অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെങ്ങ്

ആമുഖം

ഇന്ത്യയിലെ നാലു പ്രധാന കേരകൃഷി സംസ്ഥാനങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ്. ഇന്ത്യയിലെ ആകെ സ്ഥലലഭ്യതയുടെ 1.18 ശതമാനം മാത്രമുള്ള കേരളം, ആകെയുള്ള നാളികേരകൃഷിയുടെ 58 ശതമാനവും ഉല്‍പ്പാദനത്തിന്‍റെ 47 ശതമാനവും സംഭാവന ചെയ്യുന്നു. 'കൊക്കോസ് ന്യൂസിഫെറ' എന്നാണ് തെങ്ങിന്‍റെ ശാസ്ത്രനാമം.

പനവര്‍ഗ്ഗത്തില്‍ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാകേരവൃക്ഷം. തീരപ്രദേശങ്ങളില്‍ സാധാരണ കണ്ടുവരുന്നു.18 മുതല്‍ 20 മീറ്റര്‍ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂര്‍വ്വമല്ല.

തെ­ങ്ങു­പോ­ലെ ആ­ദാ­യ­മു­ള്ള ഒ­രു വൃ­ക്ഷ­മി­ല്ല. ഒ­രു തെ­ങ്ങു­ന­ട്ടാൽ കു­റ­ഞ്ഞ­ത്‌ 100 വർ­ഷം തി­ക­ച്ചും ആ­ദാ­യം കി­ട്ടും. തെ­ങ്ങി­ന്റെ എ­ല്ലാ ഭാ­ഗ­വും ഉ­പ­യോ­ഗ­പ്ര­ദ­മാ­ണ്‌. അ­തു­കൊ­ണ്ടാ­ണ്‌ തെ­ങ്ങി­ന്‌ കൽ­പ­വൃ­ക്ഷം എ­ന്നു പേ­രു കി­ട്ടി­യ­ത്‌.തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നര്‍ത്ഥത്തില്‍ തെങ്കായ് ആണ്‌ തേങ്ങ ആയി മാറിയത്. തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളില്‍ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ്‌ തെക്കുനിന്ന് വന്ന കായ് എന്നു പറയാന്‍ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതീന്റെ പാലി സമാനപദത്തില്‍ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ്‌ തെങ്ങ് കൂടുതലായും വളര്‍ന്നിരുന്നത്, അതിനാലാണ്‌ തെങ്കായ് എന്നു പേരുവന്നതെന്നും വാദമുണ്ട്.തേ­ങ്ങ­യു­ടെ ഔ­ഷ­ധ­വീ­ര്യ­വും അ­ത്ഭു­ത­ക­രം­ത­ന്നെ. പൗ­രാ­ണി­ക ആ­ചാ­ര്യ­ന്മാർ നാ­ളി­കേ­ര­ത്തെ­ക്കു­റി­ച്ച്‌ പ­റ­ഞ്ഞ­ത്‌ സർ­വേ­ഫ­ലാ­നാം കേ­രം പ്ര­ധാ­നം എ­ന്നാ­ണ്‌. ഭൂ­മി­യിൽ വ­ള­രു­ന്ന വൃ­ക്ഷ­ങ്ങ­ളിൽ വ­ച്ച്‌ മ­നു­ഷ്യ ശ­ബ്‌­ദ­വും സാ­മീ­പ്യ­വും ഇ­ത്ര­ത്തോ­ളം അ­നു­ഭ­വി­ച്ച­റി­യാൻ ക­ഴി­വു­ള്ള മ­റ്റൊ­ന്നി­ല്ല. കു­ട്ടി­കൾ ക­ളി­ച്ചു­തി­മിർ­ക്കു­ന്നി­ട­ത്തും മ­നു­ഷ്യ­സാ­മീ­പ്യം ഉ­ള്ളി­ട­ത്തും തെ­ങ്ങ്‌ ന­ന്നാ­യി വ­ള­രും. കൂ­ടു­തൽ വി­ള­വും ത­രും

  • മണ്ണും കാലാവസ്ഥയും

വളരെ വൈവിധ്യമുള്ള പ്രദേശങ്ങളിലും കാലാവസ്ഥാമേഖലകളിലും അനായാസം വളരാന്‍ തെങ്ങിനു കഴിയും. എങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് തെങ്ങ് നന്നായി വളരുന്നത്. തെങ്ങിന്‍റെ വളര്‍ച്ചയ്ക്കു യോജിച്ച ഊഷ്മാവ് 270 സെല്‍ഷ്യസ് ആണ്. അതുപോലെ 1300-2300 മില്ലിമീറ്റര്‍ എന്ന തോതില്‍ വിതരണം ചെയ്തിരിക്കണം എന്നു മാത്രം. സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍ ഉയരംവരെയുള്ള സ്ഥലങ്ങളില്‍ തെങ്ങുകൃഷി ചെയ്യാവുന്നതാണ്.
ശാസ്ത്രീയ കേരകൃഷിക്ക് അനുയോജ്യമായത് നല്ല നീര്‍വാര്‍ച്ചയും 1.5 മീറ്റര്‍ എങ്കിലും താഴ്ചയുമുള്ള മണ്ണാണ്. അടിവശത്ത് പാറക്കെട്ടുള്ളതോ വളരെ താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങളോ കനത്ത ചെളി മണ്ണോ തെങ്ങിനു നന്നല്ല. എന്നാല്‍ ഒന്നിടവിട്ട് ചെളിമണ്ണും മണല്‍മണ്ണും ഇട്ട് വെള്ളക്കെട്ടില്‍നിന്നും വീണ്ടെടുത്ത പ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്യാവുന്നതാണ്.

ഇളനീര്‍

ഒട്ടും മായം കലരാത്ത പ്രകൃതിയുടെ ഗ്ലൂക്കോസ് പാനീയമാണ് ഇളനീര്‍. ഇതിനെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് എന്നു വിളിക്കുന്നു. 
പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കരിക്കിന്‍വെള്ളം നിര്‍ദേശിക്കാറുണ്ട്. ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും കഴിവുള്ള കരിക്കിന്‍വെള്ളം ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ്. സംസ്‌കരിച്ച ഇളനീര്‍ ഇന്ന് ടിന്നുകളിലാക്കിയും വില്‍ക്കുന്നുണ്ട്.

തേങ്ങ

തേങ്ങ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വ്യഞ്നനമാണ്. വിളഞ്ഞ തേങ്ങയുടെ വെളുത്ത കാമ്പാണ് തേങ്ങയുടെ പ്രധാന ഭാഗം. വിവിധ ഇനം ഭക്ഷണങ്ങപദാര്‍ധങ്ങളുടെ പ്രധാന ചേരുവയാണ് തേങ്ങ.ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര ചക്കില്‍ ആട്ടി ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നു. തലയിലും ശരീരത്തും തേച്ചുകുളിക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണ വേര്‍തിരിഞ്ഞ ശേഷം ചക്കില്‍ നിന്നും ലഭിക്കുന്ന കൊപ്രയുടെ അവശിഷ്ടമാണ്കൊപ്ര/തേങ്ങ പിണ്ണാക്ക്. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.ഹൈന്ദവ ആചാരങ്ങളുമായും തേങ്ങക്കും കതിരിനും അടുത്ത ബന്ധമുണ്ട്.

തേങ്ങാ വെള്ളം

തേങ്ങക്കുള്ളിലെ തേങ്ങാവെള്ളം പ്രകൃതി നള്‍കുന്ന ഉത്തമമായ പാനീയമാണ്‌. തേങ്ങാവെള്ളത്തില്‍ അടങ്ങിയ സൈറ്റോകൈനുകള്‍ ഉണര്‍വ്വേകാന്‍ ഉത്തമമാണ്. ഇളം തേങ്ങയുടെ വെള്ളമായ കരിക്കിന്‍വെള്ളം തീ പൊള്ളലിനു താത്കാലിക പ്രതിവിധിയായും പ്രവര്‍ത്തിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കരിക്കിന്‍ വെള്ളം നള്‍കാറുണ്ട്. മരുന്നുകള്‍ രക്തത്തിലേക്കു നേരിട്ടുകുത്തിവെക്കാനുള്ള മാദ്ധ്യമമായും, വയറിളക്കത്തിനും കരിക്കിന്‍വെള്ളം ഉപയോഗിക്കാറുണ്ട്. ആയുര്‍വേദ ചികിത്സയിലും കരിക്കിന്‍ വെള്ളത്തിന് സ്ഥാനമുണ്ട്.കരിക്ക് ദാഹംശമിപ്പിക്കാനും ഉപയോഗിക്കുന്നു.

തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി അഥവാ ചൊറുക്ക (Vinegar) ഉണ്ടാക്കാന്‍ കഴിയും. തേങ്ങാവെള്ളം നുരപ്പിച്ചാണിതുണ്ടാക്കുന്നത്(fermentation).കോക്കനട്ട് വിനിഗര്‍(Coconut Vinegar)എന്നാണിതറിയപ്പെടുന്നത്. ചില ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്യുന്നതിന് വിനിഗര്‍ ഉപയോഗിക്കുന്നു. കള്ള് അധികകാലം വച്ചിരുന്നാലും ചൊറുക്ക യായിത്തീരും

ചിരട്ട

തേങ്ങക്കുള്ളിലെ കാമ്പിനെ സംരക്ഷിക്കുന്ന കട്ടിയേറിയ ആവരണമാണ് ചിരട്ട. ചിരട്ടയുടെ ഒരു വശത്ത് മൂന്ന് സുഷിരങ്ങള്‍(കണ്ണുകള്‍) ഉണ്ടാവും. സാധാരണയായി നടുവെ മുറിച്ചാണ് തേങ്ങ ഉടക്കുന്നത്. അതിനാല്‍ ചിരട്ടയുടെ ഒരു ഖണ്ടത്തില്‍ കണ്ണുകള്‍ ഉള്ള ഭാഗം വരുന്നു. കണ്ണുകള്‍ ഉള്ള ഭാഗം തവി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കണ്ണുകള്‍ക്കുള്ളിലൂലെടെ ചെത്തിയെടുത്ത അലക്(കമുകിന്റെ തടി) കടത്തി തവിയുടെ പിടിയായി ഉപയോഗിക്കാമെന്നതിലാണിങ്ങനെ ചെയ്യുന്നത്. സുഷിരങ്ങള്‍ ഇല്ലാത്ത ഖണ്ടം പാത്രങ്ങള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. കേരളത്തില്‍ റബ്ബര്‍ മരത്തിന്റെ കറ ശേഖരിക്കാന്‍ സാധാരണയായി ചിരട്ടപ്പാത്രങ്ങള്‍ ഉപയോഗിക്കുന്നു. അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കാന്‍ ചിരട്ട വിശേഷപ്പെട്ടതാണ്.

ചിരട്ട തീയിലിട്ട് ഉണ്ടാക്കുന്ന ചിരട്ടക്കരി മറ്റ് മരക്കരിയില്‍ നിന്ന് വ്യത്യസ്തമാണ്. സ്വര്‍ണ്ണപ്പണിക്കാര്‍ സ്വര്‍ണ്ണം ഉരുക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു. മുന്‍ കാലങ്ങളില്‍ വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനുപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടികളില്‍ ചിരട്ടക്കരിയാണുപയോഗിച്ചിരുന്നത്.

അറബി നാടുകളില്‍ ഒരുകാലത്ത് പ്രസിദ്ധമായിരുന്ന കൊയിലാണ്ടി ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നു. ഹുക്കക്കുള്ളില്‍ വെള്ളം സംഭരിക്കുന്നത് ചിരട്ടക്കുള്ളിലാണെന്നാതാണ് കൊയിലാണ്ടി ഹുക്കയുടെ ഒരു പ്രത്യേകത. ബംഗാളിലും മറ്റും ഹുക്ക നിര്‍മ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നുണ്ട്.

തൊണ്ട്-ചകിരി

തേങ്ങയുടെ പുറം ആവരണമാണ് തൊണ്ട്. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി കറ കളഞ്ഞ് തല്ലിച്ചതച്ച് ചകിരി വേര്‍തിരിച്ചെടുക്കുന്നു. ചകിരി നാര് പിരിച്ച് കയര്‍,കയറ്റു പായ, ചവിട്ടി തുടങ്ങിയവ ഉണ്ടാക്കുന്നു. ചകിരിയിലെ പൊടിയായ ചകിരിച്ചോറ് നല്ല വളമാണ്. ഓര്‍ക്കിഡ് വളര്‍ത്താന്‍ തൊണ്ട് ഉപയോഗിക്കുന്നു. നാട്ടാനയെ കുളിപ്പിക്കുന്നവരും, ചായം തേക്കാന്‍ ചുവര്‍ വൃത്തിയാക്കുന്നവരും ഉരച്ച് കഴുകുന്നതിന് തൊണ്ട് ഉപയോഗപ്പെടുത്താറുണ്ട്.

ഓല

  • ഓല
    • മടല്‍
    • ഈര്‍ക്കില്‍
  • തെങ്ങിന്റെ ഇലയാണ് ഓല. തെങ്ങിന്റെ പ്രായം അതില്‍ ആകെ ഉണ്ടായിട്ടുള്ള ഓലകളുടെ എണ്ണത്തെ അടിസ്താനപ്പെടുത്തി കണക്കു കൂട്ടാറുണ്ട്. പ്രത്യേകിച്ച് നിശ്ചിത എണ്ണം ഓലകള്‍ വിരിയുമ്പോള്‍ തെങ്ങും തൈകള്‍ മാറ്റി നടാന്‍ പാകമാകും തുടങ്ങി.

    മടല്‍

    മധ്യകേരളത്തിലെ ചില ഇടങ്ങളില്‍ പട്ട എന്നാണ് പറയാറ്. ഓലമടലിന് മട്ടല്‍എന്നും ചിലസ്ഥലങ്ങളില്‍ പേരുണ്ട്. കമാന രൂപമാണിതിന്‌,കവിള മടല്‍ എന്നും അറിയപ്പെടുന്നു. രണ്ടു വശത്തെക്ക് ധാരാളം ഓലക്കാലുകള്‍ കാണാം. ഓലക്കാലിന് നടുവില്‍ ഈര്‍ക്കിലുകളും. മടലിന്റെ ചെറിയ കഷണങ്ങള്‍ മടല്‍പ്പൊളി എന്നറിയപ്പെടുന്നു. വിറകിനുവേണ്ടി ധാരാളമായി ഉപയോഗിക്കുന്ന മടല്‍, വാഴ, തേങ്ങാക്കുല എന്നിവയ്ക്ക് താഴെനിന്ന് താങ്ങ് കൊടുക്കാനും ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ മടല്‍ ചെത്തിമിനുക്കി ക്രിക്കറ്റ് ബാറ്റ് ആയി ഉപയോഗിക്കാറുണ്ട്. മടല്‍ ബാറ്റ് എന്നിവ അറിയപ്പെടുന്നു.

    ഒരു വശത്ത് ചവിട്ടിയാല്‍ മറുഭാഗം പൊങ്ങി ചവിട്ടിയ ആളുടെ മേല്‍ അടികിട്ടാന്‍സാധ്യത ഉള്ളത് കൊണ്ട് മടലില്‍ ചവിട്ടിയത് പോലെ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്.

    മടലിന്റെ മുകള്‍ വശത്തുനിന്ന് ഇളക്കിയെടുക്കാന്‍ കഴിയുന്ന തൊലിയാണ് വഴുക. കൃഷിയിടങ്ങളില്‍ കയറിനു പകരമായി പലതും കെട്ടുന്നതിന് വഴുക ഉപയോഗിക്കുന്നു. മെടച്ചിലിന് ഓലക്കെട്ടുകള്‍ കെട്ടുന്നത് വഴുക ഉപയോഗിച്ചാണ്.

    ഈര്‍ക്കില്‍

    തെങ്ങോലയിലെ ഇലക്കുഞ്ഞുങ്ങളുടെ (leaflets) ഉറപ്പുള്ള മധ്യസിര(midrib) ആണ് ഈര്‍ക്കില്‍ എന്ന് അറിയപ്പെടുന്നത്. ചൂല്‍ നിര്‍മ്മിക്കുന്നതിന്‌ ധാരാളമായി ഉപയോഗിക്കുന്ന ഈര്‍ക്കില്‍, കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ നാക്ക് വടിക്കുന്നതിന് രണ്ടായി പിളര്‍ന്നെടുത്ത പച്ച ഈര്‍ക്കില്‍ പാളികള്‍ ഉപയോഗിക്കുന്നു. ഈര്‍ക്കില, ഈര്‍ക്കിലി എന്നും ചില സ്ഥലങ്ങളില്‍ പേരുണ്ട്. പണ്ടുകാലത്ത് പ്ലാവിലയില്‍ കുമ്പിള്‍ കുത്താന്‍ഈര്‍ക്കിലാണ് ഉപയോഗിച്ചിരുന്നത്.

    കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ അപാകത കാണാതിരുന്ന മുന്‍കാലങ്ങളില്‍ അവരെ തല്ലാന്‍ മാതാപിതാക്കളും അദ്ധ്യാപകരും ഈര്‍ക്കില്‍ ഉപയോഗിച്ചിരുന്നു.

    വണ്ണക്കുറവിനെയോ മെലിഞ്ഞ അവസ്ഥയേയോ സൂചിപ്പിക്കാന്‍ ഈര്‍ക്കില്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വണ്ണംകുറഞ്ഞ മനുഷ്യരെ ഈര്‍ക്കില്‍ മാര്‍ക്ക് എന്നും അള്‍ബലമില്ലാത്ത രാഷ്ട്രീയകക്ഷികളെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നും വിശേഷിപ്പിക്കുന്നത് ഉദാഹരണമാണ്.

    പൂക്കുല

    നെല്ലു നിറച്ച് തെങ്ങിന്‍ പൂക്കുല സ്താപിച്ച പറ മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലും, ഹൈന്ദവ വിവാഹ വേദികളിലും അവിഭാജ്യ ഘടകമാണ്.തെങ്ങിന്‍ പൂവ് പൂമ്പൊടിയുടെ അക്ഷയ ഖനിയാണ്.കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് തെങ്ങിന്റെ ഈ പ്രത്യേകതയാണ്.വളര്‍ച്ചയെത്താത്ത പൂക്കുലയില്‍ നിന്നും കള്ള് ഉണ്ടാക്കാറുണ്ട്.

    തടി

    അധികം വളവില്ലാതെ നേര്‍ നീളമുള്ള ഒറ്റത്തടിയായതിനാല്‍ ഓടും മറ്റും മേഞ്ഞ വീടുകളുടെ ഉത്തരം,കഴുക്കോല്‍,പട്ടിക എന്നിവയും, എരുത്തിലിന്റെ (കാലിത്തൊഴുത്ത്) കുന്തക്കാല്‍,കാളക്കാല്‍ തുടങ്ങിയവയും ഉണ്ടാക്കുന്നതിന് തെങ്ങും തടി ഉപയോഗിച്ചു വന്നിരുന്നു. ഇതേ സവിശേഷതകള്‍ കൊണ്ടുതന്നെ കേരളത്തില്‍ പണ്ട് സുലഭമായിരുന്ന തോടുകളുടെയും ചെറു ജലാശയങ്ങളുടെയും മുകളില്‍ പാലങ്ങള്‍ തെങ്ങും തടി ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു. ചിറ കെട്ടുന്നതിനും തെങ്ങിന്‍ തടി ഉപയോഗിക്കുന്നു.

    പണ്ടുകാലത്ത് കേരളത്തില്‍ സാധാരണയായിരുന്ന കയറുകട്ടില്‍ തെങ്ങും തടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. ഉലക്ക,വീട്ടുപകരണങ്ങള്‍,കതക്,ഭിത്തികളുടെ ആവരണം(paneling) എന്നിവക്ക് തെങ്ങിന്‍ തടി ഉപയോഗിക്കുന്നു. ആധുനിക വീടുകളിടെ തറയില്‍ പാകുന്നതിന് തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ടയിലുകള്‍ ഉപയോഗിക്കാറുണ്ട്.

    വിറകായും പ്രത്യേകിച്ച് ഇഷ്ടിക ചൂളകളില്‍ തെങ്ങും തടി വ്യാപകമായി ഉപയോഗിക്കുന്നു. ചൂളകളിലേക്ക് കൊണ്ടുപോകുന്നതിന് തെങ്ങിന്‍ തടി ഒരു മീറ്ററോളം നീളമുള്ള കഷണങ്ങളായി മുറിക്കുന്നു. ഇവ തെങ്ങിന്‍ മുട്ടിഎന്നറിയപ്പെടുന്നു. മുട്ടി ഒന്നിന് 20 മുതല്‍ 30 രൂപ വരെ ലഭിക്കും (Oct 2008). രോഗം മൂലം മണ്ട പോയ തെങ്ങുകളാണിതിന് ഉപയോഗിക്കുന്നത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിളഞ്ഞ നല്ലയിനം തെങ്ങിന് 1500 മുതല്‍ 2500 രൂപ വരെ വിലയുണ്ട്

    ഇനങ്ങള്‍

    • വെസ്റ്റ് കോസ്റ്റ് ടാള്‍ (പശ്ചിമതീര നെടിയ ഇനം)
    • ലക്ഷദ്വീപ് ഓര്‍ഡിനറി
    • ആന്‍ഡമാന്‍ ഓര്‍ഡിനറി
    • ഫിലിപ്പൈന്‍സ് കൊച്ചിന്‍ ചൈന
    • കാപ്പാടം
    • ജാവ
    • കോമാടന്‍

    സങ്കരയിനങ്ങള്‍

    • വെസ്റ്റ് കോസ്റ്റ് ടാള്‍  x ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ടി x ഡി)
    • വെസ്റ്റ് കോസ്റ്റ് ടാള്‍  x ഗംഗാബൊന്ദം
    • ചാവക്കാട് പച്ച  x വെസ്റ്റ് കോസ്റ്റ് ടാള്‍
    • ആന്‍ഡമാന്‍ ഓര്‍ഡിനറി  x ഗംഗാബൊന്ദം
    • ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് x വെസ്റ്റ് കോസ്റ്റ് ടാള്‍ (ഡി x ടി)
    • ലക്ഷദ്വീപ് ഓര്‍ഡിനറി x ചാവക്കാട് ഓറഞ്ച്
    • ലക്ഷഗംഗ (ലക്ഷദ്വീപ് ഓര്‍ഡിനറി)  x ഗംഗാബൊന്ദം
    • കേരശ്രീ (വെസ്റ്റ് കോസ്റ്റ് ടാള്‍) x മലയന്‍മഞ്ഞ
    • ചന്ദ്രസങ്കര (ചാവക്കാട് ഓറഞ്ച്) x വെസ്റ്റ് കോസ്റ്റ് ടാള്‍
    • ചന്ദ്രലക്ഷ (ലക്ഷദ്വീപ് ഓര്‍ഡിനറി) x ചാവക്കാട് ഓറഞ്ച്
    • അനന്തഗംഗ (ആന്‍ഡമാന്‍ ഓര്‍ഡിനറി) x ഗംഗാബൊന്ദം
    • കേരഗംഗ (വെസ്റ്റ് കോസ്റ്റ് ടാള്‍) x ഗംഗാബൊന്ദം

    മേല്‍പറഞ്ഞ ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും പ്രചാരമേറിയവ വെസ്റ്റ് കോസ്റ്റ് ടാള്‍ (WCT) എന്ന ഉയരം കൂടിയ നാടന്‍ ഇനവും ടി x ഡി, ഡി x ടി എന്നീ ഉയരം കുറഞ്ഞ സങ്കരയിനങ്ങളുമാണ്. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലങ്ങളിലേക്ക് അനുയോജ്യമായത് വെസ്റ്റ് കോസ്റ്റ് ടാള്‍ എന്ന ഇനമാണ്. നാടന്‍ ഇനങ്ങളേക്കാള്‍ കൂടുതല്‍ വിളവ് സങ്കരയിനങ്ങളില്‍നിന്നും ലഭിക്കുമെങ്കിലും നല്ല മണ്ണ്, ജലസേചന സൗകര്യം, വളപ്രയോഗം, മറ്റു ശാസ്ത്രീയ പരിചരണമുറകള്‍ എന്നിവ അവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിലവിലുള്ള സ്ഥലങ്ങളില്‍ സങ്കര ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണുത്തമം.

    തൈ ഉല്‍പ്പാദനം

    തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്. ഒരു മനുഷ്യായുസ്സ് മുഴുവനും വിളവ് തരുവാന്‍ തെങ്ങിന് കഴിവുണ്ട്. അതിനാല്‍ തൈകള്‍ തെരഞ്ഞെടുക്കുമ്പോഴും നടുന്നയവസരത്തിലും പിഴവുകള്‍ പറ്റിയാല്‍ വിളവിനെ പ്രതികൂലമായി ബാധിക്കും. നല്ല ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ വഴി ധാരാളം ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നുണ്ട്. എന്നാല്‍, സ്വന്തമായും തെങ്ങിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കാറ്റുവീഴ്ച രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ, തൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കരുത്. മറ്റു സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ ഏതു സ്ഥലത്തു വേണമെങ്കിലും പാകി തൈകള്‍ ഉണ്ടാക്കാവുന്നതാണ്.

    • വിത്തുഗുണം പത്തുഗുണം

    വിത്തു നന്നെങ്കിലും വിളവു പിഴയ്ക്കില്ല. ഇതിനായി നല്ല തെങ്ങിന്‍തൈകള്‍ വേണം. നല്ല തെങ്ങിന്‍തൈകള്‍ വേണമെങ്കില്‍ മികച്ച വിത്തുതേങ്ങകള്‍ തെരഞ്ഞെടുക്കണം. മികച്ച വിത്തുതേങ്ങ മെച്ചപ്പെട്ട മാതൃവൃക്ഷത്തില്‍ നിന്നേ കിട്ടുകയുള്ളൂ.

    ഇങ്ങനെയുള്ള കേരവൃക്ഷങ്ങള്‍ ഒഴിവാക്കുക

    • വളരെ നീണ്ട് കനം കുറഞ്ഞ പൂങ്കുലകള്‍ ഉള്ളത്.
    • നീണ്ടു കനം കുറഞ്ഞ നാളികേരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പേടു കായ്ക്കുന്ന സ്വഭാവമുള്ളതും
    • തേങ്ങ വിളയുന്നതിനു മുന്‍പു തന്നെ ധാരാളമായി പൊഴിഞ്ഞു പോകുന്ന സ്വഭാവം പ്രകടമാക്കുന്നത്.
    • തികച്ചും അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രം വളരുന്നത്.

    തൈ ഉല്‍പ്പാദനം

    തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്. ഒരു മനുഷ്യായുസ്സ് മുഴുവനും വിളവ് തരുവാന്‍ തെങ്ങിന് കഴിവുണ്ട്. അതിനാല്‍ തൈകള്‍ തെരഞ്ഞെടുക്കുമ്പോഴും നടുന്നയവസരത്തിലും പിഴവുകള്‍ പറ്റിയാല്‍ വിളവിനെ പ്രതികൂലമായി ബാധിക്കും. നല്ല ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങള്‍ വഴി ധാരാളം ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നുണ്ട്. എന്നാല്‍, സ്വന്തമായും തെങ്ങിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കാറ്റുവീഴ്ച രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ, തൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കരുത്. മറ്റു സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുതേങ്ങ ഏതു സ്ഥലത്തു വേണമെങ്കിലും പാകി തൈകള്‍ ഉണ്ടാക്കാവുന്നതാണ്.

    • വിത്തുഗുണം പത്തുഗുണം

    വിത്തു നന്നെങ്കിലും വിളവു പിഴയ്ക്കില്ല. ഇതിനായി നല്ല തെങ്ങിന്‍തൈകള്‍ വേണം. നല്ല തെങ്ങിന്‍തൈകള്‍ വേണമെങ്കില്‍ മികച്ച വിത്തുതേങ്ങകള്‍ തെരഞ്ഞെടുക്കണം. മികച്ച വിത്തുതേങ്ങ മെച്ചപ്പെട്ട മാതൃവൃക്ഷത്തില്‍ നിന്നേ കിട്ടുകയുള്ളൂ.

    ഇങ്ങനെയുള്ള കേരവൃക്ഷങ്ങള്‍ ഒഴിവാക്കുക

    • വളരെ നീണ്ട് കനം കുറഞ്ഞ പൂങ്കുലകള്‍ ഉള്ളത്.
    • നീണ്ടു കനം കുറഞ്ഞ നാളികേരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പേടു കായ്ക്കുന്ന സ്വഭാവമുള്ളതും
    • തേങ്ങ വിളയുന്നതിനു മുന്‍പു തന്നെ ധാരാളമായി പൊഴിഞ്ഞു പോകുന്ന സ്വഭാവം പ്രകടമാക്കുന്നത്.
    • തികച്ചും അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രം വളരുന്നത്.

    നിലമൊരുക്കലും നടീലും

    തെങ്ങ് വളരുന്നതിനാവശ്യമായ സൂര്യപ്രകാരം സ്ഥലവും ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്. നടുന്നതിനുള്ള കുഴികള്‍ എടുക്കുന്നതിനു മുന്‍പ് സ്ഥലം നിരപ്പാക്കുന്നതു നല്ലതാണ്.
    ചരിവുള്ള ഭൂമിയാണെങ്കില്‍ ചരിവിനെതിരെ തട്ടുകളുണ്ടാക്കുകയോ വരമ്പുകള്‍ ഉണ്ടാക്കുകയോ വേണം. താഴ്ന്ന പ്രദേശങ്ങളിലും മറ്റും തൈ നടുന്നതിനു ജലനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരം കിട്ടത്തക്കവിധം കൂനകള്‍ കോരണം. തൈകള്‍ വളരുന്നതനുസരിച്ച് മണലും എക്കല്‍മണ്ണും തൈകള്‍ക്കു ചുറ്റുമിട്ട് തറ ഉയര്‍ത്തേണ്ടതാണ്.
    തൈ നടുന്നതിനുള്ള കുഴിയുടെ വലിപ്പം മണ്ണിന്‍റെ ഇനത്തെയും മണ്ണിനടിയിലുള്ള ജലവിതാനത്തെയും ആശ്രയിച്ചാണിരിക്കുന്നത്. സാധാരണ പശിമരാശി മണ്ണില്‍ ഒരു മീ. വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികളാണെടുക്കേണ്ടത്. അടിയില്‍ പാറയോടുകൂടിയ വെട്ടുകല്‍ മണ്ണില്‍ 1.2 മീ. ണ്മ1.2 മീ ണ്മ12.മീ. അളവിലുള്ള കുഴികളാണെടുക്കേണ്ടത്. എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75ണ്മ0.75ണ്മ0.75 മീറ്റര്‍ വീതമാണിത്.
    ചെങ്കല്‍പ്രദേശങ്ങളില്‍ കുഴിയില്‍ രണ്ടു കി.ഗ്രാം വീതം ഉപ്പിട്ടാല്‍ മണ്ണ് അയഞ്ഞു കിട്ടുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍, അതു തൈ നടുന്നതിന് ആറു മാസം മുന്‍പെങ്കിലും ചെയ്തിരിക്കണം.
    തൈ നടുന്നതിനു മുന്‍പ് ചാണകപ്പൊടിയും ചാരവും മുകള്‍മണ്ണും കലര്‍ന്ന മിശ്രിതം കുഴിയുടെ പകുതി ഭാഗം വരെ നിറയ്ക്കണം.
    മണ്ണിടുന്നതിനു മുന്‍പ് തെങ്ങിന്‍ കുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടുവരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. അടുക്കിയ തൊണ്ടിന്‍റെ പുറത്ത് 10 ശതമാനം വീര്യമുള്ള ബി.എച്ച്.സി പൊടി ഇടുന്നത് ചിതല്‍ശല്യം ഒഴിവാക്കുവാന്‍ സഹായിക്കും.

    • നടുന്ന സമയവും നടീലും

    കാലവര്‍ഷം തുടങ്ങുന്നതോടെ തൈകള്‍ നടാം. എന്നാല്‍ നനക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇടവപ്പാതി തുടങ്ങുന്നതിനും ഒരു മാസം മുന്‍പ് തന്നെ തൈ നടാവുന്നതാണ്. അങ്ങനെയായാല്‍ തുലാവര്‍ഷത്തിനു മുന്‍പ് ഈ തൈകള്‍ മണ്ണില്‍ പിടിച്ചു കിട്ടും. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള താഴ്ന്ന സ്ഥലങ്ങളില്‍ തുലാവര്‍ഷം കഴിഞ്ഞു മാത്രമേ തൈകള്‍ നടാന്‍ പാടുള്ളൂ.
    നേരത്തേ പറഞ്ഞ രീതിയില്‍ തയാറാക്കിയ കുഴിയുടെ മധ്യത്തില്‍ തൈയുടെ തൊണ്ട് ഇരിക്കത്തക്കവിധത്തില്‍ ഒരു പിള്ളക്കുഴി എടുത്ത് അതില്‍ തൈ നട്ട് ചുറ്റും ചവിട്ടി ഉറപ്പിക്കുക. തൊണ്ടിന്‍റെ ഒരു ചെറിയ ഭാഗം മണ്ണിനു മുകളിലായി കാണത്തക്കരീതിയിലായിരിക്കണം തൈ നടേണ്ടത്. കാറ്റിന്‍റെ ശല്യം ഉള്ള സ്ഥലങ്ങളില്‍ തൈകള്‍ മറിയാതിരിക്കാന്‍ ഊന്നു കമ്പുകളുമായി കൂട്ടിക്കെട്ടണം. ചിതല്‍ശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കുഴിയില്‍ 10 ശതമാനം വീര്യമുള്ള 50 ഗ്രാം ബി.എച്ച്ലസി. പൊടി വിതറണം.

    സസ്യസംരക്ഷണം

    • തൈത്തെങ്ങിനു പരിചരണം

    തുടക്കം മുതല്‍ക്കേ തൈത്തെങ്ങിനു ശ്രദ്ധാപൂര്‍വമുള്ള പരിചരണം നല്‍കുന്നതില്‍ അലംഭാവം കാട്ടരുത്. പ്രത്യേകിച്ച് ആദ്യത്തെ രണ്ടു വര്‍ഷക്കാലം. വേനല്‍ക്കാലങ്ങളില്‍ നാലുദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം കൊടുക്കണം. ആവശ്യത്തിനു തണലും നല്‍കണം. മഴക്കാലത്തു കുഴികളില്‍ വെള്ളം നില്‍ക്കാതെ സൂക്ഷിക്കണം. തൈകളുടെ കവിളില്‍ ഒലിച്ചിറങ്ങിയിട്ടുള്ള മണല്‍ അപ്പപ്പോള്‍ നീക്കം ചെയ്യുകയും വേണം. തോട്ടം വൃത്തിയായി സൂക്ഷിക്കണം. അതിന് അനുയോജ്യമായ ഇടവിളകൃഷി ചെയ്യുന്നത് ഉത്തമമായിരിക്കും.

    • തെങ്ങിന് ജലസേചനം

    വേനല്‍ക്കാലങ്ങളില്‍ തെങ്ങിനു ജലസേചനം നല്‍കിയാല്‍ മൂന്നിരട്ടിയിലധികം വിളവ് ലഭിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മണ്ണിന്‍റെ ഘടന, ജലസംഗ്രഹണ ശേഷി, കാലാവസ്ഥാവ്യതിയാനം, ജലലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ജലസേചനത്തിന്‍റെ അളവിലും വ്യത്യാസങ്ങള്‍ വരുത്താം. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് ജലസേചനം നടത്തേണ്ടത്. മണല്‍പ്രദേശങ്ങളില്‍ ഓരോ തെങ്ങിനും 4  ദിവസത്തിലൊരിക്കല്‍ 600 ലിറ്റര്‍ വെള്ളവും മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ 5 ദിവസത്തിലൊരിക്കല്‍ 900 ലിറ്റര്‍ വെള്ളവും പശിമരാശിമണ്ണില്‍ 8 ദിവസത്തിലൊരിക്കല്‍ 1300 ലിറ്റര്‍ വെള്ളവും ചെളിമണ്ണില്‍ 9 ദിവസത്തിലൊരിക്കല്‍ 1600 ലിറ്റര്‍ വെള്ളവും ആവശ്യമുണ്ട്. തൃശൂര്‍ ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലും മേല്‍പ്പറഞ്ഞ രീതിയിലുള്ള ജലസേചനത്തിന്‍റെ ഇടവേള രണ്ടു ദിവസം വീതം കുറയ്ക്കേണ്ടതാണ്. പൊതുവേ പറഞ്ഞാല്‍ തടങ്ങളില്‍ ജലസേചനം നല്‍കുന്ന സ്ഥലങ്ങളില്‍ നാല് ദിവസത്തിലൊരിക്കല്‍ തെങ്ങ് ഒന്നിന് 200 ലിറ്റര്‍ വെള്ളം നല്‍കുന്നത് ഉചിതമായിരിക്കും.
    ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഡ്രിപ്പ് സിസ്റ്റം വഴി ജലസേചനം നല്‍കാം. ഈ രീതിയില്‍ ഒരു തെങ്ങിനു ദിവസം 30 ലിറ്റര്‍ വെള്ളം നല്‍കിയാല്‍ മതിയാകും.
    തെങ്ങ് നനയ്ക്കാന്‍ ഉപ്പുവെള്ളം ഉപയോഗിക്കാമോ?
    തീരപ്രദേശത്തു വളരുന്ന തെങ്ങുകള്‍ക്ക് ഉപ്പുവെള്ളം നനയ്ക്കാനുപയോഗിക്കാമോ എന്ന് കര്‍ഷകര്‍ നിരന്തരം സംശയം പ്രകടിപ്പിക്കാറുണ്ട്. പ്രായമായ തെങ്ങുകളാണെങ്കില്‍, ശുദ്ധജലം കിട്ടാത്ത സ്ഥലത്ത് ഉപ്പുവെള്ളംകൊണ്ടു നനയ്ക്കാം. എന്നാല്‍ മണല്‍പ്രദേശങ്ങളില്‍ വളരുന്ന തെങ്ങു നനയ്ക്കുവാന്‍ മാത്രമേ ഉപ്പുവെള്ളം ഉപയോഗിക്കാവൂ എന്നോര്‍ക്കുക. നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണില്‍ ഉപ്പുവെള്ളം ഉപയോഗിച്ചു ജലസേചനം നടത്തിയാല്‍ അതു തെങ്ങിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. തെങ്ങിന്‍തൈകള്‍ നനയ്ക്കാന്‍ ശുദ്ധജലമേ ഉപയോഗിക്കാവൂ.

    ഇടവിളകള്‍

    തെങ്ങ് ഒരു ദീര്‍ഘകാലവിളയാണല്ലോ. അതിനാല്‍ തെങ്ങിന്‍തോപ്പില്‍ വിവിധ ഹ്രസ്വകാല - ദീര്‍ഘകാല വിളകള്‍ വളര്‍ത്തി ആദായം വര്‍ധിപ്പിക്കുന്നതില്‍ അപാകതയില്ല. ഒറ്റ വ്യവസ്ഥയേയുള്ളൂ - ഇടവിളകള്‍, പ്രധാന വിളയായ തെങ്ങിന്‍റെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും തടസ്സം സൃഷ്ടിക്കുന്നതാവരുത്. മാത്രവുമല്ല ഇടവിളകള്‍ക്കു വെവ്വേറെ വളങ്ങള്‍ നല്‍കാനും പരിചരണങ്ങള്‍ നടത്താനും ഉപേക്ഷ വിചാരിക്കയുമരുത്.
    തെങ്ങിന്‍റെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ തൈനട്ട് ആദ്യത്തെ എട്ടൊന്‍പതു വര്‍ഷക്കാലവും 25 വര്‍ഷത്തിനുശേഷവും തോട്ടത്തില്‍ വീഴുന്ന സൂര്യപ്രകാശത്തിന്‍റെ ഏറിയ പങ്കും തെങ്ങ് ഉപയോഗിക്കുന്നില്ല എന്നു കാണാം. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഇടവിളകള്‍ വളര്‍ത്താം.

    തെങ്ങിന്‍തോപ്പില്‍ വളര്‍ത്താന്‍ യോജിച്ച ചില വിളകള്‍ താഴെപ്പറയുന്നു.

    • ഹ്രസ്വകാല വിളകള്‍ - വാഴ, മരച്ചീനി, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പയറുവര്‍ഗ്ഗങ്ങള്‍, മധുരക്കിഴങ്ങ്, കൈതച്ചക്ക
    • ദീര്‍ഘകാല വിളകള്‍ - കുരുമുളക്, കൊക്കോ, തീറ്റപ്പുല്ല്
    • ദീര്‍ഘകാല സുഗന്ധവിളകള്‍ - ഗ്രാമ്പൂ, ജാതി, ഏലം

    കീടനിയന്ത്രണം

    തെങ്ങിനെ ഉപദ്രവിക്കുന്ന ധാരാളം ശത്രുകീടങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെ എന്നു നോക്കാം.

    • കൊമ്പന്‍ചെല്ലി

    തെങ്ങിന്‍റെ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ചെല്ലി തെങ്ങിനെ നശിപ്പിക്കുന്നു. കൊമ്പന്‍ചെല്ലി കുത്തിയ കുരുത്തോല വിരിയുമ്പോള്‍ വിശറിയുടെ ആകൃതിയില്‍ മുറിഞ്ഞിരിക്കുന്നതു കാണാം. തൈത്തെങ്ങിനെയും ചെല്ലി കുത്താറുണ്ട്.
    കമ്പോസ്റ്റ് കൂനകളിലും ചാണകക്കുഴികളിലുമാണ് കൊമ്പന്‍ ചെല്ലി മുട്ടയിടുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെല്ലിക്കു തലയില്‍ വളഞ്ഞൊരു കൊമ്പുണ്ടായിരിക്കും. അതുകൊണ്ടാണ് ഇതിനെ 'റൈനോസ്റസ് ബീറ്റില്‍' എന്നു പറയുന്നത്.
    ചാണകക്കുഴിയിലും കമ്പോസ്റ്റ് കൂനകളിലും വളരുന്ന ചെല്ലിയുടെ പുഴുക്കളെ കീടനാശിനി ഉപയോഗിച്ചു നശിപ്പിക്കണം. 50% വീര്യമുള്ള ബി.എച്ച്.സി. അഥവാ കാര്‍ബാറില്‍ തളിച്ച് ഇതു നിയന്ത്രിക്കാം. ഒരു കി.ഗ്രാം ചാണകത്തിന് 2 ഗ്രാം എന്ന തോതില്‍ കീടനാശിനി വെള്ളത്തില്‍ കലര്‍ത്തി ചാണകത്തില്‍ എല്ലാ ഭാഗത്തും വീഴത്തക്കവിധം തളിക്കണം. തെങ്ങിന്‍മണ്ട പരിശോധിച്ച് ചെല്ലിക്കോലുകൊണ്ട് കൊമ്പന്‍ ചെല്ലിയെ കുത്തിയെടുത്തു നശിപ്പിക്കാം. മണ്ട വൃത്തിയാക്കിയിട്ട് ഏറ്റവും മുകളിലെ മൂന്നു നാലോലകളുടെ കവിളുകളില്‍ 10% വീര്യമുള്ള ബി.എച്ച്.സിയും ഇരട്ടി മണലും ചേര്‍ത്തു നിറയ്ക്കണം.
    തെങ്ങിന്‍റെ മറ്റൊരു പ്രധാന ശത്രുകീടമാണ് ചെമ്പന്‍ചെല്ലി. ചെറിയ തെങ്ങുകളിലാണ് ഇതിന്‍റെ ആക്രമണം കാണുന്നത്. തെങ്ങിന്‍ തടിയില്‍ മണ്ടയോടടുത്തു ദ്വാരങ്ങള്‍ കാണുക, ദ്വാരങ്ങളില്‍നിന്നു ചവച്ചു തുപ്പിയതുപോലുള്ള ചകിരിയും ചെന്നീരും പുറത്തു വരുക ഇവയൊക്കെയാണ് പ്രധാന ആക്രമണ ലക്ഷണങ്ങള്‍. ആക്രമണം രൂക്ഷമാകുമ്പോള്‍ തെങ്ങിന്‍റെ കൂമ്പ് ഭാഗം മറിഞ്ഞു താഴെവീഴും.
    തെങ്ങിന്‍റെ തടിയിലും മടലിലുമൊക്കെ മുറിവുകളുണ്ടാക്കി അതില്‍ മുട്ടയിടുകയാണ് ചെമ്പന്‍ചെല്ലി ചെയ്യുന്നത്. ചെല്ലി അതിന്‍റെ ജീവിതകാലം മുഴുവന്‍ തെങ്ങിനുള്ളില്‍ത്തന്നെ കഴിച്ചു കൂട്ടുന്നു. തെങ്ങിന്‍തടിയിലുണ്ടാകുന്ന മുറിവുകളിലൂടെയാണ് ചെല്ലിയുടെ പുഴുക്കള്‍ തടിക്കുള്ളില്‍ കടക്കുന്നത്. അതുകൊണ്ട് തടിയിലുണ്ടാകുന്ന മുറിവുകള്‍ ടാറോ ബോര്‍ഡോക്കുഴമ്പോ തേച്ച് അടയ്ക്കുന്നതു നല്ലതാണ്.
    50% വീര്യമുള്ള കാര്‍ബാറില്‍ 1 ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്ന തോതില്‍ കലര്‍ത്തി തടിയില്‍ കുത്തിവയ്ക്കുകയാണ് ഫലപ്രദമായ കീടനിയന്ത്രണമാര്‍ഗ്ഗം. ഇതിന് ആദ്യം കീടബാധ കാണുന്ന തെങ്ങിന്‍റെ അടിയില്‍ കാണുന്ന ദ്വാരങ്ങള്‍ സിമന്‍റ്കൊണ്ടോ കളിമണ്ണുകൊണ്ടോ നന്നായി അടയ്ക്കണം. ഏറ്റവും മുകളിലത്തെ ദ്വാരത്തില്‍ കൂടി കീടനാശിനി കുത്തിവയ്ക്കാം. ഇതിനു പറ്റിയ ചോര്‍പ്പുകള്‍ ഇന്നു ലഭ്യമാണ്. സെല്‍ഫോസ് എന്ന ഗുളിക രൂപത്തിലുള്ള കീടനാശിനിയും കീടനിയന്ത്രണത്തിനുപകരിക്കും. അതിനാല്‍ തടിയിലെ ദ്വാരത്തില്‍ ഒന്നോ രണ്ടോ ഗുളികകള്‍ വച്ചിട്ട് ബാക്കി ദ്വാരങ്ങളെല്ലാം ചെളിയോ സിമന്‍റോ കൊണ്ട് അടച്ചാല്‍ മതി.

    • ഓലപ്പുഴു

    തെങ്ങോലകള്‍ തിന്നു നശിപ്പിക്കുന്ന പുഴു ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കൂടുതല്‍ ഉപദ്രവം ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് കായലോരങ്ങളില്‍ ഇതിന്‍റെ ശല്യം കൂടിയിരിക്കും. പുഴു കൂട്ടമായി തെങ്ങോലയുടെ അടിവശത്തായി കൂടുകെട്ടി ഹരിതകം തിന്നു തീര്‍ക്കുന്നു. ഇതിന്‍റെ ശലഭത്തിനു ചാരനിറമാണ്.
    പുഴുബാധയുള്ള ഓലകള്‍ വെട്ടി തീയിട്ടു നശിപ്പിക്കുകയാണ് ഒരു നിയന്ത്രണ നടപടി. തെങ്ങോലപ്പുഴുവിനു പ്രകൃതിയില്‍തന്നെ നിരവധി ശത്രു പ്രാണികളുണ്ട്. ബ്രാക്കോണിഡ്, യൂലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. ഇവയെ വേനല്‍ക്കാലാരംഭത്തില്‍ തോട്ടത്തില്‍ വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ തിന്നു നശിപ്പിക്കും.
    കീടനാശിനിപ്രയോഗം ആവശ്യമെങ്കില്‍ ഇനി പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് നിശ്ചിതവീര്യത്തില്‍ തയാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയും വിധം തളിച്ചു കൊടുക്കണം.
    മാലത്തയോണ്‍ 50% ഇ.സി. - 1 മി.ലി. 1 ലി. വെള്ളത്തില്‍
    ക്വിനാല്‍ഫോസ് 25% ഇ.സി. - 2 മി.ലി. 1 ലി. വെള്ളത്തില്‍
    എന്‍ഡോസള്‍ഫാന്‍ 35% ഇ.സി. - 1 മി. ലി. 1 ലി. വെള്ളത്തില്‍
    ബി.എച്ച്.സി. 50% പൊടി - 4 ഗ്രാം 1 ലി. വെള്ളത്തില്‍
    കീടനാശിനി തളിച്ചാല്‍ 16 ദിവസം കഴിഞ്ഞു മാത്രമേ എതിര്‍പ്രാണികളെ വിടാന്‍ പാടുള്ളൂ.

    • വേരുതീനിപ്പുഴു

    കോക്ചേഫര്‍ പുഴു എന്നും പേരുണ്ട്. തെങ്ങിന്‍റെ വേരുകള്‍ തിന്നു നശിപ്പിക്കുന്നു. തുടര്‍ന്ന് ഓല മഞ്ഞളിക്കുന്നു. ഇതിന്‍റെ വണ്ടുകള്‍ മണ്ണിലാണ് മുട്ടയിടുന്നത്. വിരിഞ്ഞിറങ്ങുന്ന പുഴു തെങ്ങിന്‍റെ വേരുപടലം കാര്‍ന്നു തിന്നുന്നു.
    പുതുമഴ കിട്ടുന്നതോടെ മണ്ണ് താഴ്ത്തിക്കിളച്ചാല്‍ പുഴുക്കള്‍ മണ്ണിനു മുകളില്‍ വരുകയും ചൂടേറ്റു നശിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഇനിപ്പറയുന്ന ഏതെങ്കിലും ഒരു കീടനാശിനി മണ്ണില്‍ ചേര്‍ത്തു കീടനിയന്ത്രണം നടത്താം.
    ഹെപ്റ്റാക്ലോര്‍ (ഒരു ഹെക്ടറിന്) 28 കി.ഗ്രാം
    ബി.എച്ച്.സി. (ഒരു ഹെക്ടറിന്) 60 കി.ഗ്രാം

    • പൂങ്കുലച്ചാഴി

    പൂങ്കുലച്ചാഴി മച്ചിങ്ങയില്‍നിന്നും ഇളംപ്രായത്തിലുള്ള നാളികേരത്തില്‍നിന്നും നീരൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്നു. കുത്തിയ സുഷിരങ്ങളിലൂടെ പശപോലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകി കട്ടപിടിച്ചിരിക്കും. നാളികേരം കുരുടിച്ച് പൊഴിയുകയോ പേടായിപ്പോകുകയോ ചെയ്യും.
    എന്‍ഡോസള്‍ഫാന്‍ 35 ഇ.സി. - 1 മി.ലി. 1 ലിറ്റര്‍ വെള്ളത്തില്‍
    കാര്‍ബാറില്‍ 50 ഇ.സി. - 2 മി.ലി. 1 ലി. വെള്ളത്തില്‍
    ബി.എച്ച്.സി. 50% പൊടി - 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍
    ഇവയിലൊന്നു തെങ്ങിന്‍മണ്ടയില്‍ പൂങ്കുലകളിലും ഓലക്കവിളുകളിലും വീഴത്തക്കവിധം തളിച്ചു ചാഴിയെ നിയന്ത്രിക്കാം. വിടര്‍ന്നുവരുന്ന പൂങ്കുലകളെ ഒഴിവാക്കണം. ഉച്ചതിരിഞ്ഞു മാത്രം മരുന്നു തളി നടത്തുക.

    രോഗനിയന്ത്രണം

    • വേരുരോഗം

    'കാറ്റുവീഴ്ച' എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ ഈ രോഗം പ്രത്യക്ഷമായിട്ട് ഒരു ശതാബ്ദത്തോളമായി. പൂര്‍ണ്ണമായി വിടര്‍ന്ന ഓലകളിലാണ് രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഓലക്കാലുകളില്‍ ഈര്‍ക്കിലുകളുടെ ശക്തി ക്ഷയിച്ച് അവ വാരിയെല്ലുപോലെ അകത്തേക്കു വളയുന്നു. ഇവ ക്രമേണ നിറം മാറി ഉണങ്ങി ദ്രവിക്കുന്നു. കരിക്കും മച്ചിങ്ങയും ധാരാളമായി പൊഴിയും. വേരുപടലം ക്രമേണ ജീര്‍ണ്ണിക്കും. കായ്ഫലം കറുത്ത് മണ്ട ശോഷിച്ച്, മഞ്ഞളിച്ച്, വാടിത്തുടങ്ങിയ ഓലകളുമായി തെങ്ങ് ദീര്‍ഘനാള്‍ നിലനില്‍ക്കും.
    വേരുരോഗത്തിന്‍റെ കാരണം 'മൈക്കോപ്ലാസ്മ' എന്ന ഒരു സൂക്ഷ്മജീവിയാണെന്നും ഇവയെ പരത്തുന്നത് ഒരു തരം ലേസ്ബഗ് ആണെന്നും കായംകുളം കേന്ദ്ര തോട്ടവിളഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
    രോഗത്തിനു സമൂലമായ ഒരു നിയന്ത്രണം കണ്ടെത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല എന്നു പറയാം. അതിനാല്‍ രോഗബാധിതമായ തെങ്ങിനു പ്രത്യേക പരിചരണമുറകളും വളപ്രയോഗവും ശ്രദ്ധയും നല്‍കി തെങ്ങിന്‍റെ ഉല്‍പ്പാദനക്ഷമത കുറേക്കാലത്തേക്കു നിലനിറുത്താന്‍ സാധിക്കും.

    • രോഗം മൂര്‍ച്ഛിച്ച് ഉല്‍പാദനശേഷി വളരെ കുറഞ്ഞ തെങ്ങുകള്‍ വെട്ടി നശിപ്പിക്കുക.
    • വെട്ടിമാറ്റിയ തെങ്ങുകള്‍ക്കു പകരം നല്ല കായ്ഫലം തരുന്ന സങ്കരയിനം തൈകള്‍ നട്ടുപിടിപ്പിക്കുക.
    • രോഗബാധിതമായ തെങ്ങുകള്‍ക്കു ശാസ്ത്രീയവളപ്രയോഗം നടത്തുക.
    • ഒരു തെങ്ങിന് 2 കി.ഗ്രാം കുമ്മായവും 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും നല്‍കുക.
    • തെങ്ങിന്‍തോപ്പില്‍ വെള്ളംകെട്ടി നില്‍ക്കാതെ നോക്കുക.
    • ഇടവിളകള്‍ കൃഷി ചെയ്ത് തെങ്ങിന്‍തോപ്പിലെ ആദായം വര്‍ധിപ്പിക്കുക.
    • വേനല്‍ക്കാലത്തു നനയ്ക്കുക.
    • ഓലചീയല്‍

    ഒരു കുമിള്‍രോഗമാണ് ഓലചീയല്‍. ഇളം നാമ്പോലകളെ ആദ്യം കുമിള്‍ ബാധിക്കുന്നു. ഓലകളുടെ അഗ്രം അഴുകി ഉണങ്ങിപ്പൊടിഞ്ഞു കാറ്റത്തു പറന്നു പോകുന്നു. ക്രമേണ രോഗം ബാധിച്ച എല്ലാ ഓലകളുടെയും അഗ്രഭാഗം ചീഞ്ഞുണങ്ങിപ്പൊടിയും. ഈ ഓലകള്‍ക്ക് ഒരു വിശറിയുടെ രൂപമുണ്ടായിരിക്കും.
    രോഗം ബാധിച്ച ഓലകള്‍ വെട്ടി നശിപ്പിച്ചു കളയണം. ഡൈത്തേന്‍ എം-45 എന്ന കുമിള്‍നാശിനി 6 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം. ജനുവരി, ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ മരുന്നുതളി നടത്തണം. മരുന്നു തളിക്കുമ്പോള്‍ കുരുത്തോലകളില്‍ ശരിക്കു മരുന്നു വീഴണം.

    • കൂമ്പുചീയല്‍

    കേരളത്തില്‍ സര്‍വ്വസാധാരണമായി കാണുന്ന രോഗമാണിത്. തെങ്ങിന്‍റെ നാമ്പോല വാടുന്നതാണ് രോഗത്തിന്‍റെ പ്രഥമ ലക്ഷണം. ഇളം ഓലകളും കടഭാഗവും ചീഞ്ഞു നശിക്കുന്നു. ക്രമേണ അഴുകല്‍ മണ്ടയുടെ ഉള്‍ഭാഗത്തേക്കു വ്യാപിക്കുന്നു. നാരായക്കൂമ്പും അഴുകിക്കഴിഞ്ഞാല്‍ പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക അസാധ്യമാണ്. തെങ്ങിന്‍റെ മണ്ട മറിഞ്ഞുവീഴുമ്പോഴേ രോഗത്തിന്‍റെ ഗൗരവം മനസ്സിലാകുകയുള്ളൂ. രോഗബാധ മനസ്സിലാക്കി നേരത്തേ നിയന്ത്രണനടപടികള്‍ സ്വീകരിക്കുന്നതാണു നല്ലത്. തെങ്ങിന്‍മണ്ടയില്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ മുഴുവനും ചെത്തിമാറ്റി നശിപ്പിക്കണം. അതിനുശേഷം ചെത്തിയ ഭാഗത്ത് ബോര്‍ഡോക്കുഴമ്പ് പുരട്ടി ഒരു മണ്‍കലംകൊണ്ടു മൂടി സംരക്ഷിക്കുക. രോഗബാധിതമായ തെങ്ങിനു ചുറ്റുമുള്ള മറ്റു തെങ്ങുകള്‍ക്കും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചു രോഗപ്രതിരോധം ഉറപ്പാക്കണം.
    വര്‍ഷകാലത്താണ് സാധാരണയായി കൂമ്പുചീയല്‍ രോഗം തെങ്ങിനെ ബാധിക്കുന്നത്. അതിനാല്‍ മഴയ്ക്കു മുന്‍പും പിന്‍പും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

    • ചെന്നീരൊലിപ്പ്

    തെങ്ങിന്‍തടിയിലുണ്ടാകുന്ന വിള്ളലിലൂടെ ചുവന്ന തവിട്ടു നിറമുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് പ്രധാന രോഗലക്ഷണം. തടിയുടെ കടഭാഗത്താണ് രോഗം ആദ്യം പ്രത്യക്ഷമാകുന്നത്. ക്രമേണ ഇതു മുഴുവന്‍ വ്യാപിച്ച് തടി അഴുകി നശിക്കുന്നു. ഓലകള്‍ക്കു മഞ്ഞളിപ്പും കാണാം. തെങ്ങില്‍നിന്നുള്ള ആദായം കുറയുകയും ക്രമേണ തെങ്ങ് നശിക്കുകയും ചെയ്യും.
    തടിയില്‍ കേടായ ഭാഗങ്ങള്‍ ചെത്തി നീക്കി ബോര്‍ഡോക്കുഴമ്പോ ചൂടാക്കിയ ടാറോ പുരട്ടുക; ജൈവവളങ്ങള്‍ ധാരാളമുപയോഗിക്കുക; വേനല്‍ക്കാലത്ത് നനയ്ക്കുക; വര്‍ഷകാലത്ത് തെങ്ങിന്‍തോപ്പില്‍ വെള്ളം കെട്ടാതെ നോക്കുക; തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക എന്നിവയാണ് രോഗനിയന്ത്രണ നടപടികള്‍.

     

    അവസാനം പരിഷ്കരിച്ചത് : 3/13/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate