Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഒരുക്കാം മികച്ച തെങ്ങിൻ തൈകൾ

നാടൻ, കുറ്റ്യാടി ഇനങ്ങളാണ് സാധാരണയായി വിത്തുതേങ്ങയായി തിരഞ്ഞെടുക്കാറ്.

ആമുഖം

'തെങ്ങുവെക്കുന്ന മാനുഷരെല്ലാം

പൊങ്ങിടാതെയിരിക്കുന്നു സ്വർഗത്തിൽ'- കൃഷിഗീത
17-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു മലയാള കൃഷിവിജ്ഞാനീയകൃതിയാണ് കൃഷിഗീത അതിൽ വിവിധ തെങ്ങിനങ്ങളെക്കുറിച്ചും നടീൽകാലത്തെക്കുറിച്ചും വിത്തുതേങ്ങ തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്.
13-ാം നൂറ്റാണ്ടിൽ മാർക്കോപോളോ നമ്മുടെ കേരളത്തിലെ ഒരു വൃക്ഷത്തെക്കുറിച്ച് വിവരിച്ചു. : ''ഇവിടെ പനയോട് സാമ്യമുള്ള ഒരു വൃക്ഷമുണ്ട്. അതിൽനിന്ന് മധുരവും ലഹരിയുമുള്ള ഒരു പാനീയമെടുക്കുന്നു. ഈ വൃക്ഷത്തിന്റെ ഫലങ്ങൾക്ക് ഇന്ത്യൻ കായ എാണ് വിളിപ്പേര് ഏകദേശം മനുഷ്യന്റെ തലയോളം വലിപ്പമുണ്ടതിന് പാലിനെക്കാൾ വെളുത്തതും ഹൃദ്യവും മധുരവുമുള്ള ഒരു സാധനമുണ്ട് അതിനുള്ളിൽ....'' എന്നിങ്ങനെ പോകുന്നു ആ വിവരണം. എന്തായാലും നമ്മുടെ പ്രിയ വൃക്ഷമായ തെങ്ങിനെക്കുറിച്ചാണിതിൽ പരാമർശിച്ചിരിക്കുന്നത്.
നല്ല ഉയരത്തിൽപ്പോയി നിരവധിവർഷങ്ങളോളം മിതമായ തോതിൽ വിളവുനൽകുന്ന തെങ്ങിന്റെ കാലം കഴിഞ്ഞു. ഇനി കുള്ളൻ തെങ്ങിന്റെ കാലമാണ് എന്നാണ് വെപ്പ്. എന്നാൽ കുള്ളൻതെങ്ങിന്റെ ചിട്ടയായപരിപാലനവും കുറഞ്ഞ ആയുസ്സും വിളവിന്റെ കൂടുതലുണ്ടെങ്കിലും ഗുണം കുറവും വീണ്ടും കർഷകരെ നാടൻതെങ്ങിന്റെ ആരാധകരാക്കിയിട്ടുണ്ട്. വിളവിന്റെ അളവ് കുറഞ്ഞാലും ദീരഘകാലത്തേക്ക് വിളവുനൽകുമെന്നതും അത്രയ്ക്ക് പരിചരണം ആവശ്യമില്ലയെന്നതും നാടൻ ഇനങ്ങളുടെ മേന്മയാണ്
.

വിത്തുതേങ്ങകൾ ശേഖരിക്കാം

നാടൻ, കുറ്റ്യാടി ഇനങ്ങളാണ് സാധാരണയായി വിത്തുതേങ്ങയായി തിരഞ്ഞെടുക്കാറ്. നല്ല തൈകൾ ഉത്പാദിപ്പിക്കാൻ നല്ല മാതൃവർഷത്തിൽ നിന്ന് തേങ്ങ ശേഖരിക്കണം. തെങ്ങിന്റെ മുകളിൽ നിന്ന് തേങ്ങ കരുതലോടെ കയർകെട്ടി താഴെയിറക്കണം. നന്നായി മൂത്തതേങ്ങകളായിരിക്കണം വിത്തുതേങ്ങയായി ഉപയോഗിക്കേണ്ടത്. എക്കാൽ അത് വെള്ളംവറ്റോ, തീരെ വെള്ളം കുറവുള്ളതോ ആയിരിക്കരുത്. കേടുള്ളതും വിളവുകുറവുളളതും മാറ്റണം. വിത്തുതേങ്ങശേഖരിക്കുന്ന തെങ്ങുകൾക്ക് 20 വർഷത്തിലധികം പ്രായം വേണം.
സാധാരണയായി ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ് കേരളത്തിൽ വിത്തുതേങ്ങ ശേഖരിക്കാറ് കാലാവസ്ഥാവ്യതിയാനമനുസരിച്ച് ഇതിൽ  പ്രാദേശികമായി മാറ്റം കാണാം.

തൈ മുളപ്പിക്കാം

ശേഖരിച്ചവിത്തുതേങ്ങ തണലത്താണ് സൂക്ഷിക്കേണ്ടത്. കുറഞ്ഞത് മൂന്നുമാസമെങ്കിലും സൂക്ഷിച്ചതേങ്ങ വേനൽ മഴപെയ്ത് മണ്ണ് നനഞ്ഞതിനുശേഷം പാകാം. ഇത്പാകുന്നതിന് മുമ്പ് മണ്ണ് നന്നായി ഇളക്കിയിടണം.
മൂന്നു ചട്ടി മണ്ണിൽ ഒരു ചട്ടി മണലും ഒരു ചട്ടി ചാണകപ്പൊടിയും ചേർത്ത് ബെഡ്ഡ് തയ്യാറാക്കി അതിൽ വിത്ത്‌നടാം. ഓരോന്നും തമ്മിൽ പാകുമ്പോൾ കുറഞ്ഞത് പത്ത്‌സെമീയെങ്കിലും ഇടയകലം ആവശ്യമാണ്. ഇങ്ങനെ പാകിയ വിത്തുതേങ്ങകൾക്ക് ചാറൽമഴ ഇടയ്ക്കിടെ കിട്ടിയാൽ നന്ന്. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും നനച്ചുകൊടുക്കണം. മുളച്ചുവരാൻ  ഏറ്റവും താമസമുള്ള വിത്താണ് നാളികേരം നട്ടതിനുശേഷം മൂന്നുമുതൽ ആറുമാസം വരെയെടുക്കും തേങ്ങ മുളച്ചുവരാൻ ആറുമാസം കഴിഞ്ഞും മുളയ്ക്കാത്ത തേങ്ങകൾ മാറ്റണം.
മാത്രമല്ല മുളച്ചുവരുമ്പോൾതന്നെ കേടായ തൈകളുംനഴ്‌സറിയിൽ നിന്ന് ഒഴിവാക്കണം.

തൈകൾ തിരഞ്ഞെടുക്കാം

തൈകൾ നഴ്‌സറിയിൽ നിന്ന് നടാൻ തിരഞ്ഞെടുക്കുമ്പോൾ നല്ല കരുത്തുള്ളതും നേരത്തേ മുളച്ചതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. പത്തുമാസം വളർച്ചയുള്ളതൈകൾക്ക് കുറഞ്ഞത് ആറ് ഓലയും എട്ടുമാസം പ്രായമുള്ളതിന് കുറഞ്ഞത് നാല് ഓലയും ആവശ്യമാണ്. നേരത്തേ വിടർന്ന ഓലക്കാലുകളായിരിക്കണം. തൈകൾ പാകിയ തടത്തിൽ നിന്ന് ഇളക്കിമാറ്റുമ്പോൾ ശ്രദ്ധിക്കണം. തണ്ടിലോ ഇലയിലോ പിടിച്ചുവലിക്കരുത്. കൈക്കോട്ടുപയോഗിച്ച് പതുക്കെ ഇളക്കിയെടുക്കണം.ഒരുക്കാം മികച്ച തെങ്ങിൻ തൈകൾ
തെങ്ങിൻ തൈകൾക്ക് കുഴിയൊരുക്കുന്നതിലും നടലിലും പ്രത്യേക ശ്രദ്ധയാവശ്യമാണ്. കുഴിയുടെ ആഴവും വലിപ്പവും തരവും പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വെള്ളംനിൽക്കാത്ത തരം മണ്ണിൽ ഒരു മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലുമുള്ള കുഴികളെടുക്കാം മണ്ണിനടിയിൽ ചെങ്കൽപ്പാറയാണെങ്കിൽ മുക്കാൽമീറ്റർ വീതം നീളവും വീതിയും മതി. നടുന്നതിന് മൂന്നുമാസമെങ്കിലും മുമ്പ് കുഴിയിൽ പകുതിവരെയെങ്കിലും മേൽമണ്ണ്‌നിറയ്ക്കാം അതിൽ യഥാക്രമം 2:1 ക്രമത്തിൽ ഉപ്പും കുമ്മായവും ചേർത്ത് നനച്ചിടാം. ചാണകപ്പൊടിയും ചേർക്കാവുന്നതാണ്.ഒരുക്കാം മികച്ച തെങ്ങിൻ തൈകൾ  ഒരുക്കാം മികച്ച തെങ്ങിൻ തൈകൾ
താഴ്ന്ന സ്ഥലത്താണ് ്‌തൈകൾ വെക്കുന്നതെങ്കിൽ ചെറിയപിള്‌ളക്കുഴിയെടുത്ത്  തൈകൾ നട്ടതിനുശേഷം മണ്ണും വളവും ചേർത്ത മണ്ണിനാൽ കൂനകൂട്ടിക്കൊടുക്കാം. കുഴികളിൽ ചകിരിപ്പൊളി മലർത്തിയടുക്കുന്നത് ഈർപ്പം നിലനിൽക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും സാധിക്കും. ചിതൽശല്യം ഒഴിവാക്കാൻ ഇങ്ങനെ മലർത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേൽ ചിതൽപ്പൊടിയോ കാർബറിൽ പൊടിയോ അല്പം വിതറിയാൽ മതി.
കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച് ഒരേക്കറിൽ 200 മുതൽ 240 വരെ തെങ്ങിൻ തൈകൾ വെക്കാം. വരികൾ തമ്മിൽ 7-9 മീറ്റർ അകലവും നിരകൾതമ്മിൽ 5-6 മീറ്റർ അകലവും പാലിക്കാവുതാണ്. എന്തായാലും ഓരോ തൈകൾ തമ്മിലും കുറഞ്ഞത് 4 മീറ്റർ അകലമെങ്കിലും വേണം അല്ലെങ്കിൽ തെങ്ങിൻ തലകൾ തമ്മിൽ കോർത്ത് കായ്ഫലം കുറയും. മഴക്കാലത്ത് വെള്ളം കയറാത്ത രീതിയിൽ കുഴിക്ക് ചുറ്റും വരമ്പുകൾ വെക്കുന്നത് നല്ലതാണ്.
കുള്ളൻ തെങ്ങുകൾക്ക് വർഷത്തിൽ രണ്ടുതവണയെങ്കിലും ജൈവവളപ്രയോഗം നടത്തേണ്ടിവരുമ്പോൾ നാടൻ തെങ്ങിന് നട്ട്‌രണ്ടാം വർഷം മുതൽ കാലവർഷം തുടങ്ങുമ്പോൾ ഓരോതെങ്ങിനും കുറഞ്ഞത് 20 കിലോയെങ്കിലും ജൈവവളം നൽകണം. ജൈവവളങ്ങളായി കാലിവളം, കമ്പോസ്റ്റ്, കോഴിവളങ്ങൾ, ആട്ടിൻകാട്ടം, എല്ലുപൊടി, മീൻവളം, എന്നിവ ജൈവവളമായി ചേർത്തുകൊടുക്കാം. മുതിർന്ന തെങ്ങുകൾക്ക് തോട്ടങ്ങളിൽ വിതപ്പയർ ഇടവിളയായി വിതച്ച് ജൈവവളമാക്കിമാറ്റാം.
പ്രമോദ്കുമാർ വി.സി.
3.8125
ശരത്ത് May 20, 2018 07:31 PM

ഒരു ഏക്കറില്‍ ആണോ ഒരു ഹെക്ടറിലാണോ 200 -240 തൈകള്‍

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Has Vikaspedia helped you?
Share your experiences with us !!!
To continue to home page click here
Back to top