অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബോൺസായ് വളർത്തിയെടുക്കാം

അനുയോജ്യമായ ചെടികള്‍

ബോണ്‍സായിക്ക് അനുയോജ്യമായ ചെടികള്‍ക്ക് ഇനി പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

  • ചെടിയുടെ തണ്ടു കടുപ്പമുള്ളതായിരിക്കണം. ആഴം കുറഞ്ഞ പാത്രങ്ങളില്‍ ദീര്‍ഘകാലം വളരുന്നതിന് ഇതു സഹായിക്ക.
  • സാധാരണ കാണാറുള്ള മരങ്ങളുടെ തടിപോലെ ആകര്‍ഷണീയവും പ്രകൃത്യാ സൗന്ദര്യമുള്ളവയുമായിരിക്കണം.
  • ചെടി വളര്‍ത്താനുപയോഗിക്കുന്ന പാത്രത്തിന്‍റെ ആകൃതിയും വളര്‍ത്തുന്ന ചെടിയുടെ ആകൃതിയും തമ്മില്‍ ചേര്‍ച്ചയുണ്ടായിരിക്കണം.
  • പൊക്കക്കുറവ്, കട്ടിയുള്ള തായ്ത്തടി, തടിച്ച അടിഭാഗം ഇവയെല്ലാം കൂടി ചേരുമ്പോള്‍ നല്ല ബോണ്‍സായ് ആയി.

ബോണ്‍സായ് വളര്‍ത്തിയെടുക്കുവാന്‍ യോജിച്ച ചെടികള്‍

ആല്‍മരം, പേരാല്‍, വേപ്പ്, മുള, കാഞ്ഞിരം, പനവര്‍ഗ്ഗങ്ങള്‍, കശുമാവ്, പുളി, പ്ലാവ്, മാവ്, സപ്പോട്ട, ചാമ്പ, നാരകം, നെല്ലി, മാതളം, പേര എന്നിവയാണ്.

വളര്‍ത്തുന്ന രീതി

അനുയോജ്യമായ ചെടികള്‍ ചെറുതും പരന്നതുമായ ചട്ടികളില്‍ നടുന്നു. വീട്ടുപറമ്പില്‍ വളരുന്ന ചെടികള്‍ സൂക്ഷിച്ച് വേരുകളോടെ പിഴുതെടുത്താല്‍ മതി. ആദ്യം സാധാരണ ചട്ടിക്കകത്തു നട്ട് ഒന്നോ രണ്ടോ വര്‍ഷം വളര്‍ത്തണം. അതിനുശേഷം അധികം താഴ്ചയില്ലാത്ത ചട്ടിയില്‍ മാറ്റി നടണം.

പാഴ്ച്ചെടി മണ്ണില്‍നിന്നും ഇളക്കിയെടുത്ത ശേഷം അതിലുള്ള വേരുകളും ശിഖരങ്ങളും കോതണം. തുടര്‍ന്നു ചട്ടിയില്‍ നടാം.

ഉപയോഗിക്കുന്ന ചട്ടികള്‍

കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല.   ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം.

മണ്ണ്

ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. അധികം വളാംശം ആവശ്യമില്ല. അധികം പശയുള്ള മണ്ണോ വെറും മണലോ ആകരുത്. അഴുകിപ്പൊടിഞ്ഞകരിയില മണ്ണുമായി കലര്‍ത്താം.

ചെടികോതല്‍

കനമുള്ള വേരുകളും കെട്ടുപിണഞ്ഞ കനം കുറഞ്ഞ വേരുകളുടെ അഗ്രവും നീക്കം ചെയ്യണം. ശിഖരങ്ങള്‍ കൂട്ടമായി കാണുന്നെങ്കില്‍ അവ മുറിച്ചുമാറ്റണം. ഇതു ചെടിക്കു കുള്ളന്‍ ആകൃതി ലഭിക്കാന്‍ സഹായിക്കും. ശിഖരങ്ങളൊന്നുമില്ലാതെയാണു ചെടി വളരുന്നതെങ്കില്‍ അതിന്‍റെ തലപ്പ് ഒരു നിശ്ചിത അളവില്‍ മുറിച്ചുമാറ്റണം-ശിഖരങ്ങള്‍ ചെറുതും നന്നായി ക്രമീകരിച്ചിരിക്കുന്നതുമാണെങ്കില്‍ കോതേണ്ട ആവശ്യമില്ല. ചെടി കോതുന്നതെപ്പോഴും അതിന്‍റെ വളര്‍ച്ചാനിരക്കും ചെടി പ്രതികരിക്കുന്ന രീതിയും കണക്കിലെടുത്തുവേണം.

വലുപ്പമുള്ള ഇലകളുള്ള ചെടികളില്‍ ഇലകോതല്‍ കൂടുതലും ചെറിയ ഇലയുള്ള ചെടികളില്‍ ഇലകോതല്‍ കുറവുമായിരിക്കും.

കെ. ജാഷിദ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate