

കേടും­വ­രും, പൂപ്പൽ ബാധ/ കുമിൾബാധ നിറ­വ്യ­ത്യാസം

സംഭ­രണം

14% ധാന്യ നഷ്ടം

13% വിത്തു സംഭ­രണം

9% ദീഘ­കാല വിത്തു സംര­ക്ഷണം

പൂപ്പൽ, പ്രാണി, എലി­ശല്യം

കുഞ്ഞൻ

14%

മണി­കൾ പൊടി­യുന്നു പൊട്ടു­ന്നു.

ഉണക്കുന്നതു സംബന്ധിച്ച്‌

ഉണ­ക്ക­ലിന്റെ പ്രാധാന്യം

നെൻമണി ഉണക്കാ൯ നല്ല വായു സഞ്ചാ­ര­മു­ള്ളി­ട­ത്ത്‌, ഈർപ്പം കുറ­ഞ്ഞതും ചൂടുള്ള­തു­മായ വായു­വിൽ വക്കു­ന്നത്‌ ഒരു പ്രധാന ഘട്ട­മാ­ണ്‌. ഇത്‌ നെൻമ­ണി­യിലെ ഈർപ്പം ബാഷ്പീ­ക­രിച്ച്‌ ഉണ­ങ്ങാൻ സഹാ­യി­ക്കു­ന്നു. ഉണ­ക്കുന്ന രീതിക്ക്‌ വിത്തി­ന്റേയും ധാന്യ­ത്തി­ന്റേയും ഗുണം നിയ­ന്ത്രി­ക്കു­ന്ന­തിൽ വലിയ പങ്കു­ണ്ട്‌. അതു­കൊണ്ട്‌ തന്നെ ഉണ­ക്ക­ലിന്റെ ചില അടി­സ്ഥാന കാര്യ­ങ്ങൾ അറിഞ്ഞി­രി­ക്കു­ന്നത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

കൊയത്ത്‌ സമ­യത്ത്‌ നെൻമ­ണി­യിൽ ഈർപ്പ­ത്തിന്റെ അളവ്‌ കൂടി­യി­രി­ക്കും. നെൻമ­ണി­യിൽ ഉയർന്ന അളവ്‌ ഈർപ്പ­മു­ണ്ടെ­ങ്കിൽ സ്വാഭാ­വി­ക­മായ ശ്വസന പ്രക്രിയ നട­ക്കു­കയും നെല്ല്‌ കുറ­യാൻ കാര­ണ­മാ­വു­കയും ചെയ്യും. ഈർപ്പം പ്രാണി­കളും പൂപ്പലും വള­രാൻ ഇട­യാ­ക്കുന്നു. ഇത്‌ നെൻമ­ണി­കളുടെ ഗുണ­മേന്മ കുറക്കും. ഈർപ്പ­ത്തിന്റെ അളവ്‌ കൂടു­ന്നത്‌ മുള­ക്കാ­നുള്ള ശേഷി­കു­റ­ക്കും. നെൽ വിത്തി­ന്റേയും ധാന്യ­ത്തി­ന്റേയും ഗുണ­മൂല്യം കുറ­യാ­തി­രി­ക്കാനും പ്രാണി, പൂപ്പൽ ശല്യം ഇല്ലാ­തി­രി­ക്കാനും ധാന്യ­ത്തിന്റെ ശരി­യായ ഉണക്ക്‌ വളരെ നിർണ്ണാ­യ­ക­മാ­ണ്‌.
പച്ച­നെല്ല്‌ ഉണ­ക്കു­ന്നത്‌ അതിലെ ഈർപ്പ­ത്തിന്റെ അളവ്‌ കുറ­ക്കാനും സുര­ക്ഷി­ത­മായ സംഭ­ര­ണ­ത്തിനും അത്യാ­വ­ശ്യ­മാ­ണ്‌. വളരെ കുറച്ചു നാള­ത്തേ­ക്കാ­ണെ­ങ്കിലും ഉണ­ക്കാ­തി­രി­ക്കു­ന്നത്‌ ഗുണ­നി­ല­വാ­രത്തെ സാര­മായി ബാധി­ക്കും. കൊയ്ത്തിനു ശേഷം കഴി­യുന്നത്ര വേഗം നെല്ലു­ണ­ക്കണം 12 മണി­ക്കു­റി­നു­ള്ളിൽ തന്നെ ആകു­ന്ന­താണ്‌ നല്ല­ത്‌.

നെല്ല്‌ ഉണ­ക്കു­ന്നത്‌ സംബ­ന്ധിച്ച നിർദ്ദേ­ശ­ങ്ങൾ
 • രണ്ടാ­ഴ്ച­ത്തേക്ക്‌ സംഭ­രി­ക്കാൻ വിള­വെ­ടു­പ്പിനു ശേഷം ഉടനെ തന്നെ ഈർപ്പം 18% ആക്കി ഉണ­ക്കു­ക.

 • കുത്തു­ന്ന­തിന്‌ മില്ലി­ലേക്ക്‌ 14% ഈർപ്പ­ത്തിൽ ഉണ­ക്ക­ണം. 14% താഴെ ഇർപ്പ­മാ­യാൽ (കൂ­ടു­തൽ ഉണ­ങ്ങി­യാൽ) ഭാരം വളരെ കുറ­യാനും കുത്തു­മ്പോൾ പൊടിഞ്ഞു പോകാനും ഇട­യു­ണ്ട്‌.

 • 8-12 മാസ­ത്തേക്ക്‌ സംഭ­രി­ക്കാൻ 13% മോ, താഴെയോ ഈർപ്പം നില­നി­റു­ത്തു­ക. ഒരു­വർഷ­ത്തിൽ കൂടു­തൽ സംഭ­ര­ണ­ത്തിന്‌ ഈർപ്പം 9% ആക്കി കുറ­ക്ക­ണം.

 • എല്ലാ മണി­കളും ഒരു പോലെ ഉണങ്ങാനും നനഞ്ഞ ഇട­ങ്ങൾ ബാക്കി­യാ­വാ­തി­രി­ക്കാനും ഉണ­ക്കു­ന്ന­തിന്‌ മുൻപ്‌ നെല്ല്‌ വൃത്തി­കണം

 • ഈർപ്പ­ത്തിന്റെ അളവ്‌ വ്യത്യ­സ്ത­മാ­യവ തമ്മിൽ കലർത്താ­തി­രി­ക്കുക

 • നെല്ല്‌ കൂടു­തൽ ഉണ­ങ്ങി­പ്പോ­കാ­തി­രി­ക്കാനും ചൂടാ­വാ­തെ­യി­രി­ക്കാനും എപ്പോഴും ചൂടും ഈർപ്പവും നിരീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്ക­ണം.

സംഭ­രണ കാലാ­വധി

സുര­ക്ഷി­ത­മായ ഈർപ്പ­ത്തിന്റെ അളവ്‌

ഗുണ­മേൻമയെ എങ്ങിനെ ബാധി­ക്കു­ന്നു.

2-3 ആഴ്ച­കൾ

14­-18%

പൂപ്പൽ, നിറ­വ്യ­ത്യാ­സം, ശ്വസ­ന­നഷ്ടം

8-12 മാസം

13% ഓ അതിൽ കുറവോ

പ്രാണി/ കീട­ശല്യം

more than 1 year

9% ഓ അതിൽ കുറവോ

ഗുണ­മേൻമ കുറയും

നെല്ല്‌ ഉണ­ക്കു­ന്ന  രീതി

വെയി­ല­ത്തു­ണ­ക്കൽ - ഏഷ്യ­യിൽ തുടർന്ന്‌ പോരുന്ന പ്രധാന രീതി വെയി­ല­ത്തു­ണ­ക്ക­ലാ­ണ്‌. അതിന്റെ ചിലവു കുറവു തന്നെ ഒരു കാരണം. തൊഴിൽ സാന്ദ്രത കൂടു­തൽ ആവ­ശ്യ­മു­ള്ളതും എന്നാൽ നെൻമ­ണി­യിലെ ഊഷ്മാവ്‌ നിയ­ന്ത്രി­ക്കാൻ ബുദ്ധി­മു­ട്ടുള്ളതു­മായ ഒരു രീതി­യാ­ണി­ത്‌.

 • പര­മാ­വധി ഗുണ മേൻമക്ക്‌ വളരെ കനം കുറ­ച്ച്‌(5 സെ.­മി) പര­ത്തുക

 • മഴ വരു­മ്പോൾ മൂടി­യി­ടു­കയോ എടു­ത്തു­വ­ക്കു­കയോ ചെയ്യു­ക.

 • ഇട­ക്കി­ട­ക്ക്‌, മിനിമം അര­മ­ണി­ക്കൂ­റിൽ ഒരു പ്രാവ­ശ്യ­മെ­ങ്കിലും ഇള­ക്കി­കൊ­ണ്ടി­രി­ക്കു­ക.

 • ചൂട്‌ നിരീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക.

 • ​‍്‌ 50­ഡിഗ്രി സെൽഷ്യ­സിൽ കൂടു­തൽ ചൂടാ­യാൽ മൂടി­യി­ടു­ക.

സംഭ­രി­ച്ചു­ണ­ക്കൽ

 • 18% ഈർപ്പ­മുള്ള നെല്ല്‌ സംഭ­രണം കുട്ട­ക­ളിലോ ബാഗു­ക­ളിലോ വച്ച്‌ ചൂടാ­ക്കിയ വായുക­ട­ത്തി­വിട്ട്‌ ഉണ­ക്കാ­വു­ന്ന­താ­ണ്‌. സംഭ­രണം ഉൾപ്പടെ - കുറഞ്ഞ ഊർജ്ജ ഉപ­യോഗം ഗുണ­മേൻമ കൂടു­തൽ എന്നി­വ­യാണ്‌ ഇതിന്റെ മേൻമ­കൾ

 • രണ്ടാ­ഘ­ട്ട ­ഉ­ണ­ക്കൽ, കൂടു­തൽ സമയം ആവശ്യം.

 • ചൂടാ­ക്കിയ വായു ഉപ­യോ­ഗി­ച്ചു­ണ­ക്കൽ

ഫിക്സ്ഡ്‌ ബെസ്‌ ബാച്ച്‌ ഡ്രൈയർ

 • കർഷ­കർ, കോൺട്രാ­ക്ടർമാർ, ചെറിയ റൈസ്‌ മില്ല്‌ എന്നി­വർക്ക്‌ ഉപ­യോ­ഗി­ക്കാ­വു­ന്ന­ത്‌.

 • ശേഷി - 1-10 ബാച്ച്‌ ഉണ­ക്കാൻ വേണ്ട സമയം 6-8 hr

 • പ്രാദേ­ശി­ക­മായ വക­ഭേ­ദ­ങ്ങൾ ലഭ്യ­മാ­ണ്‌, ചില­വ്കു­റ­വ്‌, ലളിതം

 • ക്രമ­മായി ഉണ­ക്കി­ല്ല, തൊഴിൽ സാന്ദ്രത കൂടു­തൽ

റിസർക്കു­ലേ­റ്റിങ്ങ്‌ ബാച്ച്‌ ഡ്രൈയർ

 • റൈസ്മി­ല്ലു­കൾ സംഹ­ക­രണ സംഘ­ങ്ങൾക്കും

 • ശേഷി : 4-10 ടൺ/ ബാച്ച്‌

 • സമയം 6-8 മണി­ക്കൂർ

 • ക്രമ­മായി ഉണ­ക്കും, ഓട്ടോ­മാ­റ്റിക്‌ , സ്വീകാ­ര്യ­മായ വില

കൺട്യു­ന്യു­വസ്‌ ഫ്ലോഡ്രൈ­യർ

 • വാണിജ്യാടി­സ്ഥാ­ന­ത്തിലെ ഉപ­യോ­ഗ­ത്തിന്‌

 • ശേഷി 10 ടൺ/ മണി­ക്കൂർ

 • നിരക്ക്‌ 1-2% / പാസ്സ്‌

 • ഉയർന്ന ശേഷി, ഓട്ടോ­മാ­റ്റിക്‌ പ്രവർത്തനം

 • കൂടു­തൽ മൂല­ധനം ആവ­ശ്യം, ഉയർന്ന അള­വിൽ മാത്രം സാധ്യ­മാ­കു­ന്ന­ത്‌.

നെല്ല്‌ സംഭരണം

സംഭ­ര­ണ­ത്തിന്റെ പ്രാധാന്യം

ഉണ­ങ്ങിയ നെല്ലിൽ വീണ്ടും ഈർപ്പം കയ­റാ­തി­രി­ക്കാൻ, പക്ഷി­കൾ, കര­ണ്ടു­തി­ന്നുന്ന ജീവി­കൾ, പൂപ്പൽ, പ്രാണി­കൾ എന്നി­വ­യിൽ നിന്നുള്ള സംര­ക്ഷണം എന്ന­തൊക്കെയാണ്‌ നെല്ലിന്റെ സംഭ­രണം എന്ന­തു­കൊ­ണ്ടു­ദ്ദേ­ശി­ക്കു­ന്നത്‌ മൂന്ന്‌ കാര്യ­ങ്ങൾ ശ്രദ്ധി­ച്ചാൽ നെല്ലിന്റെ സുര­ക്ഷി­ത­മായ സംഭ­രണം ഉറ­പ്പാ­ക്കാം.

 • നെൽമ­ണി­ക്കു­ള്ളിലെ ഈർപ്പ­ത്തിന്റെ അളവ്‌ 14% ഓ അതിൽ കുറവോ ആയി­രി­ക്ക­ണം.

 • പ്രാണി­ക­ളിൽ നിന്നും കരണ്ടു തിന്നുന്ന ജീവി­ക­ളിൽ നിന്നും സംര­ക്ഷണം ഉറ­പ്പാ­ക്കണം

 • ചുറ്റു­പാ­ടിൽ നിന്നോ മഴ മൂലമോ ഉണ­ങ്ങിയ നെൻമണി ഈർപ്പം വലി­ച്ചെ­ടു­ക്കാൻ ഇട­യാ­വ­രു­ത്‌.

കൂടു­തൽ കാലം സൂക്ഷി­ക്കേ­ണ്ട­തു­ണ്ടെ­ങ്കിൽ ഈർപ്പ­ത്തിന്റെ അളവ്‌ വളരെ കുറ­ഞ്ഞി­രിക്കണം. 14% കൂടു­തൽ ഈർപ്പ­മു­ണ്ടെ­ങ്കിൽ പൂപ്പൽ ബാധി­ക്കാനും പെട്ടെന്ന്‌ നശി­ച്ചു­പോ­കാനും സാധ്യ­ത­യു­ണ്ട്‌.

ജാഗ്രതാ നിർദ്ദേശം

വളരെ ശ്രദ്ധി­ക്കേണ്ട ഒരു ചട്ടം എന്തെ­ന്നാൽ നെൻമ­ണി­യിൽ ഈർപ്പ­ത്തിന്റെ അളവ്‌ 1% കൂടു­കയോ സംഭ­രണ ഊഷ്മാവ്‌ 5ഡിഗ്രി സെൽഷ്യസ്‌ വർദ്ധി­ക്കു­കയോ ചെയ്താൽ നെൽമ­മി­യുടെ ആയുസ്സ്‌ പകുതി കുറയും

വിള­പെ­ടു­പ്പി­നു­പ­യോ­ഗി­ക്കുന്ന യന്ത്ര­ങ്ങൾ

സെല്ഫ്‌ പ്രോപ്പൽഡ്‌ കംമ്പ­യിൻ ഹാർവെ­സ്റ്റർ

കട്ടിംങ്ങ്‌ യൂണി­റ്റ്‌, ത്രഷിംങ്ങ്‌ യൂണി­റ്റ്‌. ക്ളീനിംങ്ങ്‌ ആന്റ്‌ ഗ്രെയിൻ ഹാൻഡി­ലിംങ്ങ്‌ യൂണിറ്റ്‌ എന്നിവ അട­ങ്ങി­യ­താണ്‌ യന്ത്രം.  മുറി­ച്ചെ­ടുത്ത കറ്റ ഫീസർ കോൺവെ­യർവഴി സിലി­ണ്ട­റിൽ എത്തി­ക്കു­കയും അവിടെ കറ്റ മെതിച്ച്‌ ധാന്യവും വൈക്കോലും വേർപെ­ടുത്തു രണ്ട്‌ ഭാഗ­ങ്ങ­ളാ­ക്കു­ന്നു. ഒരു ഓപ്പ­റേ­ഷ­നിൽ തന്നെ ഈ യന്ത്ര­ത്തിൽ കൊയ്ത്തും, മെതിയും ക്ളീനിംങ്ങും ലോഡിംങ്ങും നട­ത്താം. പര­മ്പ­രാ­ഗ­ത­ഗത രീതി അപേ­ക്ഷിച്ച്‌ 80­-90 % കൂലി­ച്ചെ­ലവും മറ്റു ഉപ­ക­ര­ണ­ങ്ങളെ അപേ­ക്ഷിച്ച്‌ 33 % പ്രവർത്ത­ന­ച്ചെ­ലവും ലാഭി­ക്കാം.

ട്രാക്ടർ ഓപ്പ­റേ­റ്റഡ്‌ കംമ്പ­യിൻ ഹാർവെ­സ്റ്റർ

കട്ടിംങ്ങ്‌ യൂണി­റ്റ്‌. ത്രഷിംങ്ങ്‌ യൂണിറ്റ്‌ എന്നീ ഘട­ക­ങ്ങൾ ഈ യന്ത്ര­ത്തി­നു­ണ്ട്‌. മുറി­ച്ചെ­ടുത്ത കറ്റ ഫീസർ കോൺവെ­യർവഴി സിലി­ണ്ട­റിൽ എത്തി­ക്കു­കയും അവിടെ കറ്റ മെതിച്ച്‌ ധാന്യവും വൈക്കോലും വേർപെ­ടുത്തു രണ്ട്‌ ഭാഗ­ങ്ങ­ളാ­ക്കു­ന്നു. ഒരു ഓപ്പ­റേ­ഷ­നിൽ തന്നെ ഈ യന്ത്ര­ത്തിൽ കൊയ്ത്തും, മെതിയും ക്ളീനിംങ്ങും ലോഡിംങ്ങും നട­ത്താം. പര­മ്പ­രാ­ഗ­ത­ഗത രീതി അപേ­ക്ഷിച്ച്‌ 80­-90 % കൂലി­ച്ചെ­ലവും മറ്റു ഉപ­ക­ര­ണ­ങ്ങളെ അപേ­ക്ഷിച്ച്‌ 33 % പ്രവർത്ത­ന­ച്ചെ­ലവും ലാഭി­ക്കാം.

വെർട്ടി­ക്കൽ കോൺവെ­യർ റീപ്പർ

പുറകെ നടന്നു പ്രവർത്തി­പ്പി­ക്കുന്ന രീതി­യി­ലുള്ള ഈ കൊയ്ത്ത്‌ യന്ത്രം കൊയ്ത്തിനും ധാന്യ­ങ്ങൾ കാറ്റ­ത്തി­ടു­ന്ന­തിനും ഉപ­യോ­ഗ­പ്ര­ദ­മാ­ണ്‌ എഞ്ചിൻ പവർ ട്രാൻസി­മി­ഷൻ ബോക്സ്‌ , ലഗ്ഗ്ഡ്‌ വീൽസ്‌ കട്ടർബാർ, ക്രോപ്‌ റൊ ഡിവൈ­ഡർ, കോൺവെ­യർ ബെൽട്ട്‌, സ്റ്റാർവീൽസ്‌, ഓപ­റേ­റ്റിംങ്ങ്‌ കൺട്രോൾ, സ്റ്റർഡി ഫ്രെയിം എന്നി­വ­യാണ്‌ ഇതിന്റെ ഭാഗ­ങ്ങൾ. കട്ടർബാ­റി­ലേ­ക്കും, കോൺവെ­യർ ബൽറ്റി­ലേക്കും ബെല്റ്റ്‌ കപ്പി­വഴി എഞ്ചിൻ പവർ എത്തു­ന്നു. റീപ്പ­റിന്റെ മുന്നോ­ട്ടുള്ള ചല­ന­ത്തിൽ ക്രോപ്‌ റൊ ഡിവൈ­ഡർ വിള പകുത്ത്‌ കട്ടർബാ­റി­നോട്‌ അടു­പ്പി­ക്കു­ന്നു. കട്ടർ കറ്റ മുറി­ച്ചെ­ടു­ക്കു­ന്നു. കറ്റ യന്ത്ര­ത്തിന്റെ ഒരു വശ­ത്തു­കൂടി പാടത്ത്‌ നിര­യായി വീഴു­ന്നു. കറ്റ അടി­ക്കി­കെട്ടി മെതി സ്ഥല­ത്തേക്ക്‌ മാറ്റാ­വു­ന്ന­താ­ണ്‌.

ട്രാക്ക്‌ ടൈപ്പ്‌ സമാൾ കംമ്പ­യിൻ

ട്രാക്ക്‌ ടൈപ്പി­ലുള്ള ചെറിയ കംമ്പ­യിൻ കൊയ്ത്തു യന്ത്രം 2 - 3 ന് മോഡ­ലു­ക­ളിൽ ലഭ്യ­മാ­ണ്‌. ചലി­പ്പി­ക്കാ­നുള്ള റബ്ബർ ട്രാക്കു­കൾ ഉള്ള­തു­കൊണ്ട്‌ നീർ നില­ങ്ങൾക്കും അനു­യോ­ജ്യ­മാ­ണ്‌. നെൽച്ചെ­ടിയെ ഉയർത്താ­നു­ത­കുന്ന ഫിംഗ­റു­കൾ, 1000 മി.മീ നീള­മുള്ള കട്ടർബാർ, ക്രോപ്പ്‌ കോൺവെ­യിംത്ത്‌ സംവി­ധാ­നം, ഇയർ ഹെഡ്‌ ത്രഷർ, ക്ളീനിംങ്ങ്‌ ബാഗിംങ്ങ്‌ യൂണിറ്റ്‌ എന്നീ ഘട­ക­ങ്ങൾ ഈ യന്ത്ര­ത്തിൽ അട­ങ്ങി­യി­രി­ക്കു­ന്നു. രണ്ടു ചെയിൻ കോൺ കോൺവെ­യ­റു­കൾക്കിട­യിൽ പിടിച്ച്‌ മെതി­ക്കു­കയും ബാക്കി­യാ­വുന്ന വൈക്കോൽ പാട­ത്തേക്ക്‌ നിർഗ്ഗ­മി­ക്കു­ന്നു. വൈക്കോൽ തുണ്ടു­ക­ളാക്കി ഒരേ പോലെ പാടത്ത്‌ വിതറി ഉണ­ക്കാനോ മണ്ണിൽ അഴു­കി­ല­യി­ക്കാനു സഹാ­യി­ക്കുന്ന സംവി­ധാ­നവും ഈ യന്ത്ര­ത്തി­ലു­ണ്ട്‌.

കടപ്പാട് : ഫാം എക്സ് ടെൻഷൻ മാനേജർ

3.09615384615
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top