অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ സംരംഭങ്ങള്‍

വിവിധ സംരംഭങ്ങള്‍

  1. സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം
  2. വെറും 10,000 രൂപയ്‌ക്ക്‌ തുടങ്ങാവുന്ന ചില ബിസിനസുകള്‍
  3. ഇളനീരിനെ പായ്‌ക്കറ്റിലാക്കാം, നേട്ടമുണ്ടാക്കാം
  4. ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌
  5. ഹൈ ടെക്‌ കോള്‍ഡ്‌ സ്റ്റോറേജ്‌
  6. കോക്കനട്ട് ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌
  7. പവര്‍ ലോണ്‍ട്രി
  8. സിലിക്ക സാന്‍ഡ്‌ പ്രോസസിംഗ്‌
  9. ബ്രോയ്‌ലര്‍ ചിക്കന്‍ ഫാം
  10. റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌
  11. ബ്രിക്കറ്റ്‌ (Briquette)
  12. ടി.എം.ടി കമ്പികള്‍ക്ക്‌ സാധ്യതയേറെ
  13. തേങ്ങയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍
  14. കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക
  15. ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍
  16. സംഘടനകള്‍
  17. ഒരു ലക്ഷം രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 സംരംഭങ്ങള്‍

സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.
ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ സവിശേഷതകള്‍ ഇവയൊക്കെയാണ്‌:
ആത്മവിശ്വാസം
അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരാണ്‌. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന്‌ ഉറച്ച വിശ്വാസമുള്ളവരാണ്‌. അത്‌ അവര്‍ക്ക്‌ സാധിക്കുന്നുണ്ടു താനും.
വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു
പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്‌. പുതിയ ബിസിനസ്‌ സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.
റിസ്‌ക്‌ എടുക്കാനുള്ള തന്റേടം 
മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്‌ക്‌ എടുക്കുന്നത്‌.
ആസൂത്രണം
വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്‌. അവര്‍ക്കു ഹ്രസ്വകാല പ്‌ളാനും ദീര്‍ഘകാല പ്‌ളാനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും.
ഊര്‍ജസ്വലത
പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്‌.
സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ്‌ബിസിനസ്‌ നടത്തുന്ന മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കും. ആ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാസമയം അറിയാന്‍ ശ്രമിക്കും.
മികച്ച പ്രതിച്ഛായ നേടിയെടുക്കാന്‍ ശ്രമിക്കും
നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത്‌ നിര്‍ണായമാണെന്ന്‌ അവര്‍ കരുതുന്നു.
ഉദാരമനസ്‌കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും.
മാറ്റത്തിനു തയാര്‍ ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്‌. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.
എപ്പോഴും ഉപഭോക്താവ്‌ കേന്ദ്രബിന്ദുഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തി ല്‍ ജയിക്കാന്‍ സഹായിക്കുന്നു.
ടൈം മാനേജ്‌മെന്റ്‌സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.
സ്വയം പ്രചോദിതര്‍
എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച്‌ ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.
സ്വന്തം വളര്‍ച്ചയ്‌ക്കായി പണവും സമയവും ചെലവിടും
സെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.
മറ്റുള്ളവരെ അഭിനന്ദിക്കല്‍
നല്ല കാര്യങ്ങള്‍ ചെയ്‌തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.
മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്‍കുന്നു
വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത്‌ മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കാന്‍ തയാറാകുന്നു.
സിസ്റ്റത്തെക്കുറിച്ച്‌ ചിന്തിക്കുന്നു
തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

വെറും 10,000 രൂപയ്‌ക്ക്‌ തുടങ്ങാവുന്ന ചില ബിസിനസുകള്‍

1. സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്‌? ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്‌ സെല്ലിംഗ്‌. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്‌.
എങ്ങനെ തുടങ്ങാം? ആദ്യം ഏതുല്‍പ്പന്നമാണ്‌ വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ്‌ സിസ്റ്റമോ ക്ലീനിംഗ്‌ വസ്‌തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക. നിങ്ങളുടെ നഗരത്തിലെ യെല്ലോ പേജ്‌ പോലുള്ള ഡയറക്‌റ്ററികള്‍ പരിശോധിക്കുക. വ്യാപാര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക. ഉല്‍പ്പന്നം വന്‍തോതില്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമൊന്നുമില്ല. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍, സാമ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചുപോലും പ്രവര്‍ത്തനം തുടങ്ങാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ലോഗോ പതിപ്പിച്ച ഗിഫ്‌റ്റ്‌ ആര്‍ട്ടിക്കിളുകള്‍ വന്‍തോതില്‍ ആവശ്യമുണ്ട്‌. ഇതിനു പറ്റുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക. അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ കാറ്റലോഗുകള്‍ തയാറാക്കുക. അത്‌ സ്ഥാപനങ്ങളെ കാണിച്ച്‌ ഓര്‍ഡറുകള്‍ നേടാം. ഇത്തരം കാറ്റലോഗുകള്‍ ചുരുങ്ങിയ ചെലവില്‍ തയാറാക്കാന്‍ ഇന്ന്‌ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്‌.
മുടക്കുമുതല്‍
സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌ പോലുള്ള സ്റ്റേഷനറി വസ്‌തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്‌സ്‌ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കുള്ളതാണ്‌. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്‌സ്‌ നിങ്ങള്‍ക്ക്‌ കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും.
എന്തു വരുമാനം ലഭിക്കും?
ഓരോ വില്‍പ്പനയില്‍ നിന്നും നിങ്ങള്‍ക്ക്‌ ലഭിക്കുന്ന മാര്‍ജിനാണ്‌ നിങ്ങളുടെ വരുമാനത്തെ നിര്‍ണയിക്കുന്നത്‌. ഓരോ വില്‍പ്പനയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കാം. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ മൊത്തമായി വില്‍ക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 10000 - 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ്‌ വളരുമ്പോള്‍ സ്വന്തമായി ഓഫീസ്‌ തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌ കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന്‌ രൂപയുടെ വരുമാനം ഉണ്ടാക്കാം. സെല്ലിംഗ്‌ എന്ന ജോലിയോട്‌ നിങ്ങള്‍ക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഇതിലേക്ക്‌ ഇറങ്ങാവൂ. തുടക്കത്തില്‍ സ്വന്തം വീട്‌ കേന്ദ്രീകരിച്ചുതന്നെ ബിസിനസ്‌ ആരംഭിക്കാം. മികച്ച ആദായം നേടാനും വളരാനും വൈവിധ്യവല്‍ക്കരിക്കാനും ഏറെ സാധ്യതയുള്ള ബിസിനസ്‌ ആണ്‌ ഇത്‌.

2. പ്രൊഫഷണല്‍ സേവനം

നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ്‌ ആണെങ്കില്‍ ബുക്ക്‌ കീപ്പിംഗ്‌, ടാക്‌സ്‌ റിട്ടേണ്‍സ്‌, ബാലന്‍സ്‌ ഷീറ്റ്‌, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ്‌, ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌ തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക്‌ ഫീസ്‌ വാങ്ങി അത്‌ നല്‍കാം.
എങ്ങനെ തുടങ്ങാം? 
ആകര്‍ഷകമായ ബിസിനസ്‌ കാര്‍ഡും നിങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ്‌ ബ്രോഷറും തയാറാക്കുക. നികുതി, എക്കൗണ്ടിഗ്‌ സംബന്ധിയായ സേവനം ആവശ്യമുള്ളവരുടെ അടുത്ത്‌ അത്‌ എത്തിക്കുക. മിക്ക ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സേവനം ആവശ്യമുണ്ട്‌.
മുടക്കുമുതല്‍
തുടക്കത്തില്‍ പ്രാദേശികതലത്തില്‍ പരസ്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ സേവനങ്ങളെ സംബന്ധിക്കുന്ന ബ്രോഷറുകളും മറ്റും ആളുകളില്‍ എത്തിക്കാനും പണം മുടക്കണം. ഏതാനും ഇടപാടുകാരെ കിട്ടിയാല്‍ അവരുടെ അടുത്തുനിന്ന്‌ കൂടുതല്‍ ഇടപാടുകാര്‍ക്കായി റഫറന്‍സ്‌ ചോദിക്കാം. ഈ രംഗത്ത്‌ ആദരവ്‌ പിടിച്ചുപറ്റുകയാണ്‌ ഏറ്റവും പ്രധാനം. ഏറ്റവും മികച്ച സേവനം നല്‍കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ.
?എന്തു വരുമാനം ലഭിക്കും
10,000 രൂപ മുതല്‍ 50,000 രൂപ വരെ പ്രതിമാസം വരുമാനം നേടാം. കൂടുതല്‍ ഇടപാടുകാരെ കിട്ടുന്നതോടെ കൂടുതല്‍ ആളുകളെ നിയമിച്ച്‌ ഇത്‌ നിങ്ങള്‍ക്ക്‌ ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കാം. വെബ്‌ ഡിസൈനിംഗ്‌, ഗ്രാഫിക്‌ ഡിസൈനിംഗ്‌, വാസ്‌തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സ്വന്തം വീട്‌ ആസ്ഥാനമാക്കി ഇത്തരം ബിസിനസ്‌ ചെയ്യാം.

3. ഹോം ട്യൂട്ടറിംഗ്‌

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്‌തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന്‌ ഇത്‌ വന്‍ സാധ്യതയാണ്‌ ഒരുക്കുന്നത്‌. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ ട്യൂഷന്‌ പ്രാപ്‌തരായവരെ കിട്ടാതെ വിഷമിക്കുകയാണ്‌ മിക്ക മാതാപിതാക്കളും. കണക്ക്‌, ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന്‌ ഇന്ന്‌ മിക്ക കുട്ടികള്‍ക്കും ട്യൂഷന്‍ അനിവാര്യമാണ്‌. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ്‌ ആരംഭിക്കാം.
എങ്ങനെ തുടങ്ങാം? പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച്‌ നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫഷണലായിരിക്കണം നിങ്ങള്‍. സമീപത്തുള്ള സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട്‌ നിങ്ങളുടെ സേവനം വാഗ്‌ദാനം ചെയ്യാം. താല്‍പ്പര്യമുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ സ്‌കൂളുകള്‍ സഹായിക്കും. നിങ്ങളുടെ വീട്ടിലോ വാടകയ്‌ക്ക്‌ എടുത്ത സ്ഥലത്തോ ഒരു മുറി ആവശ്യമാണ്‌. ഒരോരുത്തര്‍ക്കും പ്രത്യേകം ട്യൂഷന്‍ നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സമയം അതിനനുസരിച്ച്‌ ക്രമീകരിക്കുക.
മുടക്കുമുതല്‍
നിങ്ങളുടെ സേവനത്തെക്കുറിച്ച്‌ മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക്‌ ബോര്‍ഡ്‌, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
എന്തു വരുമാനം ലഭിക്കും?
മാസം 5000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്‌, സംഗീതം, സ്‌പോര്‍ട്‌സ്‌ തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ വീട്ടില്‍ തന്നെ ചെറിയ ടാലന്റ്‌ സ്‌കൂള്‍ തുടങ്ങാം. എയ്‌റോബിക്‌സ്‌, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.

4. ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ഫാസ്റ്റ്‌

നിങ്ങളുടെ വീട്ടില്‍ അറ്റാച്ച്‌ഡ്‌ ബാത്ത്‌ റൂമും പുറത്തേക്ക്‌ വാതിലുമുള്ള ഒരു മുറിയുണ്ടോ? ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനോ കടലിനോ പുഴയ്‌ക്കോ തടാകത്തിനോ മലയ്‌ക്കോ വെള്ളച്ചാട്ടത്തിനോ അടുത്താണോ നിങ്ങളുടെ വീട്‌? ആതിഥേയ വ്യവസായ രംഗത്തേക്ക്‌ ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ഫാസ്റ്റ്‌ ബിസിനസിലൂടെ നിങ്ങള്‍ക്കും ചുവടുവെക്കാം.
എങ്ങനെ തുടങ്ങാം? 
മുറിയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കണം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്‌ ഇതാണ്‌. 250 മുതല്‍ 500 രൂപ വരെ വാടകയ്‌ക്ക്‌ മുറി നല്‍കാം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ അയല്‍ വീട്ടുകാരോടും ഇതേപോലെ മുറികള്‍ സജ്ജമാക്കാന്‍ പറയുക. നിങ്ങള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്കും നല്‍കാം. അങ്ങനെ നിങ്ങള്‍ക്ക്‌ ബെഡ്‌ ആന്‍ഡ്‌ ബ്രേക്ക്‌ ഫാസ്റ്റിന്റെ ചെയ്‌ന്‍ തന്നെ ഉണ്ടാക്കാം. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക്‌ വാടകയില്‍ ഇളവ്‌ നല്‍കുക. അവരെ ദീര്‍ഘകാലം താമസിക്കുന്ന പേയിംഗ്‌ ഗസ്റ്റുകളാക്കി മാറ്റുകയും ആവാം. എല്ലാം നിങ്ങള്‍ നല്‍കുന്ന സുഖസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മുടക്കുമുതല്‍
മുറി നവീകരിക്കുന്നതിനോ ടോയ്‌ലറ്റ്‌ മോടിപിടിപ്പിക്കുന്നതിനോ പണം വേണ്ടിവരും. പ്രാദേശിക പത്രങ്ങളില്‍ ക്ലാസിഫൈഡ്‌ പരസ്യം നല്‍കാനും ചെലവ്‌ വരും.
എന്തു വരുമാനം ലഭിക്കും?
വാടകയ്‌ക്ക്‌ നല്‍കാനായി എത്ര മുറികള്‍ ഉണ്ടോ അതിന്‌ അനുസരിച്ച്‌ വരുമാനവും കൂടും. പ്രതിമാസം 5000 മുതല്‍ 30000 രൂപ വരെ നേടാം.

5. കണ്‍സള്‍ട്ടന്‍സി
റിയല്‍ എസ്റ്റേറ്റ്‌, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന്‌ വിപുലമായ സാധ്യതകളാണ്‌ ഉള്ളത്‌. ഏതു മേഖലയിലാണ്‌ നിങ്ങള്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്‌ ആ മേഖലയിലെ വിപുലമായ ഡാറ്റ ശേഖരമാണ്‌ ഈ രംഗത്ത്‌ നിങ്ങളുടെ വിജയത്തെ നിര്‍ണയിക്കുന്നത്‌.
എങ്ങനെ തുടങ്ങാം? 
റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലാണ്‌ നിങ്ങള്‍ കണ്‍സള്‍ട്ടന്റാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എവിടെയാണോ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്‌ ആ പ്രദേശങ്ങളിലെ വില്‍ക്കാനും വാടകയ്‌ക്ക്‌ നല്‍കാനുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ സേവനത്തെക്കുറിച്ച്‌ പ്രാദേശിക പത്രങ്ങളില്‍ ചെറിയ പരസ്യങ്ങള്‍ നല്‍കാം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കാം. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക എന്നത്‌ വളരെ ലളിതമാണ്‌. മിക്ക ആളുകളും എങ്ങനെ ചെയ്യുന്നു എന്നും അതിനേക്കാള്‍ കൂടുതല്‍ മികവോടെ നിങ്ങള്‍ക്ക്‌ എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മനസിലാക്കുക. മറ്റുള്ളവര്‍ക്ക്‌ എങ്ങനെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന്‌ പറഞ്ഞ്‌ കൊടുക്കുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുക. കണ്‍സള്‍ട്ടിംഗ്‌ ബിസിനസിന്റെ ആണിക്കല്ല്‌ എന്നത്‌ നെറ്റ്‌വര്‍ക്കിംഗ്‌ ആണ്‌. നിങ്ങള്‍ക്ക്‌ പരിചയമുള്ള എല്ലാവരോടും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനത്തെക്കുറിച്ച്‌ പറയാം. അത്തരം സേവനങ്ങള്‍ ഒരിക്കലെങ്കിലും ആവശ്യമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിച്ചുള്ള ഒരു ബിസിനസാണിത്‌. കൂടിയാലോചനകള്‍ നടത്തി വിജയിപ്പിക്കാനും, നേടിയെടുക്കുന്നതുവരെ ഒരു കാര്യത്തെ നിരന്തരം പിന്തുടരാനും മറ്റുള്ളവര്‍ പറയുന്നത്‌ ക്ഷമയോടെ കേള്‍ക്കാനുമൊക്കെയുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുക.
മുടക്കുമുതല്‍
പ്രാദേശിക ദിനപത്രങ്ങളില്‍ നല്‍കുന്ന ക്ലാസിഫൈഡ്‌ പരസ്യം വഴിയാണ്‌ മിക്കവാറും കണ്‍സള്‍ട്ടന്‍സി ബിസിനസ്‌ പ്രവര്‍ത്തിക്കുന്നത്‌. വാങ്ങുന്നവര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒരുമിക്കാനുള്ള ഒരു മാധ്യമമായി നിങ്ങള്‍ മാറുകയാണ്‌ ചെയ്യുന്നത്‌.
എന്തു വരുമാനം ലഭിക്കും?
റിയല്‍ എസ്റ്റേറ്റ്‌, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്‌ക്കുള്ള ഇടപാടുകളാണ്‌ നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന്‌ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം.
6. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌

നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ ബിസിനസ്‌ ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ്‌ ആണ്‌. ഇന്ത്യയില്‍ നൂറുകണക്കിന്‌ എം.എല്‍.എം കമ്പനികള്‍ ഉണ്ട്‌. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ്‌ കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച്‌ ഉറപ്പുവരുത്തിയിരിക്കണം. കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള നിങ്ങളുടെ കഴിവും കൂടുതല്‍ പേരെ നിങ്ങളുടെ സംഘത്തിലേക്ക്‌ ചേര്‍ക്കാനുള്ള കഴിവുമാണ്‌ ഈ ബിസിനസിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക്‌ വിശ്വാസമുണ്ടായിരിക്കണം. അതേക്കുറിച്ച്‌ ആധികാരികമായി നിങ്ങള്‍ക്ക്‌ മറ്റുള്ളവരോട്‌ സംസാരിക്കാന്‍ സാധിക്കണം.

ഇളനീരിനെ പായ്‌ക്കറ്റിലാക്കാം, നേട്ടമുണ്ടാക്കാം

ശ്രീകുമാര്‍ പൊതുവാള്‍

ഇന്ത്യയുള്‍പ്പടെയുളള നിരവധി രാജ്യങ്ങളില്‍ ഏറെ ജനകീയമായ ദാഹശമനിയാണ്‌ ഇളനീര്‍. ജീവന്റെ ദ്രാവകമെന്ന്‌ വരെ അറിയപ്പെടുന്ന ഇളനീരിന്റെ വാണിജ്യ സാധ്യതകള്‍ ഏറെയാണ്‌. വഴിയോരങ്ങളില്‍ വില്‍പ്പനയ്‌ക്കുളള ഇളനീര്‍ പന്തലുകള്‍ ഇന്ന്‌ സാധാരണമാണ്‌, ഇതിന്‌ പുറമെ പായ്‌ക്കറ്റുകളിലും ബോട്ടിലുകളിലുമെല്ലാം ഇളനീര്‍ പായ്‌ക്ക്‌ ചെയ്‌ത്‌ വില്‍പ്പനക്കെത്തുന്നു.
കേവലം ദാഹം ശമിപ്പിക്കുന്നതിനുളള പാനീയം എന്നതിലുപരി ആരോഗ്യപരമായി ഏറെ ഗുണങ്ങളുളള ഇളനീര്‍ മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കും ഉത്തമമാണ്‌. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും സന്തുലിതമായ പാനീയമായ ഇളനീരിന്റെ 100 ഗ്രാമിന്റെ കലോറി മൂല്യം 17.4 ആണ്‌. ഈ ഘടകങ്ങളെല്ലാം തന്നെയാണ്‌ ഇളനീരിനെ ഏറ്റവുമധികം ഡിമാന്റുളള പാനീയമാക്കി തീര്‍ക്കുന്നതും. വെളളത്തിന്‌ പുറമെ ഇളനീര്‍ കാമ്പും വളരെ മൂല്യമുളളത്‌ തന്നെ.

എങ്ങനെ പായ്‌ക്ക്‌ ചെയ്യാം
തെങ്ങില്‍ നിന്നും വെട്ടിയിറക്കിയ കരിക്ക്‌ നേരിട്ട്‌ വില്‍പ്പനക്കെത്തുന്ന പോലെ തന്നെ ചെറിയതോതില്‍ സംസ്‌കരിച്ചും വിപണിയിലെത്തുന്നുണ്ട്‌. ചകിരി നീക്കിയ കരിക്കുകള്‍ പൊട്ടാസിയം ബൈസള്‍ഫൈറ്റ്‌, സിട്രിക്‌ ആസിഡ്‌ എന്നിവയില്‍ ഏതാനും മിനിറ്റുകള്‍ മുക്കിയതിനു ശേഷം ഉണക്കിയ ശേഷമാണ്‌ പായ്‌ക്കിംഗിനുപയോഗിക്കുന്നത്‌. മധുരത്തിന്റെയും വിവിധ എന്‍സൈമുകളുടെയും സാന്നിധ്യം മൂലം ഇളനീര്‍ കേടുവരാനിടയുണ്ടെണ്ടങ്കിലും ഫലപ്രദമായ പായ്‌ക്കിംഗിലൂടെ ഇത്‌ പരിഹരിക്കാം.

മൈസൂരിലെ ഡിഫന്‍സ്‌ ഫുഡ്‌ റിസര്‍ച്ച്‌ ലബോറട്ടറിയുമായി ചേര്‍ന്ന്‌ നാളികേര വികസന ബോര്‍ഡ്‌ റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളിലും അലുമിനിയം കാനുകളിലും പോളിപ്രൊപിലീന്‍ ബോട്ടിലുകളിലും ഇളനീര്‍ പായ്‌ക്ക്‌ ചെയ്യുന്നതിനുളള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. റിട്ടോര്‍ട്‌ബ്‌ള്‍ പൗച്ചുകളില്‍ സാധാരണ അന്തരീക്ഷത്തില്‍ മൂന്ന്‌ മാസം വരെയും ശീതീകരിച്ച അന്തരീക്ഷത്തില്‍ ആറ്‌ മാസം വരെയും ഇളനീര്‍ കേട്‌ വരാതെയിരിക്കും. അലുമിനിയം കാനുകളുടെയും പോളിപ്രൊപിലീന്‍ ബോട്ടിലുകളുടെയും കാലാവധി ഒമ്പത്‌ മാസത്തോളമാണ്‌.

ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ, കീടാണുക്കളെ തടയുന്ന അസപ്‌റ്റിക്‌ പായ്‌ക്കേജിംഗ്‌ രീതിയും പ്രചാരത്തിലുണ്ടണ്ട്‌. ഈ പായ്‌ക്കുകളില്‍ 18 മാസത്തോളം ഇളനീര്‍ കേടാവാതെയിരിക്കും. ഇത്തരത്തില്‍ ഇളനീര്‍ സംസ്‌കരണം നടത്തുന്ന ആറ്‌ യൂണിറ്റുകള്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദിനംപ്രതി ഏകദേശം 50,000 കരിക്കുകളാണ്‌ ഇവിടങ്ങളില്‍ സംസ്‌കരണം ചെയ്യപ്പെടുന്നത്‌. പായ്‌ക്കറ്റിലുളള ഇളനീര്‍ പാനീയത്തിന്‌ ആവശ്യക്കാര്‍ ഏറുന്നതോടെ മികച്ച അവസരമാണ്‌ സംരംഭകര്‍ക്കുളളത്‌.

(ലേഖകന്‍ നാളികേര വികസന ബോര്‍ഡില്‍ പ്രോസസിംഗ്‌ എന്‍ജിനീയറാണ്‌. ഫോണ്‍: 98958 16291)

ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌

ഈ ഡിജിറ്റല്‍ യുഗത്തിലും പേപ്പറിനുള്ള ഡിമാന്‍ഡ്‌ നാള്‍ക്കുനാള്‍
വര്‍ധിക്കുകയാണ്‌. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പേപ്പറിനുള്ള ലോക ഡിമാന്‍ഡില്‍ ഇരട്ടി വര്‍ധനയാണ്‌ ഉണ്ടായത്‌. ഈ ദശാബ്‌ദം പൂര്‍ത്തിയാകുന്നതോടെ വീണ്ടും ഇരട്ടി വര്‍ധനയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യാക്കാരുടെ പ്രതിശീര്‍ഷ പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്‌ ഉപയോഗം അഞ്ച്‌ കിലോ ആണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരളത്തിലെ പ്രതിവര്‍ഷ പേപ്പര്‍ ഡിമാന്‍ഡ്‌ 1.6 ലക്ഷം ടണ്ണാണ്‌. കേരളത്തിന്റെ സമീപ പട്ടണങ്ങളായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ശിവകാശി, കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ തുടങ്ങിയ വിപണികളും നമുക്ക്‌ ഉപയോഗിക്കം. ക്രാഫ്‌റ്റ്‌ ലൈനര്‍, വെറ്റ്‌ ലൈനര്‍, ഡ്യൂപ്ലെക്‌സ്‌ ബോര്‍ഡ്‌, ഫയല്‍ ബോര്‍ഡ്‌ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മികച്ച സാധ്യതയുണ്ട്‌.

ലൊക്കേഷന്‍
എറണാകുളത്ത്‌ പദ്ധതി തുടങ്ങാം

പദ്ധതി ചെലവ്‌ (ലക്ഷം രൂപയില്‍)
1. സ്ഥലം (10 ഏക്കര്‍) : 105.00
2. കെട്ടിടം (3000 സ്‌ക്വയര്‍ മീറ്റര്‍) : 195.00
3. പ്ലാന്റ്‌ & മെഷിനറി : 758.74
4. യൂട്ടിലിറ്റീസ്‌ : 348.00
5. മിസ്‌ലേനിയസ്‌ ഫിക്‌സഡ്‌
അസറ്റ്‌ : 32.00
6. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 90.63
7. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 153.88
8. കണ്ടിന്‍ജെന്‍സീസ്‌ : 36.75
9. മറ്റുള്ളവ : 30.00
ആകെ : 1750.00

സാമ്പത്തിക നിര്‍ദേശം
ഇക്വിറ്റി : 875.00
ഡെബിറ്റ്‌ : 875.00
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 30.74 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ : 25.96%
ഐആര്‍ആര്‍ : 15.51
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 54.27%
പദ്ധതി ഒറ്റ നോട്ടത്തില്‍
പദ്ധതി : ഇന്‍ഡസ്‌ട്രിയല്‍ പാക്കേജിംഗ്‌ പേപ്പര്‍ നിര്‍മാണ യൂണിറ്റ്‌
പദ്ധതി സ്ഥലം : എറണാകുളം ജില്ല
കപ്പാസിറ്റി : 18000 ടിപിഎ
പ്രോജക്‌റ്റ്‌ കോസ്റ്റ്‌ : 1750 ലക്ഷം
വിറ്റുവരവ്‌ : 3264.75 ലക്ഷം
നിര്‍മാണ സാമഗ്രി : വേസ്റ്റ്‌ പേപ്പര്‍
ആവശ്യമുള്ള സ്ഥലം : 10 ഏക്കര്‍
മനുഷ്യവിഭവശേഷി : 200
നികുതിക്കു മുമ്പുള്ള ലാഭം
(ഒപ്‌റ്റിമം കപ്പാസിറ്റി) : 400.33 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 257.39 ലക്ഷം

ഹൈ ടെക്‌ കോള്‍ഡ്‌ സ്റ്റോറേജ്‌

പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉപയോഗം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. പ്രതിവര്‍ഷം 1.5 ലക്ഷം ടണ്‍ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വ്യാപാരമാണ്‌ ഇവിടെ നടക്കുന്നത്‌. ആപ്പിള്‍, ഓറഞ്ച്‌, ഉരുളക്കിഴങ്ങ്‌, മുളക്‌ എന്നിവയാണ്‌ ഇതില്‍ മുഖ്യം. കേരളത്തിന്‌ പുറത്തുനിന്ന്‌ വരുന്ന ഇവ കേടാകാതെ സൂക്ഷിച്ചുവെക്കാന്‍ ഇവിടെ മതിയായ കോള്‍ഡ്‌ സ്റ്റോറേജ്‌ സംവിധാനമില്ല. കോള്‍ഡ്‌ സ്റ്റോറേജ്‌ പ്രധാന കാര്‍ഷികാധിഷ്‌ഠിത വ്യവസായമായാണ്‌ പരിഗണിക്കുന്നത്‌. ഗവണ്‍മെന്റിന്റെ മുന്‍ഗണന മേഖലയിലുള്ള വ്യവസായമാണിത്‌. കേന്ദ്രഗവണ്‍മെന്റില്‍ നിന്ന്‌ 25 ശതമാനം മൂലധന സബ്‌സിഡി ലഭിക്കും. കിന്‍ഫ്രയാണ്‌ ഇതിനുള്ള കേരളത്തിലെ നോഡല്‍ ഏജന്‍സി

കോക്കനട്ട് ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌

തേങ്ങയുടെ തൊണ്ട്‌ ധാരാളം ലഭിക്കുന്ന പ്രദേശത്ത്‌ ആരംഭിക്കാന്‍ കഴിയുന്ന ഒരു ചെറു സംരംഭമാണ്‌ കയര്‍ ഡീ ഫൈബറിംഗ്‌ യൂണിറ്റ്‌. ചകിരിക്ക്‌ നല്ല ഡിമാന്റാണ്‌ ഇപ്പോഴുള്ളത്‌. തൊണ്ട്‌ കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, സെല്‍ഫ്‌ ഹെല്‍പ്പ്‌ ഗ്രൂപ്പ്‌ എന്നിവ വഴി സംരംഭിക്കാം. തൊണ്ട്‌ സംഭരണത്തിന്‌ ബ്ലോക്ക്‌ തലങ്ങളില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. തൊണ്ട്‌, ചകിരി എന്നിവ ട്രാന്‍സ്‌പോര്‍ട്ട്‌ ചെയ്യുന്നതിന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സബ്‌സിഡിയും ലഭിക്കും. സഹകരണ സംഘങ്ങള്‍ ഡീഫില്‍റ്ററിംഗ്‌ യൂണിറ്റ്‌ ആരംഭിച്ചാല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ
75 ശതമാനം-പരമാവധി 25 ലക്ഷം രൂപവരെ- ധനസഹായം നല്‍കും. മറ്റുള്ളവര്‍ക്ക്‌ സ്ഥിരം മൂലധനത്തിന്റെ 50 ശതമാനം -പരമാവധി 10 ലക്ഷം രൂപ വരെ- കേരള സര്‍ക്കാര്‍ കയര്‍ വികസന വകുപ്പുവഴി ഗ്രാന്‍ഡ്‌/സബ്‌സിഡിയും നല്‍കുന്നു.

പവര്‍ ലോണ്‍ട്രി

എല്ലാ സ്ഥലങ്ങളിലും ആരംഭിക്കാവുന്ന സര്‍വീസ്‌ സെക്‌റ്ററിലെ ഒരു ചെറു സംരംഭമാണ്‌ പവര്‍ ലോണ്‍ട്രി. ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, ഹോസ്‌പിറ്റല്‍, ഇന്ത്യന്‍ റെയില്‍വേ എന്നിവയാണ്‌ പ്രധാന ഉപഭോക്താക്കള്‍. പ്രവര്‍ത്തനമൂലധനം വളരെ കുറച്ചു മതിയെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം 2500 പീസസ്‌ വരെ അലക്കാം. ഇത്‌ ഒരു സര്‍വീസ്‌ ആക്‌റ്റിവിറ്റി ആയതുകൊണ്ട്‌ ഇലക്‌ട്രിസിറ്റി കണ്‍സെഷന്‍ ലഭിക്കില്ല. വ്യവസായ വകുപ്പില്‍ നിന്ന്‌ മറ്റ്‌ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.
പദ്ധതി ചെലവ്‌
സ്ഥലം : സ്വന്തം / ലീസ്‌
കെട്ടിട 1300 Sq. feet : 12 ലക്ഷം രൂപ
പ്ലാന്റ്‌ & മെഷിനറി : 29.50 ലക്ഷം രൂപ
വൈദ്യുതീകരണം : 2.50 ലക്ഷം രൂപ
വെഹിക്കിള്‍ : 3.50 ലക്ഷം രൂപ
പ്രീ ഓപ്പറേറ്റീവ്‌ എക്‌സ്‌പെന്‍സ്‌ : 3.00 ലക്ഷം രൂപ
കണ്ടിന്‍ജെന്‍സീസ്‌ : 1.50 ലക്ഷം രൂപ
മൊത്തം : 52 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം
ഒരു മാസം : 1.00 ലക്ഷം രൂപ
ജോലിക്കാര്‍ : 8 പേര്‍
(80 ശതമാനത്തിന്‌ മുകളില്‍ കപ്പാസിറ്റി ഉപയോഗിക്കാം)
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 2.5 : 1 (2.5:1)
ബി ഇ പി : 41%
പേ ബാക്ക്‌ പീരീഡ്‌ : 3 വര്‍ഷവും 2 മാസവും
സാമ്പത്തിക സ്രോതസ്സ്‌
ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്‌പ : 36.40 ലക്ഷം രൂപ
സ്വന്തം വിഹിതം : 15.60 ലക്ഷം രൂപ
ആകെ : 52.00 ലക്ഷം രൂപ

സിലിക്ക സാന്‍ഡ്‌ പ്രോസസിംഗ്‌

തിന്‍ ഗ്ലാസ്‌ വെയറുകള്‍, ഗ്ലാസ്‌, റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‌തുവാണ്‌ സിലിക്ക സാന്‍ഡ്‌. ഇത്‌ നിര്‍മിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്‌തു സിലിക്കാ സാന്‍ഡ്‌ മിനറലാണ്‌. ഇന്ത്യയിലെ ??ഫൗണ്ടറികള്‍ മാത്രം പ്രതിവര്‍ഷം ആറുലക്ഷം ടണ്‍ ഫൗണ്ടറി സാന്‍ഡ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. സിലിക്കാ സാന്‍ഡിന്റെ ഡിമാന്‍ഡില്‍ പ്രതിവര്‍ഷം അഞ്ച്‌ ശതമാനം വര്‍ധനയാണ്‌ ഉണ്ടാകുന്നത്‌. കോയമ്പത്തൂരാണ്‌ ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ കേന്ദ്രം. അവിടെ ഇത്തരത്തിലുള്ള നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌
പദ്ധതി ചെലവ്‌
1. സ്ഥലം (1 ഏക്കര്‍): 15ലക്ഷം
2. കെട്ടിടം (500 ച: മീ.) : 10ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 240 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 10 ലക്ഷം
5. പ്രിലിമിനറി & പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 65ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള
മാര്‍ജിന്‍ മണി : 10 ലക്ഷം

7. കണ്ടിന്‍ജെന്‍സീസ്‌ : 30 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 2 ലക്ഷം
9. ആകെ : 360 ലക്ഷം

സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 36 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌ മെന്റ്‌ :18 %
പേ ബാക്ക്‌ പീരിഡ്‌ : 5 വര്‍ഷം

പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 30000 ടണ്‍
പദ്ധതി ചെലവ്‌ : 360 ലക്ഷം
വിറ്റുവരവ്‌്‌ : 210 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 20
നികുതിക്കുമുമ്പുള്ള ലാഭം: 124 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 77ലക്ഷം

ബ്രോയ്‌ലര്‍ ചിക്കന്‍ ഫാം

ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കാവുന്ന ഒരു മൈക്രോ സംരംഭമാണ്‌ ഇറച്ചി കോഴി വളര്‍ത്തല്‍. ഇന്ന്‌ കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ്‌ നിയന്ത്രിക്കുന്നത്‌.
ഈ സംരംഭം തുടങ്ങുന്നതിന്‌ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണം. മൃഗസംരക്ഷണ വകുപ്പിന്റെ ട്രെയ്‌നിംഗ്‌ സെന്ററുകളില്‍ കോഴിക്കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നതിനും അതിനെ വളര്‍ത്തുന്നതിനും പിന്നീട്‌ മാര്‍ക്കറ്റിംഗിനും പരിശീലനം ലഭ്യമാണ്‌. തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന കോഴികളെക്കാള്‍ കേരളത്തിലെ കോഴികള്‍ക്കാണ്‌ ഇന്നും ഡിമാന്റ്‌.

പദ്ധതി ചെലവ്‌
സ്ഥലം : ലീസ്‌
കെട്ടിടം : 15 ലക്ഷം
വൈദ്യൂതീകരണം : 50,000 രൂപ
അളവ്‌ യന്ത്രം : 10,000 രൂപ
മിസ്‌ലേനിയസ്‌ അസറ്റ്‌സ്‌ : 40000 രൂപ
ആകെ : 16.00 ലക്ഷം
പ്രവര്‍ത്തന മൂലധനം (രണ്ട്‌ മാസത്തേക്ക്‌)
1000 കോഴിക്കുഞ്ഞുങ്ങളുടെ
വില : 20,0000 രൂപ
തീറ്റച്ചെലവ്‌ : 88,0000 രൂപ
വാക്‌സിന്‍
മുതലായവ : 5000 രൂപ
വൈദ്യുതി ചെലവ്‌ : 5000 രൂപ
ജോലിക്കാര്‍ക്ക്‌
വേതനം : 15,000 രൂപ
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : 10,000 രൂപ
തറവാടക : 15,000 രൂപ
മറ്റ്‌ അനാമത്ത്‌
ചെലവുകള്‍ : 10,000 രൂപ
മൊത്തം : 11,40,000
വിറ്റുവരവ്‌ (രണ്ട്‌ മാസം)
ഇറച്ചികോഴികള്‍ : Rs. 13,72000/-
(Chicken Rs. 70/kg)
വളം വിറ്റുവരവ്‌ : Rs. 7500/-
ആകെ : Rs. 13,79,500
രണ്ട്‌ മാസത്തെ ലാഭം, പലിശ, നികുതി
മുതലായവയ്‌ക്ക്‌ മുന്‍പ്‌ : Rs. 2,39,500
പദ്ധതി അടങ്കല്‍
സ്ഥിരം മൂലധനം : Rs. 16,00000 ലക്ഷം
പ്രവര്‍ത്തന മൂലധനം : Rs. 11,40000
മൊത്തം : Rs. 27,40,000
മുടക്കു മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രൊമോട്ടറുടെ വിഹിതം : Rs. 85,6000
ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്‌പ : Rs. 18,84000/-
ആകെ : Rs. 27,40,000/
ഒരു വര്‍ഷത്തെ ചെലവ്‌
ആവര്‍ത്തന ചെലവ്‌ : Rs. 68,40,000
പലിശ : Rs. 30,0000/-
തേയ്‌ മാനം : Rs. 80,000/
ബാങ്കില്‍ തവണ അടയ്‌ക്കല്‍: Rs.50,000/-
നികുതി : Rs. 25,000
ആകെ : Rs. 72,95000
ഒരു വര്‍ഷത്തെ ലാഭം: Rs. 82,77,000-72,95000
Rs.9,82,000

റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌

ഫൗണ്ടറികളില്‍ ഉപയോഗിക്കുന്ന റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡിന്‌ കേരളത്തില്‍ വലിയ ഡിമാന്റ്‌ ആണുള്ളത്‌. പ്രതിവര്‍ഷമുള്ള 40000 ടണ്ണിന്റെ ഡിമാന്റ്‌ ശരാശരി അഞ്ച്‌ ശതമാനം വീതം വര്‍ധിക്കുകയാണ്‌. കേരളത്തില്‍ ഇപ്പോള്‍ റെസിന്‍ കോട്ടഡ്‌ സിലിക്ക സാന്‍ഡ്‌ നിര്‍മിക്കുന്ന സ്ഥാപനങ്ങളൊന്നുമില്ല. ആകര്‍ഷകമായ വിലയില്‍ സംസ്ഥാനത്തിനകത്തുതന്നെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വില്‍ക്കാന്‍ കഴിയും. സിലിക്ക സാന്‍ഡും റെസിനുമാണ്‌ അസംസ്‌കൃത വസ്‌തുക്കള്‍
ലൊക്കേഷന്‍
ചേര്‍ത്തലയിലെ പള്ളിപ്പുറം ഈ പദ്ധതിക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌
പദ്ധതി ചെലവ്‌
1. സ്ഥലം (1.5 ഏക്കര്‍): 22ലക്ഷം
2. കെട്ടിടം (750ച:അ) : 18 ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 210 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 40 ലക്ഷം
5. പ്രീഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ :10ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 50 ലക്ഷം
7. കണ്ടിന്‍ജെന്‍സീസ്‌ : 40 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 15 ലക്ഷം
9. ആകെ : 450 ലക്ഷം
സാമ്പത്തിക സൂചികകള്‍ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 26 %
റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌ മെന്റ്‌ :13 %
പേ ബാക്ക്‌ പീരിഡ്‌ : 5 വര്‍ഷം

പദ്ധതി ഒറ്റ നോട്ടത്തില്‍
കപ്പാസിറ്റി(പ്രതിവര്‍ഷം) : 10000 ടണ്‍
പദ്ധതി ചെലവ്‌ : 450 ലക്ഷം
വിറ്റുവരവ്‌്‌ : 700 ലക്ഷം
തൊഴിലാളികളുടെ എണ്ണം : 25
നികുതിക്കുമുമ്പുള്ള ലാഭം: 110 ലക്ഷം
നികുതിക്ക്‌ ശേഷമുള്ള ലാഭം: 60ലക്ഷം

ബ്രിക്കറ്റ്‌ (Briquette)

കത്തിക്കുമ്പോള്‍ തടിയില്‍ നിന്ന്‌ ലഭിക്കുന്ന ചൂടിനൊപ്പമോ(കലോറിഫിക്ക്‌ വാല്യൂ) അതില്‍ കൂടുതലോ കിട്ടുന്ന ഒരു ഉല്‍പ്പന്നമാണ്‌ ബ്രിക്കറ്റ്‌ ( Block of compressed coal dust used as fuel) അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ അറക്കപ്പൊടി, കരിമ്പിന്‍ ചണ്ടി, ജാതിയുടെ തൊണ്ട്‌, ഉണങ്ങിയ ചകിരിച്ചോര്‍, ചായപ്പൊടി വേസ്റ്റ്‌, കോഫി വേസ്റ്റ്‌, കശുവണ്ടി തോട്‌, സ്‌പൈസ്‌ എക്‌സ്‌ട്രാക്ഷന്‌ ശേഷമുള്ള ചണ്ടി മുതലായവയാണ്‌. എവിടെയെല്ലാം ബോയിലര്‍ ഉപയോഗിക്കുന്നുവോ അവിടെയെല്ലാം ഇന്ധനമായി ബ്രിക്കറ്റ്‌ ഉപയോഗിക്കാം. റ്റീ ഫാക്‌റ്ററികള്‍, കോഫി ഫാക്‌റ്ററികള്‍, ടയര്‍ നിര്‍മാണ യൂണിറ്റുകള്‍, പേപ്പര്‍ നിര്‍മാണ ഫാക്‌റ്ററികള്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ബ്രിക്കറ്റ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌.

പദ്ധതി ചെലവ്‌
സ്ഥലം : 30 സെന്റ്‌ മുതല്‍ 50 സെന്റ്‌ വരെ
(സ്വന്തം സ്ഥലം)
കെട്ടിടം 1000 ചതുരശ്രയടി : 30 ലക്ഷം രൂപ
മെഷിനറിയും ഉപകരണങ്ങളും : 30 ലക്ഷം രൂപ
വൈദ്യുതീകരണം : 10 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം : 30 ലക്ഷം രൂപ
ആകെ : 100 ലക്ഷം
വൈദ്യുതി : 100 കെവിക്ക്‌ മുകളില്‍
ജോലിക്കാര്‍ : 30
ധന വിനിയോഗം
മൂലധനം : 29.50 ലക്ഷം
ടേം ലോണ്‍ : 52.50 ലക്ഷം
പ്രവര്‍ത്തന മൂലധന ലോണ്‍ : 18.00 ലക്ഷം
ആകെ : 100 ലക്ഷം
75 mm dia briquet ആണ്‌ പ്രധാനമായും
ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌.
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 30%
മുടക്ക്‌ മുതല്‍ തിരികെ
ലഭിക്കുന്ന സമയം : 3 - 3.5 വര്‍ഷം
വില്‍പ്പന വില : ഒരു ടണ്ണിന്‌ 3600 രൂപ
വ്യവസായ വകുപ്പില്‍ നിന്ന്‌ പരമാവധി 2.5 ലക്ഷം രൂപ പ്രാരംഭ മൂലധനമായും (മാര്‍ജിന്‍ മണി വായ്‌പ) ഊന്നല്‍ (trust) വ്യവസായത്തില്‍ വരുന്നതുകൊണ്ട്‌ സ്ഥിരം മൂലധനത്തിന്റെ 15 ശതമാനം (പരമാവധി 15 ലക്ഷം രൂപ വരെ) സ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ സബ്‌സിഡിയായും ലഭിക്കാന്‍ അര്‍ഹതയുണ്ട്‌.

ടി.എം.ടി കമ്പികള്‍ക്ക്‌ സാധ്യതയേറെ

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായ ടി.എം.ടി കമ്പികള്‍ക്ക്‌ വിപണിയിലിന്ന്‌ വന്‍ ഡിമാന്റാണുള്ളത്‌. വാര്‍ക്കയ്‌ക്കും ജനലുകള്‍ക്കും ഗേറ്റുകള്‍ക്കും മറ്റും വിവിധ തരത്തിലുള്ള റോഡുകളും ബാറുകളും ആംഗിളുകളും ആവശ്യമാണ്‌. ഡിമാന്റിനനുസരിച്ച്‌ വിതരണം ചെയ്യാനുള്ള ഉല്‍പ്പന്നം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നത്‌ ഇവയുടെ വര്‍ധിച്ച സാധ്യതയാണ്‌ കാണിക്കുന്നത്‌.

ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1.75:1
നിലവിലുള്ള അനുപാതം : 3.23
ആവറേജ്‌ ഡെറ്റ്‌ സര്‍വീസ്‌
കവറേജ്‌ റേഷ്യോ : 2.45
ബ്രേക്ക്‌ ഇവന്‍ പോയ്‌ന്റ്‌ : 42.50
മൂന്നാം വര്‍ഷ ബ്രേക്ക്‌
ഈവന്‍ സെയ്‌ല്‍ (ലക്ഷത്തില്‍) : 582.29
പദ്ധതി നിര്‍ദേശം
6 MM & 8 MM വലിപ്പത്തിലുള്ള വിവിധതരം എം.എസ്‌ & ടി.എം.റ്റി കമ്പികളുടെ നിര്‍മാണം
പദ്ധതി ചെലവ്‌ ( ലക്ഷത്തില്‍)
1. സ്ഥലം (ഒന്നര ഏക്കര്‍) : 10.00
2. കെട്ടിടം : 48.00
3. മെഷിനറിയും ഉപകരണങ്ങളും : 100
4. വൈദ്യുതീകരണ ചെലവ്‌ : 40.00
5. മിസ്‌ലേനിയസ്‌ അസറ്റ്‌ : 36.00
6. പ്രീ-ഓപ്പറേറ്റിവ്‌ എക്‌സ്‌പെന്‍സ്‌ : 10.00
7. കണ്ടിജെന്‍സി : 6.00
8. പ്രവര്‍ത്തന മൂലധന മാര്‍ജിന്‍ : 25
ആകെ : 275
മുടക്ക്‌ മുതല്‍ കണ്ടെത്താനുള്ള മാര്‍ഗം
പ്രമോട്ടര്‍മാരുടെ വിഹിതം : 100.00
വായ്‌പ : 175.00
ആകെ : 275.00
പദ്ധതി ഒറ്റ നോട്ടത്തില്‍
അസംസ്‌കൃത വസ്‌തു : അയേണ്‍ സ്‌ക്രാപ്പ്‌
വിപണി : കേരളം
ഉപകരണങ്ങള്‍ : 56
വാര്‍ഷിക വിറ്റുവരവ്‌ : 652.09 (70 % കപ്പാസിറ്റി)
(ലക്ഷത്തില്‍)
നികുതിക്കു മുമ്പുള്ള ലാഭം : 76.21
വാര്‍ഷിക ലാഭ വിഹിതം : 48.76
ആകെ ലാഭം : 6.12
കപ്പാസിറ്റി

ഉല്‍പ്പന്നം

കപ്പാസിറ്റി (പ്രതി ദിനം)

കപ്പാസിറ്റി
(% കണക്കില്‍)

6 MM TMT
കമ്പികള്‍

9.00

60

8 MM TMT

5.25

36

Flats,Angles

0.75

5

ആകെ

15

100%

തേങ്ങയില്‍നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

കോക്കനട്ട്‌ ക്രീം കോക്കനട്ട്‌ പൗഡര്‍

കറികള്‍, മില്‍ക്ക്‌ ഷേക്ക്‌, ശീതള പാനീയങ്ങള്‍, ഐസ്‌ കാന്‍ഡി, ഫ്രൂട്ട്‌ സാലഡ്‌ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന കോക്കനട്ട്‌ ക്രീമിന്‌ നല്ല ഡിമാന്‍ഡ്‌ ഉണ്ട്‌. പ്രത്യേകിച്ചും ആഭ്യന്തര, ഗള്‍ഫ്‌, പശ്ചിമ ഏഷ്യന്‍ വിപണികളില്‍. ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹോട്ടല്‍, ബേക്കറി തുടങ്ങിയവയ്‌ക്ക്‌ സപ്ലൈ ചെയ്യാം. നേരിട്ട്‌ വീടുകളില്‍ വില്‍ക്കാം.

പദ്ധതി നിര്‍ദേശം
സംസ്ഥാനത്ത്‌ നാളികേരം വന്‍ തോതില്‍ ലഭ്യമാണെന്നിരിക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്‌ മികച്ച സാധ്യതകളാണ്‌ ഉള്ളത്‌.

പദ്ധതി ചെലവ്‌
1. സ്ഥലം (രണ്ട്‌ ഏക്കര്‍): 25ലക്ഷം
2. കെട്ടിടം (8000 ച:അ) : 40 ലക്ഷം
3. പ്ലാന്റ്‌ & മെഷിനറി : 115 ലക്ഷം
4. അദര്‍ ഫിക്‌സഡ്‌ അസറ്റ്‌സ്‌ : 20.30 ലക്ഷം
5. പ്രീഓപ്പറേറ്റിവ്‌
എക്‌സ്‌പെന്‍സ്‌ : 21.20ലക്ഷം
6. പ്രവര്‍ത്തന മൂലധനത്തിനുള്ള മാര്‍ജിന്‍ മണി : 35 ലക്ഷം
7. യൂട്ടിലിറ്റീസ്‌ : 20 ലക്ഷം
8. കണ്ടിന്‍ജെന്‍സീസ്‌ : 10 ലക്ഷം
8. ഡിപ്പോസിറ്റ്‌ : 1.5 ലക്ഷം
10. ആകെ : 288 ലക്ഷം
സാമ്പത്തിക സൂചികകള്‍
ഡെറ്റ്‌ ഇക്വിറ്റി റേഷ്യോ : 1:1
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി : 24.10

കൂണ്‍ കൃഷിയിലൂടെ ഒരു വിജയമാതൃക

കൂണ്‍ കൃഷിയില്‍ എത്രമാത്രം സാങ്കേതികവല്‍ക്കരണം ആകാം? എത്രത്തോള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാം? ഈ അന്വേഷണങ്ങളാണ് ഒരു സാധാരണ വീട്ടമ്മയെ പ്രതിമാസം 50,000 രൂപ ലാഭമുണ്ടാക്കുന്ന സംരംഭകയാക്കിയത്

ഒരു പതിറ്റാണ്ടിലേറെയായുള്ള നിരന്തര പരിശ്രമമാണ് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയായ ജാനകി ശ്രീകുമാറിനെ കൂണ്‍ കൃഷി രംഗത്തെ വിജയിയായ സംരംഭകയാക്കി മാറ്റിയത്. ഓയ്‌സ്റ്റര്‍, മില്‍ക്കി എന്നീ വിഭാഗം കൂണുകളും ഊട്ടിയില്‍ നിന്നും ബട്ടണ്‍ മഷ്‌റൂം വരുത്തി അതിന്റെയും വിപണനവും നടത്തുന്ന ജാനകി കൂണ്‍ ഉല്‍പ്പാദനത്തില്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലൊക്കെ കടന്നുചെന്ന് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നതാണ് പ്രത്യേകത. ഇതിനെല്ലാം ജാനകിയെ സഹായിച്ചത് ഹൈടെക് കൃഷിരീതികളും.

കൂണ്‍ വിത്ത് ആവശ്യമുള്ള കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വരെ ജാനകി വിതരണം നടത്തുന്നുണ്ട്. സ്വാദിഷ്ട മഷ്‌റൂം എന്ന ബ്രാന്‍ഡില്‍ കൂണില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നു. ശാസ്തമംഗലത്തെ സ്വന്തം വില്‍പ്പനകേന്ദ്രത്തിലൂടെ എല്ലാത്തരം കൂണ്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കിയിട്ടുള്ള ജാനകി തലസ്ഥാനത്തെ പ്രമുഖ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും കൂണ്‍ നല്‍കുന്നുണ്ട്.

മുറിക്കുള്ളിലേ കൂണ്‍ കൃഷി നടാനാകൂ എന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്ത് അവക്കുള്ളിലും തുറസായ സ്ഥലങ്ങളില്‍ ഷെഡ്ഡുകള്‍ നിര്‍മിച്ചു കാണ്ടുമാണ് ജാനകി കൂണ്‍ കൃഷി നടത്തുന്നത്. കൂണ്‍ വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള എയര്‍ കണ്ടീഷന്റ് ലാബ്, കൂണ്‍ ഉല്‍പ്പാദനത്തിനായി മുറിക്കുള്ളിലെ ചൂടും ഈര്‍പ്പവും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, വെര്‍മി കംപോസ്റ്റ് നിര്‍മിക്കുന്നതിനായുള്ള യന്ത്രവല്‍കൃത ഫാം തുടങ്ങിയ ഹൈടെക് കൃഷി രീതികളാണ് ജാനകി സ്വീകരിച്ചിട്ടുള്ളത്.

കൃഷി ഹൈടെക് ആകുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. ബിസിനസില്‍ പ്രൊഫഷണലിസം കൊണ്ടുവരാനും ഇത് സഹായിക്കും. മാത്രമല്ല മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും അവയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഹൈടെക് സമ്പ്രദായം വഴിയൊരുക്കും ജാനകി അഭിപ്രായപ്പെട്ടു. വെര്‍മി കംപോസ്റ്റ് നിര്‍മാണത്തിനായി കൂടുതല്‍ മെഷിനറി ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ വെര്‍മിഫാമില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളൂ.

ദിവസേന ഏകദേശം 50കിലോ കൂണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ജാനകി ഉല്‍പ്പാദചെലവുകളും വാടകയും ഒഴികെ പ്രതിമാസം 50,000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നമാണ് കൂണ്‍. ഒരു കിലോ കൂണിന്റെ ഉല്‍പ്പാദനചെലവ് 60 രൂപയാണെങ്കില്‍ അതിന്റെ വിപണി വില 150 മുതല്‍ 200 രൂപ വരെയാണ്. അതിനാല്‍ മുതല്‍മുടക്കിന്റെ ഇരട്ടിയോളം ലാഭം ഇതില്‍ നിന്നും നേടാനാകുമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. സാധാരണ ഒരു വീട്ടമ്മ അവരുടെ വീട്ടിലെ ഒന്നോ രണ്ടോ മുറികൂണ്‍ കൃഷിക്കായി മാറ്റിവെക്കുകയും മറ്റ് ജോലികള്‍ക്കൊപ്പം ദിവസേന രണ്ട് മണിക്കൂര്‍ അതിനായി ചെലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും സഹായമില്ലാതെ തന്നെ പ്രതിമാസം 5000 രൂപ വരുമാനം നേടാനാകും. തൊഴില്‍രഹിതരായ യുവതികള്‍ക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള ഒരു മാര്‍ഗമാണിത്. ജാനകി ചൂണ്ടിക്കാട്ടി.

മലയിന്‍കീഴ് കേന്ദ്രമാക്കി ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു ഫാം നിര്‍മിച്ചുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 1.25 കോടി രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിന ഉല്‍പ്പാദനം 200 കിലോയാകും. ഇതിനുപുറമെ കൂണ്‍ കൃഷിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്കും ജാനകി നേതൃത്വം നല്‍കുന്നു.

ഫ്രാഞ്ചൈസര്‍ക്കു വേണ്ട അഞ്ച്‌ കാര്യങ്ങള്‍

ഫ്രാഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ്‌ ലഭിക്കുന്നത്‌, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന്‌ ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭി
ക്കുകയെന്നതാണ്‌ പ്രധാനം. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങളിതാ

l വിദഗ്‌ധ തൊഴിലാളികളുടെ സേവനം: വിദഗ്‌ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന്‌ കൊണ്ട്‌ തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക്‌ ലഭ്യമാകുമോ എന്നും ഉറപ്പാക്കണം.

l ഐ.റ്റി: മാര്‍ക്കറ്റിംഗ്‌, സെയ്‌ല്‍സ്‌ വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്‌ നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത്‌ നിങ്ങള്‍ക്ക്‌ താങ്ങാവുന്ന വിലയ്‌ക്ക്‌ അവരില്‍ നിന്ന്‌ ലഭ്യമാണോയെന്നതും തിരക്കുക.

l ലീഗല്‍ ടീം: നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ്‌ ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത്‌ കമ്പനിക്കും അത്യാവശ്യമാണ്‌. ഷോപ്‌ & എസ്റ്റാബ്ലിഷ്‌മെന്റ്‌ ലൈസന്‍സ്‌, ലൈസന്‍സ്‌ ഡോക്യുമെന്റേഷന്‍, മറ്റ്‌ നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്‌തുളള പരിചയം ഇവര്‍ക്ക്‌ വേണം.

l നിരന്തര പരിശീലനം: മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച്‌ നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക്‌ നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ്‌

l പാഷന്‍: ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ്‌ ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട്‌ എപ്പോഴും നിങ്ങള്‍ക്ക്‌ പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്‌ടിച്ച്‌ നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.

എങ്ങനെ പണം കണ്ടെണ്ടത്താം
1. ബാങ്കുകളില്‍ നിന്നുളള ടേം ലോണ്‍: സംരംഭത്തിന്‌ വേണ്ടി വരുന്ന മൊത്തം മൂലധനത്തിന്റെ 50-75 ശതമാനം ബാങ്കുകള്‍ വായ്‌പയായി നല്‍കും.സി.ജി.എഫ്‌.റ്റി.എം.എസ്‌.ഇ പദ്ധതി പ്രകാരം ഒരു കോടിയില്‍ താഴെ വരുന്ന സംരംഭങ്ങള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല.

2. ബാങ്കുകളില്‍ നിന്നുളള പ്രവര്‍ത്തന മൂലധനം: ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വില്‍പ്പനയ്‌ക്ക്‌ മുമ്പ്‌ തന്നെ അസംസ്‌കൃത വസ്‌തുക്കളുള്‍പ്പടെ പല വസ്‌തുവകകളും ശേഖരിക്കുന്നതിന്‌ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരാറുണ്ട്‌. ഇതിനും ബാങ്കുകളെ സമീപിക്കാവുന്നതാണ്‌.

3.വസ്‌തുവകകള്‍ക്ക്‌ പകരമുളള വായ്‌പ: നിങ്ങളുടെ വീടോ മറ്റ്‌ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്‌.

4.ഈടില്ലാത്ത വായ്‌പകള്‍: ഉപഭോക്താക്കളുടെ സ്വഭാവമനുസരിച്ച്‌ അഞ്ച്‌ ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്‌. പലിശ നിരക്ക്‌ ഉയര്‍ന്ന ന്നിരിക്കും.

സംരംഭകരേ, സഹായത്തിന്‌ ഇവരുണ്ട്‌
സംരംഭകര്‍ക്ക്‌ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ചില സംഘടനകളിതാ

സംഘടനകള്‍

നാഷണല്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ നെറ്റ്‌വര്‍ക്ക്‌ (നെന്‍)
നവ സംരംഭകരെ വാര്‍ത്തെടുക്കാന്‍ 2003ല്‍ വധ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഐ.ഐ.റ്റി മുംബൈ, ഐ.ഐ.എം അഹമ്മദാബാദ്‌, ബിറ്റ്‌സ്‌ പിലാനി, എസ്‌.പി ജെയ്‌ന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ മുംബൈ, ഐ.ബി.എ.ബി ബാംഗ്ലൂര്‍ എന്നീ പ്രശസ്‌ത സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ഥാപിച്ച സംഘടനയാണിത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ കാംപസുകളിലെ സംരംഭകത്വ വികസന സെല്ലുകളിലൂടെ നവ സംരംഭകരെ സൃഷ്‌ടിക്കുകയെന്ന സമീപനമാണ്‌ നെനിന്റേത്‌. സംരംഭകത്വ പരിശീലന പരിപാടികള്‍ക്കുള്ള കണ്‍സള്‍ട്ടിംഗ്‌, വ്യത്യസ്‌തമേഖലകളില്‍ നിന്നുള്ള 1000ത്തോളം വിദഗ്‌ധരുടെ സേവനം എന്നിവയ്‌ക്ക്‌ പുറമേ നെന്‍ ഓണ്‍ലൈന്‍ മുഖേന നവസംരംഭകര്‍ക്ക്‌ വേണ്ട പ്രായോഗിക നിര്‍ദേശങ്ങളും നല്‍കുന്നു.
കഴിവുളള നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന്‌ ടാറ്റാ നെന്‍ ഹോട്ടസ്റ്റ്‌ സ്റ്റാര്‍ട്ടപ്പ്‌ അവാര്‍ഡുകളും നെന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. www.nenonline.org

ദ്‌ ഇന്‍ഡസ്‌ എന്റര്‍പ്രണേഴ്‌സ്‌ (ടൈ)
കേരളത്തില്‍ ചാപ്‌റ്ററുള്ള ഏക രാജ്യാന്തര സംരംഭകത്വ സംഘടനയാണ്‌ ടൈ. കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ്‌ ടൈയുടെ പ്രതിമാസ മീറ്റിംഗുകള്‍ നടക്കുക. പങ്കെടുക്കാന്‍ സംഘടനയില്‍ അംഗമാകണമെന്നില്ല. ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമൊക്കെ സംഘടനയില്‍ അംഗത്വം നേടാം. www.tie.org

ഹെഡ്‌സ്റ്റാര്‍ട്ട്‌ നെറ്റ്‌വര്‍ക്ക്‌ ഫൗണ്ടേഷന്‍
ബാംഗ്ലൂര്‍ കേന്ദ്രമായുളള സംഘടനയാണിത്‌. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഇന്ത്യയിലെ ഒന്‍പത്‌ നഗരങ്ങളില്‍ വെച്ച്‌ പ്രതിമാസ മീറ്റിംഗുകള്‍ ഹെഡ്‌സ്റ്റാര്‍ട്ട്‌ നടത്തുന്നുണ്ട്‌. ഇതില്‍ പുതിയ സംരംഭകര്‍ക്ക്‌ അവരുടെ പ്രോഡക്‌റ്റ്‌ ഡെമോ നടത്താന്‍ 10 മിനിറ്റ്‌ സമയം ലഭിക്കും. അതിലൂടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫീഡ്‌ ബാക്ക്‌ അറിയുന്നതിനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിദഗ്‌ധോപദേശം നേടുന്നതിനും സാധിക്കും. ഇതിലേക്ക്‌ വെബ്‌സൈറ്റ്‌ മുഖേന അപേക്ഷിക്കണം. സംരംഭങ്ങളില്‍ പങ്കാളിയെ ആവശ്യമുള്ളവര്‍ക്ക്‌ ഓണ്‍ലൈന്‍ മുഖേന അവരെ കണ്ടെത്തുന്നതിന്‌ കോ-ഫൗണ്ടര്‍ സെര്‍ച്ച്‌ പ്രോഗ്രാം ഇവര്‍ നടപ്പാക്കിയിട്ടുണ്ട്‌. www.headstart.in

എന്റര്‍പ്രണേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ (ഇ.ഒ)
1987ല്‍ അമേരിക്കയിലെ ചെറുപ്പക്കാരായ കുറെ സംരംഭകര്‍ ചേര്‍ന്ന്‌ തുടങ്ങിയ സംഘടനയാണിത്‌. പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള കമ്പനിയുടമകള്‍ക്ക്‌ ഇന്‍വിറ്റേഷനിലൂടെ മാത്രമേ അംഗത്വം നല്‍കുകയുള്ളൂ. അലക്‌സാണ്‍ട്രിയയിലാണ്‌ സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍ ജയ്‌പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഗുജറാത്ത്‌, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ്‌ ഇ.ഒയ്‌ക്ക്‌ ചാപ്‌റ്ററുകളുള്ളത്‌.
ബിസിനസ്‌ ആശയങ്ങള്‍. അതാര്‍ക്കു വേണമെങ്കിലും പങ്കുവെയ്‌ക്കാം.എന്നാല്‍ പ്രായോഗികതലത്തിലെത്തുമ്പോള്‍ പലതും വിജയത്തിന്റെ ഏഴയലത്ത്‌ പോലും എത്തുന്നില്ല. 

എന്നാല്‍ ഇതാ കേരളത്തിന്റെ വിപണിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അവിടെ നിന്ന്‌ കണ്ടെത്തിയ പത്ത്‌ ബിസിനസ്‌ ആശയങ്ങള്‍. കൈയില്‍ ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ഇതിലേക്ക്‌ കടന്നുവരാം. വിജയം കൊയ്യാം. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? എങ്കില്‍ ലോകത്ത്‌ വിജയിച്ച സംരംഭകരെ സസൂക്ഷ്‌മം നിരീക്ഷിച്ചു നോക്കൂ. വീടിന്റെ ഗരേജില്‍ അല്ലെങ്കില്‍ ഒറ്റ മുറിയില്‍ നിന്നാണ്‌ അവരുടെ തുടക്കം. മൂലധനം വളരെ തുച്ഛവും. അവരെല്ലാം ഇന്ന്‌ കെട്ടിപ്പടുത്തിരിക്കുന്നത്‌ വന്‍ ബിസിനസ്‌ സാമ്രാജ്യങ്ങള്‍. ഇവരെല്ലാം വെറും സാധാരണക്കാരായിരുന്നു. പക്ഷേ അവര്‍ ഭാവിയില്‍ ആകാശത്തോളം വളരാവുന്ന ഒരു മേഖല കണ്ടെത്തി, അതില്‍ ചെറുതായി സംരംഭം തുടങ്ങി.

അങ്ങനെ കേരളത്തില്‍ ഇപ്പോള്‍ കടന്നുവരാവുന്ന പത്ത്‌ സംരംഭങ്ങളെയാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌. ഇതില്‍ പലതിനും വിപണിയില്‍ നിലവില്‍ എതിരാളികളേയില്ല. വളരാനുള്ള അഗ്നി മനസില്‍ സൂക്ഷിച്ച്‌ കൃത്യമായ പദ്ധതിയോടെ മുന്നേറിയാല്‍ വിജയിക്കുമെന്ന്‌ ഉറപ്പുള്ള സംരംഭങ്ങള്‍. ഇതൊരു തീപ്പൊരിയാണ്‌. ഇത്‌ മനസില്‍ കടന്ന്‌ ആളിപ്പിടിക്കുമ്പോള്‍ വഴികള്‍ ഒന്നൊന്നായി തുറന്നുവരും. ഇത്തരമൊരു അഗ്നി മനസില്‍ സൂക്ഷിക്കുന്നവരേ മാത്രമേ സംരംഭകന്‍ എന്ന്‌ വിളിക്കാനാകൂ.

ഒരു ലക്ഷം രൂപയ്‌ക്ക്‌ തുടങ്ങാവുന്ന 10 സംരംഭങ്ങള്‍

1. അത്തര്‍ നിര്‍മാണം
യമൊരു സുഗന്ധവാഹിയാകാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഇന്നത്തെ യുവതലമുറ. പുതുമയുള്ള സുഗന്ധമാണ്‌ അത്തറിന്റെ കരുത്ത്‌. മുന്‍പ്‌ ചൈനീസ്‌ ഉല്‍പ്പന്നങ്ങളുടെ കൈയിലായിരുന്നു അത്തര്‍ വിപണി. ഗുണമേന്മയില്ലെന്നു കണ്ടതോടെ ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ വിപണി വെടിഞ്ഞു. ഉപഭോക്താക്കള്‍ ബോഡി സ്‌പ്രേയുടെ പിറകെ പോയി. അതിന്റെ സുഗന്ധം മണിക്കൂറുകള്‍ കഴിയുന്തോറും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കും. അത്തര്‍ അങ്ങനെയല്ല. ഒരു കുത്തകയുടെയും കൈയിലല്ല കേരളത്തിലെ അത്തര്‍ വിപണി. പുതുമയുള്ള സുഗന്ധമാണ്‌ അത്തര്‍ വിപണിയില്‍ വിജയിക്കാന്‍ വേണ്ട ഘടകം. 
എങ്ങനെ തുടങ്ങാം: മുംബൈ, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ വിപണികളില്‍ നിന്ന്‌ അത്തറിന്റെ ചേരുവകള്‍ ലഭിക്കും. ഇത്‌ കൃത്യമായ അളവില്‍ ചേര്‍ത്താണ്‌ പുതുമയുള്ള സുഗന്ധമുണ്ടാക്കുന്നത്‌. ഇതിനായി ഇതില്‍ വൈദഗ്‌ധ്യം നേടിയ ഒരു ജീവനക്കാരനെ നിയമിച്ചാല്‍ മതി. 
മുതല്‍ മുടക്ക്‌: അത്തര്‍ ചേരുവകള്‍: 50,000
ചെറിയ ബോട്ടിലുകള്‍: 25,000 രൂപ
അത്തറിന്റെ വിപണി പിടിക്കാന്‍ ബ്രാന്‍ഡ്‌ നാമം എമ്പോസ്‌ ചെയ്‌ത നല്ല ബോക്‌സ്‌ കവറുകള്‍ വേണം. ഇതിനായി വേണ്ടത്‌: 25,000 രൂപ
വിപണി: ഗുണമേന്മയും പുതുമയുള്ള സുഗന്ധവുമുള്ള അത്തറിന്‌ ഏത്‌ വിലയിട്ടാലും കേരള വിപണിയില്‍ വിറ്റഴിയും. അത്തര്‍ വിപണിയില്‍ കുത്തകകളില്ല. ചൈനീസ്‌ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ കൈയൊഴിഞ്ഞിരിക്കുകയാണ്‌. ഒരു ബോട്ടില്‍ അത്തറിന്മേല്‍ 50-100 ശതമാനം വരെ ലാഭമുണ്ടാക്കാം.

2. റെഡി റ്റു കുക്ക്‌ ഡ്രൈ ഫിഷ്‌
മീന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌ മലയാളികള്‍. ഉണക്കമീന്‍ ഇഷ്‌ടപ്പെടുന്നവരും ഏറെ. പക്ഷേ വൃത്തിയും ഗുണമേന്മയുമുള്ള ഉണക്കമീന്‍ വിപണിയിലില്ല. റോഡരികിലും മറ്റുമിട്ട്‌ ഉണക്കുന്ന മീനാണ്‌ കടകളില്‍ വില്‍പ്പനയ്‌ക്ക്‌ വരുന്നത്‌. അതുകൊണ്ടു തന്നെ ഉണക്കമീന്‍ ഇഷ്‌ടപ്പെടുന്ന സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഇതില്‍ നിന്ന്‌ മുഖം തിരിക്കുന്നു. ഇതാണ്‌ റെഡി റ്റു കുക്ക്‌ ഡ്രൈ ഫിഷിന്റെ സാധ്യതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. 
എങ്ങനെ തുടങ്ങാം: കേരളീയരുടെ ഇഷ്‌ട മീനുകളായ അയല, സ്രാവ്‌, ചെമ്മീന്‍, മറ്റ്‌ കടല്‍ മത്സ്യങ്ങള്‍ ഇവയെല്ലാം ഉണക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ ഇവ സംഭരിക്കാം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാത്തയിടത്ത്‌, വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സൗകര്യമുള്ള സ്ഥലത്ത്‌ ഒരു വീടോ മുറിയോ വാടകയ്‌ക്ക്‌ എടുക്കാം. അവിടെ 4-5 സ്‌ത്രീ തൊഴിലാളികളെ നിയമിച്ച്‌ ഉണക്ക മീന്‍, ചെമ്മീന്‍ എന്നിവ വൃത്തിയാക്കുക. അതിന്റെ അവശിഷ്‌ടങ്ങള്‍ ശാസ്‌ത്രീയമായി തന്നെ സംസ്‌കരിക്കുക. വളമായും മറ്റും നല്‍കുകയുമാകാം. 
മുതല്‍ മുടക്ക്‌: പ്രവര്‍ത്തന മൂലധനത്തിന്റെ 80%വും ഉണക്കമീന്‍, ചെമ്മീന്‍ സംഭരണത്തിനായി മാറ്റിവെയ്‌ക്കാം. തൊഴിലാളികളുടെ വേതനം, വിപണനം ഇവയ്‌ക്കായി ബാക്കി തുക നിയോഗിക്കാം. 
വിപണി: വൃത്തിയായി പായ്‌ക്ക്‌ ചെയ്‌ത്‌, ജനമനസിനെ ആകര്‍ഷിക്കുന്ന ഒപ്പം ഉല്‍പ്പന്നത്തിന്റെ മേന്മ വിളിച്ചോതുന്ന ഒരു പേരുമിട്ട്‌ വിപണിയിലെത്തിക്കുക. ഇത്‌ മസാല പുരട്ടിയോ അല്ലാതെയുമെല്ലാം സംസ്‌കരിക്കാം. നേരിട്ട്‌ ചട്ടിയിലിട്ട്‌ വറുക്കാന്‍ പാകത്തില്‍ ഉണക്കമീന്‍ നല്‍കിയാല്‍ സമൂഹത്തിലെ ഏതു തട്ടിലുമുള്ളവര്‍ ഇത്‌ വാങ്ങി ഉപയോഗിക്കും.

3. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന പെറ്റിക്കോട്ട്‌
മൂന്നു വയസു മുതല്‍ 12 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ അണിയാന്‍ പറ്റുന്ന, കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ പെറ്റിക്കോട്ട്‌ വിപണിയില്‍ കിട്ടാനില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കോട്ടണ്‍ തുണിയില്‍ തുന്നിയ പെറ്റിക്കോട്ട്‌ പുതിയ ഡിസൈനിലും ബ്രാന്‍ഡിലും ഇറക്കിയാല്‍ വിപണിയില്‍ തിളങ്ങാന്‍ പ്രയാസമുണ്ടാകില്ല.
എങ്ങനെ തുടങ്ങാം: തിരുപ്പൂര്‍, മുംബൈ, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഗുണമേന്മയുള്ള കോട്ടണ്‍ തുണി കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കും. ഇത്‌ മൊത്തമായി എടുക്കുക. കേരളത്തിലെ ഏതു ഗ്രാമത്തിലും വീട്ടില്‍ ഒരു തയ്യല്‍ മെഷീനുള്ള, തയ്യല്‍ അറിവുള്ള സ്‌ത്രീകളുണ്ടാകും. ഇവര്‍ക്ക്‌ മാതൃകയും തുണിയും നല്‍കി പീസ്‌ വര്‍ക്കായി പെറ്റിക്കോട്ട്‌ തുന്നിക്കാം. അതായത്‌ സ്വന്തമായി തയ്യല്‍ യൂണിറ്റ്‌ സ്ഥാപിക്കേണ്ടതില്ല. 
മുതല്‍മുടക്ക്‌: മൂലധനത്തിന്റെ 80% തുക ഇതിനായി ചെലവിടാം. അതായത്‌ 80,000 രൂപയോളം ഇതിനായി ഉപയോഗിക്കാം. നല്ലൊരു ബ്രാന്‍ഡ്‌ നാമമിട്ട്‌ പായ്‌ക്കിംഗ്‌ ബാഗുണ്ടാക്കുക. പായ്‌ക്കിംഗിനും മറ്റുമായി 10,000 രൂപ. മറ്റ്‌ ചെലവുകള്‍ക്കായി 10,000 രൂപ ബാക്കി വെയ്‌ക്കാം.
വിപണി: കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ ബ്രാന്‍ഡഡ്‌ പെറ്റിക്കോട്ട്‌ വിപണിയിലില്ല. 3-12 വയസ്‌ പരിധിയിലുള്ള 25 ലക്ഷത്തോളം കുട്ടികളുണ്ടെന്ന്‌ തന്നെ കണക്കാക്കാം. ഇവര്‍ വര്‍ഷത്തില്‍ 3-4 പെറ്റിക്കോട്ടുകള്‍ ഉപയോഗിക്കുന്നുവെന്ന്‌ കണക്കുകൂട്ടിയാല്‍ വിപണിയുടെ വലുപ്പം മനസിലാകും. 

4. ഊദ് അത്തര്‍
എന്തിനും ചെലവു കുറഞ്ഞ ബദല്‍ മാര്‍ഗം കണ്ടെത്തി ലോക വിപണി കീഴടക്കാന്‍ വിദഗ്‌ധരാണ്‌ ചൈനക്കാര്‍. എന്നാല്‍ അവര്‍ പോലും കണ്ടെത്താത്ത, കേരളത്തിലെ ഒരു സംരംഭകന്‌ ലോക വിപണി കീഴടക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നമാണ്‌ അഗര്‍ വുഡ്‌ ദൂപ്പുകള്‍ അഥവാ ഊദ്‌. അറബ്‌ രാജ്യങ്ങളില്‍ രാജകൊട്ടാരങ്ങളിലും വിശേഷവേളകളില്‍ സുഗന്ധം പരത്താന്‍ പുകയ്‌ക്കുന്ന ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന സുഗന്ധദ്രവമാണ്‌ ഊദുകള്‍. ഇതിന്റെ ചെലവ്‌ ചുരുങ്ങിയ രൂപം കേരളത്തിലെ ഏത്‌ സംരംഭകനും നിര്‍മിക്കാം. 
എങ്ങനെ തുടങ്ങാം: അഗര്‍ വുഡ്‌ ദൂപ്പുകള്‍ (ഊദ്‌) നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്‌. അന്യ സംസ്ഥാനത്തെ ഈ വിപണികളില്‍ നിന്ന്‌ ഇത്‌ വാങ്ങിക്കൊണ്ടുവന്ന്‌ പ്രത്യേക മോള്‍ഡുകളില്‍ നിര്‍മിച്ച്‌ വിപണിയിലെത്തിക്കാം.
മുതല്‍ മുടക്ക്‌: പ്രധാനമായും രണ്ട്‌ ഘടകങ്ങള്‍ക്കാണ്‌ സംരംഭകന്‍ ഏറെ പണം മുടക്കേണ്ടി വരിക. ഒന്ന്‌ അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണം. ഇത്‌ അന്യസംസ്ഥാനത്തെ വിപണികളില്‍ നിന്ന്‌ വാങ്ങാം. ഇതിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജന്‍സികള്‍ കേരളത്തിലുണ്ട്‌. ആകര്‍ഷകമായ പായ്‌ക്കിംഗാണ്‌ മറ്റൊരു ഘടകം. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ഊദിന്റെ ചെലവ്‌ കുറഞ്ഞ രൂപമാണ്‌ നാം നിര്‍മിക്കുന്നതെങ്കിലും അതിന്റെ പായ്‌ക്കിംഗ്‌ ആകര്‍ഷകമാകണം. ചെറുകിട സംരംഭകര്‍ക്ക്‌ ഒരു ലക്ഷം രൂപ കൊണ്ട്‌ ഈ മേഖലയിലേക്ക്‌ പ്രവേശിക്കാം. 
വിപണി: ഊദിന്റെ ആരാധകരായ എല്ലാ രാജ്യങ്ങളിലും ഇതിന്റെ വിപണി കണ്ടെത്താം. പൊന്നിനേക്കാള്‍ വിലയുള്ള ഒറിജിനല്‍ ഊദിനെ വെല്ലുന്നവിധം നിര്‍മിച്ച്‌ നല്‍കിയാല്‍ ഊദിന്റെ ആരാധാകരായ സാധാരണ ജനങ്ങളിലേക്ക്‌ എത്താന്‍ സാധിക്കും. അപാരമായ വിപണിയും തുറന്നുകിട്ടും.

5. ചുരിദാര്‍ കട്ട് പീസ്‌ വിപണനം
ചുരിദാറില്‍ പൊതുവേ ഉപഭോക്താക്കള്‍ ബ്രാന്‍ഡല്ല നോക്കുന്നത്‌. മനസിനിഷ്‌ടപ്പെട്ട ഡിസൈനും ഫാഷനുമാണ്‌. ഫാഷന്‍ ഡിസൈനിംഗ്‌ പഠിച്ചവരും പഠിപ്പിക്കുന്നവരും ഇന്നേറെയുണ്ട്‌. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ബ്രാന്‍ഡഡ്‌ ചുരിദാര്‍ ബിറ്റ്‌ വിപണിയിലെത്തിച്ചാല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളുണ്ടാകും. 
എങ്ങനെ തുടങ്ങാം:
ഇതിന്‌ പ്രത്യേകിച്ച്‌ സ്ഥലമോ സൗകര്യമോ വേണ്ട. മുംബൈ, ഗുജറാത്ത്‌, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മെറ്റീരിയല്‍ ശേഖരിക്കാം. മാറുന്ന ട്രെന്‍ഡുകള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവും ഭാവനയുമുണ്ടെങ്കില്‍ എളുപ്പം ഈ വിപണിയില്‍ തിളങ്ങാം.
മുതല്‍ മുടക്ക്‌: മെറ്റീരിയല്‍ സംഭരണത്തിന്‌ മൂലധനത്തിന്റെ 70%വും വിനിയോഗിക്കാം. പായ്‌ക്കിംഗ്‌ ആകര്‍ഷകമാകണം. പായ്‌ക്കറ്റ്‌ തുറക്കാതെ മെറ്റീരിയല്‍ കാണാന്‍ സാധിക്കണം. ഒപ്പം ഒരു മോഡലിനെ വെച്ചുള്ള ഫോട്ടോ കൂടി പായ്‌ക്കറ്റില്‍ വേണം. 
വിപണി: സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള ടെക്‌സ്റ്റൈല്‍ ഷോറൂമുകളിലെത്തിക്കാം. ഡയറക്‌റ്റ്‌ സെല്ലിംഗിനും സാധ്യതയുണ്ട്‌.

6. മുസ്ലീം സ്‌ത്രീകള്‍ ധരിക്കുന്ന നമസ്‌കാരകുപ്പായം
പര്‍ദ്ദയ്‌ക്ക്‌ ബ്രാന്‍ഡഡ്‌ ഷോറൂമുകള്‍ വരുമെന്ന്‌ ഒരുകാലത്ത്‌ നമുക്ക്‌ ചിന്തിക്കാനാകുമായിരുന്നോ? പക്ഷേ ഇന്ന്‌ ബ്രാന്‍ഡഡ്‌ പര്‍ദ്ദകളുണ്ട്‌. എക്‌സ്‌ക്ലൂസീവ്‌ ഷോറൂമുകളുണ്ട്‌. ഇപ്പോള്‍ കാര്യമായ ഉല്‍പ്പാദകരില്ലാത്ത എന്നാല്‍ വിപണിയുള്ള ഒരു ഉല്‍പ്പന്നമാണ്‌ മുസ്ലീം സ്‌ത്രീകള്‍ ഉപയോഗിക്കുന്ന നമസ്‌കാര കുപ്പായം. 
എങ്ങനെ തുടങ്ങാം: വീടിനോട്‌ ചേര്‍ന്നുള്ള ഭാഗത്തോ വാടക കെട്ടിട്ടത്തിലോ സംരംഭം തുടങ്ങാം. 
മുതല്‍ മുടക്ക്‌: മീറ്ററിന്‌ 5-10 രൂപയ്‌ക്ക്‌ തിരുപ്പൂരില്‍ നിന്നും മറ്റും ഇതിനുള്ള തുണി വാങ്ങാം. ഒരു കുപ്പായം തുന്നാന്‍ 2.50-3 മീറ്റര്‍ തുണി വേണ്ടി വരും. പീസ്‌ വര്‍ക്കായി തയ്യല്‍ക്കാരെ കൊണ്ട്‌ തുന്നിക്കാം. ഒരു പീസിന്‌ തയ്യല്‍ക്കൂലിയിനത്തില്‍ 10 രൂപയില്‍ താഴെയേ വരൂ. നിലവില്‍ വിപണിയില്‍ കുപ്പായത്തിന്റെ വില 125-150 രൂപയാണ്‌. ബ്രാന്‍ഡഡ്‌ നമസ്‌കാര കുപ്പായത്തിന്‌ 250-300 രൂപ വിലയിടാം. 
വിപണി: കേരളത്തില്‍ ഇത്തരമൊരു ബ്രാന്‍ഡഡ്‌ നമസ്‌കാര കുപ്പായം വിപണിയിലില്ല. അതു തന്നെയാണ്‌ ഇതിന്റെ സാധ്യത. ഭക്തി ജനിപ്പിക്കുന്ന ബ്രാന്‍ഡ്‌ നാമത്തോടെയും പായ്‌ക്കിംഗോടെയും വേണം ഇത്‌ വിപണിയിലെത്തിക്കേണ്ടത്‌. കേരളത്തിലെ മുസ്ലീം സ്‌ത്രീകള്‍ മാത്രമല്ല മുസ്ലീം സമൂഹമുള്ള ലോകത്തിന്റെ എല്ലാഭാഗത്തും ഇതിന്‌ വിപണി കണ്ടെത്താം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ കൂടി സാക്ഷാത്‌കരിക്കപ്പെടുന്നതോടെ 
കയറ്റുമതിക്ക്‌ അയല്‍രാജ്യം തേടിപ്പോകേണ്ട. ഇന്റര്‍നെറ്റിലൂടെ വിപണി കണ്ടെത്താം. ക്ലസ്റ്ററുകള്‍ സ്ഥാപിച്ച്‌ വന്‍തോതില്‍ ഉല്‍പ്പാദനവും നടത്താം. ഇതെല്ലാം വളര്‍ന്നുകഴിയുമ്പോള്‍. ഈ 
സാധ്യതയിലേക്ക്‌ ആദ്യചുവടുവെക്കാന്‍ മൂലധനം ഒരു ലക്ഷത്തില്‍ താഴെ മതി.

7. പേപ്പര്‍ കാരി ബാഗ്‌
ലോകം പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കുകയാണ്‌. പരിസ്ഥിതിക്ക്‌ ദോഷം വരുത്താത്ത പേപ്പര്‍ കാരി ബാഗിന്റെ വിപണി തുറക്കുന്നതും ഇവിടെ നിന്നുതന്നെ. ആര്‍ട്ട്‌ പേപ്പറില്‍ മികച്ച രൂപകല്‍പ്പനയോടെ ഇറങ്ങുന്ന പേപ്പര്‍ കാരി ബാഗിന്‌ വിപണി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. ടെക്‌സ്റ്റൈല്‍, ജൂവല്‍റി, ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പുകള്‍, മൊബീല്‍ ഫോണ്‍ ഷോറൂമുകള്‍ എന്നിവരെല്ലാം ആവശ്യക്കാരായെത്തും. 
മുതല്‍ മുടക്ക്‌: വാടകക്കെടുത്ത കെട്ടിടത്തിലോ വീടിനോട്‌ ചേര്‍ന്നോ ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാം. കാരി ബാഗ്‌ നിര്‍മാണത്തിനുള്ള മെഷിനറിക്കും കംപ്യൂട്ടറിനും വേണ്ടി പ്രവര്‍ത്തന മൂലധനത്തിന്റെ 50% ചെലവിടാം. അസംസ്‌കൃത വസ്‌തുക്കള്‍ക്കായി 40% ചെലവിടാം. കംപ്യൂട്ടര്‍ ഡിസൈനിംഗില്‍ വൈദഗ്‌ധ്യമുള്ള ഒരാളും മൂന്ന്‌ സ്‌ത്രീ തൊഴിലാളികളുമുണ്ടെങ്കില്‍ ഇതിനുള്ള അടിസ്ഥാന സൗകര്യമായി. മണിക്കൂറില്‍ 500-1000 ബാഗ്‌ നിര്‍മിക്കാന്‍ ശേഷിയുള്ള മെഷിനറികള്‍ വിപണിയില്‍ ലഭ്യമാണ്‌. 
വിപണി: പേപ്പറിന്റെയും രൂപകല്‍പ്പനയുടെയും ഗുണമേന്മയാണ്‌ കാരി ബാഗിനെ വേറിട്ട്‌ നിര്‍ത്തുന്നത്‌. മൊബീല്‍ കമ്പനികളുടെ കരാറുകള്‍ നേടിയെടുക്കാന്‍ സാധിച്ചാല്‍ തന്നെ സംരംഭം രക്ഷപ്പെടും. പുതുമയുള്ള ഡിസൈനാണെങ്കില്‍ ഒരു ബാഗിന്‌ 5-10 രൂപ വരെ ലാഭം കിട്ടും. ലോക വിപണിയിലും കാരി ബാഗിന്‌ സാധ്യതയേറെയാണ്‌. ഇവിടെയും ക്ലസ്റ്റര്‍ രൂപീകരിച്ച്‌ ലോക വിപണിയിലേക്കും പ്രവേശിക്കാം. 

8. ഡയബറ്റിക്‌ ഫുഡ്‌ പ്രോഡക്‌റ്റ്‌സ്‌
പ്രമേഹ രോഗികളുടെ കേന്ദ്രമാണ്‌ കേരളം. പക്ഷേ ഇവിടെ അവര്‍ക്കായുള്ള ബ്രാന്‍ഡഡ്‌ ഭക്ഷ്യോല്‍പ്പന്നങ്ങളില്ല. ഇതു തന്നെയാണ്‌ ഒരു സംരംഭകന്‌ അവസരമൊരുക്കുന്നത്‌. 
എങ്ങനെ തുടങ്ങാം: ഫുഡ്‌ ടെക്‌നീഷ്യന്റെ സഹായത്താല്‍ പ്രമേഹരോഗികള്‍ക്കുള്ള കുറച്ച്‌ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പാചകക്കുറിപ്പ്‌ തയ്യാറാക്കുക. 
മുതല്‍ മുടക്ക്‌: വാടക കെട്ടിടത്തിലോ വീടിനോട്‌ ചേര്‍ന്നോ ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാം. ഭക്ഷ്യോല്‍പ്പന്നങ്ങളുണ്ടാക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും 60,000 രൂപയ്‌ക്കുള്ളില്‍ സാധിക്കും. ഇത്‌ വിപണിയിലെത്തിക്കുക. 
വിപണി: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണിത്‌. ഈ വിപണിയിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ മതിയായ പ്രചാരണം നല്‍കുക. ഇതിനായി ഒരു പത്രസമ്മേളനം തന്നെ വിളിച്ച്‌ ചേര്‍ക്കുക. സംസ്ഥാനമൊട്ടാകെ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ഇതിനെ വളര്‍ത്താം.

9. നവജാത ശിശുക്കള്‍ക്കുള്ള ബേബി സെറ്റ്‌
സമ്മാനം നല്‍കാന്‍ ഏറെ താല്‍പ്പര്യമുള്ളവരാണ്‌ മലയാളികള്‍. പക്ഷേ നല്‍കുന്ന സമ്മാനം അത്‌ സ്വീകരിച്ചവര്‍ക്ക്‌ പലപ്പോഴും ഉപകാരപ്രദമാകാറില്ലെന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം. ഒരു കുഞ്ഞുണ്ടായെന്നറിയമ്പോള്‍ വിപണിയില്‍ കിട്ടുന്ന ഒരു ബേബി സെറ്റും കൈയില്‍ കരുതി കുഞ്ഞിനെ കാണാന്‍ പോകുന്നവരാണ്‌ ഭൂരിഭാഗം പേരും. പക്ഷേ ഇതിലെ ഉടുപ്പ്‌ കൊച്ചുകുഞ്ഞിനെ പലരും ധരിപ്പിക്കാറില്ല. പൗഡറും സോപ്പും കുഞ്ഞിന്റെ ഉപയോഗത്തിനു പറ്റില്ല. ഗുണമേന്മ തന്നെ പ്രശ്‌നം. ഈ വിപണിയിലേക്ക്‌ ബ്രാന്‍ഡഡ്‌ ഉല്‍പ്പന്നവുമായി നിങ്ങള്‍ക്കും കടന്നുവരാം. കുഞ്ഞിനെ ധരിപ്പിക്കേണ്ട ഉടുപ്പിനെ കുറിച്ചും അവര്‍ക്കുവേണ്ട പൗഡറിനെ കുറിച്ചും സോപ്പിനെ കുറിച്ചുമെല്ലാം കൂടുതല്‍ ധാരണ സ്‌ത്രീകള്‍ക്കുള്ളതുകൊണ്ട്‌ വനിതാസംരംഭകര്‍ക്ക്‌ തിളങ്ങാന്‍ സാധിക്കുന്ന മേഖല കൂടിയാണിത്‌.
മുതല്‍ മുടക്ക്‌: 500 ചതുരശ്രയടിയുള്ള മുറി വേണം. സ്വന്തമായില്ലാത്തവക്ക്‌ വാടകയ്‌ക്ക്‌ എടുക്കാം. തിരുപ്പൂര്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഗുണമേന്മയുള്ള തുണി മീറ്ററിന്‌ 10 രൂപയില്‍ താഴെ തുകയ്‌ക്ക്‌ വാങ്ങാം. ടൗവ്വല്‍, പൗഡര്‍, സോപ്പ്‌, ബേബി ഓയ്‌ല്‍, രണ്ട്‌ വള, ചെറിയൊരു കളിപ്പാട്ടം എന്നിവയെല്ലാം മുംബൈ, ഗുജറാത്ത്‌ വിപണികളില്‍ നിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിക്കാം. മൂലധനത്തിന്റെ 80% തുക ഇതിനായി ചെലവിടാം. അകത്തുള്ളവ പുറത്തുകാണും വിധത്തിലുള്ള പായ്‌ക്കിംഗ്‌ കേസും നിര്‍മിക്കുക. നല്ലൊരു പേരും ഇടുക. ഇതിനെല്ലാം കൂടി ഒരു പായ്‌ക്കറ്റില്‍ ആകെ ചെലവാകുക 60-70 രൂപയാകും. 
വിപണി: ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ബേബി ഗിഫ്‌റ്റ്‌ സെറ്റിന്റെ വില ഒന്നന്വേഷിച്ചു നോക്കൂ. അതിന്റെ ഗുണനിലവാരവും. അപ്പോഴറിയാം ഒരു ബേബി സെറ്റില്‍ നിന്ന്‌ ലഭിക്കുന്ന ലാഭത്തിന്റെ കണക്ക്‌. കേരളത്തില്‍ പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം കുഞ്ഞുങ്ങളെങ്കിലും ജനിക്കുന്നുണ്ട്‌. ഈ വിപണിയിലേക്കാണ്‌ നിങ്ങളുടെ ബ്രാന്‍ഡഡ്‌ ബേബി ഗിഫ്‌റ്റ്‌ സെറ്റ്‌ ചെന്നെത്തേണ്ടത്‌. പണത്തേക്കാളുപരി ഭാവനയും ബുദ്ധിയുമുണ്ടെങ്കില്‍ പണം വാരാന്‍ തന്നെ സാധിക്കും.50-100% ലാഭമാണ്‌ ഈ വിപണി വെച്ചുനീട്ടുന്ന മോഹിപ്പിക്കുന്ന വാഗ്‌ദാനം.

10. സാനിറ്ററി നാപ്‌കിന്‍
കേരളത്തില്‍ അപാര സാധ്യതകളുള്ള മേഖലയാണ്‌ കുറഞ്ഞ വിലയുടെ സാനിറ്ററി നാപ്‌കിന്‍ വിപണി. നിലവില്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്‌ ഈ വിപണിയിലുള്ളത്‌. അവയുടെ വില വളരെ അധികവും. കേരളത്തിലെ സ്‌ത്രീകളില്‍ ഏകദേശം മൂന്നു ശതമാനം മാത്രമേ ഇത്‌ ഉപയോഗിക്കുന്നുള്ളൂവെന്നാണ്‌ കണക്ക്‌. ബാക്കിയുള്ള 97 ശതമാനം ഇതില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ കാരണം വില തന്നെയാണ്‌. അവരിലേക്കാണ്‌ പുതിയ സംരംഭകന്‍ ഇറങ്ങി ചെല്ലേണ്ടത്‌.
എങ്ങനെ തുടങ്ങാം: ഇതിനുള്ള മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും വിപണിയില്‍ ലഭ്യമാണ്‌. രണ്ട്‌ ദിവസത്തെ പരിശീലനം കൊണ്ട്‌ ഇതിന്റെ നിര്‍മാണ രഹസ്യം പഠിക്കുകയുമാകാം. 
മുതല്‍ മുടക്ക്‌: 750 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള കെട്ടിടവും മെഷിനറികളും അസംസ്‌കൃത വസ്‌തുക്കളും ഒരുക്കി ചെറിയ നിലയില്‍ തുടങ്ങാന്‍ ഒരു ലക്ഷം രൂപ മതിയാകും. പത്ത്‌ സ്‌ത്രീ തൊഴിലാളികള്‍ എട്ട്‌ മണിക്കൂര്‍ ജോലി ചെയ്‌താല്‍ 1000 പീസ്‌ ഉല്‍പ്പാദിപ്പിക്കാനാകും. 
വിപണി: നിലവില്‍ സാനിറ്ററി നാപ്‌കിനുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലേഡീസ്‌ സ്റ്റോറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ കുറഞ്ഞ വിലയ്‌ക്കുള്ള സാനിറ്ററി നാപ്‌കിനുകള്‍ സ്‌കൂളുകള്‍, ലേഡീസ്‌ ഹോസ്റ്റലുകള്‍, സ്‌ത്രീകള്‍ അധികമായി ജോലി ചെയ്യുന്ന തൊഴില്‍ ശാലകള്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ നേരിട്ട്‌ എത്തിക്കുക. ഇത്തരത്തിലുള്ള 500 യൂണിറ്റുകളെങ്കിലും കേരളത്തില്‍ സ്ഥാപിക്കാന്‍ സാധിക്കും. പ്രത്യക്ഷമായി 5,000 തൊഴിലവസരങ്ങളും ഇത്‌ സൃഷ്‌ടിക്കും. 

സമൂഹത്തിലെ ഏത്‌ തട്ടിലുമുള്ളവരുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഈ വിപണിക്ക്‌ കരുത്തേകും. ഇനി ആ പഴയകാലങ്ങളിലേക്ക്‌ സ്‌ത്രീ സമൂഹം തിരിച്ചുപോകില്ല. ഒപ്പം, കൂടുതല്‍ പേര്‍ സാനിറ്ററി നാപ്‌കിന്‍ ഉപഭോക്താക്കളായെത്തും. ഈ സാധ്യത മുതലെടുക്കാന്‍ ബഹുരാഷ്‌ട്ര കമ്പനികളോട്‌ കിടപ്പിടിക്കും വിധമുള്ള ഉല്‍പ്പന്നങ്ങളോ അല്ലെങ്കില്‍ വൃത്തി ഉറപ്പ്‌ നല്‍കുന്ന റെഡി റ്റു യൂസായ സാനിറ്ററി നാപ്‌കിനുകളോ കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിച്ചാല്‍ അപാരമായ സാധ്യതയാണ്‌ അതിനുള്ളത്‌.

കടപ്പാട് : സൈഡ് ബിസിനസ് ബ്ലോഗ്‌

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate