অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചാമ്പ

ചാമ്പ

 

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ.(ശാസ്ത്രീയനാമം:Syzygium aqueum). ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധനകാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്.

ക്യാന്‍സര്‍ തടയാനും ചാമ്പക്ക

 

നമ്മുടെയെല്ലാം പറമ്പുകളില്‍ സമൃദ്ധമായി ഉണ്ടാകുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. ഇവ റോസ്, പച്ച നിറങ്ങളില്‍ ലഭ്യവുമാണ്. പലപ്പോഴും മറ്റു ഫലവര്‍ഗങ്ങള്‍ക്കനുസരിച്ചുള്ള ഒരു പ്രാധാന്യം നാം ചാമ്പക്കയ്ക്കു നല്‍കാറില്ല. ഇവയ്ക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്നതാണ് വാസ്തവം. വയറിളക്കം പോലുള്ള അവസ്ഥകളില്‍ കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിയ്ക്കുവാന്‍ ഇത് സഹായിക്കും.

ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. ഇവയുടെ ഇലകള്‍ സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നല്‍കും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, കൊളസ്‌ട്രോളിനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. ചാമ്പയ്ക്ക് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.

 

വേണ്ടത്ര പ്രാധാന്യം നൽക്കാത്ത ഒരു ഫലവഗ്ഗത്തിൽപ്പെട്ട ഒന്നാണ് ചാമ്പക്ക. ഇവയിൽ  സോഡിയം, അയേണ്‍, പൊട്ടാസ്യം പ്രോട്ടീൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു ഫലം കൂടിയാണിത്. അതുപൊലെ കൊളസ്ട്രോളിനും ഇത് ഒരു പരിഹാരമാണ്. ഇതിലെ വൈറ്റമിൻ സി, ഫൈബർ എന്നിവ കൊളസ്ട്രോൾ കുറക്കുന്നു.

കൂടാതെ വയറിളക്കം പോലെയുള്ള അവസ്ഥകളിൽ കഴിക്കാവുന്ന ഒരു ഫലമാണ്. കാരണം ശരീരത്തിലെ ജലനഷ്ടം പരിഹരിക്കുവാൻ ഇതു സഹായിക്കുന്നതാണ്.

ചാമ്പക്കയുടെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. തിമിരം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു പരിഹാരമാണ്.

ഇവയുടെ ഇല സ്മോൾ പോക്സ് പോലുള്ള അസുഖങ്ങളുണ്ടാകുമ്പോൾ  ശരീരത്തിലെ ചൊറിച്ചിലുണ്ടാകുന്നതിന് ശമനം നൽക്കുന്നതാണ്.

ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കക്കു കഴിയും

ചാമ്പക്ക കൊളസ്ട്രേള്‍ കുറയ്ക്കാന്‍ നല്ലത്
നമ്മുടെ വീട്ടു പറമ്പില്‍ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. പണ്ടുള്ള കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളിലൊന്നായിരുന്നു ചാമ്പയ്ക്ക.

എന്നാല്‍ ഇന്ന് ഇതിനെ വളരെ നിസ്സാരമായി കാണുന്ന ഒരു അവസ്ഥയാണ് എല്ലായിടത്തും. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വൈറ്റമിന്‍ സിയുടെ കലവറയാണ്. വൈറ്റമിന്‍ എ, നാരുകള്‍ ‍, കാല്‍സ്യം, തൈമീന്‍ ‍, നിയസിന്‍ ‍, ഇരുമ്പ് എന്നിവയാല്‍ സമൃദ്ധമാണ് ചാമ്പയ്ക്ക.

ഇത്രയും പോഷകങ്ങള്‍ ഒരുമിച്ചു ലഭിക്കുന്ന ചാമ്പയ്ക്കയെ നിസ്സാരമായി കാണരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ പ്രമേഹം നിയന്ത്രിക്കാനും ചാമ്പയ്ക്കായ്ക്ക് കഴിയും. ചാമ്പയ്ക്കായുടെ കുരു ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ചീത്തകൊളസ്ട്രോളിനെ കുറയ്ക്കാനും, കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്വ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate