অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധ സസ്യം : മുയൽചെവിയൻ

ഔഷധ സസ്യം : മുയൽചെവിയൻ

ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്.

ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിന്‍റെ ചെവിയോട് സാദൃശ്യം ഉള്ളതിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം.

മറ്റുനാമങ്ങള്‍

മലയാളം :- മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ

തമിഴ് :- മുയല്ചെവി

സംസ്‌കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി

ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്

ഹിന്ദി :- കിരണ്‍ കാരി, ഹിരണ്ഹുരി

ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ

കുടുംബം :- അസ്റ്റെസിയ

രസം :- കടു,കഷായം,തിക്തം

വീര്യം :- ശീതം

ഗുണം :- ലഘു,ഗ്രാഹി

വിപാകം :-

ഉപയോഗം :- സമൂലം.

ചില ഉപയോഗങ്ങള്‍

  • നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌.
  • കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും.
  • ടോൺസിലൈറ്റിസ് ന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക.
  • ചതവിനു മുയല്‍ ചെവിയന്‍ സമൂലം അരിക്കാടി, ഗുല്‍ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക
  • തൊണ്ടമുഴ - മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുക.

- കെ. ജാഷിദ് -

കടപ്പാട് : കൃഷിപാഠം

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate