অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂപ്പൊലിയിലെ കാഴ്ച്ചകള്‍

പൂപ്പൊലിയിലെ കാഴ്ച്ചകള്‍

  1. പൂപ്പൊലി കാണാന്‍ എത്തിയവരില്‍ വിദേശികളും
  2. ഗതകാല സ്മൃതികളുണർത്തി തീർത്ഥം ഹെറിറ്റേജ് പൂപ്പൊലിയിൽ
  3. പൂപ്പൊലിയില്‍ സൗജന്യ നിയമ സഹായമൊരുക്കി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി
  4. രുചി വൈവിധ്യം തീർത്ത് ഭക്ഷ്യ സംസ്കരണ യൂണിറ്റ്
  5. ലിംക ബുക്കിൽ ഇടം നേടിയ കർഷകൻ റെജി പൂപ്പൊലിയിൽ
  6. നാണയ പ്രദര്‍ശനത്തില്‍ ശ്രദ്ദേയരായി ത്രിതം ഫാം
  7. പൂപ്പൊലിയില്‍ സാഹസിക അഭ്യാസങ്ങളില്‍ പങ്കാളികളാകാം
  8. വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ശില്പശാലയുമായി പൂപ്പൊലിയില്‍ കെ.എസ്.ഇ.ബി.
  9. പൂപ്പൊലിയില്‍ അതിവിപുലമായ പഴവര്‍ഗ്ഗ ചെടികളുടെ ശേഖരം
  10. കര്‍ഷകര്‍ക്ക് വിജ്ഞാനം നല്‍കി ആത്മ വയനാട്
  11. പൂപ്പൊലിയുടെ മാറ്റ് കൂട്ടാന്‍ ഗ്ലാഡിയോലസ് ഉദ്ധ്യാനം
  12. പൂപ്പൊലി മൈതാനത്ത് കർഷകർക്ക് കൂട്ടായി എഫ്.ഐ.ബി
  13. സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൂപ്പൊലിയിലെ പൂമ്പാറ്റ
  14. കളളിമുള്‍ച്ചെടികളെ പരിചയപ്പെടാം പൂപ്പൊലിയില്‍
  15. വെളള പൂക്കളുടെ പറുദീസ ഒരുക്കി മൂണ്‍ ഗാര്‍ഡന്‍
  16. സന്ദര്‍ശകരെ ആകര്‍ഷിച്ച് പൂപ്പൊലിയിലെ തേന്‍കട
  17. വ്യത്യസ്ത തരത്തിലുളള തൈകളുടെ കൂടാരമൊരുക്കി ആന്‍റണി പൂപ്പൊലിയില്‍
  18. കാരുണ്യ സ്പര്‍ശവുമായി കുടുംബശ്രീ മിഷന്‍
  19. പൂപ്പൊലിയില്‍ ആവേശമായി ഡോഗ് ഷോ
  20. ഓര്‍ക്കിഡ് വിരുന്നൊരുക്കി അന്താരാഷ്ട്ര പുഷ്പ മേള
  21. പൂപ്പൊലിയില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍
  22. അഴിമതിക്കെതിരെ അണിചേരു.. എന്ന സ്ന്ദേശവുമായി വിജിലന്‍സ്
  23. പുഷ്പകൃഷിയുടെ അനന്ത  സാധ്യതകൾ
  24. പൂപ്പൊലിയില്‍ വിരുന്നെത്തി അപൂര്‍വ്വനിശാശലഭം
  25. നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രം
  26. പൂപ്പൊലി 18-01-2018 (വ്യാഴം) സമാപിക്കും
  27. കേരളത്തില്‍ ചെറുധാന്യ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതി
  28. പൂപ്പൊലി നല്‍കുന്ന പുത്തന്‍ കാര്‍ഷിക പാഠങ്ങള്‍

പൂപ്പൊലി കാണാന്‍ എത്തിയവരില്‍ വിദേശികളും

പ്രാദേശിക  കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശിക്കാനെത്തുന്ന വിദേശിയരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്. ജർമ്മനിയിലെ ഗുസ്തവ് ഹെർമ്മൻ പ്രദർശനത്തിൽ അമ്പലവയൽ പൂപ്പൊലിയെ കുറിച്ച് വിശദമായ കുറിപ്പ് പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ  ഗാർഡൻ ആൻഡ് ലാൻഡ്സ്കേപ് സ്റ്റഡീസ് സീനിയർ ഫെലോയും ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹോർട്ടി കൾച്ചർ സയൻസ് അംഗവുമായ   ഗെർട്ട് ഗ്രോവനിംഗ് ആണ് പൂപ്പൊലിയെപ്പറ്റി ജർമൻ ഭാഷയിൽ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

ജർമ്മനിയിൽ നിന്ന് കേരളം കാണാൻ കൂടുതൽ പേർ എത്തുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. കഴിഞ്ഞ വർഷവും ധാരാളം ജർമ്മൻകാർ പൂപ്പൊലി കാണാൻ എത്തിയിരുന്നു. കേരളത്തിനൊപ്പം അമ്പലവയലും പൂപ്പൊലിയും തങ്ങൾ കേട്ടു തുടങ്ങിയിരിക്കുന്നുവെന്ന് ജർമ്മനിയിലെ ബാർഡൻ   ബാർഡനിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർ മൈക്കിൾ പെർക്കിൾ പറഞു. ജർമ്മനിയിൽ ജോലി ചെയ്യുന്ന മലയാളി

വൈദികൻ ഫാ: സക്കറിയ ഇലവനാലിനൊപ്പം മൈക്കിളിനെ കൂടാതെ മറ്റ് നാല് പേർ കൂടി എത്തിയിട്ടുണ്ട്. ജർമ്മനിയിലെ അന്താരാഷ്ട്ര  പുഷ്പമേളയോട് കിടപിടിക്കുന്നതാണ് പൂപ്പൊലിയെന്നും കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെ വിസ്തൃതമാക്കണമെന്നും ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ: രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചക്കിടെ  സംഘത്തിലുള്ള കാർലസ്   കാർട്സ്കി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നല്ല പുഷ്പ ഉദ്യാനങ്ങളിൽ ഒന്നാണ് അമ്പലവയലിലേതെന്ന് കഴിഞ്ഞ ആറ് മാസമായി ബാംഗ്ളൂരിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ജർമ്മൻ സ്വദേശിനി ലിന പറഞ്ഞു. ലിന യോടൊപ്പം ജർമ്മനിയിൽ നിന്ന് മാതാവ് സോണിയയും സഹോദരങ്ങളായ അന്റോണിയോ ,വിയോള എന്നിവരും എത്തിയിട്ടുണ്ട്.

അടുത്ത വർഷങ്ങളെ ലക്ഷ്യം വെച്ച്  മറ്റ് യൂറോപ്യൻ - ഗൾഫ് രാജ്യങ്ങളിലേക്ക് പൂപ്പൊലിയുടെ പ്രചരണം ശക്തമാക്കിയിട്ടുണ്ടന്ന് ഡോ. രാജേന്ദ്രൻ പറഞ്ഞു.

ഗതകാല സ്മൃതികളുണർത്തി തീർത്ഥം ഹെറിറ്റേജ് പൂപ്പൊലിയിൽ

അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് തീർത്ഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല .

പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുവാനുള്ള അവസരമാണിവിടെ ഒരുക്കിയിരിക്കുന്നത്.

ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുള്ള വലം പിരി ശംഖ്, മഹാവിഷ്ണുവിന്റെ വിശ്വരൂപം ആലേഖനം ചെയ്ത പഞ്ചലോഹ നിർമ്മിതമായ ശംഖ്, എഴുത്താണി, ആയുർവേദത്തെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുള്ള താളിയോല ഗ്രന്ധങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിൽ എഴുതപ്പെട്ടിട്ടുള്ള മുദ്രപ്പത്രങ്ങൾ തുടങ്ങി പഴയ കാലത്തെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഉപ്പ് മരിക, ഉറി, വെള്ളിക്കോൽ എല്ലാം തന്നെ കൗതുകമുണർത്തുന്നതാണ്

ബാർട്ടർ സമ്പ്രദായത്തിന്റെ അവസാനം മുതൽക്ക് ഇന്നേവരെയുള്ള കാലഘട്ടത്തിന്റെ വിവിധ ഇടവേളകളിൽ വിവിധ രാജവംശങ്ങളുo, ഗവൺമെന്റുകളുo പുറത്തിറക്കിയ വിവിധങ്ങളായ നാണയങ്ങളുടെ ശേഖരം ശ്രദ്ദേയമായി.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ കരുണാകരൻ എന്ന ഉണ്ണിയുടെ ഇരുപതു വർഷമായുള്ള അന്വേഷണങ്ങളുടെ ഫലമായി ശേഖരിക്കപ്പെട്ടിട്ടുള്ളതാണ്  പ്രദർശന വസ്തുക്കളെല്ലാം .തീർത്ഥം ഹെറിറ്റേജ് എന്ന സ്ഥാപനത്തിനു കീഴിൽ വിവിധ പ്രദർശനമേളകളിൽ തന്റെ ചരിത്ര ശേഷിപ്പുകളുടെ ശേഖരം പ്രദർശിപ്പിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.

പൂപ്പൊലിയില്‍ സൗജന്യ നിയമ സഹായമൊരുക്കി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി

പ്രാദേശിക കാര്‍ഷീക സര്‍വ്വകലാശാലയുടെ അഞ്ചാമത് പൂപ്പൊലിയില്‍ സൗജന്യ നിയമസഹായവുമായി ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമായി. സ്ത്രീകള്‍, കുട്ടികള്‍, ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമ സഹായവുമായി രണ്ട് വക്കീലന്‍മാര്‍ രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിച്ചുവരുന്നു. പ്രധാനമായും നിയമോപദേശവും, നിയമ സഹായവും ചെയ്തു കൊടുക്കുന്നു. സ്ക്കൂളുകളിലും, കോളേജുകളിലും മറ്റ് ഇതര സ്ഥാപനങ്ങളിലും നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി വരുന്നു. പ്രഗല്‍ഭരായ അഭിഭാഷകരെ കൂടാതെ ജില്ലാ ജഡ്ജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും നിയമ സഹായം ആവശ്യമായവര്‍ക്ക്, നിയമസഹായം നല്‍കാനുളള സഹായം പ്രയോജനപ്പെടുത്തണമെന്ന് അഡ്വക്കേറ്റ് മിനി മാത്യൂ പറഞ്ഞു.

രുചി വൈവിധ്യം തീർത്ത് ഭക്ഷ്യ സംസ്കരണ യൂണിറ്റ്

5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, സ്ക്വാഷുകൾ തുടങ്ങി അൻപതിലധികം വിഭവങ്ങൾ കൊണ്ട് വിപണിയിൽ ആവശ്യക്കാരേറുന്നു. പ്രോസസിങ് ലാബിൽ നിർമ്മിച്ച വിഭവങ്ങൾ സുരക്ഷ പ്രക്രിയ്ക്ക് വിധേയമായ ശേഷമാണ് വിപണിയിലെത്തുന്നത്. കാർഷിക കേന്ദ്രത്തിലെ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ആരോഗ്യത്തിന് പ്രധാന്യം നൽകി നിർമ്മിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അൻപത് രൂപയിൽ തുടങ്ങി ഇരുനൂറ് രൂപ വരെയാണ് ഉൽപന്നങ്ങളുടെ വിപണി വില. വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ പ്രിയങ്കരമാണ് ഈ വിഭവങ്ങൾ.

ആർ എ ആർ എസ് ജിവനക്കാരിയായ പ്രിയയുടെ നേതൃത്യത്തിലാണ് ഭക്ഷ്യസംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്

ലിംക ബുക്കിൽ ഇടം നേടിയ കർഷകൻ റെജി പൂപ്പൊലിയിൽ

അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി കിട്ടുന്ന വിത്തിനങ്ങൾ ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും റെജി കൃഷിയെ പ്രോത്സഹിപ്പിക്കുന്നു. ചാണകവും വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച് 5 ഇരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. 2003-ൽ ചേമ്പ് 6 അടി 10 ഇഞ്ചും, 2004-ൽ വെണ്ടയ്ക്കയ്ക്ക് 28.5 ഇഞ്ചും, 2007-ൽ ചേന 7 അടി 11 ഇഞ്ചും വിളവെടുത്ത് 3 തവണ ലിംക ബുക്ക് ഓഫ് റെക്കൊർഡ് കരസ്ഥമാക്കി. ആഫ്രിക്കൻ കാച്ചിൽ ശ്രീരൂപ, ഇടുക്കി ഗോൾഡ്, വൻ കിഴങ്ങ്, മല ഇഞ്ചി, മുക്കിഴങ്ങ്, പാതാള കാച്ചിൽ, പാൽവളളി കാച്ചിൽ, ഗജേന്ദ്ര ചേന, ഇസ്രായേൽ ഇഞ്ചി, പിസാൻ സർബു തുടങ്ങിവയാണ്  ക്യഷിയിൽ പ്രധാന ഇനങ്ങൾ.

നാണയ പ്രദര്‍ശനത്തില്‍ ശ്രദ്ദേയരായി ത്രിതം ഫാം

അമ്പലവയലിന് അലങ്കാരമായി അരങ്ങേറുന്ന പൂപ്പൊലിമേളയില്‍ പുരാവസ്തു പ്രദര്‍ശനത്തിന്‍റെ ഭാഗമായി നാണയ ശേഖരണത്തില്‍ ശ്രദ്ദേയരായി ത്രിതം ഫാം. അമൂല്യവും പൗരാണികവുമായ നാണയങ്ങള്‍ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയുമാണ് ഇവര്‍. പി.കരുണാകരന്‍ നായരുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചണ് ത്രിതം പ്രവര്‍ത്തിക്കുന്നത്.  മൗര്യ,ഗുപ്ത,രജപുത്ര,മുഗള്‍ ഈസ്റ്റ് ഇന്‍ഡ്യ,ബ്രിട്ടീഷ് ഇന്‍ഡ്യ മുതല്‍ ഈ കാലഘട്ടം വരെയുളള നാണയ ശേഖരങ്ങള്‍ ഇവര്‍ പ്രദക്തശനത്തിന് എത്തിച്ചിട്ടുണ്ട്. കൂടാതെ മലയാള തനിമയുറങ്ങുന്ന തിരുവിതാംകൂറില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ചക്രം(ക്യാഷ്) സമുദ്രഗുപ്തന്‍െറ കാലഘട്ടത്തില്‍ നിലവില്‍ വന്ന സ്വര്‍ണ്ണ നാണയങ്ങള്‍ ഇവയെല്ലം ഇവിടെ ശ്രദ്ദേയമാണ്. ആദ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന സാങ്കേതിക വിദ്യയുടെ മികവ് തെളിയിക്കുന്നതാണ് പുരാതന നണയങ്ങള്‍ എന്നും അതാണ് നാണയ ശേഖരത്തെ വിപുലപ്പെടുത്തിയതെന്നും സങ്കര ലോഹവും പഞ്ചലോഹവുമെല്ലാം ഇതിനൊരു ഉദാഹരണമാണെന്നും ത്രിതം ജീവനക്കാരന്‍ ഗിരീഷ് പറഞ്ഞു. അടുത്ത തലമുറക്ക് നല്‍കുന്ന തിരുശേഷിപ്പാണ് ത്രിതം ഫാം പ്രദര്‍ശിപ്പിക്കുന്ന നാണയ ശേഖരം എന്നും ഗിരീഷ് കൂട്ടിചേര്‍ത്തു.

പൂപ്പൊലിയില്‍ സാഹസിക അഭ്യാസങ്ങളില്‍ പങ്കാളികളാകാം

പൂക്കളില്‍ വൈവിധ്യം നിറച്ച് കാണികളെ വിസ്മയിപ്പിക്കുന്ന പൂപ്പൊലിയില്‍ ഏവര്‍ക്കും സാഹസിക അഭ്യാസങ്ങള്‍ ശ്രദ്ദേയമായി നിസാമും സംഘവും. കുട്ടികളിലെ ധീരതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍ എന്നും ഭാര്യ പിതാവാണ് തനിക്ക് എക്കാലവും പ്രചോദനം എന്ന് നിസാം വ്യക്തമാക്കി. പാരമ്പര്യമായി ഈ മേഖലയുമായി ഇവര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു. താങ്കളുടെ സ്വപ്നപദ്ധതി അഡ്രിനോ അള്‍ട്ടിമേറ്റ് അഡ്വന്‍ച്ചര്‍ സാഹസിക ടൂറിസത്തിന് എട്ടരലക്ഷത്തിലേറെ ചിലവുണ്ട്. വയനാടന്‍ ജനതക്ക് പുതുമയുണര്‍ത്തി സിപ്പ് ലൈര്‍, വാള്‍ ക്ലൈബിംഗ് പാരാസ്ലൈഡിംഗ് തുടങ്ങിയ പ്രകടനങ്ങളാണ് ഇവര്‍ നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതി വിജയകരമാണെങ്കചന്‍റ വരും വര്‍ഷങ്ങളിലും പുതുമ നിറഞ്ഞ സാഹസികത പ്രതീക്ഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണ ശില്പശാലയുമായി പൂപ്പൊലിയില്‍ കെ.എസ്.ഇ.ബി.

ജനങ്ങളെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിലുളള വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ശില്‍പ്പശാല പൂപ്പൊലിയില്‍ ശ്രദ്ദേയമാവുന്നു. വൈദ്യുതിയുടെ ഉപയോഗത്തെക്കുറിച്ചും, കെ.എസ്.ഇ.ബി.യുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടയൊണ് ഈ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തുന്നത്. കെ.എസ്.ഇ.ബി.യുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി ബില്ല് അടക്കുന്ന രീതിയെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സേവനംവഴി കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇതിന്‍റെ പിന്നിലെ ഉദ്ദേശം എന്ന് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൂപ്പൊലിയില്‍ അതിവിപുലമായ പഴവര്‍ഗ്ഗ ചെടികളുടെ ശേഖരം

കോടമഞ്ഞ് പുതച്ച വയനാടന്‍ ഗിരിശൃംഗങ്ങളുടെ ദൃശ്യഭംഗി നുകരുന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായ അമ്പലവയല്‍ മേഖലാ പുഷ്പ പ്രദര്‍ശന മേളയുടെ അത്യപൂര്‍വ്വ ഫലവര്‍ഗ്ഗ ചെടികളുടെ ബൃഹത്തായ ശേഖരവുമായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍റെ വരവ് പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമായി മാറുന്നു. 1996ല്‍ എം.സി.എ. കഴിഞ്ഞ് ഐ.ടി സ്പെഷിലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്ല്യം മാത്യൂ ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. പാരമ്പര്യമായി കൃഷി കൈമുതലായ വില്ല്യംസിന്‍റെ കുടുംബ പശ്ചാത്തലം മുന്‍പോട്ടുളള അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ ഉദിച്ച ആശയം ഒരു ഹോബിയായി സ്വീകരിച്ച അദ്ദേഹത്തിന്‍റെ ഫാമില്‍ ഇന്ന് ഏകദേശം നാനൂറോളം      വ്യത്യസ്ത ഇനം പഴവര്‍ഗ്ഗ ചെടികള്‍ ഉണ്ട്. ഫാമില്‍ പ്രധാനമായും ബ്രസീല്‍, ഇന്‍ഡോനേഷ്യ, തായ്ലന്‍റ്, ബോര്‍ഡോ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നുളളവയാണ്. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ ഏത് ഭാഗത്തും ഇവക്ക് സമൃദ്ധമായി വളരാന്‍ സാധിക്കും.  പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പഴങ്ങള്‍ ശീലമാക്കിയുളള ഒരു പുതിയ സംസ്ക്കാരമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഫാമിലെ അത്യപൂര്‍വ്വ ഇനം ബ്രസീലില്‍ നിന്നുളള റോലീനിയ പഴമാണ് പൊതുവേ ബ്രസീലുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്‍റെ ഒരു ദിവസത്തില്‍ ഒരു നേരത്തെ അത്താഴത്തിനു സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റോലീനിയ ചെടി വെച്ചതിനുശേഷം ഏകദേശം 3-4 വര്‍ഷങ്ങള്‍ക്കുളളില്‍ ഫലം കായ്ച്ചുതുടങ്ങും. അതോടൊപ്പം 19ഓളം ഇനങ്ങളുളള അത്തിപ്പഴം, 28ഓളം കളറുളള നാരങ്ങവര്‍ഗ്ഗം, ഹിമാലയന്‍ ഫ്രൂട്ട്, മള്‍ബറി, കൂടാതെ മനുഷ്യനും മൃഗങ്ങളും നിരന്തര കലഹമായ വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സലാക്ക് ഫ്രൂട്ട് ഒരു രക്ഷാകവചമായി ഉപയോഗിക്കാന്‍ സാധിക്കും. അമ്പലവയല്‍  കാര്‍ഷിക സര്‍വ്വകലാശാല മേധാവി രാജേന്ദ്രന്‍ സാറും, മറ്റ് പരിസ്ഥിതി ശാസ്ത്രജ്ഞരും, മാധ്യമ പ്രവര്‍ത്തകരുമടക്കം ഏകദേശം 200 ഓളം പേര്‍ വില്ല്യംസിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയുമായി വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സജ്ജീവമാണ്. ഈ വിദേശയിനം  ഫലങ്ങള്‍ മിതമായ വിലക്ക് ജനങ്ങളിലേക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് അപകടങ്ങള്‍ക്ക് തടയിടാന്‍ ബോധവല്‍ക്കരണവുമായി മോ'ര്‍ വാഹന വകുപ്പ്

വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് ബോധവല്‍ക്കര ണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പൂപ്പൊലിയില്‍ റോഡ് അപകടങ്ങളെക്കുറിച്ചുളള ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി സബ് ആര്‍.ടി.ഒ. ഓഫീസിന്റെ നേതൃത്വത്തിലാണ് കല്‍പ്പറ്റയിലെ ഫോട്ടോ ജേണലിസ്റ്റായ കെ.പി.ഹരിദാസിന്റെ റോഡ് അപകടങ്ങളെക്കുറിച്ചുളള ഫോ'ോകള്‍ പ്രദര്‍ശിപ്പിച്ചി'ുളളത്. കഴിഞ്ഞ 12 വര്‍ഷക്കാലം വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നട 400 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചി'ുളളത്. സംസ്ഥാന ജനജാഗ്രത പുരസ്‌ക്കാരം നേടിയി'ുളള കെ.പി.ഹരിദാസ് ഫോ'ോ വേള്‍ഡ് എ പേരില്‍ സ്റ്റുഡിയോ നടത്തി വരികയാണ്. 141-ാം മത്തെ ജാഗ്രതാ പ്രദര്‍ശനമാണ് പൂപ്പൊലിയില്‍ നടക്കുത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം    എ.ഡി.എം. കെ.എം.രാജു നിര്‍വ്വഹിച്ചു. മോ'ോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റോണി വര്‍ഗ്ഗീസ് അസി.മോ'ോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍.രാജേഷ്,ജേക്കബ് വര്‍ക്കി എിവര്‍ സംസാരിച്ചു.

നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണം-ഡോ.രാധമ്മപിളള

അമ്പലവയല്‍ :നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണമെ് ഡോ.രാധമ്മപിളള അഭിപ്രായപ്പെ'ു. കര്‍ഷകര്‍ വിദേശ പശുക്കളില്‍ മാത്രം ഊല്‍ കൊടുക്കാതെ നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരുണം. പൂപ്പൊലി മേളയോടനുബന്ധിച്ച് സാങ്കേതിക വിദ്യാവാരത്തിന്റെ ഭാഗമായി നട സെമിനാറില്‍ സംസാരിക്കുകയായിരുു മുന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ.രാധമ്മപിളള. പലകര്‍ഷകര്‍ക്കും പശുവളര്‍ത്തലിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുില്ല. അതിനാല്‍ ത െപശുവളര്‍ത്തലിന്റെ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ സൂക്ഷിച്ചുവെക്കണമെ് രാധമ്മ പിളള അഭിപ്രായപ്പെ'ു. ഇത്തെ നാണ്യവിളകളുടെ വിലക്കുറിവിനെ കര്‍ഷകര്‍ തരണം ചെയ്യുത് പശുവില്‍ നിുളള ആദായം കൊണ്ടാണ് എും രാധമ്മപിളള  പറഞ്ഞു.

കര്‍ഷകര്‍ക്ക് വിജ്ഞാനം നല്‍കി ആത്മ വയനാട്

കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംഘടിപ്പിക്കു ആത്മ വയനാടിന്റെ ഭാഗമായി പൂപ്പൊലിയില്‍ കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ചു. വയനാ'ിലെ ഓരോ കര്‍ഷകരില്‍ നിും വിളവെടുത്ത ഇനങ്ങളാണ് പ്രദര്‍ശനനഗരിയിലുളളത്. കൃഷി വകുപ്പും, മൃഗസംരക്ഷണ വകുപ്പും, ഫിഷറീസ് വകുപ്പും ചേര്‍് സംഘടിപ്പിക്കു ആത്മ വയനാട് 2011 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗുണമേന്‍മയും വിഷവിമുക്തവുമായ പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് ഉല്‍പ്പാദിപ്പിക്കു ഉല്‍പ്പങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക, ജൈവവളങ്ങള്‍ ഉപയോഗിച്ചുളള കൃഷിയെ പ്രോല്‍സാഹിപ്പിക്കുക എിവയാണ് ഇവരുടെ ലക്ഷ്യം. ആത്മ വയനാടിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ലീഡ്‌സ് എ സംഘടനയും പ്രവര്‍ത്തിക്കുുണ്ട്.

പൂപ്പൊലിയില്‍ സജീവമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍ ഉള്‍പ്പെടു സി.എച്ച്.സി. സംഘടനയ്ക്ക് സിസ്റ്റര്‍ റീനയാണ് നേതൃത്വം നല്‍കുത്. 700ല്‍പ്പരം രോഗികളെ വീടുകളില്‍ ചെ് ശുശ്രൂഷിക്കുകയും അവര്‍ക്ക് വേണ്ട മരുുകള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുു. കൂടാതെ ഭക്ഷണം ഇല്ലാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കുക, പുറത്ത് ട്രീറ്റ്‌മെന്റിന് പോകു രോഗികള്‍ക്ക് 25000 രൂപ ധനസഹായം കൊടുക്കുകയും ചെയ്യുു. 12 വര്‍ഷക്കാലമായി അമ്പലവയല്‍ പഞ്ചായത്തിലെ കിടുപ്പു രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും താങ്ങും തണലുമായി സി.എച്ച്.സി.സംഘവും ഒപ്പമുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഓണ് അമ്പലവയലിലേത്.

കാണികളുടെ മനം കവര്‍ന്ന് ഡാലിയ പൂങ്കാവനം

ആയിരത്തിയഞ്ഞൂറിലേറെ വ്യത്യസ്ത ഇനങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഡാലിയ പൂങ്കാവനം കാണികളുടെ മനം കവരുന്നു. പൂക്കളൊരുക്കുന്ന വിസ്മയ കാഴ്ച്ചയിലേക്ക് കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഡാലിയ തോട്ടം ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നില്‍ക്കുന്ന ഡാലിയ തന്നെയാണ് ഇത്തവണയും പൂപ്പൊലിയിലെ മുഖ്യ ആകര്‍ഷണ ഘടകം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ഡാലിയ ചെടികള്‍ക്ക് പരിചരണം നല്‍കുന്നത് ആര്‍.എ.ആര്‍.എസ്.ജീവനക്കാര്‍ തന്നെയാണ്. ജൈവവളവും ആവശ്യാനുസരണം ജലവും ദിവസേന നല്‍കുന്നു. ആയിരത്തിയഞ്ഞൂറോളം വരുന്ന ഡാലിയകളുടെ തോട്ടം ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ശേഖരമായാണ് കണക്കാക്കുന്നത്. വിദേശികളുടെ സാന്നിദ്ധ്യവും പൂപ്പൊലിയില്‍ ശ്രദ്ദേയമാണ്. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ വിദേശികള്‍ എത്തുന്നത്. കാണികളുടെ മനം നിറക്കുന്ന കാഴ്ച്ചയാണ് ഈ ഡാലിയ ഗാര്‍ഡന്‍. ഡാലിയ കൂടാതെ റോസ, ജര്‍ബറ, ഗ്ലാഡിയോലസ്, ഓര്‍ക്കിഡ്, മൂണ്‍ഗാര്‍ഡന്‍, വെളുത്ത പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടം തുടങ്ങിയവയും പൂപ്പൊലിയിലെ താരങ്ങളാണ്. റൂബിറെഡ്, അലാമോസ്, ആപ്പിള്‍ ബ്ലോസം, ആപ്രികോട്ട്, ബാര്‍ബര്‍ഷോപ്പ്, ബി.എ.സ്പോട്ട്, ബ്രൈഡ് ടു ബി, ഡുവറ്റ് തുടങ്ങിയ വ്യത്യസ്ത പേരുകളാണ്  ഡാലിയ ചെടികള്‍ക്ക് നല്‍കിയിട്ടുളളത്.

സഞ്ചരിക്കുന്ന എ.ടി.എം.സര്‍വ്വീസുമായി പൂപ്പൊലിയില്‍ വയനാട് ജില്ലാ

സഹകരണ ബാങ്ക്

അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി മേളയില്‍ പൊതുജനങ്ങള്‍ക്ക് ഒരു സഹായമായി വയനാട് ജില്ലാ സഹകരണ ബാങ്ക്. സാമ്പത്തിക ഇടപാടുകളുടെ ആവശ്യം ഇന്ന് വര്‍ദ്ധിക്കുമ്പോള്‍ ഇവര്‍ പൂപ്പൊലി മേളയില്‍ ഒരുക്കിയിരിക്കുന്നത് സഞ്ചരിക്കുന്ന എ.ടി.എം. സര്‍വ്വീസാണ്. പ്രവേശന കവാടത്തിലാണ് എ.ടി.എം. സര്‍വ്വീസ് സജ്ജമാക്കിയിരിക്കുന്നത്. വയനാടിന്‍റെ എല്ലാ മേളകളിലും ഈ സഹകരണം ഇവര്‍ ഒരുക്കാറുണ്ട്. അമ്പലവയലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഈ സഞ്ചരിക്കുന്ന എ.ടി.എം. ഏറെ സഹായകരം തന്നെയാണ്.

അമ്പലവയലിലെ വയനാട് ചുരം

വയനാടിന്‍റെ ഉത്സവമായ പൂപ്പൊലിയില്‍ വയനാട് ചുരവും ശ്രദ്ദേയമാവുന്നു. ആര്‍.എ.ആര്‍.എസ്. ജീവനക്കാരുടെ സങ്കല്‍പ്പത്തില്‍ രൂപം കൊണ്ട വയനാട് ചുരം, ചുരം കയറി എത്തിയവര്‍ക്കും അതിര്‍ത്തി കടന്ന് എത്തിയവര്‍ക്കും സ്വദേശികള്‍ക്കും ഇതിനോടകം പ്രിയങ്കരമായി കഴിഞ്ഞു. ചരിത്ര ഭൂമിയായ വയനാട് ചുരം അഥവാ താമരശ്ശേരി ചുരം വിവാദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ കാണികള്‍ക്കും അധികാരികള്‍ക്കും അത്ഭുതമാണ് ഈ പ്രവര്‍ത്തി. തകര്‍ന്ന് തരിപ്പണമായി യാത്ര ദുസ്സഹമായ പാത പിന്നിട്ട് ചുരം കയറി എത്തിയ കാണികള്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍ എന്ന ലക്ഷ്യവും ഇതിനുപിന്നില്‍ ഉണ്ട്.

ചുരം കയറി ആവേശം നിറച്ച് അലങ്കാര മല്‍സ്യങ്ങള്‍

മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഞ്ചാമത് പൂപ്പൊലിയില്‍ ചുരം കയറിയ അലങ്കാര മല്‍സ്യങ്ങള്‍ കാണികള്‍ക്ക് ആവേശമായി. ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുമുളള വ്യത്യസ്ത ഇനം ഗോള്‍ഡ് ഫിഷ്, ഫെദര്‍ ഫിഷ്, ചീങ്കണ്ണിയുടെ രൂപത്തിലുളള അലിഗേറ്റഡ് ഗ്രാഡ് എന്നിവയും വ്യത്യസ്ത ഇന ഷാര്‍ക്കുകള്‍, സസ്യാഹാരികളായ ഗൗരാമി, അക്വോറിയം വൃത്തിയാക്കുന്ന സക്കര്‍ തുടങ്ങിയ നിരവധി അതിഥികളാണ് ഇത്തവണ പൂപ്പൊലിയില്‍ സജ്ജമായിരിക്കുന്നത്. മലപ്പുറം-മഞ്ചേരിയിലെ ഓസ്ക്കാര്‍ നഴ്സറിയില്‍ പത്തുവര്‍ഷമായി അലങ്കാര മത്സ്യ പരിപാലനം നടത്തി വരുന്ന സാബുവിന്‍റെയും സാബിത്തിന്‍റെയും നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് വയനാടിന്‍റെ ഉത്സവ ഭൂമിയിലേക്ക് പുത്തന്‍ അതിഥികളെ എത്തിച്ചത്. വിദേശ മത്സ്യങ്ങളെ അടുത്തറിയാന്‍ ഇരുപത് രൂപ പ്രവേശന നിരക്കാണ്  സന്ദര്‍ശകരില്‍ നിന്ന് ഈടാക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ച് ശ്രദ്ദേയമാവുകയാണ് ചുരം കയറി എത്തിയ അലങ്കാര മത്സ്യങ്ങള്‍.

പുതുരുചിയുമായി പൂപ്പൊലിയില്‍ റെയ്ഡ്കോ

അമ്പലവയല്‍: പൂപ്പൊലിമേളയില്‍ പുതുമയുടെ രൂചികൂട്ടുമായി കേരള സര്‍ക്കാര്‍ സഹകരണ സംരംഭമായ റെയ്ഡ്കോ. 1972ല്‍ രൂപീകൃതമായ റെയ്ഡ്കോ എന്ന കര്‍ഷക കൂട്ടായ്മ നേരായ ഭക്ഷ്യ സംസ്ക്കരണത്തിന്‍റെ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെയ്ഡ്കോയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍. വിപണിയില്‍ എത്തുന്ന വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഞെട്ടുകളഞ്ഞ മുളകുപൊടി, രാജപുരി മഞ്ഞള്‍പ്പൊടി, കഴുകി ഉണക്കി പൊടിച്ച ഉണ്ട മല്ലിപ്പൊടി എന്നിവയാണ്. ആദ്യമായാണ് ഇവര്‍ പൂപ്പൊലി മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നവുമായി എത്തുന്നത് എങ്കിലും തിരക്കേറെയാണ്. അടുക്കളയുടെ നേരിന്‍റെ രൂചിയാണ് റെയ്ഡ്കോ പ്രദാനം ചെയ്യുന്നത്. ഗുണമേന്‍മയും വിലക്കുറവുമാണ് റെയ്ഡ്കോ ഉല്‍പ്പന്നങ്ങളുടെ സവിശേഷത.

പൂപ്പൊലിയില്‍ കാര്‍ഷിക സെമിനാറുകള്‍ ആരംഭിച്ചു.

അമ്പലവയല്‍: ആവശ്യങ്ങളറിഞ്ഞ്  വിപണിയില്‍ ഉല്‍പ്പന്നങ്ങളിറക്കണമെന്ന് മില്‍മ മുന്‍ എം.ഡി. കെ.ടി.തോമസ് പറഞ്ഞു. പൂപ്പൊലിയോടനുബന്ധിച്ച് നടക്കുന്ന സാങ്കേതിക വാരത്തില്‍ കാര്‍ഷിക സംരംഭകത്വ വികസനവും കാര്‍ഷിക വിപണന തന്ത്രങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കെ.ടി.തോമസ്. ആളുകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യങ്ങള്‍ കണ്ടെത്തുന്നതാണ് ഒരു നല്ല വിപണന തന്ത്രം എന്നദ്ദേഹം പറഞ്ഞു. വസ്തുവിന്‍റെ ഉല്‍പ്പാദനത്തിലുപരി അതിന്‍റെ വിപണിയിലെ വിജയത്തിന് കര്‍ഷകന്‍റെ ഭാഗത്തുനിന്നും നിരന്തര പരിശ്രമവും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വിപണന മേഖലയില്‍ സുപ്രധാന പങ്കു വഹിക്കുന്നതിനും പ്രയോഗവല്‍ക്കരണ സംവിധാനങ്ങളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഉല്‍പന്നങ്ങള്‍ ഓരോ വിപണനത്തിലും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം, വില, ബ്രാന്‍റിംഗ് വിപണനം തുടങ്ങിയ കാര്യങ്ങളില്‍  പ്രസിദ്ധ വിപണന തന്ത്രജ്ഞനായ ഫിലിപ്പ് കോട്ലറുടെ  ആശയങ്ങളെ മാതൃകയാക്കണം എന്ന്  അദ്ദേഹം പറഞ്ഞു.

പൂപ്പൊലിയുടെ മാറ്റ് കൂട്ടാന്‍ ഗ്ലാഡിയോലസ് ഉദ്ധ്യാനം

പൂപ്പൊലിയില്‍ സന്ദര്‍ശകരുടെ മനംകവര്‍ന്ന് ഗ്ലാഡിയോലസ്   ഉദ്ധ്യാനം ശ്രദ്ദേയമാകുന്നു. അരയേക്കറിനോടടുത്ത സ്ഥലത്താണ് വിവിധ തരം ഗ്ലാഡിയോലസ് വിരിഞ്ഞു നില്‍ക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ഗ്ലാഡിയോലസ് ഉദ്ധ്യാനം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഹോളണ്ട്, സ്വിറ്റ്സര്‍ലാന്‍റ് എന്നിവിടങ്ങളില്‍ മാത്രം  കൂടുതലായി  വിരിയുന്ന ഗ്ളാഡിയോലസ് വയനാട്ടിലും നന്നായി പുഷ്പിക്കും എന്നതിന് തെളിവാണ് ഇവിടത്തെ ഉദ്യാനം. ഗ്ളാഡിയോലസ് നട്ട് 70 ദിവസം ആകുമ്പോഴേക്കും പൂവ് വിരിയുന്നതാണ്. ഒിരിഞ്ഞ പുഷ്പങ്ങള്‍ പരമാവധി മൂന്ന് ആഴ്ച്ചവരെ കാഴ്ച്ചക്കാരുടെ മനം കവര്‍ന്ന് നില്‍ക്കും. മറ്റ് പുഷ്പങ്ങളെക്കാള്‍ സംരക്ഷണം കൂടുതല്‍ വേണം ഇവക്ക്. പൂപ്പൊലി നഗരിയില്‍ പ്രവേശന കവാടത്തിനടുത്ത് ഡാലിയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഗ്ലാഡിയോലസ് ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. വെസ്റ്റ് ബംഗാളില്‍ നിന്നുമാണ് ഗ്ലാഡിയോലസിന്‍റെ വിത്തുകള്‍ പൂപ്പൊലിയിലേക്ക് എത്തിച്ചത്. വെളള, പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ക്ക് പുറമേ ഇടകലര്‍ന്ന നിറങ്ങളിലും ഗ്ലാഡിയോലസ് ഉദ്യാനം മനം കവരുന്നതാണ്. അലങ്കാരത്തിനായി ഉപയോഗിക്കുന്ന പൂക്കളാണ് ഇവ. വിപണിയില്‍ നല്ല വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗ്ലാഡിയോലസ് കൃഷി ആദായകരമാണ്.

ഗവേഷണത്തിലെ വിടവുകള്‍ നികത്താന്‍ സര്‍വ്വകലാശാലകള്‍   തയ്യാറാവണമെന്ന് മന്ത്രി.കെ.രാജു

അമ്പലവയല്‍: സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് ഗക്തകുകാലശാലകള്‍ പ്രാധാന്യം നല്‍കണം എന്നും ഗവേഷണത്തില്‍ നിലവിലുളള വിടവുകള്‍ നികത്തണമെന്നും മൃഗസംരക്ഷണ മന്ത്രി കെ .രാജു പറഞ്ഞു. അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് ആരംഭിച്ച സാങ്കേതിക വിദ്യാവാരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ബ്രീഡിംഗ് നയത്തില്‍  മാറ്റം വരുത്തേണ്ടതുണ്ട്. വെച്ചൂര്‍ പശുക്കള്‍ പോലെയുളള കേരളത്തിന്‍റെ തനത് ഇനങ്ങളുടെ വംശവര്‍ദ്ധനവിന് കേന്ദ്രഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് പരിശോധിക്കണം. കൃഷിക്കാരന് വിശ്വാസ്യതയോടെ നിലനില്‍ക്കാന്‍ പറ്റിയ മേഖല മൃഗ സംരക്ഷണവും ക്ഷീര വികസനുമാണ്. നാളികേരത്തിന്‍റെ നാടായ കേരളത്തില്‍ തെങ്ങിനുണ്ടായ രോഗ കീടബാധ കാരണം കേരളം എന്ന പേരിനുതന്നെ ഇന്ന് നാം അയോഗ്യരായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ഗവേഷണം നടത്തണമെന്നും നാളികേര സമ്പത്ത് കുറഞ്ഞ് വരുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പതിറ്റാണ്ടുകളായി സര്‍വ്വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ എന്ന് പുന:പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.

പൂപ്പൊലി മേളയില്‍ താരമായി കാര്‍ഷിക ഗവേഷണ നേഴ്‌സറി

പൂക്കളുടെ വൈവിധ്യം മാത്രമല്ല, കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേഴ്‌സറി ഫാമും പൂപ്പൊലി മേളയില്‍ കാണികളെ ആകര്‍ഷിക്കുു.   വ്യത്യസ്തപരമായ അഞ്ഞൂറിലധികം ചെടികളും, ആയുര്‍വേദ ഔഷധ ചെടികളും വിവിധതരം വൃക്ഷതൈകളുടെയും കലവറ ഒരുക്കിയിരിക്കുകയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അംഗങ്ങള്‍. എല്ലാത്തരത്തിലുമുളള തൈകളും ഇവിടെ ലഭ്യമാണ്. ദിവസം പ്രതി ആയിരക്കണക്കിന് ആളുകളാണ് ഫാം സന്ദര്‍ശിക്കുത്. വൃക്ഷതൈകള്‍ വാങ്ങാനും ആളുകളുടെ വന്‍തിരക്കാണ് ഫാമില്‍. അന്‍പതില്‍പരം തൊഴിലാളികളാണ് നേഴ്‌സറി ഫാമില്‍മാത്രം പ്രവര്‍ത്തിക്കുത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത െഉല്‍പ്പാദിപ്പിച്ചി'ുളള തൈകളാണ് പ്രദര്‍ശന ഹാളില്‍ ഉളളത്

പൂപ്പൊലി മൈതാനത്ത് കർഷകർക്ക് കൂട്ടായി എഫ്.ഐ.ബി

പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്, തെങ്ങ് കയറ്റ യന്ത്രം,തെങ്ങിൻ തൈ വാങ്ങൽ എന്നിവയ്ക്കുള്ള ധന സഹായം, കേരവൃക്ഷ ഇൻഷൂറൻസ് പദ്ധതികളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.ഈ വർഷത്തിൽ ഒരു പുതുമയായി കർഷകർക്ക് നേരിട്ട് എല്ലാ തരത്തിലുള്ള ആവിശ്യങ്ങൾക്കും കൃഷി മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്താനുതകുന്ന സംവിധാനങ്ങളോടുകൂടിയാണ് പൂപ്പൊലി നഗരിയിൽ എഫ്.ഐ.ബി. പ്രവർത്തിക്കുന്നത്. വാട്സ് ആപ്പ് മുഖേനയോ കാർഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജ് മുഖേനയോ കൃഷിമന്ത്രിയുമായി നേരിട്ട് സംസാരിക്കാമെന്ന് അധികൃതർ പറയുന്നു. തേനീച്ച കർഷകർക്കായി ചെറുതേനും തേനീച്ചയും, കേരകർഷകർക്കായി തെങ്ങ് എന്ന കൽപവൃക്ഷം, മട്ടുപ്പാവ് കർഷകർക്കായി സുരക്ഷിത പച്ചക്കറി കൃഷിക്ക് ഒരു മാർഗരേഖ, കൃഷി പാഠാവലി, ക്ഷീരകർഷകർക്കായി ക്ഷീര കൈപുസ്തകം, തുടങ്ങി നിരവധി പുസ്തകങ്ങൾ തികച്ചും സൗജന്യമായി ഫാം ഇൻഫർമേഷൻ ബ്യൂറോ നൽകുന്നു.

സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൂപ്പൊലിയിലെ പൂമ്പാറ്റ

അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ പ്രദര്‍ശന മേള പൂപ്പൊലിക്ക് ഭംഗി കൂട്ടാന്‍ കവാടത്തിനു മുന്‍പില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് കൂറ്റന്‍ പൂമ്പാറ്റ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ജിജോ ചെറുവോടനും സംഘവുമാണ് പൂമ്പാറ്റ ഒരുക്കിയിട്ടുളളത്. അഞ്ചര അടി ഉയരമുളള ഈ പൂമ്പാറ്റ ആര്‍ട്ട് വില്ലേജ് ഡയറക്ടറായ ജിജോയുടെ നേതൃത്വത്തില്‍ വിനീഷ്, സനോജ് പൂലൂന്നി, സരുണ്‍ദാസ്, സുബ്രഹ്മണ്യം കോട്ടശ്ശേരി, പ്രവീഷ് എന്നിവരടങ്ങുന്ന സംഘം മൂന്ന് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. നിരവധി സ്ഥലങ്ങളില്‍ അലങ്കാരം തീര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര നാടകം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ ഈ ആറംഗ സംഘം പ്രവര്‍ത്തിച്ചു വരുന്നു. സിമന്‍റ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്പറ്റര്‍ മിനിയേച്ചര്‍ മലപ്പുറത്ത് നിര്‍മ്മിക്കുന്നതും ജിയോയുടെ നേതൃത്വത്തിലുളള സംഘമാണ്.

കളളിമുള്‍ച്ചെടികളെ പരിചയപ്പെടാം പൂപ്പൊലിയില്‍

അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി പുഷ്പ മേളയില്‍ കളളിമുള്‍ചെടികളിലെ വിസ്മയവുമായി അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയായ ടെറ. വിവിധ തരത്തിലുളള കളളിമുള്‍ച്ചെടികളുടെ വിശാലമായ പ്രദര്‍ശനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും പ്രദര്‍ശന സൗന്ദര്യത്തിനു വേണ്ടി  ചില്ലുകൂടുകളിലായി കളളിമുള്‍ച്ചെടികള്‍ ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. മറ്റുളള ചെടികളില്‍ നിന്നും വ്യത്യസ്തമായി ശുദ്ധവായു, നവോന്‍മേഷം, കുട്ടികളില്‍ സുഖനിദ്ര എന്നിവയെല്ലാം ലഭിക്കുന്നതാണ് കളളിമുള്‍ച്ചെടികളുടെ പ്രത്യേകത. ഏത് കാലാവസ്ഥക്കും അനുയോജ്യവും ചിലവ് കുറവുളളതും ഒരു ചെടി ആറ് വര്‍ഷം വരെ ആയുസ്സ് ലഭിക്കും എന്നുളളതാണ് മറ്റൊരു പ്രത്യേകത. മാമലേറിയന്‍, മൂണ്‍ കാക്റ്റസ്, ഹാവോര്‍ത്തിയ, കലാഞ്ചിയോ, ഒപ്ഷ്യ എന്നിവയാണ് ചെടികളിലെ പ്രധാന ഇനങ്ങള്‍. അരുണിമ സി രാജന്‍, അഭിജിത്ത് സി രാജന്‍, അനൂജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ കളളിമുള്‍ച്ചെടികളുടെ ശാസ്ത്രീയ വശങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു നല്‍കുന്നു.

വെളള പൂക്കളുടെ പറുദീസ ഒരുക്കി മൂണ്‍ ഗാര്‍ഡന്‍

പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ വെളളപൂക്കളുടെ പറുദീസയായി മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പ-ഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാക്കുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ, ലില്ലിയും നമ്പ്യാര്‍വട്ടം, ജമന്തിയും, ബ്ലാസം, ഡെയ്‌സി, സാല്‍മിയ, ആസ്റ്റര്‍ എന്നിങ്ങനെ നൂറില്‍പ്പരം വെളളപ്പൂക്കളുടെ ഇനങ്ങളാണ് ഉളളത്. പ്രഭാതം മുതല്‍ പ്രദോഷം വരെ സന്ദര്‍ശകരുടെ മനം കവരുന്ന ദൃശ്യഭംഗിയാണ് മൂണ്‍ ഉദ്ധ്യാനത്തില്‍. ഗാര്‍ഡനിലെ മദ്ധ്യഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്ന കുളം ഗാര്‍ഡനില്‍ മാറ്റുകൂട്ടിയിരിക്കുന്നു. ജനുവരിയുടെ ആദ്യ വാരത്തില്‍ തന്നെ ഗാര്‍ഡനിലെ പുഷ്പങ്ങള്‍ പുഷ്പ്പിക്കാന്‍ തുടങ്ങും. വെളള നിറം നല്‍കുന്ന ഇലകളുടെ ശേഖരവും മുണ്‍ ഗാര്‍ഡനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്. രണ്ടര ഏക്കര്‍ വിസ്തൃതിയിലാണ് മൂണ്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മൂണ്‍ ഗാര്‍ഡനില്‍ മിശ്രയിനം സസ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ശരീരം തളര്‍ന്നിട്ടും തളരാത്തമനസ്സുമായി മുഹമ്മദ്ഷെമീമും പൂപ്പൊലിയില്‍

ശരീരം തളര്‍ന്നിട്ടും  മനസ്സു തളരാതെ  പൂതാടി ശ്രീനാരായണ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെമീം പൂപ്പൊലിയിലെത്തി. വരദൂര്‍ വരടിക്കൂത്ത് വീട്ടില്‍ അഷറഫിന്‍റെയും റംലയുടെയും മകനായ ഷെമിം അഞ്ചാം വയസ്സില്‍ ആശുപത്രി അധികൃതരുടെ ഒരു നിമിഷത്തെ അശ്രദ്ധമൂലമാണ് അരക്കുതാഴെ തളര്‍ന്ന് വീല്‍ച്ചെയറിലായത്. ഭിന്നശേഷിമൂലം നാല് ചുവരുകള്‍ക്കുളളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഷെമിം ഒരു പാഠമാണ്. പൂപ്പൊലി നഗരിയില്‍ സഞ്ചു, ജെസ്റ്റിന്‍ മാത്യൂ, അതുല്‍, അഖില്‍, അംഗിത് തുടങ്ങി സഹപാഠികള്‍ക്കും, അദ്ധ്യാപികയായ ശ്രീജക്കും ഒപ്പമാണ് വീല്‍ചെയറില്‍ ഷെമിം എത്തിയത്. പൂപ്പൊലി നഗരിയില്‍ പ്രത്യേകമായി സജ്ജീകരിച്ച ഓരോ പൂക്കളുടെയും വര്‍ണ്ണഭംഗി മനംകുളിര്‍ക്കെ ആസ്വദിച്ചാണ് ഷെമിമും കൂട്ടുകാരും മടങ്ങിയത്. ഓരോ ചെടികളുടെയും ഇമികിലേക്ക് വീല്‍ചെയര്‍ തളളി ഷെമിം എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ കൂട്ടുകൂര്‍ തിരക്കുകൂട്ടി. സ്വാര്‍ത്ഥതയുടെയും സാമര്‍ത്ഥ്യത്തിന്‍റെയും കാലഘട്ടത്തില്‍ ജീവിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സഹപാഠികള്‍ തമ്മിലുളള സ്നേഹം എന്തെന്ന് ഷെമീമിനെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുന്ന ഏതൊരാള്‍ക്കും നിര്‍വ്വചിക്കാവുന്നതാണ്.

ജനമൈത്രി പോലിസിന്‍റെ പ്രദര്‍ശന സ്റ്റാള്‍ പൂപ്പൊലിയില്‍ ശ്രദ്ദേയമാകുന്നു

പൂപ്പൊലിയില്‍ അമ്പലവയല്‍ ജനമൈത്രി പോലിസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമാകുന്നു. നിയമപാലനം കൂടാതെ അമ്പലവയല്‍ പോലീസിന്‍റെ സേവനങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്നതാണ് സ്റ്റാള്‍. ബോധവല്‍ക്കരണ ക്ലാസുകളും, അശ്രദ്ധപരമായ പ്രവര്‍ത്തികളിലൂടെ ഉണ്ടാകുന്ന വാഹന അപകടങ്ങളും, ബോധവല്‍ക്കരണം മാജിക്ഷോ തുടങ്ങിയവയുടെ ചിത്ര പ്രദര്‍ശനം പൂപ്പൊലിയില്‍ ആകര്‍ഷണീയമാകുന്നു. പൂപ്പൊലിയില്‍ വരുന്നവര്‍ക്ക് അമ്പലവയല്‍ ജനമൈത്രി പോലിസിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ കഴിയും. മെച്ചപ്പെട്ട പൊതുജന സഹകരണം, സുരക്ഷാ മേഖലയില്‍ ജനങ്ങളുടെ പരസ്പര സഹകരണം തുടങ്ങിയവയാണ് ജനമൈത്രി സുരക്ഷാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വൈദ്യുതി സുരക്ഷ ബോധവല്‍ക്കരണവുമായി കെ.എസ്.ഇ.ബി.

അമ്പലവയല്‍ : ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിലുളള വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ശില്‍പ്പശാല പൂപ്പൊലിയില്‍ ആരംഭിച്ചു. വൈദ്യുതിയുടെ ഉപയോഗത്തെക്കുറിച്ചും, കെ.എസ്.ഇ.ബി.യുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടയൊണ് ഈ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തുന്നത്. കെ.എസ്.ഇ.ബി.യുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി ബില്ല് അടക്കുന്ന രീതിയെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സേവനംവഴി കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇതിന്‍റെ പിന്നിലെ ഉദ്ദേശം എന്ന് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കാണികളുടെ മനം കവര്‍ന്ന് ഡാലിയ പൂങ്കാവനം

ആയിരത്തിയഞ്ഞൂറിലേറെ വ്യത്യസ്ത ഇനങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഡാലിയ പൂങ്കാവനം കാണികളുടെ മനം കവരുു. പൂക്കളൊരുക്കു വിസ്മയ കാഴ്ച്ചയിലേക്ക് കാണികളെ ആകര്‍ഷിക്കു വിധത്തിലാണ് ഡാലിയ തോ'ം ക്രമീകരിച്ചിരിക്കുത്. വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നിറഞ്ഞു നില്‍ക്കു ഡാലിയ തെയാണ് ഇത്തവണയും പൂപ്പൊലിയിലെ മുഖ്യ ആകര്‍ഷണ ഘടകം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിും ശേഖരിച്ച ഡാലിയ ചെടികള്‍ക്ക് പരിചരണം നല്‍കുത് ആര്‍.എ.ആര്‍.എസ്.ജീവനക്കാര്‍ തെയാണ്. ജൈവവളവും ആവശ്യാനുസരണം ജലവും ദിവസേന നല്‍കുു. ആയിരത്തിയഞ്ഞൂറോളം വരു ഡാലിയകളുടെ തോ'ം ഇന്ത്യയിലെത െഏറ്റവും വലിയ ശേഖരമായാണ് കണക്കാക്കുത്. വിദേശികളുടെ സാിദ്ധ്യവും പൂപ്പൊലിയില്‍ ശ്രദ്ദേയമാണ്. ജര്‍മ്മനി, ഫ്രാന്‍സ് എിവിടങ്ങളില്‍ നിുമാണ് കൂടുതല്‍ വിദേശികള്‍ എത്തുത്. കാണികളുടെ മനം നിറക്കു കാഴ്ച്ചയാണ് ഈ ഡാലിയ ഗാര്‍ഡന്‍. ഡാലിയ കൂടാതെ റോസ, ജര്‍ബറ, ഗ്ലാഡിയോലസ്, ഓര്‍ക്കിഡ്, മൂഗാര്‍ഡന്‍, വെളുത്ത പൂക്കള്‍ മാത്രം വിരിയു പൂന്തോ'ം തുടങ്ങിയവയും പൂപ്പൊലിയിലെ താരങ്ങളാണ്. റൂബിറെഡ്, അലാമോസ്, ആപ്പിള്‍ 'ോസം, ആപ്രികോ'്, ബാര്‍ബര്‍ഷോപ്പ്, ബി.എ.സ്‌പോ'്, ബ്രൈഡ് ടു ബി, ഡുവറ്റ് തുടങ്ങിയ വ്യത്യസ്ത പേരുകളാണ്  ഡാലിയ ചെടികള്‍ക്ക് നല്‍കിയി'ുളളത്.

പൂഷ്പ കൃഷിക്ക് അനുയോജ്യകേന്ദ്രമായി വയനാടിനെ പ്രഖ്യാപിക്കണമെന്ന് സെമിനാര്‍

അമ്പലവയല്‍: പൂഷ്പ കൃഷിക്ക് അനുയോജ്യകേന്ദ്രമായി വയനാടിനെ പ്രഖ്യാപിക്ക ണമെന്ന്  അന്താരാഷ്ട്ര പുഷ്പമേളയുടെ ഭാഗമായിനടത്തിയ സെമിനാറില്‍ ആവശ്യമുയര്‍ന്നു. സാങ്കേതിക വിദ്യാവാരത്തിന്‍റെ നാലാം ദിന സെമിനാറില്‍പുഷ്പകൃഷിക്ക് വയനാട്ടിലെ സാദ്ധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ പി.കെ.  രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി. വയനാട്ടിലെ കാലാവസ്ഥ എന്തുകൊണ്ടും പുഷ്പകൃഷിക്ക് അനുയോജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത കാലാവസ്ഥകളില്‍ അനുയോജ്യമായ പുഷ്പങ്ങളെക്കുറിച്ച് ബ്ളോക്ക് അടിസ്ഥാനത്തില്‍ സര്‍വ്വേ നടത്തിയ പദ്ധതികള്‍ തയ്യാറാക്കിയതിനുശേഷം മാത്രമേ പുഷ്പകൃഷി നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പൂഷ്പ കൃഷിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, എന്നാല്‍ കാലാവസ്ഥ  അനുകൂലമായിട്ടും മറ്റ് സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കേരളം ഈ മേഖലയില്‍ ഇന്നും വളരെ പിന്നിലാണ്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും മനുഷ്യന്‍റെ മാനസീക സമ്മര്‍ദ്ധങ്ങളെ ഇല്ലാതാക്കാനുമുളള കഴിവുകള്‍ പൂന്തോട്ടങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

പുഷ്പകൃഷിയില്‍ താല്‍പ്പര്യമുളളവര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാണ്. മാര്‍ച്ച് മാസത്തില്‍ അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനോടനുബന്ധിച്ച് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

<ഇനി പുറത്തിറങ്ങാന്‍ പോകുന്ന നാണയങ്ങളുമായി ത്രിതം പൂപ്പൊലിയില്‍

പൂപ്പൊലിയില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ് ഇന്ത്യയില്‍ ഇനിയും പുറത്തിറങ്ങാത്ത ആറ് തരം നാണയങ്ങളുടെ മാതൃക. മറ്റനേകം വിപുലമായ നാണയങ്ങളുടെ ശേഖരവും, പുരാവസ്തുക്കളുമാണ് ത്രിതത്തിന്‍റെ പ്രദര്‍ശന ഹാളില്‍ ഉളളത്. റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന 500, 100, 75, 25, 10 രൂപയുടെ നാണയങ്ങളുടെ മാതൃക കാണികളെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുളള 100 കോടിയുടെ നോട്ടും, ലോകത്തിലെ ഏറ്റവും വലിപ്പമുളള കറന്‍സി, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉളള കറന്‍സിയും പ്രദര്‍ശന ഹാളില്‍ ശ്രദ്ദേയാകുന്നു. പ്രദര്‍ശന ഹാള്‍ സന്ദര്‍ശിക്കാന്‍ ഒട്ടനവധി പേരാണ് ദിവസം പ്രതി എത്തുന്നത്. ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെയും, സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലുകളാണ് പ്രദര്‍ശനശാലയില്‍ കാണാന്‍ കഴിയുന്നത്. യുവതലമുറയെ പഴമയുടെ വൈവിദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം എന്ന് ത്രിതത്തിന്‍റെ ഉടമ കരുണാകരന്‍ പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം പൂപ്പൊലിയില്‍

അമ്പലവയല്‍ : അമ്പലവയലില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പൂപ്പൊലിയില്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമാകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 2000ല്‍ ആരംഭിച്ച പദ്ധതിയാണ് ഇത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. എസ്.എസ്.എ.യുടെ പദ്ധതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം കൈകോര്‍ത്ത് നടപ്പിലാക്കി വരുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്.എസ്.എ.യുടെ കീഴില്‍ പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. ഊരുകളില്‍പോയി സ്ക്കൂളുകള്‍ നിര്‍മ്മിക്കുകയും, മെഡിക്കല്‍ ക്ലാസ്സുകള്‍ നടത്തുകയും അദ്ധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു. ജില്ലയില്‍ എസ്.എസ്.എ.ബ്ലോക്ക് റിസോഴ്സ് സെന്‍ററുകളും ഉപ ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു.

പൂപ്പൊലി നഗരി സ്ത്രീ സൗഹൃദമാകുന്നു

അമ്പലവയല്‍: പൂപ്പൊലി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇത്തവണത്തെ മേള കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു. കൈ കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കായി ഇത്തവണ മുലയൂട്ടാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാനവേദിക്കും സ്റ്റാളുകള്‍ക്കും ഇടയിലായി ഇതിനായി താല്‍ക്കാലിക മുറി നിര്‍മ്മിച്ചു. സ്ത്രീ സൗഹൃദത്തിന് മാതൃകയായി സംഘാടകര്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേള കാണാനെത്തുന്ന പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്ക് തണലാകുകയാണ് ഈ പദ്ധതി. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വനിതാ സിവില്‍ പോലിസ് ഓഫീസര്‍മാരും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ വളണ്ടീയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  അമ്പലവയല്‍ ജനമൈത്രി പോലീസാണ് ഇതിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്.സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ടോയ്ലെറ്റുകളും ഇത്തവണ നിര്‍മ്മിച്ചു.

എട്ട് ദിവസം കൊണ്ട് പൂപ്പൊലിയിൽ എത്തിയത് ഒരു ലക്ഷം പേർ : വരുമാനത്തിലും വൻ വർദ്ധന

കാർഷിക സർവ്വകലാശാലയുടെ  അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ  നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് എട്ട് ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തി. ടിക്കറ്റ് വില്പന ഇനത്തിൽ വരുമാനത്തിലും വൻ വർദ്ധന ഉണ്ടായിട്ടുള്ളതായി അധികൃതർ പറഞ്ഞു.

ജനുവരി ഒന്നിനാണ് പൂപ്പൊലി ആരംഭിച്ചത്. ഇതിന് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച മാത്രം മുപ്പതിനായിരത്തിലധികം പേരാണ്  പുഷ്പമേളക്കെത്തിയത്.ശനിയാഴ്ച   പന്ത്രണ്ടായിരത്തിലധികം പേർ പൂപ്പൊലി നഗരിമിൽ ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പമെത്തുന്ന അധ്യാപകർക്കും പ്രവേശനം സൗജന്യമാണ്.   ടിക്കറ്റ്  ഇനത്തിൽ ഞായറാഴച വരെ മാത്രം 21, 16000 ത്തിലധികം രൂപ ലഭിച്ചു. അയൽ ജില്ലകളിലും തമിഴ്നാട്,  കർണാടക സംസ്ഥാനങ്ങളിലും  പൂപ്പൊലിക്ക് വൻ പ്രചാരം ലഭിച്ചതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാധ്യത .ജനുവരി 18 വരെയാണ് അന്താരാഷ്ട്ര പുഷ്പമേള നടക്കുന്നത്. പ്രദർശനം, വിപണനം, സെമിനാറുകൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ഇത് അഞ്ചാം വർഷമാണ് പൂപ്പൊലി നടക്കുന്നത്. ഇനി മുതൽ എല്ലാവർഷവും ജനുവരി ഒന്ന് മുതൽ 18 വരെയായിരിക്കും അന്താരാഷ്ട്ര പുഷ്പ മേള .മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്ന് മാസക്കൾക്ക് മുമ്പേ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി

ആര്‍.എ.ആര്‍.എസ്.

വയനാടിന്‍റെ പുഷ്പ ഉദ്യാനമായി മാറിയ പൂപ്പൊലിയില്‍ കുട്ടികള്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ആര്‍.എ.ആര്‍.എസ്. വയനാട്ടില്‍ നിന്നും, പുറത്തുനിന്നും എത്തുന്ന വിദ്യാര്‍ത്ഥി സംഘത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഒരു അദ്ധ്യാപകനെ സൗജന്യമായി പ്രവേശിപ്പിക്കും. ഒരാള്‍ക്ക് 30 രൂപയാണ്  പ്രവേശന നിരക്ക്. എന്നാല്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 15 പേരടങ്ങുന്ന സംഘത്തിന്  ഒരു അദ്ധ്യാപകനടക്കം 300 രൂപ മാത്രമാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുരാവസ്തു പ്രദര്‍ശനത്തില്‍ പഠനമേഖലകളിലും, സ്വിപ്ലൈന്‍, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംങ്ങ് തുടങ്ങിയവയും വിനോദമായും, ഓമന മൃഗങ്ങളുംഅവര്‍ക്ക് വിസ്മയ കാഴ്ച്ചയാണ്. വയനാട്ടില്‍ നിന്നും പുറത്തു നിന്നുമായി വിവിധ സ്ക്കൂളുകളില്‍ നിന്നുമുളള വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം ഇവിടെ എത്തുന്നുണ്ട്. ചൊവ്വാഴ്ച്ചമാത്രം ഏകദേശം ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പൂപ്പൊലിയില്‍ എത്തിയത്. മാനസ്സിക ഉല്ലാസ്സത്തോടൊപ്പം ഒരു പഠനയാത്രകൂടിയാണ് ഇതെന്ന് ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ അദ്ധ്യാപിക വിജയകുമാരി പറഞ്ഞു.

സഞ്ചാരികള്‍ക്ക് സഹായ ഹസ്തവുമായി ഡി.റ്റി.പി.സി.പൂപ്പൊലിയില്‍

അന്യദേശങ്ങളില്‍ നിന്ന് എത്തുന്ന സഞ്ചാരികള്‍ക്ക്  വയനാടിനെ പരിചയപ്പെടുത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. വയനാടിന്‍റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെകുറിച്ചും അവിടേക്കുളള ദൂരം പ്രവേശന സമയം മറ്റുളളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുളള ടൂറിസം വകുപ്പിന്‍റെ പ്രദര്‍ശ സ്റ്റാള്‍ കാണികള്‍ക്ക് പുത്തന്‍ അറിവ് പകരുന്നു. വയനാടിനെ ഏറെ അടുത്തറിയാനും ഇതിലൂടെ കഴിയുന്നു.  വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രസിദ്ധമായ ആരാധനാലയങ്ങള്‍, വയനാടന്‍ ഗോത്ര പൈതൃകം, ഗോത്രവിഭാഗത്തിന്‍റെ പുരാതന ആയുധങ്ങള്‍, കാരാപ്പുഴ ഡാം, എടക്കല്‍ ഗുഹ, ഫാന്‍റം റോക്ക്, കാന്തന്‍പാറ തുടങ്ങിയ ടൂറിസ കേന്ദ്രങ്ങളുടെ ചരിത്രവും പ്രദര്‍ശന ശാലയില്‍ ശ്രദ്ദേയമാകുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും പൂപ്പൊലിമേളയില്‍ എത്തുന്നവര്‍ക്ക് വയനാട് ടൂറിസത്തെ അടുത്തറിയാനും വൈവിധ്യങ്ങളെ മനസ്സിലാക്കാനും ഈ  പ്രദര്‍ശനത്തിലൂടെ സാധിക്കുന്നു. പ്രദര്‍ശനത്തിലൂടെ വയനാട് ടൂറിസത്തെ രാജ്യന്തരതലത്തില്‍ ഉയര്‍ത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. നേരത്തെ ഡി.റ്റി.പി.സി.തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ ഹിറ്റായിരുന്നു. വയനാടിന്‍റെ പ്രധാന ടൂറിസം സീസണായ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ദിനംപ്രതി പതിനായിരക്കണക്കിന് പേരാണ് ചുരം കയറുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് സഞ്ചാരികള്‍ യാത്രക്കായി തിരഞ്ഞെടുത്ത പ്രധാനയിടങ്ങളില്‍ ഒന്ന് വയനാടായിരുന്നു. പൂപ്പൊലിക്ക് എത്തുന്നവരെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി ആകര്‍ഷിക്കുകയാണ് ഡി.റ്റി.പി.സി.യുടെ ലക്ഷ്യം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും മിനിപൂപ്പൊലി ഒരുക്കും :രജിസ്ട്രാര്‍

കാലക്കറ്റ് സര്‍വ്വകാലാശാല ക്യാമ്പസില്‍ മിനിപൂപ്പൊലി സംഘടിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രോര്‍ ഡോ.ടി.എ.അബ്ദുള്‍ മജീദ് പറഞ്ഞു. ഇതിന് മുന്നോടിയായി രജിസ്ട്രോറുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുളള സംഘം അമ്പലവയലില്‍ പ്രാദേശീക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു.  കേരളത്തില്‍ യൂണിവേഴ്സിറ്റികളില്‍വെച്ച് ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉളള സര്‍വ്വകലാശാലയാണ് കാലിക്കറ്റ്.സര്‍വ്വകലാശാല  ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് ഈ  ഉദ്യാനം പ്രവര്‍ത്തിക്കുന്നത്. പുഷ്പമേള പോലെയുളള പരിപാടികള്‍ നടത്തുന്നതിനായി ഉദ്യാനത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ     വിദ്യാര്‍ത്ഥികളും, ഗവേഷകരും, സഞ്ചാരികളുമായി പതിനായിരക്കണക്കിന് ആളുകള്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പഠിക്കാന്‍ എത്തുന്നവരേയും, കാഴ്ച്ചക്കാരായി എത്തുന്നവരേയും ഒരേ സമയം സംതൃപ്തരാക്കുകയാണ് ലക്ഷ്യമെന്നും ഡോ.അബ്ദുള്‍ മജീദ് പറഞ്ഞു.

മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും പൂപ്പൊലിയും ഇന്നൊരു മാതൃകയായി തീര്‍ന്നിട്ടുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുളള തയ്യാറെടുപ്പും ക്രമീകരണങ്ങളുമാണ് പൂപ്പൊലിയെ കൂടുതല്‍ പ്രസിദ്ധമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്ക് തിരക്കും മാനസീക സമ്മര്‍ദ്ധവും സംഘര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര പുഷ്പമേള പോലെയുളള പരിപാടികള്‍ മാനസീക ഉല്ലാസം നല്‍കുന്നതാണ് എന്നതിനാലാണ് കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

പൂപ്പൊലിയില്‍ സൗജന്യ സേവനവുമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ജീവനക്കാര്‍ ശ്രദ്ദേയരാകുന്നു. പ്രായത്തെയും ശാരീരിക അസ്വസ്തതകളെയും മറന്ന് അറുപതോളം പേരാണ് ഊര്‍ജ്ജസ്വലമായി സന്നദ്ധ സേവകരായുളളത്. ഒരു ദിവസം പതിനാറ് പേരാണ് ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കുടിവെളള വിതരണം മാത്രമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പൂപ്പൊലിയില്‍ എല്ലാ സേവനങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. പൂപ്പൊലിയുടെ സ്റ്റേജ് ജോലികള്‍, ഊട്ടുപുരയിലെ കാര്യങ്ങള്‍, സെക്യൂരിറ്റി തുടങ്ങിയ എല്ലാ മേഖലയിലും ഇവരുടെ കൈകള്‍ ഉണ്‍ണ്ട്. കൂടാതെ പൂപ്പൊലിയെക്കുറിച്ചുളള പബ്ലിസിറ്റിക്കായി മറ്റു ജില്ലകളിലും പോകുന്നുണ്‍ണ്ട്. സ്ക്കൂളുകളില്‍ പൂപ്പൊലിയുടെ പ്രചരണാര്‍ത്ഥം സെമിനാറുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ പൂറത്തുനിന്നും വിളിക്കുകയായിരുന്നു പതിവ്. ഇത്തവണ ആ ജോലിയും ഇവര്‍ ഏറ്റെടുത്തു. രാത്രിയും പകലും ഒരുപോലെ പൂപ്പൊലി മേളയില്‍ നിറസാന്നിദ്ധ്യമാണ് ഇവര്‍. മുപ്പത്തിരണ്‍ണ്ട് വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തോടുളള കടമയും സ്നേഹവുമാണ് ഈ സേവനത്തിന് പിന്നിലെന്ന് ഇവര്‍ വ്യക്തമാക്കി. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ എല്ലാ പരിപാടികളിലും ഇവര്‍ പങ്കെടുക്കും. പിരിഞ്ഞുപോയെങ്കിലുംഗവേഷണ കേന്ദ്രത്തിലെ ഏതൊരാവശ്യത്തിനും ഇവര്‍ മുന്‍പിലുണ്‍ണ്ടാകും. വളരെ സന്തോഷത്തോടെയും ആസ്വദിച്ചുമാണ് ഈ ജോലികള്‍ ചെയ്യുന്നത് എന്ന് ഇവര്‍ പറയുന്നു.

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കല്‍പ്പറ്റ ബഡ്സ് സ്കൂളിലെ

വിദ്യാര്‍ത്ഥികള്‍ പൂപ്പൊലിയില്‍:-

കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിന്നശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് മുണ്ടേരി ബഡ്സ് മാനസികാരോഗ്യ വിദ്യാലയം. കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും പൂപ്പൊലിയില്‍ പ്രവേശനം സൗജന്യമായിരുന്നു. അദ്ധ്യാപകരും, രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായി എത്തിയത്.  വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം മാനസികോല്ലാസത്തിനും കൂടിയാണ് ഈ യാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യാപിക സിജി ആന്‍റണി പറഞ്ഞു.

നല്ല ഭക്ഷണം നല്ല ഔഷധം: സന്ദേശവുമായി പവിത്ര

പൂപ്പൊലി നഗരിയില്‍ പവിത്ര കുടുംബശ്രീയുടെ ഔഷധ ഗുണമുളള പരാമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ കാണികള്‍ക്ക് പ്രിയങ്കരമാകുന്നു. നല്ല ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന വസ്തുത പ്രാവര്‍ത്തികമാക്കുകയാണ്   കൊടുവള്ളി    സ്വദേശികളായ ഇവര്‍. പനമ്പൊടി, നാടന്‍ കൂവപ്പൊടി, ഈന്തുപൊടി,    നാടന്‍       അവില്‍, മുള അരി, നവര അരി തുടങ്ങിയ നൂറില്‍പരം അപൂര്‍വ്വ ഭക്ഷ്യവസ്തുക്കള്‍ ഇവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പൂപ്പൊലിയില്‍ ഔഷധ ഗുണങ്ങളുളള ഉല്‍പന്നങ്ങളുമായി ഇവര്‍ എത്തിയിരുന്നു. അവില്‍, കമ്പച്ചോളം, കൂവപ്പൊടി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒരു സംരംഭം  എന്നതിലുപരി ഗ്രാമീണ ഉല്‍പന്നങ്ങള്‍  തുടങ്ങിയവ ഇന്നത്തെ സമൂഹത്തെ ശീലിപ്പിക്കുകയും  പോഷക സമൃദ്ധമായ ഭക്ഷ്യ സംസ്കൃതിയിലേക്ക്  പുതുതലമുറയെ അതിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടി ഇവര്‍ക്കുണ്ട്.

കാര്‍ഷിക സംസ്കൃതിയുടെ സന്ദേശം പകര്‍ന്ന് പൂപ്പൊലിയില്‍ പഴമൊഴി ബോര്‍ഡുകള്‍

അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിില്‍  നടക്കുന്ന രാജ്യാന്തര പുഷ്പ മേളയില്‍ എത്തുന്ന സന്ദര്‍ശകരെ സ്റ്റാളുകളിലേക്ക് വരവേല്‍ക്കുന്നത് 50-ലേറെ വരുന്ന പഴമൊഴി ബോര്‍ഡുകള്‍. നടപാതയുടെ ഇരുവശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാണ്. ڇകുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും      മാണിക്യംڈ  ڇവിത്ത് ആഴം ചെന്നാല്‍ പത്തായം നിറയുംڈ  ڇഅന്നവിചാരം മുന്ന വിചാരംڈ ڇവിളഞ്ഞ കതിര്‍ വളയുംڈ ڇവിളയും വിത്ത് മുളയില്‍ അറിയാംڈ ڇപോയാല്‍ ഒരു തേങ്ങ ആയാല്‍ ഒരു തെങ്ങ്ڈ ڇമുന്‍വിള പൊന്‍വിളڈ ڇയത്നം വിളച്ചാല്‍ രത്നം വിളയുംڈ തുടങ്ങി കാര്‍ഷിക സംസ്കാരത്തെ അടുത്തറിയാന്‍ കഴിയുന്ന 50 ലേറെ ബോര്‍ഡുകള്‍ കൊണ്ട് ശ്രദ്ധേയമാണ് പൂപ്പൊലി.

മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ വിജയമാണ് ഈ ബോര്‍ഡുകളിലൂടെ സൂചിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്കും നിലനില്‍ക്കുന്ന സമൂഹത്തിനും മാതൃക കൂടിയാണ് ഇവ. പഴമയെ ഓര്‍മ്മപ്പെടുത്തുന്ന ഈ പഴമൊഴികള്‍ സന്ദര്‍ശകര്‍ക്ക് പുതുമ നല്‍കുന്നു.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രചാരം നല്‍കി പൂപ്പൊലിയില്‍ മാതൃക തോട്ടം

അമ്പലവയല്‍: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും പുത്തന്‍ മാതൃകകളും കര്‍ഷകരിലേക്ക് എത്തിക്കുന്നപ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചയപ്പെടുത്തുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പുഷ്പങ്ങള്‍ എന്ന പുതിയ രീതി സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മയും അറിവും  നല്‍കുന്നതാണ്. പൂപ്പൊലിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നും, ഡാലിയ ഗാര്‍ഡനോട് ചേര്‍ന്നുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിട്ടുളളത്.  വീടിന്‍റെ പുറം ചുമര്‍ തൊട്ട് അകത്തളത്തുവരെ പരീക്ഷിക്കാവുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ . പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടവര്‍ഷം മുന്‍പ് ആരംഭിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി ഇന്ന് പലരും അനുവര്‍ത്തിക്കുന്നുണ്ടെന്ന് അര്‍.എ.ആര്‍.എസിലെ ജീവനക്കാര്‍ പറഞ്ഞു. അതിനാല്‍ തന്നെ പൂപ്പൊലിയില്‍ എത്തുന്ന സന്ദര്‍ശകരില്‍ പലരും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ ശാസ്ത്രീയ വശങ്ങളും മറ്റും സ്വായത്തമാക്കിയ ശേഷമാണ്  ഇവിടം വിടുന്നത്. തട്ടുതട്ടായുളള വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമീകരിക്കുന്നത്. പുഷ്പകൃഷിക്ക് മാത്രമല്ല, പച്ചക്കറികളും ഈ രീതിയില്‍ നട്ടു വളര്‍ത്താവുന്നതാണ്.

ചെറിയ സ്ഥലങ്ങളില്‍ ചെടികളുടെ കൂടുതല്‍ ശേഖരണമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ  വലിയ മേന്‍മ. ഒരു ചതുരശ്ര അടിയില്‍ കുറഞ്ഞത് പത്ത് മുതല്‍ പതിനഞ്ചുവരെ  ചെടികള്‍ വയ്ക്കാം. ചെടി ചട്ടികളില്‍ ചകിരിച്ചോറ് അടങ്ങിയ മിശ്രിതത്തിലാണ് തൈകള്‍ നടുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയില്‍ വളര്‍ത്താവുന്നതാണ്. നഗരത്തില്‍ ഹരിത ജീവിത ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ആശയമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. കേരളത്തില്‍ അറുപതുശതമനം ജനങ്ങള്‍ക്കും പരിമിതമായ ഭൂമി മാത്രമാണുളളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം രീതികള്‍ പരീക്ഷിച്ച് തുടങ്ങിയത്. കുടുംബ കൃഷി പരമാവധി പ്രോല്‍സാഹിപ്പിക്കുന്നതുവഴി കൂടുതല്‍ പേരെ വരുമാനമുളളവരാക്കി മാറ്റുവാന്‍ കഴിയും. ഓരോ വീടും പരിസരവും പച്ചക്കറികളുടെയും പഴങ്ങളുടേയും പൂക്കളുടേയും കലവറയാക്കി മാറ്റാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതി ഏറെ സഹായകരമാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രന്‍ പറഞ്ഞു.

സന്ദര്‍ശകരെ ആകര്‍ഷിച്ച് പൂപ്പൊലിയിലെ തേന്‍കട

പൂപ്പൊലി നഗരിയില്‍ തേന്‍ കടയൊരുക്കി ബി ക്രാഫ്റ്റ് ഹണി. അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റോടുകൂടിയുളള വിവിധ തരം പ്രകൃതി ദത്തമായ തേനുകളാണ് സ്റ്റാളില്‍ വില്‍പനയ്ക്ക് വച്ചിട്ടുളളത്. തുമ്പ,തുളസി പോലുളള ചെറു ചെടികളുടെ  പൂക്കളില്‍ നിന്നും ശേഖരിക്കുന്ന ചെറുതേന്‍, തുളസിചെടിയുടെ പൂക്കളില്‍ നിന്നും   ശേഖരിക്കുന്ന തുളസി പൂന്തേന്‍, ലിച്ചി തേന്‍, ഓറഞ്ച് തേന്‍, പശ്ചിമഘട്ട മലനിരകളില്‍ തിങ്ങി നിറഞ്ഞ ഔഷധ ഗുണങ്ങളടങ്ങിയ കാട്ടുതേന്‍, മല്ലിപൂവില്‍ നിന്നും ശേഖരിച്ച മല്ലി പൂന്തേന്‍ വാതരോഗത്തിന് മരുന്നായി ഉപയോഗിക്കുന്ന കടുക് പൂന്തേന്‍, ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കുപയോഗിക്കുന്ന കരഞ്ച് ചെടിയുടെ പൂവില്‍നിന്നെടുക്കുന്ന തേന്‍ എന്നിങ്ങനെ വന്‍ ശേഖരമാണ് വിപണിയിലൊരിക്കിയിട്ടുളളത്. വാക്സും, ജലാംശവും നീക്കംചെയ്ത് തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് തേനുല്‍പാദനവും സംഭരണവയനാട്ടില്‍ നിന്ന് ആദ്യമായാണ് അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റോടുകൂടി വയനാടന്‍ തേന്‍ വിപണിയിലെത്തുന്നത്.

ലഹരി വിമുക്ത സന്ദേശവുമായി എക്സൈസ് വകുപ്പ് അന്താരാഷ്ട്ര പുഷ്പ്പമേളയില്‍

മദ്യം, പുകവലി, ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് എക്സൈസ് വകുപ്പിന്‍റെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ക്ക് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്‍ാണ്ടകുന്ന ആരോഗ്യപരമായ അസുഖങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഇവര്‍ക്ക് ഇതിലൂടെ കഴിഞ്ഞു. മുതിര്‍ന്നവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് കുട്ടികളിലേക്ക് ഏത് രീതിയല്‍ സ്വാധീനിക്കുന്നുവെന്നും അത് പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ഇവര്‍ ചിത്രങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കുന്നു. മയക്കുമരുന്നിന്‍റെ ഒട്ടനവധി കേസ്സുകള്‍ പിടികൂടിയതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് ലഹരി വിമുക്ത സന്ദേശവുമായി തുടര്‍ച്ചയായി നാലാം വര്‍ഷവും പൂപ്പൊലിയില്‍ എത്തുന്നത്.

വ്യത്യസ്ത തരത്തിലുളള തൈകളുടെ കൂടാരമൊരുക്കി ആന്‍റണി പൂപ്പൊലിയില്‍

ഈ തവണയും പതിവ് തെറ്റിക്കാതെ പൂപ്പൊലി മേളയില്‍ സജീവ സാന്നിദ്ധ്യവുമായി ആന്‍റണിയും ഭാര്യ ജെസിയും. പടിഞ്ഞാറോ നഴ്സറിയുടെ ഉടമയാണ് ആന്‍റണി. 20 വര്‍ഷമായി നെഴ്സറി നടത്തി വരികയാണ്. വ്യത്യസ്ത തരത്തിലുളള പൂച്ചെടികളും കാര്‍ഷിക ഉല്പന്നങ്ങളും,വിവിധ വിഭാഗത്തിലുളള റോസാചെടികള്‍, വിവിധ തരത്തിലും, നിറത്തിലുമുളള പേരയ്ക്ക, തെങ്ങിന്‍ തൈകള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളായ തൈകളുടെ കൂടാരം ഒരുക്കിയിരിക്കുകയാണ് ആന്‍റണിയും ഭാര്യയും. വിദേശ തൈകളും, സ്വദേശ തൈകളും വ്യത്യസ്ത തരത്തിലുളള ഫ്രൂട്ട് തൈകളും, തായ്ലെന്‍റില്‍ നിന്നുളള ചെടികള്‍ എന്നിവ ഇവരുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.  തുടര്‍ച്ചയായി നാല് വര്‍ഷമായി പൂപ്പൊലിയില്‍ ഇരുവരുടെയും സാന്നിദ്ധ്യമുണ്ട്. ആയിരം കൊല്ലി സ്വദേശിയാണ് ആന്‍റണി. തൈകള്‍ വാങ്ങാന്‍ ദിവസംപ്രതി ഒട്ടേറെ പേര്‍ സ്റ്റാളുകളില്‍ എത്താറുണ്ട്.

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

അമ്പലവയലിന്‍റെ അലങ്കാരമായി അരങ്ങേറുന്ന പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക്  കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന പൂപ്പൊലി മേളയില്‍ ചായം വിതറി അലങ്കാരമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് ഉണ്ണി തന്നെയാണ്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍, പെയിന്‍റിങ് മുതലായവയില്‍ തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് ഈ കലാകാരന്‍. അമ്പലവയലുകാരനായ ഉണ്ണി 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചലചിത്ര മേഖലകളിലും വിവിധ കലാപരിപാടികളിലും പെയിന്‍റിങ് മത്സരങ്ങളിലും  നിറഞ്ഞ് നില്‍ക്കുന്നു.

പൂപ്പൊലി പ്രദര്‍ശനത്തില്‍ വിജ്ഞാനം പകര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര

പൂപ്പൊലി മേളയില്‍ കാര്‍ഷിക വിജ്ഞാനം പകര്‍ന്ന് കാര്‍ഷിക വിജ്ഞാന കേന്ദ്രം മാങ്ങാഇഞ്ചി, പപ്പായ, കപ്കൂണ് തുടങ്ങിയവയും ഔഷധ സസ്യങ്ങളും ചട്ടികളില്‍ വളര്‍ത്താവുന്ന കുറ്റി കുരുമുളക് തൈകളും ഹിമാം കുരുമുളക്, മുത്തുമണി,  അതിരടിയന്‍, ഗരുഡമുണ്ടി, വിഷ്ണുപ്രിയ, നീലമുണ്ടി ചോലമുണ്ടി, കുമ്പയ്ക്കരം, കരുമുണ്ട, അണ്ടിയോടന്‍, ചോലനാമ്പന്‍ തുടങ്ങിയ കുരുമുളകിന്‍റെ 12 ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോ ഗ്രീന്‍സിന്‍റെ വിവിധ ഇനങ്ങളും വളങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  കര്‍ഷകര്‍ക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനുളള സാങ്കേതികജ്ഞാനവും പരിശീലനവും കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. മൂല്യവര്‍ദ്ധതി ഉല്പന്ന നിര്‍മ്മാണപരിശീലനം എന്നിവ ആവശ്യമായവര്‍ക്ക് കാര്‍ഷിക വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം.കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ എല്ലാ ജില്ലയിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാരുണ്യ സ്പര്‍ശവുമായി കുടുംബശ്രീ മിഷന്‍

പൂപ്പൊലിയില്‍ കാരുണ്യ സ്പര്‍ശംകൊണ്ട് ആശ്വാസമാവുകയാണ് കുടുംബശ്രീ മിഷന്‍. വയനാട്ടിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളുടേയും ഉല്‍പന്നങ്ങളും, കല്‍പ്പറ്റയിലുളള സ്നേഹ സദസ്സിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും, മെഴുകുതിരി ഉല്‍പന്നങ്ങളും കുടുംബശ്രീ നേതൃത്വത്തിലുളള പ്രദര്‍ശന സ്റ്റാളുകളില്‍ വില്പനക്കുണ്ട്. സംരഭകരുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വാശ്രയത്വം ഉറപ്പുവരുത്തകയുമാണ് ലക്ഷ്യം. നാലാം വര്‍ഷമാണ് തുടര്‍ച്ചയായി  കുടുബശ്രീ പ്രവര്‍ത്തകര്‍ വിപണന ശാലയുമായി എത്തുന്നത്. അച്ചാര്‍, മുളകുപൊടി, ചമ്മന്തിപ്പൊടി, ബ്രഹ്മി ലേഹ്യം, മുളയരി, ച്യവനപ്രാശ്യം, മുറിവെണ്ണ, വേദന സംഹാരി, പുല്‍തൈലം തുടങ്ങിയ ആയുര്‍വ്വേദ മരുന്നുകളും വിപണന ശാലയിലുണ്ട്. കേരളത്തിനു പുറമെ  ഒറീസ, ഡെല്‍ഹി, ഹൈദരാബാദ്, ബോംബെ തുടങ്ങിയിടങ്ങളിലും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവുമായി ഇവര്‍ എത്താറുണ്ട്. കുടുബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണന മേളകളില്‍ നല്ല ആവശ്യക്കാരുണ്ട്. വീട്ടിലിരുന്ന് സ്ത്രീകള്‍ക്ക് വരുമാനം നേടി സാമ്പത്തി സ്വാശ്രയത്വം നേടി കൊടുക്കുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യം എന്ന്  കുടുംബശ്രീ പ്രവര്‍ത്തകയായ മഹിജ പറഞ്ഞു.

ശില്പകലയില്‍ ചാരുത തീര്‍ത്ത് രാജേഷ്

പൂപ്പൊലിയില്‍ ശില്പങ്ങള്‍ കൊണ്ട്, കാണികളെ അത്ഭുതപ്പെടുത്തുകയാണ് മേപ്പാടി സ്വദേശി രാജേഷ്. കാപ്പിതടിയിലുണ്ടാക്കിയ രൂപങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.  ചെറുപ്പം മുതലേ ശില്പങ്ങള്‍ രാജേഷിന് കൂട്ടായിരുന്നു.  ആദ്യമെല്ലാം ശില്പങ്ങളോട് കൗതുകമായിരുന്നു. അലങ്കാര രൂപങ്ങള്‍ക്കിടയില്‍ ഇവയ്ക്ക് പ്രാധാന്യം കൂടുതലാണെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് രാജേഷ് ശില്പനിര്‍മ്മാണം ഗൗരവമായി എടുത്തത്. ശില്പ നിര്‍മ്മാണത്തിനാവശ്യമായ കാപ്പിതടികള്‍ പലയിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. കാപ്പിതടി കൂടാതെ മുള, ഓട, എന്നിവകൊണ്ടുളള ശില്പങ്ങളും നിര്‍മ്മിക്കുന്നുണ്ട്. എടയ്ക്കലിലെ കരകൗശല നിര്‍മ്മാണ കേന്ദ്രത്തിലാണ് രാജേഷ് ജോലിചെയ്യുന്നത്. രാജേഷിന് പൂര്‍ണ്ണ പിന്‍തുണയും പ്രോല്‍സാഹനവുമായി കൂട്ടുകാരായ പുഷ്കരനും, ജയന്ദനും ഒപ്പമുണ്ട്. മറ്റു വിപണന ശാലകളേയപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ ഗുഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് രാജേഷ് പറഞ്ഞു.

അറിവുപകര്‍ന്ന് സര്‍വകലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം

രാജ്യാന്തര പുഷ്പ മേളയില്‍ കേരള കാര്‍ഷിക സര്‍വ്വകാലാശാല കാര്‍ഷിക ആശയ വിനിമയ കേന്ദ്രം വിഭാഗം പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ മണ്ണൂത്തി കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന ആശയ വിനിമയ കേന്ദ്രം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൂപ്പൊലിയില്‍ കാര്‍ഷിക ജ്ഞാനം നല്‍കുന്നു. അമ്പതില്‍പരം കാര്‍ഷിക ഗ്രന്ഥങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ പരിശീലന പരിപാടികളും ഇവര്‍ പലയിടങ്ങളിലായി നടത്തിവരുന്നു. വയനാട്ടിലെ കര്‍ഷകരുമായി ആശയവിനിമയത്തിന് അവസരമൊരുക്കി കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കാര്‍ഷിക  ആശയ വിനിമയ കേന്ദ്രം. കര്‍ഷകരും, ശാസ്ത്രജ്ഞരും, സാങ്കേതിക അറിവുകളും ഏകോപിപ്പിച്ച്, കര്‍ഷകരെ സ്വാശ്രയരാക്കുക എന്നതാണ് കാര്‍ഷിക ആശയ വിനിമയ കേന്ദ്രത്തിന്‍റെ ലക്ഷ്യം.

നാഷണല്‍ ജാക്ക് മിഷന്‍ രൂപീകരിക്കണം ഡോ. ഡി.എല്‍ മഹേശ്വര്‍

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ദേശീയ ചക്ക മിഷന്‍ (നാഷണല്‍ ജാക്ക് മിഷന്‍) രൂപീകരിക്കണമെ് കര്‍ണ്ണാടക,ബേഗല്‍ കോ'് ഹോര്‍'ികള്‍ച്ചറല്‍ സയന്‍സ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഡി.എല്‍ മഹേശ്വര്‍ അഭിപ്രായപ്പെ'ു. അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് അമ്പലവയലില്‍ ആരംഭിച്ച അന്തര്‍ ദേശീയ ഓര്‍ക്കിഡ്, സ്‌ട്രോബറി പുഷ്പഫല ശില്പശാലയില്‍ പ്രബന്ധാവതരണത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു. ജീവിത ശൈലു രേഗങ്ങള്‍ വര്‍ദ്ധിച്ചുവരു സാഹചര്യത്തില്‍ പോഷക സമൃദ്ധിയുടെ ഉറവിടമായ ചക്ക കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ  സഹകരണത്തോടെ പ്രവര്‍ത്തിക്കു ഓയില്‍പാം മിഷന്റേ മാതൃകയില്‍ കൃഷി, ഹോര്‍'ികള്‍ച്ചര്‍, ആയുഷ്,പ'ികജാതി/പ'ികവര്‍ഗ്ഗക്ഷേമം, വനിതാ സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകളുടെയും സ്റ്റാര്‍'പ്, നൈപുണ്യ വികസന പദ്ധതികളുടെയും ഏകോപനത്തോടെ ജാക്ക് മിഷന്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത നൂറ്റാണ്ടകളിലേക്കുളള ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരവും വരുമാന വര്‍ദ്ധനവിന് കാരണമാകുമെും അദ്ദേഹം പറഞ്ഞു. കൂടാതെ വരള്‍ച്ച, വെളളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും , കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും സാധിക്കും. ഹോര്‍'ികള്‍ച്ചര്‍ സയന്‍സസ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ ചക്കയ്ക്കുവേണ്ടി മാത്രമായി ശാസ്ത്രീയ ദ്രുത കര്‍മ്മ സേന പ്രവര്‍ത്തിക്കുുണ്ട്. അഗ്രോണമി, വിളപരിപാലനം, സംസ്‌കരണം മൂല്യ വര്‍ദ്ധനവ് , സര്‍വ്വേ, വിപണനം, നടീല്‍ സമ്പ്രദായം തുടങ്ങി ചക്കയ്ക്കുവേണ്ടി മാത്രമുളള കര്‍മ്മ സേനയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നി് ശേഖരിച്ച് എപതിലധികം വ്യത്യസ്തയിനം പ്ലാവ് സര്‍വകലാശാലാ കാമ്പസില്‍ വളരുുണ്ട്. ചക്കയെ പ്രോല്‍സാഹിപ്പക്കുതിനായി വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് ചക്ക യജ്ഞം നടുവരുുണ്ട്.  ഫലങ്ങള്‍ക്കുവേണ്ടിയുളള ദേശീയ ഗവേഷണ കേന്ദ്രത്തിന്റെയും (എ.ഐ.സി.ആര്‍.പി), ദേശീയ ഗവേഷണ കേന്ദ്രത്തിന്റെയും (എന്‍.ആര്‍.സി) തുടങ്ങിയവയുടെ സഹകരണത്തോടെ കേരളം,കര്‍ണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചക്ക യജ്ഞം വിപുലമാക്കാന്‍ കഴിയുമെും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയില്‍ കൃഷി മന്ത്രി കൃഷ്ണ ഭൈര ഗൗഡയും, ഹോര്‍'ികള്‍ച്ചര്‍ വകുപ്പ് മന്ത്രി എസ്.എസ് മല്ലികാര്‍ജ്ജുനയും ചക്ക പ്രോല്‍സാഹന  പദ്ധതിയ്ക്ക് നേരി'് നേതൃത്വം വഹിക്കുുണ്ട്. കര്‍ഷകര്‍ക്ക് ഉപയോഗിക്കാവു തരത്തില്‍ മണിക്കൂറില്‍ 200 കിലോ സംസ്‌കരിക്കാവു സംസ്‌കരണ കേന്ദ്രവുമുണ്ട്. കേരളത്തിന് പഴവര്‍ഗ്ഗ സംസ്‌കരണത്തില്‍ വലിയ മുേറ്റമുണ്ടാക്കാന്‍ കഴിയുമെും, വയനാ'ില്‍ ഇതിന് തുടക്കം കുറിക്കണമെും അദ്ദേഹം പറഞ്ഞു. പാതയോരങ്ങളിലും, തരിശായി കിടക്കു ഭൂമിയിലും പ്ലാവ് ന'ുപിടിപ്പിക്കാനുളള ശ്രമമാണ് ഉണ്ടാകേണ്ടത്. കുറഞ്ഞ ചെലവില്‍ ആര്‍ക്കും ഏറ്റെടുക്കാന്‍ കഴിയു വലിയ പദ്ധതിയാണ് ചക്ക യജ്ഞം എും അദ്ദേഹം പറഞ്ഞു. പുഷ്പ കൃഷിയും , പരിസ്ഥിതി പുനസ്ഥാപനവും എ വിഷയത്തില്‍ ചെറുപഴങ്ങളും വൈവിധ്യവും ഉപയുക്തതയും എ വിഷയത്തില്‍ അദ്ദേഹം മുഖ്യ പ്രഭാഷണവും നടത്തി. ചക്ക ഇപ്പോള്‍ ചെറു പഴങ്ങളുടെ ഗണത്തിലാണെും ഇത് വൈരുദ്ധ്യവുമാണെ് അദ്ദേഹം പറഞ്ഞു.

പൂപ്പൊലിയില്‍ ആവേശമായി ഡോഗ് ഷോ

പൂപ്പൊലില്‍ വിദേശയിനം നായകളുടെ പ്രദര്‍ശനം കാണികള്‍ക്ക് കൗതുകമായി. വിലകൂടിയ ഇനം മുതല്‍ പന്ത്രണ്ട് ഇഞ്ച് മാത്രം വലിപ്പമുളളവ വരെ പ്രദര്‍ശന നഗരിയിലെത്തി. പ്രധാനമായും പുല്‍പ്പള്ളി സ്വദേശി പുഞ്ചക്കര ജ്യോതിഷിന്‍റെ സൈബീരിയന്‍ ഹസ്കി, പിറ്റ് ബുള്‍, നെന്‍മേനി മഠത്തിക്കുഴി എല്‍ദോയുടെ റോട്ട് വില്ലര്‍ കൂടാതെ  ലാസാപ്ള്, ലാബ്, മിന്‍പിന്‍, ഡാഷ്ഹണ്ട്, തുടങ്ങിയവയായിരുന്നു മുഖ്യ ആകര്‍ഷണം. പ്രത്യേക ഭക്ഷണ ക്രമമൊന്നുമില്ലാതെ തന്നെ വിദേശയിനങ്ങളെ വളര്‍ത്താമെന്ന് പനമരം  സ്വദേശി ജയന്ത് കുമാര്‍ പറഞ്ഞു.

പൂപ്പൊലിയില്‍ മിന്നി ഗോള്‍ഡന്‍ സീഡ്സ് ആന്‍റ് നഴ്സറി

പൂപ്പൊലി മേളയില്‍ മിന്നി ഗോള്‍ഡന്‍ സീഡ്സ്& നഴ്സറി. പാലക്കാട് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ സീഡ്സ് കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമാണ്. മാരിഗോള്‍ഡ്, സണ്‍ഫ്ളവര്‍, തുടങ്ങി നാല്‍പത്തിയേഴ് വിത്തിനങ്ങളും പതിനാല് പൂക്കളുടെ ഇനങ്ങളുമാണ്  ഇവര്‍ കര്‍ഷകര്‍ക്കായി നല്‍കിവരുന്നത്. ആര്‍. രാജേഷിന്‍റെ നേതൃത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന  ഈ സംരഭത്തില്‍ നാല്‍പത് തൊഴിലാളികളാണ് ജോലി ചെയ്യുന്നത് . പ്രധാനമായും ആറുമാസം കൊണ്ട് അറടിപൊക്കത്തില്‍ കായ്ക്കുന്ന ചെടി മുരിങ്ങയും, കലാജിയയുമാണ് പ്രധാന ഇനങ്ങളായി നിലനില്‍ക്കുന്നത്.  ആറുകളറിലുളള ആറ്ചെടികള്‍ക്ക് 150/- രൂപയും അറുകളര്‍ വിത്തിനങ്ങള്‍ക്ക് 100/-രൂപയും എന്ന നിരക്കിലാണ് ഇവര്‍ വിതരണം ചെയ്യുന്നുത്. ഇവര്‍ നല്‍കുന്ന വിത്തിനങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ചെടികളുടെ സംരക്ഷണത്തിനായുളള ജൈവ വളങ്ങളും മിതമായ നിരക്കില്‍ ഇവര്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നു.

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ട        വയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന അബ്ദുള്‍ പതിനഞ്ചുവര്‍ഷം മുന്‍പാണ് ഈ രംഗത്തേയ്ക്ക്   വന്നത്.  വയനാടന്‍ രൂചി എന്ന പേരില്‍ വീട്ടില്‍ സംരഭം ആരംഭിക്കുകയായിരുന്നു. യാതൊരുവിധ മായങ്ങളോ, കളറുകളോ ചേര്‍ക്കാതെ  തനിനാടന്‍ രീതിയല്‍ തയ്യാറാക്കപ്പെട്ട കണ്ണി മാങ്ങ, ഇഞ്ചിമാങ്ങ, തുറമാങ്ങ ചെമ്മിന്‍, പാവക്ക, മുളക് കൊണ്ടാട്ടങ്ങള്‍ കാന്താരിമുളക്, മാങ്ങ, നെല്ലിക്ക എന്നിവ ഉപ്പിലിട്ടതും, നുറുക്ക്, പതുമുഖം ചോളമുപ്പുമാവ്, തുടങ്ങിയവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

വയനാടന്‍ രുചി യൂണിറ്റില്‍ ഇപ്പൊള്‍ പതിമൂന്ന് ജീവനക്കാരുണ്ട്. അബ്ദുള്‍ റഹ്മാനും ഭാര്യ ജലീലയുമാണ് യൂണിറ്റ് നോക്കി നടത്തുന്നത്. തൊഴില്‍ അന്വേഷിച്ച് വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാണ് വയനാടന്‍ രുചി. കര്‍ഷകരുടെ കൈകളില്‍ നിന്നുമാണ് കൂടുതലായും ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. വയനാടന്‍ യൂണിറ്റിന്‍റെ പേരില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഒട്ടനവധി പേരാണ് ദിവസേന സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.

ഓര്‍ക്കിഡ് വിരുന്നൊരുക്കി അന്താരാഷ്ട്ര പുഷ്പ മേള

പുഷ്പോല്‍സവത്തില്‍ ഓര്‍ക്കിഡ് വിരുന്നൊരുക്കി മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം.  അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തിന്‍റെ ഭാഗമായി ഒരുക്കിയ ഓര്‍ക്കിഡ് പ്രദര്‍ശനം ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും പ്രാഫസറുമായ പ്രമീള പതക് ഉത്ഘാടനം ചെയ്തു. എട്ടിനത്തില്‍പ്പെടുന്ന ഓര്‍ക്കിഡുകളുടെ ശേഖരണം തായ്ലന്‍റ്, മലേഷ്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. എപ്പിന്‍ഡോറിയം, മെക്കാറേ, കാറ്റ്ലിയ, ആസ്കോസെന്‍റ്  തുടങ്ങിയ ഇനത്തില്‍പ്പെടുന്ന മുന്നൂറില്‍പരം ഓര്‍ക്കിഡ് ശേഖരമാണ് പൂപ്പൊലിയില്‍ ഒരുക്കിയിരിക്കുന്നത്. ഓര്‍ക്കിഡിന്‍റെ ശേഖരങ്ങള്‍ ചിട്ടയായി അലങ്കരിച്ച് അതിനുവേണ്ട നേതൃത്വം നല്‍കികൊണ്ട് അബ്ദുള്‍ സലാമും ഒപ്പമുണ്ട്. പ്രദര്‍ശനത്തൊടൊപ്പം വില്‍പനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 മുതല്‍ 650 രൂപ വരെയാണ് ഇതിന്‍റ വില്‍പന നിരക്ക്.

പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലുമായി പൂപ്പൊലിയിൽ  വേദിക്ക് ഗ്രാമം.

കർഷകർക്ക് കൈതാങ്ങായി പ്രവർത്തിക്കുന്ന വേദിക്ക് ഗ്രാമത്തിന്റെ ഉൽപ്പന്നങ്ങൾ പൂപ്പൊലി നഗരിയിൽ ശ്രേദ്ധേയമാവുന്നു. കൽപ്പറ്റ കിൻഫ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ ആറ് അംഗങ്ങളാണ് ഉള്ളത് .ഇവർ വയനാട്ടിലെ കർഷകരിൽ ന്യായ  വിലക്ക് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് ഗുണമേന്മയുള്ള മല്യവർധിത ഉൽപന്നങ്ങളായി മാറ്റുന്നു.ഉയർന്ന ഗുണനിലവാരത്തിലുള്ള യന്ത്രങ്ങളിലും പാരമ്പര്യം കൈവിടാതെയും തനി നാടൻ രീതിയിലുമാണ് ഇവിടെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത് .ദാഹശമനി, ടൂത്ത് പേസ്റ്റ് ഹോംലി ചോക്ലേറ്റ്, എന്നിവയക്ക് പുറമേ വിവിധ തരത്തിലുള്ള അച്ചാറുകളും വിപണിയിൽ ഉണ്ട്.

കാർഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാൻ  ഇസാഫ്

കാർഷിക സംരംഭകരുടേയും കർഷകരുടേയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളാണ് ഇസാഫ് ചെയ്യുന്നതെന്ന് സ്ഥാപക ഡയറക്ടും ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമാസ് അമ്പലവയലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂപ്പൊലി പൂ കൃഷിയുടെ സാധ്യതകളാണ് ജനങ്ങൾക്ക്   കാണിച്ച് തരുന്നത്.ഈ മേഖലയിലെ സംരംഭകർക്കും ഇസാഫ് ബാങ്ക് വഴി സഹായം നൽകും.. ഇന്ത്യയിൽ 20 ലക്ഷം  അംഗങ്ങളും കേരളത്തിൽ 6 ലക്ഷം അംഗങ്ങളും ഉള്ള ഇസാഫ് വയനാട്ടിലും പ്രർത്തനങ്ങൾ തുടങ്ങി. കർഷകരുടെ 'അതിജീവനത്തിന് അവരെ പ്രാപ്തരക്കുക എന്നതാണ് ഇസാഫിന്റെ പ്രധാന പ്രവർത്തനങ്ങൾ.കാർഷിക ബിരുദദാരിയായ പോൾ.കെ. തോമാസ് ഇസാഫിന്റെ പ്രവർത്തനങ്ങൾക്ക് ബാങ്കിങ്ങിലൂടെ പുതിയ മാനം നൽകിയിരിക്കയാണ്.

വയനാട്ടിൽ കൽപ്പറ്റ ,മാനന്തവാടി, പൊഴുതന, ' കുപ്പാടിത്തറ എന്നിവിടങ്ങളിൽ ഇസാഫ് ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.  വയനാട്ടിൽ കഷകർക്ക് ഒപ്പം നിന്ന്  കൂടുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇസാഫ് എന്ന് കെ. പോൾ തോമസ് വ്യക്തമാക്കി.

വന്യമൃഗ പ്രതിരോധത്തിന്  ചുരുങ്ങിയ  ചിലവിൽ ഗവേഷണ ഉപകരണവുമായി വിനു.

രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടിൽ കർഷകർക്ക് ചുരുങ്ങിയ ചിലവിൽ പ്രതിരോധ ഉപകരണവുമായി കർഷകൻ .ചെതലയത്തെ കാൽക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി  നിർമ്മിച്ച ഉപകരണം കർഷകർക്ക് നൽകുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും  സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാൻ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേൾപ്പിക്കാനായി സ്വന്തമായി ഒരു  ഉപകരണം നിർമ്മിക്കണം എന്ന ആശയം ഉയർന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവിൽ എങ്ങനെ  പ്രതിരോധ സംവിധാനം ഏർപ്പെടുത്താം എന്നാണ് ആലോചിച്ചത്.

പി.വി.സി. പൈപ്പും പൈപ്പുകൾ തമ്മിൽ ഒട്ടിക്കാനുള്ള എൻഡ്, റെഡ്യൂസർ, എന്നിവയും ഗ്യാസ് ലൈറ്ററും മാത്രമാണ്  ഇതിനാവശ്യം. വെൽഡിംഗിന് ഉപയോഗിക്കുന്ന കാർബൈഡ് കഷ്ണം നനച്ച് പൈപ്പിനുള്ളിൽ  നിറച്ചാൽ  പൈപ്പിനുള്ളിൽ വാതകം നിറഞ്ഞു  കഴിഞ്ഞാൽ വെടി പൊട്ടിക്കാം . ഒരു കിലോ കാർബൈഡിന് എൻപത് രൂപ മാത്രമാണ് വില. അതിനാൽ തന്നെ ഒരു തവണ വെടി പൊട്ടിക്കാൻ പത്ത്  പൈസയിൽ താഴെ മാത്രമാണ് ചിലവ്.

പൂപ്പൊലിയിൽ എത്തുന്ന കർഷകർക്ക് ഈ ഉപകരണം വിനുവും കൂട്ടുകാരും ചേർന്ന് പരിചയ പ്പെടുത്തുന്നുണ്ട്. 800   രൂപക്കാണ്  കർഷക മിത്ര എന്ന് പേരിട്ടിരിക്കുന്ന  ഉപകരണം വിൽക്കുന്നത്. വനം വകുപ്പും കൃഷി വകുപ്പും വിനുവിന്റെ കണ്ടു പിടുത്തത്തെ അംഗീകരിച്ചിട്ടുണ്ടങ്കിലും സാമ്പത്തീക സഹായമൊന്നും നൽകിയിട്ടില്ല.

പരീക്ഷണം നടത്തി പലതവണ പരാജയ പ്പെട്ടും പരിക്ക് പറ്റിയുമാണ് രണ്ട് വർഷം മുമ്പിൽ വിജയം കണ്ടത്. കൊച്ചു കുട്ടികൾക്ക് പോലും ഉപയോഗി ക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉപകരണമാണി തെന്ന് വിനു പറഞ്ഞു. ഫോൺ:  9847295919,9605095004

വയനാടിനെ തൊ ട്ട റിഞ്ഞ ചിത്രങ്ങളുമായി സോണു

പൂപ്പൊലിയില്‍ കാണികള്‍ക്ക് ചാരുതയൊരുക്കി അദ്ധ്യാപികയായ സോണുവിന്റെ ചിത്ര പ്രദര്‍ശനം.  വയനാ'ിലെ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സോണുവിന്റെ ചിത്രങ്ങള്‍. പഴമയിലേക്ക് ആളുകളെ തിരിച്ച് കൊണ്ടുപേകുകയാണ് സോുവിന്റെ ചിത്രങ്ങള്‍. അന്യദേശക്കാര്‍ക്ക് ചിത്രങ്ങളിലൂടെ വയനാടിന്റെ സംസ്‌കൃതിയറിയാന്‍ കഴിയുു.  പാരമ്പര്യആഭരണങ്ങള്‍, വീടുകള്‍,പ്രകൃതിയുടെ കലാവിരുുകള്‍, ഗോത്രവിഭാഗക്കാരുടെ വസ്ത്രങ്ങള്‍, ആചാര രീതികള്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഒരു സംസ്‌കാരത്തിന്റെയും, സമൂഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഇവ. സോണുവിന്റെ ചിത്രങ്ങളില്‍ പ്രകൃതിയാണ് പ്രധാന കഥാപത്രങ്ങള്‍. പണ്ട് നിലനിിരു വയല്‍ പാടങ്ങള്‍ സസ്യങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളിലുള്‍പ്പെടുു. വയനാ'ില്‍ നിലനിിരു പൈതൃകം മറ്റുളളവരിലേക്ക് പകരുകയാണ് തന്റെ ലക്ഷ്യമെ് സോണു   പറഞ്ഞു. ആദ്യമായി തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അമ്പലവയല്‍ സ്വദേശിയായ സോണു. നെല്ലാറച്ചാല്‍ സ്‌കൂളിലെ ചിത്രരചന അദ്ധ്യാപികയാണ് സോണു.

പൂപ്പൊലിയില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

നാളികേരത്തില്‍ വൈവിധ്യം തീര്‍ത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ   പ്രത്യേക വായ്പ ഉപയോഗിച്ച് 2003-ല്‍ പേരാമ്പ്ര പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.  പ്രധാനമായും നാളികേര ഉല്‍പന്നങ്ങളായിരുന്നു ആദ്യം ഉല്‍പാദിപ്പിച്ചിരുന്നത്.  മൂന്ന് വര്‍ഷമായപ്പോഴേക്കും നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കുഞ്ഞഹമ്മദ് മാഷിന്‍റെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട്  പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ 588 കുടുംബശ്രീ അംഗങ്ങള്‍ക്ക് സുഭിക്ഷയുടെ ഷെയര്‍ വിറ്റഴിച്ചുകൊണ്ട് കോക്കനട്ട് പ്രോഡ്യൂസര്‍ കമ്പനി എന്ന പേരില്‍ പുതിയ സ്ഥാപനമായി മാറി.  സുഭിക്ഷയില്‍ ഉല്പാദിപ്പിക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണയ്ക്കാണ് ഏറ്റവും പ്രചാരം. ആസ്ത്രേലിയയില്‍ നിന്നും ഇറക്കുമതിചെയ്ത പ്രത്യേക ഉപകരണത്തില്‍ പച്ചതേങ്ങ കൊപ്രയാക്കാതെ     പ്രത്യേകം ഉണക്കിയാണ് വെര്‍ജിന്‍ വെളിച്ചെണ്ണ തയ്യാറാക്കുന്നത്.

നാളികേര ഉല്‍പന്നങ്ങള്‍ക്കുപുറമെ നാല്‍പത്തിയഞ്ചോളം മറ്റ് ഉല്‍പന്നങ്ങളും വിപണനത്തിനുണ്ട്.   സുഭിക്ഷയില്‍ ഇപ്പോള്‍ 35 ഓഫീസ് സ്റ്റാഫുകളും ആറായിരത്തോളം കുടുംബശ്രീ അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയ്ക്കുപുറത്തുളള കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ ഷൈനിപറഞ്ഞു. പ്രധാനമായും സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കൂടാതെ മറ്റ് ജില്ലകളിലെ മേളകളിലും സുഭിക്ഷയുടെ ഉല്‍പന്നങ്ങളുടെ വിപണനം വ്യാപിപ്പിക്കുകയാണ് പ്രത്യേക ലക്ഷ്യമെന്ന് ജീവനക്കാരായ ഷൈനിയും, റീനയും പറഞ്ഞു.

അഴിമതിക്കെതിരെ അണിചേരു.. എന്ന സ്ന്ദേശവുമായി വിജിലന്‍സ്

അമ്പലവയലിന്‍റെ  ആരവമായ പൂപ്പൊലിയില്‍     വയനാട് വിജിന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോ.  അഴിമതിക്കെതിരെ അണിചേരാന്‍ പൊതുജന സമൂഹത്തെ സജ്ജമാക്കുകയാണ്  ഈ ഉദ്യോഗസ്ഥ വൃന്ദം. ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം പൊതുപരിപാടികള്‍ക്കെല്ലാം തങ്ങളുടെ സജീവ പങ്കാളിത്തം നല്‍കാനുളള തയ്യാറെടുപ്പും ഒപ്പം അഴിമതിരഹിത ഭാരതം പടുത്തുയര്‍ത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ശ്രദ്ധേയമാവുകയാണിവര്‍.

സര്‍ക്കാര്‍ സേവനങ്ങള്‍ നമ്മുടെ അവകാശമാണ് ആരുടേയും ഔദാര്യമല്ല, അഴിമതിരഹിത സമൂഹം നമ്മുടെ സ്വപ്നം, അഴിമതി രഹിത പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കാളികളാകൂ, കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് സുതാര്യമായ സേവനങ്ങള്‍ ഉറപ്പുനല്‍കുകയാണിവര്‍. ഡി.വൈ.എസ്.പി എല്‍. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വപ്ന പദ്ധതിയ്ക്ക് പിന്‍തുണയുമായി സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്.

പുഷ്പകൃഷിയുടെ അനന്ത  സാധ്യതകൾ

വയനാട്ടിലെ കർഷകർ പ്രയോജനപ്പെടുത്തണമെന്ന്  പ്ലാനിംഗ്‌ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ: ഡോ: വി.കെ. രാമചന്ദ്രൻ പറഞ്ഞു. അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേളയോട നുബന്ധിച്ച് വിദഗ്ധരും കർഷകരും തമ്മിൽ നടത്തിയ പ്രത്യേക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം   മേധാവി ഡോ: പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ വയനാട്ടിൽ പുഷ്പകൃഷി വ്യാപനത്തിനായി ഒരു പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ടന്നും  അതിന്റെ തുടർ നടപടികൾ നടന്നു വരികയാണന്നും ഡോ: വി.കെ. രാമചന്ദ്രൻ പറഞ്ഞു.

പ്രവർത്തനങ്ങളുടെ ഏകോപനമാണ് ആവശ്യം. അതിന് കാർഷിക സർവ്വകലാശാല മുൻകൈ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പഞ്ചായത്ത് ഭരണ സമിതികൾ, സന്നദ്ധ സംഘടനകൾ, കർഷകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് ആവശ്യം.വയനാടിനെ പ്രത്യേക കാർഷിക മേഖലയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ രീതിയിൽ പുഷ്പ കൃഷിക്ക് വയനാടിനെ പ്രത്യേക മേഖലയായി സർക്കാർ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ചർച്ച സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡ് , സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് , കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  ചർച്ച സംഘടിപ്പിച്ചത്.

വിത്ത് മുതൽ സാങ്കേതിക വിദ്യാ കൈമാറ്റം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സഹായത്തിന് തമിഴ്നാട് കാർഷിക സർവ്വകലാശാല സന്നദ്ധമാണെന്ന്  വൈസ് ചാൻസിലർ ഡോ: രാമ സാമി പറഞ്ഞു. വയനാട് ഇപ്പോൾ നേന്ത്രവാഴയുടെ പ്രത്യേക മേഖലയാണന്നും ഇതിനെ പുഷ്പകൃഷി മേഖലയാക്കാൻ ഒട്ടേറെ സാധ്യതകളുണ്ടന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. സാധ്യതകൾ പോലെ തടസ്സങ്ങളും ഉള്ളതിനാൽ നാലോ അഞ്ചോ പഞ്ചായത്തുകളിൽ പൈലറ്റ് പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വയനാടിന്റെ സമഗ്ര കാർഷിക വികസന പദ്ധതിക്ക് കേരള കാർഷിക സർവ്വകലാശാല പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടന്നും അതിന്റെ ഭാഗമാണ് പുഷ്പ കൃഷി മേഖലയാക്കി മാറ്റാനുള്ള ഒരുക്കമെന്നും വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു പറഞ്ഞു. ഇതിനായി  പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും. നടീൽ വസ്തുക്കളും സാങ്കേതിക വിദ്യയും കർഷകർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ബോർഡ് അംഗം ഡോ: ആർ. രാംകുമാർ ,കാർഷിക മേഖലയിലെ വിദഗ്ധർ, കർഷകർ ,ഉല്പാദക കമ്പനി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഊദ് കൃഷിരീതിയുമായി മിറക്കിള്‍

പൂപ്പൊലിയില്‍ ഊദ് മര തൈകള്‍ കൊണ്ട് ആളുകളെ കൗതുകത്തിലാഴ്ത്തുകയാണ് ഊദുമരത്തിന്റെ പ്രദര്‍ശന ശാല. ബത്തേരി കലൂരിലാണ് മിറാക്കിള്‍ എപേരുളള ഊദിന്റെ ഫാം. ദൈവത്തിന്റെ സ്വന്തം തടി എറിയപ്പെടു മരമാണ് ഊദ്. ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളില്‍ ഉള്‍പ്പെടുതാണ് ഊദ്. കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ വരുമാനം നേടാനാകും. പ്രത്യേകമായ ഒരു പരിചരണവും ഇതിനാവശ്യമില്ല. കേരളത്തിലെ കാലാവസ്ഥ ഊദ് കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്.  ന'ു കഴിഞ്ഞ് എ'ാം വര്‍ഷം വിളവെടുക്കാം. വന്‍ ആഗോള വിപണിയാണ് ഊദിനുളളത്. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ്. പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ്, ഓര്‍ണമെന്റ്‌സ് പ്രൊഡക്ടുകള്‍, മെഡിസിനായും ഉപയോഗിക്കുു. വയനാ'ിലെ ഊദ് കൃഷിയുടെ സാദ്ധ്യതകള്‍ കര്‍ഷകര്‍ക്ക് മനസിലാക്കികൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യം എ് ഫാമിന്റെ ഉടമയായ മുബാറക്കലി പറഞ്ഞു.

പൂപ്പൊലിയില്‍ വിരുന്നെത്തി അപൂര്‍വ്വനിശാശലഭം

അമ്പലവയലില്‍ നടക്കു രാജ്യാന്തര പുഷ്പമേളയില്‍ വിരുന്നെത്തി അപൂര്‍വ്വ നിശാശലഭം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനത്തില്‍പ്പെ' അറ്റക്കാസ് അറ്റ്‌ലസ് എ ശാസ്ത്രനാമത്തിലറിയപ്പെടു നിശാശലഭത്തെ കാണികള്‍ക്കുമുില്‍  പ്രദര്‍ശിപ്പിക്കാനായി പ്രത്യേക ഇടമൊരുക്കിയിരിക്കുത്.

പൂമ്പാറ്റകളെക്കുറിച്ച് പഠനം നടത്തു കോഴിക്കോട് സ്വദേശിയായ അമൃത പി.കെയുടെ നേതൃത്തിലാണ് ഈ അത്ഭുത കാഴ്ചയൊരുക്കിയിരിക്കുത്. വംശനാശ ഭീഷണി നേരിടു പൂമ്പാറ്റകളെ സംരക്ഷിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയാണ് അമൃത.

വയലോരം, നീലക്കടുവ, ശരശലഭം, വരയന്‍കടുവ തുടങ്ങി   ശലഭ ഭംഗി അടുത്തറിയാന്‍ കാണികളുടെ തിരക്കും ദിനംപ്രതി വര്‍ദ്ധിച്ചുവരുു  എ് സംഘാടകര്‍ പറയുന്നു

നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രം

പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടും ശ്രദ്ധേയമാണ്. സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ്‌വിരിയിച്ച് നിരുനില്‍ക്കു വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരണം കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുു. കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയല്‍ പാടത്ത് നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്യുത്. പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒ'നവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലുകളും ഇവയില്‍ ഉള്‍പ്പെടുു. ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി  ആരംഭിച്ചിരുങ്കെിലും ഇത് പ്രദര്‍ശിപ്പിക്കുത് ആദ്യമായാണ്. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ തവണ ഇവ പ്രദര്‍ശിപ്പിച്ചതെ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും. കര്‍കരിലേക്ക് ഈ നെല്ല് ശേഖരണത്തെ പരിചയപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

അറിവിന്റെ വിദ്യാലയമായി പൂപ്പൊലി

അമ്പലവയലില്‍ നടക്കു അന്താരാഷ്ട്ര പുഷ്പമേള അറിവിന്റെ വിദ്യാലയമാകുു. ദിവസവും ഇരുപതിലേറെ സ്‌കകകകകകകൂളുകളാണ് പൂപ്പൊലി സന്ദര്‍ശിക്കാനെത്തുത്. കുരുുകളുടെ ചിരിയും കളിയും പൂപ്പൊലിയില്‍ ഉത്സവമാകുു. വിനോദത്തിനുപുറമെ പഠനത്തിനും പരസ്പര സഹായസഹകരണങ്ങള്‍ക്കും വേദിയാവുകയാണ് പൂപ്പൊലി. ജി.എസ്.എസ് ആനപ്പാറ, സെന്റ് പീറ്റേര്‍സ് മീനങ്ങാടി, മാര്‍ ബസേലിയസ് കോളിയാടി, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജിഎച്ച്എസ്എസ് ചേനാടടടടടട് തുടങ്ങിയ വിദ്യാലയങ്ങളില്‍ നിും ആയിരകണക്കന് അധ്യാപകരുമാണ്  പൂപ്പൊലി സന്ദര്‍ശിക്കാന്‍ ഇെത്തിയത്. പ്രവേശടിക്കറ്റ്, ഐസ്‌ക്രീം, വിനോദ യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ ഇളവ് വരുത്തിയിരിക്കുത് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് കൂടാന്‍ കാരണമാകു.

പൂപ്പൊലി സന്ദര്‍ശിക്കാന്‍ എത്തു കാണികള്‍ക്ക് അത്ദുതമാണ് ഈ വിദ്യാര്‍ത്ഥി സംഗമം. ഭക്ഷ സാധനങ്ങളും, വെളളവും എല്ലാം പങ്കുവെയ്ക്കു കുരുുകള്‍ മറ്റുളളവര്‍ക്ക് മാതൃകയാകുന്നു

വയനാടന്‍ രുചിക്കൂ ട്ട്മാ യി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

വയനാടന്‍ രുചിക്കൂ'ുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലി'        വയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുത്. ഹോ'ല്‍ തൊഴിലാളിയായിരു അബ്ദുള്‍ പതിനഞ്ചുവര്‍ഷം മുന്‍പാണ് ഈ രംഗത്തേയ്ക്ക്   വത്.  വയനാടന്‍ രൂചി എ പേരില്‍ വീ'ില്‍ സംരഭം ആരംഭിക്കുകയായിരുു. യാതൊരുവിധ മായങ്ങളോ, കളറുകളോ ചേര്‍ക്കാതെ  തനിനാടന്‍ രീതിയല്‍ തയ്യാറാക്കപ്പെ' കണ്ണി മാങ്ങ, ഇഞ്ചിമാങ്ങ, തുറമാങ്ങ ചെമ്മിന്‍, പാവക്ക, മുളക് കൊണ്ടാ'ങ്ങള്‍ കാന്താരിമുളക്, മാങ്ങ, നെല്ലിക്ക എിവ ഉപ്പിലി'തും, നുറുക്ക്, പതുമുഖം ചോളമുപ്പുമാവ്, തുടങ്ങിയവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുു.

വയനാടന്‍ രുചി യൂണിറ്റില്‍ ഇപ്പൊള്‍ പതിമൂ് ജീവനക്കാരുണ്ട്. അബ്ദുള്‍ റഹ്മാനും ഭാര്യ ജലീലയുമാണ് യൂണിറ്റ് നോക്കി നടത്തുത്. തൊഴില്‍ അനേ്വഷിച്ച് വരുവര്‍ക്ക് ഒരു കൈത്താങ്ങാണ് വയനാടന്‍ രുചി. കര്‍ഷകരുടെ കൈകളില്‍ നിുമാണ് കൂടുതലായും ഉല്‍പങ്ങള്‍ വാങ്ങുത്. വയനാടന്‍ യൂണിറ്റിന്റെ പേരില്‍ അറിയപ്പെടണമൊണ് ആഗ്രഹമെ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഉല്‍പങ്ങള്‍ വാങ്ങാന്‍ ഒ'നവധി പേരാണ് ദിവസേന സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.

നൂറിൽ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാതൃകാ നെൽവയൽ

പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെൽപാടങ്ങളുരാണ്. വയൽനാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഈ പാടങ്ങൾ സമ്മാനിക്കുന്നത്. . സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ്‌വിരിയിച്ച് നിരന്നുനില്‍ക്കുന്ന  വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം  കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു

.കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലിൽ നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.  പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒട്ടനവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലിനങ്ങളും  ഇവയില്‍ ഉള്‍പ്പെടുന്നു. . ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി  ആരംഭിച്ചിരുന്നെറ്റിലും  ഇത് പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമാണ്  ഇത്തവണ  ഇവ പ്രദര്‍ശന രീതിയിൽ കൃഷി ചെയ്തതെന്ന് ഗവേഷണ കേന്ദ്രം  ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും. കൂടുതൽ  കര്‍ഷകരിലേക്ക്  വ്യത്യസ്ത ഇനം നെല്ല് ശേഖരത്തെ പരിചയപ്പെടുത്തുകയും അതിലൂടെ കൂടുതൽ പേരെ നെൽ കൃഷിയിലേക്ക്  ആകർഷിക്കുകയും ചെയ്യുകയാണ്    പ്രദര്‍ശനത്തിന്റെ ലക്ഷ്യം. വയനാട്ടിൽ നെൽവിത്തുകൾ സംരക്ഷിക്കുന്ന തരത്തിൽ കൃഷി ചെയ്യുന്നവരെ സർക്കാർ സഹായങ്ങൾ നൽകി സംരംക്ഷിക്കുമെന്ന് കൃഷിമന്ത്രി നേരത്തെ പറഞ്ഞിരുന്നു.  പഴയ രീതിയിലേക്ക് വയനാട്ടിലെ നെൽവയലുകളെ തിരിച്ചു കൊണ്ടു വരുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത്. വരൾച്ചയെ പ്രതിരോധിക്കുന്നതിനും  ജലസംരക്ഷണത്തിനുമായി നെൽ വയൽ വ്യാപന പദ്ധതി ആവശ്യമാണെന്ന് പരക്കെ ആവശ്യം ഉയർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നെൽവിത്തുകളുടെ കലവറയാക്കി ഗവേഷണ കേന്ദ്രത്തിലെ പാടശേഖരത്തെ മാറ്റിയിട്ടുള്ളത്.

പൂക്കളുടെ നാട്ടിൽ പൂമ്പാറ്റകളായി അവർ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീൽ ചെയറിൽ

ജനുവരി ഒന്നിന് അമ്പലവയലിൽ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പിൽ ലക്ഷകണക്കിന് ആളുകൾ സന്ദർശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരിൽ ആവേശമുണർത്തി.

രോഗത്തിന്റെയും  ശാരീരിക അസ്വസ്ഥതകളുടെയും അവശതകൾ കൊണ്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ  വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാൻ എത്തിയത്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ ആൾ കേരള വീൽചെയർ റൈറ്റ്സ്  ഫെഡറേഷന്റെ നേതൃത്വത്തിൽ മൂനീർ പൊൻവിള എന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇവരെ വയനാട്ടിലെത്തിയത്. ഓരോരുത്തർക്കും ഓരോ സഹായിയെയും കൂട്ടി ബസിലാണ് എത്തിയത്. പൂപ്പൊലി നഗരിയിലെ ഓരോ മൂക്കിലും മൂലയിലും സന്ദർശിച്ച് പൂക്കൾക്കൊപ്പം ഫോട്ടോയെടുത്തും കിന്നാരം പറഞ്ഞും മനസ്സ് നിറയെ ഉല്ലസിച്ചാണ് മടങ്ങിയത്.

പോളിയോ ബാധിച്ചവർ, വാഹനാപകടത്തിൽ തളർന്ന് പോയവർ, കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റവർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ശാരീരികമായും മാനസികമായും  തളർന് മുറിക്കുള്ളിലിരുന്ന്  ചിലന്തികൾ വല കൂട്ടുന്നത് മാത്രം കണ്ടിരുന്ന തങ്ങൾക്ക് നവ്യാനുഭവമായിരുന്നു പൂപ്പൊലിയും വയനാടുമെന്ന് സംഘാംഗങ്ങളിലൊരാളായ ഹമീദ് പറഞ്ഞു.

വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നവർ എപ്പോൾ ആവശ്യപ്പെട്ടാലും അപ്പോഴൊക്കെ യാത്രകൾ ഒരുക്കി കൊടുക്കാറുണ്ടന്ന് മുനീർ പറഞ്ഞു.

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി കാണാനെത്തിയ ഇവർക്ക് പൂപ്പൊലി നഗരിയിൽ ഒരു ഗൈഡിനെ ഏർപ്പെടുത്തിയിരുന്നു. സൗജന്യ പ്രവേശനവും പാർക്കിംഗും പ്രത്യേകമായി ഏർപ്പെടുത്തിയിരുന്നു.

ലഹരി വിരുദ്ധ ഡിജെ തരംഗം പൂപ്പൊലിയില്‍

വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, യുവാക്കളുടെ ഹരമായി മാറികൊണ്ടിരിക്കു ഡിജെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി പൂപ്പൊലി വേദിയിലരങ്ങേറും. ഡിജെ പരിപാടികളില്‍ ലഹരിയുടെ ഉപയോഗം അമിതമാണെ ആക്ഷേപത്തെ തീര്‍ത്തും പ്രതിരോധിക്കു തരത്തിലാണ് പൂപ്പൊലിയില്‍ ഡിജെ  ഒരുക്കിയിരിക്കുത്.  കൂടുതലായും മലയാളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ , റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തനതായ നൃത്ത രൂപവും വയനാ'ിലെ ഗോത്ര വിഭാഗങ്ങളുടെ നൃത്തവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുത്.  വിദ്യാര്‍ത്ഥികളെയും, കുടുംബങ്ങളെയും ലക്ഷ്യമി'ാണ് ഈ പരിപാടി ഒരുക്കിയിരിക്കുതെ് സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ട് ബാബു പറഞ്ഞു. വലിയൊരു ദൗത്യവുമായി ഇറങ്ങിരിക്കു സേവനയ്ക്ക് കി'ു പ്രതിഫലം മുഴുവന്‍ സദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെ് പ്രവര്‍ത്തകര്‍ പറഞ്ഞു.

വിപുലമായ നെല്‍വിത്തിനങ്ങളുടെ ശേഖരണമായി പ്രസീദ്

പൂപ്പൊലിയില്‍ നെല്‍വിത്തിനങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രസീദ്കുമാര്‍. ഗുജറാത്തിലെ വയലറ്റ് നിറമുളള നെല്ല് കൃഷ്ണ കൗമോദ്, പഞ്ചാബിലെ രാംലി, ജമ്മുവില്‍ നിന്നും പഞ്ചാബില്‍നിന്നും കൊണ്ടുവന്ന രണ്ടുതരം വസുമതി, കേരളത്തിലെ പാരമ്പര്യ നെല്ലിനമായ രക്തശാലിയും, വലിച്ചൂരി എന്നിങ്ങനെ വരുന്ന പത്തിലേറെ ഇനങ്ങളാണ് ഇദ്ദേഹത്തിന്‍റെ കൈവശമുളളത്. പൂപ്പൊലിയില്‍ വരുന്നവര്‍ക്ക് തന്‍റെ നെല്‍ വിത്തിനങ്ങള്‍ പരിചയപ്പെടുത്തുകയും കര്‍ഷകരുടെ കൈയിലുളള നെല്‍വിത്തിനങ്ങളെ കൂടുതല്‍ പരിചയപ്പെടാനും വേണ്ടിയാണ് അമ്പലവയലില്‍ പ്രദര്‍ശനത്തിനെത്തിയതെന്ന് പത്തുവര്‍ഷത്തി ലേറെയായി ഈ രംഗത്ത് തുടര്‍ന്ന പ്രസീദ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പാടത്ത് ഇന്ത്യയുടെ ഭൂപടമാതൃകയില്‍ ഞാറ് നട്ട് ലോകറെക്കോഡ് നേടാന്‍ ഒരുങ്ങുകയാണ് ബത്തേരി സ്വദേശി പ്രസീദ് കുമാര്‍. ചൈനയിലും ജപ്പാനിലും മാത്രമുളള കൗതുക കാഴ്ച ഇന്ത്യയ്ക്ക് സമ്മാനിച്ചുകൊണ്ട് ഗിന്നസ്ബുക്കില്‍ ഇടം പിടിക്കുകയാണ് ഈ കര്‍ഷകന്‍റെ ലക്ഷ്യം. പൂപ്പൊലിയുടെ ഉദ്ഘാടന ദിവസം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇദ്ദേഹത്തെ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.

പൂപ്പൊലി 18-01-2018 (വ്യാഴം) സമാപിക്കും

ഇത്തവണ എത്തിയത് നാലുലക്ഷം പേര്‍. വരുമാനം ഒരുകോടിയിലേക്കെത്തുന്നു.

കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി 18-01-2018  സമാപിക്കും. പൂപ്പൊലിയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ഈ വര്‍ഷമാണ്. ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേള കാണാന്‍ കുട്ടികളുള്‍പ്പടെ പതിനാറാം തീയതി വരെ നാലുലക്ഷത്തില്‍പരം പേരെത്തി. ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങി പരിഗണന അര്‍ഹിക്കുന്ന നിരവധിപേര്‍ക്ക് സൗജന്യമായും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കണ്‍സഷന്‍ നിരക്കിലുമായിരുന്നു പ്രവേശനം.  ടിക്കറ്റ് വില്പന ഇനത്തില്‍ മാത്രം എണ്‍പത്തിയൊന്നുലക്ഷം രൂപ വരുമാനം ലഭിച്ചു. പൂപ്പൊലി സമാപിക്കുമ്പോള്‍ ഇത് ഒരുകോടി രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പുതിയ കാര്‍ഷിക മേഖലയില്‍ പുതിയ അറിവുകള്‍ക്കും ആശയ കൈമാറ്റത്തിനും ചര്‍ച്ചകള്‍ക്കും പൂപ്പൊലിയില്‍ വേദിയൊരുങ്ങി. സെമിനാറുകള്‍, അന്താരാഷ്ട്ര സിമ്പോസിയം, കര്‍ഷകരുമായുളള സംവാദം എന്നിവയും ആസൂത്രണവും പുഷ്പ മേളയോടനുബന്ധിച്ച് നടന്നു. കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിരവധി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, കാര്‍ഷിക മേഖലയിലെ അനേകം സംരഭകരുടേയും സ്റ്റാളുകള്‍ പൂപ്പൊലി നഗരിയിലൊരുക്കിയിരുന്നു. ഗവേഷണ കേന്ദ്രത്തിന്‍റെ പന്ത്രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കുശേഷം വിദേശ ഇനങ്ങളുടേതുള്‍പ്പടെ നൂറുകണക്കിന് വ്യത്യസ്ത ഇനം പൂക്കളുടെ ശേഖരവും ഗ്ലാഡിയോലസ് ഉദ്യാനം, ഡാലിയ ഗാര്‍ഡന്‍,വെളള പൂക്കളുടെ മൂണ്‍ ഗാര്‍ഡന്‍, നൂറില്‍പരം നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന പാടശേഖരം തുടങ്ങിവയെല്ലാം ഒരുക്കിയിരുന്നു.  സ്വിപ്പ്ലൈന്‍ ഉള്‍പ്പെടെ സാഹസിക അഭ്യാസ പ്രകടനം, കുട്ടികളുടെ പാര്‍ക്ക്,  പക്ഷികളുടെയും, ഓമന മൃഗങ്ങളുടെയും പ്രദര്‍ശനം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, അലങ്കാര മത്സ്യപ്രദര്‍ശനം, ഓര്‍ക്കിഡുകളുടെ പ്രദര്‍ശനം, കളളിമുള്‍ ചെടികളുടെ ശേഖരം, വയനാട് ചുരത്തിന്‍റേ മാതൃക തുടങ്ങിയവയെല്ലാം സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു.

വിപുലമായ സംഘാടക സമിതി അംഗങ്ങളും, ആര്‍.എ,ആര്‍, എസിലെ ജീവനക്കാരും, വിരമിച്ചവരും, അമ്പലവയല്‍ ജനമൈത്രി പോലിസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മേളയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു.  പരാതികളില്ലാത്ത പുഷ്പ മേളയായിരുന്നു ഇത്. ജര്‍മ്മനി ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളിലും കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലും പൂപ്പൊലിയ്ക്ക് നല്ല പ്രചരണം ലഭിച്ചു.  വയനാടിന്‍റെ ടൂറിസം മേഖലയ്ക്കും ഉണര്‍വേകുന്നതുമായിരുന്നു ഇത്തവണത്തെ പൂപ്പൊലി. സമാപന സമ്മേളനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി  വി.എസ് സുനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണവും, കാര്‍ഷി സര്‍വകലാശാല ഭരണസമിതി അംഗവും ഒല്ലൂര്‍ എം.എല്‍.എയുമായ അഡ്വ:കെ രാജന്‍ പ്രത്യേക പ്രഭാഷണവും നടത്തും. എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു തുടങ്ങി ഒട്ടനവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, സര്‍വകലാശാലാ പ്രതിനിധികളും, കര്‍ഷക നേതാക്കളും ചടങ്ങില്‍ സം

ബന്ധിക്കും. പൂപ്പൊലിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം, സുവനീര്‍ പ്രകാശനം, മീഡിയ കമ്മിറ്റി തയ്യാറാക്കിയ പൂപ്പൊലി വോയ്സിന്‍റെ പ്രകാശനം, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം മികച്ച സേവനം കാഴ്ച വച്ചവരെ ആദരിക്കല്‍  എന്നിവയും സമാപന ചടങ്ങില്‍ നടക്കും.

കേരളത്തില്‍ ചെറുധാന്യ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതി

കേരളത്തില്‍ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ദതി നടപ്പാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിലാദ്യമായി പാലക്കാട് ജില്ലയിലെ അഗളിയില്‍ നടപ്പിലാക്കിയ ഇൗ പദ്ധതി ഈ വര്‍ഷം മുതല്‍ വയനാട്ടിലേക്കും വ്യാപിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018-ന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സിന്‍റെ സഹകരണത്തോടെയായിരിക്കും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചെറുധാന്യ കൃഷിയെ  വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ ആദിവാസി കര്‍ഷകരുള്‍പ്പെടെയുളളവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച വയനാടിനെ സുഗന്ധനെല്ലിനങ്ങളുടെയും പരമ്പരാഗത നെല്ലിനങ്ങളുടേയും പുഷ്പകൃഷിയുടെയും മാതൃകാ കേന്ദ്രമാക്കി മാറ്റും. പുഷ്പ കൃഷി വികസനത്തിന് വേണ്ടി കഴിഞ്ഞ ദിവസം ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നുകോടി രൂപയാണ്  ഈ പദ്ധതക്കുവേണ്ടി ഈ സര്‍ക്കാര്‍ നീക്കിവച്ചിട്ടുളളത്.  പുഷ്പ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുമയി സഹകരിച്ച് 2018 മാര്‍ച്ചില്‍ അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ശില്‍പശാല സംഘടിപ്പിക്കും.

വയനാട്ടില്‍ പാരമ്പര്യ നെല്‍ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഇതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സമഗ്രമായ സര്‍വേ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തും. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ പൂപ്പൊലി എല്ലാ വര്‍ഷവും ജനുവരി ഒന്നുമുതല്‍ പതിനെട്ടുവരെയായിരിക്കുമെന്നും, അടുത്ത വര്‍ഷത്തിലേക്കുളള പ്രചരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. മാര്‍ച്ച് 31-നുളളില്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ ഒഴിവുളള മുഴുവന്‍ തസ്തികളും നികത്തും. ഇവിടെനിന്ന് മറ്റ്ജില്ലകളിലേക്ക് മാറ്റിയ തസ്തികകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ തിരികെഎത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കാര്‍ഷിക കോളേജില്‍ ഈ വര്‍ഷം പ്രവേശനം ആരംഭിക്കും. പൂപ്പൊലി ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിന്‍റെയും, പൂപ്പൊലി വയനാട് എന്ന ഫെയസ് ബുക്ക് പേജിന്‍റെയും ഉദ്ഘാടനവും പൂപ്പൊലി സ്മരണികയുടെയും,പൂപ്പൊലി വോയ്സ് എന്ന വാര്‍ത്താ പത്രികയുടെയും പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുളള സമ്മാനവും, പൂപ്പൊലി 2018-ന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കുളള പാരിതോഷികങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.

പൂപ്പൊലി നല്‍കുന്ന പുത്തന്‍ കാര്‍ഷിക പാഠങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പ മേളകളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അന്താരാഷ്ട്ര പുഷ്പ മേളയായ പൂപ്പൊലി കേരളത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി. വി.എസ് സുനില്‍ കുമാറിന്‍റെയും, കേരളാ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍  ഡോ.  ആര്‍ . ചന്ദ്രബാബുവിന്‍റെയും കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍റെയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലും നേതൃത്വത്തിലും നടക്കുന്ന പൂപ്പൊലി ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു. കൃഷി വകുപ്പിലേയും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും നേതൃത്വത്തില്‍ അനേകം ഉദ്യോഗസ്ഥര്‍ കര്‍ഷകരെക്കൂടി പങ്കാളികളാക്കി രാപകലില്ലിതെ അധ്വാനിച്ചാണ് പൂപ്പൊലി വിജയമാക്കിയത്. അടുത്ത വര്‍ഷത്തോടെ ലോക റെക്കോഡ് ലക്ഷ്യം വെക്കുന്ന പുഷ്പമേള കാര്‍ഷിക മേഖലയിലെ പദ്ധതി ആസൂത്രണത്തിന്‍റെയും ആശയ കൈമാറ്റത്തിന്‍റെയും അഭിപ്രായ സമന്വയത്തിന്‍റെയും വേദി കൂടിയാണ്. ദേശീയവും അന്തര്‍ ദേശീയവുമായ മേധാവികളുടെ പങ്കാളിത്തം കേരളത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ്. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അഞ്ചുവര്‍ഷം മുന്‍പരംഭിച്ച പൂപ്പൊലി എല്ലാവര്‍ഷവും ജനുവരി ഒന്നുമുതല്‍ പതിനെട്ടുവരെയാണ് നടക്കുന്നത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വയനാടിന്‍റെ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്നതാണ് അമ്പലവയലിലെ പുഷ്പ മേള.

ജല സാക്ഷരത ലക്ഷകണക്കിന് ആളുകളിലേക്കെത്തിച്ച പൂപ്പൊലി

ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ പൂപ്പൊലി കാണാനെത്തിയത്. ടിക്കറ്റ് വരുമാനം മാത്രം ഒന്നരകോടി കവിഞ്ഞതായി ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. ജനുവരി പതിനാലിനാണ് ഏറ്റവും കൂടുതലാളുകള്‍ പൂപ്പൊലി കാണാനെത്തിയത്. അന്നുമാത്രം എഴുപത്തായ്യായിരം പേര്‍ പൂപ്പൊലിയിലെത്തി.

ജല സംരക്ഷണത്തിന്‍റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ ലക്ഷ കണക്കിന് ആളുകളിലേക്ക് പകര്‍ന്ന് നല്‍കിയാണ് പൂപ്പൊലി സമാപിച്ചത്. അമ്പലവയലിലെ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒട്ടേറെ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്‍െങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് ജല സംരക്ഷണത്തിന്‍റെ പുത്തന്‍ മാതൃകകളാണ്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ചെലവ് ചുരുങ്ങിയ രീതിയിലുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കിയത്. പൂപ്പൊലി ദിവസങ്ങളിലും അതിന് മുന്‍പും ലക്ഷകണക്കിന് ലിറ്റര്‍

വെളളമാണ് ദിവസേന ആവശ്യം വന്നിരുന്നത്. ഫാമിനുളളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് ആവശ്യമായ അത്രയും ജലം ഉപയോഗിച്ചത്. പരമ്പരാഗതമായുളള മൂന്ന് കുളങ്ങളും നേരത്തേയുളള മൂന്ന് തടയണകളും പ്രധാന ജല സ്രോതസ്സുകളായിരുന്നു. ഇവ കൂടാതെ നീരുറവയുളള എല്ലാ സ്ഥലത്തും പുതിയ കുളങ്ങളും അല്ലാത്ത സ്ഥലങ്ങളില്‍ മഴവെളള സംഭരണികളും നിര്‍മ്മിച്ചു. വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്ന പ്രത്യേക സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിനാല്‍ കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും മഴവെളള സംരക്ഷണത്തിന്‍റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ നേരത്തേ പല ശ്രമങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വിവിധ ബോധവല്‍ക്കരണങ്ങളും നടത്തി. എന്നാല്‍ ഗവേഷണ കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് പൂപ്പൊലിക്കായതിനാല്‍ ജല സാക്ഷരയുടെ പാഠം ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ സന്ദേശം ആളുകളിലേക്ക് പകര്‍ന്ന് നല്‍കുകയായിരുന്നുവെന്ന് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി.ടി ജേക്കബ് പറഞ്ഞു. എട്ടു കിണറുകള്‍, ഒന്‍പത് വലിയ കുളങ്ങള്‍ ഇരുപത് സെന്‍റ് വീതം വലിപ്പമുളള യു.വി ഷീറ്റ് വിരിച്ച മൂന്ന് മഴവെളള സംഭരണികള്‍ ചണച്ചാക്കുകള്‍ കൊണ്‍് നിര്‍മ്മിച്ച് പത്ത് സെന്‍റ് വീതം വലിപ്പമുളള രണ്‍ു കുളങ്ങള്‍ മഴകുഴികള്‍, നാല് ചെറിയ കുളങ്ങള്‍ എന്നിവ കാണാനും പഠിക്കാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കിയിരുന്നു. പതിനഞ്ച് ഏക്കര്‍   നഴ്സറിയും, പതിനഞ്ച് ഏക്കര്‍ പുഷ്പ ഉദ്യാനവും എണ്‍പത് ഏക്കര്‍ കാപ്പി കുരുമുളക് തോട്ടവും അന്‍പത് ഏക്കറിനുമുകളില്‍ പച്ചക്കറി കൃഷിയും എഴുപത്തി അഞ്ച് ഏക്കര്‍ കുരുമുളക് റാപ്പിഡ് മള്‍ട്ടിപ്ലിക്കേഷന്‍ നഴ്സറി  ഇരുപത്തിയഞ്ച് ഏക്കര്‍ ഫല വൃക്ഷതോട്ടം എന്നിവ വേനല്‍കാലത്തുള്‍പ്പെടെ നനയ്ക്കാന്‍ ഗവേഷണ കേന്ദ്രത്തിലെ സ്വന്തം ജല സോതസ്രുകളെയാണ് ആശ്രയിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ മാത്രം ധാരാളം പേര്‍ പൂപ്പൊലിയില്‍ എത്തിയിരുന്നു.

പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചാരണ ആരംഭിച്ചു: വിക്കീപീഡിയയിലും, വികാസ് പീഡിയയിലും പൂപ്പൊലി വിവരങ്ങള്‍.

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അടുത്ത വര്‍ഷം നടത്തുന്ന ആറാമത് അന്താരാഷ്ട്ര പുഷ്പ മേളയായ പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചരണം തുടങ്ങി. ഇതിന്‍റെ ഭാഗമായി പൂപ്പൊലിക്കുവേണ്ടി. പൂപ്പൊലി ഡോട്ട് ഓര്‍ഗ് എന്ന പേരില്‍ ആരംഭിച്ച വെബ് സൈറ്റ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സ്വദേശി സډതി രാജാണ് വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത്. ഈ വര്‍ഷത്തെ മീഡിയ കമ്മിറ്റി തയ്യാറാക്കിയ പൂപ്പൊലി വയനാട് എന്ന ഫെയ്സ് ബുക്ക് പേജിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സംഘാടക സമിതി അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വാട്ട്സ് ആപ് കുട്ടായ്മയും രൂപീകരിച്ചിരുന്നു. സന്ദര്‍ശകരില്‍ നിന്ന് ശേഖരിച്ച ഫോണ്‍നമ്പറുകള്‍ ഉള്‍പ്പെടുത്തി വാട്ട്സ് ആപ് കൂട്ടായ്മ വിപുലപ്പെടുത്തും. ഔദ്യോഗിക വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും  അടുത്ത വര്‍ഷത്തെ പൂപ്പൊലിയുടെ പ്രചരണം രാജ്യാന്തര തലത്തില്‍ വ്യാപിപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനും പിആര്‍ഒ ഏ.അബ്ദുള്‍ റഹിമാനും പറഞ്ഞു.

പൂപ്പൊലിയെക്കുറിച്ച് ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വിവരങ്ങളുടെ സ്രോതസ്സായ വിക്കീപീഡിയയിലും, ഇന്‍ഡ്യഗവണ്‍മെന്‍റിന്‍റെ ഔദ്യേഗിക വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയയിലും വിവരങ്ങള്‍ ലഭിച്ചു തുടങ്ങി. വിക്കീപീഡിയയില്‍ വിവരദാതാവായ നന്ദകുമാര്‍ വികാസ് പീഡിയയില്‍ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ സി.വി ഷിബുവുമാണ് വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. വിവിധ ഭാഷാ പോര്‍ട്ടലുകളില്‍ ഇതിനോടകം പൂപ്പൊലി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്‍്. ഇവയൊക്കെ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പൂപ്പൊലികൂടി സന്ദര്‍ശിക്കാനുളള അവസരമൊരുക്കും.

സി.വി. ഷിബു

കടപ്പാട് :  Media Commiteee Pooppoli

അവസാനം പരിഷ്കരിച്ചത് : 2/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate